Plus Two Economics Question Paper March 2021 Malayalam Medium

Reviewing Kerala Syllabus Plus Two Economics Previous Year Question Papers and Answers March 2021 Malayalam Medium helps in understanding answer patterns.

Kerala Plus Two Economics Previous Year Question Paper March 2021 Malayalam Medium

Time: 2 1/2 Hours
Total Score: 80 Marks

1 മുതൽ 41 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. പരമാ വധി ലഭിക്കുക 80 സ്കോർ ആയിരിക്കും. “a’മുതൽ ‘വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം. (12 × 1 = 12)

Question 1.
ഒരു കേന്ദ്രീകൃത ആസൂത്രണ സമ്പദ് വ്യവസ്ഥയിൽ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതാര്
i) കമ്പോളം
ii) ഗവൺമെന്റ്
iii) കമ്പോളവും ഗവൺമെന്റും കൂടിച്ചേർന്ന്
iv) കോർപറേറ്റ് മേഖല
Answer:
ii) ഗവൺമെന്റ്

b. സൂക്ഷ്മ സാമ്പത്തിക ശാസ്ത്ര ചരത്തിന് ഉദാഹരണമാണ്
i) ദേശീയ വരുമാനം
ii) മൊത്ത ആഭ്യന്തര ഉല്പന്നം
iii) അറ്റ ആഭ്യന്തര ഉല്പന്നം
iv) വ്യക്തിഗത ഉല്പന്നം
Answer:
iv) വ്യക്തിഗത ഉല്പന്നം

c. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവായി അറി യപ്പെടുന്നത്.
i) ജെ.എം. കെയ്ൻസ്
ii) ആഡംസ്മിത്ത്
iii) ആൽഫ്രഡ് മാൻഷൽ
iv) അമർത്യാ സെൻ
Answer:
ii) ആഡംസ്മിത്ത്

d. ‘ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്റ്, ഇന്ററസ്റ്റ് എന്റ് മണ് എന്ന കൃതി പ്രസിദ്ധീകരിച്ച വർഷം:
i) 1929
ii) 1936
iii) 1776
iv) 1946
Answer:
ii)1936

e. മറ്റു ഘടകങ്ങൾ സ്ഥിരമാണെങ്കിൽ, ഒരു സാധനത്തിന്റെ വില കുറയുമ്പോൾ അതിന്റെ ചോദനം:
i) കുറയുന്നു
ii) മാറ്റമില്ല
iii) കൂടുന്നു
iv) സ്ഥായിയായി നിൽക്കുന്നു
Answer:
iii) കൂടുന്നു

Plus Two Economics Question Paper March 2021 Malayalam Medium

f. പൂർണ്ണ കിടമത്സര വിപണിയിൽ ഒരു ഉല്പാദക യൂണിറ്റിന്റെ വരുമാനം എന്നത്
i) MR > AR
ii) AR > MR
iii) MR = AR
iv) MR > Price
Answer:
iii) MR = AR

g. ഇന്ത്യയിൽ ദേശീയ വരുമാനം എന്നത്.
i) GDPMP
ii) GNPFC
iii) NDPFC
iv) NNPFC
Answer:
iv) NNPFC

h. വിദേശനാണ്യ ശേഖരം ഇന്ത്യയിൽ ഔദ്യോഗികമായി സൂക്ഷി ക്കുന്നത്.
i) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ii) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ
iii) കാനറ ബാങ്ക്
iv)ഇന്ത്യൻ ബാങ്ക്
Answer:
ii) റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

i. കമ്പോളത്തിൽ ചോദനവും പ്രദാനവും തുല്യമാകുന്ന സാഹ
i) അമിത പ്രദാനം
ii) അമിത ചോദനം
iii) സന്തുലിതാവസ്ഥ
iv) അപര്യാപ്ത ചോദനം
Answer:
iii) സന്തുലിതാവസ്ഥ

j. കുത്തക കമ്പോളത്തിലെ ചോദന വക്രത്തിന്റെ ആകൃതി
i) മുകളിലേക്ക് ചെരിഞ്ഞ്
ii) താഴത്തേക്ക് ചെരിഞ്ഞ്
iii) തിരശ്ചീന നേർരേഖ
iv) ലംബ നേർരേഖ
Answer:
ii) താഴത്തേക്ക് ചെരിഞ്ഞ്

k. ഗവൺമെന്റ് ചെലവ് ഗവൺമെന്റ് വരുമാനത്തേക്കാൾ കൂടു തലായ ബജറ്റ്:
i) മിച്ച ബജറ്റ്
ii) കമ്മി ബജറ്റ്
iii) സന്തുലിത ബജറ്റ്
iv) കറണ്ട് അക്കൗണ്ട് കമ്മി
Answer:
ii) കമ്മി ബജറ്റ്

l. ഒരു ദ്വിമേഖലാ മാതൃകയിൽ AD = c̄ + \(\frac{1}{2}\) + c.Y. ഇവിടെ (autonomous consumption) സൂചിപ്പിക്കുന്നത്.
i) c
ii) c̄
iii) T
M) Y
Answer:
ii) c̄

Question 2.
ഒരു കേന്ദ്രീകൃത ആസൂത്രണ സമ്പദ്ഘടനയുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
(a) ഒരു കേന്ദ്രീകൃത ആസൂത്രണ സമ്പദ്വ്യവസ്ഥയിൽ സർക്കാർ പ്രധാന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.
(b) എന്ത് ഉൽപാദിപ്പിക്കണം, എങ്ങനെ വിതരണം എന്നിവയെല്ലാം സർക്കാർ ആസൂത്രണ പ്രക്രിയയിലൂടെ തീരുമാനിക്കുന്നു.
(c) ജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾക്ക് മുൻഗണന.

