Reviewing Kerala Syllabus Plus Two Economics Previous Year Question Papers and Answers March 2022 Malayalam Medium helps in understanding answer patterns.
Kerala Plus Two Economics Previous Year Question Paper March 2022 Malayalam Medium
Time: 2 1/2 Hours
Total Score: 80 Marks
1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്കോർ വിതം. (4 × 1 = 4)
Question 1.
ദി ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്റ്, ഇന്ററസ്റ്റ് ആന്റ് മണി എന്ന പുസ്തകം എഴുതിയത്
a) ആഡംസ്മിത്ത്
b) ആൽഫ്രഡ് മാർഷൽ
c) ജെ.എം. കെയിൻസ്
d) ഡേവിഡ് റിക്കാർഡോ
Answer:
c) ജെ.എം. കെയിൻസ്
Question 2.
താഴെ നൽകിയിരിക്കുന്നതിൽ ഏതൊക്കെ തമ്മിലുള്ള വ്യത്യാസ മാണ് ലാഭം.
a) മൊത്തം വരുമാനവും മൊത്തം ചെലവും
b) മൊത്തം വരുമാനവും മൊത്തം വിഭേദക ചെലവും
c) മൊത്തം വരുമാനവും മൊത്തം സ്ഥിര ചെലവും
d) സീമായ വരുമാനവും സമാന്ത ചെലവും
Answer:
a) മൊത്തം വരുമാനവും മൊത്തം ചെലവും
Question 3.
ബ്രേക്ക് ഈവൻ പോയിന്റിൽ ഒരു ഉല്പാദനയൂണിറ്റ് അഭിമു ഖീകരിക്കുന്നത്
a) അമിതലാഭം
b) സാധാരണ ലാഭം
c) അസാധാരണ ലാഭം
d) നഷ്ടം
Answer:
b) സാധാരണ ലാഭം
Question 4.
ആവശ്യം സംതൃപ്തീകരിക്കാനുള്ള ഒരു വസ്തുവിന്റെ കഴിവ് അറിയപ്പെടുന്നത്.
a) ചോദനം
b) പ്രദാനം
c) ഉപയുക്തത
d) ചോദനത്തിന്റെ ഇലാസ്തികത
Answer:
c) ഉപയുക്തത
Question 5.
താഴെ നൽകിയിരിക്കുന്ന ചരങ്ങളിൽ ശേഖരമേതാണ്?
a) സമ്പത്ത്
b) വരുമാനം
c) നിരകഴപം
d) GDP
Answer:
a) സമ്പത്ത്
Question 6.
താഴെ നൽകിയിരിക്കുന്നവയിൽ ഏതാണ് അടവു ശിഷ്ടത്തിലെ (BoP) കറന്റ് എക്കൗണ്ടിൽ ഉൾപ്പെടുന്നത്?
a) വിദേശ വായ്പ
b) ആസ്തികൾ വാങ്ങൽ
c) വിദേശ പ്രത്യക്ഷ നിക്ഷേപം
d) ചരങ്ങകളുടെ വ്യാപാരം
Answer:
d) ചരക്കുകളുടെ വ്യാപാരം
7 മുതൽ 10 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 7.
വളരെ കുറച്ച് വില്പനക്കാർ മാത്രമുള്ള കമ്പോളം അറിയപ്പെ ടുന്നത്.
a) പൂർണ്ണ മത്സര കമ്പോളം
b) അപാധീശത്വം
c) കുത്തകാധിഷ്ഠിത മത്സരം
d) കുത്തക
Answer:
b) അല്പാധിയും
Question 8.
താഴെ നൽകിയിരിക്കുന്ന ചോദന വക്രത്തിന്റെ വില ഇലാസ്തി
a) eD > 1
b) eD < 1
c) eD = α
d) eD = 0
Answer:
d) eD = 0
Question 9.
ആഗമന ബഹിർഗമന സ്വാതന്ത്ര്യമുള്ള പൂർണ്ണ മത്സര കമ്പോള ത്തിൽ സന്തുലിത വില
a) മിനിമം AC യ്ക്കു തുല്യമായിരിക്കും
b) AC യേക്കാൾ കൂടുതലായിരിക്കും
c) AC യേക്കാൾ കുറവായിരിക്കും
d) മിനിമം MC യ്ക്കു തുല്യമായിരിക്കും
Answer:
a) മിനിമം AC യ്ക്കു തുല്യമായിരിക്കും
Question 10.
പണാത്മക (nomimal) GDP യും യഥാർത്ഥ (real) GDP യും തമ്മിലുള്ള അനുപാതമാണ്.
a) ഉപഭോക്തൃവില സൂചിക
b) മൊത്ത വില സൂചിക
c) GDP ഡിഫ്ലളേറിർ
d) ഉല്പാദക വിലസൂചിക
Answer:
c) GDP ഡിഫ്ലളേറിർ
11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)
Question 11.
