Reviewing Kerala Syllabus Plus Two Sociology Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.
Kerala Plus Two Sociology Previous Year Question Paper March 2020 Malayalam Medium
I. Answer all questions from 1 to 6. (6 × 1 = 6)
Question 1.
കുടിയേറ്റ തൊഴിലാളികളെ വിശേഷിപ്പിക്കുന്നതിനായി ജാൻ ബ്രമൻ മുന്നോട്ടുവെച്ച പദം കണ്ടെത്തുക.
a) ‘ബലി’ തൊഴിലാളി
b) എങ്ങും നിലയുറയ്ക്കാത്ത തൊഴിലാളി
c) പ്രവാസി
d) കരാർ തൊഴിലാളി
Answer:
b) എങ്ങും നിലയുറയ്ക്കാത്ത തൊഴിലാളി
Question 2.
ഒരു വ്യക്തിക്ക് പുറമേനിന്ന് തന്നെത്തന്നെ നോക്കി കണാൻ സഹായിക്കുന്ന പ്രക്രിയ
a) സമൂഹശാസ്ത്ര സങ്കല്പം
b) ത്രികോണമാപനം
c) സ്വയം പ്രതിപതനം
d) തലമുറകൾ തമ്മിലുള്ള വിടവ്
Answer:
c) സ്വയം പ്രതിപതനം
Question 3.
ഇന്ത്യൻ ഗവൺമെന്റ് നിയമിച്ച ആദ്യത്തെ പിന്നാക്കവർഗ്ഗ കമ്മീ ഷനെ തെരഞ്ഞെടുക്കുക.
a) നെട്ടൂർ കമ്മീഷൻ
b) മണ്ടൽ കമ്മീഷൻ
c) ജോസഫ് കമ്മീഷൻ
d) കാക കലേൽക്കർ കമ്മീഷൻ
Answer:
d) കാക കുൽക്കർ കമ്മിഷൻ
![]()
Question 4.
എം.എൻ. ശ്രീനിവാസൻ മുന്നോട്ടുവച്ച പദം കണ്ടെത്തുക.
a) സംസ്കൃത വൽക്കരണം
b) വ്യവസായ വൽക്കരണം
c) നഗര വൽക്കരണം
d) മതേതര വൽക്കരണം
Answer:
a) സംസ്കൃത വൽക്കരണം
Question 5.
മതസ്വത്വത്തിൽ അധിഷ്ഠിതമായ ഹിംസാത്മക സങ്കുചിത വർഗ്ഗ സ്നേഹമാണ്
a) പ്രാദേശിക വാദം
b) ദേശീയ
c) വർഗീയത
d) മതേതരത്വം
Answer:
c) വർഗീയത
Question 6.
ഉൽപാദനക്ഷമതയും മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ഒരു കമ്പനിയിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു തനതായ സംസ്കാരം സൃഷ്ടിക്കുന്ന മാനേജ്മെന്റ് സിദ്ധാ ന്തത്തിന്റെ ശാഖയാണ്
a) ഉപഭോഗ സംസ്കാരം
b) കോർപ്പറേറ്റ് സംസ്കാരം
c) ആഗോള സംസ്ക്കാരം
d) പ്രാദേശിക സംസ്കാരം
Answer:
b) കോർപ്പറേറ്റ് സംസ്കാരം
II. Answer any 4 questions from 7 to 11, in 2 or 3 sentence each. Each carries 2 scores. (4 × 2 = 8)
Question 7.
നാവു ചൂണ്ടിക്കാണിച്ച നഗരവൽക്കരണത്തിന്റെ മൂന്ന് സാഹച രങ്ങളെ സൂചിപ്പിക്കുന്ന ചാർട്ട് പൂർത്തീകരിക്കുക.
നഗരവൽക്കരണത്തിന് വേണ്ടി മൂന്ന് പരിതസ്ഥിതികൾ

Answer:
i) ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള കുടിയേറ്റം
ii) സമീപ നഗരങ്ങളെ മെട്രോപൊളിറ്റൻ നഗരമാക്കി മാറ്റൽ
Question 8.
ആഗോളവൽക്കരണാനന്തരം ഇന്ത്യൻ ഭാഷാ ദിന പത്രങ്ങളുടെ വളർച്ചയ്ക്ക് നിദാനമായ രണ്ട് കാരണങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
- വായനക്കാരുടേയും സാക്ഷരത നേടിയവരുടേയും വർദ്ധ
- വിവിധ ഭാഷാപാത്രങ്ങൾ വായനക്കാരുടെ അഭിരുചി കൾക്കനുസരിച്ചുള്ള വാർത്തകൾ തയ്യാറാക്കി.
- പുത്തൻ പ്രിന്റിംഗ് സാങ്കേതിക വിദ്യയുടെ വ്യാപനം
Question 9.
ഒരു ഉദാഹരണ സഹിതം വസ്തുവൽക്കരണം എന്താണെന്ന് നിർവചിക്കുകയോ വിശദീകരിക്കുകയോ ചെയ്യുക.
Answer:
സ്വാതന്ത്ര്യത്തിനു മുൻപ് ജ്യോതിബാ ഫൂലെ, ഇയോദി ദാസ്, പെരിയാർ ഇ വി രാമസ്വാമി നായ്ക്കർ അംബേദ്കർ തുടങ്ങിയവർ ജാതീയമായ വിവേചനങ്ങൾക്കെതിരെ ശക്തമായ പോരാട്ടങ്ങൾ നയിക്കുകയുണ്ടായി.
- സമകാലിക ഇന്ത്യയിൽ ദളിതരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന നിരവധി സംഘടനകളുണ്ട്.
- ഉത്തർ പ്രദേശിലെ ‘ബഹുജൻ സമാജ് പാർട്ടി’, കർണ്ണാടകത്തിലെ ‘ദളിത് സംഘർഷ് സമിതി എന്നിവ അതിൽ പ്രധാനപ്പെട്ടവ യാണ്.
- മറാത്തി, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെയുള്ള നിരവധി ഇന്ത്യൻ ഭാഷകളിലെ സാഹിത്യത്തിൽ ദളിതർ മികച്ച സംഭാവനകൾ നൽകുകയുണ്ടായി.
Question 10.
സംസ്കാരത്തിന്റെ ഏകാത്മക വൽക്കരണവും ഗ്ലോബലൈസേ ഷനും തമ്മിൽ വ്യത്യാസപ്പെടുത്തുക.
Answer:
ഏകാത്മകതയും സംസ്കാരത്തിന്റെ ആഗോളവൽക്കരണവും (Homogenisation and Globalisation of Culture): ക്കരണം സംസ്കാരത്തെ സ്വാധീനിക്കുന്നു. ആഗോളവൽക്കര ണത്തിന്റെ സാംസ്കാരിക സ്വാധീനത്തെക്കുറിച്ച് ചിന്തകന്മാർക്കി ടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. എല്ലാ സംസ്കാര ങ്ങളും സമാനമായിത്തീരുമെന്ന് ഒരു വിഭാഗം ചിന്തകന്മാർ വി ശ്വസിക്കുന്നു. അതായത് സംസ്കാരങ്ങൾ ഏകാത്മകമാകും. സം സ്കാരം ആഗോളവൽക്കരിക്കപ്പെടുമെന്നാണ് മറ്റൊരു വിഭാഗ ത്തിന്റെ വാദം. ആഗോളസംസ്കാരവും പ്രാദേശിക സംസ്കാര ങ്ങളും തമ്മിൽ ഇടകലരമെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. ഇതി നെ ‘ഗ്ലോക്കലൈസേഷൻ’ (Glocalisation) എന്നു വിളിക്കുന്നു. ഇവ പൂർണ്ണമായും സ്വാഭാവികമായി സംഭവിക്കുന്ന മാറ്റങ്ങളല്ല. ആഗോളവൽക്കരണത്തിന്റെ വാണിജ്യ താൽപര്യങ്ങളുമായി ഇ വയ്ക്ക് ബന്ധമുണ്ടുതാനും.
സ്വന്തം ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വിദേശ കമ്പനികൾ സ്വീ കരിച്ച തന്ത്രമാണ് സംസ്കാരത്തിന്റെ ആഗോളവൽക്കരണം. ഉൽ പന്നങ്ങളുടെ വിപണന ലക്ഷ്യത്തോടെയാണ് അവർ പ്രാദേശിക സംസ്കാരങ്ങളെ കൈകാര്യം ചെയ്യുന്നത്.
പ്രാദേശിക സംസ്കാരങ്ങളുടെ ഭാവത്തിനനുസരിച്ച് ഈ കമ്പ നികൾ തങ്ങളുടെ ഉല്പന്നങ്ങളെ ക്രമീകരിക്കുകയും വിപണ നം ചെയ്യുകയും ചെയ്യുന്നു.
![]()
Question 11.
പൗര സമൂഹത്തിന്റെ രണ്ട് മുഖ്യ സവിശേഷതകൾ ചൂണ്ടിക്കാണി ക്കുക.
Answer:
- വോളന്ററി ഓർഗനൈസേഷൻ
- നോൺ – പ്രോഫിറ്റ് ഓർഗനൈസേഷൻ
III. Answer any 4 questions from 12 to 16, in 4 or 5 sentence each. Each carries 3 scores.(4 × 3 = 12)
Question 12.
നൽകിയിരിക്കുന്നവയെ ശരിയായ കോളങ്ങളിലേക്ക് വർഗ്ഗീകരിക്കുക.
സമി പ്രസ്ഥാനം, ബർദോളി സത്യാഗ്രഹം, തോബാ പ്രസ്ഥാനം, ആദിധർമ പ്രസ്ഥാനം, മഹർ പ്രസ്ഥാനം, തെലുങ്കാന
പ്രസ്ഥാനം
Table
Answer:
കർഷക പ്രസ്ഥാനം
- ബർദോളി സത്യാഗ്രഹം
- തോബാഗ പ്രസ്ഥാനം
- തെലുങ്കാന പ്രസ്ഥാനം
ദളിത് പ്രസ്ഥാനം
- സമി പ്രസ്ഥാനം
- മഹർ പ്രസ്ഥാനം
- ആദി ധർമ്മ പ്രസ്ഥാനം
Question 13.
ഗ്രാമീണ ഇന്ത്യയിൽ ജാതിയും വർഗവും തമ്മിൽ നിലനിൽക്കുന്ന പരസ്പര ബന്ധത്തെക്കുറിച്ച് ഒരു ചെറുകുറിപ്പ് തയാറാക്കുക.
Answer:
ഗ്രാമീണ ഇന്ത്യയിലെ വർഗ്ഗ ഘടന ഭൂമിയുടെ ഉടമസ്ഥതയിൽ അധിഷ്ഠിതമായിരുന്നു. ജാതിപരമായി നോക്കിയാലും ഉയർന്ന ജാതിയിൽപെട്ടവർക്ക് കൂടുതൽ സ്വത്തിന്റെ ഉടമസ്ഥതയും ഉണ്ടാ യിരുന്നു. അത്തരത്തിൽ ഗ്രാമീണ ഇന്ത്യയിലെ ജാതിയും വർഗ്ഗവും തമ്മിൽ പരസ്പര ബന്ധം ഭാഗമായിരുന്നു.
Question 14.
ഒറ്റപ്പെട്ടതിനെ കണ്ടെത്തുക..
പാശ്ചാത്വവൽക്കരണം, സംസ്കൃത വൽക്കരണം, നഗര വൽക്കരണം, ആധുനിക വൽക്കരണം.
Answer:
b) Substantiate your choice.
Answer:
- നഗരവൽക്കരണം
- മറ്റെല്ലാം സാംസ്കാരിക പ്രക്രിയയുമായി ബന്ധപ്പെട്ടതാണ്. നഗരവൽക്കരണം ഘടനാപരമായ പ്രക്രിയയും.
Question 15.
ജാതി വ്യവസ്ഥയെ സ്വാധീനിച്ച കൊളോണിയൽ ഗവൺമെന്റിന്റെ ഏതെങ്കിലും മുന്ന് ഇടപെടലുകൾ ചൂണ്ടിക്കാണിക്കുക.
Answer:
- സെൻസസ് മുഖേന ജാതിസംബന്ധമായ വിവരങ്ങൾ ശേഖ രിക്കാനുള്ള ശ്രമങ്ങൾ
- 1935 ലെ ലാന്റ് റെവ സെറ്റിൽമെന്റ് ആക്ട്
- അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ ക്ഷേമം.
Question 16.
