Reviewing Kerala Syllabus Plus Two Computer Application Previous Year Question Papers and Answers March 2022 Malayalam Medium helps in understanding answer patterns.
Kerala Plus Two Computer Application Previous Year Question Paper March 2022 Malayalam Medium
Time: 2 Hours
Total Score: 60 Marks
Part – I
A. 1 മുതൽ 9 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (5 × 1 = 5)
Question 1.
C++ ലെ എൻട്രി നിയന്ത്രിത ലൂപ്പിനുള്ള ഒരു ഉദാഹരണം എഴു തുക.
Answer:
while, for(any one)
Question 2.
ഒരു അറേയിലെ ഓരോ എലമെന്റിനെയും ഒരിക്കലെങ്കിലും ആക്സസ് ചെയ്യുന്നത് ……………. എന്ന് പറയുന്നു.
Answer:
array traversal
Question 3.
ഒരു സംഖ്യയുടെ സ്ക്വയർ റൂട്ട് കണ്ടെത്താൻ ഉപയോഗിക്കുന്ന ബിൽട് ഇൻ ഫങ്ഷന്റെ പേരെഴുതുക.
Answer:
sqrt()
Question 4.
HTML പേജിൽ സ്ക്രിപ്റ്റുകൾ ഉൾപ്പെടുത്താൻ ഏത് ടാഗാണ് ഉപയോഗിക്കുന്നത്?
Answer:
<SCRIPT>
Question 5.
FTP ക്ലയന്റ് സോഫ്റ്റ്വെയറിനെ ഒരു ഉദാഹരണം എഴുതുക.
Answer:
FileZilla, CuteFTP, SmartFTP (any one)
Question 6.
RDBMS-ൽ, ഒരു റിലേഷന്റെ നിരകളെ ………………… എന്ന് വിളിക്കുക. (Entity, Tuple, Attribute)
Answer:
Attribute
Question 7.
DDL കമാൻഡ് തിരഞ്ഞെടുക്കുക
(CREATE, SELECT, GRANT)
Answer:
CREATE
Question 8.
ERP പാക്കേജിന് ഒരു ഉദാഹരണം എഴുതുക.
Answer:
Oracle, Odoo, SAP, Microsoft Dynamics, Tally ERP (any one)
Question 9.
ഏതെങ്കിലും ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേര് എഴുതുക.
Answer:
Android, ios, blackberry, windows (any one valid example)
B. 10 മുതൽ 13 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 10.
ഒരു ലൂപ്പിന്റെ നിലവിലെ ആവർത്തനം ഒഴിവാക്കാൻ ………………………… പ്രസ്താവന ഉപയോഗിക്കുന്നു.
(Break, Continue, Go to)
Answer:
continue
Question 11.
HTTP – ക്ക് ഉപയോഗിക്കുന്ന പോർട്ട് നമ്പർ …………………………..
(80, 110, 443)
Answer:
80
Question 12.
ബ്രൗസർ വിൻഡോ വിഭജിക്കാൻ ഉപയോഗിക്കുന്ന ടാഗിന്റെ പേരെന്ത്?
Answer:
<frameset>
Question 13.
CARTESIAN PRODUCT ഓപ്പറേറ്റെ തിരഞ്ഞെടുക്കുക.
(U, X, n)
Answer:
X
Part – II
A. 14 മുതൽ 17 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)
Question 14.
വൈറ്റ് സ്പേസുകൾ അടങ്ങിയ സ്ട്രിംഗുകൾ കൈകാര്യം ചെയ്യു ന്നതിനുള്ള ഇൻപുട്ട്, ഔട്ട്പുട്ട് ഫംഗ്ഷനുകൾ ലിസ്റ്റ് ചെയ്യുക.
Answer:
gets(), puts(), getline(), write()
Question 15.
സൗജന്യം ഹോസ്റ്റിംഗ് സംക്ഷിപ്തമായി വിശദീകരിക്കുക.
Answer:
പേര് പോലെ തന്നെ വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ പൈസ മുടക്കാതെ ലഭ്യമാക്കുന്ന സേവനമാണിത്. ചില കമ്പനി കൾ പരിമിതമായ സൗകര്യങ്ങൾ അതായത് പരിമിതമായ മെമ്മറി കപ്പാസിറ്റിയാണ് കൊടുക്കുന്നത്. അവർ ഓഡിയോ വീഡിയോ ഫയലുകൾ അനുവദിക്കുകയില്ല.
