Reviewing Kerala Syllabus Plus One Computer Application Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.
Plus One Computer Application Board Model Paper 2022 Malayalam Medium
Time: 2 Hours
Total Score: 60 Marks
Part – I
1 മുതൽ 7 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (5 × 1 = 5)
Question 1.
2089.05 എന്ന സംഖ്യയുടെ MSD …………. ആണ്.
Answer:
2
Question 2.
USB യുടെ പൂർണ്ണരൂപം എഴുതുക.
Answer:
Universal Serial Bus
Question 3.
സോഴ്സ് കോഡിനെ ഒബ്ജക്റ്റ് കോഡിലേക്ക് മാറ്റുന്നതിനെ ……………………… എന്ന് വിളിക്കുന്നു.
Answer:
Translation
Question 4.
കൂട്ടത്തിൽ പെടാത്തതു തിരഞ്ഞെടുത്തെഴുതുക.
+, %, %, >, *
Answer:
>
Question 5.
C++-ലെ “default” കീവേർഡ് …………………………. ഡിസിഷൻ സ്റ്റേറ്റ്മെന്റി നോടൊപ്പം ഉപയോഗിക്കുന്നതാണ്.
Answer:
switch
Question 6.
ഡാറ്റാ സിഗ്നലിന്റെ ഗുണനിലവാരം കുറയ്ക്കുന്ന അനാവശ്യ വൈദ്യുതി വൈദ്യുത കാന്തിക ഊർജ്ജത്തെ ……………………… എന്നുവി ളിക്കുന്നു.
Answer:
noise
Question 7.
ഇമെയിലുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രോട്ടോക്കോ ളിന്റെ പേര് എഴുതുക.
Answer:
SMTP/ POP/IMAP
Part – II
8 മുതൽ 19 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 9 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (9 × 2 = 18)
Question 8.
കമ്പ്യൂട്ടറിന്റെ ഏതെങ്കിലും നാലു സ്വഭാവസവിശേഷതകൾ എഴു തുക.
Answer:
Any four of the following:
Speed, Accuracy, Diligence, Versatility and power of remembering.
Question 9.
CPU വിനുള്ളിലെ ഏതെങ്കിലും നാലു രജിസ്റ്ററുകളുടെ പേരെഴുതുക.
Answer:
Any four of the following:
Accumulator, Memory Address Register(MAR), Memory Buffer Register(MBR), Instruction Register and Program Counter.
Question 10.
ഓപ്പേറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ എന്തൊ ക്കെയാണ്?
Answer:
Process Management, Memory Management, File Management and Device Management.
Question 11.
അൽഗോരിതം നിർവചിക്കുക. അൽഗോരിതത്തിന്റെ ഏതെ ങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
ഒരു പ്രോബ്ലം പരിഹരിക്കുന്നതിനുള്ള സ്റ്റെപ്പുകളെ അൽഗോ രിതം എന്ന് പറയുന്നു.
അൽഗോരിതത്തിന്റെ സവിശേഷതകൾ
- ഇൻപുട്ട് എടുക്കുന്നതിന് പാകത്തിലുള്ള Step-കൾ ഉണ്ടാ യിരിക്കണം.
- Step-കൾ കൃത്യതയുള്ളതും വ്യക്തവുമായിരിക്കും.
- Step-കൾ അനന്തമായി നീളരുത്.
Question 12.
C++ ലെ ടോക്കണുകൾ നിർവ്വചിക്കുക. ഏതെങ്കിലും രണ്ട് ടോക്കണുകളുടെ പേരെഴുതുക.
Answer:
ഒരു പ്രോഗ്രാമിന്റെ ചെറിയ ചെറിയ ഭാഗങ്ങളെ ടോക്കണുകൾ എന്നുപറയുന്നു. അവ താഴെ കൊടുക്കുന്നു.
Keywords, Identifiers, Literals, Punctuators and Operators.
Question 13.
C++ ലെ ഏതെങ്കിലും നാലു അടിസ്ഥാന ഡാറ്റ ടൈപ്പുകളുടെ പേരെഴുതുക.
Answer:
void, char, int, float and double
Question 14.
C++ ലെ variable declation-ന്റെ ഘടന എഴുതുക.
Answer:
Syntax
Single variable declaration-:
Data_type variable_name[size]; (Note: Size is optional);
Eg. int n;
float k;
char name[40];
Multiple variable declaration-:
Data_type variable_name1, variable_name2,….;
Eg. int a,b,c;
float n1,n2;
Question 15.
