Plus One Economics Question Paper June 2022 Malayalam Medium

Reviewing Kerala Syllabus Plus One Economics Previous Year Question Papers and Answers June 2022 Malayalam Medium helps in understanding answer patterns.

Kerala Plus One Economics Previous Year Question Paper June 2022 Malayalam Medium

Time: 21/2 Hours
Total Score: 80 Marks

Part – I

A. 1 മുതൽ 12 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 10 എണ്ണ ത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം. (10 × 1 = 10)

Question 1.
ചുവടെ നൽകിയിട്ടുള്ളവയിൽ സാമൂഹിക പശ്ചാതല സൗകര്യ ങ്ങളിൽ പെടുന്നത്:
a) റോഡുകൾ
b) ആരോഗ്വ സംവിധാനം
c) വൈദ്യുത നിലയങ്ങൾ
d) റെയിൽവെ
Answer:
b) ആരോഗ്വ സംവിധാനം

Question 2.
മണ്ണിന്റെ അപചയത്തിന് കാരണമാവുന്ന ഘടകം തിരിച്ചറിയുക.
a) വനനശീകരണം
b) ഉചിതമായ വിളമാറ്റം
c) ജൈവകൃഷി
d) ഉചിതമായ ജലസേവന സംവിധാനം
Answer:
a) വനനശീകരണം

Question 3.
ചോദ്യാവലിയുടെ മുൻകൂട്ടിയുള്ള പരീക്ഷണം അറിയപ്പെടുന്നത്
a) സാമ്പിൾ സർവെ
b) സമസ്തം
c) സെൻസസ്
d) പരീക്ഷണ സർവെ
Answer:
d) പരീക്ഷണ സർവെ

Question 4.
അറ്റമൂല്യങ്ങളുടെ സാന്നിധ്യം ഏറ്റവും അധികം ബാധിക്കുന്ന് ഏത് ശരാശരിയെയാണ് ?
a) മധ്വാകം
b) ബഹുലകം
c) സമാന്തരമാധ്വം
d) പാക്കിസ്ഥാൻ
Answer:
c) സമാന്തരമാധ്വം

Question 5.
നഗരവത്കരണം ഏറ്റവും കൂടുതലുള്ള രാജ്യം
a) ഇന്ത്യ
b) ചൈന
c) ശ്രീലങ്ക
(d) പാക്കിസ്ഥാൻ
Answer:
b) ചൈന

Question 6.
കേവല സഹബന്ധ ഗുണാങ്കത്തിന്റെ വ്യാപ്തി
a) പൂജ്യം മുതൽ അനന്തമാണ്
b) -1 മുതൽ +1 വരെ
c) പൂജ്യം
d) +1 മുതൽ +2 വരെ
Answer:
b) -1 മുതൽ +1 വരെ

Plus One Economics Question Paper June 2022 Malayalam Medium

Question 7.
ദാദാബായ് നവറോജിയുമായി ബന്ധപ്പെട്ടത്:
a) സെൻ ഇൻഡക്സ്
b) ജയിൽ ജീവിതചെലവ് സൂചിക
c) പോവർട്ടി ഗ്യാപ് ഇൻഡക്സ്
d) സ്ക്വയേർഡ് പോവർട്ടി ഗ്വാപ്
Answer:
b) ജയിൽ ജീവിതചെലവ് സൂചിക

Question 8.
ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ ജനസംഖ്യയെ വർഗ്ഗീകരിക്കു ന്നത് ചുവടെ നൽകിയവയിൽ ഏതിന് ഉദാഹരണമാണ്
a) പരിമാണാത്മക വർഗ്ഗീകരണം
b) ഗുണാത്മക വർഗ്ഗീകരണം
c) കാലാനുസൃത വർഗ്ഗീകരണം
d) സ്ഥാനീയ വർഗ്ഗീകരണം.
Answer:
b) ഗുണാത്മക വർഗ്ഗീകരണം

Question 9.
ചുവടെ നൽകിയിരിക്കുന്നവ യിൽ ആരോഗ്വ മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്
a) AICTE
b) UGC
c) ICMR
d) NCERT
Answer:
c) ICMR

Question 10.
ഏത് വിലകളിൽ ഉണ്ടാവുന്ന മാറ്റത്തെയാണ് ഉപഭോക്തൃ വില സൂചിക അളക്കുന്നത്?
a) ചില്ലറ വിലകളിൽ
b) മൊത്ത വിലകളിൽ
c) ഉല്പാദകരുടെ വിലകളിൽ
d) ഓഹരി വിലകളിൽ
Answer:
a) ചില്ലറ വിലകളിൽ

Question 11.
ചുവടെ നൽകിയവയിൽ ലോകബാങ്ക് എന്ന് അറിയപ്പെടുന്നത്
a) ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (IMF)
b) ബാങ്ക് ഓഫ് ഇംഗ്ലണ്ട് (BoE)
c) ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (ADB)
d) ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ് (IBRD)
Answer:
d) ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ് (IBRD)

Question 12.
ബ്രിട്ടീഷ് കോളനി ഭരണകാലത്തെ ഇന്ത്യൻ വിദേശ വ്യാപാര ത്തിന്റെ പ്രധാന സവിശേഷത:
a) വലിയ കയറ്റുമതി മിച്ചം
b) വലിയ കയറ്റുമതി കമ്മി
c) മൂലധന വസ്തുക്കളുടെ വൻതോതിലുള്ള കയറ്റുമതി
d) അസംസ്കൃത വസ്തുക്കളുടെ വൻതോതിലുള്ള കയറ്റുമതി
Answer:
a) വലിയ കയറ്റുമതി മിച്ചം

13 മുതൽ 21 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (6 × 2 = 6)

Question 13.
സാമ്പിൾ സർവെ സെൻസസ് എന്നിവ വേർതിരിച്ചറിയുക.
Answer:
Sample Survey
തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം ആളുകളിൽ നിന്ന് മാത്രം വിവരം ശേഖരിക്കുന്ന രീതിയാണിത്. ഒരു വലിയ പ്രദേശത്തെക്കുറിച്ച് പഠനം നടത്തുമ്പോൾ ഉപയോഗപ്പെടുത്താവുന്ന സൗകര്യപ്രദ മായ രീതിയാണിത്.