Question 16.
SQL-ൽ DML കമാൻഡുകൾ ലിസ്റ്റ് ചെയ്യുക.
Answer:
Select, Update, Delete and Insert
Question 17.
ERP സിസ്റ്റത്തിന്റെ ഏതെങ്കിലും നാല് നേട്ടങ്ങൾ പട്ടികപ്പെടു ത്തുക.
Answer:
- Improved Resource utilization
- Better customer satisfaction
- Provide accurate information
- Decision making capability
- Increased flexibility
B. 18 മുതൽ 20 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)
Question 18.
ഡിഫോൾട്ട് ആർമെന്റുകൾ എന്നാൽ എന്ത്?
Answer:
ഒരു ഫംങ്ഷൻ നിർവ്വചിക്കുമ്പോൾ തന്നെ അതിലെ argument കൾക്ക് ഡിഫോൾട്ട് വാലുകൾ കൊടുക്കുവാൻ സാധിക്കും. ഫംങ്ഷൻ വിളിക്കുന്ന സമയത്ത് argument ന് വിലകൾ കൊടു ത്തില്ലെങ്കിൽ ഡിഫോൾട്ടായി കൊടുത്തിട്ടുള്ള വിലകൾ ഉപയോ ഗിച്ച് ഫംങ്ഷൻ എറർ ഇല്ലാതെ പ്രവർത്തിക്കും. അതായത് ഡിഫോൾട്ട് argument കൾക്ക് വിലകൾ കൊടുത്തും, കൊടു ക്കാതെയും ഒരു ഫംങ്ഷൻ പ്രവർത്തിക്കുവാൻ വേണ്ടി വിളി ക്കുവാൻ സാധിക്കും.
Eg int sum(int x=5, y=60)
Question 19.
റെസ്പോൺസിവ് വെബ് ഡിസൈനിംഗ് എന്നതു കൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?
Answer:
Responsive web design
മൊബൈൽ ഫോൺ, പാം ടോപ്പ് കമ്പ്യൂട്ടർ, ടാബ്ലെറ്റ്, ലാപ്ടോപ്പ്, ഡെസ്ക് ടോപ്പ് എന്നിങ്ങനെയുള്ള വിവിധങ്ങളായ ഉപകരണങ്ങ ളുടെ സ്ക്രീനിന്റെ വലിപ്പത്തിനനുസരിച്ച് വ്യത്യസ്ത രീതിയിൽ ഒരേ വെബ് സൈറ്റിന്റെ ആദ്യ (Home) പേജ് ഡിസ്പ്ലേ ചെയ്യുന്ന തരത്തിലുള്ള സംവിധാനത്തെ Responsive Web Design എന്ന് പറയുന്നു. ഈ സംവിധാനം introduce ചെയ്തത് Ethan Marcotte ആണ്.
Question 20.
SQL – ലെ ഏതെങ്കിലും നാല് അഗ്രഗേറ്റ് ഫംഗ്ഷനുകളുടെ പേര് എഴുതുക.
Answer:
sum(), avg(), min(), max()
Part – III
A. 21 മുതൽ 24 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (3 × 3 = 9)
Question 21.
C++ ൽ ഏതെങ്കിലും മൂന്ന് ഡാറ്റ ടൈപ്പുകൾ വിശദീകരിക്കുക.
Answer:
- int – whole numbers. Size : 4 bytes
- float – floating point/ fractional numbers. Size : 4 bytes
- double big floating point numbers. Size : 8 bytes
- char – characters, Size : 1 byte
- void empty data. Size: 0 bytes
(Any 3 points)
Question 22.
ടാഗിന്റെ ഏതെങ്കിലും മൂന്ന് ആട്രിബ്യൂട്ടുകൾ ലിസ്റ്റു ചെയ്ത് വിശദീകരിക്കുക.
Answer:
Attributes of body tag are:
- Bgcolor – Background colour കൊടുക്കുന്നതിനു വേണ്ടി
- Background – Background ൽ ഒരു പടം കൊടുക്കുന്ന തിനുവേണ്ടി
- Text : Page ലെ content ന് കളർ കൊടുക്കുന്നതിനു വേണ്ടി
- Link : User സന്ദർശിക്കാത്ത hyperlink ന് കളർ കൊടു ക്കുന്നതിനുവേണ്ടി
- Alink : hyperlink ന്റെ കളർ സൂചിപ്പിക്കാൻ
- Vlink : User സന്ദർശിച്ച hyperlink ന് കളർ കൊടുക്കുന്ന തിനുവേണ്ടി
- Left margin/ Right margin – മാർജിൻ കൊടുക്കുന്നതി നുവേണ്ടി
Question 23.
