Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 3 Chapter 7 ഒന്നല്ലൊരുകോടി മാവേലിമാർ Onnallorukodi Mavelimar Notes Questions and Answers Pdf improves language skills.
Onnallorukodi Mavelimar Class 5 Notes Questions and Answers
Class 5 Malayalam Adisthana Padavali Notes Unit 3 Chapter 7 Onnallorukodi Mavelimar Question Answer
Class 5 Malayalam Onnallorukodi Mavelimar Notes Question Answer
കവിത ചൊല്ലാം
Question 1.
കവിത ആദ്യം മൗനമായി വായിക്കൂ. തുടർന്ന് ഗ്രൂപ്പുകളായി ഈണത്തിൽ ഒന്നിച്ചു ചൊല്ലൂ. എല്ലാം ഒഴുക്കിക്കൊണ്ടുപോകുന്ന പെരും പ്രളയകാലത്തിന്റെ സൂചനകൾ കവിതയിലുണ്ട്. വരികൾ കണ്ടെത്തി ചൊല്ലു.?
Answer:
“വട്ടത്തിൽ കൈകോർത്തുപാടിക്കളിക്കുന്ന മുറ്റം കരിമ്പുഴ കാർന്നുതിന്നു.
ഉത്രാടരാവിലെപ്പാൽ നിലാവേ ഒക്കെ നിനക്കറിവുള്ളതല്ലേ”
“മക്കളെക്കാളും പ്രിയമാർന്ന പൂവാലി ചത്തുമലച്ചു കുരുതിയാറ്റിൽ;
ഇപ്പരുവത്തിൽ ചിരിയ്ക്കാൻ മേലാ ഒക്കെപ്പൊറുക്കണേ കാക്കപ്പൂവേ, തിരു-
വോണം മറക്കാത്ത തുമ്പപ്പൂവേ!”
കവിതയുടെ ഉള്ളറിയാം
Question 1.
“ഇപ്പരുവത്തിൽ ചിരിക്കാൻ മേലാ,
ഒക്കെപ്പൊറുക്കണേ കാക്കപ്പൂവേ, തിരു-
വോണം മറക്കാത്ത തുമ്പപ്പൂവേ!”
പൂക്കളെ കണ്ടിട്ടും നമുക്ക് ചിരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാവും? നിങ്ങളുടെ കണ്ടെത്തലുകൾ എഴുതൂ.
Answer:
അത്രമേൽ തീവ്രമായ തീരാനഷ്ട്ടങ്ങളെ അതിജീവിച്ചു നിൽക്കുന്ന മലയാളിയുടെ വേദനകളെയാണ് ഈ കവിതയിൽ പങ്കുവെയ്ക്കുന്നത്. തങ്ങളുടെ മക്കൾക്ക് തുല്യവും മക്കളോളവും സ്നേഹിച്ച് വളർത്തു മൃഗങ്ങളും, പ്രിയപ്പെട്ട മനുഷ്യരും ജീവിച്ചു കൊതി തീരാത്ത വീടും എല്ലാം നഷ്ടമായ വേദനയിൽ പൂക്കളെ പോലും നോക്കി ചിരിക്കാൻ കഴിവില്ലാതെയാകുകയാണ് മനുഷ്യർ.
![]()
കൊളാഷ്
Question 1.
ദുരന്തങ്ങളിലും അപകടങ്ങളിലും ദുരിതബാധിതരെ സഹായിക്കാൻ മുന്നിട്ടിറങ്ങുന്ന ആളുകളെക്കുറിച്ച് പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നമുക്കറിയാം. അത്തരം വാർത്തകളും ചിത്രങ്ങളും ശേഖരിച്ച് ക്ലാസിൽ വിശദീകരിക്കൂ. കൂടുതൽ ചിത്രങ്ങളും വാർത്തകളും ചേർത്ത് ഒരു കൊളാഷ് തയ്യാറാക്കൂ.
Answer:

വിശകലനക്കുറിപ്പ്
Question 1.
എന്നാലും ഞങ്ങൾ പിടിച്ചുനില്ക്കും, കൊന്നാലും വീണ്ടും മുളച്ചു പൂക്കും, നന്മത്തിരി കത്തിച്ചായിരം കയ്യുകൾ ഒന്നിച്ചു നീളുന്ന ചേലുകണ്ടോ?
