Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 2 Chapter 4 പാട്ടിന്റെ പാലാഴി Pattinte Palazhi Notes Questions and Answers Pdf improves language skills.
Pattinte Palazhi Class 6 Notes Questions and Answers
Class 6 Malayalam Kerala Padavali Notes Unit 2 Chapter 4 Pattinte Palazhi Question Answer
Class 6 Malayalam Pattinte Palazhi Notes Question Answer
കണ്ടെത്താം പറയാം
Question 1.
ബാബുരാജ് ഉൾപ്പെടെയുള്ളവരുടെ വളർച്ചയിൽ കുഞ്ഞുമുഹമ്മദ്ക്ക് പ്രധാന പങ്കുവഹച്ചിട്ടുണ്ട്. ആരുടെയെല്ലാം? സന്ദർഭങ്ങൾ ഏതെല്ലാം?
Answer:
കഴിവുള്ള വരെ വളർത്തിയെടുക്കുക എന്നത് തന്റെ ഒരു നിയോഗമായി കണ്ട വ്യക്തിയായിരുന്നു കുഞ്ഞുമുഹമ്മദ്. ബാബുരാജ്, കെ.പി. ഉമ്മർ, കെ.ടി മുഹമ്മദ്, കോഴിക്കോട് അബ്ദുൽ ഖാദർ എന്നീ പ്രശസ്തരെയെല്ലാം വളർത്തിയെടുത്തത്. കുഞ്ഞുമുഹമ്മദിക്കയാണ് പോലീസ് കോൺസ്റ്റ ബിൾ ആയിരുന്നു അദ്ദേഹം ഒരു തികഞ്ഞ കലാ സ്നേഹി ആയിരുന്നു. നാണയത്തുട്ടുകൾക്കു വേണ്ടി നഗരമധ്യത്തിൽ വയറ്റത്തടിച്ചു പാടിക്കൊ ണ്ടിരുന്ന പന്ത്രണ്ടുവയസ്സുകാരൻ സാബിർ ബാബു വിനെ അദ്ദേഹം സ്വന്തം വീട്ടിലേക്കു കൂട്ടികൊ ണ്ടു പോയി തന്റെ സഹോദരങ്ങൾക്കൊപ്പം വളർത്തി. ബാബുവിനും, അബ്ദുൾ ഖാദറിനും കോഴിക്കോട് പലയിടത്തും സംഗീതവേദികൾ അദ്ദേഹം സംഘടിപ്പിച്ചു. അവർക്കു പ്രചോദനമേ കാൻ സ്വന്തം കാശ് കൊണ്ട് മാലകൾ വാങ്ങി കൂട്ടു കാരെക്കൊണ്ട് അവരുടെ കഴുത്തിൽ അണിയിപ്പി ച്ചു. ഇങ്ങനെ തന്നാൽ കഴിയുന്ന രീതിയിലെല്ലാം അദ്ദേഹം അവരുടെ കഴിവുകൾ വളർത്തിയെടു ക്കാൻ ശ്രമിച്ചു.
അഭിപ്രായക്കുറിപ്പ്
Quetsion 1.
“അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികൾ” (നളിനി കുമാരാനാശാൻ)
ഈ വരികൾ കുഞ്ഞുമുഹമ്മദ്ക്കയെ സംബ ന്ധിച്ച് എത്രത്തോളം ശരിയാണ്? നിങ്ങളുടെ അഭിപ്രായം എഴുതൂ.
