Plus Two Economics Board Model Paper 2022 Malayalam Medium

Reviewing Kerala Syllabus Plus Two Economics Previous Year Question Papers and Answers Board Model Paper 2022 Malayalam Medium helps in understanding answer patterns.

Plus Two Economics Board Model Paper 2022 Malayalam Medium

Time: 2 1/2 Hours
Total Score: 80 Marks

1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
ഉല്പാദനത്തിനുപയോഗിച്ച നിവേശങ്ങളും നിർമ്മിച്ച ഉല്പന്നവും തമ്മിലുള്ള ബന്ധം:
a) വരുമാന ധർമ്മം
b) ചെലവ് ധർമം
c) ഉല്പാദന ധർമ്മം
d) ചോദന ധർമ്മം
Answer:
c) ഉല്പാദന ധർമ്മം

Question 2.
വാഹനങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന ഉരുക്കുപാളികൾ ചുവടെ നൽകിയവയിൽ ഏതിന് ഉദാഹരണമാണ്.
a) ദീർഘകാലം നിലനിൽക്കുന്ന ഉപഭോക്തൃ ഉല്പന്നങ്ങൾ
b) അന്തിമ വസ്തുക്കൾ
c) ഉപഭോഗ ഉല്പന്നങ്ങൾ
d) ഇടനില ഉല്പന്നങ്ങൾ
Answer:
d) ഇടനില ഉല്പന്നങ്ങൾ

Question 3.
ജെ.എം. കെയിൻസുമായി ബന്ധപ്പെട്ടിരിക്കുന്നത്.
a) സ്ഥലസാമ്പത്തിക ശാസ്ത്രം
b) ക്ഷേമ സാമ്പത്തിക ശാസ്ത്രം
c) എൻവയൺമെന്റിൽ ഇക്കണോമിക്സ്
d) ബിഹേവിയറിൽ ഇക്കണോമിക്സ്
Answer:
a) സ്ഥലസാമ്പത്തിക ശാസ്ത്രം

Plus Two Economics Board Model Paper 2022 Malayalam Medium

Question 4.
ഒരു ഉല്പാദന യൂണിറ്റിന്റെ മൊത്ത വരുമാനവും മൊത്ത ചെലവും തമ്മിലുള്ള വ്യത്യാസം:
a) ശരാശരി ഉല്പന്നം
b) ലാഭം
c) ശരാശരി ചെലവ്
d) ശരാശരി വിക ചെലവ്
Answer:
b) ലാഭം

Question 5.
ഒരു കറൻസി മറ്റൊരു കറൻസിയുമായി വിനിമയം ചെയ്യപ്പെടുന്ന നിരക്ക്
a) പലിശ നിരക്ക്
b) തൊഴിലില്ലായ്മ നിരക്ക്
c) പണപ്പെരുപ്പ നിരക്ക്
d) വിനിമയ നിരക്ക്
Answer:
d) വിനിമയ നിരക്ക്

Question 6.
ഒരു വസ്തുവിന്റെ ഒരുമാത്ര കൂടുതലായി ഉപയോഗിക്കുമ്പോൾ മൊത്തം ഉപയുക്തതയിൽ ഉണ്ടാവുന്ന മാറ്റം.
a) ശരാശരി ഉപയുക്തത
b) സമാന്ത ഉപയുക്തത
c) മൊത്ത ഉപയുക്തത
d) സമാന്ത പ്രതിസ്ഥാപന നിരക്ക്
Answer:
b) സമാന്ത ഉപയുക്തത

7 മുതൽ 10 വരെ എല്ലാ ചോഷങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 7.
GDP (മൊത്ത ആഭ്യന്തര ഉല്പന്നം) + NFIA (വിദേശത്തു നിന്നുള്ള അഘടക വരുമാനം) = ?
a) മൊത്ത ആഭ്യന്തര ഉല്പന്നം (GNP)
b) തേയയാനം
c) അപരോക്ഷനികുതികൾ
d) അറ്റ ദേശീയ ഉല്പന്നം (NNP)
Answer:
a) മൊത്ത ആഭ്യന്തര ഉല്പന്നം (GNP)

Question 8.
ഒരു സമ ഇലാസ്തിക ചോദന (Unitary Elastic Demand) വക ത്തിന്റെ വില ഇലാസ്തികത
a) ed = 1
b) ed = 0
c) ed > 1
d) ed < 1
Answer:
a) ed = 1

Question 9.
അൽപാധീശത്വ കമ്പോളത്തിലെ വിൽപനക്കാരുടെ എണ്ണം
a) വളരെയധികം
b) അധികം
c) വളരെകുറച്ച്
d) ഒന്ന്
Answer:
c) വളരെകുറച്ച്

Question 10.
അധ്വാനത്തിന്റെ ചോദന പ്രദാന വകങ്ങൾ സന്ധിക്കുന്നിടത്ത് നിർണ്ണയിക്കപ്പെടുന്നത്?
a) പാട്ടം
b) വേതന നിരക്ക്
c) പലിശ നിരക്ക്
d) ലാഭം
Answer:
b) വേതന നിരക്ക്

PART – II

11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 x 4 = 12)

Question 11.
സാധാരണ വസ്തുക്കൾ എന്തെന്ന് ഉദാഹരണ സഹിതം വ്യക്ത മാക്കുക.
Answer:
ഉപഭോക്താവിന്റെ വരുമാനം കൂടുന്നതിനനുസരിച്ച് ചോദനം കൂടുകയും വരുമാനം കുറയുന്നതിനനുസരിച്ച് ചോദനം കുറ യുകയും ചെയ്യുന്ന വസ്തുക്കളെ സാധാരണ വസ്തുക്കൾ എന്നുപറയുന്നു.

