Plus One Economics Board Model Paper 2023 Malayalam Medium

Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers Board Model Paper 2023 Malayalam Medium helps in understanding answer patterns.

Plus One Economics Board Model Paper 2023 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്ത രമെഴുതുക. 1 സ്കോർ വീതം (8 × 1 = 8)

Question 1.
ധവള വിപ്ലവവുമായി ബന്ധപ്പെട്ടത്
(a) മത്സ്യ ഉല്പാദനം
(b) പാൽ ഉല്പാദനം
(c) പഴം ഉല്പാദനം
(d) പുഷ്പ ഉല്പാദനം
Answer:
(b) പാൽ ഉല്പാദനം

Question 2.
ജയിൽ ജീവിത ചെലവുമായി ബന്ധപ്പെട്ടത്
(a) ദാദാഭായ് നവറോജി
(b) അമർത്വാസെൻ
(c) വി.കെ. ആർ.വി. റാവു
(d) ആർ.സി. ദേശായ്
Answer:
(a) ദാദാഭായ് നവറോജി

Question 3.
ഒരു സ്ഥാപനത്തിന്റെ പതിവ് സേവനങ്ങൾ ആ സ്ഥാപനത്തിന്റെ പുറത്ത് നിന്നും സ്വീകരിക്കുന്ന പ്രക്രിയ
(a) വാണിജ്യവൽക്കരണം
(b) ദേശവൽക്കരണം
(c) സ്വകാര്യവൽക്കരണം
(d) പുറം കരാർ
Answer:
(d) പുറം കരാർ

Question 4.
ഭൂ പരിധിയുമായി ബന്ധപ്പെട്ടത്
(a) ഭൂപരിഷ്കരണം
(b) ധവള വിപ്ലവം
(c) സുവർണ വിപ്ലവം
(d) രജത വിപ്ലവം
Answer:
(a) ഭൂപരിഷ്കരണം

Question 5.
ഇന്ത്യൻ തൊഴിലാളികളിൽ ഭൂരിഭാഗവും ഉൾപ്പെടുന്നത്
(a) കൂലിവേല
(b) സ്വയം തൊഴിൽ
(c) ഗവൺമെന്റ് ശമ്പളം
(d) അർധ ഗവൺമെന്റ് ശമ്പളം
Answer:
(b) സ്വയം തൊഴിൽ

Question 6.
ഒരു ഗവേഷകൻ വെബ്സൈറ്റിൽ നിന്നും ശേഖരിക്കുന്ന ഡാറ്റ
(a) പ്രാഥമിക ഡാറ്റ
(b) ദ്വിതീയ ഡാറ്റ
(c) തൃതീയ ഡാറ്റ
(d) മുകളിൽ പറഞ്ഞതൊന്നുമല്ല
Answer:
(b) ദ്വിതീയ ഡാറ്റ

Plus One Economics Board Model Paper 2023 Malayalam Medium

Question 7.
ശ്രേണിയിലെ ഏറ്റവും മധ്യത്തിലുള്ള മൂല്യം
(a) സമാന്തര മാധ്യം
(b) മധ്വാങ്കം
(c) ബഹുലകം
(d) മാനക വ്യതിയാനം
Answer:
(b) മധ്വാങ്കം

Question 8.
പരസ്പര ബന്ധമുള്ള ഒരു കൂട്ടം ചരങ്ങളിലുണ്ടാകുന്ന മാറ്റ ത്തിന്റെ വ്യാപ്തി അളക്കുന്നതിനുള്ള സാംഖിക ഉപകരണം
(a) സൂചകാങ്കം
(b) റേഞ്ച്
(c) മാധ്യ വ്യതിയാനം
(d)ചതുർത്ഥക വ്യതിയാനം
Answer:
(a) സൂചകാങ്കം

Question 9.
താഴെ കൊടുത്തിരിക്കുന്നവയിൽ ദ്വിമാന ഡയഗ്രം
(a) ലഘുബാർ ഡയഗ്രം
(b) ബഹുജന ബാർ ഡയഗ്രം
(c) ഘടകബാർ ഡയഗ്രം
(d) ഹിസ്റ്റോഗ്രാം
Answer:
(d) ഹിസ്റ്റോഗ്രാം