C++ ലെ ഒരു ലൂപ്പ് പ്രസ്താവനയുടെ ഘടകങ്ങൾ എന്തൊ ക്കെയാണ്?
Answer:
The elements of a loop are given below,
- Variable Initialisation
- Test expression(Checking)
- Variable Updation
- loop body
Question 16.
ഡയൽ – അപ്പ്, മൊബൈൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾ താരതമ്യം ചെയ്യുക.
Answer:
Dial up | Broad band |
1. വേഗം കുറഞ്ഞ കണക്ഷൻ | 1. വേഗത കൂടുതലുള്ള കണക്ഷൻ |
2. ISP-യുടെ നമ്പറിലേക്ക് ഡയൽ ചെയ്യാം | 2. ഇത് എല്ലായ്പ്പോഴും ലഭ്യമായ കണക്ഷനാണ്. |
3. ഒരു സമയത്ത് വോയ്സ് അല്ലെങ്കിൽ ഇന്റർനെറ്റ് മാത്രമേ ലഭ്യമാവുകയുള്ളൂ. | 3. ഒരേ സമയം രണ്ടും ലഭ്യമാവും. |
Question 17.
സോഷ്യൽ മീഡിയയുടെ ഏതെങ്കിലും രണ്ടു ഗുണങ്ങൾ വിശ ദീകരിക്കുക.
Answer:
Bring people together, plan and organize events, Business promotion and social skills.
Question 18.
EPS വിശദീകരിക്കുക.
Answer:
Electronic Payment System-: It is a system of financial/money exchange between buyers and sellers in an online environment.
Question 19.
ഏതെങ്കിലും നാല് ഇ – ലേണിംഗ് ടൂളുകൾ ലിസ്റ്റ് ചെയ്യുക.
Answer:
E-Book Reader, E-Text, Online chat, E-Content and educational TV channels.
Part – III
20 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 9 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (9 × 3 = 27)
Question 20.
(101010111)2 എന്ന സംഖ്യയ്ക്ക് തുല്യമായ ഒക്ടൽ, ഹെക്സ ഡെസിമൽ സംഖ്യകൾ കണ്ടുപിടിക്കുക.
Answer:
a) Conversion from binary to octal – ബൈനറി നമ്പ റിനെ 3 bit-കളുടെ ഗ്രൂപ്പാക്കി മാറ്റുക. വലത്തേ വശത്ത് നിന്നും ആരംഭിക്കണം. തുടർന്ന് ഓരോ ഗ്രൂപ്പിന്റേയും തുല്യമായ ഒക്റ്റൽ നമ്പർ എഴുതണം.
(101010111)2 = (527)8
b) Conversion from binary to hexadecimal – ബൈനറി നമ്പറിനെ 4 bit-കളുടെ ഗ്രൂപ്പാക്കി മാറ്റുക. (വ ലത്തെ വശത്ത് നിന്നും ആരംഭിക്കണം). ആവശ്യമുണ്ടെങ്കിൽ ഇടത് ഭാഗത്ത് പൂജ്യങ്ങൾ ചേർക്കണം. തുടർന്ന് ഓരോ ഗ്രൂപ്പിന്റേയും തുല്യമായ ഹെക്സ ഡെസിമൽ നമ്പർ എഴു തണം.
(101010111)2 = (157)16
Question 21.
പൂർണ സംഖ്യകളെ പ്രതിനിധാനം ചെയ്യുന്ന മൂന്നു രീതികൾ ചുരുക്കി വിവരിക്കുക.
Answer:
Representation of integers
കമ്പ്യൂട്ടറിൽ integers സൂക്ഷിക്കുന്നതിന് 3 വഴികളുണ്ട്. അവ താഴെ കൊടുത്തിരിക്കുന്നതാണ്.
1) Sign Magnitude Representation (SMR) – സാധാര ണയായി ഒരു നമ്പറിന് രണ്ട് ഭാഗങ്ങളുണ്ട്. ചിഹ്നവും അതിന്റെ മൂല്യവും. ഉദാഹരണത്തിന് +5ൽ + എന്നത് അതിന്റെ ചിഹ്നവും 5 എന്നത് അതിന്റെ മൂല്യവുമാണ്. SMRൽ Most significant bit ഉപയോഗിച്ച് ചിഹ്നം രേഖ പ്പെടുത്താം. MSB പൂജ്യമാണെങ്കിൽ ചിഹ്നം പോസിറ്റീവും, MSB ഒന്നാണെങ്കിൽ ചിഹ്നം നെഗറ്റീവും ആണ്.
