Reviewing Kerala Syllabus Plus Two Sociology Previous Year Question Papers and Answers March 2022 Malayalam Medium helps in understanding answer patterns.
Plus Two Sociology Board Model Paper 2022 Malayalam Medium
1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 1.
മറ്റുള്ളവരുടെം കാഴ്ചപ്പാടിൽ നിന്നും സ്വയം നോക്കുന്ന സങ്കൽപ്പനത്ത ……………. എന്നു പറയുന്നു.
Answer:
സ്വയം പ്രതിപതനം
Question 2.
ഒരു നിശ്ചിത കാലയളവിൽ 100 പുരുഷൻമാർക്ക് ഒരു നിശ്ചിത പ്രദേശത്തുള്ള സ്ത്രീകളുടെ എണ്ണത്തെ ……… എന്ന് പറയുന്നു.
Answer:
സ്ത്രീ – പുരുഷ ലിംഗാനുപാതം
Question 3.
സ്വന്തമായ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതിൽ വിജയിച്ച സമുദാ തത്തെ …………. എന്നു പറയുന്നു.
Answer:
രാഷ്ട്രം
Question 4.
ഖാസികളുടെ പാരമ്പര്യ രാഷ്ട്രീയ വ്യവസ്ഥയിൽ ഓരോ കുല ത്തിനുമുണ്ടായിരുന്ന കൗൺസിലുകളെ ……….. എന്ന് വിളി ക്കുന്നു.
Answer:
ദർവാർ kur
![]()
Question 5.
കുടിയേറ്റ തൊഴിലാളികളെ ജാൻ ബാൻ ………… എന്നാണ് വിശേഷിപ്പിച്ചത്.
Answer:
സ്വതന്ത്രതൊഴിലാളികൾ
Question 6.
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കാവൽഭടനായി പ്രവർത്തിക്ക ണമെന്ന് അഭിപ്രായപ്പെട്ട വ്യക്തിയാരാണ്
(മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ആനി ബസന്റ്
Answer:
ജവഹർലാൽ നെഹ്റു
7 മുതൽ 10 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 7.
വ്യക്തിപരമായ പ്രശ്നങ്ങൾ സാമൂഹിക പ്രശ്നങ്ങൾ എന്നിവ തമ്മിലുള്ള ബന്ധങ്ങൾ ചിത്രണം ചെയ്യാൻ സമൂഹശാസ്ത്രത്തിന് സാധിക്കുമെന്ന് പ്രശസ്ത സമൂഹശാസ്ത്രജ്ഞനായ ……….. നിരീക്ഷിച്ചു.
Answer:
സി. റൈറ്റ് മിൽസ്
Question 8.
സതീഷ് സെബർവാളിന്റെ അഭിപ്രായത്തിൽ കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യയിലെ മാറ്റങ്ങളുടെ ആധുനിക പശ്ചാത്ത ലത്തിന് മൂന്ന് തലങ്ങളുണ്ട്.

Answer:
വിനിമയരീതികൾ
Question 9.
ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി …………. ആണ്.
Answer:
ബി ആർ അംബേദ്കർ
Question 10.
സർക്കാർ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴി ക്കുന്നതിനെ …………… എന്നു പറയുന്നു.
Answer:
ഡിസ് ഇൻവസ്റ്റ്മെന്റ് (മൂലധനം പിൻവലിക്കൽ)
PART – II
A. 11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം, (3 × 2 = 6)
Question 11.
ഫലഭൂയിഷ്ഠിത നിരക്ക് എന്നാലെന്ത്?
Answer:
കാർഷികമേഖലയിൽ ഉണ്ടാകുന്ന കുതിച്ച് ചാട്ടത്തെ സ്വാധീനി ക്കുന്ന നിരക്കിനെ ഫലഭൂയിഷ്ഠത എന്ന് പറയുന്നു.
Question 12.
മാതൃമേധാവിത്വ കുടുംബം എന്നാലെന്ത്?
Answer:
സ്ത്രീകൾക്ക് അധികാരമുള്ള കുടുംബത്തെ മാതൃമേധാവിത്വം കുടുംബം എന്ന് പറയുന്നു. അമ്മയായിരിക്കും കുടുംബനാഥ
Question 13.
സാമൂഹിക പദവി ചിഹ്നം എന്നാലെന്ത്?
Answer:
സോഷ്യോളജി എന്ന വിജ്ഞാനശാസ്ത്രത്തിന്റെ സ്ഥാപകരിൽ ഒരാളായ മാക്സ് വെബറാണ് ഉല്പന്നങ്ങൾ വാങ്ങുകയും ഉപ യോഗിക്കുകയും ചെയ്യുന്നതിനുള്ള ജനങ്ങളുടെ മനോഭാവം സൂചിപ്പിക്കുന്നതിന് പദവി ചിഹ്നം എന്ന പദം ഉപയോഗിച്ചു. ഇതിനെ സാമൂഹികപദവി ചിഹ്നം എന്നുപറയുന്നു.
![]()
Question 14.
വ്യവസായവൽക്കരണത്തെക്കുറിച്ച് ഒരു ചെറിയ വിവരണംനൽകുക.
Answer:
വ്യവസായവത്ക്കരണം വളരെ വിശദമായ രീതിയിലുള്ള തൊഴിൽ വിഭജനത്തിന് വഴി തെളിയിച്ചു. തൊഴിലാളികൾക്ക് അവരുടെ ജോലിയുടെ ഫലമായുണ്ടാകുന്ന ഉൽപന്നം പൂർണ്ണമായും കാണാനുള്ള അവസരമുണ്ടായിരുന്നില്ല. ഒരു തൊഴിലാളി ഒരു ഉല്പന്നത്തിന്റെ ഒരു ഭാഗം മാത്രമേ ഉല്പാദിപ്പിച്ചിരുന്നുള്ളൂ. ഇ കാരം ഒരേ ജോലി മാത്രം ചെയ്യുന്നതുകൊണ്ട് അത് ആവർത്തന വിരസമായി.
വ്യവസായവത്കരണത്തിന് ഗുണകരവും ദോഷകരവുമായ രണ്ട് വശങ്ങളുണ്ട്. എന്നാൽ ആധുനിക സിദ്ധാന്തങ്ങൾ അനുസരിച്ച് വ്യവസായവത്കരണം ഗുണകരവും അനുപേക്ഷണീയവുമാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ ആധുനികവത്കരണത്തിന്റെ പാതയിലാണ്. പാശ്ചാത്യലോകം പ്രതിനിധീകരിക്കുന്ന അതേ ലക്ഷ്യത്തിലേക്കാണ് ഇതര ലോകസമൂഹങ്ങളും മുന്നേറിക്കൊ ണ്ടിരിക്കുന്നത്.
Question 15.
സംസ്കാരത്തേയും ഉപഭോഗത്തേയും കുറിച്ച് ഒരു ലഘു കുറിപ്പ് എഴുതുക.
Answer:
എല്ലാ മതങ്ങൾക്കും തുല്യബഹുമതി നൽകലാണ് ഇന്ത്യയിൽ മതേതരത്വം അല്ലെങ്കിൽ മതനിരപേക്ഷത അർത്ഥമാക്കുന്നത്. വ്യക്തികൾക്ക് അവർക്ക് താല്പര്യമുള്ള മതവിശ്വാസം അനു വർത്തിക്കുന്നതിനും ആരാധനാ സമ്പ്രദായം അനുഷ്ഠിക്കുന്ന തിനും സ്വാതന്ത്ര്യമുണ്ട്. ഒരു മതനിരപേത്ര രാജ്യമായ ഇന്ത്യയിൽ എല്ലാ മതങ്ങൾക്കും തുല്യപരിഗണനയുണ്ട്. എല്ലാ മതങ്ങളു ടേയും പ്രധാന ദിനങ്ങൾക്ക് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജീവിതത്തിൽ നിന്നുള്ള മതത്തിന്റെ പിൻവാങ്ങലാണ് മത നിരപേക്ഷത.
B. 16 മുതൽ 18 വരെ ചോദങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)
Question 16.
‘സംവരണം’ എന്ന പദം വിശദീകരിക്കുക.
Answer:
എസ്.സി, എസ്.ടി. വിഭാഗങ്ങളിൽ പെട്ടവർക്കുള്ള സംവരണ മാണ് ആദ്യം ആരംഭിച്ചത്. കേന്ദ്ര സംസ്ഥാന നിയമനിർമ്മാണസഭ കളിലെ പ്രാതിനിധ്യം, ഗവൺമെന്റ് സർവീസുകളിൽ ജോലി, വിദ്യാ ഭാസ സ്ഥാപനങ്ങളിൽ സീറ്റുകൾ എന്നിവയ്ക്ക് സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. യു.പി.യിലെ ബഹുജൻ സമാജ് പാർട്ടി പോലെയുള്ള സമകാലീന രാഷ്ട്രീയ സംഘടനകളുടേയും കർണ്ണാടകയിലെ ദളിത് സംഘർഷസമിതിയുടേയും മറ്റും ശ്രമ ഫലമായി ദളിതരുടെ രാഷ്ട്രീയ പങ്കാളിത്തം ഗണ്യമായി വർധി ച്ചിട്ടുണ്ട്.
Question 17.
‘അശ്വത’ നിർവ്വചിക്കുക.
Answer:
അസ്പൃശ്യത അഥവാ തൊട്ടുകൂടായ്മ ജാതിവ്യവസ്ഥയുടെ ഏറ്റവും ദുഷിച്ച വശമാണ്. ജാതിവ്യവസ്ഥ ഏറ്റവും താഴെ തട്ടി ലുള്ള കീഴ്ജാതിക്കാരുടേമേൽ കടുത്ത സാമൂഹിക നിയന്ത്ര ങ്ങളും വിലക്കുകളും അടിച്ചേൽപിക്കുന്നു. ശുദ്ധി. അശുദ്ധ സങ്കൽപമാണ് അശ്വതയുടെ അടിസ്ഥാനം.
ജാതിശ്രേണിക്കു പുറത്തുള്ളവരെയാണ് അശ്വമായി കണ ക്കാക്കുന്നത്. അവർ അശുദ്ധരാണ്. അവരുടെ സ്പർശനം പോലും മറ്റു ജാതികളിലെ അംഗങ്ങളെ അശുദ്ധരാക്കും. അവർ മറ്റു ജാതിക്കാരെ സ്പർശിച്ചാൽ അവർ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. ഇവരുടെ സ്പർശനമേറ്റവർ വിപു ലമായ ശുദ്ധീകരണ കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടി വരും.
Question 18.
