Plus Two Computer Application Question Paper March 2023 Malayalam Medium

Reviewing Kerala Syllabus Plus Two Computer Application Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.

Kerala Plus Two Computer Application Previous Year Question Paper March 2023 Malayalam Medium

Time: 2 Hours
Total Score: 60 Marks

1 മുതൽ 6 വരെ ഏതെങ്കിലും 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. 1 സ്കോർ വീതം (5 × 1 = 5)

Question 1.
__________________ അരിത്തമാറ്റിക് അമെന്റ് ഓപ്പറേറ്റർ ആണ്.
Answer:
+=,-=*=,/= and %=

Question 2.
C++. പ്രോഗ്രാമിൽ ഒരു ഇന്റിജൻ നമ്പറിന്റെ അബ്ലൂട് മൂല്യം തിരിച്ചു തരുന്ന ഫംക്ഷന്റെ പേര്
Answer:
abs()

Question 3.
__________________ ടാഗ് ഉപയോഗിച്ചാണ് HTML പ്രോഗ്രാനിൽ ഡ്രോപ്പ് ഡൗൺ ലിസ്റ്റ് ഉണ്ടാക്കുന്നത്.
Answer:
<select>

Question 4.
ജാവാസ്ക്രിപ്റ്റ് ൽ ഒരു വെബ് പേജിന്റെ ബോഡി സെക്ഷനിൽ ഒരു വാചകം ഉൾക്കൊള്ളിക്കുവാൻ …………………. ഫംഗ്ഷൻ ഉപയോ ഗിക്കുന്നു.
Answer:
document.write();

Question 5.
DNS എന്നതിന്റെ പൂർണരൂപം __________________ ആണ്.
Answer:
Domain Name System

Plus Two Computer Application Question Paper March 2023 Malayalam Medium

Question 6.
MISഎന്നതിന്റെ പൂർണരൂപം എഴുതുക.
Answer:
Management Information System

7 മുതൽ 18 വരെ ഏതെങ്കിലും 9 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. 2 സ്കോർ വീതം (9 × 2 = 18)

Question 7.
താഴെ നല്കിയിരിക്കുന്നവയുടെ ശരിയായ C++ ടോക്കൻസ് തിരിച്ചറിയുക :
(a) “Morning ”
(b) float
(c) >
(d) student
Answer:
a) “Morning” – string literal
b) float – Keyword
c) > – Operator
d) student – Identifier

Question 8.
C++ പ്രോഗ്രാമിൽ ഉപയോഗിക്കുന്ന ടൈപ്പ് മോഡിഫയേഴ്സ് എഴുതുക.
Answer:
short, long,signed and unsigned.

Question 9.
(i) ഒരു അറേ എന്ത് എന്ന് നിർവചിക്കുക. (1)
(ii) ഒരു അറെയിൽ നാലു അംഗങ്ങളെ ഇനിഷ്യലൈസ് ചെയ്യു വാൻ ഉളള സ്റ്റേറ്റ്മെന്റ് എഴുതുക. (1)
Answer:
i) ഒരേ ഡാറ്റ ടൈപ്പോടുകൂടിയ ഒരു കൂട്ടം എലിമെന്റുകളുടെ (ഉദാ: നമ്പറുകൾ, പേരുകൾ മുതലായവ) ശേഖരണത്തിനെ യാണ് Array എന്ന് പറയുന്നത്.

ii) int arr[]={1, 2, 3, 4);

Question 10.
സ്സിംഗ് നെ പലരൂപത്തിൽ മാറ്റുവാൻ C++ ഉപയോഗി ക്കുന്നു. ഏതെങ്കിലും രണ്ടു ഫംഗ്ഷനുകളുടെ സിൻടാക്സ് എഴുതുക.
Answer:
a) strlen()- ഒരു സ്ട്രിങ്ങിലെ ക്വാരക്ടറുകളുടെ എണ്ണം (സ്ട്രി ങ്ങിന്റെ നീളം) കണ്ടുപിടിക്കുന്നതിന്.
Syntax: strlen(string);
Eg.
cout<<strlen(“Computer”); 8 എന്ന് പ്രിന്റ് ചെയ്യും.

b) strcpy()- ഇതിൽ കൊടുത്തിട്ടുള്ള ആദ്യത്തെ സ്ട്രിങ്ങി ലേക്ക് രണ്ടാമത്തെ സ്ട്രിങ്ങ് കോപ്പി ചെയ്യുന്നതിനുവേണ്ടി ഇത് ഉപയോഗിക്കുന്നു.
Syntax: strcpy(string1, string2);
Eg.
strcpy(str, “BVM HSS”);
cout<<str; BVM HSS എന്ന് പ്രിന്റ് ചെയ്യുന്നു.

Question 11.
ആക്ച്വൽ ആർഗുമെന്റ്സും ഫോർമൽ ആർഗുമെന്റ്സും തമ്മി ലുള്ള C++ലെ വ്യത്യാസം എഴുതുക.
Answer:
ഒരു ഫംങ്ഷൻ വിളിക്കുന്നതിന് ഉപയോഗിക്കുന്ന പരാമീറ്ററുകളെ ആക്ച്വൽ പരാമീറ്ററുകൾ എന്ന് പറയുന്നു.
ഫംങ്ഷൻ ഡെഫനിഷനകത്ത് ഉപയോഗിക്കുന്ന പരാമീറ്ററുകളെ ഫോർമൽ പരാമീറ്ററുകൾ എന്ന് പറയുന്നു.

