Practicing with Std 7 Malayalam Adisthana Padavali Notes Unit 3 Chapter 7 നാളത്തെ പൊന്മാൻ Nalathe Ponman Notes Questions and Answers Pdf improves language skills.
Nalathe Ponman Class 7 Notes Questions and Answers
Class 7 Malayalam Adisthana Padavali Notes Unit 3 Chapter 7 Nalathe Ponman Question Answer
Class 7 Malayalam Nalathe Ponman Notes Question Answer
വായിക്കാം കണ്ടെത്താം
Question 1.
ആറ്റിറമ്പ് എന്ന നാടിന് ‘പൊന്മാനുകളുടെ നാട്’ എന്ന ഖ്യാതി കിട്ടിയത് എങ്ങനെ?
Answer:
ആറ്റിറമ്പിൽ ധാരാളമായി പൊന്മാനുകളെ കാണാൻ കഴിയുന്നത് കൊണ്ട്.
Question 2.
വേനൽക്കാലത്ത് പൊന്മാനുകളുടെ അവസ്ഥ എന്ത്?
Answer:
വേനൽക്കാലത്തു പൊന്മാനുകൾ മരക്കൊമ്പിൽ ഇരുന്നു പുഴയിലേക്ക് മീനുകളെ നോക്കും. നോക്കി നോക്കി കണ്ണ് കഴച്ച പൊന്മാനുകളെ ആണ് കാണാൻ ആകുക.
Question 3.
നാട്ടുകാരായ മീൻപിടുത്തക്കാർ ക്ഷുഭിതരായി സംസാരിക്കാനുള്ള കാരണമെന്ത്?
Answer:
അന്യ നാട്ടുകാർ വന്നു പുഴയിൽ വിഷം കലക്കി മത്സ്യം പിടിച്ചത് കൊണ്ടാണ് നാട്ടുകാർ ബഹളം ഉണ്ടാക്കിയത്.
![]()
ഭാവാത്മകമായി വായിക്കാം
Question 1.
കഥ പരിചയപ്പെട്ടല്ലോ. കഥാപാത്രങ്ങളെയും പരിചയപ്പെട്ടു. അവരുടെ വൈകാരികഭാവങ്ങൾ ഉൾക്കൊണ്ട് ‘നാളത്തെ പൊന്മാൻ’ എന്ന കഥ ഭാവാത്മകമായി വായിക്കുക.?
Answer:
കഥ ആസ്വദിച്ചു വായിക്കുന്നതിനെയും അർത്ഥവും ഭാവവും സന്തർഭവും ഉൾക്കൊണ്ടു വായിക്കുന്നതിനെയാണ് ഭാവാത്മക വായന എന്ന് പറയുന്നത്
പത്രാധിപർക്കൊരു കത്ത്
Question 1.
പൊന്മാനുകളെ പട്ടിണിയിലേക്കു നയിച്ച പരിസ്ഥിതി പ്രശ്നങ്ങളുടെ കാരണങ്ങൾ പൊതുജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി പത്രാധിപർക്ക് കത്തെഴുതാം.
Answer:
ബഹുമാനപ്പെട്ട പ്രതാധിപർക്ക്
ഞങ്ങളുടെതു ഒരു മനോഹരമായ നാട്ടിൻ പുറം ആണ്, മരങ്ങളാലും പുഴകളാലും സമ്പന്നമായ നാട്ടിൻ പുറം, ഈ പുഴയെ ആശ്രയിച്ചു ധരാളം ജീവികൾ ജീവിക്കുന്നുണ്ട് ആറ്റിറമ്പിൽ വ്യാപകമായി പൊന്മാനുകളെ കാണാം പുഴയിലെ ചെറു മത്സ്യങ്ങളെ തിന്നാണ് അവ ജീവിക്കുന്നത് എന്നാൽ ഈ അടുത്ത് ചില മനുഷ്യർ പുഴയിൽ വിഷം കലക്കുകയും മത്സ്യങ്ങളെ വ്യപകമായ രീതിയിൽ പിടിക്കുകയും ചെയ്തു, ഇത് നാടിനും പ്രകൃതിക്കും പ്രകൃതിയിലെ മറ്റു ജീവജാലങ്ങൾക്കും എല്ലാം ദോഷകരമായി ബാധിക്കുന്നതാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ ?ഇത്തരം സാമൂഹിക വിരുദ്ധരുടെ ഇടപെടലുകൾക്കെതിരെ പ്രത്യേകം ജാഗ്രത വേണം എന്നും ഇവർക്കെതിരെ നിയമ നടപടി എടുക്കത്തക്ക തരത്തിൽ ഉള്ള വാർത്ത നൽകണം എന്നും അപേക്ഷിക്കുന്നു
ഇമെയിൽ തയ്യാറാക്കാം
Question 1.
