Reviewing Kerala Syllabus Plus One Political Science Previous Year Question Papers and Answers June 2022 Malayalam Medium helps in understanding answer patterns.
Kerala Plus One Political Science Previous Year Question Paper June 2022 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
1 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് 16 സ്കോറിന് ഉത്തരം എഴുതുക. (16)
Question 1.
രാജ്യസഭയിലെ അംഗംങ്ങളെ ____________________ കാലാവധിയിലേയ്ക്കാണ് തെരഞ്ഞെടുക്കുന്നത്. (4, 5, 6)
Answer:
6
Question 2.
ഇന്ത്യയിൽ പ്രദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്ന സ്ഥാപനം എതാണ്. (1)
(a) ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ
(b) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
(c) തദ്ദേശസ്വയംഭരണ വകുപ്പ്
Answer:
(b) സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ
Question 3.
താഴെ തന്നിരിക്കുന്നവയിൽ നെൽസൺ മണ്ടേല എഴുതിയ പുസ്തകം എതാണ്. (1)
(a) ഭീതിയിൽനിന്നുള്ള സ്വാതന്ത്രം
(b) സ്വാതന്ത്രത്തിലേക്കുള്ള ദീർഘ നടത്തം
(c) സാത്താന്റെ വചനങ്ങൾ
Answer:
(b) സ്വാതന്ത്രത്തിലേക്കുള്ള ദീർഘ നടത്തം
Question 4.
അജ്ഞതയുടെ മൂടുപടം എന്ന ആശയം അവതരിപ്പിച്ചത് ആരാണ്. (1)
(a) ജെ. എസ്. മിൽ
(b) പ്ലേറ്റോ
(c) ജോൺ റൗൺസ്
Answer:
(c) ജോൺ റൗൺസ്
Question 5.
യുദ്ധത്തെ മഹത്വവത്കരിച്ച പ്രശ് ജർമ്മൻ തത്വചിന്തകൻ ആരാണ്.
(ഫീഡിക്ക് നീത്ഷേ, വാൾട്ടർ ബഞ്ചമിൻ, ഇമ്മാനുവൽ കാസ്) (1)
Answer:
ഫ്രെഡറിക്ക് നിത്
Question 6.
യു.എൻ.ഡി.പി.യുടെ പൂർണ്ണ രൂപം എഴുതുക. (1)
Answer:
യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം
![]()
Question 7.
പട്ടിക പൂർത്തിയാക്കുക :

Answer:
കേന്ദ്ര സർവീസ്
സംസ്ഥാന സർവീസ്
Question 8.
പട്ടിക പൂർത്തീകരിക്കുക

Answer:
അപ്പീലധികാരം
ഉപദേശാധികാരം / റിട്ട്
Question 9.
താഴെ തന്നിരിക്കുന്ന വിഷയങ്ങളെ പട്ടികയിൽ ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.
(കൃഷി, പ്രതിരോധം, വിദ്യാഭ്യാസം, ബാങ്കിംങ്ങ്, ജയിൽ, വനം)
| കേന്ദ്ര ലിസ്റ്റ് വിഷയങ്ങൾ | സംസ്ഥാന ലിസ്റ്റ് വിഷയങ്ങൾ | ഉദയ വിഷയങ്ങൾ |
Answer:
കേന്ദ്രഹസ്റ്റ് – പ്രതിരോധം, ബാങ്കിംഗ്
സംസ്ഥാന ലിസ്റ്റ് – കൃഷി, ജയിൽ
ഉദയവിഷയങ്ങൾ – വിദ്യാഭ്യാസം, വനം
Question 10.
ചേരുംപടി ചേർക്കുക.
| A | B |
| a. കേവല ഭൂരിപക്ഷ വ്യവസ്ഥ | 1. അമേരിക്ക |
| b. മൗലിക അവകാശങ്ങൾ | 2. ബ്രിട്ടൻ |
| c. അർധ ഫെഡറേഷൻ | 3. ഐറിഷ് |
| d. നിർദ്ദേശക തത്വങ്ങൾ | 4. ക്യാനഡ |
Answer:
കേവല ഭൂരിപക്ഷ വ്യവസ്ഥ – ബ്രിട്ടൻ
മൗലിക അവകാശങ്ങൾ – അമേരിക്ക
അർധ ഫെഡറേഷൻ – ക്യാനഡ
നിർദ്ദേശക തത്ത്വങ്ങൾ – ഐറിഷ്
Question 11.
പട്ടിക പൂർത്തിയാക്കുക
(വോട്ട് ചെയ്യാനുള്ള അവകാശം, മാന്യമായ തൊഴിൽ സാഹചര്യം, അർഹമായ കൂലിക്കുള്ള അവകാശം, തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം)
| രാഷ്ട്രീയ അവകാശം | സാമ്പത്തിക അവകാശം |
Answer:
രാഷ്ട്രീയ അവകാശം
- വോട്ട് ചെയ്യാനുള്ള അവകാശം
- തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം
സാമ്പത്തിക അവകാശം
- മാന്യമായ തൊഴിൽ സാഹചര്യം
- അർഹമായ കൂലിക്കുള്ള അവകാശം
12 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (4 × 3 = 12)
Question 12.
ഭരണഘടനയുടെ ഏതെങ്കിലും മൂന്ന് കർത്തവ്യങ്ങൾ വിവരി ക്കുക.
Answer:
- ഭരണഘടന ഏകോപനവും ഉറപ്പും നൽകുന്നു.
- തീരുമാനമെടുക്കാനുള്ള അധികാരം വ്യക്തമാക്കുന്നു.
- ഗവൺമെന്റിന്റെ അധികാരത്തിനു പരിധി കല്പിക്കുന്നു.
- ഒരു സമൂഹത്തിന്റെ അഭിലാഷങ്ങളും ലക്ഷ്യങ്ങളും
- ഒരു ജനതയുടെ മൗലിക വ്യക്തിത്വം
![]()
Question 13.
ഇന്ത്യ കേവല ഭൂരിപക്ഷവ്യവസ്ഥ നടപ്പിലാക്കിയതിന് പിന്നിലുള്ള ഏതെങ്കിലും മൂന്ന് കാരണങ്ങൾ കണ്ടെത്തുക.
Answer:
- കേവലഭൂരിപക്ഷ വ്യവസ്ഥ ഒട്ടും സങ്കീർണതയില്ലാത്ത ലളിതമായ തിരഞ്ഞെടുപ്പു സമ്പ്രദായമാണ്.
- കേവലഭൂരിപക്ഷ വ്യവസ്ഥയിൽ ഇഷ്ടമുള്ള സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര്യം വോട്ടർക്കുണ്ട്
- ഇന്ത്യയെ പോലെ വിസ്തൃതമായ ഒരു രാജ്യത്ത് കേവല ഭൂരിപക്ഷ വ്യവസ്ഥയാണ് അനുയോജ്യം
Question 14.
ഇന്ത്യൻ പ്രസിഡന്റിന്റെ ഏതെങ്കിലും മൂന്ന് വിവേചന അധികാര ങ്ങൾ എഴുതുക.
Answer:
- മന്ത്രിസഭ നൽകുന്ന ഉപദേശം പുനഃപരിശോധനയ്ക്കായി തിരിച്ചയ്ക്കാനുള്ള അധികാരം
- വീറ്റോ അധികാരം – ഒരു ബില്ല് പിടിച്ചുവയ്ക്കാനോ, അനുമതി നിഷേധിക്കാനോ ഉളള അധികാരം
- ലോക് സഭയിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തസാഹചര്യത്തിൽ വിവേചനപൂർവ്വം പ്രധാനമന്ത്രിയെ നിയമിക്കാനുള്ള അധികാരം.
Question 15.
ഇന്ത്യൻ പാർലമെന്റിൽ രണ്ട് സഭകളുടെ ആവശ്യം എന്താണ്. വിവരിക്കുക?
Answer:
- രാജ്യത്തിന്റെ വലിപ്പവും വൈവിധ്യവും
- എല്ലാ ഭൂമിശാസ്ത്ര മേഖലകളുടെയും പ്രാതിനിധ്യം
- തീരുമാനങ്ങൾ പുനഃപരിശോധിക്കുന്നതിനുള്ള സാഹചര്യം
Question 16.
ഇന്ത്യൻ മതേതരത്വവും പാശ്ചാത്യമതേതരത്വവും തമ്മിലുള്ള ഏതെങ്കിലും മൂന്ന് വ്യത്യാസങ്ങൾ കണ്ടെത്തുക.
Answer:
ഇന്ത്യൻ മതേതരത്വം
- ഭരണകൂടത്തിന്റെ പിന്തുണയോടെ മതപരിഷ്കരണം
- ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം
- മതസ്ഥാപനങ്ങളെ രാഷ്ട്രം സാമ്പത്തികമായി സഹായിക്കുന്നു.
പാശ്ചാത്യ മതേതരത്വം
- മതവും ഭരണകൂടവും തമ്മിലുള്ള കൃത്യമായ അകലം
- മതപരമായ കാര്യങ്ങളിൽ രാഷ്ട്രം ഇടപെടാറില്ല.
- സമുദായികാടിസ്ഥാനത്തിലുള്ള അവകാശങ്ങളെ ശ്രദ്ധിക്കുന്നില്ല.
Question 17.
ഏതെങ്കിലും മൂന്ന് തരത്തിലുള്ള ഘടനാപരമായ ഹിംസകൾ വിശകലനം ചെയ്യുക.