Plus Two Economics Question Paper March 2021 Malayalam Medium

Question 3.
വ്യാപാരശിഷ്ടം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
Answer:
ഒരു രാജ്യത്തെ മൊത്തം ഇറക്കുമതി മൂല്യവും കയറ്റുമതി മൂല്യവും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാര ശിഷ്ടം. ഇത് സാധാ രണ ഒരു വർഷത്തേക്കാണ് കണക്കാക്കാറുള്ളത്.

Question 4.
ശരാശരി ഉല്പന്നം, സമാന്ത ഉല്പന്നം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
Answer:
ശരാശരി ഉല്പന്നം: ഒരു യൂണിറ്റ് വിഭേദക ഘടകത്തിന്റെ ഉല്പ
ന്നമാണ് ശരാശരി ഉല്പന്നം.
Plus Two Economics Question Paper March 2021 Malayalam Medium Img 1
സമാന്ത ഉല്പന്നം – വിഭേദക ഘടകത്തിന്റെ ഒരു യൂണിറ്റ് മാറു ന്നത് മൂലം മൊത്തം ഉല്പന്നത്തിലുണ്ടാകുന്ന മാറ്റമാണ് ആ വിദേ ദക ഘടകത്തിന്റെ സീമാന്ത ഉല്പന്നം.
Plus Two Economics Question Paper March 2021 Malayalam Medium Img 2

Question 5.
പരിമാണ് ഉപയുക്തതാ അപഗ്രഥനം (Cardinal utility analy sis) എന്നാൽ എന്താണ്?
Answer:
പരിമാണം ഉപയുക്തതാ അപഗ്രഥനരീതി എന്നാൽ ഉപയുക്ത തയെ സംഖ്യകൾ ഉപയോഗിച്ച് അളക്കാൻ കഴിയുന്നു എന്നാണ്.

Question 6.
സ്ഥൂല സാമ്പത്തിക ശാസ്ത്ര കാഴ്ചപ്പാടിൽ സമ്പദ് വ്യവസ്ഥ യിലെ നാല് പ്രധാന ഘടകങ്ങൾ പട്ടികപ്പെടുത്തുക.
Answer:
→ ഗാർഹിക മേഖല
→ ഉല്പാദക യൂണിറ്റുകൾ
→ സർക്കാർ
→ (ബാഹ്യമേഖല) അന്തർദേശീയ മേഖല

Question 7.
സൂക്ഷ്മ സാമ്പത്തിക ശാസ്ത്രവും സ്ഥല സാമ്പത്തിക ശാ സ്ത്രവും തമ്മിലുള്ള വ്യത്യാസമെന്ത്?
Answer:

സുക്ഷ്മ സാമ്പത്തികശാസ്ത്രം സ്ഥല സാമ്പത്തിക ശാസ്ത്രം
സമ്പദ് വ്യവസ്ഥയിലെ ചെറിയ യൂണിറ്റുകളുടെ പെരുമാറ്റത്തെ കുറിച്ച് പഠിക്കുന്നു. സമ്പദ് വ്യവസ്ഥയെ മൊത്ത ത്തിൽ പഠിക്കുന്നു.
ഒരു സാധനത്തിന്റെ വില ഒരാളുടെ ചോദനം, ഒരു ഉല്പന്നത്തിന്റെ വില നിർണയം എന്നിവയെ പഠിക്കുന്നു. മൊത്തം വില നിലവാരം,മൊത്തം ഉപഭോഗം, ദേശീയ വരുമാനം, പണപ്പെരുപ്പം, സാമ്പത്തിക വളർച്ച എന്നി വയെ പഠിക്കുന്നു.

Question 8.
പൂർണ്ണ കിടമത്സര വിപണിയിൽ AR വകവും MR വക്രവും ഒന്നു തന്നെയാണ്. എന്തുകൊണ്ട്?
Answer:
പൂർണ്ണ കിടമത്സര കമ്പോളത്തിൽ ഏകീകൃത വിലയാണ്, അതി നാൽ AR = MR ആകുന്നു.

Question 9.
അമിത ചോദനം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
Answer:
ഒരു കമ്പോളത്തിലെ മൊത്തചോദനം മൊത്തം പ്രദാനത്തേക്കാൾ കൂടുതലാണെങ്കിൽ അതിനെ അമിത ചോദനം എന്ന് പറയുന്നു.
Plus Two Economics Question Paper March 2021 Malayalam Medium Img 3

Question 10.
മിതവ്യയത്തിന്റെ വിരോധാഭാസം എന്നാൽ എന്താണ്?
Answer:
ഒരു സമ്പദ് വ്യവസ്ഥയിലെ എല്ലാ ആളുകളുടേയും സീമാന്ത സമ്പാദ്യ പ്രവണത () വർദ്ധിച്ചാൽ സമ്പദ്വ്യവസ്ഥയുടെ മൊത്തം സമ്പാദ്യം ഉയരുകയില്ല. മറിച്ച് സമ്പാദ്യം കുറയുകയോ മാറ്റമി ല്ലാതെ തുടരുകയോ ചെയ്യും. ഇതാണ് മിതവ്യയത്തിന്റെ വിരോ ധാഭാസം.