Census
പഠനം നടത്തുന്ന മേഖലയിലെ ഓരോ യൂണിറ്റിൽ നിന്നും ക്രമ ഗതമായി വിവരങ്ങൾ ശേഖരിക്കുന്ന രീതിയാണ് സെൻസസ്.

Plus One Economics Question Paper June 2022 Malayalam Medium

Question 14.
ലോഹവ്യാപാര സംഘടനയുടെ (WTO) ലക്ഷ്യങ്ങൾ സൂചിപ്പി ക്കുക.
Answer:
അന്താരാഷ്ട്ര വ്യാപാരത്തെ നിയന്ത്രിക്കാനും നിയമാധിഷ്ഠിത വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നിലവിൽ വന്ന സംഘടനയാണിത്.

ലക്ഷ്യങ്ങൾ

  1. നിയമാധിഷ്ഠിതമായ അന്താരാഷ്ട്ര വ്യാപാരത്തെ പ്രോത്സാ പ്പിക്കുക.
  2. സേവനങ്ങളുടെ കൂടുതൽ വ്യാപനത്തിനും സേവന കൈമാറ്റത്തെയും പ്രോത്സാഹിപ്പിക്കുക.
  3. നികുതി, നികുതി ഇതര വ്യാപാര തടസ്സങ്ങളെ നീക്കം ചെയ്യുക.
  4. എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ വിപണി കണ്ടെത്താ വുന്ന തരത്തിൽ അന്താരാഷ്ട്ര വ്യാപാരത്തെ ക്രമീകരി ക്കുക.

Question 15.
തൊഴിൽരഹിത വളർച്ച (jobless growth) എന്നത്കൊണ്ട് അർത്ഥമാക്കുന്നതെന്ത്?
Answer:
GDP യിൽ ഉണ്ടാകുന്ന വർദ്ധനവ് രാജ്യത്തിന്റെ വളർച്ചയെ സൂചിപ്പിക്കുന്നു. ഇത്തരത്തിൽ സാമ്പത്തിക വളർച്ച ഉണ്ടാകു മ്പോൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതാണ്. എന്നാൽ സാമ്പത്തികവളർച്ച പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നി ല്ലെങ്കിൽ അതിനെ തൊഴിൽ രഹിത വളർച്ച എന്നുപറയുന്നു.

Question 16.
ഒരു പ്രോജക്ട് തയാറാക്കുന്നതിനുള്ള ഏതെങ്കിലും 4 ഘട്ടങ്ങൾ പട്ടികപ്പെടുത്തുക.
Answer:
സാമൂഹിക സാമ്പത്തിക പ്രാധാന്യമുള്ള വിഷയങ്ങളിൽ നട ത്തുന്ന അന്വേഷണാത്മകമായ പഠനമാണ് പ്രോജക്ട്.

ഇതിന്റെ വിവിധ ഘട്ടങ്ങൾ

  1. പഠനവിഷയത്തെ തെരഞ്ഞെടുക്കൽ
  2. വിവരശേഖരണത്തിനായുള്ള മേഖല തിരഞ്ഞെടുക്കൽ (sample)
  3. വിവരശേഖരണം
  4. ശേഖരിച്ച വിവരങ്ങളുടെ വർഗീകരണവും അവതരണവും
  5. വിശകലനവും വ്യാഖ്യാനവും
  6. ഉപസംഹാരം
  7. ഗ്രന്ഥസൂചിക (Bibliography)

Question 17.
സൂചികാങ്കങ്ങളുടെ രണ്ട് ഉപയോഗങ്ങൾ സൂചിപ്പിക്കുക.
Answer:
സാമ്പത്തിക സാമൂഹിക മാറ്റങ്ങളുടെ തോതിനേയും തീവ്രത യേയും കണക്കാക്കുന്ന സാങ്കേതിക സംവിധാനമാണ് സൂചികാ ങ്കങ്ങൾ.

ഉപയോഗങ്ങൾ
a. വിലയിലുണ്ടാകുന്ന മാറ്റങ്ങൾ കണക്കാക്കൽ
b. വരുമാനനയം രൂപീകരിക്കാൻ

Question 18.
സന്തതചരങ്ങൾ എന്നത്കൊണ്ട് അർത്ഥമാക്കുന്നതെന്ത്? രണ്ട് ഉദാഹരണങ്ങൾ നൽകുക.
Answer:
നിർദ്ദിഷ്ഠ മേഖലയിലെ സാധ്യമായ എല്ലാ വിലകളും സ്വീകരി ക്കാവുന്ന ചരങ്ങളെ സന്തതചരങ്ങൾ എന്നുപറയുന്നു.
ഉദാ: ഉയരം, തൂക്കം, ………………

Question 19.
ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ ലക്ഷ്യങ്ങൾ പട്ടികപ്പെടു ത്തുക.
Answer:
1951 മുതൽ ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾ നടപ്പാക്കി തുട ങ്ങി. പഞ്ചവത്സരപദ്ധതികൾക്ക് വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ട്.
a. സാമ്പത്തിക വളർച്ച നേടുക.
b. സമ്പദ്വ്യവസ്ഥയെ ആധുനികവൽക്കരിക്കുക.
c. സ്വയംപര്യാപ്തത നേടുക
d. തുല്യത കൈവരിക്കുക.

