നീർനാഗം Notes Question Answer Class 5 Kerala Padavali Chapter 6

Practicing with Class 5 Malayalam Kerala Padavali Notes Pdf Unit 2 Chapter 6 നീർനാഗം Neernagam Notes Questions and Answers Pdf improves language skills.

Neernagam Class 5 Notes Questions and Answers

Class 5 Malayalam Kerala Padavali Notes Unit 2 Chapter 6 Neernagam Question Answer

Class 5 Malayalam Neernagam Notes Question Answer

ചിരിപ്പിച്ചു ചിരിപ്പിച്ച ………
Question 1.
കഥ വായിച്ചല്ലോ………നിങ്ങളെ ചിരിപ്പിച്ച സന്ദർഭങ്ങൾ ഏതെല്ലാമായിരുന്നു?
Answer:

  • നീർനാഗത്തെ പിടിക്കുന്ന സന്ദർഭം
  • ശിഷ്യന്മാരെ ഉണ്ടാക്കി എന്ന് പറയുന്നതും
  • ബാപ്പ നിസ്കരിക്കുന്ന സമയത്ത് നീർനാഗത്തെ കണ്ടപ്പോൾ ബാപ്പയും ഉമ്മയും തമ്മിലുളള സംസാരം

കുസൃതിപ്പതിപ്പ്
Question 1.
കുസൃതിത്തരങ്ങൾ നിറഞ്ഞതാണ് ബാല്യകാലം. നീർനാഗത്തെ പിടിച്ച ബഷീറിന്റെ അനുഭവം നമ്മൾ വായിച്ചു. ഇതുപോലുള്ള പല കുസൃതികളും വികൃതികളും ചെയ്തവരല്ലേ നിങ്ങളും? അവയിൽ ചിലത് ഇപ്പോൾ ഓർമ്മ വരുന്നില്ലേ? നിങ്ങളുടെ കുസൃതികൾ കൂട്ടുകാരുമായി പങ്കുവയ്ക്കു. ഇതൊരു കുറിപ്പായി എഴുതുകയും വേണം. കുറിപ്പിന് ഇണങ്ങുന്ന പേരു നൽകാൻ മറക്കരുത്. എല്ലാവരും എഴുതിയ അനുഭവ ക്കുറിപ്പുകൾ ചേർത്ത് ഒരു കുസൃതിപ്പതിപ്പ് തയ്യാറാക്കണം.
ചിത്രങ്ങളും ചേർത്ത് ഭംഗിയാക്കാം.
ഈ പതിപ്പിനും വേണം ഒരു രസികൻ പേര്. കുട്ടിക്കാലത്തെ ഒരു കുസൃതിയനുഭവം എഴുതിത്തരാൻ ടീച്ച റോടും പറയണം.
Answer:
എന്റെ ചെറുപ്പത്തിൽ ഞാൻ വലിയ കുസൃതിക്കാരിയായിരുന്നു. കുസൃതിയെക്കാൾ വാശിക്കാരി എന്ന് പറ യുന്നതാവും ശരി. എനിക്കിഷ്ടമില്ലാത്തത് എന്ത് കേട്ടാലും നടന്നാലും എന്റെ കയ്യിലുള്ള സാധനങ്ങൾ എല്ലാം ഞാൻ കിണർ കൊണ്ടുപോയിടും. അങ്ങനെ ഒരു ദിവസം വൈകുന്നേരം ജോലി കഴിഞ്ഞ് അച്ഛൻ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. അമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ഞാൻ അച്ഛനോട് എനിക്ക് വരുമ്പോൾ മിഠായി വേണമെന്ന് പറഞ്ഞു. “നിനക്ക് മിഠായിയൊന്നും ഞാൻ കൊണ്ടുവരില്ല” എന്നച്ഛൻ തിരിച്ചും പറഞ്ഞു. അച്ഛൻ അത് തികച്ചും തമാശയായാണ് പറഞ്ഞത്. പക്ഷേ അന്നത്തെ എന്റെ ബുദ്ധി യിൽ എനിക്കത് ബോധിച്ചില്ല.

