Reviewing Kerala Syllabus Plus One Geography Previous Year Question Papers and Answers June 2022 Malayalam Medium helps in understanding answer patterns.
Kerala Plus One Geography Previous Year Question Paper June 2022 Malayalam Medium
Time : 2 hours
Maximum : 60 Scores
SECTION-A
1 മുതൽ 11 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്തരമെഴുതുക. (8 × 2 = 16)
Question 1.
ജൈവ ഭൂമിശാസ്ത്രത്തിന്റെ നാല് ശാഖകൾ കണ്ടെത്തുക.
Answer:
a. സാംസ്കാരിക ഭൂമിശാസ്ത്രം
b. സസ്യ ഭൂമിശാസ്ത്രം
c. സാമ്പത്തിക ഭൂമിശാസ്ത്രം
d. ജന്തുമിശാസ്ത്രം
Question 2.
ഇന്ത്യൻ ഉപഭൂകണ്ഡത്തിൽ ഉൾപ്പെടുന്ന ഇന്ത്യ ഒഴികെയുള്ള ഏതെങ്കിലും രണ്ട് രാജ്യങ്ങളുടെ പേരെഴുതുക.
Answer:
a. പാക്കിസ്ഥാൻ
b. നേപ്പാൾ
c. ഭൂട്ടാൻ
d. ബംഗ്ലാദേശ്
Question 3.
സമുദ്ര ജല പ്രവാഹങ്ങളെ സ്വാധീനിക്കുന്ന പ്രാഥമിക ബലങ്ങൾ പട്ടികപ്പെടുത്തുക.
Answer:
a. കരയുടേയും ജലത്തിന്റേയും തുല്യമല്ലാത്ത വിതരണം
b. യ്യാറ്റ്
c. സമുദ്രജലപ്രവാഹങ്ങൾ
d. ലവണത്വം
e. കരയുടെ സ്വാധീനം
Question 4.
പട്ടിക പൂർത്തിയാക്കുക
മർദ്ദ വ്യൂഹം | കേന്ദ്ര ത്തിലെ മർദ്ദാവസ്ഥ | ഉത്തരാർദ്ധ ഗോളത്തിലെ കാറ്റിന്റെ ദിശ | ദക്ഷിണാർദ്ധ ഗോളത്തിലെ കാറ്റിന്റെ ദിശ |
ചക്രവാതം | (a) | ഏതിർ ഘടികാര ദിശ | (b) |
(c) | കൂടതൽ | ഘടികാര ദിശ | (d) |
Answer:
a. കുറവ്
b. ഘടികാരദിശ
c. പ്രതിചക്രവാതങ്ങൾ
d. എതിർഘടകാരദിശ
Question 5.
ചുവടെ നൽകിയിരിക്കുന്നവയുടെ ഒറ്റപദം കണ്ടെത്തുക
(a) അന്യം നിന്നുപോകാൻ സാധ്യതയുള്ള ജീവി വർഗ്ഗങ്ങൾ
(b) എണ്ണം തീരെ കുറവുള്ള ജീവിവർഗ്ഗങ്ങൾ
Answer:
a. വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗങ്ങൾ
b. അപൂർവ്വ ജീവിവർഗ്ഗങ്ങൾ
Question 6.
ഇന്ത്യയിൽ വന്യജീവികള് കുറയുന്നതിനുള്ള ഏതെങ്കിലും രണ്ട് കാരണങ്ങൾ കണ്ടെത്തുക.
Answer:
a. പ്രകൃതി വിഭവങ്ങളുടെ അമിതമായ ചൂഷണം
b. വേട്ടയാടൽ
c. കാലാവസ്ഥാ വ്യതിയാനം
Question 7.
വി. രൂപ താഴ്വരകൾ യു – രൂപ താഴ്വരകളിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു.
Answer:
ഒഴുകുന്നതിന്റെ പ്രവർത്തനഫലമായാണ് ‘V’ ആകൃതിയിലുള്ള താഴ്വരകൾ രൂപപ്പെടുന്നത്.
V ആകൃതിയിലുള്ള താഴ്വരകൾ ഹിമാനികളുടെ പ്രവർത്തനം മൂലമാണോ രൂപപ്പെടുന്നത്.
Question 8.
ഓസോൺ സുഷിരം എന്നാലെന്ത്? ഇത് എങ്ങനെ രൂപപ്പെ ടുന്നു?
Answer:
ഋതുഭേദങ്ങൾക്കനുസൃതമായി സ്ട്രാറ്റോസ്ഫിയറിലെ ഓസോണി ലുണ്ടാകുന്ന വൻ കുറവാണ് ഓസോൺ സുഷിരം. ഇത് അന്റാർട്ടിക്കയിൽ വസന്തകാലത്ത് കൂടുതലായി സംഭവിക്കുന്നു. 1970 കളുടെ അവസാനത്തിലാണ് ഇത് ആദ്യമായി കണ്ടെത്തി യത്. CFC-പോലുള്ള വാതകങ്ങളുടെ സങ്കീർണരാസപ്രവർത്ത നത്തിന്റെ ഫലമായാണ് ഓസോൺ സുഷിരം രൂപംകൊള്ളുന്ന
Question 9.
ജൈവ ഘടകങ്ങളേയും അജൈവ ഘടകങ്ങളേയും വേർതിരി ക്കുക.
Answer:
ജൈവഘടകങ്ങൾ
ഇവ ജീവജാലങ്ങളാണ്. ഇവയിൽ അടങ്ങിയിരിക്കുന്നത് താഴെ പറയുന്നവയാണ്. നിർമ്മാതാക്കൾ, ഉപഭോക്താക്കൾ, വിഘടിപ്പി ക്കുന്നവർ,
അജൈവഘടകങ്ങൾ
ഇവ ജീവനില്ലാത്ത വസ്തുക്കളാണ്. ഇതിൽ ഉൾപ്പെടുന്ന മഴ, താപനില, സൂര്യപ്രകാശത്തിലെ ഈർപ്പം തുടങ്ങിയവ.
Question 10.
തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലത്ത് തമിഴ് നാടിന്റെ തീര ങ്ങൾ വരണ്ടതായി ശേഷിക്കുന്നതിനുള്ള രണ്ട് കാരണം ഘടക ങ്ങൾ പട്ടികപ്പെടുത്തുക.
Answer:
- പടിഞ്ഞാറൻ മൺസൂൺ ബംഗാൾ ഉൾക്കടലിന്റെ തെക്ക് ശാഖയ്ക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്നു.
- അറബിക്കടലിന്റെ ശാഖയിലെ മഴനിഴൽ മേഖലയിലാണ് തെക്ക് പടിഞ്ഞാറൻ മൺസൂൺ സ്ഥിതി ചെയ്യുന്നത്.
Question 11.
ഫലകങ്ങൾ പരസ്പരം അകന്ന് പോകുന്ന പലകാതിരുകൾ തിരി ച്ചറിഞ്ഞ് അവയ്ക്ക് ഒരു ഉദാഹരണം എഴുതുക.
Answer:
മധ്യ സമുദ്ര മേടുകൾ
SECTION-B
12 മുതൽ 23 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണ ത്തിന് ഉത്തരമെഴുതുക. (8 × 3 = 24)
Question 12.
നൽകിയിരിക്കുന്ന ചിത്രം പരിശോധിച്ച് കാറ്റ് ഏതെന്ന് കണ്ടെത്തു ക. ഈ കാറ്റ് രൂപപ്പെടുന്നതെങ്ങനെ?
Answer:
കടൽക്കാറ്റ്
പകൽ സമയം കടലിനെ അപേക്ഷിച്ച് കര വേഗം ചൂട് പിടിക്കു ന്നു. കടൽഭാഗത്ത് ഊഷ്മാവ് കുറവായതിനാൽ ഉയർന്ന മർദ്ദവും കരഭാഗത്ത് കൂടിയ ചൂട് കാരണം താഴ്ന്ന മർദ്ദവും അനുഭവ പ്പെടുന്നു. തത്ഫലമായി ഉയർന്ന മർദ്ദമേഖലയായ കടലിൽ നിന്ന് താഴ്ന്ന മർദ്ദമേഖലയായ കരയിലേക്കു കാറ്റ് വീശുന്നു. ഇതാണ് കടൽക്കാറ്റ്,
Question 13.
ആവർത്തനതയെ അടിസ്ഥാനമാക്കി വിവിധതരം വേലികളെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
Answer:
അർദ്ധ – ദൈനിക വേലികൾ
ഈ വിഭാഗത്തിൽപെട്ടവയിൽ പ്രതിദിനം രണ്ടു വേലിയേറ്റങ്ങളും രണ്ട് വേലിയിറക്കങ്ങളും ഉണ്ടാകുന്നു. ഏറ്റവും സാധാരണയായി കാണപ്പെടുന്ന വേലിയേറ്റങ്ങളാണിവ. ഒന്നിനു പുറകെ ഒന്നായി ഉണ്ടാകുന്ന ഈ വേലിയേറ്റങ്ങൾക്കും വേലിയിറക്കങ്ങൾക്കും ഏതാണ്ട് ഒരേ ഉയരമായിരിക്കും.
