നന്മപ്പൂക്കൾ Notes Question Answer Class 5 Adisthana Padavali Chapter 6

Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 2 Chapter 6 നന്മപ്പൂക്കൾ Nanmapookkal Notes Questions and Answers Pdf improves language skills.

Nanmapookkal Class 5 Notes Questions and Answers

Class 5 Malayalam Adisthana Padavali Notes Unit 2 Chapter 6 Nanmapookkal Question Answer

Class 5 Malayalam Nanmapookkal Notes Question Answer

ഞങ്ങളുടെ ചിത്രകഥ
Question 1.
നന്മപ്പൂക്കൾ എന്ന കഥയിലെ സന്ദർഭങ്ങൾ പറയൂ.
മിറിയുടെ സന്തോഷം നിറഞ്ഞ വീട്
പെട്ടെന്നുണ്ടായ ഭൂകമ്പം
…………………………………….
…………………………………….
Answer:
ഇനിയും ധാരാളം സന്ദർഭങ്ങൾ കഥയിൽനിന്ന് കണ്ടെത്താമല്ലോ. അവ ക്രമപ്പെടുത്തി എഴുതൂ കഥ ചുരുക്കി ചിത്രങ്ങൾ ചേർത്തു എഴുതുക.

നാടകം കളിക്കാം
ചിത്രകഥ തയ്യാറാക്കുന്നതിനായി സന്ദർഭങ്ങൾ കണ്ടെത്തിയല്ലോ? ഇവ ചേർത്ത് ഒരു നാടകം കളിച്ചാലോ? എന്തെല്ലാം ഒരുക്കങ്ങൾ വേണം?
നിങ്ങളുടെ ഭാവനയ്ക്കനുസരിച്ച് രംഗങ്ങളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമൊക്കെ കൂട്ടിച്ചേർക്കാം. ആവശ്യമായ ഒരുക്കങ്ങൾക്കു ശേഷം ഓരോ ഗ്രൂപ്പും നാടകം അവതരിപ്പിക്കണം.
മികവുകളും പരിമിതികളും ചർച്ചചെയ്യുമല്ലോ.
ചിത്രകഥ തയ്യാറാക്കിയല്ലോ, അതിൽ നിന്ന് കഥാപാത്രങ്ങൾ ഉൾക്കൊണ്ട് നാടകത്തിനുള്ള സ്ക്രിപ്റ്റ് തയ്യാറാക്കുക ശേഷം ക്ലാസിൽ അവതരിപ്പിക്കുക

നന്മപ്പൂക്കൾ Notes Question Answer Class 5 Adisthana Padavali Chapter 6

കവിതയരങ്ങ്
Question 1.
കളിയല്ല കളി എന്ന യൂണിറ്റിലും ഈ യൂണിറ്റിലും പഠിച്ച കവിതകളും ക്ലാസ് ലൈബ്രറിയിലും അടുത്തുള്ള വായനാശാലയിലും ഉള്ള കവിതാസമാഹാരങ്ങളിൽ നിന്നും ശേഖരിച്ച് സമാനകവിതകളും ചേർത്ത് ഒരു കവിതയരങ്ങ് നടത്തു. ഒറ്റയ്ക്കും സംഘമായും ചൊല്ലാം.
Answer:
• “ജീവിതത്തിൽ വെറുതെയാകുന്നീല ഭാവശുദ്ധിയും ഭംഗിയും വെൺമയും പൂവിനുള്ള സുഗന്ധവും അന്യനായ് താനൊരുക്കും ചെറിയ സംതൃപ്തിയും ഈയുണർ വാലുറക്കൊഴിക്കട്ടെ ഞാൻ ജീവിതത്തിന്റെ രാവെളുപ്പോളവും”. (വിഷണുനാരായണൻ നമ്പൂതിരി)

• “ജീവിതം നൽകാൻ മടിക്കുന്നതൊക്കെയും ജീവിച്ചു ജീവിതത്തോട് ഞാൻ നേടിടും.”
എന്ന് ചങ്ങമ്പുഴ എഴുതിയ പോലെ മെറി ഷൂ പോളിഷ് ചെയ്തുകൊണ്ട് ജീവിതസമരം തുടർന്നു. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരാകട്ടെ അവസരോചിതമായ ഇടപെടലുകളിലൂടെ മെറിയുടെ ജീവിതത്തിൽ നന്മയുടെ കിരണങ്ങൾ എത്തിച്ചു. അധ്യാപകരടക്കമുള്ളവർ പിന്നീട് അവളുടെ സംരക്ഷണം ഏറ്റെടുത്തു. തളരാത്ത പോരാട്ടം, ഇച്ഛാശക്തി, സമരവീര്യം, പ്രതിസന്ധികളെ മറികടക്കൽ, അതിജീവനം, സഹജീവികളോടുള്ള പരിഗണന, ആർദ്രത, അനുതാപം, കരുണ, കരുതൽ തുടങ്ങിയ ഒട്ടേറെ മൂല്യങ്ങൾ കുട്ടികളിലെത്താൻ ഈ പാഠഭാഗം സഹായിക്കും. ഈ മൂല്യങ്ങൾ ബാലാമണിയമ്മ സൂചിപ്പിച്ചതുപോലെ

• “അത്തിലിരുട്ടിൽ വെളിച്ചമൊട്ടേകുവാന് ശക്തങ്ങളീ നക്ഷത്രങ്ങൾ.” എന്ന നിലയിൽ കരുത്തുള്ളവയാണ്”.

