പന്തുകളിക്കാനൊരു പെൺകുട്ടി Summary in Malayalam Class 5

Students can use 5th Standard Malayalam Adisthana Padavali Notes and പന്തുകളിക്കാനൊരു പെൺകുട്ടി Panthu Kalikkanoru Penkutti Summary in Malayalam to grasp the key points of a lengthy text.

Class 5 Malayalam Panthu Kalikkanoru Penkutti Summary

Panthu Kalikkanoru Penkutti Summary in Malayalam

പന്തുകളിക്കാനൊരു പെൺകുട്ടി Summary in Malayalam

ആമുഖം

ഒന്നും ആൺ കുട്ടികളുടെ കുത്തകയല്ല എന്ന വാക്യമാണ് ഈ കഥയുടെ കാമ്പ്, ലിംഗ സമത്വം എന്ന മഹത്തായ ആശയത്തെ കുട്ടികൾ തിരിച്ചറിഞ്ഞു വളരണം, തങ്ങളുടെ കുടുംബങ്ങളിൽ നിന്ന് വേണം ആ മഹത്തായ ആശയം കുട്ടികളുടെ തലയിലും നെഞ്ചിലും ഇടം പിടിക്കേണ്ടത് എന്ന തിരിച്ചറിവ് പങ്കു വെക്കുന്ന ഒരു ചെറിയ വലിയ കഥയാണ് കലവൂർ രവികുമാറിന്റെ ഈ കഥാഭാഗം.
പന്തുകളിക്കാനൊരു പെൺകുട്ടി Summary in Malayalam Class 5 1

പന്തുകളിക്കാനൊരു പെൺകുട്ടി Summary in Malayalam Class 5

ആശയം
തുല്യത, ലിംഗനീതി തുടങ്ങിയ മൂല്യങ്ങളെ ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും തുല്യ അവസരങ്ങളും തുല്യനീതിയും ലഭിക്കണമെന്നും ലിംഗപരമായ വിവേചനങ്ങൾ പാടില്ല എന്നും ഭരണഘടന പറയുന്നു. ഈ ഭരണഘടനാ മൂല്യത്തെ സുന്ദരമായി ചിത്രീകരിക്കുന്ന പാഠഭാഗമാണ് ‘പന്തുകളിക്കാനൊരു പെൺകുട്ടി’. പന്തു കളിക്കാൻ അവസരം തേടിയെത്തിയ സുമംഗലയെ തടയുന്നത് പ്രകാശനല്ല; അയാളിൽ ഉറച്ചുപോയ ലിംഗവിവേചന മനോഭാവമാണ്. ഈ മനോഭാവം ഒരു വ്യക്തിയിൽ വേരുപിടിക്കുന്നത് മുകളിൽ സൂചിപ്പിച്ച അനേകം ആശയ വിനിമയങ്ങൾ വഴിയാണ്. അവസരങ്ങൾ ലഭിക്കുമ്പോൾ ഫുട്ബോൾ കളി, പത്രപ്രവർത്തനം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ സ്ത്രീകൾക്ക് ശോഭിക്കാൻ കഴിയുമെന്നും പാഠം സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ തുല്യത എന്ന ആശയത്തിന്റെ സുന്ദരമായ ആവിഷ്കാരമാണ് ഈ പാഠം.
പന്തുകളിക്കാനൊരു പെൺകുട്ടി Summary in Malayalam Class 5 2

Leave a Comment