മുക്തങ്ങൾ Mukthakangal Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf മുക്തങ്ങൾ Mukthakangal Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Mukthakangal Summary

മുക്തങ്ങൾ Summary in Malayalam

കവി പരിചയം
മുക്തങ്ങൾ Mukthakangal Summary in Malayalam Class 8 1
പച്ചമലയാള പ്രസ്ഥാനത്തിലെ ഒരു പ്രധാനപ്പട്ട യായിരുന്നു ചേലപ്പറമ്പ് നമ്പൂതിരി. (1689-1780) കോഴി ക്കോടിനടുത്ത് ചാലിയമാണ് ജന്മസ്ഥലം എന്ന് കരു തുന്നു. മുക്തക രചനയിൽ ചാലിയമാണ് ജന്മസ്ഥല മെന്ന് കരുതുന്നു. മുക്തകരചനയിലാണ് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനകൾ. പാട്ടുണ്ണി ചരിതം എന്ന ആടു ക്കഥ ഇദ്ദേഹത്തിന്റെ ഒരു കൃതിയാണെന്ന് വിശ്വസിക്ക പ്പെടുന്നു. സംസ്കൃതത്തിലും മലയാളത്തിലും ഉള്ള കുറേ മുക്തകങ്ങളല്ലാതെ പൂർണകൃതികളാന്നും ലഭി ച്ചിട്ടില്ല. താൽക്കാലിക ശ്ലോകങ്ങൾ അതും അലസതയും നിസ്വതയും തുളുമ്പുന്ന സരസമായ ഒറ്റശ്ലോകങ്ങളാണ് ചേലപ്പറമ്പിന്റെ മുഖമുദ്ര. 90 വയസ്സുവരെ ജീവിച്ച കവി ഗുരുവായൂർ ക്ഷേത്രത്തിൽ ചെന്ന് ഒരു ശ്ലോകം ചൊല്ലി നമസ്കരിച്ചു. പിന്നീട് എഴുന്നേൽക്കുകയാണ്ടായില്ല എന്നാണ് ഐതിഹ്യം.
മുക്തങ്ങൾ Mukthakangal Summary in Malayalam Class 8 2
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനായി രുന്നു നാലപ്പാട്ട് നാരായണമേനോൻ. വിവർത്തനം, കവിതാ രചന തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതി പ്പിച്ചു. പൊന്നാനിക്കടുത്ത് വന്നേരിയിലാണ് 1887 ഒക്ടോ ബർ 7-നാണ് നാലപ്പാട് നാരായണമേനോൻ ജനിച്ചത് സഹധർമ്മിണിയുടെ മരണത്തിൽ ദുഃഖം പ്രകടിപ്പിച്ച് നാലപ്പാട് നാരായണമേനോൻ രചിച്ച കണ്ണുനീർത്തുള്ളി മലയാളത്തിലെ എക്കാലത്തെയും മികച്ച വിലാപ കാവ്യ ങ്ങളിൽ ഒന്നാണ്. പ്രശസ്ത സാഹിത്യകാരി ബാലാമ ണിയമ്മ, ഇദ്ദേഹത്തിന്റെ അനന്തരവളാണ്. 1954 ഒക്ടേ ബർ 31-ന് അന്തരിച്ചു. ചക്രവാളം, കണ്ണുനീർത്തുള്ളി, പാവങ്ങൾ, ആർഷജ്ഞാനം, പൗരസ്ത്യദീപം തുടങ്ങി യവയാണ് പ്രധാന കൃതികൾ