Question 12.
ചുവടെ നൽകിയ ആശയങ്ങൾ തിരിച്ചറിയുക
a) ഏതെങ്കിലും ഒരു ഉല്പാദനഘടകം സ്ഥിരമായി നിൽക്കുന്ന കാലയളവ്
b) എല്ലാ ഉല്പാദന ഘടകങ്ങളും മാറ്റത്തിന് വിധേയമാവുന്ന കാലയളവ്
Answer:
a) ഹ്രസ്വകാലയളവ്
b) ദീർഘകാലയളവ്

Plus Two Economics Board Model Paper 2022 Malayalam Medium

Question 13.
ചുവടെ നൽകിയിരിക്കുന്നവ നിർവ്വചിക്കുക
a) നിക്ഷേപം
b) തേയ്മാനം
Answer:
a) ഒരു സമ്പദ് വ്യവസ്ഥയിലുള്ള അന്തിമ ഉല്പന്നങ്ങളുടെ ഭാഗ മായ മുലധന സാധനങ്ങളുടെ ആകെയുള്ള മൂല്യത്തെ നിക്ഷേപം എന്നുപറയുന്നു.
b) തുടർച്ചയായ ഉപയോഗം മൂലം മുലധന വസ്തുക്കളുടെ മൂല്യം കുറയുന്നു. ഇതിനെ തേയ്മാനം എന്നുപറയുന്നു.

Question 14.
അമിത പ്രദാനം അമിത ചോദനം എന്നിവ വേർതിരിച്ചെഴുതുക.
Answer:
a) ഒരു കമ്പോളത്തിലെ ആകെ ചോദനം കുറവും എന്നാൽ സാധന സേവനങ്ങളുടെ പ്രദാനം കൂടുതലും ഉള്ള അവസ്ഥയെ അമിത പ്രദാനം എന്നുപറയുന്നു.
b) ഒരു കമ്പോളത്തിൽ സാധന സേവനങ്ങൾക്കുള്ള ചോദനം വളരെ കൂടുതലും എന്നാൽ സാധന സേവനങ്ങളുടെ പ്രദാനം കുറവും ഉള്ള അവസ്ഥയെ അമിത ചോദനം എന്നു വിളിക്കുന്നു.

Question 15.
സമാന്ത ഉപഭോഗ പ്രവണത (MPC) എന്നത് കൊണ്ട് അർത്ഥ മാക്കുന്നതെന്ത് ?
Answer:
വരുമാനം മാറുന്നതിനോടൊപ്പം ഉപഭോഗത്തിൽ എന്ത് മാറ്റും വരുന്നു എന്നതാണ് സമാന്ത ഉപഭോഗ പ്രവണത എന്നതു കൊണ്ട് സാങ്കേതികമായി അർത്ഥമാക്കുന്നത്.

16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)

Question 16.
ജനങ്ങൾ പണം കയ്യിൽ സൂക്ഷിക്കുന്നതിനുള്ള ഏതെങ്കിലും രണ്ട് പ്രേരണകൾ ലിസ്റ്റ് ചെയ്യുക.
Answer:
ആളുകൾ പണം കൈവശം വെക്കാൻ ഇഷ്ടപ്പെടുന്നതിനെ ദ്രവ താഭിലാഷം എന്നുപറയുന്നു. ഇതിനു പ്രേരിപ്പിക്കുന്ന ഘടക ങ്ങളെ മൂന്നായി തരം തിരിക്കാം. അതിലെ രണ്ട് പ്രധാന ഘടക

Question 17.
സ്ഥല സാമ്പത്തിക ശാസ്ത്രത്തിന്റെ വീക്ഷണത്തിൽ ഒരു സമ്പ ദ്ഘടനയിലെ 4 മേഖലകൾ തിരിച്ചറിയുക.
Answer:
സ്ഥല സാമ്പത്തിക ശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാട് പ്രകാരം ഒരു സമ്പദ്വ്യവസ്ഥയെ നാല് മേഖലകളായി തരംതിരിക്കാം.
1. ഉല്പാദക യൂണിറ്റുകൾ
2. ഗാർഹിക മേഖല
3. ഗവൺമെന്റ്
4. ബാഹ്യമേഖല

Question 18.
ഒരു ഉല്പാദന യൂണിറ്റിന്റെ പ്രദാനവകത്തെ നിർണയിക്കുന്ന രണ്ട് ഘടകങ്ങൾ സൂചിപ്പിക്കുക.
Answer:
ഒരു ഉല്പാദന യൂണിറ്റിന്റെ പ്രദാന വകത്തെ സ്വാധീനിക്കുന്ന അനേകം ഘടകങ്ങൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ട രണ്ടെണ്ണം താഴെപ്പറയുന്നു.
a) വസ്തുവിന്റെ വില – വില കൂടുന്തോറും പ്രദാനം കുടു ന്നു. വില കുറഞ്ഞാൽ പ്രദാനം കുറയുന്നു.
b) സാങ്കേതിക വിദ്യ – മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉൽപ്പാദന വർദ്ധനവിനും അതുവഴി പ്രദാന വർധനവിനും കാരണ മാകുന്നു.

PART – III

19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 19.
വിഭവങ്ങളുടെ വിനിയോഗവുമായി ബന്ധപ്പെട്ട് സമ്പദ്ഘടന അഭി മുഖീകരിക്കുന്ന ഏതെങ്കിലും രണ്ട് അടിസ്ഥാന പ്രശ്നങ്ങൾ വിശ ദമാക്കുക.
Answer:
ലോകത്തിലെ ഏതൊരു സമ്പദ്വ്യവസ്ഥയും നേരിടുന്ന ചില അടിസ്ഥാന പ്രശ്നങ്ങൾ ഉണ്ട്. അവ താഴെ പറയുന്നവയാണ്.
a) എന്ത് ഉല്പാദിപ്പിക്കണം
b) എങ്ങനെ ഉല്പാദിപ്പിക്കണം
c) ആർക്ക് വേണ്ടി ഉല്പാദിപ്പിക്കണം.

