Plus Two Geography Question Paper March 2020 Malayalam Medium

Reviewing Kerala Syllabus Plus Two Geography Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.

Kerala Plus Two Geography Previous Year Question Paper March 2020 Malayalam Medium

Time: 2 Hours
Total Score: 60 Marks

Section – A

1 മുതൽ 5 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക. ഓരോന്നിനും 1 സ്കോർ ഉണ്ട്. (5 × 1 = 5)

Question 1.
ഇന്ത്യയിലെ ജനസംഖ്യാ വിസ്ഫോടന കാലഘട്ടം
a) 1951 – 1981
b) 1901 – 1921
c) 1921 – 1951
d) 1981 – 2001
Answer:
a) 1951 – 1981

Question 2.
മലയാളം ഉൾപ്പെടുന്ന ഭാഷാകുടുംബം.
Answer:
ദ്രാവിഡ ഭാഷ

Question 3.
ഇന്ത്യയുടെ പടിഞ്ഞാറുഭാഗത്തുള്ള ഏറ്റവും തിരക്കേറിയ വിമാ നത്താവളം.
a) കൊൽക്കത്ത
b) കൊച്ചി
c) മുംബൈ
d) ചെന്നൈ
Answer:
c) മുംബൈ

Question 4.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശം ഇന്ത്യയിലാണ്. ഇത് ഏതെന്ന് കണ്ടെത്തുക.
Answer:
ധാരാവി

Question 5.
രാജസ്ഥാനിലെ ഇന്ദിരാഗാന്ധി കമാന്റ് ഏരിയയിലെ കനാൽ കോളനികൾ ഉദാഹരണമായത്.
a) രേഖീയ വാസസ്ഥലം
b) കേന്ദ്രീകൃത വാസസ്ഥലം
c) ആസൂത്രിത വാസസ്ഥലം
d) വൃത്താകൃതിയിലുള്ള വാസസ്ഥലം
Answer:
a) രേഖീയ വാസസ്ഥലം

Question 6.
കർണ്ണാടകയിൽ സ്ഥിതിചെയ്യുന്ന ഇരുമ്പുരുക്കു നിർമ്മാണശാല
a) ദുർഗാപൂർ
b) വിശ്വേശ്വരയ്യ
c) ബൊക്കാറോ
d) ദുബാരി
Answer:
b) വിശ്വേശ്വരയ്യ

Plus Two Geography Question Paper March 2020 Malayalam Medium

Section – B

7 മുതൽ 14 വരെയുള്ള ഏതെങ്കിലും ആറ് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 2 സ്കോറുകൾ ഉണ്ട്. (6 × 2 = 12)

Question 7.
നവനിയതവാദം (നിയന്ത്രിത നിയത വാദം) എന്ന ആശയത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഈ പ്രസ്താവന സാധുകരിക്കുക.
Answer:
ആസ്ട്രേലിയൻ ഭൂമിശാസ്ത്രജ്ഞനായ ഗ്രിഫിത്ത് ടൈലർ ആണ് നവനിയത വാദം ആവിഷ്ക്കരിച്ചത്.

മനുഷ്യൻ പ്രകൃതിയിൽ ഇടപെടുന്നതും പ്രകൃതി വിഭവങ്ങൾ ഉപ യോഗപ്പെടുത്തുന്നതും പരിസ്ഥിതിയ്ക്കു കോട്ടം വരുത്താത്ത രീതി യിൽ ആയിരിക്കണം എന്ന് നവവിധി വിശ്വാസ സിദ്ധാന്തം അനു ശാസിക്കുന്നു. പ്രകൃതിയെ അനുസരിച്ചുകൊണ്ടുതന്നെ അതിനെ കീഴടക്കാം എന്നാണ് ഈ സിദ്ധാന്തം പറയുന്നത്.

പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുകയും അതിന്റെ ഫലമായി പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാവുകയും ചെയ്യുന്ന ഇക്കാ ലത്തും ഈ വാദം പ്രസക്തമാകുന്നു.

Question 8.
അനുകൂലവും പ്രതികൂലവുമായ ജനസംഖ്യാ വളർച്ച തമ്മിലുള്ള വ്യത്യാസങ്ങൾ എഴുതുക.
Answer:

പോസിറ്റീവ് ജനസംഖ്യാ വളർച്ച (Positive growth rate) നെഗറ്റീവ് ജനസംഖാവളർച്ച (Negative growth rate)
1. ഒരു നിശ്ചിത കാലയ ളവിൽ ജനനനിരക്ക് മരണനിരക്കിനേക്കാൾ കൂടിയിരുന്നാൽ പോസിറ്റീവ് 1. ഒരു നിശ്ചിത കാലയ ളവിൽ മരണനിരക്ക് ജനനനിരക്കിനേക്കാൾ കൂടിയിരുന്നാൽ നെഗറ്റീവ് ജനസംഖ്യാവളർച്ച.
2. പുറത്തുനിന്നും ആൾക്കാർ സ്ഥിരമായി കുടിയേറുമ്പോൾ. 2. പുറത്തേക്ക് ആൾക്കാർ സ്ഥിരമായി കുടിയേറുമ്പോൾ.

Question 9.
ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നീ പ്രകൃതിദുരന്തങ്ങൾക്കു കേരളം സാക്ഷ്യം വഹിക്കുകയാണ്. കേരളത്തിലെ പശ്ചിമഘട്ട ചരിവുകളുടെ സംരക്ഷണത്തിന് അനുയോജ്യമായ പദ്ധതികൾ നിർദ്ദേശിക്കുക.
Answer:

  1. ശാസ്ത്രീയമായ ഭൂവിനിയോഗ രീതികൾ.
  2. ഖനനം നിയന്ത്രിക്കൽ / നിരോധിക്കൽ,
  3. വൻകിട വ്യവസായങ്ങൾക്ക് പകരം ചെറുകിട വ്യവസായ ങ്ങളെ പ്രോത്സാഹിപ്പിക്കൽ.
  4. പരിസ്ഥിതി സൗഹൃദ വികസന രീതി പ്രചരിപ്പിക്കൽ.
  5. ജലസ്രോതസുകളെ സംരക്ഷിക്കൽ

Question 10.
സിന്ധു ഗംഗ സമതലം ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രമായ പ്രദേശങ്ങളിലൊന്നാണ്. കാരണങ്ങൾ എഴുതുക.
Answer:

  1. ഫലഭൂയിഷ്ടമായ മണ്ണ്
  2. ജലസേചന സൗകര്യം
  3. അനുകൂലമായ കാലാവസ്ഥ
  4. സൗകര്യപ്രദമായ ഗതാഗത മാർഗ്ഗങ്ങൾ

Question 11.
ക്ഷീരകൃഷിയുടെ സവിശേഷതകൾ സൂചിപ്പിക്കുന്ന ഡയഗ്രം പൂർത്തിയാക്കുക.
Plus Two Geography Question Paper March 2020 Malayalam Medium 1
Answer:

  1. സ്റ്റോറേജ് സൗകര്യങ്ങൾ
  2. കറവ യന്ത്രങ്ങൾ

Question 12.
ഇന്ത്യയിലെ പഞ്ചസാര വ്യവസായത്തെക്കുറിച്ച് ഒരു കുറിപ്പെഴു തുക.
Answer:
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ കാർഷികാധിഷ്ഠിത വ്യവസായമാണ് പഞ്ചസാര വ്യവസായം. കരിമ്പിന്റെയും പഞ്ച സാരയുടേയും ഉല്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ലോകത്തിലെ മൊത്തം പഞ്ചസാരയുല്പാദന ത്തിൽ 8 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്. പഞ്ചസാ രയ്ക്കു പുറമെ കരിമ്പിൽ നിന്ന് ഖസാരയും ശർക്കരയും ഉല്പാദിപ്പിക്കുന്നുണ്ട്. ഈ വ്യവസായം നാലു ലക്ഷത്തിലധികം പേർക്ക് പ്രത്യക്ഷമായും ധാരാളം കർഷകർക്ക് പരോക്ഷമായും തൊഴിലേകുന്നുണ്ട്.

പഞ്ചസാര വ്യവസായം ഒരു കാലിക (Seasonal) വ്യവസായ മാണ്. ഈ വ്യവസായത്തിന്റെ അസംസ്കൃത വസ്തുവായ കരിമ്പ് മുറിച്ചെടുത്തു കഴിഞ്ഞാൽ വളരെവേഗം ജലാംശം നഷ്ടപ്പെട്ടു പോകുന്ന ഒന്നാണ്. അതിനാൽ അത് അധികകാലം സംഭരിച്ചു വെയ്ക്കാൻ കഴിയുകയില്ല. സ്വാഭാവികമായും വിളവെടുപ്പുകാ ലത്തു തന്നെ പഞ്ചസാര ഉല്പാദനവും നടത്തണം. അതുകൊ ണ്ടാണ് പഞ്ചസാര വ്യവസായം ഒരു കാലിക വ്യവസായമാണെന്ന് പറയുന്നത്.

1903-ൽ ബീഹാറിൽ ഒരു പഞ്ചസാര ഫാക്ടറി ആരംഭിച്ചതോ ടെയാണ് ആധുനിക രീതിയിലുള്ള പഞ്ചസാര വ്യവസായത്തിന് ഇന്ത്യയിൽ തുടക്കം കുറിക്കപ്പെട്ടത്. ഇതിനെ തുടർന്ന് ബീഹാ റിന്റെ മറ്റു ഭാഗങ്ങളിലും ഉത്തർപ്രദേശിലും പഞ്ചസാര മില്ലുകൾ സ്ഥാപിക്കപ്പെട്ടു.

Question 13.
വിനോദസഞ്ചാരം എന്നത് ലോകത്തിലെ ഒരു പ്രമുഖ തീയ മേഖലാ പ്രവർത്തനമാണ്. ഇന്ത്യയിലെ വിനോദസഞ്ചാര ആകർഷ ണങ്ങളെ മുൻനിർത്തി ‘വിനോദസഞ്ചാര സാധ്യതകൾ ചർച്ച ചെയ്യുക.
Answer:
കാലാവസ്ഥ, പ്രകൃതിഭംഗി, ചരിത്രവും കലകളും, സംസ്കാരവും സാമ്പത്തിക വ്യവസ്ഥിതിയും തുടങ്ങിയ ഘടകങ്ങൾ വിനോദസ ഞ്ചാരത്തെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിനോദസഞ്ചാര മേഖലയിൽ ഒട്ടേറെ സംഭാവനകൾ ചെയ്യാ നാകും.

  1. പ്രകൃതിഭംഗിയുള്ള നിരവധി ടൂറിസം കേന്ദ്രങ്ങൾ ഇന്ത്യയി ലുണ്ട്. ഉദാ: കാശ്മീർ, വടക്കുകിഴക്കൻ പ്രദേശങ്ങൾ, കേരളം.
  2. സാംസ്കാരിക സമ്പന്നമായ ഇന്ത്യയുടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ടൂറിസം രംഗത്തെ നേട്ടങ്ങളാണ്.