Question 11.
കമ്പോള ചോദനം എന്നത് ചുരുക്കി വിവരിക്കുക.
Answer:
ഒരു വസ്തു, ഒരു നിശ്ചിത വിലയ്ക്ക് ഒരു കമ്പോളത്തിലെ എല്ലാം ഉപഭോക്താക്കൾക്കും കൂടി വാങ്ങുന്ന അളവാണ് അതിന്റെ കമ്പോള ചോദനം.
ഒരു നിശ്ചിത വിലയിൽ എല്ലാ ഉപഭോക്താക്കളും വാങ്ങുന്ന അളവ് ഒന്നിച്ച് കുട്ടിയാൽ ആ വസ്തുവിന്റെ കമ്പോള ചോദനം കണ്ടെത്താം.

Question 12.
മൊത്ത ദേശീയ ഉല്പന്നം നിർവചിക്കുക.
Answer:
മൊത്ത ദേശീയ ഉല്പന്നം എന്നാൽ ഒരു രാജ്യത്തെ സ്വാഭാവിക താമസക്കാർ ഉല്പാദിപ്പിക്കുന്ന ആകെ ചരക്കു സേവനങ്ങളുടെ മൂല്യമാണ്. പൗരന്മാരുടെ ആഭ്യന്തര സമ്പദ്ഘടനയിലും വിദേശ ത്തുമുള്ള മൊത്ത ഉല്പന്ന മൂല്യം ഇതിൽ ഉൾപ്പെടുന്നു.
GNP = GDP + NFIA

Plus Two Economics Question Paper March 2021 Malayalam Medium

Question 13.
വ്യക്തിഗത വരുമാനം എന്നാൽ എന്താണ് അർത്ഥമാക്കുന്നത്?
Answer:
വ്യക്തിഗത വരുമാനം (PI)
ദേശീയവരുമാനം – വിതരണം ചെയ്യാത്ത ലാഭം
– കുടുംബങ്ങളുടെ അറുപലിശ
– കോർപ്പറേറ്റ് നികുതി
+ കുടുംബങ്ങൾക്ക് ലഭിക്കുന്ന ട്രാൻസ്ഫർ പേയ്മെന്റ്

14 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം. (10 × 3 = 30)

Question 14.
വിഭവങ്ങളുടെ ദൗർലഭ്യം മൂലം സമ്പദ്ഘടന അഭിമുഖീകരി ക്കുന്ന അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:
ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിഭവങ്ങൾ പരിമിത മാണ് എന്നതാണ് അടിസ്ഥാന പ്രശ്നം.
(a) എന്ത് ഉൽപ്പാദിപ്പിക്കണം? ഏത് അളവിൽ? ഇത് വിഭവ ഉപ യോഗവുമായി ബന്ധപ്പെട്ട പ്രശ്നമാണ്.
(b) എങ്ങനെ ഉൽപാദിപ്പിക്കണം? സാങ്കേതികവിദ്യകളുടെ തെര ഞെഞ്ഞെടുപ്പ് പ്രശ്നമാണ് ഇത്.
(c) ആർക്ക് വേണ്ടി ഉൽപാദിപ്പിക്കണം? ഇത് വിതരണത്തിന്റെ പ്രശ്നമാണ്.

Question 15.
1929ലെ മഹാമാന്ദ്യത്തെക്കുറിച്ച് ഒരു ലഘുകുറിപ്പ് എഴുതുക.
Answer:

  • 1929-ൽ അമേരിക്കയിൽ ആരംഭിച്ചു.
  • ഉല്പാദനം കുറഞ്ഞു.
  • തൊഴിലില്ലായ്മ രൂക്ഷമായി.
  • വരുമാനവും ചോദനവും കുറഞ്ഞു.
  • ഒരു പാട് വ്യവസായ സ്ഥാപനങ്ങൾ പൂട്ടി.
  • അമേരിക്കൻ തൊഴിലില്ലായ്മ 3%ൽ നിന്നും 25% ആയി.

Question 16.
ലളിത സമ്പദ്ഘടനയിലെ വരുമാനത്തിന്റെ ചാക്രിക പ്രവാഹം ചുരുക്കി വിവരിക്കുക.
Answer:

  • ഗാർഹിക മേഖലയിൽ നിന്ന് സ്ഥാപനങ്ങളിലേക്ക് ഉൽപാദന ഘടകങ്ങളുടെ പ്രവാഹം.
  • ഉല്പാദന ഘടകങ്ങൾക്കുള്ള പ്രതിഫലങ്ങൾ ഉല്പാദന മേഖലയിൽ നിന്ന് ഗാർഹികമേഖലയിലേക്ക്.
  • ഗാർഹികമേഖലയിൽ നിന്ന് ഉല്പാദന മേഖലയിലേക്ക് ചെല വാക്കൽ.
  • പകരമായി സാധനങ്ങളും സേവനങ്ങളും ഉല്പാദന മേഖല യിൽ നിന്നും ഗാർഹിക മേഖലയിലേക്ക്