a) എന്ത് ഉല്പാദിപ്പിക്കണം
ഒരു സമ്പദ്വ്യവസ്ഥയ്ക്ക് ആവശ്യമായ ലക്ഷക്കണക്കിനു സാധനസേവനങ്ങൾ ഉണ്ട്. എന്നാൽ ഇവയെല്ലാം ഒരുമിച്ച് ഉല്പാദിപ്പിക്കാനുള്ള വിഭവങ്ങൾ ഉണ്ടായിരിക്കില്ല. അതി നാൽതതന്നെ ഉൽപ്പാദനം ആരംഭിക്കുന്നതിനു മുൻപ് എന്ത് ഉല്പാദിപ്പിക്കണം എന്ന് ചോദ്യത്തിന് ഉത്തരം കണ്ടെത്തണം.

b) എങ്ങനെ ഉല്പാദിപ്പിക്കണം
ഇത് സാങ്കേതിക വിദ്യയെ തിരഞ്ഞെടുക്കുന്നതിലെ വിഷ യമാണ് ഉൽപ്പാദനം നടത്തുന്നതിനായി ഓരോ രാജ്യത്തിനും അവരവരുടെ ഭൗതിക സാഹചര്യത്തിനനുസരിച്ച് മൂലധന തീവ്ര സാങ്കേതിക വിദ്യ, തൊഴിലാളി തീവ്ര സാങ്കേതിക വിദ്യ എന്നിവയിൽ യുക്തമായ ഒന്നിനെ തിരഞ്ഞെടുക്കാം.

Question 20.
കുത്തക കമ്പോളത്തിൽ വിറ്റഴിക്കപ്പെടുന്ന ഒരു വസ്തുവിന്റെ വിലയും അളവും പട്ടികയിൽ കാണിച്ചിരിക്കുന്നു.

Price Quality TR AR
10 1
8 2
6 3
4 4
2 5

a) മൊത്തവരുമാനം (TR) ശരാശരി വരുമാനം (AR) എന്നിവ കണക്കാക്കി പട്ടിക പൂർത്തിയാക്കുക.
b) കുത്തകയുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ പട്ടിക പ്പെടുത്തുക.
Answer:

Price Quality TR AR
10 1 10 10
8 2 16 8
6 3 18 6
4 4 16 4
2 5 10 1

TR = Price × quantity
AR = \(\frac{TR}{Quantity}\)

b) കുത്തകയുടെ രണ്ട് സവിശേഷതകൾ
1. ഒറ്റ ഉല്പാദകൻ/ വില്പനകാരൻ
കമ്പോളത്തിൽ ഒരു വസ്തുവിന് ഒറ്റ വില്പനക്കാ രനോ അല്ലെങ്കിൽ ഉൽപാദകനോ മാത്രമേ ഉണ്ടാകൂ.

2. പ്രതിസ്ഥാപന വസ്തുക്കളുടെ അഭാവം
കുത്തകക്കാരന്റെ ഉല്പന്നത്തിന് പകരമായി ഉപയോ ഗിക്കാവുന്ന മറ്റൊരുൽപന്നം വിപണിയിൽ ലഭ്യമായി രിക്കില്ല.

Plus Two Economics Board Model Paper 2022 Malayalam Medium

Question 21.
പണത്തിന്റെ ധർമ്മങ്ങൾ വിശദമാക്കുക.
Answer:
പണം ആധുനിക സമ്പദ്വ്യവസ്ഥകളുടെ ജീവരക്തമാണ്. വളരെ പ്രധാനപ്പെട്ട പല ധർമ്മങ്ങളും പണം നിർവ്വഹിക്കുന്നു. പണ ത്തിന്റെ ധർമ്മങ്ങൾ താഴെപറയുന്നവയാണ്.
1) പ്രാഥമിക ധർമ്മങ്ങൾ
2) ദ്വിതീയ ധർമ്മങ്ങൾ

1. പ്രാഥമിക ധർമ്മങ്ങൾ
വസ്തുക്കൾ വാങ്ങുന്ന തിനും വിൽക്കുന്നതിനും മൂല്യത്തെ കൈമാറുന്നതിനും പൊതു വായി സ്വീകാര്യമായ മാധ്യമമാണ്. പണം.

b) മൂല്യത്തിന്റെ ഏകകം – ഓരോ വസ്തുവിന്റേയും മൂല്യം നാം കണക്കാക്കുന്നത് പണത്തിന്റെ രൂപത്തിൽ പ്രദർശി പ്പിക്കുന്ന വിലയിലൂടെയാണ്. അതിനാൽ പണം മൂല ത്തിന്റെ ഏകകം ആണ്.

2. ദ്വിതീയ ധർമ്മങ്ങൾ
a) ഭാവിയിലെ അടവുകൾക്കുള്ള മാനദണ്ഡം – ഒരു സാധ നത്തിന്റേയോ സേവനത്തിന്റേയോ മൂലം ഭാവിയിൽ പണ രൂപത്തിൽ കൈമാറാം. അതിനാൽ തന്നെ ഭാവിയിലെ കൊടുക്കൽ – വാങ്ങലുകൾക്ക് പണത്തെ ഉപയോഗിക്കുന്നു.

b) മൂല്യശേഖരം – പണം മൂല്യത്തിനെ കാണിക്കുന്നതിനാൽ തന്നെ പണത്തെ സൂക്ഷിച്ചുവെക്കുന്നത് മൂല്യത്തെ ശേഖ രിക്കുന്നതിന് തുല്യമാണ്.

Question 22.
ഡയഗ്രത്തിന്റെ സഹായത്തോടെ വിദേശാനുപാത നിയമം വിശ കലനം ചെയ്യുക.
Answer:
Plus Two Economics Board Model Paper 2022 Malayalam Medium Img 1
ഹ്രസ്വകാലഘട്ടത്തിലെ ഉല്പാദന ധർമ്മത്തെ വിഭേദകാനുപാത നിയമം എന്നുവിളിക്കുന്നു. മറ്റെല്ലാ ഉല്പാദന ഘടകങ്ങളേയും സ്ഥിരമാക്കി നിർത്തി ഒരു ഘടകത്തിൽ മാത്രം മാറ്റം വരുത്തി ഉല്പാദനം നടത്തിയാൽ മൊത്തം ഉല്പാദനം, ശരാശരി ഉല്പന്നം, സമാന്ത ഉല്പം എന്നിവ എപ്രകാരം മാറുന്നു എന്നതാണ് ഈ നിയമം വിവരിക്കുന്നത്. ഈ നിയമത്തെ ഉല്പാദനഘട്ടത്ത മൂന്നായി തരംതിരിക്കാം. അതായത് ഒന്നാംഘട്ടം, രണ്ടാംഘട്ടം, മൂന്നാം ഘട്ടം.