കാർഷികവൃത്തിയുടെ വനിതാ വൽക്കരണം നിർവ്വചിക്കുക.
Answer:
കാർഷികവൃത്തിയുടെ വനിതാവക്കരണം
ദരിദ്രപ്രദേശങ്ങളിൽ നിന്ന് കുടുംബത്തിലെ പുരുഷന്മാർ മറ്റു ദേശങ്ങളിൽ ജോലിതേടി പോകുന്നതോടെ കുടുംബത്തിലെ എല്ലാ ചുമതലകളും സ്ത്രീകൾക്ക് ഏറ്റെടുക്കേണ്ടി വരികയും കൃഷി ഉൾപ്പെടെയുള്ള ജോലികൾ സ്ത്രീകളുടെ ഉത്തരവാദിത്വ മായി മാറുകയും ചെയ്തു. ഇത് കാർഷിക തൊഴിൽ ശക്തിയുടെ വനിതാവൽക്കരണത്തിന് കാരണമായിത്തീർന്നു.
PART – III
A. 19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)
Question 19.
ഭൂമിശാസ്ത്ര ഭൂപടവും സാമൂഹിക ഭൂപടവും തമ്മിൽ വേർതിരി ക്കുക.
Answer:
സോഷ്യൽ മായും ഭൂമിശാസ്ത്രപരമായ മാപ്പും തമ്മിൽ വ്യത്യാസ മുണ്ട്. ഒരു ഭൂപടം സ്ഥലനിർണ്ണയത്തിനും, ഭൂരൂപങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നതിനും, രാഷ്ട്രീയ അതിർത്തിയിൽ മനസ്സിലാക്കു ന്നതിനും, ജനസംഖ്യാവിതരണത്തെക്കുറിച്ചു മനസ്സിലാക്കുന്ന തിനും സഹായിക്കുന്നു. സോഷ്യൽ മാപ്പിംഗ് നമുക്ക് സമൂഹ ത്തിൽ നമ്മുടെ സ്ഥാനം സ്വയം നിർണ്ണയിക്കുന്നതിനു സഹായി ക്കുന്നു. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് നമ്മുടെ സ്ഥാനം നിർണ്ണയിക്കുന്നതിന് സഹായിക്കുന്നു. സാമൂഹികബന്ധങ്ങളുടെ ഖലയെക്കുറിച്ചു മനസ്സിലാക്കുന്നതിനും, സാമുദായിക സ്വത്വത്തെക്കുറിച്ചു മനസ്സിലാക്കുന്നതിനും, സാമൂഹിക ഗണങ്ങ ളെക്കുറിച്ചും അവ തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചും മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. സാമൂഹിക ഗണ ങ്ങൾക്ക് നമ്മുടെ വ്യക്തിജീവിതത്തിലും സാമൂഹികജീവിത്തി ലുമുളള സ്വാധീനത്തെക്കുറിച്ചു മനസ്സിലാക്കുന്നുതിനു സഹാ യിക്കുന്നു.
ഇന്ത്യൻ സമുഹത്തെക്കുറിച്ചും അതിന്റെ ഘടനയെക്കുറിച്ചും മന സ്സിലാക്കുന്നത് ഒരു വിദ്യാർത്ഥിയെ സോഷ്യൽമാപ്പിംഗ് നടത്താ നും, ഈ മാപ്പിൽ ആ വിദ്യാർത്ഥിയുടെ സ്ഥാനം നിർണ്ണയിക്കു ന്നതിനും പ്രയോജനകരമാണ്, ഒരു സോഷ്യൽ മാപ്പ് അല്ലെങ്കിൽ സാമൂഹിക ഭൂപടത്തിൽ ഉള്ള സ്ഥാനനിർണ്ണയം നമ്മുടെ സാമു ഹിക ബന്ധങ്ങൾ നിർണ്ണയിക്കുന്നതിനും ഇതിന്റെ അടിസ്ഥാന ത്തിൽ സമൂഹത്തിൽ നമ്മുടെ സ്ഥാനം നിർണ്ണയിക്കുന്നതിനും സഹായിക്കുന്നു. പതിനേഴോ പതിനെട്ടോ വയസ്സുള്ള ഒരു വിദ്യാർത്ഥി എന്ന നിലയിൽ നിങ്ങൾ ചെറുപ്പക്കാരുടെ ഗ്രൂപ്പിൽ പ്പെടുന്നു എന്നും നിങ്ങളുടെ പ്രായത്തിലുള്ളവർ ഇന്ത്യയിലെ ജനസംഖ്യയുടെ 40%ത്തോളമാണെന്നും മനസ്സിലാക്കാൻ സഹാ യിക്കുന്നു, നിങ്ങൾ ഒരു പ്രത്യേക പ്രദേശത്ത് ഒരു പ്രത്യേക ഭാഷാ സമുദായത്തിൽപ്പെടുന്നു. ഉദാഹരണത്തിന്,
ഗുജറാത്തി സംസാ രിക്കുന്നവർ ഗുജറാത്തിൽ നിന്നുള്ളവരാണെന്നും, തെലുങ്ക് സംസാരിക്കുന്നവർ ആന്ധ്രാപ്രദേശിലുള്ളവരാണെന്നും മനസ്സി ലാക്കുന്നു. നിങ്ങളുടെ മാതാപിതാക്കളുടെ വരുമാനവും നിങ്ങ ളുടെ കുടുംബത്തിന്റെ ആകെ വരുമാനവുമനുസരിച്ച് നിങ്ങൾ ഏത് ക്ലാസ്സിൽ ഉൾപ്പെടുന്നു എന്ന് മനസ്സിലാക്കുന്നു. അതായത് സാമ്പത്തികമായി നിങ്ങൾ ഉയർന്ന വർഗ്ഗത്തിലുള്ളവരോ, മധ്വ വർഗ്ഗത്തിലുള്ളവരോ, താഴ്ന്ന വർഗ്ഗത്തിലുള്ളവരോ ആണെന്നു കണ്ടെത്തുന്നു. നിങ്ങൾ ഏതെങ്കിലും മതത്തിലോ, ജാതിയിലോ ഗോത്രത്തിലോ ഉൾപ്പെടുന്നവരാകാം. ഇതുപോലുള്ള മറ്റു സാമൂ ഹിക ഗണത്തിലുൾപ്പെടുന്നവരാകാം.
ഇപ്രകാരമുള്ള നിങ്ങളുടെ സാമൂഹികഗണങ്ങളെയും, സാമുദായിക സ്വത്വത്തെയും തിരി ച്ചറിയാൻ സോഷ്യൽ മാപ്പിംഗ് അല്ലെങ്കിൽ സാമൂഹിക ഭൂപട നിർമ്മാണം സഹായിക്കുന്നു. നിങ്ങളുടെ സാമൂഹിക ബന്ധങ്ങ ളുടെ ശൃംഖല മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. നിങ്ങ ളുടെ സാമൂഹിക ബന്ധങ്ങളുടെ ശൃംഖല മനസ്സിലാക്കുന്നതിനും സഹായിക്കുന്നു. സമൂഹശാസ്ത്രം സമൂഹത്തിൽ ഏതു തരത്തി ലുള്ള സാമൂഹിക ഗ്രൂപ്പുകളുണ്ടെന്നും ഈ സാമൂഹിക ഗ്രൂപ്പു കളുടെ പരസ്പരബന്ധവും ഇത്തരത്തിലുള്ള ഗ്രൂപ്പുകൾക്ക് നമ്മുടെ ജീവിതത്തിലുള്ള സ്വാധീനവും മനസ്സിലാക്കിത്തരുന്നു.
Question 20.
ജാതിവ്യവസ്ഥയുടെ ‘4’ സവിശേഷതകൾ എഴുതുക.
Answer:
ജനനംകൊണ്ടാണ് ജാതി നിശ്ചയിക്കപ്പെടുന്നത്. മാതാപിതാ ക്കളുടെ ജാതിയേതാണോ ആ ജാതിയിലേക്കാണ് ഒരു കുഞ്ഞു പിറന്നുവീഴുന്നത്.
ജാതി ഗുപ്പുകൾ സ്വവംശത്തിൽ നിന്ന് വിവാഹം കഴിക്കു ന്നവരാണ്. അതായത് വിവാഹം സ്വന്തം ജാതിയിൽ നിന്നു മാത്രമേ നടത്താനാവൂ.
ജാതിയിലെ ഒരംഗം എന്ത് ഭക്ഷണമാണ് കഴിക്കേണ്ടതെന്നും എന്തെല്ലാമാണ് കഴിക്കാൻ പാടില്ലാത്തതെന്നും ജാതി നിർബന്ധിക്കുന്നു. മറ്റുള്ളവരുമായി ഭക്ഷണം പങ്കുവെക്കു ന്നതിനും നിയന്ത്രണങ്ങളുണ്ട്.
ഓരോ വ്യക്തിയ്ക്കും ഒരു ജാതിയുണ്ട്. ഓരോ ജാതിയ്ക്കും പുരോഹിതന്മാരുടെ അധികാരശ്രേണികൾ ഒരു പ്രത്യേക സ്ഥാനമുണ്ട്.
Question 21.
ആഗോളവൽക്കരണം ഇന്ത്യൻ വ്യവസായങ്ങളെ ബാധിച്ചതെ
Answer:
1990-കൾ തുടങ്ങി ഉദാരവത്കരണം ഇന്ത്യയിൽ ഗവൺമെന്റ് നടപ്പിലാക്കി. ഇത് ആഗോളവത്ക്കരണത്തിന്റെ ഭാഗമായിരുന്നു. സ്വകാര്യ കമ്പനികളെ, പ്രത്യേകിച്ച് വിദേശ കമ്പനികളെ, ഗവൺമെന്റിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ഷെയറുകൾ എടുക്കാനും പണം മുടക്കാനും പ്രോത്സാഹിപ്പി ച്ചു. വ്യോമയാനം, ടെലികോം തുടങ്ങിയ മേഖലകളിലാണ് ഇത്ത രത്തിൽ വിദേശ കമ്പനികൾ ഷെയറുകൾ തുട ങ്ങി യ ത് വ്യവസായം തുടങ്ങാൻ ലൈസൻസുകൾ ആവശ്യമില്ലാതാക്കി. ആഗോളവത്ക്കരണത്തിന്റെ ഫലമായി ട്രാൻസ്നാഷണൽ കോർപ്പറേഷനുകൾ ഉണ്ടായി. ഇവ വിദേശ രാജ്യങ്ങളുടെ ഉത്പ ന്നങ്ങളും സേവനങ്ങളും ഒന്നിലധികം രാജ്യങ്ങളിൽ ലഭ്യമാക്കി. പ്രധാന ലോകപ്രശസ്ത ട്രാൻസ് നാഷണൽ കോർപ്പറേഷനു കൾ കൊക്കക്കോള, ജനറൽ മോട്ടോഴ്സ്, കോൾഗേറ്റ് പാമൊലി വ്, മിത്സുബിഷി എന്നിവയാണ്. കൊക്കക്കോള 400 കോടി രൂപ ഉപയോഗിച്ച് ഉത്പന്നങ്ങളെക്കുറിച്ച് പരസ്വം ചെയ്തതോടെ അവ രുടെ ഉത്പന്നങ്ങൾ എളുപ്പത്തിൽ വിറ്റഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ സ്വകാര്യ വ്യക്തികൾക്കും ബഹു രാഷ്ട്രകുത്തകകൾക്കും വിറ്റഴിക്കുന്ന ഡിസ് ഇൻവെസ്റ്റ്മെന്റ് എന്ന പ്രക്രിയയും ഉണ്ടായി.
