ഓടയിൽനിന്ന് Notes Question Answer Class 6 Kerala Padavali Chapter 2

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 1 Chapter 2 ഓടയിൽനിന്ന് Odayil Ninnu Notes Questions and Answers Pdf improves language skills.

Odayil Ninnu Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 1 Chapter 2 Odayil Ninnu Question Answer

Class 6 Malayalam Odayil Ninnu Notes Question Answer

വായിക്കാം പറയാം

Question 1.
ജനത്തിരക്കുള്ള നഗരപാതയെ കഥാകൃത്ത് വർണ്ണിക്കുന്നതെങ്ങനെ?
Answer:
പാത ജനനിബിഡമായിരുന്നു. പ്ലഷർ കാറുകൾ, ബസ്സുകൾ, ജഡ്ക്കാകൾ, കാളവണ്ടികൾ, റിക്ഷ കൾ, പുതുമയുടെ യുവത്വവും പഴമയുടെ വാർധ ക്യവും മുട്ടിയും തട്ടിയും പാഞ്ഞും ഇഴഞ്ഞും അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്. അവയുടെ ഇടയിൽക്കൂടി ജീവിതം പുളച്ചു കയറിയും പതുങ്ങിപ്പതുങ്ങിയും ചാഞ്ഞും ചരിഞ്ഞും ചിരിച്ചും കരഞ്ഞും അങ്ങനെ ഒഴുകിക്കൊണ്ടിരു ന്നു. ഇങ്ങനെയാണ് ജനത്തിരക്കുള്ള ആ നഗര പാതയെ കഥാകൃത്ത് വർണ്ണിക്കുന്നത്.

Question 2.
റിക്ഷാ തട്ടി വീഴുന്ന കുട്ടി എന്തിനെപ്പറ്റിയാണ് സങ്കടപ്പെടുന്നത്?
Answer:
കുട്ടിയുടെ കയ്യിലെ കൊട്ടയിൽ അത്താഴത്തിനുള്ള അരിയും ഉപ്പും മുളകുമെല്ലാം ഉണ്ടായിരുന്നു. റിക്ഷ തട്ടി വീണപ്പോൾ അതെല്ലാം നിലത്തു വീണ് ചിത റിപ്പോയി. അത്താഴത്തിനുള്ള സാധനങ്ങൾ കളഞ്ഞു എന്നറിഞ്ഞാൽ അമ്മ തന്നെ തല്ല എന്നോർത്താണ് അവൾ സങ്കടപ്പെട്ടു കരഞ്ഞത്.

Question 3.
പെൺകുട്ടിയുടെ മനസ്സ് തെളിഞ്ഞതെപ്പോൾ?
Answer:
റിയോ തട്ടി അവളുടെ കയ്യിൽ നിന്ന് നഷ്ടപ്പെട്ട തിനേക്കാൾ കൂടുതൽ അരിയും ഉപ്പും മുളകു മെല്ലാം പപ്പു അവൾക്ക് വാങ്ങിക്കൊടുത്തു. മാത്ര മല്ല അവൾക്കു കഴിക്കാൻ പഴവും അയാൾ വാങ്ങി ക്കൊടുത്തു. ഇതെല്ലാം കിട്ടിയപ്പോഴാണ് പെൺകു ട്ടിയുടെ മനസ്സ് തെളിഞ്ഞത്

ഓടയിൽനിന്ന് Notes Question Answer Class 6 Kerala Padavali Chapter 2

Question 4.
തന്റെ റിക്ഷാ തട്ടി കുട്ടി വീണത് കണ്ടപ്പോൾ പപ്പുവിന്റെ മാനസികാവസ്ഥ എന്തായിരുന്നു?
Answer:
പപ്പുവിന്റെ റിക്ഷാ ജീവിതത്തിൽ ആദ്യമായിട്ടാ യിരുന്നു ഒരാളുടെ മേൽ റിക്ഷ തട്ടുന്നത്. റിക്ഷാ തട്ടിവീണ പെൺകുട്ടിയെ ഓർത്ത് അയാൾക്ക് സഹതാപവും, കുറ്റബോധവും ഒക്കെ ഉണ്ടായി. അതുപോലെ തന്നെ റിക്ഷാക്കാരനെന്ന തന്റെ സൽപേരിനുണ്ടായ കളങ്കിൽ വല്ലാത്ത വിഷമവും ഇന്നത്തെ കാലത്ത് നമുക്ക് കാണാനാവുന്ന മാറ്റ ങ്ങളിൽ പുതിയ തരം വാഹനങ്ങൾ, കൂറ്റൻ കെട്ടി ടങ്ങൾ, മാളുകൾ, ജനനിബിഡമായ റോഡുകൾ, ആധുനിക രീതിയിലുള്ള പാതകൾ എന്നിവ യെല്ലാം ഉണ്ട്. ഇവയ്ക്കു മാത്രമല്ല, മനുഷ്യർക്കു മുണ്ട് ഒരുപാട് മാറ്റങ്ങൾ കയ്യിൽ മൊബൈൽ ഫോൺ, ധരിക്കാൻ പുതിയതരം വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയെല്ലാം നമുക്ക് കാണാ നാവുന്ന മാറ്റങ്ങളാണ്.

