Reviewing Kerala Syllabus Plus One Business Studies Previous Year Question Papers and Answers June 2022 Malayalam Medium helps in understanding answer patterns.
Kerala Plus One Business Studies Previous Year Question Paper June 2022 Malayalam Medium
Time : 2 1/2 hours
Maximum : 80 Scores
1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (8 × 1 = 8)
Question 1.
വാണിജ്യത്തിൽ ഉൾപ്പെടുന്ന രണ്ട് പ്രവർത്തനങ്ങളാണ് കച്ചവ ടവും ……………… കഠ
(a) വ്യവസായം
(b) വ്യാപാര അനുബന്ധ പ്രവർത്തനങ്ങൾ
(c) ബിസിനസ്
(d) പുറംജോലികരാർ
Answer:
(b) വ്യാപാര അനുബന്ധ പ്രവർത്തനങ്ങൾ
Question 2.
മൂലധനം കൊണ്ടുവരാതെ ഒരു പങ്കാളിത്ത സ്ഥാപനത്തിന് തന്റെ പേരും, പ്രശസ്തിയും ഉപയോഗിക്കുവാൻ അനുവദിക്കുന്ന പങ്കാ ളിയാണ്.
(a) സജീവപങ്കാളി
(b) സുഷുപ്ത പങ്കാളി
(c) നാമമാത്ര പങ്കാളി
(d) രഹസ്യപങ്കാളി
Answer:
(c) നാമമാത്ര പങ്കാളി
Question 3.
വേറിട്ട് നിൽക്കുന്നത് കണ്ടെത്തുക.
(a) എഫ്സിഐ
(b) ആർ ബി ഐ
(c) ഇൻഡ്യൻ റെയിൽവേ
(d) ഓ എൻ ജി സി
Answer:
(c) ഇൻഡ്യൻ റെയിൽവേ
Question 4.
ഇറക്കുമതി ചെയ്ത സാധനങ്ങൾ കസ്റ്റംസ് തീരുവയും മറ്റു നികു തികളും അടയ്ക്കുന്നതിന് മുമ്പ് സ്വീകരിക്കുവാൻ അനുവാദ മുള്ള സർക്കാർ ലൈസൻസോടുകൂടി പ്രവർത്തിക്കുന്ന സംഭര ണശാലകളാണ്………….
(a) ബോണ്ടഡ് സംഭരണശാലകൾ
(b) സ്വകാര്യ സംഭരണശാലകൾ
(c) സർക്കാർ സംഭരണശാലകൾ
(d) പൊതുസംഭരണശാലകൾ
Answer:
(a) ബോണ്ടഡ് സംഭരണശാലകൾ
Question 5.
വാഹനങ്ങൾ പുറംതള്ളുന്ന കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം ………. മലിനീകരണത്തിന് കാരണമാകുന്നു.
(a) ജലം
(b) മണ്ണ്
(c) ശബ്ദം
(d) വായു
Answer:
(d) വായു
Question 6.
കമ്പനി രജിസ്റ്റർ ചെയ്ത് കിട്ടുന്നതിനായി കമ്പനി രജിസ്ട്രാർക്ക് മുമ്പാകെ സമർപ്പിക്കേണ്ട ഏതെങ്കിലും രണ്ട് പ്രമാണങ്ങളുടെ പേര് എഴുതുക.
Answer:
മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ
Question 7.
90 മുതൽ 364 ദിവസം വരെയുള്ള കാലയളവിലേക്ക് ആവശ്യ മായ ഹ്രസ്വകാലധനം ആർജ്ജിക്കുന്നതിനുവേണ്ടി ബിസിനസ് പുറത്തിറക്കുന്ന ഈടില്ലാത്ത വാഗ്ദത്ത പത്രങ്ങളാണ്.
(a) സാധാരണ ഓഹരികൾ
(b) വ്യാപാര കടം
(c) കടപ്പത്രങ്ങൾ
(d) വാണിജ്യ പത്രങ്ങൾ
Answer:
വാണിജ്യപത്രങ്ങൾ
Question 8.
പൂർണ്ണരൂപം എഴുതുക NABARD .
Answer:
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ എന്റ് റൂറൽ ഡവല മെന്റ്
Question 9.
സ്വയം സേവന മാതൃകയിലാണ് ഈ ചില്ലറ വ്യാപാര സ്ഥാപനം പ്രവർത്തിക്കുന്നത്. ഇവിടെ പരാമർശിച്ച ചില്ലറ വ്യാപാരസ്ഥാപനം ഏതാണ്?
Answer:
സൂപ്പർമാർക്കറ്റ്/ സൂപ്പർ ബസാർ
Question 10.
കപ്പൽ കമ്പനി സാധനങ്ങൾ നിശ്ചിത തുറമുഖത്ത് എത്തിക്കുന്ന തിനുവേണ്ടി സ്വീകരിച്ചു എന്ന് തെളിയിക്കുന്ന രേഖ ഏതാണ്?
Answer:
ബിൽ ഓഫ് ഡിങ്ങ്
11 മുതൽ 17 വരെ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരം എഴു തുക. 2 സ്കോർ വീതം. (4 × 2 = 8)
Question 11.
ബിസിനസിന്റെ ഏതെങ്കിലും നാല് ബഹുമുഖ ലക്ഷ്യങ്ങൾ എഴു തുക.
Answer:
(a) വിപണിയിലെ സ്ഥാനം
(b) നവീകരണം
(c) ഉല്പാദനക്ഷമത
(d) ലാഭസമ്പാദനം
Question 12.
സംയുക്തങ്ങൾ എന്നാൽ എന്താണ്?
Answer:
രണ്ടോ അതിലധികമോ സ്വതന്ത്ര സ്ഥാപനങ്ങൾ ഒന്നിച്ച് ചേർന്ന് പങ്കാളിത്ത സ്വഭാവത്തോടെ ആരംഭിക്കുന്നതാണ് സംയുക്ത സംരംഭങ്ങൾ
Question 13.
ബിസിനസ് സേവനങ്ങളുടെ ഏതെങ്കിലും നാല് അടിസ്ഥാന സ്വഭാവങ്ങൾ എഴുതുക.
Answer:
(a) അദൃശ്യം
(b) അസ്ഥിരത
(c) വേർതിരിക്കാനാവില്ല
(d) പങ്കാളിത്തം
(e) സാധനങ്ങളുടെ സ്റ്റോക്ക്
Question 14.
ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ പണം നൽകുന്ന തിനുള്ള മാർഗങ്ങളിൽ ഏതെങ്കിലും നാലെണ്ണം എഴുതുക.
Answer:
(a) ക്യാഷ് ഓൺ ഡെലിവറി
(b) ചെക്ക്
(c) ക്രെഡിറ്റ് കാർഡ്
(d)ഡെബിറ്റ് കാർഡ്
(e) ഗൂഗിൾ പെ
f) ഫോൺ പെ
Question 15.
പ്രൊമോട്ടർ നിർവ്വഹിക്കുന്ന ഏതെങ്കിലും രണ്ട് ധർമ്മങ്ങൾ വിവ രിക്കുക.
