മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി Notes Question Answer Class 10 Malayalam Kerala Padavali Unit 1 Chapter 3

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 1 Chapter 3 മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി Mathrubhasha: Nammude Ullil Ozhukunna Jeevanadi Notes Questions and Answers improves language skills.

Mathrubhasha: Nammude Ullil Ozhukunna Jeevanadi Class 10 Notes Question Answer

Class 10 Malayalam Mathrubhasha: Nammude Ullil Ozhukunna Jeevanadi Notes Question Answer

Class 10 Malayalam Kerala Padavali Unit 1 Chapter 3 Mathrubhasha: Nammude Ullil Ozhukunna Jeevanadi Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
മകൾക്ക് മാതൃഭാഷ അറിയാതിരുന്നത് ലേഖകനിൽ കോപവും ഉൽക്കണ്ഠയും നിറച്ചത് എന്തുകൊണ്ടായിരിക്കും? കണ്ടെത്തി അവതരിപ്പിക്കുക.
Answer:
ലേഖകൻ മകളൊടൊത്ത് പച്ചക്കറിക്കടയിൽ പോയ അനുഭവം ലേഖനത്തിന്റെ അദ്യഭാഗത്ത് വിവരിക്കു ന്നുണ്ട്. അഭ്യസ്തവിദ്യയല്ലാത്ത കച്ചവടക്കാരിയുടെ മുമ്പിൽ പച്ചക്കറികളുടെ ഇംഗ്ലീഷ് പേര് പറഞ്ഞത് കേട്ടപ്പോൾ ലേഖകന് ദേഷ്യം വന്നു. മകളെ മാതൃഭാഷ പഠിപ്പിക്കാതെ ഹിന്ദി, ഫ്രഞ്ച് തുടങ്ങിയ അന്യഭാ ഷകൾ പഠിക്കാൻ താൽപര്യമെടുത്തത് അവളുടെ അമ്മയാണ്. ഭാവിയിൽ മകൾക്ക് പ്രയോജനമുണ്ടാകു മത്. മാതൃഭാഷ നിർബന്ധമായും പഠിക്കണമെന്ന വിശ്വാസക്കാരനാണ് ലേഖകൻ. സ്വന്തം ഭാഷ വശമി ല്ലാതെ മറ്റേത് ഭാഷയറിഞ്ഞിട്ടും കാര്യമില്ല.

Question 2.
“മഴയില്ലാതെ തടാകങ്ങളും പുഴകളും വറ്റിപ്പോയിക്കൊണ്ടിരിക്കുന്ന നമ്മുടെ
മണ്ണിന്റെ മക്കൾ റെയ്ൻ റെയ്ൻ ഗോ എവേ’ എന്നു പാടാമോ? അവർ പാടേണ്ടത്, എങ്ങോട്ടു പോകുന്നു മേഘമേ നിൽക്കുക
ഞങ്ങൾക്കു നാലിറ്റു വെള്ളം പകരുക എന്നല്ലേ?’
ലേഖകന്റെ ഈ ചോദ്യങ്ങൾ നിങ്ങളിൽ ഉണർത്തുന്ന ചിന്തകൾ എന്തെല്ലാം? യുക്തിപൂർവം സമർഥിക്കുക.
Answer:
പ്രകാശ് രാജ് ഇവിടെ സൂചിപ്പിച്ചിരിക്കുന്ന ആശയത്തിന് ഏറെ പുതുമയുണ്ട്. ഓരോ നാട്ടിന്റെയും സ്വഭാ വം, സംസ്കാരം, കാലാവസ്ഥ, ഭൂപ്രകൃതി മുതലായവയൊക്കെ പരിഗണിച്ചുകൊണ്ടായിരിക്കണം ഭാഷയി ലൂടെ അവർക്ക് നൽകുന്ന വിദ്യാഭ്യാസവും . ഇവിടെയുളള പ്രാഥമിക ക്ലാസുകളിലെ കുട്ടികൾ, ഇംഗ്ലണ്ടിൽ ജനിച്ച് ഒരിക്കലും വെയിൽ കാണാത്ത കുട്ടികൾ പാടുന്ന റെയിൻ “റെയിൻ ഗോ എവേ’ എന്ന പാട്ട് പാടു ന്നത് ഇന്ത്യൻ സാഹചര്യത്തിന് യോജിക്കുകയില്ല. ഇന്ത്യയിലെ കുട്ടികൾ നമ്മുടെ ചുറ്റുപാടുകൾക്കനുസൃ തമായി പാടുകയും പറയുകയുമൊക്കെ ചെയ്താൽ മതി.

വരൾച്ചകൊണ്ട് കഷ്ടപ്പെടുന്ന ആളുകൾ താമസിക്കുന്ന പ്രദേശത്തെ കുട്ടികൾ എങ്ങോട്ടു പോകുന്നു മേഘമേ നിൽക്കുക ഞങ്ങൾക്ക് നാലിറ്റു വെള്ളം പകരുക” എന്ന് തന്നെയല്ലേ പാടേണ്ടത്. ഭാഷാഭ്യാസന ത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ച് പൊതുവേയും പ്രകാശ്രാജിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ആ കാഴ്ചപ്പാട് മാതൃഭാഷയ്ക്കും സംസ്ക്കാരത്തിനും ഊന്നൽ നൽകുന്നതുമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ അന്തസ്സാര ശൂന്യതയിലേക്കും അശാസ്ത്രീയതയിലേക്കും വിരൽ ചൂണ്ടുകയാണ് ലേഖ കൻ ചെയ്യുന്നത്.

മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി Notes Question Answer Class 10 Malayalam Kerala Padavali Unit 1 Chapter 3

Question 3.
• “എന്റെ മാതൃഭാഷ കന്നഡയാണ്. അതു പഠിക്കുകതന്നെ വേണമോ എന്ന ചോദ്യം എന്റെ ജീവിതത്തിൽ വന്നതേയില്ല. മുട്ടുകാലിൽ നടക്കുന്നതുപോലെ സ്വാഭാവികമായി, സരളമായി ഞാനതു പഠിച്ചു.
• “എന്റെ മാതൃഭാഷ നല്ലവണ്ണം പഠിച്ചതുകൊണ്ടുതന്നെയാണ് മറ്റു ഭാഷകൾ വളരെ എളുപ്പം പഠിക്കാൻ എനിക്കു കഴിഞ്ഞത്.”
ലേഖകന്റെ ഈ അഭിപ്രായങ്ങളോട് നിങ്ങൾ യോജിക്കുന്നുണ്ടോ? പ്രതികരിക്കുക.
Answer:
ലേഖകൻ ഇവിടെ സൂചിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങളോട് പൂർണ്ണമായും യോജിക്കേണ്ടിയിരിക്കുന്നു. മാതൃ ഭാഷ പഠിക്കുക തന്നെ വേണമോ എന്നൊരു ചോദ്യമേ ഉദിക്കുന്നില്ല. മുട്ടുകാലിൽ ഒരു കുട്ടി ഇഴയാൻ പഠി ക്കുന്നത് സ്വാഭാവികമായിട്ടാണ്. അതേ സ്വാഭാവികതയോടെയാണ് മാതൃഭാഷ പഠിക്കേണ്ടതും. ആദ്യത്തെ ഗുരു അമ്മയും, ഗൃഹാന്തരീക്ഷവുമാണല്ലോ? ലേഖകൻ സ്വാഭാവികമായി മാതൃഭാഷ നന്നായി പഠിച്ചതു കൊണ്ട് തന്നെ മറ്റ് ഭാഷകൾ പഠിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ല. തമിഴ്, കന്നട, തെലുങ്ക്, മറാത്തി, ഇംഗ്ലീഷ് മുതലായ ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ ലേഖകന് കഴിയും. മറ്റുളളവരുടെ നിർബ ന്ധത്തിന് വഴങ്ങി സ്വന്തമായി താൽപര്യമൊന്നുമില്ലാതെ അന്യഭാഷയിലൂടെ വിദ്യാഭ്യാസം നേടാൻ നിർബ ന്ധിതരാവുന്ന കുട്ടികളുണ്ട്. അവർക്ക് അന്യഭാഷ വശമാക്കാൻ ബുദ്ധിമുട്ട് നേരിടും എന്ന ലേഖകന്റെ അഭിപ്രായത്തിൽ കഴമ്പുണ്ട്.

Question 4.
• “അധിനിവേശസംവിധാനം എന്താണ് ഞങ്ങളെപ്പോലുള്ള കെനിയൻ കുട്ടികളിൽ ചെയ്തത്? ഒരുവശത്ത് ഞങ്ങളുടെ ഭാഷകളെയും അവയുടെ സാഹിത്യത്തെയും ക്രമാനുഗതമായി അടിച്ചമർത്തുകയും മറുവശത്ത് ആംഗലേയത്തെയും അതിന്റെ സാഹിത്യത്തെയും ആകാശത്തോളം ഉയർത്തുകയും ചെയ്തതിന്റെ പ്രത്യാഘാതം വലുതായിരുന്നു.”
മനസ്സുകളുടെ അപകോളനീകരണം (ഗൂഗി വാ തിഓംഗോ)

“ബ്രിട്ടീഷുകാർ നമ്മുടെ നാടിനുമേൽ ആധിപത്യം സ്ഥാപിക്കാൻ ഉപയോഗിച്ചിരുന്ന ആയുധം അവരുടെ ഭാഷയായിരുന്നു. മനുഷ്യൻ ഏതു ഭാഷയാണോ സംസാരിക്കുന്നത്, ആ നാടിന്റെ ആളായി മാറും എന്ന സത്യം അവർക്ക് നന്നായി അറിയാമായിരുന്നു.” (പ്രകാശ് രാജ്)

മാതൃഭാഷയ്ക്കു മേലുള്ള അധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള രണ്ട് എഴുത്തുകാരുടെയും നിരീക്ഷണങ്ങൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഗൂഗിവാതിഓംഗോ എന്ന കെനിയൻ എഴുത്തുകാരൻ താൻ പഠിച്ചിരുന്ന ഇംഗ്ലീഷ് സ്ക്കൂളുകളിൽ, മാതൃ ഭാഷ നേരിട്ടിരുന്ന അവഗണനകളെക്കുറിച്ച് “മനസ്സുകളുടെ അപകോളനീകരണം’ എന്ന പുസ്തകത്തിൽ രേപ്പെടുത്തിയിട്ടുണ്ട്. കെനിയൻ ഭാഷയെയും സംസ്കാരത്തെയും സാഹിത്യത്തെയും അധിനിവേശ ശക്തികളായ ബ്രീട്ടീഷുകാർ ക്രമേണ അടിച്ചമർത്തുകയും ഇംഗ്ലീഷ് ഭാഷയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അത്തരമൊരു സാഹചര്യത്തിൽ വിദ്യാഭ്യാസം നേടേണ്ടിവന്ന കുട്ടികളിൽ ആ അടിമത്തബോധം വേരുറച്ചുപോയിട്ടുണ്ടായിരുന്നു. സ്വാതന്ത്ര്യം നേടണമെന്ന ചിന്തയെ പ്പോലും അടിച്ചമർത്താനുള്ള ഒരു ബ്രിട്ടീഷ് തന്ത്രമായിരുന്നു അത്. വേഷത്തിലും, ഭാഷയിലും ഇംഗ്ലീ ഷുകാർക്ക് തുല്യരായ ഒരു തലമുറയെ വാർത്തെടുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

