Reviewing Kerala Syllabus Plus Two Business Studies Previous Year Question Papers and Answers Board Model Paper 2023 Malayalam Medium helps in understanding answer patterns.
Plus Two Business Studies Board Model Paper 2023 Malayalam Medium
Time: 21/2 Hours
Total Score: 80 Marks
1 മുതൽ 10 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 8 എണ്ണത്തിന് ഉത്ത രമെഴുതുക. 1 സ്കോർ വീതം. (8 × 1 = 8)
Question 1.
ഒറ്റപ്പെട്ടതിനെ കണ്ടെത്തുക.
(a) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
(b) ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ
(c) ചെയർമാൻ
(d) സൂപ്പർവൈസർ
Answer:
(d) സൂപ്പർവൈസർ
Question 2.
ഒരു ജോലി പൂർത്തീകരിക്കുന്നതിനിടയിലെ വിശ്രമ സമയം ഇട വേളകൾ എന്നിവയാണ് ഇത് തീരുമാനിക്കുന്നത്.
(a) ചലന പഠനം
(b) ക്ഷീണ പഠനം
(c) സമയ പഠനം
(d) രീതി പഠനം
Answer:
(b) ക്ഷീണ പഠനം
Question 3.
മാനേജർമാരുടെ പ്ലാനുകൾ ചില നിഗമനങ്ങളുടെ അടിസ്ഥാന ത്തിലാണ് അവയെ …………………………… എന്ന് എഴുതുന്നു.
(a) ആസൂത്രണ സങ്കൽപ്പങ്ങൾ
(b) ബദലുകൾ
(c) തുടർ പ്രവർത്തനങ്ങൾ
(d) നടപ്പാക്കൽ
Answer:
(a) ആസൂത്രണ സങ്കൽപ്പങ്ങൾ
Question 4.
കൽപനകൾ നൽകാനും സ്ഥാപനത്തിന്റെ വ്യാപ്തിക്കുള്ളിൽ നിന്ന് കൊണ്ട് നടപടിയെടുക്കാനുമുള്ള ഒരു വ്യക്തിയുടെ അവ കാശമാണിത്. ഇത് സൂചിപ്പിക്കുന്ന പദം തിരിച്ചറിയുക.
(a) ഉത്തരവാദിത്വം
(b) കണക്കു പറയേണ്ട ബാധ്യത
(c) അധികാരം
(d) വികേന്ദ്രീകരണം
Answer:
(c) അധികാരം
Question 5.
സ്ഥാപനത്തിലെ വിവിധ ജോലിക്ക് ആവശ്യമായ ആളുകളെ അപേക്ഷിക്കുന്ന പ്രക്രിയയാണ്.
(a) പരിശീലനം
(b) റിക്രൂട്ട്മെന്റ്
(c) തിരഞ്ഞെടുപ്പ്
(d) സ്ഥാനക്കയറ്റം
Answer:
(b) റിക്രൂട്ട്മെന്റ്
![]()
Question 6.
ആശയ വിനിമയത്തിനുള്ള സന്ദേശത്തെ വാക്കുകൾ ചിത്രങ്ങൾ, ആംഗ്യങ്ങൾ എന്നിവയാക്കി പരിവർത്തനം ചെയ്യുന്ന പ്രക്രിയ ഏതാണെന്ന് തിരിച്ചറിയുക.
(a) പ്രതികരണം
(b) എൻകോഡിംഗ്
(c) ഡികോഡിംഗ്
(d) സന്ദേശം
Answer:
(b) എൻകോഡിംഗ്
Question 7.
അനുവദനീയമായ പരിധിയിലും ഗണ്യമായ വ്യതിയാനങ്ങൾ മാത്രം ഉന്നത തലങ്ങളിലേക്ക് അറിയിച്ചാൽ മതി എന്ന് സൂചിപ്പിക്കുന്ന തത്വം ഏതെന്ന് തിരിച്ചറിയുക.
(a) പ്രകടന നിലവാരം നിശ്ചയിക്കൽ
(b) പ്രകടനം അളക്കൽ
(c) സവിശേഷം മേഖലകളിലെ നിയന്ത്രണം
(d) നിർണ്ണായക കേന്ദ്രത്തിലെ നിയന്ത്രണം
Answer:
(c) സവിശേഷം മേഖലകളിലെ നിയന്ത്രണം
Question 8.
ധന സമാഹരണ തീരുമാനത്തെ സ്വാധീനിക്കാത്ത ഘടകം ഏതാണ്?
(a) ചെലവ്
(b) നഷ്ടസാധ്യത
(c) ബഡ്ജറ്റ്
(d) ധന സമാഹരണത്തിനുള്ള ചെലവ്
Answer:
(c) ബഡ്ജറ്റ്
Question 9.
താഴെ പറയുന്ന ഏത് ഘടകങ്ങളിലൊന്നിന് കീഴിലാണ് പരസ്യം ഉൾപ്പെടുന്നത്.
(a) സ്ഥലം
(b) വില
(c) ഉൽപന്നം
(d) വിൽപ്പന വർധക പ്രവർത്തനങ്ങൾ
Answer:
(d) വില്പന വർദ്ധക പ്രവർത്തനങ്ങൾ
Question 10.
1986- ലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം താഴെ നൽകി യതിൽ ഏതാണ് ഉന്നതാധികാര സമിതി
(a) ജില്ലാ ഫോറം
(b) സംസ്ഥാന കമ്മീഷൻ
(c) ദേശീയ കമ്മീഷൻ
(d) ഹൈക്കോടതി
Answer:
(c) ദേശീയ കമ്മീഷൻ
11 മുതൽ 16 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണ ത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (5 × 2 = 10)
Question 11.
ചാർട്ട് പൂർത്തിയാക്കുക.

Answer:
എ) സാമൂഹിക ലക്ഷ്യങ്ങൾ
ബി) വ്യക്തിപരമായ ലക്ഷ്യങ്ങൾ
![]()
Question 12.
ബിസിനസ് പരിതസ്ഥിതി എന്നത് കൊണ്ട് എന്താണ് അർത്ഥമാ ക്കുന്നത്?
