Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 1 Chapter 3 മയന്റെ മായാജാലം Mayante Mayajalam Notes Questions and Answers Pdf improves language skills.
Mayante Mayajalam Class 6 Notes Questions and Answers
Class 6 Malayalam Kerala Padavali Notes Unit 1 Chapter 3 Mayante Mayajalam Question Answer
Class 6 Malayalam Mayante Mayajalam Notes Question Answer
പദങ്ങൾ കണ്ടെത്താം
Question 1.
കാവ്യഭാഗത്തുള്ള സവിശേഷപദങ്ങൾ കണ്ടെത്തി നിർദ്ദേശിച്ച പ്രകാരം എഴുതു

Answer:

നിഘണ്ടു തയ്യാറാക്കാം
Question 1.
പാഠഭാഗത്ത് നിന്നു പുതുതായി പരിചയപ്പെട്ട പദ ങ്ങൾ ഉൾപ്പെടുത്തി നിഘണ്ടു തയ്യാറാക്കുക.
Answer:
ഏവം – ഇപ്രകാരം
പത്തനം – പട്ടണം
പിട്ടല്ല – കള്ളമല്ല
പംക്തി – കൂട്ടം
വേദിയന്മാർ – ബ്രാഹ്മണർ
സാദരം – ആദരവോടു കൂടി
സരോജം – താമരപ്പൂവ്
![]()
കണ്ടെത്താം പറയാം
Question 1.
“മെല്ലെന്നു ഭൂമി പിളർന്നു പുറപ്പെട്ടു നല്ലൊരു പൊന്മണി മൗലീകുംഭം.”
ഇതിനു മുന്നൊരുക്കമായി മയൻ ചെയ്ത കാര്യ ങ്ങൾ കണ്ടെത്തി അവതരിപ്പിക്കു
Answer:
ആദ്യം : മയൻ ഗുരുപാദങ്ങളെ സ്മരിച്ചു. ബ്രാഹ്മണരെ വണങ്ങി. അവരുടെ അനുഗ്രഹം വാങ്ങി. നാലുവേദങ്ങളെയും നമസ്കരിച്ച ശേഷം കയ്യിൽ കോടാലിയെടുത്ത് മെല്ലെ ഭൂമിയിൽ ഒന്നു വെട്ടി. അൽപ്പം പുറകോട്ട് മാറി നിന്ന് പത്ത് കല്ല് കൈയിലെടുത്ത് ജപിച്ചെറിഞ്ഞു.
Question 2.
ഗോപുരങ്ങൾ, മാളികകൾ, ചുറ്റുമതിലുകൾ എന്നിവയുടെ സൗന്ദര്യത്തെ കവി വർണ്ണിക്കു ന്നതെങ്ങനെയാണ്?
Answer:
തങ്ക പ്രകാശത്തെപ്പോലും തോൽപ്പിക്കും വിധം കത്തുന്ന തീക്കനൽപോലെ ഗോപുരങ്ങൾ പ്രകാ ശിച്ചു. ഉയരമുള്ള ഏഴുനില മാളികകളും മുത്ത്, പവിഴം, മരതകം, മാണിക്യം എന്നിവ പതിപ്പിച്ച ചുറ്റുമതിലുകളും ഉണ്ടായിരുന്നു.
കണ്ടെത്താം എഴുതാം
Question 1.
“അച്ഛസ്ഫടിക പ്രദേശങ്ങളും പിന്നെ സ്വച്ഛങ്ങ ളാകും തടാകങ്ങളും”
തടാകങ്ങൾ, വൃക്ഷങ്ങൾ, വീഥികൾ എന്നിവ യെകുറിച്ചുള്ള എന്തെല്ലാം സൂചനകളാണ് കാവ്യ ഭാഗത്തു നിന്നു ലഭിക്കുന്നത് ? കണ്ടെത്തി കുറിക്കു.