പ്രകാശ് രാജ് പറയുന്നതും ഇതേ കാര്യം തന്നെയാണ്. നാടിന് മേൽ ആധിപത്യം സ്ഥാപിക്കാൻ ഏറ്റവും നല്ല ആയുധം ഭാഷയാണെന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കിയിരുന്നു. ഇംഗ്ലീഷ് ഭാഷയും സംസ്കാരവും പഠിക്കുകയും അനുവർത്തിക്കുകയും ചെയ്യുന്നവർ ആ നാടിന്റെ ആളുകളായി മാറുമെന്ന് മനസ്സിലാക്കി യിരുന്ന ബ്രിട്ടീഷുകാരുടെ അധിനിവേശ തന്ത്രം ഏറ്റവും വിജയിക്കുകയും ചെയ്തു. ഇക്കാര്യമാണ് ലേഖകൻ സൂചിപ്പിക്കുന്നത്.

Question 5.
* കമ്പനിയുടെ അതിഥിയായി പോയി.
* കമ്പനിയുടെ അതിഥിയായി പോയിരുന്നു.
രണ്ടാമത്തെ വാക്യത്തിൽ ‘ഇരുന്നു’ എന്ന ക്രിയാപദം ചേർന്നപ്പോഴുണ്ടായ അർഥവ്യത്യാസം ‘എന്താണ്? ഇത്തരത്തിൽ ക്രിയകൾ ചേരുന്ന പദങ്ങൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി അവ വാക്യത്തിൽ ഉണ്ടാക്കുന്ന സവിശേഷമായ അർഥവ്യത്യാസം വിശകലനം ചെയ്യുക.
“ഭാവിയെക്കുറിച്ചുള്ള ഭയത്തിന്റെ തത്രപ്പാടിൽ നമ്മുടെ ഭാഷ മനസ്സിൽനിന്ന് മാഞ്ഞുപോവുകയാണ്.” (പ്രകാശ് രാജ്)
മുകളിൽ നൽകിയ സൂചനയും പാഠഭാഗവും മാതൃഭാഷയോടുള്ള വർത്തമാനകാല സമൂഹത്തിന്റെ സമീപനവും വിമർശനാത്മകമായി വിലയിരുത്തി ‘മാതൃഭാഷ നമ്മുടെ വേര് ‘ എന്ന വിഷയത്തിൽ പ്രഭാഷണം തയ്യാറാക്കുക.
Answer:
ഒരുവാക്യത്തിലെ ഏറ്റവും പ്രധാനപദം ക്രിയയാണ്. മലയാളത്തിന്റെ പദഘടനയനുസരിച്ച് പൂർണ്ണ ക്രിയ വാക്യത്തിന്റെ ഒടുവിലാണ് വരാറ്. പൂർണ്ണ ക്രിയയിൽ നിന്നാണ് വാക്യത്തിന്റെ ആശയം ഉരുത്തിരിഞ്ഞ് വരുന്നത്. എന്നാൽ ചിലപ്പോൾ പൂർണ്ണക്രിയയ്ക്ക് ശേഷം മറ്റൊരു ക്രിയാപദം കൂടി ചേർക്കാറുണ്ട്. വാക്യ ത്തിന്റെ അർത്ഥത്തിന് കൂടുതൽ ബലം കൊടുക്കാൻ വേണ്ടി യാണ് ഇങ്ങനെ ചെയ്യുന്നത്. ക്രിയയ്ക്ക് ശേഷം ചേരുന്ന ഇത്തരം പ്രയോഗങ്ങൾക്ക് ഒറ്റയ്ക്ക് നിൽക്കുമ്പോൾ അർത്ഥമില്ല. ഇതിനെ അനുപ്രയോഗം എന്നാണ് വിളിക്കാറ്. പാഠഭാഗത്ത് നിന്ന് മറ്റ് ചില ഉദാഹരണങ്ങൾ ഉദ്ധരിക്കാം.

താമസിച്ചിരുന്നത്
കാറിലെത്തിയിരുന്നു
കൂടികൊള്ളുന്നുണ്ട്
കളഞ്ഞ് കുളിച്ചിരിക്കുന്നത്
ആയിത്തീർന്നിരിക്കുന്നു

ഈ ഉദാഹരണങ്ങളെല്ലാം ക്രിയയ്ക്ക് ശേഷം വന്നിരിക്കുന്ന പദം ക്രിയയുടെ അർത്ഥത്തെ പോഷിപ്പിക്കു കയും പൂർത്തിയാക്കുകയും ചെയ്യുന്നതായി നമുക്ക് കാണാം.

മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി Notes Question Answer Class 10 Malayalam Kerala Padavali Unit 1 Chapter 3

Question 6.
“ഭാവിയെക്കുറിച്ചുളള ഭയത്തിന്റെ തത്രപ്പാടിൽ നമ്മുടെ ഭാഷ മനസ്സിൽനിന്ന് മാഞ്ഞുപോവുകയാണ്.” (പ്രകാശ് രാജ്)
മുകളിൽ നൽകിയ സൂചനയും പാഠഭാഗവും മാതൃഭാഷയോടുള്ള വർത്തമാനകാല സമൂഹത്തിന്റെ സമീപനവും വിമർശനാത്മകമായി വിലയിരുത്തി “മാതൃഭാഷ നമ്മുടെ വേര്’ എന്ന വിഷയത്തിൽ പ്ര ഭാഷണം തയ്യാറാക്കുക.
Answer:
വേദിയിലും, സദസ്സിലുമിരിക്കുന്ന ബഹുമാന്യരേ, പ്രിയപ്പെട്ട കൂട്ടുകാരേ,
മാതൃഭാഷ നമ്മുടെ വേര് എന്നതാണ് ഇന്നത്തെ എന്റെ പ്രഭാഷണ വിഷയം. മാതൃഭാഷയുടെ മഹത്വം വിവരിക്കുന്ന കഥകളും, കവിതകളും, ലേഖനങ്ങളുമൊക്കെ നാം വായിച്ചിട്ടുണ്ടല്ലോ? നമ്മെ വിഴുങ്ങുന്ന മൗനം എന്ന പ്രകാശ് രാജിന്റെ ലേഖനമാണ് ഞാൻ അവസാനമായി വായിച്ചത്. മാതൃഭാഷയുടെ പ്രാധാ ന്യവും, അത് പ്രാഥമികമായി പഠിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറയുന്ന ആ ലേഖനം വായി ച്ചപ്പോഴാണ് മാതൃഭാഷയുടെ മഹത്വത്തെക്കുറിച്ച് ഞാൻ കൂടുതൽ ബോധവാനായത്.

മാതൃഭാഷയിലൂടെയുളള വിദ്യാഭ്യാസം ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് മിക്കവരും ഭയപ്പെടു ന്നുണ്ടല്ലോ. ഇംഗ്ലീഷ് ഭാഷയിലൂടെയുളള വിദ്യാഭ്യാസത്തിന് മാത്രമെ മേൽഗതിയുളളുവെന്ന് എല്ലാവരും ധരിച്ചുവച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകൾക്ക് പ്രാധാന്യവും പ്രചാരവും വർദ്ധിക്കുന്നത്.

സംവദിക്കുന്നതിന് വേണ്ടി മാത്രമുളളതാണ് മാതൃഭാഷയെന്നതാണ് പുതിയ തലമുറയുടെ കാഴ്ചപ്പാട്. ഭാഷ നമ്മുടെ ആവിഷ്ക്കാരത്തിന്റെ രൂപമാണ്. മറ്റുളളവരിൽ നിന്നും വ്യത്യസ്തരാവാൻ വേണ്ടി മാതൃഭാ ഷയെത്തന്നെ കൃത്രിമമാക്കി സംസാരിക്കുന്നതോ, ഇംഗ്ലീഷ് പോലുളള അന്യഭാഷകൾ സംസാരിക്കുന്നതോ നമ്മുടെ സംസ്ക്കാര ശൂന്യതയുടെ അടയാളമാണെന്ന് നാം മനസ്സിലാക്കണം. സ്ക്കൂളിലും വീട്ടിൽപ്പോലും മാതൃഭാഷയെ അകറ്റി നിർത്താനുള്ള നമ്മുടെ ശ്രമം അനുകരണീയമല്ല. മാതൃഭാഷ പഠിക്കാത്ത മക്കൾ ഒരു കുടുംബത്തിലുണ്ടെങ്കിൽ അവർ മറ്റുളളവർക്ക് അന്യരാണ് എന്നതാണ് വാസ്തവം. ഭാഷ മനുഷ്യ ജീവിതത്തെ തന്നെയും അവരുടെ ധാരണകളെയും അതേ പോലെ പ്രതിഫലിപ്പിക്കുന്നു.

ഭാഷ കേവലം പദബന്ധമല്ല. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടെന്ന് പറയുന്ന സ്വദേശികളിൽ പലർക്കും ഇംഗ്ലീഷ് സാഹി ത്യത്തെക്കുറിച്ചോ, ഇംഗ്ലീഷ് ദാർശനികരെക്കുറിച്ചോ ഒന്നുമറിയില്ല. തങ്ങളുടെ താൽക്കാലിക ആവശ്യ ങ്ങൾക്ക് മാത്രം ചില പദങ്ങളോ വാക്യങ്ങളോ പഠിച്ചത് കൊണ്ട് മാത്രം അവർക്ക് നന്നായി ഇംഗ്ലീഷ് ഭാഷ അറിയാമെന്ന് എങ്ങനെയാണ് പറയാൻ കഴിയുക. ചുരുക്കത്തിൽ മാതൃഭാഷ ജന്മനാ തന്നെ സ്വായത്തമാ ക്കുന്നതിനാൽ അതിന്റെ ഉപരിപഠനം നമുക്ക് വിഷമകരമായി തോന്നുകയില്ല. മാതൃഭാഷ നമ്മുടെ വേര് തന്നെയാണ്. നമ്മെ, ഉറപ്പിച്ച് നിർത്തുന്ന, നമുക്ക് ജലവും ആഹാരവും നൽകുന്ന വേര്. അതിനെ തളളിപ്പ റയുന്നത് സ്വന്തം മാതൃത്വത്തെയും അസ്തിത്വത്തെയും നിഷേധിക്കുന്നതിന് തുല്യമാണ്.

ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുകയാണ്. എല്ലാവർക്കും നന്ദി.

Question 7.
• മലയാളമാണ് എന്റെ ഭാഷ. എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിർ വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതു നാട്ടിലെത്തിയാലും ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്. (എം. ടി. വാസുദേവൻ നായർ)

• “ഞാൻ ശ്വസിക്കുന്ന വായുവിനെപ്പോലെ, ഉണ്ണുന്ന ചോറുപോലെ, എന്റെ അമ്മ പറയുന്ന കഥകൾ കേട്ടുകേട്ട് എണ്ണിത്തീർന്ന നക്ഷത്രങ്ങളെപ്പോലെ, എന്റെ ഞരമ്പുകളിലൊഴുകുന്ന രക്തത്തെപ്പോലെ കന്നഡഭാഷയും എന്റെയുള്ളിൽ ഒഴുകുന്നുണ്ട്. (പ്രകാശ് രാജ്)

മാതൃഭാഷയോടുള്ള വൈകാരികമായ ബന്ധമാണല്ലോ രണ്ടെഴുത്തുകാരും പങ്കു വയ്ക്കുന്നത്. ഒരു ജനതയുടെ സംസ്കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ് മാതൃഭാഷ. ലേഖനത്തിൽ സൂചിപ്പിക്കുന്നതുപോലെ എന്തെല്ലാം വെല്ലുവിളികളാണ് മാതൃഭാഷ നേരിടുന്നത്? പത്രദൃശ്യ മാധ്യമങ്ങൾ, നവമാധ്യമങ്ങൾ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി സംവദിച്ച് ഡോക്യുമെന്ററി തയ്യാറാക്കുക.
Answer:
ഡോക്യുമെന്ററി ഫിലിം

ഡോക്യുമെന്ററി എന്നാൽ യഥാർത്ഥ സംഭവങ്ങളുടെ ചലചിത്രാവിഷ്ക്കാരമാണ്. ഒരു ഡോക്യുമെന്ററി ഫിലിം എന്നത് പൂർണ്ണമായും വസ്തുതാപരമായ ഒരു സാങ്കൽപ്പിക ചലച്ചിത്രമാണ്. ഡോക്യുമെന്ററിക്ക് ഒരു കഥ ഉണ്ടാവില്ല. കാഴ്ചക്കാർക്ക് മുമ്പിൽ വസ്തുതകൾ മാത്രം അവതരിപ്പിക്കണം. ഇതിനായി പ്രത മാധ്യമങ്ങൾ, ദൃശ്യമാധ്യമങ്ങൾ, നവമാധ്യമങ്ങൾ (ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ് ആപ് മുതലാ യവ) വിദ്യാഭ്യാസം മുതലായവയിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട വ്യക്തികളെ കണ്ടെത്തി അവരു മായി അഭിമുഖ സംഭാഷണം തയ്യാറാക്കണം. മാതൃഭാഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് എല്ലാവ രോടും ചോദിക്കേണ്ടത്. ഇത് ക്യാമറയിൽ പകർത്തണം.ചോദ്യങ്ങൾക്ക് ഒരേ വിഷയത്തിൽ പലരിൽ നിന്നും ലഭിച്ച ഉത്തരങ്ങൾ എഡിറ്റ് ചെയ്ത് ദൃശ്യങ്ങൾ കലാപരമായി കോർത്തിണക്കി ഒരു അവതാര കന്റെ സഹായത്തോടെ ഡോക്യുമെന്ററി നിർമ്മിക്കാവുന്നതാണ്.

മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി Extra Questions and Answers

അധികചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
താഴെക്കൊടുത്തിരിക്കുന്നവയിൽ നിന്ന് പ്രകാശ് രാജിന്റെ കൃതി കണ്ടെത്തുക.
a) അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്
b) കാലം
c) സൂത്രധാരനാര്, വേഷക്കാരനാര്
d) മൗനം തേടുന്ന വാക്ക്
Answer:
c) സൂത്രധാരനാര്, വേഷക്കാരനാര്

Question 2.
നാലിറ്റു എന്ന പദം പിരിച്ചെഴുതിയിരിക്കുന്ന തിൽ ശരിയായ പദജോടി കണ്ടെത്തുക.
a) നാ + ലിറ്റ്
b) നാല് + ലിറ്റ്
c) നാലി + ഇറ്റ്
d) നാല് + ഇറ്റ്
Answer:
d) നാല് + ഇറ്റ്

Question 3.
താഴെക്കൊടുക്കുന്ന വാക്യങ്ങളിൽ ഏറ്റവും ശരിയായിട്ടുളളത് കണ്ടെത്തുക
a) കേവലം സംവദിക്കുന്നതിന് മാത്രമുളളതാണ് ഭാഷയെന്ന് ചിലർ വിചാരിക്കുന്നു.
b) സംവദിക്കുന്നതിന് മാത്രമുളളതാണ് ഭാഷ യെന്ന് ചിലർ വിചാരിക്കുന്നു.
c) കേവലം സംവദിക്കുന്നതാണ് ഭാഷയെന്ന് ചിലർ വിചാരിക്കുന്നു.
d) കേവലം സംവദിക്കാൻ മാത്രമുളളതാണ് ഭാഷയെന്ന് ചിലർ വിചാരിക്കുന്നു.
Answer:
b) (കേവലം, മാത്രം ഈ രണ്ടു പദങ്ങളിൽ ഒന്ന് മതിയാകും)

Question 4.
ഒരു ഭാഷ പഠിക്കുകയെന്നാൽ അതിലൂടെ ഒരു ജനതയുടെ സംസ്കാരത്തെ അറിയുക എന്ന് കൂടിയാണ് അർത്ഥം. ലേഖകൻ ഇപ്രകാരം പറ യുന്നതിന്റെ പ്രധാന യുക്തി കണ്ടെത്തുക.
Answer:
ഒരു പ്രത്യേക പ്രദേശത്തുളള ആളുകളുടെ മാതൃ ഭാഷയിൽ ആ പ്രദേശത്തെ ജനതയുടെ ജീവി തവും പ്രാദേശികമായ സമ്പൽസമൃദ്ധിയും, സംസ്കാരവും പരിഷ്കാരവുമൊക്കെ കാണാവു ന്നതാണ്. അതുകൊണ്ടാണ് ഒരു ഭാഷ പഠിക്കുക യെന്നാൽ അതിലൂടെ ആ ജനതയുടെ സംസ്കാ രത്തെ അറിയുക എന്നുകൂടി യാണ്.

മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി Notes Question Answer Class 10 Malayalam Kerala Padavali Unit 1 Chapter 3

Question 5.
“ജീവിതത്തിൽ ചില കാര്യങ്ങൾ ഒരു കാരണ വശാലും മാറ്റാനാവുകയില്ല”. പ്രകാശ്രാജിന്റെ ഈ അഭിപ്രായത്തോട് നിങ്ങൾ പൂർണമായും യോജിക്കുന്നുണ്ടോ? വിശദമാക്കുക.
Answer:
നമ്മുടെ ജീവിതത്തിൽ അടിസ്ഥാനപരമായ മാറ്റ ത്തിന് വിധേയമാവാത്ത ചില കാര്യങ്ങളുണ്ട് എന്ന് ലേഖകൻ പറയുന്നതിനോട് പൂർണ്ണമായും യോജി ക്കുന്നു. മാതാപിതാക്കളുമായുളള ബന്ധം, മറ്റ് രക്ത ബന്ധുക്കളുമായുളള ബന്ധം ഇവയൊന്നും എത മാറ്റാൻ ശ്രമിച്ചാലും മാറി മറിയുകയില്ല. എന്നാൽ ഒരാളുടെ ജാതിയോ മതമോ പേരോ വിശ്വാസ ങ്ങളോ, ആദർശങ്ങളോ ഒക്കെ സൗകര്യം പോലെ മാറ്റാവുന്നതാണ്. കാരണം അവയെല്ലാം ഒരാളുടെ മേൽ പിന്നീട് ചുമത്തപ്പെട്ടതാണ്. എന്നാൽ മാതൃ ഭാഷയെ മാറ്റാൻ കഴിയില്ല എന്നതും യാഥാർത്ഥ്യ മാണ്. മാതാവിനെ മാറ്റാൻ വയ്യാത്തതുപോലെയാ ണത്.

Question 6.
ലേഖകന്റെ മകൾക്ക് പച്ചക്കറിക്കടയിൽ ആശയ വിനിമയം നടത്താൻ ബുദ്ധിമുട്ടുണ്ടായത് എന്തു
കൊണ്ട്?
(a) കടയിൽ സാധനങ്ങൾ കുറവായിരുന്നതു കൊണ്ട്.
(b) കടയിലെ വൃദ്ധയ്ക്ക് കാഴ്ച കുറവായിരു ന്നതുകൊണ്ടു്.
(c) മകൾക്ക് അവളുടെ മാതൃഭാഷയായ തമിഴ് അറിയാത്തതുകൊണ്ട്.
(d) മകൻ ഇംഗ്ലീഷിൽ സംസാരിച്ചതുകൊണ്ട് വൃദ്ധയ്ക്ക് മനസ്സിലായില്ല.
Answer:
(d) മകൾ ഇംഗ്ലീഷിൽ സംസാരിച്ചതുകൊണ്ട് വൃദ്ധയ്ക്ക് മനസ്സിലായില്ല.

Question 7.
ബ്രിട്ടീഷുകാർ നമ്മുടെ നാടിനുമേൽ ആധിപ ത്യം സ്ഥാപിക്കാൻ ഉപയോഗിച്ച ആയുധം എന്താ യിരുന്നു എന്നാണ് ലേഖകൻ പറയുന്നത്?
(a) തോക്കുകൾ
(b) സൈന്യം
(c) നിയമങ്ങൾ
(d) അവരുടെ ഭാഷ (ഇംഗ്ലീഷ്)
Answer:
(d) അവരുടെ ഭാഷ (ഇംഗ്ലീഷ്)

Question 8.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക എന്റെ മാതൃഭാഷ നല്ലവണ്ണം പഠിച്ചു. അതുകൊണ്ടു തന്നെയാണു് മറ്റു ഭാഷകൾ വളരെ എളുപ്പം പഠി ക്കാൻ എനിക്കു കഴിഞ്ഞത്.
Answer:
എന്റെ മാതൃഭാഷ നല്ലവണ്ണം പഠിച്ചതുകൊണ്ടു തന്നെയാണ് മറ്റു ഭാഷകൾ വളരെ എളുപ്പം പഠി ക്കാൻ എനിക്കു കഴിഞ്ഞത്.