Question 12.
<HTML> ടാഗിന്റെ ആട്രിബുട്കളും അതിന്റെ ഉപയോഗങ്ങളും എഴുതുക.
Answer:
dir – It specifies the direction of the text.(values Left to right is Itr or Right to left is rtl)
lang – Specifies the language(Eg. ml, ar, en,etc)

Plus Two Computer Application Question Paper March 2023 Malayalam Medium

Question 13.
HTML പ്രോഗ്രാമിലെ ഫ്രെയിം ടാഗ് ന്റെ ഉപയോഗം എന്താണ്? ഈ ടാഗ് ന്റെ പരിമിതി എന്താണ്?
Answer:
Frameset tag ഉപയോഗിച്ച് divide ചെയ്‌ത window frame കളിൽ load ചെയ്യേണ്ട web page കളെ specify ചെയ്യുന്ന തിന് Frame tag ഉപയോഗിക്കുന്നു.

Question 14.
(i) <TABLE> ടാഗിന്റെ ഏതെങ്കിലും രണ്ട് ആട്രിബ്യൂട്കൾ വിവ രിക്കുക (1)
(ii) <TABLE> ടാഗുമായി ബന്ധപ്പെട്ട ഏതെങ്കിലും രണ്ടു ടാഗു കളുടെ പേരും അവയുടെ ഉപയോഗവും എഴുതുക.
Answer:
i) <Table> Attributes

  1. Border Border line ൻ്റെ thickness പരാമർശി ക്കുന്നതിന്
  2. Bordercolor – Border line ന് color കൊടുക്കു ന്നതിന്
  3. Align – Window യിൽ table alignment നുവേണ്ടി
  4. Bgcolor – Background color കൊടുക്കുന്നതിന്
  5. Cellspacing Table cellകളുടെ ഇടയിൽ space കൊടുക്കുന്നതിന്
  6. Cellpadding- Cell Border ഉം content ഉം തമ്മി ലുള്ള സ്പേസ് കൊടുക്കുന്നതിന്
  7. Cols – ഒരു ടേബിളിലെ കോളങ്ങളുടെ എണ്ണം കൊടു ക്കുന്നതിന്
  8. Width – Table ന്റെ width പരാമർശിക്കുന്നതിന്
  9. Frame – Table ന്റെ ചുറ്റും border line കൾ പരാ മർശിക്കുന്നതിന്.

ii) <tr> <th> and <td>

Question 15.
ജാവ സിൽ ഉപയോഗിക്കുന്ന രണ്ടു പങ്ഷനുകൾ ആയ NaN() ഉം Number () തമ്മിലുള്ള വ്യത്വാസം എഴുതുക
Answer:
isNan() : It is used to check whether the specified argument is a number or not.
Number() : തന്നിട്ടുളള ഡാറ്റയെ നമ്പറിലേക്ക് convert ചെയ്യു ന്നതിന്.

Question 16.
പ്രൈമറി കിയും ആൾട്ടർനേറ്റ് കിയും നിർവചിക്കുക.
Answer:
A primary key is a one or more attributes (columns) that uniquely identifies the tuples (rows) in a relation (table). A candidate key that is not a primary key is called alternate key.

Question 17.
SQL ൽ ഉപയോഗിക്കുന്ന ഡാറ്റാടൈപ്പുകൾ ആയ CHAR ഉം VARCHAR ഉം തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
char – ഒരു നിശ്ചിത എണ്ണം കാരക്റ്ററുകൾ store ചെയ്യുന്ന തിന് ഈ ഡാറ്റ ടൈപ്പ് ഉപയോഗിക്കുന്നു.
Eg. name char(20)
varchar(variable length)- ഇത് കാരക്റ്ററുകൾ store ചെയ്യു ന്നതിന് വേണ്ടി തന്നെയാണ്. എന്നാൽ char ൽ നിന്നും വ്യത്യ സ്തമായി ആവശ്വത്തിനുളള മെമ്മറി മാത്രമേ ഉപയോഗിക്കുകയുള്ളൂ.

Question 18.
താഴെ നൽകിയിരിക്കുന്ന രണ്ടു പദങ്ങൾ നിർവചിക്കുക
(a) സൈബർ ഫോറൻസിക്
(b) ഇൻഫോമാനിയ
Answer:
a) ഒരു പ്രത്യേക കുറ്റകൃത്യം തെളിയിക്കുവാൻ ആവശ്യമുള്ള നിർണ്ണായക തെളിവ്, ഇലക്ട്രോണിക് രൂപത്തിൽ കംപ്യൂട്ടർ ഫോറൻസിക്കിന്റെ സഹായത്താൽ ലഭ്യമാക്കുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ശേഖരിക്കുന്ന, രക്തം, വിരലടയാ ളം, തലമുടി മറ്റ് തെളിവുകൾ എന്നിവ കംപ്യൂട്ടറിന്റെ സഹായ ത്താൽ പരിശോധിച്ച് കുറ്റവാളികളെ കണ്ടെത്തുവാൻ സഹാ യിക്കുന്നു. ആരോപിതനായ വ്യക്തി കുറ്റവാളി ആണോ അല്ലയോ എന്ന് കണ്ടെത്തുവാൻ കംപ്യൂട്ടറിന്റെ സഹായത്താൽ DNA, പോളിഗ്രാഫ്, വിരലടയാളം എന്നിവ പരിശോധിച്ച് വളരെ വ്യക്തമായി കണ്ടെത്തുവാൻ സാധിക്കുന്നു.