Question 20.
ചുവടെ നൽകിയിരിക്കുന്നവയെ കേവല പ്രകീർത്തന മാനങ്ങൾ, ആപേക്ഷിക പ്രകീർത്തന മാനങ്ങൾ എന്നിങ്ങനെ തരംതിരിക്കുക. റേഞ്ച്, വ്യതിയാനത്തിന്റെ ഗുണാങ്കം, റേഞ്ചിന്റെ ഗുണാങ്കം, മാനക വ്യതിയാനം
Answer:
പ്രകീർത്തന മാനങ്ങളെ രണ്ടായി തരംതിരിക്കാം. കേവല പ കീർത്തന മാനങ്ങൾ, ആപേക്ഷിക പ്രകീർത്തനമാനങ്ങൾ.
കേവല പ്രകീർത്തനമാനങ്ങൾ

  1. റേഞ്ച്
  2. മാനകവ്യതിയാനം

ആപേക്ഷിക പ്രകീർത്തനമാനങ്ങൾ

  1. വ്യതിയാനത്തിന്റെ ഗുണാങ്കം
  2. റേഞ്ചിന്റെ ഗുണാങ്കം

Question 21.
കൃഷിയല്ലാതെ ഗ്രാമീണ ജനതയുടെ ഏതെങ്കിലും രണ്ട് ജീവ നോപാധി മാർഗ്ഗങ്ങൾ ലിസ്റ്റ് ചെയ്യുക.
Answer:
ഇന്ത്യൻ ഗ്രാമീണ ജനത ഉപജീവനത്തിനായി പ്രധാനമായും ആശ്ര ജിക്കുന്നത് കൃഷിയെ ആണ്. എന്നാൽ കൃഷി കൂടാതെ മറ്റു പല മേഖലയിലും ഇവർ പ്രവർത്തിക്കുന്നുണ്ട്. ഉദാ:

  1. മൃഗപരിപാലനം
  2. മത്സ്യബന്ധനം

Plus One Economics Question Paper June 2022 Malayalam Medium

22 മുതൽ 28 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (5 × 3 = 15)

Question 22.
സാമ്പത്തിക ശാസ്ത്രത്തിൽ സാംഖ്യകത്തിന്റെ പങ്ക് വ്യക്തമാ ക്കുക.
Answer:
സാമ്പത്തികശാസ്ത്രം എന്ന വിഷയത്തിലെ പല സങ്കീർണ്ണ സങ്ക ല്പങ്ങളെയും ലളിതമായി അപഗ്രഥിക്കുമ്പോൾ സംഖ്യകൾ (Statistics) നമ്മെ സഹായിക്കുന്നു. ഇതിന്റെ ഉപയോഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

  1. സങ്കീർണ്ണമായ സാമ്പത്തികശാസ്ത്ര സങ്കൽപങ്ങളെ ലളി തമായി വിശദീകരിക്കുന്നു.
  2. ബൃഹത്തായ വസ്തുതകളെ ചുരുക്കി സംഖ്യാരൂപത്തിൽ അവതരിപ്പിക്കുന്നു.
  3. സാമ്പത്തികശാസ്ത്ര പ്രവചനങ്ങൾ നടത്താൻ സഹായിക്കുന്നു.
  4. സാമ്പത്തികശാസ്ത്രചരങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാ ക്കാനും വിശദീകരിക്കാനും സഹായിക്കുന്നു.
  5. പലതരത്തിലുള്ള പൊതുനയങ്ങളും രൂപീകരിക്കാനും വിശ കലനം ചെയ്യാനും സഹായിക്കുന്നു.

Question 23.
വിവരശേഖരണത്തിനായി ചോദ്യാവലി തയ്യാറാക്കുമ്പോൾ പരി ഗണിക്കേണ്ട മൂന്ന് കാര്യങ്ങൾ സൂചിപ്പിക്കുക.
Answer:
വിവര ശേഖരണത്തിൽ ഒരു ഗവേഷകൻ ഉപയോഗിക്കുന്ന സാംഖ്യക ഉപകരണമാണ് ചോദ്യാവലി, ചോദ്യാവലി തയ്യാറാ ക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങൾ താഴെ ചേർക്കുന്നു.

  1. ഒരുപാട് ചോദ്യങ്ങൾ ഉൾപ്പെടുത്തി ചോദ്യാവലിയെ അനാ വശ്യമായി വലുതാക്കരുത്.
  2. ചോദ്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നതായിരി ക്കണം.
  3. ചോദ്യങ്ങൾ ക്രമഗതമായ രീതിയിലായിരിക്കണം.
  4. ചോദ്യങ്ങൾ കൃത്വവും ലളിതവുമായിരിക്കണം.
  5. ചോദ്യങ്ങളിൽ വ്യക്തതകുറവ് ഉണ്ടാകരുത്.
  6. ഉത്തരത്തിന്റെ സൂചന ഉൾക്കൊള്ളുന്ന ചോദ്യങ്ങൾ ഉൾപ്പെ ടുത്തരുത്.

Question 24.
ഹരിതവിപ്ലവത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഇന്ത്യൻ കാർഷികരംഗത്തിൽ നടപ്പാക്കിയ വളരെ ബൃഹത്തായ ഒരു പദ്ധതിയാണ് ഹരിതവിപ്ലവം. കാർഷികരംഗത്തെ ഉൽപ്പാദ നവും, ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കാനും കൃഷിയുടെ പര മ്പരാഗത രീതിയിലെ പോരായ്മകൾ പരിഹരിക്കാനും വേണ്ടി യാണ് ഈ പദ്ധതി നടപ്പാക്കിയത്. അത്യുൽപ്പാദന ശേഷിയുള്ള വിത്തുകൾ, രാസകീടനാശിനി, രാസവളങ്ങൾ, യന്ത്രവൽക്കരണം, മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങൾ എന്നിവ ഉപയോഗപ്പെടു ത്തിയും കാർഷികരംഗത്തെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിച്ചു. കാർഷിക പുരോഗതി കൈവരിക്കലായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതി ഒരു പരിധിവരെ വിജയകരമായിരുന്നെങ്കിലും ചില ന്യൂനതകൾ ഈ പദ്ധതിയിലും കാണാം. ഉദാ: ചില വിളക ളിൽ മാത്രമായി ഈ പദ്ധതി ഒതുങ്ങി, ചില പ്രദേശങ്ങൾക്ക് മാത്രം ഈ പദ്ധതിയുടെ ഗുണം ലഭിച്ചു.

Question 25.
റേഞ്ച്, റേഞ്ചിന്റെ ഗുണാങ്കം എന്നിവ കാണുക.