Answer:
കണ്ണാടിപോലെ നിർമ്മലമായ പ്രദേശങ്ങളും ഓള ങ്ങളില്ലാത്ത തെളിഞ്ഞ തടാകങ്ങളും അവിടെ ഉണ്ടായിരുന്നു. പച്ചകല്ല് പതിച്ചതുപോലെ മനോ ഹരമായ പുൽത്തകിടിയിലൂടെ ഒഴുകുന്ന നദി കളും അതിന്റെ തീരത്ത് ഉത്തമവൃക്ഷങ്ങളും നിരന്നു നിന്നിരുന്നു. ഉയരത്തിലുള്ള ഏഴുനില മാളികകളും അവയ്ക്കിടയിലൂടെ വീഥികളും ഉണ്ടാ യിരുന്നു.
ദൃക്സാക്ഷി വിവരണം
Question 1.
“പെട്ടെന്നു വന്നു പ്രകാശിച്ചു വിസ്മയ മൊട്ടല്ല പിട്ടല്ലിതൊന്നുമഹോ!”
ഇന്ദ്രപ്രസ്ഥാനത്തിൽ മയൻ നിർമ്മിച്ച വിസ്മയ കാഴ്ചകൾ കവി അവതരിപ്പിച്ചത് കണ്ടല്ലോ. നിങ്ങൾ ഇതു നേരിട്ടു കാണുകയാണെന്നു കരു തുക. അതിന്റെ ദൃക്സാക്ഷി വിവരണം അവത രിപ്പിക്കുക.
Answer:
ഞാനിപ്പോൾ നിൽക്കുന്നത് ഖാണ്ഡവനത്തിന ടുത്താണ്. അസുരശിൽപ്പി ആയ മയൻ ഇവിടെ ഒരു കൊട്ടാരം നിർമിക്കാൻ പോകുന്നു. എല്ലാ വരും ആകാംക്ഷയോടെ കാത്തു നിൽക്കുകയാണ്. അതാ നോക്കൂ, മയൻ ഗുരുനാഥന്മാരെ സ്മരിച്ചും, ബ്രാഹ്മണരെയും നാലുവേദങ്ങളെയും നമസ്ക രിച്ചു. ഭൂമിയെ വണങ്ങി. ഒരു കോടാലി കൊണ്ടു ആഞ്ഞു വെട്ടി. പത്തു കല്ലു ജപിച്ചെറിഞ്ഞു. ഭൂമി പതുക്കെ പിളർന്നു. അവിടെ മനോഹരമായ തങ്ക ഗോപുരം ഉയർന്നു വരികയാണ്. സുഹൃത്തുക്ക …..എന്തു ഭംഗിയാണ് ആ ഗോപുരത്തിന്… ടികം പോലെ തെളിഞ്ഞ പ്രദേശങ്ങളും നിർമ്മ ലമായ തടാകങ്ങളും ഉള്ള ഒരു മായാനാഗരമാണ് നമുക്കിവിടെ കാണാനാവുക. പച്ചരത്നക്കല്ലു പതിച്ചതെന്നു തോന്നുന്ന പുൽത്തകിടിയിലൂടെ ഒഴുകുന്ന നദികൾ. അതിന്റെ തീരത്ത് ഉത്തമങ്ങ ളായ വൃക്ഷങ്ങളും നമുക്ക് കാണാം. ഉയരമുള്ള ഏഴുനില മാളികകളും അവയ്ക്കിടയിലൂടെ മനോ ഹരമായ വീഥികളും എല്ലാമായി മായാനഗരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ആവിഷ്കാര മാണ് മയൻ തന്റെ മായാജാലത്തിലൂടെ സൃഷ്ടി ചിരിക്കുന്നത്.
വരികൾ കണ്ടെത്താം
Question 1.