പദപരിചയം
നിബിഡം – നിറഞ്ഞ
പാന്ഥർ – വഴിയാത്രക്കാർ
പ്രതിബന്ധം – തടസ്സം
വാഗ്ദത്തം – വാക്കു കൊടുക്കപ്പെട്ട
അക്ഷമ – ക്ഷമയില്ലായ്മ
സഹതാപം – അനുകമ്പ
കളങ്കം – മാലിന്യം
സാക്ഷി – കണ്ടുനിൽക്കുന്നവൻ
സ്തബ്ധർ – തരിച്ചു നിൽക്കുന്നവർ
കൃതജ്ഞതാപൂർവ്വം – നന്ദിയോടെ

അന്നും ഇന്നും
Question 1.
“പ്ലഷർ കാറുകൾ, ബസ്സുകൾ, ജഡ്ക്കാകൾ, കാളവണ്ടികൾ…..”
ഒരു പഴയകാല നഗരചിത്രമാണ് കഥയിലുള്ളത് കാലം മാറി, രൂപം മാറി.
ജീവിതം മാറി. ഇക്കാലത്തെ തെരുവാണ് വർണ്ണി ക്കുന്നതെങ്കിൽ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാ
വുക?
Answer:
ഇന്നത്തെ കാലത്ത് നമുക്ക് കാണാനാവുന്ന മാറ്റ ങ്ങളിൽ പുതിയതരം വാഹനങ്ങൾ, കൂറ്റൻ കെട്ടി ടങ്ങൽ, മാളുകൾ, ജനനിബിഡമായ റോഡുകൾ, ആധുനിക രീതിയിലുള്ള പാതകൾ എന്നിവ യെല്ലാം ഉണ്ട്. ഇവയ്ക്ക് മാത്രമല്ല, മനുഷ്യർക്കു മുണ്ട് ഒരുപാട് മാറ്റങ്ങൾ, കയ്യിൽ മൊബൈൽ പോൺ, ധരിക്കാൻ പുതിയതരം വസ്ത്രങ്ങൽ, ആഭരണങ്ങൾ എന്നിവയെല്ലാം നമുക്ക് കാണാ നാവുന്ന മാറ്റങ്ങളാണ്.

ചൊല്ലുകൾ ചൊല്ലുകൾ
Question 1.

• കൊളത്തി മുങ്ങിയാ കെണറ്റിലേ തീരത്താള്ളു.
• കുഴിയിൽ താണാൽ കുന്നിലേ പൊങ്ങു.
• കടലുണ്ടിയിൽ ഉറങ്ങിയാൽ കൊയിലാണ്ടി യിലേ ഉണരൂ

ഏതാണ്ട് ഒരേ ആശയങ്ങൾ ഉൾക്കൊള്ളുന്ന ചൊല്ലുകളാണിവ. സമാനമായ ഒരു ചൊല്ല് നിർമ്മിക്കുക.
Answer:
• വെളിച്ചത്തു മുങ്ങിയാ ഇരുട്ടത്തെ പൊങ്ങു.
• പ്രാതലുകഴിഞ്ഞു പോയാൽ അത്താഴത്തിനു നോക്കിയാൽ മതി

