പന്തങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 13

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 13 പന്തങ്ങൾ Panthangal Notes Questions and Answers Pdf improves language skills.

Panthangal Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 4 Chapter 13 Panthangal Question Answer

Class 6 Malayalam Panthangal Notes Question Answer

പഠനപ്രവർത്തനങ്ങൾ
കണ്ടെത്താം പറയാം

Question 1.
പന്തങ്ങൾ എന്ന കവിത വൈലോപ്പിള്ളിയുടെ ഏത് കവിതാ സമാഹാരത്തിൽ ഉൾപ്പെടുന്നതാണ്?
Answer:
ശ്രീരേഖ

Question 2.
ചെറുകിളികളോട് കവി ആവശ്യപ്പെടുന്നതെന്താണ്?
Answer:
അവരുടെ ചോര തുടിക്കുന്ന കൈകൾ കൊണ്ട് പ്രതീക്ഷയുടെ പന്തങ്ങൾ പിടിക്കാനാണ് കവി ആവശ്യപ്പെടുന്നത്.

Question 3.
പന്തങ്ങൾക്ക് നൽകിയ വിശേഷണമെന്ത്?
Answer:
മംഗള കന്ദങ്ങൾ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

Question 4.
പിതാമഹർക്ക് കാട്ടിന്റെ നടുവിൽ നിന്നു ലഭിച്ച വരദാനം എന്തായിരുന്നു ?
Answer:
വാളു കണക്കെ തീ നാളം ലഭിച്ചു. തീയുടെ കണ്ടുപിടുത്തമാണ് ഇതിൽ പരാമർശിക്കുന്നത്

പന്തങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 13

Question 5.
അഗ്നിയുടെ പുഞ്ചിരിയെ എന്തായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്?
Answer:
മണ്ണിന് വിണ്ണിന്റെ വാഗ്ദാനമായിട്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത് . പുരോഗതിയുടേയും, ഉയർച്ചയുടേയും വിശാല ലോക ചിന്തകളാണ് ഇതിൽ ആവഷ്ക്കരിക്കുന്നത്

Question 6.
യുവജന വൃന്ദങ്ങൾ എന്താണു ചെയ്തത്?
Answer:
ആളി കത്തിയ പന്തങ്ങൾ യുവജനങ്ങൾ അവരുടെ കൈകളിൽ വഹിച്ചു. തലമുറകളായി കൈമാറി വരുന്ന പുരോഗമനാശയങ്ങളെ, യുവജന വിപ്ലവ ചിന്തകളെ ഈ വരിയിൽ സൂചിപ്പിക്കുന്നു.

Question 7.
ഇരുട്ടുകൾ സംഭ്രമിക്കാൻ കാരണമെന്താവും?
Answer:
പന്തങ്ങളുടെ പ്രകാശം ഇരുട്ടിനെ ഇല്ലാതാക്കി. അതിനാലാണ് ഇരുട്ടുകൾ സംഭ്രമിച്ചത്. സമൂഹത്തിൽ നിലനിന്നിരുന്ന ദുരാചാരങ്ങളാകുന്ന ഇരുട്ട് പുരോഗമനാശയങ്ങളുടെ ചിന്തകളാൽ ഇല്ലാതാക്കുന്ന പ്രകാശ പൂർണ്ണമായ പുതുകാലത്തെ ഈ പ്രയോഗം സൂചിപ്പിക്കുന്നു.

Question 8.
അധ്വാനമാണ് അറിവു വളർത്തിയത് എന്നു സൂചിപ്പിക്കുന്ന വരികൾ കണ്ടെത്താമോ?
Answer:
‘കഠിനമിരുമ്പു കുഴമ്പാക്കിപ്പല
കരുനിര വാർന്നു പണിക്കേകി.
അറിവിൻ തിരികൾ കൊളുത്തി, കലകൾ,
ക്കാവേശത്തിൻ ചൂടേകി.’