Question 9.
‘നഗരകേന്ദ്രീകൃത വിദ്യാലയങ്ങളിൽ മാതൃഭാ ഷയെ കൈയും കാലും കെട്ടി മൂലയിലിരുത്തി യിരിക്കുകയാണ്. – ഈ പ്രയോഗത്തിലെ സുചന എത്ത?
Answer:
നഗരങ്ങളിലെ വിദ്യാലയങ്ങൾ മാതൃഭാഷാ പഠന ത്തിന് യാതൊരു പ്രാധാന്യവും നൽകാതെ അതിനെ പൂർണ്ണമായി അവഗണിക്കുന്നു പു റന്തള്ളുന്നു എന്നതാണ് സൂചന.

Question 10.
അറിവുനിർമ്മാണമെന്നത് സാമൂഹികമായ ഒരു പ്രക്രിയയാണ്. ക്ലാസ്മേറികളിൽ നിന്ന് പഠി ക്കുന്നതുപോലും അറിവായി മാറുന്നതു് സാമ ഹികമായ ഇടപെടലുകളിലൂടെയാണ്. സമൂഹ ത്തിന്റെ ഭാഷയിലൂടെയാണു് അതു് നടക്കുക. ഈ വാക്യങ്ങളുടെ ആശയത്തോട് യോജി ക്കുന്ന പ്രസ്താവനയേത്?
(a) അറിവ് നേടാൻ ക്ലാസ്സ്മുറികൾ മാത്രം ചതി.
(b) സാമൂഹിക ഇടപെടലുകളില്ലാതെയും അറിവ് നേടാം.
(c) മാതൃഭാഷയിലൂടെയുള്ള സാമൂഹിക ഇടപെടലാണ് പഠനത്തെ യഥാർത്ഥ അറി വാക്കി മാറ്റുന്നത്.
(d) അറിവ് നിർമ്മാണം ഒരു വ്യക്തിഗത പ്രക്രി
യാണ്.
Answer:
(c)മാതൃഭാഷയിലൂടെയുള്ള സാമൂഹിക ഇടപെട ലാണ് പഠനത്തെ യഥാർത്ഥ അറിവാക്കിമാറ്റു

Question 11.
സംസ്കാരശൂന്യത – ഈ പദത്തിന്റെ ശരി യായ വിഗ്രഹാർത്ഥം ഏത്?
(a) സംസ്കാരത്തിലെ ശൂന്യത
(b) സംസ്കാരമില്ലാത്ത അവസ്ഥ
(c) സംസ്കാരവും ശൂന്യതയും
(d) സംസ്കാരമാകുന്ന ശൂന്യത
Answer:
സംസ്കാരമില്ലാത്ത അവസ്ഥ

മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി Notes Question Answer Class 10 Malayalam Kerala Padavali Unit 1 Chapter 3

Question 12.
ലേഖകന്റെ കാഴ്ചപ്പാടുമായി ഏറ്റവും യോജി ക്കുന്ന പ്രസ്താവന ഏത്
(a) മറ്റ് ഭാഷകൾ പഠിക്കുന്നതിനേക്കാൾ പ്രധാനം ഇംഗ്ലീഷ് പഠിക്കുന്നതാണ്.
(b) ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപകരണം മാത്രമാണ്.
(c) മാതൃഭാഷയിലുള്ള നല്ല അറിവ് മറ്റ്ഭാഷകൾ പഠിക്കാൻ സഹായിക്കും.
(d) മാതൃഭാഷ പഠിക്കേണ്ടത് തൊഴിലിന് ആവശ്യ മുണ്ടെങ്കിൽ മാത്രമാണ്.
Answer:
(a) മറ്റ് ഭാഷകൾ പഠിക്കുന്നതിനേക്കാൾ പ്രധാനം ഇംഗ്ലീഷ് പഠിക്കുന്നതാണ്.
(b) ഭാഷ കേവലം ആശയവിനിമയത്തിനുള്ള ഉപകരണം മാത്രമാണ്.

Question 13.
വരികൾ വിശകലനം ചെയ്ത് ആശയം വ്യക്ത മാക്കുക ‘ഞാൻ ശ്വസിക്കുന്ന വായുവിനെപ്പോലെ, ഉണ്ണു ന്ന ചോറുപോലെ, എന്റെ അമ്മ പറയുന്ന കഥകൾ കേട്ടുകേട്ട് എണ്ണിത്തീർന്ന നക്ഷത്രങ്ങളെ പോലെ, എന്റെ ഞരമ്പുകളിലൊഴുകുന്ന രക്ത ത്തെപ്പോലെ കന്നഡാഷയും എന്റെയുള്ളിൽ ഒഴുകുന്നുണ്ട്.’ – ഈ വരികളിലെ ഭാവാർത്ഥം വ്യക്തമാക്കുക.
Answer:
ലേഖകന് തന്റെ മാതൃഭാഷയായ കന്നഡയുമാ യുള്ള അഭേദ്യമായ, ജീവസ്സുറ്റ ബന്ധമാണ് ഈ വരികളിൽ വ്യക്തമാക്കുന്നത്. ശ്വാസം, ഭക്ഷണം, ഓർമ്മകൾ, രക്തം എന്നിവപോലെ മാതു ഭാഷയും തന്റെ അസ്തിത്വത്തിന്റെയും ജീവ ന്റെയും ഭാഗമാണ്. അത് ബോധപൂർവ്വം പഠിച്ച ടുത്ത ഒന്നല്ല, മറിച്ച് തന്റെ ജീവിതത്തിന്റെ അടി സ്ഥാന ഘടകങ്ങളിലൊന്നായി, സ്വാഭാവികമായി തന്റെ ഉളളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് എന്ന് ലേഖകൻ സമർത്ഥിക്കുന്നു.

Question 14.
(രണ്ടു വാക്യമാക്കുക)
ആംഗലഭാഷയുടെ സൗന്ദര്യം, സാഹിത്യം, ദർ ജനങ്ങൾ തുടങ്ങിയവ ഒന്നുമറിയാതെ കേവലം വ്യാപാരത്തിന്റെ ആവശ്യങ്ങൾക്കുവേണ്ട ചില പദങ്ങൾ മാത്രം അറിഞ്ഞുകൊണ്ട് ഇംഗ്ലിഷ് എനിക്ക് നന്നായി അറിയാം എന്നുപറഞ്ഞാൽ എങ്ങനെയാണ് സമ്മതിക്കുക?
Answer:
(1) ആംഗലഭാഷയുടെ സൗന്ദര്യം,സാഹിത്യം,ദർ ശനങ്ങൾ തുടങ്ങിയവ ഒന്നുമറിയുന്നില്ല.
(2) കേവലം വ്യാപാരത്തിന്റെ ആവശ്യങ്ങൾക്കു വേണ്ട ചില പദങ്ങൾ മാത്രം അറിഞ്ഞുകൊണ്ട് ഇംഗ്ലിഷ് എനിക്ക് നന്നായി അറിയാം എന്നു പറഞ്ഞാൽ എങ്ങനെയാണ് സമ്മതിക്കുക?

Question 15.
‘നമ്മുടെ ബന്ധങ്ങളെല്ലാം ‘അങ്കിളും ആന്റിയും ആയിത്തീർന്നിരിക്കുന്നു.’- ഇതിലൂടെ ലേഖകൻ അർത്ഥമാക്കുന്നതെന്ത്?
Answer:
ഇംഗ്ലീഷ് ഭാഷയുടെ അമിതമായ സ്വാധീനം മൂലം, ഇളയച്ഛൻ, വല്യച്ഛൻ അമ്മായി ചിറ്റമ്മ തുടങ്ങിയ വൈവിധ്യമാർന്നതും ഊഷ്മളവു മായ ബന്ധങ്ങളെ സൂചിപ്പിക്കുന്ന മലയാള പദങ്ങൾ നഷ്ടപ്പെട്ട് എല്ലാം ‘അങ്കിൾ’ ‘ആന്റി’ എന്നീ രണ്ട് വാക്കുകളിലേക്ക് ചുരുങ്ങിപ്പോയി എന്നും, ഇത് ബന്ധങ്ങളുടെ ആഴം കുറയ് ക്കുന്നു എന്നുമാണ് അർത്ഥമാക്കുന്നത്.

Question 16.
‘ഒരു നാടിന്റെ വിചാരധാരയെ, ജീവിതത്തെ, രേഖപ്പെടുത്തിയ അനേകം എഴുത്തുകാരെ അറിയാതെ, കേവലം വ്യാപാരത്തിനുവേണ്ടി മാത്രം ഭാഷ പഠിക്കുന്ന മനഃസ്ഥിതിയുള്ളതു കൊണ്ടാണു് നാം നമ്മുടെ അസ്തിത്വംതന്നെ കളഞ്ഞുകുളിച്ചിരിക്കുന്നത്.’ – ഈ പ്രസ്താവന വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
ഭാഷ കേവലം ആശയവിനിമയത്തിനുള്ള വാക്കു കൾ മാത്രമല്ല, അത് ഒരു ജനതയുടെ ചിന്ത കളും അനുഭവങ്ങളും ചരിത്രവും സംസ്കാ രവും ഉൾക്കൊള്ളുന്ന ഒന്നാണ്. ഓരോ ഭാഷയി ലയും സാഹിത്യകൃതികൾ ആ ജനതയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും പ്രതി ഫലിപ്പിക്കുന്നു. ഒരു ഭാഷ അതിന്റെ സാഹി ത്യവും സാംസ്കാരിക പശ്ചാത്തലവും മനസ്സിലാ ക്കാതെ, കേവലം ജോലി നേടാനോ വ്യാപാരം നടത്താനോ ഉള്ള കുറച്ച് വാക്കുകൾ മാത്ര മായി പഠിക്കുമ്പോൾ, ആ ഭാഷയുടെയും അത് പ്രതിനിധീകരിക്കുന്ന സംസ്കാരത്തി ന്റെയും ആത്മാവ് നഷ്ടപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയുടെ കാര്യത്തിൽ പലപ്പോഴും ഇത് സംഭ വിക്കുന്നുണ്ട്. അതിലെ മഹത്തായ സാഹിത്യ മോ ചിന്തകളോ അറിയാതെ, ഉപരിപ്ലവമായി മാത്രം ഭാഷയെ സമീപിക്കുന്നത് നമ്മുടെ സ്വന്തം ഭാഷയെയും സംസ്കാരത്തെയും അവഗണിക്കാനും അത് വഴി നമ്മുടെ തനിമ (അസ്തിത്വം) തന്നെ നഷ്ടപ്പെടുത്താനും കാര ണമാകുന്നു എന്ന് ലേഖകൻ വാദിക്കുന്നു