Question 10.
എല്ലാ നിരീക്ഷണങ്ങളുടെയും ആകെ തുകയെ നിരീക്ഷണങ്ങ ളുടെ എണ്ണം കൊണ്ട് ഹരിച്ചത്.
(a) സമാന്തര മാധ്യം
(b) മധ്യാങ്കം
(c) ബഹുലകം
(d) പാർട്ടീഷ്യൻ മൂല്യങ്ങൾ
Answer:
(a) സമാന്തര മാധ്യം

11 മുതൽ 15 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (4 × 2 = 8)

Question 11.
ഗ്രാമീണ വായ്പ നൽകുന്ന ഏതെങ്കിലും രണ്ട് സ്ഥാപനങ്ങൾ എഴുതുക.
Answer:
NABARD, RRB

Question 12.
സമസ്തവും സാമ്പിളും വേർതിരിച്ചെഴുതുക.
Answer:
പഠനം നടത്തുന്ന മൊത്തം യൂണിറ്റുകളെ സമസ്തം എന്നും ഇതിലെ തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളെ സാമ്പിൾ എന്നും പറ യുന്നു.

Question 13.
സാമ്പത്തിക ശാസ്ത്രത്തിൽ സൂചകാങ്കളുടെ ഉപയോഗങ്ങൾ എഴുതുക.
Answer:
വിലക്കയറ്റം, ശമ്പളപരിഷ്കരണം, വില നിയന്ത്രണവും, വില നിർണ്ണയം എന്നീ മേഖലകളിൽ സൂചകാങ്കം ഉപയോഗപ്പെടു ത്താം.

Question 14.
ഇന്ത്യയിലെ ദാരിദ്രത്തിന്റെ 4 കാരണങ്ങൾ എഴുതുക.
Answer:
സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അസമത്വം, പാർശ്വവൽക്ക രണം, തൊഴിലില്ലായ്മ, കടം, സമ്പത്തിന്റെയും വരുമാനത്തി ന്റെയും അസന്തുലിത വിതരണം.

Plus One Economics Board Model Paper 2023 Malayalam Medium

Question 15.
പ്രൊജക്ട് തയ്യാറാക്കുന്നതിനുള്ള 4 ഘട്ടങ്ങൾ എഴുതുക.
Answer:

  1. പഠനവിഷയം / പഠനമേഖല തിരഞ്ഞെടുക്കൽ
  2. എവിടെ നിന്ന് വിവരശേഖരണം നടത്തും എന്ന് തീരു മാനിക്കുക.
  3. വിവരശേഖരണം
  4. ശേഖരിച്ച വിവരങ്ങളെ ക്രോഡീകരിച്ച് അവതരിപ്പി ക്കുക.
  5. വിവരവിശകലനവും വ്യാഖ്യാനവും
  6. നിഗമനം

16 മുതൽ 20 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (4 × 3 = 12)

Question 16.
ഔപചാരിക മേഖലയും അനൗപചാരിക മേഖലയും വേർതിരി ച്ചെഴുതുക.
Answer:
സംഘടിത മേഖലയിലെ തൊഴിലാളികൾ ധാരാളം ആനുകൂല ങ്ങൾ അനുഭവിക്കുന്നു. സാമൂഹ്യസുരക്ഷാപദ്ധതികൾ, ശമ്പള ത്തോടുകൂടിയ അവധി, ചികിത്സാസൗകര്യങ്ങൾ, പ്രസവാവധി, പ്രൊവിഡൻഫണ്ട്, ഗ്രാറ്റിവിറ്റി പെൻഷൻ.

സംഘടിതമേഖല അല്ലാത്ത മറ്റെല്ലാ മേഖലകളെയും അസംഘ ടിത മേഖല എന്നുപറയുന്നു. ഈ മേഖലയിൽ വരുമാന സ്ഥിരത ഇല്ല. തൊഴിൽ സ്ഥിരത ഇല്ല. തൊഴിൽ സംരക്ഷണം ഇല്ല. കാല ഹരണപ്പെട്ട സാങ്കേതിക വിദ്യയുടെ ഉപയോഗം.

Question 17.
പരിസ്ഥിതിയുടെ ധർമ്മങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
വിഭവങ്ങൾ പ്രദാനം ചെയ്യുന്നു. മാലിന്വങ്ങളെ ഉൾക്കൊളളുന്നു. ജീവന്റെ നിലനിൽപ്പിനാധാരമായി വർത്തിക്കുന്നു.