Answer:
പ്രമോട്ടർമാരുടെ ധർമ്മങ്ങൾ (Functions of Promoters)
1) ബിസിനസ്സ് അവസരങ്ങൾ തിരിച്ചറിയുക : പുതുമയുള്ള ഒരു ബിസിനസ്സ് ആശയം കണ്ടെത്തുകയും വാണിജ്യപരമായ സാധ്യതകൾ വിശകലനം ചെയ്യുക എന്നതാണ് പ്രഥമവും പ്രധാനവുമായ ധർമ്മം.
2) സാധ്യതാ പഠനം : ബിസിനസ്സ് അവസരം കണ്ടെത്തിക്കഴി ഞ്ഞാൽ പിന്നീട് സാധ്യതാ പഠനം നടത്തുന്നു. ആശയ ത്തിന്റെ സാമ്പത്തികവശം, പ്രായോഗികത, ലാഭനീയത, നിയ മപരമായ വശം, വിപണി സാഹചര്യങ്ങൾ എന്നിവ വിശക ലനം ചെയ്യുന്നു.
Question 16.
ഹ്രസ്വകാല ധന ഉറവിട മാർഗമെന്ന നിലയിൽ വ്യാപാര കട ക്കുറിച്ച് ചുരുക്കി വിശദീകരിക്കുക.
Answer:
കച്ചവട കുടം അഥവ വ്യാപാര ഋണം (Trade Credit)
ഹ്രസ്വകാല സാമ്പത്തിക ഉറവിടമാണ് കച്ചവട കുടം. പിന്നീട് പണം നൽകാമെന്ന ഉറപ്പിന്മേൽ സാധന സേവനങ്ങൾ വാങ്ങുന്നതാണ് കച്ചവട കടം അഥവാ വ്യാപാര ണം.
Question 17.
സഞ്ചാരപ്രകൃതരായ ചില്ലറ വ്യാപാരികളുടെ ഏതെങ്കിലും തര ങ്ങളുടെ പേരെഴുതുക.
Answer:
(a) ഉന്തുവണ്ടി കച്ചവടക്കാരും തലച്ചുമടുകാരും
(b) ചന്തയിലെ കച്ചവടക്കാർ
(c) തെരുവ് കച്ചവടക്കാർ
(d) ഉത്സവപ്പറമ്പ് കച്ചവടക്കാർ
18 മുതൽ 23 വരെയുള്ള ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തര മെഴുതുക. 3 സ്കോർ വീതം. (4 × 3 = 12)
Question 18.
സർക്കാർ കമ്പനികൾ എന്നാൽ എന്താണ്? അവയുടെ ഏതെ ങ്കിലും രണ്ട് നേട്ടങ്ങൾ എഴുതുക.,
Answer:
ഗവൺമെന്റ് കമ്പനികൾ (Government Companies)
കമ്പനി നിയമ പ്രകാരം രൂപീകരിക്കപ്പെടുന്ന പൊതുമേഖലാ സ്ഥാപനങ്ങളാണ് ഗവൺമെന്റ് കമ്പനികൾ, കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 51 ശതമാനത്തിൽ കുറയാത്ത ഓഹരി കേന്ദ്ര ഗവൺമെന്റിന്റേയോ സംസ്ഥാന ഗവൺമെന്റിന്റേയോ കൈവശമായിരിക്കും. കമ്പനിക്ക് നിയമപരമായ അസ്തിത്വമുണ്ട്.
ഗവൺമെന്റ് കമ്പനികളുടെ ഗുണങ്ങൾ (Merits)
1) ഓഹരി മൂലധനത്തിൽ പൊതുജനപങ്കാളിത്തം അനുവദിക്കു
2) സർക്കാരിൽ നിന്നും വ്യത്യസ്തമായ ഒരു നിയമപരമായ അസ്തിത്വമുണ്ട്.
3) ഇത് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു യൂണിറ്റാണ്. തിരു മാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കുന്നതിലും കാലതാ മസം നേരിടുന്നില്ല.
Question 19.
താഴെപ്പറയുന്ന തൽപരകക്ഷികളോടുള്ള ബിസിനസ്സിന്റെ സാമു ഹിക ഉത്തരവാദിത്വങ്ങൾ വിവരിക്കുക.
എ) ഉപഭോക്താക്കൾ
ബി)തൊഴിലാളികൾ
സി) ഓഹരി ഉടമകൾ
Answer:
(a) ഉപഭോക്താക്കൾ:- മിതമായ വിലയ്ക്ക് ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ നൽകുക,
(b) തൊഴിലാളികൾ – ജോലി സുരക്ഷിതത്വവും മാന്യമായ വേതനവും നൽകുക.
(c) ഓഹരി ഉടമകൾ നിക്ഷേപത്തിന് അനുയോജ്യമായ പ്രതി ഫലം നൽകുക.
Question 20.
ചാട്ടകരാർ പ്രധാനപ്പെട്ട ധനസമാഹരണ ഉറവിടമാണെങ്കിലും അതിന് ചില ദോഷങ്ങൾ ഉണ്ട്. അത്തരം മൂന്ന് ദോഷങ്ങൾ എഴു തുക.
Answer:
പരിമിതികൾ
1) പാട്ടക്കരാർ അനുസരിച്ച് ആസ്തിയുടെ ഉപയോഗത്തിൽ ചില നിബന്ധനകൾ ഉണ്ടായിരിക്കും.
2) പാട്ടക്കരാർ റദ്ദാക്കുന്ന പക്ഷം അത് ബിസിനസ്സിന്റെ സാധാ രണ പ്രവർത്തനങ്ങളെ ബാധിക്കും.
3) പാട്ടത്തുക കൃത്യമായി അടച്ചാലും ആസ്തി സ്വന്തമാവുക യില്ല.
Question 21.
ബാറ്റ ഷൂസ്റ്റോർ ഈ തരം സ്ഥിരം സ്ഥാപനമുള്ള വൻകിട ചില്ലറ വ്യാപാരികൾക്ക് ഉദാഹരണമാണ്. ഇവിടെ പരാമർശിച്ച വൻകിട ചില്ലറ വ്യാപാര സ്ഥാപനം കണ്ടെത്തി വിശദീകരിക്കുക.
Answer:
(a) മൾട്ടിപ്പിൾ ഷോപ്പുകൾ അഥവാ ശൃംഖലാ സ്റ്റോറുകൾ
(b) മൾട്ടിപ്പിൾ ഷോപ്പുകൾ അഥവാ ശൃംഖലാസ്റ്റോറുകൾ (Chain Stores); ഒരേതരം സാധനങ്ങൾ മാത്രം വിൽക്കുന്നതും ഒരേ ഉടമസ്ഥതയിലും മാനേജ്മെന്റിലും ഉള്ളതും വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതുമായ ഒട്ടേറെ ശാഖകളോ ടുകൂടിയ വൻകിട ചില്ലറ കച്ചവടസ്ഥാപനമാണ് മൾട്ടിപ്പിൾ ഷോപ്പുകൾ
Question 22.
പ്രധാനപ്പെട്ട വിദേശ വ്യാപാര പ്രോൽസാഹന നടപടികൾ ഏതെ ങ്കിലും മൂന്നെണ്ണം ഹ്രസ്വമായി വിവരിക്കുക.