കുഞ്ചൻനമ്പ്യാരുടെ വരികൾ ശേഖരിക്കാം
Answer:
- ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പലും കടലി ലിറക്കാൻ മോഹം. (രുഗ്മിണീസ്വയം വരം)
- കുണ്ടു കിണറ്റിൽ തവളക്കുഞ്ഞിനു കുന്നിൻ മീതെ പറക്കാൻ മോഹം. (രുഗ്മിണീസ്വയം വരം)
- കുറുനരി ലക്ഷം ‘വന്നാലിന്നൊരു ചെറു പുലി യോടു പിണങ്ങാതെളുതോ? (സത്യ,സ്വയം വരം)
- കടുതായ് ശബ്ദിക്കും കുറുനരിയെ കടുവായു ണ്ടോ പേടിക്കുന്നു. (രാമാനുചരിതം)
- അങ്ങാടിത്തോറ്റെന്നാലങ്ങതിനമ്മയൊടെന്ന പഴ കൊല്ലൊത്തു. (സന്താനഗോപാലം)
- പടനായകനൊരു പടയിൽ തോറ്റാൽ ഭടജന മെല്ലാം ഓടിയൊളിക്കും (ശീലാവതീചരിതം)
- കടിയാപ്പട്ടികൾ നിന്നു കുരച്ചാൽ വടിയാലൊന്നു തിരിച്ചാൽ മണ്ടും. (സത്യ,സ്വയം വരം)
- വേലികൾതന്നേ വിളവു മുടിച്ചാൽ കാലികളെന്തു നടന്നീടുന്നു. (സ്യമന്തകം)
കഥകൾ വായിക്കാം പറയാം
Question 1.
മഹാഭാരതകഥകൾ വായിച്ച് മയൻ ഇന്ദ്രപ്രസ്ഥം നിർമ്മിക്കാൻ ഇടയായ സാഹചര്യം കണ്ടെത്തി ക്ലാസിൽ പറയുക.
Answer:
മയൻ ഇന്ദ്രപ്രസ്ഥം നിർമ്മിച്ച കഥ
പാണ്ഡവരുടെ രാജധാനിയായ ഇന്ദ്രപ്രസ്ഥം മയൻ നിർമ്മിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ അഗ്നിദേവൻ ഖാണ്ഡവനം ദഹിപ്പിച്ചു.
ആ വനത്തിലാണ് മയനും മറ്റു ചിലരും താമസി ച്ചിരുന്നത്. അവരെ അർജ്ജുനൻ അഗ്നിബാധ യിൽ നിന്നും സംരക്ഷിച്ചു ഇതിന് താൻ എന്തുപ്രത്യുപകാരമാണ് ചെയ്യേണ്ടതെന്ന് മയൻ അർജ്ജുനനോട് ചോദിച്ചു. പ്രാണനെ രക്ഷിച്ച തിനു പ്രത്യുപകാരം ആഗ്രഹിക്കുന്നത് ശരിയല്ലെ ന്നായിരുന്നു അർജ്ജുനന്റെ മറുപടി. ഇതുകേട്ട കൃഷ്ണൻ മയനോട് പറഞ്ഞു. അല്ലയോ അസുര ശില്പി, പ്രത്യുപകരാം ചെയ്യണമെന്ന് താങ്കൾക്ക് അതിയായ താല്പര്യമുണ്ടെങ്കിൽ ധർമ്മപു തർക്കുവേണ്ടി ഇവിടെ ഒരു സഭ നിർമ്മിക്കുക. ലോകത്തിലുള്ള സകല സഭകളിലും വച്ച് അത് സുന്ദരമായിരിക്കണം. മയൻ സമ്മതിച്ചു. മയൻ കൈലാസത്തിലെ മൈനാകപർവതത്തിലെത്തി പണ്ട് അസുരൻമാരുടെ യജ്ഞവേളയിൽ താൻ നിർമ്മിച്ച രത്നങ്ങളും ദേവദത്തമെന്ന ശംഖു മെല്ലാം ശേഖരിച്ചു കൊണ്ടുവന്നു. ഇതെല്ലാം ചേർത്ത് മയൻ ദേവലോകതുല്യമായ ഒരു മന്ദിരം നിർമ്മിച്ചു.
![]()
വാക്കുകൾ, ചിത്രങ്ങൾ
Question 1.
ഒരു ചിത്രം, മയന്റെ മായാജാലം, ഓടയിൽ നിന്ന് എന്നീ പാഠഭാഗങ്ങൾ വായിച്ചപ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവരുന്ന ചിത്രങ്ങൾ എന്തെ ല്ലാമാണ്? അവയുടെ പ്രത്യേകതകൾ താരതമ്യം ചെയ്യുക?