ഉദാഹരണത്തിന് ഒരു കമ്പ്യൂട്ടറിന്റെ word size ഒരു byte ആണെങ്കിൽ (8 bits)
+5 സൂക്ഷിക്കുന്നതിങ്ങനെയാണ്
0 | 0 | 0 | 0 | 0 | 1 | 0 | 1 |
-5 സൂക്ഷിക്കുന്നതിങ്ങനെയാണ്.
1 | 0 | 0 | 0 | 0 | 1 | 0 | 1 |
ഇവിടെ MSB ചിഹ്നത്തിനുവേണ്ടിയും ബാക്കിയുള്ള 7 bitsകൾ നമ്പർ രേഖപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു. ആയതിനാൽ 27 = 128 നമ്പറുകൾ നമുക്ക് സൂക്ഷിക്കാം. നെഗറ്റീവ് നമ്പറുകളും പോസിറ്റീവ് നമ്പറുകളും ഉള്ളതിനാൽ നമുക്ക് മൊത്തം 128 + 128 = 256 നമ്പറുകൾ സൂക്ഷിക്കാം. 0 മുതൽ +127 വരെയും 0 മുതൽ -127 വരെയും ആണ് നമ്പ റുകൾ. പൂജ്യം രണ്ട് സ്ഥലത്ത് ഉള്ളതിനാൽ 256 1 = 255 നമ്പ റുകൾ സൂക്ഷിക്കാം.
2) 1’s Complement Representation : ഒരു നമ്പറിന്റെ 1’s complement എടുക്കുന്നതിന് എല്ലാ കളേയും ആക്കുകയും എല്ലാ നേയും 1 ആക്കുകയും ചെയ്താൽ മതി. 1’s complement ഉപയോഗിച്ച് നെഗറ്റീവ് നമ്പറുകൾ സൂക്ഷിക്കാം. പോസിറ്റീവ് നമ്പറിന് 1’s complement ഇല്ല. ഉദാഹരണം: 21 ന്റെ 1’s complement കാണുന്നതിന് ആദ്യം +21 കണ്ടുപിടിക്കുക.
+21 → 00010101
1’s complement എടുക്കുന്നതിന് എല്ലാ കളും 1 ആക്കുക. എല്ലാ കളും 0 ആക്കുക.
3) 2’s Complement Representation : ഒരു നമ്പറിന്റെ 2’s complement എടുക്കുന്നതിന് ആദ്യം 1’s complement കാണുക. അതിനുശേഷം അതിന്റെ കൂടെ 1 കൂട്ടു ക. പോസിറ്റീവ് നമ്പറിന് 2’s complement ഇല്ല, നെത റ്റീവ് നമ്പറുകളെ രേഖപ്പെടുത്താനാണ് ഇത് ഉപയോഗിക്കു ന്നത്
21 ന്റെ 2’s complement കാണുന്നതിന് ആദ്യം അതിന്റെ 1’s complement കാണുക. അതിനുശേഷം 1 കൂട്ടുക. +21= 0 0010101
21 ൻ്റെ 1’s complement = 111 01 010
ഇതിന്റെ കൂടെ 1 കൂട്ടുക.
21 ൻ്റെ 2’s complement = 11101011
Question 22.
RAM & ROM എന്നിവ താരതമ്യം ചെയ്യുക.
Answer:
RAM | ROM |
Random Access Memory | Read Only Memory |
അസ്ഥിരമാണ് | സ്ഥിരമാണ് |
വേഗതയേറിയത് | വേഗത കുറവ് |
എഴുതാനും വായിക്കാനും സാധിക്കും | എഴുതാൻ സാധിക്കില്ല. |
CPU നു വേണ്ട പ്രോഗ്രാമും, data യും ശേഖരിച്ചു വെയ്ക്കുന്നു. | Boot ചെയ്യാൻ വേണ്ട പ്രോഗ്രാം സൂക്ഷിക്കുന്നു |
Question 23.
പ്രോഗ്രാമിനകത്ത് ഡോക്യുമെന്റേഷന്റെ ആവശ്യമെന്താണ്? രണ്ടു തരം ഡോക്യുമെന്റേഷനുകളുടെ പേരെഴുതുക.