Plus Two Geography Question Paper March 2020 Malayalam Medium

Question 14.
ഇന്ത്യയിലെ ഏതെങ്കിലും ഒരു ധാതു നിക്ഷേപ മേഖലയെക്കു റിച്ച് ഒരു ലഘുവിവരണം തയ്യാറാക്കുക.
Answer:
ഇന്ത്യയിലെ ധാതുവിഭവങ്ങൾ പൊതുവെ മൂന്നു മേഖലകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
1) വടക്കു – കിഴക്കൻ പാഠഭൂമി മേഖല
2) തെക്കു – പടിഞ്ഞാറൻ പീഠഭൂമി മേഖല
3) വടക്കു പടിഞ്ഞാറൻ മേഖല

1) വടക്കു-കിഴക്കൻ പീഠഭൂമി മേഖല (The North-Eastern Plateau Region)
ഛോട്ടാ നാഗ്പൂർ, ഓറീസ്സാ പീഠഭൂമി, പശ്ചിമ ബംഗാൾ, ഛത്തി ഗഢിന്റെ ചില ഭാഗങ്ങൾ എന്നിവയാണ് ഈ മേഖലയിൽ ഉൾപ്പെടുന്നത്. ഇരുമ്പയിര്, കൽക്കരി, മാംഗനീസ്, ബോറ്റ്, മൈക്ക തുടങ്ങിയ വിവിധയിനം ധാതുക്കളുടെ വൻ നിക്ഷേ പങ്ങൾ ഈ മേഖലയിലുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഇരു മ്പുരുക്ക് വ്യവസായങ്ങൾ ഈ മേഖലയിലാണ് കേന്ദ്രീകരിച്ചി ട്ടുള്ളത്. ഇതിനുള്ള പ്രധാന കാരണം ഇവിടത്തെ സമ്പന്നമായ ധാതുനിക്ഷേപങ്ങളാണ്.

Section – C

15 മുതൽ 21 വരെയുള്ള ഏതെങ്കിലും 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 3 സ്കോറുകൾ ഉണ്ട്. (5 × 3 = 15)

Question 15.
കുടിയേറ്റത്തിന്റെ അനന്തരഫലങ്ങൾ എഴുതുക.
Answer:
കുടിയേറ്റത്തിന്റെ അനന്തരഫലങ്ങൾ ചുവടെ വിവരിച്ചിരിക്കുന്ന വയാണ്.
1) സാമ്പത്തിക പ്രത്യാഘാതങ്ങൾ
വിദേശത്തുനിന്നം പ്രവാസി ഇന്ത്യക്കാർ അയക്കുന്ന പണം നമ്മുടെ വിദേശ നാണ്യശേഖരത്തിന്റെ ഒരു പ്രധാന സ്രോത സ്റ്റാണ്.

2) ജനസംഖ്യാശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ
ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം മൂലം നഗര ജനസംഖ്യ പെരുകുന്നു. പ്രായപൂർത്തിയായവരും, തൊഴിൽ വിദഗ്ധരും ഗ്രാമങ്ങളിൽനിന്നും നഗരങ്ങളിലേ ക്ക് കുടിയേറുന്നത്. ഗ്രാമങ്ങളിലെ ജനസമൂഹത്തിന്റെ ഘട നയെ ഇത് സാരമായി ബാധിക്കുന്നു.

3) സാമൂഹ്യ പ്രത്യാഘാതങ്ങൾ
കുടിയേറ്റക്കാർ വഴി സാമൂഹ്യ പരിവർത്തനങ്ങൾ ഉണ്ടാകു ന്നു. നഗരങ്ങളിൽ നിന്നും പുതിയ പുതിയ ആശയങ്ങൾ ഗ്രാമ ങ്ങളിലെത്തുന്നു. സാംസ്കാരിക സങ്കലനം കുടിയേറ്റത്തിന്റെ മറ്റൊരു പരിണിതഫലമാണ്.

4) പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ
നഗരങ്ങളിലെ പാർപ്പിട വ്യവസ്ഥിതി തകരാറിലാക്കുകയും, ചേരിപ്രദേശങ്ങളുടെ രൂപീകരണത്തിന് വഴിയൊരുക്കു കയും ചെയ്യുന്നു. പ്രകൃതിവിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യപ്പെടുന്നു. തന്മൂലം നഗരങ്ങളിൽ ഭൂഗർഭജലക്ഷാമവും അന്തരീക്ഷ മലിനീകരണവും ചപ്പുചവറുകൾ കുന്നുകൂടു കയും ചെയ്യുന്നു.

Question 16.
നിർവചിക്കുക :
i) പാക്കറ്റ് സ്റ്റേഷൻ
ii) അനുകൂല വ്യാപാരമിച്ചം
iii) സ്വതന്ത്രവ്യാപാരം
Answer:
i) പാക്കറ്റ് സ്റ്റേഷൻ (Packet Station) : പാക്കറ്റ് സ്റ്റേഷനുകളെ ഫെറി തുറമുഖങ്ങൾ. (Ferry Ports) എന്നും വിളിക്കുന്നു. യാത്രക്കാരേയും തപാലുരുപ്പടികളേയും ഹ്രസ്വദൂരങ്ങളി ലേക്ക് കൊണ്ടുപോകാൻ വേണ്ടി മാത്രമാണ് ഇത്തരം തുറ മുഖങ്ങൾ ഉപയോഗിക്കുന്നത്. ഇതിനായി കടത്തുവള്ള ങ്ങളും ചെറു ബോട്ടുകളും ഉപയോഗിക്കുന്നു. ഒരു ജലാശ യത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമായി പരസ്പരം അഭിമു ഖീകരിക്കുന്ന രീതിയിലാണ് ഇത്തരം കടവുകൾ കാണപ്പെ ടുന്നത്. ഉദാ: ഇംഗ്ലണ്ടിലെ ഡോവൻ, ഫ്രാൻസിലെ കാലിസ് (Calais).

ii) അനുകൂല വ്യാപാര മിച്ചം : ഒരു രാജ്യം കയറ്റുമതി ചെയ്യു കയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന സാധനങ്ങളു ടെയും സേവനങ്ങളുടെയും മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാ സത്തെയാണ് വ്യാപാരമിച്ചം എന്ന് പറയുന്നത്.

ഒരു രാജ്യത്തിന്റെ കയറ്റുമതി മൂല്യം ഇറക്കുമതി മൂല്യ ക്കാൾ കൂടുതലാണെങ്കിൽ രാജ്യത്തിന്റെ വ്യാപാരമൂല്യം അനു കുലമാണെന്ന് പറയാം (Positive balance of trade).

iii) സ്വതന്ത്ര വ്യാപാരം : വ്യാപാരത്തിനായി സമ്പദ് വ്യവസ്ഥയെ തുറന്നു കൊടുക്കുന്നതിനെയാണ് ‘സ്വതന്ത്ര വ്യാപാരം അഥവാ ‘വ്യാപാര ഉദാരവൽക്കരണം’ എന്നു പറയുന്നത്. തിരുവ, ചുങ്കം, നികുതികൾ എന്നിവപോലുള്ള വ്യാപാര നിയ മണങ്ങൾ കുറയ്ക്കുകയോ എടുത്തു കളയുകയോ ചെയ്തുകൊണ്ടാണ് സ്വതന്ത്ര വ്യാപാരം നടപ്പിലാക്കുന്നത്. ഒരു രാജ്യത്തെ ഉല്പന്നങ്ങളോടും സേവനങ്ങളോടും മത്സരിക്കാൻ എല്ലായിടത്തുമുള്ള ഉല്പന്നങ്ങൾക്കും സേവനങ്ങൾക്കും സ്വതന്ത്ര വ്യാപാരം അനുമതിയേകുന്നു.

Question 17.
ഇന്ത്യയിൽ ജലസേചനം അനിവാര്വമാകുന്നത് എന്തുകൊണ്ട്?
Answer:
ലോക ജലവിഭവങ്ങളുടെ 4 ശതമാനത്തോളം ഇന്ത്യയിലാണ്. മഴ മഞ്ഞ് തുടങ്ങിയവമൂലം ഇന്ത്യയിൽ ഒരു വർഷം അടിഞ്ഞു കൂടുന്ന ജലം 4000 ക്യുബിക് കി.മീറ്ററാണ്. ഉപരിതല ജലവും ഭൂഗർഭജ ലവും ചേർത്താൽ ഉദ്ദേശം 1869 ക്യുബിക് കിലോമീറ്റർ ജലം ലഭ്യമാ കും. ഇതിൽ 60% മാത്രം ഗുണപ്രദമായി ഉപയോഗിക്കാൻ കഴി യുന്നുള്ളൂ. ചുരുക്കത്തിൽ രാജ്യത്തെ ജലവിഭവങ്ങളിൽ 1122 ക്യുബിക് കിലോമീറ്റർ ജലം മാത്രമെ ഉപയോഗപ്രദമായുള്ളൂ. ഇന്ത്യയിൽ പ്രധാനമായും രണ്ടു തരത്തിലുള്ള ജലസ്രോതസ്സുകളു ണ്ട് : ഉപരിതല ജലവും ഭൂഗർഭ ജലവും.

ഉപരിതല ജലവിഭവങ്ങൾ (Surface Water Resources)
നദികൾ, കുളങ്ങൾ, തടാകങ്ങൾ, ജലസംഭരണികൾ എന്നിവയാണ് പ്രധാനപ്പെട്ട നാല് ഉപരിതല ജലസ്രോതസ്സുകൾ. ഇന്ത്യയിൽ 10,360 ഓളം നദികളും അവയുടെ പോഷകനദികളുമുണ്ട്. ഈ നദികളിലെ വാർഷിക നീരൊഴുക്ക് മുൻപ് സൂചിപ്പിച്ചതുപോലെ 1869 ക്യുബിക് കിലമീറ്ററാണ്. എന്നാൽ പല കാരണങ്ങളാൽ ഏതാണ്ട് 690 ക്യുബിക് കിലോമീറ്റർ (32%) ജലം മാത്രമെ നമുക്ക് ഉപയുക്തമായുള്ളൂ.

ഒരു നദിയിലെ ജലപ്രവാഹം അതിന്റെ സംഭരണ പ്രദേശങ്ങളുടെ വലിപ്പം, അവിടെ ലഭിക്കുന്ന മഴ എന്നിവയെ ആശ്രയിച്ചാണിരി ക്കുന്നത്, ഗംഗ, ബ്രഹ്മപുത്ര, സിന്ധു മുതലായ നദികൾക്ക് വിശാല മായ സംഭരണ പ്രദേശങ്ങളുണ്ട്. ഈ നദികളിലെ സംഭരണ പ്രദേ ശങ്ങളിൽ ജലപാതം (precipitation) താരതമ്യേന കൂടുതലാണ്. മേൽപറഞ്ഞ കാരണങ്ങളാൽ (വലിയ സംഭരണ പ്രദേശങ്ങളും, ഉയർന്ന ജലപാതവും) മൊത്തം ഉപരിതല ജലസമ്പത്തിന്റെ 60 ശത മാനവും ഈ നദികളുടെ സംഭാവനയാണ്. ഗോദാവരി, കൃഷ്ണ, കാവേരി എന്നിവപോലുള്ള ദക്ഷിണേന്ത്യൻ നദികളിലെ വാർഷിക ജലപ്രവാഹത്തെ ഉപയോഗപ്പെടുത്തുവാൻ നമുക്ക് സാധിക്കുന്നുണ്ട്.

