Reviewing Kerala Syllabus Plus Two Computer Application Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.
Plus Two Computer Application Board Model Paper 2022 Malayalam Medium
Time: 2 Hours
Total Score: 60 Marks
Part – I
1 മുതൽ 9 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (5 × 1 = 5)
Question 1.
എക്സിറ്റ് കൺട്രോൾ ലൂപ്പിന് ഒരു ഉദാഹരണമാണ് _____________________
Answer:
do – while loop
Question 2.
താഴെ കൊടുത്തിട്ടുള്ള C++ സ്റ്റേറ്റ്മെന്റിന്റെ ഔട്ട്പുട്ട് എന്താണ്?
Answer:
10
Question 3.
താഴെ പറയുന്ന C++ സ്റ്റേറ്റ്മെന്റിന്റെ ഔട്ട്പുട്ട് എന്താണ് ?
Answer:
7
Question 4.
ജാവാസ്ക്രിപ്റ്റിൽ ഒരു വേരിയബിൾ ഡിക്ലയർ ചെയ്യാനുള്ള കീവേർഡ് എഴുതുക.
Answer:
var
Question 5.
FTP ക്ലയന്റ് സോഫ്ടവെയറിനു ഒരു ഉദാഹരണം എഴുതുക.
Answer:
Filezilla / cuteFTP/SmartFTP
![]()
Question 6.
ഡാറ്റാബേസിനെ നിയന്ത്രിക്കുന്ന ആൾ __________________ ആണ്.
Answer:
DBA : Database Administrator
Question 7.
താഴെ കൊടുത്തവയിൽ DBMS പാക്കേജ് അല്ലാത്തത് ഏത് ?
i) ORACLE
ii) SQL Server
iii) MySQL
iv) HTML
Answer:
HTML
Question 8.
ERP പാക്കേജിന് ഒരു ഉദാഹരണം എഴുതുക.
Answer:
Oracle, SAP, Odoo, Tally, MS Dynamics(Any one)
Question 9.
മൊബൈൽ ഫോൺ ഉപയോഗിച്ചു മൾട്ടിമീഡിയ ഡാറ്റ അയക്കാ നുള്ള ടെക്നോളജി ________________ ആണ്.
Answer:
MMS
B. 10 മുതൽ 13 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 10.
ഒരു C++ പ്രോഗ്രാം അവസാനിപ്പിക്കാൻ നമ്മെ സഹായിക്കുന്ന ലൈബ്രറി ഫംഗ്ഷനാണ് ________________ .
Answer:
exit()
Question 11.
HTTP യുടെ പൂർണ്ണ രൂപം എഴുതുക.
Answer:
Hyper Text Transfer Protocol
Question 12.
നെസ്റ്റഡ് ലിസ്റ്റ് എന്നാൽ എന്താണ്?
Answer:
ഒരു ലിസ്റ്റിനുള്ളിൽ വേറൊരു ലിസ്റ്റ് അടങ്ങിയിട്ടുള്ളതിനെ നെസ്റ്റഡ് ലിസ്റ്റ് എന്ന് പറയുന്നു.
Question 13.
DBMS – ൽ, ഒരേ ഡാറ്റ ഒന്നിലധികം സ്ഥലങ്ങളിൽ സംഭരിക്കു ന്നതിനെ ___________________ എന്ന് വിളിക്കുന്നു.
Answer:
Redundancy
![]()
Part – II
14 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)
Question 14.
എന്താണ് അ ട്രാവെർസൽ ഒരു ഉദാഹരണം എഴുതുക.
Answer:
ഒരു അറേയിലെ എല്ലാ എലിമെന്റുകളും ഒരു പ്രാവശ്വമെങ്കിലും എടുത്ത് എന്തെങ്കിലും ക്രിയ ചെയ്യുന്നതിനെ അ ട്രോവേഴ്സൽ എന്ന് പറയുന്നു.
Eg : സോർട്ടിങ്ങ്
Question 15.
ഏതെങ്കിലും രണ്ട് വെബ്ഹോസ്റ്റിംഗ് രീതികളുടെ പേരുകൾ എഴുതുക.
Answer:
Shared hosting, dedicated hosting, Virtual Private Server(VPS)
Question 16.
Constraints എന്നാൽ എന്ത്? ഒരു ഉദാഹരണം എഴുതുക.