Answer:
മൂന്നു വ്യത്യസ്ത ചിത്രങ്ങളാണ് ഈ മൂന്ന് പാഠ ഭാഗങ്ങളും നമ്മുടെ മനസ്സിൽ വരച്ചിടുന്നത്. പാൽ കറക്കുന്ന അമ്മയോട് ഒട്ടിച്ചേർന്നു നിന്ന് പാലി നായി പാത്രം നീട്ടുന്ന ഒരു കൊച്ചു കുട്ടിയുടെ ചിത്രമാണ് ഒരു ചിത്രം എന്ന കവിത വായിക്കു മ്പോൾ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരുന്നത് നിഷ്കളങ്ക സ്നേഹത്തിന്റെ പ്രതീകമാണി ചിത്രം.
ഓടയിൽ നിന്ന് എന്ന പാഠം വായിക്കുമ്പോളാ കട്ടെ ഒരു ചലച്ചിത്രം പോലെ ഒരുപാട് ചിത്ര ങ്ങൾ നമ്മുടെ മനസ്സിൽ ഓടിയെത്തും. പപ്പുവിന്റെ റിക്ഷ ഓടിക്കുന്നതിലുള്ള പാടവവും, റിഷ് തട്ടി കൂട്ടി വീഴുന്നതും പപ്പു അവളെ സന്തോഷ ത്തോടെ വീട്ടിലേക്കയക്കുന്നതും എല്ലാം ഇങ്ങനെ മനസ്സിൽ പതിയുന്ന ചിത്രങ്ങളാണ്.
മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും നേർചിത്രങ്ങളാണിവ. അത്ഭുതങ്ങൾ നിറഞ്ഞ സാങ്കല്പികമായ ഒരു മായാലോകത്തിന്റെ ചിത്രമാണ് മയന്റെ മായാ ജാലം നമുക്ക് മുന്നിൽ വരച്ചു കാണിക്കുന്നത്. അമാനുഷിക സിദ്ധികളുള്ള മയൻ നിമിഷനേരം കൊണ്ട് മനോഹരമായ ഒരു നഗരം പണിതു യർത്തുന്ന മായക്കാഴ്ചയാണ് നമുക്കിവിടെ കാണാനാകുന്നത്.
Answer:
ആസ്വാദനക്കുറിപ്പ്
കുഞ്ചൻ നമ്പ്യാരുടെ സഭാപ്രവേശം പറയൻ തുള്ള ലിൽ നിന്നെടുത്ത ചില വരികളാണ് പാഠഭാഗ ത്തുള്ളത്. മയൻ എന്ന ശിൽപ്പി പാണ്ഡവർക്ക് വേണ്ടി തലസ്ഥാനമായ ഇന്ദ്രപ്രസ്ഥം എന്ന നഗരം നിർമ്മിക്കുന്നതിന്റെ വിവരണമാണിത്.
കൊട്ടാര നിർമ്മാണം ആരംഭിക്കുന്ന തിന് മുൻപായി മയൻ ഗുരുപാദങ്ങളെ മനസ്സിൽ പ്രാർത്ഥിച്ചു. അതിനുശേഷം നാല് വേദങ്ങളെയും ബ്രാഹ്മണരെയും നമസ്കരിച്ചു. ഭൂമിയെ വണങ്ങി തന്റെ കോടാലി കൈയിലെടുത്ത് മയൻ ഭൂമിയിൽ ഒന്നു ആഞ്ഞുവെട്ടി. പിറകിലേക്ക് അല്പം മാറി നിന്ന് പത്തു കല്ലുകളെടുത്ത് ജപിച്ചെറിഞ്ഞു. അപ്പോൾ ഭൂമി പതുക്കെ പിളർന്ന് അതിമനോഹ രമായ ഒരു സ്വർണ്ണമാളികയുടെ കുംഭഗോപുരം അവിടെ ഉയർന്നു വന്നു. സ്വർണ്ണനിർമ്മിതമായ ഗോപുരങ്ങൾ വെയിലേറ്റ് തീക്കനൽ പോലെ തോന്നിക്കുന്നു.
