പരുക്കേറ്റ കുട്ടി Notes Question Answer Class 5 Adisthana Padavali Chapter 5

Practicing with Class 5 Malayalam Adisthana Padavali Notes Pdf Unit 2 Chapter 5 പരുക്കേറ്റ കുട്ടി Parukketta Kutti Notes Questions and Answers Pdf improves language skills.

Parukketta Kutti Class 5 Notes Questions and Answers

Class 5 Malayalam Adisthana Padavali Notes Unit 2 Chapter 5 Parukketta Kutti Question Answer

Class 5 Malayalam Parukketta Kutti Notes Question Answer

Question 1.
ഈണത്തിൽ താളത്തിൽ
Answer:
കവിത മൗനമായി വായിക്കൂ. അതിനു ശേഷം ചെറിയ ഗ്രൂപ്പുകളിൽ കവിതയ്ക്ക് യോജിച്ച ഈണം കണ്ടെത്തി ചൊല്ലണം. തുടർന്ന് ഓരോരുത്തരായും ചൊല്ലാം.?
കൂട്ടുകാരുമായി ചേർന്ന് കവിതയ്ക്ക് ഈണം നൽകി വ്യത്യസ്ത ഈണത്തിലും താളത്തിലും അവതരിപ്പിക്കുക.

പുതിയ പദങ്ങൾ
Question 1.
കവിത ചൊല്ലുമ്പോൾ ചില പുതിയ വാക്കുകൾ കണ്ടെത്തിയോ? പുസ്തകത്തിലെ പദപരിചയം നോക്കിയും ടീച്ചറോട് ചോദിച്ചും അവയുടെ അർഥം മനസ്സിലാക്കി നോട്ടുപുസ്തകത്തിലെഴുതണം.
Answer:
പദപരിചയം
അക്ഷയം – നശിക്കാത്തത്
അന്ധ – കാഴ്ചയില്ലാത്തവൾ
അമ്പാട് – സ്നേഹത്തോടെ
അലോഗ്യം – ഇഷ്ടമില്ലായ്മ, ദേഷ്യം
അളി – വണ്ട്
ഇരിക്കപ്പൊറുതി – മനസ്സിന്റെ സമാധാനം, സ്വസ്ഥത
ഉജ്ജ്വലനക്ഷത്രം – തിളങ്ങുന്ന നക്ഷത്രം
ഉരച്ച് – പറഞ്ഞ്
ഒക്കിൽ – അരക്കെട്ടിന്റെ ഒരു വശത്ത്
ഓരത്ത് – സമീപം, അരികെ
കഷ്ടത – വിഷമം
കുഴഞ്ഞുമറിയുക – സങ്കീർണ്ണമാവുക
കുന്നുകൂന്ന് – നന്നായി കുനിഞ്ഞ്
കൊഞ്ഞനം കുത്തുക – മുഖം കോട്ടി പരിഹസിക്കുക
കോറിയിടുക – വരച്ചിടുക
കോലായ – വീടിന്റെ ഉറയം, വരാത്ത
ക്ഷതം – മുറിവ്, പരുക്ക്
ചിണുങ്ങുക – കൊഞ്ചിപ്പറയുക, ചെറുതായി വാശിപിടിക്കുക
ചെറുവാല്യക്കാരൻ – ചെറുപ്പക്കാരൻ
തെരുവോരം – തെരുവിന്റെ അരിക്
ദുരന്തം – ആപത്ത്
പുലരാൻ കാലത്ത് – അതിരാവിലെ
പെടാപ്പാട് – വലിയ കഷ്ടപ്പാട്
പൈതൻ – തീരെ ചെറിയ കുട്ടി
ഭൂഷണം – അലങ്കാരം
മയക്കുവിദ്യ – മയക്കാനുള്ള സൂത്രം
മരവിക്കുക – അനങ്ങാൻ കഴിയാതാവുക
മൂർധാവ് – നെറുക
ശശി – ചന്ദ്രൻ
ശുണ്ഠി – ദേഷ്യം, വാശി
സ്‌ഫുരിച്ച – തെളിഞ്ഞ, പ്രകാശിച്ച