Answer:
ഡാറ്റ ബേസിലേക്ക് ശരിയായ ഡാറ്റയാണ് ചേർക്കുന്നത് എന്ന് ഉറപ്പ് വരുത്തുന്നതിന് ഉപയോഗിക്കുന്നു.
ഉദാ : unique, auto_increment, primary key, not null, default, check,…(Any one)
Question 17.
ERP യുടെ ഏതെങ്കിലും രണ്ട് മെച്ചങ്ങൾ വിശദീകരിക്കുക.
Answer:
Benefits of ERP system
1) Improved resource utilization : മാനവശേഷി, പണം, സാധനസാമഗ്രികൾ, യന്ത്രങ്ങൾ എന്നീ വിഭവങ്ങളുടെ ശേഷി മുഴുവൻ ഉപയോഗിച്ച് കമ്പനിയുടെ ഉൽപാദനക്ഷമതയും ലാഭവും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.
2) Better Customer Satisfaction : അനുവദനീയമായതിൽ കൂടുതൽ സമയവും പണവും ചെലവഴിക്കാതെ ഉപഭോക്താ ക്കളുടെ ആവശ്യങ്ങൾ വേണ്ടവിധം പരിഗണിക്കുവാൻ ഇത് സഹായിക്കുന്നു. എന്തെന്നാൽ കമ്പോളത്തിലെ രാജാവ് ഉപ് ഭോക്താവാണ്. ഈ അടുത്ത കാലം മുതൽ ഇന്റർനെറ്റ് വഴി ഒരു ഉപഭോക്താവിന് അയാൾക്ക് ലഭിച്ചിട്ടുള്ള ഡോക്കറ്റ് നമ്പർ ഉപയോഗിച്ച് അയാളുടെ ഓർഡറുകളുടെ നില പരി ശോധിക്കാൻ സാധിക്കും.
3) Provides Accurate information: കമ്പോളത്തെക്കുറി ച്ചുള്ള ശരിയായ വിവരങ്ങൾ ശരിയായ സമയത്ത് ലഭ്യമായാൽ കമ്പനിക്ക് അതിനനുസരിച്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ വേണ്ടവിധത്തിൽ ആസൂത്രണം ചെയ്യുവാൻ സാധിക്കും. ശരി യായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനിയിലെ ഉൽപ്പാ ദനം കൂട്ടാനും കുറയ്ക്കാനും അങ്ങനെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ച് കുറച്ച് ലാഭം വർദ്ധിപ്പിക്കുവാനും സാധിക്കും.
4) Decision making capability : ശരിയായ വിവരങ്ങൾ ശരിയായ സമയത്ത് ലഭ്യമായാൽ കമ്പനിക്ക് വേണ്ടവിധത്തി ലുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ അത് സഹായകര മായിരിക്കും.
5) Inceased flexibility : നല്ലൊരു ERP ആണെങ്കിൽ കമ്പ നിക്ക് ഗുണകരമായ മാറ്റങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും, അതേപോലെ ദോഷകരമായ മാറ്റങ്ങൾ പെട്ടെന്ന് ഒഴിവാ ക്കാനും സാധിക്കും. ഇതിനെയാണ് flexibility എന്നു പറ യുന്നത്.
6) Information integrity : കമ്പനിയിലെ വിവിധ വിഭാഗങ്ങ ളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഒരു യൂണിറ്റ് ആക്കി മാറ്റുവാൻ നല്ല ERP ആണെങ്കിൽ സാധിക്കും. അങ്ങിനെ ഒരേ കാര്യംതന്നെ ഒന്നിലധികം പേർ ചെയ്യുന്ന ഇരട്ടിപ്പ് ഒഴി വാക്കാനും സാധിക്കും.
(ഏതെങ്കിലും രണ്ടെണ്ണം)
![]()
B. 18 മുതൽ 20 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)
Question 18.
C++ ൽ രണ്ട് പാരമീറ്റർ പാസിംഗ് ടെക്നിക്കുകളുടെ പേരു കൾ നൽകുക.
Answer:
Call by Value
Call By Reference
Question 19.
എന്താണ് കണ്ടെന്റ് മാനേജ്മെന്റ് സിസ്റ്റം (CMS)? ഒരു ഉദാഹ രണം എഴുതുക.