പ്രതിസ്ഥാപന വസ്തുക്കൾക്കും പരസ്പര പൂരക വസ്തു ക്കൾക്കും രണ്ട് ഉദാഹരണങ്ങൾ വീതം എഴുതുക.
Answer:
പ്രതിസ്ഥാപന വസ്തുക്കൾ : ചായ കാപ്പി, കണ്ണടയും കോൺട്രാ ക്ട് ലെൻസും
പരസ്പര പൂരക വസ്തുക്കൾ : കാറും പെട്രോളും ബ്രഡും
Question 12.
ഉല്പാദന പ്രക്രിയയിൽ ഹ്രസ്വ കാലയളവും ദീർഘ കാലയളവും എന്തെന്ന് വേർതിരിച്ചെഴുതുക.
Answer:
ഹ്രസ്വകാലയളവിൽ ഉൽപാദന പ്രക്രിയയിൽ ഒരു ഘടകം മാത്രം വിഭേദകമായിരിക്കും മാറ്റം വരുത്താവുന്നത്. മറ്റെല്ലാ ഉപാദ നഘടകങ്ങളും സ്ഥിരമായിരിക്കും. എന്നാൽ ദീർഘകാലയളവിൽ എല്ലാ ഘടകങ്ങളും വിഭേദകങ്ങളായിരിക്കും.
Question 13.
കമ്പോള സംതുലിതാവസ്ഥ എന്നതു കൊണ്ടർത്ഥമാക്കുന്ന തെന്ത്?
Answer:
കമ്പോളത്തിലെ ചോദന പ്രദാന ശക്തികൾ തുല്യമാകുന്ന അവ സ്ഥയെ കമ്പോള സന്തുലിതാവസ്ഥ എന്നു പറയുന്നു.
Question 14.
ഇടനില ഉല്പന്നങ്ങൾ (intermediate goods) ഉദാഹരണസ ഹിതം വ്യക്തമാക്കുക.
Answer:
ഒരുൽപ്പന്നത്തെ നിർമ്മിക്കാനായി നിവേശമായി ഉപയോഗിക്കുന്ന മറ്റൊരുപന്നത്തെ ഇടനില ഉൽപ്പന്നങ്ങൾ എന്നു പറയുന്നു.
Question 15.
താഴെ നൽകിയവയ്ക്ക് അനുയോജ്യമായ സാമ്പത്തികപദം എഴു തുക.
a) വരുമാനത്തിൽ മാറ്റമുണ്ടാകുമ്പോൾ ഉപഭോഗത്തിൽ മാറ്റ മുണ്ടാകുന്നതിന്റെ നിരക്ക്.
b) വരുമാനത്തിൽ മാറ്റമുണ്ടാകുമ്പോൾ സമ്പാദ്യത്തിൽ മാറ്റമു ണ്ടാകുന്നതിന്റെ നിരക്ക്.
Answer:
MPC – സീമാൻ ഉപഭോഗ പ്രവണത
MPS – സീമാന്ത സമ്പാദ്യ പ്രവണത
16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)
Question 16.
സ്ഥൂല സാമ്പത്തിക കാഴ്ചപ്പാടിൽ ഒരു സമ്പദ് വ്യവസ്ഥയിലെ പ്രധാന മേഖലകളേതൊക്കെയെന്ന് ലിസ്റ്റ് ചെയ്യുക.
Answer:
സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഒരു സമ്പദ് വ്യവസ്ഥയ്ക്ക് 4 മേഖലകളാണ് ഉള്ളത്.
1) ഉല്പാദക യൂണിറ്റുകൾ
2) ഗാർഹികമേഖല
3) ഗവൺമെന്റ്
4 ബാഹ്യമേഖല
Question 17.
ആപ്പിളിന്റെ വില 20 ശതമാനം വർദ്ധിച്ചപ്പോൾ അതിന്റെ പ്രദാനം 30 ശതമാനം വർദ്ധിച്ചു. പ്രദാനത്തിന്റെ വില ഇലാസ്തികത കണ കാക്കുക.
Answer:
പ്രദാനത്തിന്റെ വില ഇലാസ്തികത
Question 18.
പണത്തിന്റെ ചോദനത്തിനു പിന്നിലുള്ള രണ്ട് പ്രേരണകൾ സൂചി ഷിക്കുക.
Answer:
പണത്തിന്റെ ചോദനത്തിനുള്ള പ്രേരണകൾ
1) കൈമാറ്റ പ്രേരണം
2) മുൻകരുതൽ പ്രേരണ
PART – III
19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)
Question 19.