ക്ലാസ് ആവൃത്തി
0 – 10
10 – 20
20 – 30
30 – 40
40 – 50
2
4
8
3
1

Answer:
റേഞ്ച് = L – S
L → 50 L – വലിയവില
S → 0 S – ചെറിയവില
= 50 – 0 = 0
റേഞ്ചിന്റെ ഗുണാങ്കം = \(\frac{\mathrm{L}-\mathrm{S}}{\mathrm{~L}+\mathrm{S}}\) = \(\frac{50-0}{50+0}\) = \(\frac{50}{50}\) = 1

Question 26.
സൂചികാങ്ക നിർമ്മിതിയിലുളള ഏതെങ്കിലും മൂന്ന് പ്രശ്നങ്ങൾ സൂചിപ്പിക്കുക.
Answer:
സാമൂഹിക സാമ്പത്തിക പ്രാധാന്യമുള്ള വസ്തുതകളെ വിശക ലനം ചെയ്യാനുള്ള മികച്ച ഒരു സാംഖ്യക ഉപാധിയാണ് സൂചികാ ങ്കം. എന്നാൽ കൃത്യമായ രീതിയിൽ ഇവ നിർമ്മിക്കേണ്ടതുണ്ട്. സൂചികാങ്ക നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ താഴെ പറയുന്നവയാണ്.

  1. സൂചികാങ്കത്തിന്റെ ഉദ്ദേശം വ്യക്തമായിരിക്കണം. ഒരു ഉദ്ദേ ശത്തിനായി നിർമ്മിച്ച സൂചികാങ്കം മറ്റൊരു കാര്യത്തിനായി ഉപയോഗപ്പെടുത്താൻ സാധിക്കില്ല.
  2. ഇനങ്ങളുടെ തെരഞ്ഞെടുപ്പിൽ ശ്രദ്ധിക്കണം. എണ്ണം വളരെ കുറവോ കൂടുതലോ ആയിരിക്കാൻ പാടില്ല.
  3. അടിസ്ഥാന വർഷമായി തിരഞ്ഞെടുക്കുന്നത് സാധാരണ വർഷമായിരിക്കണം. (അസാധാരണ സാഹചര്യങ്ങൾ നില നിന്നിരുന്ന വർഷങ്ങൾ ഒഴിവാക്കണം.)

Question 27.
ചുവടെ നൽകിയിട്ടുള്ള സാമ്പത്തിക പ്രവർത്തനങ്ങളെ പ്രാഥ മിക മേഖല, ദ്വിതീയ മേഖല, സേവന മേഖല എന്നിങ്ങനെ വർഗ്ഗീ കരിക്കുക.
(a) വൈദ്യുതി, ഗ്വാസ്, ജലവിതരണം
(b) കൃഷി
(c) വ്യാപാരം
(d) നിർമ്മാണപ്രവർത്തനം
(e) ഗതാഗതവും സംഭരണവും
(f) ഉല്പന്ന നിർമ്മാണം
Answer:
ഒരു സമ്പദ് വ്യവസ്ഥയിൽ മൂന്ന് മേഖലകളാണ് ഉള്ളത്. പ്രാഥമി കമേഖല, ദ്വിതീയ മേഖല, തൃതീയ മേഖല.

  1. പ്രാഥമിക മേഖല
    കൃഷി
  2. ദ്വിതീയ മേഖല
    വൈദ്യുതി, ഗ്യാസ്, ജല വിതരണം, നിർമ്മാണ പ്രവർത്തനം, ഉല്പന്ന നിർമ്മാണം.
  3. തൃതീയ മേഖല
    ഗതാഗതം, സംഭരണം, വ്യാപാരം

Plus One Economics Question Paper June 2022 Malayalam Medium

Question 28.
ചുവടെ നൽകിയിട്ടുള്ള ദത്തങ്ങൾ ഉപയോഗിച്ച് പെ ഡയഗ്രം വരക്കുക.

ഒരു കെട്ടിട നിർമ്മിതിക്കായി ഉപയോഗിച്ച സാമഗ്രികൾ നിർമ്മാണ സാമഗ്രികളുടെ ചെലവ് ശതമാനത്തിൽ
സിമന്റ് 30
ഇഷ്ടിക 40
M സാൻഡ് 20
പലവക 10

Answer:

Items Cost in % Angle
Cement
Bricks
Sand
Miscellaneous
30
40
20
10
108°
144°
72°
36°

Plus One Economics Question Paper June 2022 Malayalam Medium 1

29 മുതൽ 33 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 29.
സ്കാറ്റർ ഡയഗ്രത്തിന്റെ സഹായത്തോടെ പോസിറ്റീവ് സഹബ ന്ധം, നെഗറ്റീവ് സഹബന്ധം, പൂർണ പോസിറ്റീവ് സഹബന്ധം, പൂർണ നെഗറ്റീവ് സഹബന്ധം എന്നിവ വ്യക്തമാക്കുക.
Answer:
A scatter diagram is a simple but useful technique for visually examining the type of relationship between two variables.

പോസിറ്റീവ് സഹബന്ധം
Plus One Economics Question Paper June 2022 Malayalam Medium 2
When the plotted points show a rising trend from the lower left hand corner to the upper right hand corner and if they are very closely held together, this type of association is known as postive correlation.

നെഗറ്റീവ് സഹബന്ധം
Plus One Economics Question Paper June 2022 Malayalam Medium 3
Here the plotted points show a falling trend from up- per level hand corner to the lower right hand corner.

പൂർണ്ണ പോസിറ്റീവ് സഹബന്ധം
Plus One Economics Question Paper June 2022 Malayalam Medium 4
Here the plotted points lie on a straight line rising from the lower left hand corner to the upper right hand corner.

പൂർണ്ണ നെഗറ്റീവ് സഹബന്ധം
Plus One Economics Question Paper June 2022 Malayalam Medium 5
Here the points lie on a straight line falling from the upper left hand corner to the lower right hand corner.

Question 30.
ബ്രിട്ടീഷ് കോളനി ഭരണകാലത്ത് ഇന്ത്യൻ കാർഷിക മേഖലയിലെ മുരടിപ്പിന്റെ കാരണങ്ങൾ വിശദമാക്കുക.
Answer:
ബ്രിട്ടീഷ് ഭരണകാലത്ത് കാർഷികമേഖല സ്തംഭനാവസ്ഥയിലാ യിരുന്നു. ഇതിന്റെ കാരണങ്ങൾ താഴെ പറയുന്നവയാണ്.

