Reviewing Kerala Syllabus Plus Two History Previous Year Question Papers and Answers March 2023 Malayalam Medium helps in understanding answer patterns.
Kerala Plus Two History Previous Year Question Paper March 2023 Malayalam Medium
Time: 2 1/2 Hours
Total Score: 80
Question 1.
കോളത്തിന് അനുയോജ്യമായവ കോളത്തിൽ നിന്നും കണ്ടെത്തി എഴുതുക.
A | B |
കൻവർസിംഗ് | ഡൽഹി |
ബഹദൂർഷാ | കാൺപൂർ |
റാണി ലക്ഷ്മിബായ് | ആദ (ബീഹാർ) |
നാനാസാഹിബ് | ഝാൻസി |
Answer:
കൻവർസിംഗ് – ആം (ബീഹാർ)
ബഹദൂർഷ ll – ഡൽഹി
റാണി ലക്ഷ്മിബായ് – ഝാൻസി
നാനാസാഹിബ് – കാൺപൂർ
2 മുതൽ 7 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം (4 × 1 = 4)
Question 2.
പ്ളേറ്റോയുടെ രാജ്യം തിരിച്ചറിയുക.
(a) ചൈന
(b) സ്റോൻ
(c) ഇന്ത
(d) ഗ്രിമ്പ്
Answer:
(d) ഗ്രിമ്പ്
Question 3.
ഹുമയൂൺ രചിച്ചതാര്?
(a) ഗുൽബദൻ ബീഗം
(b) അബുൾ ഫസൽ
(c) ഹുമയൂൺ
(d) നൂർജഹാൻ
Answer:
(a) ഗുൽബദൻ ബീഗം
Question 4.
താഴെപ്പറയുന്നവയിൽ ഏതു തിണയാണ് തീരപ്രദേശം?
(a) മരുതം
(b) മുല്ല
(c) നെയ്തൽ
(d) പാലെ
Answer:
(c) നെയ്തൽ
Question 5.
ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനെ തിരിച്ചറി യുക.
(a) മാർത്താണ്ഡവർമ്മ
(b) ശക്തൻ തമ്പുരാൻ
(c) വേലുത്തമ്പി
(d) പഴശി രാജ
Answer:
(a) മാർത്താണ്ഡവർമ്മ
Question 6.
ചുവടെ കൊടുത്തിട്ടുള്ളവയിൽ ശക്തൻ തമ്പുരാൻ ഭരിച്ചിരുന്ന നാട് ഏത് ?
(a) തിരുവിതാംകൂർ
(b) കൊച്ചി
(c) കോഴിക്കോട്
(d) കണ്ണൂർ
Answer:
(b) കൊച്ചി
Question 7.
വാസ്കോഡഗാമ കോഴിക്കോട് എത്തിച്ചേർന്നത് ഏത് വർഷമാണ്?
(a) 1497
(b) 1600
(c) 1604
(d) 1498
Answer:
(d) 1498
Question 8.
ചുവടെ കൊടുത്തിട്ടുള്ളവയെ കാലഗണനയ്ക്കനു സരിച്ച് എഴുതുക.
• വൈക്കം സത്യഗ്രഹം
• കുണ്ടറ വിളംബരം
• ഗുരുവായൂർ സത്യഗ്രഹം
പഴശ്ശി കലാപം
Answer:
പഴശ്ശികലാപം (1793-1805
കുണ്ടറ വിളംബരം (1809)
വൈക്കം സത്യഗ്രഹം (1924 – 25)
ഗുരുവായൂർ സത്യഗ്രഹം (1931 – 32)
Question 9.
നല്കിയിട്ടുള്ള പ്രാചീന ഇന്ത്യയുടെ രൂപരേഖയിൽ ചുവടെ കൊടുത്തിട്ടുള്ള സ്ഥലങ്ങൾ അടയാളപ്പെടു ത്തുക.
(a) ഹരപ്പ
(b) മോഹൻ ജൊദാരോ
(c) ഡൊളാവിര
(d) കാലിബംഗാൻ
Answer:
(എ) ഹര്
(സി) ഡൊളാവര
(ബി) മോഹൻജൊദാരോ
(ഡി) കാലബംഗൻ
10 മുതൽ 18 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വിതം. (8 × 2 = 16)
Question 10.
ഹരപ്പൻ സംസ്കാരത്തിന്റെ അധപതനത്തിനുള്ള ഏതെ ങ്കിലും രണ്ട് കാരണങ്ങൾ എഴുതുക.
Answer:
കാലാവസ്ഥാമാറ്റം, വനനശീകരണം, വെള്ളപ്പൊക്കം, നദിയുടെ ഗതിമാറ്റൽ നദിയുടെ വറ്റിവരളൽ, ഭൂമിയുടെ അമിത ഉപയോഗം.
Question 11.
എൻഡോമി എക്സോഗമി എന്നിവയുടെ വ്യത്യാസം എഴുതുക.
Answer:
എൻഡോഗമി – ഗോത്രത്തിന് അകത്തുള്ള വിവാഹം
എക്സോഗമി – ഗോത്രത്തിനു പുറത്തുള്ള വിവാഹം
Question 12.
മഹാഭാരതം പോലുള്ള ഗ്രന്ഥങ്ങൾ വിശകലനം ചെയ്യു മ്പോൾ പരിഗണിക്കേണ്ട ഏതെങ്കിലും രണ്ട് ഘടകങ്ങൾ സൂചിപ്പിക്കുക.
Answer:
ഭാഷ, ഉള്ളടക്കം, ഗ്രന്ഥകാരൻ, തീയതി
Question 13.
വിജയനഗര സാമ്രാജ്യ സ്ഥാപകരുടെ പേരെഴുതുക.
Answer:
ഹരിഹരൻ, ബുക്കൻ
Question 14.
വിജയനഗര സാമ്രാജ്യത്തിലെ ഏതെങ്കിലും രണ്ട് വംശങ്ങളുടെ പേരെഴുതുക.
Answer:
സംഗമ, സാലുവ, തുളുവ, അരവിഡു
Question 15.
മഹാനവമി ദിബ്ബയെ കുറിച്ച് ഒരു ലഘുകുറിപ്പ് എഴു
Answer:
മഹാനവമി പോലെയുള്ള ഉത്സവങ്ങൾ മഹാനവമി ദിബ്ബയുമായി ബന്ധപ്പെട്ടതാണ്. ഉത്തരേന്ത്യയിൽ ‘ദസ്റ ബംഗാളിൽ “ദുർഗ്ഗപൂജ, ദക്ഷിണേന്ത്യയിൽ നവരാത്രി’ എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ ഈ ഉത്സവം അറിയപ്പെടുന്നു വിജയ നഗര രാജാക്കന്മാർ അവരുടെ പ്രൗഢിയും അധികാരവും മേധാവിത്വവും ഈ ഉത്സവവേളയിൽ പ്രദർശിപ്പിച്ചിരുന്നു.
മഹാനവമി ആഘോഷിക്കുമ്പോൾ ധാരാളം ചടങ്ങുകൾ അനുഷ്ഠിച്ചിരുന്നു. വിഗ്രഹാരാധന, രാജകീയ കുതി രയെ ആരാധിക്കൽ, മൃഗബലി എന്നിവ അതിലുൾ പ്പെടുന്നു.
നൃത്തനൃത്യങ്ങൾ, ഗുസ്തിമത്സരങ്ങൾ, ചമയ മണിഞ്ഞ കുതിര കളുടേയും ആനകളുടേയും ങ്ങളുടേയും തുടങ്ങിയ വ മഹാനവമി ആ ഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാറുണ്ട്. പ്രധാന നായകന്മാരും Nayaks സാമന്ത രാജാക്കന്മാരും, രാജാവിനും അദ്ദേഹത്തിന്റെ അതിഥികൾക്കും സമ്മാനങ്ങൾ കാഴ്ചവെക്കുന്നതും ഈ ഉത്സവത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. ഈ ആചാരങ്ങൾക്കെല്ലാം വലിയ പ്രതീകാത്മ കമായ അർത്ഥതലങ്ങൾ ഉണ്ടായിരുന്നു. ഉത്സവത്തിന്റെ അവസാന ദിവസം ഒരു തുറന്ന സ്ഥല ത്തുവെച്ച് അതിഗംഭീരമായ ഒരു ചടങ്ങ് സംഘടിപ്പിച്ചി
Question 16.
മുഗളന്മാരുടെ ഏതെങ്കിലും രണ്ട് തലസ്ഥാനങ്ങളുടെ പേരെഴുതുക.
Answer:
രുന്നു. ഈ ചടങ്ങിൽ വെച്ച് രാജാവ് അദ്ദേഹത്തിന്റെയും നായകന്മാരുടേയും ധിക്കും.