പരുക്കേറ്റ കുട്ടി Notes Question Answer Class 5 Adisthana Padavali Chapter 5

കവിതയിലെ അമ്മയും കുട്ടിയും
Question 1.
കുട്ടിക്ക് പരുക്കുണ്ടാവാൻ എന്തെല്ലാം കാരണങ്ങളുണ്ട്? അമ്മ കുട്ടിയെ സമാധാനിപ്പിക്കുന്നതെങ്ങനെ?
കരയുന്ന കുട്ടി ചിരിക്കാൻ തുടങ്ങിയതെപ്പോഴാണ്?
ഗ്രൂപ്പുകളായിരുന്ന് കവിത വായിച്ച് ഈ കാര്യങ്ങൾ കണ്ടെത്തൂ. ക്ലാസിൽ പൊതു വായി അവതരിപ്പിക്കൂ.
Answer:
കുട്ടികൾ കുസൃതി കുടുക്കകൾ ആണ് അവർക്കു വീഴ്ചകൾക്കു ധാരാളം സാധ്യതകൾ ഉണ്ട് . മരം കയറിയും വീട്ടിലെ ഉപകരണങ്ങളിലും മറ്റും അവർ കയറുകയും ഇറങ്ങുകയും ഓടുകയും മറിയുകയും ചെയ്യും. അവരുടെ വിനോദങ്ങളാണ് ഇതെല്ലം. കവിതയിലും കുട്ടി പലതവണ കട്ടിലിൽ കയറുകയും വീഴുകയും ചെയ്യുന്നുണ്ട്. പനിനീർ പൂവിന്റെ മുള്ളു കൊണ്ടും, മരം കയറിയും ഒക്കെ കുട്ടി വീഴ്ചകൾ മുറിവുകൾ ഒക്കെ നേരിടുന്നുണ്ട്. എന്നാൽ ഈ വീഴ്ചകളിലൊന്നും നീ പേടിക്കുകയോ തളരുകയോ വേണ്ട എന്ന് അമ്മ പറയുകയും ഈ വീഴ്ചകൾ എല്ലാം നിനക്കുള്ള പാഠങ്ങൾ ആണ് എന്ന് അമ്മ സ്നേഹത്തോടെ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. ഈ വീഴ്ചകൾ പതറാൻ ഉള്ളതല്ല എന്ന് അമ്മയുടെ സ്നേഹമുള്ള പരിഗണനയിൽ നിന്നും തിരിച്ചറിഞ്ഞ കുട്ടിയിൽ നിന്നും വേദന അകലുകയും ചിരിക്കുകയും ചെയ്തു.

വാക്കുകൾ കൊണ്ടുള്ള ചിത്രം
Question 1.
ഉരച്ചി വണ്ണമക്ഷതമോരോന്നുമേ
തിരിച്ചു ചുംബിച്ചാളുടനമ്മ,
സരിച്ച് പുഷ്പത്തെയളിപോലെ, കുട്ടി
ചിരിക്കാൻ കാർ നീങ്ങും ശശിപോലെ.
വേദനിച്ചു കരയുന്ന കുട്ടി, കൂട്ടിയുടെ അടുത്തെത്തുന്ന അമ്മ, അമ്മയുടെ ആശ്വസിപ്പിക്കൽ, കുട്ടിയുടെ ഭാവമാറ്റം ഇക്കാര്യങ്ങളെല്ലാം ഈ നാലുവരികളിലുണ്ട്. ഇതിൽ അമ്മ കുഞ്ഞിനെ ആശ്വസിപ്പിക്കുമ്പോൾ കുട്ടിയിലുണ്ടാകുന്ന ഭാവമാറ്റം എത്ര മനോഹരമായിട്ടാണ് കവി ആവിഷ്കരിച്ചിരിക്കുന്നത്. വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
Answer:
തന്റെ വീഴ്ചകളിൽ ഉണ്ടായ മുറിവിനാൽ അമ്മയെ ഭയന്ന് നിലവിളിച്ച് കുഞ്ഞിനെ വിടർന്ന പൂവിൽ ഒരു വണ്ട് എത്ര മാത്രം ആഴത്തിൽ ചുംബിക്കുമോ അത്രമാത്രം സ്നേഹത്തോടെ അമ്മ ചേർത്തണച്ചു. അമ്മയുടെ സ്നേഹത്തിൽ തന്റെ വേദനയും മുറിവുകളും ഇല്ലാതെയായി എന്ന് കുഞ്ഞിന് തോന്നി. അതോടെ തന്റെ വേദനകൾ മറന്നു കുഞ്ഞിന്റെ മുഖം ചിരിയാൽ മനോഹരമായി. വേദനിക്കുന്നവർക്കു നൽകുന്ന സ്നേഹവും പരിഗണനയും അവരിൽ നിറക്കുന്ന ഉന്മേഷം ആശ്വാസം എത്ര മാത്രം ആണ് എന്ന് തിരിച്ചറിയുന്ന വരികളാണ് ഇത്.

