Students can use Class 6 Malayalam Kerala Padavali Question Answer and ഓടയിൽനിന്ന് Odayil Ninnu Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Odayil Ninnu Summary
Odayil Ninnu Summary in Malayalam
ഓടയിൽനിന്ന് Summary in Malayalam
എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറു കഥാകൃത്തും നാടകകൃത്തുമായിരുന്നു പി.കേശ വദേവ്. എറണാകുളം ജില്ലയിലെ പറവൂരിൽ 1904-ൽ ജനിച്ചു. യഥാർത്ഥ നാമം കേശവപിള്ള. ആദ്യ നോവൽ ഓടയിൽ നിന്ന്. 20 നോവലു കളും പതിനാറോളം ചെറുകഥാസമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും 7 ഏകാങ്കനാടകസമാ ഹാരങ്ങളും ആത്മകഥ രൂപത്തിലുള്ള രണ്ട് ഗ്രന്ഥ ങ്ങളും ചില ഗദ്യ കവിതകളും നിരൂപണങ്ങളും എഴുതിയിട്ടുണ്ട്. കേരള സാഹിത്യ അക്കാ ദമിയുടെയും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും പ്രസിഡന്റായിരുന്നു.
ഓടയിൽ നിന്ന്, അയൽക്കാർ, ഭ്രാന്താലയം, കണ്ണാടി, എനിക്കും ജീവിക്കണം, ഞൊണ്ടിയുടെ കഥ (നോവലുകൾ) ഉഷസ്സ്, ഒരു രാത്രി, മരിച്ചീനി, വാതിൽ തുറക്കാം, ജീവിത സമരം, നിയമത്തിന്റെ മറവിൽ, ഉണർവ്വ്, (ചെറുകഥകൾ) നാടകകൃത്ത്, മുന്നോട്ട്, പ്രധാനമന്ത്രി, ഞാനിപ്പൊ കമ്മ്യൂണി സ്റ്റാവും, മഴയങ്ങും കുടയിങ്ങും, (നാടകങ്ങൾ) എന്നിവ പ്രധാന കൃതികളാണ്.
അയൽക്കാർ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും സോവിയറ്റ്ലാന്റ് നെഹ്റു അവാർഡും നേടി. 1983 ജൂലൈ മൂന്ന് അന്തരിച്ചു.
പാഠസംഗ്രഹം
പി. കേശവദേവിന്റെ ആദ്യ നോവലാണ് ഓടയിൽ നിന്ന്. ഈ നോവലിലെ കേന്ദ്ര കഥാപാത്രമായ പപ്പു നീതികേട് അനുഭവിക്കുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് . അയാൾ ഒരുപാട് കഷ്ടപാട് അനുഭവിക്കുന്നുണ്ട്. കർഷക തൊഴിലാളിയുടെ മകനായി ജനിച്ച പപ്പു ജന്മിത്വത്തിന്റെ ക്രൂരത കൾക്കെതിരെ പ്രതികരിക്കുന്നു. ഇതിനാൽ നാടു വിടേണ്ടി വരുന്ന പപ്പു നഗരത്തിലെത്തുന്നു. റെയിൽവേ സ്റ്റേഷനിൽ ചുമട്ടുതൊഴിലാളിയായി പിന്നീട് നെയ്ത്ത് കമ്പനിയിലും ജോലി നോക്കുന്നു. എന്നാൽ ഒരു സ്ഥലത്തും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അനീതിക്കെതിരെ പ്രതി കരിക്കുന്ന പൊതുസ്വഭാവം കൊണ്ട് പപ്പുവിന് ജോലി നഷ്ടമാകുന്നു. അതിനുശേഷം രണ്ടു വർഷക്കാലം ജയിൽ വാസവും അനുഭവിക്കേണ്ടി വന്നു. ആദ്യം ഒരു റിക്ഷാ വാടകക്കെടുത്ത് ഓടി ക്കുന്നു. കയ്യിൽ കുറച്ച് സമ്പാദ്യം ആയപ്പോൾ അയാൾ സ്വന്തമായി ഒരു റിക്ഷാ വാങ്ങി. സ്വന്തം ജോലിയിൽ അയാൾ സംതൃപ്തനായിരുന്നു.
ഒരു ദിവസം പപ്പുവിന്റെ റിക്ഷാവണ്ടി തട്ടി ഒരു പെൺകുട്ടി ഓടയിൽ വീഴുന്നു. ഈ സംഭവം പപ്പു വിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറുന്നു. അന്ന് വരെ ആരോരുമില്ലാതെ ജീവിച്ച് പപ്പു ആ പെൺകുട്ടിയിൽ ഒരു മകളുടെ സ്നേഹം കണ്ട ത്തുന്നു. ലക്ഷ്മിയെന്ന ആ പെൺകുട്ടിയും അവ ളുടെ അമ്മയുമായി പിന്നീട് പപ്പുവിന്റെ ലോകം. ലക്ഷ്മിക്കായി പപ്പു അഹോരാത്രം റിക്ഷാവണ്ടി വലിച്ചു കഷ്ടപ്പെടുന്നു. അവളെ പഠിപ്പിച്ചു ഒരു ബി.എക്കാരിയാക്കുക എന്നതായിരുന്നു പപ്പു വിന്റെ സ്വപ്നം. എന്നാൽ കോളേജിൽ സമ്പന്ന രായ സുഹൃത്തുക്കളുമായി ബന്ധം സ്ഥാപിക്കു ന്നതോടെ ലക്ഷ്മി പപ്പുവിൽ നിന്ന് പതുക്കെ അക ലുന്നു. വിശ്രമമില്ലാത്ത അധ്വാനം മൂലം പപ്പു ഒടു വിൽ ഒരു ക്ഷയരോഗിയായി മാറുന്നു.
വിവാഹശേഷം ഭർത്താവായ ഗോപിയുടെ ഉപ ദേശപ്രകാരം ലക്ഷ്മി തന്റെ തെറ്റ് തിരിച്ചറിഞ്ഞു പപ്പുവിനെ തേടിയെത്തുന്നു. ജീവിതത്തിൽ സ്നേഹം മാത്രം ആഗ്രഹിച്ച് പപ്പു ഒടുവിൽ ഇരു ട്ടിലേക്ക് ചുമച്ചു ചുമച്ചു നടന്നു മറയുന്നു.