Answer:
പരമ്പരാഗത ജാതി സമ്പ്രദായം : ചിലരെ അശ്വരായും തൊട്ടുകൂടാത്തവരായും കരുതുന്നു. തൊട്ടുകൂടായ്മ ജാതീയമായ വേർതിരിവുകളിലേക്കും വിവേചനങ്ങളിലേക്കും സമൂഹത്തെ നയിക്കുന്നു.
പുരുഷാധിപത്യം : പുരുഷാധിപത്യം ഒരു സമൂഹ്യ വ്യവസ്ഥ എന്ന നിലയിൽ സ്ത്രികളെ വിവേചനങ്ങളിലേക്കും അടിച്ച മർത്തലുകളിലേക്കും കൊണ്ടുപോവുന്നു.
വർഗീത : വർഗീയതും തീവ്രവാദവും ഒരു വിഭാഗം മറ്റൊന്നിനെ അടിച്ചമർത്തിനു ഇല്ലാതാക്കുന്നതിനുള്ള ഉപാധിയായി മാറുന്നു.
Question 18.
വികസനത്തിന്റെ സാമൂഹിക ചിലവിനെക്കുറിച്ച് ചർച്ചചെയ്യുക.
Answer:
വികസനത്തിന്റെ സാമൂഹ്യ ചിലവ് വളരെ ഉയർന്നതാണ്. വലിയ അണക്കെട്ടുകളുടെ നിർമ്മാണം, വ്യാവസായിക പ്രവർത്തനങ്ങൾ, ഘനനം, മറ്റു പദ്ധതികൾ എന്നിവമൂലം ധാരാളം ജനങ്ങളെ കുടി യൊഴിപ്പിക്കേണ്ടതായും അവരെ പുനഃരധിവസിക്കേണ്ടതായും വരുന്നു. കുടിയൊഴിപ്പിക്കൽ മൂലം അവരുടെ ജീവിതമാർഗ്ഗം തന്നെ നഷ്ടപ്പെടുകയും തന്മൂലം ദാരിദ്ര്യം വർദ്ധിക്കുകയും ചെയ്യുന്നു. അവർക്ക് പരമ്പരാഗത തൊഴിൽ വൈദഗ്ധ്യം നഷ്ട പെടാൻ ഇടയാക്കുന്നു. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ സാംസ്കാരിക നഷ്ടത്തിനും വലിയ വില നൽകേണ്ടി വരുന്നു. ഉദാഹരണമായി കണ്ണൂർ വിമാനത്താവളത്തിന്റെ വികസനത്തി നായി ധാരാളം ആളുകളെ കുടിയൊഴിപ്പിക്കേണ്ടതായി വരുന്നു.
19 മുതൽ 24 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)
Question 19.
ഇന്ത്യൻ ഭരണഘടനയിൽ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രതിപാദി ക്കുന്ന ആർട്ടിക്കിൾ ഏത്? ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യുന്ന തിനുള്ള മൂന്ന് നടപടി ക്രമങ്ങൾ വിവരിക്കുക.
Answer:
ഭരണ ഘടനയുടെ 368 -ാം അനുച്ഛേദം
- കേവലഭൂരിപക്ഷം – ഉദ: പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം, സംസ്ഥാന നിയമസഭ കൗൺസിലുകളുടെ രൂപീകരണവും ഒഴിവാക്കലും.
- പ്രത്യേക ഭൂരിപക്ഷം – ഉദാ: മൗലികാവകാശങ്ങൾ, നിർദ്ദേശക തത്ത്വങ്ങൾ
- പ്രത്യേക ഭൂരിപക്ഷവും പകുതിയിലധികം സംസ്ഥാന നിയമസഭകളുടെ പിന്തുണയും.
ഉദാ: പ്രസിഡന്റ് തിരഞ്ഞെടുപ്പ്, കേന്ദ്രത്തിന്റെയും സംസ്ഥാന ങ്ങളുടെയും എക്സിക്യൂട്ട് അധികാരങ്ങൾ.
![]()
Question 20.
രാഷ്ട്ര തന്ത്ര പഠനത്തിന്റെ പ്രാധാന്യം എന്തൊക്കെയാണെന്ന് കണ്ടെത്തുക.
Answer:
രാഷ്ട്രീയ സിദ്ധാന്തത്തിന്റെ പഠനം വളരെ പ്രധാനമാണ്. രാഷ്ട്രീയ പ്രവർത്തകർ, നയരൂപീകരണം നടത്തുന്ന ബ്യൂറോക്രാറ്റുകൾ, രാഷ്ട്രീയസിദ്ധാന്തം പഠിപ്പിക്കുന്നവർ, ഭരണഘടനയും നിയമങ്ങളും വ്യാഖ്യാനിക്കുന്ന അഭിഭാഷകരും ജഡ്ജിമാരും, ചൂഷണം തുറന്നു കാട്ടുകയും പുതിയ അവകാശങ്ങൾക്കു വേണ്ടി വാദിക്കുകയും ചെയ്യുന്ന പൊതുപ്രവർത്തകരും, രാഷ്ട്രീയ സങ്കൽപങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ എന്നിങ്ങനെ സമൂഹത്തിലെ പല വിഭാഗ ങ്ങൾക്കും വളരെ പ്രസക്തമായ ഒന്നാണ് രാഷ്ട്രീയ സിദ്ധാന്തം. ഒന്നാമതായി, എല്ലാ വിദ്യാർത്ഥികളും ഭാവിയിൽ ഒരു തൊഴിൽ തെരഞ്ഞെടു ക്കേണ്ടിവരും. ഏതു തൊഴിലിനെ സംബന്ധിച്ചിട ത്തോളം രാഷ്ട്രീയ സിദ്ധാന്തത്തെക്കുറിച്ചുള്ള അറിവുകൾക്ക് പ്രസക്തിയുണ്ട്. ഗണിതശാസ്ത്രം പഠിക്കുന്ന എല്ലാവരും ഗണിതശാസ്ത്രജ്ഞന്മാരോ, എഞ്ചിനീയർമാരോ ആവില്ല. എങ്കിലും ഗണിതത്തെക്കുറിച്ചുള്ള പ്രാഥമികമായ അറിവ് ജീവിതത്തിൽ പൊതുവെ ഉപകാരപ്രദമാണെന്ന് പറയേണ്ട തില്ലല്ലോ.
രണ്ടാമതായി, വിദ്യാർത്ഥികളെല്ലാം വോട്ടവകാശമുള്ള പൗരന്മാ രായി തീരാൻ പോവുകയാണ്. പല പ്രശ്നങ്ങളിലും അവർക്കു തീരുമാന മെടുക്കേണ്ടിവരും. നാം ജീവിക്കുന്ന ലോകത്തെ രൂപപ്പെടുത്തുന്ന രാഷ്ട്രീയ ആശയങ്ങളെക്കുറിച്ചും സ്ഥാപന ങ്ങളെക്കുറിച്ചുമുള്ള അറിവ് ഉത്തരവാദിത്വത്തോടെ പ്രവർത്തി ക്കാൻ അവർക്കു സഹായകമാകും.
മുന്നാമതായി, രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ആശയ ങ്ങളേയും വികാരങ്ങളേയും പരിശോധിക്കുന്നതിന് രാഷ്ട്രീയ സിദ്ധാന്തം പ്രോത്സാഹനമേകുന്നു.
നാലാമതായി, രാഷ്ട്രീയ സങ്കല്പങ്ങളെക്കുറിച്ച് ചിട്ടയോടെ ചിന്തിക്കാൻ രാഷ്ട്രീയ സിദ്ധാന്തം സഹായിക്കുന്നു.
Question 21.
നിഷേധാത്മകവും ക്രിയാത്മകവും ആയ സ്വാതന്ത്ര്യങ്ങൾ തമ്മിലുള്ള വ്യത്യാസം വിവരിക്കുക.
Answer:
എല്ലാ നിയന്ത്രണങ്ങളിൽ നിന്നുമുള്ള മോചനം എന്നാണ് സ്വാത അന്ത്യമെന്ന വാക്കിന്റെ അർത്ഥം. ഇത് പ്രാവർത്തികമാക്കിയാൽ കാട്ടിലെ നിയമമായ കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിയ മമാവും നടപ്പിൽ വരുക. ബലവാൻ ബലഹീനനുമേൽ മേധാ വിത്വം പുലർത്തുകയും സമൂഹത്തിലെ ഏറ്റവും ശക്തിമാനെ ഓരോരുത്തരും വണങ്ങേണ്ടതായും വരും. സ്വാതന്ത്ര്യത്തിന്റെ ഈ നെഗറ്റീവ് സങ്കല്പം സ്വീകാര്യമോ ആഗ്രഹിക്കത്തക്കതോ അല്ലാത്തതുകൊണ്ട് രാഷ്ട്രം സ്വാതന്ത്ര്യത്തെ നിയന്ത്രിക്കേണ്ടിയി രിക്കുന്നു. തടസ്സങ്ങളെ നീക്കം ചെയ്യുക എന്നതാണ് സ്വാത ത്വത്തെ സംബന്ധിച്ച പോസിറ്റീവ് സങ്കല്പം. നെഗറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തെ അരാചകത്വത്തിലേക്ക് നയിക്കുന്നു. പോസിറ്റീവ് സ്വാതന്ത്ര്യം രാഷ്ട്രത്തിന്റെ സമഗ്രമായ പുരോഗ തിക്കും മറ്റ് വ്യക്തികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അനിവാര്യമാണ്.