ഒന്നാം ഘട്ടം
ഒന്നാം ഘട്ടത്തിൽ മൊത്ത ഉല്പന്നവും, ശരാശരി ഉല്പന്നവും സീമായ ഉല്പന്നവും വർദ്ധിക്കുന്നു. ഈ ഘട്ടത്തെ വർദ്ധമാന പ്രത്യയഘട്ടം എന്നുവിളിക്കുന്നു.

രണ്ടാം ഘട്ടം
ഈ ഘട്ടത്തിൽ മൊത്ത ഉല്പന്നത്തിന്റെ വളർച്ച ഒന്നാം ഘട്ടത്തി ലേക്കാളും കുറഞ്ഞ നിരക്കിലാണ്. ശരാശരി ഉല്പന്നവും സീമാന്ത ഉല്പന്നവും കുറയുന്നു. സീമായ ഉല്പന്നം പൂജ്യത്തി ലെത്തുന്നു. ഈ ഘട്ടത്തെ അപചയ പ്രത്യയഘട്ടം എന്നുവിളി ക്കുന്നു.

മൂന്നാംഘട്ടം
ഈ ഘട്ടത്തിൽ മൊത്ത ഉല്പന്നവും ശരാശരി ഉല്പന്നവും സമാന്ത ഉല്പന്നവും കുറയുന്നു. സീമായ ഉല്പന്നം ഋണോ അകമാകുന്നു (നെഗറ്റീവ്). മൊത്തം ഉല്പന്നം പരമാവധിയിലെ ത്തുമ്പോൾ സീമാൻ ഉല്പന്നം പൂജ്യമാകുന്നു. സീമാന്ത ഉല്പന്നം നെഗറ്റീവ് ആയി മാറുന്ന ഘട്ടം മുതൽ മൊത്ത ഉല്പന്നം കുറയാൻ തുടങ്ങുന്നു. ഈ ഘട്ടത്തെ ഋണോത്മക പ്രത്യേകഘട്ടം (നെഗറ്റീവ് റിട്ടേൺസ്) എന്ന് വിളിക്കുന്നു.

Question 23.
സഞ്ചിത ചോദനത്തിന്റെ ഘടകങ്ങൾ വിശദമാക്കുക.
Answer:
ഒരു സമ്പദ്വ്യവസ്ഥയിലെ ആകെ ചോദനത്തെ സഞ്ചിത ചോദനം എന്നുപറയുന്നു. ഇതിന്റെ ഘടകങ്ങൾ താഴെ പറയുന്നവയാണ്.

24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ. (1 × 4 = 4)

Question 24.
ചേരുംപടി ചേർക്കുക

A B
ദീർഘകാല ശരാശരി ചെലവ് (LRAC) ഒരേ ഉല്പന്ന നില ലഭ്യമാ ക്കുന്ന നിവേശങ്ങളുടെ
ദീർഘകാല സീമാന്ത ചെലവ് (LRMC) Tc/q
കോബ് ഡഗ്ളാസ് ഉല്പാ ദന ധർമ്മം ദീർഘകാല ശരാശരി വക (LRAC) ത്തിന്റെ ഏറ്റവും താഴ്ന്ന ബിന്ദുവിലൂടെ കട ന്നുപോരുന്നു
സമോൽപ്പന്ന വക്രം (Isoquant) ദീർഘകാല ഉല്പാദന ധർമ്മം

Answer:

A B
ദീർഘകാല ശരാശരി ചെലവ് (LRAC) Tc/q
ദീർഘകാല സീമാന്ത ചെലവ് (LRMC) ദീർഘകാല ശരാശരി വക (LRAC) ത്തിന്റെ ഏറ്റവും താഴ്ന്ന ബിന്ദുവിലൂടെ കട ന്നുപോരുന്നു
കോബ് ഡഗ്ളാസ് ഉല്പാ ദന ധർമ്മം ദീർഘകാല ഉല്പാദന ധർമ്മം
സമോൽപ്പന്ന വക്രം (Isoquant) ഒരേ ഉല്പന്ന നില ലഭ്യമാ ക്കുന്ന നിവേശങ്ങളുടെ

Question 25.
GDP ഒരു രാജ്യത്തെ ജനങ്ങളുടെ ക്ഷേമ സൂചകമായി പരിഗ ണിക്കപ്പെടാത്തതിന്റെ രണ്ട് കാരണങ്ങൾ വിശദമാക്കുക.
Answer:
ഒരു രാജ്യത്ത് ഒരു വർഷത്തിൽ അതിന്റെ ആഭ്യന്തര അതിർത്തി ക്കുള്ളിൽ ഉല്പാദിപ്പിക്കുന്ന ആകെ സാധനസേവനങ്ങളുടെ പണമൂല്യത്തെ GDP എന്നു പറയുന്നു. ഉയർന്ന GDP പുരോ രതിയുടെ സൂചകമായി പൊതുവെ പരിഗണിക്കപ്പെടുന്നുണ്ട ങ്കിലും അന്തിമമായ ഒരു വികസന സൂചികയായി GDP യ കണക്കാക്കാൻ സാധിക്കില്ല. പ്രധാനമായും താഴെപ്പറയുന്ന കാര ണങ്ങളാലാണ് GDP യെ വികസനത്തിന്റെ അല്ലെങ്കിൽ ജന ങ്ങളുടെ ക്ഷേമസൂചകമായി കണക്കാക്കുന്നത്.