Answer:
കയറ്റുമതി വ്യാപാരം – പ്രേരകങ്ങളും സംഘടനാപരമായ പിന്തു
1. ഡ്യുട്ടി ഡ്രോബാക്ക് സ്കീം – കയറ്റുമതിക്കുള്ള സാധനങ്ങ ളുടെ ഉല്പാദനത്തിന് ഉപയോഗിച്ച അസംസ്കൃത സാധന ങ്ങളുടേയും പാർട്സുകളുടേയും കസ്റ്റംസ് ഡ്യൂട്ടിയും എക്സൈസ് ഡ്യൂട്ടിയും തിരിച്ചു നൽകുന്നതിനുള്ള പദ്ധതി യാണ് ഇത്.
2. എക്സ്പോർട്ട് മാനുഫാക്ചറിങ്ങ് അണ്ടർ ബോണ്ട് സ്കീം – ഈ സൗകര്യമനുസരിച്ച് എക്സൈസ് ഡ്യൂട്ടി ഉൾപ്പെടെ മറ്റ് ഡ്യൂട്ടികൾ നൽകാതെ തന്നെ ഉല്പാദനം നടത്താം. അതി നായി തങ്ങൾ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾ മുഴുവൻ ക റ്റുമതിയ്ക്കാണ് എന്ന് സൂചിപ്പിക്കുന്ന ബോണ്ട് തയ്യാറാക്കണം.
3. സെയിൽ ടാക്സിൽ ഇളവ് – കയറ്റുമതി കച്ചവടത്തിന് സെയിൽസ് ടാക്സ് ബാധകമല്ല. അതുപോലെ കയറ്റുമതി കച്ചവടത്തിൽ നിന്നുള്ള വരുമാനത്തിന് നികുതി അടയ്ക്കു കയും വേണ്ട
Question 23.
ഡിപ്പാർട്ട്മെന്റൽ സ്റ്റോറുകളുടെ മുന്ന് ഗുണങ്ങൾ എഴുതുക.
Answer:
ഗുണങ്ങൾ
1) അനുയോജ്യമായ സ്ഥാനം : നഗര കേന്ദ്രങ്ങളിൽ സ്ഥാപിക്കു ന്നതിനാൽ ഇടപാടുകാർക്ക് സൗകര്യമാകും.
2) എളുപ്പത്തിൽ ഷോപ്പിങ്ങ് : ഒരേ സ്ഥലത്ത് വ്യത്യസ്ത ഉല്പന്ന ങ്ങൾ ലഭിക്കുന്നതിനാൽ ഷോപ്പിങ്ങ് എളുപ്പമാണ്.
3) കുറഞ്ഞ ചെലവ് : ഉല്പാദകരിൽ നിന്ന് വൻതോതിൽ സാധ നങ്ങൾ വാങ്ങുന്നതിനാൽ വിലകുറയും അത് ഉപഭോക്താ ക്കൾക്ക് സഹായകമാകും.
24 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)
Question 24.
ബിസിനസ് നഷ്ടസാധ്യതകളുടെ സ്വഭാവം ചുരുക്കി വിവരിക്കുക.
Answer:
നഷ്ടസാധ്യതകളുടെ സ്വഭാവം (Nature of Business Risks)
1) അനിശ്ചിതാവസ്ഥകളാണ് നഷ്ടസാധ്യതകൾ ഉണ്ടാക്കുന്നത്.
2) നഷ്ടസാധ്യതകൾ ഒരു പരിധിവരെ കുറയ്ക്കാം; ഒഴിവാക്കാ നാവില്ല.
3) നഷ്ട സാധ്യതകളുടെ അളവ് ബിസിനസ്സിന്റെ വലുപ്പവും സ്വഭാവവും അനുസരിച്ച് മാറിക്കൊണ്ടിരിക്കും.
4) നഷ്ടസാധ്യതകൾ ഏറ്റെടുക്കുന്നതിനുള്ള പ്രതിഫലമാണ്
Question 25.
ഏകാംഗ വ്യാപാരത്തിന്റെ ഏതെങ്കിലും നാല് ഗുണങ്ങൾ എഴു തുക.
Answer:
ഏകാംഗ വ്യാപാരത്തിന്റെ ഗുണങ്ങൾ (Merits)
1) ലളിതമായ രൂപീകരണം : മൂലധനവും മറ്റ് ഭൗതിക സാഹച ര്യങ്ങളും അനുകൂലമാണെങ്കിൽ ലളിതമായ നിയമനടപടിക ളിലൂടെ ഏകാംഗ വ്യാപാരം ആരംഭിക്കാം.
2) വേഗത്തിൽ തീരുമാനം എടുക്കാൻ കഴിയുന്നു : ബിസിന സ്സിന്റെ ഭരണവും നിയന്ത്രണവും ഒരൊറ്റ വ്യക്തിയിൽ കേന്ദ്രീ കരിച്ചിരിക്കുന്നതിനാൽ തീരുമാനങ്ങൾ വേഗത്തിൽ എടു ക്കാൻ കഴിയുന്നു.
3) ബിസിനസ്സ് രഹസ്യം : കണക്കുകളും പ്രവർത്തന റിപ്പോർട്ടു കളും പ്രസിദ്ധീകരിക്കാൻ നിയമം ആവശ്യപ്പെടാത്തതിനാൽ ഏകാംഗ വ്യാപാരിക്ക് ബിസിനസ്സ് രഹസ്യങ്ങൾ സൂക്ഷിക്കുക എളുപ്പമാണ്.
4) ഇടപാടുകാരുമായുള്ള ബന്ധം : ജീവനക്കാരോടും ഇടപാടു കാരോടും വ്യക്തിപരമായി സമ്പർക്കം പുലർത്തുന്നതിന് സാഹ ചര്യം ഉള്ളതുകൊണ്ട് ദൃഢമായ കച്ചവടബന്ധം നിലനിർത്താൻ കഴിയുന്നു.
Question 26.
വിവിധതരം ബാങ്കുകളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
1. വാണിജ്യ ബാങ്കുകൾ (Commercial Banks) പൊതുജനങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കുകയും ഹ്രസ്വകാല വായ്പകൾ അനുവദിക്കുകയും ചെയ്യുന്ന ധന കാര്യ സ്ഥാപനങ്ങളാണിവ. വാണിജ്യ ബാങ്കുകൾ രണ്ട് തര ത്തിലുണ്ട്.
1) പൊതുമേഖലാ ബാങ്കുകൾ: ഭൂരിപക്ഷം ഓഹരികളും ഗവൺമെന്റിന്റെ കൈവശമുള്ള ബാങ്കുകളാണ് പൊതുമേഖലാ ബാങ്കുകൾ. ഇവ ലാഭത്തിനേക്കാൾ സേവനത്തിന് മുൻതൂക്കം നൽകുന്നു. ഇന്ത്യയിൽ 28 പൊതുമേഖലാ ബാങ്കുകൾ നിലവിലുണ്ട്. ഉദാ : SBI, PNB, IOB etc)
2) സ്വകാര്യ മേഖലാ ബാങ്കുകൾ : സ്വകാര്യ നിക്ഷേപക രുടെ ഉടമസ്ഥതയിൻ കീഴിലുള്ള ബാങ്കുകളാണ് ഇവ. RBI യുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി ഇവ (2ndomleczmz. 963: IDBI. ICICI, HDFC, UTI etc.