ദൈനിക വേലികൾ
പ്രതിദിനം ഒരു വേലിയേറ്റവും ഒരു വേലിയിറക്കവും മാത്രമു ണ്ടാകുന്നു. തുടർച്ചയായ വേലികൾക്ക് ഏതാണ്ട് ഒരേ ഉയരമാ യിരിക്കും.
മിശ്ര വേലികൾ
ഉയരത്തിൽ വ്യത്യാസങ്ങളുള്ള വേലിയേറ്റം വേലിയിറക്കങ്ങളെ മിശ്ര വേലികൾ എന്നുപറയുന്നു. വടക്കെ അമേരിക്കയുടെ പടി ഞ്ഞാറൻ തീരത്തും, പസഫിക് സമുദ്രത്തിലെ പല ദ്വീപുകളിലും ഇത്തരം വേലികളാണ് പൊതുവെ ഉണ്ടാകുന്നത്.
Question 14.
ഇന്ത്യയുടെ പൂർവ്വ പശ്ചിമ തീര സമതലങ്ങളെ തമ്മിൽ താരതമ്യം ചെയ്യുക.
Answer:
പശ്ചിമതീര സമതലങ്ങൾ
വടക്ക് ഗുജറാത്ത് തീരം മുതൽ തെക്ക് കേരളതീരം വരെ പശ്ചി മതീരം സമതലം വ്യാപിച്ചു കിടക്കുന്നു. അറബിക്കടലിന് സമാ തരമായാണ് ഇത് കിടക്കുന്നത്. മുങ്ങിതാഴ്ന്നുപോയ സമതല ങ്ങൾക്ക് ഉദാഹരണമാണ് പശ്ചിമതീര സമതലങ്ങൾ, പശ്ചിമത തീരത്ത് സ്ഥിതി ചെയ്തിരുന്ന ദ്വാരകാപുരി കടലിൽ താഴ്ന്നു പോയി എന്നു വിശ്വസിക്കപ്പെടുന്നു.
- സമതലങ്ങൾ താഴ്ന്നു പോയതിന്റെ ഫലമായി ആ ഭാഗത്ത് പ്രകൃതിദത്ത തുറമുഖങ്ങൾ രൂപം കൊള്ളുന്നതിന് അനുകൂല മായ സാഹചര്യങ്ങളുണ്ടായി. തുറമുഖങ്ങൾ വികസിപ്പിച്ചെടുക്കു ന്നതിനും അത് സഹായകമായി.
- കണ്ടു, മസഗോൺ, ജവഹർലാൽ നെഹ്റു തുറമുഖം, നവ ഷേവ, മർമഗോവ, മംഗളൂരു, കൊച്ചി എന്നിവയാണ് പശ്ചിമതി രത്തെ പ്രധാന തുറമുഖങ്ങൾ.
പശ്ചിമതീരത്തെ നാല് ഉപവിഭാഗങ്ങളായി തിരിക്കാം.
1. ഗുജറാത്തിലെ കച്ച് – കത്തിയവാർ തീരം
2. മഹാരാഷ്ട്രയിലെ കൊങ്കൺ തീരം.
3. കർണ്ണാടകയിലെ ഗോവൻ തീരം
4. കേരളത്തിലെ മലബാർ തീരം
പശ്ചിമതീര സമതലങ്ങളുടെ മധ്യഭാഗം താരതമ്യേന ഇടുങ്ങിയവ യാണ്. എന്നാൽ വടക്ക്. തെക്ക് ഭാഗത്തേക്ക് പോകുംതോറും അതിന്റെ വിസ്തൃതി ഏറി വരുന്നു. ഈ തീരസമതലത്തിലൂടെ ഒഴുകുന്ന നദികൾ ഡൽറ്റകൾ സൃഷ്ടിക്കാറില്ല. മലബാർ തീര ത്തിലുള്ള കായലുകൾ വളരെ പ്രയോജനകരമാണ്. മത്സ്യബന്ധ നത്തിനും, ഉൾനാടൻ ജലഗതാഗതത്തിനും, വിനോദസഞ്ചാര ത്തിനും ഇവ ഉപയോഗിക്കപ്പെട്ടു വരുന്നു. പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളി എല്ലാവർഷവും കേരളത്തിലെ പുന്നമട കായ ലിൽ നടക്കുന്നുണ്ട്.
കിഴക്കൻ തീര സമതലങ്ങൾ
പശ്ചിമതീരത്തെ അപേക്ഷിച്ച് കിഴക്കൻ തീരസമതലത്തിന് വീതി കുടുതലാണ്. പശ്ചിമബംഗാളിലെ സുന്ദരവന പ്രദേശം മുതൽ കന്യാകുമാരി വരെ കിഴക്കൻ തീര സമതലം വ്യാപിച്ചു കിടക്കു ന്നു. ഉയർത്തപ്പെട്ട തീരത്തിനുദാഹരമാണ് കിഴക്കൻ തീരസമത ലങ്ങൾ.
കിഴക്കൻ തീരസമതലത്തിലൂടെ ഒഴുകി ബംഗാൾ ഉൾക്കട ലിൽ പതിക്കുന്ന നദികൾ പൂർവ്വതീരങ്ങളിൽ ഡൽറ്റകൾ സൃഷ്ടിക്കുന്നു.
മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി എന്നീ നദികളുടെ ഡൽറ്റകൾ ഇവയിൽ ഉൾപ്പെടുന്നു.
ഉയർത്തപ്പെട്ട തീരങ്ങളായതിനാൽ ഇവിടെ തുറമുഖങ്ങളും ഹാർബറുകളും കുറവാണ്.
Question 15.
ഭൂകമ്പത്തിന്റെ അനന്തര ഫലങ്ങളിൽ ഏതെങ്കിലും ആറെണ്ണം പട്ടികപ്പെടുത്തുക.
Answer:
സുനാമി
ഉരുൾപൊട്ടൽ
വെള്ളപ്പൊക്കം
തീപിടുത്തങ്ങൾ
വരൾച്ചകൾ
അഗ്നിസ്ഫോടനം
Question 16.
ചുണ്ണാമ്പ് കല്ല് ഗുഹകൾക്കുള്ളിൽ രൂപമെടുക്കുന്ന നിക്ഷേപണ ഭൂരൂപങ്ങളെകുറിച്ച് ലഘു കുറിപ്പ് എഴുതുക.
Answer:
ലവണ അപക്ഷയം
താപപ്രവർത്തനം, ജലീകരണം, ക്രിസ്റ്റലീകരണം എന്നീ പ്രക്രി യകളിലൂടെ ശിലകളിലെ ലവണങ്ങൾ വികസിക്കുന്നു. കാൽസ്യം, സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം, ബേറിയം തുട ങ്ങിയ ലവണങ്ങളെല്ലാം ഇങ്ങനെ വികസിക്കുന്നവയാണ്. താപ ത്തിന്റെ അളവ്, താപത്തോടുള്ള ലവണങ്ങളുടെ പ്രതികരണ ശേഷി എന്നിവ അനുസരിച്ചാണ് ഇവ വികസിക്കുന്നത്. ഉദാഹര ണത്തിന് ഉയർന്ന താപാന്തരം 30°C നും 50°C നും ഇടയിൽ അനുഭവപ്പെടുന്ന മരുഭൂമികളിലെ ഉപരിതല താപം ലവണങ്ങ ളുടെ വികാസത്തിന് സഹായകമാണ്.
ശിലകളുടെ ഉപരിതലത്തിനോടടുത്ത് സ്ഥിതി ചെയ്യുന്ന സുഷിരങ്ങളിലെ ലവണ പരലുകൾ ശിലകൾക്കുള്ളിലെ തരികളെ പരസ്പരം അകറ്റുന്നു. ഇത് ശിലകളുടെ ശിഥി ലീകരണത്തിന് വഴിതെളിയിക്കുന്നു.ശിലകൾ ചെറുതരികളായി പൊടിയുന്ന ഈ പ്രക്രിയയെ തരീയ വിഘടനം (Granular foliation) എന്നു വിളിക്കു
ലവണ അപക്ഷയ പ്രവർത്തനങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്നാണ് ലവണങ്ങളുടെ ക്രിസ്റ്റലീകരണം. ചില പ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയും വരണ്ട കാലാവസ്ഥയും മാറിമാറി അനുഭവപ്പെടാറുണ്ട്. ഇതുമൂലം ശിലകളിലെ ലവണ പരലുകൾ വലുതാവുകയും ഇവയുടെ അടുത്തുള്ള ശിലാതരികളെ വശ ങ്ങളിലേക്ക് തള്ളിമാറ്റുകയും ചെയ്യുന്നു. മരുഭൂമികളിൽ സോഡിയം ക്ലോറൈഡ്, ജിപ്സം എന്നിവയുടെ പരലുകൾ അവ യുടെ മുകളിലുള്ള പാളികളെ ഇതുപോലെ പൊക്കുന്നു. ഇതിന്റെ ഫലമായി ഉപരിതലത്തിൽ ബഹുകോണീയ വിള്ളലു കൾ സൃഷ്ടിക്കപ്പെടുന്നു. ഇവ പിന്നീട് ശിലകളുടെ ശിഥിലീകര ണത്തിന് കാരണമാകുന്നു. ലവണ പരലുകൾ വലുതാകുന്നതു മൂലം ആദ്യം ചുണ്ണാമ്പുകല്ല് ശിഥിലീകരിക്കപ്പെടുന്നു. തുടർന്ന് മണൽക്കല്ല്, ഷെയിൽ, നൈസ്, ഗ്രാനൈറ്റ് തുടങ്ങിയവയും ശിഥി ലീകരിക്കപ്പെടുന്നു.