സൈന്യത്തെ നേരിട്ടു പരിശോ നായകന്മാർ രാജാവിനും കപ്പം നൽകുന്നത് ഈ സന്ദർ ഭത്തിലാണ്. നിശ്ചിതമായ കപ്പത്തോടൊപ്പം വിലപിടി പുള്ള ധാരാളം ഉപഹാരങ്ങളും അവർ രാജാവിന് സമാ നിച്ചിരുന്നു.
ആഗ്ര, ഫത്തേപ്പൂർ സിക്രി, ലാഹോർ, ഷാജഹാനാബാദ്
Question 17.
ക്യാബിനറ്റ് മിഷന്റെ ഏതെങ്കിലും രണ്ട് നിർദ്ദേശങ്ങൾ പട്ടികപ്പെടുത്തുക.
Answer:
ശുപാർശകൾ
• ബ്രിട്ടീഷ് പ്രവിശ്യകളേയും നാട്ടുരാജ്യങ്ങളേയും ഉൾപ്പെടുത്തി ഒരു ഇന്ത്യൻ യൂണിയൻ രൂപീകരി ക്കണം. ഇന്ത്യ ഏകീകൃതമായി തന്നെ നിലനിൽ
• പ്രതിരോധം, വിദേശകാര്യം, വാർത്താ വിനിമയം എന്നിവ യൂണിയൻ കൈകാര്യം ചെയ്യണം. മറ്റു വിഷയങ്ങൾ പ്രവിശ്യകളും നാട്ടുരാജ്യങ്ങളുമാണ് ഭരിക്കേണ്ടത്.
• നിലവിലുള്ള പ്രവിശ്വകളെ എ,ബി,സി എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി തിരിക്കും. എ ഗ്രൂപ്പിൽ ഹിന്ദു ഭൂരിപക്ഷമുള്ള പ്രവിശ്യകളാണ് ഉണ്ടായിരിക്കുക. ബി. ഗ്രൂപ്പിൽ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലെ മുസ്ലീം ഭൂരിപക്ഷ പ്രവിശ്യകളെ ഉൾപ്പെടുത്തും. സി. ഗ്രൂപ്പിൽ വടക്കു കിഴക്കു ഭാഗത്ത് ആസാം ഉൾപ്പെടെയുള്ള മുസ്ലീം ഭൂരിപക്ഷ പ്രവിശ്യകളെ ഉൾപ്പെടുത്തും.
• സ്വതന്ത്ര ഇന്ത്യൻ യൂണിയനു വേണ്ടി ഒരു ഭരണഘടനാ നിർമ്മാണ സമിതിയെ വിളിച്ചുകൂട്ടും. ഈ സമിതിയെ പ്രവിശ്വാ അസംബ്ലികൾ തെരഞ്ഞ ടുക്കും.
• ഭരണഘടന തയ്യാറാക്കുന്നതുവരെ വിവിധ രാഷ്ട്രീ യകക്ഷി നേതാക്കളെ ഉൾപ്പെടുത്തികൊണ്ടുള്ള ഒരു
ഇടക്കാല ഗവൺമെന്റ് കേന്ദ്രത്തിൽ രൂപീകരിക്കും. വിഭജനം അനിവാര്യമായിത്തീർന്നു. മിക്ക കോൺഗ്രസ് നേതാക്കന്മാരും വിഭജനത്തിന് എതിരായിരുന്നു വെങ്കിലും ഒടുവിൽ അതിനു സമ്മതം മൂളാൻ അവർ നിർബ്ബന്ധിതരായി. വിഭജനം നിർഭാഗ്യകരമാണെങ്കിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് അവർ വിശ്വസിച്ചു. വിഭജനത്തെ അപ്പോഴും ശക്തമായി എതിർത്തു നിന്ന രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ; ഗാന്ധിജിയും ഖാൻ അബ്ദുൾ ഗാഫർഖാനും
Question 18.
പ്രത്യക്ഷ സമരദിനം എന്നതുകൊണ്ട് നിങ്ങൾ അർത്ഥ മാക്കുന്നത് എന്ത്?
Answer:
ക്യാബിനറ്റ് മിഷന്റെ ചർച്ചകൾ ഫലം കാണാതെ വന്നപ്പോൾ, ലീഗിന്റെ പാകിസ്ഥാൻ ആവശ്യത്തിനുമേൽ സമ്മർദ്ദം ചെലുത്താനായി മുഹമ്മദാലി ജിന്ന പ്രത്യക്ഷ പ്രവർ ത്ത ന ദിനത്തിന് പ്രത്യക്ഷ സമരദിനത്തിന് ആഹ്വാനം ചെയ്തു. നിർദ്ദേശിക്കപ്പെട്ട ദിവസമായ 1947 ആഗസ്റ്റ് 16 ന് കൽക്കത്തയിൽ രക്തരൂക്ഷിതമായ കലാപങ്ങൾ പൊട്ടിപുറപ്പെട്ടു. അക്രമം ബംഗാളിലെ ഗ്രാമങ്ങളിലേക്കും പിന്നീട്, ബീഹാർ, യുണൈറ്റഡ് പ്രോവിൻസ്, പഞ്ചാബ് എന്നിവടങ്ങളിലേക്കും വ്യാപിച്ചു.
19 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 3 സ്കോർ വീതം. (2 × 3 = 6)
Question 19.
ലിഖിത തെളിവുകളുടെ ഏതെങ്കിലും മൂന്ന് പരിമിതകൾ പട്ടികപ്പെടുത്തുക.
Answer:
മങ്ങിയ അക്ഷരങ്ങൾ
മാഞ്ഞു പോയതോ കേടുപാട് പറ്റിയതോ ആയ അക്ഷരങ്ങൾ.
വാക്കുകളുടെ ശരിയായ അർത്ഥം മനസ്സിലാക്കാൻ കഴിയില്ല.
കാലത്തിന്റെ സംഹാരത്തെ അതിജീവിക്കാൻ കഴി യാത്ത ലിഖിതങ്ങൾ.
സ്ഥാപിച്ച വ്യക്തികളുടെ വീക്ഷണം.
Question 20.
കബീറിനെ കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
Answer:
കവികളായ സന്യാസിമാർക്കിടയിൽ കബീറിന് ഉയർന്ന ഒരു സ്ഥാനമുണ്ട്. കബീറിന്റെതാണെന്ന് കരുതപ്പെടുന്ന ശ്ലോകങ്ങൾ മുന്നു വ്യത്യസ്ത പാരമ്പര്യങ്ങളിലാണ് സമാ ഹരിക്കപ്പെട്ടിട്ടുള്ളത്. കബീർ, ബിജക്, കബീർ ഗ്രന്ഥാ വലി, ആദിഗ്രന്ഥ സാഹിബ്. കബീറിന്റെ കവിതകൾ പല ഭാഷകളിലും ഉപഭാഷകളിലും ലഭ്യമാണ്. അവയിൽ ചിലത് സന്ത്ഭാഷയിലും ഉത്ബൻസിയിലുമാണ് രചിക്ക പ്പെട്ടിട്ടുള്ളത്. പരമമായ സത്യത്തെ വിശദീകരിക്കുന്നതിന് അദ്ദേഹം വ്യത്യസ്ത പാരമ്പര്യങ്ങൾ ഉപയോഗിച്ചു. അല്ലാ ഹ, ഖുദ, ഹസ്റത്ത്, പീർ എന്നിവയാണ് ഇസ്ലാമിലെ പരമായ സത്യമെന്ന് കബീർ വിവരിക്കുന്നു. വേദപാര മ്പര്യത്തിലെ അലക്, നിരാകർ, ബ്രഹ്മൻ, ആമേൻ തുട ങ്ങിയ പദങ്ങളെ ഉപയോഗിച്ചു. യോഗ പാരമ്പര്യങ്ങ ളിൽനിന്നും ശബ്ദം, ശൂന്യം തുടങ്ങിയ പദങ്ങളും സ്വീ കരിച്ചു.
വ്യത്യസ്തവും ചിലപ്പോൾ പരസ്പര വിരുദ്ധവു മായ ആശയങ്ങൾ ഈ കവിതകളിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ഹിന്ദുമതത്തിന്റെ ബഹുദൈവാരാധനയും വിഗ്രഹഹാരാ ധനയേയും ആക്രമിക്കുന്നതിനായി അദ്ദേഹത്തിന്റെ ചില കാവ്യങ്ങൾ ഇസ്ലാമിക ആശയങ്ങളായ ഏക ദൈവ വിശ്വാസവും വിഗ്രഹവിരോധവും ഉപയോഗിക്കുകയു ണ്ടായി. കബീറിന്റെ പൈതൃകം പല വിഭാഗങ്ങളും അവ കാശപ്പെടുന്നുണ്ട്. വൈഷണവ പാരമ്പര്യത്തിലുള്ള ജീവ ചരിത്രങ്ങൾ അദ്ദേഹം ഒരു ഹൈന്ദവ കുടുംബത്തിലാണ് ജനിച്ചതെന്ന് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പുതുതായി ഇസ്ലാമതം സ്വീകരിച്ച് നെയ്ത്തുകാരുടെ സമുദായ ത്തിൽ പെട്ട ഒരു ദരിദ്ര കുടും ബമാണ് വളർ ത്തിയതെന്നും ഇതിൽ സൂചിപ്പിക്കുന്നു.