ഭൂഗർഭ ജലവിഭവങ്ങൾ (Ground Water Resources)
ഇന്ത്യയിലെ വീണ്ടും നിറയുന്ന ഭൂഗർഭജലസമ്പത്തിന്റെ അളവ് 432 ക്യുബിക് കിലോമീറ്ററാണ്. ഇതിൽ 46 ശതമാനവും ഗംഗ, ബ്രഹ്മ പുത്ര നദീതടങ്ങളിലാണ്. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേ ശങ്ങളിലും, ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലുമാണ് ഏറ്റവുമ ധികം ഭൂഗർഭജലം ഉപയോഗിക്കപ്പെടുന്നത്. ഇത്തരത്തിൽ ജലവിദ വങ്ങളാൽ സമ്പന്നമാണ് ഇന്ത്യ. ഇത് ജലസേചനത്തെ എളുപ്പമാ ക്കുന്നു.

Question 18.
i) മാനവവികസന സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാ നത്തിന്റെ പേരെഴുതുക.
ii) ഈ നേട്ടത്തിനു പിന്നിലെ കാരണങ്ങൾ സൂചിപ്പിക്കുക.
Answer:
i) കേരളം
ii)

  1. ഉയർന്ന സാക്ഷരതാനിരക്ക്
  2. ആരോഗ്യരംഗത്തെ നേട്ടങ്ങൾ
  3. നിലവാരമുള്ള സ്കൂളുകൾ, ആശുപത്രികൾ
  4. മാനവവിഭവശേഷിയുടെ വികസനം

Plus Two Geography Question Paper March 2020 Malayalam Medium

Question 19.
മാലിന്യ നിർമ്മാർജനം ഇന്നൊരു ഗുരുതരമായ സാമൂഹ്യ പ്രശ്ന മാണ്. നഗരകേന്ദ്രങ്ങൾ അഭിമുഖീകരിക്കുന്ന മൂന്ന് പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ചചെയ്ത് അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
Answer:
നഗരപ്രദേശങ്ങളുടെ ഒരു പ്രധാന സവിശേഷത ജനബാഹുല്യമാ ണ്. തിക്കും തിരക്കും നിറഞ്ഞ നഗരങ്ങളിൽ അനുദിനം പെരുകി കൊണ്ടിരിക്കുന്ന ജനസംഖ്യയ്ക്കാവശ്വമായ സൗകര്യങ്ങളൊന്നും ലഭി മല്ല. അതിനാൽ ചേരികളും മോശമായ ശുചീകരണാവസ്ഥയും ദുർഗന്ധം വമിക്കുന്ന അന്തരീക്ഷവും നഗരങ്ങളുടെ സവിശേഷത കളാണ്. മാലിന്യം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണമാണ് നഗരങ്ങൾ നേരിടുന്ന മുഖ്യ പ്രശ്നം. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന ഉറവിടം ഖരമാലിന്യങ്ങളാണ്. പഴകി യതും ഉപയോഗിച്ച് തള്ളിയതുമായ വസ്തുക്കളാണ് ഖരമാലിന്യ ങ്ങൾ.

സുപ്രധാന പ്രശ്നങ്ങളും പരിഹാരങ്ങളും

  1. അമിതമായ ചൂട് – കൂടുതൽ മരങ്ങൾ വെച്ച് പിടിപ്പിക്കുക.
  2. വായു മലിനീകരണം – ഇലക്ട്രിക് വാഹനങ്ങളും പൊതുഗതാഗതവും പ്രോത്സാ ഹിപ്പിക്കുക.
  3. ഖരമാലിന്യം – പ്ലാസ്റ്റിക് നിരോധിക്കുക, ബയോഗ്യസ് തുടങ്ങിയവ പ്രോത്സാ ഹിപ്പിക്കുക.

Question 20.
പാമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ പരിസ്ഥിതി സൗഹാർദപ രവും, പ്രാരംഭ ചെലവ് കഴിച്ചാൽ പൊതുവേ ചെലവ് കുറഞ്ഞ തുമായ ഊർജ്ജ സ്രോതസ്സുകളാണ്. ഏതെങ്കിലും മൂന്ന് പാര നശ്വേതര ഊർജ്ജ സ്രോതസ്സുകളെക്കുറച്ചെഴുതുക.
Answer:
ഭാവിയിലെ ഊർജ്ജ സ്രോതസുകളാണ് പാരമ്പര്യേതര ഊർജ്ജം പാരമ്പര്യേതര ഊർജസ്രോതസ്സുകളുടെ പ്രത്യേകതകൾ താഴെ പറയുന്നു.
1. പുനഃ സ്ഥാപിക്കാൻ കഴിയുന്നു.
2. പരിസ്ഥിതിക്ക് ഇണങ്ങുന്നതും അനുയോജ്യവും
3. മലിനീകരണ വിമുക്തം
4. സുലഭമായി ലഭിക്കും
5. ചെലവ് കുറവ്

ഇന്ത്യയിലെ പ്രധാനപ്പെട്ട പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ താഴെ പറയുന്നു.

1. സൗരോർജ്ജം (solar energy):-

  • ഊർജ്ജത്തിന്റെ അടിസ്ഥാന സ്രോതസ്സായ സൂര്യനിൽ നിന്നുള്ള പ്രകാശം ഫോട്ടോവോൾട്ടായിട്ട് സാങ്കേതികവിദ്യ യുടെ വൈദ്യുതിയാക്കി മാറ്റുന്നു.
  • വാട്ടർ ഹീറ്ററുകൾ, വയറുകൾ, കുക്കറുകൾ, വാച്ച്, കാൽകുലേറ്റർ തുടങ്ങിയവയുടെ പ്രവർത്തനത്തിനു സൗരോർജ്ജമുപയോഗിക്കുന്നു.
  • സൗരോർജ്ജ വികസനത്തിന് കൂടുതൽ സാധ്യതയുള്ള സംസ്ഥാനങ്ങളാണ് ഗുജറാത്തും രാജസ്ഥാനും.

2. കാറ്റിൽ നിന്നുള്ള വൈദ്യുതി (wind energy):-

  • തുറസ്സായ വിശാലമായ പ്രദേശങ്ങളും ശക്തമായ കാറ്റും ലഭിക്കുന്ന സ്ഥലങ്ങളാണ് കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കു വാൻ ഏറ്റവും അനുയോജ്യം.
  • രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ കാറ്റിൽ നിന്നുള്ള വൈദ്യുതോല്പാ ദനത്തിന് അനുകൂല സാഹചര്യങ്ങളാണുള്ളത്.
  • ഏഷ്യയിലെ ഏറ്റവും വലിയ കാറ്റാടിപ്പാടമായ ലാംബ ഗുജറാത്തിലെ കച്ച് മേഖലയിൽ സ്ഥിതി ചെയ്യുന്നു.
  • തമിഴ്നാട്ടിലെ തൂത്തുകുടിയിലും കാറ്റാടിപ്പാലം സ്ഥിതി ചെയ്യുന്നു.

3. വേലിയേറ്റത്തിൽ നിന്നും ഊർജ്ജം (Tidal & wave energy)

  • സമുദ്രജല പ്രവാഹങ്ങളിൽ നിന്നും വേലിയേറ്റ വേലിയിറക്ക തിരമാലകളിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നു.
  • ഇന്ത്യയുടെ പശ്ചിമതീര പ്രദേശങ്ങൾ വേലിയേറ്റ വേലിയിറക്ക തിരമാലകളിൽ നിന്ന് ഊർജ്ജം ഉല്പാദിപ്പിക്കുവാൻ പറ്റിയ പ്രദേശമാണ്.

Question 21.
ഗ്രാമീണ – നാഗരിക ജനസംഖ്യാഘടനകൾ തമ്മിലുള്ള വ്യത്യാസ ങ്ങൾ എഴുതുക.
Answer:
ജനസംഖ്യയെ ഗ്രാമവാസികളും നഗരവാസികളുമായി തരംതിരിക്കു ന്നത് അവർ അധിവസിക്കുന്ന പ്രദേശത്തെ അടിസ്ഥാനമാക്കിയാ ണ്. ഗ്രാമവാസികളും നഗരവാസികളും തമ്മിൽ ഒട്ടേറെ വ്യത്യാസ ങ്ങളുള്ളതിനാൽ ഇങ്ങനെയൊരു വിഭജനം ആവശ്യമാണ്. ഗ്രാമീ ണരുടേയും നഗരവാസികളുടേയം ജീവിതരീതികൾ വ്യത്യസ്തമാ ണ്. അവരുടെ തൊഴിലുകളും സാമൂഹികാവസ്ഥകളും വ്യത്യാസ പെട്ടിരിക്കുന്നു. പ്രായ- ലിംഗ – തൊഴിൽഘടന, ജനസാന്ദ്രത, വിക സന നിലവാരം എന്നിവയുടെ കാര്യത്തിലും ഗ്രാമ നഗര പ്രദേശ ങ്ങൾ തമ്മിൽ വ്യത്യാസമുണ്ട്.

  • ജനസംഖ്യയെ ഗ്രാമീണരായും, നഗരവസികളായും വേർതിരി ക്കുന്നതിന് പല രാജ്യങ്ങളും പല മാനദണ്ഡങ്ങളാണ് അവലം ബിക്കുന്നത്.
  • ഭൂരിഭാഗം ജനങ്ങളും പ്രാഥമിക പ്രവർത്തനങ്ങളിൽ ഏർപ്പെ ട്ടിരിക്കുന്ന പ്രദേശങ്ങളെയാണ് പൊതുവെ ഗ്രാമീണ പ്രദേശ ങ്ങൾ എന്നു പറയുന്നത്. അതുപോലെ ഭൂരിഭാഗം ജനങ്ങളും പ്രാഥമികേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രദേ ശങ്ങളെ നഗരപ്രദേശങ്ങളായും കണക്കാക്കുന്നു.

ഗ്രാമപ്രദേശങ്ങളിലെയും, നഗരപ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതരീതികളും, ഭക്ഷണരീതികളും, തൊഴിലുകളും, സാമൂഹ്യ പരി സ്ഥിതികളും, ജനസാന്ദ്രതയും, വികസന നിലവാരവുമെല്ലാം വ്യത്യാ സപ്പെട്ടിരിക്കുന്നു. ഗ്രാമീണ ജനങ്ങൾ പ്രാഥമിക പ്രവർത്തനങ്ങളി ലേർപ്പെടുമ്പോൾ നാഗരിക ജനങ്ങൾ വിവിധ സേവനരംഗങ്ങളിൽ പ്രവർത്തിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ, ഗ്രാമപ്രദേശങ്ങളിൽ പുരുഷന്മാരും നഗരപ്രദേശങ്ങളിൽ സ്ത്രീകളുമാണ് കൂടുതലുള്ള ത്. പക്ഷേ ഇന്ത്യയിലും പാക്കിസ്ഥാനിലും നേപ്പാളിലും സ്ത്രീകളേ ക്കാൾ കൂടുതൽ പുരുഷന്മാരാണ് നഗരങ്ങളിൽ വസിക്കുന്നത്. നല്ല തൊഴിൽ തേടി ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് സ്ത്രീകളാണ് അമേരിക്കയിലും, കാനഡയിലും, യൂറോപ്പിലും കുടി യേറുന്നത്. ഈ രാജ്യങ്ങളിൽ കൃഷി യന്ത്രവത്ക്കരിക്കപ്പെട്ടിരിക്കു ന്നതിനാൽ പുരുഷന്മാരാണ് ഗ്രാമങ്ങളിൽ തങ്ങുന്നത്. ഏഷ്യൻ രാജ്യ ങ്ങളിൽ പുരുഷന്മാരാണ് കൂടുതലായും നഗരങ്ങളിലേക്ക് കുടിയേ റുന്നത്. നഗരങ്ങളിൽ സ്ത്രീകൾക്കനുയോജ്യമായ താമസ സൗകര്യ ങ്ങളുടേയും, ജോലി ലഭ്യതയുടേയും, സുരക്ഷിതത്വത്തിന്റെയൊക്കെ കുറവും, വർദ്ധിച്ച ജീവിത ചെലവും ഇതിനു കാരണമാകുന്നു.