സംഗീതശില്പം

Question 1.
ഈ കവിത സംഗീതശില്പമായി അവതരിപ്പിച്ചു.
ഇങ്ങനെ കവിതയെ സംഗീതശില്പമാക്കുന്നതിന് എന്തെല്ലാം മുന്നൊരുക്കങ്ങൾ വേണം?
Answer:
ഒരു കവിതയോ ആശയങ്ങളോ സംഗീത പശ്ചാത്തലത്തോടെ രംഗത്ത് അവതരിപ്പിക്കുന്നതാണ് സംഗീതശില്പം. കാഴ്ച്ചക്കും കേൾവിക്കും പ്രധാന്യം ഉണ്ട് ഈ ആവിഷ്കാരത്തിൽ. കവിതകൾ ചൊൽ കാഴ്ച്ചയായൊ, സംഗീത ശില്പമായോ രംഗത്ത് അവതരിപ്പിക്കാം. നാടകത്തിൽ നിന്നും വ്യത്യസ്തമായി ഇതിൽ സംഭാഷണങ്ങൾ ഉണ്ടാവില്ല. കവിതയുടെ ആശയത്തെ കഥാപാത്രങ്ങളായി രംഗത്ത് അവതരിപ്പിക്കുകയും പശ്ചാത്തലമായി കവിത ആലപിക്കുകയും ചെയ്യുന്നു

പന്തങ്ങൾ എന്ന കവിത ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിക്കാം. കവിത ഭാവത്മകമായും താളാത്മകമായും ചൊല്ലണം. പന്തം ഏന്തിയ വിദ്യാർത്ഥികൾ, ആദിമ മനുഷ്യരുടെ വേഷവിധാന ത്തിലുള്ള കുട്ടികൾ, യുവാക്കളുടെ പ്രതിനിധികൾ എന്നിവരെല്ലാം കവിതയുടെ ആശയത്തിന് അനുസരിച്ച് രംഗത്ത് കടന്നു വരണം. കവിതയിലെ ആത്മവീര്യത്തിന്റെ ശക്തമായ ഭാവം കഥാപാത്രങ്ങളിലും ഉണ്ടാകണം.

ചിന്തകളിലെ തീ
പണ്ടു പിതാമഹർ കാട്ടിന്റെ നടുവിൽ
ചിന്തകളുരസിടുമക്കാലം-
വന്നു പിറന്നിതു ചെന്നിണമോലും
വാളുകണക്കൊരു തീനാളം.

പന്തങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 13

Question 1.
പ്രകൃതിയിലുള്ള തീയിനെ മനുഷ്യൻ നിയന്ത്രണത്തിലാക്കി ആവശ്യങ്ങൾക്കുപയോഗിച്ചത് എങ്ങനെയെല്ലാമായിരിക്കും? നിങ്ങളുടെ ഊഹങ്ങൾ പറയൂ.
Answer:
തീയുടെ നിയന്ത്രിത ഉപയോഗം, മനുഷ്യരാശിയുടെ ആദ്യത്തെ മഹത്തായ കണ്ടുപിടുത്ത ങ്ങളിലൊന്നായിരുന്നു. വെളിച്ചവും ചൂടും ഉത്പാദിപ്പിക്കാനും, സസ്യങ്ങളെയും മൃഗങ്ങളെയും പാചകം ചെയ്യാനും, നടീലിനായി കാടുകൾ വെട്ടിത്തെളിക്കാനും, കല്ലുപകരണങ്ങൾ നിർമ്മിക്കുന്ന തിനുള്ള കല്ലുകൾ ചൂടാക്കാനും, വേട്ടമൃഗങ്ങളെ അകറ്റി നിർത്താനും, വസ്തുക്കൾക്കായി കളിമണ്ണ് കത്തിക്കാനും തീ ഉപയോഗിച്ചു.

Question 2.
കല്ലുകൾ ഉരസുമ്പോൾ തീയുണ്ടാകുന്നതുപോലെ ചിന്തകൾ ഉരസുമ്പോൾ എന്താണ് സംഭവിക്കുക.
Answer:
ചിന്തകൾ ഉരസുമ്പോൾ പുതിയ ആശയങ്ങൾ രൂപം കൊള്ളുന്നു . ചിലപ്പോൾ ഈ വ്യത്യസ്ത ആശയങ്ങൾ തമ്മിൽ വിയോജിപ്പുകൾ ഉണ്ടാകാം.

Question 3.
എന്താണ് ചിന്തകളുടെ ഉരസൽ
Answer:
വ്യത്യസ്ത ആശയങ്ങൾ ഉണ്ടാക്കുമ്പോൾ സംഭവിക്കുന്ന വിയോജിപ്പുകളെയും തർക്കങ്ങളേയും സൂചിപ്പിക്കുന്നു.