Question 17.
കുത്തക വിപണിയുടെ സവിശേഷതകൾ തിരിച്ചറിയുക.
Answer:

  • ഏക വില്പനക്കാരൻ
  • പ്രതിസ്ഥാപന വസ്തുക്കളുടെ അഭാവം.
  • വില നിർമ്മാതാവ്
  • താഴേക്ക് ചരിയുന്ന ചോദനവകം

Question 18.
പണത്തിന്റെ ഏതെങ്കിലു മൂന്ന് ധർമ്മങ്ങൾ ചുരുക്കി വിവരിക്കുക.
Answer:

  • കൈമാറ്റ മാധ്യമം
  • മൂല്യത്തിന്റെ അളവ്
  • മൂല്യത്തിന്റെ ശേഖര ഉപാധി
  • മൂല്യത്തിന്റെ

Question 19.
ദ്വിമേഖലാ മാതൃകയിലെ വരുമാന നിർണ്ണയം ചുരുക്കി വിവരി ക്കുക.
Answer:
AD = C + l
കൈമാറ്റം
മൊത്തം ചോദനം സ്വാശ്രിത ഉപഭോഗവും സ്വാശ്രിത നിക്ഷേ പവും പ്രേരിത ഉപഭോഗവും കൂടിയതാണ്.
Plus Two Economics Question Paper March 2021 Malayalam Medium Img 4
മൊത്തം ചോരും മൊത്ത പ്രദാനത്തോട് തുല്യമാകുന്ന ബിന്ദു വിൽ സന്തുലിത വരുമാനം നിർണ്ണയിക്കപ്പെടുന്നു.

Question 20.
മൊത്ത ഉല്പന്നം (TR), ശരാശരി ഉല്പന്നം (AR), സീമാന്ത ഉല്പന്നം (MR) എന്നിവ നിർവ്വചിക്കുക.
Answer:
TR = ഒരു ഉല്പാദക യൂണിറ്റിന് സാധനങ്ങളുടെ വില്പനയിൽ നിന്ന് ലഭിക്കുന്ന മൊത്തം തുകയെ മൊത്തവരുമാനം എന്നുപറ യുന്നു.
TR = വില x ഉല്പന്നത്തിന്റെ അളവ്

  • വിറ്റ് ഉല്പന്നത്തിന്റെ ഓരോ യൂണിറ്റിൽ നിന്നുമുള്ള വരുമാ
    നമാണ് ശരാശരി വരുമാനം. AR = \(\frac{TR}{Q}\)
  • ഉല്പന്നത്തിന്റെ ഓരോ യൂണിറ്റ് വില്പന വർദ്ധിക്കുമ്പോൾ മൊത്തം വരുമാനത്തിലുണ്ടാകുന്ന മാറ്റത്തെ സീമാന്ത വരു മാനം എന്ന് പറയുന്നു.
    MR = TRn – TRn-1

Plus Two Economics Question Paper March 2021 Malayalam Medium

Question 21.
വില പത്തു രൂപയാകുമ്പോൾ ഉപഭോക്താവ് പത്ത് യൂണിറ്റ് സാധനം വാങ്ങുന്നു. വില ഇരുപത് രൂപയായി ഉയർന്നപ്പോൾ, ഉപഭോഗം കുറഞ്ഞ് അഞ്ച് യുണിറ്റ് മാത്രമാകുന്നു. ചോദന ത്തിന്റെ വില ഇലാസ്തികത കാണുക.
Answer:
P വില = 10 രുപ
Q ചോദനം = 10
∆p വിലമാറ്റം = 10
∆q ചോദനമാറ്റം = 5
e = \(\frac{\Delta q}{\Delta p}\) × \(\frac{P}{Q}\)
= \(\frac{5}{10}\) × \(\frac{10}{10}\) = \(\frac{50}{10}\) = 0.5

Question 22.
ഒരു ഉല്പാദക സ്ഥാപനത്തിന്റെ പ്രദാന വകത്തെ നിർണ്ണയി ക്കുന്ന ഘടകങ്ങൾ എന്തെന്ന് ചർച്ച ചെയ്യുക.
Answer:

  • സാങ്കേതിക പുരോഗതി
  • നിവേശങ്ങളുടെ വില
  • യൂണിറ്റ് നികുതി

Question 23.
റവന്യു കമ്മിയും പ്രാഥമിക കമ്മിയും തമ്മിലുള്ള വ്യത്യാസം വിവ രിക്കുക.
Answer:
റവന്യൂ കമ്മി റവന്യൂ ചെലവ് റവന്യൂ വരവ്
പ്രാഥമിക കമ്മി = ധനകമ്മി . അറുപലിശ ബാധ്യതകൾ

24 മുതൽ 31 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം. (8 × 4 = 32)

Question 24.
നിസ്സംഗതാ വക്രത്തിന്റെ ഏതെങ്കിലും രണ്ട് പ്രത്യേകതകൾ വിശ ദീകരിക്കുക.
Answer:
(a) നിസ്സംഗതാ വളം ഇടത്തു നിന്നും വലതു വശത്തേക്ക് താഴേക്ക് ചരിഞ്ഞു കിടക്കുന്നു.
(b) മുകളിലുള്ള നിസ്സംഗതാ വക്രം കാണിക്കുന്ന സംതൃപ്തി യുടെ അളവ് താഴെയുള്ള വക്രത്തെക്കാൾ കൂടുതലായിരി
(c) രണ്ടു നിസ്സംഗതാ വികങ്ങൾ കൂട്ടിമുട്ടില്ല.
Plus Two Economics Question Paper March 2021 Malayalam Medium Img 5