Answer:
പ്രോഗ്രാമിങ്ങിന്റെ വിവിധ ഘട്ടങ്ങളിലെ അവസാന ഘട്ടമാണ് ഡോക്യുമെന്റേഷൻ. തുടർത്തനം ആവശ്യം വേണ്ട ഘട്ടമാണിത്. ഭാവിയിൽ പ്രോഗ്രാമിൽ എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുള്ള പ്പോൾ ഇത് വളരെ ഉപകാരപ്രദമായിരിക്കും. ഡോക്യുമെന്റേഷൻ രണ്ട് തരത്തിലുണ്ട് ഇന്റേണലും, എക്സ്റ്റേണലും.
Question 24.
വിവിധതരം ലിറ്ററലുകളെ തിരിച്ചറിയുക.
25, ‘A’, “HELLO”
Answer:
There are 4 literals integer, float, character and string.
25 – integer literal
‘A’ – Character literal
“HELLO”-String literal
Question 25.
എന്താണ് variable? താഴെ കൊടുത്തിരിക്കുന്ന ഡയത്തിൽ നിന്നും variable-ന്റെ content, name എന്നിവ തിരിച്ചറിയുക.
Answer:
മെമ്മറിയിലെ പേര് നൽകിയിട്ടുള്ള ഇടങ്ങളെ വാരിയബിൾ എന്ന് പറയുന്നു.
ഇവിടെ വാരിയബിളിന്റെ പേര് – Num
ആയതിന്റെ കണ്ടെന്റ് – 25 ഉം ആണ്.
Question 26.
C++ പ്രോഗ്രാമിന്റെ ഘടന എഴുതുക.
Answer:
Structure of a C++ program
A typical C++ program would contain four sections as shown below.
Include files(Pre processor directives)
Function declarations
Function definitions
Main function programs
Eg. #include<iostream> using namespace std; int sum(int x, int y) { return (x+y); } int main() { cout<<sum(2,3); }
Question 27.
C++ ലെ ടൈപ്പ് കൺവെർഷൻസ് ഉദാഹരണസഹിതം വിവരിക്കുക.
Answer:
Type conversion : രണ്ട് തരത്തിലുള്ള ടൈപ്പ് കൺവെർഷ നുകളുണ്ട്.
1) Implicit type conversion : C++ കമ്പയ്ലർ തനിയെ ചെയ്യുന്ന കൺവെർഷൻ. കുറഞ്ഞ സൈസിലുള്ള ഡാറ്റാ ടൈപ്പിൽ നിന്നും വലിയ സൈസിലുള്ള ഡാറ്റാ ടൈപ്പിലേക്ക് കൺവെർട്ട് ചെയ്യുന്നു. ഇതിനെ ടൈപ്പ് പ്രൊമോഷൻ എന്ന് പറയുന്നു. കുറഞ്ഞ സൈസിലുള്ള ഡാറ്റാ ടൈപ്പിൽ നിന്നും വലിയ സൈസിലുള്ള ഡാറ്റാ ടൈപ്പ് എന്ന രീതിയിൽ താഴെ കൊടുത്തിരിക്കുന്നു.
unsigned int(2 bytes), int(4 bytes), long (4 bytes), unsigned long (4 bytes), float(4 bytes), double(8 bytes), long double(10 bytes)
2) Explicit type conversion : ഇതിനെ ടൈപ്പ് കാസ്റ്റിംഗ് എന്നുകൂടി പറയുന്നു. ഇത് പ്രോഗ്രാമാണ് ചെയ്യുന്നത്. സിന്റാക്സ് താഴെ കൊടുക്കുന്നു.
(data type to be converted) expression
ഉദാ : int x=10;
(float) x; x എന്ന വാരിയബിളിന്റെ ഡാറ്റാ ടൈപ്പ് ഇന്റിജ റിൽ നിന്നും ഫ്ളോട്ടിലേക്ക് കൺവെർട്ട് ചെയ്യുന്നു.
Question 28.
switch, else if ladder താരതമ്യം ചെയ്യുക.
Answer:
switch ഉം if else if ഉം തമ്മിലുള്ള വ്യത്യാസങ്ങൾ ചുവടെ കൊടുക്കുന്നു.
- സമമാണോ എന്ന് പരിശോധിക്കുന്നതിനു വേണ്ടിയാണ് സ്വിച്ച് ഉപയോഗിക്കുന്നത്.