Question 21.
കിത്താബ് ഖാനയെക്കുറിച്ച് ലഘുകുറിപ്പ് എഴുതുക.
Answer:
മുഗൾ ഇന്ത്യയിലെ കൈയെഴുത്തു പ്രതികളുടെ നിർമ്മാണ കേന്ദ്രമായിരുന്ന കിത്താബ്ഖാന. ചക്രവർത്തി യുടെ കൈയെഴുത്ത് പ്രതികളുടെ സമാഹാരങ്ങൾ ഇവിടെ സൂക്ഷിക്കുകയും പുതിയ കൈയെഴുത്തു പ്രതികൾ ഇവിടെ നിർമിക്കുകയും ചെയ്തിരുന്നു.
22 മുതൽ 26 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (4 × 4 = 16)
Question 22.
മൗര്യന്മാരുടെ സൈനിക ഭരണത്തെ സംബന്ധിച്ച മെഗസ്തനീസിന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുക.
Answer:
സാമ്രാജ്യത്തിന്റെ ഭദ്രതയും ജനങ്ങളുടെ സുരക്ഷയും വര് ത്തിയിരുന്ന പ്രധാന സൈന്യമായിരുന്നു. സൈന്യത്തിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായാണ് സംഘടിപ്പിച്ചി രുന്നത്. മൗര്യ സൈനിക സംവിധാനത്തിൽ ആറ് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത് . കരസേന, അശ്വസേന, ഗജസേന തേര്, നാവിക സേന, ഗതാഗതം. ഗ്രീക്ക് സാതസ്സുകൾ പറയുന്ന തനുസരിച്ച് മൗര്യൻ സ്വത്തിൽ അറുപതിനായിരത്തിലേറെ കാലാൾ പടയാളികളും മുപ്പതിനായിരത്തിലേറെ കുതിരകളും ഒമ്പതിനായിരം ആനകളുമുണ്ടായിരുന്നു. അതേ സമയം ചില ചരിത്രകാരന്മാർ പറയുന്നത്. ഈ കണക്കുകൾ . അതിശയോക്തി കലർന്നതാണെന്നാണ്. സൈനിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ആറ് ഉപസമിതികളുള്ള ഒരു കമ്മിറ്റി ഉണ്ടായിരുന്നു വെന്ന് സൂചിപ്പിക്കുന്നുണ്ട്. ഉപസമിതിയും താഴെ പറയുന്ന ചുമതലകൾ നിർവഹിച്ചിരുന്നു.
- നാവികസേനയുടെ പ്രവർത്തനങ്ങൾ നോക്കിനടത്തി.
- രണ്ടാം ഉപസമിതി ഗതാഗതത്തിന്റേയും ഭക്ഷണ സാമഗ്രികളു ടെയും മേൽനോട്ടം വഹിച്ചു.
- മൂന്നാം ഉപസമിതി കാലാൾപടയുടെ ചുമതല നിർവഹിച്ചു.
- നാലാം ഉപസമിതി അശ്വസേനയെ നിയന്ത്രിച്ചു.
- അഞ്ചാം ഉപസമിതിക്കായിരുന്നു തേരുകളുടെ ചുമതല
- ആറാം ഉപസമിതി ആനകളുടെ പരിപാലനവും നിയന്ത്ര ണവും നിർവഹിച്ചു.
ഇതിൽ രണ്ടാമത്തെ ഉപസമിതിക്ക് വളരെ വിപുലമായ പ്രവർത്തനങ്ങളാണ് ഉണ്ടായിരുന്നത്. ചരക്ക് ഗതാഗത ത്തിനായി കാളവണ്ടികൾ ഒരുക്കുക, സൈനികർക്കും മൃഗങ്ങൾക്കും ഭക്ഷണം എത്തിക്കുക, സൈനികരെ പരി പാലിക്കാൻ സേവകരെയും കൈവേലക്കാരെയും നിയമിക്കുക എന്നിവയെല്ലാം അതിന്റെ ചുമതലകളായി രുന്നു.
Question 23.
ഒരു സ്തൂപത്തിന്റെ ഘടന വ്യക്തമാക്കുക.
Answer:
ബുദ്ധമതം – അർദ്ധവൃത്താകൃതിയിലുള്ള മകുടം
അണ്ഡം, ഹർമികം, യഷ്ടി, ത്രി
Question 24.
വിജയനഗര സാമ്രാജ്യത്തിലെ അമരനായക സംവിധാന ത്തിന്റെ സവിശേഷതകൾ വിശദമാക്കുക.
Answer:
വിജയനഗര സാമ്രാജ്യത്തിന്റെ ‘അമര നായക’ സമ്പ്രദായം നിലനിന്നിരുന്നു. ഡെൽഹി സുൽത്താന്മാരുടെ ‘ഇക്താ സമ്പ്രദായത്തിന്റെ പല സവിശേഷതകളും അമരനായക സമ്പ്രദായത്തിന് ഉണ്ടായിരുന്നു. അമരനായകന്മാർ
സൈനിക മേധാവികളായിരുന്നു. വിജയനഗര രാജാക്കന്മാർ അവർക്കു ഭരിക്കുന്നതിനു വേണ്ടി ചില പ്രദേശങ്ങൾ നൽകിയിരുന്നു. ഈ പ്രദേശങ്ങളെ അമര എന്നാണ് വിളിച്ചിരുന്നത്.
ഈ പ്രദേശങ്ങളുടെ അഥവാ അമരത്തിന്റെ ഭരണം നിർവഹിച്ചിരുന്നത് നായകന്മാരാണ്. അതുകൊണ്ടാണ് അവരെ അമരനായകന്മാർ എന്നു വിളിച്ചിരുന്നത്. ഈ പ്രദേശത്തെ കർഷകർ, കൈവേലക്കാർ, കച്ചവടക്കാർ എന്നിവരിൽ നിന്ന് നികുതികളും മറ്റു കരങ്ങളും അവർ പിരിച്ചെടുത്തു. വരുമാനത്തിൽ ഒരു ഭാഗം സ്വകാര്യ ആവശ്യങ്ങൾക്കുവേണ്ടി അവർ ഉപയോഗിച്ചു. മറ്റൊരു മാർഗ്ഗം ഒരു നിശ്ചിത എണ്ണം കുതിരകളേയും ആനകളേയും നിലനിർത്തുന്നതിനുവേണ്ടി ചെലവഴിച്ചു വരുമാനത്തിന്റെ ചെറിയൊരു ഭാഗം ക്ഷേത്രപരിപാലനത്തിനും ജലസേചന പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചിരുന്നു.
അമരനായകന്മാർ വിജയനഗര രാജാക്കന്മാർക്ക് സൈ നിക സഹായം നൽകിയിരുന്നു. ഈ സൈനിക ശക്തി ഉപയോഗിച്ചാണ് രാജാക്കന്മാർ ദക്ഷിണ ഉപദ്വീപ് പൂർ ണ്ണമായും അവരുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നത്. അമരനായകന്മാർ രാജാവിന് വർഷംതോറും കപ്പം നൽ കണമായിരുന്നു. മാത്രമല്ല രാജകൊട്ടാരത്തിൽ ചെന്ന് രാജാവിന് സമ്മാനം നൽകികൊണ്ട് അദ്ദേഹത്തോടുള്ള അവരുടെ കൂറ് പ്രകടിപ്പിക്കണമായിരുന്നു. അമര നായകന്മാരുടെ മേലുള്ള നിയന്ത്രണം കാണിക്കുന്നതി നുവേണ്ടി രാജാക്കന്മാർ അവരെ ഇടയ്ക്കിടെ സ്ഥലം മാറ്റിയിരുന്നു. എങ്കിലും 17-ാം നൂറ്റാണ്ടോടെ അമരനായ കന്മാർ ശക്തരായിത്തീർന്നു. രാജാവിന്റെ അധികാര പോലും അവർ വെല്ലുവിളിക്കാൻ തുടങ്ങി.
Question 25.
അക്ബർനാമ രചിച്ചതാര് ? അതിനെക്കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാക്കുക.