Answer:
ബിസിനസ്സിന് പുറത്ത് നിലനിൽക്കുന്നതും എന്നാൽ ബിസിന സ്പിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതുമായ വ്യക്തികളു ടെയും സ്ഥാപനങ്ങളുടെയും സംഭവങ്ങളുടെയും ആ ക തുകയെ വ്യാപാര പരിസ്ഥിതി എന്ന് പറയാം.
Question 13.
ആസൂത്രണങ്ങളെ അതിന്റെ ഉപയോഗത്തിന്റെയും കാലയളവി ന്റെയും അടിസ്ഥാനത്തിൽ പലതരങ്ങളായി വിഭജിക്കാം. അവ യുടെ പേരെഴുതുക?
Answer:
- സിംഗിൾ – യുസ് പ്ലാനുകൾ : ഒറ്റത്തവണ മാത്രം ഉപയോഗി ക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന പ്ലാനുകളെ സിംഗിൾ – യൂസ് പ്ലാനുകൾ എന്നു പറയുന്നു.
ഉദാ: ബഡ്ജറ്റുകൾ, പ്രോഗ്രാമ്മുകൾ, പ്രോജക്ടുകൾ തുടങ്ങിയവ. - സ്റ്റാൻഡിംഗ് പ്ലാനുകൾ : സ്ഥാപനത്തിന്റെ നടത്തിപ്പിനാവശ്യ മായ ദീർഘകാലത്തേക്ക് തുടർച്ചയായി കൈകാര്യം ചെയ്യുന്ന പ്ലാനുകളാണ് സ്റ്റാൻഡിങ് പ്ലാനുകൾ.
ഉദാ: പോളിസികൾ, നീയ മങ്ങൾ, നടപടിക്രമങ്ങൾ തുടങ്ങിയവ.
Question 14.
എല്ലാ സ്ഥാപനങ്ങളിലും ഒരു പരിധി വരെ കേന്ദ്രീകരണവും വികേന്ദ്രീകരണവും ഉണ്ടായിരിക്കും. കേന്ദ്രീകരണവും വികേ ന്ദ്രീകരണവും തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക.
Answer:
കേന്ദ്രീകരണവും വികേന്ദ്രീകരണവും (Centralization and Decentralization) : അധികാരം ഉന്നതതല മാനേജ്മെന്റിൽ മാത്രം നിക്ഷിപ്തമായിരിക്കുന്നതാണ് കേന്ദ്രീകരണം. എന്നാൽ അധികാരം കീഴ്ജീവനക്കാരിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണ് വികേന്ദ്രീകരണം. ഒരു സ്ഥാപനത്തിൽ ഇവ രണ്ടിനുമിടയിലുള്ള ഒരു അവസ്ഥയാണ് ഉണ്ടാകേണ്ടത്.
Question 15.
മാർഗ്ഗനിർദ്ദേശത്തിന്റെ നാല് ഘടകങ്ങളുടെ പേരെഴുതുക.
Answer:
- മേൽനോട്ടം
- പ്രചോദനം
- നേതൃത്വം
- ആശയവിനിമയം
Question 16.
“ആസൂത്രണവും നിയന്ത്രണവും പരസ്പര ബന്ധമുള്ള പ്രവർത്തനമാണ്.” അഭിപ്രായപ്പെടുക?
Answer:
ആസൂത്രണവും നിയന്ത്രണവും തമ്മിലുള്ള ബന്ധം
- പ്ലാനിങ്ങും കൺട്രോളിങ്ങും പരസ്പരം ബന്ധപ്പെട്ടവയാണ്. പ്ലാൻ നടപ്പാക്കുന്നതോടെ നിയന്ത്രണം ആവശ്വമായിത്തീ രുന്നു.
- പ്ലാനിങ്ങ് ഇല്ലെങ്കിൽ നിയന്ത്രണത്തിന് അടിസ്ഥാനമില്ല.
- കൃത്യനിർവ്വഹണം നിർണ്ണയിക്കുന്നത് പ്ലാനിങ്ങ് ആണ്. എന്നാൽ കൃത്യനിർവ്വഹണം ഉറപ്പുവരുത്തുന്നത് നിയന്ത്രണം ആണ്.
- പ്ലാനിങ്ങ് വിവരണാത്മകവും നിയന്ത്രണം അതിന്റെ വിലയി രുത്തലുമാണ്.
17 മുതൽ 22 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (5 × 3 = 15)
Question 17.
ഫങ്ഷണൽ ഫോർമാൻഷിപ്പ് വിവരിക്കുക.
Answer:
ഫങ്ഷണൽ ഫോർമാൻഷിപ്പ് ഫാക്ടറികളിൽ സ്പെഷലൈസേ ഷൻ വിശേഷവത്ക്കരണം) സാധ്യമാകുന്നതിന് ഫങ്ഷണൽ ഫോർമാൻഷിപ്പ് നടപ്പാക്കണമെന്ന് ടെയ്ലർ നിർദ്ദേശിച്ചു. അതിനായി അദ്ദേഹം ആസൂത്രണം ചെയ്യുക, നടപ്പാക്കുക എന്നീ രണ്ടു ജോലി കളെ വെവ്വേറെയായി നാലു വീതം വിദഗ്ധ ഫോർമാൻമാരെ ഏൽപ്പിച്ചു. ഇത് കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ശാസ്ത്രീയ സമീപനത്തിനും ഇടയാക്കി. തൊഴിൽ വിഭജനം എന്ന മാനേജ്മെന്റ് തത്വത്തിനെ അടിസ്ഥാനമാക്കിയാണ് ടെയ്ലർ ഈ തന്ത്രം ആവി ഷ്കരിച്ചത്.
![]()
Question 18.
ഓരോ സ്ഥാപനവും അവരുടെ ജീവനക്കാരെ തിരഞ്ഞെടുക്കു ന്നതിന് നിരവധി പരീക്ഷകൾ ഉപയോഗിക്കുന്നു. മൂന്നെണ്ണം സൂചിപ്പിക്കുക.