Question 17.
ഒരു ഭാഷ പഠിക്കുകയെന്നാൽ ആ ജനതയുടെ സംസ്കാരത്തെ അറിയുക എന്നുകൂടിയാണ് അർത്ഥം എന്നു് ലേഖകൻ പറയുന്നത് എന്നു കൊണ്ട് ഉദാഹരണ സഹിതം വ്യക്തമാക്കുക
Answer:
ഓരോ ഭാഷയും രൂപപ്പെടുന്നത് ആ ഭാഷ സംസാരിക്കുന്ന ജനതയുടെ ജീവിതരീതികൾ, വിശ്വാസങ്ങൾ, ഭൂപ്രകൃതി, സാമൂഹിക സാഹ ചര്യങ്ങൾ എന്നിവയുമായി ചേർന്നാണ്. ഭാഷ യിലെ വാക്കുകൾ, ശൈലികൾ, പഴഞ്ചൊല്ലു കൽ, സാഹിത്യം എന്നിവയെല്ലാം ആ സംസ്കാ രത്തെ പ്രതിഫലിപ്പിക്കുന്നു. ലേഖകൻ നൽകുന്ന ഉദാഹരണം ശ്രദ്ധേയമാണ് വരൾച്ചയുള്ള രായ ലസീമയിലെ ശകാരം വയറുമായി ബന്ധപ്പെട്ട താണെങ്കിൽ, ഫലഭൂയിഷ്ഠമായ നദീതീരങ്ങ ളിലേത് പഴങ്ങളുമായി ബന്ധപ്പെട്ടതാണ്. ഇത് ആ പ്രദേശങ്ങളിലെ ജീവിതത്തെയും പ്രകൃതിയെ യും ഭാഷ എങ്ങനെ ഉൾക്കൊള്ളുന്നു എന്ന കാണിക്കുന്നു. അതിനാൽ, ഒരു ഭാഷയുടെ വാക്കുകൾ മാത്രം പഠിക്കാതെ, അതിന്റെ പിന്നി ലെ സാംസ്കാരിക അർത്ഥതലങ്ങൾ കൂടി മനസ്സിലാക്കുമ്പോഴാണ് ഭാഷാപഠനം പൂർണ്ണ മാകുന്നത്

മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി Notes Question Answer Class 10 Malayalam Kerala Padavali Unit 1 Chapter 3

Question 18.
മാതൃഭാഷയെ പെറ്റമ്മയോട് ഉപമിക്കാൻ ലേഖ കനെ പ്രേരിപ്പിക്കുന്ന ഘടകമെന്ത്?
Answer:
ഒരു കുട്ടിക്ക് അമ്മയുമായുള്ള ബന്ധം പോലെ സ്വാഭാവികവും ആഴത്തിലുള്ളതുമായ ഒന്നാ മാതൃഭാഷയുമായുള്ള ബന്ധം, അമ്മയെ തിര ഞ്ഞെടുക്കാൻ കഴിയാത്തതുപോലെ, മാത്യ ഭാഷയും നമുക്ക് ജനനത്തിലൂടെ ലഭിക്കുന്ന താണ്. അമ്മയിൽ നിന്നാണ് നാം ആദ്യമായി ലോകത്തെയും ജീവിതത്തെയും കുറിച്ച് അറി യുന്നത്. അതുപോലെ മാതൃഭാഷയിലൂടെയാണ് നാം ചിന്തിക്കാനും ആശയവിനിമയം നടത്താ നും തുടങ്ങുന്നത്. അത് നമ്മുടെ വ്യക്തിത്വ ത്തിന്റെയും സംസ്കാരത്തിന്റെയും അടിസ്ഥാ നമാണ്. ഒരാൾക്ക് മറ്റ് ഭാഷകൾ പഠിക്കാനും ഉപയോഗിക്കാനും സാധിക്കുമെങ്കിലും, മാതൃ ഭാഷ നൽകുന്ന വൈകാരികമായ അടുപ്പവും സ്വാഭാവികതയും മറ്റൊന്നിനും നൽകാൻ കഴി യില്ല. ഈ അഭേദ്യമായ, അടിസ്ഥാനപരമായ ബന്ധമാണ് മാതൃഭാഷയെ പെറ്റമ്മയോട് ഉപ മിക്കാൻ ലേഖകനെ പ്രേരിപ്പിക്കുന്നത്.

Question 19.
‘ഇന്ന് യുക്തിരാഹിത്യവും അശാസ്ത്രീയതക ളും സമൂഹജീവിതത്തിൽ ആഴത്തിൽ വേരു കളിറക്കിയിരിക്കുന്നു. മതനിരപേക്ഷതയും നാ മൂഹികനീതിയും ജനാധിപത്യവും വെല്ലുവിളി കൾ നേരിടുകയാണ്.’ – ലേഖകന്റെ ഈ നിരീക്ഷ ങ്ങൾക്ക് ഇന്നത്തെ കേരളീയ ഇന്ത്യൻ സ ഹാത്തിൽ പ്രസക്തിയുണ്ടോ? വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
ലേഖകന്റെ ഈ നിരീക്ഷണങ്ങൾക്ക് ഇന്നത്തെ സമൂഹത്തിൽ വളരെയധികം പ്രസക്തിയുണ്ട്. ശാസ്ത്രബോധവും യുക്തിചിന്തയും വളർ ന്ന നാടാണെങ്കിലും, സമൂഹമാധ്യമങ്ങളിലൂ ടെയും അല്ലാതെയും അശാസ്ത്രീയമായ കാര്യങ്ങളും അന്ധവിശ്വാസങ്ങളും വ്യാപക മായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. തെറ്റായ വിവ രങ്ങൾ എളുപ്പത്തിൽ പ്രചരിക്കുന്നത് പ ലപ്പോഴും യുക്തിചിന്തയെ മറികടക്കുന്നു.

അതോടൊപ്പം, മതത്തിന്റെയും ജാതിയുടെ യും പേരിൽ സമൂഹത്തിൽ ഭിന്നത വളർത്താ നുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് മതനി രപേക്ഷതയ്ക്ക് വലിയ വെല്ലുവിളിയാണ്. സാമ്പത്തികവും സാമൂഹികവുമായ അസമ ത്വങ്ങൾ സാമൂഹിക നീതി എന്ന ആശയ ത്തെ ചോദ്യം ചെയ്യുന്നു. അഭിപ്രായ സ്വാത ന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റങ്ങളും ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടു ത്താനുള്ള ശ്രമങ്ങളും നടക്കുന്നു. അതിനാൽ, ലേഖകൻ പറയുന്ന വെല്ലുവിളികൾ ഇന്നും യാഥാർത്ഥ്യമായി നിലനിൽക്കുന്നു. ഇതിനെ തിരെ ശാസ്ത്രബോധവും ജനാധിപത്യ മൂല്യ ങ്ങളും ഉയർത്തിപ്പിടിക്കേണ്ടത് അത്യാവശ്യ മാണ്.

Question 20.
ആശയത്തിന്റെ പൊരുൾ വ്യക്തമാക്കുക ‘ബഹുഭാഷിത്വവും (Multilingualism) ബഹു സംസ്ക്കാരങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. തനത് അറിവുകളുടെ സംരക്ഷണത്തിലും പ്രാ ദേശികഭാഷകളുടെ പങ്ക് വളരെ പ്രധാനപ്പെട്ട താണ് . ഈ നിരീക്ഷണത്തിന്റെ പൊരുൾ വക്തമാക്കുക.
Answer:
ലോകത്തിലെ ഭാഷാപരവും സാംസ്കാരികവു മായ വൈവിധ്യം നിലനിർത്തേണ്ടതിന്റെ പ്രാ ധാന്യമാണ് ഈ വാക്കുകളുടെ പൊരുൾ ഓരോ ഭാഷയും ഒരു പ്രത്യേക സംസ്കാരത്തിന്റെയും ആ ജനതയുടെ തനതായ അറിവുകളുടെയും വാഹകരാണ്. പ്രാദേശിക ഭാഷകൾ സംരക്ഷി ക്കപ്പെടുമ്പോൾ മാത്രമാണ് ആ അറിവുകളും സംസ്കാരങ്ങളും നിലനിൽക്കുന്നത്. വൈ ജ്ഞാനിക സമൂഹം കെട്ടിപ്പടുക്കുമ്പോൾ ഈ വൈവിധ്യത്തെ ഇല്ലാതാക്കുകയല്ല, മറിച്ച് അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുക യുമാണ് വേണ്ടത്. കാരണം, ഓരോ ജനത് അറിവിനും അതിന്റേതായ മൂല്യമുണ്ട്, അവ നഷ്ടപ്പെടുന്നത് മനുഷ്യരാശിയുടെ പൊതു വായ വിജ്ഞാനശേഖരത്തിന്റെ നഷ്ടമാണ്.

Question 21.
‘അറിവുനിർമ്മാണമെന്നത് സാമൂഹികമായ ഒരു പ്രക്രിയയാണ്. – അറിവായി മാറുന്നത് സാമൂഹികമായ ഇടപെടലുകളിലൂടെയാണ്. സമൂഹത്തിന്റെ ഭാഷയിലൂടെയാണ് അത് നട ക്കുക. മാതൃഭാഷാധിഷ്ഠിത പഠനത്തിന്റെ പ്രാധാ ന്യം ഇവിടെയാണ് പ്രസക്തമാവുന്നത്. ഈ നിരീക്ഷണവും പാഠമാനത്തിലെ മറ്റ് ആനു യങ്ങളും പരിഗണിച്ച് ‘വൈജ്ഞാനിക സമൂഹ നിർമ്മിതിയിൽ മാതൃഭാഷയുടെ പങ്ക് എന്ന വിഷയത്തിൽ ലഘു ഉപന്യാസം തയ്യാറാക്കുക.
Answer:
വൈജ്ഞാനിക സമൂഹം എന്നത് കേവലം സാക്ഷരത നേടിയ ഒരു ജനത എന്നതിന പുറം, അറിവ് ഉത്പാദിപ്പിക്കുകയും പങ്കുവെ ക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് കാണിക്കുന്നത്. ഇവിടെ, സാമ്പത്തികവും സാമൂഹികവുമായ പുരോ ഗതിയുടെ അടിസ്ഥാനശില അറിവായി മാറു ന്നു. വിവരസാങ്കേതികവിദ്യയുടെ സ്ഫോടനാ കമായ വളർച്ചയോടെ അറിവിന്റെ പ്രാധാ ന്യം മുമ്പെന്നത്തെക്കാളും വർധിച്ചിരിക്കുന്നു. ഒരു സമൂഹം വൈജ്ഞാനിക സമൂഹമായി പരിണമിക്കുമ്പോൾ, അവിടുത്തെ ഓരോ പൗരനും അറിവ് നേടാനും അത് ഉപയോഗിച്ച് സ്വന്തം ജീവിതവും സമൂഹത്തിന്റെ പൊതു വായ അവസ്ഥയും മെച്ചപ്പെടുത്താനുമുള്ള അവസരങ്ങൾ ലഭിക്കുന്നു.