സങ്കൽപ്പിക്കും എഴുതാം
Question 1.
വീട്ടിൽ തിരിച്ചെത്തിയ കുട്ടി അമ്മയോട് എന്ത ല്ലാമായിരിക്കും സംസാരിച്ചിരിക്കുക? അമ്മയും മകളും തമ്മിലുണ്ടാവാനിടയുള്ള സംഭാഷണം സങ്കൽപ്പിച്ചെഴുതുക
Answer:
കല്യാണി (അമ്മ) : നീ എന്താ ഇത്ര വൈകിയത്?
ലക്ഷ്മി : (മകൾ) : അമ്മേ വരുന്ന വഴിക്കു എന്നെ ഒരു റിക്ഷാ വണ്ടി തട്ടി
അമ്മ : അയ്യോ, മോൾക്കെന്തെങ്കിലും പറ്റിയോ?
ലക്ഷ്മി : ഇല്ല അമ്മേ, ഉപ്പും മുളകും എല്ലാം വഴി യിൽ പോയി
അമ്മ : കഷ്ടമായി, നമ്മളിനി എന്ത് ചെയ്യും? എന്റെ മോൾക്ക് ഞാനിനി എന്ത് തരും?
ലക്ഷ്മി : അമ്മ വിഷമിക്കണ്ട, ആ റിക്ഷാവണ്ടി ക്കാരൻ മാമ്മൻ പകരം സാധനങ്ങൾ വാങ്ങിത്തന്നു. എനിക്ക് കഴിക്കാൻ പഴവും വാങ്ങിത്തന്നു.
അമ്മ : സത്യമാണോ? അയാൾ നല്ല മനുഷ്യനാ ണല്ലോ? എന്താ അയാളുടെ പേര്?
ലക്ഷ്മി : പപ്പു എന്നാണ് ആ മാമന്റെ പേര്?

കണ്ടെത്താം വിശദീകരിക്കാം
Question 1.
• ഒരു കുട്ട അകലെ തെറിച്ചു കിടക്കുന്നു. അതി നരികിൽ കുറച്ച് അരിയും മൂന്ന് മുളകും അൽപ്പം ഉപ്പും ചിതറിക്കിടക്കുന്നു.
• ഉച്ചയായപ്പഴ് ഒരു ചട്ടി പച്ചോളം കുടിച്ചു.
• വീട്ടിലമ്മയൊണ്ട്, അമ്മേ ഞാനും കൂടെ തിന്നോളാം
• ഞാനൊന്നേ ഒള്ളൂ.
കഥയിലെ വ്യത്യസ്ത സന്ദർഭങ്ങളിൽ നിന്നെ ടുത്ത വാക്യങ്ങളാണിവ. ഇതിലൂടെ കുട്ടിയുടെ ജീവിതസാഹചര്യത്തെക്കുറിച്ച് എന്തെല്ലാം മന സ്സിലാക്കാം. ? വിശദീകരിക്കുക
Answer:
കുട്ടിയുടെ ജീവിതസാഹചര്യം വരച്ചു കാണി ക്കുന്ന വാക്യങ്ങളാണിവ. തികഞ്ഞ ദാരിദ്ര്യത്തി ലാണ് അവളുടെ ജീവിതം എന്ന് നമുക്ക് മനസ്സി ലാക്കാം. റിക്ഷ തട്ടി വീണപ്പോൾ തെറിച്ചുവീണ അവളുടെ കുട്ടയിൽ ആകെയുണ്ടായിരുന്നത് കുറച്ചു അരിയും, മൂന്നു മുളകും അല്പം ഉപ്പും മാത്രമാണ്. അത്രയും വാങ്ങാനുള്ള കാശേ അവ ളുടെ കയ്യിൽ ഉണ്ടായിരുന്നുള്ളു ഉച്ചഭക്ഷണം പോലും അവൾ കഴിച്ചിരുന്നില്ല. പച്ചവെളളം മാത്ര മാണ് അവൾ കുടിച്ചത്. വീട്ടിൽ അവളും അമ്മയും മാത്രമേ ഉള്ളൂ. അവൾക്കു അച്ഛനോ സഹോദരി സഹോദരന്മാരോ ആരും ഇല്ല. ദാരിദ്ര്യം നിറഞ്ഞ, താങ്ങും തണലുമാകാൻ ആരുമില്ലാത്ത ഒരു കുട്ടി യുടേയും അമ്മയുടേയും അവരുടെ വീടിന്റെയും ചിത്രം നമുക്കിവിടെ തെളിഞ്ഞു കാണാം.