Section – D

22 മുതൽ 27 വരെയുള്ള ഏതെങ്കിലും 4 ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഓരോന്നിനും 4 സ്കോറുകൾ ഉണ്ട്. (4 × 4 = 16)

Question 22.
ജനസംഖ്യ പരിവർത്തന സിദ്ധാന്തം വിശദീകരിക്കുക.
Answer:
ഒരു സമൂഹം ഗ്രാമീണവും കാർഷികവും നിരക്ഷരവുമായ തല ത്തിൽ നിന്ന് നാഗരികവും വ്യവസായവത്കൃതവും വിദ്യാസമ്പന്ന വുമായ സമൂഹമായി മാറുന്നതോടൊപ്പം, ആ പ്രദേശത്തെ ജനസംഖ്യ ഉയർന്ന ജനന മരണനിരക്കുള്ള അവസ്ഥയിൽ നിന്ന് താഴ്ന്ന ജന ന മരണനിരക്കുള്ള അവസ്ഥയിലേക്ക് പരിവർത്തനം സംഭവി ക്കുന്നു. ഒരു രാജ്യത്തെ ഭാവിജനസംഖു പ്രവചിക്കുന്നതിനുവേണ്ടി യാണ് ജനസംഖ്വാപരിവർത്തനസിദ്ധാന്തം ഉപയോഗിക്കുന്നത്.
Plus Two Geography Question Paper March 2020 Malayalam Medium 2
Plus Two Geography Question Paper March 2020 Malayalam Medium 3

ജനസംഖ്യാ പരിവർത്തനസിദ്ധാന്തത്തിനു 3 ഘട്ടങ്ങളാണുള്ളത്.
ഘട്ടം 1

  1. ഈ ഘട്ടത്തെ high fluctuating എന്നറിയപ്പെടുന്നു.
  2. ഉയർന്ന ജനന മരണനിരക്ക്
  3. ജനസംഖ്യാവളർച്ച വളരെ സാവധാനമായിരുന്നു
  4. ആയുർദൈർഘ്യം കുറവ്
  5. ജനങ്ങൾ നിരക്ഷരർ ആയിരുന്നു
  6. ജനങ്ങൾ കാർഷികവൃത്തിയിലേർപ്പെട്ടവരായിരുന്നു
  7. സാങ്കേതികവിദ്യയുടെ അഭാവം
  8. ബംഗ്ലാദേശ് മഴക്കാടുകളിലെ ആദിവാസികൾ ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു.

ഘട്ടം 2

  1. Expanding stage എന്നറിയപ്പെടുന്നു
  2. ഈ ഘട്ടത്തിന്റെ ആരംഭത്തിൽ ജനനനിരക്ക് ഉയർന്നുനിന്നു കാലക്രമേണ ജനനനിരക്ക് കുറഞ്ഞു അതോടൊപ്പം മരണനി രക്കു കുറഞ്ഞു.
  3. ആരോഗ്യ ശുചിത്വമേഖലയിലുണ്ടായ പുരോഗതിയാണ് മരണ നിരക്ക് കുറയുവാൻ കാരണമായത്.
  4. പെറു, ശ്രീലങ്ക, കെനിയ തുടങ്ങിയ രാജ്യങ്ങൾ ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു.

ഘട്ടം 3

  1. Low fluctuating stage എന്നറിയപ്പെടുന്നു
  2. ജനന – മരണനിരക്കുകൾ കുറഞ്ഞു
  3. ജനങ്ങൾ നഗരവത്ക്കരിക്കപ്പെട്ടു
  4. വിദ്യാഭ്യാസ സാങ്കേതിക രംഗങ്ങളിൽ പുരോഗതി കൈവരിച്ചു
  5. കാനഡ, ജപ്പാൻ, യു. എസ്. എ. എന്നീ രാഷ്ട്രങ്ങൾ ഈ സ്റ്റേജിൽ ഉൾപ്പെടുന്നു.

Plus Two Geography Question Paper March 2020 Malayalam Medium

Question 23.
i) ജലഗതാഗതത്തിന്റെ മെച്ചങ്ങൾ എന്തൊക്കെ?
ii) ഇന്ത്യയിലെ ഒരു പ്രധാന ദേശീയ ജലപാതയുടെ പേരെഴുതി അത് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ എഴുതുക.
Answer:

  1. ഭാരമേറിയ ചരക്കുകൾ വൻതോതിൽ ദൂരെയുള്ള ലക്ഷ്യസ്ഥാ നങ്ങളിൽ എത്തിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഗതാ ഗതമാർഗ്ഗമാണ് സമുദ്രമാർഗ്ഗം.
  2. ഗതാഗത ചെലവ് കുറവാണ്.
  3. സംരക്ഷണച്ചെലവ് കുറവാണ്
  4. കുടിയ ഇന്ധനക്ഷമത
  5. മലിനീകരണം കുറവ്
  6. ഗതാഗതകുരുക്ക് അനുഭവപ്പെടുന്നില്ല.
  7. മറ്റു ഗതാഗതങ്ങളെ അപേക്ഷിച്ച് അപകടസാധ്യത കുറവാണ്.
  8. പരിസ്ഥിതി സൗഹാർദമായ മാർഗ്ഗമാണിത്
ജലപാതകൾ വ്യാപ്തി
NW1 അലഹബാദ് – ഹാൽദിയ
NW2 സാദിയ – ധ്രുബി
NW3 കോട്ടപ്പുറം – കൊല്ലം

Question 24.
മുഖ്യ സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ നഗരങ്ങളെ വർഗീകരിച്ച് അവ ഓരോന്നിനും ഉദാഹരണങ്ങളെഴുതുക.
Answer:
വിവിധ തരം നാഗരിക വാസകേന്ദ്രങ്ങൾ (Types of Urban Semtlements)
നഗരങ്ങളുടെ വലിപ്പം, അവയുടെ പ്രവർത്തനങ്ങൾ, അവിടെ ലഭ്യ മാകുന്ന സേവനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നാഗരിക വാസസ്ഥലങ്ങളെ പല വിഭാഗങ്ങളായി തരം തിരിക്കാം. പട്ടണം, നഗരം, വിശാല നഗരം, വൻനഗരം, ദശലക്ഷ നഗരം, മഹാനഗരം എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടവ.

1) പട്ടണം (Town)
ഒരു പട്ടണത്തെ ഗ്രാമത്തിൽ നിന്ന് വ്യത്വസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജനസംഖ്യയുടെ വലിപ്പം, നിർമ്മാണ ഉല്പാ ദന പ്രവർത്തനങ്ങൾ, ചില്ലറ – മൊത്ത വ്യാപാരം, പ്രൊഫഷണൽ സേവനങ്ങൾ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. ഇവയെല്ലാം പട്ടണങ്ങളിൽ നിലനിൽക്കുന്നു.

2) നഗരം (City)
മുൻപന്തിയിൽ നിൽക്കുന്ന പട്ടണങ്ങളെയാണ് നഗരങ്ങൾ എന്നു പറയുന്നത്. “സംഘ ജീവിതത്തിന്റെ ഏറ്റവും ഉയർന്നതും സങ്കീർണ്ണവുമായ ഭൗതിക രൂപമാണ് നഗരമെന്ന് ലെവിസ് മുംഫോർഡ് അഭിപ്രായപ്പെടുന്നു. നഗരങ്ങൾ പട്ടണ ങ്ങളേക്കാൾ വലുതാണ്. പട്ടണങ്ങളേക്കാൾ കൂടുതൽ സാമ്പ ത്തിക പ്രവർത്തനങ്ങൾ നഗരങ്ങളിൽ നടക്കുന്നുണ്ട്. കൂടുതൽ ഗതാഗത സൗകര്യങ്ങൾ, പ്രമുഖമായ സാമ്പത്തിക സ്ഥാപന ങ്ങൾ, പ്രാദേശിക ഭരണ കാര്യാലയങ്ങൾ എന്നിവ നഗരങ്ങ ളിൽ ഉണ്ടായിരിക്കും.

3) വിശാലനനഗരം (Conurbation)
കോണർബേഷൻ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1915- ൽ നഗരാസൂത്രകനായ പാട്രിക് ഗെഡ്ഡസാണ് (Patrick Geddes), വ്യത്യസ്തമായ പട്ടണങ്ങളോ നഗരങ്ങളോ ലയി ച്ചു ചേർന്നുണ്ടായ വിസ്തൃതമായ നഗരങ്ങളെ യാണ് കോണർബേഷൻ എന്നു പറയുന്നത്. ഉദാ: ഗ്രേറ്റർ ലണ്ടൻ, മാഞ്ചസ്റ്റർ, ചിക്കാഗോ, ടോക്കിയോ, ഗ്രേറ്റർ മുംബൈ.

4) മഹാനഗരം (Megalopolis)
മെഗലാപോളിസ് എന്ന ഗ്രീക്കു പദത്തിന്റെ അർത്ഥം ‘മഹാ നഗരം’ (great city) എന്നാണ്. ജീൻ ഗോട്ട്മാൻ (1957) എന്ന (French Geographer) ഈ പദത്തെ പ്രശസ്തമാക്കിയത്. വിശാലനഗരങ്ങൾ (Conurbations) ചേർന്നുണ്ടാകുന്ന ഒരു ‘സൂപ്പർ മെട്രോപൊളിറ്റൻ മേഖല’യാണ് മഹാനഗരം. അമേ രിക്കയിലെ ബോസ്റ്റണിൽ നിന്ന് വാഷിംഗ്ടന്റെ തെക്കുഭാഗം വരെ വ്യാപിച്ചു കിടക്കുന്ന നഗരപ്രദേശം മഹാനഗരത്തിന് ഉദാഹരണമാണ്.

മഹാനഗരങ്ങളിൽ ഒരു കോടിയിലേറെ ജനസംഖ്യയുണ്ട്. മഹാ നഗരത്തിന്റെ പദവി കൈവരിച്ച ആദ്യ നഗരം ന്യൂയോർക്കാണ് (1950 – ൽ). ഇന്ന് 25-ലേറെ മഹാനഗരങ്ങൾ ലോകത്തുണ്ട്. വികസ്വര രാജ്യങ്ങളിലും മഹാനഗരങ്ങളുടെ എണ്ണം വർദ്ധി ച്ചുകൊണ്ടിരിക്കുകയാണ്.