Question 18.
സാമ്പത്തിക ശാസ്ത്രത്തിൽ സാംഖികത്തിന്റെ ഉപയോഗങ്ങൾ എഴുതുക.
Answer:
ഒരു സാമ്പത്തിക ചിന്തകന്റെ കയ്യിലെ മികച്ച വിശകലന ഉപാധി യാണ് സാംഖ്യം. ഇത് സാമ്പത്തികാസൂത്രണത്തിൽ ഉപയോഗപ്പെ ടുത്താം. സാമ്പത്തിക നയരൂപീകരണത്തിനും സാംഖ്യം ഉപയോ
ഗിക്കാം.

Question 19.
ഉൾചേർക്കൽ രീതിയിലുള്ള ക്ലാസിനെ ഒഴിവാക്കൽ രീതിയിലുള്ള ക്ലാസുകളാക്കി മാറ്റുക.

Class Frequency
2 – 4

6 – 8

10 – 12

14 – 16

18 – 20

22 – 24

12

18

27

28

19

8

Answer:

Class 1 – 5 5 – 9 9 – 13 13 – 17 17 – 21 21 – 15
Frequency 12 18 27 28 19 8

Question 20.
താഴെ കൊടുത്തിരിക്കുന്ന ദത്തങ്ങളുപയോഗിച്ച് പൈ ഡയഗ്രം വരയ്ക്കുക.

Sector No. of workers (%)
Primary 72
Secondary 10
Tertiary 18

Answer:
Plus One Economics Board Model Paper 2023 Malayalam Medium 1

Plus One Economics Board Model Paper 2023 Malayalam Medium

21 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)

Question 21.
ഉപഭോക്തൃ വില സൂചികയും (CPI) മൊത്തം വില സൂചികയും (WPI) വേർതിരിച്ചെഴുതുക.
Answer:
ചില്ലറ വിലയിൽ വരുന്ന മാറ്റങ്ങൾ മനസ്സിലാക്കാനാണ് ഉപ ഭോക്തൃ വില സൂചിക. പൊതുവിലയിൽ വരുന്ന മാറ്റങ്ങളെ അള ക്കാനാണ് മൊത്തവിലസൂചിക.

ഉപഭോക്തൃവില സൂചികയുടെ ഉപയോഗങ്ങൾ

  1. പണത്തിന്റെ വാങ്ങൽ ശേഷി മനസ്സിലാക്കാൻ
  2. ജീവിത നിലവാരത്തിൽ വരുന്ന മാറ്റം മനസ്സിലാക്കാൻ
  3. ശമ്പളത്തിലും മറ്റു ആനുകൂല്യത്തിലും നിർണ്ണയം നടത്താൻ
  4. പൊതുനയരൂപീകരണത്തിന് സഹായകമാണ്.
    പൊതുവിലയിൽ വരുന്ന മാറ്റം അളക്കാൻ മൊത്ത വിലസു ചിക ഉപയോഗിക്കുന്നു.

Question 22.
വിവിധ സഹബന്ധത്തെ തിരിച്ചറിയുക.
Plus One Economics Board Model Paper 2023 Malayalam Medium 2
Answer:

  1. നെഗറ്റീവ് കോറിലേഷൻ
  2. പെർഫക്ട് പോസിറ്റീവ് കോറിലേഷൻ
  3. പെർഫക്ട് നെഗറ്റീവ് കോറിലേഷൻ
  4. പോസിറ്റീവ് കോറിലേഷൻ

Question 23.
ഹരിതവിപ്ലവത്തെക്കുറിച്ച് ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ഇന്ത്യൻ കാർഷിരംഗത്ത് നടപ്പാക്കിയ വിപ്ലവകരമായ മാറ്റത്തെ സൂചിപ്പിക്കുന്ന സാങ്കേതിക പദമാണ് ഹരിതവിപ്ലവം. കാർഷിക രംഗത്ത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്. ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ഘടകങ്ങൾ അത്യുൽപ്പാദനശേഷിയുള്ള വിത്തിനങ്ങൾ, യന്ത്രവൽക്കരണം, ജലസേചന സൗകര്യങ്ങൾ, രാസകീടനാശിനികളുടെയും രാസ വളങ്ങളുടെയും ഉപയോഗം, കുറഞ്ഞ പലിശയ്ക്ക് വായ്പ.

Question 24.
ജൈവകൃഷിയുടെ മേൽമകളും പരിമിതികളും എന്തെല്ലാം?
Answer:
ജൈവകൃഷിയുടെ മേന്മകൾ: കുറഞ്ഞ ചെലവ്, ഉയർന്ന വരുമാ നം, ഉയർന്ന പോഷകഗുണം, കൂടുതൽ തൊഴിലവസരങ്ങൾ. പോരായ്മകൾ : ഉയർന്ന വില, ചെലവ് കൂടുതൽ, വിപണന പ്രശ്നങ്ങൾ.