ഓടയിൽനിന്ന് Notes Question Answer Class 6 Kerala Padavali Chapter 2

Question 2.
പപ്പുവിന്റെ എന്തെല്ലാം സവിശേഷതകളാണ് കഥ യിൽ വെളിവാകുന്നത്?
• ജോലിയുള്ള വൈദഗ്ധ്യം
• പറഞ്ഞ വാക്കു പാലിക്കൽ
• ആപത്തിൽപ്പെട്ടവരെ സഹായിക്കാനുള്ള മന സ്ഥിതി.
• ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ.
ഇവ വ്യക്തമാക്കുന്ന സന്ദർഭങ്ങൾ കഥയിൽ നിന്നു കണ്ടെത്തി വിശദീകരിക്കുക.
Answer:
1. ജോലിയിലുള്ള വൈദഗ്ധ്യം
പപ്പുവിന്റെ റിക്ഷാ പാന്ഥരുടെയും വാഹനങ്ങളു ടെയും ഇടയിൽക്കൂടി മിന്നൽ വേഗത്തിൽ പോകു ന്നുണ്ട്. വലതുകൈ ബെല്ലിന്റെ അടുത്തുതന്നെ ഇരിക്കുന്നുണ്ടെങ്കിലും അതുപയോഗിക്കുന്നില്ല. വാഹനങ്ങളിൽ നിന്നും പാന്ഥരിൽ നിന്നും ഒഴിഞ്ഞൊഴിഞ്ഞ് അയാൾ റിക്ഷയും കൊണ്ട് ഓടു ന്നത് അത്ഭുതകരമായ ഒരു കാഴ്ചയാണ്. റിക്ഷ യിലിരിക്കുന്നവർക്കു തോന്നും, വാഹനങ്ങളുമായി കൂട്ടിമുട്ടി അപകടമുണ്ടാവുമെന്ന് വഴിപോക്കർക്ക് തോന്നും, റിക്ഷ അവരുടെ ശരീരത്തിൽ കയറു മെന്ന്. തൊട്ടു തൊട്ടില്ല എന്ന മട്ടാകുമ്പോൾ കാണാം പപ്പു അലക്ഷ്യമായി റിക്ഷ ഒന്ന് വെട്ടിച്ചു ഒരു ചിരിയും ചിരിച്ചുകൊണ്ട് പോകുന്നത്

2. പറഞ്ഞ വാക്കു പാലിക്കൽ
താൻ കൊടുത്തവാക്ക് എന്ത് കഷ്ടപ്പാട് സഹി ച്ചും പാലിക്കുന്നവനാണ് പപ്പു. തന്റെ റിക്ഷയിലു ണ്ടായിരുന്ന യാത്രക്കാരനെ വളരെ പെട്ടെന്ന് റയിൽവെസ്റ്റേഷനിൽ എത്തിക്കാം എന്ന് പപ്പു വാക്കു കൊടുത്തിരുന്നു. റിക്ഷ അപകടത്തിൽപെ ട്ടിട്ടും ആ വാക്ക് പപ്പു പാലിക്കുന്നു. അതുപോലെ ഉടനെ തിരിച്ചു വരാം എന്ന് അപകടത്തിൽപ്പെട്ട പെൺകുട്ടിക്ക് കൊടുത്ത വാക്കും അയാൾ പാലി ക്കുന്നു.

3. ആപത്തിൽപെട്ടവരെ സഹായിക്കാനുള്ള മന സ്ഥിതി
തന്റെ റിക്ഷ തട്ടിവീണ ലക്ഷ്മിയെ പപ്പു ഉപേ ക്ഷിച്ചു പോകുന്നില്ല. അവൾക്കു താൻ കാരണം നഷ്ടപ്പെട്ട ഉപ്പും, അരിയും, മുളകുമെല്ലാം പപ്പു വാങ്ങിക്കൊടുക്കുന്നു. വിശന്നു വലഞ്ഞ അവൾക്കു പപ്പു പഴവും വാങ്ങിക്കൊടുക്കുന്നു.

4. ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ
അനാഥനായ പപ്പുവിന്റെ ജീവിതത്തിൽ അത് വരെ നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടായിരുന്നി ല്ല. ലക്ഷ്മിയെ പരിചയപ്പെട്ടപ്പോൾ തനിക്കു ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നൽ പപ്പു വിന് ഉണ്ടാകുന്നു

വിശകലനം ചെയ്യുക.
Question 1.