കേന്ദ്രീകൃത ആസൂത്രണ സമ്പദ്വ്യവസ്ഥയുടെ കമ്പോളവ്യവ സ്ഥയും എന്തെന്ന് വേർതിരിച്ചെഴുതുക.
Answer:
ഉൽപാദന ഉപാധികളും ഉൽപാദന പ്രക്രിയയും പൂർണ്ണ മായും സർക്കാരിന്റെ നിയന്ത്രണത്തിൽ ഉള്ള സമ്പദ് വ്യവ സ്ഥകളെ കേന്ദ്രീകൃത അസൂത്രണ സമ്പദ് വ്യവസ്ഥ സോഷ്യ ലിസ്റ്റ് സമ്പദ്വ്യവസ്ഥ എന്നുപറയുന്നു.
ഉത്പാദന ഉപാധികളും ഉൽപാദന പ്രക്രിയയും സ്വകാര്യമേ ഖലയുടെ നിയന്ത്രണത്തിൽ ഉള്ള സമ്പദ് വ്യവസ്ഥകളെ കമ്പോള സമ്പദ്വ്യവഥ മുതലാളിത്ത സമ്പദ്വ്യവസ്ഥ എന്നു വിളിക്കുന്നു.
Question 20.
പണത്തിന്റെ പ്രധാന ധർമ്മങ്ങൾ ഏവ?
Answer:
പണത്തിന്റെ ധർമ്മങ്ങളെ താഴെപറയുന്ന രീതിയിൽ തരംതി രിക്കാം:
1) പ്രാഥമിക ധർമ്മങ്ങൾ
1) കൈമാറ്റ മാധ്യമം
2) മൂല്യത്തിന്റെ ഏകകം..
2) ……………………………..
3) ………………………………….
Question 21.
a) കുത്തക കമ്പോളത്തിന്റെ സവിശേഷതകൾ ലിസ്റ്റ് ചെയ്യുക.
b) കുത്തക കമ്പോളത്തിലെ ശരാശരി വരുമാന വകവും സീമാന്ത വരുമാനവകവും വരക്കുക.
Answer:
Monopoly is a market situation where one seller or producer of the commodity exists. The main features of monopoly market are given below.
a) 1. Single seller for a product
2. Absence of substitute products
3. Entry of new firms in the market is denied
4. Monopolist has complete control over supply of the product.
5. Firm and industry are the same
6. Firm is price maker
b) Average revenue and Marginal revenue curves under monopoly
Here MR curve lies below AR curve.
Question 22.
താഴെ കൊടുത്ത ഡയഗ്രത്തിൽ സന്തുലിത ഉല്പന്നവും സഞ്ചിത ചോദനവും (AD) നിർണ്ണയിച്ചിരിക്കുന്നു.
a) സഞ്ചിത ചോദനത്തിന്റെ (AD) ഘടകങ്ങൾ തിരിച്ചറിയുക.
b) സ്വയം പ്രചോദിത ചെലവ് (Autonomous expenditure) വർദ്ധിച്ചാൽ സന്തുലിതാവസ്ഥയിലുണ്ടാകുന്ന മാറ്റം ഡയ ഗ്രത്തിൽ കാണിക്കുക.
Answer:
a) Aggregate demand consists of autonomous expenditure (Ā), Marginal propensity to consume (c) and income (y)
സ്വയം പ്രചോദിത ചെലവുകൾ വർദ്ധിച്ചാൽ സഞ്ചിൽ ചോദ നവകം മുകളിലേക്ക് മാറുകയും (അതായത് AD എന്നത് AD1 ആകും സമ്പദ് വ്യവസ്ഥയിലെ വരുമാനം വർദ്ധിക്കു കയും ചെയ്യുന്നു.
Question 23.
സർക്കാർ ബജറ്റിന്റെ ലക്ഷ്യങ്ങൾ വിശദീകരിക്കുക.
Answer:
ഗവൺമെന്റിന്റെ ഒരു വർഷത്തിലെ വരവിനെയും ചെലവി നെയും പ്രതീക്ഷിത കണക്കാണ് ബഡ്ജറ്റ്,
ലക്ഷങ്ങൾ
1) വിഭവങ്ങളുടെ പുനർവിതരണം
2) വരുമാനത്തിലെയും സമ്പത്തിന്റെയും അസമത്വം ഇല്ലാതാ
3) സാമ്പത്തിക സ്ഥിരത കൈവരിക്കൽ
4) സാമ്പത്തിക വളർച്ച കൈവരിക്കൽ
5) പ്രാദേശിക അസമത്വങ്ങൾ ഇല്ലാതാക്കൽ
24 മുതൽ 25 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണ നത്തിന് ഉത്തരമെഴുതുക. 4 സ്കോർ. (1 × 4 = 4)
Question 24.
a) സീമായ ഉല്പന്ന വക്രം, ശരാശരി ഉല്പന്ന വക്രം എന്നിവ ഒരേ ഡയഗ്രത്തിൽ വരക്കുക.
b) അവ തമ്മിലുള്ള ഏതെങ്കിലും രണ്ട് ബന്ധങ്ങൾ തിരിച്ചറിയുക.