Question 25.
പൂർണ്ണ കിടമത്സര വിപണിയുടെ സവിശേഷതകൾ വിശകലനം ചെയ്യുക.
Answer:
(a) വിൽപ്പനക്കാരുടേയും ഉപഭോക്താക്കളുടേയും എണ്ണം വളരെ കൂടുതൽ
(b) സമാനസ്വഭാവമുള്ള ഉല്പന്നങ്ങൾ
(c) സ്വതന്ത്ര ആഗമന നിർഗ്ഗമനം
(d) കമ്പോളത്തെക്കുറിച്ച് പൂർണ്ണ അറിവ്
(e) വിപണി വില സ്വീകരിക്കുന്ന സ്വഭാവം
(f) x അക്ഷത്തിന് സമാന്തരമായ ചോദനവകം

Question 26.
ശേഖരം, പ്രവാഹം എന്നീ ആശയങ്ങളെ ഉദാഹരണസഹിതം നിർവചിക്കുക.
Answer:
ഒരു നിശ്ചിത സമയബിന്ദുവിൽ അളക്കാവുന്ന ചരങ്ങളെ ശേഖരം എന്ന് പറയുന്നു.
ഒരു സമയപരിധി സുചിപ്പിച്ചുകൊണ്ട് മാത്രം അളക്കാൻ കഴിയുന്ന ചരങ്ങളെയാണ് പ്രവാഹം എന്ന് പറയുന്നത്. ഉദാ: മാസത്തെ ശമ്പ ളം, വാർഷികവരുമാന ഉല്പാദനം, ലാഭം, മൂലധന സ്വരൂപണം.

Question 27.
MPCയും സീമാൻ ഉപഭോഗ പ്രവണത} MPSഉം (സമാന്ത സമ്പാദ്യ പ്രവണത) വേർതിരിച്ചെഴുതുക.
Answer:
MPC = വരുമാനത്തിലുണ്ടാകുന്ന ഒരു യൂണിറ്റ് മാറ്റത്തിനനു സൃതമായി ഉപഭോഗത്തിലുണ്ടാകുന്ന മാറ്റം.
Plus Two Economics Question Paper March 2021 Malayalam Medium Img 6
\(\frac{\Delta \mathrm{c}}{\Delta \mathrm{y}}\) = \(\frac{600}{1000}\) = 0.6
Plus Two Economics Question Paper March 2021 Malayalam Medium Img 7
\(\frac{\Delta \mathrm{s}}{\Delta \mathrm{y}}\) = \(\frac{400}{1000}\) = 0.4
MPC + MPS = 1 i.e. 0.6 + 0.4 = 1

Question 28.
ഗവൺമെന്റ് ബജറ്റ് എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കു ന്നത് ? ഗവൺമെന്റ് ബജറ്റിന്റെ ലക്ഷ്യങ്ങൾ വിശദീകരിക്കുക.
Answer:
ഒരു സാമ്പത്തികവർഷം ഗവൺമെന്റിൽ പ്രതീക്ഷിത വരുമാ നവും പ്രതീക്ഷിത ചെലവുകളും ഉൾക്കൊള്ളുന്ന വാർഷിക ധന കാര്യ പ്രസ്താവനയാണ് ബജറ്റ്. ഭരണഘടനയുടെ ആർട്ടിക്കിൾ 112 പ്രകാരം എല്ലാ വർഷവും ഗവൺമെന്റ് വാർഷിക ധനകാര്യ പ്രസ്താവന പാർലമെന്റിൽ അവതരിപ്പിക്കണം. ബജറ്റിന്റെ ലക്ഷ്യങ്ങൾ

  1. വിനിയോഗ ധർമ്മം
  2. പുനർവിതരണ ധർമ്മം
  3. സമ്പദ്വ്യവസ്ഥ ദൃഢീകരണധർമ്മം

Question 29.
തുറന്ന സമ്പദ്ഘടന എന്നാൽ എന്ത്? ഒരു തുറന്ന സമ്പദ്വ്യവസ്ഥ മറ്റ് സമ്പദ്വ്യവസ്ഥകളുമായി സാമ്പത്തികബന്ധം പുലർത്തുന്ന മൂന്ന് മാർഗ്ഗങ്ങൾ തിരിച്ചറിയുക.
Answer:
തുറന്ന സമ്പദ്വ്യവസ്ഥ എന്നാൽ മറ്റ് രാജ്യങ്ങളുമായി സാമ്പത്തിക ബന്ധങ്ങളുള്ള സമ്പദ് വ്യവസ്ഥ എന്നർത്ഥം. തുറന്ന സമ്പദ്വ്യവസ്ഥയിൽ ഇതര രാജ്യങ്ങളുമായി മുന്ന് തരം ബന്ധങ്ങൾ ഉണ്ടാകുന്നു.