ആയിരമായിരം മാവേലിമാർ ആണായും പെണ്ണായും കാവൽ നിൽക്കേ, ഓണത്തിനിക്കുറി നമ്മൾ പാടും കേരളമെന്നുള്ള സംഘഗാനം, മർത്ത്യ ജീവിതമെന്നൊരുയിർപ്പു ഗാനം!
ഒന്നല്ലൊരു കോടി മാവേലി മാർ എന്ന കവിത നല്കുന്ന സന്ദേശം എന്ത്?
ഈ വരികൾ വിശകലനം ചെയ്ത് ഒരു കുറിപ്പ് തയ്യാറാക്കൂ.
Answer:
മഹത്തായ അതിജീവനത്തിന്റെ സന്ദേശം പകരുന്ന കവിതയാണ് ഒന്നല്ല ഒരുകോടി മാവേലിമാർ, പ്രളയകാലത്തെ തീവ്രമായ വേദനയിൽ നിന്നും നഷ്ടങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ് മലയാളികളുടെ ആത്മവീര്യത്തെ തൊട്ടുണർത്തുന്ന വരികളാണ് ഈ കവിതയിൽ കാണാൻ ആവുക. 2018-ൽ മനുഷ്യൻ നേരിട്ട വെള്ളപൊക്കവും 2024-ൽ വായനാടിന്റെ മണ്ണിൽ നേരിടുന്ന ഉരുൾ പൊട്ടലും മഴവെള്ള പാച്ചിലും മലയാളികൾ വേദനയോടെ അതിജീവിക്കുകയായിരുന്നു. തകർന്നടിഞ്ഞ മനസ്സിൽ ബാക്കിയാക്കിയ നന്മയുടെ കിരണങ്ങളാണ് ഈ കവിതയിലൂടെ കാണാൻ സാധിക്കുക. തോളോട് തോൾ ചേർന്ന് നിന്ന് താങ്ങാകേണ്ടവർക്കു താങ്ങായും കരുത്തകേണ്ടവർക്കു കരുത്തായും ഉളളത് പങ്കു വെച്ച് മലയാളികൾ അതിജീവനത്തിന്റെ പാത തുടരുകയാണ്, ഒന്നുമല്ല മനുഷ്യൻ എന്ന് ഓരോ ദിനവും ഇവിടെ ഓർമപ്പെടുത്തുകയാണ്.
തുടർപ്രവർത്തനം
Question 1.
പാഠപുസ്തകത്തിൽ തന്നിരിക്കുന്ന ചിത്രത്തിന്റെ ചിത്ര വായന നടത്തി ആശയം ക്രോഡീകരിക്കുക ? മനുഷ്യന് ജാതിയും മതവും നിറവും മണവും, സമ്പാദ്യവും ഉള്ളവനും ഇല്ലാത്തവനും തുടങ്ങി ഒരു വേർതിരിവുകളും ഇല്ലാതെ എല്ലാ മനുഷ്യരിലും നിറഞ്ഞിരിക്കുന്ന ജീവൻ എന്ന ചൈതന്യവും ഒന്നാണ് എന്ന് ചിന്തിക്കുകയാണ് വേണ്ടത് എന്ന ചിന്താഗതിയുടെ പൊരുൾ നിറയ്ക്കുകയാണ് ഈ ചിത്രം. നമ്മളെ പോലുള്ള മനുഷ്യരുടെ ഉള്ളിൽ യാതൊരു അഹങ്കാരവും ഇല്ലാതെ ഭൂമിയിലെ ഏറ്റവും ചെറുത് എന്ന് കരുതി പരസ്പരം പാരസ്പര്യത്തിന്റെ പൊരുളോടെ ജീവിച്ചു മുന്നേറുകയാണ് ചെയ്യേണ്ടത്.