Answer:
Content Management System(CMS)
Data Management System (DBMS) നെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും. DBMS എന്നാൽ ഒരു കുട്ടം software ആണ്. ഇത് ഉപയോഗിച്ച് പുതിയ റെക്കോർഡുകൾ നിർമ്മിക്കാ നും, റെക്കോർഡിൽ മാറ്റങ്ങളുണ്ടെങ്കിൽ വരുത്തുവാനും, ആവ ശമില്ലെങ്കിൽ ഡിലീറ്റ് ചെയ്യാനും, ആവശ്യമുള്ളപ്പോൾ ആവശ മുള്ള ഡാറ്റ മാത്രം വീണ്ടെടുക്കാനും സഹായിക്കുന്നു.
ഇതേപോലെ CMS എന്നാൽ ഒരു കൂട്ടം പ്രോഗ്രാമാണ്. ഇത് ഉപയോഗിച്ച് പുതിയ വെബ് സൈറ്റ് നിർമ്മിക്കാനും, അതിലെ കണ്ടന്റിൽ മാറ്റങ്ങളുണ്ടെങ്കിൽ മാറ്റം വരുത്തുവാനും ആവശ്യമി ല്ലാത്തവ ഡിലീറ്റ് ചെയ്യാനും, വെബ് സൈറ്റ് ഇന്റർനെറ്റിൽ പബ്ലിഷ് ചെയ്യുവാനും സഹായിക്കുന്നു. ഇന്റർനെറ്റിൽ നിന്നും Free ആയി CMS Download ചെയ്യാം. ഇതിലെ template കൾ ഉപ യോഗിച്ച് അതിമനോഹരമായ വെബ് സൈറ്റുകൾ നിർമ്മിക്കുവാൻ സാധിക്കും. Word press, Joomla, Drupal മുതലായവയാണ് CMS ന് ഉദാഹരണങ്ങൾ.
Question 20.
ഉദാഹരണം ഉപയോഗിച്ച് SELECT കമാൻഡിന്റെ ORDER BY എന്ന caluse ഉപയോഗിക്കുന്നത് വിശദീകരിക്കുക.
Answer:
ടേബിളിൽ നിന്നും റെക്കോഡുകൾ sort ചെയ്ത് display ചെയ്യു ന്നതിന് ORDER BY Clause ഉപ യോഗിക്കുന്നു. രണ്ട് തര ത്തിലുണ്ട് ആരോഹണക്രമം (asc) അവരോഹണക്രമം (desc).
ഉദാ: Select * from STUDENT ORDER BY Tot_Mark;
Part – III
A. 21 മുതൽ 24 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (3 × 3 = 9)
Question 21.
C++ ൽ ഉള്ള ഏതെങ്കിലും മൂന്ന് അടിസ്ഥാന ഡാറ്റാ ടൈപ്പുക ളുടെ പേരുകൾ എഴുതുക.
Answer:
void, char, int, float, double
Question 22.
സ്റ്റാറ്റിക്, ഡൈനാമിക് വെബ് പേജുകൾ താരതമ്വം ചെയ്യുക.
Answer:
| Static web pages | Dynamic web pages |
| 1) ഉള്ളടക്കവും, ലേ ഔട്ടും ഫിക്സഡ് ആണ്. | 1) ഉള്ളടക്കവും, ലേ ഔട്ടും മാറി കൊണ്ടേയിരിക്കും |
| 2) ഡാറ്റാബേസ് ഉപയോഗി ക്കുന്നില്ല. | 2) ഡാറ്റാബേസ് ഉപയോഗി ക്കുന്നു. |
| 3) ഇത് പ്രവർത്തിപ്പിക്കു ന്നത് ബ്രൗസറിലാണ്. | 3) ഇത് സെർവ്വറിൽ പ്രവർ ത്തിപ്പിച്ച് റിസൾട്ട് ബ്രൗസ റിൽ കാണിക്കുന്നു. |
| 4) ഇത് ഡവലപ്പ് ചെയ്യാൻ വളരെ എളുപ്പമാണ്. | 4) ഇത് ഡവലപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ്. |
Question 23.
Java Script = ൽ താഴെ പറയുന്നവയുടെ ഡാറ്റാ ടൈപ്പുകൾ എഴുതുക.
i) true
ii) -300
iii) “School”
Answer:
i. Boolean
ii. Number
iii. String
Question 24.