b) Info mania : ശരിയായ വിവരങ്ങൾ ശരിയായ സമയത്ത് ലഭ്യമായാൽ, അതാണ് വിജയത്തിന്റെ രഹസ്യം. ആവശ്യമുള്ള വിവരങ്ങൾ ശേഖരിക്കുകയും, വേണ്ടവിധം അടുക്കും ചിട്ട യോടുംകൂടി സൂക്ഷിച്ചു വെയ്ക്കുകയും വേണം. അറിവ് സമ്പാദിക്കാൻ കഴിയുന്ന വിവിധ നൂതന മാർഗ്ഗങ്ങളായ ഇന്റർനെറ്റ്, ഇ-മെയിൽ, സോഷ്യൽ മീഡിയ, വാട്സ്അപ്, സ്മാർട്ട് ഫോൺ എന്നിവയുടെ അമിതവും, സ്ഥല കാലബോധമില്ലാതെ ഉപയോഗിക്കുവാനുള്ള അമിതമായ ആഗ്രഹത്തെ ഇൻഫോമാനിയ എന്ന് പറയുന്നു. ഇത്തര ക്കാർ ഊണും, ഉറക്കവും, കൂട്ടുകാരേയും, ബന്ധുക്കളേയും ഉപേക്ഷിച്ച് സദാസമയവും ഇന്റർനെറ്റും, മൊബൈൽ ഫോണും മാത്രം ഉപയോഗിക്കുന്നു. ഊണും ഉറക്കവും നിത്യജീവിതത്തിൽ അനുവർത്തിക്കേണ്ട മറ്റു കാര്യങ്ങൾ ഉപേ ക്ഷിക്കുന്നതിനാൽ ഇവർ പെട്ടെന്ന് ക്ഷീണിതരാവുന്നു. ഇത്ത രക്കാർ മറ്റു കാര്യങ്ങളേക്കാൾ അവരുടെ ജീവിതത്തിൽ പ്രഥ മസ്ഥാനം ഇന്റർനെറ്റിനാണ് നൽകുന്നത്. ചുറ്റുപാടും അതേ പോലെ തന്നെ ബന്ധുക്കുളുമായി യാതൊരു വിധത്തിലുള്ള ബന്ധവുമില്ലാത്ത ഇവർ അവരുടേതായ ഒരു ലോകത്തിലാ യിരിക്കും. അവർ നിർമ്മിക്കുന്ന ആ ലോകത്തിനെ സൈബർ ലോകം എന്ന് പറയുന്നു.

19 മുതൽ 18 വരെ ഏതെങ്കിലും 9 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. 3 സ്കോർ വീതം. (9 × 3 = 27)

Question 19.
(i) ഒരു അറെയിൽ നടക്കുന്ന ട്രാവേഴ്സൽ പ്രവർത്തനം നിർവ ചിക്കുക. (1)
(ii) ഒരു കോഡ് സെമെന്റ് ഉപയോഗിച്ച് അറെയിൽ ഉള്ള ഓരോ എലെമെന്റുകളിലെയും അക്സസ്സ് എങ്ങനെ എന്ന് നിർവ ചിക്കുക
Answer:
i) ഒരു array-ലെ എല്ലാ എലിമെന്റുകളും ഒരു പ്രാവശ്യമെ ങ്കിലും Access ചെയ്യുന്നതിനെ traversal operation എന്ന് പറയുന്നു.

ii) Index അല്ലെങ്കിൽ subscript ഉപയോഗിച്ച്.
for(i=0;i<10;i++)
cout<<arr[i];

Plus Two Computer Application Question Paper March 2023 Malayalam Medium

Question 20.
(a) മോഡുലാർ പ്രോഗ്രാമിങ് നിർവചിക്കുക. (1)
(b) മോഡുലാർ പ്രോഗ്രാമിങ് ന്റെ ഗുണങ്ങൾ വിവരിക്കുക. (2)
Answer:
a) ബുദ്ധിമുട്ടേറിയ വലിയ പ്രോഗ്രാമുകളെ എളുപ്പമുള്ള ചെറിയ പ്രോഗ്രാമുകളാക്കി മാറ്റുന്ന പ്രക്രിയയെ മോഡുല റൈസേഷൻ എന്ന് പറയുന്നു. ചെറിയ പ്രോഗ്രാമുകളെ മോഡ്യൂൾ അഥവാ സബ് പ്രോഗ്രാമുകൾ അഥവാ ഫംങ്ഷ നുകൾ എന്ന് പറയുന്നു.

b)

  1. ഇത് പ്രോഗ്രാമിന്റെ വലുപ്പം കുറയ്ക്കുന്നു.
  2. തെറ്റുകൾ (error) ഉണ്ടാകുവാനുള്ള സാധ്യത കുറവാണ്.
  3. പ്രോഗ്രാം എഴുതുവാനുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു.
  4. കോഡുകൾ വീണ്ടും ഉപയോഗിക്കുവാൻ സാധിക്കുന്നു.

Question 21.
സ്റ്റാറ്റിക് വെബ് പേജ് ഉം ഡൈമാനിക് വെബ് പേജ് ഉം തമ്മിൽ താരതമ്യം ചെയ്യുക.
Answer:
ചില വെബ്പേജുകൾ സദാസമയവും ഒരേ ടെക്സ്റ്റും, ചിത്രങ്ങ ളുമായിരിക്കും ഡിസ്പ്ലേ ചെയ്യുന്നത്. അതിലെ ഉള്ളടക്കങ്ങൾ മാറുന്നില്ല. ഇത്തരത്തിലുള്ള വെബ്ബ് പേജുകളെ സ്റ്റാറ്റിറ്റിക് പേജു കൾ എന്ന് പറയുന്നു. അവയ്ക്ക് ചില പരിമിതികളുണ്ട്. അഡ്വാൻസ്ഡ് ടൂളുകൾ ഉപയോഗിച്ച് വെബ്ബ്പേജുകളെ മനോ ഹരമാക്കുവാനും ഡൈനാമിക് (നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ത്) ആക്കുവാൻ സാധിക്കും. ഒരു പേജിനെ ഡൈനാമിക് ആക്കു ന്നതിന് JavaScript, VBScript, ASP, JSP, PHP എന്നിവ ഉപയോഗിക്കുന്നു.