അറിവിലേക്ക്

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി ഗ്രാമത്തിൽ ജനിച്ചു. ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. മൂന്നു തവണ സംസ്ഥാന സർക്കാരിന്റെ അവാർഡ് ഉൾപ്പെടെ പ്രൊഫഷണൽ നാടക ഗാനരചനയ്ക്ക് വിവിധ പുരസ്കാരങ്ങൾ നേടി. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗം, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ്. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. ചന്ദന മണിവാതില്ലാതിചാരി എന്നുതുടങ്ങുന്ന ഗാനമുൾപ്പെടെ മുപ്പതിലധികം ചലച്ചിത്രഗാനങ്ങൾ രചിച്ചു.
ഓർത്തിരിക്കാൻ
- മനുഷ്യൻ നൈമിഷികമായ ജീവിതത്തിന്റെ ഉടമയാണ്.
- അഹങ്കാരം ആപത്ത്.
- ജാതിമത സമ്പാദ്യങ്ങൾക്കപുറം പാരസ്പര്യം എന്ന പൊരുൾ അറിയുക.
- തിരിച്ചറിവാണ് ജീവിതത്തിന്റെ പൊരുൾ.
- പരസ്പരം താങ്ങും തണലും ആകുക.
Class 5 Malayalam Adisthana Padavali Notes Unit 3 കനൽവഴിയിൽ കരുത്തോടെ
കനൽവഴിയിൽ കരുത്തോടെ

രാരിക്കം രാരാരോ രേരിക്കം രേരേരോ
രാരിക്കം രാരാരോ രേരിക്കം രേരേരോ
മലവെള്ളം വന്നാൽ നമ്മുടെ കുഞ്ഞുങ്ങളെങ്ങനെടീ
ചെറവെള്ളം വന്നാൽ നമ്മടെ കുഞ്ഞുങ്ങളെങ്ങനെടീ
മലവെള്ളം വന്നാൽ നമ്മള് മറുമല കേറും,
ചെറവെള്ളം വന്നാൽ നമ്മള് ചെറുമല കേറും.
രാരിക്കം രാരാരോ രേരിക്കം രേരേരോ
രാരിക്കം രാരാരോ രേരിക്കം രേരേരോ
ആമുഖം
ഒരുകാലത്തു മനുഷ്യർ വാമൊഴികളായി പറഞ്ഞുവെച്ചിരുന്ന വിജ്ഞാനശകലങ്ങളും നുറുങ്ങുകളും ആണ് നാടൻപാട്ടുകൾ, തങ്ങളുടെ പരിമിതമായ അറിവിൽ നിന്നും അനുഭവ സമ്പത്തിൽ നിന്നും പകർന്ന് വരുന്ന അറിവുകൾ, തങ്ങൾക്കറിവുള്ള ഭാഷയിൽ വരും തലമുറയിലേക്കു പകർത്തിയതു നാടൻ പാട്ടുകളിലൂടെയും വാമൊഴികളിലൂടെയും ആണ്. തങ്ങളുടെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും സ്വീകാര്യമായ അറിവുകളെ ഈണത്തിലും താളത്തിലും ഇമ്പമായി അവതരിപ്പിക്കപ്പെടുന്നു.
ആശയം
നാം കഴിഞ്ഞ കുറെ നാളുകളായി അതി ജീവനത്തിന്റെ പാത താണ്ടിയവർ ആണ്, കൊറോണ, പ്രളയം, തുടങ്ങി ജീവിതത്തിനും മരണത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെ അതിജീവനത്തിന്റെ കരുത്തു തെളിയിച്ചവർ.നഷ്ടമാകും എന്ന് കരുതിയ ജീവനെ കയ്യിൽ മുറുകെ പിടിച്ചു അന്യ ജീവന് വിളക്കായ ഒത്തിരി നിമിഷങ്ങൾ നമ്മിലൂടെ കടന്നു പോയിട്ടുണ്ട് . അതിജീവനം ആത്മധൈര്യമാണ്. അത്തരത്തിൽ നമുക്ക് മുന്നിലേക്ക് വരുന്ന എന്തിനെയും നമ്മളാൽ ആകും വിധം തരണം ചെയ്യാൻ കഴിയും എന്ന് പറയുന്ന ഒരു നാടൻ പാട്ടാണ് ഇവിടെ കാണാൻ കഴിയുന്നത്.