ജാവാസ്ക്രിപ്റ്റിലെ ഏതെങ്കിലും 3 ബെൽറ്റ് ഇൻ ഫംഗ്ഷനു കൾ വിശദീകരിക്കുക.
Answer:
Built in functions (methods)
1) alert() : സ്ക്രീനിൽ ഒരു മെസേജ് ഡിസ്പ്ലേ ചെയ്യുന്നതിനു വേണ്ടിയാണ്.
eg: alert(“Welcome to JS”);
2) isNaN() : തന്നിരിക്കുന്ന വില ഒരു നമ്പർ ആണോ അല്ലയോ എന്ന് പരിശോധിക്കാൻ. തന്നിരിക്കുന്ന വില നമ്പർ അല്ലെ ങ്കിൽ ഇത് true എന്ന വാലു തരും. അല്ലെങ്കിൽ false ആയി രിക്കും നൽകുക.
Eg:
- isNaN(“BVM”); returns true
- isNaN(8172); returns false
- isNaN(“680121”); returns false
- alert(isNaN(8172); ഒരു മെസേജ് ബോക്സിൽ false എന്ന് ഡിസ്പ്ലേ ചെയ്യും.
3) toUpperCase(): ടെക്സ്റ്റുകളെ upper case ലേക്ക് മാറ്റു
ന്നതിന്. Eg:
var x=”bvm”;
alert(x.toUpperCase());
ഔട്ട്പുട്ട് താഴെ കൊടുക്കുന്ന പ്രകാരമായിരിക്കും.
4) toLowerCase() -: ടെക്സ്റ്റുകളെ lower case ലേക്ക് മാറ്റു ന്നതിന്.
Eg:
var x=”BVM”;
alert(x.toLowerCase());
ഔട്ട്പുട്ട് താഴെ കൊടുക്കുന്ന പ്രകാരമായിരിക്കും.
5) charAt() : ഒരു പ്രത്യേക സ്ഥാനത്തെ ക്യാരക്റ്റർ ലഭിക്കുന്ന തിന്.
Syntax: variable.charAt(index);
ആദ്യത്തെ ക്യാരക്റ്ററിന്റെ ഇന്റക്സ് ആണ്. രണ്ടാമത്തേ തിന്റെ 1 എന്നിങ്ങനെ തുടരുന്നു.
Eg:
var x=”HIGHER SECONDARY”:
alert(x.charAt(4));
ഔട്ട്പുട്ട് താഴെ കൊടുക്കുന്ന പ്രകാരമായിരിക്കും.
Eg 2.
var x=”HIGHER SECONDARY”:
alert(“The characters @ first position is “+ x.charAt(0));
6) length property : ഒരു സ്ട്രിങ്ങിലെ ക്വാരക്റ്ററുകളുടെ എണ്ണം ലഭിക്കുന്നതിന്.
Syntax : variable.length;
Eg.
var x=”HIGHER SECONDARY”;
alert(“The number of characters is “+x.length);
ഔട്ട്പുട്ട് താഴെ കൊടുക്കുന്ന പ്രകാരമായിരിക്കും. ശ്രദ്ധി ക്കേണ്ട കാര്യം സ്പെയ്സ് ഒരു ക്യാരക്റ്ററായിട്ടാണ് കണക്കാ ക്കുന്നത്).
Question 24.
ഏതെങ്കിലും മൂന്ന് ഡാറ്റാബേസ് ഉപയോക്താക്കളെ വിശദീക രിക്കുക.
Answer:
Users of Database
a) Database Administrator – DBMS ൽ കേന്ദ്രീകൃത നിയന്ത്രണമുള്ള വ്യക്തിയാണിത്.
b) Application Programmer – Programകൾ ഉപയോ ഗിച്ച് DBMS കൈകാര്യം ചെയ്യുന്ന computer professionals Application Programmer.
c) Naive users – സാധാരണ users ആണിത്. ഇവർക്ക് DBMSന്റെ കാര്യങ്ങളൊന്നും അറിയുകയില്ല.
B. 25 മുതൽ 27 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (2 × 3 = 6)
Question 25.