Answer:
a) AP and MP curves
b) AP, MP എന്നിവ തമ്മിലുള്ള ബന്ധം
ശരാശരി ഉൽപ്പന്ന വക്രം (AP)
സമാന്ത ഉല്പാദന വക്രം (MP)
1) AP കുടുമ്പോൾ, MPയും കൂടുന്നു. എന്നാൽ MP കൂടുന്നതിന്റെ തോത് AP യേക്കാൾ അധികമാണ്.
2) AP പരമാവധിയാകുന്ന പോയന്റിൽ AP യും MP യും തുല്യമാകുന്നു.
Question 25.
ചേരുംപടി ചേർക്കുക.
A | B |
ജി.ഡി.പി. ഘടക ചെലവ് അടിസ്ഥാനമാക്കി (GDPFC) | GNPMP – തേയ്മാനം |
എൻ.എൽ.പി. ഘടക ചെലവ് അടിസ്ഥാനമാക്കി (NNPFC) | GNPMP – തേയ്മാനം |
എൻ.ഡി.പി. കമ്പോള വില യിൽ (NDPMP) | NDPFC + NFIA |
എൻ.എൻ.പി. കമ്പോള വില യിൽ (NNPFC) | GDPMP – അറ്റ പരോക്ഷ നികുതി |
Answer:
A | B |
GDPഘടകചെലവ് അടിസ്ഥാനമാക്കി (GDPFC) | GDPMP അറ്റപരോക്ഷ നികുതി |
NNP ഘടക ചെലവ് അടിസ്ഥാനമാക്കി (NNPFC) | NDPFC + NFIA |
NDP കമ്പോള വിലയിൽ (NDPMP) | GDPMP തേയ്മാനം |
NNP കമ്പോള വിലയിൽ (NNPMP) | GNPMP തേയ്മാനം |
26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (3 × 6 = 18)
Question 26.
(a) ഹ്രസ്വകാല ചെലവുകൾ കാണിക്കുന്ന പട്ടിക പൂർത്തീക രിക്കുക.
Output | TFC | TVC | TC | SAC | SMC |
0 | 20 | 0 | |||
1 | 20 | 20 | |||
2 | 20 | 30 | |||
3 | 20 | 34 | |||
4 | 20 | 40 | |||
5 | 20 | 60 | |||
6 | 20 | 100 |
b) SAC, SMC വകങ്ങൾ ഒരേ ഡയഗ്രത്തിൽ വരക്കുക.
Answer:
Output | TFC | TVC | TC | SAC | SMC |
0 | 20 | 0 | 20 | – | – |
1 | 20 | 20 | 40 | 40 | 20 |
2 | 20 | 30 | 50 | 25 | 10 |
3 | 20 | 34 | 54 | 18 | 4 |
4 | 20 | 40 | 60 | 15 | 6 |
5 | 20 | 60 | 80 | 16 | 20 |
6 | 20 | 100 | 120 | 20 | 40 |
TC = TC + TFC, SAC = \(\frac{TC}{Q}\)
SMC = \(\frac{\Delta T C}{\Delta Q}\)
Q → output
Question 27.
ഡയഗ്രത്തിന്റെ സഹായത്തോടെ വില പരിധിയും തറവിലയും തമ്മിൽ വേർതിരിച്ചെഴുതുക.
Answer:
വിലപരിധി
വിലക്കയറ്റം ഉണ്ടാകുമ്പോൾ സന്തുലിത വിലകൾ ഉണ്ടാകു മ്പോൾ) ഉപഭോക്താക്കളെ സംരക്ഷിക്കാനായി സാധനങ്ങൾക്കും സേവനങ്ങൾക്കും ഗവൺമെന്റ് നിശ്ചയിക്കുന്ന പരമാവധി വില യാണ് വിലപരിധി. ഇത് സന്തുലിത വിലയേക്കാൾ കുറവായിരി ക്കും.
ഇവിടെ Po സന്തുലിതവിലയും Pc ഗവൺമെന്റ് നിശ്ചയിച്ച വിലയും ആണ്.