സ്റ്റാറ്റിക് വെബ്പേജും ഡൈനാമിക് വെബ്പേജും തമ്മിലുള്ള വ്യത്യാസങ്ങൾ താഴെ കൊടുക്കുന്നു.

Static web pages Dynamic web pages
1) ഉള്ളടക്കവും, ലേ ഔട്ടും ഫിക്സഡ് ആണ്. 1) ഉള്ളടക്കവും, ലേ ഔട്ടും മാറി കൊണ്ടേയിരിക്കും.
2) ഡാറ്റാബേസ് ഉപയോഗി ക്കുന്നില്ല. 2) ഡാറ്റാബേസ് ഉപയോഗിക്കുന്നു.
3) ഇത് പ്രവർത്തിപ്പിക്കു ന്നത് ബ്രൗസറിലാണ്. 3) ഇത് സെർവ്വറിൽ പ്രവർത്തിപ്പിച്ച് റിസൾട്ട് ബ്രൗസറിൽ കാണിക്കുന്നു.
4) ഇത് ഡവലപ്പ് ചെയ്യാൻ വളരെ എളുപ്പമാണ്. 4) ഇത് ഡവലപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ്.

Question 22.
HTML പ്രോഗ്രാമിങ് ലാംഗ്വേജ് ൽ ഉപയോഗിക്കുന്ന വിവിധ തരം ലിസ്റ്റുകൾ ഏതെല്ലാം.
Answer:
HTML ലെ 3 തരത്തിലുള്ള List കൾ താഴെ കൊടുക്കുന്നു.
1) Unordered List (<UL>) – ഐറ്റങ്ങളുടെ frontൽ square, circle, disc എന്നിങ്ങനെ വരുന്നതിന്.

2) Ordered List (<OL>) – താഴെ കൊടുത്തിരിക്കുന്ന type ലുള്ള valueകൾ ഐറ്റങ്ങളുടെ frontൽ വരുന്നതിന് Type = 1 കൊടുത്താൽ 1, 2, 3, …….. എന്നിങ്ങനെ List ലഭിക്കും.
Type = i കൊടുത്താൽ i, ii, iii ……….. എന്നിങ്ങനെ List ലഭിക്കും.
Type = I കൊടുത്താൽ I, II, III ………… എന്നിങ്ങനെ List ലഭിക്കും.
Type = a കൊടുത്താൽ a, b, c……….. എന്നിങ്ങനെ List ലഭിക്കും.
Type = A കൊടുത്താൽ A, B, C ……….. എന്നിങ്ങനെ List ലഭിക്കും.

3) Definition List (<DL>) – ഇത് ഉപയോഗിച്ച് definitions കൊടുക്കാം.

  • <LI> – ലിസ്റ്റ് ഐറ്റം കൊടുക്കുന്നതിന്
  • <DT> – Definition Term കൊടുക്കുന്നതിന്
  • <DD> – ഒരു Termന്റെ വിവരണം കൊടുക്കുന്നതിന് ഈ tag ഉപയോഗിക്കുന്നു.

Question 23.
ജാവാസ്ക്രിപ്റ്റ് ഉപയോഗിക്കുന്ന ഏതെങ്കിലും മൂന്നു ബിൽട് ഇൻ ഫംക്ഷനുകളും അവയുടെ ഉപയോഗവും വിവരിക്കുക.
Answer:
Built in functions (methods)
1) alert() : സ്ക്രീനിൽ ഒരു മെസേജ് ഡിസ്പ്ലേ ചെയ്യുന്നതിനു വേണ്ടിയാണ്.
eg: alert(“Welcome to JS”);

2) isNaN() : തന്നിരിക്കുന്ന വില ഒരു നമ്പർ ആണോ അല്ലയോ എന്ന് പരിശോധിക്കാൻ. തന്നിരിക്കുന്ന വില നമ്പർ അല്ലെ ങ്കിൽ ഇത് true എന്ന വാലു തരും. അല്ലെങ്കിൽ false ആയി രിക്കും നൽകുക.
Eg:

  1. isNaN(“BVM”); returns true
  2. isNaN(8172); returns false
  3. isNaN(“680121”); returns false
  4. alert(isNaN(8172) ; ഒരു മെസേജ് ബോക്സിൽ false എന്ന് ഡിസ്പ്ലേ ചെയ്യും.

3) toUpperCase() : ടെക്സ്റ്റുകളെ upper case ലേക്ക് മാറ്റു ന്നതിന്.
Eg:
var x=”bvm”;
alert(x.toUpperCase());

4) toLowerCase() -: ടെക്സ്റ്റുകളെ lower case ലേക്ക് മാറ്റു ന്നതിന്.
Eg:
var x=”BVM”;
alert(x.toLowerCase());

5) charAt() : ഒരു പ്രത്യേക സ്ഥാനത്തെ ക്വാരക്റ്റർ ലഭിക്കുന്ന തിന്.
Syntax variable.charAt(index);
ആദ്യത്തെ ക്യാരക്റ്ററിന്റെ ഇന്റക്സ് 0 ആണ്. രണ്ടാമത്തേ തിന്റെ 1 എന്നിങ്ങനെ തുടരുന്നു.
Eg:
var x=”HIGHER SECONDARY”;
alert(x.charAt(4)); (Write any 3)