Question 4.
തീനാളം എന്ന വാക്ക് ഇവിടെ തീയിനെ മാത്രമാണോ സൂചിപ്പിക്കുന്നത് ? ചിന്തകളുരസുമ്പോൾ ഉണ്ടാകുന്ന തീനാളമെന്താണ്?
Answer:
ആശയങ്ങളുടെ വിപ്ലവത്തെ ഇവിടെ തീനാളം കൊണ്ട് അർത്ഥമാക്കുന്നു. ചില ആശയങ്ങൾ തമ്മിൽ വിയോജിപ്പുകൾ ഉണ്ടാക്കുകയും ചെയ്യുന്നു

അധ്വാനത്തിൽ നിന്ന് അറിവിലേക്ക്

കാടും പടലും വെണ്ണീറാക്കി കനകക്കതിരിന് വളമേകിയതെങ്ങനെ? ഇങ്ങനെ ചെയ്യാൻ എന്തെല്ലാം അറിവുകളാണ് മനുഷ്യനെ സഹായിച്ചത്?
അധ്വാനത്തിൽനിന്ന് അറിവുകളുണ്ടായതെങ്ങനെയെല്ലാമാകും?
ഈ പട്ടിക വായിച്ച് കൂടുതൽ വിവരങ്ങൾ ചേർത്ത് വികസിപ്പിക്കൂ.

കൃഷിയുടെ ഘട്ടങ്ങൾ ഉപകരണങ്ങൾ രൂപപ്പെട്ട അറിവുകൾ കലകൾ
നിലമുഴൽ കലപ്പ, ട്രാക്ടർ മരം,ലോഹം കന്നുകാലികൾ യന്ത്രം, ഇന്ധനം വായ്ത്താരി നാടൻപാട്ട് ചൊല്ലുകൾ

പട്ടികയുടെ സഹായത്തോടെ “കാടും പടലും വെണ്ണീറാക്കി… മേലോട്ടുയരാൻ ചിറകുതകി” എന്നു വരെയുള്ള വരികളിലെ ആശയം വിശകലനം ചെയ്തു കുറിപ്പു തയ്യാറാക്കൂ.
Answer:
‘കാടും പടലും വെണ്ണീറാക്കി
കനകക്കതിരിനു വളമേകി.
കഠിനമിരമ്പു കുഴമ്പാക്കിപ്പല
കരുനിര വാർത്തു പണിക്കേകി,
അറിവിന്റെ തിരികൾ കൊളുത്തി, കലകൾ
ക്കാവേശത്തിൻ ചൂടേകി,
മാലോടിഴയും മർത്ത്യാത്മാവിനു
മേലോട്ടുയരാൻ ചിറകുതകി,

ആദിമകാലം മുതലുള്ള മനുഷ്യന്റെ നിരന്തരമായ അധ്വാനത്തിന്റെയും, അന്വേഷണത്തിന്റെയും പരിശ്രമങ്ങളുടേയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങളെല്ലം. വനത്തിൻ വേട്ടയാടി നടന്നിരുന്ന മനുഷ്യർ തീ കണ്ടുപിടിച്ചു തീയുടെ നിയന്ത്രിത ഉപയോഗം, മനുഷ്യരാശിയുടെ ആദ്യ
ത്തെ മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്നായിരുന്നു. വെളിച്ചവും ചൂടും ഉത്പാദിപ്പിക്കാനും, സസ്യങ്ങളെയും മൃഗങ്ങളെയും പാചകം ചെയ്യാനും, നടീലിനായി കാടുകൾ വെട്ടിത്തെളിക്കാനും, കല്ലുപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള കല്ലുകൾ ചൂടാക്കാനും, വേട്ടമൃഗങ്ങളെ അകറ്റി നിർത്താനും, വസ്തുക്കൾക്കായി കളിമണ്ണ് കത്തിക്കാനും തീ ഉപയോഗിച്ചു.