ജലാശയങ്ങളിൽ നഞ്ചുകലക്കി മീൻ പിടിക്കുന്നതുപോലുള്ള നിരവധി സാമൂഹികപ്രശ്നങ്ങളുണ്ട്. നിങ്ങളുടെ പ്രദേശത്തുള്ള ഒരു സാമൂഹിക പ്രശ്നം പരിഹരിക്കാൻ അധികാരികൾക്ക് അയയ്ക്കുന്നതിനായി ഇമെയിൽ തയ്യാറാക്കുക.
Answer:
കൂട്ടുകാരെ ഇത് നിങ്ങൾ സ്വന്തമായി ചെയ്യണേ…. ഇമെയിൽ അഡ്രസ്സ് വയ്ക്കാൻ മറക്കല്ലേ….
ചിത്രം വരയ്ക്കാം, അനിമേഷൻ തയ്യാറാക്കാം
Question 1.
പാഠഭാഗത്തിലെ ചിത്രീകരണസാധ്യതയുള്ള ആശയങ്ങൾ ചിത്രങ്ങളാക്കി മാറ്റി അനിമേഷൻ തയ്യാറാക്കൂ.
ഈ കഥ വായിച്ചു തുടർച്ചയും വാങ്മയ ചിത്രങ്ങൾ കൂടുതലുള്ള ഭാഗങ്ങളും ചിത്രീകരണത്തിനായി ഉപയോഗിക്കുക.
Answer:
അങ്ങനെയിരിക്കെയാണ് നഗരപ്രാന്തങ്ങളിൽ കഴിഞ്ഞയിടയ്ക്ക് പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്ന പരദേശികളായ ആ മീൻപിടുത്തക്കാരുടെ സംഘം ഇന്നലെ കാലത്ത് ഞങ്ങളുടെ പുഴയിലേക്കും ആക്രമിച്ചുകയറിയത്. മലർത്തിയിട്ട് ഓലക്കുടയുടെ ആകൃതിയുള്ള വള്ളങ്ങളിൽ പുലർച്ചയ്ക്കു തന്നെ അവർ പുഴയിൽ നിരന്നുകഴിഞ്ഞിരുന്നു. ഏറെയും സ്ത്രീകളും കുട്ടികളും അടങ്ങിയ, അഗതികളെപ്പോലെ കാണപ്പെട്ട ഒരു വലിയ സംഘമായിരുന്നു. ഈ ഭാഗം പാഠ ഭാഗത്തു ചിത്രീകരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
പ്രയോഗസവിശേഷത കണ്ടെത്താം
Question 1.
• ഏറിയേറി
• ഒറ്റയ്ക്കൊറ്റയ്ക്ക്
ഇങ്ങനെ ഒരേ പദം ആവർത്തിച്ചുപറയുമ്പോൾ ഉണ്ടാവുന്ന സവിശേഷത എന്തെല്ലാം ? ചർച്ചചെയ്യുക. ഇതുപോലുള്ള മറ്റു പദങ്ങൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
Answer:
ഒരേ പദങ്ങൾ ആവർത്തിച്ചാവർത്തിച്ചു പറയുമ്പോൾ ലഭിക്കുന്ന അർത്ഥത്തിനും ആശയത്തിനും വ്യത്യാസം ഉണ്ടാകുന്നതായി കാണാം. ഏറി എന്ന് പറയുമ്പോൾ കൂടി എന്ന് നമുക്ക് മനസിലാക്കാം. എന്നാൽ ഏറി ഏറി എന്നാകുമ്പോൾ കൂടുതൽ കൂടുതൽ എന്ന അർത്ഥമാണ് ലഭിക്കുന്നത്. ഒറ്റയ്ക്ക് എന്നാൽ ഒരാളോട് പറയുന്നതും ഒന്നിൽ കൂടുതൽ ആൾക്കാർ ഉള്ളപ്പോൾ ആണ് ഒറ്റയ്ക്കൊറ്റക്ക് എന്ന് പറയുന്നത് എന്നും ഈ പദങ്ങൾ ധ്വനിപ്പിക്കുന്നു.