തുടർപ്രവർത്തനം
Question 1.
സഹജീവികളോടുള്ള സ്നേഹം തിരിച്ചറിയുന്ന മറ്റൊരു കഥ കണ്ടെത്തുക.
Answer:
ബിയ്യാശയെ ആദ്യമായി കാണുന്നത് കോളേജിൽ വച്ചാണ്. മേഘങ്ങൾക്ക് തുളവീണപോലെ മഴ പെയ്തുതോർന്ന നേരമായിരുന്നു അത്. കനത്ത മഴയിൽ കാണാതായ ആടുകളെ തിരഞ്ഞുവന്നതായിരുന്നു അവർ. മഴക്കാലത്ത് ദ്വീപിൽ സുലഭമായി കാണുന്ന തിരിയിലകളുമായി ക്യാമ്പസിലേക്ക് കയറിവന്ന ഉമ്മ, മുറ്റത്തെ വേപ്പ് മരത്തിന്റെ ചുവട്ടിലിരുന്ന് നീട്ടി വിളിച്ചു. മുത്ത്ബീ… കുന്നിബീ… ആറ്റബീ…” ഒട്ടും ശല്യമുണ്ടാക്കാതെ ക്ലാസിന് പുറത്തെ വരാന്തയിൽ ചുരുണ്ടുകൂടി കിടന്നിരുന്ന ആടുകൾ ആഹ്ലാദത്തിന്റെ സൈറൺ വിളിച്ച് ഉമ്മയുടെ അരികിലേക്ക് പാഞ്ഞു. ഗുപ്തൻ നായരുടെ സാഹിതീയ വിമർശനങ്ങളിൽ കിടന്നു ഞെളിപിരികൊണ്ടിരുന്ന ക്ലാസ് മുറിയൊന്നാകെ മുറ്റത്ത് ഈറനണിഞ്ഞ് നിൽക്കുന്ന വേപ്പ് മരച്ചോട്ടിലേക്ക് വഴുതിവീണു.

തനിക്ക് ചുറ്റിലും . നിരന്നുനിന്ന് സ്നേഹവൃത്തം വരയ്ക്കുന്ന ആടുകളെ ഉടുത്തിരിക്കുന്ന പുള്ളിച്ചേല കൊണ്ട് തോർത്തിക്കൊടുക്കുകയാണ് അവർ. അനുസരണയുള്ള കൊച്ചു കുട്ടികളായി ആടുകൾ ഉമ്മയോട് ചേർന്നുനിന്നു.

ഇങ്ങനെ മഴയത്ത് നനഞ്ഞാ മക്കക്ക് ഫനി പിടിക്കേ.. മാതാവിന്റെ സ്നേഹം നിറഞ്ഞ ശാസന കേട്ട് ആടുകൾ പതുക്കെ മുരണ്ടു. അവർക്ക് മാത്രം തിരിയുന്ന ഭാഷയിൽ. ഉമ്മയോട് ചെവിയുരുമ്മി നിൽക്കാൻ ആളുകൾ മത്സരിച്ചു. ആശ്വാസവാക്കുകൾ കൊണ്ട് അവർ ഓരോരുത്തരെയും തലോടിക്കൊണ്ടിരുന്നു. സ്നേഹത്തിന്റെ നിറവിൽ അലിഞ്ഞുതീരാൻ കൊതിച്ച് ആടുകൾ ഉമ്മയോട് കൂടുതൽ അടുത്തുനിന്നു. മാതൃവാത്സല്യത്തിന്റെ തിരമാലകൾ ഉയർന്നു. ആട്ടിൻപറ്റങ്ങളുടെ സങ്കടതീരം മുങ്ങിപ്പോയി.

നന്മപ്പൂക്കൾ Notes Question Answer Class 5 Adisthana Padavali Chapter 6

അറിവിലേക്ക്
നന്മപ്പൂക്കൾ Notes Question Answer Class 5 Adisthana Padavali Chapter 6 1
ചെറുകഥാകൃത്ത്, ചിത്രകാരി, അധ്യാപിക എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു കുട്ടികളുടെ മനസറിയുന്ന പുസ്തകങ്ങൾ ആണ് എഴുതിയത് അത്രയും. ബാലസാഹിത്യത്തിന് വിശേഷപെട്ട സംഭാവനകൾ ആണ് നൽകിയത്.

ഓർത്തിരിക്കാൻ

  • പരസ്പരം ഉള്ള സ്നേഹവും കരുതലും ആണ് മനുഷ്യന്റെ പരിമിതികളെ അതിജീവിക്കുന്നതിനു സഹായിക്കുന്നത്.
  • മനുഷ്യൻ പരിമിതിക്കു മുന്നിൽ തോറ്റു കൊടുക്കാതെ പരിശ്രമിക്കേണ്ടതുണ്ട്.
  • നിരന്തരമായ പരിശ്രമവും ആത്മവിശ്വാസവും മനുഷ്യനെ മുന്നോട്ടു നയിക്കുന്നു.
  • നാമറിയാതെ നമ്മുടെ പരിമിതികളെ മറികടക്കാൻ മനസുവെച്ചാൽ നമുക്ക് സാധ്യമാണ്.

Leave a Comment