Answer:
മറ്റുള്ളവർക്ക് കൂടി പ്രയോജനകരമായ രീതിയിൽ പ്രവർത്തിച്ചു ജീവിതം ധന്യമാക്കുന്നവരാണ് വിവേ കികൾ എന്നാണ് ഈ വരികളിലൂടെ കുമാരനാശാൻ പറയുന്നത്. ബാബുരാജ്, കെ.പി. ഉമ്മർ, കെ.ടി.മു ഹമ്മദ്, കോഴിക്കോട് അബ്ദുൽഖാദർ എന്നീ പ്രശ സ്തരെയെല്ലാം വളർത്തിയെടുത്ത് കുഞ്ഞുമുഹ മ്മദിക്കയാണ്. സ്വന്തം സമ്പാദ്യവും ജീവിതവും അദ്ദേഹം കഴിവുള്ളവരെ വളർത്തിയെടുക്കുന്നതി നായി മാറ്റി വച്ചു. അവർക്ക് ഒരു ജീവിതവും, കഴിവ് തെളിയിക്കാനുള്ള വേദികളും അദ്ദേഹം ഒരുക്കി ക്കൊടുത്തു. സ്വന്തം കാര്യം മാത്രം നോക്കാതെ, മറ്റുള്ളവർക്കായി കൂടി ജീവിക്കണം എന്ന് തന്റെ ജീവിതത്തിലൂടെ അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു.
![]()
പ്രയോഗ സവിശേഷത
Question 1.
സംഗീതത്തിൽ ബാബുരാജിനുള്ള പ്രാവീണ്യം വ്യക്തമാക്കാൻ ചേർത്ത പ്രയോഗം കണ്ടെത്തു. സവിശേഷതകൾ ചർച്ച ചെയ്യൂ.
Answer:
ബോധം ഉണരുമ്പോഴേക്ക് സംഗീതത്തിന്റെ പ്രതി ഭാപരമായ ശക്തി അവനിൽ രൂഢമൂലമായിക്കഴി ഞ്ഞിരുന്നു.
പാട്ടിലും ഹാർമോണിയം തബല വായനയിലു മെല്ലാം ബാബു തന്റെ പ്രതിഭ കണ്ടെത്തുകയായി രുന്നു
വിരലുകൾ ശബ്ദങ്ങൾക്കിടയിൽ പറക്കുകയാണ് എന്നുതോന്നിപ്പോകും.
ജലതരംഗം വായിക്കുന്നതിൽ അവന്റെ ശ്രുതി ബോധം പ്രകടമായിരുന്നു.
ഈ വാക്യ ങ്ങ ളിലെല്ലാം ബാബു രാജിന് സംഗീതത്തിലുള്ള പ്രാവീണ്യമാണ് തെളിയുന്നത്
ജീവിതചിത്രം
Question 1.
“പ്രാണസഖി, ഞാൻ വെറുമൊരു
പാമരനാം പാട്ടുകാരൻ
ഗാനലോകവീഥികളിൽ
വേണുവുതുമാട്ടിടയൻ”
ബാബുരാജ് ഈണം നൽകിയ ഒരു സിനിമാഗാ നത്തിലെ വരികളാണിത്. അദ്ദേഹത്തിന്റെ ജീവി തവുമായി ഈ വരികളിലെ ആശയം എത ത്തോളം ബന്ധപ്പെട്ടിരിക്കുന്നു വിശദമാക്കുക.
Answer:
ദാരിദ്ര്യം നിറഞ്ഞ ബാല്യമായിരുന്നു ബാബുരാ ജിന്റേത്. ഔപചാരിക വിദ്യാഭ്യാസം പോലും അദ്ദേ ഹത്തിന് ഉണ്ടായിരുന്നില്ല. നഗരമധ്യത്തിൽ വയ റ്റത്തടിച്ചു പാടിയായിരുന്നു അദ്ദേഹം പന്ത്രണ്ടു വയസ്സ് പ്രായത്തിൽ അന്നത്തിനുള്ള വഴി കണ്ട ത്തിയിരുന്നത്. പാമരനാം പാട്ടുകാരൻ എന്ന വരി യിലൂടെ ഈ ജീവിതകാലഘട്ടമാണ് സൂചിപ്പിക്കു ന്നത്. സംഗീതത്തിന്റെ അപാരമായ അറിവും, ഒരു പാട് നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുള്ള ആളാണ ങ്കിലും അദ്ദേഹം അതിൽ ഒരിക്കൽ അഹങ്കരിച്ചി രുന്നില്ല. ഗാനലോകവീഥികളിൽ വേണുവൂതുന്ന ആട്ടിടയനാണ് എന്ന വരിയിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ലാളിത്യമാണ് പ്രകടമാകുന്നത്.