Question 25.
ഇന്ത്യയും ചൈനയും പിന്തുടർന്ന ഏതെങ്കിലും രണ്ട് വികസന തന്ത്രങ്ങൾ താരതമ്യം ചെയ്യുക.
Answer:
ഇന്ത്യയും ചൈനയും വികസനത്തിനായി സാമ്പത്തിക ആസൂ ത്രണം ആരംഭിച്ചു. 1951- ൽ ഇന്ത്യ പഞ്ചവത്സരപദ്ധതിക്ക് തുടക്കം കുറിച്ചു. 1978 ൽ ചൈന സാമ്പത്തിക പരിഷ്കരണം നടപ്പിലാക്കി. ഇന്ത്യയിൽ സാമ്പത്തിക പരിഷ്കരണ നയങ്ങൾ 1991 ൽ നടപ്പി ലാക്കി.

26 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (4 × 5 = 26)

Question 26.
മനുഷ്യമൂലധന രൂപീകരണത്തിന്റെ വിവിധ ഉറവിടങ്ങൾ വിശ ദീകരിക്കുക.
Answer:

  • വിദ്യാഭ്യാസത്തിൽ നടത്തുന്ന നിക്ഷേപം : മാനവ മൂലധന പീകരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് വിദ്യാഭ്യാ സം. അതിനാൽ വിദ്യാഭ്യാസ പുരോഗതിക്കായി നടത്തുന്ന നിക്ഷേപം മാനവ മൂലധന രൂപീകരണത്തിലെ പ്രധാന ഘട കമാണ്.
  • ആരോഗ്യരംഗത്ത് നടത്തുന്ന നിക്ഷേപം
  • തൊഴിൽ പരിശീലനത്തിനായി നടത്തുന്ന നിക്ഷേപം.
  • കുടിയേറ്റം
  • കൃത്യമായ വിവരങ്ങൾ/വാർത്തകൾ ലഭിക്കുന്നതിനായി നട ത്തുന്ന ചിലവുകൾ നിക്ഷേപം.

Plus One Economics Board Model Paper 2023 Malayalam Medium

Question 27.
ഇന്ത്യയിൽ മണ്ണിന്റെ അപചയത്തിന് കാരണമാകുന്ന ഘടകങ്ങൾ എന്തെല്ലാം?
Answer:
വനനശീകരണം, മാറ്റകൃഷി, (Shifting Cultivation) വനം കൈയ്യേറ്റം, കാട്ടുതീ, ശാസ്ത്രീയമായ മണ്ണ് സംരക്ഷണത്തിന്റെ അഭാവം, രാസവളങ്ങളുടെയും രാസകീടനാശിനികളുടെയും വിവേകശൂന്യമായ ഉപയോഗം, അമിതമായ ഭൂഗർഭജല ഉപയോ ഗം ഇതെല്ലാമാണ് മണ്ണിന്റെ അപജയത്തിന് കാരണമായ ഘടക ങ്ങൾ.

Question 28.
പ്രാഥമിക ദത്തങ്ങൾ ശേഖരിക്കുന്നതിനുള്ള വിവിധ രീതികൾ ഏതെല്ലാം? ഏതെങ്കിലും രണ്ട് രീതികളുടെ മേൽമകൾ എഴുതുക.
Answer:

  1. വ്യക്തിഗത അഭിമുഖം
  2. ടെലിഫോൺ അഭിമുഖം
  3. തപാൽ വഴിയുള്ള ചോദ്യാവലി

വ്യക്തിഗത അഭിമുഖത്തിന്റെ ഗുണങ്ങൾ

  1. ഉയർന്ന പ്രതികരണ സാധ്യത
  2. എല്ലാതരം ചോദ്യങ്ങളും ഉൾപ്പെടുത്താം
  3. ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം
  4. വിവരാണാത്മകമായ ചോദ്യങ്ങൾ ചോദിക്കാം.