Question 22.
താഴെ തന്നിരിക്കുന്നവയെക്കുറിച്ച് ഒരു ലഘു വിവരണം നൽകുക
a) രാജാന്തര കോർപറേഷനുകൾ
b) ഇലക്ട്രോണിക് സമ്പദ്വ്യവസ്ഥ
Answer:
a) രാജാന്തര കോർപറേഷനുകൾ
ഒന്നിലധികം രാജ്യങ്ങളിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നവരാണ് അന്താരാഷ്ട്ര കുത്തക കമ്പനികൾ കൊക്കോക്കോള, ജനറൽ മോട്ടോഴ്സ്, കോൾഗേറ്റ്, പാമോ ലീവ്, മിസ്തുബിഷി എന്നിവ അവയിൽ ചിലതാണ്. അവ യുടെ മാർക്കറ്റ് ആഗോളവ്യാപകമാണ്. അതിലൂടെ അവർ വലിയ ലാഭം കൊയ്തെടുക്കുന്നു. മിക്ക ഇന്ത്യൻ കുത്ത കകളും ബഹുരാഷ്ട്ര കമ്പനികളായി മാറുന്നതും ബഹു രാഷ്ട്ര കുത്തകകമ്പനികൾ രാജ്യം മുഴുവൻ വ്യാപിക്കു ന്നതും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഒരേ സമയം ഗുണവും ദോഷവുമാണ്. ആഗോരവത്കരണത്തിന്റെ വളർച്ചയ്ക്ക് ആഗോളകുത്തകകൾ സഹായിക്കുന്നു. ഒരു പ്രമുഖഘടകം എന്ന നിലയിൽ ബഹുരാഷ്ട്ര കുത്തുകക മ്പനികൾ ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.
b) ഇലക്ട്രോണിക് സമ്പദ്വ്യവസ്ഥ
സാമ്പത്തിക ആഗോളവൽക്കരണത്തിന്റെ ‘മറ്റൊരു ഘടക മാണ് ഇലക്ട്രോണിക് സമ്പദ്വ്വവസ്ഥ. വിനിമയ രംഗത്തു ണ്ടായ വിപ്ലവമാണ് ഈ പുതിയ വികാസത്തിനു വഴിയൊ രുക്കിയത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയ ഇലക്ട്രോ നിക് വിനിമയ ശൃംഖലകൾ വ്യാപകമായതോടെ ലോക ത്തിന്റെ ഏതു ഭാഗത്തേയ്ക്കും നിമിഷ നേരം കൊണ്ട് പ മയയ്ക്കാൻ ബാങ്കുകൾക്കും കോർപ്പേറേഷനുകൾക്കും ഫണ്ട് മാനേജർമാർക്കും വ്യക്തിഗത നിക്ഷേപകർക്കും സാധിച്ചു. കമ്പ്യൂട്ടർ മൗസിന്റെ ഒരു ക്ലിക്കുകൊണ്ട് കൈമാറ്റം ചെയ്യപ്പെടുന്ന ഇലക്ട്രോണിക് പണ’ ത്തിന് അതിന്റേതായ നഷ്ടസാധ്യതകളുമുണ്ട്. ഓഹരി വിപണിയുടെ ഉയർച്ചയും താഴ്ചയും ഇതിനുദാഹരണമാണ്. വിദേശനിക്ഷേപകർ ഓഹരികൾ വാങ്ങി ലാഭമുണ്ടാക്കിയശേഷം വിറ്റഴിക്കു മ്പോൾ, ഇന്ത്യൻ ഓഹരി വിപണിയിലുണ്ടാകുന്ന പെട്ട ന്നുള്ള ഇടിച്ചിലിന്റെ വാർത്തകൾ നാം കണ്ടുകൊണ്ടിരി ക്കുന്നുവല്ലോ. ചുരുക്കത്തിൽ ഇലക്ട്രോണിക് സമ്പദ് വ്യവസ്ഥ പണത്തിന്റെ കൈമാറ്റം എളുപ്പമാക്കിത്തീർത്തു. ഒപ്പം നഷ്ടസാധ്യതകളും വർധിപ്പിച്ചു.
![]()
Question 23.
വിശദമാക്കുക.
a) പരിവർത്തന പ്രസ്ഥാനങ്ങൾ
b) വിപ്ലവാത്മക പ്രസ്ഥാനങ്ങൾ
Answer:
a) പരിവർത്തന പ്രസ്ഥാനങ്ങൾ
പരിവർത്തന സാമൂഹ്യപ്രസ്ഥാനം അതിലെ അംഗങ്ങളുടെ പ്രവൃത്തികളിൽ മാറ്റം വരുത്തുന്നു. വ്യക്തികളിൽ അവബോധമുണ്ടാക്കുന്നു. ഈഴവരുടെ സാമൂഹ്യാചാരങ്ങ ളിൽ മാറ്റം വരുത്തുവാൻ ശ്രീനാരായണഗുരു നൽകിയ ആഹ്വാനം ഉദാഹരണം.
b) വിപ്ലവാത്മക പ്രസ്ഥാനങ്ങൾ
സാമൂഹ്യബന്ധങ്ങളെയും സാമൂഹ്യക്രമത്തെയും വളരെ പെട്ടെന്ന് മാറ്റിമറിക്കുന്ന സാമൂഹ്യപ്രസ്ഥാനമാണ് വിപ്ലവാ ത്മക സാമൂഹ്യപ്രസ്ഥാനം.
അധികാരം നേടിയെടുത്തുകൊണ്ട് സാമൂഹ്യബന്ധങ്ങളെ പരിവർത്തനപ്പെടുത്തുന്ന പ്രസ്ഥാനങ്ങളെയാണ് വിപ്ലവാ
ക സാമൂഹ്യപ്രസ്ഥാനങ്ങൾ എന്ന് വിളിക്കുന്നത്. റഷ്യ യിലെ ബോൾഷെവിക് വിപ്ലവം ഒരു കമ്മ്യൂണിസ്റ്റ് രാജ്യം സ്ഥാപിക്കുന്നതിന് ലക്ഷ്യമിട്ടു. സായുധവിപ്ലവത്തിലൂടെ ഇന്ത്യയിലെ ദുഷ്പ്രഭുക്കളെയും സർക്കാർ ഉദ്യോഗസ്ഥ രെയും നീക്കം ചെയ്യാൻ നക്സലൈറ്റ് പ്രസ്ഥാനം ശ്രമിച്ചു.
B. 24 മുതൽ 25 വരെ ചോദ്യത്തിന് ഉത്തരമെഴുതുക. 4 സ്കോർ. (1 × 4 = 4)
Question 24.
ഉദാരവൽക്കരണം ഇന്ത്യൻ വിപണിയെ എങ്ങനെ സ്വാധീനിച്ചു.
Answer:
1990കൾ തുടങ്ങി ഗവൺമെന്റ് ഉദാരവത്കരണനയം നടപ്പിലാ
- സ്വകാര്യകമ്പനികളെ, പ്രത്യേകിച്ച് വിദേശകമ്പനികളെ ഗവൺമെന്റിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങ ളിൽ
- ഷെയറുകൾ എടുക്കാനും പണം മുടക്കാനും പ്രോത്സാഹിപ്പിച്ചു.
- വ്യോമയാനം, ടെലികോം തുടങ്ങിയ മേഖലകളിലാണ് ഇത്ത രത്തിൽ വിദേശകമ്പനികൾ ഷെയറുകൾ നൽകിയത്.
- വ്യവസായം തുടങ്ങാൻ ലൈസൻസുകൾ ആവശ്വമില്ലാതാ ഇന്ത്യയിലെ ഷോപ്പുകളിൽ വിദേശനിർമ്മിത വസ്തുക്കൾ ലഭ്യമാകാൻ തുടങ്ങി.
- ഉദാരവത്കരണത്തിന്റെ ഫലമായി ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യൻ കമ്പനികളിലെ ഷെയറുകൾ വാങ്ങുകയും അവ യുടെ ഉടമസ്ഥരായിത്തീരുകയും ചെയ്തു. ഉദാഹരണ ത്തിന് കൊക്കക്കോള പാർലെ ഡ്രിങ്ക്സ് ഏറ്റെടുത്തു. ഈ സമയത്ത് അവരുടെ വിറ്റുവരവ് 250 കോടിയായിരുന്നു. എന്നാൽ കൊക്കക്കോള കമ്പനി പരസ്യത്തിനു മാത്രം ഒരു വർഷം 450 കോടി ചെലവഴിച്ച് വാർഷികവരവ് വളരെയ ധികം ഉയർത്തി സ്വദേശി ഉൽപന്നങ്ങളെ പിന്നിലാക്കിയത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
Question 25.
ഇന്ത്യയിൽ സാമുദായിക സ്വത്വത്തിന്റെ പ്രാധാന്യമെന്ത്?