1. വരുമാനത്തിന്റെ വിതരണത്തിലുള്ള അസമത്വത്തെ GDP പ്രതിഫലിപ്പിക്കുന്നില്ല.
GDP വർദ്ധിക്കുന്നത് വികസനത്തിന്റെ സൂചകമായി കാണാം. പക്ഷേ GDP വർദ്ധിക്കുമ്പോൾ വരുമാന വർദ്ധ നവ് എല്ലാവർക്കും തുല്യമായി ഉണ്ടാകുന്നില്ല. അതിനാൽ തന്നെ GDP വർദ്ധിക്കുന്നതിനോടൊപ്പം തന്നെ സാമ്പ ത്തിക അന്തരവും വർദ്ധിക്കുന്നു. ഇതിനാൽ GDP യെ ജനക്ഷേമത്തിന്റെ മാനദണ്ഡമായി കാണാൻ കഴിയില്ല.

2. GDP യും ഹാനികരമായ ഉല്പന്നങ്ങളും
ഒരു സമ്പദ്വ്യവസ്ഥയിൽ ഉല്പാദിപ്പിക്കപ്പെടുന്ന വസ്തു ക്കളിൽ ചിലതിന്റെ ഉപയോഗം ജനങ്ങൾക്ക് ദോഷം ചെയ്യും. എന്നാൽ ഇത്തരം ഉല്പന്നങ്ങളുടെ മൂല്യവും GDP യിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ GDP യെ ജന ക്ഷേമത്തിന്റെ സൂചകമായി കാണാനാകില്ല.

PART – IV

26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വിതം. (3 × 6 = 18)

Question 26.
ശരാശരി ചെലവ് വകവും (AC) സീമാന്ത ചെലവ് വകവും (MC) തമ്മിലുള്ള ബന്ധം ഡയഗ്രത്തിൽ കാണിച്ചിരിക്കുന്നു.
Plus Two Economics Board Model Paper 2022 Malayalam Medium Img 2
i) കുറിപ്പെഴുതുക.
a) ശരാശരി ചെലവ് (AC)
b) സമാന്ത ചെലവ് (MC)

ii) മുകളിൽ നൽകിയിരിക്കുന്ന ഡയഗ്രത്തിന്റെ സഹായ ത്തോടെ ശരാശരി ചെലവ് (AC) സമാന്ത ചെലവ് (MC എന്നിവ തമ്മിലുള്ള രണ്ട് ബന്ധങ്ങൾ തിരിച്ചറിയുക.
Answer:
(i) a) ശരാശരി ചെലവ് (AC)
ഒരു യൂണിറ്റ് ഉല്പന്നം ഉല്പാദിപ്പിക്കാനുള്ള ചെലവിനെ ശരാശരി ചെലവ് എന്നു പറയുന്നു.
AC = \(\frac{TC}{Q}\)

b) സമാന്ത ചെലവ് (MC)
ഒരു അധികയുണിറ്റ് ഉല്പന്നം ഉല്പാദിപ്പിക്കാനുള്ള ചെല വാണ് സീമാന്ത ചെലവ്,
MC = \(\frac{\Delta \mathrm{TC}}{\Delta \mathrm{Q}}\)
Plus Two Economics Board Model Paper 2022 Malayalam Medium Img 3
(ii) a) ഒന്നാം ഘട്ടത്തിൽ AC യും MC യും വർദ്ധിക്കുന്നു. . എന്നാൽ AC യേക്കാൾ കൂടുതൽ വർദ്ധിക്കുന്നത് MC യാണ്.
b) AC യുടെ മിനിമം പോയിന്റിൽ AC യും MC യും തുല്യ മാകുന്നു.

Plus Two Economics Board Model Paper 2022 Malayalam Medium

Question 27.
ഡയഗ്രത്തിന്റെ സഹായത്തോടെ ‘വില പരിധി ‘തറ വില’ എന്നിവ വിശകലനം ചെയ്യുക.
Answer:
വിലപരിധി
വിലക്കയറ്റം ഉണ്ടാകുമ്പോൾ സന്തുലിത വിലകൾ ഉണ്ടാകു മ്പോൾ ഉപഭോക്താക്കളെ സംരക്ഷിക്കാനായി സാധനങ്ങൾക്കും സേവനങ്ങൾക്കും ഗവൺമെന്റ് നിശ്ചയിക്കുന്ന പരമാവധി വില യാണ് വിലപരിധി. ഇത് സന്തുലിത വിലയേക്കാൾ കുറവായിരി ക്കും.
Plus Two Economics Board Model Paper 2022 Malayalam Medium Img 4
ഇവിടെ P സന്തുലിത വിലയും P ഗവൺമെന്റ് നിശ്ചയിച്ച വിലയും ആണ്.
തറവില
ഉൽപാദകരെ വില തകർച്ചയിൽ നിന്ന് സംരക്ഷിക്കാനും ഉൽപ ന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനുമായി ഗവൺമെന്റ് നിശ്ചയി ക്കുന്ന മിനിമം കുറഞ്ഞ വിലയാണ് തറവില
Plus Two Economics Board Model Paper 2022 Malayalam Medium Img 5

വിലപരിധി തറവില
സാധനങ്ങൾക്കും സേവന ങ്ങൾക്കും സർക്കാർ നിശ്ച യിക്കുന്ന പരമാവധി വില സാധന സേവനങ്ങൾക്ക് സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞവില
സന്തുലിത വിലയേക്കാൾ കുറവായിരിക്കും സന്തുലിത വിലയേക്കാൾ കൂടുതലായിരിക്കും
അധിക ചോദനത്തെ സൃഷ്ടിക്കുന്നു അധിക പ്രദാനത്തെ സൃഷ്ടിക്കുന്നു.
ആവശ്യവസ്തുക്കൾക്ക് മാത്രം ബാധകം കാർഷിക ഉൽപ്പന്നങ്ങൾ ആണ് ഇതിന്റെ പരിധിയിൽ