Answer:
അക്ബർ നാമയുടെ രചയിതാവായ അബ്ദുൾ ഫസൽ മുഗൾ തലസ്ഥാനമായ ആഗ്രയിലാണ് വളർന്നുവന്നത്. അറബിക്, പേർഷ്യൻ, ഗ്രീക്ക് തത്ത്വചിന്തയിലും, സൂഫി സത്തിലും അദ്ദേഹത്തിന് നല്ല പാണ്ഡിത്യം ഉണ്ടായിരു ന്നു. അദ്ദേഹം ഊർജ്ജസ്വലനായ ഒരു താർക്കികനും ഒരു സ്വതന്ത്ര ചിന്തകനുമായിരുന്നു. യാഥാസ്ഥിതികരായ ഉലമമാരുടെ അഭിപ്രായങ്ങളെ അദ്ദേഹം നിശിതമായി എതിർത്തു പോന്നു. അബുൾ ഫസലിന്റെ ഈ യോഗ തകളിൽ ആകൃഷ്ടനായ അക്ബർ അദ്ദേഹത്തെ തന്റെ ഉപദേശകനും വക്താവുമായി നിയമിച്ചു.
മത യാഥാസ്ഥി തികരുടെ നിയന്ത്രണത്തിൽ നിന്നും സ്വാധി ന ത്തിൽനിന്നും രാഷ്ട്രത്തെ സ്വതന്ത്രമാക്കുക എന്നതായി രുന്നു അക്ബറിന്റെ ഒരു പ്രധാന ലക്ഷ്യം. ഒരു കൊട്ടാര ചരിത്രകാരൻ എന്ന നിലയിൽ അബുൾ ഫസൽ അക്ബ റിന്റെ ഭരണവുമായി ബന്ധപ്പെട്ട ആശയങ്ങൾക്ക് രൂപം നൽകുകയും വിനിമയം നടത്തുകയും ചെയ്തു. അക്ബർ നാമയെ മൂന്നു ഗ്രന്ഥങ്ങളായി വിഭജിച്ചിരി ക്കുന്നു. അതിൽ ആദ്യത്തെ രണ്ടെണ്ണം ദിനവൃത്തങ്ങളാ ണ്. മൂന്നാമത്തെ ഗ്രന്ഥം അയിൻ – ഇ . അക്ബാരിയാണ്. ആദ്യത്തെ രണ്ടുവാല്യങ്ങൾ മാനവരാശിയുടെ ചരിത്രം ആദം മുതൽ അക്ബറിന്റെ ജീവിതത്തിന്റെ 30 വർഷത്തെ ചരിത്രത്തെ വിവരിക്കുന്നു.
രണ്ടാമത്തെ വാല്യം അക്ബ റിന്റെ 46 വർഷത്തെ ചരിത്രത്തോടെ അവസാനിക്കുന്നു. അക്ബറിന്റെ കാലഘട്ടത്തെകുറിച്ച് വിശദമായ വിവരം നൽകുന്നതാണ് ഈ ഗ്രന്ഥം. അതേസമയം ഇത് അക്ബ റിന്റെ സാമ്രാജ്യത്തിലെ എല്ലാ ഘടകങ്ങളെയും കുറിച്ച് വിശദമായ വിവരം നൽകുന്നുണ്ട്. കാലഗണത്തെ സൂചി പ്പിക്കാതെ ഭൂമിശാസ്ത്രവും, സാമൂഹികവും ഭരണപ രവും സാംസ്കാരികവുമായ കാര്യങ്ങൾ ഇതിൽ വിവരി ക്കുന്നുണ്ട്.
Question 26.
മഹാത്മാഗാന്ധിയുടെ ആദ്യകാല സമരങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തെക്കുറിച്ച് വിവരിക്കുക.
Answer:
ചമ്പാരൻ സത്യഗ്രഹം 1917 – ബീഹാർ – നീലം കർഷകർ ഖേഡ സത്യഗ്രഹം – 1918 – ഗുജറാത്ത് കർഷകർ അഹമ്മദാബാദ് തുണിമിൽ സമരം 1918 – ഗുജറാത്ത്
27 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 5 സ്കോർ വീതം. (2 × 5 = 10)
Question 27.
മഗധ ശക്തമായ ഒരു മഹാജലപദമായി തീർന്നതിന്റെ കാരണങ്ങൾ വിശകലനം ചെയ്യുക.
Answer:
കൃഷിക്കനുയോജ്യമായ ഫലഭൂയിഷ്ടമായ ഭൂമി, ഇരുമ്പ് ഖനികൾ, ആനകളെ യുദ്ധത്തിൽ ഉപയോഗിച്ചു. ഗംഗയും പോഷകനദികളും ഗതാഗത സൗകര്യമൊരുക്കി, ശക്തന്മാരായ രാജാക്കന്മാർ, തലസ്ഥാനങ്ങളുടെ ത പ്രധാനമായ സ്ഥാനം.
Question 28.
ബുദ്ധന്റെ പ്രധാന പ്രബോധനങ്ങൾ വിശദീകരിക്കുക.
Answer:
- എല്ലാ വസ്തുക്കൾക്കും ജീവനുണ്ട്.
- അഹിംസ
- സ്വയംപീഡനം
- സന്യാസജീവിതം
Question 29.
കർണാടകത്തിലെ വിവ പാരമ്പര്വത്തിന്റെ പ്രധാന തത്വങ്ങൾ വിലയിരുത്തുക.
Answer:
12-ാം നൂറ്റാണ്ടിൽ കർണ്ണാടകത്തിൽ ഒരു പുതിയ ഭകതി പ്രസ്ഥാനം ഉയർന്നുവന്നു. ബാസവം (1106-1168 എന്ന പേരുള്ള ഒരു ബ്രാഹ്മണനാണ് ഇതിനു നേതൃത്വ മേകിയത്. വീരശൈവ പ്രസ്ഥാനം അഥവാ ലിംഗായത എന്ന പേരിൽ ഇതറിയപ്പെടുന്നു. ബാസവണ്ണ തുടക്ക ത്തിൽ ഒരു ജൈനമത വിശ്വാസിയായിരുന്നു. ഒരു ചാലുക്യ രാജാവിന്റെ (ബിജാല കാളാപുരി രാജാവ്) സ ദസ്സിൽ മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. കടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ജൈനമത വുമായി തെറ്റിപിരിഞ്ഞ് ബാസവണ്ണ അദ്ദേഹത്തിന്റെ മരു മകനുമായി ചേർന്ന് വീരശൈവ പ്രസ്ഥാനത്തിന് രൂപം നൽകി. അദ്ദേഹത്തിന്റെ അനുയായികൾ വീരശൈവ ന്മാർ ശിവന്റെ നായകന്മാർ) അഥവാ ലിംഗായതർ (ലിംഗ ധാരികൾ) എന്നറിയപ്പെട്ടു. ലിംഗായതർ ഒരു പ്രധാന സമു ദായമായി ഇപ്പോൾപോലും ഈ പ്രദേശത്ത് നിലനിൽക്കു ന്നുണ്ട്.
1) വിരശൈവർ ശിവഭക്തരായിരുന്നു. ലിംഗരൂപത്തി ലുള്ള ശിവനെയാണ് അവർ ആരാധിച്ചത്. വീരശൈ വർ പതിവായി ഒരു ചെറു ശിവലിംഗത്തെ ധരിച്ചിരു ന്നു. ഇടത്തെ തോളിൽ ഒരു ചരടിൽ ഉറപ്പിച്ച വെള്ളി ചെല്ലത്തിലാണ് ശിവലിംഗം സൂക്ഷിച്ചിരുന്നത്. ജന മ്മയെ (jangamma) അഥവാ നാടോടികളായ സന്ന്യാസിമാരെയും അവർ ആരാധിച്ചിരുന്നു.
2) ഭക്തന്മാർ അവരുടെ മരണശേഷം ശിവനിൽ ലയി ക്കുമെന്നും ലോകത്തേയ്ക്ക് തരിച്ചുവരില്ലെന്നും ലിംഗായതർ വിശ്വസിക്കുന്നു. അതിനാൽ ധർമ്മശാ സ്ത്രങ്ങൾ അനുശാസിക്കുന്ന ശവദാഹം പോലെ യുള്ള ശവസംസ്കാര ചടങ്ങുകൾ അവർ അനു ഷ്ഠിക്കാറില്ല. പകരം മൃതശരീരത്തെ ആചാരനുഷ്ഠാ നങ്ങളോടെ അവർ കുഴിച്ചുമൂടാറാണ് പതിവ്.
3) ലിംഗായതർ ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചു. ബ്രാഹ്മ ണർ ചില വിഭാഗങ്ങളിൽ ആരോപിക്കുന്ന തീണ്ടലി നെയും (Pollution) അവർ ശക്തമായെതിർത്തു. പുനർജ്ജന്മ സിദ്ധാന്തത്തേയും അവർ ചോദ്യം ചെയ്തു. ഇതിന്റെ ഫലമായി ബ്രാഹ്മണ സാമൂഹ്യ ക്രമത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്ന് ധാരാളം അനുയായികളെ അവർക്കു ലഭിച്ചു.
