ഒരു പക്ഷിക്കുഞ്ഞിന്റെ മരണം Summary in Malayalam Class 10 Adisthana Padavali

Students can use SSLC Malayalam Adisthana Padavali Notes Unit 1 Chapter 3 ഒരു പക്ഷിക്കുഞ്ഞിന്റെ മരണം Oru Pakshi Kunjinte Maranam Summary in Malayalam Pdf to grasp the key points of a lengthy text.

Class 10 Malayalam Oru Pakshi Kunjinte Maranam Summary

Oru Pakshi Kunjinte Maranam Class 10 Summary

Class 10 Malayalam Adisthana Padavali Unit 1 Chapter 3 ഒരു പക്ഷിക്കുഞ്ഞിന്റെ മരണം Summary

ഗ്രന്ഥകാരപരിചയം
ഒരു പക്ഷിക്കുഞ്ഞിന്റെ മരണം Summary in Malayalam Class 10 Malayalam Adisthana Padavali 1
കേരളത്തിലെ ആധുനിക നാടകകാരനായിരുന്നു വയലാ വാസുദേവൻപിള്ള. തൃശ്ശൂർ ആസ്ഥാനമായുളള സ്ക്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറും, കേരള സർവ്വകലാശാലയുടെ കീഴിലുളള സെന്റർ ഫോർ പെർഫോമിംഗ് ആന്റ് വിഷ്വൽ ആർട്ടിന്റെ മേധാവിയുമായി പ്രവർത്തിച്ചു. പാശ്ചാത്യ നാടക സങ്കൽപ്പ ങ്ങളെ കേരളീയർക്ക് പരിചയപ്പെടുത്തിക്കൊടുത്ത നാടക പ്രതിഭയായിരുന്നു അദ്ദേഹം. 1943 ൽ കൊട്ടാര താലൂക്കിലെ വയലാ ഗ്രാമത്തിൽ ജനിച്ചു. മാർ ഇവാനിയോസ് കോളേജിലെ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. തിരുവനന്ത പുരത്ത് സുവർണ്ണരേഖ’ എന്ന പേരിൽ തുടങ്ങിയ നാടകക്കളരിയിലൂടെ മുപ്പതിലേറെ നാടകങ്ങൾ അരങ്ങിലെത്തിച്ചു. വിദേശ യൂണിവേഴ്സിറ്റികൾ പലതും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. ജി. ശങ്കരപ്പിള്ള എന്ന നാടകാചാര്യന്റെ ശിഷ്യനായിരു ന്നു.അദ്ദേഹം തനതു നാടകസങ്കൽപ്പങ്ങളെയും, വിശ്വോത്തരമായ നാടക ധാരകളെയും സ്വാംശീ കരിക്കുകയും, സമന്വയിപ്പിക്കുകയും ചെയ്തു. 2011 ആഗസ്റ്റ് 29 ന് അദ്ദേഹം അന്തരിച്ചു.

ഒരു പക്ഷിക്കുഞ്ഞിന്റെ മരണം Summary in Malayalam Class 10 Malayalam Adisthana Padavali

പാഠസംഗ്രഹം

തനത് നാടക സമ്പ്രദായത്തിൽ വയലാ വാസുദേവൻപിളള എഴുതിയ നാടകമാണ് ഒരു പക്ഷിക്കുഞ്ഞിന്റെ മരണം’. നാം നേരിട്ടു കൊണ്ടിരിക്കുന്ന ചില സാമൂഹിക പരിസ്ഥിതി പ്രശ്നങ്ങളാണ് നാടകത്തിലെ മുഖ്യവിഷ യം. കാവ്യാത്മകവും ധ്വന്യാത്മകവുമായ ഭാഷയും, രചനാരീതിയും അവലംബിച്ചുകൊണ്ടാണ് നാടക രചന നിർവ്വഹിച്ചിട്ടുളളത്. അഭിനയം, അവതരണം, സ്റ്റേജ് സംവിധാനം മുതലായ കാര്യങ്ങളിൽ തികച്ചും പുതുമകൊ ണ്ടുവരാൻ നാടകകൃത്ത് പരിശ്രമിച്ചിട്ടുണ്ട്. ഒരു സുന്ദരമായ ഏകാങ്ക നാടകമാണിത്. വഴിവക്കിലെ അരയാൽ ചുവടാണ് രംഗം. പക്ഷിവേഷക്കാരായ ആളുകൾ അരയാലിന്റെ ചുവട്ടിലും താഴ്ന്ന കൊമ്പിലുമായി ശബ്ദം ഉണ്ടാക്കിയും രസിച്ചും കഴിയുന്നു. ഇവരുടെ ഇടയിലേക്ക് പക്ഷിശാസ്ത്രം പഠിച്ചയാൾ എത്തുന്നു.