റിലേഷണൽ ആൾജിബ്രയിലെ ഏതെങ്കിലും മൂന്ന് അടിസ്ഥാന പ്രവർത്തനങ്ങളുടെ പേര് നൽകുക. അവയുടെ ചിഹ്നങ്ങളും നൽകുക.
Answer:
SELECT (σ)
PROJECT (π)
UNION (∪)
CARTESIAN PRODUCT(X)
B. 25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (2 × 3 = 6)
Question 25.
C++ – ൽ break, continue എന്നീ സ്റ്റേറ്റ്മെന്റുകൾ താരതമ്യം ചെയ്യുക.
Answer:
break : ലൂപ്പുകളിൽ നിന്നും switch – ൽ നിന്നും നിശ്ചയിക്ക പ്പെട്ട iteration നുകൾക്ക് മുൻപ് പുറത്തു വരുന്നതിനു ഇത് ഉപയോഗിക്കുന്നു.
continue : ഒരു ലൂപ്പിന്റെ നിലവിലുള്ള iteration ഒഴിവാക്കി, അടുത്ത iteration-ന്റെ value വച്ച് loop പുനരാരംഭിക്കാൻ ഇത് ഉപയോഗിക്കുന്നു.
![]()
Question 26.
താഴെപ്പറയുന്ന സ്റ്റേറ്റ്മെന്റുകൾ വായിക്കുക.
char name[20];
cin>name;
cout<<name
i) “Sachin Teldulkar” എന്ന സ്ട്രിംഗ് നൽകിയാൽ എന്താ യിരിക്കും ഔട്ട്പുട്ട് ?
ii) നിങ്ങളുടെ ഉത്തരം സാധുകരിക്കുക. (3)
Answer:
i. Sachin
ii. cin ൻ്റെ delimiter വൈറ്റ് സ്പേസ് ആണ്. space നു ശേഷമുള്ള കാരക്റ്ററുകൾ, cin ഉപയോഗിച്ച് read ചെയ്യാൻ സാധിക്കുകയില്ല.
Question 27.
താഴെപ്പറയുന്ന സേവനങ്ങൾക്കായി ഉള്ള പോർട്ട് നമ്പറുകൾ എഴുതുക.
i) HTTP
ii) SMTP
iii) DNS
Answer:
i. 80
ii. 25
iii. 53
Part – IV
A. 28 മുതൽ 31 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)
Question 28.
C++ ൽ ടോക്കൺ എന്നാൽ എന്താണ്? ഏതെങ്കിലും മൂന്ന് ടോക്കണുകളുടെ പേര് നൽകുക.
Answer:
Tokens: Basic building blocks of C++ programs.
There are five tokens in C++.
1. Keywords
2. Identifiers
3. Literals
4. PUNTUATORS
5. OERATORS
Question 29.
C++ ൽ ഏതെങ്കിലും 4 ബിൽറ്റ് ഇൻ ഫംഗ്ഷനുകൾ എഴുതുക.
Answer:
abs(), strcpy(), strcmp(), sqrt(), etc..
Question 30.
HTML = ന്റെ അവശ്യ ടാഗുകൾ ഏതൊക്കെയാണ്?
Answer:
<HTML>
<HEAD>
<TITLE>
<BODY>
Question 31.
a) ____________ എന്നത് <SCRIPT> ടാഗിന്റെ ഒരു ആട്രിബ്യൂട്ട് ആണ്.
b) ഇനിപ്പറയുന്നവയ്ക്കായി JavaScript – ൽ ഉള്ള ബിൽറ്റ് ഇൻ ഫംഗ്ഷനുകൾ എഴുതുക
i) സ്ക്രീനിൽ ഒരു സന്ദേശം പ്രദർശിപ്പിക്കാൻ (1)
ii) വലിയ അക്ഷരം ചെറിയ അക്ഷരത്തിലേക്ക് മാറ്റാൻ (1)
iii) ഒരു പ്രത്യേക സ്ഥാനത്ത് ഉള്ള അക്ഷരം കണ്ടെത്തുന്ന തിന്. (1)
Answer:
a. Language
b. i. alert()
ii. toLowerCase()
iii. chartAt()
B. 32 മുതൽ 33 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ. (1 × 4 = 4)
Question 32.
താഴെപ്പറയുന്ന ടാഗുകളുടെ ഉപയോഗങ്ങൾ എഴുതുക.
i) <SELECT>
ii) <FIELDSET>
Answer:
i. കോംബോ ബോക്സ് നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു.
ii. format control കൾ ഗ്രൂപ്പ് ചെയ്യുന്നതിന് ഇത് ഉപയോഗി ക്കുന്നു.