ഇന്ത്യയിൽ സ്ത്രീ പുരുഷാനുപാതം കുറഞ്ഞു വരുന്നതിനുള്ള ഏതെങ്കിലും മൂന്ന് കാരണങ്ങൾ പട്ടികപ്പെടുത്തുക.
Answer:
- പെൺഭ്രൂണഹത്യ
- പെൺകുട്ടികളോടുള്ള മനോഭാവത്തിലെ വ്യത്യാസം
IV. Answer any 4 questions from 17 to 21, in a paragraph each. Each carries 4 scores. (4 × 4 = 16)
Question 17.
സമൂഹശാസ്ത്ര പഠനത്തിൽ സമൂഹത്തെക്കുറിച്ചുള്ള മുന്നറി വിന്റെ നേട്ടങ്ങളും പരിമിതികളും പട്ടികപ്പെടുത്തുക.
Answer:
നേട്ടങ്ങൾ
1. സാമൂഹശാസ്ത്ര പഠനത്തോടുള്ള പേടിമാറിക്കിട്ടും
2. വിഷയത്തെ കൂടുതൽ അടുത്ത് പരിചയപ്പെടാൻ സാധി
പരിമിതികൾ
1. പരിമിതവും, പൂർണവുമായ അറിവ് മാത്രമേ നൽകുകയു
2, മുൻവിധിയോഗ വിഷയത്തെ സമീപിക്കാൻ ഇടവരും.
Question 18.
ദേശീയ വികസനത്തിന്റെ പശ്ചാത്തലത്തിൽ ഗോത്ര വികസനത്തെ വിശകലനം ചെയ്യുക.
Answer:
ഇന്ത്യൻ സമൂഹത്തിന്റെ വികസനത്തിനുവേണ്ടി ഗോത്രങ്ങൾ വലിയ വില നൽകേണ്ടി വന്നു. പദ്ധതി പ്രദേശങ്ങൾ സ്ഥിതി ചെയ്തിരുന്നത് ഗോത്രവർഗ്ഗക്കാരുടെ ധാതുസമ്പന്നവും വന നിബിഡവുമായ പ്രദേശങ്ങളിലാണ്. ധാതു വിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനും, ജലവൈദ്യുത പദ്ധതികളും മറ്റും സ്ഥാപിക്കുന്നതിനുള്ള വൻകിട അണക്കെട്ടുകൾ നിർമ്മിക്കു ന്നതിനും ഗോത്രപ്രദേശങ്ങളെയാണ് തെരഞ്ഞെടുത്തിരുന്ന ത്. സ്വഭാവികമായും ഗോത്രവർഗ്ഗങ്ങൾ അവരുടെ മണ്ണിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടു.
ഇത്തരത്തിലുള്ള വികസനം സമൂഹത്തിലെ മുഖ്യധാര യ്ക്കാണ് പ്രയോജനം ചെയ്തത്. ഗോത്രവർഗ്ഗക്കാരുടെ ചെല വിലാണ് അവർ നേട്ടങ്ങൾ കൊയ്തത്. അങ്ങനെ സമൂഹ ത്തിലെ മറ്റുള്ളവരുടെ വികസനത്തിന് വേണ്ടി ഗോത്രവർഗ്ഗ ക്കാർക്ക് അവരുടെ മണ്ണും വിഭവങ്ങളും ഉൾപ്പെടെയുള്ള സർവ്വതും നഷ്ടപ്പെട്ടു.
ഗോത്ര സമുദായങ്ങൾ കാടുകളെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. അതിനാല കാടുകളുടെ നഷ്ടം അവർക്ക് കനത്ത അഘാത മേൽപ്പിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിൽ കാടുകൾ ചൂഷണം ചെയ്യ പ്പെട്ടിരുന്നു. ഈ പ്രവണത സ്വാതന്ത്ര്യത്തിനുശേഷവും തുടർന്നു പോയി. ഭൂമി സ്വകാര്യ സ്വത്തായി മാറിയതും ഗോത്രവർഗ്ഗക്കാരെ പ്രതികൂലമായി ബാധിച്ചു. ഭൂമിയിൽ സ്വകാര്യ ഉടമസ്ഥവകാശം നടപ്പിലാക്കുമ്പോൾ ഗോത്രവർഗക്കാർ അവരുടെ ഭൂമി കൂട്ടാ യാണ് കൈവശം വെച്ചിരുന്നത്. പുതിയ സമ്പ്രദായം നടപ്പി ലാക്കിയപ്പോൾ ഭൂമിയുടെമേൽ അവർക്കുണ്ടായിരുന്ന പൊതു ഉടമസ്ഥത അവർക്കു ദോഷകരമായി മാറി. ഉദാഹരണത്തിന്, നർമ ദയിൽ അണക്കെട്ടുകളുടെ ഒരു പരമ്പര നിർമ്മിച്ചപ്പോൾ അതിന്റെ കോട്ടവും നേട്ടവും എല്ലാ സമുദായങ്ങൾക്കും പ്രദേശങ്ങൾക്കും ഒരേ അനുപാതത്തിലല്ല ലഭിച്ചത്. സ്വകാര്യ ഭൂവുടമകൾക്കും ഗോത്രതര് പ്രദേശങ്ങൾക്കും അതു ഗുണം ചെയ്തപ്പോൾ പൊതു ഭൂവുടമസ്ഥത നിലനിർത്തിയിരുന്ന ഗോത്രവർഗ്ഗങ്ങൾക്ക് അത് ദോഷകരമായി മാറി.
ഗോത്രവർഗ്ഗക്കാർ കേന്ദ്രീകരിച്ചിരിക്കുന്ന പല പ്രദേശങ്ങളും സംസ്ഥാനങ്ങളും ദേശീയ വികസനത്തിന്റെ ഇരകളായി മാറികൊണ്ടിരിക്കുകയാണ്. ഗോത്രേതര വിഭാഗങ്ങളുടെ വൻകു ടിയേറ്റമാണ് അവർ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം. ഗോത്ര സമൂഹങ്ങൾക്കും അവരുടെ സംസ്കാരങ്ങൾക്കും അത് ശിഥിലീകരണ ഭീഷണി ഉയർത്തുന്നു. ഗൊജനസംഖ്യയിൽ ഇത് ഗണ്യമായ കുറവു വരുത്തുകയും ചെയ്യുന്നു. ഉദാഹരണത്തി ന്, ജാർഖണ്ഡിലെ വ്യാവസായികമേഖലകളിൽ പുറമെ നിന്നു ള്ളവരുടെ കുടിയേറ്റത്തെ തുടർന്ന് ജനസംഖ്യയിലെ ഗോത്രവർഗ്ഗ ക്കാരുടെ സംഖ്യ സാരമായി കുറയുകയുണ്ടായി. എന്നാൽ ഏറ്റവും നാടകീയമായ രീതിയിൽ ഇത് സംഭവിച്ചത് വടക്കു കി ഴക്കൻ സംസ്ഥാനങ്ങളിലാണ്. ത്രിപുരയെ പോലെയുള്ള സംസ്ഥാനങ്ങളിൽ ജനസംഖ്യയിലെ ഗോത്രവർഗ്ഗത്തിന്റെ എണ്ണം ഒരു പതിറ്റാണ്ടിനുള്ളിൽ നേർപകുതിയായി കുറഞ്ഞു. അരുണാ ചൽപ്രദേശിലും അത്തരമൊരു കാഴ്ചയാണ് കാണുന്നത്.
Question 19.
തങ്ങൾക്ക് നേരിടേണ്ടിവന്ന വിവേചനങ്ങൾക്കെതിരെ ഇന്ത്യൻ സ്ത്രീകൾ നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് ഒരു ചെറുകുറിപ്പ്
തയാക്കുക.
Answer:
പ്രാചീന കാലം മുതൽക്കുതന്നെ സ്ത്രീകൾ കടുത്ത വിവേച നവും സാമൂഹിക അസമത്വവും അനുഭവിച്ചിരുന്നു. ആധുനിക ഇന്ത്യയിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾ സ്ത്രീകളുടെ പ്രശ്നങ്ങൾ മുഖവിലയ്ക്കെടുത്തതോടെ അവ സമൂഹശ്രദ്ധ പിടിച്ചു പറ്റാൻ തുടങ്ങി. 19-ാം നൂറ്റാണ്ടിൽ ഇന്ത്യയിലാരംഭിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങൾക്ക് ഓരോ പ്രദേശത്തിനു മനുസരിച്ചുള്ള വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഇവയെ മധ്യവർഗ്ഗ പരിഷ്കരണ പ്രസ്ഥാനങ്ങൾ എന്നാണ് വിളിക്കാറുള്ളത്. കാരണം പരിഷ്കർത്താക്കളിൽ ഭൂരിഭാഗവും പാശ്ചാത്യ വിദ്യാഭ്യാസം സിദ്ധിച്ച മധ്യവർഗ്ഗക്കാരാ യിരുന്നു പാശ്ചാത്യ ജനാധിപത ആശയങ്ങളും,
സ്വന്തം രാജ്യത്തിന്റെ ഭൂതകാലജനാധിപത പാരമ്പര്യങ്ങളും അവരെ ഒരുപോലെ സ്വാധീനിച്ചിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാൻ അവരിൽ പലരും ഈ ആശയങ്ങൾ ഉപയോഗപ്പെടുത്തി. രാജാറാം മോഹൻ റോയി ബംഗാളിലും, റാനഡെ ബോംബെ പ്രസിഡൻസിയിലും, ജ്യോതിബാ ഫൂലെ മഹാരാഷ്ട്രയിലും, സർ സയ്യിദ് അഹമ്മദ് ഖാൻ മുസ്ലിംങ്ങൾക്കിടയിലും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാട്ടങ്ങൾ നയിച്ചു.
രാജാറാം മോഹൻ റോയി സതിവിരുദ്ധ പോരാട്ടമാണ് നയിച്ചത്. റാനഡെ വിധവാ വിവാഹത്തിനു വേണ്ടി പോരാടി. ജ്യോതിബാ ഫുലേ ജാതി- ലിംഗ പീഡനങ്ങൾക്കെതിരെ പോരാട്ടം നയിച്ചു. സർ സയ്യിദ് അഹമ്മദ് ഖാൻ ഇസ്ലാം മതത്തിനകത്ത് പരിഷ്കരണ പ്രസ്ഥാനത്തിന് നേതൃത്വമേകി. ബംഗാളിൽ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് രാജാറാം മോഹൻ റോയിയാണ്. ഇന്ത്യൻ സമൂഹ ത്തേയും മതത്തേയും നവീകരിക്കുന്നതിനു വേണ്ടിയും പരിശ്ര മിച്ചു. 1928-ൽ അദ്ദേഹം ബ്രഹ്മസമാജം സ്ഥാപിച്ചു. സവർണ്ണ ഹിന്ദുക്കളിലെ വിധവകൾക്ക് നേരിടേണ്ടിവന്ന അന്യായ മായ പെരുമാറ്റവും അവരുടെ ദാരുണാവസ്ഥയും പരിഷ്കർത്താ ക്കളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ഈ വിഷയം അവർ ഏറെ ടുത്തു. വിധവകളുടെ അവകാശങ്ങൾക്കു വേണ്ടിയും വിധവാ വിവാഹം നിയമപ്രകാരം അനുവദിച്ചു കിട്ടുന്നതിനുമായി റാനഡെ പ്രവർത്തിച്ചു. ഇതിനായി ബിഷപ്പ് ജോസഫ് ബട്ലറുടെ Analogy of Religion, Three Sermons on Human Nature എന്നിവപോലെയുള്ള രചനകൾ അദ്ദേഹം ഉപയോഗപ്പെടുത്തി, കാനഡെയുടെ രചനകൾ (The Texts of the Hindu Law, Lawfulness of the Remarriage of Widows, Vedic Authorities for Remarriage) വിധവാ വിവാഹത്തിന് ശാസ്ത്ര ങ്ങളുടെ അനുമതിയുണ്ടെന്ന് സമർത്ഥിച്ചു.
മഹാരാഷ്ട്ര യിലെ ജ്യോതിബാ ഫുലെ ജാതിക്കെതിരെയും ലിംഗവിവേചനത്തിനെതിരെയും ധീരമായി പോരാടി. ‘സത്യാന്വേഷണത്തിന് ഊന്നൽ നൽകികൊണ്ട് “സത്യശോധക് സമാജം’ എന്നൊരു സംഘടനയും അദ്ദേഹം രൂപം നൽകി. സ്ത്രീകളുടേയും അസ്പൃശ്യരുടേയും മോചനത്തിനും ഉന്നമനത്തിനുമായി ഈ സംഘടന പ്രവർത്തിച്ചു.