Answer:
a) Intelligence Test : ഉദ്യോഗാർത്ഥി യുടെ IQ (Intelligence Quotient) അളക്കുന്ന ടെസ്റ്റാണ് ഇത്.
b) Aptitude Test : ഉദ്യോഗാർത്ഥിക്ക് ജോലിയോടുള്ള മനോ ഭാവം, ജോലി പഠിക്കാനുള്ള താൽപര്യം എന്നിവ പരിശോധി ക്കുന്ന ടെസ്റ്റാണ് ഇത്.
c) Personality Test : ഒരു വ്യക്തിയുടെ വ്യക്തിത്വ ഘടക ങ്ങളായ വികാരപ്രകടനങ്ങൾ, പ്രതികരണങ്ങൾ, മാനസിക പക്വത, മൂല്യങ്ങൾ എന്നിവ അളക്കുന്നതാണ് ഇത്തരം ടെസ്റ്റുകൾ.
Question 19.
നിയന്ത്രണത്തിന്റെ ഏതെങ്കിലും മൂന്ന് പോരായ്മകൾ വിവരി ക്കുക.
Answer:
- നിയന്ത്രണത്തിന്റെ നിലവാരങ്ങളോ മാനദണ്ഡങ്ങളോ എല്ലാ പോഴും സംഖ്യാപരമായി കൃത്യമായി നിർണ്ണയിക്കാനാവില്ല.
- ബിസിനസ്സിന്റെ ബാഹ്യപരിസ്ഥിതി ഘടകങ്ങളുടെമേൽ നിയ ന്ത്രണത്തിന് യാതൊരു സ്വാധീനവും ചെലുത്താനാകില്ല.
- നിയന്ത്രണ നടപടികൾ കർക്കശമാകുന്നതിനെ തൊഴിലാളി കൾ എതിർക്കും. അവരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമായി നിയന്ത്രണം ചിത്രീകരിക്കപ്പെടാം.
Question 20.
സാമ്പത്തിക ധർമ്മം എന്ന് മൂന്ന് തീരുമാനങ്ങൾ എടുക്കുന്നതു മായി ബന്ധപ്പെട്ടിരിക്കുന്നു. അവ എന്തൊക്കെയാണ്?
Answer:
1. ധനശേഖരണ തീരുമാനം (Finance Decision) : സ്ഥാപ നത്തിന്റെ ദീർഘകാല സാമ്പത്തിക ഉറവിടങ്ങളെ കണ്ടെത്തി പണം സ്വരൂപിക്കലാണ് ധനശേഖരണ തീരുമാനങ്ങളിൽപ്പെ ടുന്നത്. സാമ്പത്തിക ഉറവിടങ്ങളെ ഓഹരിയുടമകളുടെ പണം എന്നും കടം വാങ്ങുന്ന പണം എന്നും രണ്ടായി തിരിക്കാം. സാധാരണ ഓഹരികൾ, പ്രിഫറൻസ് ഓഹരികൾ തുടങ്ങിയ വയാണ് ഓഹരിയുടമകളുടെ പണം. കടപ്പത്രങ്ങളും ബാങ്ക് ലോണുകളും ഉൾപ്പെട്ടതാണ് കടം വാങ്ങുന്ന പണം. മേൽ പറഞ്ഞ രണ്ട് സ്രോതസ്സുകളിൽ നിന്ന് പണം സ്വരൂപിക്കുന്നത് ശരിയായ അനുപാതത്തിൽ ആയിരിക്കണം.
2. സാമ്പത്തിക നിക്ഷേപ തീരുമാനം (Investment Decision) : സാമ്പത്തിക മാനേജ്മെന്റിന്റെ ഏറ്റവും നിർണ്ണാ യകമായ തീരുമാനങ്ങളിൽ ഒന്നാണ് സാമ്പത്തിക നിക്ഷേപ തീരുമാനം. ദീർഘകാല ഹ്രസ്വകാല ആസ്തികളിൻമേൽ പണം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമാണ് ഇത്. ദീർഘകാല നിക്ഷേപ തീരുമാനങ്ങളെ മൂലധന ബഡ്ജ റ്റിങ്ങ് (Capital Budgeting) എന്നും ഹ്രസ്വ കാല നിക്ഷേപ (Working Capital Budgeting) എന്നും പറയാം.
3. ഡിവിഡന്റ് വിതരണ തീരുമാനം (Dividend Decision) : കമ്പനിയുടെ ലാഭം എങ്ങനെ വിതരണം ചെയ്യണമെന്നത് സംബന്ധിച്ചുള്ള തീരുമാനമാണ് ഇത്. ലാഭത്തിന്റെ ഒരു ഭാഗം ബിസിനസ്സിന്റെ വളർച്ചയ്ക്കായി നീക്കി വെയ്ക്കേണ്ടി വരും. മറ്റൊരു ഭാഗം കരുതൽ ധനമായി (Reserve) സൂക്ഷിക്കേ ണ്ടിവരും. മിച്ചം വരുന്ന തുക ഓഹരിയുടമകൾക്ക് ഡിവി ഡന്റായി വിതരണം ചെയ്യും.
Question 21.
വിവിധ തരത്തിലുള്ള ഉപഭോക്ത്യ ഉൽപന്നങ്ങൾ ചുരുക്കി വിവ രിക്കുക.
Answer:
ഉപഭോക്തൃ ഉൽപ്പന്നം (Consumers’ products) : സാധാരണ ഉപഭോക്താക്കൾ (Consumers) തങ്ങളുടെ ആവശ്യങ്ങളോ ആഗ്രഹങ്ങളോ തൃപ്തിപ്പെടുത്തുന്നതിന് വാങ്ങി ഉപയോഗിക്കുന്ന ഉൽപന്നങ്ങളാണ് ഉപഭോക്തൃ ഉൽപ്പന്നങ്ങൾ. ഉപഭോക്തൃ ഉൽപന്നം രണ്ടാക്കി വേർതിരിക്കാം.
a) തെരഞ്ഞെടുക്കൽ അധ്വാനം ആവശ്യമായ ഉൽപ്പന്നങ്ങൾ
b) ഉപയോഗ കാലാവധി വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ
Question 22.
നൽകിയിരിക്കുന്ന ഡയഗ്രം നിരീക്ഷിക്കുക.

(a) ആശയ വിനിമയ ശൃംഖല തിരിച്ചറിയുക
(b) ചുരുക്കി വിവരിക്കുക.