Question 17.
ഉരുൾ പൊട്ടലിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനുള്ള ഏതെങ്കിലും മൂന്ന് മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
Answer:
- വലിയ തോതിലുള്ള വനവൽക്കരണ പരിപാടികൾ പ്രോത്സാഹിപ്പിക്കുക.
- ടെറസ് കൃഷി പ്രോത്സാഹിപ്പിക്കണം.
- താഴ്വരകളിലേക്കും മിതമായ പ്രദേശങ്ങളിലേക്കും കൃഷിയെ പരിമിതപ്പെടുത്തുക.
- നിർമ്മാണത്തിനും മറ്റ് വികസനപ്രവർത്തനങ്ങൾക്കും നിയ ന്ത്രണം ഏർപ്പെടുത്തുക.
Question 18.
ചുവടെ നല്കിയിട്ടുള്ളവയെ കുറിച്ച് ലഘു കുറിപ്പുകൾ തയ്യാ റാക്കുക.
(a) അസ്തനോസ്ഫിയർ
(b) ശിലാമണ്ഡലം
(c) നിഫെ
Answer:
a. ആവരണത്തിന്റെ മുകൾഭാഗത്തെയാണ് അനോസ്ഫി യർ എന്നു വിളിക്കുന്നത്. അനോ എന്ന വാക്കിന്റെ അർത്ഥം ദുർബലമാണ്. അത് 400 കിലോമീറ്റർ വരെ നീളു മെന്നാണ് കരുതുന്നത്.
b. ആവരണത്തിന്റെ ഏറ്റവും മുകൾഭാഗവും പുറംതോടിനെ യാണ് ലിയോസ്ഫിയർ എന്ന് വിളിക്കുന്നത്. 10 – 200 കിലോമീറ്റർ വരെയാണ് ഇതിന്റെ കനം.
c. വളരെ ഭാരമുള്ള വസ്തുക്കളാൽ നിർമ്മിതമാണ് ക്യാമ്പ് നിക്കലും ഇരുമ്പും ചേർന്നതാണ് ഇവ. ഇതിനെ നൈഫ് പാളി എന്ന് വിളിക്കുന്നു.
Question 19.
ശിലകളെ രൂപീകരണത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയുക. അവയിൽ ഏതെങ്കിലും ഒന്നിന്റെ സവിശേഷതകൾ വിവരിക്കു
Answer:
ശിലക്ൾ
ഭൂവൽക്കത്തിലെ ഖരാവസ്ഥയിലുള്ള ഭൂരൂപങ്ങളാണ് ശിലകൾ, ഭൂവൽക്കം ശിലകളാൽ നിർമ്മിതമാണ്. ഒന്നോ അതിലധികമോ ധാതുക്കളുടെ മിശ്രിതമാണ് ശിലകൾ. ശിലകൾ കടുപ്പം കൂടി യതോ കുറഞ്ഞതോ ആകാം. പല നിറങ്ങളിൽ അവ കാണപ്പെടുന്നു. ഉദാഹരണത്തിന്, കരിങ്കല്ല് കടുപ്പം കൂടിയതും, സോഷ് കല്ല് (soap stone) കടുപ്പം കുറഞ്ഞതുമായ ശിലകളാ ണ്. ഗബ്റോ എന്ന ശില് കറുപ്പു നിറമാണ്. വെള്ളാരൻ കല്ലി നാകട്ടെ (Quartzite) നല്ല വെളുപ്പു നിറം.
- ശിലകൾക്ക് നിശ്ചിതമായ ധാതു ഘ ട ന യൊന്നുമില്ല. ഫെൽഡ്സ്പാർ, ക്വാർട്ട്സ് എന്നിവയാണ് ശിലകളിൽ പൊതുവെ കാണപ്പെടുന്ന ധാതുക്കൾ.
- ശിലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനത്തെയാണ് പൊ ളജി (Petrology) അഥവാ ശിലാശാസ്ത്രം എന്നുപറയു ന്നത്. ശിലകളുടെ ശാസ്ത്രമാണത്.
- Petrus എന്ന ലത്തിൻ പദത്തിൽ നിന്നാണ് petrology എന്ന വാക്ക് ഉത്ഭവിച്ചിട്ടുള്ളത്. ‘ശില’ എന്നാണ് ഈ വാക്കിന്റെ അർത്ഥം.
- ഒരു പെട്രോളജിസ്റ്റ് ശിലകളെക്കുറിച്ചും അവയുടെ എല്ലാ വശങ്ങളെക്കുറിച്ചും പഠനങ്ങൾ നടത്തുന്നു.
- ശിലകളുടെ ധാതുഘടന, പരൽ ക്രമം, നിറം, രൂപം, ഉത്ഭവം, രൂപാന്ത രം, ശിലകൾ കാണപ്പെടുന്ന സ്ഥലം, മറ്റു ശിലകളുമായുള്ള ബന്ധം തുടങ്ങിയവയെല്ലാം പെട്രോളജിസ്റ്റ് പഠന വിധേയ മാക്കുന്നു.
- ശിലകളും ഭൂഭാഗങ്ങളും തമ്മിലും ശിലകളും മണ്ണും തമ്മിലും അഭേദ്യമായ ബന്ധമുണ്ട്.
- ശിലകൾ പലതരത്തിലുണ്ട്. രൂപീകരണ രീതിയുടെ ഉത്ഭവം) അടിസ്ഥാനത്തിൽ ശിലകളെ മൂന്നു വിഭാഗങ്ങളായി തരംതിരിക്കാം.
1. ആഗ്നേയ ശിലകൾ
2. അവസാന ശിലകൾ
3. കായാന്തരിത ശിലകൾ
ആയ ശിലകൾ
ഭൂമിയുടെ അന്തർഭാഗത്തുള്ള മാമയും ലാവയും ഘനീഭവി ച്ചിട്ടുണ്ടാകുന്ന ശിലകളാണ് ആഗ്നേയ ശിലകൾ, ശിലകൾ താപം മൂലം രുപീകരിക്കപ്പെടുന്നതുകൊണ്ടാണ് ഇവയെ ആഗ്നേയ ശില കൾ എന്നുവിളിക്കുന്നത്. മാമയിൽ നിന്നും ലാവയിൽ നിന്നും രൂപം പ്രാപിക്കുന്നതുകൊണ്ട് ഇവയെ പ്രാഥമിക ശിലകൾ (Primary rocks) എന്നും വിളിക്കാറുണ്ട്. അഗ്നി (fire) എന്നർത്ഥമുള്ള ignis എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് Igneous എന്ന വാക്കുണ്ടായത്.
ഭൂമിയുടെ അന്തർഭാഗത്തുള്ള മായ പുറത്തേക്ക് പ്രവഹി ക്കുകയും തണുത്തുറഞ്ഞ് കട്ടിപിടിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ആഗ്നേയ ശിലകൾ ഉണ്ടാവുന്നത്. മായ തണുക്കുകയും ഖരാവസ്ഥയിലാവുകയും ചെയ്യു ന്നത് ഒന്നുകിൽ ഭൂവൽക്കത്തിനുള്ളിൽ വെച്ചോ അല്ലെ ങ്കിൽ ഭൂമിയുടെ ഉപരിതലത്തിൽ വെച്ചോ ആണ്.
ശിലകളുടെ ആന്തരിക ഘടനയെ (Texture) അടിസ്ഥാനമാക്കി ആഗ്നേയശിലകളെ രണ്ടായി തിരിക്കാം.
1. ആന്തരിക ആഗ്നേയശിലകൾ (Intrusive rocks)
2. ബാഹ്യ ആഗ്നേയശിലകൾ (Extrusive rocks)
- ഉരുകിയ ശിലാദ്രവം (മായ) ഭൂമിയുടെ വളരെ ആഴത്തിൽ വെച്ചാണ് തണുത്തുറഞ്ഞ് ആഗ്നേയ ശിലകൾ രൂപ കൊള്ളുന്നതെങ്കിൽ അത്തരം ശിലകളെ ആന്തരിക ആ യശിലകൾ എന്ന് വിളിക്കുന്നു. പ്ലൂട്ടോണുകൾ’ എന്നും ഇവയെ വിളിക്കാറുണ്ട്.
- അഗ്നിപർവ്വതം, ഭൂവൽക്കത്തിലെ വിള്ളലുകൾ എന്നിവയി ലൂടെ ലാവ ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേർന്ന് തണുത്തുറഞ്ഞുണ്ടാകുന്ന ആഗ്നേയശിലകളാണ് ബാഹ്യ ആഗ്നേയശിലകൾ.
