മഴ ചാറുമ്പോൾ Summary in Malayalam Class 5

Students can use 5th Standard Malayalam Kerala Padavali Notes and മഴ ചാറുമ്പോൾ Mazha Charumbol Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Mazha Charumbol Summary

Mazha Charumbol Summary in Malayalam

മഴ ചാറുമ്പോൾ Summary in Malayalam

മഴ ചാറുമ്പോൾ Summary in Malayalam Class 5 1
1924 ഒക്ടോബർ എട്ടിന് കൊല്ലം ജില്ലയിലെ പെരിനാട്ടിലാണ് ജനനം. പ്രാക്കുളം എൻ. എസ്. എസ്. ഹൈസ്കൂൾ, കൊല്ലം എസ്. എൻ, കോളേജ് (ബി. എ.), തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് (എം.എ.) എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വളരെക്കാലം മലയാള വിഭാഗം അദ്ധ്യാപകനായിരുന്നു. പി. എസ്. സി അംഗം, ജനയുഗം പത്രാധിപർ എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

സൗന്ദര്യത്തിന്റെ പടയാളികൾ, പ്രേമം മധുരമാണ് ധീരവുമാണ്, റാണി, മേഘസന്ദേശം (വിവർത്തനം), അന്തിമയങ്ങുമ്പോൾ, രാത്രി, അഭിജ്ഞാന ശാകുന്തളം (വിവർത്തനം), ജിപ്സികൾ, മലയാളഭാഷാ പരിണാമം-സിദ്ധാന്തങ്ങളും വസ്തുതകളും (പഠനം) എന്നിവയാണ് പ്രധാനകൃതികൾ.
ആശാൻ പുരസ്കാരം, വയലാർ അവാർഡ്, മൂലൂർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ദുബായ് ശക്തി അവാർഡ് എന്നിവയാണ് തിരുനല്ലൂരിനു ലഭിച്ച പുരസ്കാരങ്ങൾ.

മഴ ചാറുമ്പോൾ Summary in Malayalam Class 5

കവിതാസാരം
മഴ ചാറുമ്പോൾ Summary in Malayalam Class 5 2
തിരുനെല്ലൂർ കരുണാകരന്റെ മഴ ചാറുമ്പോൾ എന്ന കവിത മഴയുടെ ഭാവമാറ്റങ്ങളെ ഭംഗിയായി അവതരിപ്പിക്കുന്നു. ചൂടിൽ കുളിരു പരത്തുന്ന മഴ എല്ലാവർക്കും ഇഷ്ടമാണ്. വളരെ ദൂരെ കിഴക്കേ ചക്രവാളത്തിന്റെ അറ്റത്ത് നിന്ന് വരുന്ന മഴമേഘങ്ങൾ ആകാശത്ത് അങ്ങിങ്ങായി ചിതറി നീങ്ങുന്നു. അവ മെല്ലെ മെല്ലെ മഴത്തുള്ളി കളായി താഴേക്ക് പതിക്കുന്നു. മഴത്തുള്ളികൾ ഭൂമിയിലേക്ക് പതിക്കുന്ന കാഴ്ചയെ കവി വെള്ളിക്കമ്പികളോട് സാദൃശ്യപ്പെടു ത്തുന്നു. പ്രകാശം മഴത്തുള്ളികളെ വെള്ളി നിറമുള്ളതാക്കി മാറ്റുന്നു.

ചെളിയിളകുന്ന വയലിൽ നിറയെ ഞാറു നടുന്ന കർഷക സ്ത്രീകളെ കണ്ടാൽ ആകാശത്തുനിന്ന് താഴെവീണ് ആകൃതി മാറിയ കാർമേഘ തുണ്ടുകൾ ആണെന്ന് തോന്നും. മണ്ണിൽ പൊരി വെയിലിൽ അധ്വാനിച്ച് കറുത്തുപോയ കർഷക സ്ത്രീകളെ കാർമേഘങ്ങളോട് കവി ഉപമിക്കുന്നു. കാർമേഘം മഴയായി പെയ്തിറങ്ങുമ്പോഴാണ് മണ്ണിന് കുളിരും സമൃദ്ധിയും ഉണ്ടാകുന്നത് അതുപോലെ കർഷകർ മണ്ണിൽ അധ്വാനിച്ചാണ് ഭൂമിയിലെ എല്ലാ മനുഷ്യർക്കും സമൃദ്ധി നൽകുന്നത്. തുടർന്ന് മഴയിൽ ശരീരവും മനസ്സും കുളിർത്തത് കൊണ്ടാണോ അതോ ക്ഷീണം മാറ്റുവാൻ ആണോ എന്നറിയില്ല മഴയിൽ കൃഷിപ്പണി ചെയുന്ന സ്ത്രീകൾ അവരുടെ ഓർമ്മയിൽ നിന്ന് ഉയർന്നുവന്ന തേന്മൊഴികളായ നാടൻ പാട്ടുകൾ പാടുന്നു. മനസ്സ് നിറയുമ്പോൾ നമ്മൾ അറിയാതെ പാട്ടുപാടി പോകാറുള്ളത് പോലെ ഇവിടെ കർഷക സ്ത്രീകളുടെ പാട്ടുകൾ തേൻ പോലുള്ള മധുരമൊഴികൾ നിറച്ചത് ആയിരുന്നു. ഇങ്ങനെ നല്ല മഴ ചാറ്റലും കാറ്റും മനസ് നിറഞ്ഞ് പുറത്തേക്കു ഒഴുകുന്ന പാട്ടും ഇപ്പോൾ വിടർന്നു സ്വപ്നം കാണുന്ന പൂവും എല്ലാം ഒന്നു ചേരുന്ന ഉന്മാദം, കാർഷിക സമൃദ്ധി, അത് പ്രകൃതിയുടെ സന്തോഷമാണ്.

അർത്ഥം
വാരിദം – മേഘം
ചേണ് – ഭംഗി
മൊഴി – വാക്ക്
ഉന്മാദം – സന്തോഷം
ഉന്മാദം – മനസ്സിന്റെ സ്ഥിരത നഷ്ടപ്പെടുന്ന അവസ്ഥ.
എമ്പാടും – എല്ലായിടത്തും
ചേണ് – അഴക്
പൊഴിയുന്നു – പെയ്യുന്നു.
മൊഴി – വാക്ക്
വിണ്ണ് – ആകാശം
വിഷാദം – സങ്കടം
ഞാറ് – നെല്ലിൻ തൈ

മഴ ചാറുമ്പോൾ Summary in Malayalam Class 5

പര്യായം
മേഘം – വാരിദം,, ഘനം, മുദിരം
ആകാശം – ദ്യോവ്, വിഹായസ്സ്, വ്യോമം, അംബരം
മഴ – വർഷം, മാരി

വിപരീതം
മണ്ണ് × വിണ്ണ്
ദൂരെ × അരികെ
ക്ഷീണം × അക്ഷീണം
വിടരുക × പൊഴിയുക

Leave a Comment