2. സഹകരണ ബാങ്കുകൾ (Co-operative Banks)
സംസ്ഥാന സഹകരണ സംഘം നിയമത്തിലെ വ്യവസ്ഥ കൾക്ക് അനുസരിച്ച് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ബാങ്കുകളാണിവ. സ്വമേധയാ അംഗങ്ങളാകുന്ന ഒരുകൂട്ടം ആളുകൾ സേവനത്തെ മുൻനിർത്തി രൂപീകരിക്കുന്നവയാ ണ് ഇവ. അംഗങ്ങളിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിക്കു കയും മിതമായ പലിശയിൽ അംഗങ്ങൾക്ക് വായ്പ അനു വദിക്കുകയും ചെയ്യുന്നു. Self help & mutual help എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നത്.
3. സവിശേഷ ബാങ്കുകൾ (Specialised Banks)
സവിശേഷമായ സേവനങ്ങൾ മാത്രം നൽകുന്ന ബാങ്കുക ളാണ് ഇവ. വാണിജ്യ ബാങ്കുകളിൽ നിന്ന് വ്യത്യസ്തമായി ചില പ്രത്യേക വിഭാഗം ഇടപാടുകാർക്ക് മാത്രമായി ഇവ സേവനം നൽകുന്നു. EXIM Bank, Industrial Banks, Development Banks etc.
4. അദ്ര ബാണ്ട് (Central Bank)
ഒരു രാജ്യത്തെ ബാങ്കിങ്ങ് മേഖലയെ നിയന്ത്രിക്കുകയും നയിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്ന ബാങ്കാണ് കേന്ദ്ര ബാങ്ക്. ഇത് സർക്കാരിന്റെ ഉടമസ്ഥത യിലും നടത്തിപ്പിലും ഉള്ളതായിരിക്കും. ഇത് സർക്കാരിന്റെ ബാങ്കായും ബാങ്കുകളുടെ ബാങ്കായും പ്രവർത്തിക്കുന്നു. രാജ്യത്തെ കറൻസി നിയന്ത്രിക്കുകയും ഏകോപിപ്പിക്കു കയും ചെയ്യുകയും കേന്ദ്ര സർക്കാരിന്റെ വായ്പാ നയ ങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നത് സെൻട്രൽ ബാങ്ക് ആണ്. 1935 ൽ സ്ഥാപിതമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യാണ് രാജ്യത്തെ സെൻട്രൽ ബാങ്കായി പ്രവർത്തിക്കുന്നത്.
Question 27.
ചേരുംപടി ചേർക്കുക.
(a) മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ – കടപത്രങ്ങളും വാങ്ങുവാൻ പൊതുജനങ്ങളെ ക്ഷണിക്കുന്ന പ്രമാണം.
(b) ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ – കമ്പനിയുടെ ജനന സർട്ടിഫിക്കറ്റ്
(c) പ്രോസ്പെക്ടസ് – കമ്പനിയുടെ ലക്ഷ്യങ്ങൾ നിർവചിക്കുന്നു.
(d) സർട്ടിഫിക്കേറ്റ് ഓഫ് – കമ്പനിയുടെ ആഭ്യന്തര മാനേജ് ഇൻകോർപ്പറേഷൻ മെന്റിനുള്ള നിയമങ്ങൾ
Answer:
(a) മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ – കമ്പനിയുടെ ലക്ഷ്യങ്ങൾ നിർവചിക്കുന്നു.
(b) ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ – കമ്പനിയുടെ ആഭ്യന്തര മാനേജ് മെന്റിനുള്ള നിയമങ്ങൾ
(c) പ്രോസ്പെക്ടസ് – ഒരു കമ്പനി അതിന്റെ ഓഹരികളും കടപത്രങ്ങളും വാങ്ങുവാൻ പൊതുജനങ്ങളെ ക്ഷണിക്കുന്ന പ്രമാണം.
(d) സർട്ടിഫിക്കേറ്റ് ഓഫ് ഇൻകോർപ്പറേഷൻ – കമ്പനിയുടെ ജനന സർട്ടിഫിക്കറ്റ്
Question 28.
കടപത്രങ്ങളുടെ രണ്ടു ഗുണങ്ങളും രണ്ട് ദോഷങ്ങളും എഴു
Answer:
കടപ്പത്രങ്ങൾ – ഗുണങ്ങൾ
1) നിക്ഷേപകന് നഷ്ടസാധ്യത തീരെ കുറവാണ്.
2) നിശ്ചിത നിരക്കിൽ പലിശ ലഭിക്കുന്നു.
3) കടപ്പത്രം ഉടമകൾ മാനേജ്മെന്റിന്റെ ഭരണകാര്യങ്ങളിൽ ഇട പെടുന്നില്ല.
ഭാഷങ്ങൾ
1) മൂലധനച്ചെലവ് കൂടുതലാണ്.
2) ലാഭമില്ലെങ്കിൽ പോലും നിശ്ചിത നിരക്കിൽ പലിശ നൽകണം. 3) ലാഭം അനിശ്ചിതമാണെങ്കിൽ കടപ്പത്രങ്ങൾ ഒരു ബാധ്യതയായി തീരും.
Question 29.
ആഭ്യന്തരം ബിസിനസും അന്തർദേശീയ ബിസിനസും തമ്മി ലുള്ള നാല് വ്യത്യാസങ്ങൾ എഴുതുക.
Answer:
ആഭ്യന്തര കച്ചവടവും അന്താരാഷ്ട്ര കച്ചവടവും തമ്മിലുള്ള ത്വാസം
ആഭ്യന്തര കച്ചവടം | അന്താരാഷ്ട്ര കച്ചവടം |
1) വിൽക്കുന്നവനും വാങ്ങു അവനും ഒരേ രാജ്യത്തുള്ള വരായിരിക്കും. | 1) വിൽക്കുന്നവനും വാങ്ങു ന്നവനും വെവ്വേറെ രാജ ത്തുള്ളവരായിരിക്കും. |
2) ഇടനിലക്കാരും നിക്ഷേപ കരും വിതരണ ശൃംഖല യിലെ കണ്ണികളും ഒരേ രാജ്യത്തുള്ളവരായിരിക്കും. | 2) ഇടനിലക്കാരും നിക്ഷേപ കരും വിതരണ ശൃംഖല യിലെ കണ്ണികളും വ്യത്യസ്ത രാജ്യങ്ങളിലുള്ളവരായിരിക്കും. |
3) ഉല്പാദന ഘടകങ്ങൾ ഒരി ടത്തു നിന്ന് മറ്റൊരിടത്തേക്ക് സുഗമമായി കൈമാറാ നാകും. | 3) ഉല്പാദന ഘടകങ്ങൾ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് കൈമാറുന്ന തിന് ഒട്ടേറെ നിയന്ത്രണ ങ്ങളുണ്ട്. |
4) ഒരേതരം ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. | 4) വ്യത്യസ്തമായ ഉല്പന്നങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു. |
30 മുതൽ 35 വരെ ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരമെഴു തുക. 5 സ്കോർ വിതം . (4 × 5 = 20)
Question 30.
പ്രവർത്തന സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ സഹകരണസം ഘങ്ങൾ വ്യത്യസ്ത തരമുണ്ട്. ഏതെങ്കിലും അഞ്ച് തരം സഹക രണസംഘങ്ങളെകുറിച്ച് ഹ്രസ്വമായി വിശദീകരിക്കുക.