തറവില
ഉൽപാദകരെ വില തകർച്ചയിൽ നിന്ന് സംരക്ഷിക്കാനും ഉൽപ ന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനുമായി ഗവൺമെന്റ് നിശ്ചയി ക്കുന്ന മിനിമം കുറഞ്ഞ) വിലയാണ് തറവില
വിലപരിധി | തറവില |
സാധനങ്ങൾക്കും സേവന ങ്ങൾക്കും സർക്കാർ നിശ്ച യിക്കുന്ന പരമാവധി വില | സാധന സേവനങ്ങൾക്ക്സർക്കാർ നിശ്ചയിക്കുന്ന കുറഞ്ഞവില |
സന്തുലിത വിലയേക്കാൾ കുറവായിരിക്കും | സന്തുലിത വിലയേക്കാൾ കൂടുതലായിരിക്കും |
അധിക ചോദനത്തെ സൃഷ്ടിക്കുന്നു | അധിക പ്രദാനത്തെ സൃഷ്ടിക്കുന്നു. |
ആവശ്യവസ്തുക്കൾക്ക് മാത്രം ബാധകം | കാർഷിക ഉൽപ്പന്നങ്ങൾ ആണ് ഇതിന്റെ പരിധിയിൽ |
Question 28.
താഴെ നൽകിയിരിക്കുന്നവയെ ഉദാഹരണസഹിതം വേർതിരിച്ചെ ഴുതുക.
a) റവന്യു വരുമാനവും മൂലധന വരുമാനവും
b) വനു ചെലവും മൂലധന ചെലവും
Answer:
a) സർക്കാരിന് അധികമാധ്യതയോ ആസ്തികൾക്ക് ശോഷ ണമോ ഉണ്ടാകാതെ ലഭിക്കുന്ന വരുമാനമാണ് റവന്യൂ വരു മാനം.
സർക്കാരിന് ബാധ്യതയൊ, ആസ്തികൾക്ക് ശോഷണമോ ഉണ്ടാകുന്ന തരത്തിലുള്ള വരുമാനമാണ് മൂലധന വരു മാനം.
b) ആസ്തി രൂപീകരണത്തെ സഹായിക്കാത്തതോ ബാധ്യത കുറക്കാത്തതോ ആയ സർക്കാരിന്റെ ചെലവുകളെ റവന്യൂ ചെലവ് എന്നുപറയുന്നു.
ആസ്തിരൂപീകരണത്തിന് കാരണമാകുന്നതോ ബാധ്യതാ കുറയ്ക്കുന്നതോ ആയ സർക്കാർ ചെലവുകളെ മൂലധന ചെലവ് എന്നുപറയുന്നു.
Question 29.
a) വിനിമയ നിരക്ക് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?
b) അസ്ഥിര (Flexible) വിനിമയ നിരക്കും സ്ഥിര വിനിമയ നിരക്കും (Fixed) ചുരുക്കി വിവരിക്കുക.
Answer:
a) വിനിമയ നിരക്ക്
ഒരു രാജ്യത്തിന്റെ കറൻസി മറ്റൊരു രാജ്യത്തിന്റെ കറൻസി യുമായി കൈമാറുന്ന നിരക്കിനെ വിനിമയ നിരക്ക്’ എന്നു പറയുന്നു.
b) അസ്ഥിര വിനിമയ നിരക്ക്
വിദേശ കറൻസിയുടെ ചോദനവും പ്രദാനവും ചേർന്ന് നിർണ്ണയിക്കുന്ന വിനിമയ നിരക്കിനെ അസ്ഥിര വിനിമയ നിരക്ക് എന്നു വിളിക്കുന്നു.
സ്ഥിരവിനിമയ നിരക്ക്
ഒരു രാജ്യത്തിന്റെ കേന്ദ്രബാങ്കോ ഗവൺമെന്റോ നിശ്ചയി ക്കുന്ന വിനിമയ നിരക്കാണ് സ്ഥിരവിനിമയ നിരക്ക്.
30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)
Question 30.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ പണത്തിന്റെ പ്രദാനം നിയന്ത്രി ക്കുന്നതിനായി RBI ഉപയോഗിക്കുന്ന പണനയ ഉപാധികൾ വിവ രിക്കുക.
Answer:
പണത്തിന്റെ പ്രദാനം ഓരോ രാജ്യത്തിലും നിയന്ത്രിക്കുന്നത് രാജ്യത്തിന്റെ കേന്ദ്രമായിരിക്കും. ഇന്ത്യയിൽ ഈ പ്രവർത്തനം നടത്തുന്നത് റിസർവ് ബാങ്കാണ്. ഇതിനായി റിസർവ്വ് ബാങ്ക് താഴെ പറയുന്ന നടപടികൾ, നയങ്ങൾ ഉപയോഗിക്കുന്നു.
