ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 3 Chapter 10 ഒരു സ്വപ്നമുണ്ടായിരുന്നു Oru Swapnamundayirunnu Notes Questions and Answers Pdf improves language skills.

Oru Swapnamundayirunnu Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 3 Chapter 10 Oru Swapnamundayirunnu Question Answer

Class 6 Malayalam Oru Swapnamundayirunnu Notes Question Answer

പഠനപ്രവർത്തനങ്ങൾ
വാക്യങ്ങൾ കണ്ടെത്താം പറയാം

താഴെക്കൊടുത്ത കഥാസന്ദർഭങ്ങളും ആശയങ്ങളും ഉൾക്കൊള്ളുന്ന വാക്യങ്ങൾ കഥയിൽ നിന്നു കണ്ടെത്തി വായിച്ചവതരിപ്പിച്ചു.

Question 1.
ദിനകരന്റെ സ്വപ്നം
Answer:
ദിനകരന് ഒരു സ്വപ്നമുണ്ടായിരുന്നു. പുറം ലോകം എങ്ങനെയൊക്കെ മാറിമറിഞ്ഞാലും ആരും കൈനീട്ടി തൊടാനില്ലാത്ത ചതുപ്പും കാടും വെള്ളവുമായിക്കിടക്കുന്ന ദേശത്ത് കൃഷി ചെയ്തും മീൻ പിടിച്ചും കക്കവാരിയുമൊക്കെ സമാധാനമായി ജീവിക്കുക എന്ന സ്വപ്നം.

Question 2.
പുറംലോകം കൊച്ചുപ്രദേശങ്ങളോടു ചെയ്യുന്ന കാര്യങ്ങൾ
Answer:
പുറം ലോകം പക്ഷേ സ്വയം മാറി മറിയുക മാത്രമല്ല കൈനീട്ടുക കൂടിയാണ്. എന്തും വേരോടെ പറി ച്ചെടുക്കാൻ ശേഷിയുള്ള ഉരുക്കുകൈകൾ കൊണ്ട് പുറം ലോകം കൊച്ചു പ്രദേശങ്ങളെ കോരി മാറ്റി ക്കളയുന്നു.

Question 3.
ദിനകരൻ കണ്ടെത്തിയ ലളിതമായ സത്യം.
Answer:
ദിനകരൻ കണ്ടെത്തിയ ലളിതമായ സത്യം മണ്ണിൽ പണിയെടുക്കുമ്പോൾ ദിനകരൻ സത്യമാണ് തേടിയത്. മണ്ണും വെള്ളവും വെയിലും വിയർപ്പും കൂടിയാണ് വിത്തിനെ മുളപ്പിക്കുന്നത്. മണ്ണിൽ ഒരു വിത്തിട്ടാൽ അത് മുളയ്ക്കുന്നു. ലളിതമായ സത്യം. നൂറുമേനി വിളയ്ക്കുന്നവനാണ് കൃഷിക്കാരൻ

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

Question 4.
കൃഷിക്കാരന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങൾ
Answer:
മണ്ണ്, വെള്ളം, വെയിൽ വിയർപ്പ് വിത്ത് എന്നിവയാണ് കൃഷിക്കാരന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങൾ –

Question 5.
ദിനകരന്റെ അമ്മയ്ക്ക് വിചിത്രമായി തോന്നിയ സംഭവം.
Answer:
കുഞ്ഞിമ്മാത്വമ്മ വെള്ളത്തിൽ നിന്ന് കേറുന്നില്ല എന്നതാണ് അമ്മയ്ക്ക് വിചിത്രമായി തോന്നിയത്.

Question 6.
ഗണേശസുബ്രഹ്മണ്യത്തിന്റെ സ്ഥലത്തിന്റെ അവസ്ഥ.
Answer:
ആരും ഇപ്പോൾ ആ ഭാഗത്തേക്ക് വരാറില്ല. മണ്ണിട്ടു നശിപ്പിച്ച തണ്ണീർത്തടത്തിനു മീതെ പലമാതിരി സൗധങ്ങളുടെ അസ്ഥിവാരങ്ങൾ ഉയരുന്നുണ്ട്. വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വര യ്ക്കുന്ന വരകൾ. ദൃഢമായതും സുനിശ്ചിതവുമായ അതിരുകൾ. കൃത്യമായി അളന്ന് തിരിച്ച് ചില തിന് കമ്പിവേലി, ചിലതിന് മതിൽകെട്ട്.