Question 28.
കുറിപ്പ് തയ്യാറാക്കുക :
a) റവന്യൂ വരവുകൾ
b) റവന്യൂ ചെലവുകൾ
Answer:

a) റവന്യൂ വരവുകൾ
ഗവൺമെന്റ് ബജറ്റിലെ വരുമാന വശത്തിലെ ഒരു പ്രധാന ഭാഗമാണ് റവന്യൂ വരവുകൾ, ഗവൺമെന്റ് ബാധ്യത സൃഷ്ടി ക്കാത്തതും ആസ്തി വർദ്ധിപ്പിക്കുന്നതുമായ വരവുകളെ റവന്യൂവരവുകൾ എന്നുപറയുന്നു. ഇതിൽ നികുതി വരു മാനവും നികുതി ഇതര വരുമാനങ്ങളും ഉൾപ്പെടുന്നു. നികുതി വരുമാനത്തിൽ പ്രത്യക്ഷനികുതികളും പരോക്ഷ നികുതികളും ഉൾപ്പെടുന്നു. നികുതി ഇതര വരുമാനത്തിൽ ഉൾപ്പെടുന്നത് ഫീസ്, ഫൈൻ പെനാൽറ്റി, ഗ്രാന്റ്, പലിശ, ലാഭം എന്നിവയാണ്.

b) റവന്യൂ ചെലവുകൾ
ഗവൺമെന്റ് ബജറ്റിലെ പൊതുചെലവ് .. വശത്തിൽ വരുന്ന ഒരു പ്രധാന ഭാഗമാണ് റവന്യൂ ചെലവുകൾ. ഇത്തരം ചെലവുകൾ ഗവൺ മെന്റിന് ബാധ്യതയോ ആസ്തിയോ സൃഷ്ടിക്കുന്നില്ല. ഗവൺമെന്റിന്റെ ദൈനം ദിന ചെലവുകളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുന്ന ത്. ഉദാ: ശമ്പളം, പലിശ അടവ്, ഗ്രാന്റുകൾ, സബ്സിഡി കൾ, ദുരിതാശ്വാസം, രാജ്വരക്ഷ എന്നിവയ്ക്ക് വേണ്ടി ചെല വഴിക്കുന്നത്.

Question 29.
ഗവൺമെന്റ് ബജറ്റിന്റെ ലക്ഷങ്ങൾ വിശദമാക്കുക.
Answer:

ഒരു സാമ്പത്തികവർഷം സർക്കാർ പ്രതീക്ഷിക്കുന്ന വരവ് ചെലവ് കണക്കാണ് ബജറ്റ്. ഒരു ബജറ്റിന് പ്രധാനമായും രണ്ട് വശങ്ങ ളാണ് ഉള്ളത്. 1. പൊതുവരുമാനവശം 2. പൊതുചെലവ് വശം

1. സാമ്പത്തിക വളർച്ച നേടൽ
ഒരു രാജ്യത്തിന്റെ ദേശീയ വരുമാനത്തിൽ ഉണ്ടാകുന്ന വർദ്ധനവിനെ സാമ്പത്തിക വളർച്ച എന്നുപറയുന്നു. ബജ റ്റിന്റെ ഒരു പ്രധാന ലക്ഷ്യവും ഇതുതന്നെയാണ്. രാജ്യ ത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന നയങ്ങ ളാണ് ബജറ്റിൽ ഉണ്ടായിരിക്കുക. സാമ്പത്തിക സ്ഥിരത കൈവരിക്കൽ.

സാമ്പത്തിക അസ്ഥിരതകളെ ഇല്ലാതാക്കി
സാമ്പത്തിക സ്ഥിരത കൈവരിക്കുക എന്നത് ബജറ്റിന്റെ പ്രധാന ലക്ഷ്യ ങ്ങളിൽ ഒന്നാണ്. പണപ്പെരുപ്പത്തെയും പണച്ചുരുക്ക
എന്നത് ബജറ്റിന്റെ പ്രധാന ലക്ഷ്യമാണ്. ഇതിനായി നികു തി, പൊതുചെലവ് എന്നിവയെ ക്രമീകരിക്കുന്നു.

4. വിഭവങ്ങളുടെ പുനർവിതരണം
രാജ്യത്തിനകത്തെ നിലനിൽക്കുന്ന പ്രാദേശിക അസമത്വം കുറക്കാൻ ബജറ്റിലൂടെ സാധിക്കും. ഇതിനായി വികസനം കുറഞ്ഞ പ്രദേശങ്ങളിലേക്ക് കൂടുതൽ നിക്ഷേപം എത്തി ക്കാനായി ബജറ്റിലെ നയങ്ങളിലൂടെ സർക്കാർ പരിശ്രമി ക്കുന്നു.

30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 30.
i) ചോദനത്തിന്റെ വില ഇലാസ്തികത (PED) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
ii) പൂർണ ഇലാസ്തിക ചോദനം പൂർണ ഇലാസ്തിക രഹിത ചോദനം എന്നിവ ഗ്രാഫിന്റെ സഹായത്തോടെ വിശദമാക്കുക.
Answer:
വിലകൾ മാറുന്നതിനനുസരിച്ച് ചോദനത്തിലുണ്ടാകുന്ന മാറ്റ ത്തിന്റെ തോതിനെ സൂചിപ്പിക്കുന്നതാണ് ചോദനത്തിന്റെ വില ഇലാസ്തികത.
Plus Two Economics Board Model Paper 2022 Malayalam Medium Img 6