Question 22.
സമത്വം എന്നാൽ എന്ത്? സമത്വത്തിന്റെ മൂന്ന് മാനങ്ങൾ എതാണെന്ന് കണ്ടെത്തുക.
Answer:
എല്ലാവർക്കും തുല്യാവകാശങ്ങൾ ലഭ്യമാകുന്നതാണ് സമത്വം. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരായിരിക്കണമെന്നും എല്ലാ വർക്കും തുല്യമായ നിയമസംരക്ഷണം ഉണ്ടായിരിക്കണമെന്നും സമത്വ സങ്കൽപം ആവശ്യപ്പെടുന്നു.
1) രാഷ്ട്രീയ സമത്വം : ഒരു സമൂഹത്തിൽ രാഷ്ട്രീയ സമത്വം ഉറപ്പാക്കണമെങ്കിൽ ജനങ്ങൾക്ക് രാഷ്ട്രീയ കാര്യങ്ങളിൽ വ്യാപ രിക്കാനുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു രാഷ്ട്രീയത്തിലെ ഭരണകാര്യങ്ങളിൽ ക്രിയാത്മകമായ പങ്കുവഹിക്കാനുള്ള അനു വാദവും അവകാശവും ജനങ്ങൾക്കു ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രീയ സമത്വം അവിടെ ഉണ്ടെന്ന് പറയാൻ സാധിക്കുക യുള്ളൂ. താഴെ പറയുന്ന അവകാശങ്ങൾ ജനങ്ങൾക്കുണ്ടെങ്കിൽ
മാത്രമേ രാഷ്ട്രീയ സ്വാതന്ത്ര്യം അതുമൂലം രാഷ്ട്രീയ സമത്വവും അവർക്കുണ്ടെന്ന് പറയാൻ കഴിയുകയുള്ളൂ.
- ഭരണകൂടത്തെ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുപ്പു പ്രക്രി യയിൽ പങ്കുചേരുവാനുള്ള അവകാശം.
- തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള അവകാശം.
- രാഷ്ട്രീയ അധികാരവും, ഭരണകൂടത്തിന്റെ കീഴിലുള്ള ഉദ്യോഗങ്ങളും വഹിക്കുവാനുള്ള അവകാശം.
- പ്രതങ്ങൾ വഴിയും പ്രസംഗങ്ങൾ വഴിയും ഭരണകൂടത്തിനെ ക്രിയാത്മകമായി വിമർശിക്കുവാനുള്ള അവകാശം.
- ഭരണകൂടത്തിനെ ഏതു മാധ്യമമുപയോഗിച്ചും സൃഷ്ടിപര മായി വിമർശിക്കുവാനുള്ള അവകാശം.
- രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുവാനുള്ള അവകാശം.
2) സാമ്പത്തിക സമത്വം
രാഷ്ട്രത്തിന്റെ സമ്പത്ത് എല്ലാവരും തുല്യമായി അനുഭവിക്കണ മെന്നതാണ് സാമ്പത്തിക സമത്വത്തിന്റെ അർത്ഥം. ദാരിദ നിർമ്മാർജ്ജനത്തിന് ഇത് അനിവാര്യമാണ്. പ്രായോഗിക സാമ്പ ത്തിക സമത്വം കൈവരിക്കുവാൻ താഴെ പറയുന്ന സാഹചര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.
- എല്ലാ പൗരന്മാർക്കും തങ്ങളുടെ ഉപജീവനത്തിന് ആവശ്വ മായ വരുമാനം ആർജ്ജിക്കുവാനുള്ള സാഹചര്യം ഉണ്ടായി രിക്കുക.
- എല്ലാ പൗരന്മാർക്കും തങ്ങളുടെ ജീവിതാവശ്വങ്ങൾ നിറ വേറ്റുവാനുള്ള വരുമാനം ഉണ്ടായിരിക്കണം.
- ഒരു സമൂഹത്തിൽ സമ്പത്തിന്റെ രൂക്ഷമായ അസന്തുലിത വിതരണം ഉണ്ടാകരുത്.
- മനുഷ്യൻ മനുഷ്യനെ സാമ്പത്തിക ചൂഷണത്തിന് വിധേയനാ ക്കുന്ന സമ്പ്രദായം നിലനിൽക്കരുത്.
- ഉല്പാദന ഉപകരണങ്ങളുടേയും, സമ്പത്തിന്റേയും വിതരണം സമൂഹ നന്മയെ ലാക്കാക്കി നിയന്ത്രിക്കണം.
ചുരുക്കിപ്പറഞ്ഞാൽ, സാമ്പത്തിക സമത്വം വിവക്ഷിക്കുന്നത് സമൂഹത്തിൽ രൂക്ഷമായ സാമ്പത്തിക ഉച്ചനീചത്വങ്ങൾ പാടില്ലാ യെന്നാണ്.
3) സാമൂഹിക സമത്വം (Social Equality)
സമൂഹത്തിൽ എല്ലാവർക്കും തുല്യ പദവി ലഭിക്കുന്ന അവസ്ഥ യെയാണ് സാമൂഹിക സമത്വം എന്നു പറയുന്നത്. പ്രത്യേകാവ കാശങ്ങൾക്ക് ആർക്കും അർഹതയില്ലെന്ന് സാമൂഹിക സമത്വം സൂചിപ്പിക്കുന്നു. സ്വന്തം വ്യക്തിത്വം വികസിപ്പിക്കാൻ എല്ലാ വർക്കും തുല്യാവസരങ്ങൾ ഉണ്ടായിരിക്കണം. ചുരുക്കത്തിൽ, ജാതി, മതം, വംശം, സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിൽ ആർക്കും പ്രത്യേകമായൊരവകാശവും സമൂഹത്തിൽ ലഭിക്കു ന്നതല്ല. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം സാമൂഹിക സമത്വത്തിനു ഒന്നൽ നൽകുന്ന ഒന്നാണ്.
ഒരു സമൂഹത്തിൽ സാമൂഹിക സമത്വം ഉറപ്പാക്കണമെങ്കിൽ സമൂഹത്തിലെ എല്ലാവർക്കും തുല്യാവസരങ്ങൾ ഉറപ്പാക്കണം. ജാതി, മതം, വംശം, സമ്പത്ത്, ലിംഗം തുടങ്ങിയവയുടെ അടി സ്ഥാനത്തിലുള്ള വിഭജനങ്ങൾ പാടില്ല. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്നുള്ള നിയമവാഴ്ച സങ്കല്പം (Rule of Law) അതിന്റെ യഥാർത്ഥ അർത്ഥത്തിൽ നടപ്പാക്കണം. ജാതീയ പാടേ തുടച്ചു മാറ്റപ്പെടണം. സമൂഹത്തിലെ പാർശ്വ വൽക്കരിക്കപ്പെട്ടുപോയ ജനവിഭാഗങ്ങളുടെ പുനരുദ്ധാരണ ത്തിനു വേണ്ടിയുള്ള ക്രിയാത്മകമായ നടപടികൾ സർക്കാരി ന്റേയും സമൂഹത്തിന്റേയും ഭാഗത്തുനിന്നുണ്ടാകണം.
Question 23.
നീതി എന്ന ആശയം വിവരിക്കുക. നീതിയുടെ മൂന്ന് തത്വങ്ങൾ കണ്ടെത്തുക.
Answer:
നീതി എന്നാൽ സമൂഹത്തിലെ എല്ലാ വ്യക്തികൾക്കും തുല്യ പരിഗണനയാണ്. ജാതി, നിറം, മതം, ലിംഗഭേദം, ജനനസ്ഥലം എന്നിവ പരിഗണിക്കാതെ തുല്യ അവസരവും തുല്യ പരിഗണനയും നീതി സൂചിപ്പിക്കുന്നു. നീതിയുടെ മൂന്ന് തത്വങ്ങൾ ഇവയാണ്:-
a) തുല്യർക്ക് തുല്യ പരിഗണന
b) ആനുപാതിക നീതി
c) പ്രത്യേക ആവശ്യങ്ങൾക്കുള്ള അംഗീകാരം
![]()
Question 24.
എല്ലാ പൗരൻമാർക്കും തുല്യമായുള്ള അവകാശങ്ങൾ ആണ് അനുവദിച്ചിരിക്കുന്നതെങ്കിലും എല്ലാവർക്കും അത് തുല്യമായി അനുഭവിക്കാൻ കഴിയുന്നില്ല. ചേരിനിവാസികളുടെയും ആദി വാസികളുടെയും സാഹചര്യങ്ങൾ വച്ച് ഇത് വിശദീകരിക്കുക.
Answer:
ചേരിനിവാസികളുടെയും ഗോത്രവർഗ്ഗവിഭാഗങ്ങളുടെയും ജീവിത സാഹചര്യം വളരെ ദയനീയമാണ്. എല്ലാവർക്കും തുല്യ അവകാശം ഉറപ്പു നൽകുമ്പോഴും ഈ വിഭാഗങ്ങളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു.
മോശപ്പെട്ട മുറികൾ, ശൗചാലയങ്ങളുടെ കുറവ്, ജലസേചന സൗകര്യമില്ലായ്മ, വൃത്തിയില്ലായ്മ, സുരക്ഷിതത്വമില്ലായ്മ എന്നിവയെല്ലാം ചേരിനിവാസികൾ നേരിടുന്ന പ്രശ്നങ്ങളാണ്.