Question 7.
ആതിയിലെ തടാകം ദേശവുമായി ചെയ്ത സ്നേഹത്തിന്റെ ജല ഉടമ്പടി.
Answer:
മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട് ദേശത്തിനു മുഴുവൻ അന്നു തന്നിരുന്ന തണ്ണീർത്തടമാണ് ആഴമേ റിയ സ്നേഹത്തിന്റെ ഉടമ്പടിയിലായിരുന്നു അവരും ആ തടാകവും

Question 8.
ഒരു ആഘോഷമായും വെള്ളത്തെ തിരിച്ചറിയലായും വിശേഷിപ്പിച്ച കാര്യം.
Answer:
വെള്ളം പൊങ്ങി മൺതട്ട് മുങ്ങും. വെള്ളം തലയ്ക്ക് മീതെക്കൂടി കടന്നുപോകാൻ ശ്വാസം പിടിച്ചി രിക്കുന്നത് ഒരു പരിശീലനമാണ്. അതൊരു ആഘോഷമാണ്.

Question 9.
വെള്ളത്തിലിറങ്ങിയിരിക്കുന്ന കുഞ്ഞിമാത്വമ്മയുടെ രൂപവും ഭാവവും.
Answer:
കുഞ്ഞിമാത്വമ്മയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമില്ല. അരയ്ക്കൊപ്പം വെള്ളത്തിലാണ് ഇരിപ്പ്. നനഞ്ഞ ഉടൽ വിറയ്ക്കുന്നുണ്ട്. കൈകൾ നെഞ്ചത്ത് പിണച്ചുകെട്ടിയിരിക്കുന്നു. ചത്തമത്സ്യങ്ങളെ പോലെ വിളറി വെളുത്ത വിരലുകൾ ചുണ്ടുകൾ കറുത്ത് പോയിട്ടുണ്ട്.

