Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 11 ഒരു കെട്ടുകല്യാണം Oru Kettu Kalyanam Notes Questions and Answers Pdf improves language skills.
Oru Kettu Kalyanam Class 6 Notes Questions and Answers
Class 6 Malayalam Kerala Padavali Notes Unit 4 Chapter 11 Oru Kettu Kalyanam Question Answer
Class 6 Malayalam Oru Kettu Kalyanam Notes Question Answer
കണ്ടെത്താം പറയാം
Question 1.
എന്തെല്ലാം ഒരുക്കങ്ങളാണ് താലികെട്ടിന് ഉണ്ടാ യിരുന്നത്?
Answer:
അതിവിശാലമായി അലങ്കരിച്ചിട്ടുള്ള പന്തലാണ് താലികെട്ടു കല്യാണത്തിനായി തയ്യാറാക്കിയത്. വാദ്യഘോഷങ്ങളോടും മറ്റ് അനേകം ആഡംബ രങ്ങളോടും കൂടിയ പന്തലിൽ പെൺകുട്ടിയെ യഥാസ്ഥാനം അലങ്കരിച്ചിരുത്തിയിരുന്നു. കെങ്കേ മമായ സദ്യയും തയ്യാറാക്കിയിരുന്നു.
Question 2.
സ്വാമി ഗൃഹനാഥനോട് ആവശ്യപ്പെട്ടതെന്താണ്?
Answer:
കെട്ടുകല്യാണം ആവശ്യമുള്ളതല്ല, നാം ഇതിനെ പറ്റി പലപ്പോഴും ജനങ്ങളെ അറിയിച്ചിട്ടും ഇതേ വരെ നിങ്ങളാരും അതിനെ വേണ്ടപോലെ കേൾക്കുന്നില്ലല്ലോ., നിങ്ങളുടെ ഗുണത്തിനായി ട്ടാണ് പറയുന്നത്. നിങ്ങൾക്ക് നമ്മുടെ വാക്കിൽ വിശ്വാസം ഉണ്ടെങ്കിൽ അതു കൂടാതെ കഴിക്കണം ഇതാണ് സ്വാമി ഗൃഹനാഥനോട് ആവശ്യപ്പെട്ടത്
Question 3.
സ്വാമി ആജ്ഞാപിച്ചതെന്തായിരുന്നു?
Answer:
ഈ കെട്ടുകല്യാണം താൻ മുടക്കിയിരിക്കുന്നു എന്നും സ്വജനങ്ങളിൽ ആരും ഈ അനാവശ്യ മായ അടിയന്തിരം മേലാൽ നടത്തരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ഉറപ്പായി ജനസം ഘത്തോട് പറഞ്ഞിരിക്കണമെന്നാണ് സ്വാമികൾ അടുത്തു നിന്നിരുന്ന ഒരാളോട് ആജ്ഞാപിച്ചത്.
![]()
സമാനപദങ്ങൾ കണ്ടെത്താം
Question 1.
ഈ വാക്യങ്ങളിൽ അടിവരയിട്ട് പദങ്ങളുടെ അർത്ഥം വരുന്ന വാക്കുകൾ പാഠഭാഗത്തു നിന്നു കണ്ടെത്തുക
Answer:
- ഗൃഹപ്രവേശം പോലുള്ള ചടങ്ങുകൾക്ക് നല്ല സമയം നോക്കാറുണ്ട്.
നല്ല സമയം- ശുഭമുഹൂർത്തം - ആന വിരണ്ടപ്പോൾ പൂരം കാണാനെത്തിയ ആൾക്കൂട്ടം ചിതറിയോടി
ആൾക്കൂട്ടം – പുരുഷാരം - കുടുംബത്തിന്റെ നന്മ വീട്ടുകാരന്റെ മനോഭാവത്തെ ആശ്രയിച്ചിരിക്കും
വീട്ടുകാരൻ – ഗൃഹസ്ഥൻ
വിശകലനം ചെയ്യാം
Question 1.
ഗുരുദേവന്റെ പ്രവൃത്തിയിൽ നിങ്ങൾ കണ്ട പ്രത്യേകതകൾ എന്തെല്ലാം?