Question 31.
പണ പ്രദാനത്തിന്റെ 4 വിവിധ അളവുകളുടെ കണക്കുകൾ RBI പ്രസിദ്ധീകരിക്കുന്നു.
i) ഇന്ത്യയിലെ പണ പ്രദാനത്തിന്റെ 4 അളവുകൾ വ്യക്തമാ ക്കുക.
ii) സങ്കുചിത പണം (Narrow Money) വിശാല പണം (Broad Money) എന്നിവ തിരിച്ചറിയുക
Answer:
a) ഓരോ രാജ്യത്തേയും പണപരമായ കാര്യങ്ങളെ നിയന്ത്രിക്കാ
നും, ഏകോപിപ്പിക്കാനും, ഒരു കേന്ദ്രബാങ്ക് ഉണ്ടാിരിക്കും. ഇന്ത്യയിൽ ഇത് റിസർവ്വ് ബാങ്കാണ്. 1977 ഏപ്രിൽ മാസം മുതൽ പണത്തിന്റെ പ്രദാനം അളക്കാൻ നാലുതരം അള വുകൾ ആണുള്ളത്. അവ താഴെപറയുന്നവയാണ്.
M1, M2, M3 and M4
M1 = CU + OD
പൊതുജനത്തിന്റെ കയ്യിലുള്ള കറൻസി + ബാങ്കു കളിലെ ഡിമാന്റ് ഡെപ്പോസിറ്റ്
M2 = M1 + പോസ്റ്റോഫീസ് സേവിങ്സ് ബാങ്കുകളിലെ സമ്പാദ്യ നിക്ഷേപങ്ങൾ
M3 = M1 + ബാങ്കുകളിലെ അറ്റടൈം ഡെപ്പോസിറ്റുകൾ
M4 = M3 + പോസ്റ്റോഫീസ് സേവിങ്സ് ഡെപ്പോസിറ്റ്

b) സങ്കുചിത പണം = M1, M2
വിശാല പണം = M3, M4

Question 32.
i) തുറന്ന സമ്പദ് വ്യവസ്ഥ (open economy) അടഞ്ഞ സമ്പദ് വവസ്ഥ (closed economy) എന്നിവ വേർതിരിച്ചറിയുക.
ii. തുറന്ന സമ്പദ് വ്യവസ്ഥകൾ തമ്മിൽ സാമ്പത്തിക ബന്ധം സ്ഥാപിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ഉല്പന്ന കമ്പോളം. മറ്റ് രണ്ട് മാർഗ്ഗങ്ങൾ വിശദമാക്കുക.
Answer:

തുറന്ന സമ്പദ്വ്യവസ്ഥ
a) വിദേശ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധമുള്ള രാജ്യങ്ങളെ തുറന്ന സമ്പദ്വ്യവസ്ഥ എന്നു പറയുന്നു. ഇത്തരം രാജ്യ ങ്ങൾ പരസ്പരം സാധന സേവനങ്ങൾ കൈമാറുന്നു എന്നാൽ ഇത്തരത്തിൽ ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടു നിൽക്കുന്ന രാജ്യങ്ങളെ അടഞ്ഞ സമ്പദ്വ്യവസ്ഥ എന്നുപ റയുന്നു.
b) തുറന്ന സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കുന്ന ബന്ധ

1) ഉൽപാദന വിപണി ബന്ധം (Product market Linkage) സാധനസേവനങ്ങൾ നിയന്ത്രണ രഹിത മായി സ്വാതന്ത്രമായി കൈമാറ്റം ചെയ്യുമ്പോൾ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സൗഹൃദം ഉണ്ടാകുന്നു.

ii ഘടക വിപണി ബന്ധം (Factor Market Linkage) ലോക രാജ്യങ്ങൾക്കിടയിൽ ഉൽപാദനഘടകങ്ങൾ സ്വ തന്ത്രമായി കൈമാറാം ഉദാ: തൊഴിലാളികൾ മൂലധനം, സംഘാടനം. ഇതിലൂടെയും രാജ്യങ്ങൾക്കിടയിൽ സൗഹൃദം വർദ്ധിക്കും.

PART – V

33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം.(2 × 8 = 16)

Question 33.
i) ഷതകൾ സൂചിപ്പിക്കുക.
ii) ഗ്രാഫിന്റെ സഹായത്തോടെ ഉപഭോക്താവിന്റെ അനുകൂ ലനം (optimal) തെരഞ്ഞെടുപ്പ് വിശദമാക്കുക.
Answer:
ഉദാസീന വക്രം നിസ്സംഗതാ വകം
1) ഒരു ഉപഭോക്താവിന് തുല്യ സംതൃപ്തി നൽകുന്ന രണ്ട് വ ത്യസ്ത വസ്തുക്കളുടെ വ്യത്യസ്ത ബണ്ടിലുകളെ ഒരുമിച്ച് യോജിപ്പിച്ച് വരച്ചാൽ ലഭിക്കുന്ന വക്രമാണ് ഉദാസീന വക്രം.

സവിശേഷതകൾ
1 ഉദാസീനവകം ഇടത്തുനിന്ന് വലത്തോട്ട് താഴേക്ക് ചെരി ഞ്ഞിരിക്കും.
2 ഉദാസീനവകം ഉപധ്യമാണ്.
3. ഉദാസീനവകങ്ങൾ ഒരിക്കലും പരസ്പരം ഛേദിക്കില്ല.
4. ഉയർന്ന ഉദാസീന വികങ്ങൾ ഉയർന്ന സംതൃപ്തിയെ സൂചി പിക്കുന്നു.
Plus Two Economics Board Model Paper 2022 Malayalam Medium Img 7
ഒരു ഉപഭോക്താവ് സന്തുലിതാവസ്ഥയിൽ ആവുന്നത് അയാളുടെ സംതൃപ്തി പരമാവധി ആവുമ്പോഴാണ്. ഉദാ സീന വക്രത്തിന്റെ സഹായത്തോടെ ഉപഭോക്താവിന്റെ അനുകൂല തിരഞ്ഞെടുപ്പ് വിശദീകരിക്കാവുന്നതാണ്. ഒരു ഉപഭോക്താവിന്റെ തൃപ്തി പരമാവധി ആവുന്നത് ബജറ്റ് ലൈനും സാധ്യമായ ഏറ്റവും ഉയർന്ന ഉദാസീനവക്രവും പരസ്പരം ഛേദിക്കുന്ന ബിന്ദുവിൽ ആണ്.
Plus Two Economics Board Model Paper 2022 Malayalam Medium Img 8
തന്നിരിക്കുന്ന ഗ്രാഫിൽ ‘E’ എന്ന പോയിന്റിൽ ഉപഭോക്താ വിന്റെ സംതൃപ്തി പരമാവധിയാണ്.