പരിചയപ്പെടുത്തലക്കുറിപ്പ്
Question 1.
കെ.ടി.മുഹമ്മദിനെ പരിചയപ്പെടുത്തിക്കൊണ്ട് ഈ യൂണിറ്റിന്റെ അവസാനഭാഗത്തു നൽകിയ കുറിപ്പ് വായിക്കൂ.
എന്തെല്ലാം സവിശേഷതകളാണ് അതിനുള്ളത്? ചർച്ച ചെയ്തു എഴുതു.
Answer:
ജീവിതം
1927-ൽ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനിച്ചു. 2008 മാർച്ചിൽ അന്തരിച്ചു. 40-ൽ അധികം നാടക ങ്ങളുടെ രചയിതാവും സംവിധായകനും 20 ചല ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
പ്രധാന കൃതികൾ
ഇത് ഭൂമിയാണ്, ഭരണത്തിന്റെ യവനിക, കറവറ്റ പശു, വെളിച്ചം വിളക്കന്വേഷിക്കുന്നു, മേഘ സന്ദേശം, ദീപസ്തംഭം മഹാശ്ചര്യം, തുറക്കാത്ത വാതിൽ, സൃഷ്ടി, കാഫർ, കടൽപ്പാലം, നാൽക്ക വല, പ്രസവത്തിന്റെ വില, രോദനം, മാംസപുഷ്പ ങ്ങൾ, ചിരിക്കുന്ന കത്തി
പുരസ്കാരങ്ങൾ
കേരള സംഗീത നാടക അക്കാദമി പുരസ്കാരം, പി.ജെ. ആന്റണി പുരസ്കാരം, പത്മപ്രഭ പുരസ്കാരം, എസ്.എൻ പുരം സദാനന്ദൻ പുരസ്കാരം, മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ്
ഉപശീർഷകം
Question 1.
‘ആദ്യനാടകം, ആദ്യസംഗീതം’, ‘നിയോഗം പോലെ, ബാബുരാജിന്റെ നിസ്സഹായാവസ്ഥ എന്നീ ഉപശീർഷകങ്ങൾ ആ ഭാഗങ്ങൾക്ക് എത മാത്രം യോജിക്കുന്നു? ചർച്ച ചെയ്യുക.
Answer:
തെരുവിൽ പാട്ടുപാടി നടന്നിരുന്ന ഒരു കുട്ടിയിൽ നിന്ന് ലോകമറിയുന്ന ഒരു സംഗീതസംവിധായ കനിലേക്കുളള വളർച്ചയുടെ വിവിധ ഘട്ടങ്ങളാണ് ഈ ഉപശീർഷകങ്ങളിലൂടെ സൂചിപ്പിക്കുന്നത്. ആദ്യ നാടകം, ആദ്യസംഗീതം, എന്ന ഉപശീർഷകത്തിലൂടെ സംഗീതസംവിധായക ലോകത്തേക്കുള്ള ബാബു രാജിന്റെ ആദ്യം ചുവടുവയ്പ്പിനുള്ള പരിശ്രമമാണ് സൂചിപ്പിക്കുന്നത്. കുഞ്ഞുമുഹമ്മദിക്കയുടെ സംര ക്ഷണത്തിൽ വളർന്നു വന്നപ്പോളും, അഭിനന്ദന ങ്ങളും അനുമോദനങ്ങളും ഏറ്റു വാങ്ങുമ്പോഴും തെരുവിൽ വളർന്നതിന്റെ നിസ്സഹായത അദ്ദേഹ ത്തിന് ഉണ്ടായിരുന്നു. ബാബുരാജിന്റെ നിസ്സഹാ യാവസ്ഥ എന്ന ഉപശീർഷകം ഈ ഭാഗത്തു ചേർന്നിരിക്കുന്നത് അതുകൊണ്ടാണ്.