- If else ആണ് കുറച്ചുകൂടി വേഗതയുള്ളത്.
- If else ദശാംശസംഖ്യ കൈകാര്യം ചെയ്യുന്നതിനും ഉപയോ ഗിക്കാം.
- പരിശോധിക്കേണ്ട എക്സ്പ്രഷനിൽ കുറെ വാരിയബിളുകൾ ഉണ്ടെങ്കിൽ if else ആണ് നല്ലത്.
- ഒരു നിശ്ചിത എണ്ണം സംഖ്യകളിൽ നിന്നാണ് ഉത്തരം എങ്കിൽ if else നേക്കാൾ switch ആണ് നല്ലത്.
Question 29.
ഡാറ്റ് കമ്മ്യൂണിക്കേഷൻ നിർവ്വചിക്കുക. ഡാറ്റാ കമ്മ്യൂണിക്കേഷ നിൽ സംവിധാനം നിർമ്മിക്കുന്നതിനുള്ള അടിസ്ഥാന ഘടകങ്ങ ളുടെ പേരെഴുതുക.
Answer:
Data communication system
രണ്ട് മനുഷ്യർ തമ്മിൽ information കൈമാറ്റം ചെയ്യുന്നതിനെ യാണ് communication എന്നുപറയുന്നത്. എന്നാൽ data communication എന്നത് രണ്ട് കംപ്യൂട്ടറുകൾ തമ്മിലുള്ള ആശ യവിനിമയമാണ്.
Message : ഒരു മീഡിയത്തിൽ കൂടി അയക്കാൻ ഉദ്ദേശിക്കുന്ന ഡാറ്റയേയോ ഇൻഫർമേഷനേയോ മെസേജ് എന്ന് പറയുന്നു.
Sender : ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ ഒരു ഉപകരണം ആണ് സെന്റർ. അതാണ് ഡാറ്റ അയക്കുന്നത്.
Receiver : ഇതും ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ ഉപകരണമാണ്. ഇത് ഡാറ്റ സ്വീകരിക്കുന്നു.
Medium : ഇതുവഴിയാണ് മെസേജുകൾ സെന്ററിൽ നിന്നും സ്വീകർത്താവിലേക്ക് അയക്കുന്നത്.
Protocol : ഡാറ്റ അയക്കുന്നതിനുള്ള നിയമങ്ങളാണ് പ്രോട്ടോ കോൾ.
Question 30.
ചെറുകുറിപ്പ് തയ്യാറാക്കുക.
a) Switch
b) Router
c) Gateway
Answer:
a) Switch -: കമ്പ്യൂട്ടറുകളെ network മായി connect ചെയ്യു ന്നതിനുള്ള വിലയേറിയ ഉപകരണമാണ് switch. നെറ്റ്വർക്കിലെ ഉദ്ദേശിച്ചിട്ടുള്ള കമ്പ്യൂട്ടറിന് മാത്രമേ ഡാറ്റ അയക്കുകയുള്ളൂ. ആയതിനാൽ traffic കുറയ്ക്കാനും, speed കൂട്ടുവാനും ഇത് ഉപയോഗിച്ച് സാധിക്കും.
b) Router -: ഒരേ തരത്തിലുള്ള ഒരേ പ്രോട്ടോക്കോളുകൾ ഉപ യോഗിക്കുന്നതുമായ network കളെ connect ചെയ്യാൻ router എന്ന ഉപകരണം ഉപയോഗിക്കുന്നു.
c) Gateway -: വ്യത്യസ്ത തരത്തിലുള്ളതും വ്യത്യസ്ത പ്രോട്ടോക്കോളുകൾ ഉപയോഗിക്കുന്നതുമായ network കളെ connect ചെയ്യാൻ Gateway ഉപയോഗിക്കുന്നു.
Question 31.
ഇന്റർനെറ്റ് കണക്ഷനുള്ള ഹാർഡ് വെയർ, സോഫ്റ്റ്വെയർ ആവശ്യകതകൾ എന്തൊക്കയാണ്?
Answer:
Hardware
a) A computer
b) A modem
c) A telephone connection
Software
a) An account with an ISP
b) A browser S/W (Google Chrome, Mozilla Firefox, MS internet explorer, etc)
Question 32.