5) ദശലക്ഷം നഗരം (Million City)
ഒരു നഗരത്തിലെ ജനസംഖ്യ പത്തുലക്ഷം കവിഞ്ഞാൽ അതിനെ ദശലക്ഷ നഗരം എന്നു വിളിക്കുന്നു. ലോകത്തിലെ ദശലക്ഷ നഗരങ്ങളുടെ എണ്ണം അതിവേഗം വർദ്ധിച്ചുകൊണ്ടി രിക്കുകയാണ്. ലണ്ടൻ, പാരിസ്, ന്യൂയോർക്ക് എന്നീ നഗരങ്ങൾ 19-ാം നൂറ്റാണ്ടിൽ തന്നെ ദശലക്ഷം നഗരങ്ങളായി മാറുകയു ണ്ടായി. 1950 – ൽ ലോകത്തൊട്ടാകെ 80 ദശലക്ഷനഗരങ്ങൾ ഉണ്ടായിരുന്നു. 2005 ആയപ്പോഴേക്കും അവയുടെ എണ്ണം 438 ആയി വർദ്ധിച്ചു.

Question 25.
‘എ’ കോളത്തിന് ഏറ്റവും അനുയോജ്യമായവ ‘ബി’, ‘സി’ കോള ങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത് എഴുതുക.

A B C
i. തോട്ടവിള കൃഷി ജൂമിങ്ങ് വിഭവസമാഹരണം
ii. മെഡിറ്ററേനിയൻ കൃഷി ഡെൻമാർക്ക് നെതർലാന്റ്, ഇറ്റലി ചാരം മണ്ണിന്റെ വളർ വർദ്ധിപ്പിക്കുന്നു.
iii. സഹകരണ കൃഷി പശ്ചിമ ആഫ്രിക്ക ഇന്ത്യ, ശ്രീലങ്ക സവിശേഷ വാണിജ്യ കൃഷിരീതി
iv. വെട്ടി ചുട്ട് കൃഷി മുന്തിരി കൃഷി യൂറോപ്യൻമാർ കോളനികളിൽ ആവിഷ്ക്കരിച്ചത്.

Answer:

A B C
i. തോട്ടവിള കൃഷി പശ്ചിമ ആഫ്രിക്ക ഇന്ത്യ, ശ്രീലങ്ക ചാരം മണ്ണിന്റെ വളർ വർദ്ധിപ്പിക്കുന്നു.
ii. മെഡിറ്ററേനിയൻ കൃഷി മുന്തിരി കൃഷി സവിശേഷ വാണിജ്യ കൃഷിരീതി
iii. സഹകരണ കൃഷി ഡെൻമാർക്ക് നെതർലാന്റ്, ഇറ്റലി വിഭവസമാഹരണം
iv. വെട്ടി ചുട്ട് കൃഷി ജൂമിങ്ങ് യൂറോപ്യൻമാർ കോളനികളിൽ ആവിഷ്ക്കരിച്ചത്.

Question 26.
തുല്യത, സുസ്ഥിരത, ഉല്പാദനക്ഷമത, ശാക്തീകരണം എന്നീ ആശ യങ്ങളിന്മേലാണ് മാനവവികസനം നിലനിൽക്കുന്നത്. ഇവയോരോ ന്നിനേയും സംബന്ധിച്ച കുറിപ്പുകൾ എഴുതുക.
Answer:
മാനവവികസനം (Human development)
മാനവവികസനം (Human development) എന്ന ആശയം മുന്നോട്ടുവെച്ച ശാസ്ത്രജ്ഞനാണ് മെഹബൂബ് – ഉൾഹക്ക് മെഹബൂബ് ഉൾഹക്കിന്റെ അഭിപ്രായത്തിൽ, മാനവവിക സനം എന്നത് “അന്തഃസത്തോടും ആരോഗ്യത്തും കൂടി ദീർഘ കാലം ജീവിക്കുന്നതിന് ഇഷ്ടമുള്ള ജീവിതമാർഗ്ഗങ്ങൾ തെര ഞെഞ്ഞെടുക്കുവാൻ ജനങ്ങൾക്കുള്ള സാധ്യതകൾ വർദ്ധിപ്പി ക്കുക എന്നതാണ്.

മാനവികവികസനത്തിന്റെ നെടും തൂണുകളായ നാല് സങ്കൽപ്പങ്ങളുണ്ട്.
(1) തുല്വത,
(2) സുസ്ഥിരത,
(3) ഉല്പാദന ക്ഷമത.
(4) ശാക്തീകരണം
Plus Two Geography Question Paper March 2020 Malayalam Medium 4
1) തുല്യത (Equity) – തുല്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവസരങ്ങളുടെ തുല്യതയാണ്. ജാതി മത വംശ – ലിംഗ സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമായ അവ സരങ്ങൾ ലഭിക്കണം എന്നാണ് ഇതിനർത്ഥം. എന്നാൽ സാധാരണയായി എല്ലാ സമൂഹങ്ങളിലും ഇങ്ങനെ സംഭാ വിക്കാറില്ല.

ഉദാഹരണത്തിന്, എല്ലാ രാജ്യങ്ങളിലും ഇടയ്ക്കുവെച്ച് പഠനം നിർത്തിപോകുന്ന കുട്ടികളുണ്ട്. സാധാരണയായി പെൺകു ട്ടികളും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികളുമാണ് പഠനം പൂർത്തി യാക്കാതെ സ്കൂൾ വിട്ടുപോകുന്നത് (ഉദാ: ഇന്ത്യ). വിദ്യഭ്യാ സത്തിനുള്ള അവസരം നഷ്ടമാകുന്നതോടെ അവരുടെ തെരെഞ്ഞെടുക്കലുകൾ പരിമിതപ്പെടുത്തുന്നു.

2) സുസ്ഥിരത (Sustainability) – സുസ്ഥിരത എന്നതുകൊണ്ട് അർത്ഥമാക്കുന്നത് അവസരം ലഭ്യതയുടെ തുടർച്ചയാണ്. ഇപ്പോഴത്തെ തലമുറയ്ക്ക് ലഭ്യമാകുന്ന എല്ലാ അവസര ങ്ങളും അടുത്ത തലമുറകൾക്കും ലഭ്യമാകണം എന്നർത്ഥം. പ്രകൃതിവിഭവങ്ങളും സാമ്പത്തിക വിഭവങ്ങളും അവ ഉപ യോഗിക്കുമ്പോൾ ഭാവിതലമുറയെ കൂടി കണക്കിലെടുക്ക ണം. വരുംതലമുറകളെക്കുറിച്ച് ചിന്തയില്ലാതെ വിഭവങ്ങ ളെല്ലാം നാം അമിതമായി ഉപയോഗിച്ചു തീർത്താൽ അവർക്ക് തെരെഞ്ഞെടുക്കാനുള്ള അവസരങ്ങൾ കുറയും. പെൺകുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നതിന്റെ പ്രാധാന്യം തന്നെ ഉദാഹണമായെടുക്കാം. പെൺകുട്ടികളെ സ്കൂളിലേക്ക യച്ചു പഠിപ്പിക്കുന്നതിന് നാം പ്രാധാന്വം നൽകുന്നില്ലെങ്കിൽ അവരുടെ ജീവിതത്തെ അത് സാരമായി ബാധിക്കും. അവർ വളർന്നു കഴിയുമ്പോൾ ഇഷ്ടമുള്ള തൊഴിൽ തെരെഞ്ഞെടു ക്കാൻ അവർക്ക് കഴിയാതെ വരും. പല അവസരങ്ങളും അവർക്ക് നഷ്ടമാകും. അതവരുടെ ജീവിതത്തിന്റെ മറ്റു വശ ങ്ങളേയും ബാധിക്കും. വീട്ടുജോലികളും കൂലിപ്പണിയം ചെയ്ത് അതവരുടെ ജീവിതം എരിഞ്ഞടങ്ങും. അതിനാൽ വരുംതല മുറകൾക്കു വേണ്ട അവസരങ്ങളും വിഭവങ്ങളും ഉറപ്പുവരു ത്തേണ്ട ഉത്തരവാദിത്വം ഓരോ തലമുറയ്ക്കുമുണ്ട്.

3) ഉല്പാദനക്ഷമത (Productivity) – മനുഷ്യന്റെ അദ്ധ്വാനപര മായഉല്പാദനക്ഷമതയെയാണ് ഇത് സൂചിപ്പിക്കുന്നത്. ജന ങ്ങളുടെ കഴിവുകൾ വികസിപ്പിച്ചുകൊണ്ട് അവരുടെ അദ്ധ്വാ നപരമായ (തൊഴിൽപരമായ) ഉല്പാദനക്ഷമത നിരന്തരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കണം. രാഷ്ട്രത്തിന്റെ യഥാർത്ഥ സമ്പത്ത് ജനങ്ങളാണ്. അവരുടെ അദ്ധ്വാനക്ഷമത മെച്ചപ്പെ ടണമെങ്കിൽ അവരുടെ അറിവ് വർദ്ധിപ്പിക്കാനുള്ള നടപടി കൾ സ്വീകരിക്കണം ഒപ്പം ഭേതപ്പെട്ട ആരോഗ്യപരിപാലന സൗകര്യങ്ങൾ നൽകുകയും വേണം.

4) ശാക്തീകരണം (Empowerment) – അവസരങ്ങൾ തെരെ ഞെഞ്ഞെടുക്കാനുള്ള ശേഷിയെയാണ് ശാക്തീകരണം എന്നതു കൊണ്ട് അർത്ഥമാക്കുന്നത്. സ്വാതന്ത്രവും കഴിവുകളും ഉണ്ടെങ്കിൽ മാത്രമെ അത്തരം ശേഷിയുണ്ടാകൂ. ജനങ്ങളെ ശാക്തീകരിക്കുന്നതിൽ സൽഭരണവും ജനോന്മുക നയ ങ്ങളും ആവശ്യമാണ്. സാമൂഹ്യവും സാമ്പത്തികവും അവ ശതയനുഭവിക്കുന്ന ജനവിഭാവങ്ങളുടെ ശാക്തീകരണത്തിന് പ്രത്യേക പരിഗണന നൽകേണ്ടതാണ്.

Plus Two Geography Question Paper March 2020 Malayalam Medium

Question 27.
വ്യവസായങ്ങളുടെ സ്ഥാനനിർണ്ണയഘടകങ്ങളിൽ ഏതെങ്കിലും നാലെണ്ണത്തെക്കുറിച്ച് ചർച്ച ചെയ്യുക.
Answer:
വ്യവസായങ്ങളുടെ സ്ഥാനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ (Factors influencing the Industrial Locations) വ്യവസായങ്ങളുടെ സ്ഥാനത്തെ (കേന്ദ്രീകരണത്തെ സ്വാധീനി ക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അവ താഴെ പറയുന്നവയാണ്.