4) ധർമ്മശാസ്ത്രങ്ങൾ നിരാകരിച്ച പ്രായപൂർത്തി വിവാ ഹത്തേയും വിധവാ വിവാഹത്തേയും ലിംഗായതർ പ്രോത്സാഹിപ്പിച്ചു. അതേ സമയം ഉപവാസം സദ്യ, തീർത്ഥാടനം, ബലിദാനം എന്നിവയെ അവർ നിഷേ ധിക്കുകയും ചെയ്തു.
30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണ ത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 30.
ചുവടെ കൊടുത്തിട്ടുള്ള സൂചനകളെ അടിസ്ഥാന പ്പെടുത്തി രാഷൻ നഗരാസൂത്രണത്തിന്റെ പ്രധാന സവിശേഷതകൾ
• വിവരിക്കുക.
• കോട്ട നഗരം
• വലിയ കുളം
• ഗാർഹിക വാസ്തുവിദ്യ
Answer:
ഹാരപ്പൻ സംസ്കാരം ഒരു നഗര സംസ്കാരമാണെന്ന് തെളിയിക്കുന്ന ധാരാളം തെളിവുകൾ ചരിത്രം ബാക്കി വെച്ചിട്ടുണ്ട്. ഹാരപ്പൻ സംസ്കാരത്തിന്റെ ഏറ്റവും പ്രസിദ്ധമായ സൈറ്റാണ് മോഹൻജോദാരോ, ഹാരപ്പയ്ക്കു ശേഷമാണ് ഇത് കണ്ടുപിടിക്കപ്പെട്ടത്. ഹാരപ്പൻ സംസ്കാരത്തിന്റെ നഗരാസൂത്രണം, വീടുകൾ, മുദ്രകൾ എന്നിവയെക്കു റിച്ചുള്ള മിക്ക വിവരങ്ങളും ലഭിച്ചിട്ടുള്ളത് മോഹൻജോ ദാരോയിൽ നിന്നാണ്. സിന്ധിലെ ലാർക്കാന ജില്ലയിൽ സിന്ധുനദിയുടെ തീരത്താണ് ഈ വൻനഗരം സ്ഥിതി ചെയ്യുന്നത്. മോഹൻ ജോദാരോ എന്ന പദത്തിന്റെ അർത്ഥം “മരിച്ചവരുടെ കുന്ന്? (The mound of the dead} എന്നാണ്. ഇവിടെ നടത്തിയ ഉത്ഖനനങ്ങൾ ആസൂത്രിതമായി ഒരു നഗര കേന്ദ്രത്തിന്റെ അവശിഷ്ട ങ്ങൾ വെളിച്ചത്തു കൊണ്ടുവന്നു. ഈ നഗരത്തെ രണ്ടു ഭാഗങ്ങളായി തിരിച്ചിരുന്നു. 1. കോട്ട (The Citadel) 2. കീഴ്പട്ടണം (The Lower Town).
കോട്ട (The Citadel)
മനുഷ്യനിർമ്മിതമായ ഒരു ചെറിയ വേദിയാണ് (Platform) കോട്ട നഗരത്തിന്റെ പടിഞ്ഞാറേ ഭാഗത്താണ് ഇത് നിർമ്മി ക്കപ്പെട്ടിട്ടുള്ളത്. നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗമാണ് കോട്ട. ഇതിന്റെ അസാധാരണ ഉയരത്തിന് രണ്ട് കാരണ ങ്ങളുണ്ട്. ഒന്നാമതായി, ഒരു ഉയർന്ന പ്രദേശത്താണ് അത് നിർമ്മിച്ചിട്ടുള്ളത്. രണ്ടാമതായി, അതിലെ കെട്ടിടങ്ങൾ മണ്ണു
കൊണ്ടുള്ള ഇഷ്ടികകൾക്ക് മുകളിലാണ് നിർമ്മിച്ചിട്ടുള്ളത്. കോട്ടയെ മതിലുകൾ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. അതിനാൽ കീഴ്പ്പട്ടണത്തിൽ നിന്ന് അത് വേറിട്ടു നിൽക്കുന്നു. കോട്ട യിൽ ധാരാളം വലിയ കെട്ടിടങ്ങളുണ്ട്. അവ പൊതു കെട്ടിടങ്ങളാണെന്ന് കരുതപ്പെടുന്നു. പ്രത്യേകമായ പൊതുലക്ഷ്യങ്ങൾക്കുവേണ്ടിയാണ് അവ ഉപയോഗിക്ക പെട്ടിരുന്നത്. കലവറ, വലിയ കുളിപ്പുര എന്നിവയാണ് കോട്ടയിലെ പ്രധാന കെട്ടിടങ്ങൾ. Benin (The Warehouse]
മോഹൻജോദാരോയിലെ ഏറ്റവും വലിയ കെട്ടിടം അവി ടഞ്ഞ കലവം അഥവാ ധാന്യപ്പുരയാണ്. ഈ കെട്ടിട ത്തിന്റെ കീഴ്ഭാഗം ഇഷ്ടികകൾ കൊണ്ടാണ് നിർമ്മിച്ചി ട്ടുള്ളത്. അത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. കലവ റയുടെ മേൽഭാഗം മരം കൊണ്ടാണ് നിർമ്മിച്ചിരുന്നത്. അവയെല്ലാം വളരെ കാലം മുമ്പുതന്നെ ദ്രവിച്ചു പോയി രിക്കുന്നു. മിച്ചം വരുന്ന ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചുവെ ക്കുന്നതിനാണ് കലവറകൾ ഉപയോഗിച്ചിരുന്നത്. nelo azglaze (The Great Bath} മോഹൻജോദാരോയിലെ കോട്ടയ്ക്കുള്ളിൽ കാണപ്പെ ടുന്ന ഏറ്റവും പ്രധാനപ്പെട്ട പൊതുകെട്ടിടം വലിയ കുളി പുരയാണ്. ദീർഘചതുരാകൃതിയിലുള്ള ഒരു വലിയ കുളിപ്പുര. നാലുവശങ്ങളും ഇടനാഴികയാൽ ചുറ്റപ്പെട്ട ഒരു അങ്കണത്തിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്.
കുളത്തിലേക്ക് ഇറങ്ങുന്നതിന് വടക്കും തെക്കും ഭാഗ ങ്ങളിലായി പടവുകളുണ്ട്. കുളത്തിലെ ജലം ചോർന്നു പോകാതിരിക്കുന്നതിനുവേണ്ടി അതിന്റെ അടിത്തട്ട് ഇഷ്ടികകളും ചുണ്ണാമ്പു കൊണ്ടുള്ള ചാന്തും ഉപയോ ഗിച്ച് ഉറപ്പിച്ചിട്ടുണ്ട്. കുളത്തിന്റെ മൂന്നു വശങ്ങളിലും മുറി കളുണ്ട്. ഒരു മുറിയിലെ വലിയ കിണറിൽ നിന്നാണ് കുള ത്തിലേക്കുള്ള വെള്ളം കൊണ്ടുവന്നിരുന്നത്. കുളത്തിൽ ജലം നിറയ്ക്കാനും മലിനജലം അഴുക്കുചാലിലേക്ക് ഒഴു ക്കിക്കളയാനുമുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നു. വലിയ കുളിപ്പുരയ്ക്ക് മതപരമായ ഒരു ലക്ഷമാണ് ഉണ്ടാ യിരുന്നതെന്ന് ചരിത്രകാരന്മാർ കരുതുന്നു.
അനുഷ്ഠാന പരമായ സ്നാനത്തിനു വേണ്ടിയാണ് ഈ കുളിപ്പുര ഉപ യോഗിക്കപ്പെട്ടിരുന്നതെന്ന് അവർ അഭിപ്രായപ്പെടുന്നു. വലിയ കുളിപ്പുര ഹാരപ്പൻ ജനത ശുചിത്വത്തിനു നൽകി യിരുന്ന പ്രാധാന്യം എടുത്തു കാണിക്കുന്നു. അവരുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തേയും അത് പ്രകടിപ്പിക്കുന്നു. കീഴ്പ്പട്ടണം : ഗൃഹനിർമ്മാണ വാസ്തു വിദ്യ (Lower Town : Domestic Architecture) നഗരത്തിന്റെ കിഴക്കുഭാഗത്ത്, കോട്ടയ്ക്ക് തൊട്ടു താഴെയാണ് കീഴ്പ്പട്ടണം സ്ഥിതിചെയ്തിരുന്നത്. ഇതി നേയും മതിലുകെട്ടി സംരക്ഷിച്ചിരുന്നു. കീഴ്പട്ടണം ഒരു അധിവാസ മേഖലയായിരുന്നു. ധാരാളം ഇഷ്ടിക വീടു കൾ അടങ്ങിയ ഈ പ്രദേശത്താണ് ഭൂരിഭാഗം ജനങ്ങളും താമസിച്ചിരുന്നത്. ഗ്രിഡ് സമ്പ്രദായം (Grid System) പ്രകാ രമാണ് വീടുകൾ ക്രമീകരിക്കപ്പെട്ടിരുന്നത്. ഇതു പ്രകാരം റോഡുകൾ മട്ടകോണിൽ പരസ്പരം മുറിച്ചു കടക്കുകയും പട്ടണത്തെ ദീർഘ ചതുരാകൃതിയിലുള്ള അനേകം ബ്ലോക്കുകളായി വിഭജിക്കുകയും ചെയ്തു. റോഡുകളു ടേയും ഇടവഴികളുടേയും ഇരുഭാഗങ്ങളിലായി വീടുകൾ നിർമ്മിക്കപ്പെട്ടു.