Answer:
- അനാചരാത്തോടുള്ള എതിർപ്പ്.
- ജനക്കൂട്ടത്തിനു നടുവിൽ വച്ചുതന്നെ അത് അവസാനിപ്പിക്കാനുള്ള ധൈര്യം.
- ഗുരുദേവന് ജനങ്ങളിലുള്ള വിശ്വാസം.
- കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള കഴിവ്.
- യുക്തമായ തീരുമാനങ്ങൾ അനുയോജ്യമായ സമയത്ത് എടുക്കാനുള്ള കഴിവ്.
- സ്വന്തം തീരുമാനങ്ങൾ എല്ലാവരെക്കൊണ്ടും അംഗീകരിപ്പിക്കാനുളള കഴിവ്.
- പൊതുജനങ്ങളോടുള്ള മാനസിക അടുപ്പം.
താരതമ്യം ചെയ്യാം
Question 1.
• എവിടെ യുക്തിതന്റെ നീരൊഴുക്കാചാർ-
പഴമതൻ മണൽക്കാട്ടിൽ ലയിപ്പീല (ഗീതാജ്ഞലി-ടാഗോർ)
• ഇന്നലെ ചെയ്തൊരബന്ധം-മൂഢ
ർക്കിന്നത്തെയാചാരമാവാം
നാളത്തശാസ്ത്രമതാവാം-അതിൽ
മുളായ സമ്മതം രാജൻ (ചണ്ഡാലഭിഷുകി-കുമാരനാശാൻ)
ഈ വരികളിലെ ആശയം പാഠഭാഗത്തിലെ ആശ യവുമായി എങ്ങനെ താരതമ്യം ചെയ്യാം? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
പുഴയുടെ പ്രവാഹം മണൽക്കൂട്ടത്തിൽ ലയിച്ചു പോകാത്തതുപോലെ ആചാരപഴമയിൽ യുക്തി ചിന്ത നശിച്ചുപോകില്ല എന്നാണ് ടാഗോർ പറ യുന്നത്. ഏത് ആചാരത്തെയും യുക്തിപൂർവ്വം പരിശോധിച്ച് ഉചിതമെങ്കിൽ മാത്രമേ ആചരി ക്കേണ്ട ആവശ്യമുള്ളൂ എന്നാണ് ഈ വരികൾ നൽകുന്ന സന്ദേശം
ഇന്നലെ നാം ചെയ്ത അബന്ധങ്ങൾ പിന്നീട് എന്തെല്ലാമായി മാറുന്നു എന്നാണ് കുമാരനാ ശാൻ നമ്മെ ഓർമ്മിപ്പിക്കുന്നത്. നാം ഒരുകാലത്ത് ചെയ്ത കാര്യങ്ങൾ മറ്റൊരു കാലത്ത് അബന്ധ മായി അനുഭവപ്പെടും. ഈ സത്യം തിരിച്ചറിയാൻ കഴിയാത്തവർ വിഡ്ഢികളെന്നാണ് കവി പറയു ന്നത്. കഴിഞ്ഞകാലത്ത് ചെയ്ത കാര്യങ്ങളുടെ യുക്തി എന്തെന്ന് ചിന്തിക്കാത്ത അത്തരക്കാർ അതിനെ തങ്ങളുടെ കാലത്തും അതേപടി അനു ഷ്ഠിക്കുന്നു. പിന്നീടത് ശാസ്ത്രമെന്ന നിലയിൽ സ്ഥാപിച്ചെടുക്കാനും ശ്രമിക്കുന്നു. അതിന് നാം അനുവദിക്കരുത് എന്നാണ് ആശാൻ നമ്മോട് പറ യുന്നത്. പാഠഭാഗത്തെ ആശയവുമായി ഈ കാവ്യ ശകലങ്ങളെ താരതമ്യപ്പെടുത്താം. ഗുരുവിന്റെ യുക്തിപൂർവ്വമായ ഇടപെടലിൽ ഒലിച്ചു പോയത് കെട്ടുകല്യാണം എന്ന ആചാരമാണ്. അല്ലെങ്കിൽ ഒരുപക്ഷെ അത് ഇന്നത്തെ ശാസ്ത്രമാകുമായി രുന്നു.