1. തുറന്ന വിപണിപ്രവർത്തനങ്ങൾ
ഗവൺമെന്റ് ക ട പ ങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന നടപടിയാണ് ഇത്. പണപ്പെരുപ്പം ഉണ്ടാകുന്ന അവസ രത്തിൽ റിസർവ്വ് ബാങ്ക് കടപ്പത്രങ്ങൾ വിൽക്കുന്നു. ഇതിലൂടെ പണത്തിന്റെ പ്രദാനം കുറയുന്നു. പണച്ചുരുക്കത്തിന്റെ സമ യത്ത് റിസർവ്വ് ബാങ്ക് കടപ്പത്രങ്ങൾ തിരിച്ച് വാങ്ങുകയും അതു വഴി വാണിജ്യ ബാങ്കുകളിലേക്ക് കൂടുതൽ ഫണ്ട് എത്തുകയും രാജ്യത്തിലെ പണം പ്രദാനം കൂടുകയും ചെയ്യുന്നു.
2. ബാങ്ക് നിരക്ക്
കേന്ദ്രബാങ്ക് വാണിജ്യ ബാങ്കുകൾക്ക് പണം കടം നൽകുപോൾ ഈടാക്കുന്ന പലിശനിരക്കാണ് ഇത്. പണപ്പെരുപ്പ സമയത്ത് കേന്ദ്രബാങ്ക് ഈ നിരക്ക് ഉയർത്തുകയും അതുവഴി പണത്തിന്റെ പ്രദനം കുറയുകയും ചെയ്യുന്നു. പണച്ചുരുക്കത്തിന്റെ സമയത്ത് കേന്ദ്ര ബാങ്ക് ഈ നിരക്ക് കുറയ്ക്കുകയും അതു വഴി പണത്തിന്റെ പ്രദാനം കൂടുകയും ചെയ്യുന്നു.
3. കരുതൽ ശേഖര അനുപാതത്തിലെ മാറ്റങ്ങൾ
ഇത് പ്രധാനമായും രണ്ട് തരത്തിലാണ്.
- കരുതൽ ധന അനുപാതം CRR
- സ്റ്റാറ്റ്യൂട്ട് ദ്രവത്വ അനുപാതം SLR
പണപ്പെരുപ്പ് വേളയിൽ റിസർവ്വ് ബാങ്ക് ഇവ രണ്ടും ഉയർത്തു കയും അതുവഴി പണപ്രദാനം കുറയുകയും ചെയ്യും. പണച്ചു രുക്ക വേളയിൽ CRRഉം SLRഉം കുറക്കുകയും അത് വഴി പണത്തിന്റെ പ്രദാനം കൂടുകയും ചെയ്യുന്നു.
4. സ്റ്റെറിലൈസേഷൻ
വിദേശനാണയത്തിന്റെ വരവിനെയും പോക്കിനെയും നിയന്ത്രിച്ച് സാമ്പത്തിക സ്ഥിരത കൈവരിക്കാനായി റിസർവ്വ് ബാങ്ക് സ്വീക രിക്കുന്ന നയങ്ങളാണ് ഇത്.
Question 31.
1) തുറന്ന സമ്പദ്വ്യവസ്ഥയും അടഞ്ഞ സമ്പദ് വ്യവസ്ഥയും താരതമ്യം ചെയ്യുക.
ii) ഒരു സമ്പദ് വ്യവസ്ഥ മറ്റ് ലോകസമ്പദ് വ്യവസ്ഥകളുമായി ബന്ധപ്പെടുന്നതിനുള്ള മൂന്ന് മാർഗ്ഗങ്ങൾ വിശദീകരിക്കുക.
Answer:
തുറന്ന് സമ്പദ്വ്യവസ്ഥ
a) വിദേശ രാജ്യങ്ങളുമായി സാമ്പത്തിക ബന്ധമുള്ള രാജ്യങ്ങളെ തുറന്ന സമ്പദ്വ്യവസ്ഥ എന്നു പറയുന്നു. ഇത്തരം രാജ്യ ങ്ങൾ പരസ്പരം സാധന സേവനങ്ങൾ കൈമാറുന്നു എന്നാൽ ഇത്തരത്തിൽ ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടു നിൽക്കുന്ന രാജ്യങ്ങളെ അടഞ്ഞ സമ്പദ്വ്യവസ്ഥ എന്നുപ റയുന്നു.
b) തുറന്ന സമ്പദ്വ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കുന്ന ബന്ധ
i) ഉൽപാദന വിപണി ബന്ധം (Product market Linkage) സാധനസേവനങ്ങൾ നിയന്ത്രണ രഹിത മായി സ്വാതന്ത്രമായി കൈമാറ്റം ചെയ്യുമ്പോൾ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സൗഹൃദം ഉണ്ടാകുന്നു.
ii) ലടക വിപനീ പസം (Factor Market Linkage) ലോക രാജ്യങ്ങൾക്കിടയിൽ ഉൽപ്പാദനഘടകങ്ങൾ സ്വ തന്ത്രമായി കൈമാറാം ഉദാ: തൊഴിലാളികൾ മൂലധനം, സംഘാടനം. ഇതിലൂടെയും രാജ്യ ങ്ങൾക്കിടയിൽ സൗഹൃദം വർദ്ധിക്കും.
