പരിശ്രമം ചെയ്യുകിലെന്തിനേയും Notes Question Answer Class 6 Kerala Padavali Chapter 9

Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 4 Chapter 9 പരിശ്രമം ചെയ്യുകിലെന്തിനേയും Parisramam Cheyyukil Enthineyum Notes Questions and Answers Pdf improves language skills.

Parisramam Cheyyukil Enthineyum Class 6 Notes Questions and Answers

Class 6 Malayalam Kerala Padavali Notes Unit 4 Chapter 9 Parisramam Cheyyukil Enthineyum Question Answer

Class 6 Malayalam Parisramam Cheyyukil Enthineyum Notes Question Answer

വായിക്കാം കണ്ടെത്താം
Question 1.
ചുമതലകൾ ഏറ്റെടുക്കാനുള്ള ആത്മധൈര്യം നൽകിക്കൊണ്ട് അബ്ദുൽ കലാമിനു ധവാൻ നല്കിയ ഉപദേശം എന്തായിരുന്നു?
Answer:
എസ്.എൽ.വി.-3 പദ്ധതിയുടെ ചുമതല ഏല്പിച്ച പ്പോൾ ആ പദ്ധതി എങ്ങനെ പ്രാവർത്തിക മാക്കാം എന്ന് സംശയിച്ചു നിൽക്കുകായിരുന്നു കലാം. അപ്പോൾ സതീശ് ധവാൻ കലാമിന്
ധൈര്യം നല്കിക്കൊണ്ട് പറഞ്ഞു. കലാം, ഒരാൾ പരിശ്രമങ്ങളിൽ ഏർപ്പെടുന്നില്ലെന്നു വയ്ക്കുക, എങ്കിൽ അയാൾ തന്റെ മാളത്തിൽത്തന്നെ കഴിഞ്ഞുകൂടുകയായിരിക്കും. നാം ഒരു ദൗത്യമോ ചുമതലയോ ഏറ്റെടുക്കുമ്പോൾ പ്രശ്നങ്ങളു ണ്ടാവും. നിങ്ങൾ ആ പ്രശ്നത്തെ സ്വന്തം പിടി യിലൊതുക്കണം, അതിനെ തോൽപ്പിക്കണം. അങ്ങനെയാണ് വിജയം കൈവരിക്കേണ്ടത്.

Question 2.
ഒന്നാം വിക്ഷേപണത്തിന്റെ പരാജയകാരണ ങ്ങൾ എന്തെല്ലാം മായിരുന്നു?
Answer:
ഒന്നാം വിക്ഷേപണത്തിന്റെ പരാജയത്ത തുടർന്ന് കലാമും മറ്റു ശാസ്ത്രജ്ഞന്മാരും പരാജ യകാരണങ്ങളെ കുറിച്ച് വിശദമായി പഠിച്ചു. വിശദമായ അന്വേഷണത്തിലൂടെ കുഴപ്പം എയർ കണ്ടീഷനിങ് പ്ലാന്റിന്റേതാണെന്നു മനസ്സിലായി. വിക്ഷേപണത്തിനു മുമ്പുള്ള സമയത്ത് കൺ ട്രോൾ പവർ പ്ലാന്റിന്റെ വാൽവിൽ പൊടി കട ന്നിരുന്നു. തന്മൂലം അത് ശരിയായ പ്രവർത്തിക്കാ യതാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണ മായത്.

Question 3.
എസ്.എൽ.വി. മൂന്നിന്റെ പരാജയം നൽകിയം പാഠം എന്താണ്?
Answer:
പരാജയത്തിന്റെ ഭാരത്തിൽ തളർന്നിരിക്കാതെ കലാമും സംഘവും ഉയിർത്തെഴുന്നേറ്റു. ദുരന്ത ത്തെക്കുറിച്ച് ചിന്തിച്ചു വിഷണ്ണരായിക്കഴി യുന്നതിനു പകരം, വളരെ വസ്തുനിഷ്ഠമായ രീതിയിൽ പരാജയത്തിന്റെ കാരണം കണ്ട ത്താൻ പരിശ്രമിച്ചു. കൂട്ടായ ആ പരിശ്രമത്തിന്റെ ഫലമായി പരാജയകാരണം അവർ കണ്ടെത്തി. അതിനുശേഷം എല്ലാ ഉപകരണങ്ങളുടെയും ഗുണ നിലാവരം കർശനമായി പരിശോധിച്ചു. സാങ്കേതിക പ്രശ്നങ്ങളെല്ലാം കണ്ടെത്തി പരിഹരിക്കാനും ശാസ്ത്രജ്ഞരുടെ മനോവീര്യം ഉയർത്താനും അവർക്കു കഴിഞ്ഞു. ഇതിന്റെ യെല്ലാം ഫലമായി അടുത്ത വർഷം തന്നെ എസ്.എൽ.വി.-3 വിജയകരമായി വിക്ഷേപിക്കു കയും ചെയ്തു.