‘പത്തരമാറ്റുള്ള തങ്കപ്രകാശത്തെ
കുത്തിക്കവർന്ന നിറം കലരും
പത്തനപംക്തി നിറക്കെപ്പുറപ്പെട്ടു’
എന്നാണ് നമ്പ്യാർ വർണ്ണിക്കുന്നത്
നിമിഷനേരം കൊണ്ട് ഒരു മനോഹര നഗരം തന്നെ അവിടെ ഉണ്ടായി. മുത്ത്, പവിഴം, മരതകം, മാണിക്യം എന്നീ രത്നങ്ങൾ ഒത്തുചേർന്നുള്ള തിളക്കമായിരുന്നു ചുറ്റുമതിലിന് ഉണ്ടായിരുന്നത്. സ്ഫടികം പോലെ തെളിഞ്ഞ പ്രദേശങ്ങളും നിർമ്മലമായ തടാകങ്ങളും ആ മായാനഗരത്തി ലുണ്ടായിരുന്നു. പച്ചരത്നക്കല്ലു പതിച്ചതെന്നു തോന്നുന്ന പുൽത്തകിടിയിലൂടെ ഒഴുകുന്ന നദി കൾ അതിന്റെ തീരത്ത് ഉത്തമങ്ങളായി വൃക്ഷങ്ങ ളുമാണ്ടായിരുന്നു. ഉയരമുള്ള ഏഴുനില മാളി കൾക്കിടയിലൂടെ നല്ല വഴികളും ഉണ്ടായിരുന്നു. പെട്ടെന്നുയർന്നുവന്ന ഈ മായാനഗരം കണ്ടുനി ന്നവരിൽ കുറച്ചൊന്നുമല്ല വിസ്മയമുണ്ടാക്കിയത്. മനുഷ്യർക്ക് സാധിക്കാത്ത കാര്യങ്ങളാണ് മയൻ ചെയ്യുന്നതായി കുഞ്ചൻ നമ്പ്യാർ വിവരിക്കുന്നത്. തികച്ചും സങ്കൽപ്പലോകത്തിലെ ഒരു കാഴ്ചയാ ണിത്. നിമിഷനേരം കൊണ്ട് ഒരു മാളിക ഉയർന്നത് വരുന്നതാണ് നമ്മുടെയെല്ലാം മന സ്സിൽ വായനയിലൂടെ തെളിഞ്ഞുവരുന്നത്.
![]()
അധികവായനയ്ക്ക്
അസുരശില്പിയായ മയൻ
വിശ്വകർമ്മ ഭഗവാന്റെ പുത്രനും രാക്ഷസരാജാ വുമായിരുന്നു മയാസുരൻ അഥവാ മയൻ. ഇദ്ദേഹം മഹാനായ ശില്പിയും, തച്ചു ശാസ്ത്ര ജ്ഞനും ദേവശില്പിയുമാണ്. പുരാണങ്ങളിൽ കാണുന്ന പല നിർമ്മിതികളുടെയും ശില്പി മയ നാണ്. മയനെ പുരാണങ്ങൾ ഒരു അസുരനാ യാണ് ചിത്രീകരിച്ചിരിക്കുന്നത്. മയന്റെ സൃഷ്ടി യിന്റെ ത്രിലോകങ്ങൾ, രാജ്യസഭകൾ, വിമാന ങ്ങൾ, പൂന്തോട്ടങ്ങൾ ശക്തിയേറിയ ആയുധങ്ങൾ എന്നിവ ചിലത് മാത്രം. പുരാണങ്ങളിൽ ഇദ്ദേഹം അസുരശില്പിയായി അറിയപ്പെടുന്നു.
അമരാവതി (ഇന്ദ്രലോകം) വൈകുണ്ഠം, കൈലാ സത്തിലെ കല്യാണമണ്ഡപം, ഇന്ദ്രസഭ, വരുണ സഭ, കുബേരലോകം, സത്യലോകം, മയസഭ എന്നിവ പ്രശസ്തം. മയൻ സൃഷ്ടിച്ച പ്രശസ്ത ങ്ങളായ പൂന്തോട്ടങ്ങൾ ആണ് നന്ദാവനം, ചൈത്ര രഥം (അളകപുരി) ഖാണ്ഡവനം, വൃന്ദാവനം മുത ലായ മയൻ നിർമ്മിച്ച പ്രശസത വിമാനങ്ങൾ ആണ് ത്രിപുര വിമാനം, സൗഭാഗവിമാനം, പുഷ്പക വിമാനം.