തീക്ക് ചുറ്റും അവർ ആനന്ദനൃത്തമാടി, ഒരുമയുടെ പല കലാരൂപങ്ങളും അവിടെ രൂപം കൊണ്ടു. പുതിയ അറിവുകളും അനുഭവങ്ങളും ഉരുവം കൊണ്ടു. കാലങ്ങൾക്ക് അനുസരിച്ച് പുതിയ കണ്ടുപിടുത്തങ്ങളും, അറിവുകളും വളർന്നു വന്നു. പന്തങ്ങൾ കൊളുത്തിയ തീയുടെ വെളിച്ചം തലമുറകളിലേക്ക് പകർന്നുകൊണ്ടിരിക്കുന്നു.

പന്തങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 13

പദങ്ങൾക്കുള്ളിലേക്ക്

സഞ്ചിതമാകുമിരുട്ടുകളെല്ലാം
സംഭ്രമമാർന്നോരന്നേരം

Question 1.
ഇരുട്ടകൾക്ക് സംഭ്രമം ഉണ്ടാകുന്നതെന്തുകൊണ്ടാണ്?
Answer:
തീനാളത്തിന്റെ വെളിച്ചത്താൽ ഇരുട്ട് ഇല്ലാതാകുന്നതിനാലാണ് ഇരുട്ടുകൾക്ക് സംഭ്രമം ഉണ്ടാകുന്നത്.

Question 2.
ഇവിടെ ഇരുട്ടകൾ എന്ന് കവി പ്രയോഗിച്ചിരിക്കുന്നത് എന്ത് കൊണ്ട്?
Answer:
ഇവിടെ ഇരുട്ട് ഒരു പ്രതീകമാണ് മനുഷ്യരാശിയെ മുഴുവൻ ഇല്ലാതാക്കുന്ന പലതരം ഇരുട്ടുകൾ നമുക്ക് ചുറ്റു ഉണ്ട്, അനാചാരങ്ങളുടെ, വർണ്ണ വിവേചനത്തിന്റെ, അധികാരത്തിന്റെ, ഈ ഇരുട്ടുകളെയെല്ലാം ഇല്ലാതാക്കൻ പന്തങ്ങളുടെ വെളിച്ചത്തിന് കഴിയും എന്ന് കവി വിശ്വസിക്കുന്നു.

Question 3.
ഇരുട്ടിനും തീനാളത്തിനും ഇവിടെ മറ്റ് അർത്ഥങ്ങൾ ഉണ്ടോ?
Answer:
ഇരുട്ടിനും തീനാളത്തിനും വിവിധ അർത്ഥങ്ങൾ കവി കൽപ്പിക്കുന്നുണ്ട്. ഇരുട്ട് മനുഷ്യരാശിയെ മുഴുവൻ ഇല്ലാതാക്കാൻ പോന്ന അനാചാരങ്ങളേയും, അനീതിയേയും, വർണ്ണ വിവേചനത്തിനെയും എല്ലാം സൂചിപ്പിക്കുന്നു.
തീ ഇരുട്ടിനെ ഇല്ലാതാക്കുന്ന പ്രകാശമാണ് ഇവിടെ
തീ നാളത്തിൽ നിന്നും ഉരുവം കൊള്ളുന്ന പ്രകാശം, എല്ലാ അനീതികളേയും ഇല്ലാതാക്കാൻ കഴിവുള്ള സമത്വത്തിന്റെ പ്രകാശമാണ്, അനാചാരങ്ങളെയും വർണ്ണവിവേചനത്തെയും തുടച്ചു നീക്കുന്ന അറിവിന്റെയും തിരിച്ചറിവിന്റെയും പ്രകാശമാണ്.

Question 4.
ജീവിതാനുഭവങ്ങളുമായി ബന്ധപെടുത്തുമ്പോൾ ഇരുട്ടും വെളിച്ചവുമായി വരുന്ന കാര്യങ്ങൾ?
Answer:
മനുഷ്യ സമൂഹത്തെ നശിപ്പിക്കുന്ന എല്ലാ വിപത്തളും ഇരുട്ടാണ്. ആ വിപത്തുകളിൽ നിന്നും നമ്മെ രക്ഷിക്കുന്ന അറിവുകളെല്ലാം വെളിച്ചമാണ്.