Answer:
എ) വീൽ മാതൃക
ബി)വീൽ മാതൃക
ഈ വിനിമയമാതൃകയിൽ ആശയം കേന്ദ്രസ്ഥാനത്തുള്ള ഒരു വ്യക്തിയിൽ നിന്ന് ഗ്രൂപ്പിലെ മറ്റ് അംഗങ്ങളിലേക്ക് കൈമാ റുന്നു.
![]()
23 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിനു് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)
Question 23.
“മാനേജ് മെന്റ് ഒരു വിദഗ്ധ തൊഴിലാകുന്നു.” നിങ്ങളുടെ കാഴ്ചപാടുകൾ എഴുതുക. (ഏതെങ്കിലും നാല് എണ്ണം)
Answer:
മാനേജ്മെന്റ് എന്ന ഉദ്യോഗം (Management as a profession) : ഉന്നത വിദ്യാഭ്യാസവും പ്രത്യേക പരിശീലനവും ആവശ്യമുള്ള തൊഴിൽ എന്ന നിലയിൽ മാനേജ്മെന്റിനെ ഒരു പ്രൊഫഷൻ ആയി വിശേഷിപ്പിക്കാം. പ്രൊഫഷന്റെ മറ്റ് പ്രത്യേക തകൾ:
- സവിശേഷമായ പരിജ്ഞാനം
- പരിശീലനം നേടാൻ ഔപചാരികമായ രീതികൾ
- പെരുമാറ്റരീതി നിർദ്ദേശിക്കാൻ ഔപചാരികമായ സംഘടന
മേൽ പറഞ്ഞ പ്രത്യേകതകൾ വിലയിരുത്തിയാൽ മാനേജ്മെന്റിനെ പ്രൊഫഷനായി കണക്കാക്കാം.
a) മാനേജ്മെന്റ് വിദഗ്ധർ നീണ്ടകാലത്തെ നിരീക്ഷണ പരീക്ഷ ണങ്ങൾക്കൊടുവിൽ തയ്യാറാക്കിയ ഒട്ടേറെ ആശയങ്ങളാൽ സമ്പന്നമാണ് മാനേജ്മെന്റ്.
b) മാനേജ്മെന്റ് ആശയങ്ങളിൽ പരിശീലനം നേടാൻ അനേകം സർവ്വകലാശാലകളും കോളേജുകളും നിലവിലുണ്ട്.
c) മാനേജർമാർക്ക് പെരുമാറ്റച്ചട്ടങ്ങൾ നൽകുന്നതിനും പ്രവർ ത്തനങ്ങളെ നിയന്ത്രിക്കുന്നതിനുമായി ഒട്ടേറെ സംഘടനകൾ നിലവിലുണ്ട്.
Question 24.
ചാർട്ട് പൂർത്തിയാക്കുകയും അതിന്റെ ഓരോ ഘടകങ്ങളും വിശ ദീകരിക്കുകയും ചെയ്യുക.

Answer:

Question 25.
ചേരുംപടി ചേർക്കുക:
| A | B |
| 1. കടപ്പത്രങ്ങൾ | (a) ഉടമസ്ഥതാ മൂല ധനം |
| 2. ഇക്വിറ്റി ഓഹരി കൾ | (b) കടംവാങ്ങിയ ഫണ്ടുകൾ |
| 3. പ്രവർത്തന മൂല ധനം | (c) ഡബ്-ഇക്വിറ്റി അനുപാതം |
| 4. മൂലധന ഘടന | (d) ഹ്രസ്വകാല ആസ്തികൾ |
Answer:
| A | B |
| 1. കടപ്പത്രങ്ങൾ | (b) കടംവാങ്ങിയ ഫണ്ടുകൾ |
| 2. ഇക്വിറ്റി ഓഹരി കൾ | (a) ഉടമസ്ഥതാ മൂലധനം |
| 3. പ്രവർത്തന മൂല ധനം | (d) ഹ്രസ്വകാല ആസ്തികൾ |
| 4. മൂലധന ഘടന | (c) ഡബ് – ഇക്വിറ്റി അനുപാതം |
Question 26.
“ഉപഭോക്തൃ സംരക്ഷണ നിയമം 1986 ഉപഭോക്താക്കൾക്ക് നിര വധി അവകാശങ്ങൾ നൽകുന്നു.” ഏതെങ്കിലും നാല് അവകാ ശങ്ങൾ വിശദീകരിക്കുക.
Answer:
1) സുരക്ഷിതത്വത്തിനുള്ള അവകാശം (Right to Safety) : ആരോഗ്യത്തിനോ ആയുസ്സിനോ അപകടകരമായ വസ്തുക്കൾ വിപണനം ചെയ്യപ്പെടുന്നതിൽ നിന്നും ഈ അവകാശം സംര ക്ഷണം നൽകുന്നു.
2) അറി യിൽ പെടാനുള്ള അവകാശം (Right to be Informed) : ഉല്പന്നത്തെകുറിച്ച് സത്യസന്ധമായ വിവര ങ്ങൾ അറിയാൻ ഉപഭോക്താവിന് അവകാശമുണ്ട്. ഉല്പന്നത്തിന്റെ ഗുണമേന്മ, ഉല്പന്നത്തിൽ അടങ്ങിയിരി ക്കുന്ന വസ്തുക്കൾ, ഉപയോഗിക്കുന്നതു കൊണ്ട് ഉണ്ടാകാ നിടയുള്ള പാർശ്വഫലങ്ങൾ തുടങ്ങിയവയെല്ലാം ഉപഭോക്താ വിനെ അറിയിച്ചിരിക്കണം.
3) തിരഞ്ഞെടുക്കാനുള്ള അവകാശം (Right to Choose): സാധന സേവനങ്ങൾ അവയുടെ പ്രത്യേകതകൾ നോക്കി പരി ശോധിച്ച് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള അവകാശം ഉപ ഭോക്താവിനുണ്ട്.
4) പരാതിപ്പെടാനുള്ള അവകാശം (Right to be Heard) : ഉപഭോക്താവിന് തന്റെ പരാതികൾ ഉല്പാദകനെയോ ക വടക്കാരനെയോ അറിയിക്കാനും അതിന് പരിഹാരം ഉണ്ടാ ക്കാനും അവകാശമുണ്ട്.