പരിശ്രമം ചെയ്യുകിലെന്തിനേയും Notes Question Answer Class 6 Kerala Padavali Chapter 9

വാക്യങ്ങൾ രചിക്കാം
Question 1.
“അവർ 125 ശാസ്ത്രജ്ഞന്മാരുമായും ഉദ്യോഗ സ്ഥരുമായും സസൂക്ഷ്മം സംസാരിക്കുകയും 200-ൽ അധികം രേഖകൾ വില യിരുത്തകയും ചെയ്തു”. അടിവരയിട്ട പദത്തിന്റെ അർത്ഥം ഊഹിച്ചെഴുതുക.
നിഘണ്ടു പരിശോധിച്ച് ഉറപ്പു വരുത്തുക. ഇതു പോലെ സസന്തോഷം, സസ്നേഹം തുടങ്ങിയ പദങ്ങ ളുടെ അർഥം കണ്ടെത്തി ഇവ ഉപയോഗിച്ച് വാക്യങ്ങൾ രചിക്കുക.
Answer:
സസൂക്ഷ്മം – സൂക്ഷ്മതയോടുകൂടി
സസന്തോഷം – സന്തോഷത്തോടുകൂടി
ക്ലാസ് ലീഡറുടെ ചുമതല എന്നെ ഏല്പിച്ചപ്പോൾ ഞാനതു സസന്തോഷം ഏറ്റെടുത്തു.
സസ്നേഹം – സ്നേഹത്തോടുകൂടി
വേനലവധിക്ക് മുത്തശ്ശനും, മുത്തശ്ശിയും കൂടെ ചെല്ലാൻ സസ്നേഹം നിർബന്ധിച്ചപ്പോൾ എനിക്ക് പോവാതിരിക്കാൻ കഴിഞ്ഞില്ല.

സംവാദം
Question 1.
“പദ്ധതിയുടെ ഡയറക്ടർ എന്ന നിലയിലുള്ള ഉത്തരവാദിത്വത്തോടെ ഞാൻ കമ്പ്യൂട്ടറിനെ മറികടന്നു കൈകൊണ്ട് പ്രവർത്തിപ്പിച്ച് വിക്ഷേ പണമാരംഭിച്ചു. വിക്ഷേപണം പരാജയപ്പെടു കുയും ഉപഗ്രഹവാഹനം ബംഗാൾ ഉൾക്കടലിൽ പതിക്കുകയും ചെയ്തു”.
കലാമിന്റെ ഈ പ്രവൃത്തിയോട് നിങ്ങൾ യോജി ക്കുന്നുവോ? ക്ലാസിൽ നടക്കുന്ന സംവാദ ത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കൂ.
Answer:
കുട്ടികൾ രണ്ടു ഗ്രൂപ്പുകൾ ആയി തിരിഞ്ഞു സംവാ ദത്തിൽ ഏർപ്പെടുക. കലാമിന്റെ പ്രവൃത്തിയോടെ യോജിക്കുന്ന ഒരു ഗ്രൂപ്പും വിയോജിക്കുന്ന ഒരു ഗ്രൂപ്പും. രണ്ടു ഗ്രൂപ്പും അവരവരുടെ വാദഗതികൾ അവതരിപ്പിക്കുക. ഒന്നോ രണ്ടോ കുട്ടികളുടെ ഒരു മോഡറേഷൻ പാനൽ സംവാദം നിയന്ത്രിക്കുക.

വിയോജിക്കാവുന്ന വാദഗതികൾ

  • കമ്പ്യൂട്ടറിനെ മറികടക്കേണ്ട ആവശ്യം ഇല്ലായിരുന്നു.
  • ഇത്രയും ഭീമമായ നഷ്ടം വരും എന്ന് ചിന്തിക്കാതെ പ്രവർത്തിച്ചു.
  • തിരക്കു കൂട്ടാതെ വിക്ഷേപണം മാറ്റിവെക്കാ മായിരുന്നു.