Question 24.
വിവിധ വെബ് ഹോസ്റ്റിംഗ് രീതികൾ വിവരിക്കുക.
Answer:
Types of web hosting
വിവിധ തരത്തിലുള്ള വെബ്ബ് ഹോസ്റ്റിങ്ങ് സർവ്വീസുകൾ ലഭ്യമാ ണ്. ഹോസ്റ്റിങ്ങിന് ആവശ്യമായ ഫയൽ ശേഖരിച്ച് വെയ്ക്കുന്ന തിനുള്ള സ്റ്റോറേജ് സ്പേസ്, നമ്മുടെ വെബ്ബ് സൈറ്റ് സന്ദർശി ക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്ന സന്ദർശകരുടെ എണ്ണം എന്നി നമ്മുടെ ആവശ്യങ്ങൾക്കനുസരിച്ച് നമുക്ക് ഇഷ്ടപ്പെട്ട വെബ്ബ് ഹോസ്റ്റിങ്ങ് സേവനങ്ങൾ തെരഞ്ഞെടുക്കാം.

  1. Shared Hosting
  2. Dedicated Hosting
  3. Virtual Private Server (VPS)

Plus Two Computer Application Question Paper March 2023 Malayalam Medium

Question 25.
(i) ഡാറ്റാ ഇൻഡിപെൻഡൻസ് എന്ന പദം നിർവചിക്കുക. (1)
(ii) വിവിധ തലത്തിലുള്ള ഡാറ്റാ ഇൻഡിപെൻഡൻസ് വിവരി ക്കുക. (2)
Answer:
Data Independence – ഒരു തലത്തിൽ മാറ്റം വരുത്താതെ വേറൊരു തലത്തിൽ മാറ്റങ്ങൾ വരുത്തുവാനുള്ള കഴിവിനെ യാണ് Data Independence എന്നുപറയുന്നത്.

a) Physical Data Independence – Application program കൾ വീണ്ടും എഴുതാതെ (Physical) Storage മാധ്യമം മാറ്റുന്നതിനെയാണ് Physical Data Independence എന്നു പറയുന്നത്.

b) Logical Data Independence – Application program കൾ വീണ്ടും എഴുതാതെ logic മാറ്റുന്ന തിനെയാണ് Logical Data Independence എന്നുപറയു ന്നത്.

Question 26.
SQL ൽ ഉപയോഗിക്കുന്ന വിവിധതരം ALTER കമാൻഡ്കളും അവ ഉപയോഗിച്ച് ടേബിൾന്റെ ഘടന പരിഷ്കരിക്കുന്നതിനെ കുറിച്ചും എഴുതുക.
Answer:
Alter command ന്റെ കൂടെ ഉപയോഗിക്കുന്ന clause-കൾ താഴെ കൊടുക്കുന്നു.

  1. add – നിലവിലുള്ള table ൽ ഒരു പുതിയ കോളം ചേർക്കുന്നതിന്.
  2. modify – നിലവിലുള്ള table ലെ നിലവിലുള്ള കോള ങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന്.
  3. drop – നിലവിലുള്ള table ലെ നിലവിലുളള കോളം നീക്കം ചെയ്യുന്നതിന്.
  4. rename – നിലവിലുള്ള table ന്റെ പേര് മാറ്റി പുതിയ പേര് നൽകുന്നതിന്.

Question 27.
(i) കൺസ്ട്രൈൻ എന്നത് നിർവചിക്കുക. (1)
(ii) ഏതെങ്കിലും രണ്ടുകോളം കൺസ്ട്രയിന്റ് കൾ വിവരിക്കുക. (2)
Answer:
i) database ലേക്ക് ഡാറ്റ enter ചെയ്യുമ്പോൾ ശരിയായ ഡാറ്റ മാത്രം store ചെയ്യുന്നുള്ളു എന്നത് ഉറപ്പ് വരുത്തു ന്നു.

ii) a) – Not Null. ഒരു കോളം empty ആകാൻ പറ്റില്ല.
b) UNIQUE : ഇത് ഉപയോഗിച്ച് രണ്ട് rowകൾക്ക് same value കൊടുക്കാൻ പറ്റില്ല എന്ന് ഉറപ്പ് വരുത്താം.
c) Primary key : Primary key ഉണ്ടാക്കാൻ വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്.
d) Default: ഒരു കോളത്തിന് default value കൊടുക്കാനാണ് ഇത് ഉപയോഗിക്കുന്നത്. അതായത് user ഈ കോളത്തിന് വാല്യു ഒന്നും കൊടുത്തില്ലെങ്കിൽ default ആയി കൊടുത്തി ട്ടുള്ള വാലു എടുത്തോളും.
e) Auto_Increment – ഒരു കോളത്തിലെ വിലകളെ സ്വയം ഇൻക്രിമെന്റ് ചെയ്യുന്നതിന് ഈ കൺയിന്റ് ഉപയോഗി ക്കുന്നു. അതായത് സീരിയൽ നമ്പറുകൾ ഓരോന്നായിട്ട് ഉണ്ടാക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്. ഒരു ടേബിളിൽ ഒരു Auto_Increment മാത്രമേ അനുവദിക്കുകയുള്ളൂ.

Question 28.
ERP സംവിധാനത്തിന്റെ ഏതെങ്കിലും മൂന്നു മേന്മകൾ വിവരി ക്കുക.
Answer:
Benefits of ERP system
1) Improved resource utilization : മാനവശേഷി, പണം, സാധനസാമഗ്രികൾ, യന്ത്രങ്ങൾ എന്നീ വിഭവങ്ങളുടെ ശേഷി മുഴുവൻ ഉപയോഗിച്ച് കമ്പനിയുടെ ഉൽപ്പാദനക്ഷമതയും ലാഭവും വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു.