എന്താണ് ഇ – ഗവേണൻസ് ? ഇ – ഗവേണൻസിന്റെ തരങ്ങളുടെ പേരെഴുതുക.
Answer:
E-Governance
കമ്പ്യൂട്ടറും വാർത്താവിനിമയ ഉപകരണങ്ങളും കൂട്ടിചേർത്ത് ഗവൺമെന്റിന്റെ പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ സാധാരണ ജന ങ്ങളിലേക്ക് എത്തുവാൻ സഹായിക്കുന്നതിനെ ഇ- ഗവേർണൻസ് എന്ന് പറയുന്നു. ഇതുമുഖാന്തിരം ഗവൺമെന്റിന് പൊതുജന ങ്ങളെ എളുപ്പത്തിലും, സുതാര്യവും, കാര്യക്ഷമവുമായി സേവിക്കാം.
Part – IV
2 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 11 എണ്ണ ത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (9 × 2 = 18)
Question 33.
a) എന്താണ് ഇ- മാലിന്യം?
b) ഇ – മാലിന്യം നിർമാർജന രീതികൾ രഹസ്യമായി വിശദീക രിക്കുക.
c) ഗ്രീൻ കമ്പ്യൂട്ടിംഗിന്റെ നാല് വ്യത്യസ്ത സമീപനങ്ങൾ പട്ടി കപ്പെടുത്തുക.
Answer:
a) ഇ – വേസ്റ്റ് (electronic waste) : ശരിയായി പ്രവർത്തി ക്കാത്ത അല്ലെങ്കിൽ കേടായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങ ളായ കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ടിവികൾ, സിഎഫ്എൽ മുതലായവയെ ഇ – വേസ്റ്റ് എന്ന് പറയുന്നു.
b) ഇ – വേസ്റ്റ് സംസ്ക്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ
a) റീയൂസ് – ഇ- വേസ്റ്റുകളിൽ ഉപയോഗിക്കുവാൻ സാധിക്കുന്നത് വീണ്ടും ഉപയോഗിക്കുക.
b) ഇൻസിനറേഷൻ : ഒരു ചിമ്മിണിയിൽ തീവ്രതയുള്ള ചൂട് ഉപയോഗിച്ച് കത്തിച്ച് കളയുക.
c) റീസൈക്ലിങ്ങ് : ഇ- വേസ്റ്റ് ഉപയോഗിച്ച് പുതിയ ഉൽപ്പ ന്നങ്ങൾ നിർമ്മിക്കുക.
d) നിലം നികത്തുക : വലിയ കുഴികളെടുത്ത് ഇ- വേസ്റ്റ് അതിൽ കുഴിച്ച് മൂടുക അതിനുശേഷം മണ്ണിട്ട് നിക ക ത്തുക.
c) ഗ്രീൻ കമ്പ്യൂട്ടിങ്ങ് അല്ലെങ്കിൽ ഗ്രീൻ ഐടി : പ്രകൃതിയോട് ഇണക്കമുള്ള കമ്പ്യൂട്ടറും മറ്റ് ഉൽപ്പന്നങ്ങളേയും കുറിച്ചുള്ള പഠനവും അവ ഉപയോഗിക്കുക എന്നുള്ള കീഴ്വഴക്കങ്ങ ളുമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഭൂമിയോടും പ്രകൃതിയോടും മനുഷ്യൻ നടത്തുന്ന തെറ്റായ പ്രവ ത്തികൾ കുറക്കുന്നതിനുള്ള ചുവടുകൾ താഴെ കൊടുക്കുന്നു.
- ആവശ്യമില്ലാത്തപ്പോൾ കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും പ്രവർത്തിക്കുന്നത് ഒഴിവാക്കുക.
- വിദ്യുച്ഛക്തി കുറയ്ക്കുന്നതിനുള്ള രീതികൾ പിന്തുടരുക.
- ഡെസ്ക് ടോപ്പ് കമ്പ്യൂട്ടറിനു പകരം, ലാപ്ടോപ്പ് ഉപയോഗി ക്കുക.
- ആവശ്യമില്ലെങ്കിൽ പ്രിന്റ് എടുക്കുന്നത് ഒഴിവാക്കുക.
- സിആർടി (CRT) മോണിറ്ററിനു പകരം എൽസിഡി (LCD) ഉപയോഗിക്കുക.