യോജിക്കാവുന്ന വാദഗതികൾ

  • ഒരു പദവിയിലിക്കേ തെറ്റോ ശരിയോ നോക്കാതെ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കേണ്ടി വരും.
  • കലാമിന്റെ തീരുമാനത്തിന്റെ ഉദ്ദേശ്യശുദ്ധി നല്ലതായിരുന്നു.
  • അദ്ദേഹം ഒറ്റയ്ക്കല്ല, വിദഗധരോട് ആലോ ചിച്ചാണ് ഈ തീരുമാനം എടുത്തത്. പിന്നീട് അദ്ദേഹം തന്നെ ഈ പദ്ധതി വിജ യിപ്പിച്ചതിലൂടെ ആദ്യപരാജയം വിജയത്തിലേ ക്കുള്ള ചവിട്ടുപടി ആയിരുന്നു വെന്ന് അദ്ദേഹം തെളിയിച്ചു.

വിശകലനം ചെയ്യാം
Question 1.
പൊരുതുക. വിജയത്തിന്റെ മുഖത്തു നോക്കി നിൽക്കാതെ പൊരുതുക. പിൻവാങ്ങട്ടെ ഭയാശങ്കകൾ.
(പടക്കളത്തിൽ – പി. കുഞ്ഞിരാമൻ നായർ) മേൽ സൂചിപ്പിച്ച വരികളിലെ ആശയവുമായി അബ്ദുൽ കലാമിന്റെയും ജോർജ് ഗെഫെൽ സിന്റെയും അനുഭവങ്ങൾ എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു? ചർച്ച ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
പരാജയങ്ങളിൽ അടിപതറാതെ വിജയത്തിനായി നാം പൊരുതുമ്പോൾ ഭയാശങ്കകൾ വഴിമാറും എന്നാണ് വരികളിലൂടെ കവി സൂചിപ്പിക്കുന്നത്. ജോർജ് ഫൾസും അബ്ദുൽ കലാമും തങ്ങ ളുടെ ആദ്യ ഉദ്യമത്തിൽ പരാജയപ്പെട്ടവരാണ്. എന്നാൽ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾ ക്കൊണ്ട് ഭയാശങ്കകൾ മാറ്റി വെച്ച് അവർ വീണ്ടും പരിശ്രമിച്ചപ്പോൾ പരാജയത്തിന്റെ കാർമേഘങ്ങൾ നീങ്ങി വിജയത്തിന്റെ വെളിച്ചം ദർശിക്കാൻ അവർക്ക് കഴിഞ്ഞു.

പി. കുഞ്ഞിരാമൻ നായരുടെ കവിതയിലെ ആശയം ഇവരുടെ അനുഭവങ്ങളുമായി ചേർത്ത് വായിക്കാവുന്നതാണ്. പരിശ്രമം ചെയ്യുകയി ലെന്തിനേയും എന്ന ഈ പാഠത്തിന്റെ ശീർഷ കവും കവിതയുടെ ആശയവും മുന്നോട്ടു വയ് ക്കുന്ന സന്ദേശം അതു തന്നെയാണ് നിരന്തരമായ പരിശ്രമം കൊണ്ട് ഏതു പരാജയത്തെയും നമുക്ക് മറികടക്കാം.

Question 2.
പരിശ്രമം ചെയ്യുകയിലെന്തിനേയും എന്ന ശീർഷകം ഈ പാഠഭാഗത്തിന് ഉചിതമാണോ എന്ന് വിശകലനം ചെയ്യുക.
Answer:
പരിശ്രമം ചെയ്യുകിലെന്തിനേയും വശത്തിലാ ക്കാൻ കഴിവുള്ളവണ്ണം
ദീർഘങ്ങളാം കൈകളെ നൽകിയത് മനുഷ്യരെ പാരിലയച്ചതീശൻ.
മഹാകവി കെ.സി. കേശവപിള്ളയുടെ വരികളാ ണിവ. പരിശ്രമിക്കുകിൽ എന്തിനേയും വശത്തി ലാക്കാൻ കഴിയുമെന്നാണ് കവി പറയുന്നത്. പരാജയത്തിൽ തളരാതെയുള്ള കലാമിന്റെ പരിശ്രമമാണ് അദ്ദേഹത്തിന് ആത്യന്തികമായ വിജയം നേടികൊടുത്തത്. ആദ്യപരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പരിശ്രമിച്ചപ്പോൾ പരാജയത്തിന്റെ കാർമേഘങ്ങൾ നീക്കി വിജയ ത്തിന്റെ വെളിച്ചം ദർശിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇതിൽ നിന്ന് ഈ പാഠഭാഗത്തിന് തികച്ചും അനുയോജ്യമായ ശീർഷകം തന്നെ യാണ് നല്കിയിരിക്കുന്നത് എന്ന് നമുക്ക് നിസ്സംശയം പറയാം.