മുക്തങ്ങൾ Mukthakangal Summary in Malayalam Class 8

പാഠസംഗ്രഹം

ചേലപ്പറമ്പു നമ്പൂതിരി രചിച്ചതാണ് മുക്തകം. പാട ത്തിന്റെ കരയിലൂടെ കവി നടന്നു പോകുമ്പോൾ നെടു നീളെ നീലനിറത്തിൽ വേലിക്ക് ഒരു ആഘോഷമായി, ആലങ്കാരമായി നിൽക്കുകയാണ് കയ്പ്പ് വല്ലരി ആടി യുലഞ്ഞ് തൂങ്ങി നിൽക്കുന്ന ഈ പാവയ്ക്ക കൂട്ടങ്ങൾ പ്രകൃതിയുടെ സുകൃതമാണ്. പ്രകൃ
തിയാകുന്ന അമ്മയുടെ പുണ്യ മാണ് പാവയ്ക്കകൾ അമൃതിന്റെ അഹങ്കാരത്തെ ശമിപ്പിക്കുന്ന ഔഷധഗുണമുള്ള ഈ പാവയ്ക്ക കളെ കയ്പ്പവല്ലിയാക്കുന്ന അമ്മ യാണ് പെറ്റത്. അമ്മയ്ക്ക് കുട്ടി കൾ എങ്ങനെയോ അതുപോലെ യാണ് പ്രകൃതിയക്ക് പാവയ്ക്ക കൾ അങ്ങനെയുള്ള പാവയ്ക്കക ട്ടങ്ങളോട് വാടാതെ എത്രയും വേഗം തന്റെ അരികിലേക്ക് എത്താനായി പറയുകയാണ് കവി.
മുക്തങ്ങൾ Mukthakangal Summary in Malayalam Class 8 3
നാലപ്പാട്ട് നാരായണമേനോൻ രചിച്ചതാണ് മു കം. പൂന്തോട്ടത്തിലെ കുളിരാർന്ന കൽത്തറയിൽ
രാജാക്കന്മാരുടെ ഉദാ രവും അമൂല്യവുമായ പരിപാലനമേറ്റു വള രുന്ന അഴകേറിയ പൂച്ചെ ടിയേയും ആരും പരി പാലിക്കാനില്ലാത മതിലിന്റെ വിടവിലൂടെ മുളച്ചുപൊന്താൻ പണി പ്പെടുന്ന പാഴ്വള്ളി യേയും ആലിംഗനം ചെയ്യുന്ന സൂര്യന്റെ കരങ്ങൾക്ക് മുൻപിൽ രണ്ടു പേരും തുല്ല്യ രാണ്. ചെടികൾ എങ്ങനെ വളർന്നാലും എല്ലാം കാണുന്ന സൂര്യന് എല്ലാവരും തുല്യരാണ് . അവസ്ഥ വിലയിരുത്തി പ്രതേക പരിഗണന നൽകാതെ എല്ലാറ്റിനെയും സമഭാവനയോടെ കാണണം എന്ന സന്ദേശമാണിവിടെ കവി പകർന്നു നൽക്കുന്നത്.

അർത്ഥം
പാടം – കണ്ടം, വയൽ
സുകൃതം – പുണ്യം
വിധ – സമയത്ത്
അധുനാ – ഇപ്പോൾ
പീയൂഷം – അമൃത്
ഡംഭം – അഹങ്കാരം
ഭേദിച്ച് – ശമിപ്പിച്ച്
അൻപൊടു – സ്നേഹത്തോടെ
കയ്പവല്ലരി – പാവൽ
തരസാ – പെട്ടെന്ന്, വേഗത്തിൽ
ആരാമം – പൂന്തോട്ടം
അരചൻ – രാജാവ്
അനർഘം – വിലമതിക്കാനാവാത്ത
ഉപചാരം – സേവനം
അഴകേറുന്ന – ഭംഗികൂടിയ
ഈനകരൻ – സൂര്യൻ

മുക്തങ്ങൾ Mukthakangal Summary in Malayalam Class 8

പര്യായം
പാടം – കണ്ടം, വയൽ
കൈ – കരം, പാണി
പീയൂഷം – അമൃത്, സുധ
കയ്പവല്ലരി – പാവൽ, കയ്പവള്ളി
ആരാമം – പൂന്തോട്ടം, ഉദ്യാനം
അരചൻ – രാജാവ്, മന്നൻ
ഈനകരൻ – സൂര്യൻ. രവി

സന്ധികണ്ടെത്താം
കൈക്കൊണ്ടു – കൈ + കൊണ്ടു (ദ്വിത്വസന്ധി)
വരികെന്റെ – വരിക + എന്റെ (ലോപസന്ധി)
ആരാമത്തിൽ – ആരാമം + ഇൽ (ആദേശസന്ധി)
വിടവിൽ – വിടവ് + ഇൽ (ലോപസന്ധി)
നീയും – നീ + ഉം (ആഗമസന്ധി)

സമാസം കണ്ടെത്താം
പാടത്തിൻ കര – പാടത്തിന്റെ കര (സംബന്ധികാ തൽപരുഷൻ)
പീയൂഷഡംഭം – പൂയൂഷത്തിന്റെ ഡംഭം (സംബന്ധികാ തൽപുരുഷൻ
അലഞ്ഞുലഞ്ഞ് – അലഞ്ഞും ഉലഞ്ഞും (ദ്വന്ദൻ)

Leave a Comment