ഉപന്യാസം തയ്യാറാക്കുക
Question 1.
മഹാന്മാരുടെ ജീവിതത്തിൽ നിന്നു നമുക്ക് പലതും ഉൾക്കൊള്ളാനുണ്ട്. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്ത വരാണവർ. ഉദാഹരണത്തിന് അയ്യങ്കാളി, ചട്ട മ്പിസ്വാമികൾ, ചാവറയച്ചൻ, വൈകുണ്ഠസ്വാ മികൾ, വക്കം മൗലവി തുടങ്ങി അനേകം മഹാ ന്മാർ ഇവർ കേരളത്തിലെ സാമൂഹിക പുരോഗ തിക്ക് വിലപ്പെട്ട സംഭാവനകളെ നൽകിയവരാണ്. പാഠഭാഗങ്ങളിൽ നിന്നും മറ്റു കൃതികളിൽ നിന്നും ഇങ്ങനെയുള്ള മഹാന്മാരെക്കുറിച്ച് വായിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ ഉൾപ്പെ ടുത്തി ഉപന്യാസം തയ്യാറാക്കും.
Answer:
സമൂഹനവോത്ഥാനം കൈവരിക്കുന്നതിനു നേതൃ ത്വപരമായ പങ്കുവഹിക്കുന്ന മഹദ് വ്യക്തികൾ ഓരോരോ കാലഘട്ടങ്ങളിലായി ഉണ്ടായിട്ടുണ്ട്. നമ്മുടെ കേരളവും അത്തരം മഹാന്മാരാൽ. അനു ഗൃഹീതമാണ്. അക്കൂട്ടത്തിൽ പ്രഥമസ്മരണീയ രായ വ്യക്തിത്വങ്ങളാണ് ശ്രീനാരായണഗുരു,
അയ്യങ്കാളി, ചട്ടമ്പിസ്വാമികൾ, ചാവറയച്ചൻ, വൈകുണ്ഠസ്വാമികൾ, വക്കം മൗലവി തുടങ്ങി
യവർ.
കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്ന മനത്തിനു വേണ്ടി പ്രവർത്തിച്ച സാമൂഹിക പരി ഷ്കർത്താക്കളിൽ പ്രമുഖനാണ് അയ്യങ്കാളി. പുല യസമുദായാംഗമായിരുന്ന അദ്ദേഹം സംഘാട നവും ശക്തിപ്രകടനവും വഴി സഞ്ചാര സ്വാ തന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. സാധുജ നപരിപാലനയോഗം രൂപീകരിച്ചതോടെ ദലിത രുടെ അനിഷേധ്യനേതാവായി ജാതിക്ക് അതി തമായി ചിന്തിക്കുക, വിദ്യാഭ്യാസത്തിലൂടെ സാമൂ ഹ്യസ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായി രുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങൾ, ചട്ടമ്പിസ്വാമികൾ കേരളത്തിന്റെ സാമൂഹിക നവോ സ്ഥാനത്തിൽ നിർണായക പങ്കുവഹിച്ച് ആത്മീ യാചാര്യനാണ്.
ഹിന്ദുമതത്തിലെ ബ്രാഹ്മണാധി പത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതു രംഗത്തു ശ്രദ്ധേയനായത്. വർണാശ്രമവ്യവസ്ഥ യുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതു വേദികളിൽ അവതരിപ്പിച്ചു. സാമൂഹിക രാഷ്ട്രീ യസാമ്പത്തിക കാര്യങ്ങളെക്കുറിച്ചു സാധാരണ ക്കാർക്ക് വേണ്ട വിജ്ഞാനം പകർന്നു നൽകാനും അവരുടെ അഭിപ്രായം രൂപപ്പെടുത്താനും സ്വാമി കൾ തന്റെ കൃതികളും സൗഹൃദബന്ധങ്ങളും ഉപ യോഗപ്പെടുത്തി.