ബാബുരാജ്, കെ.പി. ഉമ്മർ, കെ.ടി. മുഹമ്മദ് കോഴി ക്കോട് അബ്ദുൽ ഖാദർ, എന്നീ പ്രശസ്തരെ യെല്ലാം വളർത്തിയെടുത്തത് കുഞ്ഞുമുഹമ്മദിക്ക യാണ്. കഴിവുളളവരെ വളർത്തിയെടുക്കുക എന്നത് തന്റെ ഒരു നിയോഗമായി കണ്ട വ്യക്തി യായിരുന്നു അദ്ദേഹം. ഇതാണ് നിയോഗം പോലെ എന്ന ഉപശീർഷകം കൊണ്ട് അർത്ഥമാക്കുന്നത്.
അനുസ്മരണച്ചടങ്ങ്
Question 1.
ക്ലാസിൽ ബാബുരാജ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുക (ചരമദിനം ഒക്ടോബർ 7) ഈ പരിപാടിയിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്താം?
• അനുസ്മരണ പ്രസംഗം
• പാട്ടുകൾ
• ബാബുരാജ് ചിത്ര പ്രദർശനം
അനുസ്മരണ പ്രസംഗം തയ്യാറാക്കു, പരിപാടി യുടെ പ്രചാരണത്തിനായി പോസ്റ്റർ, നോട്ടീസ് എന്നിവ കൂടി തയ്യാറാക്കുമല്ലോ
| അനുസ്മരണ പ്രസംഗം തയ്യാറാക്കുമ്പോൾ 1. അനുസ്മരണ പ്രസംഗം തയ്യാറാക്കേണ്ട വ്യക്തി യുടെ ജീവിതത്തെക്കുറിച്ചും പ്രവർത്തമേഖല കളെക്കുറിച്ചും വ്യക്തമായി അറിഞ്ഞിരിക്കണം. 2. പ്രധാന സംഭാവനകൾ, അനശ്വരമാക്കുന്ന ഘട കങ്ങൾ സൂചിപ്പിക്കണം. 3. അഭിസംബോധന, ആമുഖം, ഉപസംഹാരം എന്നിവ ഉണ്ടായിരിക്കണം. 4. അടുക്കും ചിട്ടയോടും കൂടിയ ലളിതമായ അവ തരണം |
Answer:
അനുസ്മരണ പ്രസംഗം
മലയാള ഗാനാസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച അനശ്വര കലാകാരനാണ് ബാബുരാജ്. മലയാളി കൾ ഇന്നും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഹൃദയ ത്തോട് ചേർത്തുപിടിക്കുന്നു, കുഞ്ഞുമുഹമ്മദ് പോലീസുകാരൻ കുപ്പയിൽ നിന്നും കണ്ടെടുത്ത മാണിക്യമാണ് ബാബുരാജ്, കെ.ടി. മുഹമ്മദ്, കോഴി ക്കോട് അബ്ദുൾ ഖാദർ, കെ.പി. ഉമ്മർ എന്നിവ രോടൊപ്പം കോഴിക്കോട് സാധാരണക്കാരുടെ സദ സ്സുകളിൽ ഗാനമേള യവതരിപ്പിച്ചും കച്ചേരി പാടിയും തങ്ങളുടെ പ്രതിഭാശക്തി തെളിയിച്ചു. സംഗീതത്തിന്റെ വിശാലമായ ലോകത്തെത്തിയ അവർ ഉന്നതരോടൊപ്പം സ്ഥാനം പിടിച്ചു. അക ലെയകലെ നീലാകാശം, സൂര്യകാന്തി തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാള ഗാനോദ്യാനത്തിലെ വാടാമലരുകളാണ്. തന്റെ പ്രതിഭകൊണ്ട് സംഗീ തലോകത്ത് ചിരപ്രതിഷ്ഠനേടിയ ആ കലാകാ രന്റെ സ്മരണക്കു മുൻപിൽ പ്രണമിക്കുന്നു

സുഹൃത്തേ,
ചലച്ചിത്രഗാനലോകത്തെ അനശ്വര പ്രതിഭയായ എം.എസ്. ബാബുരാജിന്റെ ഓർമ്മകൾക്ക് 43-ാം വർഷം തികയുന്നു. അദ്ദേഹം പാറി നടന്ന കോഴി ക്കോടിന്റെ മണ്ണിൽ ബാബുക്കയുടെ അനുസ്മണം സംഘടിപ്പിക്കുന്നു
ഒക്ടോബർ 7 ന് 4 p.m. മുതൽ നടക്കുന്ന അനു സ്മരണ യോഗത്തിലേക്കും ഗാനസന്ധ്യയി ലേക്കും എല്ലാ സഹൃദയരെയും ഞങ്ങൾ ക്ഷണി ക്കുന്നു.