അയാൾ അന്ധനാണ്. ഈ പക്ഷിശാസ്ത്രക്കാരനാണ് പക്ഷികളുടെ രക്ഷകർത്താവ്. കൂട്ടത്തിൽ നിന്നും ഒരു പക്ഷി സ്വയം ചിറകരിഞ്ഞ് പിണങ്ങിപ്പിരിഞ്ഞ് പോയതിൽ ദു:ഖിതനാണ് പക്ഷിശാസ്ത്രക്കാരൻ. പക്ഷിക ളെല്ലാം ഒരു നാൾ പക്ഷിശാസ്ത്രക്കാരനോടൊപ്പം ഒരു യാത്ര പുറപ്പെട്ടു. തേനരുവിയുടെ ഉദ്ഭവസ്ഥാനത്തും, തെണ്ടികളുടെ പറുദീസയിലും, പട്ടിണിക്കാരന്റെ താവളങ്ങളിലും, വിളഞ്ഞ് കിടക്കുന്ന ഗോതമ്പ് വയലിലുമൊക്കെ പാടിനടന്ന് തിരികെയെത്തിയപ്പോൾ കിളികൾക്ക് താമസിക്കാൻ കൂടില്ല. കൂടുകൾ ഇരുന്ന മരക്കൊമ്പുകളൊക്കെ ആരോ മുറിച്ച് മാറ്റിയിരിക്കുന്നു.

ഒരു വലിയ അരയാൽ മാത്രം അവശേഷിച്ചിട്ടുണ്ട്. താമസിയാതെ അതിന്റെ ചുവട്ടിലും കോടാലി വീഴും. വിശപ്പിന് മുൻകൂട്ടിയൊന്നും കരുതി വയ്ക്കാൻ കിളികൾക്ക് കഴിഞ്ഞിരുന്നില്ല. അവർ ഒന്നും വാരിക്കൂട്ടിവച്ചിട്ടില്ല. അവർക്ക് വിതയ്ക്കാൻ മണ്ണില്ല. പക്ഷേ വിശപ്പ്, അതിൽ നിന്നും മോചനം നേടാൻ അവർക്ക് കഴിയുന്നില്ല. മണ്ണും ആവാസസ്ഥാനങ്ങളും നഷ്ടപ്പെട്ട അവർക്ക് വിശപ്പിൽ നിന്നും മോചനം നേടാൻ ഉളള മാർഗ്ഗം പക്ഷിശാസ്ത്രക്കാരൻ ഉപദേശിക്കുന്നു. ദൂരെ കുന്നിൻപുറത്ത് കതിർക്കുലകൾ വിളഞ്ഞ് കിടപ്പുണ്ട്. അവ കൊത്തി നുണയ്ക്കാൻ പക്ഷിശാസ്ത്രക്കാരൻ കിളികളോട് നിർദ്ദേശിക്കുന്നു. അത് ആരുടേ താണെന്ന ചോദ്യത്തിന്, നിങ്ങൾ വിതച്ചതാണ്, നിങ്ങൾക്കവകാശപ്പെട്ടതാണെന്ന് അയാൾ അറിയിക്കുന്നു.
ഒരു പക്ഷിക്കുഞ്ഞിന്റെ മരണം Summary in Malayalam Class 10 Malayalam Adisthana Padavali 2
പോകുന്ന പോക്കിൽ മലയോരത്തെ കാട്ടരുവി വറ്റിയോ എന്ന് കൂടി അറിഞ്ഞ് വരണം. പക്ഷെ പറക്കാൻ കഴിയാത്ത വിധം ചൂടാണെന്ന് പക്ഷികൾ പരാതിപ്പെടുന്നു. ചിറക് കരിഞ്ഞ് പോകുന്ന ചൂട്. നമുക്ക് തണൽ നൽകിയിരുന്ന വനം വെട്ടിമാറ്റിയതാണ് ചൂടിന് കാരണമെന്ന് പക്ഷിശാസ്ത്ര ക്കാരൻ പറയുന്നു. കൂരമ്പും, കൂർത്ത നോട്ടവുമായി ഇരു ട്ടത്ത് ഇഴഞ്ഞ് നടക്കുന്ന മനുഷ്യനാണ് അത് ചെയ്തത്.