Answer:
വിവിധതരം സഹകരണ സംഘങ്ങൾ (Types of Co-operative Societies)
1) ഉല്പാദക സഹകരണ സംഘങ്ങൾ (Producer’s Co- Operative Societies) : ചെറുകിട ഉല്പാദകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ രൂപീ കരിക്കപ്പെടുന്നവയാണ് ഉല്പാദക സഹകരണ സംഘങ്ങൾ. ഉല്പാദകർക്കാവശ്യമായ സാമ്പത്തിക സഹായങ്ങൾ നൽകുക, അസംസ്കൃത വസ്തുക്കൾ, യന്ത്രസംവിധാന ങ്ങൾ തുടങ്ങിയവ മിതമായ നിരക്കിൽ ലഭ്യമാക്കുകയും ഉല്പന്നങ്ങൾ മാന്യമായ വിലയ്ക്ക് വിറ്റഴിക്കാൻ സാഹചര്യ മൊരുക്കുകയും ഈ സംഘങ്ങൾ ചെയ്യുന്നു.
2) ഉപഭോക്തൃ സഹകരണ സംഘങ്ങൾ (Consumer’s Co Operative Societies) : ന്യായമായ വിലയ്ക്ക് ഗുണമേ ന്മയുള്ള ഉല്പന്നങ്ങൾ ലഭിക്കുന്നതിനായി സമൂഹത്തിലെ വിവിധ തട്ടിലുള്ളവർ ചേർന്ന് രൂപീകരിക്കുന്നവയാണ് ഉപ ഭോക്തൃ സഹകരണ സംഘങ്ങൾ. ഉല്പാദകരിൽ നിന്നും മൊത്ത വ്യാപാരികളിൽ നിന്നും സാധനങ്ങൾ ശേഖരിച്ച് അംഗങ്ങൾക്കും മറ്റുള്ളവർക്കും മിതമായ വിലയ്ക്ക് വില്ക്കുകയാണ് ഇവ ചെയ്യുന്നത്.
3) സഹകരണ വിപണന സംഘങ്ങൾ (Co-Operative Marketing Societies) : കർഷകർ, കരകൗശലവിദഗ്ധർ തുടങ്ങിയവർ തങ്ങളുടെ ഉല്പന്നങ്ങൾക്ക് വിപണി കണ്ട ത്തുക എന്ന ഉദ്ദേശത്തോടെ രൂപീകരിക്കുന്ന സംഘങ്ങ ളാണ് ഇവ. അംഗങ്ങളിൽ നിന്ന് ഉല്പന്നങ്ങൾ ശേഖരിക്കു കയും വ്യത്യസ്ത സ്ഥലങ്ങളിൽ ഉല്പന്നത്തിന് വിപണി സാഹചര്യങ്ങൾ സൃഷ്ടിക്കുകയും വില്പന നടത്തുകയും ചെയ്യുകയാണ് ഈ സംഘങ്ങൾ ചെയ്യുന്നത്.
4) കർഷക സഹകരണ സംഘങ്ങൾ (Farmer’s Co- Operative Societies) : പാരമ്പര്യ ചെറുകിട കർഷകർ ഒന്നിച്ചു ചേർന്ന് രൂപീകരിക്കുന്ന സംഘങ്ങളാണ് ഇവ. കാർഷികോല്പാദനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിത്ത്, വളം, കീടനാശിനികൾ, യന്ത്രങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കുക, കാർഷിക സാമ്പത്തികാവശ്യങ്ങൾ നടത്തി ക്കൊടുക്കുക എന്നിവയാണ് ഈ സംഘങ്ങളുടെ ലക്ഷ്യം.
5) സഹകരണ വായ്പാ സംഘങ്ങൾ (Co-Operative Credit Societies) : ന്യായമായ പലിശ നിരക്കിൽ ഹ്രസ്വകാല വായ്പകൾ പ്രദാനം ചെയ്യുന്നവയാണ് സഹകരണ വായ്പാ സംഘങ്ങൾ. താഴ്ന്ന വരുമാനക്കാരായ ആളുകളെ കൊള്ള പലിശക്കാരായ പണമിടപാടുകാരിൽ നിന്ന് രക്ഷിക്കാൻ ഇവയ്ക്ക് കഴിയും. വായ്പാ നടപടികൾ താരതമ്യേന ലളി തമായിരിക്കും.
Question 31.
ആഗോളസംരംഭങ്ങളുടെ പ്രത്യേകതകൾ വിവരിക്കുക.
Answer:
ആഗോള സംരംഭങ്ങളുടെ പ്രത്യേകതകൾ (Features)
1) ഉയർന്ന മൂലധന നിക്ഷേപം : ഇക്വിറ്റി ഷെയറുകൾ, ഡിബ ബറുകൾ, ബോണ്ടുകൾ തുടങ്ങിയ വിവിധ മാർഗ്ഗങ്ങൾ ഉപ യോഗിച്ച് സമാഹരിച്ച് ഉയർന്ന മൂലധന നിക്ഷേപം വൻകിട ബിസിനസ്സുകൾ നടത്തുന്നതിന് സഹായിക്കുന്നു.
2) ഭീമസ്വരൂപം ബഹുരാഷ്ട്ര കമ്പനികളുടെ ആസ്തിയും വിറ്റു വരവും ഭീമമാണ്. വിവിധ രാഷ്ട്രങ്ങളിലായി പരന്നുകിട ക്കുന്ന അതിന്റെ ബിസിനസ്സ് സാമ്രാജ്യവും വിസ്തൃതമാണ്.
3) കേന്ദ്രീകൃത നിയന്ത്രണം : ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനം സ്വദേശത്തായിരിക്കും. വിവിധ രാജ്യങ്ങളിലെ അതിന്റെ ശാഖകളുടെ പ്രവർത്തനം സ്വദേശത്തെ ഹെഡ് ഓഫീസിൽ നിന്നായിരിക്കും നിയന്ത്രിക്കുന്നത്.
4) ആധുനിക സാങ്കേതി വിദ്യ : അത്യാധുനിക സാങ്കേതിക വിദ്യയും ഉയർന്ന ഗുണനിലവാരവും ബഹുരാഷ്ട്ര കമ്പനി കളുടെ പ്രത്യേകതയാണ്. വിപണന രംഗത്തും ഇത്തരം കമ്പ നികൾ ആധുനികവൽക്കരണം കൊണ്ടുവരുന്നു.
5) അന്താരാഷ്ട്ര വിപണി : വിവിധ രാഷ്ട്രങ്ങളിലായി പടർന്നു പന്തലിച്ച ബഹുരാഷ്ട്ര കമ്പനികൾക്ക് തങ്ങളുടെ ഉല്പന്ന ങ്ങൾക്ക് അന്താരാഷ്ട്രതലത്തിൽ വിപണിയിലിടം നേടാനും മത്സരം അതിജീവിക്കാനും കഴിയുന്നു.
Question 32.
പരമ്പരാഗത ബിസിനസും ഇ- ബിസിനസും തമ്മിലുള്ള ഏതെ ങ്കിലും അഞ്ച് വ്യത്യാസങ്ങൾ എഴുതുക.