Question 27.
താഴെ കാണുന്ന ഡയഗ്രം നിരീക്ഷിക്കുക :

(a) ഈ സംഘടനാ സംവിധാനം തിരിച്ചറിയുക.
(b) ഇതിന്റെ മൂന്ന് മേന്മകൾ വിശദീകരിക്കുക.
Answer:
എ) ഫംഗ്ഷനൽ ഓർഗനൈസേഷൻ
ബി)
1) തൊഴിൽ വിഭജനം നടപ്പാക്കുന്നതിലൂടെ തൊഴിൽ വൈദഗ്ധ്യം വളർത്തുന്നു.
2) ഒരു ഡിപ്പാർട്ടുമെന്റിലെ മുഴുവൻ നിയന്ത്രണവും കേന്ദ്രീക തമായ രീതിയിൽ നടപ്പാക്കാം.
3) ഭരണപരമായതും പ്രവർത്തനപരമായതുമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.
![]()
28 മുതൽ 31 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തര മെഴുതുക. 5 സ്കോർ വീതം. (3 × 5 = 15)
Question 28.
ഫയോളിന്റെ മാനേജ്മെന്റ് തത്വങ്ങൾ ചുരുക്കി വിവരിക്കുക. (ഏതെങ്കിലും അഞ്ചെണ്ണം)
Answer:
1) തൊഴിൽ വിഭജനം (Division of work) : സങ്കീർണമായ ജോലികളെ ചെറിയ യൂണിറ്റുകളായി വിഭജിക്കുകയും ഓരോ ചെറിയ യൂണിറ്റും അനുയോജ്യരായ തൊഴിലാളികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും വേണം. ഇത് തൊഴിൽ വൈദ ഗ്ധ്യം വളർത്തുന്നതിന് സഹായിക്കുന്നു.
2) അധികാരവും ഉത്തരവാദിത്തവും (Authority and Responsibility) : കീഴ്ജീവനക്കാരെ അനുസരിപ്പിക്കാ നുള്ള അവകാശമാണ് അധികാരം. മേലധികാരിയുടെ ആജ്ഞകളെ അനുസരിക്കാനുള്ള ബാധ്യതയാണ് ഉത്തരവാ ദിത്വം. ജോലി നിർവ്വഹണം ഭംഗിയാക്കുന്നതിന് അധികാരവും ഉത്തരവാദിത്വവും ഒരേ അളവിൽ പങ്കുവെയ്ക്കണം.
3) അച്ചടക്കം (Discipline) : സ്ഥാപനത്തിലെ നിയമങ്ങളോടും ചട്ടങ്ങളോടും അധികാരതലങ്ങളോടും ഉള്ള അനുസരണയും വിധേയത്വവും അച്ചടക്കം നിലനിർത്തുന്നതിനാവശ്വമാണ്. ഇത് എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാണ്.
4) യൂണിറ്റി ഓഫ് കമാൻഡ് : ഈ തത്വമനുസരിച്ച് ഓരോ കീഴ്ജീ വനക്കാരനും ഒരേ ഒരു മേലധികാരിയിൽ നിന്നു മാത്രമെ ആജ്ഞകളും നിർദ്ദേശങ്ങളും സ്വീകരിക്കാവൂ. ഒന്നിലേറെ മേലധികാരികൾ ആജ്ഞകൾ നൽകിയാൽ അത് കീഴ്ജീവ നക്കാരിൽ ആശയകുഴപ്പം സൃഷ്ടിക്കും.
5) യൂണിറ്റി ഓഫ് ഡയറക്ഷൻ : പൊതുലക്ഷ്യത്തിനായി പ്രവർത്തി ക്കുന്ന ഒരു ഗ്രൂപ്പിന് ഒരു പ്ലാനും ഒരൊറ്റ തലവനും മാത്രമെ ഉണ്ടാകാവൂ എന്നാണ് ഈ തത്വം അനുശാസിക്കുന്നത്. ഏകോ പനം സാധ്യമാകുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്.
Question 29.
എന്താണ് വിപണന മിശ്രിതം? ഇതിന്റെ ഘടകങ്ങൾ വിശദീകരി ക്കുക.
Answer:
വിപണന മിശ്രിതം (Marketing Mix): ഒരു വിപണന പ്രക്രിയ തയ്യാറാക്കുമ്പോൾ നാല് പ്രധാന ഘടകങ്ങളായ ഉൽപ്പന്നം, വില, സ്ഥലം, വിൽപന വർധന പ്രവർത്തനങ്ങൾ എന്നിവയുടെ (Product, Price, Place and Promotion) ശരിയായ ആരോ ഗ്യകരമായ ചേരുവയ്ക്കാണ് വിപണന മിശ്രിതം എന്നുപറയുന്നത്.

വിപണനമിശ്രിതത്തിലെ ഘടകങ്ങൾ (4 P’s) (Elements / 4 P’s of Marketing Mix)
1) ഉൽപ്പന്നം (Product): കച്ചവടക്കാരൻ വിൽക്കുന്നതോ വാങ്ങുന്നവൻ വാങ്ങുന്നതോ ആണ് ഉൽപ്പന്നം. വിപണനമി ശ്രിതത്തിലെ ദൃശ്യമായതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘടകം ഉൽപ്പന്നമാണ്. ഉൽപ്പന്നവുമായി ബന്ധപ്പെട്ട് അതിന്റെ പ്രത്യേകതകൾ, ഗുണനിലവാരം, പാക്കേജിങ്ങ്, ലേബലിങ്ങ്, ബ്രാന്റിങ്ങ് തുടങ്ങി ഒട്ടേറെ കാര്യങ്ങളൽ വിൽപ്പനക്കാർ തീരു മാനമെടുക്കേണ്ടതുണ്ട്.