1) കമ്പോള സാമീപ്യം
ഫാക്ടറിയിൽ നിർമ്മിക്കുന്ന വസ്തുക്കൾ വിറ്റഴിക്കുന്നതിന് കമ്പോളങ്ങൾ ആവശ്യമാണ്. അതിനാൽ വ്യവസാങ്ങളുടെ സ്ഥാന നിർണ്ണയത്തിൽ ഏറ്റവും പ്രധാന ഘടകം കമ്പോള സാമീപ്യമാണ്. ഫാക്ടറിയിലെ ഉല്പന്നങ്ങൾ ആവശ്യമുള്ള, അവ വില്പനക്കാരിൽ നിന്ന് വാങ്ങാൻ ശേഷിയുള്ള ജനങ്ങ ളെയാണ് കമ്പോളം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഏതാനും ജനങ്ങൾ മാത്രം താമസിക്കുന്ന ഉൾപ്രദേശങ്ങളിൽ വിപണി ചെറുതായിരിക്കും. അതേ സമയം യൂറോപ്പിലേയും അമേരിക്കയിലേയും ജപ്പാനിലേയും ആസ്ട്രേലിയയിലേയും വികസിത പ്രദേശങ്ങൾ വലിയ ആഗോള വിപണികളാണ്. കാരണം അവിടത്തെ ജനങ്ങളുടെ ക്രയശേഷി വളരെ ഉയർന്നതാണ്. ഏഷ്യയിലെ ജനസാന്ദ്രത കൂടിയ പ്രദേശ ങ്ങളും നല്ല വിപണികളാണ്. ചില വ്യവസായങ്ങൾക്ക് ആഗോള വിപണികളുണ്ട്. ഉദാ: വിമാന നിർമ്മാണ വ്യവ സായം, ആയുധ വ്യവസായം.

2) അസംസ്കൃത വസ്തുക്കളുടെ ലഭ്യത
അസംസ്കൃത വസ്തുക്കളുടെ ലഭ്യത വ്യവസായങ്ങളുടെ സ്ഥാനനിർണ്ണയത്തെ ഗണ്യമായി സ്വാധീനിക്കുന്നു. അസം സ്കൃത വിഭവങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന സ്ഥല ങ്ങളിലാണ് ഫാക്ടറികൾ സ്ഥാപിക്കേണ്ടത്. അസംസ്കൃത വിഭവങ്ങളുടെ ഉറവിടങ്ങളിൽ നിന്ന് അവയെ ഫാക്ടറിയിലെ ത്തിക്കാനുള്ള സുഗമമായ ഗതാഗത സൗകര്യങ്ങളും ഉണ്ടായിരി ക്കണം. വില കുറഞ്ഞതും വലിപ്പം കൂടിയതും തൂക്കം നഷ്ട പെടുന്നതുമായ അസംസ്കൃത വിഭവങ്ങൾ ഉപയോഗിക്കുന്ന ഫാക്ടറികൾ (ഇരുമ്പ്, പഞ്ചസാര, സിമന്റ് എന്നിവ ഉല്പാദിപ്പി ക്കുന്ന ഫാക്ടറികൾ) അത്തരം അസംസ്കൃത വിഭവങ്ങളുടെ (അയിര്, കരിമ്പ്, ചുണ്ണാമ്പ്) ഉറവിടങ്ങൾക്ക് അടുത്തുതന്നെ സ്ഥാപിക്കപ്പെടണം.

  • അസംസ്കൃത വിഭവങ്ങൾക്ക് കേടുപാടുകൾ സംഭവി ക്കാനുള്ള സാധ്യതയാണ് അവയുടെ ഉറവിടത്തിന്റെ സമീ പത്തുതന്നെ ഫാക്ടറികൾ സ്ഥാപിക്കാനുള്ള ഒരു പ്രധാന കാരണം.
  • കാർഷികോല്പന്നങ്ങളും പാലുല്പന്നങ്ങളും സംസ്ക രണം നടത്തുന്ന വ്യവസായങ്ങൾ കാർഷികോല്പന്നങ്ങ ളുടേയും പാൽ വിതരണത്തിന്റേയും ഉറവിടങ്ങൾക്കടു ഞായിരിക്കണം.

3) തൊഴിലാളികളുടെ ലഭ്യത
തൊഴിലാളികളുടെ ലഭ്യത വ്യവസായങ്ങളുടെ സ്ഥാനനിർണ്ണ യത്തെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്. ചില വ്യവ സായങ്ങൾക്ക് വിദഗ്ധരായ തൊഴിലാളികളുടെ സേവനം അനിവാര്യമാണ്. എങ്കിലും യന്ത്രവൽക്കരണവും ഓട്ടോമേ ഷനുമെല്ലാം തൊഴിലാളികളുടെ മേലുള്ള വ്യവസായങ്ങളുടെ ആശ്രയത്വം ഗണ്യമായി കുറച്ചിട്ടുണ്ട്.

ഊർജ്ജ ലഭ്യത
അലുമിനിയം വ്യവസായത്തെപ്പോലെ കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്ന വ്യവസായങ്ങളുടെ സ്ഥാനം ഊർജ്ജ വിത രണത്തിന്റെ ഉറവിടത്തിനരികെ തന്നെ ആയിരിക്കണം. മുമ്പ് കൽക്കരിയായിരുന്നു പ്രധാന ഊർജ്ജ ഉറവിടം. ഇപ്പോൾ ജലവൈദ്യുതി, പെട്രോളിയം തുടങ്ങിയ ഊർജ്ജസ്രോതസ്സു കൾ ഉപയോഗിച്ചാണ് മിക്ക ഫാക്ടറികളും പ്രവർത്തിക്കുന്നത്.

ഗതാഗത – വാർത്താവിനിമയ സൗകര്യങ്ങളുടെ ലഭ്യത
അസംസ്കൃത വിഭവങ്ങൾ ഫാക്ടറികളിലേക്ക് കൊണ്ടുവ രാനും നിർമ്മിത വസ്തുക്കൾ കമ്പോളങ്ങളിലെത്തിക്കാനും വേഗതയേറിയതും കാര്യക്ഷമവുമായ ഗതാഗത സൗകര്യങ്ങൾ അത്യാവശ്വമാണ്. വ്യവസായങ്ങളുടെ സ്ഥാന നിർണ്ണയത്തിൽ ഗതാഗതച്ചെലവ് പ്രധാന പങ്ക് വഹിക്കുന്നു. പശ്ചിമ യൂറ പ്പിലും അമേരിക്കയുടെ പൂർവ്വ ദേശങ്ങളിലും മികച്ച ഗതാ ഗത സംവിധാനങ്ങളുണ്ട്. ഈ പ്രദേശങ്ങളിൽ വ്യവസായ ങ്ങൾ കേന്ദ്രീകരിക്കപ്പെടുന്നതിന് ഇത് പ്രേരകമായിത്തീർന്നു.

  1. ആധുനിക വ്യവസായങ്ങൾക്ക് ഗതാഗത സംവിധാനങ്ങ ളിൽ നിന്ന് വേറിട്ടുകൊണ്ടുള്ള ഒരു നിലനിൽപ് അസാ ധമാണ്.
  2. വ്യവസായങ്ങൾക്ക് വാർത്താവിനിമയ സൗകര്യങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. വിവരങ്ങൾ കൈമാറാൻ അത് സഹായിക്കുന്നു.

4) ഗവൺമെന്റ് നയം
വ്യവസായങ്ങളുടെ സ്ഥാന നിർണ്ണയത്തിൽ ഗവൺമെന്റ് നയവും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ‘സന്തുലിതമായ സാമ്പത്തിക വികസനത്തെ പ്രോത്സാഹിപ്പിക്കുന് നയങ്ങ ളാണ് ഓരോ ഗവൺമെന്റും സ്വീകരിക്കുന്നത്. അതിനാൽ വ്യവസായങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ അവ സ്ഥാപിക്കു ന്നതിനുവേണ്ടിയുള്ള പ്രാദേശിക നയങ്ങൾക്ക് ഗവൺമെന്റ് രൂപം നൽകുന്നു. ഇതിന്റെ ഫലമായി ചില പ്രത്യേക പ്രദേശ ങ്ങളിൽ വ്യവസായങ്ങൾ സ്ഥാപിക്കപ്പെടുന്നു.

5) സമൂഹ സമ്പദ്വ്യവസ്ഥകളുടെ (Agglomeration Economies) സാമീപം
ഒരു മുഖ്യ വ്യവസായശാലയ്ക്കു ചുറ്റുമായി പരസ്പര ബന്ധ മുള്ള അനേകം ചെറുകിട വ്യവസായ യൂണിറ്റുകളുടെ ഒരു സമൂഹം തന്നെ രൂപം കൊള്ളാറുണ്ട്. മുഖ്യ വ്യവസായശാല യുടെ സാമീപ്യത്തിൽ നിന്ന് ഈ വ്യവസായങ്ങൾക്കെല്ലാം പ്രയോജനങ്ങൾ ലഭിക്കുന്നു. ഈ പ്രയോജനങ്ങളെയാണ് സമൂഹ സമ്പദ്വ്യവസ്ഥകൾ എന്നു വിളിക്കുന്നത്. വ്യത്യസ്ത വ്യവസായങ്ങൾ തമ്മിലുള്ള ബന്ധവും പരസ്പര സഹകര ണവും ചെലവു കുറയ്ക്കാനും സമ്പാദ്യമുണ്ടാക്കാനും സഹായകരമായിത്തീരുന്നു.

Section – E

28 മുതൽ 29 വരെയുള്ള ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം നൽകിയാൽ 6 സ്കോറുകൾ ലഭിക്കും. (1 × 6 = 6)

Question 28.
ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് താഴ്ന്ന ഉല്പാദനക്ഷമത. മറ്റു പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്യുക.
Answer:
ഇന്ത്യൻ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ (Problems of Indian Agriculture)
ഇന്ത്യൻ കാർഷിക മേഖല ധാരാളം പ്രശ്നങ്ങളെ നേരിടുന്നുണ്ട്. ഓരോ പ്രദേശത്തേയും കൃഷി, പരിസ്ഥിതി, ചരിത്രാനുഭവങ്ങൾ എന്നിവയ്ക്കനുസരിച്ച് ഈ പ്രശ്നങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ രാജ്യത്തെ ഭൂരിഭാഗം കാർഷിക പ്രശ്നങ്ങളും അതാതു പ്രദേശങ്ങളുമായി ബന്ധപ്പെട്ടവയാണ്. അതേ സമയം പൊതുവായ ചില പ്രശ്നങ്ങളും കാർഷികമേഖല നേരിടുന്നുണ്ട്. ഭൗതികമായ പരിമിതികളും സ്ഥാപനതലത്തിലുള്ള പ്രതിബന്ധങ്ങ ളുമെല്ലാം ഇതിലുൾപ്പെടുന്നു. ഇന്ത്യയിലെ കാർഷിക മേഖല നേരി ടുന്ന പ്രാദേശിക പ്രശ്നങ്ങളും പൊതുപ്രശ്നങ്ങളും താഴെ പറ യുന്നവയാണ്.