എല്ലാ വീടുകൾക്കും ഒരു തുറന്ന നടുമുറ്റവും അതിനു ചുറ്റുമായി മുറികളും ഉണ്ടായിരുന്നു. പാചകം, നെയ്ത്ത് തുടങ്ങിയ എല്ലാ പ്രവൃത്തികളുടേയും കേന്ദ്രം നടുമുറ്റമായിരുന്നുവെന്ന് കരുതപ്പെടുന്നു. വീടുകൾ നിർമ്മിച്ചപ്പോൾ ഹാരപ്പൻ ജനത സ്വകാര്യ തയ്ക്ക് ജനാലകൾ പിടിപ്പിച്ചിരുന്നില്ല. തെരുവുകളെ അഭിമുഖീകരിക്കുന്ന വാതിലുകളും ജനാലകളും അപൂർവമായിരുന്നു. കൂടാതെ, പ്രധാന വാതിലിലൂടെ പ്രവേശിക്കുമ്പോൾ അകത്തളത്തെയോ നടുമുറ്റ ത്തെയോ നേരിട്ടു കാണാൻ കഴിയുമായിരുന്നില്ല. എല്ലാ വീടുകൾക്കും കുളിമുറികൾ ഉണ്ടായിരുന്നു. ഇഷ്ടിക പാകിയ ഈ കുളിമുറികളെ തെരുവിലെ ഓവു ചാലുകളുമായി ബന്ധിപ്പിച്ചിരുന്നു. വീടുകൾ പല വലി പത്തിൽ ഉള്ളവയായിരുന്നു. ചെറിയ വീടുകൾ മുതൽ മാളികവീടുകൾ വരെ അവയിൽ ഉൾപ്പെട്ടിരുന്നു. ചില വീടുകളിൽ രണ്ടാം നിലയിലോ മേല്പുരയിലോ എത്തു ന്നതിന് കോണിപ്പടികൾ ഉണ്ടായിരുന്നു. രണ്ടുമുറികളുള്ള കുടിലുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾ താമസിച്ചിരുന്ന വീടു കളാണ് അവയെന്ന് കരുതപ്പെടുന്നു.
പല വീടുകളിലും കിണറുകൾ ഉണ്ടായിരുന്നു. പുറമെനിന്നുള്ളവർക്ക് ഉപയോഗിക്കാവുന്ന തര ത്തിൽ വീടിന്റെ ഒരു മുറിയിലാണ്. കിണർ കുഴിച്ചി രുന്നത്. വഴിപോക്കർ അവ ഉപയോഗിച്ചിട്ടുണ്ടാകാം. മോഹൻജോദാരോയിൽ ഉദ്ദേശം 700 കിണറുകൾ ഉണ്ടാ യി രു ന്നു വെന്ന് പണ്ഡിതൻമാർ കണ ക്കാക്കിയിട്ടുണ്ട്.
നഗരത്തിലെ വീടുകളെല്ലാം പണിതുയർത്തിയിരുന്നത് പ്ലാറ്റ് ഫോമുകളുടെ മുകളിലാണ്. ഈ പ്ലാറ്റ്ഫോമുകൾ അടിത്തറകളായി വർത്തിച്ചു. അധിവാസകേന്ദ്രങ്ങൾ ആദ്യം ആസൂത്രണം ചെയ്യുകയും തദനുസൃതമായി നടപ്പിലാക്കു കയുമാണ് ചെയ്തിരുന്നതെന്ന് കരുതപ്പെടുന്നു.
ചുടുക ട്ടകളും വെയിലത്തുണക്കിയ പച്ചക്കട്ടകളും കെട്ടിടനിർമ്മാ ണത്തിന് ഉപയോഗിച്ചിരുന്നു. ഈ ഇഷ്ടികകളെല്ലാം ഒരു നിശ്ചിത അനുപാതത്തിലുള്ളവയായിരുന്നു. ഇഷ്ടിക കൾക്ക് അവയുടെ ഉയരത്തിന്റെ നാലിരട്ടി നീളവും രണ്ടി രട്ടി വീതിയും ഉണ്ടായിരുന്നു. എല്ലാ ഹാരപ്പൻ അധിവാസ കേന്ദ്രങ്ങളിലും ഇത്തരത്തിലുള്ള ഇഷ്ടികകളാണ് ഉപയോ ഗിച്ചിരുന്നത്.
അഴുക്കുചാൽ സമ്പ്രദായം (The Drainage System) ഹാരപ്പൻ നഗരങ്ങളിലെ ഏറ്റവും ശ്രദ്ധേയമായൊരു സവി ശേഷത മികവോടെ ആസുത്രണം ചെയ്തിട്ടുള്ള അഴുക്കു ചാൽ സമ്പ്രദായമാണ്. അത് വളരെയധികം പുരോഗതി പ്രാപിച്ചതും ഉദാത്തവുമായിരുന്നു. അഴുക്കുചാലുകളെ ക്കുറിച്ചുള്ള മാക്കെയുടെ പ്രതികരണം വളരെ ശ്രദ്ധേയ മാണ്. “അത് നിശ്ചയമായും ഇതുവരെയും കണ്ടുപിടിച്ചി ട്ടുള്ളതിൽ ഏറ്റവും പൂർണ്ണതയാർന്ന പുരാതന സമ്പ്രദാ യമാണെന്ന് അദ്ദേഹം പറയുന്നു. ഓരോ വീടിനേയും തെരുവിലെ ഓവുചാലുമായി ബന്ധിപ്പിച്ചിരുന്നു.
കട്ടകളും ചാന്തും ഉപയോഗിച്ചാണ് പ്രധാന ചാലുകൾ നിർമ്മിച്ചിരു ന്നത്. അഴുക്കുചാലുകൾ ഇഷ്ടികകൊണ്ടോ കരിങ്കൽപ്പാ ളികൾകൊണ്ടോ മൂടിയിരുന്നു. ചിലയിടങ്ങളിൽ ചുണ്ണാമ്പു കല്ലും മുടികളായി ഉപയോഗിച്ചിരുന്നു. ഈ ആവരണങ്ങ ളെല്ലാം ഇളക്കിമാറ്റി ഓടകൾ വൃത്തിയാക്കാൻ കഴിയുമാ യിരുന്നു. തെരുവിലെ ഓടകൾ ആൾത്തുളകൾ (Man holes) കൊണ്ട് സജ്ജമാക്കപ്പെട്ടിരുന്നു. ഓവുചാലുകളോടു കൂടിയ തെരുവുകളാണ് ആദ്യം നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. പിന്നീട് അവയോട് ചേർന്ന് വീടുകളും നിർമ്മിക്കപ്പെട്ടു. വീടുകളിലെ മലിനജലം തെരുവിലെ ഓടകളിലേക്ക് ഒഴുകണമെങ്കിൽ ഓരോ വീടിനും തെരുവിനോടു ചേർന്ന് ഒരു ഭിത്തിയെ ങ്കിലും വേണമായിരുന്നു.
അഴുക്കുചാൽ സമ്പ്രദായം ഹാരപ്പൻ ജനതയുടെ എഞ്ചിനീയറിംഗ് വൈദഗ്ദ്യം പ്രകടമാക്കുന്നു. ഹാരപ്പൻ നഗരങ്ങളിൽ ഒരു നഗരഭരണം ഉണ്ടായി രുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ആരോഗ്യത്തിനും ശുചിത്വത്തിനും ഹാരപ്പൻ ജനത അതിവ ശ്രദ്ധ നൽകിയിരുന്നുവെന്നും ഇതു സൂചി പ്പിക്കുന്നു.