കുഞ്ഞിമാത്വമ്മയും വെള്ളവും തമ്മിൽ…

Question 1.
“കുഞ്ഞിമാത്വമ്മയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമില്ല. അരയ്ക്കൊപ്പം വെള്ളത്തിലാണ് ഇരിപ്പ്.” “കരിങ്കൽക്കെട്ടുകളിൽ വന്നലച്ചു നിലവിളിക്കുന്ന വെള്ളം.”
കുഞ്ഞിമാത്വമ്മയോടും ആതിയിലെ മറ്റുള്ളവരോടും വെള്ളത്തിന് എന്തെല്ലാമോ പറയാനുണ്ടായിരുന്നു. കുഞ്ഞിമാത്വമ്മയ്ക്ക് കരിങ്കൽക്കെട്ടുകളിൽ നിലവിളിച്ചുകൊണ്ട് വന്നലയ്ക്കുന്ന ആ വെള്ളത്തിനോടും ചിലതു പറയാനുണ്ടായിരുന്നു.
വെള്ളവും കുഞ്ഞിമാത്വമ്മയും തമ്മിലുള്ള സംഭാഷണം എഴുതിനോക്കൂ.
Answer:
കുഞ്ഞിമാത്വമ്മ – നിന്നെ ഇപ്പോൾ പഴയപോലെ സന്തോഷത്തോടു കൂടി കാണാൻ കഴിയുന്നി ല്ലല്ലോ?
വെള്ളം – ഞാൻ വല്ലാതെ വീർപ്പ് മുട്ടുകയാണ്. എനിക്ക് ഒഴുകി നടക്കാൻ കഴിയുന്നില്ല.
കുഞ്ഞിമാത്വമ്മ – നിന്നെ ഞാൻ ഒരുപാട് കാത്തിരിക്കുന്നുണ്ട്. നിന്നെ കാണാതെ എനിക്കും സന്തോ ഷമായിരിക്കാൻ കഴിയുന്നില്ല.
വെള്ളം – എന്തിനാ …. ഇങ്ങനെ തടഞ്ഞു വയ്ക്കുന്നതും ഒഴുകാൻ അനുവാദിക്കാതെ വീർപ്പ് മുട്ടിക്കുന്നതും എന്നെ മണ്ണിനടിയിൽ കുഴിച്ചു മൂടുന്നതും?
കുഞ്ഞിമാത്വമ്മ – എനിക്കറിയില്ല. വികസനം എന്നോ വളർച്ചയെന്നോ എന്തൊക്കെയോ പറയു ന്നുണ്ട്. വെള്ളവും വായുവും പ്രകൃതി വിഭവങ്ങളുമില്ലാതെ എങ്ങനെയാണ് മാന വരാശിക്ക് വികസിക്കാൻ കഴിയുക-
വെള്ളം – ഇവിടെ ഈ ആതിയിൽ കഴിയുന്നവരെല്ലേ, നമ്മളെല്ലാം നിങ്ങൾക്ക് ഞാൻ എല്ലാം തരുന്നു – നിങ്ങൾ എന്നെ തിരിച്ചും അതുപോലെ സ്നേഹിക്കുന്നു എന്നിട്ടിപ്പോൾ നമ്മളെല്ലാം അന്യര്യാകുന്നു മനുഷ്യനും വെള്ളവും മത്സ്യവും പക്ഷിയും എല്ലാം.
കുഞ്ഞിമാത്വമ്മ – ഞാൻ നിന്നെ കാത്തുസൂക്ഷിക്കണമായിരുന്നു. പക്ഷേ എനിക്കതിനു കഴിഞ്ഞി ല്ല. എനിക്കെന്നല്ല. ആർക്കുമതിനു കഴിയില്ല. നമ്മെളെല്ലാം നിസഹായരായിത്തീരു ന്നു. നിനക്ക് മറ്റാരെക്കാളും ശക്തിയുണ്ടല്ലോ?
വെള്ളം – ഉണ്ട്, പക്ഷേ എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ്. ഈ ആതിയെയും.
കുഞ്ഞിമാത്വമ്മ – മ്മ് – (നിശബ്ദമാകുന്നു.
വെളളം – (കരിങ്കൽ കെട്ടുകളിൽ അലത്തല്ലുന്നു.)

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

നിങ്ങളുടെ പ്രതികരണം

Question 1.
ഗാന്ധിജി ഇങ്ങനെ പറഞ്ഞു:
“എല്ലാ മനുഷ്യരുടെയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്. എന്നാൽ ഒരാളുടെയും ആർത്തി തീർക്കാനുള്ള വിഭവങ്ങൾ ഭൂമിയിലില്ല.”
ആതിയിലെ മനുഷ്യരുടെ കഥ ഭൂമിയുടെ നിലനിൽപ്പുമായി ബന്ധപ്പെട്ട ചില പ്രധാനകാര്യങ്ങൾ പറയുന്നുണ്ട്.
ഗാന്ധിജിയുടെ വാക്കുകൾ കൂടി ഈ കഥയുമായി ചേർത്ത് വായിക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ തെളിഞ്ഞുവരുന്ന കാര്യങ്ങൾ ഉൾക്കൊള്ളിച്ച് പ്രതികരണക്കുറിപ്പ് തയ്യാറാക്കൂ.
Answer:
ആതി ജലത്തിന്റെ നാടാണ്. ആതിയിലുള്ളവർ ജലവുമായി അത്രയേറെ ചേർന്നു ജീവിക്കുന്നു. ആതിക്ക് ചുറ്റും കായലാണ്. മണ്ണും വെള്ളവും അനുഗ്രഹിച്ച ദേശമാണെന്ന് നോവലിൽ പറയുന്നു. എന്നാൽ ആതിയിൽ വയലുകൾ നികത്തുകയും നഗരമാലിന്യം തള്ളുകയും ചെയ്യാൻ തുടങ്ങി. അതോടെ ആതി വാസയോഗ്യമല്ലാതാകുന്നു.