പാശ്ചാത്യ ആശയങ്ങളുടെ വെളിച്ചത്തിൽ മുസ്ലീം സമുദായത്തെ പരിഷ്കരിക്കുന്നതിനു വേണ്ടി പ്രവർത്തിച്ച പരിഷ്കർത്താവാണ് സർ സയ്യിദ് അഹമ്മദ് ഖാൻ, മതത്തിന്റെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടുള്ള പരിഷ്കാരങ്ങളാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി അദ്ദേഹം വാദിച്ചു. വീടിന്റെ പരിസരത്തിനുള്ളിൽ വെച്ചായിരി ക്കണം ഈ വിദ്യാഭ്യാസം നൽകേണ്ടതെന്ന് അദ്ദേഹം നിർദ്ദേശിക്കു കയും ചെയ്തു. സ്വാമി ദയാനന്ദ സരസ്വതിയെ പോലെ സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി അദ്ദേഹം നില കൊണ്ടു. സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി അദ്ദേഹം നൽകിയ സംഭാവനകൾ അതിമഹത്തായി രുന്നു.
![]()
Question 20.
സംസ്കൃത വൽക്കരണം എന്താണെന്ന് നിർവ്വചിച്ച് സംസ്കൃത വൽക്കരണത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ഏതെങ്കിലും മൂന്ന് വിമർശനങ്ങൾ ചൂണ്ടിക്കാണിക്കുക.
Answer:
സംസ്കൃതവൽക്കരണം എന്ന പദത്തിന് രൂപം നൽകിയത് സമൂഹശാസ്ത്രജ്ഞനായ എം. എൻ. ശ്രീനിവാസനാണ്.
താഴ്ന്ന ജാതിയിലോ, ഗോത്രത്തിലോ അല്ലെങ്കിൽ മറ്റ് സംഘ ങ്ങളിലോപ്പെട്ടവർ ഉയർന്ന ജാതിക്കാരുടെ, പ്രത്യേകിച്ച് ദ്വിജ ന്മാരുടെ, ആചാരങ്ങളും അനുഷ്ഠാനങ്ങളും പ്രത്യയശാസ്ത്ര തവും ജീവിതശൈലിയും സ്വീകരിക്കുന്ന പ്രക്രിയയെയാണ് സംസ്കൃതവൽക്കരണം എന്ന് പറയുന്നത്. സംസ്കൃതവൽക്കരണത്തിനെതിരെ ഉയർന്നുവന്നിട്ടുള്ള പ്രധാന വിമർശനങ്ങൾ താഴെ പറയുന്നവയാണ്.
സംസ്കൃതവൽക്കരണം സാമൂഹ്യചലനാത്മകതയെ പെരുപ്പി ച്ചുകാണിച്ചുവെന്ന് വിമർശകർ ആരോപിക്കുന്നു. താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് ജാതിശ്രേണിയുടെ ഉയർന്ന പടികളി ലേയ്ക്ക് എത്താൻ കഴിയുമെന്ന് അത് വിശ്വസിപ്പിക്കാൻ ശ്രമി ച്ചു. എന്നാൽ സംസ്കൃതവൽക്കരണം ഘടനാപരമായ മാറ്റ ങ്ങളൊന്നും കൊണ്ടുവന്നില്ല. ചില വ്യക്തികളുടെ സ്ഥാന ങ്ങളിൽ മാത്രമാണ് അത് മാറ്റങ്ങൾ വരുത്തിയത്. ജാതിയുടെ ഘടനയ്ക്കകത്ത് നിന്നുകൊണ്ടാണ് അവർ തങ്ങളുടെ നില മെച്ചപ്പെടുത്തിയത്. മറ്റൊരർത്ഥത്തിൽ അസമത്വങ്ങൾ തുടർന്നു നിലനിന്നുപോന്നു.
2. സംസ്കൃതവൽക്കരണം ഉയർന്ന ജാതിക്കാരുടെ ജീവിതര് തിയെ ഉൾകൃഷ്ടമായും താഴ്ന്ന ജാതിക്കാരുടേതിനെ അന്ധ തമായും കണ്ടുവെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. അതി നാൽ ഉയർന്ന ജാതിക്കാരെ അനുകരിക്കാനുള്ള ആഗ്രഹം തികച്ചും സ്വാഭാവികവും അഭിലക്ഷണീയവുമാണെന്ന് അത് വിശ്വസിച്ചു.
Question 21.
ഒരു ഉദാഹരണത്തിന്റെ സഹായത്തോടെ ഗാർഹികാടിസ്ഥാനത്തി ലുള്ള തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശദീകരിക്കുക.
Answer:
ഗാർഹിക അടിസ്ഥാനത്തിലുള്ള തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിരവധിയാണ്. അവയിൽ ചിലത് ഇവിടെ പരാമർശി ക്കുന്നു.
- സ്കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്
- ആരോഗ്യ പ്രശ്നങ്ങൾ
- നിരക്ഷരത
- സ്ത്രീപുരുഷ വിവേചനം
- ഉചിതമായൊരു ഉദാഹരണം വിവരിക്കുക.
V. Answer any 2 questions from 22 to 25, in a page each. Each carries 5 scores. (2 × 5 = 10)
Question 22.
ഹരിത വിപ്ലവത്തിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങൾ വിമർശനാ കമായി വിശകലനം ചെയ്യുക.
Answer:
1960 -കളിലും 1970 – കളിലും ഗവൺമെന്റ് നടപ്പിലാക്കിയ നവീ കരണ പരിപാടിയെയാണ് ഹരിതവിപ്ലവം എന്നു വിളിക്കുന്നത്. 1960 കളിലുണ്ടായ ഭക്ഷ പ്രതിസന്ധിയെ നേരിടുന്നതിന് വേണ്ടി ഗവൺമെന്റ് ആവിഷ്കരിച്ച കാർഷിക തന്ത്രമാണ് ഹരിതവിപ്ലവ ത്തിന് വഴിയൊരുക്കിയത്. അന്താരാഷ്ട്ര ഏജൻസികളുടെ ധന സഹായവും ഈ കാർഷിക പരിപാടിക്ക് ലഭിച്ചിരുന്നു. ഉയർന്ന വിളവു നൽകുന്ന വിത്തിനങ്ങൾ അഥവാ സങ്കരവിത്തുകൾ, കീട നാശിനികൾ, രാസവളങ്ങൾ എന്നിവ സഹായവിലയ്ക്ക് ഗവൺ മെന്റ് കർഷകർക്ക് നൽകി, കാർഷിക വായ്പകളും അനുവദിച്ചു. കർഷകരുടെ ഉൽപ്പന്നങ്ങൾ ഒരു നിശ്ചിത വിലയ്ക്ക് വാങ്ങാ മെന്നും ഗവൺമെന്റ് ഉറപ്പു നൽകി. ഇതായിരുന്നു ഹരിത വിപ്ല വത്തിന്റെ അടിസ്ഥാനം.
ജലസേചന സൗകര്യങ്ങൾ ലഭ്യമായ പ്രദേശങ്ങളിൽ മാത്രമാണ് ഹരിതവിപ്ലവ പരിപാടികൾ നടപ്പിലായത്. കാരണം പുതിയ വിത്തി നങ്ങൾക്കും കൃഷിരീതിയ്ക്കും സുലഭമായ ജലം ആവശ്യമായി രുന്നു. ഗോതമ്പും നെല്ലും വിളയുന്ന പ്രദേശങ്ങളെയാണ് ഹരിതവിപ്ലവ പരിപാടികൾ കേന്ദ്രീകരിച്ചത്. അതിനാൽ ഹരിതവിപ്ലവ പാക്കേജിന്റെ ആദ്യഘട്ടത്തിൽ പഞ്ചാബ്, ഉത്തർപ്ര ദേശ്, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങൾക്കാണ് ഈ പരിപാടിയുടെ ആനുകൂല്യങ്ങൾ ലഭി ച്ചത്. ഹരിതവിപ്ലവം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചതിനാൽ കാർഷികോല്പ്പാദനം കുത്തനെ വർദ്ധിച്ചു. ഭക്ഷ്യോത്പാദനത്തിൽ ആദ്യമായി സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്തയ്ക്ക് സാധിച്ചു. ഹരിത വിപ്ലവം ഗവൺമെന്റിന്റെയും ഇതിനായി സംഭാവന യേകിയ ശാസ്ത്രജ്ഞന്മാരുടെയും ഒരു വലിയ നേട്ടമായി വിലയിരുത്ത പ്പെട്ടു.
അതേസമയം ഹരിതവിപ്ലവം ദോഷകരമായ ചില സാമൂഹ്യ ഫില ങ്ങൾ സൃഷ്ടിച്ചുവെന്ന് സമൂഹശാസ്ത്രജ്ഞന്മാർ ചൂണ്ടിക്കാണി ക്കുന്നു. ഹരിതവിപ്ലവം പ്രയോജനപ്പെട്ടത് ഇടത്തരം കർഷ കർക്കും വൻകിട കർഷകർക്കും മാത്രമാണ്. ചെറുകിട കർഷ കർക്ക് അതിന്റെ ഗുണഫലങ്ങൾ കിട്ടിയില്ല. ഹരിതവിപ്ലവം വിഭാ വന ചെയ്ത കാർഷിക പരിപാടികൾ നടപ്പിലാക്കുന്നതിന് വലിയ മുടക്കുമുതൽ ആവശ്യമായിരുന്നു. പുതിയ ഇനം വിത്തുകളും രാസവളങ്ങളും കീടനാശിനികളും വാങ്ങുവാനുള്ള പണം ചെറു കിട ദരിദ്ര കർഷകർക്ക് ഉണ്ടായിരുന്നില്ല. സ്വാഭാവികമായും ചെല വേറിയ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാർഷി കോൽപ്പാദനം നടത്താൻ അവർക്കു കഴിഞ്ഞില്ല. ചെറുകിട – രിദ്ര കർഷകർ വിപണിയെ ലക്ഷ്യമാക്കിയല്ല കൃഷി ചെയ്തിരുന്നത്. സ്വന്തം ആവശ്യങ്ങൾക്കു വേണ്ടിയാണ് അവർ കാർഷികോത്ഷാ ദനം നടത്തിയത് മറ്റൊരർത്ഥത്തിൽ, അവരുടെ കൃഷി ഉപജീവന കൃഷിയായിരുന്നു. എന്നാൽ, ഇടത്തരം സമ്പന്ന കർഷകർ വിപ ണിയെ ലക്ഷ്യമാക്കിയാണ് കൃഷി ചെയ്തിരുന്നത്. അവർ മിച്ചോ ല്പാദനം നടത്തുകയും ഉല്പന്നങ്ങൾ വിപണിയിൽ വിറ്റഴിച്ച് വൻ ലാഭമുണ്ടാക്കുകയും ചെയ്തു. ഹരിതവിപ്ലവത്തിൽ നിന്നും
അതിനെ പിൻതുടർന്നു വന്ന കൃഷിയുടെ വാണിജ്യവൽക്കരണ ത്തിൽ നിന്നും നേട്ടങ്ങൾ കൊയ്തത് ഈ വിഭാഗത്തിൽപ്പെട്ട കർഷ കരാണ്. ചുരുക്കത്തിൽ ഹരിതവിപ്ലവത്തിന്റെ ആദ്യഘട്ടത്തിൽ ഗ്രാമസമൂഹത്തിലെ അസമത്വങ്ങൾ വർദ്ധിക്കുകയാണുണ്ടായത്. ദരിദ്ര കർഷകരും സമ്പന്ന കർഷകരും തമ്മിലുള്ള അകലം അത് വർദ്ധിപ്പിച്ചു. പുതിയ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി യുള്ള ഹരിതവിപ്ലവ വിളവുകൾ വളരെ ലാഭകരമായിരുന്നു. കാരണം ഉയർന്ന വിളവുകൾ നൽകുന്ന വിത്തിനങ്ങളാണ് ഉപ യോഗിച്ചിരുന്നത്. ഭൂമിയും മൂലധനവും, സാങ്കേതികവിദ്യയും, പ്രായോഗിക വിജ്ഞാനവും കരഗതമായിട്ടുള്ള സമ്പന്ന കർഷ കർ പുതിയ വിത്തിനങ്ങളും രാസവളങ്ങളുമുപയോഗിച്ച് ഉല്പാ ദനം വർദ്ധിപ്പിക്കുകയും വൻ ലാഭമുണ്ടാക്കുകയും ചെയ്തു.