പര്യാപ്തമായ വിദ്യാഭ്യാസ ആരോഗ്യ സംവിധാനങ്ങളുടെ കുറവ്, മോശമായ ജീവിത സാഹചര്യങ്ങൾ, സമൂഹ മനസ്ഥിതി, മദ്യപാനാസക്തി എന്നിവയെല്ലാം ഗോത്രവർഗ്ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങളാണ്.
25 മുതൽ 30 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം.(4 × 5 = 20)
Question 25.
ഇന്ത്യൻ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ ധാരാളം പോരായ്മകൾ ഉണ്ട്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന് വേണ്ട പരിഷ്കാരങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾ നിർദ്ദേശിക്കുക.
Answer:
ഇന്ത്യയിലെ തെരഞ്ഞെടുപ്പു സമ്പ്രദായം പരിഷ്കരിക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ ഇവയാണ്.
a) കേവലഭൂരിപക്ഷസമ്പ്രദായത്തിൽ നിന്ന് ആനുപാതിക പ്രാതി നിധി വ്യവസ്ഥയിലേക്ക് തിരഞ്ഞെടുപ്പു സമ്പ്രദായം മാറ്റുക.
b) സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം അനുവദിക്കുക.
c) തിരഞ്ഞെടുപ്പിലെ പണിത്തിന്റെ സ്വാധീനം നിയന്ത്രിക്കുക.
d) തിരഞ്ഞെടുപ്പിലെ ജാതി, മതം എന്നിവയുടെ സ്വാധീനം കുറയ്ക്കുക.
e) രാഷ്ട്രീയത്തിലെ ക്രിമിനലുകളുടെ അമിത ഇടപെടൽ ഒഴിവാക്കുക.
Question 26.
വിവിധ ഘട്ടങ്ങൾ കടന്നാണ് ഒരു ബില്ല് നിയമമായി മാറുന്നത്. ഇന്ത്യൻ പാർലമെന്റിലെ നിയമനിർമ്മാണത്തിന്റെ പ്രക്രിയ എങ്ങനെയാണെന്ന് വിവരിക്കുക.
Answer:
ഇന്ത്യയിലെ നിയമനിർമ്മാണപ്രക്രിയ (Legislative procedure in India)
പാർലമെന്റിൽ ബില്ലുകൾ പാസ്സാക്കുന്നത് സംബന്ധിച്ച വ്യവസ്ഥ കളാണ് ഭരണഘടനയുടെ 107 മുതൽ 122 വരെയുള്ള ആർട്ടിക്കി ളുകളുടെ ഉള്ളടക്കം.
അതനുസരിച്ച് ഓരോ ബില്ലും, രണ്ട് സഭകളിലും മൂന്ന് വായനക ളിലൂടെ (അഞ്ച് ഘട്ടങ്ങൾ) കടന്നുപോകണം. ആ പ്രക്രിയ ഇപ കാരമാണ്.
1) ഒന്നാം വായന (First Reading)
- ഒന്നാം വായന എന്ന് അറിയപ്പെടുന്ന, ബില്ലിന്റെ അവതരണ മാണ്, ഒന്നാം ഘട്ടം.
- സഭയുടെ അനുമതി വാങ്ങിച്ചശേഷം, ഒരു വിശദീകരണം സ്ഥാവനയോടുകൂടി ഏതെങ്കിലും അംഗം ബില്ല് അവതരി പ്പിക്കുന്നു.
- ബില്ല് എതിർപ്പ് നേരിടുകയാണെങ്കിൽ, അവതരിപ്പിച്ച അംഗ ത്തിനും, എതിർക്കുന്ന അംഗത്തിനും അവരവരുടെ നില പാട് വിശദീകരിക്കുന്നതിന് സഭ നൽകുന്നു.
- ഭൂരിപക്ഷം അംഗങ്ങൾ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുകയാണെങ്കിൽ, അത് ഇന്ത്യാ ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിക്കും.
- അങ്ങേയറ്റം വിവാദം കലർന്നതല്ലെങ്കിൽ, ഒന്നാം വായന യിൽ ചർച്ച ആവശ്യമില്ലെന്ന കീഴ്വഴക്കം നിലവിലുണ്ട്.
2) രണ്ടാം വായന (Second Reading)
- ബില്ലിന്റെ രണ്ടാം ഘട്ടമാണ് രണ്ടാംവായന.
- ഈ ഘട്ടത്തിൽ, ബില്ലിന്റെ അടിസ്ഥാനതത്ത്വങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
- ബില്ല് അടിയന്തിരമായി പരിഗണിക്കണം എന്ന് അവതാരകൻ അഭ്യർത്ഥിക്കും.
- അല്ലാത്തപക്ഷം ഒരു സെലക്റ്റ് കമ്മിറ്റിക്കോ, രണ്ടു സഭക ളുടെയും സംയുക്ത സെക്റ്റ് കമ്മിറ്റിക്കോ, പരിഗണനയ ക്കായി അയയ്ക്കുന്നതിന് ആവശ്യപ്പെടും.
- പൊതുജനാഭിപ്രായം ആരായുവാൻ ബിൽ അയക്കണം എന്നും ആവശ്യം ഉയർന്നേക്കാം.
- എന്നാൽ സാധാരണഗതിയിൽ ബിൽ സെലക്റ്റ് കമ്മിറ്റിക്ക് അയക്കുകയാണ് ചെയ്യുന്നത്.
3) കമ്മിറ്റി ഘട്ടം (Committee Stage)
- കമ്മറ്റി ഘട്ടം ആണ് മൂന്നാം ഘട്ടം.
- സെലക്ട് കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നത് സഭയാണ്.
- കമ്മിറ്റി കൂടുന്ന സ്ഥലം, തിയതി, സമയം എന്നിവ തീരുമാ നിക്കുന്നത് കമ്മിറ്റി ചെയർമാൻ ആണ്.
- സെലക്റ്റ് കമ്മിറ്റിയിൽ പ്രതിപക്ഷാംഗങ്ങളെയും ഉൾപ്പെ ടുത്തും.
- ബില്ലിലെ വ്യവസ്ഥകൾ, ഒറ്റയ്ക്കൊറ്റയ്ക്ക് സൂക്ഷമമായി പഠിക്കുന്ന കമ്മിറ്റി അംഗങ്ങൾ, സഭയിൽ ചർച്ചചെയ്യുന്നതി നുള്ള റിപ്പോർട്ട് തയ്യാറാക്കുന്നു.
4) റിപ്പോർട്ട് ഘട്ടം (Report Stage)
- ബില്ലിന്റെ നാലാംഘട്ടമാണ് റിപ്പോർട്ട് ഘട്ടം.
- റിപ്പോർട്ട് പരിഗണനയ്ക്കെടുക്കുന്നതിന് നിശ്ചയിച്ച ദിവസം, റിപ്പോർട്ട് ചർച്ച ചെയ്യണമെന്ന്, അവതാരകൻ സഭയയോട് ആവശ്യപ്പെടുന്നു.
- റിപ്പോർട്ട് ഏകാഭിപ്രായത്തിലോ, ഭൂരിപക്ഷാഭിപ്രായത്തിലോ ആയിരിക്കും.
- കമ്മിറ്റി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ, സഭ ബില്ലിലെ വ്യവസ്ഥ കളോരോന്നും ഒറ്റയ്ക്കൊറ്റയ്ക്കായി ചർച്ചക്കെടുക്കുന്നു.
- ഈ ചർച്ചയ്ക്ക് ഒട്ടേറെ സമയമെടുക്കും.
- ബില്ലിലെ, ഓരോ വ്യവസ്ഥയും ഭേദഗതികളടക്കം ചർച്ച ചെയ്ത് വോട്ടിനിടുന്നു.
- ഈ ഘട്ടത്തിലാണ് സാരമായ പല മാറ്റങ്ങളും ബില്ലിന് സംഭവി ക്കുന്നതിന് എന്നതിനാൽ ബില്ലിന്റെ അവതരണത്തിലെ ഏറ്റവും പ്രധാനമായ ഘട്ടം ഇതാണ്.
5) മൂന്നാം വായന (Third Reading)
- മൂന്നാം വായനയാണ് അന്തിമഘട്ടം.
- മൂന്നാം വായനക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസം, അന്തിമമായ അംഗീകരണത്തിനായി ബിൽ സഭയിൽ അവ തരിപ്പിക്കുന്നു.
- കാര്യമായ മാറ്റങ്ങളൊന്നും, ഈ ഘട്ടത്തിൽ, ബില്ലിൽ വരുത്താറില്ല.
- ഭേദഗതികൾ, വാക്കാൽ മാത്രം ഉന്നയിച്ച് പെട്ടെന്ന് പറഞ്ഞു തീർക്കും.
- ചർച്ചയുടെ അവസാനത്തിൽ ബിൽ വോട്ടിനിടും.
- ഹാജരായ അംഗങ്ങളിൽ ഭൂരിപക്ഷം പേർ അനുകൂലമായി വോട്ടുചെയ്യുകയാണെങ്കിൽ സദ ബിൽ അംഗീകരിച്ചതായി കണക്കാക്കും.