കൂടുതൽ അറിയാൻ
അബ്ദുൽ കലാമിന്റെ പ്രശസ്തമായ ചില ഉദ്ധരണികൾ

  • ഒരു സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് മുമ്പ് നിങ്ങൾക്ക് അത് സ്വപ്നം കാണാൻ കഴിയണം.
  • നമുക്ക് നമ്മുടെ ഇന്നുകളെ ബലികൊടുക്കാം, നമ്മുടെ കുട്ടികളുടെ നല്ല നാളെകൾക്കായി.
  • ഒരു വിജയം നേടുന്നതിന് മുമ്പ് ഏറെ പ്രതി സന്ധികൾ നേരിടണം. എന്നാലേ വിജയം ശരിയ്ക്കും ആഘോഷിക്കാൻ കഴിയൂ.
  • ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുക എന്നതും, അത് സമ്മതിക്കുക എന്നതുമാണ്.
  • ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർത്ഥ സ്വപ്നം.
  • നിങ്ങൾക്ക് ഒരു സൂര്യനെപ്പോലെ തിളങ്ങളണ മെങ്കിൽ ആദ്യം സൂര്യനെപ്പോലെ കത്തി ജ്വലിക്കുക.

ഐ.എസ്.ആർ.ഒ.
ഇന്ത്യൻ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് “ഇസാ” (ISRO) എന്ന ചുരുക്ക
പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. 1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു. ബംഗ്ളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനമാവട്ടെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത് തദ്ദേശീ യമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഇസാ നല്കുന്നുണ്ട്.
പരിശ്രമം ചെയ്യുകിലെന്തിനേയും Notes Question Answer Class 6 Kerala Padavali Chapter 9 1
ഭാരതീയ ബഹിരാകാശ ശാസ്ത്രജ്ഞൻ. 1920 സെപ്തംബർ 25ന് ശ്രീനഗറിൽ ജനിച്ചു. പഞ്ചാബ് സർവ്വകലാശാലയിൽനിന്ന് ബിരുദവും ബിരുദാ നന്തര ബിരുദവും നേടി. തുടർന്ന് അമേരിക്ക യിലെ മിനെസോട്ട സർവ്വകലാശാലയിൽ നിന്ന് എം.എസ്സും കാലിഫോർണിയ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളിജിയിൽ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. വിക്രം സാരാഭായിയുടെ മരണ ശേഷം 1972-ൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചെയർമാനായി. ഇൻസാറ്റ്, ഇന്ത്യൻ റിമോർട്ട് സെൻസിങ് സാറ്റ് ലൈറ്റ്സ്, പി.എസ്.എൽ.വി. എന്നിവയുടെ വീക്ഷണത്തിനു ആവശ്യമായ ഗവേഷണപഠനവും പരീക്ഷണ ങ്ങളും ധവാൻ നടത്തി. 2002 ജനുവരി 3 ന് അന്തരിച്ചു.

എസ്.എൽ.വി.3
സാറ്റലൈറ്റ് ലോഞ്ചിങ് വെഹിക്കിൾ ഉപഗ്രഹ വിക്ഷേപണത്തിനായി ഐ.എസ്.ആർ.ഒ വിക സിപ്പിച്ചെടുത്ത റോക്കറ്റ്, എ.പി.ജെ. അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഈ വാഹനം 1979 ആഗസ്റ്റ് 10ന് ശ്രീഹരിക്കോട്ട യിൽനിന്ന് വിക്ഷേപിച്ചെങ്കിലും ദൗത്യം പരാജ യപ്പെട്ടു. തുടർന്ന് 1980 ജൂലായ് 18ന് രോഹിണി എന്ന ഉപഗ്രഹത്തെ എസ്.എൽ.വി. വിജയക രമായി ബഹിരാകാശത്തെത്തിച്ചു.