പ്രയോഗവ്യത്യാസം തിരിച്ചറിയാം
Question 1.
• അവർ വന്ന വഴിയെ പട്ടണത്തിന്റെ ദിശയിലേക്കു തന്നെ വള്ളങ്ങൾ അതിവേഗം തുഴഞ്ഞുപോയി.
• കുട്ടിയുടെ കളിപ്പാട്ടം പുഴവെള്ളത്തിലേക്ക് വീണുപോയി.
‘പോയി’ എന്ന പദത്തിന് ഇവിടെ ഒരേ അർഥമാണോ ഉള്ളത്? എന്തു മാറ്റമാണ് ഉണ്ടായത്? ഇത്തരത്തിലുള്ള കൂടുതൽ പ്രയോഗങ്ങൾ കണ്ടെത്തുക.
Answer:
പോയി എന്ന പദം ഇവിടെ രണ്ടു സന്ദർഭങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത് കാണാം. ആദ്യത്തേത് വന്ന വഴിയേ തിരിച്ചു പോയി എന്ന അർത്ഥത്തിലും രണ്ടാമത്തേതാകട്ടെ നഷ്ടപെട്ടു പോയി എന്ന അർത്ഥത്തിലുമാണ് പ്രയോഗിച്ചിരിക്കുന്നത്
![]()
ചോദ്വാവലി നിർമ്മിക്കാം, അഭിമുഖം നടത്താം
Question 1.
പുഴയിൽ നഞ്ചുകലക്കി മീൻ പിടിക്കുന്നതുകൊണ്ടുള്ള പരിസ്ഥിതിപ്രശ്നങ്ങൾ എന്തെല്ലാമെന്ന് പരി സ്ഥിതി പ്രവർത്തകരിൽ നിന്ന് അറിയാൻ ഒരു ചോദ്യാവലി തയ്യാറാക്കുക. പരിസ്ഥിതി പ്രവർത്തകരുമായി അഭിമുഖം നടത്തി റിപ്പോർട്ട് തയ്യാറാക്കാം.
Answer:
- എന്തെല്ലാം പരിസ്ഥിതി പ്രശ്നങ്ങൾ ഇതിനെ തുടർന്ന് ഉണ്ടാകാൻ സാധ്യത ഉണ്ട്
- മനുഷ്യരെയും ജീവികളെയും ഇത്തരം വിഷം എങ്ങനെ എല്ലാം ബാധിക്കും
- മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം ഇത്തരത്തിൽ ആണോ ഉണ്ടാകേണ്ടത്
- പരിസ്ഥിതിക്കു മേൽ കടന്നു കയറുന്ന മനുഷ്യർക്കു കൊടുക്കാൻ ഉള്ള ഉപദേശം എന്താണ്
ശീർഷകത്തിന്റെ ഔചിത്യം വ്യക്തമാക്കാം.
Question 1.
‘നാളത്തെ പൊന്മാൻ’ എന്ന ശീർഷകം ഈ കഥയ്ക്ക് എത്രത്തോളം യോജിച്ചതാണ് എന്ന് വ്യക്തമാക്കുക.?
Answer:
നാളത്തെ പൊന്മാൻ എന്ന തലക്കെട്ട് വളരെ അർത്ഥവത്താണ്, മനുഷ്യന്റെ പ്രവർത്തികൾ നോക്കി നിന്ന് അത് പോലെ ആവർത്തിക്കുന്ന പൊന്മാനെ ആണ് നമുക്കിവിടെ കാണാൻ കഴിയുന്നത്, മനുഷ്യന്റെ ചെയ്തികൾക്കനുസരിച്ചു പ്രകൃതിയിലെ ജീവജാലങ്ങളും പ്രകൃതിയും മാറിക്കൊണ്ടിരിക്കുന്നു എന്ന് ഈ തലക്കെട്ട് ധ്വനിപ്പിക്കുന്നു
തുടർപ്രവർത്തനം
Question 1.