- പിന്നീട് ബിൽ രണ്ടാമത്തെ സഭയിലേക്ക് അയക്കും. മേൽ സൂചിപ്പിച്ച നടപടിക്രമങ്ങളിലൂടെ ഒരു ബിൽ നിയമമായി മാറുന്നത്.
Question 27.
ഇന്ത്യൻ നീതിന്യായ സംവിധാനം സ്വതന്ത്രവും നിഷ്പക്ഷവു മായാണ് കരുതുന്നത്. ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ എന്തൊക്കെയെന്ന് ചർച്ച ചെയ്യുക.
Answer:
ഇന്ത്യയിലെ നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യം ഉറപ്പു വരുത്താനുള്ള പ്രധാന മാർഗ്ഗങ്ങൾ താഴെ പറയുന്നവയാണ്.
- ജഡ്ജിമാരുടെ നിയമനരീതി
- നിശ്ചിത ഔദ്യോഗിക കാലാവധി
- സാമ്പത്തികാശ്രയത്വത്തിൻറെ അഭാവം
- വ്യക്തിപരമായ വിമർശങ്ങളിൽ നിന്നുള്ള സംരക്ഷണം
- നീതിന്യായവിഭാഗത്തെ കാര്യനിർവണ വിഭാഗത്തിൽ നിന്നും നിയമനിർമ്മാണ വിഭാഗത്തിൽന്നും വേർപെടുത്തൽ
![]()
Question 28.
73-ാം ഭരണഘടനാ ഭേദഗതിയുടെ പ്രധാന വ്യവസ്ഥകൾ വിവരിക്കുക.
Answer:
1992-ലെ 73-ാം ഭരണഘടനാ ഭേദഗതി പഞ്ചായത്ത് രാജിനെ ഭരണഘടനാനുസൃതമാക്കിത്തീർത്തു.
- എല്ലാ സംസ്ഥാനങ്ങളിലും, ഗ്രാമ – ബ്ലോക്ക് – ജില്ലാതലങ്ങളി ലായി ഒരു ത്രിതല പഞ്ചായത്ത് സമ്പ്രദായമാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്.
- എങ്കിലും ഇരുപത് ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള സംസ്ഥാനങ്ങളിൽ ബ്ലോക്ക് തലം ഒഴിവാക്കാവുന്നതാണ്.
- ഗ്രാമസഭാ സങ്കല്പവും ആക്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- ബ്ലോക്ക് പഞ്ചായത്തിലെയും, ജില്ലാ പഞ്ചായത്തിലെയും ചെയർമാൻമാരെ, ബന്ധപ്പെട്ട പഞ്ചായത്ത് അംഗങ്ങളാണ് തെര ഞെഞ്ഞെടുക്കുന്നത്.
- സ്ഥലത്തെ എം. എൽ. എ മാർ, എം.പി മാർ തുടങ്ങിയവർ ബ്ലോക്ക് പഞ്ചായത്തിലെയും എക്സ് ഒഫിഷ്യോ അംഗങ്ങളായി രിക്കും.
- ഗ്രാമ പഞ്ചായത്ത് ചെയർമാനെ തെരഞ്ഞെടുക്കുന്നത് സംസ്ഥാന നിയമസഭ അംഗീകരിക്കുന്ന നിയമമനുസരിച്ചായിരി ക്കും.
- ബന്ധപ്പെട്ട പ്രദേശത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി മൂന്ന് പഞ്ചായത്ത് തലങ്ങളിലും ഏതാനും സീറ്റുകൾ പട്ടികജാ തി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടിരി ക്കും.
- മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യ പ്പെട്ടിരിക്കുകയാണ്.
- ജനസംഖ്യാനുപാതികമായി എല്ലാ തലത്തിലും ചില ചെയർമാൻ സീറ്റുകളും പട്ടികജാതി – പട്ടിക വർഗ്ഗ വിഭാഗ ക്കാർക്കായി നീക്കിവയ്ക്കണം. മൂന്നിലൊന്ന് ചെയർമാൻ പദവി കൾ സ്ത്രീകൾക്കായിരിക്കും.
- സംവരണങ്ങളെല്ലാം ചാക്രികക്രമത്തിലാണ്. (by rotation) പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെയെല്ലാം കാലാവധി 5 വർഷ മായിരിക്കും. പിരിച്ചുവിടുന്ന ഘട്ടത്തിൽ, ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കണം.
- സംസ്ഥാനത്ത് സ്വതന്ത്രമായി ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാൻ ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്.
- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് ഗവർണ്ണറുടെ ചുതലയാണ്.
പഞ്ചായത്തുകളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത്, - സംസ്ഥാന ഗവൺമെന്റിന് നിർദ്ദേശങ്ങൾ നൽകുന്നതിനായി അഞ്ചുവർഷത്തിനൊരിക്കൽ, ഒരു ധനകാര്യ കമ്മീഷനെ നിയമി ക്കാനും ആക്റ്റിൽ വ്യവസ്ഥയുണ്ട്.
Question 29.
ദേശീയതയുടെ വികസനത്തിന് സംഭാവന നൽകുന്ന വിവിധ ഘടകങ്ങൾ വിവരിക്കുക.
Answer:
ദേശരാഷ്ട്രങ്ങളിലുള്ള ‘രാഷ്ട്രതത്വത്തിന്റെ എല്ലാ ഘടകങ്ങ ളെയും ഒരുമിച്ചു ചേർക്കുന്ന ആത്മീയവും വൈകാരികവുമായ ശക്തി വിശേഷണമാണ് ദേശീയത. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയിൽ നാം ദർശിക്കുന്ന ദേശീയത.
ദേശീയതയെ പരിപോഷിപ്പിക്കുന്ന ഘടകങ്ങൾ
a) പൊതുവായ വിശ്വാസം (Shared Beliefs)
ചില വിശ്വാസങ്ങളാണ് രാഷ്ട്രമായിത്തീരുന്നത്. കെട്ടിടം, കാട് പുഴ തുടങ്ങി കണ്ടറിയാവുന്നതും തൊട്ടറിയാവുന്നതുമായ ഭൗതികവസ്തുക്കളെപ്പോലെയുള്ള ഒന്നല്ല രാഷ്ട്രം. ജനങ്ങ ളുടെ വിശ്വാസത്തിൽ അധിഷ്ഠിതമാണത്. നമ്മൾ ഒരു ജനത യെപ്പറ്റി രാഷ്ട്രം എന്നു പറയുമ്പോൾ, അവരുടെ എന്തെ ങ്കിലും ഭൗതികസ്വഭാവത്തെയല്ല നാം വിവക്ഷിക്കുന്നത്. സ്വത ന്തമായൊരു രാഷ്ട്രീയ അസ്തിത്വമുണ്ടാകണമെന്ന് ആഗ്ര ഹിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ഭാവിക്കുള്ള വീക്ഷണവും കൂട്ടായ സ്വത്വവുമാണത്. അത് ഒരു ഗ്രൂപ്പ് പോലെയോ ടീം പോലെയോ ആണ്. ഏകത്വത്തെക്കുറിച്ച് ജനങ്ങൾ വിശ്വസി ക്കുന്നിടത്തോളം കാലം മാത്രമേ രാഷ്ട്രം നിലനിൽക്കൂ.
b) ചരിത്രം (History)
ഒരു രാഷ്ട്രമായി സ്വയം കരുതുന്ന ഒരു ജനതയ്ക്ക് തുടർച്ച യായ, ചരിത്രപരമായ ഒരസ്തിത്വബോധമുണ്ട്. ഭൂതകാല ത്തേക്ക് പിൻതിരിഞ്ഞുനോക്കാനും ഭാവിയിലേക്ക് ദീർഘ ദർശനം നടത്താനും കഴിയുന്ന ഒന്നാണത്. കൂട്ടായ സ്മര ണകളുടേയും ഐതിഹ്യങ്ങളുടേയും ചരിത്രപരമായ രേഖ കളുടേയും അടിസ്ഥാനത്തിൽ അവർ സ്വന്തമൊരു ചരിത്രം സ്വീകരിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയ്ക്കുള്ള തുടർച്ച യായ വ്യക്തിത്വം അങ്ങനെ കൈവരുന്നു. ഇന്ത്യയിലെ ദേശീ യവാദികളെ നമുക്ക് ഉദാഹരണമായെടുക്കാം. ഇന്ത്യയുടെ പൗരാണിക നാഗരികതയേയും സാംസ്കാരിക പൈതൃക ത്തേയും മറ്റു ഭൂതകാലനേട്ടങ്ങളേയും ചൂണ്ടിക്കാട്ടി രാഷ്ട്ര ത്തിന്റെ അനുസൃതത നാം ചിത്രീകരിക്കുന്നു.
c) ഭൂപ്രദേശം (Territory)
രാഷ്ട്രത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഭൂപ്രദേശം. ഒരു രാജ്യത്തിന് ഒരു പ്രത്യേക ഭൂവിഭാഗമുണ്ടായിരിക്കും. അവിടെ ഏറെക്കാലം ഒരുമിച്ച് താമസിക്കുകയും പൊതു വായൊരു ഭൂതകാലം പങ്കുവെക്കുകയും ചെയ്യുമ്പോൾ ജന ങ്ങളിൽ കൂട്ടായൊരു സ്വത്വബോധം രൂപപ്പെടുന്നു. തങ്ങൾ ഒരു ‘എതജനതയാണ്’ എന്നു സങ്കല്പിക്കാൻ അവരെ സഹായിക്കുന്നു. അതുകൊണ്ടാണ് ഒരു രാഷ്ട്രമായി സ്വയം കാണുന്ന ജനത ജന്മനാടിനെക്കുറിച്ച് സംസാരിക്കുന്നത്.
