Students can use Class 6 Malayalam Kerala Padavali Question Answer and ഒരു ചിത്രം Oru Chithram Summary in Malayalam to grasp the key points of a lengthy text.
Class 6 Malayalam Oru Chithram Summary
Oru Chithram Summary in Malayalam
ഒരു ചിത്രം Summary in Malayalam
കവിയെ പരിചയപ്പെടുത്തുന്നു
മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡ ലത്തിന്റെ സ്ഥാപകനുമാണ് വള്ളത്തോൾ നാരായണ മേനോൻ. ആധുനിക മലയാള കവിത്രയങ്ങളിൽ ഒരാ ളായിരുന്നു അദ്ദേഹം. കേരള വാല്മീകിയെന്നും കേരള ടാഗോർ എന്നും വള്ളത്തോൾ വിളിക്കപ്പെട്ടു. 1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിൽ ജനിച്ചു. 1908-ൽ ഒരു രോഗബാധയെ തുടർന്ന് ബധിരനായി.
ഇതേത്തുടർന്നാണ് ബധിരവിലാപം എന്ന കവിത അദ്ദേഹം രചിച്ചത്. എന്റെ ഗുരുനാഥൻ, ബന്ധനസ്ഥ നായ അനിരുദ്ധൻ, ഇന്ത്യയുടെ കരച്ചിൽ, ഗണപതി, കൊച്ചുസീത, അച്ഛനും മകളും, കാവ്യാമൃതം, ചിത്ര യോഗം തുടങ്ങിയവ പ്രധാന കൃതികളാണ്. പത്മഭൂ ഷൺ, പത്മവിഭൂഷണൻ കവിതിലകൻ തുടങ്ങിയ പുര സ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1958 മാർച്ച് 13-ന് 79-ാം വയസ്സിൽ അന്തരിച്ചു.
കവിതാസാരം
നിയ്യിൽ കാൺകൊ, മാൺ കുഞ്ഞിതാ.
…………………………………
പ്രീതയായ് കോൾമയിർക്കൊണ്ടിടുന്നു
ഗോകുലത്തിൽ യശോദയുടെ മകനായി വളരുന്ന ശ്രീകൃഷ്ണന്റെ കുട്ടിക്കാലമാണ് ഈ കവിതയിൽ ഉള്ള ത്. രാവിലെ പശുവിനെ കറക്കുന്ന അമ്മയുടെ അരി കിൽ ഒരു ചെറിയ പാൽപാത്രവുമായി അമ്മയുടെ ശരീ രത്തിന്റെ വലത്തു വശത്തു ചാരി നിൽക്കുന്ന ഒരു . കുഞ്ഞിനെ കവി നമുക്ക് കാണിച്ചുതരുന്നു.
മാതാവപ്പോൾ പശുവിനെ കറക്കുന്നതു നിർത്തി മണിവളകൾ അണിഞ്ഞ വലതുകയ്യാൽ കുഞ്ഞിനെ സന്തോഷത്തോടെ കെട്ടിപിടിച്ചു നിർവൃതി കൊള്ളുന്നു
ചേലുറ്റ പാത്രത്തിലമ്മ നറുച്ചൂടു
………………………………………
ന്നോമനവകതമിതെത രമ്യം!
അഴകുള്ള പാത്രത്തിൽ അമ്മ ചൂടുപാൽ പകർന്നു നൽകിയപ്പോൾ, തൊണ്ടിപ്പഴം പോലുള്ള ആ ചെഞ്ചു ണ്ടിൽ പാലിന്റെ വെണ്മയെ തോൽപ്പിക്കുന്ന മനോഹ രമായ പുഞ്ചിരി വിടർന്നു. താമരയിതൾ പോലെ നീണ്ട ആ കണ്ണുകളിൽ സ്നേഹവും സന്തോഷവും നമുക്ക് കാണാം. എത്ര സുന്ദരമാണ് കണ്ണന്റെ ആ ഓമനമുഖം. ആ സൗന്ദര്യം വർണിക്കാൻ കവിക്ക് പോലും വാക്കു കൾ കിട്ടുന്നില്ല.
എമ്മട്ടെന്നോതുവാനേതും കഴിവില്ലാ
……………………………………..
തുവെണ്ണയോ ഇത് തമ്പുരാനേ
അമ്മയ്ക്ക് മാത്രമല്ല, ആർക്കും കണ്ണനെ എടുത്ത് ഓമ നിച്ചു ഉമ്മ വയ്ക്കാൻ തോന്നും. അടുത്തതായി കണ്ണന്റെ പൂമെയ് വർണ്ണിക്കുകയാണ് കവി; പൂ പോലെ യുള്ള കണ്ണന്റെ ശരീരം ഒന്ന് പുണരാൻ കഴിഞ്ഞവർ പുണ്യം ചെയ്തവരാണ്. സൗന്ദര്യമാകുന്ന പാൽ കട ഞ്ഞെടുത്ത തൂവെണ്ണയാണോ ഉണ്ണിക്കണ്ണന്റെ പൂമെയ് എന്ന് കവി ആശ്ചര്യപ്പെടുന്നു!
പദപരിചയം
മെയ്യ് – ശരീരം
പൈക്കറ – പശുവിനെ കറക്കൽ
പ്രതം – കൂട്ടം
പ്രീത – സന്തോഷമുള്ളവൾ
ചേലു – ഭംഗിയുള്ള
പാലഞ്ചും – പാലിനെ തോൽപ്പിക്കുന്ന
തഞ്ചുകം – തങ്ങിനിൽക്കുന്ന
ഹർഷം – സന്തോഷം
ചക്രതം – മുഖം
ലാവണ്യം – സൗന്ദര്യം
ദുഗ്ധം – വാൽ
കാണുക – കാണുക
പയ്യിനെ – പശുവിനെ
മണി – രത്‌നം
പേർത്തും – പിന്നെയും
കോൾമയിർക്കൊള്ളുക – രോമാഞ്ചം കൊള്ളുക
നറുപാൽ – മധുരമുള്ള പാൽ
ചെറ്റ് – കുറച്ച്
താര് – പൂവ്
മയ്യെഴുതിത – കണ്ണെഴുതിയ
കണ്ണിണ – രണ്ട് കണ്ണുകൾ
ആനനം – മുഖം
രമ്യം – മനോഹരം
ഭംഗ്യാ – ഭംഗിയോടെ
പൂവൽമെയ് – പൂ പോലെയുളള ശരീരം
പൂൺമോർ – പുണരുന്നവർ