2) Better Customer Satisfaction : അനുവദനീയമായതിൽ കൂടുതൽ സമയവും പണവും ചെലവഴിക്കാതെ ഉപഭോക്താ ക്കളുടെ ആവശ്യങ്ങൾ വേണ്ടവിധം പരിഗണിക്കുവാൻ ഇത് സഹായിക്കുന്നു. എന്തെന്നാൽ കമ്പോളത്തിലെ രാജാവ് ഉപ ഭോക്താവാണ്. ഈ അടുത്ത കാലം മുതൽ ഇന്റർനെറ്റ് വഴി ഒരു ഉപഭോക്താവിന് അയാൾക്ക് ലഭിച്ചിട്ടുള്ള ഡോക്കറ്റ് നമ്പർ ഉപയോഗിച്ച് അയാളുടെ ഓർഡറുകളുടെ നില പരി ശോധിക്കാൻ സാധിക്കും.

3) Provides Accurate information : കമ്പോളത്തെക്കുറി ച്ചുള്ള ശരിയായ വിവരങ്ങൾ ശരിയായ സമയത്ത് ലഭ്യമായാൽ കമ്പനിക്ക് അതിനനുസരിച്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ വേണ്ടവിധത്തിൽ ആസൂത്രണം ചെയ്യുവാൻ സാധിക്കും. ശരി യായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കമ്പനിയിലെ ഉൽപ്പാ ദനം കൂട്ടാനും കുറയ്ക്കാനും അങ്ങനെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ച് കുറച്ച് ലാഭം വർദ്ധിപ്പിക്കുവാനും സാധിക്കും.

4) Decision making capability : ശരിയായ വിവരങ്ങൾ ശരിയായ സമയത്ത് ലഭ്യമായാൽ കമ്പനിക്ക് വേണ്ടവിധത്തി ലുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ അത് സഹായകര മായിരിക്കും.

5) Inceased flexibility : നല്ലൊരു ERP ആണെങ്കിൽ കമ്പ നിക്ക് ഗുണകരമായ മാറ്റങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാനും, അതേപോലെ ദോഷകരമായ മാറ്റങ്ങൾ പെട്ടെന്ന് ഒഴിവാ ക്കാനും സാധിക്കും. ഇതിനെയാണ് flexibility എന്നു പറ യുന്നത്.

6) Information integrity : കമ്പനിയിലെ വിവിധ വിഭാഗങ്ങ ളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഒരു യൂണിറ്റ് ആക്കി മാറ്റുവാൻ നല്ല ERP ആണെങ്കിൽ സാധിക്കും. അങ്ങിനെ ഒരേ കാര്യംതന്നെ ഒന്നിലധികം പേർ ചെയ്യുന്ന ഇരട്ടിപ്പ് ഒഴി വാക്കാനും സാധിക്കും.

Question 29.
താഴെ കൊടുത്തിട്ടുള്ള പദങ്ങൾ നിർവചിക്കുക :
(i) കോപ്പിറൈറ്റ് (1)
(ii) പേറ്റന്റ് (1)
(iii) ഇൻഫിങ്മെന്റ് (1)
Answer:
i) Copyright
കോപ്പി റൈറ്റിന്റെ അടയാളം © ഇതാണ്. ഒരു വ്യക്തി അയാ ളുടെ സ്വപ്രയത്നത്താൽ നിർമ്മിക്കുന്ന ഒരു സൃഷ്ടി അയാ ളുടെ അറിവോ സമ്മതമോ കൂടാതെ മറ്റൊരാൾ പകർത്തു ന്നതിനെതിരെയുള്ള നിയമം മൂലമുള്ള സംരക്ഷണമാണിത്. അയാളുടെ മരണശേഷം 60 വർഷങ്ങൾവരെ ഇതിന് നിയമ സാധുത ഉണ്ട്.

ii) Patents : ഒരു വ്യക്തിയോ സ്ഥാപനമോ നടത്തിയ കണ്ടു പിടിത്തമോ, ഉൽപന്നമോ അയാളുടെ അല്ലെങ്കിൽ ആ സ്ഥാപനത്തിന്റേയോ അറിവോ സമ്മതമോ കൂടാതെ മറ്റൊ രാൾ ദുരുപയോഗം ചെയ്യുന്നത് നിയമം മൂലം തടയുന്നതി നുള്ള അവകാശത്തെ പേറ്റന്റ് എന്നുപറയുന്നു. ഇന്ത്യയിൽ 20 വർഷം വരെയാണ് ഇതിന്റെ കാലാവധി. അതിനുശേഷം ആർക്കുവേണമെങ്കിലും ഇത് പൈസ മുടക്കാതെ ഉപയോ ഗിക്കാം.

iii) Infringement(Violation)
Intellectual property അവകാശങ്ങളായ പേറ്റന്റ്, കോപ്പി റൈറ്റ്, ട്രേഡ്മാർക്ക് എന്നിവ ദുരുപയോഗം ചെയ്യുന്നതിനെ infringement എന്നുപറയുന്നു. ശിക്ഷ അർഹിക്കുന്ന ഒരു കുറ്റമാണിത്.