ഞാൻ ഉടനെ എന്റെ കയ്യിലുള്ള ഫോൺ എടുത്ത് കിണറ്റിലേക്കെറിഞ്ഞു. എന്തായാലും അതുവരെ കുസൃ തി മാത്രമായി കണ്ടിരുന്ന എന്റെ ആ സ്വഭാവം അന്ന് കുറച്ച് ഗൗരവമായി വീട്ടുകാർ കണ്ടു. എനിക്ക് ശാസ നയും അടിയും കിട്ടി. അതോടെ ആ ശീലം ഞാൻ മാറ്റുകയും ചെയ്തു

നീർനാഗം Notes Question Answer Class 5 Kerala Padavali Chapter 6

കഥാപാത്ര പരിചയം
Question 1.
കഥയിലെ ഒരു പ്രധാന കഥാപാത്രമാണ് ബഷീറിന്റെ ബാപ്പ. അദ്ദേഹത്തിന്റെ സ്വഭാവത്തിന് എന്തെല്ലാം പ്രത്യേകതകളുണ്ട്? അവയെല്ലാം ഉൾപ്പെടുത്തി ബഷീറിന്റെ ബാപ്പയെ പരിചയപ്പെടുത്തുന്ന ഒരു കുറിപ്പ്
എഴുതൂ.
Answer:
പ്രശസ്ത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സർപ്പയജ്ഞം എന്ന നോവലിലെ ഒരു ചെറു ഭാഗമാണ് നീർനാഗം. പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിന്റെയും സഹജീവി സ്നേഹത്തിന്റെയും എല്ലാം സന്ദേശം ഈ കഥ നമുക്ക് നൽകുന്നുണ്ട്.

കഥയിലെ ഒരു പ്രധാനകഥാപാത്രമാണ് ബഷീറിന്റെ ഉപ്പ. സൽഗുണങ്ങളും സഹജീവി സ്നേഹവും നല്ല നർമ്മ ബോധവുമുള്ള ഒരു കഥാപാത്രമാണ് ഇദ്ദേഹം. ബഷീറിന് ബാപ്പയോട് സ്നേഹവും അതേസമയം പേടിയും ഉണ്ട്. തന്റെ കുട്ടിക്കാലത്തെ കുസൃതികളിൽ ഒന്നായിരുന്നു നീർ നാഗത്തെ അഥവാ നീർക്കോ ലിയെ പിടിച്ചു കൊണ്ട് വന്നത്. തങ്ങളുടെ നാട്ടിലെ പാമ്പിനെ കൊല്ലുന്ന ഒരാളോട് തോന്നിയ ആരാധ നയാണ് ബഷീറിനെ അതിന് പ്രേരിപ്പിച്ചത്. തോട്ടിൽ നിന്ന് പിടിച്ച നീർനാഗത്തെ ബഷീർ ഒരു ഈർക്കി ളിൽ കുത്തി വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെ അയലിൽ തൂക്കിയിടുകയും പിന്നീട് കൂട്ടുകാരുടെ അടുത്തേക്ക് പോവുമ്പോൾ വീട്ടിൽ ആ നീർനാഗം ഉണ്ടാക്കുന്ന രസകരമായ സന്ദർഭത്തിലൂടെയാണ് കഥ മുന്നോട്ട് പോയിരിക്കുന്നത്.

ബഷീറിന്റെ വാപ്പ നിസ്കരിക്കുമ്പോൾ ആ നീർനാഗം നിസ്കാരപ്പായിലേക്ക് വരുന്നു. അതിനെ കണ്ടെങ്കിലും വാപ്പ നിസ്കാരത്തിൽ നിന്നും പിൻവാങ്ങിയിരുന്നില്ല. അദ്ദേഹം നല്ലൊരു ദൈവ ഭക്തൻ ആയിരുന്നെന്ന് നമുക്കതിൽ നിന്നും മനസ്സിലാക്കാം. പിന്നീട് നിസ്കാരം കഴിഞ്ഞ് ബഷീ റിന്റെ ഉമ്മയെ വിളിച്ച് നീർനാഗത്തെ കുറിച്ച്, ഇതെവിടുന്നുവന്നെന്നും ആര് കൊണ്ടുവന്നെന്നും എല്ലാം ചോദിക്കുന്നു. ആ സംഭാഷണങ്ങളിൽ നിന്നും അദ്ദേഹത്തിന്റെ നർമ്മബോധം നമുക്ക് കാണാം. പിന്നീട് ബഷീറിനെ വിളിച്ച് കാര്യങ്ങൾ തിരക്കുകയും ചെയ്ത തെറ്റിന് ശകാരിക്കുകയും ചെയ്യുന്നുണ്ട്. മക്കളെ നേരായ വഴിക്ക് വളർത്തുന്ന തെറ്റ് കണ്ടാൽ ഉടനെ തിരുത്താൻ ശ്രമിക്കുന്ന, സ്നേഹമുള്ള ഒരു പിതാ വാണ് ബഷീറിന്റെ ഉപ്പ എന്ന് ഈ സന്ദർഭത്തിൽ നിന്നും നമുക്ക് വ്യക്തമാവുന്നു.