d) പൊതുവായ രാഷ്ട്രീയാദർശങ്ങൾ (Shared Political ideals)
ജനങ്ങളിൽ ഏകത്വബോധം സൃഷ്ടിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. ഭാവിയെക്കുറിച്ചുള്ള പൊതുവായൊരു വീക്ഷ ണവും ഒരു സ്വതന്ത്ര രാഷ്ട്രീയ അസ്തിത്വത്തിനായുള്ള പൊതു അഭിലാഷവും. രാഷ്ട്രങ്ങളെ ഗ്രൂപ്പുകളിൽ നിന്ന് വിത്വസ്തമാക്കുന്നത് ഈ ഘടകങ്ങളാണ്.
e) പൊതുവായ രാഷ്ട്രീയ വ്യക്തിത്വം (Common Political Identity)
സമൂഹത്തെ പറ്റിയും ഭരണകൂടത്തെപ്പറ്റിയും പൊതുവാ യൊരു രാഷ്ട്രീയ ദർശനം ഉണ്ടായതുകൊണ്ടു മാത്രം വ്യക്തി കളെ ഒരു രാഷ്ട്രമായി വാർത്തെടുക്കാനാവില്ലെന്നു പലരും കരുതുന്നു. പൊതുവായൊരു ഭാഷ, പൊതുവായൊരു പൈതൃകം എന്നിവ പോലെയുള്ള പൊതുവായൊരു സാംസ്കാരിക വ്യക്തിത്വം അതിനാവശ്യമാണെന്ന് അവർ കരു തുന്നു. പൊതുവായൊരു ഭാഷയും പൊതുവായൊരു മത വുമുണ്ടെങ്കിൽ പൊതുവായൊരു സാംസ്കാരിക വ്യക്തിത്വ മാകും. ഒരേ ആഘോഷങ്ങളിൽ പങ്കെടുക്കുകയും ഒരേ ദിന ങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നത് ജനങ്ങളെ ഒരുമിപ്പി ക്കുന്നു. പക്ഷെ ഒരു ജനാധിപത്യത്തിൽ നാം ഉയർത്തിപ്പിടി ക്കുന്ന മൂല്യങ്ങൾക്ക് മതപരമായ പരിഗണനകൾ ഒരു ഭീഷ ണിയാകും.
Question 30.
ഇന്ത്യൻ മതേതരത്വത്തിന് എതിരെ നിലനിൽക്കുന്ന പ്രധാന വിമർശനങ്ങൾ വിവരിക്കുക.
Answer:
(1) മതവിരുദ്ധമെന്ന് (Anti-Religious)
മതേതരത്വമെന്നു പറയുന്നത് വാസ്തവത്തിൽ മതവിരോധമാണെന്ന് ചിലർ ആക്ഷേപിക്കാറുണ്ട്. സ്ഥാപനവൽകൃതമായ മതത്തിന്റെ മേധാവിത്വത്തിന് മതേതരത്വം എതിരാണെന്ന വിശ്വാസമാണ് ഇതി നാധാരം. എന്നാൽ ഇതും മതവിരോധവും തീർത്തും വ്യത്യസ്ത വുമാണ്. മതേതരത്വം മതപരമായ വ്യക്തിത്വത്തിന് ഭീഷണിയാ ണെന്ന് ചിലർ വാദിക്കാറുണ്ട്. ഇതും ശരിയല്ല. കാരണം മതേത രത്വം മതസ്വാതന്ത്ര്യത്തെ വളർത്തുകയാണ് ചെയ്യുന്നത്; മതപരമായ വ്യക്തിത്വത്തിന് അത് ഭീഷണിയല്ല. ചിലതരം വ്യക്തിത്വത്തിന് മതേ തരത്വം എതിരാണെന്നത് ഒരു വസ്തുതയാണ്. ഹിംസ പ്രചരിപ്പി ക്കൽ, മൂർഖത്തരങ്ങൾ, മതഭ്രാന്ത്, ഇതര മതങ്ങളോട് വിദ്വേഷം കാണിക്കൽ എന്നിവയ്ക്ക് മതേതരത്വം എതിരാണ്. അതിനാൽ മത വ്യക്തിത്വം നശിപ്പിക്കു ന്നുവെന്ന ആരോപണം പ്രസക്തമല്ല; നശി ഷിക്കപ്പെടുന്നത് നല്ലതോ ചീത്തയോ എന്നതാണ് പ്രസക്തം.
(2) പാശ്ചാത്യ ഇറക്കുമതി (Western Import)
ഇന്ത്യൻ മതേതരത്വത്തിനെതിരായ മറ്റൊരു വിമർശനം, അത് ക്രിസ്തുമതവുമായി ബന്ധപ്പെട്ടതാണെന്നതാണ്. അതായത് മതേ തരത്വമെന്നത് പാശ്ചാത്യമാണെന്നും ഇന്ത്യൻ സാഹചര്യങ്ങൾക്കിണ ങ്ങില്ലെന്നും വിവക്ഷ. ഇതു വിചിത്രമായൊരു വാദമാണ്. നാം ചുറ്റു മൊന്നു നോക്കിയാൽ ഭാരതീയമല്ലാത്ത ലക്ഷക്കണക്കിന് സാധന
ങ്ങൾ കാണാം.
ഒരു രാഷ്ട്രം മതേതരമാകുമ്പോൾ അതിന് തനതായൊരു ലക്ഷ്യം വേണമെന്ന് പറഞ്ഞാൽ അത് പ്രസക്തവും പ്രധാനവുമാണ്. രാഷ്ട്രീ യവും സാമൂഹ്യവുമായ ജീവിതത്തിന്റെ മേൽ സ്ഥാപിതമതമേധാ വിമാർ നിയന്ത്രണാധിരാപം ഏർപ്പെടുത്തിയതിനെ വെല്ലുവിളിക്കാ നാണ് പാശ്ചാത്വമതേതരത്വം രൂപം കൊണ്ടത്. അപ്പോൾ പാശ്ചാത്യ മതേതരത്വമാതൃക എങ്ങനെ ക്രൈസ്തവലോകത്തിന്റെ ഒരു ഉല്പ ന്നമാകും? അതിനു പുറമേ പാശ്ചാത്വമതേതരത്വത്തിന്റെ ആദർസ മായി കരുതപ്പെടുന്നത് മതവും ഭരണകൂടവും പരസ്പരം വർജ്ജി ക്കുന്നുവെന്നതാണ്. എന്നാൽ എല്ലാ മതേതര ഭരണകൂടങ്ങളു ടെയും നട്ടെല്ല് ഇതല്ല. മതത്തേയും ഭരണകൂടത്തേയും വേർതിരി ക്കുക എന്നതിന് വിവിധ സമൂഹങ്ങൾ വിവിധ വ്യഖ്യാനങ്ങളാണ് നൽകുന്നത്. ഒരു മതേതര ഭരണകൂടം മതത്തിൽ നിന്ന് തത്വാധി ഷ്ഠിതമായ ദൂരം നിലനിർത്തുന്നു. വിവിധ സമുദായങ്ങൾക്കിടയിൽ സമാധാനം നിലനിർത്താൻ ചെയ്യുന്നതാണ് അത്. അതേസമയം ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി ഭരണകൂടം ഇടപെടുകയും ചെയ്യും.
(3) ന്യൂനപക്ഷത്വം (Minoritism)
ഇന്ത്യൻ മതേതരത്വത്തിനെതിരായി ഉന്നയിക്കുന്ന മറ്റൊരാക്ഷേപം അതിന് ന്യൂനപക്ഷത്വമുണ്ടെന്നതാണ്. ഇന്ത്യൻ മതേതരത്വം ന്യൂന പക്ഷാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളുന്നുവെന്നത് ശരിയാണ്. താഴെ തരുന്ന ഉദാഹരണം നോക്കൂ: നാലുപേർ ഒരു തീവണ്ടിയിൽ യാത്ര ചെയ്യുന്നു. അതിൽ ഒരാൾക്ക് പുകവലിക്കണം. എന്നാൽ മറ്റൊരാൾ അതിനെ എതിർക്കുന്നു. മറ്റു രണ്ടുപേരും പുകവലി ക്കാരാകയാൽ ഒന്നും മിണ്ടുന്നില്ല. തന്മൂലം അവർക്കിടയിൽ ഒരു ആശയക്കുഴപ്പം ഉണ്ടാകുന്നു. വോട്ടു ചെയ്ത് ജനാധിപത്യപരമായി ഒരു തീരുമാനമെടുക്കുകയാണെങ്കിൽ, പുകവലിയെ എതിർത്ത ആൾ പരാജയപ്പെടും. എന്നാൽ ഫലം നീതിപൂർവ്വമാണ്. എന്നാൽ പുകവലിക്കാരൻ മൂലം വിഷമിക്കേണ്ടി വന്ന ആളുടെ വീക്ഷാഗതി വച്ചു നോക്കിയാൽ അത് നീതിയാണോ? ഇവിടെ വോട്ടിങ്ങ് നട പടി ഒട്ടും ഉചിതമല്ല. യഥാർത്ഥത്തിൽ വേണ്ടത് ന്യനപക്ഷക്കാരന്റെ അവകാശം സംരക്ഷിക്കലായിരുന്നു.