കുര്യാക്കോസ് ഏലിയാസ് ചാവറ അഥവാ ചാവ റയച്ചൻ സീറോമലബാർ കത്തോലിക്കാസഭയിലെ സി.എം.ഐ. സന്ന്യാസി സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു. ക്രിസ്തീയ പുരോഹിതൻ എന്ന നിലയിൽ മാത്ര മല്ല, സാമുദായ പരിഷ്കർത്താവ്, വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്. എല്ലാ ഇടവക കളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന തിനും ജാതിമതഭേദമന്യേ എല്ലാവർക്കും വിദ്യാ ഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. 2014-ൽ ഫ്രാൻസിസ് മാർപാപ്പ് ചാവറയച്ചനെ വിശുദ്ധനായി പ്രഖ്യാ പിച്ചു.
![]()
ദലിതരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചി രുന്ന കേരളത്തിലെ ആദ്യകാല സാമൂഹിക പരി ഷ്കർത്താവാണ് വൈകുണ്ഠസ്വാമി. മുത്തുക്കുട്ടി എന്നായിരുന്നു ആദ്യ പേര്. നാടാർ സമുദായ ത്തിന് ജാതീയമായി നേരിടേണ്ടി വന്ന അവഗ ണനകളോട് വൈകുണ്ഠസ്വാമി പ്രതികരിച്ചു. മനു ഷ്യരെല്ലാം സമന്മാരാണെന്ന ബോധം സൃഷ്ടി ക്കുന്നതിന് വേണ്ടി സമത്വസമാജം എന്ന സംഘ ടന അദ്ദേഹം സ്ഥാപിച്ചു. ജാതീയമായ ഉച്ചനീച ത്വങ്ങൾ ഇല്ലായ്മ ചെയ്യാൻ എല്ലാ ജാതിക്കാ രെയും ഒരുമിച്ചിരുത്തി ഭക്ഷണം കഴിക്കുന്ന സമ പന്തിഭോജനം ആരംഭിച്ചത്, മേൽജാതിക്കാരുടെ മാത്രം അവകാശമായിരുന്ന തലപ്പാവ് താഴ്ന്ന ജാതിക്കാരോടും ധരിക്കാൻ ആഹ്വാനം ചെയ്തത് തുടങ്ങിയ പ്രവർത്തികളിലൂടെ ദലിതരുടെ ഉന്ന മനത്തിനായുള്ള നീക്കങ്ങൾ അദ്ദേഹം നടത്തി.
കേരളത്തിലെ മുസ്ലിംകൾക്കിടയിലെ സാമൂഹിക പരിഷ്കർത്താവും സ്വാന്ത്ര്യസമരപോരാളിയും പത്രപ്രവർത്തകനും പ്രമുഖ പണ്ഡിതനുമായി രുന്നു വക്കം മൗലവി എന്ന വക്കം അബ്ദുൽ ഖാദർ മൗലവി, സ്വദേശാഭിമാനി എന്ന പ്രതിവാര പത്രം ആരംഭിച്ചത് അദ്ദേഹമാണ്. അറബി മല യാളലിപി പരിഷ്കരണത്തിന് ‘അൽ ഇസ്ലാം മാസിക വഴി അദ്ദേഹം വലിയ സേവനം നിർവ ഹിച്ചു. “മുസ്ലിം’, ‘ദീപിക’ എന്നീ മാസികകളും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. തിരുവിതാംകൂർ മുസ്ലീം മഹാസഭ, ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം തുടങ്ങിയ സംഘങ്ങൾ മൗലവി സ്ഥാപിച്ചു.
സ്വന്തം ജീവിതം കൊണ്ട് സമൂഹത്തിൽ വിപ്ലവ കരമായ ചലനങ്ങൾക്ക് പ്രചോദനമേകിയ ഇത്തരം മഹാന്മാർ തന്നെയാണ് കേരളത്തെ നാം ഇന്ന് കാണുന്ന നിലയിൽ നവീകരിച്ചത് എന്ന് നമുക്ക് നിസ്സംശയം പറയാം.
കൂടുതൽ അറിയാൻ
കെട്ടുകല്യാണം
പണ്ടു നടന്നു വന്നിരുന്ന ആഘോഷ സമന്വിത രായ ഒരു വിവാഹചടങ്ങ്. ‘ബാലികയുടെ കഴു ത്തിൽ താലി കെട്ടുക’ എന്നതാണ് പ്രധാന ചടങ്ങ്.