അവസാനം ആ നീർനാ ഗത്തെ ബഷീറിനെ കൊണ്ട് തോട്ടിലേക്ക് തന്നെ കളയിക്കുന്നു. സഹജീവികളോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് ഇവിടെ നിഴലിക്കുന്നത്. “അല്ലാഹുവിന്റെ സൃഷ്ടികളിൽ ഒന്നിനെയും കാരണം കൂടാതെ ദ്രോഹിക്കരുത്.” എന്ന് ബഷീറിനെ പഠിപ്പിച്ചത് ഉപ്പയാണ്. അതുകൊണ്ട് തന്നെയാവാം “ഭൂലോകത്തെ സർവ്വജീവികളും ഭൂമിയുടെ അവകാശികളാണ് എന്ന മഹത്തായ സന്ദേശം ബഷീറിന് നമ്മെ പഠിപ്പി ക്കാൻ സാധിച്ചതും. ഇത്തരത്തിൽ ഒട്ടനവധി പ്രത്യേകതകൾ ഉള്ള കഥാപാത്രമാണ് ബഷീറിന്റെ ഉപ്പ. നീർനാഗം എന്ന കഥാവായനയ്ക്ക് ശേഷവും വായനക്കാരുടെ മനസ്സിൽ ഈ കഥാപാത്രം തങ്ങി നിൽക്കുന്നു.

മണി ബല്യ ലോകം
Question 1.
നീർനാഗം Notes Question Answer Class 5 Kerala Padavali Chapter 6 1
ബഷീറിന്റെ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിൽ നിന്നും അടുത്തുള്ള വായനശാലയിൽ നിന്നും എടുത്തു വായിക്കൂ. അവയിലെ രസകരമായ സംഭവങ്ങളെയും ആനവാരി രാമൻ നായർ, പൊൻകുരിശ് തോമ, എട്ടു കാലിമമ്മൂഞ്ഞ്, തുടങ്ങിയ കഥാപാത്രങ്ങളെയും പരിചയപ്പെടാം. അദ്ദേഹത്തിന്റെ രസകരമായ കഥകൾ വായിച്ച് വായനക്കുറിപ്പ് തയ്യാറാക്കൂ.
Answer:
കലാപരമായ ഭംഗി കൊണ്ട് എന്നെന്നും വായിക്കപ്പെടുന്നവയാണ് ബഷീർ കൃതികൾ. തന്റെ തലമുറയെ മറ്റു സാഹിത്യകാരന്മാരിൽ നിന്ന് വ്യത്യസ്തമായി നെടുനീളൻ പ്രഭാഷണങ്ങൾ നടത്താതെ തനിക്ക് പറ യാനുള്ളത് മൃദുവായി പറയുന്ന ബഷീറിന്റെ ശൈലി തന്നെയാണ് വായനക്കാരെ അദ്ദേഹത്തിലേക്ക് അടു പ്പിക്കുന്നത്. സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സാങ്കല്പിക ഗ്രാമത്തിലാണ് ആനവാരിയും പൊൻകു രിശും എന്ന കഥ നടക്കുന്നത്. ആനവാരി രാമൻ നായർ പണ്ട് വെറും രാമൻ നായരും പൊൻകുരിശ് തോമ പണ്ട് വെറും തോമയും ആയിരുന്നുവത്. പിന്നീട് ഈ ബഹുമതികൾ അവർക്ക് ആരാണ് ചാർത്തി കൊടുത്തത്? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ കൃതി. ബഷീറിന്റെ സ്വതസിദ്ധമായ ഹാസ്യവും നർമവും ഈ കൃതിയിലുടനീളം നമുക്ക് കാണാം.

ആനവാരി രാമൻ നായർ
കടുവാക്കുഴിക്കുന്നടങ്ങുന്ന ഒൻപത് മൈൽ ചുറ്റളവിനു ഉള്ളിലെ ദേഷ്യക്കാരൻ, പ്രമാണി. ഇദ്ദേഹത്തിന്റെ ശരീരവടിവിനെപറ്റി കൂടുതൽ അറിവില്ലെങ്കിലും കോപമാണ് ആനവാരിയുടെ അവരുടെ കൂട്ടായ്മയിൽ അടയാളപ്പെടുത്തുന്നത്. ഗൗരവം നിറഞ്ഞ മുഖം, സ്ത്രീ വിദ്വേഷി, ആനവാരിയുടെ കോപം ഒരിക്കലും അണപൊട്ടാറില്ല. കത്തി ജ്വലിക്കുന്ന ദേഷ്യം തൊട്ടടുത്ത നിമിഷം ആറി തണുത്തു പോവുകയാണ്. മൂക്കു ചെത്തി ഉപ്പിലിടുമെന്ന് പറയുകയില്ലാതെ ആനവാരി രാമൻ നായർ യാതൊന്നും ചെയ്യുന്നില്ല. ഇതിനാകെ യുള്ള അപവാദമായി പൊൻകുരിശ് തോമയോട് ഏറ്റുമുട്ടുന്നുണ്ടെങ്കിലും അത്ര കാര്യമായൊന്നുമില്ല.