  1. ചൂഷണാത്മകമായ ഭൂനികുതി സമ്പ്രദായം.
  2. കൃഷിയുടെ സാങ്കേതികവൽക്കരണത്തിന്റെ അപര്യാപ്തത.
  3. ജലസേചന സൗകര്യങ്ങളുടെ കുറവ്.
  4. കാർഷിക കടങ്ങൾ

Question 31.
(a) ഉൾച്ചേർക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള, ഒഴിവാക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള എന്നിവ വേർതിരിച്ചറിയുക.
(b) ചുവടെ നൽകിയിരിക്കുന്ന ക്ലാസ് ഇടവേളകൾ ഏത് തര മാണെന്ന് തിരിച്ചറിയുക.
Plus One Economics Question Paper June 2022 Malayalam Medium 6
Answer:
ഉൾച്ചേർക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള
ഒരു ക്ലാസിന്റെ ഉച്ചസീമ ആ ക്ലാസിൽ തന്നെ ഉൾക്കൊള്ളിച്ചിരി ക്കുന്ന രീതിയാണിത്.

ഒഴിവാക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള
ഒരു ക്ലാസിന്റെ ഉച്ചസീമ അടുത്ത ക്ലാസിന്റെ നീചസീമ ആക ത്തക്കവിധത്തിൽ ക്രമപ്പെടുത്തുകയാണെങ്കിൽ അതിനെ ഒഴിവാ ക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള എന്നുവിളിക്കുന്നു.

ഉൾച്ചേർക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള
Plus One Economics Question Paper June 2022 Malayalam Medium 7
ഒഴിവാക്കൽ രീതിയിലുള്ള ക്ലാസ് ഇടവേള
Plus One Economics Question Paper June 2022 Malayalam Medium 8

Plus One Economics Question Paper June 2022 Malayalam Medium

Question 32.
ചൈന സ്വീകരിച്ച വികസനതന്ത്രങ്ങൾ വിശദമാക്കുക.
Answer:
1949 – ൽ രൂപീകൃതമായ ചൈനീസ് റിപ്പബ്ലിക്ക് പൊതുമേഖലാ നയമാണ് ‘എല്ലാ മേഖലയിലും നടപ്പാക്കിയത്. ചൈന നടപ്പാക്കിയ നയങ്ങളെ ചുവടെ കൊടുത്തിരിക്കുന്നു.

  1. കാർഷികരംഗത്തെ കമ്മ്യൂൺ സമ്പ്രദായം ഉപേക്ഷിച്ചു.
  2. സ്വകാര്യമൂലധ നിക്ഷേപം അനുവദിച്ചു.
  3. വിദേശമൂലധന നിക്ഷേപം പ്രോത്സാഹിപ്പിച്ചു.
  4. പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിച്ചു.

Question 33.
ഇന്ത്യയിലെ കാർഷിക വിപണന സംവിധാനങ്ങൾ മെച്ചപ്പെടു ത്താൻ അവലംബിച്ച നാല് മാർഗ്ഗങ്ങൾ സൂചിപ്പിക്കുക.
Answer:
ഇന്ത്യയിലെ കാർഷിക വിപണന സംവിധാനത്തെ മെച്ചപ്പെടുത്താ നായി വിപുലമായ സംവിധാനങ്ങളാണ് ഗവൺമെന്റ് നടപ്പിലാ ക്കിയിരിക്കുന്നത്. അവ താഴെ പറയുന്നവയാണ്.

  • റെഗുലേറ്റഡ് മാർക്കറ്റുകൾ രൂപീകരിച്ചു.
  • അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. അതായത് ഗതാ ഗത സൗകര്യങ്ങൾ, വെയർഹൗസ്, ഗോഡൗൺ, കോൾഡ് സ്റ്റോറേജ്, സംസ്കരണ ശാലകൾ എന്നിവ കർഷകർക്ക് ലഭ്യമാക്കി.
  • സഹകരണ വിപണനത്തെ പ്രോത്സാഹിപ്പിച്ചു.
  • താങ്ങുവില പ്രഖ്യാപിച്ചു.
  • കരുതൽ ധാന്യശേഖരം സൂക്ഷിച്ചു.
  • കാർഷിക വായ്പാസൗകര്യം നൽകി.
  • പൊതുവിതരണസംവിധാനം ശക്തമായി നടപ്പാക്കി.

34 മുതൽ 38 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (3 × 5 = 15)

Question 34.
ഇന്ത്യയിലെ മനുഷ്യമൂലധന സ്വരൂപണത്തിന്റെ ഉറവിടങ്ങൾ വിശ കലനം ചെയ്യുക.
Answer:
ഏതൊരു രാജ്യത്തിന്റെയും വികസനത്തെ സഹായിക്കുന്ന ഏറ്റവും വലിയ ഘടകമാണ് മനുഷ്യമൂലധനം. മനുഷ്യമൂലധന രൂപീകരണത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ താഴെ പറയു ന്നവയാണ്.

a. വിദ്യാഭ്യാസ നിക്ഷേപം
മികച്ച വിദ്യാഭ്യാസം ജനങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധി പ്പിക്കുന്നു.

b. ആരോഗ്യനിക്ഷേപം
മനുഷ്യരുടെ നിലവാരം വർദ്ധിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ് മെച്ചപ്പെട്ട ആരോഗ്യം.

c. തൊഴിൽ പരിശീലന രംഗത്തെ നിക്ഷേപം
കാലഘട്ടത്തിനനുസരിച്ച് പുതിയ പ്രവണതകളെ തൊഴിൽ രംഗത്ത് പരിചയപ്പെടുത്തി തൊഴിലാളികളുടെ ഉൽപ്പാദന ക്ഷമത വർധിപ്പിക്കാനായി തൊഴിൽ പരിശീലനം അത്യാവ ശ്വമാണ്.

d. കുടിയേറ്റം
ഇത് കൂടുതൽ മെച്ചപ്പെട്ട തൊഴിലിനും വരുമാന വർധന വിനും കാരണമാകുന്നു.

e. അറിവുസമ്പാദനം
മെച്ചപ്പെട്ട മാനവവികസനത്തിനുള്ള ഉറവിടങ്ങൾ അതായത് വിദ്യാഭ്യാസ സാധ്യതകൾ, തൊഴിൽ സാധ്യതകൾ എന്നിവ യെക്കുറിച്ചുള്ള അറിവ് ലഭ്യമാകേണ്ടതാണ്.