Question 32.
താഴെ നൽകിയിരിക്കുന്ന ബജറ്റ് ലൈനിലെ മാറ്റങ്ങൾ ഡയ ത്തിൽ രേഖപ്പെടുത്തുക.
i) വരുമാനം 50 രൂപയിൽ നിന്നും 70 രൂപയായി വർദ്ധിക്കുന്നു.
ii) X1 ന്റെ വില 10 രൂപയിൽ നിന്നും 5 രൂപയായി കുറയുന്നു.
Answer:
a) When income change from 50 to 70
വിശദീകരണം : വരുമാനം 50 ൽനിന്ന് 70ലേക്ക് മാറുമ്പോൾ ബജറ്റ് ലൈൻ മുകളിലേക്ക് മാറുന്നു.
b. When price
വിശദീകരണം : x1 ന്റെ വിലകുറയുമ്പോൾ ഡയഗ്രത്തിലെ x ഇന്റർസെപ്റ്റ് മുന്നോട്ട് നീങ്ങുന്നു. അതായത് 5ൽ നിന്നും 10ലേക്ക് നീങ്ങുന്നു. y ഇന്റർസെപ്റ്റ് മാറ്റമില്ലാതെ തുട രുന്നു.
PART – V
33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 33.
a) ഉദാസീന വക്രത്തിന്റെ സവിശേഷതകൾ എന്തെല്ലാം?
b) ഡയഗ്രത്തിന്റെ സഹായത്തോടെ ഉപഭോക്താവിന്റെ അനു കുലത (optimal) തെരഞ്ഞെടുപ്പ് വിശദീകരിക്കുക.
Answer:
ഉദാസീന വക്രം (നിസ്സംഗതാ വം
1) ഒരു ഉപഭോക്താവിന് തുല്യ സംതൃപ്തി നൽകുന്ന രണ്ട് വി തസ്ത വസ്തുക്കളുടെ വ്യത്യസ്ത ബണ്ടിലുകളെ ഒരുമിച്ച് യോജിപ്പിച്ച് വരച്ചാൽ ലഭിക്കുന്ന വക്രമാണ് ഉദാസീന വക്രം.
സവിശേഷതകൾ
1) ഉദാസീനവകം ഇടത്തുനിന്ന് വലത്തോട്ട് താഴേക്ക് ചെരി ഞ്ഞിരിക്കും.
2) ഉദാസീനവകം ഉന്മധ്വമാണ്.
3) ഉദാസീനവകങ്ങൾ ഒരിക്കലും പരസ്പരം ഛേദിക്കില്ല.
4) ഉയർന്ന ഉദാസീന വക്രങ്ങൾ ഉയർന്ന സംതൃപ്തിയെ സൂചി പിക്കുന്നു.
ഒരു ഉപഭോക്താവ് സന്തുലിതാവസ്ഥയിൽ ആവുന്നത് അയാളുടെ സംതൃപ്തി പരമാവധി ആവുമ്പോഴാണ്. ഉദാ സീന വക്രത്തിന്റെ സഹായത്തോടെ ഉപഭോക്താവിന്റെ അനുകൂല തിരഞ്ഞെടുപ്പ് വിശദീകരിക്കാവുന്നതാണ്. ഒരു ഉപഭോക്താവിന്റെ തൃപ്തി പരമാവധി ആവുന്നത് ബജറ്റ് ലൈനും സാധ്യമായ ഏറ്റവും ഉയർന്ന ഉദാസീന വക്രവും പരസ്പരം ഛേദിക്കുന്ന ബിന്ദുവിൽ ആണ്.
Question 34.
a) ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള മൂന്ന് രീതികൾ തിരിച്ചറിയുക.
b) ദേശീയ വരുമാനം കണക്കാക്കുന്നതിനുള്ള ഏതെങ്കിലും രണ്ട് രീതികൾ വിശദീകരിക്കുക.
Answer:
ഒരു സാമ്പത്തിക വർഷത്തിൽ ഒരു രാജ്യത്ത് ഉൽപാദിപ്പിക്കുന്ന
ആകെ സാധനസേവനങ്ങളുടെ പണമൂല്യമാണ് ദേശീയ വരുമാ നം. ദേശീയ വരുമാനം കണക്കാക്കുക എന്നത് ഒരു രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ് ഇതിനായി മൂന്ന് രീതികൾ ആണ് ഉള്ളത്.