ഈയൊരു പരി വർത്തന പ്രക്രിയയിൽ ഭാഷ പ്രത്യേകിച്ച് മാതൃ ഭാഷ വഹിക്കുന്ന പങ്ക് നിർണായകമാണ്. മനുഷ്യന്റെ ചിന്താപ്രക്രിയയുമായി അ ദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് മാതൃഭാഷ. ഒരു കുട്ടി തന്റെ ചുറ്റുപാടുകളെ തിരിച്ചറിയുന്നതും, ആദ്യമായി ആശയവിനി മയം നടത്തുന്നതും, ലോകത്തെ മനസ്സിലാ ശ്രമിക്കുന്നതും മാതൃഭാഷയിലൂടെ യാണ്. ചിന്തകൾ രൂപ്പെടുന്നതിന്റെയും, സങ്കീർണ്ണമായ ആശയങ്ങൾ ഗ്രഹിക്കുന്നതി ന്റെയും അടിസ്ഥാന മാധ്യമം മാതൃഭാഷയാണ്. അമൂർത്തമായ ആശയങ്ങളെപ്പോലും വ്യക്ത മായി മനസ്സിലാക്കാനും വിശകലനം ചെയ്യാ നും മാതൃഭാഷയിലുള്ള പ്രാവീണ്യം സഹാ യിക്കുന്നു. നമ്മുടെ സാംസ്കാരികവും വൈ കാരികവുമായ അനുഭവങ്ങളെ സ്വാംശീക രിക്കുന്നതും പ്രകടിപ്പിക്കുന്നതും മാതൃഭാഷ യിലൂടെയാണ്. അതിനാൽ, ചിന്തയുടെയും അതുവഴി അറിവുനിർമ്മാണത്തിന്റെയും ആദ്യപടി മാതൃഭാഷയിൽ അധിഷ്ഠിതമായി രിക്കണം.

ഏതൊരു വിഷയത്തിലും ആഴത്തിലുള്ള ധാ രണ നേടണമെങ്കിൽ, പഠിതാവിന് അതിലെ ആശയങ്ങളുമായി താദാത്മ്യം പ്രാപിക്കാൻ കഴിയണം. ‘അറിവുനിർമ്മാണമെന്നത് സാമൂ ഹികമായ പ്രക്രിയയാണ്… അറി വായി മാറുന്നത് സാമൂഹികമായ ഇടപെ ടലുകളിലൂടെയാണ്. സമൂഹത്തിന്റെ ഭാഷയ ിലൂടെയാണ് അത് നടക്കുക എന്ന നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. മാതൃഭാഷയിലുള്ള പ ഠനം ഈയൊരു താദാത്മ്യം പ്രാപിക്കലിനെ ഗണ്യമായി സഹായിക്കുന്നു. ഒരു ആശയം അന്യഭാഷയിൽ പഠിക്കുമ്പോൾ, ഭാഷയുടെ തടസ്സങ്ങൾ കാരണം പലപ്പോഴും ഉപരിപ്ല വമായ ധാരണയിൽ ഒതുങ്ങിപ്പോകാൻ സാധ്യ തയുണ്ട്. എന്നാൽ, മാതൃഭാഷയിൽ പഠിക്കു മ്പോൾ, വാക്കുകൾക്കും വാചകങ്ങൾക്കും അപ്പുറത്തുള്ള അർത്ഥതലങ്ങളിലേക്ക് ഇറ ങ്ങിച്ചെല്ലാനും, ആശയങ്ങളെ വിമർശനാത്മ കമായി വിലയിരുത്താനും, സ്വന്തം അനുഭവ ങ്ങളുമായി ബന്ധിപ്പിച്ച് മനസ്സിലാക്കാനും സാധിക്കുന്നു. ഇത് വിഷയത്തിലുള്ള അവ ഗാഹം വർദ്ധിപ്പിക്കുന്നു. ചോദ്യംചോദിക്കാ നും സംശയങ്ങൾ ദൂരീകരിക്കാനും ഏറ്റ വും സ്വതന്ത്രവും സ്വാഭാവികവുമായ മാധ്യ മം മാതൃഭാഷയാണ്. ഇത് പഠന പ്രക്രിയയെ കൂടുതൽ ഫലപ്രദമാക്കുന്നു.

പുസ്തകങ്ങളിൽ നിന്നും ക്ലാസ്സ് മുറികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ യഥാർത്ഥ അറി വായി പരിണമിക്കുന്നത് സാമൂഹികമായ ഇടപെടലുകളിലൂടെയാണ്. ഈ ഇടപെടലു കൾക്ക് ഏറ്റവും അനുയോജ്യമായ മാധ്യമം മാതൃഭാഷയാണ്. ഒരു കുട്ടി താൻ പഠിച്ച കാര്യ ങ്ങൾ വീട്ടുകാരോടും സുഹൃത്തുക്കളോടും ചർച്ച ചെയ്യുമ്പോളും, സംവാദങ്ങളിൽ ഏർ പ്പെടുമ്പോളും, തന്റെ ആശയങ്ങൾ മറ്റു ള്ളവരുമായി പങ്കുവെക്കുമ്പോളും ആ അറി വ് കൂടുതൽ ദൃഢമാവുകയും വികസി ക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ വിവി ധ തലങ്ങളിലുള്ളവരുമായി അനായാസം സംവ ദിക്കാനും അവരുടെ അനുഭവങ്ങളിൽനിന്നും അറിവ് നേടാനും മാതൃഭാഷ സഹായി ക്കുന്നു. പ്രാദേശികമായ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും പരിഹാരങ്ങൾ കണ്ട ത്താനും തദ്ദേശീയമായ അറിവുകൾ കൈമാറ്റം ചെയ്യാനും മാതൃഭാഷ അത്യന്താപേക്ഷിത മാണ്. ഇത്തരത്തിലുളള സാമൂഹിക ഇടപെ ടലുകളാണ് വ്യക്തിഗതമായ അറിവിനെ സാമൂ ഹികമായ അറിവാക്കി മാറ്റുന്നത്.

ഓരോ സമൂഹത്തിനും അതിന്റേതായ തനത് അറിവുകളും പാരമ്പര്യ വിജ്ഞാനശാഖകളു മുണ്ട്. കൃഷി, വൈദ്യം, കല, കരകൗശലം തുടങ്ങി വിവിധ മേഖലകളിൽ തലമുറകളായി കൈമാറിവരുന്ന ഈ അറിവുകൾ ആ സമൂഹ ത്തിന്റെ സാംസ്കാരിക പൈതൃകത്തി ന്റെ ഭാഗമാണ്. ഈ തനത് അറിവുകൾ ഭൂരി ഭാഗവും വാമൊഴിയായും മാതൃഭാഷയിലു ടെയുമാണ് നിലനിൽക്കുന്നത്. യുനെസ്കോ പോലുള്ള അന്താരാഷ്ട്ര സംഘടനകൾ മാതൃ ഭാഷകളുടെ സംരക്ഷണത്തിനും പ്രോത്സാ ഹനത്തിനും ഊന്നൽ നൽകുന്നത് ഈ പശ്ചാ ആലത്തിലാണ്. മാതൃഭാഷയുടെ നാശം സംഭ വിക്കുമ്പോൾ, അതോടൊപ്പം ഈ തനത് അറി വുകളും വിസ്മൃതിയിലാണ്ടുപോകുന്നു. ഒരു വൈജ്ഞാനിക സമൂഹം കേവലം ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളിൽ മാത്ര അധിഷ്ഠിതമായിരിക്കരുത്, മറിച്ച് തന അറിവുകളെക്കൂടി സംരക്ഷിക്കുകയും പ്രോ ത്സാഹിപ്പിക്കുകയും വേണം. ഇതിന് മാതൃ ഭാഷാപഠനവും ഉപയോഗവും അനിവാര്യമാണ്

മലയാളത്തിന് ഒരു വിജ്ഞാനഭാഷയായി വളരാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇതിനായി വിവിധ തലങ്ങളിൽ ശ്രമങ്ങൾ ന ടക്കേണ്ടതുണ്ട്. ശാസ്ത്ര-സാങ്കേതിക മാന വിക വിഷയങ്ങളിലെ പുതിയ ആശയ ളെയും കണ്ടെത്തലുകളെയും ഉൾക്കൊള്ളാൻ കഴിയുന്ന പുതിയ പദങ്ങൾ മലയാളത്തിൽ വേണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട വൈജ്ഞാനിക ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യണം. അതോടൊപ്പം, വിവിധ വിഷയ ങ്ങളിൽ മലയാളത്തിൽ മൗലികമായ രചന കൾ ഉണ്ടാകണം. ഗവേഷണ പ്രബന്ധങ്ങളും പഠനങ്ങളും മലയാളത്തിൽ പ്രസിദ്ധീകരി ക്കാൻ പ്രോത്സാഹനം നൽകണം. സ്കൂൾ തലം മുതൽ സർവ്വകലാശാല തലം വരെ മലയാളത്തിലുള്ള പഠനത്തിനും ഗവേഷ ണത്തിനും കൂടുതൽ പ്രാധാന്യം നൽകണം. വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ യോജനപ്പെടുത്തി മലയാളത്തിലുള്ള ഡി റ്റൽ ഉള്ളടക്കം വർദ്ധിപ്പിക്കണം. ഭരണഭാഷ കോടതിഭാഷ എന്നീ നിലകളിലും മലയാള ത്തിന്റെ ഉപയോഗം വ്യാപകമാക്കണം.