Question 35.
മാനക വ്യതിയാനം, വ്യതിയാനത്തിന്റെ ഗുണാങ്കം എന്നിവ കണ ക്കാക്കുക.
10, 12, 14, 13, 16
Answer:
Plus One Economics Question Paper June 2022 Malayalam Medium 9

Question 36.
ഊർജ്ജസ്രോതസുകളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
രാജ്യത്തിന്റെ വികസനത്തെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഒരു ഘടകമാണ് ഊർജ്ജമേഖല. ഊർജ്ജത്തിന്റെ ഉറവിടങ്ങളെ രണ്ടായി തരംതിരിക്കാം.

1. വാണിജ്യ ഊർജ്ജം
2. വാണിജ്യ ഇതര ഊർജ്ജം

1. വാണിജ്യ ഊർജ്ജം
വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഊർജ്ജമാണ് വാണിജ്യ ഊർജ്ജം. ഉദാഹരണം – കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം, വൈദ്യുതി

2. വാണിജ്യ ഇതര ഊർജ്ജം
ഗാർഹികമായ കാര്യങ്ങൾക്ക് കൂടുതലായി ഉപയോഗി ക്കുന്ന ഊർജ്ജ ഉറവിടത്തെ വാണിജ്യ, ഇതര ഊർജ്ജം എന്നുപറയാം. ഉദാ: വിറക്, ചവറ്, ഉണങ്ങിയ ചാണകം. ഊർജ്ജത്തെ വീണ്ടും രണ്ടായി തരം തിരിക്കാം.

1. പാരമ്പര്യ ഊർജ്ജ സ്രോതസ്
2. പാരമ്പര്യേതര ഊർജ്ജസ്രോതസ്

1. പാരമ്പര്യ ഊർജ്ജ സ്രോതസ്
കാലങ്ങളായി നാം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഊർജ്ജ ഉറവിടങ്ങളെ പാരമ്പര്യ ഊർജ്ജസ്രോതസ് എന്ന് വിളിക്കുന്നു. ഉദാ: കൽക്കരി, പെട്രോളിയം, വൈദ്യുതി

2. പാരമ്പര്യേതര ഊർജ്ജ സ്രോതസ്
പുതിയ കാലഘട്ടത്തിലെ നവീന സാങ്കേതിക രീതികൾ ഉപ യോഗപ്പെടുത്തി ഉൽപാദിപ്പിക്കുന്ന ഉർജ്ജമാണ് പാര മ്പര്യേതര ഇതര ഊർജ്ജം ഇതിന്റെ ഉറവിടങ്ങൾ താഴെപറ യുന്നവയാണ്.
1. സൂര്യൻ, കാറ്റ്, വേലിയേറ്റം, തിരമാല, ബയോഗ്യാസ്

Plus One Economics Question Paper June 2022 Malayalam Medium

Question 37.
ചുവടെ നൽകിയിരിക്കുന്ന ദത്തങ്ങൾ ഉപയോഗിച്ച് ലെസ് ദാൻ ഓജീവ് മോർ ദാൻ ഓജീവ് എന്നിവ വരക്കുക.

Class
ക്ലാസ്
Frequency
ആവൃത്തി
0 – 10
10 – 20
20 – 30
30 – 40
40 – 50
50 – 60
5
10
15
20
10
10

Answer:

Class Frequency Less than cumulative More than cumulative
0 – 10
10 – 20
20 – 30
30 – 40
40 – 50
50 – 60
5
10
15
20
10
10
5
15
30
50
60
70
70
65
55
40
20
10

Less than Ogive
Plus One Economics Question Paper June 2022 Malayalam Medium 10
More than Ogive
Plus One Economics Question Paper June 2022 Malayalam Medium 11

Question 38.
1990 കളിൽ ഇന്ത്യ നടപ്പിലാക്കിയ ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി ധനകാര്യ മേഖലയിലും നികുതി മേഖലയിലും നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങൾ വിശദമാക്കുക.
Answer:
1991ലാണ് ഇന്ത്യ സാമ്പത്തിക പരിഷ്കാര നയങ്ങൾ നടപ്പാക്കി യത്. ഒരുപാട് തലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ നടപടിക്രമ ങ്ങൾ, അവ താഴെപറയുന്നവയാണ്.

a. നികുതി പരിഷ്കാരങ്ങൾ
സാമ്പത്തിക പരിഷ്കാരത്തിന്റെയും ഉദാരവൽക്കരണത്തി ന്റെയും ഭാഗമായി ആണ് നികുതി പരിഷ്കാരങ്ങൾ നടപ്പാക്കിയ ത്. ഇവയിൽ പ്രധാനപ്പെട്ടത് താഴെപ്പറയുന്നവയാണ്.
a. വ്യക്തിഗത ആദായനികുതി നിരക്ക് കുറച്ചു.
b. കമ്പനി ആദായനികുതി കുറച്ചു.
c. എക്സൈസ് തീരുവ കുറച്ചു.
d. കസ്റ്റംസ് തീരുവ കുറച്ചു.