പരിശ്രമം ചെയ്യുകിലെന്തിനേയും Notes Question Answer Class 6 Kerala Padavali Chapter 9

Class 6 Malayalam Kerala Padavali Notes Unit 4 പ്രകാശകിരണങ്ങൾ

പരിശ്രമം ചെയ്യുകിലെന്തിനേയും Notes Question Answer Class 6 Kerala Padavali Chapter 9 2
പനാമ കനാലിന്റെ നിർമ്മാണവേള. മേജർ ജനറൽ ജോർജ് ഗെഫൽസിന്റെ നേതൃ ത്വത്തിൽ കനാലിന്റെ പണി പുരോഗമിച്ചുകൊണ്ടിരുന്നു. ഒരു പ്രത്യേക ഭാഗമെ ത്തിയപ്പോൾ കുഴിക്കാൻ അങ്ങേയറ്റം ബുദ്ധിമുട്ടുകൾ നേരിട്ടു. മേജർ മുൻകൈ യെടുത്ത് മാസങ്ങളോളം കഷ്ടപ്പെട്ട് ഒരുഭാഗം കുഴിച്ചു. ഒരു ഭാഗം കനാൽ നിർമ്മിച്ചു. പക്ഷേ, തൊട്ടടുത്ത ദിവസം തന്നെ അവിടം തകർന്നുവീണു. എൻജിനീയർമാരും തൊഴിലാളികളും നിരാശയോടെ ആ കാഴ്ച കണ്ടുനിന്നു. പലരും പണി മതിയാക്കി മടങ്ങിപ്പോവാൻ പോലും തയാറായി,

മേജറോടൊപ്പം നാശനഷ്ടം വീക്ഷിച്ചുകൊണ്ടിരുന്ന ഒരു എൻജിനിയർ വിഷ തയോടെ ചോദിച്ചു: “ജനറൽ, നാമിനി എന്താണ് ചെയ്യാൻ പോകുന്നത്?” ജന റൽ നിശ്ചയദാർഢ്യത്തോടെ മറുപടി നൽകി: “വീണ്ടും കുഴിക്കുക.”
അവർ വീണ്ടും കുഴിച്ചു. അതുകൊണ്ട് സുപ്രധാനമായ ഒരു ജലപാതയുടെ ഗുണഫലങ്ങൾ ലോകം ഇന്നനുഭവിക്കുന്നു. (ചിന്താസരിത്സാഗരം)

Question 1.
ഈ സംഭവവിവരണം വായിച്ചല്ലോ. എന്തു സന്ദേശങ്ങളാണ് അതിൽനിന്ന് ലഭിക്കുന്നത്. ചർച്ച ചെയ്യൂ.
Answer:
പസഫിക് അറ്റ്ലാന്റിക് സമുദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു മനുഷ്യനിർമ്മിത ജലപാതയാണ് പനാമ കനാൽ. കനാലിന്റെ നിർമ്മാണവേളയിൽ മേജർ ജോർജ് ഗെഫൽസിന് നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നു. മാസങ്ങളോളം കഷ്ടപ്പെട്ട് കുഴിച്ചവ മണ്ണിടിച്ചിൽ കാരണം തകരുന്നത് കണ്ട് തൊഴി ലാളികൾ നിരാശരായി. മറ്റുള്ളവരെല്ലാം നിരാശ പൂണ്ടപ്പോൾ മേജർ ഗെഫൽസ് നിർമ്മാണം നിർത്തി വെക്കാൻ തയ്യാറായില്ല. വീണ്ടും കുഴിക്കുക എന്ന മേജറിന്റെ നിച്ഛയദാർഢ്യത്തോടെയുള്ള മറുപടി തൊഴിലാളികൾക്ക് ധൈര്യവും ആത്മവിശ്വാസവും നൽകി. ഒരുപാട് പരാജയങ്ങൾക്ക് ശേഷമാണ് പലപ്പോഴും വിജയം നമ്മെ തേടിയെത്തുക. നിരന്തരമായ പരിശ്രമവും ആത്മവിശ്വാസവും വിജയത്തിലെത്തിക്കും എന്ന സന്ദേശമാണ് മേജറിന്റെ നിശ്ചയദാർഢ്യം നമുക്ക് പകർന്നു നല്കുന്നത്. അതുകൊണ്ടാണ് അന്ന് പനാമ കനാൽ നിർമ്മാണം വിജയിച്ചത്.

Leave a Comment