1) കാലവർഷത്തെ ആശ്രയിക്കൽ (Dependence on Erratic Monsoon)
ഇന്ത്യയിലെ കൃഷിഭൂമിയിൽ 33% ഭാഗത്തു മാത്രമെ ജലസേ ചന സൗകര്യമുള്ളൂ. ബാക്കിയുള്ള പ്രദേശങ്ങളിൽ മഴയെ മാത്രം ആശ്രയിച്ചാണ് കർഷകർ കൃഷി ചെയ്യുന്നത്. കാല വർഷം തെറ്റുകയോ ചതിക്കുകയോ ചെയ്താൽ ഈ പ്രദേ ശങ്ങളിലെ കൃഷി അവതാളത്തിലാകും എന്നർത്ഥം. തെക്കു – പടിഞ്ഞാറൻ കാലവർഷത്തിന്റെ ക്രമം തെറ്റിയാലോ, ശക്തി കുറഞ്ഞാലോ കൃഷിയെ അത് ദോഷകരമായി ബാധിക്കും. രാജസ്ഥാൻ പോലെയുള്ള വരൾച്ചാ സാധ്യതയുള്ള പ്രദേശ ങ്ങളിൽ കാലവർഷം വളരെ ദുർബലമാണ്. മഴയെ വിശ്വസിച്ച് അവിടെ കൃഷി ചെയ്യാൻ കഴിയില്ല. ഉയർന്ന വാർഷിക വർഷ പാതമുള്ള പ്രദേശങ്ങളിൽ പോലും മഴയുടെ അളവിൽ ഏറ്റ ക്കുറച്ചിലുകൾ സംഭവിക്കാറുണ്ട്. ഇത് വരൾച്ചക്കും വെള്ള പ്പൊക്കത്തിനുമെല്ലാം കാരണമാകുന്നു.

  • വരൾച്ചയും വെള്ളപ്പൊക്കവും ഇന്ത്യൻ കാർഷിക മേഖല നേരിടുന്ന ഇരട്ട ഭീഷണികളാണ്.
  • മഴ കുറവുള്ള പ്രദേശങ്ങളിലെ ഒരു പൊതു പ്രതിഭാസ മാണ് വരൾച്ച. വരൾച്ചാ ബാധിത പ്രദേശങ്ങളിൽ ആക സ്മികമായി വെള്ളപ്പൊക്കങ്ങളും ഉണ്ടായേക്കാം. മഹാ രാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വരണ്ട പ്രദേശങ്ങളില് 2006- ൽ പൊടുന്നനേ ഉണ്ടായ വെള്ളപ്പൊക്കങ്ങൾ ഇതിനുദാഹരണമാണ്.

2) കുറഞ്ഞ ഉല്പാദനക്ഷമത (Low Productivity) മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ കാർഷിക വിളവ് വളരെ താഴ്ന്ന നിലവാരത്തിലാണ്. ഉല്പാദനക്ഷമതയിലെ കുറവുമൂലം അന്താരാഷ്ട്ര നിലവാരത്തിലെത്താൻ രാജ്യ ത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. നെല്ല്, ഗോതമ്പ്, പരുത്തി, എണ്ണ ക്കുരുക്കൾ തുടങ്ങിയ വിളകൾക്ക് ഒരു ഹെക്ടർ ഭൂമിയിൽ നിന്ന് ലഭിക്കുന്ന വിളവ് യു.എസ്.എ., റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ലഭിക്കുന്നതിനേക്കാളും വളരെ കുറവാണ്.

  • ഇന്ത്യയിൽ ഭൂമിയുടെ മേലുള്ള സമ്മർദ്ദം വളരെ കൂടുത ലാണ്. അതുകൊണ്ടുതന്നെ കൃഷിഭൂമിയുടെ ലഭ്യത കുറ ഞ്ഞുവരികയാണ്. സ്വാഭാവികമായും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രാജ്യത്തെ കാർഷിക മേഖലയിലെ തൊഴിൽ ഉല്പാദനക്ഷമതയും വളരെ കുറവാണ്.
  • മഴയെ ആശ്രയിച്ച് കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ, പ്ര കിച്ച് പരുക്കൻ ധാന്യങ്ങളും, പയറുവർഗ്ഗങ്ങളും എണ്ണ ക്കുരുക്കളും കൃഷി ചെയ്യുന്ന പ്രദേശങ്ങളിൽ വളരെ തുച്ഛമായ വിളവു മാത്രമെ ലഭിക്കുന്നുള്ളു.

3) സാമ്പത്തിക ഞെരുക്കങ്ങളും കടബാധ്യതയും (Financial Constraints and Indebtedness)
ആധുനികമായ കൃഷിരീതികൾ വളരെ ചെലവേറിയതാണ്. പുതിയ സാങ്കേതകവിദ്യകൾ ഉപയോഗിച്ച് കൃഷി ചെയ്താൽ മാത്രമെ ഉയർന്ന ഉല്പാദനക്ഷമത കൈവരിക്കാൻ സാധിക്കു കയുള്ളൂ. ഇതിന് വലിയ മുതൽ മുടക്ക് ആവശ്യമാണ്. ചെറു കിട കർഷകർക്ക് ഈ ചെലവുകൾ താങ്ങാനാവില്ല. കൃഷി യിൽ മുതൽമുടക്കുന്നതിനാവശ്വമായ സമ്പാദ്യമൊന്നും അവർക്കുണ്ടാകില്ല. ഈ സാഹചര്യത്തിൽ സ്ഥാപനങ്ങളിൽ നിന്നും പണം പലിശയ്ക്കു കൊടുക്കുന്നവരിൽ നിന്നും കടം വാങ്ങി കൃഷി ചെയ്യാൻ അവർ നിർബന്ധിതമാകുന്നു. കാല വർഷ കെടുതി മൂലമോ വരൾച്ച മൂലമോ, അല്ലെങ്കിൽ മറ്റു കാരണങ്ങളാലോ കൃഷി തകർന്നാൽ കടം തിരിച്ചടക്കാൻ കർഷകർക്ക് സാധിക്കുകയില്ല. അങ്ങനെ കർഷകർ കരക്കെ ണിയിലകപ്പെടുകയും അവരുടെ ജീവിതം വഴിമുട്ടുകയം ചെയ്യുന്നു. കടക്കെണി മൂലമുള്ള കർഷകരുടെ ആത്മഹത്യ കൾ ഇന്ന് ഇന്ത്യയിലെ ഒരു സാധാരണ വാർത്തയാണ്.

4) ഭൂപരിഷ്കരണങ്ങളുടെ അഭാവം (Lack of Land Reforms) ഭൂവിതരണത്തിലെ അസമത്വം മൂലം ഇന്ത്യൻ കർഷകർ കാല ങ്ങളായി ചൂഷണം ചെയ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിലനിന്നിരുന്ന സെമിന്ദാരി സമ്പ്രദായം (ശാശ്വത ഭൂനികുതി വ്യവസ്ഥ), റയറ്റ് വാരി സമ്പ്രദായം, മഹൽവാരി സമ്പ്രദായം തുടങ്ങിയ ഭൂനികുതി വ്യവസ്ഥകൾ കർഷകരെ ചൂഷണം ചെയ്യുന്നവയായിരുന്നു. ഇതിലെ സമീന്ദാരി സമ്പ്രദായം കർഷകരെ അങ്ങേയറ്റം ചൂഷണം ചെയ്തു. സ്വാതന്ത്യപാ പ്തിക്കുശേഷം നിരവധി ഭൂപരിഷ്കരണ നിയമങ്ങൾ ഗവൺമെന്റ് കൊണ്ടു വരികയുണ്ടായി. എന്നാൽ അവ യൊന്നും നടപ്പിലാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഗവൺമെന്റുകൾക്കുണ്ടായിരുന്നില്ല. കരുത്തരായ ഭൂവുടമ കളെ പിണക്കാൻ പല സംസ്ഥാന ഗവൺമെന്റുകളും ധൈര്യ പെട്ടില്ല. ഗവൺമെന്റുകൾ ഭൂവുടമകളുടെ മുമ്പിൽ മുട്ടുമട ക്കിയതിനാൽ ഭൂപരിഷ്കരണങ്ങൾ വേണ്ടവിധത്തിൽ നടപ്പി ലാക്കപ്പെട്ടില്ല.

  • ഭൂപരിഷ്കരണങ്ങൾ നടപ്പിലാക്കപ്പെടാത്തതിന്റെ ഫല മായി ഭൂവിതരണത്തിലുള്ള അസമത്വം തുടർന്നു പോന്നു.
  • ഇത് കർഷക ചൂഷണം തുടരുന്നതിനും കാർഷിക വിക സനം തടയുന്നതിനും ഇടയാക്കി.

5) ചെറിയ കൃഷിയിടങ്ങളും ഭൂമി തുണ്ടുതുണ്ടാക്കലും (Small Farms and Fragmentation of Landholdings) ഇന്ത്യയിലെ കർഷകരിൽ ഭൂരിഭാഗവും ചെറുകിട കൃഷിക്കാ രാണ്. രാജ്യത്തെ 60 ശതമാനത്തിലേറെ കർഷകർക്കും ഒരു ഹെക്ടറിൽ താഴെ ഭൂമി മാത്രമെ കൈവശമുള്ളൂ. നല്ലൊരു ശതമാനം കർഷകർക്കും നാമമാത്രമായ ഭൂമി മാത്രമെയുള്ളൂ.

ജനസംഖ്യാ വർധനവുമൂലം ഭൂമിയുടെ ശരാശരി വലിപ്പം വീണ്ടും ചുരുങ്ങികൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഇന്ത്യയിൽ മിക്ക കൃഷിയിടങ്ങളും തുണ്ടുതുണ്ടാക്കപ്പെട്ടവയാണ്. തുണ്ടു തുണ്ടായ കൃഷിയിടങ്ങളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾ മിക്ക സംസ്ഥാനങ്ങളിലും ഉണ്ടായിട്ടില്ല. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് ഭൂമി കൈമാറ്റം ചെയ്യപ്പെടുമ്പോൾ അവ വീണ്ടും കീറിമുറിക്കപ്പെടുന്നു. ഇങ്ങനെ തുണ്ടുതുണ്ടാ ക്കപ്പെട്ട ചെറിയ വലിപ്പത്തിലുള്ള ഭൂമികളിൽ കൃഷി ഒട്ടും ആദായകരമല്ല, ചെറു കൃഷിയിടങ്ങളിൽ കൃഷിച്ചെലവ് കൂടു കയും വിളവ് കുറയുകയും ചെയ്യും.

6) വാണിജ്യവൽക്കരണത്തിന്റെ അഭാവം
(Lack of Commercialisation)
പല കർഷകരും സ്വന്തം ഉപയോഗത്തിനുവേണ്ടി മാത്രമാണ് കൃഷി ചെയ്യുന്നത്. ചെറിയ കൃഷിയിടങ്ങൾ മാത്രം സ്വന്തമാ യുള്ള അവർക്ക് സ്വന്തം ആവശ്യത്തിലേറെ ഉല്പാദിപ്പി ക്കാനോ വിപണിയിൽ വിറ്റഴിക്കാനോ ഉള്ള ശേഷിയില്ല. ചെറു കിട കർഷകരിൽ മിക്കവരും സ്വന്തം കുടുംബാവശ്വത്തി നുള്ള ഭക്ഷ്യധാന്യങ്ങളാണ് ഉല്പാദിപ്പിക്കാറുള്ളത്. കൃഷിയെ ആധുനികവൽക്കരിക്കാനോ വാണിജ്യവൽക്കരിക്കാനോ അവർക്കും കഴിയാറില്ല. ഇന്ത്യയിലെ ജലസേചന സൗകര്യ മുള്ള പ്രദേശങ്ങളിലാണ് കൃഷിയുടെ വാണിജ്യവൽക്കരണം വിപണിയെ ലക്ഷ്യമാക്കിയുള്ള ഉല്പാദനം) നടന്നിട്ടുള്ളത്.