അഴുക്കുചാൽ സമ്പ്രദായം വലിയ നഗരങ്ങളുടെ മാത്രം പ്രത്യേകതയായിരുന്നില്ല. ലോഥാളിനെപ്പോലെ യുള്ള ചെറിയ അധിവാസകേന്ദ്രങ്ങളിലും അവ കാണപ്പെട്ടിരുന്നു. ലോഥാളിലെ വീടുകൾ പച്ചക്കട്ട കൾകൊണ്ടാണ് നിർമ്മിച്ചിരുന്നത്. എന്നാൽ അവി ടത്തെ ഓടകൾ നിർമ്മിച്ചത് ചുടുകട്ടകൾ കൊണ്ടാ യിരുന്നു.
Question 31.
അവധിൽ 1857ൽ നടന്ന കലാപത്തെക്കുറിച്ച് ഒരു ഉപന്യാസം തയ്യാറാക്കുക.
സൂചനകൾ
അവധിന്റെ പ്രാധാന്യം
താലൂക്ക്ദാർമാരുടെ ദുരിതങ്ങൾ
കർഷകരുടെ ദുരിതങ്ങൾ
ശിപായിമാരുടെ ദുരിതങ്ങൾ
Answer:
ബ്രിട്ടീഷുകാർ അവധ് പിടിച്ചെടുത്തത് നാട്ടുരാജാക്ക ന്മാർ, താലൂക്ക്ദാർമാർ, കർഷകർ, ശിപായിമാർ എന്നി വർക്കിടയിൽ കടുത്ത അസംതൃപ്തിയും രോഷവും സൃഷ്ടിച്ചു. വിദേശഭരണത്തെ തങ്ങളുടെ ജീവിതത്തിന്റെ അന്തകനായാണ് അവർ കണ്ടത്. സ്വാഭാവികമായും ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ചെറുത്തുനില്പ് മറ്റേതു പ്രദേശത്തെക്കാളും ശക്തമായത് അവധിലാണ്. അവധ് കലാപത്തിന്റെ സിരാകേന്ദ്രമായിത്തീർന്നു. അവധ് പിടിച്ചെടുക്കപ്പെട്ടതോടെ നവാബ് മാത്രമല്ല സ്ഥാനഭ്രഷ്ടനായത്. അവധിലെ ധാരാളം താലു ക്ക്ദാർമാരും സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു.
അവധിലെ നാട്ടിൻപുറങ്ങളിൽ താലുക്ക്ദാർമാർക്ക് ധാരാളം എസ്റ്റേറ്റുകളും കോട്ടകളും ഉണ്ടായിരുന്നു. തല മുറകളായി ഈ ഭൂമിയുടെ നിയന്ത്രണം അവരുടെ കൈകളിലായിരുന്നു. മാത്രമല്ല, ഗ്രാമപ്രദേശങ്ങളിൽ അവർക്ക് വലിയ അധികാരവുമുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ വരവിനു മുമ്പ് താലുക്ക്ദാർമാർ ഒരു അകമ്പടി സൈന്യത്തെ നിലനിർത്തിയിരുന്നു. ചില വൻകിട താലൂക്ക്ദാർമാരുടെ അകമ്പടി സൈന്യത്തിൽ 12,000 കാലാൾപടയാളികൾ ഉണ്ടായിരുന്നു. ചെറിയ താലൂക്ക്ദാർമാർക്ക് പോലും 200 കാലാൾ പടയാളികൾ ഉണ്ടായിരുന്നു.
താലൂക്ക്ദാർമാരുടെ സ്വയംഭരണവും അധികാരവും അംഗീകരിക്കാൻ ബ്രിട്ടീഷുകാർ ഒരുക്കമായിരുന്നില്ല. അവധ് കൈവശപ്പെടുത്തിയ ഉടനെതന്നെ താലൂക്ക്ദാർ മാരുടെ സൈന്യത്തെ അവർ പിരിച്ചുവിടുകയും അവ രുടെ കോട്ടകൾ നശിഷിക്കുകയും ചെയ്തു. ബ്രിട്ടീഷു കാരുടെ ഭൂനികുതിനയവും താലൂക്ക്ദാർമാർക്ക് വലിയ തിരിച്ചടിയായി. അവരുടെ അധികാരത്തിനും പദവിക്കും അത് കോട്ടം വരുത്തി. അവധ് പിടിച്ചെടുത്തതിനു ശേഷം താലുക്ക്ദാർമാരുടെ ആദ്യത്തെ ഭൂനികുതി വ്യവസ്ഥ 1856-ൽ ബ്രിട്ടീഷുകാർ നടപ്പിലാക്കി.
ഇത് 1856ലെ താൽക്കാലിക വ്യവസ്ഥ (The Summary Settlement) എന്നറിയപ്പെടുന്നു. താലൂക്ക്ദാർമാർക്ക് ഭൂമിയുടെമേൽ സ്ഥിരമായ ഒരവകാശവും ഇല്ലെന്ന ധാര ണയെ അടിസ്ഥാനമാക്കിയാണ് ഈ നികുതി വ്യവസ്ഥ നടപ്പിലാക്കിയത്. ബലപ്രയോഗവും ചതിയും ഉപയോ ഗിച്ച് ഭൂമിയുടെ മേൽ അവകാശം സ്ഥാപിച്ചെടുത്ത വലിഞ്ഞുകയറ്റക്കാരായാണ് ബ്രിട്ടീഷുകാരെ അവർ കണ്ടത്.
താലൂക്ക്ദാർമാരെ ഒഴിവാക്കികൊണ്ട് യഥാർത്ഥ ഭൂവുടമ കളുമായി നികുതി വ്യവസ്ഥയുണ്ടാക്കാം എന്നാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ കരുതിയിരുന്നത്. ഇത് കർഷ കചൂഷണം കുറയ്ക്കുമെന്നും ഗവൺമെന്റിന്റെ വരുമാനം വർധിപ്പിക്കുമെന്നും അവർ പ്രതീക്ഷിച്ചു. എന്നാൽ യഥാർത്ഥത്തിൽ ഇതൊന്നുമുണ്ടായില്ല. അവധിലെ ഭൂരി ഭാഗം പ്രദേശങ്ങളിലും കർഷകരുടെമേൽ അമിതമായ നികുതിയാണ് ചുമത്തിയിട്ടുള്ളതെന്ന് താമസിയാതെ ഉദ്യോ ഗസ്ഥന്മാർക്ക് മനസ്സിലായി. ചുരുക്കത്തിൽ താൽക്കാലിക വ്യവസ്ഥ ഒരു പരാജയമായിരുന്നു. താലൂക്ക്ദാർമാരെയോ കർഷകരെയോ അത് തൃപ്തരാക്കിയില്ല.
താലൂക്ക്ദാർമാർ സ്ഥാനഭൃഷ്ടരായതോടെ അവധിലെ സാമൂഹ്യക്രമം പൂർണ്ണമായും തകർന്നു. താലു ക്ക്ദാർമാരും കർഷകരും തമ്മിലുണ്ടായിരുന്ന കെട്ടുപാ ടുകളെല്ലാം തകർന്നു. ബ്രിട്ടീഷ് കാലഘട്ടത്തിനു മുമ്പ് താലൂക്ക്ദാർമാരും കർഷകരും തമ്മിൽ ഒരു ആ ബന്ധം നിലനിന്നിരുന്നു. താലൂക്ക്ദാർമാർ കർഷകരെ പീഡിപ്പിച്ചിരുന്നുവെങ്കിലും ഒരു രക്ഷാകർത്താവിനെ പോലെ അവരോട് ഉദാരത കാണിച്ചിരുന്നു. അവശ്യ ഘട്ട ങ്ങളിലെല്ലാം അവർ കർഷകരെ സഹായിച്ചു. ഉത്സവ കാലങ്ങളിൽ അവർക്ക് വായ്പകൾ നൽകുകയും ചെയ്തു.
കർഷകരാകട്ടെ താലൂക്ക്ദാർമാരോട് വലിയ കുറുപുലർത്തുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷുകാ രുടെ വരവോടെ ഈ ബന്ധങ്ങളെല്ലാം തകിടം മറിഞ്ഞു. ബ്രിട്ടീഷുകാരിൽ നിന്നും യാതൊരു പരിഗണനകളും കർഷകർക്ക് ലഭിച്ചില്ല. മാത്രമല്ല അമിതമായ നികുതിഭാരം അവർ കർഷകർക്കുമേൽ അടിച്ചേൽപ്പിക്കുകയും ചെയ്തു. കർക്കശമായ രീതിയിലാണ് നികുതി പിരിച്ചെ ടുത്തിരുന്നത്. കഷ്ടപ്പാടുകളുടേയും വിളനാശത്തി ന്റെയും സമയത്ത്, അല്ലെങ്കിൽ ഉത്സവകാലത്ത് ബ്രിട്ടീ ഷുകാരിൽനിന്ന് എന്തെങ്കിലും തരത്തിലുള്ള ഇളവു കളോ സഹായമോ അവർക്ക് കിട്ടിയില്ല. സ്ഥാനഭ്രഷ്ടരാവുകയും പുറന്തള്ളപ്പെടുകയും ചെയ്ത താലൂക്ക്ദാർമാർ തങ്ങളുടെ നഷ്ടപ്പെട്ട എസ്റ്റേറ്റുകളും പദവിയും വീണ്ടെടുക്കാൻ ആഗ്രഹിച്ചു. അവർ ബ്രിട്ടീഷ് ഭരണത്തിന്റെ ഏറ്റവും കടുത്ത എതിരാളികളായി ത്തീർന്നു.