C++ – ലെ ഏതെങ്കിലും മൂന്ന് തരത്തിലുള്ള സ്റ്റേറ്റ്മെന്റ് ലിസ്റ്റ് ചെയ്ത് വിശദീകരിക്കുക.
Answer:
- declaration statement : ഇത് വാരിയബിളുകൾ ഡിക്ല യർ ചെയ്യുവാൻ ഉപയോഗിക്കുന്നു. ഉദാ: int n;
- assignment statement(=) : ഇത് ഉപയോഗിച്ച് വാരി യബിളുകളിൽ വാല്യു കൊടുക്കാൻ സാധിക്കും.
ഉദാ: n= 30; - input statement : ഇത് ഉപയോഗിച്ച് കീ ബോർഡിൽ നിന്നും വാലുകൾ ഇൻപുട്ട് ചെയ്യാൻ സാധിക്കും.
ഉദാ: cin>> n;
Question 26.
എന്താണ് ഒരു അറേ? മൂന്ന് എലെമെന്റുകൾ ഉള്ള ഒരു അ ഇനിഷ്യലൈസ് ചെയ്യുക.
Answer:
ഒരേ തരത്തിലുള്ള (data type) എലിമെന്റുകളുടെ കളക്ഷനെ array എന്ന് പറയുന്നു. array ഡിക്ലയർ ചെയ്യുന്ന സമയത്ത് തന്നെ അതിന് വാലുകൾ കൊടുക്കുവാൻ സാധിക്കും.
ഉദാ: int n[3] = { 7, 3, 8 };
Question 27.
ഇനിപ്പറയുന്നവ പ്രദർശിപ്പിക്കുന്നതിന് HTML കോഡ് എഴുതുക.
(a) H2SO4
(b) a2 + b2 + 2ab
Answer:
H2SO4
a2 + b2 + 2ab
(a) H2SO4
(b) a2 + b2 + 2ab;
Part – IV
A. 28 മുതൽ 31 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)
Question 28.
C++ ലെ ഏതെങ്കിലും രണ്ട് ലുക്കിംഗ് സ്റ്റേറ്റ്മെന്റുകൾ സിൻടാക്സ് ഉപയോഗിച്ച് വിശദീകരിക്കുക.
Answer:
• Iteration statements : ഒരു സ്റ്റേറ്റ്മെന്റ് ബ്ലോക്ക് ഒന്നി ലധികം തവണ എക്സിക്യൂട്ട് ചെയ്യണമെങ്കിൽ ഐറ്ററേഷൻ സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു.
• while statement : ഇത് ഒരു എൻട്രി നിയന്ത്രിത സ്റ്റേറ്റ്മെന്റാണ്. ആദ്യം കണ്ടീഷൻ വിലയിരുത്തും. ശരിയാ ണെങ്കിൽ മാത്രം സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യും. സിന്റാക്സ് താഴെ കൊടുക്കുന്നു.
Loop variable initialised while(expression) { Body of the loop; Update loop variable; }
െവെൽ ലൂപ്പിന് മുൻപ് വാരിയബിളിന് വാല്യു കൊടുക്ക ണം. അതിനുശേഷം എക്സ്പ്രഷൻ വിലയിരുത്തും. ശരി യാണെങ്കിൽ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യും. എക്സ്പ്ര ഷൻ തെറ്റാകുന്നതുവരെ തുടർന്നുകൊണ്ടേയിരിക്കും.
• for statement
ഫോർ ലൂപ്പിന്റെ സിന്റാക്സ് താഴെ കൊടുക്കുന്നു.
for(initialization; checking; update loop variable) { Body of loop; }
ആദ്യഭാഗം ഇനീഷ്യലൈസേഷനാണ് വാരിയബിളിന് ഒരു വാല്യു കൊടുക്കുക). ഇത് ഒരിക്കൽ മാത്രമേ നടക്കുകയു ള്ളൂ. അതിനുശേഷം ചെക്കിങ്ങ് നടക്കും. ഇത് ശരിയാണെ ങ്കിൽ ലൂപ്പ് എക്സിക്യൂട്ട് ചെയ്യും. അതിനുശേഷം ലൂപ്പ് ‘വാരിയബിൾ കൂടുകയോ കുറയുകയോ ചെയ്യും. പിന്നീട് വീണ്ടും ചെക്ക് ചെയ്യും. ഈ പ്രക്രിയ തെറ്റാകുന്നതുവരെ തുടർന്നുകൊണ്ടേയിരിക്കും.