Answer:
നമ്മുടെ ജനനം കൊണ്ട് നമുക്ക് ലഭിക്കുന്നതാണ് സമു ദായസ്വത്വം. ”നമ്മളെന്താണോ അതാണ് സമുദായ സ്വത്വം; “നമ്മളെന്തായിത്തീരുന്നു” എന്നതല്ല. നമ്മുടെ കുടുംബം, സമു ദായം, രാജ്യം എന്നിവ ജനനം കൊണ്ട് നമുക്ക് ലഭിക്കുന്നതാണ്. ഇതെല്ലാം ആരോപിതമാണ്; ആർജ്ജിതമല്ല. ജനനത്തിന്റെ ആക സ്മികത കൊണ്ട് തീരുമാനിക്കപ്പെട്ടതാണ്. ബാഹ്യലോകം നമ്മെ തിരിച്ചറിയുന്ന മാതൃഭാഷയും സാംസ്കാരിക മുല്യങ്ങളും നമുക്ക് പ്രദാനം ചെയ്യുന്നത് നമ്മുടെ സമൂഹമാണ്. ഈ ലോകത്ത് ജീവി ക്കുവാൻ ഓരോ മനുഷ്യനും ഓരോ സ്വത്വം ആവശ്വമുണ്ട്. ജനനം വഴിയാണ് നമുക്ക് സമുദായസ്വത്വം ലഭിക്കുന്നത്. യോഗ തകളും നേട്ടങ്ങളും കൈവരിക്കുന്നതിലൂടേയാണ് നമ്മുടെ സ്വത്വ ത്തിൽ മാറ്റം വരുന്നത്. ജനനം വഴി നമുക്ക് ലഭിക്കുന്ന സ്വത്വവും സമുദായവും നമ്മൾ തെരഞ്ഞെടുത്തതല്ലാത്തതുകൊണ്ട് അത് നമ്മുടെ നേട്ടമല്ല. ഒരു കുടുംബത്തിലെ അംഗമായി, സമുദായ ത്തിലെ അംഗമായി, രാജ്യത്തെ പൗരനായി ടാണ് നാം ജനിക്കുന്ന ത്. നമുക്ക് തെരഞ്ഞെടുക്കാനാവാത്ത ജനനം കൊണ്ട് നിശ്ചയി ക്കപ്പെട്ട ഈ സ്വത്വങ്ങൾ നമ്മളിൽ ആരോപിക്കുന്നു.
PART – IV
A. 26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (3 × 6 = 18)
Question 26.
ലഘുവിവരണം നൽകുക
a) ചരക്കുവൽക്കരണം
b) കമ്പോളവൽക്കരണം
c) ഉദാര വൽക്കരണം
Answer:
a) ചരക്കുവൽക്കരണം
ഏതെങ്കിലും വസ്തു വിൽക്കാനും വാങ്ങാനും പറ്റുന്ന പാകത്തിലാക്കുന്ന പ്രക്രിയയാണ് ചരക്കുവൽക്കരണം എന്നുപറയുന്നു. മുൻകാലങ്ങളിൽ അത് അപ്രകാരമായി രുന്നില്ല. ഇപ്പോൾ എല്ലായിടത്തും ലഭ്യമാകുന്ന പാ ചെയ്ത കുപ്പിവെള്ളം ഇതിനൊരു ഉദാഹരണമാണ്. രണ്ട് ദശകത്തിന് മുമ്പ് കുപ്പിവെള്ളം വാങ്ങുന്നതിനെപ്പറ്റി ആരും ചിന്തിച്ചിരുന്നില്ല. വെള്ളം കുടിക്കണമെന്ന് തോന്നിയാൽ ഏറ്റവും അടുത്തുകാണുന്ന വീട്ടിൽച്ചെന്ന് വെള്ളം ചോദി ച്ചുവാങ്ങി കുടിക്കുകയായിരുന്നു പണ്ടത്തെ പതിവ്. ഇന്നും നാം കയ്യിൽ കുപ്പിവെള്ളം കരുതുകയോ ആവശ്യമുള പ്പോൾ പണം കൊടുത്ത് വാങ്ങുകയോ ചെയ്യുന്നു. ഒരു വസ്തു മാത്രമല്ല, ഒരു സേവനവും വാണിജ്യച്ചരക്കാവാം. ആധുനിക മനുഷ്യൻ തന്റെ തൊഴിലും വൈദഗ്ധ്യവും പണ ത്തിനുവേണ്ടി വിൽക്കാൻ തയ്യാറാവുന്നു. ഇത് വാണിജ്യ വൽക്കരണത്തിന് ഉദാഹരണമാണ്.
b) കമ്പോളവൽക്കരണം
വ്യക്തിപരമായ കൈമാറ്റങ്ങളുടെ പരമ്പരയെ കമ്പോള വൽക്കരണം എന്നുപറയുന്നു. കമ്പോള സമ്പദ്വ്യവസ്ഥ വ്യക്തികൾ ബോധപൂർവ്വം സൃഷ്ടിക്കുന്നതല്ല. ഓരോ വ്യക്തിയും സ്വന്തം താൽപര്യം മാത്രമാണ് നോക്കുന്നത്. എന്നാൽ സ്വന്തം താൽപര്യം നേടിയെടുക്കാൻ ശ്രമിക്കു മ്പോൾ സമൂഹത്തിന്റെ താൽപര്യങ്ങളും സംരക്ഷിക്കപ്പെ ടുന്നു. അതായത് വ്യക്തികൾ അവരുടെ ഗുണത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങൾ സമൂഹത്തിന് ഗുണകരമായി മാറുന്നു.
c) ഉദാര വൽക്കരണം
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുക, മൂലധനം, തൊഴിൽ, വ്യാപാരം എന്നിവയിലെ ഗവൺമെന്റ് നിയന്ത്രണങ്ങൾ ഇല്ലാതാക്കുക, ഇറക്കുമതി ചുങ്കങ്ങളും മറ്റു തീരുവകളളം കുറയ്ക്കുക, വിദേശകമ്പനികൾക്ക് എളുപ്പത്തിൽ പ്രവേശനം നൽകുക എന്നിവയാണ് ഉദാര വൽക്കരണം കൊണ്ട് അർത്ഥമാക്കുന്നത്.
Question 27.
വിശദീകരിക്കുക
a) സംസ്കൃതവൽക്കരണം
b) പാശ്ചാത്വവൽക്കരണം
c) ആധുനികവൽക്കരണം
Answer:
a) സംസ്കൃതവൽക്കരണം
എം.എൻ. ശ്രീനിവാസ് രൂപപ്പെടുത്തിയെടുത്ത സംജ്ഞ യാണ് സംസ്കൃതവത്കരണം. താഴ്ന്ന ജാതിക്കാർ ഉയർന്ന ജാതിക്കാരുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും, വിശ്വാ സങ്ങളും, ആശയങ്ങളും, ജീവിതരീതിയും അനുകരിക്കു ന്നതിനെയാണ് സംസ്കൃതവത്കരണം എന്നുപറയുന്നത്. സംസ്കൃതവത്കൃതമല്ലാത്ത ജാതികൾ പ്രബല ജാതികളാ യിട്ടുള്ള പ്രദേശങ്ങളിൽ പ്രബലജാതികളുടെ സ്വാധീനം വളരെ ശക്തമായിരുന്നു. ഇതിനെ ഡി. സംസ്കൃതവത രണം എന്ന് വിശേഷിപ്പിക്കാവുന്നതാണ്. സംസ്കൃതവ രണ പ്രക്രിയയിൽ പ്രാദേശികമായ ജൈവജാത്യങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, പഞ്ചാബിൽ സാംസ്കാരികമായി സംസ്കൃതത്തിന്റെ സ്വാധീനം ശക്തമല്ലായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടം വരെ പേർഷ്യൻ സ്വാധീനം വളരെ പ്രബലമായിരുന്നു.
ഇന്ത്യയിൽ ഉയർന്ന ജാതിക്കാരുടെ ആചാരാനുഷ്ഠാന ങ്ങൾ പിന്തുടരുന്നത് താഴ്ന്ന ജാതിക്കാർക്ക് അത്ര എളു മല്ല. താഴ്ന്ന ജാതിക്കാർ ധൈര്വം സംഭരിച്ച് ഉയർന്ന ജാതി ക്കാരെ പിന്തുടർന്നാൽ ഉയർന്ന ജാതിക്കാർ അവരെ ശിക്ഷി ക്കാറുണ്ട്.
ഉയർന്ന ജാതിക്കാരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംസ്കൃതവത്കരണം അംഗീകരിച്ചു. വധുവിന്റെ വില യുടെ സ്ഥാനത്ത് സ്ത്രീധന സമ്പ്രദായം, അനുഭവിച്ചത് ഇതിനുദാഹരണമാണ്. ദളിതർ ചെയ്യുന്ന ജോലി ഏറെ അപ മാനകരമായാണ് കണക്കാക്കിയിരുന്നത്. വ്യാവസായിക കാലഘട്ടത്തിൽ സ്വീകരിക്കപ്പെട്ട ആശയങ്ങളിൽ നിന്ന് ഇവ വ്യത്യസ്തമായിരുന്നു. അസഹനീയമായിരുന്നു വ്യാവസാ യിക മേഖലയിലെ തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയുള്ള വിവേചനം.
b) പാശ്ചാത്യവൽക്കരണം
ഒന്നരനൂറ്റാണ്ട് നിലനിന്ന ബ്രിട്ടീഷ് ഭരണത്തിന്റെ ഫലമായി ഭാരതീയ സംസ്കാരത്തിന് സംഭവിച്ച മാറ്റമാണ് എം. എൻ. ശ്രീനിവാസന്റെ അഭിപ്രായത്തിൽ പാശ്ചാത്യവത്കരണം. സ്ഥാപിത ആചാരങ്ങൾ, ആശയസംഹിതകൾ, സാങ്കേതിക വിദ്യ എന്നിവയിൽ വന്ന മാറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പാശ്ചാത്യ ജീവിതശൈലിയുമായി ആദ്യം ബന്ധപ്പെട്ട ഭാര തീയരുടെ ഉപപാശ്ചാത്യ സംസ്കാരമാണ് അതിലൊന്ന്. ഈ ന്യൂനപക്ഷത്തിൽ പെടുന്നവർ പാശ്ചാത്യ സമ്പ്രദായങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തുകയും മറ്റുള്ളവരും അത് പാലിക്കേണ്ടതാണെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു.
- പാശ്ചാത്വവത്കരണം പല തരത്തിലുണ്ട്. ഒരു രീതിയിലു ള്ളത് പാശ്ചാത്യവത്കൃതമായ ഉപസംസ്കാരത്തിന്റെ രീതി യാണ്.
- ഈ രീതിയിൽ പാശ്ചാത്യസംസ്കാരവുമായി സമ്പർക്കം പുലർത്തിയ ഇന്ത്യയിലെ ന്യൂനപക്ഷം വരുന്ന ഒരു വിഭാഗം ഉടലെടുക്കുന്നു.
- ഇവർ പാശ്ചാത്യരുടെ ചിന്താരീതിയും ജീവിതരീതിയും അനുകരിക്കുന്നവരാണ്.
- ഭാരതത്തിൽ ഉടനീളം പലരും പാശ്ചാത്യശൈലിയിൽ ചിന്തി ക്കുന്നതോടൊപ്പം പാശ്ചാത്യ വസ്ത്രധാരണരീതിയും സ്വീക രിച്ചു.