1857 ൽ ഉഗ്രവും ദീർഘവുമായ പോരാട്ട ങ്ങൾ നടന്ന അവധിനെപ്പോലെയുള്ള പ്രദേശങ്ങളിൽ താലൂക്ക്ദാർമാരും കർഷകരുമാണ് കലാപത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നത്. താലൂക്ക്ദാർമാരിൽ പലരും അവധിലെ നവാബിനോട് കൂറുള്ളവരായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിൽ അവർ നവാബിന്റെ ഭാര്യയായ ബീഗം ഹസ്റത്ത് മഹലിനോടൊപ്പം ചേർന്നു. പരാജയത്തിലും അവർ ബീഗത്തെ കൈവിട്ടില്ല.
അവധ് പിടിച്ചെടുത്തത് ശിപായിമാരേയും അസംതൃപ്ത മാക്കിയിരുന്നു. ശിപായിമാരിൽ നല്ലൊരു ഭാഗവും അവ ധിൽ നിന്നുള്ളവരായിരുന്നു. ജന്മനാട് ബ്രിട്ടീഷുകാരുടെ കൈകളിൽ അകപ്പെടുന്നത് രോഷത്തോടെയാണ് അവർ നോക്കികണ്ടത്.
ശിപായിമാർക്ക് ധാരാളം പരാതികളും ആവലാതികളു മുണ്ടായിരുന്നു. കുറഞ്ഞ വേതനാണ് അവർക്ക് ലഭിച്ചി രുന്നത്. അവർക്കു കിട്ടിയിരുന്ന ഭക്ഷണവും താമസസ്ഥ ലവുമെല്ലാം വളരെ മോശപ്പെട്ടതായിരുന്നു. അവധി കിട്ടാനും പ്രയാസമായിരുന്നു.
കൂടാതെ ഉദ്യോഗകയറ്റ ത്തിനുള്ള സാധ്യതകളും പരിമിതമായിരുന്നു. ഇന്ത്യയ്ക്കു വെളിയിലുള്ള സേവനത്തിന് അവർക്ക് വിദേശ ബ ലഭിച്ചിരുന്നില്ല. മാത്രമല്ല കടൽകടന്നുള്ള വിദേശ സേവനം ചില വിഭാഗങ്ങൾപ്പെട്ട പട്ടാളക്കാരുടെ മതവികാരങ്ങളെ മുറിപ്പെടുത്തുകയും ചെയ്തു. താടി, തലപ്പാവ് എന്നിവ ധരിക്കുന്നതിലുണ്ടായ വിലക്കും അവരുടെ മതവികാര ങ്ങളെ വ്രണപ്പെടുത്തുകയുണ്ടായി.
Question 32.
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന പ്പെട്ട സ്വാതന്ത്ര്യ സമരങ്ങളെ വിശകലനം ചെയ്യുക.
പരിഗണിക്കേണ്ട മേഖലകൾ
നിസ്സഹകരണ പ്രസ്ഥാനം
ഉപ്പു സത്യഗ്രഹം
Answer:
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ ഒരു ബഹുജനപ്രസ്ഥാ നമാക്കി മാറ്റിയത് മഹാത്മാഗാന്ധിയായിരുന്നു. അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആദ്യം നടത്തിയ ബഹുജനസമരം നിസ്സഹകരണ സമര മായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തേയും ഗാന്ധിജി ഇതിനോട് ബന്ധിപ്പിച്ചു. സമരത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്കൂളുകളും കോളേജുകളും ബഹി ഷ്കരിച്ചു. വക്കീലൻമാർ കോടതികൾ ബഹിഷ്ക്കരിച്ചു. തൊഴിലാളികൾ സമരങ്ങൾ നടത്തി. ഗ്രാമങ്ങളിലും നഗ രങ്ങളിലും സമരം വ്യാപിച്ചു. ആന്ധ്രയിൽ ഗോത്രജനത വനനിയമം ലംഘിച്ചു.
അവധിലെ കർഷകർ നികുതിയ ടച്ചില്ല. കർഷകരും, തൊഴിലാളികളും മറ്റ് ജനവിഭാഗ ങ്ങളും കൊളോണിയൽ ഭരണവുമായി നിസ്സഹകരണം പ്രഖ്യാപിച്ചു. ഇത് നിഷേധം, പരിത്യാഗം, ആത്മനിയ ന്ത്രണം എന്നിവയിലൂന്നിയ സമരമായിരുന്നു. ഈ സമര ത്തിന്റെ ഫലമായി 1857-ലെ വിപ്ലവത്തിന് ശേഷം ആദ്യ മായി ബ്രിട്ടീഷ് ഭരണത്തിന്റെ അടിസ്ഥാനം പിടിച്ച് കുലു ക്കപ്പെട്ടു. എന്നാൽ 1922 ൽ ഉത്തർപ്രദേശിലെ ചൗരി ചാര എന്ന സ്ഥലത്ത് വെച്ച് ഒരു കൂട്ടം കർഷകർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ഇതിൽ നിരവധി കോൺസ്റ്റബിൾമാർക്ക് ജീവൻ നഷ്ടപ്പെട്ടു.
ഈ അക പ്രവൃത്തി നിസ്സഹകരണ സമരം നിർത്തി വെയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചു. ഈ സമരകാലത്ത് നിരവധി ഇന്ത്യാക്കാർ ജയിലിലടയ്ക്കപ്പെട്ടു. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ ബഹു ജനസമരമായിരുന്നു ഉപ്പ് സത്യാഗ്രഹം. ഉപ്പ് നിർമ്മാണ ത്തിൽ ബ്രിട്ടീഷ്കാർക്കുണ്ടായിരുന്ന കുത്തക അവസാ നിപ്പിക്കാനായി ഉപ്പ് നിയമം ലംഘിച്ചുകൊണ്ട് ബ്രിട്ടീഷു കാരുടെ നിയമങ്ങൾ ലംഘിക്കുക എന്നതായിരുന്നു ഈ സമരത്തിലൂടെ ലക്ഷ്യമിട്ടത്. ഉഷ് വാരി സമരം നടത്തി യത് ഗാന്ധിജിയുടെ തന്ത്രപരമായ വിവേകത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമായിരുന്നു.
1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്നും ഗുജ റാത്തിലെ ദണ്ഡി കടപ്പുറത്തേക്ക് മാർച്ച് നടത്തി. തുടർന്ന് 3 ആഴ്ചകൾക്ക് ശേഷം കടപ്പുറത്തെത്തി കട ലിൽ നിന്നും ഉപ്പ് വാരി ബ്രിട്ടീഷ് നിയമത്തെ വെല്ലുവി ളിച്ചു. ഇതേ സമയം ഇതുപോലുള്ള മാർച്ചുകൾ ഇന്ത യുടെ വിവിധ ഭാഗങ്ങളിൽ നടന്നു.
ഉപ്പ് സത്യാഗ്രഹത്തിലൂടെ ഗാന്ധിജി ലോകശ്രദ്ധയ ആകർഷിച്ചു. വൻതോതിൽ സ്ത്രീകൾ പങ്കെടുത്ത ഇന്ത്യയിലെ ആദ്യത്തെ ബഹുജനസമരമായിരുന്നു ഇത്. മാത്രമല്ല, ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ ഇനി അധികകാലം നിലനിൽക്കില്ല എന്ന ധാരണ ഇതോടെ ബ്രിട്ടന് ലഭിച്ചു. 1931 ൽ വൈസ്രോയി ആയിരുന്ന ഇർവിനുമായി ഗാന്ധിജി ഗാന്ധി- ഇർവിൻ ഉടമ്പടിയിൽ ഒപ്പിട്ട് രണ്ടാം വട്ട മേശസമ്മേളത്തിൽ പങ്കെടുക്കാമെന്ന് ഉറപ്പ് നൽകുകയും നിയമലംഘന സമരം നിർത്തി വയ്ക്കുകയും ചെയ്തു. തത്ഫലമായി ജയിൽപുള്ളികൾ മോചിപ്പിക്കപ്പെടുകയും ഇന്ത്യൻ സമുദ്രതീരങ്ങളിൽ ഉപ്പ് നിർമ്മാണം അനുവദി ക്കപ്പെടുകയും ചെയ്തു.