ഹരിതവിപ്ലവം കുടിയാന്മാരായ കൃഷിക്കാരുടെ കുടിയൊഴിപ്പിക്ക ലിനു കാരണമായി. കൃഷി ലാഭകരമായതോടെ ഭൂവുടമകൾ അവ രുടെ കുടിയാന്മാരിൽ നിന്നും ഭൂമി തിരിച്ചെടുക്കുകയും സ്വതന്ത മായി കൃഷി ചെയ്യുകയും ചെയ്തു. അങ്ങനെ കുടിയാന്മാരെ കുടിയൊഴിപ്പിക്കുകയും അവർക്ക് ജീവിതമാർഗ്ഗം നഷ്ടപ്പെടു കയും ചെയ്തു. ഇത് സമ്പന്ന കർഷകരുടെ ജീവിതം കൂടുതൽ അഭിവൃദ്ധി പ്രാപിക്കുന്നതിന് സഹായിച്ചു. അതേസമയം ഭൂരഹി തരായ കർഷകരുടെയും നാമമാത്രമായ ഭൂമി കൈവശമുള്ളവ രുടെയും അവസ്ഥ മോശമായിത്തീർന്നു. ഹരിതവിപ്ലവത്തിന്റെ ഭാഗമായി വന്ന ടില്ലർ, ട്രാക്ടർ, മെതിയന്ത്രം, കൊയ്ത്തുയന്ത്രം തുടങ്ങിയവ വലിയ സാമൂഹ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. സേവന ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ജാതി വിഭാഗങ്ങൾക്ക് ഇതോടെ തൊഴിൽ നഷ്ടമായി. ഉഴവ്, മെതി, കൊയ്ത്ത് എന്നി ങ്ങനെ കൃഷിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിരുന്നത് അവ രായിരുന്നു. തൊഴിൽ നഷ്ടമായതോടെ അവരിൽ പലരും നഗ രങ്ങളിലേയ്ക്ക് കുടിയേറി. അങ്ങനെ ഗ്രാമ നഗര കുടിയേറ്റ പ്രക്രിയ വർദ്ധിച്ചു.
ഹരിതവിപ്ലവത്തിന്റെ അന്തിമഫലം സമ്പന്നരും ദരിദ്രരും തമ്മി ലുള്ള അന്തരം വർദ്ധിച്ചു എന്നതാണ്. സമ്പന്നർ കൂടുതൽ സമ്പ ന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമായി. ഗ്രാമങ്ങളിലെ കർഷക തൊഴിലാളികൾക്കും അത് കഷ്ടപ്പാടുകൾ വരുത്തിവച്ചു. തൊഴി ലാളികൾക്കുള്ള ഡിമാന്റ് വർദ്ധിച്ചതിനാൽ അവർക്ക് തൊഴിലവ സരങ്ങളും കൂലിയും വർദ്ധിക്കുകയുണ്ടായി. എങ്കിലും അവ രുടെ നിലയിൽ മാറ്റമുണ്ടായില്ല. കടുത്ത വിലക്കയറ്റം കൊണ്ട് അവർ പൊറുതി മുട്ടി. ഹരിതവിപ്ലവത്തിന് മുമ്പ് തൊഴിലാളി കൾക്ക് കൂലി ലഭിച്ചിരുന്നത് സാധനങ്ങളായാണ്. ഹരിതവിപ്ലവ ത്തോടെ കൂലി പണമായി ലഭിക്കുകയും അത് കർഷകതൊഴി ലാളിയുടെ അവസ്ഥ കൂടുതൽ മോശമാക്കുകയും ചെയ്തു. ഹരിതവിപ്ലവത്തിന്റെ രണ്ടാംഘട്ടം നടപ്പിലാക്കിയത് വരണ്ടതും ജല ലഭ്യത കുറഞ്ഞതുമായ പ്രദേശങ്ങളിലാണ്.
അവിടത്തെ കാർഷി കോല്പാദനത്തിൽ ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. ഗവൺമെന്റ് ഈ പ്രദേശങ്ങളിലെ ജലസേചന സൗകര്യങ്ങൾ മെച്ച പ്പെടുത്തി. വിളവുകൾ നടുന്ന രീതി, വിളവുകളുടെ ഇനങ്ങൾ എന്നിവയിലെല്ലാം മാറ്റങ്ങൾ വരുത്തി. കൃഷിയുടെ വാണിജ്യ വൽക്കരണത്തെയും പ്രോത്സാഹിപ്പിച്ചു. പരുത്തിപോലുള്ള നാണ്യ വിളകളുടെ ഉല്പാദനത്തിന് ഊന്നൽ നൽകപ്പെട്ടു. ചുരു ക്കത്തിൽ വിപണിയെ ലക്ഷ്യമാക്കിയുള്ള ഉല്പാദനത്തിന് വലിയ പ്രോത്സാഹനം ലഭിച്ചു. ഹരിതവിപ്ലവത്തിന്റെ രണ്ടാംഘട്ടം കൊണ്ടു വന്ന ഈ മാറ്റങ്ങൾ കർഷകരുടെ അരക്ഷിതാവസ്ഥ കുറയ്ക്കു കയല്ല, വർദ്ധിപ്പിക്കുകയാണുണ്ടായത്.
ഹരിതവിപ്ലവത്തിന് മുമ്പ് കർഷകർ അവരുടെ ഉപയോഗ ത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഉല്പാദിപ്പിച്ചിരുന്നത്. പലതരം വിള വുകൾ അവർ ഉല്പാദിപ്പിച്ചിരുന്നു. ഹരിതവിപ്ലവത്തെ തുടർന്ന് അവർ വിപണിക്കുവേണ്ടി ഉല്പാദനം നടത്തുവാൻ തുടങ്ങി. പല വിളകളുടെ ഉല്പാദനത്തിൽ നിന്ന് അവർ ഏകവിളയുടെ ഉല്പാ ദനത്തിലേയ്ക്ക് മാറി. വിപണിക്കു വേണ്ടി ഉല്പാദനം നടത്തു മ്പോൾ വിളയുടെ വിലയിലുണ്ടാകുന്ന വീഴ്ച, വിളനാശം എന്നിവ കർഷകനെ സാമ്പത്തികമായി തകർക്കുകതന്നെ ചെയ്യും. ഹരിത വിപ്ലവം നടപ്പിലാക്കിയ മിക്ക പ്രദേശങ്ങളിലും കർഷകർക്ക് ഈ അപകടം നേരിടേണ്ടിവന്നു. വിളവിന്റെ വിലയിലുണ്ടായ ഇടിവും, മോശമായ വിളവും അവരെ തകർച്ചയിലേക്ക് നയിച്ചു. ഹരിത വിപ്ലവം പ്രാദേശികമായ അസമത്വങ്ങൾക്ക് വഴിയൊരുക്കി. ഹരിതവിപ്ലവം അരങ്ങേറിയ ചില പ്രദേശങ്ങൾ വലിയ പുരോഗ തിയും വികാസവും കൈവരിച്ചു. അതേസമയം മറ്റു പ്രദേശങ്ങൾ പിന്നോക്കാവസ്ഥയിൽ തന്നെ നിലനിൽക്കുകയും മുരടിക്കു കയും ചെയ്തു.
ഉദാഹരണത്തിന്, ഹരിതവിപ്ലവം പ്രോത്സാഹി പിക്കപ്പെട്ട രാജ്യത്തിന്റെ പടിഞ്ഞാറ് തെക്കുഭാഗങ്ങൾ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് തുടങ്ങിയ പ്രദേശങ്ങൾ അഭിവൃദ്ധി പ്രാപിച്ചു. അതേസമയം, രാജ്യത്തിന്റെ കിഴക്ക് ഭാഗ ങ്ങൾ, ബിഹാർ, കിഴക്കൻ ഉത്തർപ്രദേശ്, തെലുങ്കാന പോലുള്ള വരണ്ട പ്രദേശങ്ങൾ അവികസിതമായിതന്നെ കിടന്നു. അവിടത്തെ ‘ഫ്യൂഡൽ കാർഷികഘടന മാറ്റമില്ലാതെ നിലനിന്നു. ഭൂഉടമക ളായ ഉന്നത ജാതിക്കാരും ജന്മികളും താഴ്ന്ന ജാതിക്കാരുടെയും ഭൂരഹിതരായ തൊഴിലാളികളുടെയും ചെറുകിട കർഷകരു ടെയുംമേൽ തങ്ങളുടെ ആധിപത്യവും അധികാരവും നിലനിർത്തി പോന്നു. ഈ പ്രദേശത്തിലെ കടുത്ത ജാതി വർഗ്ഗ അസമത്വ ങ്ങൾ, ചൂഷണാത്മകമായ തൊഴിൽ ബന്ധങ്ങൾ തുടങ്ങിയവ ഈ അടുത്ത കാലത്ത് പല തരത്തിലുള്ള അതിക്രമങ്ങൾക്ക് അന്തർ – ജാതി അക്രമം ഉൾപ്പെടെ) വഴിയൊരുക്കി.
ഹരിതവിപ്ലവം പര മ്പരാഗത കൃഷിരീതികൾക്കും ജ്ഞാനത്തിനും വിനാശകരമായി തീർന്നു. ശാസ്ത്രീയമായ കൃഷിരീതികൾ ഇന്ത്യൻ കർഷകരുടെ അവസ്ഥ മെച്ചപ്പെടുത്തുമെന്നാണ് പൊതുവെ പ്രതീക്ഷി ക്കപ്പെട്ടിരുന്നത്. ഹരിതവിപ്ലവത്തിന്റെ ആവിർഭാവത്തിന് മുമ്പ് നൂറ്റാണ്ടുകളുടെ കാർഷിക പാരമ്പര്യവും കാർഷിക ജ്ഞാനവും ഇന്ത്യയിലെ കർഷകർക്കുണ്ടായിരുന്നു. കൃഷി ഭൂമിയെക്കുറിച്ചും വിളവുകളെക്കുറിച്ചും നൂറ്റാണ്ടുകളായി വളർന്നുവന്ന ഈ ജ്ഞാനത്തിന്റെ നല്ലൊരു ഭാഗവും ഹരിതവിപ്ലവത്തോടെ കർഷ കർക്ക് നഷ്ടപ്പെട്ടു. ജനിതകമാറ്റം വരുത്തിയതും കൂടുതൽ വിളവു ലഭിക്കുന്നതുമായ സങ്കരയിനം വിത്തുകളെയാണ് ഹരിത വിപ്ലവം പ്രോത്സാഹിപ്പിച്ചത്. അവ കൂടുതൽ ഉല്പാദനക്ഷമവും.
ശാസ്ത്രീയവുമാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. ഇതോടെ പരമ്പരാ ഗതമായ വിത്തിനങ്ങളും കൃഷിരീതിയുമെല്ലാം ഉപേക്ഷിക്കപ്പെട്ടു. പുതിയ കാർഷികരീതിയും, വിത്തിനങ്ങളും, രാസവളങ്ങളും, കീട നാശിനിയുമെല്ലാം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിച്ചു. ഈ സാഹചര്യത്തിൽ പരമ്പ രാഗത കാർഷിക രീതികളിലേക്കും ജൈവവിത്തിനങ്ങളിലേക്കും മടങ്ങിപ്പോകണമെന്ന് ശാസ്ത്രജ്ഞന്മാരും കർഷക പ്രസ്ഥാന ങ്ങളും ആവശ്യപ്പെടാൻ തുടങ്ങി. സങ്കരയിനം വിത്തുകൾക്ക് പര മ്പരാഗത വിത്തിനങ്ങളുടെ ഗുണമേന്മയില്ലെന്നും അവ ആരോ ഗത്തിന് ഹാനികരമാണെന്നുമുള്ള വസ്തുത ചൂണ്ടിക്കാണിക്കു പ്പെട്ടു.
Question 23.
ഇന്ത്യൻ റേഡിയോ രംഗത്ത് ആഗോളവൽക്കരണം ചെലുത്തിയ സ്വാധീനം പരിശോധിക്കുക.