ഗ്രാമത്തിൽനിന്ന് നഗരത്തിലേക്ക് ഇരിക്കാൻ ചില്ലതേടി ഒരു പക്ഷി വരികളുടെ ആശയം വിശദമാക്കുക.
Answer:
ഗ്രാമങ്ങളിലാണ് മനുഷ്യർക്കും പക്ഷികൾക്കും ഏറ്റവും സുന്ദരമായി വസിക്കാൻ കഴിയുക, നിഷ്കളങ്കരായ മനുഷ്യരും പച്ചപ്പും ഒരു കാലത്തു ഗ്രാമങ്ങളുടെ മാത്രം പ്രത്യേകതയായിരുന്നു, എന്നാൽ ഇന്നാകട്ടെ മനുഷ്യൻ സ്വന്തം ലാഭത്തിനപ്പുറത്തു ആരെയും പരിഗണിക്കുന്നില്ല എന്നുള്ളതാണ്, മനുഷ്യരുടെ ക്രൂരമായ പ്രവൃത്തികൾ മൂലം പക്ഷികൾക്കും മൃഗങ്ങൾക്കും പോലും ഇടമില്ലാതാകുകയാണ് എന്നാണ് ഈ വരികൾ വ്യക്തമാക്കുന്നത്
അറിവിലേക്ക്

1953-ൽ അയ്മനത്ത് ജനിച്ചു. കോട്ടയം സി. എം. എസ്. കോളജിൽ വിദ്യാർത്ഥിയായിരിക്കവേ, 1972ൽ മാതൃഭൂമി വിഷുപതിപ്പ് സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥയിലൂടെ കഥാസാഹിത്യത്തിൽ രംഗപ്രവേശം. പിൽക്കാലത്ത് നീണ്ട ഇടവേളകളിട്ട് എഴുതിയ കുറച്ചു മാത്രം കഥകൾ. “ക്രിസ്മരത്തിന്റെ വേര് ‘ എന്ന പേരിൽ ഏകകഥാസമാഹാരം. ജോണിന്റെ ഓർമ്മകളുടെ പുസ്തകമാണ് “എന്നിട്ടുമുണ്ട് താമരപ്പൊയ്കകൾ’. സ്വന്തം നാടായ അയ്മനത്തെയും കോട്ടയത്തെയും താൻ നടത്തിയ ദേശാടനങ്ങളെയും കുറിച്ചുള്ള കുറിപ്പുകളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ ഓഡിറ്റ് വകുപ്പിൽ സീനിയർ ഓഡിറ്റ് ഓഫീസറായി വിരമിച്ചു.
ഓർത്തിരിക്കാൻ
- പ്രകൃതിയും മനുഷ്യനും ഒന്നാണ് എന്ന തിരിച്ചറിവ്.
- പ്രകൃതിക്കുമേൽ മനുഷ്യന്റെ ചൂഷണത്തെ തടയുക.
- എല്ലാ ജീവജാലങ്ങൾക്കും ഭൂമിയിൽ തുല്യ അവകാശമാണ് ഉള്ളത്.
Class 7 Malayalam Adisthana Padavali Notes Unit 3 തിരമുറിച്ച് കനവ്നെയ്തവർ
ആമുഖം
ജീവിതത്തിന്റെ പ്രതീക്ഷയും പൊരുളും തിരിച്ചറിയുന്ന വരികളാണ് ഈ കവിതയിൽ പറയുന്നത്. മലയാളികൾ അതിജീവിച്ച് പ്രളയകാലത്തിന്റെ ഓർമ്മകളാണ് കവിത പങ്ക് വെയ്ക്കുന്നത്. ഓരോ മനുഷ്യനിലും നഷ്ടമായ ജീവിതവും ഉള്ളിൽ ആളിയ ഭയവും അതി ജീവിച്ചു. “ഈ നേരവും കടന്നു പോകും’ എന്ന മഹത്തായ പ്രതീക്ഷയിലേക്കു കണ്ണ് തുറന്ന മലയാളികളുടെ മനസിനെ ആണ് ഈ വരികളിലൂടെ തിരിച്ചറിയുന്നത്.