നഗരത്തെ പടത്തുയർത്താൻ കാർഷിക സമൃദ്ധവും മത്സ്യസമ്പത്തും നിറഞ്ഞ ഒരു പ്രദേശത്തെ കുപ്പതൊട്ടിയാക്കി മാറ്റുകയാണുണ്ടായത്. ആതിയിലേക്ക് വരുവാനും, ജീവിക്കാനും ആതിയിൽ നിന്ന് വിവാഹം കഴിക്കാനും ആളുകൾ മടികാണിച്ചു തുടങ്ങുന്നു. ഇവിടെ ഗാന്ധിജിയുടെ വാക്കുകൾ പ്രസക്തമാണ്. എല്ലാ മനുഷ്യരുടേയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്. എന്നാൽ, ഒരാളുടേയും ആർത്തി തീർക്കാനുള്ള വിഭവങ്ങൾ ഭൂമിയിലില്ല. സാറാ ജോസഫിന്റെ ആതി എന്ന നോവലിൽ നമ്മൾ കാണുന്നതും ഇത് തന്നെയാണ്.

പ്രകൃതി അതിന്റെ വിഭവങ്ങളും എല്ലാ ജീവജാലങ്ങൾക്കുമായി നൽകുന്നു. മൃഗങ്ങളും പക്ഷികളും അവയ്ക്ക് വേണ്ടതുമാത്രം എടുത്ത് കൊണ്ട് ബാക്കി നാളേയ്ക്കായി കരുതി വയ്ക്കുന്നു. എന്നാൽ മനുഷ്യർ നാളേയ്ക്കായി കരുതിവയ്ക്കുന്നില്ല എന്നു മാത്രമല്ല പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുക കൂടിയാണ്. സമ്പന്നമായ മത്സ്യവിഭവങ്ങളുടെ ശോഷണവും തകരുന്ന ആവാസവ്യവസ്ഥയും ആതി യെന്ന നോവലിൽ കാണാം.

കുഞ്ഞിമാത്വമ്മയെന്ന കഥാപാത്രം

Question 1.
‘വെറ്തെ വെള്ളത്തില് ഇങ്ങനെ കുത്തിരിക്കാ അവള് വിളിച്ചാ കേക്കില്ല, മിണ്ടാട്ടോല്യാ ഉരിയാട്ടോല്യ.’
എത്ര ഏറ്റവുമിറക്കവും കണ്ടവളാണ് കുഞ്ഞിമാത്വമ്മ!
ചത്ത മത്സ്യങ്ങളെപ്പോലെ വിളറി വെളുത്ത വിരലുകൾ ചുണ്ടുകൾ കറുത്തുപോയിട്ടുണ്ട്.
“ഞാനെങ്ങമൂല്യ… നിങ്ങള് പൊയ്ക്കോ.” കുഞ്ഞിമാത്വമ്മ പറഞ്ഞു.
ഈ വാക്യങ്ങൾ കുഞ്ഞി മാത്വമ്മയുടെ ചില സവിശേഷതകൾ പറഞ്ഞുതരുന്നുണ്ട്. ഇവയും കഥാഭാഗത്തിലുള്ള മറ്റു സൂചനകളുമെല്ലാം ചേർത്ത് കഥാപാത്രനിരൂപണം തയ്യാറാക്കൂ.
Answer:
കുഞ്ഞിമാതമ്മ