ആസ്വാദനമെഴുതാം
Question 1.
ചുവടെ കൊടുത്ത മനോപടം നോട്ടുപുസ്തകത്തിൽ എഴുതി പൂർത്തിയാക്കു
പരുക്കേറ്റ കുട്ടി Notes Question Answer Class 5 Adisthana Padavali Chapter 5 1
Answer:
കുട്ടി പനിനീർ പൂങ്കുല നുള്ളാനും അതിനെ ആസ്വദിക്കാനും ചെല്ലുമ്പോഴാണ് മുള്ളുകൾ തറയ്ക്കുന്നത്. പനിനീർപ്പൂവിന്റെ സുന്ദരമായ രൂപത്തിൽ മുള്ളുകൾ ഉണ്ട് എന്ന് കുട്ടി പഠിക്കുന്ന പാഠമാണ് അത് എന്ന് അമ്മ തിരിച്ചറിയുന്നു. പൂനുള്ളിയതിനോ കൈ മുറിഞ്ഞതിനോ അമ്മ കുഞ്ഞിനെ കുറ്റപ്പെടുത്തുന്നില്ല. കട്ടിലിൽ നിന്നും മരത്തിൽ നിന്നും വീണു നെറുകയും കയ്യും പൂങ്കവിളും മുറിഞ്ഞിട്ടും അമ്മ കുഞ്ഞിനെ ശകാരിക്കുന്നില്ല. മനോഹരമായ ജീവിതത്തിന്റെ ആദ്യ പാഠങ്ങൾ സ്നേഹത്തോടെ പങ്കു വെയ്ക്കുകയാണ് അമ്മ. ഇവിടെ ഈ മുറിവുകൾ എല്ലാം നിന്റെ ജീവിതത്തിന്റെ ഭൂഷണമായി വരുമെന്നും നീ ഒരിക്കലും കരയുകയോ ഭയക്കുകയോ വേണ്ടയെന്നും അമ്മ പറയുന്നു. ഒപ്പം നിന്റെ ഏതു വീഴ്ച്ചയിലും ഞാൻ നിന്നോടൊപ്പം ഉണ്ടാകുമെന്ന വലിയ ചേർത്തു നിർത്തൽ ആകുകയാണ് അമ്മ.

സ്നേഹവും സൗഹൃദവും
Question 1.
സ്നേഹവും സൗഹൃദവും കരുതലും ഇങ്ങനെ എത്രയെത്ര കവിതകളിലുണ്ട്? അത്തരം കവിതകൾ കണ്ടെത്തി എഴുതി സൂക്ഷിക്കു. കൂട്ടായും തനിച്ചും ചൊല്ലുമല്ലോ.
Answer:
ഉപ്പയെന്റെയുപ്പയെ നി-
ജ്ജ്വലനക്ഷത്രം
ഉപ്പ്, എന്റെയുപ്പയെനി-
തക്ഷയ പാൽപ്പാത്രം.
– കുരീപ്പുഴ ശ്രീകുമാർ

എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന
നന്മതൻ പീലിയാണച്ഛൻ
കടലാസുതോണിയെ പോലെയെൻ
ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ
ഉടലാർന്ന കാരുണ്യമച്ഛൻ
കൈവന്ന ഭാഗ്യമാണച്ഛൻ.
– കൈതപ്രം

പേടിപ്പിച്ചോടിക്കാൻ നോക്കി പൂതം
പേടിക്കാതങ്ങനെ നിന്നാളമ്മ
കാറ്റിൻ ചുഴലിയായ് ചെന്നു പൂതം
കുറ്റികണക്കങ്ങു നിന്നാളമ്മ
കാട്ടുതീയായിട്ടും ചെന്നും പൂതം
കണ്ണീരാലൊക്കെക്കെടുത്താളമ്മ
നരിയായും പുലിയായും ചെന്നു പൂതം
തരികെന്റെ കുഞ്ഞിനെയെന്നാളമ്മ
– ഇടശ്ശേരി

സിനിമാഗാനങ്ങൾ
സൂര്യനായ് തഴുകിയുറക്കമുണർത്തുമെ ന്നച്ഛനെയാണെനിക്കിഷ്ടം
അമ്മ മഴക്കാറിനു കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു
അമ്മ മനസ്സ് തങ്കമനസ്സ് മുറ്റത്തെ തുളസി പോലെ

പരുക്കേറ്റ കുട്ടി Notes Question Answer Class 5 Adisthana Padavali Chapter 5

Question 1.
മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ പോകുന്നവരെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
Answer:
ഇത്രയേറെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ചെയ്ത നമ്മൾ മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാൻ കഴിയാത്തവരെ കുറിച്ച് ചിന്തിച്ചു നോക്കിയിട്ടുണ്ടോ, അപ്പോൾ മാത്രമാണ് ഈ ഭൂമിയിൽ എത്ര മാത്രം ഭാഗ്യം ചെയ്തവരാണ് നമ്മൾ എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാവുകയുള്ളു കൂട്ടുകാരേ. നമ്മുടെ മാതാപിതാക്കൾ ജീവിക്കുന്നത് നമുക്ക് വേണ്ടിയാണ്. എന്നാൽ അവർക്കു വേണ്ടി ജീവിക്കാൻ ആരാണ് ഉള്ളത് എന്ന് ചോദിച്ചു നോക്കുക. അവരിലൂടെ വേദനകൾ പരാതികൾ പരിഭവങ്ങൾ ഇവയെക്കെല്ലാം ആരാണ് താങ്ങായി ഉണ്ടാവുക. നിങ്ങൾക്ക് ഇത്തരം കൂട്ടുകാർ ഉണ്ടെങ്കിൽ നിങ്ങൾ അവർക്ക് താങ്ങാകുകയില്ലേ