• do while statement : ഇതൊരു എക്സിറ്റ് നിയ ത്തിൽ ലുക്കാണ്. ആദ്യം ഒരു പ്രാവശ്യം സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യും. അതിനുശേഷമാണ് എക്സ്പ്രഷൻ വിലയിരുത്തുന്നത്. ശരിയാണെങ്കിൽ വീണ്ടും സ്റ്റേറ്റ്മെന്റു കൾ എക്സിക്യൂട്ട് ചെയ്യും. തെറ്റാകുന്നതുവരെ ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും.
do { Statements } while(expression);
Question 29.
C++ ഫംഗ്ഷനുകളിൽ ഉപയോഗിക്കുന്ന കോൾ ബൈ വാല കോർ ബൈ ഫൻസ് രീതികൾ താരം ചെയ്യുക.
Answer:
1) Call by value : ഈ മെഡിൽ ഫംങ്ഷൻ വിളിക്കു മ്പോൾ ഒറിജിനൽ വാല്യുവിന്റെ ഒരു കോപ്പിയാണ് ഫംങ്ഷ നിലേക്ക് അയക്കുന്നത്. ഫംങ്ഷൻ ഈ വാലുകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ അത് യാതൊരു കാരണവശാലും ഒറിജിനലിനെ ബാധിക്കില്ല.
2) Call by reference : ഈ മെത്തേഡിൽ ഫംങ്ഷൻ വിളി ക്കുമ്പോൾ ഒറിജിനൽ വാലുകൾ സ്റ്റോർ ചെയ്തിട്ടുള്ള മെമ്മറിയുടെ അഡ്രസ്സ്’ (reference) ആണ് ഫംങ്ഷനി ലേക്ക് അയക്ക്. അതായത് ഒറിജിനൽ വാലുകൾ ആണ് അയക്കുന്നത്. ഫംങ്ഷൻ ഈ വാലുകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ അത് ഒറിജിനലിനെ ബാധിക്കും.
Question 30.
HTML = ൽ ഏതെങ്കിലും 4 ടെക്സ്റ്റ് ഫോർമാറ്റിംഗ് ടാഗുകൾ പേരെഴുതി വിശദീകരിക്കുക.
Answer:
- <B> ഉപയോഗിച്ച് text കൾ Bold ആക്കാം.
- <I> ഉപയോഗിച്ച് text കൾ Italics ആക്കാം.
- <U> ഉപയോഗിച്ച് text കൾ underline ആക്കുന്നതിന്.
- <S> and <STRIKE> – ഇവ രണ്ടും ഒരു ടെക്സ്റ്റിന് കുറുകെ ഒരു വരകൊണ്ട് വരയ്ക്കുന്നതിനാണ് (വെട്ടുന്ന തിന്).
- <BIG സാധാരണയുള്ളതിനേക്കാൾ വലിയ ടെക്സ്റ്റ് ആക്കുന്നതിനുവേണ്ടി ഇത് ഉപയോഗിക്കുന്നു.
- <SMALL> സാധാരണയുള്ളതിനേക്കാൾ ചെറിയ ടെക്സ്റ്റ് ‘ ആക്കുന്നതിനുവേണ്ടി ഇത് ഉപയോഗിക്കുന്നു.
- <STRONG> <B> ടാഗ് പോലെ ടെക്സ്റ്റുകൾ ബോൾഡാക്കുന്നതിനുവേണ്ടിയാണ്.
- <EM> – <i> tag പോലെ ടെക്സ്റ്റുകളെ ചെരിച്ച് എഴു തുന്നു.
- <SUB> – ഒരു subscript നിർമ്മിക്കാൻ.
- <SUP> ഒരു superscript നിർമ്മിക്കാൻ.
(Any four points)
Question 31.
JavaScript- ൽ ഏതെങ്കിലും 4 തരം ഓപ്പറേറ്ററുകളുടെ പേര് എഴുതുക. ഓരോന്നിനും ഒരു ഉദാഹരണം നൽകുക.
Answer:
- arithmetic operators. Eg: +,-,*,/ and %
- relational operators. Eg: <,<,>,>=,!= and ==
- logical operators. Eg && (logical AND). ||(logical or) and !(logical not)
- assignment operator Eg:=
- Conditional operator – ?:
(Any four points)
B. 32 മുതൽ 33 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ. (1 × 4 = 4)
Question 32.