Answer:
ആഗോളവത്ക്കരണ കാലത്ത് റേഡിയോ സംപ്രേഷണത്തിനു
ണ്ടായ ഒരു പ്രധാന മാറ്റം എഫ്.എം. റേഡിയോ സ്റ്റേഷനുക ളുടെ ആവിർഭാവവമാണ്. സ്വകാര്യ എഫ്.എം. റേഡിയോ സ്റ്റേഷനുകൾ അനുവദിക്കപ്പെട്ടതോടെ റേഡിയോ മുഖേന യുള്ള വിനോദ പരിപാടികൾക്ക് ഉത്തേജനം ലഭിച്ചു. ശ്രോതാ ക്കൾക്ക് പരമാവധി വിനോദം വിളമ്പുക എന്ന നയമാണ് സ്വകാര്യ എഫ്.എം. ചാനലുകൾ സ്വീകരിച്ചത്. രാഷ്ട്രീയ വാർത്താ ബുള്ളറ്റിനുകൾ സംപ്രേഷണം ചെയ്യാനുള്ള അനു വാദം സ്വാശ്രയ എഫ്.എം, ചാനലുകൾക്കില്ല. മിക്ക ചാന ലുകളും പ്രത്യേകയിനം സംഗീത പരിപാടികൾ, പ്രത്യേകിച്ച് ചലച്ചിത്രഗാനങ്ങൾ സംപ്രേഷണം ചെയ്ത് ശ്രോതാക്കളെ
കൈയ്യിലെടുക്കാനാണ് ശ്രമിക്കുന്നത്. പ്രശസ്തമായ മിക്ക എഫ്.എം. ചാനലുകളും മാധ്യമങ്ങളുടെ അധീനതയിലാണ്.
ഉദാഹരണത്തിന്, റേഡിയോ മിർച്ച് ‘ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ്. അതുപോലെ റേഡിയോ മാൻഗോ (മനോരമ) തുടങ്ങിയ ചാനലുകളുടെ ഉടമകളും മാധ്യമങ്ങളാണ്, എഫ്.എം റേഡിയോ സ്റ്റേഷനുക ളുടെ തള്ളിക്കയറ്റത്തോടെ പൊതു സംപ്രേഷണ രംഗത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര റേഡിയോസ്റ്റേഷനുകളായ നാഷ ണൽ പബ്ലിക് റേഡിയോ, ബി.ബി.സി. എന്നിവ നമ്മുടെ സംപ്രേഷണ മേഖലയിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരി ക്കുകയാണ്. രംഗ് ദ ബസന്തി, ലഗെ രഹേ മുന്നാഭായി എന്നീ സിനിമകൾ ഒരു സജീവ വിനിമയ മാധ്യമമെന്ന നില യിൽ റേഡിയോയെ ഉപയോഗപ്പെടുത്തുകയുണ്ടായി. രംഗ് ദേ ബസന്തിയിലെ നായകൻ ഭഗത് സംഗിൽ നിന്ന് പ്രയോ ദനം ഉൾക്കൊണ്ട് ഒരു മന്ത്രിയെ വധിക്കുകയും ഓൾ ഇന്ത്യാ റേഡിയോ പിടിച്ചെടുക്കുകും ചെയ്യുന്നു.
റേഡിയോ വഴി അയാൾ അവരുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നു. ലഗേ ഒഹോ മുന്നാഭായിയിലെ നായകൻ പെൺകുട്ടിയുടെ ജീവിതം രക്ഷിക്കുന്നതിന് വേണ്ടി റേഡിയോസ്റ്റേഷൻ ഉപയോ ഗപ്പെടുത്തുന്നു. റേഡിയോസ്റ്റേഷനുകളുടെ സ്വകാര്യവൽക്ക രണവും സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള റേഡിയോസ്റ്റേ ഷനുകളുടെ വളർച്ചയും റേഡിയോയുടെ വളർച്ചയ്ക്ക് കാരണമായി. പ്രാദേശിക വാർത്തകൾക്കുള്ള ഡിമാന്റ് വർദ്ധി ച്ചുകൊണ്ടിരിക്കുകയാണ്. പ്രാദേശിക റേഡിയോ ചാനലു കൾക്കാണ് ഇപ്പോൾ പ്രാധാന്യം ലഭിക്കുന്നത്. അവ കുടു തൽ പ്രാദേശിക വാർത്തകൾ സംപ്രേഷണം ചെയ്യുന്നതിനാൽ മിക്ക വീടുകളിലും അവയ്ക്ക് ശ്രോതാക്കളുണ്ട്.
Question 24.
കോളം ‘എ’ ക്ക് പൂരകമാകുന്ന വിധത്തിൽ ‘ബി’, ‘സി’ കോളങ്ങൾ ക്രമീകരിക്കുക.
| A | B | C |
| സാമ്പത്തിക ഉദാ രീകരണ നയം | ഇലക്ട്രോണിക്കായി ഫണ്ട് കൈമാറ്റം ചെയ്യുന്നത് | ഇവന്റ് മാനേ ജ്മെന്റ് |
| ബഹുരാഷ്ട്ര കമ്പനി | ആഗോളീകതയെ പ്രാദേശികതയുമായി സംയോജിപ്പിക്കുന്നത്. | സ്റ്റോക്ക് മാർക്കറ്റ് |
| ഇലക്ട്രോണിക് സമ്പദ്വ്യവസ്ഥ | ഇന്ത്യൻ സമ്പദ്വ സ്ഥയെ ലോകവിപണി ക്കായി തുറന്നുകൊടു ക്കുന്നതു് | വിദേശ ടി വി ചാന ഭാഷകൾ ഉപയോ ശിക്കുന്നു. |
| ഭാരരഹിത സമ്പദ് വ്യവസ്ഥ | ഒന്നിൽ കൂടുതൽ രാജ്യങ്ങളിൽ ഉൽപാ ദനം നടത്തുന്നു. | 1990 കൃൾ |
| നോക്കലൈസേ ഷൻ | അറിവിൽ അധിഷ്ഠിത ലുകൾ ഇന്ത്യൻ | കോൺഗേറ്റ്, പാമോ ലീവ് |
Answer:
| A | B | C |
| സാമ്പത്തിക ഉദാ രീകരണ നയം | ഇന്ത്യൻ സമ്പദ്വ സ്ഥയെ ലോകവിപണി ക്കായി തുറന്നുകൊടു ക്കുന്നതു് | 1990 കൃൾ |
| ബഹുരാഷ്ട്ര കമ്പനി | ഒന്നിൽ കൂടുതൽ രാജ്യങ്ങളിൽ ഉൽപാ ദനം നടത്തുന്നു. | കോൺഗേറ്റ്, പാമോ ലീവ് |
| ഇലക്ട്രോണിക് സമ്പദ്വ്യവസ്ഥ | ഇലക്ട്രോണിക്കായി ഫണ്ട് കൈമാറ്റം ചെയ്യുന്നത് | സ്റ്റോക്ക് മാർക്കറ്റ് |
| ഭാരരഹിത സമ്പദ് വ്യവസ്ഥ | അറിവിൽ അധിഷ്ഠിത ലുകൾ ഇന്ത്യൻ | ഇവന്റ് മാനേ ജ്മെന്റ് |
| നോക്കലൈസേ ഷൻ | ആഗോളീകതയെ പ്രാദേശികതയുമായി സംയോജിപ്പിക്കുന്നത്. | വിദേശ ടി വി ചാന ഭാഷകൾ ഉപയോ ശിക്കുന്നു. |
Question 25.
ഇന്ത്യൻ വിപണിയിൽ ആഗോളവൽക്കരണത്തിന്റെ സ്വാധീനം പരി ശോധിക്കുക.
Answer:
ഉദാരവൽക്കരണവും കമ്പോളവൽക്കരണവും ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. സാമ്പ ത്തിക വളർച്ചയെ അത് ഉത്തേജിപ്പിക്കുകയും ഇന്ത്യൻ വിപണി കളെ വിദേശകമ്പനികൾക്ക് തുറന്നു കൊടുക്കുകയും ചെയ്തു. ഉദാഹരണത്തിന് ഇന്ത്യയിൽ മുമ്പ് ലഭ്യമല്ലാതിരുന്ന പല വിദേശ സാധനങ്ങളും വിപണികളിൽ വില്പനക്കെത്തി. രാജ്യത്ത് വിദേശ നിക്ഷേപങ്ങൾ വർദ്ധിച്ചു. അത് സാമ്പത്തിക വളർച്ചയെ സഹാ യിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കരുത പ്പെട്ടു.
പൊതു കമ്പനികളുടെ സ്വകാര്യവൽക്കരണം അവയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും ഈ കമ്പനികൾ നടത്തി കൊണ്ടു പോകുന്നതിനുള്ള ഗവൺമെന്റിന്റെ ബാദ്ധ്യത കുറ യ്ക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാൽ ഉദാരവൽക്കരണം സമ്മിശ്ര ഫലങ്ങളാണ് സൃഷ്ടിച്ചത്. ഉദാരവൽക്കരണവും ആഗോ ളവൽക്കരണവും ഇന്ത്യയിൽ വിപരീത ഫലങ്ങളാണ് ഉണ്ടാക്കി യതെന്ന് ചില ചിന്തകന്മാർ അഭിപ്രായപ്പെടുന്നു, ആഗോളവൽക്ക രണം നേട്ടങ്ങളേക്കാൾ ദോഷങ്ങളാണ് വരുത്തിവെച്ചതെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു.
ഇന്ത്യൻ വ്യവസായത്തിലെ ചില മേഖലകൾക്ക് ആഗോളവൽക്ക രണം പ്രയോജനപ്പെട്ടു. സോഫ്റ്റ്വെയർ വ്യവസായം, വിവര സാങ്കേതികവിദ്യ, മത്സ്യകൃഷി, പഴകൃഷി എന്നിവയ്ക്ക് ആഗോള വിപണിയിൽ പ്രവേശിക്കാനും നേട്ടങ്ങളുണ്ടാക്കാനും കഴിഞ്ഞു. അതേ സമയം ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്, എണ്ണക്കു രുക്കൾ എന്നീ മേഖലകൾ വിദേശ ഉല്പാദകരുമായി മത്സരിക്കാൻ കഴിയാതെ തകർന്നടിഞ്ഞു.
ഉദാഹരണത്തിന് ഇന്ത്യൻ കർഷകർ വിദേശ രാജ്യങ്ങളിലെ കർഷ കരിൽ നിന്ന് കടുത്ത മത്സരം നേരിട്ടുകൊണ്ടിരിക്കുകയാണ്. വിദേ ശത്തുനിന്ന് കാർഷികോല്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ അനു മതി നൽകിയതാണ് ഇതിനുകാരണം. മുമ്പൊക്കെ താങ്ങുവില പ്രഖ്യാപിച്ചും സബ്സിഡികൾ നൽകിയും ഇന്ത്യയിലെ കർഷകരെ ലോകവിപണിയിലെ മത്സരത്തിൽ നിന്ന് ഗവൺമെന്റ് സംരക്ഷിച്ചി രുന്നു. താങ്ങുവില കർഷകർക്ക് ഒരു മിനിമം വരുമാനം ഉറപ്പുവ രുത്തി. കാരണം അതുപ്രകാരം ഗവൺമെന്റ് കാർഷികോല്പന്ന ങ്ങൾ ഒരു നിശ്ചിത വിലക്ക് വാങ്ങുമെന്ന് സമ്മതിച്ചിരുന്നു.
കൃഷി യിറക്കുന്നതിനാവശ്യമായ മൊത്തം ചെലവിന്റെ ഒരു ഭാഗം ഗവൺമെന്റ് സബ്സിഡി നൽകിയതിനാൽ കൃഷിചെലവ് കുറവാ യിരുന്നു. എന്നാൽ ഉദാരവൽക്കരണം ഗവൺമെന്റിന്റെ വിപണി യിലുള്ള ഇത്തരം ഇടപെടലുകൾക്ക് എതിരായിരുന്നു. താങ്ങുവി ലയും സബ്സിഡികളും കുറച്ചുകൊണ്ടു വരികയോ പിൻവലിക്കു കയോ ചെയ്യണമെന്ന് അതാവശ്യപ്പെടുന്നു. കൃഷിക്കാർക്ക് കൃഷി യിൽ നിന്നുള്ള വരുമാനത്തിലൂടെ മാന്യമായി ജീവിക്കാൻ കഴിയി ല്ലെന്ന് ഇതോടെ ഉറപ്പായി. ഇന്ത്യയിൽ തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന കർഷകരുടെ ആത്മഹത്യ ഈ വസ്തുതയിലേ ക്കാണ് വിരൽ ചൂണ്ടുന്നത്. അങ്ങനെ കർഷകർ ആഗോളവൽക്ക രണത്തിന്റെ ഇരകളായിത്തീർന്നു.