- ഊർജ്ജം ലാഭിക്കുന്നതരത്തിലുള്ളതോ സൂര്യപ്രകാശത്തിൽ പ്രവർത്തിക്കുന്നതോ ആയിട്ടുള്ള ഹാർഡ് വെയർ സോഫ്റ്റ്വെയർ എന്നിവ ഉപയോഗിക്കുക.
- നിയമം അനുശാസിക്കുന്നതരത്തിൽ ശരിയായ രീതിയിൽ ഇ- വേസ്റ്റ് സംസ്കരിക്കുക.
ഗ്രീൻ കമ്പ്യൂട്ടിങ്ങ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുവടുകൾ താഴെ കൊടുക്കുന്നു.
- ഹരിത രൂപകൽപ്പന : ഊർജ്ജം ലാഭിക്കുന്നതും പ്രകൃതിയോട് ഇണങ്ങിയതുമായ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുക.
- ഹരിത രീതിയിൽ നിർമ്മിക്കുക : പ്രകൃതിയോട് ഇണങ്ങാത്ത രീതിയിലുള്ള ഉൽപന്നങ്ങൾ കുറയ്ക്കുക.
- ഹരിത രീതിയിലുള്ള ഉപയോഗം : ഊർജ്ജം ലാഭിക്കുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുക.
- ഹരിത രീതിയിലുള്ള സംസ്ക്കരണം : എളുപ്പത്തിൽ സംസ്ക്ക രിക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഉൽപന്നങ്ങൾ ഉപ യോഗിക്കുക.
Question 34.
a) എന്താണ് ഡീബഗ്ഗിംഗ്?
b) ഏതെങ്കിലും രണ്ട് പ്രോഗ്രാമിംഗ് തെറ്റുകൾ എഴുതുക.
c) ഫ്ളോചാർട്ടിലെ തെറ്റുകൾ കണ്ടെത്തി തിരുത്തുക.
Answer:
a) പ്രോഗ്രാമിലെ തെറ്റുകൾ തിരുത്തുന്നതിനുളള പ്രക്രിയയെ ഡിബഗ്ഗിങ്ങ് എന്ന് പറയുന്നു.
b) Syntax error, Logical error and runtime error
c)
Question 35.
a) എൻട്രി നിയന്ത്രിത ലൂപ്പുകൾക്കുള്ള ഉദാഹരണങ്ങൾ നൽകുക.
b) While, do-while loop എന്നിവ താരതമ്യം ചെയ്യുക.
Answer:
a) for and while
b)
while loop | do while loop |
Entry controlled | Exit controlled |
Sometimes the body will not execute at least once | The body will be executed once even if the condition is false |
Question 36.
a) ടോപ്പോളജി നിർവ്വചിക്കുക.
b) ഏതെങ്കിലും മൂന്ന് നെറ്റ് വർക്ക് ടോപ്പോളജികൾ വിശദീക രിക്കുക.
Answer:
1) Star topology – Star Topology യിൽ ഒരു Server computer ഉണ്ട്. മറ്റുള്ള കമ്പ്യൂട്ടറുകൾ ഇതിനോട് കണക്ട് ചെയ്യുന്നു. ‘A’ എന്ന കമ്പ്യൂട്ടറിന് ‘B’ എന്ന കമ്പ്യൂട്ടറിലേക്ക് ഡാറ്റ അയക്കണമെങ്കിൽ ആദ്യം
‘A’ server ലേക്ക് ഡാറ്റ അയ ക്കുന്നു. പിന്നീട് server ‘B’ യിലേക്ക് മെസ്സേജ് അയക്കുന്നു. അതായത് എല്ലാ മെസ്സേജും സെർവറിൽ കൂടി മാത്രമേ അയ ക്കാൻ സാധിക്കുകയുള്ളൂ.
ഇവിടെ പുതിയ കമ്പ്യൂട്ടറുകൾ add ചെയ്യാനും remove ചെയ്യാനും വളരെ എളുപ്പമാണ്. ഇവിടെ ഒരു work station കേടായാൽ നെറ്റ്വർക്കിനെ ഒരിക്കലും ബാധിക്കു കയില്ല. ഇതിന്റെ കോട്ടം സെർവർ കേടായാൽ മുഴുവൻ networkഉം പ്രവർത്തനക്ഷമമല്ലാതാകും.