b. ധനകാര്യമേഖലയിലെ പരിഷ്കാരങ്ങൾ
ധനകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളായ ബാങ്കു കൾ, ഇൻഷുറൻസ്, നിക്ഷേപ ബാങ്കിങ്, മൂലധന വിപണി പ്രവർത്തനങ്ങൾ, വിദേശവിനിമയ പ്രവർത്തനങ്ങൾ എന്നിവയെ യാണ്. പരിഷ്കാരങ്ങൾ താഴെപറയുന്നവയാണ്.
a. ബാങ്ക് ശാഖ ലൈൻസൻസിങ് ഉദാരമാക്കി.
b. വിദേശ ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും പ്രവർത്തിക്കാനുള്ള അനുമതി നൽകി.
c. വായ്പ ഡെപ്പോസിറ്റ് നിരക്കുകൾ കുറച്ചു.
d. CRR, SLR എന്നിവ കുറച്ചു.
e. സ്വകാര്യമേഖലയിൽ ഇൻഷുറൻസ് കമ്പനികളെ പ്രവർത്തി ക്കാൻ അനുവദിച്ചു.
f. മൂലധന വിപണിയുടെ പ്രവർത്തനം ഉദാരമാക്കി.
g. മ്യൂച്വൽഫണ്ട് ബിസിനസിൽ സ്വകാര്യ മേഖലയെ അനുവ ദിച്ചു.
h. ഇന്ത്യൻ മൂലധന വിപണിയിൽ വിദേശ നിക്ഷേപം അനുവ ദിച്ചു.

39 മുതൽ 41 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 39.
സുസ്ഥിര വികസനത്തിനുള്ള തന്ത്രങ്ങൾ വിശകലനം ചെയ്യുക.
Answer:
പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ഉപയോഗിച്ച് പരിസ്ഥി തിക്ക് ദോഷം വരുത്താതെ വികസനം നേടുക എന്നതാണ് സുസ്ഥിര വികസനത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പാരമ്പ ശ്വേതര ഊർജ്ജസ്രോതസ്സിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പാരമ്പര്യമായ അറിവുകളെയും രീതികളേയും പ്രോത്സാഹിപ്പി ക്കുക, ജൈവകൃഷി രീതി എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.

സുസ്ഥിര വികസനത്തിനായ പദ്ധതികൾ
a. പാരമ്പര്യേതര ഊർജ്ജസ്രോതസ്സിന്റെ ഉപയോഗം
ഇതിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു വലിയ പരിധി വരെ കുറക്കാൻ പറ്റും.

ഇതിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ
i. LPG, ഗോബർഗ്യാസ് എന്നിവയെ ഗ്രാമീണതലത്തിൽ ഉപ യോഗിക്കുക.
ii. നഗരപ്രദേശത്ത് CNG ഉപയോഗം പ്രോത്സാഹിപ്പിക്കൽ.
iii. കാറ്റിൽനിന്നുള്ള ഊർജ്ജത്തെ ഉപയോഗപ്പെടുത്തുക.
iv. സൗരോർജ്ജത്തിന്റെ ഉപയോഗം
v. ചെറുകിട ജലവൈദ്യുത പദ്ധതികളെ പ്രോത്സാഹിപ്പിക്കൽ

b. പരമ്പരാഗതമായ അറിവിന്റേയും രീതികളുടേയും
ഉപയോഗം മാരകമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കാനും പരിസ്ഥിതിക്കുണ്ടാകുന്ന ദോഷങ്ങൾ കുറക്കാനും ഈ രീതി ഉപകരിക്കുന്നു.

c. ജൈവകൃഷി
ഇത് പ്രകൃതി സൗഹൃദ കാർഷിക രീതിയാണ്. ഇതിലൂടെ പരിസ്ഥിതിയുടെ നിലവാരം മെച്ചപ്പെടുത്താൻ സാധിക്കും.

d. ജൈവകീട നിയന്ത്രണം
ജൈവകീടനാശിനിയുടെ ഉപയോഗം പരിസ്ഥിതിയുടെ നില വാരം ഉയർത്തുന്നു.
മേൽപറഞ്ഞ രീതികളുടെ കൃത്യമായ പ്രയോഗം സുസ്ഥിരവിക സനം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ സഹായിക്കുന്നു.

Question 40.
ചുവടെ നൽകിയവയിൽ നിന്നും മാധ്യം മധ്യാങ്കം എന്നിവ കണ ക്കാക്കുക.

Class
ക്ലാസ്
Frequency
ആവൃത്തി
0 – 20
20 – 40
40 – 60
60 – 80
80 – 100
2
6
16
10
6

Answer:
Plus One Economics Question Paper June 2022 Malayalam Medium 12
which corresponds to class 40 – 60.
Here,
L = 40
\(\frac{N}{2}\) = 20
cf = 8
f = 16
c = 20
the equation becomes
40 + \(\frac{20 – 8}{16}\) × 20
= 40 + \(\frac{12}{16}\) × 20
= 40 + 15 = 55

Plus One Economics Question Paper June 2022 Malayalam Medium

Question 41.
ദാരിദ്ര്യ നിർമ്മാർജനത്തിനായി ഒരു ത്രിതല സമീപനമാണ് ഇന്ത്യ യിൽ സ്വീകരിച്ചിരിക്കുന്നത്.
(a) ദാരിദ്ര്യ നിർമ്മാർജന പരിപാടികൾ വിശകലനം ചെയ്യുക.
(b) ദാരിദ്ര്യ നിർമ്മാർജന പരിപാടികളെ വിമർശനാത്മകമായി വിലയിരുത്തുക.
Answer:
ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ദാരിദ്ര്യം. ദാരിദ്ര്യം ഇല്ലാതാക്കാൻ വേണ്ടി ഗവൺമെന്റ് ഒരുപാട് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിരിക്കുന്നു. ഇവയെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കാം.
1. സ്വയം തൊഴിൽ പദ്ധതികൾ
2. ഭക്ഷ്യസുരക്ഷാ പദ്ധതികൾ
3. സാമൂഹ്യസുരക്ഷാ പദ്ധതികൾ

1. Self-employment and wage employment programmes (സ്വയംതൊഴിൽ പദ്ധതികൾ)
a. സ്വർണ്ണ ജയന്തി ഗ്രാം സ്വറോസ്ഗാർ യോജന
ദാരിദ്ര്യനിർമ്മാർജനത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധ തിയാണിത്. 1999 ഏപ്രിൽ ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ഇപ്പോൾ ഇത് നാഷണൽ റൂറൽ ലൈവ്ലിഹുഡ് മിഷൻ എന്നും നാഷണൽ അർബൻ ലൈവ്ലിഹുഡ് മിഷൻ എന്ന പേരിലും അറിയപ്പെടുന്നു.