ആഗോളവൽക്കരണം ചെറുകിട നിർമ്മാതാക്കളേയും കച്ചവടക്കാ രേയും സാരമായി ബാധിച്ചു. വിപണിയിൽ അവർക്ക് കടുത്ത മത്സരം നേരിടേണ്ടിവന്നു. വിദേശവസ്തുക്കളും ബ്രാൻഡുകളും വിപണിയെ കീഴടക്കിയപ്പോൾ പലർക്കും മത്സരിക്കാൻ പോലും കഴിയാതെവന്നു. ഇന്ത്യയിലെ ചെറുകിട ഉല്പാദന യൂണിറ്റുക ളിൽ പലതും ആഗോളമത്സരം താങ്ങാൻ കഴിയാതെ പ്രവർത്തനം അവസാനിപ്പിച്ചു. ചില്ലറ വില്പനശാലകളിൽ പലതും അടയ്ക്കേ ണ്ടിവന്നു.
ആഗോളവൽക്കരണം ചില മേഖലകളിൽ വൻതോതിലുള്ള തൊഴിൽ നഷ്ടം വരുത്തിവെച്ചു. ആയിരക്കണക്കിന് തൊഴിലാ ളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.
ഇത് അസംഘടിത മേഖലകളിലെ തൊഴിലവസരങ്ങൾ വർധിക്കുന്നതിന് ഇടവരുത്തി. അങ്ങനെ സംഘടിത മേഖലയുടെ ചെലവിൽ അസംഘടിത മേഖലയിലെ തൊഴിലവസരങ്ങൾ വളർന്നു വന്നു. ഇത് തൊഴിലാളികൾക്ക് ഒട്ടും ഗുണകരമായിരുന്നില്ല. സംഘടിത മേഖലകളിൽ അവർക്ക് തൊഴിൽ സ്ഥിരതയും മെച്ചപ്പെട്ട വേതനവും ഉണ്ടായിരുന്നു. അസംഘടിത മേഖലയിലാകട്ടെ ഇവയൊന്നുമുണ്ടായിരുന്നില്ല.
VI. Answer any 2 questions from 26 to 29, in 1 1⁄2 pages each. Each carries 6 scores. (2 × 6 = 12)
Question 26.
സ്വതന്ത്ര ഇന്ത്യയിലെ വ്യവസായവൽക്കരണ പ്രക്രിയയെ കൊളോ ണിയൽ കാലഘട്ടത്തിലേതുമായി തരതമ്യം ചെയ്ത് വ്യത്യാസപ്പെ ടുത്തുക.
Answer:
ബ്രിട്ടീഷ് വ്യവസായവൽക്കരണത്തിന്റെ സ്വാധീനം ഇന്ത്യയെ സം ബന്ധിച്ചിടത്തോളം വിനാശകരമായിരുന്നു. ഇന്ത്യൻ വ്യവസായ ങ്ങളുടെ നാശത്തിന് അത് വഴിയൊരുക്കി. ഇന്ത്യയിലെ നഗര കേന്ദ്രങ്ങളും തകർന്നടിഞ്ഞു. ബ്രിട്ടനിൽ വ്യവസായവൽക്കരണം തകർന്നടിഞ്ഞതോടെ ഇന്ത്യയിൽ നിന്നും ബ്രിട്ടനിലേക്കുള്ള പരു ത്തിയുടെയും പട്ടിന്റെയും കയറ്റുമതി ഗണ്യമായ തോതിൽ കുറ ഞ്ഞു. മാഞ്ചസ്റ്ററിലെ പരുത്തി. പട്ട് ഉൽപ്പന്നങ്ങളുമായി മത്സരി ക്കാൻ അതിനു കഴിഞ്ഞില്ല. വ്യവസായവൽക്കരണത്തെ തുടർന്ന് ബ്രിട്ടന്റെ യന്ത്രനിർമ്മിതമായ വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് പ്രവഹിച്ചു.
അവയോട് മത്സരിക്കാൻ കഴിയാതെ ഇന്ത്യയിലെ പരമ്പരാഗത വ്യവസായങ്ങൾ തകർന്നടിഞ്ഞു. ബ്രിട്ടീ ഷുകാർ നാട്ടുരാജ്യങ്ങളെ കീഴടക്കിയതും വ്യവസായങ്ങളെ സാര മായി ബാധിച്ചു. രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും വേണ്ടി ഉന്നത നിലവാരമുള്ള വസ്തുക്കൾ ഉൽപ്പാദിപ്പിച്ചിരുന്ന വ്യവസാ യങ്ങൾ ഇതോടെ തകർന്നടിഞ്ഞു. നാട്ടുരാജ്യങ്ങളിലെ കൊട്ടാര ങ്ങളോട് അനുബന്ധമായി പ്രവർത്തിച്ചിരുന്ന പണിപ്പുരകളും ഇതോടെ അപ്രത്യക്ഷമായി. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെ പരമ്പരാഗത കരകൗശല വ്യവസായങ്ങൾക്കുണ്ടായ തകർച്ചയെ അപവ്യവസായവൽക്കരണം എന്നാണ് വിളിക്കുന്നത്.
സ്വതന്ത്ര ഇന്ത്യൻ രാഷ്ട്രം വ്യവസായവൽക്കരണത്തെ പ്രോത്സാ ഹിപ്പിക്കുന്നതിൽ സജീവമായ പങ്കു വഹിക്കുകയുണ്ടായി. ഇന്ത്യയെ വ്യാവസായവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കു റിച്ച് സ്വാതന്ത്ര്യ സമരകാലത്തു തന്നെ നമ്മുടെ ദേശീയ നേതാ ക്കന്മാർ ബോധവാന്മാരായിരുന്നു. കൊളോണിയൽ ഭരണത്തിന് കീഴിലുള്ള സാമ്പത്തിക ചൂഷണത്തെ അവർ ഒരു പ്രധാന പ്രശ്ന മായി കണ്ടു. കൊളോണിയൽ ഭരണത്തിന് മുമ്പുള്ള ഇന്ത്യ സമ്പ ന്നവും സമൃദ്ധവുമായിരുന്നുവെന്നും കൊളോണിയൽ ചൂഷണ മാണ് രാജ്യത്തെ ദരിദ്രമാക്കിയതെന്നും അവർ വിശ്വസിച്ചു. ബ്രിട്ടീഷ് ഭരണം തകർത്ത സമ്പദ്വ്യവസ്ഥയെ വ്യവസായവൽക്ക രണത്തിലൂടെ ശക്തിപ്പെടുത്താമെന്ന് അവർ വിചാരിച്ചു.
ബംഗാൾ വിഭജനത്തിനെതിരെ ഉയർന്നുവന്ന സ്വദേശി പ്രസ്ഥാനം ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ഉപേക്ഷിക്കാനും സ്വദേശി ഉൽപന്നങ്ങൾ ഉപയോ ഗിക്കാനും ആഹ്വാനമേകി. ഇത് വ്യവസായവൽക്കരണത്തെ പ്രോത്സാഹിപ്പിച്ചു. ദേശീയ സമ്പദ് വ്യവസ്ഥയോടുള്ള ദേശീയ വാദികളുടെ ‘കുറിനെ അത് ശക്തിപ്പെടുത്തുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തിന്റെ ഈ പാരമ്പര്യം സ്വതന്ത്ര ഇന്ത്യൻ ഗവൺമെന്റ് സ്വീകരിച്ചു. ദാരിദ്ര്യത്തെ തടഞ്ഞു നിർത്താൻ കഴി യുമെന്ന് ആധുനിക ആശയങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി. സ്വാഭാവികമായും ദാരിദ്ര്യം ഒഴിവാക്കാനുള്ള മാർഗ്ഗമായി അവർ വ്യവസായവൽക്കരണത്തെ കണ്ടു.
സമ്പദ് വ്യവസ്ഥയുടെ ത്വരി തഗതിയിലുള്ള വ്യവസായവൽക്കരണത്തെ വളർച്ചയിലേക്കും സമൂഹ്യ സമത്വത്തിലേക്കുമുള്ള പാതയായി ഇന്ത്യൻ ദേശീയവാ ദികൾ കണക്കാക്കി. ഘനവ്യവസായങ്ങളുടെയും യന്ത്ര നിർമ്മാണ വ്യവസായങ്ങളുടെയും വളർച്ച, പൊതുമേഖലയുടെ വികസനം, ഒരു വലിയ സഹകരണമേഖലയുടെ നിലനിൽപ്പ് എന്നിവ വളരെ പ്രധാനമായി കണക്കാക്കപ്പെട്ടു. ആധുനികവും ഐശ്വര്യ പൂർണ്ണവുമായ ഒരു ഇന്ത്യ ഭീമാകാരമായ സ്റ്റീൽ ഫാക്ട റികളുടെയും അണക്കെട്ടുകളുടെയും പവർസ്റ്റേഷനുകളുടെയും സൗധത്തിന് മുകളിലാണ് പടുത്തുയർത്തേണ്ടതെന്ന് ജവ ഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടു. നെഹ്റു ഉൾപ്പെടെയുള്ള ദേശീയ നേതാക്കന്മാർ വ്യവസായവൽക്കരണത്തിന് വലിയ പ്രാധാന്യം കൽപ്പിച്ചു. സ്വാഭാവികമായും പഞ്ചവത്സര പദ്ധതിക ളിൽ വ്യവസായവൽക്കരണത്തിന് വലിയ പ്രാധാന്യം നൽകപ്പെട്ടു.
![]()
Question 27.
സമകാലിക ഇന്ത്യയുടെ പശ്ചാത്തലത്തിൽ മാൽത്തുസിന്റെ ജന സംഖ്യാ സിദ്ധാന്തത്തിന്റെ പ്രസക്തി വിമർശനാത്മകമായി വിശ കലനം ചെയ്യുക.
Answer:
a) സാമൂഹിക അസമത്വത്തിന്റേയും ബഹിഷ്കരണത്തിന്റേയും സവിശേഷതയാണ് വിവേചനം. മുൻവിധികൾ അഭിപ്രായ ങ്ങളും മനോഭാവങ്ങളുമാണ് വിശദീകരിക്കുന്നത്. എന്നാൽ വിവേചന മാകട്ടെ മറ്റൊരു വിഭാഗത്തിനോടൊ അല്ലെങ്കിൽ വ്യക്തിയോടോ ഉള്ള പെരുമാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ജാതി, മതം, ലിംഗം എന്നിവയുടെ പേരിൽ അവസരങ്ങൾ നിഷേധിക്കുന്നതിനെ നമുക്ക് വിവേചനമായി കണക്കാക്കാം. ലിംഗഭേദത്തിന്റെ പേരിൽ ഒരു വ്യക്തിക്ക് ജോലി നിഷേധിക്കുന്നത് വിവേചനത്തിന് ഉദാഹരണമാണ്. വിവേചനം തെളിയിക്കാൻ ബുദ്ധിമുട്ടാണ്. വിവേചനത്തെ അതിസമർത്ഥമായി മറച്ചു വെച്ചുകൊണ്ട് നീതിയുക്തമായ മറ്റു കാരണങ്ങളാണ് അവതരിപ്പിക്കാറുള്ളത്. ഉദാഹരണത്തിന്, ജാതിയുടെ പേരിൽ ജോലി നിഷേധിക്കപ്പെട്ട ഒരു വ്യക്തിയോട് യഥാർത്ഥ കാരണം ആരും പറയുകയില്ല. മറിച്ച് പൂർണ്ണമായും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് അയാളെ അറി യിക്കും.
b)
- അശ്വത
- സാമൂഹിക ബഹിഷ്കരണം
- ജാതി വിവേചനം
- ചൂഷണം
c) ജാതി വിവേചനത്തെ പ്രത്യേകിച്ച് ‘തൊട്ടുകൂടായ്മയെ തടയുന്ന തിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമായി ഗവൺമെന്റ് ധാരാളം നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ട്. അതിലൊന്നാണ് 1850 ജാതിവൈകല്യ നിരാകരണ നിയമം. ജാതിയോ മതമോ മാറിയതിന്റെ അടിസ്ഥാനത്തിൽ മാത്രം പൗരന്മാരുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാൻ പാടില്ലെന്ന് ഈ നിയമം വ്യവസ്ഥ ചെയ്തു.
2005 ലെ 93-ാം ഭരണഘടനാ ഭേദഗതി നിയമം ഇത്തരത്തിൽ പെട്ട ഒരു നിയമമാണ്. 2006 ജനുവരി 23 തിയ്യതിയാണ് ഇത് നിലവിൽ വന്നത്. 1850 – ലെ നിയമവും 2006-08 തി നിയമവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണ്. 1850 – ലെ നിയമം ദളിതർക്ക് ഗവൺമെന്റ് സ്കൂളുകളിൽ പ്രവേശനത്തിനുള്ള അനുമതി നൽകി. 2006- ലെ നിയമം മറ്റു പിന്നോക്ക സമുദായങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തി.