2) Bus topology – Bus എന്ന ഒരു കേബിൾ ആയി എല്ലാ കമ്പ്യൂട്ടറുകളും ബന്ധിപ്പിക്കുന്നു. ഇവിടെ ഒരു കമ്പ്യൂട്ടർ ഡാറ്റ transmit 30. Network ലെ മറ്റുള്ള എല്ലാ കമ്പ്യൂട്ടറു കളും ശ്രദ്ധിക്കുന്നു. അതി നാൽ ഇതിനെ Broadcast bus എന്നും പറയുന്നു.
ഈ നെറ്റ് വർക്കിലേക്ക് പുതിയ കമ്പ്യൂട്ടറുകൾ add ചെയ്യാനും remove ചെയ്യാനും വളരെ എളുപ്പമാണ്. Installation cost വളരെ കുറവാ ണ്. ഇവിടെ നിയന്ത്രിക്കാനായി ഒരു കമ്പ്യൂട്ടർ ഇല്ലാത്തതി നാൽ fault എന്താണെന്ന് കണ്ടുപിടിക്കാൻ വളരെ ബുദ്ധ മുട്ടായിരിക്കും.
3) Ring Topology – ഇവിടെ കമ്പ്യൂട്ടറുകളെല്ലാം ഒരു ring ന്റെ ഷേപ്പിലാണ് കണക്ട് ചെയ്തിരിക്കുന്നത്. അതിനാൽ Ring Topology എന്ന് വിളിക്കുന്നു. ഇവിടെ ഒരു computer message transmit ചെയ്യുന്നു. അതോടൊപ്പം destination computer ന്റെ അഡ്രസ്സും tag ചെയ്തിട്ടുണ്ടായിരിക്കും. ഈ message ഒരു Direction-ൽ സഞ്ചരിക്കു ന്നു. ഓരോ കമ്പ്യൂട്ടറും മെസ്സേജ് തനിക്കാണോ എന്ന് ചെക്ക് ചെയ്യുന്നു. ആണെങ്കിൽ അവ സ്വീകരിക്കുന്നു അല്ലെങ്കിൽ മെസ്സേജ് അടുത്ത കമ്പ്യൂ ട്ടറിലേക്ക് transmit ചെയ്യുന്നു.
ഈ networkന് വളരെ കുറച്ച് കേബിൾ മാത്രമേ ആവശ്യ മുളളൂ. ഒരു കമ്പ്യൂട്ടർ കേടായാൽ ചിലപ്പോൾ networkന്റെ ഒരു ഭാഗം പ്രവർത്തനക്ഷമമല്ലാതാകും. ഒരു കമ്പ്യൂട്ടർ add ചെയ്യാൻ വളരെ ബുദ്ധിമുട്ടായിരിക്കും.
4) Hybrid Topology – ഇത് രണ്ടോ അതിലധികമോ net work ന്റെ സങ്കരമാണ്. Tree Topology, Mesh topology എന്നിങ്ങനെ Hybrid Topology ഉണ്ട്.
a) Tree Topology – ഒരു ടി തല കീഴായി പിടിച്ചിരി ക്കുന്നതുപോലെ ഷേപ്പ് ഉള്ള topology ആണ് Tree Topology. അതിന്റെ rootൽ ഒരു സെർവറും, ബ്രാഞ്ചു കളിൽ കമ്പ്യൂട്ടറുകളുമുണ്ട്. ഇത് bus topologyയുടെ ഒരു വകഭേദമാണ് Bus Topoloy യിൽ data trans- mit ചെയ്യുന്നതുപോലെയാണ് ഇവിടെ ഡg transmit ചെയ്യുന്നത്. ഇവി ടത്തെ കോട്ടെമെ എന്തെന്നാൽ ഒരു കമ്പ്യൂട്ടർ fail ആയാൽ ചില പ്പോൾ മുഴുവൻ ഭാഗവും കേടാ വും.
b) Mesh Topology – ഇവിടെ എല്ലാ കമ്പ്യൂട്ടറുകളും പര സ്പരം അങ്ങോട്ടും ഇങ്ങോട്ടും കണക്ട് ചെയ്തിട്ടുണ്ട്. ഇത് വല പോലെയാണ്. രണ്ട് കമ്പ്യൂട്ടറുകൾ തമ്മിൽ ഒന്നിലധികം വഴികളുണ്ട്. ഒരു വഴി തടസ്സപ്പെട്ടാൽ വേറൊരു വഴി യിൽകൂടി ഡാറ്റ ട്രാൻസ്ഫർ ചെയ്യാം.