- ആധുനിക ശാസ്ത്രം നൽകിയ സാങ്കേതികവിദ്യകൾ, പാശ്ചാതവസ്ത്രങ്ങൾ, പാശ്ചാതഭക്ഷണരീതി എന്നിവയിൽ അവർ വലിയ താൽപര്യം കാണിച്ചു.
- ഇപ്രകാരം ഭൗതികമായ സാംസ്കാരിക രൂപങ്ങളെ അനു കരിച്ച അവർ പാശ്ചാത്യ സംസ്കാരത്തിലെ സമത്വത്തിന്റെ പുതിയ മുല്യങ്ങൾ, ജനാധിപത്യം തുടങ്ങിയവ സ്വീകരിച്ചു എന്ന് പറയാൻ കഴിയില്ല.
പാശ്ചാത്യവത്കരണത്തിന് മൂന്ന് തലങ്ങളുണ്ട്.
1. പാശ്ചാത്വസംസ്കാരത്തിന്റെ ഉപസംസ്കാര രീതി ഉടലെടു ക്കുന്നു. വളരെ ന്യൂനപക്ഷമായ ആളുകളുടെ പാശ്ചാത്യ സംസ്കാരവുമായുള്ള സമ്പർക്കത്തിൽ നിന്നുമാണ് ഇത് ഉടലെടുക്കുന്നത്.
2. വളരെ ചെറിയ ഒരു വിഭാഗം ജനങ്ങൾ പാശ്ചാത്യജീവിത രീതി സ്വീകരിക്കുന്നു. ഇവരെ പാശ്ചാത്യചിന്താരീതി സ്വാധീ നിക്കുന്നു.
3. പാശ്ചാത്വസംസ്കാരത്തിന്റെ ബാഹ്യരൂപങ്ങൾ മാത്രമേ അനുകരിക്കുന്നുള്ളൂ.
ഇന്ത്യയിലെ കലയും സാഹിത്യവും വരെ പാശ്ചാത്യവത്കര ണത്താൽ സ്വാധീനിക്കപ്പെട്ടു.
തോപാ
ഇന്ത്യയിലെ പ്രമുഖ സാംസ്കാരിക നായകരായ അവനി ന്ദ്രനാഥ ടാഗോർ, ചന്തുമേനോൻ, ബങ്കിം ചന്ദ്ര ധ്യായ, രവിവർമ്മ തുടങ്ങിയവരെയും പാശ്ചാത്യസംസ്കാരം സ്വാധീനിച്ചു.
രവിവർമ്മ കേരളത്തിലെ ഒരു തായ്വഴി നായർ കുടുംബ ത്തിന്റെ ഛായാചിത്രം പകർത്തി പിതൃദായകമായ പാശ്ചാത്യ അണുകുടുംബത്തിന്റെ ചിത്ര ത്തിനോട് സാദൃശ്വമുള്ള രവിവർമ്മയുടെ ഈ ചിത്രത്തിന് തീർത്തും ഒരു പാശ്ചാത്യ കുടുംബത്തിന്റെ ഘടനയായിരു
ഇന്ത്യൻ സാമൂഹ്യശാസ്ത്രജ്ഞനായ ശ്രീനിവാസന്റെ അഭി പ്രായത്തിൽ, ഉയർന്ന ജാതിക്കാർ സ്വയം പാശ്ചാത്യവത്ക രിച്ചതോടൊപ്പം താഴ്ന്ന ജാതിക്കാരെ സംസ്കൃതവത്കരി ക്കാനും ആഗ്രഹിച്ചും.
കേരളത്തിലെ തീയ്യരിൽ ഉന്നതവിഭാഗത്തിൽ പെട്ടവർ പാശ്ചാത്യവൽക്കരിക്കപ്പെടാൻ സ്വയം താൽപര്യം കാണിച്ചു
തീയ്യ വിഭാഗത്തിലെ തന്നെ മേലാളർ ജാതിവ്യവസ്ഥയോ ടുള്ള നിലപാട് വ്യക്തമാക്കുന്നതിന് ബ്രിട്ടീഷ് സംസ്കാരം സ്വീകരിച്ച് തങ്ങളെത്തന്നെ കൂടുതൽ സാർവദേശീയ വീക്ഷണമുള്ളവരാക്കി.
ഇതുപോലെ വടക്കേ ഇന്ത്യയിൽ പലർക്കും പാശ്ചാത വിദ്യാഭ്യാസം വഴി നിരവധി തൊഴിലവസരങ്ങൾ ലഭിച്ചു. പാശ്ചാത്വരുമായി വിവാഹം കഴിക്കുന്നു. മതപരമായ വിശ്വാ സങ്ങൾക്കും ബന്ധത്തിലേർപ്പെട്ട ‘നാഗ’ വംശജരെക്കുറിച്ച്
ഗീതിസെൻ ഒരു കഥ രചിച്ചിട്ടുണ്ട്. വിദ്യാഭ്യാസം അനിവാര്യ മാണെന്ന് മനസ്സിലാക്കിയ ‘നാന’ വംശജർക്ക് പുരോഗതി യിലേക്കുള്ള യാത്രയിൽ വിദ്യാഭ്യാസം ഒരു പടിവാതിലായി മാറി.
c) ആധുനികവൽക്കരണം
ഗുണകരവും അഭിലണിയവും ആയ മൂല്യങ്ങളുമായാണ് ആധുനികവത്കരണത്തെ ഇന്ന് ബന്ധപ്പെടുത്തുന്നത്. ചിലരെ സംബന്ധിച്ചിടത്തോളം ആധുനികവത്കരണം എന്നത് നിർമ്മാണ മേഖലയിലെ ആധുനിക സാങ്കേതിക വിദ്യയുടെ അവതരണമാണ്. ആധുനികവത്കരണം എന്ന തിന് സാമൂഹ്യശാസ്ത്രജ്ഞർ ഇപ്രകാരം വിശദീകരണം നൽകുന്നു. ആധുനികത്വം എന്നതുകൊണ്ട് അർത്ഥമാക്കു ന്നത് സാർവ്വലൗകികമായ മൂല്യങ്ങളും, പെരുമാറ്റച്ചട്ടങ്ങളും ജീവിതരീതിയും വളർത്തിയെടുക്കണം. ആധുനികവത്ക രണത്തിന് യുക്തചിന്തയും, ശാസ്ത്രീയപാരമ്പര്യവും ആയി അഭേദ്യമായ ബന്ധമുണ്ട്. ആധുനികവത്കരണം കൊണ്ട് മതരവും, ജനാധിപത്യപരവുമായ രാഷ്ട്രീയവ്യവസ്ഥിതി യുടെ വികാസം എന്നും അർത്ഥമാക്കുന്നുണ്ട്. ഇവിടെ, ആഗോള പ്രതിബദ്ധതയ്ക്ക് സാധാരണ വീക്ഷണ രീതികൾ വഴിമാറുന്നു. ആധുനികത, ഉപയോഗ യോഗ്യ തയ്ക്കും കണക്ക് കൂട്ടലുകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നു.
വികാരങ്ങൾ, വസ്തുനിഷ്ഠമല്ലാത്ത വികാരങ്ങൾ, ആത്മീയ ചിന്തകൾ തുടങ്ങിയവ ശാസ്ത്രീയ ആശയങ്ങൾക്ക് വഴി മാറുന്നു.
സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും സുപ്രധാന ഘട കമാണ് വ്യക്തി. ജനങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തി ജീവിക്കു കയും ജോലി ചെയ്യുകയും ചെയ്യുന്നു. അല്ലാതെ ജനനം കൊണ്ട് നിശ്ചയിക്കപ്പെട്ട രീതിയില്ല.
അയാളുടെ വ്യക്തിത്വം അയാൾ ആർജ്ജിക്കുന്നതാണ്. ജന്മനാ എഴുതി വയ്ക്കപ്പെട്ടതല്ല.
ആധുനികമായ ഈ ആശയങ്ങളെല്ലാം മുഴുവൻ ഇന്ത്യയ്ക്കും ബാധകമാണ്. ഇപ്പോഴും നമ്മൾ ഒരേ സമുദായത്തിൽ നിന്നു തന്നെ വിവാഹം കഴിക്കുന്നു. മതപരമായ വിശ്വാസങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും നമ്മൾ വളരെയേറെ പ്രാധാന്യം നൽകു ന്നു. നമ്മുടെ മതനിരപേക്ഷ, രാഷ്ട്രീയ ജനാധിപത്വരീതി വളരെ പ്രബലമാണെങ്കിലും ജാതി, സമുദാദ മുറകൾ നമ്മൾ അതേപടി പിന്തുടരുന്നു.
നിരവധി സാമൂഹ്യശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ പടിഞ്ഞാ റിനെ സംബന്ധിച്ച്, മതനിരപേക്ഷകത്വം എന്നാൽ അവരുടെ ഒരു ത്തിന്റെ സ്വാധീനം കുറഞ്ഞു വരുന്നതിന്റെ അടയാളമാണ്. അവരുടെ അഭിപ്രായത്തിൽ ആധുനിക ജനങ്ങൾ തങ്ങളുടെ മനോഭാവത്തിൽ ഏറെ മതനിരപേക്ഷത പുലർത്തുന്നു. പള്ളി യോടുള്ള ജനങ്ങളുടെ അടുപ്പക്കുറവ് മതത്തോടുള്ള തീക്ഷ്ണ തക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. പക്ഷേ, മുൻപൊരിക്കലും സംഭവിച്ചിട്ടില്ലാത്തത്ര മതപരമായ ബോധവും വിശ്വാസപരമായ തർക്കങ്ങളും ലോകം മുഴുവൻ ഉയർന്നു വരുന്നുണ്ട്.
![]()
Question 28.
a) പഞ്ചായത്തിന്റെ മൂന്ന് ഉത്തരവാദിത്വങ്ങൾ എഴുതുക.
b) ‘നായ പഞ്ചായത്ത്’ എന്നാൽ എന്ത്?
Answer:
a)
- സാമ്പത്തിക വികസനത്തിനായുള്ള പ്ലാനുകളും സ്കീമുകളും തയ്യാറാക്കുക.
- സാമൂഹ്യനീതി വിപുലമാക്കുന്നതിനുള്ള സ്കീമുകൾ പ്രോത്സാഹിപ്പിക്കുക.
- ശരിയായ രീതിയിൽ നികുതി, ഡ്യൂട്ടികൾ, ഫീസ് തുട ങ്ങിയവ പിരിക്കുക.
b)
- ചെറിയ സിവിൽ കേസുകളുടേയും ക്രിമിനൽ കേസു
- കളുടേയും വാദം കേൾക്കാൻ അധികാരമുള്ള പഞ്ചായത്ത് ആണ് ന്യായപഞ്ചായത്ത്,
Question 29.
ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ വിശദീകരിക്കുക.
Answer:
ഹരിതവിപ്ലവത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ
ഇടത്തരം കർഷകർക്കും വൻഭുവുടമകൾക്കും മാത്രമാണ് ഹരിതവിപ്ലവം കൊണ്ട് ഗുണമുണ്ടായത്.
കുടിയാന്മാർക്ക് കൃഷിഭൂമി പാട്ടത്തിന് ലഭിക്കാതെ വന്നു. സേവനജാതിക്കാർക്ക് തൊഴിലില്ലാത്ത അവസ്ഥ ഉണ്ടായി. കർഷകർക്ക് വേതനം പണമായി കിട്ടാൻ തുടങ്ങിയത് അവ രുടെ സാമ്പത്തിക അവസ്ഥ പരിതാപകരമാക്കി. കൃഷിയുടെ വാണിജ്യവത്ക്കരണവും ഏകവിള സമ്പ്രദാ ജവും നിമിത്തം കാർഷികോല്പന്നങ്ങൾക്ക് വിലയിടുവു ണ്ടായത് കർഷകരുടെ സാമ്പത്തിക തകർച്ചയ്യക്ക് കാരണ 2001.
ഹരിതവിപ്ലവം പ്രാദേശിക അസമത്വങ്ങൾ’ വർദ്ധിയ്ക്കാൻ കാരണമായി.
B. 30 മുതൽ 32 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉരമെഴുതുക. 6 സ്കോർ വീതം (2 × 6 = 12)
Question 30.
ഗോത്ര സമുദായങ്ങളെ ആർജിത സവിശേഷതകളുടെ അടിസ്ഥാ നത്തിൽ വർഗീകരിക്കാം. വിശദീകരിക്കുക.
Answer:
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നിവാസികളുടെ അതിപ്രാചീനമായ
സമുദായത്തെയാണ് ഗോത്രം പരാമർശിക്കുന്നത്.
അവർ ഹിന്ദുക്കളോ കർഷകരോ ആയിരുന്നില്ല. മതാചാരങ്ങൾ ശീലിച്ചവരുമായിരുന്നില്ല. അവർക്ക് രാഷ്ട്രീയത്തിൽ പങ്കുണ്ടായിരുന്നില്ല. വർഗവിഭജനമോ ജാതിയോ അവർക്കിടയിലുണ്ടായിരുന്നില്ല. ഗോത്രങ്ങളെ രണ്ടായി തരംതിരിക്കാം.
1. മതം, ഭാഷ, ഭൗതിക സവിശേഷതകൾ, പരിസ്ഥിതിപരമായ ആവാസവ്യവസ്ഥ എന്നിവയുടെ ചിഹ്നങ്ങളുള്ള ഗോത
2. ജീവിതമാർഗം സമ്പാദിക്കുക, ഹിന്ദു സമൂഹത്തിൽ അംഗ ത്വമുണ്ടായിരിക്കുക എന്നീ ചിഹ്നങ്ങൾ കരസ്ഥമാക്കിയവ.
ആർജ്ജിത സവിശേഷതകൾ
- ജീവിതമാർഗ്ഗം തേടുന്നതിന്റെ അടിസ്ഥാനത്തിൽ നായാട്ടു കാർ, നാടോടി കർഷകർ, കർഷകർ, തോട്ടം തൊഴിലാളി കർ,
- വ്യവസായത്തൊഴിലാളികൾ എന്നീ നിലകളിലെല്ലാം ഗോത്രവർഗ്ഗക്കാരെ കാണുന്നു.
- ചില ഗോത്രങ്ങൾ ഹിന്ദുമതത്തോട് ചായ്വുള്ളവയാണ്.
- മറ്റു ചിലർ ഹിന്ദുത്വത്തിനോടെതിരുമാണ്.
- വളരെക്കുറച്ചുപേർ മാത്രം ഉയർന്ന പദവി അനുഭവിക്കു ന്നുണ്ടെങ്കിലും മിക്ക ഗോത്രവർഗ്ഗക്കാരും ഹിന്ദുസമൂഹ ത്തിൽ താഴ്ന്ന പദവിയാണ് അനുഭവിക്കുന്നത്.
വനനശീകരണത്തിലൂടെ ഗോത്രവർഗ്ഗക്കാരുടെ ഭൂമി കോളനി കൾ ആക്കിയതു വഴി വ്യത്യസ്ത ഗോത്രസംഘങ്ങളെ ഹിന്ദുസ മൂഹം ഉൾക്കൊണ്ടുവന്ന ചരിത്രം ചൂണ്ടിക്കാട്ടുന്നു. പ്രാചീന ഗോത്രങ്ങൾ പൂർണ്ണമായും സാംസ്കാരിക വികാസത്തിൽ നിന്ന് അകന്നാണ് നിന്നിരുന്നതെന്ന് കരുതാനാവില്ലെന്ന അഭിപ്രായ മുള്ള സാമൂഹ്യശാസ്ത്രജ്ഞന്മാരും ഉണ്ട്. മുമ്പുണ്ടായിരുന്ന അവ സ്ഥകളുടേയും ഗോത്രങ്ങളുടേയും ബന്ധത്തിന്റെ ഫലമായി ഉണ്ടാകുന്ന ദ്വിതീയ പ്രതിഭാസമായി ഗോത്രങ്ങളെ നോക്കിക്കാ ണാനാണ് അവർ ആഗ്രഹിക്കുന്നത്. മറ്റുള്ളവരിൽ നിന്ന് വ്യത്യ സ്തമായി കാണാൻ അവർ അവരെ ‘ഗോത്രവർഗക്കാർ’ എന്നു വിശേഷിപ്പിച്ചു.
Question 31.
a) ബഹുജന മാധ്യമം എന്നാൽ എന്ത്?
ഒരു ഉദാഹരണം എഴുതുക.
c) സ്വതന്ത്ര ഇന്ത്യയിൽ ബഹുജന മാധ്യമങ്ങളുടെ പങ്ക് വിശദീ കരിക്കുക.
Answer:
(a) സർക്കാരിന്റെ വികസന പരിപാടികളെക്കുറിച്ചും, സമൂഹ ത്തിലുള്ള വിവരങ്ങൾ ശരിയായ രീതിയിൽ ജനങ്ങളിൽ എത്തിക്കുന്ന മാധ്യമത്തെ ബഹുജനമാധ്യമം എന്നുപറയു
(b) റേഡിയോ (Radio)
(c) ബഹുജനമാധ്യമങ്ങളുടെ വളർച്ച ജനങ്ങളിൽ സ്വയംപര്യാ പ്തത വളർത്തിയെടുക്കുന്നതിനും, ജനങ്ങൾ ദേശീയ വിക സനത്തിനു വേണ്ടി പ്രവർത്തിയ്ക്കുന്നതിനും കാരണമായി. സർക്കാരിന്റെ വികസന പരിപാടികളെക്കുറിച്ച് ജനങ്ങൾക്ക് വിവരം നൽകുന്നതിന് കാരണമായി. തൊട്ടുകൂടായ്മ, ശൈശവവിവാഹം, വിധവകൾക്കുള്ള വിലക്കുകൾ, സമു ഹത്തിലുള്ള ദുരാചാരങ്ങളാണെന്ന ബോധം ജനങ്ങളിലു ണ്ടാക്കിയെടുത്തു. ആധുനിക വ്യവസായവത്കൃത സമു ഹത്തിൽ ബഹുജനമാധ്യമങ്ങൾ ശാസ്ത്രീയമായ മുല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും, യുക്തിപൂർവ്വമായ സമൂഹത്തിന്റെ വളർച്ചയ്ക്കും കാരണമായി.
Question 32.
| A | B |
| ആൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് | കർഷക സമരം |
| ജാർഖണ്ഡിന്റെ രൂപീക | ദളിത് പ്രസ്ഥാനം |
| ചികോ പ്രസ്ഥാനം | ഗോത്രവർഗ പ്രസ്ഥാനം |
| മഹാർ പ്രസ്ഥാനം | മാൻകുർ ഓൾസൻ |
| ദ ലോജിക് ഓഫ് കളക്ടീവ് ആക്ഷൻ | തൊഴിലാളി പ്രസ്ഥാനം |
| ദെബാ പ്രസ്ഥാനം | പരിസ്ഥിതി പ്രസ്ഥാനം |
Answer:
| A | B |
| ആൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് | തൊഴിലാളി പ്രസ്ഥാനം |
| ജാർഖണ്ഡിന്റെ രൂപീക | ഗോത്രവർഗ പ്രസ്ഥാനം |
| ചികോ പ്രസ്ഥാനം | പരിസ്ഥിതി പ്രസ്ഥാനം |
| മഹാർ പ്രസ്ഥാനം | ദളിത് പ്രസ്ഥാനം |
| ദ ലോജിക് ഓഫ് കളക്ടീവ് ആക്ഷൻ | മാൻകുർ ഓൾസൻ |
| ദെബാ പ്രസ്ഥാനം | കർഷക സമരം |
PART – V
33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)
Question 33.
i) ജനസംഖ്യ വർദ്ധനവിനെ കുറിച്ചുള്ള മാൽസിന്റെ സിദ്ധാന്തം വിശദീകരിക്കുക.
ii) ജനസംഖ്യാ പരിവർത്തന സിദ്ധാന്തം വിശദീകരിക്കുക.