സാറാജോസഫ് എഴുതിയ ആതി എന്ന നോവലിലെ പ്രധാനകഥാപാത്രങ്ങളിലൊരാളാണ് കുഞ്ഞി മാത്വമ്മ. കായലാൽ ചുറ്റപ്പെട്ട ആതിയിൽ ജനിച്ചു വളർന്നു ജീവിക്കുന്ന കുഞ്ഞിമാത്വമ്മയ്ക്ക് ജലത്തിനോടുള്ള ആത്മബന്ധം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അവർക്ക് ജലം ജീവവായു പോലെയാണ്. വികസനത്തിന്റെ മാലിന്യ നിക്ഷേപമായി മാറിയ ആതിയിൽ വേലിയിറക്കത്തിനും വേലിയേറ്റത്തിനും വലിയ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞു. ഈ മാറ്റങ്ങളെ ഉൾക്കൊള്ളുവാനോ മാറ്റങ്ങൾക്കാനുസരിച്ച് മുന്നോട്ട് ജീവിക്കുവാനോ കുഞ്ഞിമാത്വമ്മയ്ക്ക് സാധിക്കുന്നില്ല.

വേലിയേറ്റത്തിന് വെള്ളം എത്താതിരുന്നതിനാലാണ് അവർ വിഷമത്തിലാകുന്നത്. വേലിയേറ്റവും വേലിയിറക്കവും കൃത്യമായി അറിയാം കുഞ്ഞിമാത്വമ്മയ്ക്ക്. വേലിയേറ്റം ആ ജനതയ്ക്ക് ആഘോഷമാണ്. നിരവധി ഏറ്റിറക്കങ്ങൾ അവർ കണ്ടിട്ടുള്ളതാണ്.

വെളളം കയറിവരുന്ന സമയം അതിനെ കാണാതായതിനാലാണ് അവർ വിഷമിക്കുന്നത്. എന്തോ ആപത്ത് സംഭവിക്കാൻ പോകുന്നുവെന്ന് അവർ മനസ്സിലാക്കുന്നുണ്ട്. വേലിയേറ്റവും ഇറക്കവും അതിന്റെ സ്വാഭാവികതയിൽ നിന്ന് മാറുന്നത് ആപൽക്കരണമാണ് ഇവിടെ കുഞ്ഞിമാത്വമ്മയുടെ വിരലുകളെ ചത്ത മത്സ്യങ്ങളെപ്പോലെ വിളറി വെളുത്തിരിക്കുന്നുവെന്നും ചുണ്ടുകൾ കറുത്ത് പോയി രിക്കുന്നുവെന്നും എഴുത്തുകാരി പറയുന്നു.

വെള്ളം, മണ്ണ്

Question 1.
‘വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വരയ്ക്കുന്ന വരകൾ.’
നോവൽഭാഗത്ത് ഏതു സന്ദർഭത്തിലാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്? ഈ പ്രയോഗത്തിന്റെ ആശയമെന്താണ്? നിങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞവതരിപ്പിക്കു
Answer:
വെള്ളം, മണ്ണ്

നോവലിൽ ഗണേശ സുബ്രമണ്യത്തിന്റെ സ്ഥലത്തെക്കുറിച്ച് പറയുന്ന സന്ദർഭത്തിലാണ് വെള്ള ത്തിൽ വരച്ച വരപോലെയല്ല. മണ്ണിൽ വരയ്ക്കുന്ന വരകൾ എന്നു പറയുന്നത്. “വെള്ളത്തിൽ വരച്ച വരപോലെ’ എന്നത് ഒരു പ്രയോഗമാണ്. ആ വര നിലനിൽക്കില്ല എന്നതുകൊണ്ട് പ്രയോജനപ്പെ ടാത്ത കാര്യങ്ങളെ അടയാളപ്പെടുത്താൻ വെള്ളത്തിൽ വരച്ചവരപോലെയെന്ന പ്രയോഗം ഉപയോ ഗിക്കാറുണ്ട്. എന്നാൽ വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വരയ്ക്കുന്ന വരകൾ എന്ന നോവ ലിലെ വരികൾ വലിയ ആശയം ഉൾക്കൊള്ളുന്നു.

മണ്ണിൽ വരയ്ക്കുന്ന വരകൾ എളുപ്പം മായുകയില്ല. അവ ദൃഢവും സുനിശ്ചിതവുമായ അതിരുക ളായി മാറുന്നു കൃത്യമായി അളന്നു തിരിച്ച് ചിലതിന് കമ്പിവേലി ചിലതിനു മതിൽ കെട്ട് അങ്ങനെ മണ്ണിൽ വരയ്ക്കുന്നത് കൃത്യമായി വേർതിരിക്കപ്പെടുന്നു.