വിതച്ചത് കൊയ്ത് വരാൻ പക്ഷിശാസ്ത്രക്കാരൻ കിളി കളെ ഉപദേശിക്കുന്നു. കിളികൾ നിർദ്ദേശം അനുസരിക്കു ന്നു. കിളികൾ പാടത്തെത്തി കതിര് കൊയ്യാൻ തുടങ്ങുമ്പോൾ പാടത്തിന്റെ ഉടമ പെട്ടെന്ന് അവിടെയെത്തുന്നു. കൈയിൽ അമ്പും വില്ലും ഉണ്ട്. ഈ കിളികളെ ഇങ്ങോട്ട് പറത്തിവിട്ടവ നെയാണ് ഉടമ അന്വേഷിക്കുന്നത്. അയാൾ നിമിഷ ങ്ങൾക്കകം പക്ഷിശാസ്ത്രക്കാരനെ പിടികൂടുന്നു. തന്റെ പാടം നശിപ്പിക്കാൻ കിളികളെ അയച്ചവൻ ശിക്ഷിക്കപ്പെട ണമെന്നാണ് ഉടമയുടെ വാശി.. ഉടമ പക്ഷിശാസ്ത്രക്കാരന്റെ ശരീരമാകെ അമ്പെയ്ത് കൊള്ളിക്കുന്നു. പെട്ടെന്ന് മരത്തിന് ചുറ്റുമുണ്ടായിരുന്ന വെള്ളപ്പൂക്കളുടെ നിറം ചുവപ്പായി മാറു ന്നത് ശ്രദ്ധിച്ച ഉടമ അവിടെ നിന്നും പേടിച്ച് ഓടി മറയുന്നു. അൽപ്പം കഴിഞ്ഞ് പക്ഷികൾ ചുണ്ടിൽ കതിരുമായി പറന്നെ ത്തുന്നു. പക്ഷിശാസ്ത്രക്കാരനെ കാണാതെ അവർ വിഷമി ക്കുന്നു. പൂക്കളുടെ നിറം ചുവന്നിരിക്കുന്നത് പക്ഷികളും ശ്രദ്ധിക്കുന്നു.

തങ്ങളുടെ താതന് തുല്യനായ പക്ഷിശാസ്ത്ര ക്കാരനെ നിലത്തിന്റെ ഉടമ മുറിവേൽപ്പിച്ചിട്ടുണ്ടാകണമെന്ന് പക്ഷികൾ കരുതുന്നു. താമസിയാതെ ഒരു സത്യം കിളികൾ പക്ഷിശാസ്ത്രക്കാരനിൽ നിന്നും അറിയുന്നു. ആരാണീ നില ത്തിന്റെ ഉടമ? തങ്ങളിൽ നിന്നും വേർപിരിഞ്ഞ് ചിറക് പോയവൻ തന്നെയാണത്. ഗുരുവിനെ നിന്ദിച്ചതിന്റെ പേരിൽ
പുറത്താക്കപ്പെട്ടവൻ. ഇപ്പോൾ ആ ഗുരുവിനെതിരെ പ്രതികാരം തീർക്കാൻ അവൻ ഇറങ്ങി തിരിച്ചതാണ്. തുടർന്ന് കൂരമ്പ് തറച്ച പക്ഷിശാസ്ത്രക്കാരനെ കിളികൾ ശരശയ്യയൊരുക്കി അതിൽ കിടത്തുന്നു. ഈ അവസരത്തിൽ ഭയന്ന് പോയ നിലത്തിന്റെ ഉടമ ഓടിയെത്തുന്നു. അയാളുടെ തോട്ടത്തിലെ പൂക്കൾ ചുവന്നിരിക്കുന്നു. ഉട മയ്ക്ക് മറ്റ് പക്ഷികളോടൊപ്പം ചേരണമെന്നുണ്ട്. അതിനാൽ മറ്റുള്ളവർ ഉടമയ്ക്ക് സ്വർണ്ണചിറക് നൽകുന്നു. അങ്ങനെ അവർ ഒരുമിച്ച് പറക്കാൻ ശ്രമിക്കുന്നു. ഇതോടെ നാടകം അവസാനിക്കുകയാണ്.

ഒരു പക്ഷിക്കുഞ്ഞിന്റെ മരണം Summary in Malayalam Class 10 Malayalam Adisthana Padavali

കഠിന പദങ്ങളും അർഥവും

പറുദീസ = സ്വർഗം
മൃഷ്ടാന്നഭോജനം = എല്ലാവിഭവങ്ങളും കൂട്ടിയുള്ള സദ്യ
ഉദയകിരണങ്ങൾ = പ്രഭാതരശ്മികൾ
തെന്നൽ = കാറ്റ്
വിലാപം = കരച്ചിൽ
കൂരമ്പ് = മൂർച്ചയുള്ള അമ്പ്
ജീവരക്ഷാർത്ഥം = ജീവൻ രക്ഷിക്കാൻ വേണ്ടി

Leave a Comment