Answer:
(i) ഭക്ഷണം, പാർപ്പിടം, വസ്ത്രം തുടങ്ങി മാനുഷിക ഉപജീവ നോപാധികളുടെ വളർച്ചാനിരക്കിനെ അധികരിക്കുന്ന താണ് ജനസംഖ്യാ വളർച്ചാനിരക്ക് എന്ന സിദ്ധാന്തം തോമസ് റോബാർട്ട് മാൽത്തുമ്പ് മുന്നോട്ടുവച്ചു. ജനങ്ങൾ അതു കൊണ്ട് ദരിദ്രരായി ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. കാർഷികോല്പാദനത്തെ മറികടന്നാണ് ജനസംഖ്യ വർധി ക്കുന്നത്. ജനസംഖ്യ വളരുന്നത് ജ്യോമെട്രിക് പ്രോഗ്രഷനി elm (2, 4, 8, 16, 32, ………) „gmì600am. കാർഷികോൽപ്പാദനം വളരുന്നതാകട്ടെ അരിത്തമാറ്റിക് പ്രോഗ്രഷനിലും 2, 4, 6, 8, 10). അതുകൊണ്ട് സമ്പൽസ മൃദ്ധിക്കുള്ള ഒരേയൊരു വഴി ജനസംഖ്യാ വർധനാ നിയ ന്ത്രണമാണ്. വിവാഹം നീട്ടിവെയ്ക്കുക, ബ്രഹ്മചര്യം അനു ഷ്ഠിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിൽ കുടി മാത്രമേ മനു ഷ്യർക്ക് ജനസംഖ്യ നിയന്ത്രിക്കാൻ കഴിയൂ. എന്നാൽ ഗുണാ ത്മകമായ (positive) നിയന്ത്രണങ്ങളാണ് ജനസംഖ്യ നിയ ന്തിക്കാൻ പ്രകൃതി ഉപയോഗിക്കുന്നത്. വൻതോതിൽ മര സാങ്കേതികവിദ്യയും സമൂഹവും ജനനനിരക്കും സാങ്കേതിക വിദ്വ പിന്നോക്ക അവസ്ഥയിൽ മരണനിരക്കും ഉയർന്ന ജനനനിരക്ക് ഉയർന്ന മരണനിരക്ക്
| സ്റ്റേജ് 1 | സ്റ്റേജ് 2 | സ്റ്റേജ് 3 | |
| സാങ്കേതികവിദ്യയും സമൂഹവും | സാങ്കേതിക വിദ്യ പിന്നോക്ക അവസ്ഥയിൽ | സാങ്കേതികവിദ്യ മുന്ന റാൻ തുടങ്ങുന്നു. | വികസിത സാങ്കേതിക വിദ്വ |
| ജനനനിരക്കും മരണനിരക്കും | ഉയർന്ന ജനനനിരക്ക്
ഉയർന്ന മരണനിരക്ക് |
ഉയർന്ന ജനനനിരക്ക് താഴ്ന്ന മരണ നിരക്ക് | താഴ്ന്ന ജനനനിരക്ക്
താഴ്ന്ന മരണനിരക്ക് |
| ജനസംഖ്യയുടെ വളർച്ചാ നിരക്ക് | താഴ്ന്നത് | താഴ്ന്നത് | ഉയർന്നത് |
ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും മയുള്ള പരിവർത്ത നാത്മക ഘട്ടത്തിലാണ് ത്വരിതഗതിയിലുള്ള ജനസംഖ്യാ വളർച്ച അഥവാ ജനസംഖ്യാ വിസ്ഫോടനം ഉണ്ടാകുന്നത്. ആധുനിക രീതിയിലുള്ള രോഗനിയന്ത്രണം, പൊതുജനാരോഗ്യ ശ്രദ്ധ, മെച്ച പ്പെട്ട പോഷകാഹാരം എന്നിവയിലൂടെ മരണനിരക്ക് താഴോട്ട് കൊണ്ടുവരുമ്പോഴാണ് ഈ ജനസംഖ്യാ വിസ്ഫോടനം സംഭ വിക്കുന്നത്. ഈ മാറ്റവുമായി പൊരുത്തപ്പെട്ടു പോകാൻ സാ ഹത്തിന് കൂടുതൽ സമയമെടുക്കേണ്ടി വരുന്നു. ദാരിദ്ര്യത്തി നെയും ഉയർന്ന മരണനിരക്കിന്റെയും കാലത്ത് രൂപപ്പെട്ട പ്ര ണത്തിലേക്ക് നയിക്കുന്ന ക്ഷാമവും പകർച്ചവ്യാധികളു മാണ് പ്രകൃതിയുടെ ഗുണാത്മക നിയന്ത്രണങ്ങൾ. മാസിന്റെ ഈ സിദ്ധാന്തം മാൽസിയൻ തിയറി ഓഫ് പോപ്പുലേഷൻ എന്ന് പിന്നീടറിയപ്പെട്ടു. എന്നാൽ സാമ്പത്തിക സമൃദ്ധി കൊണ്ട് ജനസംഖ്യാവളർച്ചയെ പരാ ജയപ്പെടുത്താമെന്ന് തെളിയിച്ച് പിന്നീടുവന്ന സാമ്പത്തിക വിദഗ്ധൻ ഈ സിദ്ധാന്തത്തെ ചോദ്യം ചെയ്തു.
(ii) ജനസംഖ്യാ പരിവർത്തന സിദ്ധാന്തം
ജനസംഖ്യാശാസ്ത്രത്തിലെ മറ്റൊരു പ്രധാന സിദ്ധാന്തമാണ് ജനസംഖ്യശാസ്ത്ര പരിവർത്തന സിദ്ധാന്തം. 1940 – കളിൽ കിങ്ങ്സ്ലി ഡേവിസ് എന്ന അമേരിക്കൻ സമൂഹശാസ്ത്രജ്ഞ നാണ് ഈ സിദ്ധാന്തം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സിദ്ധാന്തം ശുഭാപ്തികരമായിരുന്നു. ജനസംഖ്യാ വളർച്ച സർവ്വാത്മകമായ സാമ്പത്തിക വികസനവുമായി ബന്ധ പ്പെട്ട ഒന്നാണെന്ന് ഈ സിദ്ധാന്തം വാദിച്ചു. ഓരോ സമു ഹവും ജനസംഖ്യാവർദ്ധനവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക വികസനമാതൃകയാണ് പിന്തുടരുന്നതെന്നും ഈ സിദ്ധാന്തം ചുണ്ടിക്കാട്ടി. ജനസംഖ്യാവളർച്ചയിൽ മൂന്ന് അടി സ്ഥാന ഘടകങ്ങളുണ്ടെന്ന് ജനസംഖ്യാശാസ്ത്ര വർത്തന സിദ്ധാന്തം പറയുന്നു.
ജനസംഖ്യ വളർച്ചയിലെ ഒന്നാംഘട്ടത്തിൽ സമൂഹം അല്പ വികസിതവും സാങ്കേതികമായി പിന്നോക്കാവസ്ഥയിലുമാ യിരിക്കും. ഈ ഘട്ടത്തിൽ ജനനനിരക്കും മരണനിരക്കും വളരെ ഉയർന്നതായിരിക്കും. അതിനാൽ ജനസംഖ്യയുടെ വളർച്ചാനിരക്ക് കുറവായിരിക്കും.
ജനസംഖ്യാ വളർച്ചയിലെ രണ്ടാംഘട്ടം ഒരു പരിവർത്തനാ ത്മക ഘട്ടമാണ്. സമൂഹം സാങ്കേതികവിദ്യയിൽ പുരോഗതി പ്രാപിക്കാൻ തുടങ്ങുന്ന ഈ ഘട്ടത്തിൽ ജനസംഖ്യ പിന്നിൽ നിന്ന് മുന്നോട്ട് കുതിക്കുന്നു. ഇക്കാലത്ത് ജനനനിരക്ക് ഉയർന്നതും മരണനിരക്ക് താഴ്ന്നതുമായിരിക്കും. അതി നാൽ ജനസംഖ്യയുടെ വളർച്ചാനിരക്ക് വളരെ ഉയർന്നതാ യിരിക്കും.
ജനസംഖ്യ വളർച്ചയിലെ മൂന്നാമത്തെയും അവസാനത്തേ തുമായ ഘട്ടം ആരംഭിക്കുന്നത് വികസിത വ്യവസായവൽക്ക രണ കാലത്താണ്. ഇക്കാലത്ത് ജനനനിരക്കും മരണനി ക്കും കുറവായിരിക്കും. അതിനാൽ ജനസംഖ്യയുടെ വളർച്ചനിരക്ക് കുറവായിരിക്കും.
ല്പാദന സ്വഭാവത്തെ പുരോഗതിയുടേയും ജീവിതദൈർഘ്യത്തി ന്റേയും പുത്തുൻ സാഹചര്യങ്ങൾക്കനുസൃതമായി മാറ്റിയെടു ക്കാനും സമൂഹം ദീർഘകാലമെടുക്കുന്നു. ഇത്തരത്തിലുള്ള പരിവർത്തനം പശ്ചിമ യൂറോപ്പിൽ സംഭവിച്ചത് 19-ാം നൂറ്റാ ണ്ടിന്റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ്. ഏറെക്കുറെ ഇത്തരത്തിലുള്ള പരിവർത്തനം പുതിയ സാഹച ര്യങ്ങൾക്കനുസരിച്ച് പ്രത്യുല്പാദന സ്വഭാവത്തെ മാറ്റിയെടുക്കുക എന്നത് അവികസിത രാജ്യങ്ങളും പിൻതുടർന്നു വരുന്നുണ്ട്. കുറയുന്ന മരണനിരക്കിനോടൊപ്പം ജനനനിരക്കും കുറച്ചു കൊണ്ട് വരാൻ ഈ രാജ്യങ്ങൾ പോരാടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ജനസംഖ്യാപരിവർത്തനം ഇനിയും പൂർത്തിയായി ട്ടില്ല. മരണനിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും അതേ വ്യാപ്തിയിൽ ജനനനിരക്ക് കുറച്ചുകൊണ്ടുവരാൻ രാജ്യത്തിന് കഴിഞ്ഞിട്ടില്ല.
Question 34.
i) താഴെ പറയുന്നവ നിർവചിക്കുക
a) സാമൂഹിക അസമത്വം
b) സാമൂഹിക ബഹിഷ്കരണം
ii) സാമൂഹിക ശ്രേണീകരണത്തിന്റെ മൂന്ന് തത്വങ്ങൾ വിശദീ കരിക്കുക.