  • Patent Infringement : സ്രഷ്ടാവിന്റെ അനുമതി കൂടാതെ പേറ്റന്റുള്ള ഒരു സൃഷ്ടി മറ്റുള്ളവർ ദുരുപയോഗം ചെയ്യുന്നത് നിയമം മൂലം തടയുന്നു.
  • Piracy : അനുമതി കൂടാതെ പകർപ്പെടുത്ത് ഉപയോഗി ക്കുകയും, മറ്റുള്ളവർക്ക് വിതരണം ചെയ്യുകയും ചെയ്യു അതിനെ പൈറസി എന്നുപറയുന്നു. ഇത് കോപ്പിറൈറ്റ് ആക്ടിന്റെ ലംഘനമാണ്. ആയതിനാൽ ഇത് ചെയ്ത വ്യക്തി ശിക്ഷക്ക് അർഹനാണ്.
  • Trademark infringement : ഒരു രജിസ്ട്രേഡ് ട്രേഡ്മാർക്ക് മറ്റൊരാൾ ദുരുപയോഗം ചെയ്ത് അയാളുടെ ആവശ്വത്തിന് ഉപയോഗിക്കുന്നത് തടയുന്നു.
  • Copyright infringement : നിയമാനുസൃതം copy right ഉള്ള സൃഷ്ടികൾ മറ്റൊരാൾ ദുരുപയോഗം ചെയ്യുന്നത് നിയമം മൂലം തടയുന്നു.

30 മുതൽ 32 വരെ ഏതെങ്കിലും 2 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. 5 സ്കോർ വീതം (2 × 5 = 10)

Question 30.
(a) C++ ലെ ലൂപ്പ് സ്റ്റേറ്റ്മെന്റ് എന്നാൽ എന്ത്? (1)
(b) വിവിധ തരത്തിലുളള ലൂപിങ് സ്റ്റേറ്റ്മെന്റുകൾ വിവരിക്കുക. (2)
(c) ലൂപിങ് സ്റ്റേറ്റ്മെന്റുകളുടെ പ്രധാന ഭാഗങ്ങൾ ഏതെല്ലാം. (2)
Answer:
a) ഒരു condition പരിശോധിച്ച് ഒരു block statement കൾ ഒരു നിശ്ചിത പ്രാവശ്യം execute ചെയ്യുന്നതിനെ ലൂപ്പ് statement കൾ എന്നു പറയുന്നു.

b)
• Iteration statements : ഒരു സ്റ്റേറ്റ്മെന്റ് ബ്ലോക്ക് ഒന്നിലധികം തവണ എക്സിക്യൂട്ട് ചെയ്യണമെങ്കിൽ ഐറ്റ റേഷൻ സ്റ്റേറ്റ്മെന്റ് ഉപയോഗിക്കുന്നു.

•while statement : ഇത് ഒരു എൻട്രി നിയന്ത്രിത സ്റ്റേറ്റ്മെന്റാണ്. ആദ്യം കണ്ടീഷൻ വിലയിരുത്തും. ശരി യാണെങ്കിൽ മാത്രം സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യും. സിന്റാക്സ് താഴെ കൊടുക്കുന്നു. Loop variable initialised

while(expression)
{
Body of the loop;
Update loop variable;
}

വൈൽ ലൂപ്പിന് മുൻപ് വാരിയബിളിന് വാലു കൊടു ക്കണം. അതിനുശേഷം എക്സ്പ്രഷൻ വിലയിരുത്തും. ശരിയാണെങ്കിൽ സ്റ്റേറ്റ്മെന്റ് എക്സിക്യൂട്ട് ചെയ്യും. എക്സ്പ്രഷൻ തെറ്റാകുന്നതുവരെ തുടർന്നുകൊണ്ട യിരിക്കും.

• for statement
ഫോർ ലൂപ്പിന്റെ സിന്റാക്സ് താഴെ കൊടുക്കുന്നു.

for(initialization; checking; update loop variable)
{
Body of loop;
}

ആദ്യഭാഗം ഇനീഷ്യലൈസേഷനാണ് (വാരിയബിളിന് ഒരു വാല്യു കൊടുക്കുക). ഇത് ഒരിക്കൽ മാത്രമേ നടക്കുക യുള്ളൂ. അതിനുശേഷം ചെക്കിങ്ങ് നടക്കും. ഇത് ശരി യാണെങ്കിൽ ലൂപ്പ് എക്സിക്യൂട്ട് ചെയ്യും. അതിനുശേഷം ലൂപ്പ് വാരിയബിൾ കൂടുകയോ കുറയുകയോ ചെയ്യും. പിന്നീട് വീണ്ടും ചെക്ക് ചെയ്യും. ഈ പ്രക്രിയ തെറ്റാകു ന്നതുവരെ തുടർന്നുകൊണ്ടേയിരിക്കും.

• do – while statement : ഇതൊരു എക്സിറ്റ് നിയ ന്തിൽ ലുക്കാണ്. ആദ്യം ഒരു പ്രാവശ്വം സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യും. അതിനുശേഷമാണ് എക്സ്പ്ര ഷൻ വിലയിരുത്തുന്നത്. ശരിയാണെങ്കിൽ വീണ്ടും സ്റ്റേറ്റ്മെന്റുകൾ എക്സിക്യൂട്ട് ചെയ്യും. തെറ്റാകുന്ന തുവരെ ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും.

do
{
Statements
} while(expression);

c) Initialisation, Test expression, Update expression and body of loop.

Plus Two Computer Application Question Paper March 2023 Malayalam Medium

Question 31.
(i) ക്ലയന്റ് സൈഡ് സ്ക്രിപ്റ്റിംഗ് ഉം സെർവർ സൈഡ് സ്ക്രിപ്റ്റിംഗ് ഉം തമ്മിൽ താരതമ്യം ചെയ്യുക. (2)
(ii) ക്ലയന്റ് സൈഡ് സ്ക്രിപ്റ്റിംഗ് ലും സെർവർ സൈഡ് സ്ക്രിപ്റ്റിംഗ് ലും ഉപയോഗിക്കുന്ന ഏതെങ്കിലും രണ്ടു സ്ക്രിപ്റ്റിംഗ് ലാംഗ്വേജ് വീതം വിവരിക്കുക. (3)
Answer:
i) Two types of scripts
* സ്ക്രിപ്റ്റുകൾ രണ്ടുതരം
1. Client scripts – ഈ സ്ക്രിപ്റ്റ് ബ്രൗസറിലാണ് റൺ ചെയ്യു ന്നത്. അങ്ങനെ നെറ്റ്വർക്ക് ട്രാഫിക് കുറയ്ക്കാനും സർവ റിന്റെ അദ്ധ്വാനഭാരം കുറയ്ക്കാനും സഹായിക്കുന്നു.