![]()
Question 33.
വ്യക്തികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ ഏതെങ്കിലും രണ്ടെണ്ണത്തെപ്പറ്റി ചെറിയ കുറിപ്പ് എഴുതുക.
Answer:
Cyber Crimes against individuals (വ്യക്തികൾക്കെതി രെയുള്ള സൈബർ കുറ്റകൃത്യങ്ങൾ)
i) Identity theft :- ഒരു വ്യക്തിയുടെ തികച്ചും വ്യക്തിപ രവും സ്വകാര്യവുമായ വിവരങ്ങളായ പേര്, ജനനതീയതി, മേൽ വിലാസം, ഫോൺ നമ്പർ, ക്രഡിറ്റ്/ഡെബിറ്റ് കാർഡിന്റെ വിവരങ്ങൾ, ബാങ്ക് അക്കൗണ്ടിന്റെ വിവര ങ്ങൾ എന്നിവയെ അയാളുടെ സ്വന്തവും അയാളെ തിരിച്ച റിയുന്നതിനായി ഉപയോഗിക്കുന്നതുമാണ്.
ചുമതലപ്പെട്ട വ്യക്തിയെന്ന വ്യാജേന ഇത്തരത്തിലുള്ള വിവ രങ്ങൾ കൈക്കലാക്കുകയും ഇത് ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ കുഴപ്പത്തിലാക്കുകയും ചെയ്യുന്നു. ഇത് ശിക്ഷ യർഹിക്കുന്ന ഒരു കുറ്റകൃത്യമാണ്.
ii) Harassment :- ഒരു വ്യക്തിയുടെ ജാതി, മതം, നിറം, വംശം, പൗരത്വം എന്നിവയെപ്പറ്റി മോശമായി സോഷ്യൽ മീഡിയകളിൽ എഴുതുന്നതിനെ സൈബർ ഹരാസ്സ്മെന്റ് എന്നുപറയുന്നു. ഇന്റർനെറ്റിന്റെ സഹായത്താൽ ഇത്തര ത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനെ സൈബർ സ്റ്റോക്കിങ്ങ് എന്നുപറയുന്നു. ഇത് ഒരു തരത്തിലുള്ള പീഡ നമാണ് ഇത് മൂലം ഫ്രണ്ട്ഷിപ്പുകൾ തകരാനും, മാനഹാനി യും, ആത്മവിശ്വാസം നഷ്ടപ്പെടാനും അതുവഴി ജോലി നഷ്ടപ്പെടാനും ഇടവരുന്നു. ചില അവസരങ്ങളിൽ ഒരു കുടുംബം അങ്ങനെ തന്നെ ഉന്മൂലനം ചെയ്യാനും ഇടവ രുന്നു.
iii) Impersonation and cheating :- സോഷ്യൽ മീഡി യകളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് ഒറിജിനൽ അക്കൗണ്ട് എന്ന വ്യാജേന മറ്റുള്ളവരെ ചതിക്കാനും, തെറ്റി ദ്ധരിപ്പിക്കാനും വേണ്ടി ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിൽ വെറൊരാളുടെ ചിത്ര ങ്ങൾ വെച്ച് വ്യാജ അക്കൗണ്ടുകൾ നിർമ്മിക്കുക. വലിയ ലോട്ടറികൾ ലഭിച്ചു എന്ന വ്യാജേന sms, e-mail എന്നിവ അയയ്ക്കുക.
iv) Violation of privacy :- മറ്റുള്ള വ്യക്തികളുടെ സ്വകാ ര ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി അവരുടെ ജീവിതം നശിപ്പിക്കുക. ഇത് ശിക്ഷ അർഹിക്കുന്ന ഒരു കുറ്റമാണ്. ഒളിക്യാമറകൾ ഉപയോഗിച്ച് അവരുടെ സ്വകാര്യനിമിഷങ്ങൾ വീഡിയോയിൽ പകർത്തുകയും അത് ഉപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തി പണവും മറ്റു കാര്യങ്ങളും നേടാൻ ശ്രമിക്കുകയും ചെയ്യുക.
v) Dissemination of Obscene material :- ഒളിക്യാ മറയുടെ സഹായത്താൽ ഒരു വ്യക്തിയുടെ സ്വകാര്യനിമിഷ ങ്ങൾ വീഡിയോയിൽ പകർത്തുകയും ഇവ മറ്റുള്ളവർക്ക് വിതരണം ചെയ്യുകയും ഇന്റർനെറ്റിൽ അപലോഡ് ചെയ്യു കയും ചെയ്യുന്നത്. ഇത്തരത്തിലുള്ള വിഡിയോ ശകലങ്ങൾ കൗമാരക്കാരെ വഴിപിഴപ്പിക്കാൻ ഉതകുന്നതാണ്.