ഒരു വെബ്പേജിൽ ഇനിപ്പറയുന്ന നെസ്റ്റഡ് ലിസ്റ്റ് സൃഷ്ടിക്കാൻ HTML കോഡ് എഴുതുക.
♦ Kerala
1. Alappuzha
2. Moonnar
♦ Karnataka
1. Bangalore
2. Mysore
താഴെപ്പറയുന്ന ടാഗുകളുടെ ഉപയോഗങ്ങൾ എഴുതുക:
Answer:
<UL> <LI> Kerala </LI> <OL> <LI> Alappuzha </LI> <LI> Moonnar </LI> </OL> <LI> Karnataka</LI> <OL> <LI> Bangalore </LI> <LI> Mysore </LI> </OL> </UL>
Question 33.
ബിസിനസ്സിലെ ICT ആപ്ലിക്കേഷനുകൾ വിശദീകരിക്കുക.
Answer:
ICT in business
ICT യിൽ ഉണ്ടായ ശക്തമായ വികസനങ്ങൾ വ്യക്തികളുടെ ഷോപ്പിങ്ങ് ശീലങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി. മുൻപ് വ്യക്തികൾ നടത്തിയിരുന്ന ഷോപ്പിങ്ങിനു വിപരീതമായി വ്യക്തി കൾ ഇന്റർനെറ്റ് മുഖാന്തിരം ഓൺലൈനായി സാധനസാമഗ്രി കളും സേവനങ്ങളും വാങ്ങിക്കുന്നു. വ്യക്തികളുടെ ഓൺലൈൻ ഷോപ്പിങ്ങ് ശീലം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്ന് ഒരു പഠനം വെളിപ്പെടുത്തുന്നു. വാങ്ങിച്ച സാധന സാമഗ്രികൾ കേടുപാടുകൾ കൂടാതെ വലിയ താമസ്സമില്ലാതെ പൊടുന്നനെ സുരക്ഷിതമായി വീടുകളിൽ എത്തിക്കുന്നതിൽ ഓൺലൈൻ സംവിധാനം ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. സാധന സാമഗ്രി കൾ വാഹനങ്ങളിൽ അയക്കുമ്പോൾ അവ എവിടെ വരെ എത്തി ച്ചേർന്നു എന്നത് ഇന്റർനെറ്റിന്റെ സഹായത്താൽ എളുപ്പം കണ്ട ത്തുവാൻ സാധിക്കും. ഇക്കാരണങ്ങളാൽ ഓൺലൈൻ ഉപഭോ ക്താക്കളുടെ ആത്മവിശ്വാസം ഈ അടുത്തകാലത്ത് വർദ്ധിക്കു വാൻ ഇടവന്നു.
Social networks and big data analytics
നാളുകൾക്ക് മുൻപ് ഒരു ഉൽപന്നം വാങ്ങിക്കുന്നതിന് ഉപാ ക്താവ് രണ്ടോ മൂന്നോ കടകളിൽ ചെന്നോ അടുത്തുള്ള കൂട്ടു കാരന്മാരോടോ ആണ് അഭിപ്രായങ്ങൾ ചോദിച്ച് തീരുമാനങ്ങൾ എടുത്തിരുന്നത്. എന്നാൽ ഇന്ന് ഉൽപ്പന്നങ്ങൾ വാങ്ങിക്കുന്നതിന് മുൻപ് ഉപഭോക്താവ് സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകളായ ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ മുതലായവയിൽ നിന്നോ ഷോപ്പിങ്ങ് സൈറ്റുകളിൽ നിന്നോ അഭിപ്രായങ്ങൾ ശേഖ രിക്കുന്നു. പഠനങ്ങൾ നടത്തുന്നു. ആയതിനുശേഷം മാത്രം ഉൽപ്പന്നങ്ങൾ വാങ്ങിക്കുന്നു. മുൻപ് ഒരു ഉൽപന്നം നിർമ്മാതാവ് നിർമ്മിക്കുകയും, ഉപഭോക്താവ് ആ ഉൽപന്നം വാങ്ങുവാൻ നിർബന്ധിതനാവുകയും ചെയ്യുന്നു. പക്ഷേ കാലം മാറി. ഇന്ന് ഉപഭോക്താവിന് രാജാവിന്റെ പരിഗണനയാണ് നിർമ്മാതാക്കൾ നൽകുന്നത്. ഉപഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയാണ് ഉല്പന്നങ്ങൾ നിർമ്മിക്കുന്നതുതന്നെ. ആയതിന് കമ്പനികൾ ഉപ ഭോക്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ വിവിധ സൈറ്റുകളിൽ നിന്നും ശേഖരിക്കുന്നു. അങ്ങിനെ ശേഖരിക്കുന്ന ഡാറ്റയുടെ അളവ് വളരെ വലുതായിരിക്കും. അത്തരത്തിലുള്ള ഡാറ്റയെ ബിഗ് ഡാറ്റ എന്നു വിളിക്കുന്നു. ഒരു സോഫ്റ്റ്വെയറിന്റെ സഹായത്താൽ ഈ ബിഗ് ഡാറ്റ അനലൈസ് ചെയ്ത് വിവിധ തരത്തിലുള്ള സംക്ഷിപ്ത റിപ്പോർട്ടുകൾ തയ്യാറാക്കി ഉപഭോക്താവിന്റെ അഭി രുചികൾ മനസ്സിലാക്കുന്നു.