2. Server scripts – ഈ സ്ക്രിപ്റ്റ് സർവറിലാണ് റൺ ചെയ്യു ന്നത്. അതിനുശേഷം റിസൽറ്റ് വെബ് പേജായി ബ്രൗസറിലേക്ക് അയക്കുന്നു.
* സ്ക്രിപ്റ്റ് എഴുതുവാൻ ഉപയോഗിക്കുന്ന ലാംഗ്വേജുകളെ സ്ക്രിപ്റ്റിംഗ് ലാംഗ്വേജുകൾ എന്ന് പറയുന്നു. ഉദാ: VBScript, JavaScript മുതലായവ.

ii) Scripting Languages
a) JavaScript : ഇതൊരു പ്ലാറ്റ് ഫോം ഇന്റിപെന്റന്റ് സ്ക്രിപ്റ്റിങ്ങ് ലാംഗ്വേജ് ആണ്. അതായത് ഇതിന് ഒരു പ്രത്യേക ബ്രൗസറിന്റെ ആവശ്യകതയില്ല, ഏത് ബ്രൗസറിലും ഇത് റൺ ചെയ്യും. ആയതിനാൽ ജാവാസ്ക്രിപ്റ്റിന് വളരെ യധികം സ്വീകാര്യതയുണ്ട്.

Ajax : വെബ്പേജ് റീലോഡ് ചെയ്യാതെ തന്നെ സെർവ്വറിലെ ഡാറ്റാബേസിൽ നിന്നും ഡാറ്റ എടുത്ത് ടെക്സ്റ്റ് ബോക്സു കളിൽ കാണിക്കുന്നതിനുള്ള ടെക്നോളജിയാണിത്. Asynchronous JavaScript and Extensible Mark up Language (XML) എന്നതിന്റെ ചുരുക്കരൂപമാണ്Ajax എന്ന ത്. ഇത് ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ചാണ് ഇത്തരത്തിലുള്ള ഫംങ്ഷനുകൾ ചെയ്യുന്നത്. നമ്മൾ നമ്മളുടെ ബ്രൗസറിലെ ജാവാസ്ക്രിപ്റ്റ് ഫീച്ചറുകൾ ഓഫ് ചെയ്താൽ Ajax വർക്ക് ചെയ്യില്ല.

b) VBScript : ഇതൊരു പ്ലാറ്റ്ഫോം ഡിപ്പന്റന്റ് സ്ക്രിപ്റ്റിംഗ് ലാംഗ്വേജ് ആണ്. അതായത് ഇതിന് ഒരു പ്രത്യേക ബ്രൗസർ (Microsoft Internet Explorer) ആവശ്യമുണ്ട്. ഇത് റൺ ചെയ്യുന്നതിന് ആയതിനാൽ VBScript ന് സ്വീകാര്യത കുറ വാണ്.

Question 32.
(i) DBMS എന്ന പദം നിർവചിക്കുക (3)
(ii) പരമ്പരാഗത ഫയൽ സംവിധാനത്തിനേക്കാൾ DBMS സംവിധാനത്തിന് ഉള്ള മേന്മകൾ വിവരിക്കുക. (4)
Answer:
DBMS എന്നാൽ Data Base Management System എന്ന താണ്. ഇത് ഉപയോഗിച്ച് കൂടുതൽ data store ചെയ്യാനും ആവ ശ്യമുള്ളപ്പോൾ വീണ്ടെടുക്കാനും, മാറ്റങ്ങൾ വരുത്താനും ആവ ശ്യമില്ലാത്തപ്പോൾ നീക്കം ചെയ്യാനും സാധിക്കും. DBMSൽ dataയും programകളും ഉണ്ടായിരിക്കും.

DBMS സംവിധാനത്തിന് ഉള്ള മേന്മകൾ
1) Data Redundancy – Redundancy എന്നാൽ ഡ്യൂപ്ലി ക്കേറ്റ് എന്നാണ്. നല്ല DBMSൽ ഡ്യൂപ്ലിക്കേറ്റ് data ഉണ്ടായിരി ക്കില്ല. ഒരു dataയുടെ ഒരു copy മാത്രമേ DBMSൽ ഉണ്ടായി രിക്കുകയുള്ളൂ.

2) Inconsistency can be avoided – Redundancy ഉണ്ടെങ്കിൽ inconsistency ഉണ്ടായിരിക്കും. Redundancy ഇല്ലെങ്കിൽ ഒരു പരിധിവരെ inconsistency ഒഴിവാക്കാം.

3) Data can be shared – Userന് അല്ലെ ങ്കിൽ programകൾക്ക് Dataയെ പങ്ക് വെയ്ക്കാം.

4) Standards can be enforced – Data base ലെ ഡാറ്റക്ക് ചില Standard കൾ ഉണ്ടായിരിക്കണം. ഉദാഹരണ ത്തിന് Name എന്ന field ഉണ്ടെങ്കിൽ 40 character കൾ സൂക്ഷിച്ച് വെയ്ക്കാൻ സാധിക്കണം. ANSI, ISO എന്നിവ യാണ് ചില standardകൾ.

Leave a Comment