കൂടുതൽ ചോദ്യങ്ങൾ

Question 1.
എങ്ങനെയെല്ലാമാണ് കവി പന്തങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്?
Answer:

  • മംഗള കന്ദങ്ങൾ
  • വാളുകണക്കൊരു തീനാളം
  • മന്നിലെ വിണ്ണിൻ വാഗ്ദാനം

Question 2.
പന്തങ്ങളേന്തുവാൻ കവി ആരോടാണ് ആവശ്യപ്പെടുന്നത്?
Answer:
ചോര തുടിക്കുന്ന ചെറുകയ്യുകളോട്

Question 3.
പന്തം വിണ്ണിൽ വാഗ്ദാനം ആണെന്ന് കവി പറയുന്നതിനു കാരണം എന്ത്?
Answer:
ഇരുട്ടു നിറഞ്ഞ കാലത്ത് എന്തുചെയ്യണമെന്നറിയാതെ സംഭ്രമപ്പെട്ടു നിന്ന തലമുറയ്ക്ക് മുന്നിൽ പ്രകാശം നൽകിയത് ഈ പന്തങ്ങളിലെ തീ നാളമാണ്. ഇവിടെ ഇരുട്ട് എന്നത് അറിവില്ലായ്മയെ, അടിമത്വത്തെ, പുരോഗതി ഇല്ലായ്മയെ എല്ലാം അർത്ഥമാക്കുന്നു.

Question 4.
‘കാണ്കാണ് കമനീയം’ എന്താണ് കമനീയമായി കവി പറയുന്നത്?
Answer:
കാലപ്പെരുവഴിയിലൂടെ (തലമുറ തലമുറകളായി കൈമാറി വന്നതെന്ന് അർത്ഥം) യുവജനവൃന്ദങ്ങൾ പന്തങ്ങൾ കയ്യിലേന്തി പോകുന്നത് കാണാനാണ് കമനീയം എന്നു കവി പറയുന്നത്.

പന്തങ്ങൾ Notes Question Answer Class 6 Kerala Padavali Chapter 13

Question 5.
പാരീൽ മനുഷ്യന്റെ പുരോഗമനക്കൊടി പാറിച്ചത് ആര്?
Answer:
പന്തങ്ങൾ

Question 6.
പന്തത്തിൽ എരിയുന്ന തീ എന്തെല്ലാം കടമകൾ നിർവഹിക്കുന്നു എന്നാണ് കവി പറയുന്നത്?
Answer:

  • കഠിനമായി ഇരുമ്പിനെ കുഴമ്പാക്കി പണിക്കു നൽകി.
  • അറിവിൻ തിരികൾ കൊളുത്തി
  • കലകൾക്ക് ആവേശത്തിന്റെ ചൂടേറ്റി
  • മനുഷ്യന്റെ ആത്മാവിന് മേലോട്ടുയരാൻ ചിറക് നൽകി
  • മനുഷ്യവംശത്തിന്റെ പുരോഗമനത്തിന് വഴി തെളിച്ചു
  • ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കെത്താൻ നിരവധി പുലരിച്ചന്തങ്ങൾ ചമച്ചു.

Question 7.
പന്തങ്ങൾ എന്ന കവിത പറഞ്ഞുവയ്ക്കുന്ന ആശം എന്ത്?
Answer:
പുരോഗതിയും വളർച്ചയും വെറുതെ ഉണ്ടായതല്ലെന്നും അവ എല്ലാവർക്കും ഒരേപോലെ ലഭ്യമല്ലാ തിരുന്ന കാലത്ത് നിരവധി പോരാട്ടങ്ങളിലൂടെയും സംഘടിതമായും നേടിയെടുത്ത ചരിത്രം നമു ക്കുണ്ടെന്നും കവിത വ്യക്തമാക്കുന്നു. നാളിതുവരെയുള്ള ചരിത്രത്തിൽ എല്ലാ പോരാട്ടങ്ങളിലും പുതുമയിലുമെല്ലാം അഗ്നിയും പന്തവും ഒരുപോലെ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കവിത പറയുന്നു

Question 8.
പന്തങ്ങളെന്ന കവിത രചിച്ചത് ആര്?
Answer:
വൈലോപ്പിള്ളി ശ്രീധരമേനോൻ

Question 9.
പന്തങ്ങളെന്ന കവിത ഏത് സമാഹാരത്തിൽ ഉൾപ്പെടുന്നു.
Answer:
ശ്രീരേഖ

Leave a Comment