ഉരുകിയ ശിലാദ്രവം ഭൂമിയുടെ വളരെ ആഴത്തിൽ വെച്ച് സാവ ധാനമാണ് തണുത്തുറയുന്നതെങ്കിൽ ധാതുക്കളുടെ തരികൾ (Grains) വളരെ വലുതായിരിക്കും. നേരെമറിച്ച് ശിലാദ്രവം ഭൂമി യുടെ ഉപരിതലത്തിൽ വെച്ച് അതിവേഗമാണ് തണുത്തുറയു ന്നതെങ്കിൽ ധാതുക്കളുടെ തരികൾ നേർത്തതും മൃദുവും ആയി രിക്കും. മേൽപ്പറഞ്ഞ രണ്ടു സാഹചര്യങ്ങൾക്കും ഇടയിലാണ് മായ തണുത്തുറയുന്നതെങ്കിൽ മിതമായ വലിപ്പത്തിലുള്ള തരി കളാണ് ഉണ്ടാവുക.
- മറ്റെല്ലാ ശിലകളും ആഗ്നേയശിലകളിൽ നിന്നാണ് രൂപം കൊള്ളുന്നത്. അതിനാൽ ആഗ്നേയശിലകൾ മാതശിലകൾ അഥവാ പ്രാഥമിക ശിലകൾ ആണ്.
- ഗ്രാനൈറ്റ്, ഗാബോ, പെഗ്മറ്റൈറ്റ് (Pegnatite), ബസാൾട്ട്, (Volcanic breccia), Sáď (Tuff) തുടങ്ങിയവ ആഗ്നേയശിലകൾക്ക് ഉദാഹരണങ്ങളാണ്.
Question 20.
ഇന്ത്യയുടെ കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ ഹിമാലയ പർവ്വ തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിശകലനം ചെയ്യുക.
Answer:
- ഇന്ത്യയുടെ വടക്കൻ അതിർത്തിയായി ഹിമാലയ പർവതം ഉയർന്നു നിൽക്കുന്നു.
- ഹിമാലയവും തുടർ മലനിരകളും ചേർന്ന് ഒരു കാലാവസ്ഥാ വിഭാജകമായി പ്രവർത്തിക്കു
- ഹിമാലയപർവ്വതം വടക്കുനിന്നു വരുന്ന ശീതക്കാറ്റിനെ പ്രതിരോധിച്ച് രാജ്യത്തെ സംരക്ഷിക്കുന്നു.
- ഹിമാലയപർവ്വതം മൺസൂൺ കാറ്റുകളെ തടഞ്ഞ് നിർത്തി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മഴ പെയ്യിക്കുകയും ചെയ്യുന്നു.
Question 21.
(a) ഘനീകരണം’ എന്ന പദം നിർവചിക്കുക.
(b) ഘനീകരണത്തിന്റെ വിവിധ രൂപങ്ങൾ തിരിച്ചറിയുക.
Answer:
(a) നീരാവി ജലമായി മാറുന്ന പ്രക്രിയയാണ് ഘനീഭവിക്കൽ അഥവാ ഘനീകരണം. താപനഷ്ടമാണ് ഘനീഭവിക്കലിനു കാരണം.
b.
- തുഷാരം (മഞ്ഞുതുള്ളി
- മൂടൽമഞ്ഞ്
- മേഘങ്ങൾ
Question 22.
വൻകര വിസ്ഥാപനത്തിന്റെ അനുകൂല തെളിവുകളിൽ ഏതെ ങ്കിലും മുന്നണം എഴുതുക.
Answer:
- വൻകരകളുടെ അരികുകളുടെ പരസ്പര ചർച്ച ഈർച്ചവാൻ ചേർ
- സമുദ്രത്തിന്റെ ഇരുകരകളിലേയും ശിലകളുടെ സമപ്രായം
- ടിറ്റ് നിക്ഷേപങ്ങൾ
- ധാതുമണൽ നിക്ഷേപങ്ങൾ
- ഫോസിലുകളുടെ വിതരണം
Question 23.
ചുവടെ കൊടുത്തിരിക്കുന്നവയുടെ സവിശേഷതകൾ ഏഴുതുക.
(a) ഭാബർ
(b) തായ്
(c) എക്കൽ സമതലങ്ങൾ
Answer:
(a) ഭാബർ
സിവാലിക് മലയടിവാരത്തിന് സമാന്തരമായി കാണപ്പെടുന്ന ഒരു ഇടുങ്ങിയ ഭൂഭാഗമാണ് ഭാബർ. ഇതിന് 8 മുതൽ 10 കിലോമീറ്റർ വരെ വിസ്തൃതിയുണ്ട്. പർവ്വത ഭാഗത്തു നിന്നു വരുന്ന നദികളും നീരുറവകളും ഭാരമേറിയ ഉരുളൻ പാറ കളും കല്ലുകളും ഈ മേഖലയിൽ നിക്ഷേപിക്കുന്നു.
(b) തനായ്
ഭാബറിന് തെക്കുവശത്തായി കാണപ്പെടുന്ന മേഖലയാണ് തായ്. ഇതിന് ഏകദേശം 10 മുതൽ 20 കിലോമീറ്റർ വരെ വീതിയുണ്ട്. ഇവിടെ വെള്ളക്കെട്ടുള്ള ചതുപ്പുനിലങ്ങൾ കാണപ്പെടുന്നു. ഈ ചതുപ്പുനിലങ്ങളും തറായ് എന്നറിയ പെടുന്നു. ഈ പ്രദേശത്ത് ധാരാളം നൈസർഗ്ഗിക സ ജാലങ്ങൾ തഴച്ചുവളരുന്നു. ധാരാളം വന്യജീവി വർഗ്ഗ ങ്ങളും ഈ മേഖലയിലുണ്ട്.
(c) എക്കൽ സമതലങ്ങൾ
തായ് മേഖലയുടെ തെക്ക് ഭാഗത്ത് കാണപ്പെടുന്ന പ്രദേ ശങ്ങളാണ് ബംഗറും ഖാദറും. ഇവ പഴയതും പുതിയതു മായ എക്കൽ നിക്ഷേപങ്ങളാൽ രൂപപ്പെട്ട പ്രദേശങ്ങളാണ്. പഴയ എക്കൽ നിക്ഷേപങ്ങളാൽ രൂപപ്പെട്ട പ്രദേശമാണം ബംഗർ, ഖാദർ രൂപപ്പെട്ടത് പുതിയ നിക്ഷേപങ്ങളിൽ നിന്നാണ് മണൽവരമ്പുകൾ വകവലയങ്ങൾ, ഓക്സ്ബോ തടാകങ്ങൾ, പിണഞ്ഞൊഴുകുന്ന ചാലുകൾ തുടങ്ങിയവ ഈ സമതലങ്ങളുടെ സവിശേഷതയാണ്.
ബ്രഹ്മപുത്രാ സമ തലം നദീജന്യ ദ്വീപുകൾക്കും മണൽവരമ്പുകൾക്കും പ്രസിദ്ധമാണ്. ഇവിടെ ഇടയ്ക്കിടെ വെള്ളപ്പൊക്കം ഉണ്ടാ വുകയും നദികൾ ഗതിമാറി ഒഴുകുകയും ചെയ്യുന്നു. ഇത് പിണഞ്ഞൊഴുകുന്ന നദികൾ രൂപപ്പെടുന്നതിന് കാരണമാ വുന്നു. ഇവിടെയുള്ള നദികളുടെ അഴിമുഖങ്ങളിൽ ലോക ത്തിലെ തന്നെ വലിയ ഡെൽറ്റകൾ രൂപപ്പെടുന്നു.
ഉദാ: പ്രസിദ്ധമായ സുന്ദർബൻ ഡെൽറ്റ
ഹരിയാന – ഡൽഹി സംസ്ഥാനങ്ങൾ സിന്ധു ഗംഗ നദി വ്യൂഹങ്ങൾക്കിടയിൽ ഒരു ജലവിഭാജകമായി നിലകൊള്ളു
ഇതിനു നേർവിപരീതമായി ബ്രഹ്മപുത്ര നദി മുബിയിൽ വെച്ച് 90° തെക്കോട്ട് തിരിഞ്ഞ് വടക്കു കിഴക്കു നിന്നും തെക്കു പടിഞ്ഞാറായി ഒഴുകുന്നു. ഈ നദീതീരങ്ങളിൽ ഫലഭൂയിഷ്ഠമായ എക്കൽ മണ്ണുണ്ട്. വ്യത്യസ്ത വിളകൾ കൃഷി ചെയ്യാനും വലിയൊരു വിഭാഗം ജനങ്ങൾക്ക് ഉപ ജീവനമേകാനും ഇത് സഹായിക്കുന്നു.
SECTION-C
24 മുതൽ 31 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. (5 × 4 = 20)
Question 24.
ചുവടെ കൊടുത്തിരിക്കുന്ന അന്തരീക്ഷപാളികളെക്കുറിച്ച് വിവ രിക്കുക.