1850 നും 2006 നും മധ്യേ ധാരാളം നിയമങ്ങൾ രാഷ്ട്രം നടപ്പിലാ ക്കുകയുണ്ടായി. അതിലൊന്ന് ഇന്ത്യൻ ഭരണഘടന തന്നെയാണ് (1950), 1989 ലെ Scheduled Caste and Schedules Tribes (Prevention of Atrocities) Act” gam മറ്റൊരു
നിയമം. പട്ടികജാതി – പട്ടിക വർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനാണ് ഈ നിയമം കൊണ്ടുവന്നത്. ദളിതർക്കും ആദിവാസികൾ ക്കുമെതിരെയുള്ള അതിക്രമ പ്രവർത്തനങ്ങൾ, അവഹേളനം എന്നിവയെ ശിക്ഷിക്കാനുള്ള നിയമ വ്യവസ്ഥകളെ ഈ നിയമം ശക്തിപ്പെടുത്തി. ഭരണ ഘടനയിലെ 17-ാം അനുച്ഛേദമനുസരിച്ച് ഗവൺമെന്റ് അശ്വത നിർത്തലാക്കി.
- സംവരണം
- ഭരണഘടനയിലെ വ്യവസ്ഥകൾ
- പലതരം നിയമനിർമ്മാണങ്ങൾ
- 1850 – ലെ നിയമം
- 1980 – ലെ നിയമം
- 2006 – ലെ നിയമം
- തൊട്ടുകൂടായ്മയുടെ നിരോധനം
Question 28.
ഇന്ത്യയിൽ അശ്വജാതികൾ നേരിടേണ്ടിവന്ന പ്രധാന വെല്ലു വിളികൾ പട്ടികപ്പെടുത്തി ഈ വിവേചനങ്ങൾ പരിഹരിക്കുന്നതി നായുള്ള സ്റ്റേറ്റിന്റെയും സ്റ്റേറ്റ് ഇതര ഏജൻസികളുടെയും ശ്രമ ങ്ങൾ പരിശോധിക്കുക.
Answer:
a) ഗോത്ര സമുദായങ്ങൾ കാടുകളെ ആശ്രയിച്ചാണ് ജീവിച്ചിരു ന്നത്. അതിനാൽ കാടുകളുടെ നഷ്ടം അവർക്ക് കനത്ത ആഘാതമേൽപ്പിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിൽ കാടുകൾ ചൂഷണം ചെയ്യപ്പെട്ടിരുന്നു. ഈ പ്രവണത സ്വാതന്ത്ര്വത്തിനു ശേഷവും തുടർന്നു പോയി. ഭൂമി സ്വകാര്യ സ്വത്തായി മാറി യതും ഗോത്രവർഗ്ഗക്കാരെ പ്രതികൂലമായി ബാധിച്ചു. ഭൂമിയിൽ സ്വകാര്യ ഉടമസ്ഥാവകാശം നടപ്പിലാക്കുമ്പോൾ ഗോത്രവർഗ്ഗ ക്കാർ അവരുടെ ഭൂമി കൂട്ടാമായാണ് കൈവശം വെച്ചിരുന്നത്. പുതിയ സമ്പ്രദായം നടപ്പിലാക്കിയപ്പോൾ ഭൂമിയുടെ മേൽ അവർക്കുണ്ടായിരുന്ന പൊതു ഉടമസ്ഥത അവർക്കു ദോഷ കരമായി മാറി. ഉദാഹരണത്തിന്, നർമ്മയിൽ അണക്കെട്ടുക ളുടെ ഒരു പരമ്പര നിർമ്മിച്ചപ്പോൾ അതിന്റെ കോട്ടവും നേട്ടവും എല്ലാ സമുദായങ്ങൾക്കും പ്രദേശങ്ങൾക്കും ഒരേ അനുപാതത്തിലല്ല ലഭിച്ചത്. സ്വകാര്യ ഭൂവുടമകൾക്കും ഗോര പ്രദേശങ്ങൾക്കും അതു ഗുണം ചെയ്തപ്പോൾ പൊതു ഭൂവുടമസ്ഥത നിലനിർത്തിയിരുന്ന ഗോത്രവർഗ്ഗ ങ്ങൾക്ക് അത് ദോഷകരമായി മാറി.
ഗോത്രവർഗ്ഗക്കാർ കേന്ദ്രീകരിച്ചിരുന്ന പല പ്രദേശങ്ങളും സംസ്ഥാനങ്ങളും ദേശീയ വികസനത്തിന്റെ ഇരകളായി മാറി കൊണ്ടിരിക്കുകയാണ്. ഗോത്രതര വിഭാഗങ്ങളുടെ വൻകു ടിയേറ്റമാണ് അവർ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം. ഗോത്രസമൂഹങ്ങൾക്കും അവരുടെ സംസ്കാര ങ്ങൾക്കും അത് ശിഥിലീകരണ ഭീഷണി ഉയർത്തുന്നു. ഗോത്ര ജനസംഖ്യയിൽ ഇത് ഗണ്യമായ കുറവു വരുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന്, ജാർഖണ്ഡിലെ വ്യാവസായിക മേഖലകളിൽ പുറമെ നിന്നുള്ളവരുടെ കുടിയേറ്റത്തെ തുടർന്ന് ജനസംഖ്യയിലെ ഗോത്രവർഗ്ഗക്കാരുടെ സംഖ്യ സാര മായി കുറയുകയുണ്ടായി. എന്നാൽ ഏറ്റവും നാടകീയമായ രീതിയിൽ ഇത് സംഭവിച്ചത് വടക്കു കിഴക്കൻ സംസ്ഥാന ങ്ങളിലാണ്. ത്രിപുരയെ പോലെയുള്ള സംസ്ഥാനങ്ങളിൽ ജനസംഖ്യയിലെ ഗോത്രവർഗ്ഗത്തിന്റെ എണ്ണം ഒരു പതിറ്റാണ്ടി നുള്ളിൽ നേർപകുതിയായി കുറഞ്ഞു. അരുണാചൽ പ്രദേ ശിലും അത്തരമൊരു കാഴ്ചയാണ് കാണുന്നത്.
b) a) Isolationist View
- വെരിയർ എൽവിൻ
- ഗോത്രവർഗ്ഗക്കാരെ മുഖ്യധാരാസമൂഹത്തിൽ നിന്നും വേർതിരിച്ച് നിർത്തണം.
- വ്യാപാരികൾ, പണമിടപാടുകൾ, ഹിന്ദു ക്രിസ്ത്യൻ മിഷനറിമാർ എന്നിവരിൽനിന്ന് അവർക്ക് സംരക്ഷ മേകണം.
- ഗോത്രവർഗ്ഗക്കാരെ ദുരഹിത തൊഴിലാളികളാക്കാ നാണ് ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
b) Integrationist View
- ഗോത്രവർഗ്ഗക്കാർ
- ഹൈന്ദവസമൂഹത്തിന്റെ ഭാഗമാണ്.
- ജി. എസ്. പുല്ലേ അവരെ പിന്നാക്ക ഹിന്ദുക്കൾ എന്നാണ് വിളിച്ചത്.
- ഗോത്രവർഗ്ഗക്കാരെ മുഖ്യധാരാ ഹൈന്ദവസമൂഹത്തിന്റെ ഭാഗമാക്കണം.
Question 29.
ഇന്ത്യൻ വ്യവസായങ്ങളിൽ ആഗോള വൽക്കരണത്തിന്റെയും ഉദാ രീകരണത്തിന്റെയും സ്വാധീനം വിശകലനം ചെയ്യുക.
Answer:
ഇന്ത്യാ ഗവൺമെന്റ് ഉദാരവൽക്കരണ നയം പിന്തുടരാൻ തുടങ്ങിയത് 1990 – കളിലാണ്. ഇതു പ്രകാരം ഗവൺമെന്റ് സ്വകാര്യ കമ്പനികളുടെ പ്രത്യേകിച്ച്, വിദേശ കമ്പനികളുടെ, നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചു മുമ്പ് ഗവൺമെന്റിനായി നീക്കിവെച്ചിരുന്ന ടെലികോം, സിവിൽ ഏവിയേഷൻ, ഊർജ്ജം തുടങ്ങിയ മേഖലകളിൽ പോലും നിക്ഷേപം നടത്താൻ സ്വകാര്യ കമ്പനികളെ അനുവദിച്ചു. ലൈസൻസിങ്ങ് സമ്പ്രദായം ലഘുക രിക്കുകയോ, അവസാനിപ്പിക്കുകയോ ചെയ്തു. ഇതോടെ പല വ്യവസായങ്ങളും തുറക്കാൻ ലൈസൻസ് ആവശ്യമില്ലാതായി. ഇറക്കുമതിയുടെ മേലുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്തു.
ഇതോടെ വിദേശ ഉല്പന്നങ്ങൾ ഇന്ത്യയിലെ കടകളിൽ എളുപ ത്തിൽ ലഭ്യമായി തുടങ്ങി. ഉദാരവൽക്കരണത്തിന്റെ ഫലമായി ധാരാളം ഇന്ത്യൻ കമ്പനികളെ ബഹുരാഷ്ട്ര കമ്പനികൾ വിലയ്ക്കു വാങ്ങി. ഉദാരവൽക്കരണ ത്തിന്റെ ഫലമായി ചില ഇന്ത്യൻ കമ്പനികൾ ബഹുരാഷ്ട്ര കമ്പനികളായി മാറുകയും ചെയ്തു. ഉദാരവൽക്കര ണത്തിന്റെ ഭാഗമായി പൊതുമേഖല ഓഹരികൾ ഗവൺമെന്റ് വിറ്റു തുലച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയയെ ഡിസ് ഇൻവെസ്റ്റ്മെന്റ് എന്നു പറയുന്നു. പൊതുമേഖലാ സ്ഥാപന ങ്ങളിൽ ജോലി ചെയ്തുകൊണ്ടിരുന്ന ആയിരക്കണക്കിന് ഗവൺമെന്റ് ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുന്നതിന് ഇതു കാരണമായി.
കുറഞ്ഞ വിലയ്ക്ക് ആരോഗ്യകരമായ ഭക്ഷണം ജനങ്ങൾക്ക് ലഭ്യമാക്കാൻ വേണ്ടി ആരംഭിച്ച ‘മോഡേൺ ഫുഡ്സ്’ എന്ന പൊതുമേഖലാ കമ്പനിയാണ് ഗവൺമെന്റ് ആദ്യമായി സ്വകാര്യവൽക്കരിച്ചത്. ഈ കമ്പനിയിലെ 60 ശതമാനം ജീവന ക്കാരും അഞ്ചുവർഷത്തിനുള്ളിൽ വിരമിക്കാൻ നിർബ്ബന്ധി തരായി. ആഗോളവൽക്കരണത്തിന്റെ ഫലമായി ലോകമെമ്പാടും ഈ പ്രവണത കണ്ടുവരുന്നുണ്ട്. കമ്പനികളെല്ലാം സ്ഥിര ജീവനക്കാ രുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ഉല്പാദനം കമ്പനികളെ അല്ലെങ്കിൽ വീടുകളെ ഏല്പിക്കുകയും ചെയ്തുവരികയാണ്. ബഹുരാഷ്ട്ര കമ്പനികൾ ഇക്കാര്യത്തിൽ വികസ്വര രാജ്യങ്ങ ളെയാണ് ആശ്രയിക്കുന്നത്. കാരണം അവിടെ കുറഞ്ഞ വേതന ത്തിൽ തൊഴിലാളികളെ ലഭ്യമാണ്. വലിയ കമ്പനികളിൽ ഉല്പാദന ത്തിന്റെ ഓർഡർ ലഭിക്കുന്നതിന് ചെറുകിട കമ്പനികൾ മത്സരിക്കു ന്നതിനാൽ അത്തരം കമ്പനികളിലെ തൊഴിലാളികളുടെ സ്ഥിതിയും മോശമാണ്.
കുറഞ്ഞ കുലിയും മോശമായ ജോലി സാഹചര്യങ്ങളുമാണ് അവിടെയുള്ളത്. ചെറിയ കമ്പനികളിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളും ബുദ്ധിമുട്ടാണ്. മിക്കവാറും എല്ലാ കമ്പനികളും ഇന്ന് കരാർ അടിസ്ഥാനത്തിൽ ഉല്പാദനം ചെറുകമ്പനികളെ ഏല്പിക്കുന്നുണ്ട്. ഈ പ്രക്രിയയെ ഔട്ട് സോഴ്സിങ്ങ് എന്നാണ് വിളിക്കുന്നത്. ഈ പ്രവണത സ്വകാര്യ മേഖലയിലാണ് കൂടുതലായി കാണപ്പെടുന്നത്.