അദ്വിതീയൻ
സംഘാടകൻ
7 – 10 – 2023
4.00 ന് : ഈശ്വര പ്രാർത്ഥന
4.30 ന് : ഉദ്ഘാടനം
മുഖ്യാതിഥി : ജമാൽ കൊച്ചങ്ങാടി
6 ന് : ഗാനസന്ധ്യ
![]()
കൂടുതൽ ചോദ്യങ്ങൾ
Question 1.
ബോധം ഉണരുമ്പോഴേക്ക് സംഗീതത്തിന്റെ പ്രതി ഭാപരമായ ശക്തി അവനിൽ രൂഢമൂലമായിക്ക ഴിഞ്ഞിരുന്നു. ഈ വാക്യത്തിന്റെ സന്ദർഭവും ഔചിത്യവും വിശദമാക്കുക?
Answer:
തെരുവിൽ വളർന്ന കാലത്ത് തന്നിലെ സംഗീ തവും പ്രതിഭയും ബാബുരാജ് തിരിച്ചറിഞ്ഞില്ല. കുഞ്ഞുമുഹമ്മദിക്ക അവനെ സംരക്ഷിച്ച് അവന്റെ പ്രതിഭയെ വളർത്താനുള്ള സാഹചര്യമുണ്ടാക്കി. അറിവുള്ളപ്പോൾ സംഗീതത്തിന്റെ പ്രതിഭാ ശക്തി ബാബുരാജിൽ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
Question 2.
പ്രോത്സഹാനവും കഠിനാധ്വാനവുമാണ് ഒരു പ്രതിഭയെ വാർത്തെടുക്കുന്നത്. ബാബുരാജിന്റെ ജീവിതത്തെ അടിസ്ഥസ്ഥാനമാക്കി ഈ പ്രസ്താ വനയെ സമർത്ഥിക്കുക?
Answer:
ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ട മായ ബാബുരാജ് തെരുവിൽ പാട്ടുപാടിയാണ് ഉ പജീവനം നടത്തിയിരുന്നത്. എന്നാൽ അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ കുഞ്ഞു മുഹമ്മദ് അവന് വേണ്ട പ്രോത്സാഹനം നൽകി. അങ്ങനെ പാട്ടിലും ഹാർമോണിയം വായനയിലും തബല യിലുമെല്ലാം തനിക്ക് കഴിവുണ്ടെന്ന് അവൻ തിരി ച്ചറിഞ്ഞു. ജലതരംഗം വായിക്കുന്നതിലും ബാബു വിന് കഴിവുണ്ടായിരുന്നു. എങ്കിലും തന്നിലെ പ്രതിഭയെക്കുറിച്ച് അവന് പൂർണബോധമുണ്ടായി രുന്നില്ല. വേണ്ടസമയത്ത് ലഭിച്ച പ്രോത്സഹാനവും കഠിനാധ്വാനവുമാണ് ബാബുരാജിനെ ഉയരങ്ങളി ലെത്തിച്ചത്.