  • ഉല്പന്ന വിപണിബന്ധം
  • ധനകാര്യ വിപണി ബന്ധം
  • ഉല്പാദന ഘടക വിപണി ബന്ധം

Question 30.
ആപ്പിളിന്റെ കമ്പോള ചോദനവകം എന്നത്; QD = 500 – P ആപ്പിളിന്റെ കമ്പോള പ്രദാന വക്രം എന്നത്; qs = 100 + P സന്തുലിത വിലയും സന്തുലിത അളവും കണക്കാക്കുക.
Answer:
സന്തുലിതാവസ്ഥയിൽ കമ്പോള പ്രദാനവും കമ്പോള ചോദ നവും തുല്യമായിരിക്കും.
അതായത്, Qs = Qd
100+ P 500 – P
i.e. 2P = 500-100
2P = 400
p = \(\frac{400}{2}\) = 200
അപ്പോൾ സന്തുലിത വില = 200
100+ P = 100 + 200 → 300
500 – P = 500 – 200 → 300
അപ്പോൾ സന്തുലിത അളവ് = 300

Question 31.
കുത്തകാധിഷ്ഠിത മത്സര കമ്പോളത്തിന്റെ സവിശേഷതകൾ എടു ത്തെഴുതുക. ഈ വിപണിയുടെ രണ്ട് ഉദാഹരണങ്ങൾ എഴുതുക.
Answer:
1. വാങ്ങുന്നവരുടേയും വിൽക്കുന്നവരുടേയും എണ്ണം വളരെ യധികം.
2. ഉല്പന്ന വിഭേദനം.
3. വിൽപന ചിലവ്
4. സ്ഥാപനങ്ങൾ പ്രവേശന നിഷ്ക്രമണ സ്വാതന്ത്ര്യം. ഉദാഹരണം: സോപ്പ് നിർമ്മാണ ശാലകൾ, ടൂത്ത് പേസ്റ്റ്, ബിസ്കറ്റ് നിർമ്മാണ മേഖലകൾ.

32 മുതൽ 37 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വിതം. (6 × 5 = 30)

Question 32.
‘വിലയുടെ പരിധി’ (price ceiling) വിശദീകരിക്കുക. ഇതിന്റെ രണ്ട് ഫലങ്ങൾ എഴുതുക.
Answer:
ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിന് സർക്കാർ കമ്പോളത്തിൽ ഇടപെടുകയും സാധനങ്ങൾക്ക് വിലപരിധി നിർണ്ണയിക്കുകയും ചെയ്യുന്നു.
ചോദന പ്രദാന ശക്തികൾ നിർണ്ണയിച്ച കമ്പോള വിലയേക്കാൾ കുറഞ്ഞ വിലയായിരിക്കും വിലപരിധിയായി നിശ്ചയിക്കുക.
Plus Two Economics Question Paper March 2021 Malayalam Medium Img 8
കമ്പോളത്തിൽ അധിക ചോദനം (Qc1 : Qc2) ഉണ്ടാക്കുന്നു.
റേഷനിംഗ്, നീണ്ട നിര, കരിഞ്ചന്ത എന്നീ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു.

Question 33.
താഴെ കൊടുത്തിരിക്കുന്ന ഗവൺമെന്റ് ചെലവുകളെ റവന്യു ചെലവെന്നും മൂലധന ചെലവെന്നും തരംതിരിക്കുക. പലിശയടവ്, ഓഹരികളിലുള്ള നിക്ഷേപം, സബ്സിഡികൾ കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങൾക്കു നൽകുന്ന വായ്പകൾ, ശമ്പ ളവും പെൻഷനും.
Answer:
റവന്യൂ ചെലവ് . പലിശയടവ്, സബ്സിഡികൾ ശമ്പളവും, പെൻഷനും,
മൂലധനചെലവ് ഓഹരികളിലുള്ള നിക്ഷേപം, കേന്ദ്രഗവൺമെന്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന വായ്പകൾ

Plus Two Economics Question Paper March 2021 Malayalam Medium

Question 34.
ചെലവ്, ഉല്പാദനം എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങ ളാണ് കോളം യിൽ കൊടുത്തിരിക്കുന്നത്. കോളത്തെ കോള വുമായി ചേരുംപടി ചേർക്കുക.

A B
ഹ്രസ്വകാലം മൊത്തം ചെലവ്
സീമാന്തം ഉല്പന്നം ചില ഉല്പാദന ഘടകങ്ങൾ സ്ഥിരമാണ്.
മൊത്തം സ്ഥിര ചെലവ് വക്രം (TFC) \(\frac{\Delta \mathrm{TC}}{\Delta \mathrm{Q}}\)
മൊത്തം സ്ഥിര ചെലവ് + + മൊത്തം വിഭേദക ചെലവ് (TFC+TVC) മൊത്തം ഉല്പന്നത്തിലെ മാറ്റം
നിവേശത്തിലെ മാറ്റം
സീമാന്ത ചെലവ് (MC) ‘X’ അക്ഷത്തിന് സമാന്തരമാ യുള്ള തിരശ്ചീന നേർരേഖ

Answer:

A B
ഹ്രസ്വകാലം ചില ഉല്പാദന ഘടകങ്ങൾ സ്ഥിരമാണ്.
സീമാന്തം ഉല്പന്നം മൊത്തം ഉല്പന്നത്തിലെ മാറ്റം
മൊത്തം സ്ഥിര ചെലവ് വക്രം (TFC) ‘X’ അക്ഷത്തിന് സമാന്തരമാ യുള്ള തിരശ്ചീന നേർരേഖ
മൊത്തം സ്ഥിര ചെലവ് + + മൊത്തം വിഭേദക ചെലവ് (TFC+TVC) മൊത്തം ചെലവ്
സീമാന്ത ചെലവ് (MC) \(\frac{\Delta \mathrm{TC}}{\Delta \mathrm{Q}}\)