(4) വോട്ട് ബാങ്ക് രാഷ്ട്രീയം (Vote Bank Politics)
ഇന്ത്യൻ മതേതരത്വം വോട്ടു ബാങ്ക് രാഷ്ട്രീയത്തെ പ്രോത്സാഹിപ്പി ക്കുന്നു എന്നതാണ് മറ്റൊരു ആരോപണം. അനുഭവത്തിന്റെ അടി സ്ഥാനത്തിൽ ഈ ആരോപണം പൂർണ്ണമായും തെറ്റല്ല. എന്നാൽ, ഈ പ്രശ്നത്തെ ശരിയായ വീക്ഷണഗതിയിലൂടെ നാം വിലയിരു ത്തേണ്ടതാണ്.
ഒരു ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രീയക്കാർ വോട്ടുതേടുന്നത് സ്വാഭാവികമാണ്. അവരുടെ ജോലിയുടെ ഭാഗമാണത്. ഒരു വിഭാഗം ജനങ്ങളുടെ വോട്ടു കിട്ടുന്നതിനുവേണ്ടി അവർ ചില വാഗ്ദാനങ്ങളൊക്കെ നൽകിയെന്നിരിക്കും. അതിന് അവരെ കു പ്പെടുത്തുന്നത് ശരിയല്ല. അവർ വോട്ടു ചോദിക്കുന്നത് എന്തിനു വേണ്ടിയാണ് എന്നതാണ് യഥാർത്ഥ പ്രശ്നം. അത് സ്വാർത്ഥതാ ല്പര്യങ്ങൾക്കുവേണ്ടിയാണോ? അതോ അധികാരത്തിനു വേണ്ടി യാണോ? അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ത്തിനു വേണ്ടിയാണോ? ഏതെങ്കിലുമൊരു വിഭാഗം അവർ വോട്ടു നൽകി വിജയിപ്പിച്ച രാഷ്ട്രീയക്കാരൻ അവർക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിൽ അവർ അയാളെ കുറ്റപ്പെടുത്തും. മതേതരത്വ ത്തിൽ വിശ്വസിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ ന്യൂനപക്ഷങ്ങളുടെ വോട്ടു തേടുകയും അവരാവശ്യപ്പെടുന്നത് നേടുക്കൊടുക്കു കയും ചെയ്താൽ അത് മതേതരപത്വത്തിന്റെ വിജയമാണ്. കാരണം ന്യൂനപക്ഷതാല്പര്വങ്ങളെ സംരക്ഷിക്കുകയെന്നത് മതേതരത്വ ത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.
(5) ഇടപെടൽ (Interventionist)
ഇന്ത്യൻ മതേതരത്വത്തിന് ഒരു നിയന്ത്രണ സ്വഭാവമുണ്ടെന്നും അത് സമുദായങ്ങളുടെ മതസ്വാതന്ത്ര്യത്തിൽ അമിതമായി ഇടപെടുന്നു ണ്ടെന്നും വിമർശകർ ആരോപിക്കുന്നു.
ഇത് ഇന്ത്യൻ മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനമാണ്. മതകാര്യ ങ്ങളിൽ ഇടപെടാൻ പാടില്ല എന്ന ആശയത്തെ ഇന്ത്യൻ മതേതരത്വം നിഷേധിക്കുന്നു എന്നത് ഒരു വസ്തുതയാണ്. എന്നുവെച്ച് മത കാര്യങ്ങളിലുള്ള അമിതമായ ഇടപെടലിനെ അത് അംഗീകരിക്കു ന്നില്ല. മതത്തിൽ നിന്ന് തത്ത്വാഘിഷ്ഠിതമായ അകലം” പാലിക്കുക എന്ന ആശയമാണ് ഇന്ത്യൻ മതേതരത്വം മുറുകെ പിടിക്കുന്നത്. ഇതു പ്രകാരം രാഷ്ട്രത്തിന് മതത്തിൽ ഇടപെടുകയോ ഇടപെട തിരിക്കുകയോ ചെയ്യാം. ഇടപെടൽ എന്നാൽ ബലപ്രയോ ഗത്തിലൂടെയുള്ള ഇടപെടലല്ല എന്നും ഓർക്കേണ്ടതുണ്ട്.
(6) അസാദ്ധ്യമായ പദ്ധതി (Impossible Project)
മതപരമായി വലിയ വ്യത്വാസങ്ങളുള്ള ജനതകൾക്ക് സമാധാന ത്തോടെ ഒത്തൊരുമിച്ച് ജീവിക്കാൻ സാധ്യമല്ലെന്നും, അതിനാൽ മതേതരത്വം അപ്രായോഗികവും അസാധ്യവുമായ ഒരു പദ്ധതിയാ ണെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു.
ഇത് തെറ്റായൊരു വാദഗതിയാണ്. ഇന്ത്യൻ നാഗരികതയുടെ ചരി തവും ഒട്ടോമൻ സാമ്രാജ്യത്തിന്റെ ചരിത്രവും മതപരമായ ഒ രുമയോടുള്ള ജീവിതം സാധ്യമാണെന്ന് നമ്മെ ബോധ്യപ്പെടു ത്തുന്നു. മാത്രമല്ല, ഇന്ത്യൻ മതേതരത്വം ലോകത്തിലെ മറ്റു രാജ്യ ങ്ങൾക്ക് ഒരു മാതൃകയായി മാറിക്കൊണ്ടിരിക്കുകയാണ്. ആഗോള വൽക്കരണത്തിന്റെ പ്രത്യാഘാതങ്ങളാണ് ഇതിനു കാരണം. ആഗോളവൽക്കരണം തീവ്രതയാർജിച്ചതോടെ ലോകത്തെമ്പാടും കുടിയേറ്റത്തിൽ വൻ വർദ്ധനവുണ്ടായി. മുൻ കോളനികളിൽ നിന്ന് പാശ്ചാത്യ ലോകത്തേയ്ക്ക് വൻതോതിൽ കുടിയേറ്റം നടന്നു. ഇതോടെ യൂറോപ്പിലും അമേരിക്കയിലും പശ്ചിമേഷ്യയിലെ ചില ഭാഗങ്ങളിലും സാംസ്കാരികവും മതപരവുമായ വൈവിധ്യങ്ങൾ ശക്തിയാർജിച്ചു.
![]()
31 മുതൽ 33 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 31.
എല്ലാ ജനാധിപത്വരാജ്യങ്ങളും അവരുടെ ഭരണഘടനയിൽ അവകാശ ങ്ങ ളു ടെ ഒരു പട്ടിക നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരൻമാർക്ക് ഭരണഘടനയിൽ ഉറപ്പു നൽകിയിരിക്കുന്ന മൗലിക അവകാശങ്ങൾ വിശദീകരിക്കുക.
Answer:
1) സമത്വാവകാശം
സമത്വാവകാശം ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാ ണമാണ്. ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാല സമൂഹത്തിൽ സമത്വ സമീപനം ഉണ്ടായിരുന്നില്ല. അതിനാൽ സമത്വാവ കാശം വളരെ പ്രധാനപ്പെട്ടതാണ്. ആദ്യത്തെ മൗലികാവകാ ശമായ സമത്വാവകാശത്തെക്കുറിച്ച് ഭരണഘടനയിലെ മൂന്നാം ഭാഗത്തിലെ 14 മുതൽ 18 വരെയുള്ള വകുപ്പുകളിൽ വ്യക്ത മായി വിശദീകരിച്ചിട്ടുണ്ട്.
സമത്വാവകാശത്തിൽ ഉൾക്കൊള്ളുന്ന കാര്യങ്ങൾ താഴെ പറ യുന്നവയാണ്.
- നിയമത്തിനു മുന്നിൽ സമത്വം (Equality before law), തുല്യമായ നിയമസംരക്ഷണം (Equal Protection of Laws).
- വിവേചനത്തിൽ നിന്നുള്ള സംരക്ഷണം (Protection from discrimination)
- നിയമനങ്ങളിലെ അവസര സമത്വം (Equality of opportunity in employment)
- അയിത്ത നിർമ്മാർജ്ജനം
- ബഹുമതികൾ നിർത്തലാക്കൽ
2) സ്വാതന്ത്ര്യത്തിനുള്ള അവകാശം
- സംഭാഷണ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യ ത്തിനു മുള്ള അവകാശം.
- സമ്മേളന സ്വാതന്ത്ര്യം
- സംഘടനാ സ്വാതന്ത്ര്യം
- സഞ്ചാര സ്വാതന്ത്ര്യം
- പാർപ്പിട സ്വാതന്ത്ര്യം
- തൊഴിൽ വ്യാപാരം, വാണിജ്യം, വ്യവസായം എന്നിവ യ്ക്കുള്ള സ്വാതന്ത്ര്യം.
- കുറ്റകൃത്യങ്ങൾക്കുള്ള അന്യായമായ ശിക്ഷക്കെതിരെ യുള്ള സംരക്ഷണം.
- വ്യക്തിസ്വാതന്ത്ര്യവും ജീവിത സ്വാതന്ത്ര്യവും.
- അന്യായമായ അറസ്റ്റിനും തടങ്കലിനും എതിരെ സംരക്ഷണം.
3) ചൂഷണത്തിനെതിരെയുള്ള അവകാശം
- ഭരണഘടനയിലെ 23, 24 വകുപ്പുകൾ ചൂഷണത്തിനെ തിരെയുള്ള അവകാശങ്ങൾ ഉറപ്പുനൽകുന്നു.