- ഉല്പാദനരീതി
- ചെലവ് രീതി
- വരുമാന രീതി
b) ഉല്പാദന രീതി :- ഒരു സമ്പദ്വ്യവസ്ഥയിൽ ഒരു സാമ്പത്തിക വർഷത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ആകെ സാധനസേവനങ്ങ ളുടെ കൂട്ടിച്ചേർത്ത ആകെ മൂലയത്തെ (Value added) ദേശീയ വരുമാനം എന്നു പറയുന്നു. ഇതിന് മൂന്ന് പ്രക്രിയകൾ ഉണ്ട്.
1. സമ്പദ് വ്യവസ്ഥയിലെ ഉൽപാദന യുണിറ്റുകളെ മേഖലക ളുടെ അടിസ്ഥാനത്തിൽ തരംതിരിക്കുക.
2. കൂട്ടിച്ചേർത്ത അമൂല്യം കണക്കാക്കുക.
3. വിദേശത്തുനിന്നുള്ള അറ്റഘടകവരുമാനം കണക്കാക്കുക.
2) വരുമാന രീതി
ഈ രീതിയിൽ ദേശീയ വരുമാനം കാണുന്നത് ഒരു രാജ്യത്തെ ഉൽപാദന ഘടകങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ ആക തുകയാണ് ദേശീയ വരുമാനം. ഇതിനായി സമ്പദ് വ്യവസ്ഥയെ മൂന്ന് മേഖലകളായി തരംതിരിച്ച് വിശകലനം നടത്തുന്നു.
ie.GDP = W+R+I+P
Question 35.
a) പൂർണ്ണ മത്സര കമ്പോളത്തിന്റെ സവിശേഷതകൾ. എന്തെല്ലാം?
b) ഡയഗ്രത്തിന്റെ സഹായത്തോടെ, ഹ്രസ്വകാലയളവിൽ പൂർണ്ണ മത്സര കമ്പോളത്തിലെ ഉല്പാദനയുണിറ്റ് ലാഭം പര മാവധിയാക്കുന്നതിനുള്ള വ്യവസ്ഥകൾ വിശദീകരിക്കുക.
Answer:
ഏകജാതീയമായ ഉല്പന്നങ്ങളെ കൈകാര്യം ചെയ്യുന്നതും വള രെയധികം തങ്ങളും വിക്രേതങ്ങളും ഉള്ള ഒരു കമ്പോള വ വസ്ഥയാണ് പൂർണ്ണമത്സര കമ്പോളം എന്നുപറയുന്നത്.
പൂർണ്ണ മത്സര കമ്പോളത്തിന്റെ സവിശേഷതകൾ
1) ധാരാളം ക്രതാക്കളും വിക്രതാക്കളും ഉണ്ടായിരിക്കും.
2. ഉൽപന്നങ്ങൾ ഏകജാതീയമായിരിക്കും.
3) ഉൽപാദന ഘടകങ്ങൾക്കും സാധനങ്ങൾക്കും പരിപൂർണ്ണ ചലന സ്വാതന്ത്ര്യമുണ്ടായിരിക്കും.
4) സ്ഥാപനങ്ങൾക്ക് പ്രവേശന നിർഗമന സ്വാതന്ത്ര്യമുണ്ട്.
5) ഗതാഗതച്ചെലവ് ഉണ്ടായിരിക്കുകയില്ല.
6) കമ്പോള വ്യവസ്ഥയെക്കുറിച്ച് പൂർണ്ണമായ അറിവ്.
7) ഗവൺമെന്റ് ഇടപെടൽ ഉണ്ടായിരിക്കില്ല.
8) ഒരേ വില
9) വിൽപനചെലവ് ഇല്ല.
10. സ്ഥാപനങ്ങൾ വിപണി യിൽ സ്വതന്ത്രമായി രൂപം കൊള്ളുന്ന വിലകളെ സ്വീകരിക്കുന്നു. വിലയെ സ്വാധീനി ക്കാൻ സാധിക്കില്ല.
b) ഹ്രസ്വകാല സന്തുലിതാവസ്ഥ
നിബന്ധനകൾ
1. P= MC
2. MC വിക്രം MR വക്രത്തെ താഴെനിന്ന് ഛേദിക്കണം.
3. വില AVC യേക്കാൾ കൂടുതലോ തുല്യമോ ആയിരിക്കണം.
മുകളിൽ തന്നിരിക്കുന്ന ഗ്രാഫിൽ പൂർണ്ണ മത്സര കമ്പോളത്തിലെ ഹ്രസ്വകാല സന്തുലിതാവസ്ഥ സൂചിപ്പിക്കുന്നു.
ഇതിൽ
മൊത്ത വരുമാനം (TR) = OPAQ
മൊത്തചെലവ് (TC) = OEBQ
ലാഭം (Profit) = TR-TC
അതായത് ലാഭം OPAC – OEBO = EPAB