7) വൻതോതിലുള്ള തൊഴിലില്ലായ്മ
(Vast under-employment)
ഇന്ത്യയിലെ കാർഷിക മേഖലയിൽ, പ്രത്യേകിച്ച് ജലസേചന സൗകര്യമില്ലാത്ത പ്രദേശങ്ങളിൽ, വൻതോതിലുള്ള തൊഴിലി ല്ലായ്മ നിലനിൽക്കുന്നുണ്ടു്. ഈ പ്രദേശങ്ങളിൽ കാലിക തൊഴിലില്ലായ്മ (Seasonal unemployment) വളരെ രൂക്ഷമാണ്. ഒരു കാർഷിക സീസൺ കഴിഞ്ഞാൽ അടുത്ത സീസൺ വരെ തൊഴിലൊന്നുമില്ലാതെ കർഷകർക്ക് സമയം ചെലവിടേണ്ടിവന്നു. അങ്ങനെ 4 മുതൽ 8 മാസം വരെ അവർ വെറുതെയിരിക്കേണ്ടി വരുന്നു. കാർഷിക സീസ ണിൽപോലും കർഷകർക്ക് വേണ്ടത്ര തൊഴിൽ ലഭിക്കാറില്ല. കാരണം പല കാർഷിക പ്രവർത്തനങ്ങൾക്കും കൂടുതൽ തൊഴിലാളികളെ ആവശ്യമില്ല. ചുരുക്കത്തിൽ, കർഷകർക്ക് വർഷത്തിലുടനീളം തൊഴിൽ ചെയ്യാനുള്ള അവസരങ്ങൾ കുറവാണ്.

8) കൃഷിയോഗ്യമായ സ്ഥലങ്ങളുടെ ഗുണശോഷണം
(Degradation of cultivable Land)
ഇന്ത്യയിലെ കാർഷിക മേഖല നേരിടുന്ന ഗുരുതരമായ മറ്റൊരു പ്രശ്നമാണ് കൃഷിഭൂമിയുടെ ഗുണശോഷണം ( അപചയം). തെറ്റായ ജലസേചന തന്ത്രവും കാർഷിക വിക സന പദ്ധതികളുമാണ് ഇതിനു കാരണം. മണ്ണിന്റെ ഗുണശോ ഷണം അതിന്റെ ഫലപുഷ്ടി നഷ്ടപ്പെടുത്തുന്നു. ജലസേ ചന സൗകര്യമുള്ള പ്രദേശങ്ങളിലാണ് ഈ ഭീഷണി ഏറ്റവുമ ധികം നിലനിൽക്കുന്നത്. വെള്ളക്കെട്ട്, മണ്ണിന്റെ ആൽക്കലി കരണം, ലവണീകരണം എന്നിവ മൂലം ധാരാളം കൃഷി പ്രദേ ങ്ങൾക്ക് അവയുടെ ഫലപുഷ്ടി നഷ്ടമായിട്ടുണ്ട്. ദശല ക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുടെ ഫലപുഷ്ടിയെ ഇവ ബാധിച്ചിട്ടുണ്ട്. അമിതമായ രാസവളപ്രയോഗവും കീടനാശി നികളുടെ ഉപയോഗവും മണ്ണിന്റെ ഗുണശോഷണത്തിന് കാര ണമായിട്ടുണ്ട്. പയറുവർഗ്ഗങ്ങൾക്കു പകരം മറ്റു വിളകൾ കൃഷി ചെയ്യാൻ തുടങ്ങിയതും, ബഹുവിള കൃഷിമൂലം മണ്ണ് തരി ശായിടുന്നതിന്റെ കാലാവധി കുറഞ്ഞതും ഭൂമിയുടെ ഗുണശോ ഷണത്തിന് കാരണമായി. അന്തരീക്ഷത്തിൽ നിന്ന് നൈട്രജൻ വലിച്ചെടുത്ത് മണ്ണിൽ നിക്ഷേപിച്ചുകൊണ്ട് ഭൂമിയെ പ്രകൃതിദ മായി ഫലഭൂയിഷ്ഠമാക്കുന്ന പ്രക്രിയകളെ ഇത് ഇല്ലാതാക്കി.

Question 29.
സൂചനകളുടെ അടിസ്ഥാനത്തിൽ വ്യവസായങ്ങളെ വർഗീകരിച്ച് അവ ഓരോന്നും വിശദമാക്കുക.
• വലിപ്പം
• ഉല്പന്നങ്ങൾ
• അസംസ്കൃത വസ്തുക്കൾ
• ഉടമസ്ഥത
Answer:
കുടിൽ വ്യവസായം
b) ഏറ്റവും ചെറിയ വ്യവസായ യൂണിറ്റാണ്
f) സ്വന്തം കുടുംബാംഗങ്ങളുടെ സഹായത്തോടെ നടത്തപ്പെ ടുന്നു.

ചെറുകിട വ്യവസായം
c) ഊർജ്ജം കൊണ്ടുപ്രവർത്തിക്കുന്ന ചെറുയന്ത്രങ്ങൾ ഉപയോ നിക്കുന്നു.
e) അർദ്ധ – വിദഗ്ധരായ തൊഴിലാളികൾ ജോലിചെയ്യുന്നു.

വൻകിടവ്യവസായം
a) ഉയർന്ന മൂലധനനിക്ഷേപവും ആയിരക്കണക്കിന് തൊഴി ലാളികളുടെ ലഭ്യത ആവശ്യമാണ്.
d) ആധുനിക ഉൽപാദന സാങ്കേതികവിദ്യയും വ്യത്യസ്ഥമായ അസംസ്കൃതവസ്തുക്കളും ഉപയോഗിക്കുന്നു.
Plus Two Geography Question Paper March 2020 Malayalam Medium 5

  • കാർഷികാധിഷ്ഠിത വ്യവസായങ്ങൾ : കൃഷിഭൂമിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന വിഭവങ്ങൾ അസംസ്കൃതവസ്തുവായി ഉപയോഗിച്ച് നടത്തപ്പെടുന്ന വ്യവസായമാണിത്. ഉദാ; പരു ത്തി, ചണം, സിൽക്ക്, ഭക്ഷ്യഎണ്ണ മുതലായവ.
  • ധാതു അധിഷ്ഠിത വ്യവസായങ്ങൾ : മണ്ണിൽ നിന്നും ഖനനം ചെയ്തെടുക്കുന്ന ധാതുക്കൾ അസംസ്കൃതവസ്തുക്കളായി ഉപയോഗിച്ചു നടത്തപ്പെടുന്ന വ്യവസായമാണിത്. ഉദാ: ആഭര നിർമ്മാണം, ഇരുമ്പുരുക്ക് വ്യവസായം മുതലായവ.
  • രാസാധിഷ്ഠിത വ്യവസായങ്ങൾ : പൊട്ടാസ്യം, ഗന്ധകം, ലവ ണങ്ങൾ, ധാതു എണ്ണ തുടങ്ങിയവ അസംസ്കൃതമായി ഉപ യോഗിക്കുന്ന വ്യവസായമാണിത്. ഉദാ: പ്ലാസ്റ്റിക്, കൃത്രിമനാരു കൾ തുടങ്ങിയവ.
  • വനാധിഷ്ഠിത വ്യവസായങ്ങൾ : വനവിഭവങ്ങളായ തടി, മുള തേൻ, മരത്തിന്റെ കറ തുടങ്ങിയവ അസംസ്കൃതവസ്തുക്കളായി നടത്തപ്പെടുന്ന വ്യവസായം. ഉദാ: പേപ്പർ, ഫർണിച്ചർ വ്യവസായം മുതലായവ.
  • മൃഗാധിഷ്ഠിത വ്യവസായങ്ങൾ : മൃഗങ്ങളുടെ തോല്, രോമം, പല്ല്, കൊമ്പ്, എല്ല് തുടങ്ങിയവ അസംസ്കൃതവസ്തുക്കളായി ഉപ യോഗിച്ചു നടത്തുന്ന വ്യവസായങ്ങളാണ് മൃഗാധിഷ്ഠിത വ്യവ സായങ്ങൾ. ഉദാ; ആനക്കൊമ്പുൽപ്പന്നങ്ങൾ (ivory), തുകൽ വ്യവസായം തുടങ്ങിയവ.

ഉടമസ്ഥാവകാശത്തെ അടിസ്ഥാനമാക്കി വ്യവസായങ്ങളെ മൂന്നായി തിരിക്കുന്നു.
Plus Two Geography Question Paper March 2020 Malayalam Medium 6

  • പൊതുമേഖലാ വ്യവസായങ്ങൾ : ഗവൺമെന്റിന്റെ ഉടമസ്ഥത യിലും നിയന്ത്രണത്തിലും നടത്തപ്പെടുന്ന വ്യവസായങ്ങളാണി വ. ഉദാ: സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡ് (SAI Ltd.), ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്.
  • സ്വകാര്യമേഖലാ വ്യവസായങ്ങൾ : സ്വകാര്യ വ്യക്തികളിന്മേൽ ഉട മസ്ഥാവകാശമുള്ള വ്യവസായങ്ങളാണിവ. ഉദാ; ടാറ്റാ അയൺ ആന്റ് സ്റ്റീൽ കമ്പനി
  • സംയുക്ത മേഖലാവ്യവസായങ്ങൾ : പൊതുമേഖലയും സ്വകാ ര്യമേഖലയും ഒത്തുചേർന്ന് നടത്തപ്പെടുന്ന വ്യവസായങ്ങളാ ണിവ. ഉദാ: ഓയിൽ ഇന്ത്യാ ലിമിറ്റഡ്, മാരുതി ഉദ്യോഗ് ലിമിറ്റഡ്.

Plus Two Geography Question Paper March 2020 Malayalam Medium

Section – F

നൽകിയിരിക്കുന്ന ഇന്ത്യയുടെ രൂപരേഖ ഭൂപടത്തിൽ താഴെ പറയുന്നവ തിരിച്ചറിഞ്ഞ് അടയാളപ്പെടുത്തുക. (6 × 1 = 6)

Question 30.
a) കരയാൽ ചുറ്റപ്പെട്ട ആന്ധ്രാപ്രദേശിലെ ഒരു തുറമുഖം,
b) കേരളത്തിലെ സോഫ്റ്റ്വെയർ സാങ്കേതിക ഉദ്യാനം
c) ഇന്ത്യയിലെ കാപ്പി ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം.
d) തമിഴ്നാട്ടിലെ ഒരു ലിഗ്നൈറ്റ് പാടം.
e) 2011-ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ഏറ്റവും ഉയർന്ന ജനസാന്ദ്രതയുള്ള സംസ്ഥാനം.
f) പഞ്ചാബിലെ ഒരു സാംസ്ക്കാരിക പട്ടണം.
Answer:
a) വിശാഖപട്ടണം
b) ടെക്നോപാർക്ക് (തിരുവനന്തപുരം)
c) കർണാടക
d) നെയ്ലി
e) ബീഹാർ
f) അമൃത്സർ

Leave a Comment