Business logistics
കമ്പനിയുടേയോ ഉപഭോക്താവിന്റെയോ ആവശ്യങ്ങൾ നിറവേ റ്റുവാൻ ഉൽഭവസ്ഥാനത്തുനിന്നും ഉപഭോക്താക്കളുടെ അടു ക്കലേക്ക് ഉൽപ്പന്നങ്ങൾ വാഹനങ്ങളിൽ നീക്കം ചെയ്യുന്നത് കൈകാര്യം ചെയ്യുന്ന സംവിധാനം. ഇത്തരത്തിൽ വളരെയേറെ സങ്കീർണ്ണമായ പ്രശ്നങ്ങൾ നിറഞ്ഞതാണ് ബിസിനസ്സ് ലോജിസ്റ്റി ക്ക്സ്, ഹാർവെയറും സോഫ്റ്റ്വെയറും വേണ്ടവിധം ഉപയോ ഗിച്ച് ഈ സങ്കീർണ്ണത ഒരു പരിധിവരെ കുറയ്ക്കുവാൻ സാധി ക്കും. ആയതിന് ഉപയോഗിക്കുന്ന ഹാർഡ്വെയറുകൾ RFID (Radio Frequency Identification) ടാഗും അതിൽ നിന്നും ഡാറ്റ റീഡ് ചെയ്തെടുക്കുവാനുള്ള റീഡറുമാണ്. ഇത് ബാർ കോഡ് പോലെ തന്നെയാണ്. RFID ടാഗിൽ ഉൽപന്നത്തെ പറ്റി യുള്ള എല്ലാവിധത്തിലുള്ള വിവരങ്ങളും ഉണ്ടായിരിക്കും. ഈ വിവരങ്ങൾ ഒരു റീഡറിന്റെ സഹായത്താൽ വായിച്ചെടുക്കുവാൻ സാധിക്കും. ആയതിന് ഇവ തമ്മിൽ പരസ്പരം കാണേണ്ട ആവ ശമില്ല. മറിച്ച് ഇവ ഒരു നിശ്ചിത ദൂരത്തിനുള്ളിൽ ഉണ്ടായാൽ മാത്രം മതി. ഈ സംവിധാനം വാഹനങ്ങളുടെ ടോൾ ബൂത്തിൽ നിലവിലുണ്ട്. അതേപോലെ വന്യമൃഗങ്ങളുടെ കണക്കെടുപ്പിന് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു.
Part – V
A. 34 മുതൽ 36 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 x 6 = 12)
Question 34.
ഒരു വെബ് പേജിൽ ഇനിപ്പറയുന്ന ടേബിൾ പ്രദർശിപ്പിക്കുന്ന തിന് പൂർണ്ണമായ HTML കോഡ് എഴുതുക:
RollNo | Name |
---|---|
1 | Arya |
2 | Arun |
Answer:
<HTML> <HEAD> <TITLE>TABLE</TITLE> </HEAD> <BODY> <TABLE BORDER="1"> <TR align=center> <TH> RollNo </TH> <TH>Name</TH> </TR> <TR align=center> <TD>1</TD> <TD> Arya </TD> </TR> <TR align=center> <TD>2</TD> <TD> Arun </TD> </TR> </TABLE> </BODY> </HTML>
Question 35.