നീർനാഗം Notes Question Answer Class 5 Kerala Padavali Chapter 6

പൊൻകുരിശ് തോമ
ശാന്തപ്രകൃതക്കാരനായ പൊൻകുരിശ് തോമ ഒരു കാമുകൻ ആണെന്ന് നമുക്കറിയൂ. കുറച്ചു കൂടെ കടന്ന് പറഞ്ഞാൽ ആനവാരി രാമൻ നായർ, മണ്ടൻ മൂത്താപ്പ്, എട്ടുകാലി മമ്മൂഞ്ഞ് എന്നിവരുടെ കൂട്ടത്തിൽ ആന വാരിയുടെ നേരെ ഒരു ശത്രു. ആനവാരിയുടെ പ്രാമാണിത്വത്തെ വകവെച്ചു കൊടുക്കാതിരിക്കുകയും അയാളുടെ ഫ്യൂഡൽ മനസ്സിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നത് പൊൻകുരിശ് തോമ മാത്രമാണ്. മറ്റു കഥാപാത്ര ചിത്രീകരണങ്ങളിൽ നിന്നും വ്യത്യസ്തമായി ഭൗതികമായ വരകൾപ്പുറത്ത് ആഖ്യാന തലത്തി ലാണ് ഒരു കാരികേച്ചർ എന്ന നിലയിൽ പൊൻകുരിശ് തോമ തെളിയുന്നത്. കർത്താവായ യേശു മിശിഹാ തമ്പുരാനേ ക്രൂശിച്ചത് മരക്കുരിശിൽ അല്ലേ, പള്ളിക്കെന്തിനാ പൊൻകുരിശ് എന്ന് പൊൻകുരിശ് തോമ ചോദിക്കുന്നത് അതുകൊണ്ടാണ്.

എട്ടുകാലി മമ്മൂഞ്ഞ്
എട്ടുകാലി മമ്മൂഞ്ഞിനെ അറിയാത്തവർ ഉണ്ടാവില്ല. ബേപ്പൂർ സുൽത്താന്റെ ഒരു കഥാപാത്രമാണ് കക്ഷി. തന്റെ സ്വഭാവത്തിന്റെ പ്രത്യേകത ഒന്ന് കൊണ്ട് മാത്രമാണ് ഈ കഥാപാത്രം പ്രശസ്തി ആർജിച്ചത്. നാട്ടിൽ എന്ത് നടന്നാലും അതിന്റെ ക്രെഡിറ്റ് മമ്മൂഞ്ഞ് കരസ്ഥമാക്കും. മണ്ടൻ മൂത്താപ്പയുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങൾ കഴുകുക, വിറക് കീറിക്കൊടുക്കുക സ്ഥലത്തെ രണ്ട് പോലീസുകാരുടെ ബെൽറ്റ് പോളിഷ് ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പർ പൊടി മണ്ണിട്ട് തൂത്ത് പൊന്ന് പോലാക്കുക, പോലീസ് ലോക്കപ്പ് അടിച്ചു വാരുക ഇതൊക്കെ ആയിരുന്നു മമ്മൂഞ്ഞിന്റെ പ്രധാനജോലികൾ. ഇതിലേറെയൊക്കെ ബഷീറിന്റെ മമ്മൂഞ്ഞിനു ഒരു കാര്യത്തിലാണ് കമ്പം, ഗർഭത്തിൽ നാട്ടിൽ ആർക്കൊക്കെ എപ്പൊ ഗർഭം സംഭവിച്ചാലും അതിന്റെ ഉടമസ്ഥാവകാശം മമ്മൂഞ്ഞ് ഏറ്റെടുക്കും. പാറുക്കുട്ടി ഗർഭിണിയാണെന്ന് ആരോ പറയുന്നത് കേട്ടു. ഉടനെ ചാടിക്കേറി മമ്മൂഞ്ഞ് കാച്ചി, അത് ഞമ്മളാണ്. പാറുക്കുട്ടി എന്നത് മനയ്ക്കലെ ആനയായിരുന്നു. ഒറ്റക്കണ്ണൻ പോക്കരും മണ്ടൻ മൂത്താപ്പയും മൂപ്പരെ പിരി കേറ്റും. മമ്മൂഞ്ഞ് അത് കേട്ട് ഞെളിഞ്ഞിരിക്കും. എട്ടുകാലി മമ്മൂഞ്ഞിന് കോട്ട് മമ്മൂഞ്ഞ് എന്നും കോട്ട് സാഹിബ് എന്നും വിളിപ്പേ രുണ്ട്.

Leave a Comment