- ഭരണഘടനയിലെ 23-ാം വകുപ്പ് അന്മാർഗ്ഗിക ചെയ്തി കളെയും, അടിമ പണിയെയും മറ്റു നിർബന്ധിത തൊഴി ലുകളെയും നിരോധിക്കുന്നു.
- ബാലവേല നിരോധനം.
4) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
- ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ളത് അതിനാൽ ഭരണഘ ടന മത സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
- ഭരണഘടനയുടെ 25 മുതൽ 28 വരെയുള്ള വകുപ്പുക ളിലാണ് മത സ്വാതന്ത്ര്യത്തിനുള്ള അവകാശം പ്രതിപാദി ക്കുന്നത്.

5) സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ
- എല്ലാ ന്യൂനപക്ഷങ്ങൾക്കും ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും, നടത്തുന്നതിനു മുള്ള അവകാശം.
- ന്യൂനപക്ഷങ്ങൾക്ക് അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ കാര്യത്തിൽ തക്കതായ സംരക്ഷണം നല്കുന്നു.
6) ഭരണഘടനാപരമായ നിവാരണങ്ങൾക്കുള്ള അവകാശം
ഭരണഘടനയിൽ മൗലികാവകാശങ്ങളുടെ ഒരു പട്ടിക എഴു തിവെച്ചതുകൊണ്ടുമാത്രം യാതൊരു പ്രയോജനവുമില്ല. മൗലി കാവകാശങ്ങൾ പ്രയോഗത്തിൽ വരുത്തുന്നതിനും അവ യുടെ ധ്വംസനത്തിനെതിരായി പൗരന്മാർക്കു സംരക്ഷണം നൽകുന്നതിനും ഒരു മാർഗ്ഗം ഉണ്ടായെ പറ്റൂ. ഭരണഘടനാപ രമായ പരിഹാരങ്ങൾക്കുള്ള അവകാശം മൗലികാവകാശ ങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗ്ഗമാണ്. ഈ അവകാ ശത്തെ ഡോ. അംബേദ്കർ “ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്നാണ് വിശേഷിപ്പിച്ചത്.
* മൗലികാവകാശങ്ങൾ എല്ലാ അർത്ഥത്തിലും പൗര ന്മാർക്കു ലഭ്യമാക്കുന്നതിനുള്ള അവകാശമാണിത്. മൗലി കാവകാശങ്ങൾക്ക് ഭരണഘടനാപരമായ സംരക്ഷണം നൽകുകയാണ് ഈ അവകാശംകൊണ്ട് അർത്ഥമാക്കു ന്നത്.
റിട്ടുകൾ (കോടതി ഉത്തരവുകൾ
- ഹേബിയസ് കോർപ്പസ്
- മാൻഡമസ്
- നിരോധന ഉത്തരവ്
- സോഫോറ്റി
- ക്വോവാറന്റോ
Question 32.
ഇന്ത്യൻ ഫെഡറൽ സംവിധാനത്തിൽ ധാരാളം സംഘർഷ മേഖലകൾ ഉണ്ട്. താഴെ തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ഇത് വിശദീകരിക്കുക.
(a) കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ
(b) സ്വയം ഭരണത്തിന് വേണ്ടിയുള്ള ആവശ്യം
(c) പുതിയ സംസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള ആവശ്യം
(d) സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കൾ
Answer:
ഭരണഘടന ഫെഡറലിസത്തിന്റെ ഒരു ചട്ടക്കൂട് മാത്രമാണ്. മാംസവും രക്തവും യഥാർത്ഥത്തിൽ രാഷ്ട്രീയ പ്രക്രീയകളാണ് പ്രദാനം ചെയ്യുന്നത്. ആയതുകൊണ്ട് മാറികൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രക്രീയകളാണ് ഇന്ത്യൻ ഫെഡറലിസത്തെ സ്വാധീനി ക്കുന്ന പ്രധാന ഘടകം.
സ്വയം ഭരണാധികാരത്തിനുള്ള ആവശ്യം.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ കൂടുതൽ സ്വയം ഭരണത്തി നുവേണ്ടി മുറവിളിക്കുട്ടുന്നു. ഇന്ത്യൻ ഫെഡറലിസത്തിൽ പല പ്പോഴും കേന്ദ്ര- സംസ്ഥാന ഏറ്റുമുട്ടലിന് ഇത് വഴിയൊരുക്കുന്നു.
ഗവർണർമാരുടെ പങ്കും പ്രസിഡന്റ് ഭരണവും
“ഗവർണറുടെ പങ്ക് സംസ്ഥാനങ്ങളും, കേന്ദ്ര ഗവൺമെന്റുകളും തമ്മിൽ വൻ വിവാദപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കിയി ട്ടുണ്ട്. പലപ്പോഴും കേന്ദ്ര ഗവൺമെന്റിന്റെ ആജ്ഞാനുവർത്തി യായി പ്രവർത്തിക്കേണ്ട ഗതികേട് ഗവർണ്ണർമാർക്കും സംജാതമാ യിട്ടുണ്ട്. ഭരണഘടനാ പ്രതിസന്ധിയുടെ പേരിലുള്ള രാഷ്ട്രപതി ഭരണവും തർക്കവിഷയങ്ങളാണ്.
പുതിയ സംസ്ഥാനങ്ങൾക്കുള്ള ആവശ്യം
ഫെഡറൽ വ്യവസ്ഥയിൽ പിരിമുറുക്കമുണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് പുതിയ സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള ആവശ്യം. ഉദാഹരണമായി തെലിങ്കാന വാദം.
അന്തർ – സംസ്ഥാന പോരാട്ടങ്ങൾ
സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ ഇന്ത്യൻ ഫെഡറൽ സംവിധാനത്തിന്റെ നിലനില്പ്പുതന്നെ ചില സന്ദർഭങ്ങളിൽ ചോദ്യം ചെയ്യപ്പെടുന്ന തരത്തിൽ വളരാറുണ്ട്.
![]()
Question 33.
ഇന്ത്യൻ ഭരണഘടനയുടെ രാഷ്ട്രീയ തത്വശാസ്ത്രം വിശദീക രിക്കുക.
Answer:
ഇന്ത്യൻ ഭരണഘടനയിൽ നിയമങ്ങൾ മാത്രമല്ല ചില ധാർമ്മിക മൂല്യ ങ്ങളെയും വീക്ഷണത്തേയും അടിസ്ഥാനമാക്കിയുള്ള ഒരു പ്രമാ ണമാണ്. ഭരണഘടനയ്ക്കു സ്വന്തമായി ഒരു രാഷ്ട്രീയ തത്വശാസ്ത്ര മുണ്ട്. ഭരണഘടനയിലെ മിക്ക ആശയങ്ങളും ഭരണഘടനാ നിർമ്മാ ണസഭയിലെ സംവാദങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കേണ്ടി യിരിക്കുന്നു. ഈ അധ്യായത്തിൽ ഇന്ത്യൻ ഭരണഘടനയുടെ തത ശാസ്ത്രം ഭരണഘടനയിലെ പ്രധാന ആശയങ്ങളുമായി ബന്ധിപ്പിച്ച് വിശകലനരീതിയിൽ പ്രതിപാദിച്ചിരിക്കുന്നു.
ഉള്ളടക്കം
വ്യക്തിസ്വാതന്ത്ര്യം : വ്യക്തിസ്വാതന്ത്ര്യത്തിനോട് നമ്മുടെ ഭരണഘ ടനയ്ക്ക് അതീവ പ്രതിബദ്ധതയാണുള്ളത്. ഉദാഹരണമായി മൗലി കാവകാശങ്ങൾ.
സാമൂഹ്യനീതി : സാമൂഹ്യനീതി ഉറപ്പാക്കലാണ് രാഷ്ട്രത്തിന്റെ ദൗത്യം ഭരണഘടനയുടെ വിവിധ വകുപ്പുകൾ ഇതിനുള്ള ഉപക രണങ്ങളാണ്. ഉദാഹരണമായി ആർട്ടിക്കിൾ 16.
ന്യൂനപക്ഷങ്ങളുടെ വൈവിധ്യങ്ങളോടുള്ള ആദരവ്
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസപരവും, സാംസ്കാരി കവുമായ അവകാശങ്ങൾ ഉറപ്പാക്കുന്നു.
മതേതരത്വം : ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശിലയാണ് മതേതരത്വം. സർവ്വസമഭാവനയാണിത്.
സാർവ്വത്രിക വോട്ടവകാശം : 18 വയസ് പൂർത്തിയായ മുഴുവൻ വ്യക്തികൾക്കും യാതൊരു വിവേചനവും ഇല്ലാതെ വോട്ടവ കാശം ഭരണഘടന ഉറപ്പാക്കുന്നു.
ഫെഡറിലിസം : ഇന്ത്യൻ ഒരു ഫെഡറേഷനാണ്. കേന്ദ്ര സംസ്ഥാ നബന്ധങ്ങൾ കൃത്വമായി നിർവചിക്കുന്നു.
ദേശീയ സ്വത്വം : നമ്മുടെ ഭരണഘടന ഒരു ദേശീയ വ്യക്തിത്വം, പ്രാദേശിക വ്യക്തിത്വവും ഒരേ സമയം പരിപോഷിക്കുന്നു.