പ്രകൃതിയും വിഭവങ്ങളും എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ട് തരുമ്പോഴും മനു ഷ്യർ അതിനെ തന്റേതാക്കി വരകൾ വരച്ച് കൃത്യമായി അളന്ന് മുറിച്ച് സ്വന്തമാക്കി വയ്ക്കുന്നതിനെ യാണ് ഇവിടെ സൂചിപ്പിക്കുന്നത്.

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

പ്രകൃതിയും മനുഷ്യനും

Question 1.
‘മണ്ണിന്നടിയിൽ കിടക്കുന്നത് അനേകം തലമുറകളെ ഊട്ടിവളർത്തിയ മഹാനീർത്തട മാണ്. ഇനിയും അനേകം തലമുറകളെ ഊട്ടിവളർത്താൻ കെല്പ്പുണ്ടായിരുന്നവൾ. ജീവൻ കൊടുത്തും പരിപാലിക്കേണ്ടതായിരുന്നു… പരിപാലിച്ചില്ല.’
പ്രകൃതിക്കുമേലുള്ള മനുഷ്യന്റെ ഇടപെടലിനെക്കുറിച്ചാണല്ലോ ഇവിടെ പറഞ്ഞിട്ടുള്ളത്. ഈ വിഷയത്തെക്കുറിച്ച് ഒരു ലഘു ഉപന്യാസമെഴുതൂ.
ഉപന്യാസത്തിൽ എന്തെല്ലാം ഉൾപ്പെടണം? അവ എങ്ങനെ ക്രമപ്പെടുത്തി എഴുതണം?
♦ പ്രകൃതിയുടെ സ്വാഭാവികമായ അവസ്ഥ
♦ മനുഷ്യന്റെ ഇടപെടൽ
♦ ആവാസവ്യവസ്ഥയ്ക്ക് വരുന്ന മാറ്റം
♦ ജലക്ഷാമം
♦ പ്രകൃതിദുരന്തങ്ങൾ
♦ ജീവിവർഗങ്ങളുടെ വംശനാശം
Answer:
ഉപന്യാസം

അറിയപ്പെടുന്ന ഗ്രഹങ്ങളിൽ ജീവൻ നിലനില്ക്കുന്നതായി അറിവുള്ള ഏക ഗ്രഹമാണ് ഭൂമി. സൗര യുഥത്തിൽ സൂര്യനിൽ നിന്ന് 3-ാം സ്ഥാനമാണ് ഭൂമിക്കുള്ളത്. ഭൂമിയിലെ ജീവനെ ജീവജാലങ്ങളെ നിലനിർത്തുകയും സൂക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. അതിന് ആവാസവ്യവസ്ഥ തുടരേണ്ടതുണ്ട്. മനുഷ്യന്റെ ആധിപത്യ മനോഭാവവും ചൂഷണവും ആവാസവ്യവസ്ഥയ്ക്ക് വലിയ തോതിൽ മാറ്റ ങ്ങൾ വരുത്തുന്നു. ഇത് പ്രകൃതി വിഭവങ്ങളുടെ നിലനില്പ്പിനെ മോശമായി ബാധിക്കുന്നു.

സസ്യങ്ങളും ജന്തുക്കളും അജൈവസ്തുക്കളുമടങ്ങുന്നു. പരസ്പരവും ചുറ്റുപാടുകളുമായും പ്രതി കരിക്കുന്ന പരിസ്ഥിതിപരമായ വ്യവസ്ഥയാണ് ആവാസവ്യവസ്ഥ. ഇത് ജീവമണ്ഡലത്തിന്റെ നില നില്പ്പിന്റെ അടിസ്ഥാന ഘടകമാണ്. എന്നാൽ ഈ വ്യവസ്ഥ താളം തെറ്റിയിരിക്കുന്നു. പല ജീവജാ ലങ്ങളും മൺമറഞ്ഞു. മറ്റ് ചിലത് വംശനാശ ഭീഷണിയിലും പ്രകൃതിയെ അറിയാതെ, പ്രകൃതിയെ നിലനിർത്തേണ്ടതിന്റെ അനിവാര്യത മനസിലാക്കാതെ പ്രകൃതി സൗഹൃദമല്ലാത്ത വികസനങ്ങൾ നടത്തിയതാണ് പ്രധാന കാരണം.