DBMS -ന്റെ ഗുണങ്ങൾ വിശദീകരിക്കുക.
Answer:
Advantages of DBMS
1) Data Redundancy – Redundancy എന്നാൽ ഡ്യൂപ്ലി ക്കേറ്റ് എന്നാണ്. നല്ല DBMSൽ ഡ്യൂപ്ലിക്കേറ്റ് data ഉണ്ടാ യിരിക്കില്ല. ഒരു data യുടെ ഒരു copy മാത്രമേ DBMSൽ ഉണ്ടായിരിക്കുകയുള്ളൂ.
2) Inconsistency can be avoided – Redundancy ഉണ്ടെങ്കിൽ inconsistency ഉണ്ടായിരിക്കും. Redundancy ഇല്ലെങ്കിൽ ഒരു പരിധിവരെ inconsistency ഒഴിവാക്കാം.
3) Data can be shared – User ന് അല്ലെങ്കിൽ program കൾക്ക് Data യെ പങ്ക് വെയ്ക്കാം.
4) Standards can be enforced – Data base ലെ ഡാറ്റക്ക് ചില Standard കൾ ഉണ്ടായിരിക്കണം. ഉദാഹരണ ത്തിന് Name എന്ന field ഉണ്ടെങ്കിൽ 40 character കൾ സൂക്ഷിച്ച് വെയ്ക്കാൻ സാധിക്കണം. ANSI, ISO എന്നിവ യാണ് ചില standardകൾ.
5) Security restrictions can be applied – Database ലെ data വളരെ പ്രധാനപ്പെട്ടത് ആയതിനാൽ അത് വളരെ വിലയേറിയതാണ്. ആയതിനാൽ അത് സുര ക്ഷിതമായും സ്വകാര്യമായും അറിഞ്ഞോ അറിയാതെയോ വേറൊരു വ്യക്തി അനധികൃതമായി data baseൽ മാറ്റങ്ങൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്നും dataയെ സംരക്ഷിക്കുന്നതിനെയാണ് Data Security എന്ന് പറയുന്നത്.
6) Integrity can be maintained Data base ലേക്ക് data enter ചെയ്യുന്നത് correct ആണെന്ന് ഉറപ്പു വരു ത്തുന്നതിനെയാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.
7) Efficient data access – കാര്യക്ഷമമായി വളരെയധികം ഡാറ്റ സ്റ്റോർ ചെയ്ത് വെയ്ക്കുവാനും ആവശ്യമുള്ളപ്പോൾ ആവശ്യമുള്ളത് എളുപ്പത്തിൽ തിരിച്ചെടുക്കാനും സാധി ക്കുന്നു.
8) Crash recovery – കംപ്യൂട്ടർ സിസ്റ്റം കേടായാൽ കംപ്യൂ ട്ടറിൽ സ്റ്റോർ ചെയ്തിട്ടുള്ള ഡാറ്റ മൊത്തമായോ ഏതെങ്കിലും ഒരു ഭാഗമോ നഷ്ടപ്പെടാം. നല്ലൊരു DBMS ആണെങ്കിൽ കംപ്യൂട്ടർ സിസ്റ്റം കേടായാലും അതിൽ നിന്ന് ഡാറ്റ റിക്കവർ ചെയ്തെടുക്കുവാൻ സാധിക്കും.
Question 36.
a) താഴെ കൊടുത്തിരിക്കുന്ന വിശദാംശങ്ങളുള്ള ഒരു ടേബിൾ സൃഷ്ടിക്കാൻ SQL സ്റ്റേറ്റ്മെന്റ് എഴുതുക: (3)
Attributes | Type | Description |
AccNo | Numeric | Primary key |
Name | String | 30 char |
Gender | Char | Default ‘M’ |
Amount | Numeric | NOT NULL |
b) ടേബിളിൽ നിന്നുള്ള എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കു ന്നതിന് SQL ക്വറി എഴുതുക. (1)
c) ടേബിളിൽ തുക 5000 ആയ എല്ലാ പുരുഷ ഉപഭോക്താ ക്കളെയും കാണിക്കുന്നതിന് SQL ക്വറി എഴുതുക. (2)
Answer:
a. CREATE TABLE bank (
(AccNo int Primary Key,
Name Varchar(30),
Gender Char(1) Default ‘M’,
Amount dec(8, 2) NOT NULL);
b. select * from bank;
c. select * from bank WHERE Gender = ‘M’ and Amount > 5000;