ആശയം
ജീവിതം പൊടുന്നനെ വെളിച്ചത്തിൽ നിന്നും ഇരുട്ടിലേക്ക് പോയവരുടെ കണ്ണിലേക്ക് വീണ്ടും പ്രതീക്ഷകളുടെ തിരിനാളമായ മനുഷ്യരുടെ കഥയാണ് ഈ കവിത. ജീവിതത്തിലേക്ക് തന്റെ ചങ്കിലെ അവസാന ശ്വാസവുമായി തിരികെ കയറാൻ കൈകോർത്തവരുടെ നാട്. സ്വന്തം ജീവൻ വെടിഞ്ഞും ജാതി മത വർണ്ണ സാമ്പത്തീക എല്ലാം മറന്നു മനുഷ്യൻ എന്ന മൂല്യത്തിനപ്പുറം ഒന്നും ഇല്ല എന്ന പരിഗണനയുടെ പാഠങ്ങൾ പകർന്നു തന്ന ഒന്നായിരുന്നു രണ്ടായിരത്തി പതിനെട്ടിലെ പ്രളയം. പ്രളയ കാലത്തെ അതിജീവിക്കാനും, എല്ലാം നഷ്ട്ടപെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനും ഒരുപാടു പേർ നടത്തിയ പ്രയത്നത്തിന്റെ അടയാള പെടുത്തലാണ് ഈ കവിത.
![]()
പുസ്തകത്തിലെ പ്രവർത്തനങ്ങൾ
Question 1.
പ്രതീക്ഷയുടെ ഏതെല്ലാം ഭാവങ്ങളാണ് കവിതയിൽ തെളിയുന്നത്?
Answer:
എല്ലാം നശിച്ചു പോയി എങ്കിലും ജീവിതത്തിൽ എന്തെങ്കിലും പ്രതീക്ഷയായി ബാക്കിയുണ്ടാകും എന്ന തിരിച്ചറിവാണ് ഈ വരികളിൽ നിറയുന്നത്
Question 2.
മനുഷ്യജീവിതത്തിൽ ഇത്തരം പ്രതീക്ഷകളുടെ ആവശ്യം ചർച്ചചെയ്യുക.
Answer:
എല്ലാം നശിച്ചു ഇനി ഒന്നും ബാക്കി ഇല്ല എന്ന തോന്നലിൽ ആണ് നമ്മുടെ ജീവിതം അവസാനിക്കുന്നത്. അതിജീവനവും ഒരു ജീവിതമാണ്. അതിജീവിക്കാനുള്ള മനുഷ്യന്റെ കഴിവും ഒരുതരത്തിൽ ജീവിതം തന്നെയാണ്. അതിജീവനവും ഒരു ജീവിതം ആണ് എന്ന മഹത്തായ തിരിച്ചറിവാണ് ഈ പാഠഭാഗം പങ്കു വെയ്ക്കുന്നത്.
തുടർപ്രവർത്തനം
Question 1.
അതിജീവനത്തിന്റെ കഥ പറയുന്ന ആട് ജീവിതം എന്ന കഥ പരിചയപ്പെടുത്തുക?
Answer:

ബെന്യാമിൻ എഴുതിയ മലയാളനോവലാണ് ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്. മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ഈ കൃതി. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം.2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള അവാർഡിനു തിരഞ്ഞെടുക്കപ്പെട്ടു.
ഓർത്തിരിക്കാൻ
- എല്ലാം നഷ്ടപെട്ടു എന്ന തോന്നലിലും ജീവിതം നാളെയുടെ പ്രതീക്ഷയായി എന്തെങ്കിലും നമ്മളിൽ അവ ശേഷിപ്പിക്കും.
- നാളെകൾ എല്ലാം പുതിയ പ്രതീക്ഷകളാണ്
- മാനുഷിക മൂല്യങ്ങളാണ് നാം ജീവിതത്തിൽ ബാക്കിയാക്കേണ്ടത്.