(a) ട്രോപ്പോസ്ഫിയർ
(b) സ്ട്രാറ്റോസ്ഫിയർ
Answer:
(a) ട്രോപോസ്ഫിയർ
അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളിയാണ് ട്രോപ്പോ സ്ഫിയർ. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ശരാശരി 13 കിലോമീറ്ററാണ് ഇതിന്റെ ഉയരം. ഈ പാളിയുടെ വ്യാപ്തി ധ്രുവപ്രദേശത്ത് 8 കിലോമീറ്റർ വരെയും ഭൂമധ്യരേഖാപ്ര ദേശത്ത് 18 കിലോമീറ്റർ വരെയുമാണ്. ഭൂമധ്യരേഖാപ്ര ശങ്ങളിലാണ് ട്രോപ്പോസ്ഫിയറിന് ഏറ്റവും കൂടുതൽ വ്യാപ്തിയുള്ളത്. ലംബതലത്തിലുള്ള ശക്തമായ വായു പ്രവാഹത്താൽ താപം ഉയരങ്ങളിലേക്കു പ്രസരിക്കുന്നതു കൊണ്ടാണ് ഈ പ്രദേശങ്ങളിൽ ട്രോപ്പോസ്ഫിയറിന്റെ വ്യാപ്തി കുടിയിരിക്കുന്നത്.
പൊടിപടലങ്ങളും ജലബാഷ്പവും ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന അന്തരീക്ഷ മണ്ഡലമാണ് ട്രോപ്പോ സ്ഫിയർ.
മഞ്ഞ്, കാറ്റ്, മഴ തുടങ്ങിയ എല്ലാ തരത്തിലുള്ള അന്തരീക്ഷ പ്രതിഭാസങ്ങളും കണ്ടുവരുന്നതും ഈ മണ്ഡലത്തിലാണ്. ഭൂമിയിലെ എല്ലാ തരത്തിലുള്ള ജൈവപ്രവർത്തനങ്ങളും നടക്കുന്നത് ഈ അന്തരീക്ഷ പാളിയിലാണ്.
ഈ അന്തരീക്ഷപാളിയിൽ ഭൗമോപരിതലത്തിൽ നിന്ന് ഓരോ 165 മീറ്റർ ഉയരത്തിലും 12 സെൽഷ്യസ് എന്ന നിര ക്കിൽ താപനില കുറഞ്ഞുവരുന്നു. ട്രോപ്പോസ്ഫിയറിനെ
സ്ട്രാറ്റോസ്ഫിയറിൽ നിന്നും വേർതിരിക്കുന്ന മേഖലയാണ് ട്രോപ്പോപാസ് (Tropopause). ട്രോപ്പോപാസിന്റെ താപ നില ഭൂമധ്യരേഖാ പ്രദേശത്തിനു മുകളിൽ 80° C ഉം ധ്രുവ പ്രദേശത്ത് 45°C ഉം ആണ്. ട്രോപ്പോപാസിലെ താപനില ഏറെക്കുറെ സ്ഥിരമായി നിലനിൽക്കുന്നു.
(b) സ്ട്രാറ്റോസ്ഫിയർ
ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളി യാണ് സ്ട്രാറ്റോസ്ഫിയർ. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ ഈ പാളി വ്യാപിച്ചു കിട ക്കുന്നു. ഇവിടെ മേഘങ്ങളോ, പൊടിപടലങ്ങളോ, ജലബാ ഷ്പമോ ഒന്നുമില്ല. ഓസോൺ പാളി സ്ഥിതി ചെയ്യുന്നത് സ്ട്രാറ്റോസ്ഫിയറിലാണ്. അതാണ് ഈ അന്തരീക്ഷ പാളി യുടെ ഏറ്റവും പ്രധാന സവിശേഷത. മുൻപു സൂചിപ്പിച്ച തുപോലെ സൂര്യനിൽ നിന്ന് പ്രസരിക്കുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിക്ക് ഒരു രക്ഷാകവചമൊരുക്കുന്നത് ഓസോൺ പാളിയാണ്.
Question 25.
അന്തർഗ്രഹങ്ങൾ ബാഹ്യ ഗ്രഹങ്ങളിൽ നിന്നും എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു.
Answer:
ആന്തരിക ഗ്രഹങ്ങൾ
- ടെറസ്ട്രിയൽ ഗ്രഹങ്ങൾ എന്നും അറിയപ്പെടുന്നു.
- ഭൂമി പോലെയുള്ള ഗ്രഹങ്ങൾ
- അവ പാറയും ലോഹങ്ങളും കൊണ്ടാണ് നിർമ്മിച്ചിരിക്കു
- താരതമ്യേന ഉയർന്ന സാന്ദ്രതയുണ്ട്.
- ചെറിയ ഗ്രഹങ്ങൾ
ബാഹ്യഗ്രഹങ്ങൾ
- ജോവിയൽ അല്ലെങ്കിൽ ഗ്യാസ് ഭീമൻ ഗ്രഹങ്ങൾ എന്നും അറിയപ്പെടുന്നു.
- വ്യാഴം പോലെയുള്ള ഗ്രഹങ്ങൾ
- ഭുമിയിലെ ഗ്രഹങ്ങളേക്കാൾ വളരെ വലുത്
- കട്ടിയുള്ള അന്തരീക്ഷം
- കൂടുതലും ഹീലിയവും ഹൈഡ്രജനും
Question 26.
ഹിമാലയൻ നന്ദികളേയും ഉപദ്വീപിയ നദികളേയും തമ്മിൽ താര തം ചെയ്യുക.
Answer:
സവിശേഷതകൾ | ഹിമാലയൻ നദി | ഉപദ്വീപിയൻ നദി |
ഉത്ഭവസ്ഥലം | ഹിമാലയ പർവ്വതം | പെനിൻസുലാർ പീഠഭൂമിയും സെൻട്രൽ ഹൈലാൻഡും |
നീരൊഴുക്ക് | സ്ഥിരം ഒഴുക്ക്: ഗ്ലേസിയറിൽ നിന്നും മഴയിൽ നിന്നും | കാലികം, മൺസൂൺ മഴയെ അടിസ്ഥാനമാക്കി |
ജലനിർഗമന മാർഗ്ഗം | സമതലങ്ങളിൽ ഡെൻട്രിടിക് രീതി | കല്ലോസ്, റേഡിയൽ, ദീർഘ ചതുര രീതിയിൽ |
നദിയുടെ സ്വഭാവം | പർവതങ്ങളിൽ ദീർഘമായൊഴുകുന്നു. സമതലങ്ങളിൽ ഗതമാറ്റം | ഹ്രസ്വം, നിശ്ചിത മാർഗ്ഗം |
വൃഷ്ടി പ്രദേശം | വളരെ ചെറുത് | ചെറുത് |
നദികളുടെ പ്രായം | ചെറുപ്പം സജീവം | പ്രായമായവ |
Question 27.
സമുദ്രജല ലവണത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ പരാ മർശിക്കുക.
Answer:
- ബാഷ്പീകരണം
- മഴ
- നദികളിൽ നിന്നും ധ്രുവപ്രദേശങ്ങളിൽ നിന്നുമുള്ള ശുദ്ധജല പ്രവാഹം
- ഐസ് മരവിപ്പിക്കുകയും ഉരുകുകയും ചെയ്യുന്ന പ്രക്രിയകൾ
- ഫാറ്റ്
- സമുദ്ര പ്രവാഹങ്ങൾ
- താപനില
- സാന്ദ്രത
Question 28.
മണ്ണ് സംരക്ഷണത്തിനുള്ള ഏതാനും മാർഗ്ഗങ്ങൾ നിർദ്ദേശിക്കു
Answer:
മണ്ണ് സംരക്ഷണം
മണ്ണൊലിപ്പിന് പ്രധാന കാരണക്കാരനായ മനുഷ്യൻ തന്നെയാണ് മണ്ണിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തുന്നതിനും, മണ്ണൊലിപ്പ് തട യുന്നതിനും, അപചയം സംഭവിച്ച മണ്ണിനെ മെച്ചപ്പെടുത്തുന്നതി നുമുള്ള ഒരു രീതിശാസ്ത്രമാണ് മണ്ണ് സംരക്ഷണം. മണ്ണ് സംര ക്ഷണം നടപ്പിലാക്കുന്നതിന് പല മാർഗ്ഗങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്.
1. അശാസ്ത്രീയമായ കൃഷി രീതികളാണ് മണ്ണൊലിപ്പിന് ആക്കം കൂട്ടുന്നത്. അതിനാൽ അത്തരം കൃഷി രീതികൾ അവസാനിപ്പിക്കണം. ഉദാഹരണത്തിന്, കുന്നിൻ ചരിവു കളിലെ തുറസ്സായ ഭൂമിയിൽ കൃഷി ചെയ്യുന്നത് അവസാ നിപ്പിക്കണം. 15 ശതമാനം മുതൽ 25 ശതമാനം വരെ ചരി വുള്ള പ്രദേശങ്ങളിൽ കൃഷി ഉപേക്ഷിക്കുക തന്നെ വേണം. ഇവിടെ കൃഷി ചെയ്യേണ്ടത് അത്യാവശ്വമാണെങ്കിൽ ഭൂമി തട്ടു തട്ടുകളായി തിരിച്ച് കൃഷി ഇറക്കണം.
2. അമിതമായ കന്നുകാലി മേയ്ക്കൽ, സ്ഥാനാന്തര കൃഷി എന്നിവ മൂലം മണ്ണിന്റെ സ്വാഭാവിക ആവരണം നഷ്ടമാ വുകയും മണ്ണൊലിപ്പ് വർധിക്കുകയും ചെയ്യുന്നു. അതു കൊണ്ട് ഇവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഗ്രാമീണ ജന തയെ ബോധവൽക്കരിക്കണം.