Question 35.
അടവ് ശിഷ്ടം എന്നാലെന്താണ്? അടവ് ശിഷ്ടത്തിന്റെ കറണ്ട് അക്കൗണ്ടിലെ മൂന്ന് ഘടകങ്ങൾ വിശദീകരിക്കുക.
Answer:
അടവ് ശിഷ്ടം (BoP) എന്നാൽ ഒരു വർഷം ഒരു രാജ്യം ഇതര രാജ്യങ്ങളുമായി നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളു ടേയും സമഗ്രമായ ഒരു രേഖയാണ്.
സാധന, സേവന, മൂലധന, ധനസഹായ ഇടപാടുകളെല്ലാം (ഇ തിൽ BoP യിൽ ഉൾക്കൊള്ളുന്നു.
1. കറന്റ് അക്കൗണ്ട്
(a) വ്യാപാര ശിഷ്ടം
(b) അറ്റ അദൃശ്യവ്യാപാര മൂല്യം
(c) അറ്റമാറ്റ് അടവുകൾ

Question 36.
കേന്ദ്രസർക്കാരിന്റെ നികുതി വരുമാനവും നികുതി ഇതര വരു മാനവും വിശദീകരിക്കുക.
Answer:

(a) നികുതി വരുമാനം

  • പ്രത്യക്ഷനികുതി
  • പരോക്ഷനികുതി
  • പ്രത്യക്ഷ നികുതി – വ്യക്തിഗത ആദായ നികുതി, കമ്പനി നികുതി, സ്വത്ത് നികുതി
  • പരോക്ഷനികുതി – കസ്റ്റംസ് ഡ്യൂട്ടി, എക്സൈസ് തീരുവ

(b) നികുതി ഇതര വരുമാനം
വായ്പകളിൽ നിന്നുള്ള പലിശ, നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭവിഹിതം, ഫീസ്, ഫൈൻ, ഗ്രാന്റ് ഇൻ എയ്ഡ്

Question 37.
തോതനുസരിച്ചുള്ള ആദായം (Returns to scale) ചുരുക്കി വിവരിക്കുക.
Answer:
തോതനുസരിച്ചുള്ള ആദായം എന്നത് ഒരു ദീർഘകാല ഉല്പാ ന ധർമ്മം ആണ്.
എല്ലാ ഉല്പാദന ഘടകങ്ങളും ഓരോ അനുപാതത്തിൽ വർദ്ധി പ്പിച്ചാൽ മൊത്തം ഉല്പന്നത്തിൽ ഉണ്ടാകുന്ന മാറ്റത്തിന്റെ പഠ നമാണ്. ഇത് മൂന്ന് തരത്തിൽ ഉണ്ട്.

(a) വർദ്ധിച്ച നിരക്കിലുള്ള ആദായം (IRS): ഉല്പാദനം ഘട കങ്ങളിൽ വരുത്തിയ അനുപാത വർദ്ധനവിനെക്കാൾ കൂടിയ തോതിലാണ് ഉല്പാദനം വർദ്ധിച്ചതെങ്കിൽ ആ ഉല്പാ ഭന ധർമ്മം (IRS) എന്ന് പറയുന്നു.

(b) സ്ഥിര നിരക്കിലുളള ആദായം (CRS): എല്ലാ ഉല്പാദന ഘടകങ്ങളേയും ഒരേ അനുപാതത്തിൽ വർദ്ധിപ്പിച്ചാൽ ആകെ ഉല്പന്നവും അതേ അനുപാതത്തിൽ വർദ്ധിക്കുന്നു.

(c) കുറഞ്ഞ നിരക്കിലുള്ള ആദായം (DRS); ഉല്പാദന ഘട കങ്ങളിൽ വരുത്തിയ വർദ്ധനവിനെക്കാൾ കുറഞ്ഞ നിരക്കി ലാണ് ഉല്പാദനം വർദ്ധിച്ചതെങ്കിൽ ആ ഉല്പാദന ധർമ്മം (DRS) എന്ന് അറിയപ്പെടുന്നു.

38 മുതൽ 11 വരെയുള്ള ചോദ്യങ്ങൾക്ക് 8 സ്കോർ വീതം. (4 × 8 = 32)

Question 38.
ഒരു ഉപഭോക്താവ് രണ്ട് സാധനങ്ങൾ വാങ്ങാൻ ആഗ്രഹിക്കു ന്നു. രണ്ട് സാധനങ്ങളുടേയും വില 10 രൂപ വീതമാണ്. ഉപഭോ ക്താവിന്റെ വരുമാനം 50 രൂപയാണ്. തന്നിട്ടുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ
A) ഒരു ബജറ്റ് രേഖ വരക്കുക.
B) നിസ്സംഗതാ വക്രത്തിന്റെ സഹായത്തോടെ ഉപഭോക്താവിന്റെ അനുകൂലത തെരഞ്ഞെടുപ്പ് (optimal choice of the consumer) വിവരിക്കുക.
Answer:
Plus Two Economics Question Paper March 2021 Malayalam Medium Img 9
Budget line
P1x1 + P1x2 = M
10x1 +10x2 = 50
Plus Two Economics Question Paper March 2021 Malayalam Medium Img 10