Plus Two Economics Board Model Paper 2022 Malayalam Medium

Question 34.
ഹ്രസ്വകാലത്ത് പൂർണ മത്സര കമ്പോളത്തിലെ ഒരു ഉല്പാദന യൂണിറ്റിന് ലാഭം പരമാവധിയാക്കുന്നതിനുള്ള 3 വ്യവസ്ഥകൾ ഡയഗ്രത്തിന്റെ സഹായത്തോടെ വിശദമാക്കുക.
Answer:
ഏകജാതീയമായ ഉല്പന്നങ്ങളെ കൈകാര്യം ചെയ്യുന്നതും വള രെയധികം പ്രേതങ്ങളും വിക്രതങ്ങളും ഉള്ള ഒരു കമ്പോള വ്യ വസ്ഥയാണ് പൂർണ്ണമത്സര കമ്പോളം എന്നുപറയുന്നത്.
പൂർണ്ണ മത്സര കമ്പോളത്തിന്റെ സവിശേഷതകൾ
1) ധാരാളം കേതാക്കളും വിക്രതാക്കളും ഉണ്ടായിരിക്കും.
2) ഉൽപന്നങ്ങൾ ഏകജാതീയമായിരിക്കും.
3) ഉൽപാദന ഘടകങ്ങൾക്കും സാധനങ്ങൾക്കും പരിപൂർണ്ണ ചലന സ്വാതന്ത്ര്യമുണ്ടായിരിക്കും.
4) സ്ഥാപനങ്ങൾക്ക് പ്രവേശന നിർഗമന സ്വാതന്ത്ര്യമുണ്ട്.
5) ഗതാഗതച്ചെലവ് ഉണ്ടായിരിക്കുകയില്ല.
6) കമ്പോള വ്യവസ്ഥയെക്കുറിച്ച് പൂർണ്ണമായ അറിവ്
7) ഗവൺമെന്റ് ഇടപെടൽ ഉണ്ടായിരിക്കില്ല.
8) ഒരേ വില
9) വിൽപനചെലവ് ഇല്ല.
10. സ്ഥാപനങ്ങൾ വിപണിയിൽ സ്വതന്ത്രമായി രൂപം കൊള്ളുന്ന വിലകളെ സ്വീകരിക്കുന്നു. വിലയെ സ്വാധീനി ക്കാൻ സാധിക്കില്ല.

b) ഹ്രസ്വകാല സന്തുലിതാവസ്ഥ
നിബന്ധനകൾ
1. P = MC
2. MC വക്രം MR വക്രത്തെ താഴെനിന്ന് ഛേദിക്കണം.
3. വില AVC യേക്കാൾ കൂടുതലോ തുല്യമോ ആയിരിക്കണം.
Plus Two Economics Board Model Paper 2022 Malayalam Medium Img 9
മുകളിൽ തന്നിരിക്കുന്ന ഗ്രാഫിൽ പൂർണ്ണ മത്സര കമ്പോളത്തിലെ ഹ്രസ്വകാല സന്തുലിതാവസ്ഥ സൂചിപ്പിക്കുന്നു.
ഇതിൽ
മൊത്ത വരുമാനം (TR) = OPAQ
മൊത്തചെലവ് (TC) = OEBQ
യാദം(Profit) = TR – TC
അതായത് കാടം OPAQ – OEBQ = EPAB

Question 35.
മൊത്ത ആഭ്യന്തര ഉല്പന്നം (GDP) എന്നത് കൊണ്ട് അർത്ഥമാ ക്കുന്നത് എന്ത് ? GDP കണക്കാക്കുന്നതിനുള്ള ഏതെങ്കിലും രണ്ട് മാർഗ്ഗങ്ങൾ വിശദമാക്കുക.
Answer:
ഒരു സാമ്പത്തിക വർഷത്തിൽ ഒരു രാജ്യത്ത് ഉൽപാദിപ്പിക്കുന്ന ആകെ സാധനസേവനങ്ങളുടെ പണമൂല്യമാണ് ദേശീയ വരുമാ നം. ദേശീയ വരുമാനം കണക്കാക്കുക എന്നത് ഒരു രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് ഇതിനായി മുന് രീതികൾ ആണ് ഉള്ളത്.
1) ഉല്പാദനരീതി
2) ചെലവ് രിതി
3) വരുമാന രീതി
1. ഉല്പാദന രീതി ഒരു സമ്പദ്വ്യവസ്ഥയിൽ ഒരു സാമ്പത്തിക വർഷത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആകെ സാധനസേവ നങ്ങളുടെ കൂട്ടിച്ചേർത്ത് ആകെ മൂലയത്തെ (Value added) ദേശീയ വരുമാനം എന്നു പറയുന്നു. ഇതിന് മൂന്ന് പ്രക്രിയകൾ ഉണ്ട്.

1. സമ്പദ്വ്യവസ്ഥയിലെ ഉൽപാദനയൂണിറ്റുകളെ മേഖലക ളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുക.
2. കൂട്ടിച്ചേർത്ത് അറ്റമൂലം കണക്കാക്കുക.
3. വിദേശത്തുനിന്നുള്ള അഘടകവരുമാനം കണക്കാക്കുക.

2) വരുമാന രീതി
ഈ രീതിയിൽ ദേശീയ വരുമാനം കാണുന്നത് ഒരു രാജ ത്തെ ഉൽപാദന ഘടകങ്ങൾക്ക് ലഭിക്കുന്ന പ്രതിഫല ത്തിന്റെ ആകെ തുകയാണ് ദേശീയ വരുമാനം. ഇതിനായി സമ്പദ് വ്യവസ്ഥയെ മുന്ന് മേഖലകളായി തരംതിരിച്ച് വിശ കലനം നടത്തുന്നു.
ie.GDP = W+R+I+P

Leave a Comment