അതുവരെ അയാളുടെ ജീവിതത്തിൽ ‘നാളെ’ ഉണ്ടായിരുന്നില്ല. അന്നാദ്യമായി അയാൾക്കൊരു ‘നാളെ’ ഉണ്ടായി

നാളെ എന്ന പദത്തിലൂടെ അർത്ഥമാക്കുന്ന തെന്ത്?
Answer:
അനാഥനായ പപ്പുവിന്റെ ജീവിതത്തിൽ അത് വരെ നാളയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടായിരു ന്നില്ല. ലക്ഷ്മിയെ പരിചയപ്പെട്ടപ്പോൾ തനിക്കു ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നൽ പപ്പു വിന് ഉണ്ടാകുന്നു. ലക്ഷ്മിയോട് അയാൾക്ക് പിതൃ തുല്യമായ വാത്സല്യം തോന്നുന്നു, അവൾക്കു വേണ്ടി ഇനിയുള്ള നാളുകൾ ജീവിക്കണമെന്ന തീരുമാനം പപ്പുവിന്റെ നാളെകളെ പ്രതീക്ഷകൾ നിറഞ്ഞതാകുന്നു.

ഓടയിൽനിന്ന് Notes Question Answer Class 6 Kerala Padavali Chapter 2

കൂടുതൽ പ്രവർത്തനങ്ങൾ
Question 1.
പപ്പു – കഥാപാത്ര നിരൂപണം
Answer:
പപ്പു ഒരു അനാഥനാണ്. റിക്ഷ ഓടിക്കലാണ് അയാളുടെ ജോലി. തന്റെ ജോലിയോട് ആത്മാർത്ഥതയുള്ള ആളാണ് പപ്പു. ഏതു തിര ക്കിലൂടെയും അതിവേഗത്തിൽ റിക്ഷാ പായിച്ച് അപകടമില്ലാതെ ആളുകളെ എത്തേണ്ടിടത്തെത്തി ക്കാൻ പപ്പുവിന് നല്ല സാമർത്ഥ്യമുണ്ട്. ജോലിയി ലുള്ള തന്റെ ഈ സാമർത്ഥ്യത്തെ ആരും ചോദ്യം ചെയ്യുന്നത് പപ്പുവിനിഷ്ടമല്ല. അതുകൊണ്ടാണ് താൻ സമയത്തു എത്തുമോ എന്ന് ചോദിക്കുന്ന യാത്രക്കാരനോട് അയാൾ ദേഷ്യപ്പെടുന്നത്. ആ ദേഷ്യത്തിൽ റിക്ഷാ പിന്നിലേക്ക് തള്ളിയപ്പോൾ പിന്നിൽ നിന്നിരുന്ന കുട്ടിയെ ഇടിച്ചത് പപ്പുവിന് വളരെ വിഷമുണ്ടാക്കുന്നു. കാരണം അയാളുടെ ജീവിതത്തിലാദ്യമായിട്ടാണ് അങ്ങനെയൊരു അബന്ധം സംഭവിച്ചത്. അയാൾ യാത്രക്കാരെ എത്തേണ്ടിടത്തെത്തിച്ച് തിരികെവന്ന് കുട്ടിയെ സമാധാനിപ്പിക്കുന്നു. അവൾക്ക് നഷ്ടപ്പെട്ട ഉപ്പും മുളകും അരിയുമെല്ലാം വാങ്ങിക്കൊടുക്കുകയും ചെയ്തു. പിറ്റേന്നും വരണമെന്ന് അവളോട് പറ യുന്നു. ആദ്യമായി സ്നേഹിക്കാനൊരാളെ കിട്ടി യതിന്റെ സന്തോഷത്തിലാണ് പപ്പു. ആ കുട്ടി യോട് മകളോടൊന്നപോലെ ഒരു വാത്സല്യം പപ്പു വിന് തോന്നുന്നു. പുറമെ പരുക്കനെന്നു തോന്നു മെങ്കിലും ഉള്ളിൽ സ്നേഹവും മനസ്സലിവും ഉള്ള യാളാണ് പപ്പു.