തുടർപ്രവർത്തനം
Question 1.
കുമാരനാശാന്റെ കൃതികൾ പരിചയപ്പെടുത്തുക
Answer:
നളിനി, ലീല, ചണ്ഡാലഭിക്ഷുകി, കരുണ, ഒരു സിംഹ പ്രസവം, പ്രരോധനം, ചിന്താവിഷ്ടയായ സീത തുടങ്ങിയവ.

അറിവിലേക്ക്
പരുക്കേറ്റ കുട്ടി Notes Question Answer Class 5 Adisthana Padavali Chapter 5 2
കാല്പനികവസന്തത്തിനു തുടക്കംകുറിച്ച കവിയാണ്, എൻ. കുമാരനാശാൻ (ഏപ്രിൽ 12, 1873 ജനുവരി 16, 1924). ആശാന്റെ കൃതികൾ കേരളീയ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തന ങ്ങൾ വരുത്തുവാൻ സഹായകമായി. ആധുനിക കവിത്രയത്തിലൊരാളുമാണ് കുമാരനാശാൻ. ആശയഗംഭീരൻ, സ്നേഹഗായകൻ എന്നിവ അദ്ദേഹത്തിന്റെ വിശേഷണങ്ങളായി പറയാറുണ്ട്.

ആധുനിക കവിത്രയം

  • ഉള്ളൂർ എസ്. പരമേശ്വരയ്യർ
  • കുമാരനാശാൻ
  • വള്ളത്തോൾ നാരായണമേനോൻ

ജനനം, ബാല്യം
1873 ഏപ്രിൽ 12-ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്, കുമാരു (കുമാരനാശാൻ) ജനിച്ചത്. അച്ഛൻ നാരായണൻ പെരുങ്ങാടി, മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. അദ്ദേഹം ഈഴവസമുദായത്തിലെ ഒരു പ്രമുഖനായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നെങ്കിലും നാട്ടുകാര്യങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ, ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്കു നല്ല അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു.

കുമാരുവിനെ അടക്കിനിറുത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥപറയൽ. അച്ഛനാലപിക്കുന്ന കീർത്തനങ്ങൾ കേട്ട്, കുമാരു ലയിച്ചിരിക്കുമായിരുന്നു. വലുതാകുമ്പോൾ, അച്ഛനെപ്പോലെ താനും കവിതകളെഴുതുമെന്ന്, കൊച്ചുകുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയസംഗീതത്തിലുമുള്ള താല്പര്യം, അച്ഛനിൽനിന്നു ലഭിച്ചതാണ്. ബാല്യകാലത്ത്, പലവിധ അസുഖങ്ങൾ വന്ന് കുമാരു കിടപ്പിലാകുക പതിവായിരുന്നു. അങ്ങനെയിരിക്കേ, കുമാരന്റെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ചു കിടപ്പിലായിരുന്ന അവസരത്തിൽ, കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു അവരുടെ വീട്ടിൽ വരുകയും കുമാരുവിനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഗോവിന്ദനാശാന്റെ കീഴിൽ യോഗയും താന്ത്രികവുമഭ്യസിച്ച്, വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ, കുമാരുവിൽ കവിതയെഴുത്ത് ഒരു കമ്പമായി രൂപപ്പെട്ടിരുന്നു.

പരുക്കേറ്റ കുട്ടി Notes Question Answer Class 5 Adisthana Padavali Chapter 5

ഓർത്തിരിക്കാൻ

  • ആശാന്റെ ബാലസാഹിത്യ കവിതയാണ് പുഷ്പവാടി
  • കുട്ടികൾക്ക് കളിക്കിടയിൽ വീഴ്ചകൾ ഉണ്ടാകും
  • അത് അവരുടെ ജീവിതത്തിന്റെ ചവിട്ടുപടിയും പാഠ പുസ്തകങ്ങളും ആണ്
  • സ്നേഹത്തോടെ തിരുത്തുകയും നല്ല മാർഗം കാണിച്ചു കൊടുത്ത് ചേർത്തു നിർത്തുന്നവരും ജീവിതത്തിന്റെ പ്രകാശമാണ്
  • മാതാപിതാക്കളുടെ സ്നേഹം അമൂല്യമാണ്

Leave a Comment