Answer:
i) a) സാമൂഹിക അസമത്വം
സാമൂഹിക വിഭവങ്ങളുടെ ലഭ്യതയുമായി ബന്ധപ്പെട്ട അനു മത്വം നിലനിൽക്കുന്നതിനെയാണ് സാമൂഹിക അസമത്വം എന്നുപറയുന്നു. സാമൂഹ്യഅസമത്വങ്ങൾ അധികവും മനു ഷ്യർ തമ്മിലുള്ള സഹജമോ സ്വാഭാവികമോ ആയ വ്യത്യാ സങ്ങളുടെ ഫലങ്ങളല്ല. മനുഷ്യർ ജീവിക്കുന്ന സമൂഹമാണ് സാമൂഹിക അസമത്വങ്ങൾ സൃഷ്ടിക്കുന്നത്. സാമൂഹ്യഅ സമത്വവും ഒഴിവാക്കലും ഗ്രൂപ്പുകളെ സംബന്ധിച്ചുള്ള താണ് വ്യക്തികളെ സംബന്ധിച്ചല്ല. സമൂഹത്തിന്റെ മനോ ഭാവത്തിൽ നിന്നാണ് ഈ അസമത്വം ഉടലെടുക്കുന്നത്. ഈ അസമത്വങ്ങൾക്ക് ഒരു പ്രത്യേക ഘടനയും മാതൃകയുമു ണ്ട്. സമൂഹം തന്നെയാണ് സാമൂഹഅസമത്വം സൃഷ്ടിക്കു
b) സാമുഹിക ബഹിഷ്കരണം
സാമൂഹികബഹിഷ്കരണം കാരണം വ്യക്തികൾക്ക് അവ രുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളിൽ പ്രവർത്തി ക്കാൻ കഴിയാതെ പോകുന്നു. വ്യക്തികൾ സമൂഹത്തിൽ സ്വതന്തരായി ഇടപെടുന്നത് തടയുന്ന സംവിധാനമാണ് സാമൂഹ്യബഹിഷ്കരണം. വ്യക്തികളേയും ഗ്രൂപ്പുകളേയും ഇപ്രകാരം തടയുന്ന നിരവധി ഘടകങ്ങളുണ്ട്. വിദ്യാഭ്വാസം, ആരോഗ്യം, ഇൻഷുറൻസ്, ബാങ്കിങ്ങ് നീതിന്യായഭരണം തുടങ്ങിയ അടിസ്ഥാന സേവനങ്ങളുടേയും വസ്തുക്കളു ടേയും ലഭ്വതക്ക് എല്ലാവർക്കും അവകാശമുണ്ട്. ആ ലഭ്യത നിഷേധിക്കപ്പെടുമ്പോൾ സാമൂഹ്യബഹിഷ്കരണം സംഭവി ക്കുന്നു. സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ ഘടനാപരമായ സവിശേഷതകളാണ് സാമൂഹ്വബഹിഷ്കരണം സൃഷ്ടിക്കു ന്നത്. ഈ ഒഴിവാക്കൽ ചിട്ടയോടുകൂടിയും ഇരകളുടെ ആഗ്രഹത്തിന് പ്രതികൂലമായും പ്രയോഗിക്കപ്പെടുന്ന ആയുധമാണ്.
തുടർച്ചയായി അപമാനിക്കപ്പെടുന്നതും. വിവേചനപൂർവ്വമുള്ളതുമായ പെരുമാറ്റം നേരിടേണ്ടിവരു ന്നതും വീണ്ടും വീണ്ടുമുള്ള ശ്രമത്തിൽ നിന്ന് ഇരയെ പിൻതിരിപ്പിച്ചേക്കാം. കീഴ്ജാതിയിൽപെട്ടവർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ഉയർന്ന ജാതിയിൽ പെട്ടവർ തടഞ്ഞിരു ന്നു. അവഹേളനാപൂർണമായ ഈ പെരുമാറ്റം നിരന്തരം സഹിക്കേണ്ടിവരുമ്പോൾ ക്ഷേത്രത്തിൽ പോകേണ്ടതില്ല. എന്ന ചിന്തയിൽ അവർ എത്തിച്ചേരും. ചില താഴ്ന്ന ജാതി ക്കാർ സംഘടിച്ച് സ്വന്തം ക്ഷേത്രങ്ങൾ പണിയുന്നതിന് ശ്രമി ക്കാറുണ്ട്. മറ്റു ചിലർ ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതത്തി ലേക്കോ, ഇസ്ലാമിലേക്കോ, ക്രിസ്തുമതത്തിലേക്കോ ചേക്കേറും. ഈ മാറ്റത്തിന് വിധേയരായവർക്ക് ക്ഷേത്രകാ ര്യങ്ങളിൽ ഇടപെടുന്നതിനുള്ള താൽപര്യം ഇല്ലാതാവുന്നു. ഇരകളുടെ ഇംഗിതത്തിനെതിരായി സാമൂഹ്യബഹിഷ്ക രണം നടക്കുന്നു എന്നർത്ഥം.
(ii) സാമൂഹിക ശ്രേണീകരണത്തിന്റെ മൂന്ന് തത്വങ്ങൾ
(1) സമൂഹത്തിന്റെ തലങ്ങളാക്കൽ അഥവാ സാമൂഹിക ശ്രേണീകരണം സമൂഹത്തിന്റെ സവിശേഷതയാണ്.
(2) സാമൂഹ്യവിഭജനം തലമുറകളെ അതിജീവിക്കുന്നു.
(3) വിശ്വാസരീതികളും പ്രത്യയശാസ്ത്രവും സാമൂഹ്യത
ലങ്ങളാക്കുന്നതിനെ പിന്തുണക്കുന്നു. സമൂഹത്തിന്റെ തലങ്ങളാക്കൽ അഥവാ സാമൂഹിക ശ്രേണി കരണം സമൂഹത്തിന്റെ സവിശേഷതയാണ്.
സമൂഹത്തിന്റെ തലങ്ങളാക്കൽ സമൂഹത്തിന്റെ ഒരു സവി ശേഷതയാണ്. വ്യക്തികൾ തമ്മിലുള്ള വ്യത്യസ്തതയിൽ നിന്നു മാത്രം ഉണ്ടായതല്ല. വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സാമൂഹിക വിഭവങ്ങൾ തുല്യതയില്ലാത്ത രീതിയിൽ വിത രണം ചെയ്യുന്ന സംവിധാനമാണ് സമൂഹത്തിന്റെ തലങ്ങ ളാക്കൽ. അതിന് വ്യക്തിപരമായ നിർവഹണവുമായി ബന്ധമില്ല. അപരിഷ്കൃത സമൂഹത്തിൽ കുറച്ച് മാത്രമേ ഉല്പാദനം നടന്നിരുന്നുള്ളൂ. അതുകൊണ്ട് അവിടെ സമു ഹത്തിന്റെ തലങ്ങളാക്കൽ ഉണ്ടായിരുന്നില്ല. എന്നാൽ ആധു നിക സമൂഹങ്ങളിൽ ജനങ്ങൾ അവർക്കാവശ്യമുള്ളതി ലേറെ ഉല്പാദിപ്പിക്കുന്നുണ്ട് ഇവിടെ വ്യക്തിപരമായ കഴി വുകൾ പരിഗണിക്കപ്പെടാതെ വിഭവങ്ങൾ തുല്യതയില്ലാതെ വിതരണം ചെയ്യപ്പെടുന്നു.
(2) സാമൂഹ്യവിഭജനം തലമുറകളെ അതിജീവിക്കുന്നു.
ഒരു വ്യക്തിയുടെ സമൂഹത്തിലുള്ള സ്ഥാനം ആരോപി മാണ്. കുട്ടികൾക്ക് തങ്ങളുടെ മാതാപിതാക്കളിൽ നിന്നും പാരമ്പര്യം വഴിയാണ് സാമൂഹ്യ വിഭവങ്ങൾ ലഭിക്കുന്നത്. ജാതിവ്യവസ്ഥയിൽ ജനനത്തോടെ ഒരുവന്റെ ജാതി നിശ്ച യിക്കപ്പെടുന്നു. നിലമുഴുക, തോട്ടിപ്പണി ചെയ്യുക തുട ങ്ങിയ ജോലികളാണ് ദളിതർ ചെയ്യേണ്ടിവരുന്നത്. ഉയർന്ന വരുമാനമുള്ള ജോലി സാധാരണയായി അവനെ തേടി വരുന്നില്ല. അവന്റെ മാതാപിതാക്കൾ അനുഭവിച്ചു വന്നി രുന്ന സാമൂഹ്യ അസമത്വം അവനിലേക്കും കൈമാറ്റം ചെയ്യ പെടുകയും അത് തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകർന്ന് പൊയ്ക്കൊണ്ടിരിക്കുകയും ചെയ്യും. സ്വന്തം സമു ദായത്തിൽ നിന്നു മാത്രമേ വിവാഹം ചെയ്യും എന്ന സ് ദായം തുടങ്ങുന്ന കാലത്തോളം ഈ സാമൂഹ്യ അസമത്വം പ്രബലമായി തന്നെ നിലകൊള്ളും. ഇപ്രകാരം സ്വജാതി യിൽ നിന്നു മാത്രം വിവാഹം ചെയ്യുന്ന ആചാരം എൻഡോഗമി അഥവാ സ്വഗണവിവാഹം സാമൂഹ്യ അസ മത്വത്തിന്റെ ആരോപിത ഭാവത്തെ ദൃഢപ്പെടുത്തുന്നു.
(3) വിശ്വാസരീതികളും പ്രത്യയശാസ്ത്രവും സാമൂഹതലങ്ങളാ ക്കുന്നതിനെ പിന്തുണക്കുന്നു.
ലിംഗം, മതം, ഭാഷ, ജാതി, ഭിന്നശേഷിയുളള അവസ്ഥ എന്നി വയുടെ അടിസ്ഥാനത്തിൽ ജനങ്ങൾ ബഹിഷ്കരണം നേരി ടുന്നുണ്ട്. അതുകൊണ്ട് പ്രബല പശ്ചാത്തലത്തിൽ നിന്നു വരുന്ന സ്ത്രീകളും പൊതുസ്ഥലങ്ങളിൽ വച്ചു ലൈംഗി കമായി ചൂഷണം ചെയ്യപ്പെടുന്നു. ഓരോ ഗ്രൂപ്പിൽ പെട്ടവ രെയും കുറിച്ച് ജനങ്ങൾക്ക് മുൻവിധികളുണ്ടാവും, അനി വാര്യവും നീതിയുക്തവുമാണെന്ന് അംഗീകരിക്കപ്പെടുന്നി ല്ലെങ്കിൽ സാമൂഹിക വിഭജനത്തിന് തലമുറകളെ അതിജീ വിക്കാനാവില്ല. ജാതി സംവിധാനം ഇതിനുദാഹരണമാകു ന്നു. വിശുദ്ധിയുടേയും അശുദ്ധിയുടേയും പേരിലാണ് ജാതി സംവിധാനം സ്വായീകരിക്കപ്പെടുന്നത്. തൊഴിലും ജന നനവും മൂലം ബ്രാഹ്മണർ ഏറ്റവും വിശുദ്ധരും ദളിതർ അശുദ്ധരും ആയി കണക്കാക്കപ്പെടുന്നു. ഈ അസമത്വ സംവിധാനം ന്യായമാണെന്നു കരുതുന്ന നിരവധി ആളു കളുണ്ട്. ജാതി സംവിധാനം മൂലം ചൂഷണം ചെയ്യപ്പെട്ടവരും അപമാനിതരായവരും ഈ അസമത്വ സംവിധാനത്തെ പര സ്വമായി വെല്ലുവിളിക്കുന്നു.