ഡയറിക്കുറിപ്പ് തയ്യാറാക്കുക.
Question 1.
വീട്ടിലെത്തിയ ലക്ഷ്മി ആ ദിവസം എഴുതാൻ സാധ്യതയുള്ള ഒരു ഡയറിക്കുറിപ്പ് തയ്യാറാ ക്കുക.
Answer
എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരു ദിവ സമാണിത് ഇന്ന്. ഞാൻ ഒരു അപകടത്തിൽപെട്ടു. പക്ഷെ അതുകൊണ്ട് എനിക്ക് വളരെ സ്നേഹ മുള്ള ഒരു മാമനെ കിട്ടി. പപ്പുവെന്നാണ് ആ മാമ്മന്റെ പേര്. അദ്ദേഹത്തിന്റെ റിക്ഷ തട്ടിയാണ് എനിക്ക് അപകടമുണ്ടായത്. ഞാൻ ഓടയിൽ വീഴു കയും വീട്ടിലേക്കു വാങ്ങിയ സാധനങ്ങളെല്ലാം നഷ്ടപ്പെടുകയും ചെയ്തു. എനിക്കാകെ സങ്കടവും പേടിയുമായി. ചുറ്റുമുള്ളവർ പറഞ്ഞു അയാൾ ഇനിവരില്ല എന്ന് അത്താഴത്തിനുള്ള അരിയും മുള കുമൊക്കെയാണ് ഓടയിൽ വീണു പോയത്. അമ്മ വഴക്കു പറയുമെന്നോർത്ത് ഞാൻ കരയാൻ തുട ങ്ങി. എന്നാൽ അപ്പോഴേക്കും ആ റിക്ഷാക്കാരൻ തിരിച്ചെത്തി. എന്നെ സമാധാനിപ്പിക്കുകയും കള ഞ്ഞുപോയതിനേക്കാൾ കൂടുതൽ സാധനങ്ങൾ വാങ്ങിത്തരികയും ചെയ്തു. എനിക്ക് കഴിക്കാൻ പഴവും വാങ്ങിത്തന്നു. എനിക്കാ മാമ്മനെ വളരെ ഇഷ്ടമായി. നാളെയും കാണണം എന്ന് പറഞ്ഞ പ്പോഴാണ് അദ്ദേഹം എന്നെ യാത്രയാക്കിയത്. ഈ കാര്യങ്ങൾ വീട്ടിൽ പറഞ്ഞപ്പോൾ അമ്മയും പറഞ്ഞു, അയാൾ നല്ല മനുഷ്യനാണ്. അങ്ങനെ ഇന്നത്തെ ദിവസം എന്റെ ജീവിതത്തിലെ സന്തോ ഷമുള്ള ഒരു ദിനമായി മാറി.

അർത്ഥം
ജനനിബിഡം – ആൾത്തിരക്കുള്ള
പുതുമ – പുതിയതായ സ്ഥിതി
യുവത്വം – പ്രായപൂർത്തി എത്തിയ അവസ്ഥ
പഴമ – പഴയസ്ഥിതി
പാന്ഥർ – വഴിയാത്രക്കാർ
അലക്ഷ്യമായി – ചെയ്യേണ്ടത് എന്താണെന്ന് അറി യാതെ
പ്രതിബന്ധം – തടസ്സം
തരണം ചെയ്യുക – കടന്നുപോകുക
വാഗ്ദത്തം – വാക്കുകൊടുക്കൽ
അക്ഷമ – ക്ഷമയില്ലായ്മ, സഹനശക്തിയി ല്ലാത്ത
പ്രാപ്തി – കഴിവ്, സാമർത്ഥ്യം
സ്‌തബ്‌ധൻ – അനക്കമില്ലാത്തവൻ, ബുദ്ധി നശി ച്ചവൻ
സഹതാപം – അനുകമ്പ, മറ്റൊരാളുടെ ദുഃഖ ത്തിൽ പങ്കുചേരൽ
സൽപ്പേര് – കീർത്തി
കളങ്കം – മാലിന്യം, ദോഷം
കുണ്ഠിതം – വിഷാദം, ദുഃഖം
വാതപ്രതിവാദം – തർക്കം
യാചകി – തെണ്ടി നടക്കുന്നവർ, ഭിക്ഷക്കാരി
സാക്ഷി – നേരിട്ടുകാണുകയോ കേൾക്കു കയോ ചെയ്യുന്ന ആൾ
അഭിപ്രായ ഭിന്നത – ചിന്താഗതിയിലെ വ്യത്യാസം
ശ്രദ്ധ – മനസ്സിന്റെ ഏകാഗ്രത
പച്ചോളം – പച്ചവെള്ളം
അനുഗമിക്കുക – കൂടെപോകുക
പീടിക – കട, കച്ചവടപ്പുര
മുഴക്ക് – നാഴിയുടെ മൂന്നിലൊന്ന് അളവ്
ഇടങ്ങഴി – നാലുനാഴി കൊള്ളുന്ന ഒരളവു മാത്രം
കൃതജ്ഞത – നന്ദി, ചെയ്തു കിട്ടി ഉപകാരം ഓർമ്മിക്കുന്ന സ്വഭാവം
നിർദോഷമായ – കുറ്റമില്ലാത്ത തെറ്റുപറ്റാത്
മന്ത്രിക്കുക – പതുക്കെ പറയുക, കൂടിയാലോചി ക്കുക.