2) വില (Price) : ഒരു ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ കൈമാറ്റമൂല്യമാണ് വില. വിൽപ്പനക്കാരൻ നൽകുന്ന ഉൽപ നങ്ങൾക്കും സേവനങ്ങൾക്കും വാങ്ങുന്നവൻ നൽകുന്ന പ്രതിഫലമാണ് വില. വിപണന പ്രക്രിയയുടെ തുടർച്ച നിർണ്ണ യിക്കുന്ന പ്രധാന ഘടകമാണ് വില. ഉൽപ്പാദനച്ചെലവ്, പ്രതി ക്ഷിക്കുന്ന ലാഭം, വിപണിയിലെ സമാന ഉൽപന്നത്തിന്റെ വില, ഡിമാന്റ് എന്നീ ഘടകങ്ങളെല്ലാം പരിഗണിച്ചായിരിക്കും വില നിർണ്ണയിക്കുന്നത്.
3) സ്ഥലം (Place) : ഉൽപ്പാദിപ്പിച്ച സ്ഥലത്തു നിന്നുംഉപ ഭോക്താവിന് കയ്യെത്തും ദൂരത്തേക്ക് ഉൽപന്നങ്ങൾ എത്തി ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സ്ഥലം എന്ന വിപ നമിശ്രിതം കൊണ്ട് അർത്ഥമാക്കുന്നത്. വിതരണക്കാരെ കണ്ടെത്തുക, ഉൽപ്പന്നം കേടുകൂടാതെ സംഭരിക്കുക, ചരക്കു കൈമാറ്റം സാധ്യമാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം സ്ഥലം എന്ന വിപണന മിശ്രിതത്തിൽ പെടുന്നു.
4) വിൽപന വർദ്ധന പ്രവർത്തനങ്ങൾ (Promotion) : ഉൽപ ന്നത്തെയോ സേവനത്തെയോ കുറിച്ച് ഉപഭോക്താവിനെ അറി യിക്കുകയും വാങ്ങാൻ പ്രേരിപ്പിക്കുകയും വിൽപന ഉറപ്പാ ക്കുകയും ചെയ്യുകയാണ് വിൽപ്പനാ വർദ്ധന പ്രവർത്തന ങ്ങൾ. പരസ്യം നൽകൽ, വിൽപ്പന പ്രോത്സാഹനം, വ്യക്തിഗ ത വിൽപ്പന, പബ്ലിസിറ്റി എന്നിവയൊക്കെ ഇതിൽ പ്പെടും.
Question 30.
പ്രവർത്തന മൂലധനത്തെ സ്വാധീനിക്കുന്ന അഞ്ച് ഘടകങ്ങൾ വിവരിക്കുക.
Answer:
പ്രവർത്തന മൂലധനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
- ബിസിനസ്സിന്റെ സ്വഭാവം : ഉല്പാദക കമ്പനികളെ അപേക്ഷിച്ച് കച്ചവട കമ്പനികൾക്ക് കുറഞ്ഞ പ്രവർത്തന മൂലധനം മതി യാകും.
- പ്രവർത്തനത്തിന്റെ വ്യാപ്തി : വൻകിട സ്ഥാപനങ്ങൾക്ക് ചെറുകിട സ്ഥാപനങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രവർത്തന മൂലധനം വേണ്ടി വരും.
- വിപണി സാഹചര്യം : സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഉല്പ ന്നങ്ങളുടെ ഡിമാൻഡ് കുറയുകയും തന്മൂലം പ്രവർത്തന മൂലധനത്തിന്റെ ആവശ്യകത കുറയുകയും ചെയ്യും.
- സീസൺ : ചില പ്രത്യേക സീസണുകളിൽ ഉയർന്ന ഡിമാൻഡു കൾ ഉള്ള ഉല്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപന ങ്ങൾക്ക് കൂടുതൽ പ്രവർത്തന മൂലധനം വേണ്ടി വരും.
- ഉല്പന്ന ചക്രം : അസംസ്കൃത വസ്തുക്കൾ ഉല്പന്നങ്ങളായി പിന്നീട് വിൽപന നടന്ന് പണമായി മാറുന്നതാണ് ഉല്പന്ന ചക്രം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിൽ ഓരോ ഘട്ട ത്തിന്റെയും ദൈർഘ്യം കൂടുന്നതിനനുസരിച്ച് പ്രവർത്തന മൂലധനം കൂടുതൽ വേണ്ടിവരും.
![]()
Question 31.
ചുരുക്കി വിവരിക്കുക.
(a) ലക്ഷ്യങ്ങൾ
(b) തന്ത്രം
(c) നയങ്ങൾ
(d) നടപടിക്രമങ്ങൾ
(e) പരിപാടി
Answer:
a) ലക്ഷ്യം (Objectives) : ഒരു സ്ഥാപനം തുടങ്ങി വെയ്ക്കു ന്നതും നിലനിൽക്കുന്നതും എന്തിനുവേണ്ടിയാണ് എന്ന് വിശ ദീകരിക്കുന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. സ്ഥാപനത്തിലെ എല്ലാ പ്രവർത്തനങ്ങളും ഈ ഒരൊറ്റ കാര്യത്തിൽ കേന്ദ്രീക രിച്ചിരിക്കുന്നു.
b) തന്ത്രങ്ങൾ (Strategy) : വ്യാപാരം പരിസ്ഥിതി പഠനത്തി ലൂടെ സ്ഥാപനം നേരിടാനിടയുള്ള ഭീഷണികളെയും ലഭി ക്കാനിടയുള്ള അവസരങ്ങളെയും തിരിച്ചറിയാൻ കഴിയും. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ ഒറ്റത്തവണ നടപ്പാക്കാ നായി തയ്യാറാക്കുന്ന പ്ലാനുകളാണ് തന്ത്രങ്ങൾ.
c) നയങ്ങൾ (Policy) : തീരുമാനങ്ങളെടുക്കുന്നതിൽ സ്വാധീ നിക്കുന്ന നയപരമായ മാർഗ്ഗനിർദ്ദേശങ്ങളാണ് പോളിസികൾ അഥവാ നയങ്ങൾ.
d) നടപടികൾ (Procedure) : തുടർച്ചയായി ചെയ്തു തീർക്കേണ്ട ബിസിനസ് പ്രവർത്തനങ്ങൾ ഒരേ രീതിയിൽ ആവർത്തിച്ചുചെയ്യുന്നതിന് ക്രമപ്പെടുത്തിയ ജോലികളാണ് നടപടികൾ.
e) പരിപാടികൾ (Programme) : ഒരു സ്ഥാപനത്തിലെ ജോലി നിർവ്വഹണത്തിനായി മുൻകൂട്ടി തയ്യാറാക്കിയ ലക്ഷ ങ്ങൾ, നയങ്ങൾ, നടപടികൾ, ഉപയോഗിക്കേണ്ട വിഭവങ്ങൾ തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്ന ഒന്നാണ് പരിപാടികൾ.