Answer:
പരമ്പരാഗത ബിസിനസ്സും ഇ- ബിസിനസ്സും തമ്മിലുള്ള വ്യത്യാസം
പരമ്പരാഗത ബിസിനസ്സ് | ഇ- ബിസിനസ്സും |
1) രൂപീകരണത്തിന് ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട് | 1) താരതമ്യേന വളരെ എളുപ്പ ത്തിൽ രൂപീകരിക്കാനാവും |
2) ഉയർന്ന മൂലധന നിക്ഷേപം | 2) കുറഞ്ഞ മൂലധന നിക്ഷേപം |
3) സ്ഥാപനത്തിന്റെ സ്ഥാനം ബിസിനസ്സിന്റെ വിജയത്തിന് നിർണ്ണായകമാണ് | 3) ബിസിനസ്സിന് കൃത്യമായ സ്ഥാനം നിർബന്ധമല്ല |
4) പ്രവർത്തന ചെലവ് കൂടുതൽ | 4) പ്രവർത്തന ചെലവ് കുറവ് |
5) മധ്യവർത്തികൾ ഉണ്ട് | 5) മധ്യവർത്തികൾ ഇല്ല. |
Question 33.
ബിസിനസിന്റെ ധാർമ്മികതയുടെ വിവിധ അടിസ്ഥാനഘടകങ്ങൾ വിവരിക്കുക.
Answer:
ബിസിനസ്സ് ധാർമ്മികതയുടെ ഘടകങ്ങൾ (Elements of Business Ethics)
1) മാനേജ്മെന്റിനുള്ള കടപ്പാട് :- സ്ഥാപനത്തിനകത്തും പുറത്തും ധാർമ്മിക മൂല്യങ്ങൾ നിലനിർത്തുന്നതിനായി മാനേ ജ്മെന്റ് നേതൃത്വം നൽകേണ്ടതാണ്.
2) ധാർമ്മിക സംഹിത പ്രദർശിപ്പിക്കുക :- സ്ഥാപനത്തിന കത്ത് മനേജ്മെന്റ് ആഗ്രഹിക്കുന്ന ധാർമ്മിക മൂല്യങ്ങളെ എഴുതി പ്രദർശിപ്പിക്കേണ്ടതാണ്. സത്യസന്ധത, നിയമങ്ങ ളോടുള്ള അനുസരണ, സുരക്ഷിതത്വം, ഗുണനിലവാരം തുടങ്ങിയ മേഖലകളെ ധാർമ്മിക സംഹിതയിൽ ഉൾപ്പെ ടുത്താവുന്നതാണ്.
3) പരാതി പരിഹാര സംവിധാനം : ധാർമ്മികമൂല്യങ്ങൾക്കെ തിരായ പ്രവർത്തനങ്ങൾ നടക്കുന്നപക്ഷം അത് തിരുത്തു ന്നതിനും പരിഹരിക്കുന്നതിനുമായി ഒരു പരാതി പരിഹാര സംവിധാനം ഉണ്ടായിരിക്കണം.
4) തൊഴിലാളികളുടെ പങ്കാളിത്തം : – സദാചാര മൂല്യങ്ങൾ പാലി ക്കുന്നതിനും ധാർമ്മിക കച്ചവടമാർഗ്ഗങ്ങൾ അവലംബിക്കു ന്നതിനും സ്ഥാപനത്തിലെ മുഴുവൻ തൊഴിലാളികളുടെയും സഹകരണം ഉറപ്പുവരുത്തുക.
5) വിലയിരുത്തൽ – ധാർമ്മിക നിലവാരങ്ങൾ നിശ്ചയിക്കു കയും പ്രദർശിപ്പിക്കുകയും ചെയ്തത് ശരിയായി തന്നെ നട പാക്കപ്പെടുന്നുണ്ടോ എന്ന് വിലയിരുത്തുകയും ഓഡിറ്റ് ചെയ്യുകയും വേണം.
Question 34.
ഒരു കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ വിവിധ വകുപ്പുകളായാണ് തയ്യാറാക്കുന്നത്. അവ ഏതെന്ന് വിശദീക രിക്കുക.
Answer:
മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കം (Contents of Memorandum)
1. നാമവകുപ്പ് (The name clause)
ഈ വകുപ്പിൽ കമ്പനിയുടെ പേര് സൂചിപ്പിക്കുന്നു. താഴെ പറയുന്ന നിബന്ധനകൾക്കുവിധേയമായി കമ്പനിക്ക് അനു യോജ്യമായ പേര് നൽകാം.
a) നിർദ്ദേശിക്കുന്ന പേര് നിലവിലുള്ള മറ്റേതെങ്കിലും കമ്പനിയുടെ പേരിന് സമാനമാകരുത്.
b) ദേശീയ നേതാക്കളുടെ പേരുമായി ബന്ധപ്പെട്ടതാക
c) പേര് അവസാനിക്കുന്നിടത്ത് ലിമിറ്റഡ് എന്ന് ചേർ ക്കണം,
d) പേരിൽ “സഹകരണ പ്രസ്ഥാനം” എന്ന പ്രതീതി ഉണ്ടാ ക്കരുത്.
e) കമ്പനിയുടെ പേര് അത് ഒരു സർക്കാർ കമ്പനിയാ ണെന്ന തോന്നൽ ഉണ്ടാക്കരുത്.
2. സ്ഥാനവകുപ്പ് (Situation Clause)
കമ്പനിയുടെ രജിസ്റ്റേർഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. കമ്പനി രജിസ്ട്രാർ, കോടതികൾ എന്നിവയുടെ അധികാര പരിധി നിർണ്ണയിക്കുന്നത് ഈ വകുപ്പാണ്. കമ്പനി രൂപീക രിച്ച് 30 ദിവസത്തിനകം കമ്പനിയുടെ പൂർണ്ണമായ മേൽവി ലാസം രജിസ്ട്രാർ മുമ്പാകെ ഫയൽ ചെയ്യണം.
3. ലക്ഷ്യവകുപ്പ് (Objective Clause)
കമ്പനിയുടെ ലക്ഷ്യങ്ങൾ നിർണ്ണയിക്കുന്നതാണ് ഈ വകു പ്. കമ്പനിയുടെ ലക്ഷ്യവകുപ്പിൽ സൂചിപ്പിച്ചിട്ടുള്ള ലക്ഷ്യങ്ങ ളിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രവർത്തനവും കമ്പനിക്ക് ഏറ്റെടുക്കാനാവില്ല.
4. ബാധ്യതാവകുപ്പ് (Liability Clause)
കമ്പനിയിലെ അംഗങ്ങളുടെ ബാധ്യത ഓഹരിയിലാണോ ഗ്യാര ണ്ടിയിലാണോ ക്ലിപ്തപ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കു ന്നതാണ് ഈ വകുപ്പ്.
5. മുലധനവകുപ്പ് (Capital Clause)
കമ്പനിയുടെ രജിസ്റ്റേർഡ് മൂലധനം എത്രയെന്ന് ഈ വകു പ്പിൽ വ്യക്തമാക്കുന്നു. ഓഹരികളുടെ മൂല്യവും ആകെ ഓഹ രികളുടെ എണ്ണവും ഇതിൽ വ്യക്തമാക്കിയിരിക്കും.