ഓടയിൽനിന്ന് Notes Question Answer Class 6 Kerala Padavali Chapter 2

വിശദീകരിക്കുക

  • പ്ലഷർ കാറുകൾ
    പഴയകാലത്തെ ആഡംബര കാറുകൾ സുഖമായി യാത്രചെയ്യാവുന്ന കാർ എന്നാണ് വാക്കുകളുടെ അർത്ഥം
  • ജഡ്ക്കാകൾ – കുതിരകൾ വലിക്കുന്ന യാത്രാവ ണ്ടികൾ
  • റിക്ഷകൾ – ആളുകളെ കയറ്റിയിരത്തി മനുഷ്യൻ വലിച്ചു കൊണ്ടുപോകുന്ന വണ്ടികൾ

പിരിച്ചെഴുതുക
അങ്ങോട്ടുമിങ്ങോട്ടും – അങ്ങോട്ടും + ഇങ്ങോട്ടും
പോകുന്നുണ്ട് – പോകുന്നു + ഉണ്ട്
ഇടയിൽക്കൂടി – ഇടയിൽ + കൂടി
ഒഴുകിക്കൊണ്ടിരിക്കുന്നു – ഒഴുകി + കൊണ്ടിരിക്കുന്നു.
ഇരിക്കുന്നുണ്ടെങ്കിലും – ഇരിക്കുന്നു + ഉണ്ടെങ്കിലും
അതുപയോഗിക്കുന്നില്ല – അത് + ഉപയോഗിക്കുന്നില്ല
ഒഴിഞ്ഞൊഴിഞ്ഞ് – ഒഴിഞ്ഞ് + ഒഴിഞ്ഞ്
അപകടമുണ്ടാവും – അപകടം + ഉണ്ടാവും
കയറുമെന്ന് – കയറും + എന്ന്

പര്യായം
സന്ധ്യ – പ്രദോഷം, ദിനാന്തം
പാന്ഥൻ – യാത്രക്കാരൻ, വഴിപോക്കൻ
മിന്നൽ – ക്ഷണപ്രഭ, വിദ്യുത്
വേഗം – ആശു, ക്ഷിപ്രം
അമമ – മാതാവ്, തായ
ചന്ത – അങ്ങാടി, കമ്പോളം
കാരണം – ഹേതു, മൂലം
കണ്ണുനീർ – അശു, ബാഷ്പം
കള്ളം – നുണ, വ്യാജം
വാഹനം – യാനപാത്രം, ധോരണം
കാഴ്ച – ദൃശ്യം, ദർശനം
വാക്ക് – മൊഴി, വാണി
പ്രാപ്തി – സാമർത്ഥ്യം, ത്രാണി
അരി – അക്ഷതം, തണ്ഡുലം
ഉപ്പ് – ലവണം, സാമുദ്രം

വിപരീതപദം
പുതുമ × പഴമ
അടുത്ത് × അകലെ
ക്ഷമമ × അക്ഷമ
പ്രാപ്തി × അപ്രാപ്തി
സൽപ്പേര് × ദുഷ്പേര്
ചോദ്യം × ഉത്തരം
കൃതജ്ഞത × കൃതഘ്നത