അറിവിന്റെ നിർമ്മാണത്തിലും വിതരണം ത്തിലും പ്രയോഗത്തിലും മാതൃഭാഷ വഹി ക്കുന്ന പങ്ക് അമൂല്യമാണ്. ചിന്തയുടെയും ആശയഗ്രഹണത്തിന്റെയും സ്വാഭാവിക മാധ്യ മം എന്ന നിലയിലും, സാമൂഹിക ഇടപെ ലുകളുടെയും സാംസ്കാരികത്തനിമയുള്ള യും അടിസ്ഥാനം എന്ന നിലയിലും മാതൃഭാഷ യ്ക്ക് ഒരു വൈജ്ഞാനിക സമൂഹത്തിൽ കേന്ദ്രസ്ഥാനമാണുള്ളത്. തനത് അറിവുക ളുടെ സംരക്ഷണത്തിനും, വിഷയങ്ങളിൽ ആഴത്തിലുള്ള അവഗാഹം നേടുന്നതിനു മാതൃഭാഷാപഠനം അനിവാര്യമാണ്. ആ ളതലത്തിൽ മത്സരക്ഷമത നിലനിർത്തുന്ന തോടൊപ്പം തന്നെ, സ്വന്തം സാംസ്കാരി വേരുകളിൽ ഉറച്ചുനിന്നുകൊണ്ട് ഒരു യഥാർ വൈജ്ഞാനിക സമൂഹമായി കേരളം പരി ണമിക്കണമെങ്കിൽ, മലയാളഭാഷയിലുള്ള പഠനത്തിനും, ഗവേഷണത്തിം, വിജ്ഞാനാ ത്പാദനത്തിനും പ്രഥമ പരിഗണന നൽകേ ണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മാതൃ ഭാഷയെ സ്നേഹിക്കുകയും അതിൽ അഭി മാനം കൊള്ളുകയും ചെയ്യുന്ന ഒരു തലമുറ യ്ക്ക് മാത്രമേ ശക്തമായ ഒരു വൈജ്ഞാനി ക സമൂഹത്തിന് അടിത്തറ പാകാൻ സാധി ക്കുകയുള്ളൂ.

ആഗോളവൽക്കരണത്തിന്റെയും സാമ്പത്തി ക ഉദാരവൽക്കരണത്തിന്റെയും ഫലമായി ഇംഗ്ലീഷ് പോലുള്ള ആഗോളഭാഷകൾക്ക് പ്ര ാധാന്യം വർധിച്ചു. തൊഴിൽ സാധ്യതകളും സാമൂഹിക അംഗീകാരവും ഇത്തരം ഭാഷക ൾക്ക് പിന്നാലെ പോകുന്ന പ്രവണത വർധിച്ചു. ഇതിന്റെ ഫലമായി പലയിടങ്ങളിലും മാതൃ ഭാഷകൾ അവഗണിക്കപ്പെടുന്ന ഒരു സാഹ ചര്യം സംജാതമായിട്ടുണ്ട്. വിദ്യാഭ്യാസരംഗ ത്തും ഭരണനിർവ്വഹണത്തിലും മാതൃഭാഷ യ്ക്ക് അർഹമായ സ്ഥാനം ലഭിക്കാതെ പോകു ന്നതു് സാധാരണമായി. പ്രകാശ് രാജിനെപ്പോ ലുള്ളവർ ചൂണ്ടിക്കാണിക്കുന്നതുപോലെ, മാതൃഭാഷയെ അവഗണിക്കുന്നത് കേവലം ഭാഷാപരമായ ഒരു പ്രശ്നം മാത്രമല്ല, അത് ഒരു സമൂഹത്തിന്റെ സാംസ്കാരികമായ അടിത്തറയെത്തന്നെ ദുർബലപ്പെടുത്തുന്നു. സ്വന്തം ഭാഷയിൽ ചിന്തിക്കാനും ആശയപ്ര കാശനം നടത്താനും കഴിയാതെ വരുന്നത് ഒരു ജനതയുടെ ആത്മവിശ്വാസത്തെയും സർഗ്ഗാത്മകതയെയും പ്രതികൂലമായി ബാധി ക്കും. ഇത് ആത്യന്തികമായി ഒരു വൈജ്ഞാ നിക സമൂഹമായി മാറുന്നതിനുള്ള പ്രധാന തടസ്സമായിത്തീരും.

Question 22.
മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവ നദി’ എന്ന ലേഖനത്തിൽ പ്രകാശ് രാജ് അവ തരിപ്പിക്കുന്ന മാതൃഭാഷയെക്കുറിച്ചുള്ള കാഴ്ച കാടുകൾ വിശകലനം ചെയ്ത് ഉപന്യാസം തയ്യാ മാക്കുക.
Answer:
പ്രശസ്ത ചലച്ചിത്രകാരനും ചിന്തകനുമായ പ്രകാശ് രാജ്, ‘മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി’ എന്ന ലേഖനത്തിലൂടെ മാതൃഭാഷയുടെ പ്രാധാന്യത്തെയും അതിന്റെ അഭാവം സൃഷ്ടിക്കുന്ന സാംസ്കാരിക ശൂന്യ തയെയും കുറിച്ച് ശക്തമായ ഉൾക്കാഴ്ചകൾ പങ്കുവെക്കുന്നു. ഭാഷ കേവലം ആശയവിനി മയത്തിനുള്ള ഉപകരണം മാത്രമല്ലെന്നും, അത് നമ്മുടെ സ്വത്വത്തിന്റെയും സംസ് കാരത്തിന്റെയും ജീവനാഡിയാണെന്നും അദ്ദേഹം തന്റെ അനുഭവങ്ങളിലൂടെയും നി രീക്ഷണങ്ങളിലൂടെയും സമർത്ഥിക്കുന്നു. ഈ ലേഖനത്തിൽ പ്രകാശ് രാജ് മുന്നോട്ടു വെക്കുന്ന മാതൃഭാഷാ സങ്കൽപ്പങ്ങളെ വിശ കലനം ചെയ്യുകയാണ് ഈ ഉപന്യാസത്തിന്റെ ലക്ഷ്യം.

ഒരു കുഞ്ഞ് തന്റെ അമ്മയിൽ നിന്ന് പാൽ കുടിക്കുന്നതുപോലെയും, മുട്ടുകാലിലിഴയാനും പിച്ചവെക്കാനും പഠിക്കുന്നതുപോലെയും തിക ച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണ് മാതൃ ഭാഷ പഠിക്കുന്നത് എന്ന് പ്രകാശ് രാജ് ചൂണ്ടി കാണിക്കുന്നു. അതിന് പ്രത്യേക പരിശീലന ത്തിന്റെയോ അദ്ധ്യാപനത്തിന്റെയോ ആവശ്യ മില്ല. ചുറ്റുപാടുകളിൽ നിന്ന് നാം അറിയാ തെ തന്നെ ആർജ്ജിച്ചെടുക്കുന്ന ഒന്നാണത്. അതുകൊണ്ടുതന്നെ മാതൃഭാഷ എന്നത് നാം ശ്വസിക്കുന്ന വായു, കഴിക്കുന്ന ആഹാരം, സി രകളിലോടുന്ന രക്തം എന്നിവപോലെ നമ്മു ടെ അസ്തിത്വത്തിന്റെ അവിഭാജ്യഘടകമാണ്. അത് പഠിക്കുകയല്ല, നമ്മിൽ ജീവിക്കുകയാണ് ചെയ്യുന്നത്.

മാതൃഭാഷ ആശയങ്ങൾ കൈമാറാനുള്ള ഒരു ഉപകരണം മാത്രമാണെന്ന ധാരണയെ പ്ര കാശ് രാജ് തിരുത്തുന്നു. ഭാഷ ഒരു സംസ് കാരത്തിന്റെ താരാണ്. ഒരു ജനതയുടെ കഥകളും പാട്ടുകളും പഴഞ്ചൊല്ലുകളും അറി വുകളും തലമുറകളിലേക്ക് പകരുന്നത് ഭാഷ യിലൂടെയാണ്. നമ്മുടെ സന്തോഷം, ദുഃഖം, സ്നേഹം, ദേഷ്യം തുടങ്ങിയ എല്ലാ തീവ്രവികാ രങ്ങളെയും പൂർണ്ണമായി പ്രകടിപ്പിക്കാൻ മാതൃ ഭാഷയോളം ശക്തമായ മറ്റൊരു മാധ്യമമില്ല. ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾക്ക് അതിന്റേതായ ഊഷ്മളതയും സത്യസന്ധ തയുമുണ്ട്. മറ്റ് ഭാഷകളിൽ ഈ വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ അതിനൊരു കൃത്രിമത്വം അനുഭവപ്പെട്ടേക്കാം.

മാതൃഭാഷയിലുള്ള അറിവ് മറ്റ് ഭാഷകൾ പ ഠിക്കുന്നതിന് ഒരു തടസ്സമല്ല, മറിച്ച് വലിയ സഹായമാണെന്ന് പ്രകാശരാജ്സ്വന്തം അനു ഭവത്തിലൂടെ വ്യക്തമാക്കുന്നു. കന്നഡ ഭാഷയിൽ ആഴത്തിലുള്ള അറിവുണ്ടായിരുന്നത് കൊണ്ടാ ണ് തനിക്ക് തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകൾ എളുപ്പത്തിൽ പ ഠിക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം പറയുന്നു. മാതൃഭാഷ പഠിക്കാത്തതിന്റെ അപകടങ്ങളെ ക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച സ്വന്തം മകൾക്ക് മാതൃഭാഷയിലെ ഒരു കവിതയുടെ സൗന്ദര്യം ആസ്വദിക്കാൻ കഴിയാതെ പോയതും, ഉയ ർന്ന ശമ്പളം വാങ്ങുന്ന ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർക്ക് സ്വന്തം ഗ്രാമത്തിലെ ആചാ രങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ കഴിയാതെ വന്നതും മാതൃഭാഷാ പഠനത്തിന്റെ അഭാ വം സൃഷ്ടിക്കുന്ന സാംസ്കാരികമായ അകൽ ച്ചയുടെ ഉദാഹരണങ്ങളായി അദ്ദേഹം അവ തരിപ്പിക്കുന്നു.

ഇംഗ്ലീഷിന്റെ അമിതമായ സ്വാധീനം നമ്മുടെ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടി ക്കുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാ അവന് അപകർഷതാബോധവും, അറിയു ന്നവന് അമിതമായ ആത്മവിശ്വാസവും നൽ കുന്ന ഒരു സാമൂഹിക സാഹചര്യം നിലവി ലുണ്ട്. ഇത് ഭാഷയെ അടിസ്ഥാനമാക്കിയുള ഒരുതരം വിവേചനമാണ്. ‘അങ്കിൾ’, ‘ആന്റി’ തുടങ്ങിയ പൊതുവായ പ്രയോഗങ്ങൾ ഉപ യോഗിക്കുന്നതിലൂടെ അമ്മാവൻ, ചെറിയച്ഛൻ, അമ്മായി തുടങ്ങിയ ബന്ധങ്ങളുടെ ഊഷ്മ തയും വൈവിധ്യവും നമുക്ക് നഷ്ടമാകുന്നു. നമ്മുടെ കുട്ടികളെ ‘റെയ്ൻ റെയ്ൻ ഗോ എവേ’ എന്ന് പഠിപ്പിക്കുമ്പോൾ നമ്മുടെ സ്വന്തം മണ്ണുമായി ബന്ധമുള്ള മഴപ്പാട്ടുകളെ നാം മറന്നുകളയുന്നു. ഇത് സാംസ്കാരി കമായ വേരറുക്കലാണ്. ഭാഷയെ ഒരു ആയു ധമാക്കി നമ്മുടെ സംസ്കാരത്തെയും ചിന്ത യെയും കീഴടക്കുന്ന പുതിയ കാലത്തിന്റെ അധിനിവേശമാണിതെന്ന് പ്രകാശ് രാജശക്ത മായി വാദിക്കുന്നു.