b. പം മിനിസ്റ്റേഴ്സ് റോസ്ഗാർ യോജന
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനായി കൊണ്ടുവന്ന പദ്ധതിയാണിത്.

c. റൂറൽ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം
സ്വയംതൊഴിൽ കണ്ടെത്താൻ ചെറുപ്പക്കാരെ സഹായി ക്കുന്ന പദ്ധതിയാണിത്. ഖാദി ഗ്രാമീണ വ്യവസായം വഴി യാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

d. സ്വർണ്ണജയന്തി ഷഹാരി റോസ്ഗാർ യോജന
ഗ്രാമീണതലത്തിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടി ക്കാനായി നടപ്പാക്കിയ പദ്ധതിയാണിത്.

e. ജവഹർ റോസ്ഗാർ യോജന
ഗ്രാമീണതലത്തിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടി ക്കാനായി നടപ്പാക്കിയ പദ്ധതിയാണിത്.

f. നെഹ്രു റോസ്ഗാർ യോജന
നഗരമേഖലയിൽ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടി ക്കാനായി കൊണ്ടുവന്ന പദ്ധതിയാണിത്.

g. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
ഇതിന്റെ അടിസ്ഥാനം 2005ലെ ദേശീയ ഗ്രാമീണ തൊഴി ലുറപ്പ് നിയമമാണ്. നിശ്ചിത കൂലിയിൽ താൽപര്യമുള്ള വ്യക്തികൾക്ക് വർഷത്തിൽ 100 തൊഴിൽ ദിനങ്ങൾ ഈ പദ്ധതി ഉറപ്പു നൽകുന്നു. ഇപ്പോൾ ഈ പദ്ധതി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന പേരിൽ അറിയപ്പെടുന്നു.

7. നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം
8. സമ്പൂർണ്ണ ഗ്രാമീൺ റോസ്ഗാർ യോജന

II. ഭക്ഷ്യസുരക്ഷാ പദ്ധതികൾ
a. പൊതുവിതരണ സംവിധാനം: ഇതിലൂടെ റേഷൻ കട വഴി വളരെ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യങ്ങൾ സാധാരണക്കാ രിലേക്ക് എത്തിക്കുന്നു.

b. സംയോജിത ശിശുവികസന സേവനപദ്ധതി (ICDS) – അമ്മ മാർക്കും, 6 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ആരോ ഗ്വപരമായ സേവനങ്ങളും പോഷകാഹാരവും ഉറപ്പാക്കുന്നു.

c. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി. ഈ പദ്ധതിയിലൂടെ സ്കൂൾ കുട്ടികൾക്ക് പാചകം ചെയ്ത ഭക്ഷണം സൗജന്യ മായി നൽകുന്നു.

d. അന്നപൂർണ്ണ പദ്ധതി: പെൻഷൻ ആനുകൂല്യം ലഭിക്കാത്ത മുതിർന്ന പൗരന്മാർക്ക് 10 kg ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്ന പദ്ധതിയാണിത്.

e. അന്ത്യോദയ അന്നയോജന തീവ്രദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് തീരെ തുച്ഛമായ വിലയ്ക്ക് ഭക്ഷ്യധാന്യ ങ്ങൾ നൽകുന്ന പദ്ധതിയാണിത്.

III. സാമൂഹ്യസുരക്ഷാ പദ്ധതികൾ
അസംഘടിത മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക ളാണ് ഇവയിൽ കൂടുതലും.

a. ആം ആദ്മി ബീമയോജന: അസംഘടിത മേഖലയിലെ തൊഴി ലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാ ണിത്.

b. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി: BPL കുടുംബത്തിലെ 65 – ന് മേൽ പ്രായമുള്ളവർക്ക് മാസം 500 രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിയാണിത്.

c. രാഷ്ട്രീയ സ്വാസ്തിക ഭീമായോജന: BPL കുടുംബത്തിന് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്.

d. അടൽ പെൻഷൻ യോജന: 18-40 ഇടയിൽ ഉള്ള അസം ഘടിത മേഖലയിലെ തൊഴിലാളികൾക്ക് ഉള്ള പെൻഷൻ പദ്ധതിയാണിത്.

e. ജനശ്രീ ഭീമയോജന: BPL കുടുംബങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്.

f. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമയോജന: ചെറിയ തുകക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന പദ്ധതിയാണിത്. ബാങ്ക് എക്കൗണ്ട് ഉള്ള 18-50നും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ പദ്ധതി.

7. പ്രധാനമന്ത്രി സുരക്ഷ ഭീമയോജന: അപകടമരണം, അംഗ വൈകല്യം എന്നിവ സംഭവിക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് ആണിത്. 2 ലക്ഷം രൂപയാണ് തുക. ഇതിന്റെ പ്രീമിയം വർഷത്തിൽ 12 രൂപയാണ്.

8. നാഷണൽ സോഷ്യൽ അസിസ്റ്റന്റ് പ്രോഗ്രാം: സംരക്ഷിക്കാൻ ആരും ഇല്ലാത്ത വൃദ്ധർ, വിധവകൾ, പാവപ്പെട്ട സ്ത്രീകൾ എന്നിവർക്ക് പെൻഷൻ നൽകുന്ന പദ്ധതിയാണിത്.

ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ പോരായ്മകൾ

  1. പദ്ധതികൾക്കായി നീക്കിവെച്ച വിഹിതം അപര്യാപ്തമാണ്.
  2. പദ്ധതി നടപ്പാക്കുന്ന സംവിധാനം അഴിമതിയും കെടുകാ ര്യസ്ഥതയും നിറഞ്ഞതാണ്.
  3. പദ്ധതികളിൽ പലവിധ ചോർച്ചകളും ഉണ്ട്.
  4. പല പദ്ധതികളും അനർഹർ ഉപയോഗപ്പെടുത്തുന്നു.

Leave a Comment