Class 6 Malayalam Kerala Padavali Notes Unit 2 കലയുടെ കേദാരം
കല എന്നത് മനുഷ്യന്റെ പ്രവർത്തനത്തിന്റെ വൈവിധ്യമാർന്ന ശ്രേണിയാണ്, അത് സാങ്കേതിക വൈദഗ്ദ്ധ്യം, സൗന്ദര്യം, വൈകാരിക ശക്തി അല്ലെങ്കിൽ ആശയപരമായ ആശയങ്ങൾ പ്രകടിപ്പിക്കുന്ന സർഗ്ഗാത്മകമോ ഭാവനാത്മകമോ ആയ കഴിവുകൾ ഉൾക്കൊള്ളുന്നു. കല എന്താണ് എന്നതിന് പൊതു വായി അംഗീകരിക്കപ്പെട്ട നിർവചനം ഇല്ല, അതിന്റെ വ്യാഖ്യാനം ചരിത്രത്തിലുടനീളം സംസ്കാരങ്ങളി ലുടനീളം വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. പാശ്ചാത്യ പാരമ്പര്യത്തിൽ ദൃശ്യകലയുടെ മൂന്ന് ക്ലാസി ക്കൽ ശാഖകൾ പെയിന്റിംഗ്, ശിൽപം, വാസ്തുവിദ്യ എന്നിവയാണ്. നാടകം, നൃത്തം, മറ്റ് പെർഫോർമിംഗ് കലകൾ, സാഹിത്യം, സംഗീതം, സിനിമ എന്നിവയും ഇന്ററാക്ടീവ് മീഡിയ പോലുള്ള മറ്റ് മാധ്യമങ്ങളും കലകളുടെ വിശാലമായ നിർവ്വചനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കലയുടെ സ്വഭാവവും സർഗ്ഗാത്മകതയും വ്യാഖ്യാനവും പോലുള്ള അനുബന്ധ ആശയങ്ങളും സൗന്ദര്യശാസ്ത്രം എന്നറിയപ്പെടുന്ന തത്ത്വചിന്ത യുടെ ഒരു ശാഖയിൽ പര്യവേക്ഷണം ചെയ്യപ്പെടുന്നു. തത്ഫലമായുണ്ടാകുന്ന കലാസൃഷ്ടികൾ കലാനി രൂപണത്തിന്റെയും കലയുടെ ചരിത്രത്തിന്റെയും പ്രൊഫഷണൽ മേഖലകളിൽ പഠിക്കുന്നു.
തിരനോട്ടം
മോഹൻലാൽ
മലയാളചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീ വമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണ്ണനാമം : മോഹൻലാൽ വിശ്വനാഥൻ നായർ) ജനനം : മെയ് 21, 1960) രണ്ടുതവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വഭാവികമായ നടനശൈലിക്കു പ്രശസ്തനാണ്. മലയാള ത്തിനു പുറമേ തമിഴ്, ഹിന്ദു, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുളള ചലച്ചിത്രങ്ങളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗ ണിച്ച് 2001-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ഭാരതസർക്കാർ ആദരിച്ചു. 2009-ൽ ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി നൽകുകയും ചെയ്തു. ചലച്ചിത്ര ലോകത്തിനും സംസ്കൃതനാടകത്തിനും നൽകിയ സംഭാവനകളെമാനിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകു കയും മോഹൻലാലിനെ ആദരിച്ചിട്ടുണ്ട്.

1998, 90 ദശകങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ശ്രദ്ധേയനായി മാറി യത്. നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചലച്ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ജയകൃഷ്ണൻ, ചിത്രം എന്ന ചിത്രത്തിലെ വിഷ്ണു, കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ, ഭരതം എന്ന ചിത്രത്തിലെ ഗോപി, ദേവാസുരം എന്ന ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠൻ, ഇരുവർ എന്ന ചിത്രത്തിലെ ആനന്ദ്, വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞിക്കുട്ടൻ, സ്ഫടികം എന്ന ചിത്രത്തിലെ ആടുതോമ, തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ, പരദേശി എന്ന ചിത്രത്തിലെ വലിയകത്തു മൂസ, ഭ്രമരം എന്ന ചിത്രത്തിലെ ശിവൻകുട്ടി തുടങ്ങിയവ മോഹൻലാലിന്റെ ശ്രദ്ധേയനായ ചലച്ചിത്ര വേഷങ്ങളാണ്.