32 മുതൽ 34 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തര മെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 32.
റിക്രൂട്ട്മെന്റിന്റെ ബാഹ്യ ഉറവിടങ്ങൾ വിശദമാക്കുക. (ഏതെ ങ്കിലും 8 എണ്ണം)
Answer:
ബാഹ്യ റിക്രൂട്ട്മെന്റ് ഉറവിടങ്ങൾ (External Recruitment Sources) : സ്ഥാപനത്തിന് പുറത്തുനിന്ന് ജീവനക്കാരെ കണ്ടെ ത്താനുള്ള മാർഗ്ഗങ്ങളാണ് ബാഹ്യ ഉറവിടങ്ങൾ. അവ
1) നേരിട്ടുള്ള നിയമനം (Direct Recruitment) : താൽക്കാ ലിക ജീവനക്കാരെ കണ്ടെത്തുന്നതിന് ഏറ്റവും അനുയോ ജ്വമായ മാർഗ്ഗമാണ് ഇത്. സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡിൽ ആവശ്യമായ തൊഴിലാളികളുടെ എണ്ണം, യോഗ്യത എന്നിവ കാണിച്ച് നോട്ടീസ് പതിക്കുന്നു. ഉദ്യോ ഗാർത്ഥികൾ നിശ്ചിത ദിവസം സ്ഥാപനത്തിലെത്തി തെര ഞെഞ്ഞെടുക്കപ്പെടുന്നു.
2) ക്ഷണിക്കാതെ അപേക്ഷിക്കുന്നവർ (Casual callers) : ഉദ്യോഗാർത്ഥികളിൽ ചിലർ സ്ഥാപനങ്ങളിൽ തങ്ങളുടെ ബയോഡാറ്റ നൽകുകയോ ഫോൺ വിളിച്ച് അന്വേഷിക്കു
കയോ ചെയ്യാം. ഇത്തരം ഉദ്യോഗാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് റിക്രൂട്ട്മെന്റിനായി പ്രയോജനപ്പെടുത്താം.
3) പരസ്യം (Advertisement) : പത്രങ്ങൾ, ടെലിവിഷൻ, ഇന്റർനെറ്റ്, മാസികകൾ, ജേർണലുകൾ തുടങ്ങിയ മാധ്യമ ങ്ങളിലൂടെ ഉദ്യോഗാർത്ഥികളെ സ്ഥാപനത്തിലേക്ക് ക്ഷണി ക്കാം.
4) എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് : ഉദ്യോഗാർത്ഥികളെ കണ്ടെത്താ നുള്ള ബാഹ്യ സ്രോതസ്സുകളിൽ പ്രധാനമാണ് സർക്കാർ – സ്വകാര്യ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ.
5) പ്ലേസ്മെന്റ് ഏജൻസികളും മാനേജ്മെന്റ് കൺസൾട്ടന്റു മാരും : ഉദ്യോഗാർത്ഥികൾക്കും തൊഴിൽദാതാക്കൾക്കും ഇട യിൽ വർത്തിക്കുന്നവരാണ് ഇവർ. തൊഴിൽദാതാക്കൾക്ക് ഇത്തരം ഏജൻസികളെ സമീപിച്ചാൽ ഉദ്യോഗാർത്ഥികളെ ലഭിക്കും.
6) വിദ്യാഭാസ സ്ഥാപനങ്ങൾ (Campus Recruitment) : സ്കൂളു കൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവിടങ്ങളിൽ നിന്ന് പുറത്തുവരുന്ന വിദ്യാർത്ഥികൾക്കിടയിൽ നിന്നും റിക്രൂ ട്ട്മെന്റ് നടത്താവുന്നതാണ്.
7) നിലവിലുള്ള ജീവനക്കാർ (Recommendations of Employees) : നിലവിലുള്ള ജീവനക്കാർ അവരുടെ ബന്ധുക്കളെയോ പരിചയക്കാരെയോ ജോലി ഒഴിവുകളി ലേക്ക് ശുപാർശ ചെയ്യാം.
8) തൊഴിലാളികളെ നൽകുന്ന കരാറുകാർ (Labour Contractors) : സങ്കീർണമായ റിക്രൂട്ട്മെന്റ് നടപടികളെ ഒഴിവാക്കി താൽക്കാലിക ജീവനക്കാരെ കിട്ടുന്നതിന് എളു പമുള്ള മാർഗ്ഗമാണ് തൊഴിൽ കരാറുകാർ.
9) ‘വെബിൽ’ പ്രദർശിപ്പിക്കുക (Web Publishing) : തൊഴി ലാർത്ഥികളേയും തൊഴിൽദാതാക്കളേയും പരസ്പരം ബന്ധി പിക്കുന്ന ഒട്ടേറെ വെബ്സൈറ്റുകൾ ഇന്ന് നിലവിലുണ്ട്.
Question 33.
ഫലപ്രദമായ ആശയവിനിമയത്തിന്റെ തടസ്സങ്ങൾ വിശദീകരിക്കുക.
Answer:
1) അർത്ഥതലങ്ങളിലുള്ള വ്യത്യാസം (Semantic barriers) : ആശയ കൈമാറ്റത്തിനിടയിൽ എൻകോഡിങ്ങിലോ ഡീകോഡി ങ്ങിലോ അർത്ഥവത്വാസം സംഭവിക്കാം. സാധാരണയായി അർത്ഥതലങ്ങളിലുള്ള വ്യത്യാസം താഴെ പറയുന്ന രീതിയിൽ സംഭവിക്കാം.
a) ശരിയായ വാക്കുകൾ ഉപയോഗിക്കാതിരിക്കുകയോ വ്യത്യസ്തമായ ആർത്ഥമുള്ള വാക്ക് ഉപയോഗിക്കുകയോ ചിലവാക്കുകൾ ഒഴിവാക്കുകയോ ചെയ്യുക.
b) വ്യത്യസ്ത സാമൂഹികസാംസ്ക്കാരിക വിദ്യാഭ്യാസ സാഹ ചര്യങ്ങളിൽപെട്ടവർ ഒരേ ആശയത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്നു.