ലേഖനത്തിലെ ഏറ്റവും ശക്തമായ നിലപാട് മാതൃഭാഷയെ സ്വന്തം അമ്മയോട് ഉപമിക്കു ന്നതാണ്. മാതൃഭാഷയെ ഉപേക്ഷിക്കുന്നത് ന ലെ പെറ്റമ്മയെ ഉപേക്ഷിക്കുന്നതിന് തുല്യമാ ണെന്ന് അദ്ദേഹം പറയുന്നു. അമ്മ നമുക്ക് ജന്മവും വ്യക്തിത്വവും നൽകുമ്പോൾ, മാത ഭാഷ നമുക്ക് സാംസ്കാരികമായ സ്വത്വം ന ൽകുന്നു. മാതൃഭാഷയെ മറക്കുന്ന ഒരു വ്യക്തി ക്ക് സ്വന്തം സംസ്കാരത്തിൽ ഒരനാഥനെ പ്പോലെ അലയേണ്ടി വരും.

പ്രകാശ് രാജിന്റെ കാഴ്ചപ്പാടിൽ, മാതൃഭാഷ നമ്മുടെ ചിന്തയുടെയും വികാരത്തിന്റെയും സംസ്കാരത്തിന്റെയും ജീവനദിയാണ്. ആധു നിക കാലത്തെ അന്യഭാഷകളുടെ അതിപ്ര സരത്തിൽപ്പെട്ട് ഈ ജീവനദി വറ്റിപ്പോകാതെ സൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും കട മയാണ്. മാതൃഭാഷയെ സ്നേഹിക്കുകയും അതിൽ അഭിമാനം കൊളളുകയും അടുത്ത തലമുറയ്ക്ക് അതിന്റെ സമ്പന്നത പകർന്നു ന ൽകുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാ ണ് ഈ ലേഖനം നമ്മെ ഓർമ്മിപ്പിക്കുന്നത്.

മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി Notes Question Answer Class 10 Malayalam Kerala Padavali Unit 1 Chapter 3

Question 23.
ഭാവിയെക്കുറിച്ചുള്ള യത്തിന്റെ തത്രപ്പാടിൽ നമ്മുടെ ഭാഷ മനസ്സിൽനിന്ന് മാഞ്ഞുപോവു കയാണ്. ‘മാതൃഭാഷ പഠിക്കാത്ത നമ്മുടെ മക്കൾ നമ്മോടൊപ്പമുള്ളപ്പോഴും അന്യരല്ലേ?’ ഈ നിരി ക്ഷണങ്ങളും പാഠഭാഗത്തിലെ മറ്റ് ആശയ അളും പരിഗണിച്ച് ‘മാതൃഭാഷ നേരിടുന്ന വെല്ലു വിളികൾ’ എന്ന വിഷയത്തിൽ ലഘുപ്രഭാഷണം തയ്യാറാക്കുക.
Answer:
മാതൃഭാഷ നേരിടുന്ന വെല്ലുവിളികളും അതി ജീവനത്തിന്റെ പ്രാധാന്യവും

മാതൃഭാഷ കേവലം ആശയവിനിമയത്തിനുള ഒരു ഉപാധി മാത്രമല്ല, അത് ഒരു സംസ്കാര ‘ഒരു ത്തിന്റെയും വ്യക്തിത്വത്തിന്റെയും അവിഭാജ്യ ഘടകമാണ്. നമ്മുടെ ചിന്തകളെയും വികാര ങ്ങളെയും ഏറ്റവും സ്വാഭാവികമായി പ്രതിഫലി പ്പിക്കാൻ മാതൃഭാഷയോളം ശക്തമായ മറ്റൊരു മാധ്യമമില്ല. പ്രശസ്ത ചിന്തകനും ചലച്ചിത്രകാര നുമായ പ്രകാശ് രാജ് തന്റെ ‘മാതൃഭാഷ: നമ്മുടെ ഉള്ളിൽ ഒഴുകുന്ന ജീവനദി’ എന്ന ലേഖനത്തിൽ ഈ പ്രാധാന്യം അടിവരയിടുന്നു എന്നാൽ, ആഗോളവൽക്കരണത്തിന്റെയും ‘പല സാമൂഹിക സമ്മർദ്ദങ്ങളുടെയും ഫല മായി ഇന്ന് മാതൃഭാഷകൾ വലിയ വെല്ലുവിളി കൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ വെല്ലു വിളികളെക്കുറിച്ചും അവയെ അതിജീവിക്കേ ണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് ഈ ഉപന്യാസം ചർച്ച ചെയ്യുന്നത്.

ആഗോളവൽക്കരണവും ഇംഗ്ലീഷിന്റെ അമിത പ്രാധാന്യവും:
ആഗോളവൽക്കരണം ലോകത്തെ ഒരു ചെറി ഈ ഗ്രാമമാക്കി മാറ്റിയപ്പോൾ, ഇംഗ്ലീഷ് ഭാഷ ആഗോളതലത്തിൽ ആശയവിനിമയത്തിനു ള്ള പ്രധാന ഭാഷയായി മാറി. തൊഴിൽ നേടു ന്നതിനും മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനും ഇംഗ്ലീഷ് അനിവാര്യമാണെന്ന ചിന്ത സമൂഹ ത്തിൽ ശക്തമായി. ഇത് മാതൃഭാഷയെ രണ്ടാം സ്ഥാനത്തേക്ക് തള്ളുകയും അതിന്റെ പ്രാധാ ന്യം കുറയ്ക്കുകയും ചെയ്തു. പലപ്പോഴും സ്വന്തം ഭാഷയിലുള്ള പ്രാവീണ്യം ഒരു അധിക യോഗ്യതയായി പോലും കണക്കാക്കപ്പെടുന്നില്ല.

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാതൃ ഭാഷയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വ്യാപനം ഇതിന് ആക്കം കൂട്ടി. മാതൃഭാഷയിലൂടെയുള്ള പഠനം കുട്ടികളുടെ ചിന്താശേഷിയും സർഗ്ഗാ അകതയും വർദ്ധിപ്പിക്കുമെന്ന തിരിച്ചറിവ് പ ലപ്പോഴും ഉണ്ടാകുന്നില്ല. പാഠ്യപദ്ധതികൾ പേ ാലും മാതൃഭാഷയുടെ സൗന്ദര്യവും സാധ്യത കളും വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല.

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ ഇംഗ്ലീ ഷ് പോലുള്ള ഭാഷകൾ പഠിപ്പിക്കുന്നതിൽ രക്ഷിതാക്കൾ കൂടുതൽ താല്പര്യം കാണി ക്കുകയും മാതൃഭാഷയെ അവഗണിക്കുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരുന്നു. വീട്ടിൽ പോലും കുട്ടികളുമായി മാതൃഭാഷയിൽ സംസാരിക്കാൻ മടിക്കുന്ന രക്ഷിതാക്കളുണ്ട്. ഇത് കുട്ടികളിൽ മാതൃഭാഷയോടുള്ള സ്നേ ഹവും അടുപ്പവും ഇല്ലാതാക്കുന്നു.

ദൈനംദിന സംഭാഷണങ്ങളിലും എഴുത്തിലും അന്യഭാഷാ പദങ്ങൾ, പ്രത്യേകിച്ച് ഇംഗ്ലീഷ് വാക്കുകൾ, അമിതമായി ഉപയോഗിക്കുന്നത് മാതൃഭാഷയുടെ തനിമ നഷ്ടപ്പെടുത്തുന്നു. ‘അങ്കിൾ’, ‘ആന്റി’ തുടങ്ങിയ പ്രയോഗങ്ങൾ സാധാരണമാകുമ്പോൾ അമ്മാവൻ, ചെറി യമ്മ, വലിയ തുടങ്ങിയ ബന്ധസൂചകമായ തനത് പദങ്ങൾ വിസ്മരിക്കപ്പെടുന്നു. ഇത് ഭാഷയെ മാത്രമല്ല, അതുമായി ബന്ധപ്പെട്ട സാംസ്കാരിക മൂല്യങ്ങളെയും ദുർബലപ്പെടു ത്തുന്നു.

മാതൃഭാഷ സംസാരിക്കുന്നത് ഒരു കുറച്ചി ലായി കാണുന്ന തെറ്റായ മനോഭാവം സമൂഹ ത്തിൽ നിലനിൽക്കുന്നു. ഇംഗ്ലീഷ് പോലുള്ള ഭാഷകളിൽ പ്രാവീണ്യമുള്ളവർക്ക് കൂടുതൽ സാമൂഹിക അംഗീകാരം ലഭിക്കുമ്പോൾ, മാതൃ ഭാഷയിൽ മാത്രം സംസാരിക്കുന്നവർക്ക് അപ കർഷതാബോധം അനുഭവിക്കേണ്ടി വരുന്നു. ഈ മനോഭാവം മാതൃഭാഷയുടെ വളർച്ചയ്ക്ക് വലിയ തടസ്സമാണ്.

മാതൃഭാഷ നമ്മുടെ സ്വത്വത്തിന്റെയും സംസ് കാരത്തിന്റെയും അടയാളമാണ്. നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞ് അതിനെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പി ക്കുകയും ചെയ്യേണ്ടത് ഓരോ വ്യക്തി യുടെയും സമൂഹത്തിന്റെയും ഉത്തരവാദി ത്തമാണ്. പ്രകാശ് രാജ് തന്റെ ലേഖനത്തിൽ പറയുന്നതുപോലെ, മാതൃഭാഷ നമ്മുടെ ഉളളിൽ ഒഴുകുന്ന ജീവനദിയാണ്. ആ നദി വറ്റിവരളാതെ സംരക്ഷിക്കേണ്ടത് ഭാവി തല മുറയോടുള്ള നമ്മുടെ കടമയാണ്. വിദ്യാ ഭ്യാസത്തിലും വീടുകളിലും സമൂഹത്തിലും മാതൃഭാഷയ്ക്ക് അർഹമായ സ്ഥാനം നൽകി അതിന്റെ സമ്പന്നത നിലനിർത്താൻ നമുക്ക് ഓരോരുത്തർക്കും പരിശ്രമിക്കാം.

Leave a Comment