3. കോണ്ടൂർ നിലത്തട്ടു നിർമ്മിതിയെ (Contour terracing) പ്രോത്സാഹിപ്പിക്കുക.
4. കോണ്ടൂർ തട്ട് നിർമ്മിതിയെ (Contour burding) പ്രോത്സാ ഹിപ്പിക്കുക.
5. നിയന്ത്രിത വനവൽക്കരണം (Regulated forestry) നട പിലാക്കുക.
6. നിയന്ത്രിത കന്നുകാലി മേയ്ക്കൽ നടപ്പിൽ വരുത്തുക.
7. ആവരണവിളകൾ (Cover cropping) വളർത്തുക.
8. സമ്മിശ്ര കൃഷിയെ പ്രോത്സാഹിപ്പിക്കുക.
9. വിളമാറ്റ കൃഷിയെ (വിള പരിവൃത്തി – crop rotation) പ്രോത്സാഹിപ്പിക്കുക.
10. ഗള്ളി അപരദനം (Gully erosion) രൂപപ്പെടുന്നത് തട യാനും നിയന്ത്രിക്കാനും ശ്രമങ്ങൾ നടത്തുക. തട്ട് കൃഷിര തി, തടയണ നിർമ്മാണം, ഗള്ളി ബന്ധനം (Gully plugging), നിലത്തട്ട് രീതി, മരങ്ങളുടെ ആവരണം തീർക്കൽ തുടങ്ങിയ മാർഗ്ഗങ്ങൾ ഗള്ളി അപരദനം തടയുന്നതിന് സ്വീകരിക്കണം.
11. വരണ്ട, അർദ്ധ വരണ്ട പ്രദേശങ്ങളിൽ മണൽക്കൂനകളുടെ വ്യാപനത്തിൽ നിന്ന് കൃഷിഭൂമിയെ സംരക്ഷിക്കാനുള്ള നട പടികൾ സ്വീകരിക്കണം. മരങ്ങളുടെ നിറവെച്ചു പിടിപ്പിക്കു ക, കൃഷിയിട വനവൽക്കരണം നടത്തുക എന്നിവയിലൂടെ ഇത് സാധ്യമാകും. പടിഞ്ഞാറൻ രാജസ്ഥാനിൽ മണൽക്കൂന വ്യാപനം തടയുന്നതിന് CAZRI (Central Arid Zone Research Institute) നിരവധി പരീക്ഷണ ങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
സംയോജിത ഭൂവിനിയോഗ പദ്ധതികളാണ് മണ്ണ് സംരക്ഷ ണത്തിന് ഏറ്റവും ഉചിതം. ഭൂപ്രദേശങ്ങളെ അതിന്റെ ശേഷി ക്കനുസരിച്ച് തരം തിരിക്കണം. ഭൂവിനിയോഗ ഭൂപടങ്ങൾ നിർമ്മിക്കണം. ഭുമി ശരിയായ ആവശ്യങ്ങൾക്കുവേണ്ടി ഉപ യോഗിക്കുകയും വേണം. മണ്ണ് സംരക്ഷണത്തിന്റെ അന്തി മമായ ഉത്തരവാദിത്വം അതിനെ ഉപയോഗപ്പെടുത്തുകയും പ്രയോജനങ്ങൾ കൈപ്പറ്റുകയും ചെയ്യുന്ന ജനങ്ങൾക്കാ നിരിക്കണം.
Question 29.
ഭൗമോപരിതലത്തിൽ ഏതൊരുസ്ഥലത്തിന്റേയും അന്തരീക്ഷ താപനിലയെ നിയന്ത്രിക്കുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് അവ യിൽ ഏതെങ്കിലും ഒന്നിനെ കുറിച്ച് വിശദീകരിക്കുക.
Answer:
സമുദ്രജലത്തിന്റെ താപവിതരണത്തെ സ്വാധീനിക്കുന്ന ഘടക
സമുദ്രജലത്തിന്റെ താപവിതരണത്തെ സ്വാധീനിക്കുന്ന ഘടക ങ്ങൾ താഴെ പറയുന്നവയാണ്.
1. അക്ഷാംശം(Latitude); ഭൂമധ്വരേഖയിൽ നിന്നും ധ്രുവ ങ്ങളിലേക്ക് പോകുന്തോറും ഉപരിതല ജലത്തിന്റെ ഊഷ്മാവ് കുറഞ്ഞു വരുന്നു. ധ്രുവങ്ങളിലേക്കു പോകു ന്തോറും സൗരോർജ്ജ വികരണത്തിന്റെ അളവു കുറയു ന്നതാണ് ഇതിനു കാരണം.
2. കരയുടേയും കടലിന്റേയും അതുല്യ വിതരണം (Unequal Distribution of Land and Water): gom) രാർദ്ധ ഗോളത്തിലെ സമുദ്രങ്ങൾക്ക് ദക്ഷിണാർദ്ധ ഗോള ത്തിലെ സമുദ്രങ്ങളേക്കാൾ കൂടുതൽ ചൂടു ലഭിക്കുന്നു ണ്ട്. വിശാലമായ വൻകരകളെ തൊട്ടുകിടക്കുന്നതുകൊ ണ്ടാണ് അവയ്ക്ക് കൂടുതൽ ചൂട് ലഭിക്കുന്നത്.
3. സ്ഥിര വാതങ്ങൾ (Prevailing Winds) കരയിൽ നിന്നും കടലിലേക്ക് കാറ്റു വീശുമ്പോൾ സമുദ്രോപരിത ലത്തിലെ ചൂടുപിടിച്ച ജലം കടൽത്തീരത്തു നിന്നും ദുരേയ്ക്കു നീക്കം ചെയ്യപ്പെടുന്നു. ഇതിന്റെ ഫലമായി അടി യിലുള്ള തണുത്ത ജലം മുകളിലേക്കു പൊന്തിവരുന്നു. ഇത് സമുദ്രജലത്തിലെ ലംബമായുള്ള താപവ്യതിയാന ത്തിനു കാരണമാകുന്നു. എന്നാൽ കടലിൽ നിന്നും കര യിലേക്ക് കാറ്റു വീശുമ്പോൾ ചുടു പിടിച്ച സമുദ്രജലം തീരത്ത് എത്തിച്ചേരുന്നു. ഇത് താപവർദ്ധനവിന് കാരണാ കുന്നു.
4. സമുദ്രജല പ്രവാഹങ്ങൾ (Ocean Currents): സമു ദ്രത്തിലെ ഉഷ്ണജല ശീതജല പ്രവാഹങ്ങൾ സമുദ്രജല ത്തിലെ ഊഷ്മാവിൽ വ്യതിയാനങ്ങൾ വരുത്തുന്നു. ഉഷ്ണ ജല പ്രവാഹങ്ങൾ സമുദ്രത്തിലെ ശൈത്യമേഖലകളിലെ താപം വർദ്ധിപ്പിക്കുന്നു. ശീതജലപ്രവാഹങ്ങൾ ചൂടുള്ള പ്രദേശങ്ങളിലെ താപം കുറയ്ക്കുകയും ചെയ്യുന്നു. ഉദാ ഹരണത്തിന്, ഉഷ്ണജല പ്രവാഹമായ ഗൾഫ് സ്ട്രീം (Gulf Stream) വടക്കേ അമേരിക്കയുടെ കിഴക്കൻ തീര തോടും യൂറോപ്പിന്റെ പടിഞ്ഞാറൻ തീരത്തോടും ചേർന്നുള്ള സമുദ്രഭാഗങ്ങളിലെ താപം വർദ്ധിപ്പിക്കുന്നു. അതേ സമയം ശീതജല പ്രവാഹമായ ലാബ്രഡോർ പ്രവാഹം വടക്കേ അമേരിക്കയുടെ വടക്കു കിഴക്കൻ തീര ത്തോട് ചേർന്നുള്ള സമുദ്രഭാഗങ്ങളിലെ താപം കുറയുന്ന തിന് കാരണമാകുന്നു.
മുകളിൽ പറഞ്ഞിട്ടുള്ള ഘടകങ്ങളെല്ലാം സമുദ്രജലത്തിന്റെ പ്രാദേശിക താപവൃതിയാനങ്ങൾക്ക് കാരണമാകുന്നു. താഴ്ന്ന അക്ഷാംശങ്ങളിൽ കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന കടലുകളിലെ താപം തുറന്നു കിടക്കുന്ന സമുദ്രങ്ങളിലെ താപത്തേക്കാൾ കൂടു തലാണ്. നേരെമറിച്ച് ഉയർന്ന അക്ഷാംശങ്ങളിൽ കരയാൽ ചുറ്റ പ്പെട്ടു കിടക്കുന്ന കടലുകളിലെ താപം തുറന്ന കടലുകളിലെ താപത്തേക്കാൾ കുറവായിരിക്കും.
Question 30.
ചുവടെ നല്കിയിട്ടുള്ള ഭൗമവിവരങ്ങൾ തിരിച്ചറിഞ്ഞ് ഇന്ത്യയുടെ ഭൂപട രൂപരേഖയിൽ അടയാളപ്പെടുത്തുക.