6. പങ്കാളിത്തവകുപ്പ് (Association Clause)
കമ്പനി രൂപീകരിക്കാനും യോഗ്യതാ ഓഹരികൾ വാങ്ങാനും തങ്ങൾ തയ്യാറാണെന്നു കാണിച്ച് മെമ്മോറാണ്ടത്തിൽ ഒപ്പു വെച്ച് ഡയറക്ടർമാർ തയ്യാറാക്കുന്ന സമ്മതപത്രമാണ് ഇത്.
Question 35.
ഇന്ത്യയിലെ ചെറുകിട സംരംഭങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ ഏതൊക്കെയാണ്?
Answer:
ചെറുകിട ബിസിനസ്സുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ (Problems of Small Business)
1) ബിസിനസ്സിനാവശ്യമായ പണം ബാങ്കുകളിൽ നിന്നും മറ്റു ധന കാര്യ സ്ഥാപനങ്ങളിൽ നിന്നും ലഭ്യമാകാൻ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്.
2) ഗുണനിലവാരമുള്ള അസംസ്കൃത വസ്തുക്കൾ മിതമായ വിലയ്ക്ക് ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങൾ കുറവാണ്.
3) വേണ്ടത്ര ഭരണ പരിചയവും അനുഭവ സമ്പത്തും ഇല്ലാത്ത വരായിരിക്കും ചെറുകിട യൂണിറ്റുകളുടെ സംരംഭകർ. ഇത് വികലമായ ഭരണത്തിന് വഴിയൊരുക്കും.
4) കുറഞ്ഞ ശമ്പളം പറ്റുന്ന തൊഴിലാളികളായിരിക്കും ചെറു കിട യൂണിറ്റുകളിൽ അധികവും. അതിനാൽ വിദഗ്ധരായ തൊഴിലാളികളെ കിട്ടാതാവും.
5) പ്രാദേശികമായ തൊഴിലാളികളായിരിക്കും സ്ഥാപനത്തിൽ ഉള്ളത്. തൊഴിലാളികളുടെ മുടക്കും കൊഴിഞ്ഞുപോക്കും താരതമ്യേന കൂടുതലായിരിക്കും.
36 മുതൽ 38 വരെ ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകു ക. 8 സ്കോർ വീതം.
Question 36.
ചാർട്ട് തയ്യാറാക്കി വിവിധ തരം വ്യവസായങ്ങളെ വിശദീകരിക്കുക.
Answer:
(b) 1. വ്യവസായം (Industry). അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന സാമ്പത്തിക പ്രവർത്തനമാണ് വ്യവസായം. ഇത് പ്രാഥമികമോ (Primary Industries), îЛlmiwc20 (Secondary Industries), @jmi യമോ (Tertiary industries) ആകാം.
2. പ്രാഥമിക വ്യവസായം (Primary industry): പ്രകൃതിവിഭ വങ്ങളെ നേരിട്ട് ഉപയോഗപ്പെടുത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് ഇത്. പ്രാഥമിക വ്യവസായം പ്രകൃതി ജന്യ വ്യവസായങ്ങളോ (Extractive Industry) ജനിതകവ്യവ സായങ്ങളോ (Genetic Industry) ആകാം. ഭൂമിയിൽ നിന്ന് ധാതുക്കൾ കുഴിച്ചെടുക്കുക, മത്സ്യബന്ധനം നടത്തുക, തടി ശേഖരിക്കുക തുടങ്ങി പ്രകൃതിയിൽനിന്നും ശേഖരി ക്കുന്ന വസ്തുക്കൾ വ്യാവസായിക അടിസ്ഥാനത്തിൽ പ്രയോജനപ്പെടുത്തുന്നതാണ് പ്രകൃതിജന്യ വ്യവസായങ്ങൾ. പക്ഷികൾ, മൃഗങ്ങൾ, സസ്യങ്ങൾ തുടങ്ങിയവയുടെ വി നയിലൂടെ ലാഭമുണ്ടാക്കുന്നതിനായി അവയുടെ പ്രത്യുല്പാ ദനം ലക്ഷ്യമാക്കിയുള്ള വ്യവസായങ്ങളാണ് ജനിതക വ്യവ സായങ്ങൾ.
3. ദ്വിതീയ വ്യവസായം (Secondary Industry) : പ്രാഥമിക വ്യവസായത്തിന്റെ ഉല്പന്നങ്ങളുപയോഗിച്ച് പുതിയ ഉല്പ ന്നങ്ങൾക്ക് രൂപം നൽകുന്ന വ്യവസായമാണ് ഇത്. ദ്വിതീയ വ്യവസായങ്ങൾ ഉല്പാദന വ്യവസായങ്ങൾ (Manufacturing Industries)എന്നും നിർമ്മാണ വ്യവസാ യങ്ങൾ (Construction Industry) എന്നും രണ്ടായി തിരി ക്കാം. അസംസ്കൃതവസ്തുക്കൾ ഉല്പന്നങ്ങളാക്കി മാറ്റുന്ന വ്യവസായങ്ങളാണ് ഉല്പാദന വ്യവസായങ്ങൾ, അത് താഴെ പറയുന്ന രീതിയിൽ വേർതിരിക്കാം.
1 ഉല്പാദന വ്യവസായങ്ങൾ ( Manufacturing Industry)
അപഗ്രഥന വ്യവസായം (Analytical Industry) : ഒരൊറ്റ അസംസ്കൃത വസ്തുവിൽനിന്ന് വ്യത്യസ്ത ഉല്പന്നങ്ങൾ വേർതിരിച്ച് എടുത്ത് വിപണനം യ്യുന്നു.
ii) പദ്ഗ്രഥന വ്യവനായം (Synthetic Industry): സ്തമായ അസംസ്കൃത വസ്തുക്കളെ കൂട്ടിച്ചേർത്ത് ഒരൊറ്റ ഉല്പന്നമാക്കി മാറ്റി വിപണനം ചെയ്യുന്നു.
iii) പ്രക്രിയാ വ്യവന്നായം (Processing Industry): ഉല്പാദന പ്രക്രിയയിൽ വ്യത്യസ്തമായ യന്ത്രസംവി ധാനങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ ഒന്നിലധികം നിർമ്മാണ ഘട്ടങ്ങൾ വേണ്ടിവരുന്ന വ്യവസായങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
iv) സംയോക്ന വ്യവസായം (Assembling Industry):
വ്യത്യസ്തമായ പാർട്സുകൾ കൂട്ടിച്ചേർത്ത് ഒരു ഉല്പന്നം പൂർണ്ണമായ തോതിൽ വിവപണിയിലെത്തി ക്കുന്ന വ്യവസായമാണ് ഇത്.
2) നിർമ്മാണ വ്യവസായങ്ങൾ (Construction Industries) : റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, വ്യവസായ സമുച്ചയങ്ങൾ, അണക്കെട്ടുകൾ തുട ങ്ങിയവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വ്യവസാ യങ്ങളാണ് നിർമ്മാണ വ്യവസായങ്ങൾ, ഉല്പന്നങ്ങൾ ഒരു നിശ്ചിത സ്ഥലത്ത് നിർമ്മിക്കപ്പെടുന്നവയാണ്.