Part – V
34 മുതൽ 36 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)
Question 34.
താഴെ കൊടുത്തിട്ടുള്ള പട്ടിക സൃഷ്ടിക്കാൻ ഉള്ള HTML കോഡ് എഴുതുക:
| Roll | Name | Class |
| 100 | AB | C2 |
| 101 | PQ | C1 |
| 102 | XY | A1 |
Answer:
<HTML> <HEAD> <TITLE>TABLE</TITLE> <BODY bgcolor="red"> <TABLE border=1> <TR align="center"> <TH> Roll </TH> <TH> Name </TH> <TH> Class </TH> </TR> <TR align="center"> <TD>100</TD> <TD> AB </TD> <TD> C2 </TD> </TR> <TR align="center"> <TD>101</TD> <TD> PQ</TD> <TD> C1</TD> </TR> <TR align="center"> <TD> 102</TD> <TD>XY</TD> <TD>A1</TD> </TR> </TABLE> </BODY> </TABLE>
Question 35.
a) ചുവടെ കൊടുത്തിരിക്കുന്ന RDBMS ലെ പദങ്ങൾ നിർവ്വ ചിക്കുക: (4)
i) Tuple
ii) Relation
iii) Degree
iv) Cardinality
b) താഴെ തന്നിരിക്കുന്ന റിലേഷന്റെ ഡിഗ്രിയും കാർഡിനാലി റ്റിയും എഴുതുക. v
| Regno | Name | Mark |
| 101 | Sachin | 380 |
| 103 | Fathima | 420 |
| 106 | Bincy | 400 |
| 108 | Joseph | 350 |
Answer:
a. tuple : ടേബിളിലെ row അല്ലെങ്കിൽ record relation : ടേബിളിനെ relation എന്ന് വിളിക്കുന്നു. degree(cd): ഒരു ടേബിളിലെ കോളങ്ങളുടെ (attributes) എണ്ണത്തിനെ degree എന്ന് പറയുന്നു.
cardinality (rc): ഒരു ടേബിളിലെ row (ruples) കളുടെ എണ്ണതിനെ cardinality എന്ന് പറയുന്നു.
b. Degree: 3
Cardinality; 4
![]()
Question 36.
a) കൂട്ടത്തിൽ പെടാത്തത് എടുത്തെഴുതുക. ഒപ്പം കാരണം എഴുതുകയും ചെയ്യുക. (2)
i) CREATE
ii) SELECT
iii) UPDATE
iv) DELETE
b) നൽകിയിരിക്കുന്ന റിലേഷൻ ITEMS പരിഗണിക്കുക.
| Itemcode | Name | Price |
| 001 | Pencil | 8.00 |
| 002 | Pen | 10.00 |
| 003 | Notebook | 15.00 |
| 004 | Pen | 12.00 |
i) മുകളിലെ പട്ടികയ്ക്ക് അനുയോജ്യമായ ഒരു primary key നിർദ്ദേശിക്കുക. (2)
ii) പട്ടികയിലെ എല്ലാ ഇനങ്ങളും ലിസ്റ്റു ചെയ്യുന്നതിന് ഉള്ള SQL സ്റ്റേറ്റ്മെന്റ് എഴുതുക. (1)
iii) itemcode ഉം എല്ലാ ഇനങ്ങളുടെയും പേരും ലിസ്റ്റ് ചെയ്യാൻ ഉള്ള SQL സ്റ്റേറ്റ്മെന്റ് എഴുതുക. (1)
Answer:
a. CREATE കമാന്റ്. മറ്റുള്ളവ DML കമാന്റുകൾ.
b.
i. Itemcode : ഇതിൽ duplicate വാലുകൾ ഇല്ല. ഇത് unique ആണ്.
ii. SELECT * FROM ITEMS;
iii. SELECT Itemcode, Name from ITEMS;