(a) തമിഴ് നാടിന്റെ തെക്ക് സ്ഥിതിചെയ്യുന്ന സമുദ്ര ജൈവമണ്ഡല റിസർവ്
(b) കർണ്ണാടകത്തിലെ ബ്രഹ്മഗിരി കുന്നുകളിൽ നിന്നും ഉത്ഭവി ക്കുന്നു നദി.
(c) ഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്തുള്ള സംസ്ഥാനം.
(d) ഗംഗാ നദിയുടെ ഡെൽറ്റയിൽ സ്ഥിതിചെയ്യുന്ന ജൈവമ ണ്ഡല റിസർവ്
Answer:
a) ഗൾഫ് ഓഫ് മാന്നാർ ബയോസ്ഫിയർ റിസർവ്
b) കാവേരി
c) ഗുജറാത്ത്
d) സുന്ദർബൻ ബയോസ്ഫിയർ റിസർവ്
Question 31.
മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഏതെങ്കിലും നാല് ഘടകങ്ങളെ തിരിച്ചറിയുക. അവയിൽ ഏതെങ്കിലും ഒന്നിനെ കുറിച്ച് വിശദീകരിക്കുക.
Answer:
മണ്ണ് രൂപീകരണത്തെ നിയന്ത്രിക്കുന്ന ഘടകങ്ങൾ (Soil forming factors)
മണ്ണ് രൂപീകരണത്തെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അഞ്ച് അടിസ്ഥാന ഘടകങ്ങളുണ്ട്.
- മാതൃശിലാ പദാർത്ഥങ്ങൾ (മൂല പദാർത്ഥങ്ങൾ)
- ഭൂപ്രകൃതി
- കാലാവസ്ഥ
- ജൈവിക പ്രവർത്തനങ്ങൾ
- കാലം
1. മാതിരിലാ പദാർത്ഥങ്ങൾ (Parent Materials)
മണ്ണ് രൂപീകരണത്തെ നിയന്ത്രിക്കുന്ന ഏറ്റവും പ്രധാന ഘട കമാണ് മാതൃശിലാ പദാർത്ഥങ്ങൾ. ഇതൊരു പരോക്ഷ നിർജ്ജീവ, നിഷ്ക്രിയ ഘടകമാണ്. മാതശിലാ പദാർത്ഥ ങ്ങൾ അവ സ്ഥിതി ചെയ്യുന്ന അതേ സ്ഥലത്തുവച്ച് അ ക്ഷയം സംഭവിച്ച ശിലാവശിഷ്ടങ്ങളോ തദ്ദേശീയമായ മണ്ണി നങ്ങൾ) സംവാഹനത്തിലൂടെ മറ്റു സ്ഥലങ്ങളിൽ നിന്നും നിക്ഷേപിക്കപ്പെട്ട വസ്തുക്കളോ (വഹനവിധേയമായ മണ്ണി നങ്ങൾ) ആയിരിക്കാം.
ശിലാവസ്തുക്കളുടേയും നിക്ഷേപണങ്ങളുടേയും വലി കം, ഘടന, അവയിൽ അടങ്ങിയിട്ടുള്ള ധാതുക്കൾ, അവ യുടെ രാസഘടന എന്നിവയെ ആശ്രയിച്ചാണ് മണ്ണിന്റെ രൂപീകരണം നടക്കുന്നത്.
അപക്ഷയത്തിന്റെ രീതി, തോത്, അപക്ഷയ പദാർത്ഥങ്ങ ളുടെ മാന്റിലിന്റെ ആഴം എന്നിവയും മറ്റു രൂപീകര ണത്തെ സ്വാധീനിക്കുന്നു.
സമാനമായ മാതൃശിലകളുടെ മുകളിൽ വ്യത്യസ്തമായ മണ്ണി നങ്ങൾ കാണപ്പെടാം. വ്യത്യസ്തങ്ങളായ മാതൃശിലകളുടെ മുകളിൽ സമാനമായ മണ്ണിനങ്ങളും കാണപ്പെടാം. എന്നാൽ വളരെ പഴക്കമില്ലാത്ത മണ്ണിനങ്ങൾ മാതൃശിലയുടെ സ്വഭാ വസവിശേഷതകളാണ് കാണിക്കാറുള്ളത്. ചില ചുണ്ണാമ്പു കൽ പ്രദേശങ്ങളിലെ മണ്ണിനങ്ങളും മാതൃശിലകളുടെ സവി ശേഷതകൾ കാണിക്കുന്നു.
2. ദ്വപ്രശുനി (Topography)
മണ്ണ് രൂപീകരണത്തെ നിയന്ത്രിക്കുന്ന മറ്റൊരു പരോക്ഷ ഘടകമാണ് ഭൂപ്രകൃതി. മണ്ണ് രൂപീകരണത്തിൽ ഭൂപ്രകൃതി യുടെ സ്വാധീനം രണ്ടു ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. (1) മാതൃശില ഉൾപ്പെടുന്ന ഉപരിതലത്തിൽ പതിക്കുന്ന സൂര്യ പ്രകാശത്തിന്റെ അളവ്, (2) ഉപരിതല നീരൊഴുക്കിന്റേയും മാതൃശിലയിലൂടേയുള്ള നീരൊഴുക്കിന്റേയും അളവ് മൺപാളിയുടെ കനം ഭൂപ്രകൃതിയെ ആശ്രയിച്ചാണിരിക്കു ന്നത്. കുത്തനെയുള്ള പ്രദേശങ്ങളിൽ മൺ പാളിയുടെ കനം തീരെ കുറവും സമതലപ്രദേശങ്ങളിൽ കൂടുതലു . മായിരിക്കും. സമതല പ്രദേശങ്ങളിൽ ജൈവപദാർത്ഥങ്ങൾ അടിഞ്ഞു ചേർന്ന് കനമുള്ള കളിമൺ പാളികൾ രൂപപ്പെ ടാറുണ്ട്. ഇത് മണ്ണിന് ഇരുണ്ടനിറം നൽകുന്നു.
അപരദനതോത് കുറഞ്ഞതും ജലം നല്ല രീതിയിൽ ഊർന്നി റങ്ങുന്നതുമായ മിത്രമായ ചരിവുള്ള പ്രദേശങ്ങൾ മണ്ണ് രൂപി കരണത്തിന് വളരെ അനുയോജ്യമാണ്. മധ്യ അക്ഷാംശങ്ങളിലെ തെക്കെ ചരിവുകളിൽ സൂര്യപ്ര കാശം നല്ലവണ്ണം പതിക്കുന്നതിനാൽ വ്യത്യസ്തങ്ങളായ മണ്ണിനങ്ങളും സസ്യങ്ങളും കാണപ്പെടുന്നു. എന്നാൽ വടക്കേ ചരിവുകളിൽ മറ്റു ചില തരത്തിലുള്ള മണ്ണിനങ്ങളും സസ്യങ്ങളുമാണ് കാണപ്പെടുന്നത്. കാരണം അവിടെ തണുപ്പും ഈർപ്പവും കൂടുതലാണ്.
3. കാലാവസ്ഥ (Climate)
മണ്ണ് രൂപീകരണത്തിലെ ഒരു സജീവ ഘടകമാണ് കാലാ വസ്ഥ. മണ്ണിന്റെ രൂപീകരണത്തിൽ രണ്ട് കാലാവസ്ഥ ഘട കങ്ങൾ നിർണ്ണായക സ്വാധീനം ചെലുത്തുന്നു – ഈർപ്പവും താപവും, വർഷണത്തിലൂടെ മണ്ണിന് ഈർപ്പം ലഭിക്കുന്നു. ഇത് മണ്ണിലെ രാസ ജൈവ പ്രവർത്തനങ്ങളെ സാധ്വമാക്കുന്നു.
മണ്ണിലെ അധികജലം മണ്ണിലടങ്ങിയിരിക്കുന്ന ഘടകങ്ങളെ താഴേക്ക് വഹിച്ചുകൊണ്ടുപോകുന്നു. ഈ പ്രക്രിയ എലു വിയേഷൻ (Eluviation- നിക്ഷാളനം) എന്നറിയപ്പെടു ന്നു. ഇങ്ങനെ നീക്കം ചെയ്യപ്പെടുന്ന ഘടകങ്ങൾ മണ്ണിന്റെ അടിത്തട്ടിൽ നിക്ഷേപിക്കപ്പെടുന്നു. ഇത് ഇലുവിയേഷൻ (Illuviation) എന്നറിയപ്പെടുന്നു.
കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ (ഉദാ: ആർദ്ര ഭൂമധ്യ രേഖാ മഴ പ്രദേശങ്ങൾ) കാൽസ്വം, സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ മണ്ണിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു. ഇതോടൊപ്പം സിലിക്കയുടെ നല്ലൊരു ഭാഗവും മണ്ണിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നു. മണ്ണിൽ നിന്ന് സിലിക്ക നീക്കം ചെയ്യപ്പെടുന്ന പ്രക്രിയയെ ഡിസിലിക്കേ ഷൻ (Desilication = സിലിക്കാ നിർമ്മാർജ്ജനം) എന്നു പറയുന്നു.