4. തൃതീയ വ്യവസായം (Tertiary Industry) : പ്രാഥമികവും ദ്വിതീയവുമായ വ്യവസായങ്ങൾക്ക് സഹായകമായി വർത്തി ക്കുന്ന ബാങ്കിങ്ങ്, ഇൻഷുറൻസ്, ഗതാഗതം, സംഭരണം, പര സ്വം, വാർത്താവിനിമയം തുടങ്ങിയ സേവനമേഖലകളെല്ലാം തതിയ വ്യവസായത്തിൽപ്പെടും.
Question 37.
ജോയിന്റ് സ്റ്റോക്ക് കമ്പനിയുടെ സവിശേഷതകൾ വിവരിക്കുക
Answer:
പ്രത്യേകതകൾ (Features)
- നിയമാനുസൃത സംഘടന : ഒരു ജോയിന്റ് സ്റ്റോക്ക് കമ്പനി നിയമാനുസൃതം ‘സംഘടിപ്പിച്ച ഒരു സംഘടനയാണ്.
- നിയമപരമായ അസ്തിത്വം : കമ്പനി നിയമം അനുസരിച്ച് രജിസ്റ്റർ ചെയ്യുന്നതോടെ കമ്പനിക്ക് നിയമപരമായ അസ്തിത്വം കൈവരുന്നു. കമ്പനിക്ക് കരാറിൽ ഏർപ്പെടാ നും, സ്വത്ത് സമ്പാദിക്കാനും, കേസ് ഫയൽ ചെയ്യാനു മൊക്കെ സാധ്യമാണ്.
- പൊതുവായ സീൽ : ഡയറക്ടർ ബോർഡിന്റെ നിർദ്ദേശാനു സരണം കമ്പനിയുടെ പേരോടുകൂടിയ ഒരു സീൽ കമ്പനി യുടെ ഒപ്പായി ഉപയോഗിക്കുന്നു.
- അംഗങ്ങളുടെ ബാധ്യത : ഓഹരിയുടമകളുടെ ബാധ്യത ക്ലിപ്ത മാണ്.
- ഓഹരി കൈമാറ്റം : കമ്പനി ഓഹരികൾ ഓഹരിയുടമകൾക്ക് യഥേഷ്ടം കൈമാറാനാകും.
- കമ്പനിയുടെ തുടർച്ച : ഓഹരിയുടമയുടെ മരണം, പാഷ രത്തം തുടങ്ങിയവയോ ഓഹരി കൈമാറ്റമോ കമ്പനിയുടെ നിലനില്പിനെ ബാധിക്കുന്നില്ല.
- കമ്പനി രൂപീകരണം : കമ്പനിയുടെ രൂപീകരണം ഏറെ നിയമ നടപടി ക്രമങ്ങൾക്ക് വിധേയവും കാലതാമസം നേരി ടുന്നതും പണച്ചെലവുള്ളതുമായ പ്രക്രിയയാണ്.
- ജനാധിപത്യ ഭരണം : ഓഹരിയുടമകൾ തെരഞ്ഞെടുക്കുന്ന ഡയറക്ടർ ബോർഡ് അംഗങ്ങളാണ് ഭരണ നിർവ്വഹണം നട ത്തുന്നത്.
Question 38.
ഇൻഷുറൻസിന്റെ അടിസ്ഥാന തത്വങ്ങളിൽ ഏതെങ്കിലും നാലെണ്ണം അനുയോജ്യമായ ഉദാഹരണസഹിതം വിശദമാക്കുക.
Answer:
ഇൻഷുറൻസിന്റെ തത്വങ്ങൾ (Principles of Insurance)
1) പരമമായ ഉത്തമവിശ്വാസം (Utmost good faith) : ഇൻഷു റൻസ് കരാറിൽ ഏർപ്പെടുന്ന കക്ഷികൾ പരസ്പരം ഉത്തമ വിശ്വാസം പുലർത്തണം. ഇൻഷുറൻസ് വ്യവസ്ഥകൾ, ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ പ്രത്യേകതകൾ എന്നിവ യെല്ലാം ഇൻഷുററും ഇൻർഡും പരസ്പരം വ്യക്തമാ ക്കണം. തെറ്റായ വിവരങ്ങൾ നൽകുകയോ പ്രസക്തമായ വിവരങ്ങൾ മറച്ചുവെയ്ക്കുകയോ ചെയ്യുന്നപക്ഷം കരാർ അസാധുവാക്കപ്പെടുന്നു.
2) ഇൻഷുർ ചെയ്യാനുള്ള താൽപര്യം (Insurable interest: ഇൻർഡിന് ഇൻഷുർ ചെയ്യുന്ന വസ്തുവിന്റെ മേൽ ഇൻഷുറൻസ് എടുക്കാനുള്ള താൽപര്യം ഉണ്ടായിരിക്കണം. ഇൻഷുർ ചെയ്യുന്ന വസ്തു സുരക്ഷിതമായി ഇരുന്നാൽ ഒരാൾക്ക് ഗുണമുണ്ടാവുകയും അത് കേടു വന്നാൽ അയാൾക്ക് നഷ്ടം സംഭവിക്കുകയും ചെയ്യുമെങ്കിൽ അയാൾക്ക് ആ സാധനത്തിൽ ഇൻഷുർ ചെയ്യാനുള്ള താല്പ രമുണ്ട് എന്ന് പറയാം.
3) നഷ്ടോത്തരവാദിത്വം (Indemnity); ഈ തത്വമനുസരിച്ച് ഇൻഷുറൻസ് എടുത്ത കക്ഷിക്കുണ്ടാകുന്ന യഥാർത്ഥ നഷ്ടം മാത്രമേ ഇൻഷുറൻ നികത്തുകയുള്ളൂ. അതുതന്നെ പോളിസി തുകയിൽ കവിയാത്തതായിരിക്കും. ലാഭമുണ്ടാക്കാ നുള്ള ഒരു മാർഗ്ഗമായി ഇൻഷുറൻസ് ഉപയോഗപ്പെടുത്താൻ പാടില്ല. എന്നാൽ ലൈഫ് ഇൻഷുറൻസിനും വ്യക്തിഗത അപ കട ഇൻഷുറൻസിനും നഷ്ടോത്തരവാദിത്വം എന്ന തത്വം ബാധകമല്ല.
4) പരിത്യാഗം (Subrogation): നഷ്ടോത്തരവാദിത്വം എന്ന തത്വ ത്തിന്റെ അനുബന്ധമാണ് പരിത്യാഗം എന്ന തത്വം. അപക ടത്തെ തുടർന്ന് ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് എടുത്ത വ്യക്തികൾക്ക് നഷ്ടപരിഹാരം നൽകുന്നു. ഒപ്പം ഇൻഷു റൻസ് എടുത്ത വസ്തുവിന്റെ പൂർണ്ണമായ അവകാശം ഇൻഷുറൻസ് കമ്പനിയിൽ നിക്ഷിപ്തമാകുന്നു. ഇൻഷുറൻസ് എടുത്ത വ്യക്തിക്ക് അപകടം സംഭവിച്ച വസ്തു ഉപയോ ഗിച്ച് നേട്ടമുണ്ടാക്കാൻ അവസരം നൽകാതിരിക്കാനാണ് ഇത്.