2) മനഃശാസ്ത്രപരമായ തടസ്സങ്ങൾ (Psychological Barriers) : വൈകാരികമായ ഏറ്റക്കുറച്ചിലുകൾ, മറ്റ് മനഃശാസ്ത്രപരമായ ഘടകങ്ങൾ എന്നിവ ആശയവിനിമയ ത്തിന് തടസ്സം നിൽക്കുന്നു. അവ.
a) ആശയങ്ങൾ മുഴുവനും കൈമാറ്റം ചെയ്യപ്പെടുന്നതിനു മുമ്പുതന്നെ സ്വീകർത്താവ് അത് ഊഹിച്ചെടുക്കുന്നത് വിപരീതഫലം ഉണ്ടാക്കും.
b) അശ്രദ്ധ : സ്വീകർത്താവ്/കേൾവിക്കാരൻ അശ്രദ്ധമായി ആശയത്തെ സ്വീകരിക്കുന്നത് ആശയവിനിമയം ദുഷ്ക രമാക്കാം.
3) സംഘടനാപരമായ തടസ്സങ്ങൾ (Organisational Barriers) : സംഘടനാ പോളിസികളുടെ പ്രത്യേകതകൾ, മാനേജ്മെന്റ് തലങ്ങളുടെ എണ്ണക്കൂടുതൽ, കർക്കശമായ നിയമങ്ങൾ തുടങ്ങിയവ സംഘടനാപരമായ തടസ്സങ്ങൾക്ക് ഉദാഹരണങ്ങളാണ്.
a) സങ്കീർണ്ണമായ സംഘടനാ നയങ്ങൾ സ്വതന്ത്രമായ ആശ യവിനിമയത്തിന് തടസ്സം സൃഷ്ടിക്കും.
b) കർക്കശമായ നിയമങ്ങൾ ആശയവിനിമയത്തിന് പ്രതി ബന്ധം സൃഷ്ടിക്കും.
4) വ്യക്തിപരമായ തടസ്സങ്ങൾ (Personal barriers); അധി കാരം ചോദ്യം ചെയ്യപ്പെടുമെന്നുള്ള ഭയം, കീഴ്ജീവനക്കാരി ലുള്ള വിശ്വാസക്കുറവ്, ഇൻസെന്റീവുകളുടെ അഭാവം തുട ങ്ങിയവ വ്യക്തിപരമായ തടസ്സങ്ങളാണ്.
a) അധികാരത്തെ ചോദ്യം ചെയ്യുമെന്ന ഭയം : ചില നിർദ്ദേശ ങ്ങളോ ആശയങ്ങളോ കൈമാറ്റം ചെയ്യപ്പെടുന്നത് അധി കാര സ്ഥാനത്തെ ചോദ്യം ചെയ്യപ്പെടുന്നതിന് ഇടയാക്കു മെന്ന തോന്നൽ മൂലം ചിലപ്പോൾ ആശയം കൈമാറ്റം ചെയ്യാതെ പിടിച്ചു വെയ്ക്കാനിടയാക്കും.
b) വിശ്വാസക്കുറവ് : കീഴ്ജീവനക്കാരുടെ കഴിവിൽ വിശ്വാ സക്കുറവുള്ള പക്ഷം നിർണ്ണായകമായ വിവരങ്ങൾ കൈമാറുന്നതിന് മേലധികാരി മടി കാണിക്കും.
![]()
Question 34.
ഇത് പണം ചെലവാക്കി ആശയ വിനിമയം നടത്തുന്ന രീതിയാണ്. വിൽപ്പന വർദ്ധിപ്പിക്കുന്നതിന്റെ ഒരു വ്യക്തിയേതര മാർഗ്ഗവുമാണ്.
(a) ആശയം തിരിച്ചറിയുക.
(b) ഇതിന്റെ നാല് ഗുണങ്ങളും മൂന്ന് പോരായ്മകളും വിശദീ കരിക്കുക.
Answer:
എ) പരസ്യം
ബി)
1) ഉല്പാദകർക്കും കച്ചവടക്കാർക്കും ഉള്ള മെച്ചങ്ങൾ
- പുതിയ ഉല്പന്നങ്ങളെ വിപണിയിൽ പരിചയപ്പെടുത്തു ന്നത് എളുപ്പമാക്കുന്നു.
- ഉല്പന്നം വാങ്ങാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു.
2) ഉപഭോക്താക്കൾക്കുള്ള മെച്ചങ്ങൾ
- ഉല്പന്നങ്ങൾ, അവയുടെ വില എന്നിവ നേരിട്ടറിയാൻ കഴിയുന്നു.
- ഗുണനിലവാരമുള്ള നല്ല ഉല്പന്നങ്ങൾ തെരഞ്ഞെടുത്ത് വാങ്ങാൻ കഴിയുന്നു.
3) സമൂഹത്തിനുള്ള മെച്ചങ്ങൾ
- കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു.
- പ്രതങ്ങൾ, റേഡിയോ, ടി.വി. തുടങ്ങിയവയ്ക്ക് പരസ ങ്ങൾ ഒരു നല്ല വരുമാന മാർഗ്ഗമാണ്.
സി) പരസ്വത്തിന്റെ ദോഷങ്ങൾ
- പരസ്യങ്ങൾ ഉപഭോക്താക്കളെ അവർക്കാവശ്യമില്ലാത്ത ഉല്പ ന്നങ്ങൾ കൂടി വാങ്ങാൻ പ്രേരിപ്പിക്കുന്നു.
- മിക്കവാറും പരസ്യങ്ങൾ ഉല്പന്നങ്ങളെക്കുറിച്ച് തെറ്റിദ്ധാര ണാപരമായ വിവരങ്ങൾ നൽകുന്നു.
- കുത്തക സംരംഭങ്ങളെ വളർത്തുന്നു.
- പരസ്യം ചെലവുള്ള ഒന്നാണ്. ഈ ചെലവ് ഉല്പന്ന വില വർദ്ധിക്കുന്നതിന് കാരണമാകുന്നു.