പ്രകൃതി ഇത്തരം പ്രതിസന്ധികളെ നേരിടേണ്ടി വരുന്നത് അശാസ്ത്രീയമായി പ്രകൃതി വിഭവങ്ങ ളുടെ മേലുള്ള കടന്നുകയറ്റം കൊണ്ടുതന്നെയാണ്. ഇതിൽ എല്ലാ ജീവജാലങ്ങളും ഒരുപോലെ ബുദ്ധിമുട്ടുന്നു. ജലക്ഷാമം, വരൾച്ച, വംശനാശം, പ്രകൃതി ദുരന്തങ്ങൾ എല്ലാം മുൻസൂചിപ്പിച്ചപോലെ അശാസ്ത്രീയമായ കടന്നുകയറ്റം കൊണ്ടുതന്നെയാണ്.

സാറാജോസഫിന്റെ ആതിയെന്ന നോവലിൽ മണ്ണിട്ടു നികത്തിയ ജലാശയത്തെക്കുറിച്ച് പറയുന്നത് “മണ്ണിനടിയിൽ കിടക്കുന്നത് അനേകം തലമുറകളെ ഊട്ടി വളർത്തിയ മഹാനീർത്തടമാണ്. അനേകം തലമുറകളെ ഊട്ടി വളർത്താൻ കെല്പ്പുണ്ടായിരുന്നവൾ” എന്നാണ്. ഇത് ഒരു പ്രസ്താവനയാണ്. നാം സംരക്ഷിക്കേണ്ടിയിരുന്ന ജലാശയം, വരും തലമുറകൾക്കായി സൂക്ഷിച്ചുവയ്ക്കേണ്ടിയിരുന്നതും കൂടിയാണ്. ഇന്നിനെ നശിപ്പിക്കുന്നതിലൂടെ നാളേയ്ക്കുള്ളതും കൂടി ഇല്ലായ്മ ചെയ്യുന്നു എന്നു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വരികൾ.

കൂടുതൽ ചോദ്യങ്ങൾ

Question 1.
ഒരു സ്വപ്നമുണ്ടായിരുന്നു എന്ന പാഠഭാഗം ഏത് നോവലിൽ നിന്നെടുത്തിട്ടുള്ളതാണ്?
Answer:
ആതി – സാറാജോസഫ്

Question 2.
ഒരു സ്വപ്നമുണ്ടായിരുന്നു എന്ന പാഠഭാഗത്തെ കഥാപാത്രങ്ങളാര്?
Answer:
ദിനകരൻ കുഞ്ഞിമാത്വമ്മ, ദേവകി

Question 3.
ദിനകരന്റെ സ്വപ്നം എന്തായിരുന്നു
Answer:
ചതുപ്പും കാടും വെള്ളവുമായിക്കിടക്കുന്ന ദേശത്ത് കൃഷിചെയ്തും മീൻ പിടിച്ചും കക്കവാരിയും
സമാധാനമായി ജീവിക്കുക എന്നതായിരുന്നു.

Question 4.
പുറം ലോകം എന്താണ് ചെയ്തത്?
Answer:
സ്വയം മാറിമറിയുക മാത്രമല്ല കൈനീട്ടുക കൂടിയാണ് ചെയ്തത്. ഉരുക്കുകൈകൾ കൊണ്ട് കൊച്ചു
പ്രദേശങ്ങളെ കോരി മാറ്റിക്കളയുന്നു.