പിരിച്ചെഴുതുക
പിറകോട്ടൊന്ന് – പിറകോട്ട് + ഒന്ന്
തള്ളിയിട്ടു – തള്ളി + ഇട്ടു
ആഞ്ഞൊരു – ആഞ്ഞ് + ഒരു
ഓടിയടുക്കുക – ഓടി + അടുക്കുക
ഓടിച്ചെന്നു – ഓടി + ചെന്നു
മലർന്നടിച്ചു – മലർന്ന് + അടിച്ചു
വാരിയെടുത്തു – വാരി + എടുത്തു
അരിയെല്ലാം – അരി + എല്ലാം
ചിതറിക്കിടക്കുന്നു – ചിതറി + കിടക്കുന്നു
പൊട്ടിക്കരഞ്ഞു – പൊട്ടി + കരഞ്ഞു
സ്തബ്ധനായി – സ്തബ്ധൻ + ആയി
തട്ടിയല്ലോ – തട്ടി + അല്ലോ
പിടിച്ചെഴുന്നേൽപ്പിച്ചു – പിടിച്ച് + എഴുന്നേൽപ്പിച്ചു
വണ്ടിയുമെടുത്തു – വണ്ടിയു + എടുത്തു

അപേക്ഷ തയ്യാറാക്കാം
Question 1.
ഏതെങ്കിലും കാരണത്താൽ സ്കൂളിൽ പോകാ നാവാതെ വന്നു. അതിനാൽ അവധിക്കുള്ള അപേക്ഷ തയ്യാറാക്കുക?

കൊച്ചി
3/08/2022
To
ക്ലാസ് ടീച്ചർ
സ്റ്റാൻഡേർഡ് 6 ബി
ഗവ.യു.പി.സ്കൂൾ
കൊച്ചി

ബഹുമാനപ്പെട്ട ക്ലാസ് ടീച്ചർക്ക്,

കഴിഞ്ഞദിവസം എനിക്ക് ക്ലാസിൽ ഹാജരാ കുവാൻ കഴിഞ്ഞില്ല. കാരണം തലവേദനയും പനി യുമായിരുന്നു. ഇന്നും ക്ലാസിൽ ഹാജരാകാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാൽ ഈ ദിവസങ്ങളിൽ അവധി അനുവദിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

എന്ന്
വിശ്വസ്തതയോടെ
(ഒപ്പ്)
പേര്
സ്റ്റാൻഡേർഡ് 6 ബി

സമാനപദങ്ങൾ കണ്ടെത്തുക
യഥാ
യഥാശക്തി – ശക്തിപോലെ
യഥാന്യായം – ന്യായം പോലെ
യഥാവിധി – വിധിപോലെ
യഥാപൂർവ്വം – പഴയതുപോലെ
യഥാസ്ഥാനം – സ്ഥാനം പോലെ (തക്കസ്ഥാനത്ത്)
യഥോചിതം – ഉചിതംപോലെ

ഓടയിൽനിന്ന് Notes Question Answer Class 6 Kerala Padavali Chapter 2

മാതൃകപോലെ പൂരിപ്പിക്കുക
ഉറങ്ങുന്നു – ഉറങ്ങി ഉറങ്ങും
വരുന്നു – വന്നു വരും
കാണുന്നു – കണ്ടു കാണും
കേൾക്കുന്നു – കേട്ടു കേൾക്കും
വിൽക്കുന്നു – വിറ്റു വിൽക്കും

വാക്യം നിർമ്മിക്കാം
തണുത്തു തണുത്തു വന്നു
കുറഞ്ഞു കുറഞ്ഞു വന്നു
പറന്നുപറന്നു പോയി
ഓടി ഓടി ചെന്നു നോക്കി നോക്കി നിന്നു
ചിരിച്ചു ചിരിച്ചു രസിച്ചു
ചാടി ചാടി വന്നു

വിപരീതപദം
ചിരി × കരച്ചിൽ
ഇഷ്ടം × അനിഷ്ടടം
സുഖം × ദുഃഖം
സ്നേഹം × ദ്വേഷം
മുമ്പ് × വിമ്പ്

പദം തിരിക്കാം
വാങ്ങിക്കൊടുക്കാം – വാങ്ങി കൊടുക്കാം
പറയുകയുണ്ടായി – പറയുക, ഉണ്ടായി
ഓടിയെത്തി – ഓടി, എത്തി
വീടെവിടെയാ – വീട്, എവിടെയാ
അരിയുണ്ടായിരുന്നു – അരി, ഉണ്ടായിരുന്നു
വീടില്ല – വീട് ഇല്ല
കൈയിലിരുന്ന – കൈയിൽ, ഇരുന്ന

Leave a Comment