Question 29.
ക്ലാസ് ഇടവേള 7 ഉപയോഗിച്ച് ആവൃത്തി വിതരണ പട്ടിക തയ്യാ റാക്കുക.
Plus One Economics Board Model Paper 2023 Malayalam Medium 3
Answer:
Plus One Economics Board Model Paper 2023 Malayalam Medium 4

Question 30.
പൂർത്തിയാക്കുക.
A. Table Number (പട്ടികയുടെ നമ്പർ)
B. …………………….
C. Unit of Measurement (ഏകകം)
D. …………………………….
Plus One Economics Board Model Paper 2023 Malayalam Medium 5
G. ……………………………
H. ……………………………
Answer:
B. ടൈറ്റിൽ
D. ക്യാപ്ഷൻസ് / കോളം ഹെഡിങ്
E. സ്റ്റബ്സ്/റോഹെഡിങ്
H. നോട്ട്

31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്ത മെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 31.
സമാന്തരമാധ്യം, മാങ്കം, ബഹുലകം എന്നിവ കണ്ടെത്തുക.

Class Frequency
0 – 10 4
10 – 20 5
20 – 30 9
30 – 40 14
40 – 15 10
50 – 60 6
60 – 70 2

Answer:

Class Frequency x (mid value) fx
0 – 10 4 5 20
10 – 20 5 15 75
20 – 30 9 25 225
30 – 40 14 35 490
40 – 15 10 45 450
50 – 60 6 55 330
60 – 70 2 65 130
N = 50 Σfx = 1720

\(\bar{x}\) = \(\frac{\Sigma f x}{N}\) = \(\frac{1720}{50}\) = 34.4

മീഡിയൻ

Class Frequency Cumulative frequency
0 – 10 4 4
10 – 20 5 9
20 – 30 9 18
30 – 40 14 32
40 – 50 10 42
50 – 60 6 48
60 – 70 2 50
50

മീഡിയൻ ക്ലാസ്സിന്റെ വലിപ്പം = \(\left(\frac{N}{2}\right)^{t h}\) item.
= \(\frac{50}{2}\) = 25th item
അതിനാൽ മീഡിയൻ ക്ലാസ് (30 – 40)
മോഡ് = L + \(\frac{\frac{N}{2}-c f}{f}\) × c L = 30
\(\frac{N}{2}\) = 25
cf = 18
f = 14
c = 10.
= 30 + \(\frac{25 – 18}{14}\) × 10
= 30 + 5 = 35

മോഡ്
മേഡൽ ക്ലാസ് = 30 – 40
= L + \(\frac{D_1}{D_1+D_2}\) × c
= 30 + \(\frac{5}{5+4}\) × 10
= 30 + 5.56
= 35.56

Question 32.
ഇന്ത്യയിൽ നടപ്പിലാക്കിയ ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളും പരി പാടികളും വിശദീകരിക്കുക.
Answer:
മൂന്ന് തലത്തിലുള്ള ദാരിദ്രനിർമ്മാർജ്ജന പ്രവർ ത്തന പദ്ധ തികളാണ് ഇന്ത്യയിൽ നടപ്പിലാക്കിയത്

  1. വളർച്ച അധിഷ്ഠിതമായ സമീപനം
  2. ആസ്തികൾ സൃഷ്ടിക്കുന്നതിലൂടെ തൊഴിലും വരുമാ നവും ഉണ്ടാക്കുക.
  3. പാവപ്പെട്ടവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുക.

ദാരിദ്രനിർമ്മാർജ്ജനത്തിനായി നടപ്പിലാക്കിയ പദ്ധതികൾ

  1. സെൽഫ് എംപ്ലോയ്മെന്റ് ആൻഡ് വേജ് എംപ്ലോയ്മെന്റ് പ്രോഗ്രാം.
  2. ഫുഡ് സെക്യൂരിറ്റി പ്രോഗ്രാംസ് (ഭക്ഷ്യസുരക്ഷാപദ്ധതികൾ)
  3. സോഷ്യൽ സെക്യൂരിറ്റി പ്രോഗ്രാംസ് (സാമൂഹിക സുരക്ഷാ പദ്ധതികൾ)

സെൽഫ് എംപ്ലോയ്മെന്റ് ആൻഡ് വെജ് എംപ്ലോയ്മെന്റ് പ്രോഗ്രാംസ്

  1. സ്വർണ്ണ ജയന്തി ഗ്രാം സ്വറോസ്ഗാർ യോജന
  2. പ്രൈം മിനിസ്റ്റേർസ് റോസ്ഗാർ യോജന
  3. റൂറൽ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം.
  4. സ്വർണ്ണജയന്തി ഷഹാരി റോസ്ഗാർ യോജന
  5. ജവഹർ റോസ്ഗാർ യോജന
  6. നെഹ്റു റോസ്ഗാർ യോജന
  7. നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി പ്രോഗ്രാം.