Question 5.
ആരാണ് വെള്ളത്തിൽ നിന്ന് കയറാതിരുന്നത്?
Answer:
കുഞ്ഞിമാതു

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

Question 6.
ദേവകി എവിടേയ്ക്കാണ് കയറിപ്പോയത്?
Answer:
ഗണേശ സുബ്രഹ്മണ്യത്തിന്റെ സ്ഥലത്ത്

Question 7.
വെള്ളത്തിൽ വരച്ച വരപോലെയല്ല മണ്ണിൽ വരയ്ക്കുന്ന വരകൾ എന്ത് കൊണ്ട്
Answer:
അവ ദൃഢവും സുനിശ്ചിതവുമായ അതിരുകളായതിനാൽ.

Question 8.
മണ്ണിനടിയിൽ കുഴിച്ചു മൂടപ്പെട്ടതാര്?
Answer:
ദേശത്തിനു മുഴുവൻ അന്നം തന്നിരുന്ന തണ്ണീർത്തടം.

Question 9.
സത്യത്തിലേക്കുള്ള വഴി ഏതാണെന്നാണ് ദിനകരൻ കുട്ടികളെ പഠിപ്പിക്കുന്നത്?
Answer:
മണ്ണ്, വെള്ളം, വെയിൽ, വിയർപ്പ്, വിത്ത് എന്നിവ

Question 10.
ആഴമേറിയ സ്നേഹത്തിന്റെ ഉടമ്പടി ആരെല്ലാമായിട്ടായിരുന്നു ഉടമ്പടി എന്തായിരുന്നു?
Answer:
ഉടമ്പടി ആതിയിലെ മനുഷ്യരും തടാകവും തമ്മിൽ ആയിരുന്നു. കൂടാതെ ആ ഉടമ്പടിയിൽ മീനു കൾ, തവളകൾ, ഞണ്ടുകൾ, കക്കകൾ, പക്ഷികൾ, ശലഭങ്ങൾ, ഇഴജന്തുക്കൾ, പുല്ല്, ചെടി, കണ്ടലു കൾ എന്നിങ്ങനെ എല്ലാവരും ഉടമ്പടിയിൽ ഒപ്പിട്ടിരുന്നു.

നീ ഞങ്ങൾക്ക് വെള്ളവും ഉപജീവനവും തരും. ഞങ്ങൾ നിന്നിൽ വേല ചെയ്യുകയും നിന്നെ പരി പാലിക്കുകയും ചെയ്യും എന്നതായിരുന്നു ഉടമ്പടി.

ഒരു സ്വപ്നമുണ്ടായിരുന്നു Notes Question Answer Class 6 Kerala Padavali Chapter 10

Question 11.
വരവില്ലെങ്കിൽ ജീവിതമില്ല. എന്തിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്?
Answer:
വേലിയേറ്റത്തെ വേലിയേറ്റമില്ലെങ്കിൽ ജീവിതമില്ല, നെല്ലില്ല, മീനില്ല.

Question 12.
കുഞ്ഞിമാത്വമ്മ ആരെയാണ് കാത്തിരിക്കുന്നത്?
Answer:
വേലിയേറ്റത്തെ

Question 13.
കുഞ്ഞിമാത്വമ്മയുടെ ഇരിപ്പിനെ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു
Answer:
മുഖത്ത് ഭാവഭേദങ്ങളില്ല. അരയ്ക്കൊപ്പം വെള്ളത്തിലാണ് ഇരിപ്പ്. നനഞ്ഞ ഉടൽ വിറയ്ക്കുന്നുണ്ട്. കൈകൾ നെഞ്ചത്ത് പിണച്ചു കെട്ടിയിരിക്കുന്നു. ചത്തമത്സ്യത്തെപ്പോലെ വിളറി വെളുത്ത വിരലു കൾ, ചുണ്ടുകൾ കറുത്ത് പോയിട്ടുണ്ട്.

Question 14.
കുമാരൻ കെട്ടിപ്പൊക്കിയ കരിങ്കൽ കെട്ടുകളിൽ ദിനകരൻ കണ്ടതെന്ത്?
Answer:
കരിങ്കൽ കെട്ടുകളിൽ വന്നലച്ചു നിലവിളിക്കുന്ന വെള്ളം.

Leave a Comment