Question 39.
തന്നിട്ടുള്ള പട്ടിക പൂർത്തിയാക്കി TFC, TVC, TC എന്നിവ നിർവചിക്കുക.
Answer:

output TFC TVC TC AFC AVC SAC SMC
0 100 0 100
1 100 100 200 100 100 200 100
2 100 200 300 50 100 150 100
3 100 300 400 33.3 100 133.3 100
4 100 400 500 25 100 125 100

TFC – സ്ഥിര ഉൽപാദന ഘടകങ്ങളെ ഉപയോഗപ്പെടുത്തുന്നതി നായി നിർവഹിക്കേണ്ട ചിലവിനെ മൊത്തം സ്ഥിര ചെലവ് എന്ന് വിളിക്കുന്നു.
ഉല്പാദനം പുജ്യമാണെങ്കിലും എത്ര ഉല്പാദനം വർദ്ധിച്ചാലും സ്ഥിര ചെലവിൽ മാറ്റം വരുന്നില്ല. (TFC = TC – TVC)
TVC – വിഭേദക ഘടകങ്ങൾക്ക് വേണ്ടി ഒരു സ്ഥാപനം വഹി ക്കേണ്ടി വരുന്ന ചെലവാണ് മൊത്തം വിഭേദക ചെലവ്, ഉല്പാ ദനം പൂജ്യമാകുമ്പോൾ പൂജ്യമായിരിക്കും. ഉല്പാദനം വർദ്ധിക്കു ന്നതിനനുസരിച്ച് വർദ്ധിക്കുന്നു. TVC = TC – TFC.
TC – സ്ഥിരലവും വിഭേദക ചിലവും കൂട്ടിയാൽ ഒരു സ്ഥാപ നത്തിന്റെ മൊത്തം ചെലവ് ലഭിക്കുന്നു.
TC = TFC – TVC

Question 40.
ഒരു രാജ്യത്തിന്റെ ജിഡിപിയെ മൂന്ന് രീതികളിലൂടെ കണക്കാക്കാൻ കഴിയും. ജിഡിപി അളക്കാനുള്ള വരുമാന രീതിയും ചെലവ് രീതിയും വിശദീകരിക്കുക.
Answer:
മൊത്തം ആഭ്യന്തര ഉല്പന്നം (GDP) എന്നാൽ ഒരു വർഷം രാജ്യ ത്തിന്റെ ആഭ്യന്തര പ്രദേശത്ത് ഉല്പാദിപ്പിച്ച അന്തിമ സാധന സേവ നങ്ങളുടെ പണമൂല്യമാണ്.

1. വരുമാന രീതി . ഒരു വർഷം രാജ്യത്തിന്റെ ആഭ്യന്തര പ്രദേ ശത്തെ ഉല്പാദന ഘടകങ്ങൾ ആർജ്ജിക്കുന്ന ഘടക വരു മാനങ്ങളുടെ ആകെ തുകയാണ് GDP. GDP എന്നത് മൊത്തം പാട്ടം (R), വേതനം (W), പലിശ (In), ലാഭം (P) എന്നിവയുടെ ആകെ തുകയാണ്.
GDP = W + P + In + R

2. ചെലവ് രീതി – ഒരു വർഷം ഒരു രാജ്യത്തെ അന്തിമി സാധന സേവനങ്ങളിലുള്ള ചെലവുകളുടെ ആകെ തുകയെ GDP എന്ന് വിളിക്കാം.
ഇത് ഉല്പന്നങ്ങളുടെ ചോദന സമീപനമാണ്.
അന്തിമ ചെലവിന്റെ ഘടകങ്ങൾ
1. അന്തിമ ഗാർഹിക ഉപഭോഗ ചെലവ് (C)
2. അന്തിമ നിക്ഷേപ ചെലവ് (l)
3. ഗവൺമെന്റിന്റെ അന്തിമ ചെലവ് (G)
4. അറ്റ കയറ്റുമതി (X – M)
GDP = C + l + G + X – M

Plus Two Economics Question Paper March 2021 Malayalam Medium

Question 41.
സമ്പദ്വ്യവസ്ഥയിലെ പണത്തിന്റെ പ്രദാനത്തെ വിവിധ രീതിയിൽ റിസർവ് ബാങ്ക് നിയന്ത്രിക്കുന്നു. വിശദീകരിക്കുക.
(സൂചന: അളവ് പരമായതും ഗുണപരമായതുമായ ഉപാധികൾ)
Answer:
ഒരു സമ്പദ്വ്യവസ്ഥയിൽ പണപ്രദാനത്തെയും വായ്പ ലഭ്യത യെയും നിയന്ത്രിക്കു എന്നത് RBI യുടെ പ്രധാന ധർമ്മമാണ്. ഇത് പണനയം എന്നറിയപ്പെടുന്നു.
1. അളവ്രമായ ഉപാധികൾ

  • ബാജ് നിരക്ക്
  • കരുതൽ ധന അനുപാതം
  • തുറന്ന കമ്പോള നടപടികൾ

2.

  • ഗുണപരമായ ഉപാധികൾ
  • ധാർമ്മിക അനുനയം
  • മാർജിൻ റിക്വയർമെന്റ്

Leave a Comment