ഫുഡ് സെക്യുരിറ്റി പ്രോഗ്രാംസ്

  1. പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം.
  2. ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്റ് സ്കീം
  3. മിസ്ഡേ മീൽസ് അറ്റ് സ്കൂൾ
  4. അന്നപൂർണ്ണ സ്കീം
  5. അന്ത്യോദയ അന്നയോജന

സോഷ്യൽ സെക്യുരിറ്റി പ്രോഗ്രാംസ്

  1. ആം ആദ്മി ഭീമ യോജന
  2. ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്‌കീം
  3. രാഷ്ട്രീയ സ്വാസ്തിക യോജന
  4. അടൽ പെൻഷൻ യോജന
  5. ജനശ്രീ ഭീമയോജന
  6. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജന
  7. പ്രധാനമന്ത്രി സുരക്ഷ ഭീമയോജന
  8. നാഷണൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം.

Plus One Economics Board Model Paper 2023 Malayalam Medium

Question 33.
1991 ലെ പുത്തൻ സാമ്പത്തിക നയം വിശദീകരിക്കുക.
Answer:
1991 ലെ പുത്തൻ സാമ്പത്തിക നയം
1991 ൽ നടപ്പിൽ വരുത്തിയ പുത്തൻ സാമ്പത്തിക നയത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്.
1. സ്ഥിരതകൈവരിക്കാനുള്ള നടപടികൾ
2. ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള പദ്ധതികൾ പുത്തൻ സാമ്പത്തിക നയത്തിന് മൂന്ന് ഘടകങ്ങൾ ആണ് ഉള്ളത്

  1. ഉദാരവത്ക്കരണം
  2. സ്വകാര്യവൽക്കരണം
  3. ആഗോളവൽക്കരണം

ഉദാരവൽക്കരണം
സമ്പദ് വ്യവസ്ഥയിലെ ശക്തമായ നിയന്ത്രണങ്ങൾ ഇളവ് വരു ത്തുകയോ പൂർണ്ണമായി എടുത്തുകളയുകയോ, ചെയ്യുന്നതിനും ഉദാരവൽക്കരണം എന്നുപറയുന്നു. ഇതിന് ഒരുപാട് ഘടകങ്ങൾഉണ്ട്

  1. വ്യവസായികമേഖലയിലെ പരിഷ്കരണങ്ങൾ
  2. സാമ്പത്തിക പരിഷ്കരണങ്ങൾ
  3. നികുതി പരിഷ്കരണങ്ങൾ
  4. വിദേശവിനിമയ രംഗത്തെ പരിഷ്കരണങ്ങൾ
  5. വ്യാപാര നിക്ഷേപരംഗത്തെ പരിഷ്കരണങ്ങൾ
    (മുകളിൽ പറഞ്ഞ 5 പോയിന്റുകൾ വിശദീകരിക്കുക)

സ്വകാര്യവൽക്കരണം
സ്വകാര്യമേഖലക്ക് കൂടുതൽ പരിഗണന നൽകുന്ന നയമാണ് സ്വകാര്യവൽക്കരണം. സ്വകാര്യകമ്പനികളുടെ പ്രവർത്തനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. പുതിയ സ്ഥാപന ങ്ങൾ കൊണ്ടുവരാനുള്ള നയങ്ങൾ ഉദാരമാക്കി. വിദേശകമ്പനി കളെ ഇന്ത്യയിൽ അനുവദിച്ചു. നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ സ്വകാര്യകമ്പനികൾക്ക് ഏറ്റെടു ക്കാൻ അനുമതി നൽകി.

ആഗോളവൽക്കരണം
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ആഗോള സമ്പദ്വ്യവസ്ഥയുമായി സമന്വയിപ്പിക്കുന്നതിനായി കൊണ്ടുവന്ന നയമാണ് ആഗോള വൽക്കരണം. വ്യാപാരതടസങ്ങൾ, നിക്ഷേപതടസങ്ങൾ, വിനിമയ തടസ്സങ്ങൾ എന്നിവ ഇല്ലാതാക്കി ഒരു സ്വതന്ത്രകമ്പോളവ്യവസ്ഥ സൃഷ്ടിക്കലാണ് ഈ നയത്തിന്റെ ലക്ഷ്യം.

Leave a Comment