വരണ്ട കാലാവസ്ഥാ പ്രദേശങ്ങളിൽ അമിത താപം മൂലം ബാഷ്പീകരണ തോത് വർഷണത്തെക്കാൾ കൂടുതലായിരിക്കും. ഇതിന്റെ ഫലമായി കേശികത്വ പ്രവർത്തനത്തിലൂടെ (Capillary action) ഭൂഗർഭജലം ഉപരിതലത്തിലെത്തുന്നു. ഈ ജലം ബാഷ്പീകരിക്കപ്പെടുമ്പോൾ അതിലടങ്ങിയിട്ടുള്ള ലവണങ്ങൾ ണ്ണിൽ അടിഞ്ഞുകൂടുന്നു. ഈ ലവണ നിക്ഷേപം മണ്ണിനു മുക ളിൽ ഒരു ആവരണമായി പാളിയായി) രൂപപ്പെടുന്നു. ഈ ആവ രണം ഹാർഡ്പാനുകൾ (Hardpans) എന്നറിയപ്പെടുന്നു. താപം രണ്ടു വിധത്തിൽ മണ്ണ് രൂപീകരണ പ്രക്രിയയെ സ്വാധീ നിക്കുന്നു. താപം രാസ ജൈവിക പ്രവർത്തനങ്ങളെ വർധിപ്പി ക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നു.
ഉയർന്ന താപത്തിൽ രാസപ്രവർത്തനങ്ങൾ വർദ്ധിക്കുന്നു. കുറഞ്ഞ താപത്തിൽ രാസപ്രവർത്തനങ്ങൾ കുറയുന്നു. ഉയർന്ന ചൂട് അനുഭവപ്പെടുന്നതുകൊണ്ടാണ് ഉഷ്ണമേ ഖലകളിലുള്ള മണ്ണ് വ്യത്യസ്ത പാളികളോടെ ആഴത്തിൽ കാണപ്പെടുന്നത്. അതിശൈത്യമുള്ള കാലാവസ്ഥയിൽ രാസപ്രവർത്തനങ്ങൾ നിശ്ചലമാകുന്നു. അതുകൊണ്ടാണ് അതിശൈത്യം അനു ഭവപ്പെടുന്ന തുന്ദ്ര പ്രദേശങ്ങളിലെ മണ്ണിൽ യാന്ത്രികമായി പൊട്ടിത്തകർന്ന പാറകഷണങ്ങൾ കാണപ്പെടുന്നത്.
4. ജൈവിക പ്രവർത്തനങ്ങൾ (Biological Activities)
ജൈവിക പ്രവർത്തനങ്ങൾ മണ്ണ് രൂപീകരണത്തെ സഹാ യിക്കുന്ന മറ്റൊരു സജീവ ഘടകമാണ്. മാതശിലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ തുടക്കം മുതൽ കാണപ്പെടുന്ന സസ്യജാലങ്ങളും ജീവികളും പിൽക്കാലത്ത് മണ്ണിൽ ഈർപ്പം നിലനിറുത്തുന്നതിനും നൈട്രജൻ, ജൈവാംശം എന്നിവ മണ്ണിൽ ചേർക്കുന്നതിനും സഹായകമാവുന്നു. മൃതസസ്യങ്ങളും സസ്വാവശിഷ്ടങ്ങളും മണ്ണിന് ജൈവാം ശങ്ങൾ (humus) നൽകുന്നു. ജൈവാംശങ്ങളുടെ ജീർണ്ണ നഫലമായി രൂപപ്പെടുന്ന ചില ജൈവിക അമ്ലങ്ങൾ മാത ശിലകളിലെ ധാതുക്കളെ വിഘടിക്കുന്നു.
താപത്തിന്റെ വ്യതിയാനമനുസരിച്ച് ബാക്ടീരിയകളുടെ പ്രവർത്തനങ്ങളും മാറുന്നു. ചുടുള്ള പ്രദേശങ്ങളിൽ ബാക്ടീരിയകളുടെ പ്രവർത്തന തീവ്രത കൂടുതലാണ്. എന്നാൽ തണുപ്പുള്ള പ്രദേശങ്ങളിൽ ബാക്ടീരിയകളുടെ വളർച്ച വളരെ കുറവാണ്. ഇത് മണ്ണിന്റെ സ്വഭാവത്തെ വള രെയധികം സ്വാധീനിക്കുന്നു.
ബാക്ടീരിയകളുടെ പ്രവർത്തനം തീരെ കുറവായതിനാൽ ഉപ് ആർട്ടിക് പ്രദേശങ്ങളിലും തുന്ദ്രാ പ്രദേശങ്ങളിലും ജൈവപദാർത്ഥങ്ങൾ വിഘടിക്കാതെ മണ്ണിൽ അടിഞ്ഞു കൂടുന്നു. ഇതിന്റെ ഫലമായി ചീറ്റ് (peat) എന്നറിയപ്പെ ടുന്ന ജൈവാവശിഷ്ട നിക്ഷേപ പാളികൾ രൂപപ്പെടുന്നു.
ആർദ്ര ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഭൂമധ്യരേഖാ പ്രദേ ശങ്ങളിലും ബാക്ടീരിയകളുടെ പ്രവർത്തനം കൂടുതലാ യതിനാൽ ജൈവാംശത്തിന്റെ അളവ് കുറവാണ്. കൂടാ തെ, ബാക്ടീരിയയും മണ്ണിലെ മറ്റു സൂക്ഷ്മജീവികളും അന്തരീക്ഷത്തിൽ നിന്ന് നൈട്രജൻ വലിച്ചെടുത്ത് സസ ങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിലുള്ള ഒരു രാസ ദാർത്ഥമാക്കി മാറ്റുന്നു. ഈ പ്രക്രിയയെ നൈട്രജൻ സ്ഥിരീ കരണം” (Nitrogen fixation) എന്നു പറയുന്നു. പയ റുവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വേരുകളിൽ കാണ ടുന്ന യകൾ സോബിയം (Rhizobium) എന്ന ബാക്ടീരി നൈട്രജൻ സ്ഥിരീകരണത്തെ സഹായിക്കുന്നു.
ഉറുമ്പ്, മണ്ണിര, ചിതൽ, തുരപ്പന്മാർ തുടങ്ങിയവ മണ്ണിന്റെ ഭൗതിക മാറ്റങ്ങളെ സഹായിക്കുന്ന ജീവികളാണ്. എന്നിരു ന്നാലും മണ്ണിന്റെ രൂപീകരണ പ്രക്രിയയിലും അവ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കാരണം മണ്ണിനെ അവ കീഴ്മേൽ മറിക്കുന്നു.
മണ്ണിരകൾ മണ്ണു തിന്നാണ് ജീവിക്കുന്നത്. അതിനാൽ മണ്ണി രകളുടെ ശരീരത്തിനകത്തു നിന്നും പുറത്തേക്കു വരുന്ന മണ്ണിന്റെ രാസഘടനയും സംരചനയും (texture) മാറുന്നു.
5. കാലപ്പഴക്കം (Time)
മണ്ണ് രൂപീകരണത്തിലെ മൂന്നാമത്തെ സജീവ ഘടകമാണ് കാലപ്പഴക്കം. മണ്ണ് രൂപീകരണപ്രക്രിയയുടെ കാലയളവ് മണ്ണിന്റെ പക്വതയും അവയുടെ രൂപവികസനവും നിർണ്ണ യിക്കുന്നു. മണ്ണ് രൂപീകരണ പ്രക്രിയകൾ നീണ്ട കാലയള വിൽ പ്രവർത്തിച്ചാൽ മാത്രമേ പക്വതയുള്ള മണ്ണ് രൂപപ്പെ ടുകയുള്ളൂ. അടുത്ത കാലത്തായി നിക്ഷേപിക്കപ്പെട്ട എക്ക ലിൽ നിന്നും ഹിമാനി നിക്ഷേപണങ്ങളിൽ നിന്നും രൂപ പ്പെട്ടു വരുന്ന മണ്ണ് ഇളം മണ്ണാണ്. ഇവയ്ക്ക് വേണ്ടത സമ്പുഷ്ടമായ പാളികൾ ഉണ്ടാകണമെന്നില്ല. നീണ്ടകാ ലത്തെ പ്രവർത്തനത്തിലൂടെയാണ് പുതുമണ്ണ് പകരു യാർന്ന മണ്ണായി വികാസം പ്രാപിക്കുന്നത്. മണ്ണ് വികാസം പ്രാപിക്കാനും പക്വതയാർജ്ജിക്കാനും എത്ര കാല ദൈർഘ്യമാണ് വേണ്ടതെന്ന് കൃത്വമായി നിർണ്ണയിക്കാൻ കഴി യുകയില്ല.
മണ്ണിന്റെ രൂപീകരണം: ഘടകങ്ങൾ
സജീവ ഘടകങ്ങൾ | പരോക്ഷ (നിർജ്ജീവ നിഷ്ക്രിയ ഘടകങ്ങൾ) |
കാലാവസ്ഥ ജൈവിക പ്രവർത്തനങ്ങൾ കാലപ്പഴക്കം |
മാതൃശില ഭൂപ്രകൃതി |