![]()
ചലച്ചിത്ര വിജയം
ആദ്യകാലം (1978 – 1985)
മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം (ചലച്ചിത്രം 1978) ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനിഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡു മായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷ മായിരുന്നു മോഹൻലാലിന്. ശങ്കർ ആയിരുന്നു മോഹൻലാലിന്റെ ആദ്യ ചിത്രത്തിൽ നായക കഥാപാ ത്രത്തെ അവതരിപ്പിച്ചത്. സംവിധാനം ചെയ്തത് ഫാസിലും, മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി.
1983-ൽ 25 ഓളം ചിത്രങ്ങളിൽ മോഹൻലാ ലൽ അഭിനയിക്കുകയുണ്ടായി. മാളിയം പുരയ്ക്കൽ ചാക്കോ പുന്നൂസ് (നവോദയ അപ്പച്ചൻ) സംവി ധാനം ചെയ്ത് മോഹൻലാൻ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രം വളരെയധികം ജന ശ്രദ്ധ നേടിയിരുന്നു. ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ഉയ രങ്ങളിൽ ഐ.വി. സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പ്രശസ്ത സാഹി ത്യകാരൻ എം.ടി. വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായകവേഷങ്ങളിൽ നിന്നു നായക വേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യം കലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സംവിധാനം ചെയ്തതു പ്രശസ്ത സംവിധായകനും മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു.
പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. ചിത്രം, കിലുക്കം, മിന്നാരം, തേന്മാവിൽ കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്. പ്രിയദർശൻ കഥയും, തിരക്കഥയും നിർവഹിച്ച് എം. മണി സംവിധാനം ചെയ്ത് 1983-ൽ പുറത്ത് ഇറങ്ങിയ “എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലൂടെ എൺപതുകളിൽ ലാൽ തന്റെ ആദ്യം ചിത്രം മുതൽ വില്ലൻ വേഷം മാത്രം ലഭിച്ചപ്പോൾ ഈ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് ലാലിന് നായകപദവി ലഭിച്ച് തുടങ്ങിയത്.
Question 1.
ഒരു കലാകാരന്റെ എന്തെല്ലാം നന്മകളാണ് ഈ കുറിപ്പിലൂടെ വ്യക്തമാകുന്നത്? ചർച്ച ചെയ്യൂ.
Answer:
സിനിമയിലെത്തുന്നതിനു മുൻപുള്ള സൗഹൃദലോകത്തെക്കുറിച്ചാണ് ലാൽ ആദ്യം സ്മരിക്കുന്നത് -സുഹൃത്തുക്കളുടെ പ്രോത്സാഹനമാണ് തന്നെ സിനിമയിലെത്തിച്ചതെന്നും പിന്നീട് ജീവിതത്തിലൂ ണ്ടായ പ്രതിസന്ധികളും നന്മകളുമെല്ലാം അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ട്. തനിക്ക് ലഭിച്ച തിരസ്കാ രങ്ങൾക്കും തലോടലുകൾക്കും താങ്ങുകൾക്കുമെല്ലാം അദ്ദേഹം നന്ദിപറയുന്നു. ജീവിതത്തെ നേരി ടാൻ കരുത്തു നൽകിയത് ഈ അനുഭവങ്ങളാണെന്ന് അദ്ദേഹം ഓർക്കുന്നു. ഇങ്ങനെ എല്ലാറ്റിനെയും നന്മനിറഞ്ഞ മനസ്സോടെ സ്വീകരിച്ച് സഞ്ചരിച്ചപാതയുടെ ഉന്നതിയിലെത്തിയ കലാകാരനെ ഈ ആത്മ കഥാക്കുറിപ്പിൽ കാണാം.