VII. Answer any 2 questions from 30 to 32, in 2 pages each. Each carries 8 scores. (2 × 8 = 16)
Question 30.
ഇന്ത്യയിലെ വിവിധ ജാതി അധിഷ്ഠിത പ്രസ്ഥാനങ്ങളുടെ കാര ണങ്ങളും അനന്തര ഫലങ്ങളും വിശദീകരിക്കുക.
Answer:
ദലിതരുടെ സാമുഹിക പ്രസ്ഥാനങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. സാമ്പത്തിക ചൂഷണവും രാഷ്ട്രീയ പീഡനവും മാത്രമല്ല അവരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. അവരുടെ പ്രസ്ഥാന ങ്ങൾക്ക് മറ്റു ചില മാനങ്ങളുമുണ്ട്.
ദലിതരുടെ സാമുഹിക പ്രസ്ഥാനങ്ങൾ മറ്റുള്ളവരെപ്പോലെ മനുഷ്യരായി പരിഗണിക്കപ്പെടാനുള്ള പ്രസ്ഥാനങ്ങളാണ്.
അത് ആത്മവിശ്വാസത്തിനും സ്വയം നിർണ്ണയാവകാശ ത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളാണ്.
അത് തൊട്ടുകൂടായ്മ അടിച്ചേൽപ്പിച്ച അപമാനം അവസാ നിപ്പിക്കുന്നതിനുള്ള പോരാട്ടമാണ്. ‘സ്പർശിക്ക പ്പെടാനുള്ള
പോരാട്ടം എന്ന് അതിനെ വിളിക്കാം.
മറാത്തി, ഹിന്ദി, ഗുജറാത്തി തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ പൊതുവെ ഉപയോഗിച്ചുകാണുന്ന ഒരു പദമാണ് ദലിത്. ദരിദ്രരും അടിച്ചമർത്തപ്പെട്ടവരുമായ വ്യക്തികളെ സൂചിപ്പിക്കുന്നതിനാണ് ഈ പദം ഉപയോഗിച്ചിരുന്നത്. പുതിയ സാഹചര്യത്തിൽ ഈ പദം ആദ്യമായി ഉപയോഗിച്ചത് അംബേദ്കറിന്റെ അനുയായികളായ നിയോ ബുദ്ധമതക്കാരാണ്’ (1972 കളിൽ). മേലാളന്മാർ ബോധ പൂർവ്വം തകർത്തെറിഞ്ഞ മനുഷ്യരെ സൂചിപ്പിക്കുന്നതിനാണ് അവർ ദലിതർ എന്ന പദം ഉപയോഗിച്ചത്. അയിത്തം, കർമ്മം, ജാതിശ്രേണി എന്നിവയോടുള്ള നിഷേധം ആ പദത്തിൽ തന്നെ അടങ്ങിയിട്ടുണ്ട്.
ഏകീകൃതമായൊരു ദലിത് പ്രസ്ഥാനം ഇപ്പോഴോ മുൻപോ ഉണ്ടാ യിട്ടില്ല. വ്യത്യസ്ത പ്രസ്ഥാനങ്ങളിൽ ദലിതരുമായി
തസ്ത പ്രശ്നങ്ങളാണ് ഉയർത്തിപ്പിടിക്കുന്നത്. എന്നിരുന്നാലും അവയെല്ലാം ഒരു ദലിത് സ്വത്വത്തിന് ഊന്നൽ നൽകുന്നുണ്ട്. മാത്ര മല്ല സമത്വത്തിനും ആത്മാഭിമാനത്തിനും വേണ്ടിയുള്ള അന്വേ ഷണം, അയിത്തോച്ഛാടനം എന്നിവ ഈ പ്രസ്ഥാനങ്ങളുടെ യെല്ലാം പൊതു ലക്ഷ്യങ്ങളാണ്. ഛത്തീസ്ഗഡിലെ ചാറുകൾ നയിച്ച സാമി പ്രസ്ഥാനം, പഞ്ചാബിലെ ആദിധർമ്മ പ്രസ്ഥാ നം, മഹാരാഷ്ട്രയിലെ മഹർ പ്രസ്ഥാനം, ആഗ്രയിലെ ജാതവരുടെ പ്രസ്ഥാനം, ദക്ഷിണേന്ത്യയിലെ ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനം എന്നിവയിലെല്ലാം ഈ ലക്ഷ്യം നേടുന്നതിനുള്ള ശ്രമങ്ങൾ കാണാം.
ദലിത് പ്രസ്ഥാനത്തിന് ഇന്ന് രാജ്യത്തിന്റെ പൊതുമണ്ഡല ത്തിൽ പ്രമുഖമായൊരു സ്ഥാനമുണ്ട്. ആർക്കും അത് അവ ഗിക്കാനാവില്ല. സർഗ്ഗാത്മക മേഖലയിലും ദലിതരുടെ കയ്യൊപ്പ് പതിഞ്ഞിട്ടു ണ്ട്. ദലിത് സാഹിത്വം അതിസമ്പന്നമാണ്. താഴ്ന്ന ജാതിക്കാരുടെ സർഗ്ഗശേഷിയേയും നിലനിൽപ്പിനേയും നശിപ്പിക്കുന്നത് ചാതുവർണ സമ്പ്രദായവും ജാതിശ്രേണിയുമാ ണെന്ന് ദലിത് എഴുത്തുകാർ വിശ്വസിക്കുന്നു. അതിനാൽ ദലിത് സാഹിത്യത്തിൽ ജാതി സമ്പ്രദായവും ജാതി ശ്രേണിയും നിശിത മായി എതിർക്കപ്പെടുന്നു. ദലിത് എഴുത്തുകാർ അവരുടെ പച്ച യായ അനുഭവങ്ങളും ധാരണകളുമാണ് പുസ്തകത്തിലെ വരി കളിലൂടെ ആവിഷ്കരിച്ചത്. മുഖ്യധാരാ എഴുത്തുകാർ സത്വം വെളിപ്പെടുത്തുന്നതിനുപകരം മറച്ചുവെക്കുകയാണെന്ന് അവർ വിശ്വസിച്ചു. സാമൂഹ്യവും സാംസ്കാരികവുമായ ഒരു വിപ്ലവ ത്തിന് ദലിത് സാഹിത്യം ആഹ്വാനം നൽകുന്നു. ദലിതർക്ക് അന്തസ്സും സ്വത്വവും നേടിയെടുക്കുന്നതിനുള്ള സാംസ്കാരിക കലാപത്തിന് അവയിൽ ചിലത്
ഇന്ത്യയിലെ സാമൂഹികമാറ്റവും വികസനവും ഊന്നൽ നൽകുന്നു.
സാമ്പത്തിക അസമത്വവും ചൂഷണവും അവസാനിപ്പിക്കുന്നതിനാണ് മറ്റുള്ളവ പ്രാധാന്യം നൽകുന്നത്. സമൂഹശാസ്ത്രജ്ഞന്മാർ ദലിത് പ്രസ്ഥാനങ്ങളെ പരിഷ്കരണാ ത്മകം, വിമോചനാത്മകം, വിപ്ലവാത്മകം എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നുണ്ട്. എന്നാൽ ഈ മൂന്നു രീതികളുടേയും സവി ശേഷതകൾ ഒരുമിച്ചു കാണുന്ന ചില ദലിത് പ്രസ്ഥാനങ്ങളുമു ണ്ട്. ഉദാഹരണത്തിന്, ജോതിബാ ഫുലെയിൽ നിന്ന് പ്രചോദന മുൾക്കൊണ്ട് 19-ാം നൂറ്റാണ്ടിലാരംഭിച്ച ജാതി വിരുദ്ധ പ്രസ്ഥാന ങ്ങൾ, 20-ാം നൂറ്റാണ്ടിൽ മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുണ്ടായ ബ്രാഹ്മണവിരുദ്ധ പ്രസ്ഥാനങ്ങൾ, അബേദ്കറുടെ നേതൃത്വത്തി ലുണ്ടായ പ്രസ്ഥാനങ്ങൾ എന്നിവയ്ക്കെല്ലാം മൂന്നു രീതികളു ടേയും സവിശേഷതകൾ ഉണ്ടായിരുന്നു.
അംബേദ്കറിനു ശേഷമുണ്ടായ ദലിത് പ്രസ്ഥാനങ്ങൾക്ക് ഒരു വിപ്ലവാത്മ സ്വഭാവമുണ്ടായിരുന്നു. ഒരു ബദൽ ജീവിതരീതി അവ മൂന്നോട്ടുവച്ചു. ബീഫ് ആഹാരം ഉപേക്ഷിക്കുന്നതു മുതൽ മതപരിവർത്തനം വരെയുള്ള രീതികൾ അതിലുണ്ടാ യിരുന്നു. ജാതി പീഡനം, സാമ്പത്തിക ചൂഷണം എന്നിവ അവസാനിപ്പിക്കുന്നതിനു വേണ്ടി ഈ പ്രസ്ഥാനങ്ങൾ നില
കൊണ്ടു.
എന്നാൽ ഈ പ്രസ്ഥാനങ്ങൾ പൊതുവെ ഒരു പരിഷ്കരണ സ്വഭാവമാണ് പ്രകടിപ്പിച്ചത്. ജാതിയടിസ്ഥാനത്തിലാണ് അവ സംഘടിപ്പിക്കപ്പെട്ടത്. ജാതിയെ ഇല്ലാതാക്കാൻ പാതിമനസ്സോ ടുകുടിയ ശ്രമങ്ങൾ മാത്രമാണ് അവ നടത്തിയത്. ദലിതരിലെ അഭ്യസ്തവിദ്യരായ വിഭാഗങ്ങൾക്കു മാത്രമാണ് സാമൂഹിക മാറ്റങ്ങളുടെ നേട്ടങ്ങൾ ലഭിച്ചത്. ദരിദ്രരായ ദലിത് സമു ഹത്തെ ഉയർത്തികൊണ്ടുവരുന്നതിന് പര്യാപ്തമായ വിധ ത്തിൽ സമൂഹത്തെ മാറ്റിയെടുക്കുന്നതിൽ ഈ പ്രസ്ഥാന ങ്ങൾ പരാജയപ്പെട്ടു.
പിന്നോക്ക വർഗ്ഗ ജാതി പ്രസ്ഥാനങ്ങൾ
പിന്നോക്ക ജാതിക്കാർക്കും വർഗ്ഗങ്ങൾക്കും ഒരു രാഷ്ട്രീയ അസ്ഥിത്വം ഉണ്ടാകുന്നത് കൊളോണിയൽ കാലഘട്ടത്തിലാണ്. കൊളോണിയൽ ഗവൺമെന്റ് പിന്തുണയും സഹായവുമെല്ലാം നൽകിയിരുന്നത് ജാതിയുടെ അടിസ്ഥാനത്തിലാണ്. സ്വന്തം ജാതി ക്കകത്തു തന്നെ നിലകൊള്ളാൻ ജനങ്ങളെ ഇത് പ്രേരിപ്പിച്ചു. സ്വാഭാവികമായും ജാതി വിഭാഗങ്ങൾ ഒന്നിച്ചു. ജാതിയുമായി ബന്ധപ്പെട്ട ആചാരനുഷ്ഠാനങ്ങൾക്ക് അവർ പ്രാധന്യം കൊടു ക്കാതായി. അണികളെ രാഷ്ട്രീയമായി സജ്ജീകരിക്കുന്നതിനു വേണ്ടി അവർ മതേതരമായ ഒരു സമീപനം സ്വീകരിക്കാൻ തുട ങ്ങി. ചുരുക്കത്തി, രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കുന്നതിനു വേണ്ടി ജാതികൾ ജാതികളായി തന്നെ നിലനിൽക്കുകയും മത നിരപേക്ഷമായ ഒരു സമീപനം സ്വീകരിക്കുകയും ചെയ്തു. ഇതിനെ ‘തിരശ്ചീനമായ വ്യാപ്തി (Horizontal Stretch) എന്നാണ് വിളിക്കുന്നത്.
പിന്നോക്ക വർഗ്ഗങ്ങൾ എന്ന പദം 19-ാം നൂറ്റാണ്ടിന്റെ അന്ത്യ കാലം മുതൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉപയോഗത്തി ലുണ്ടായിരുന്നു. മദ്രാസ് പ്രസിഡൻസി, നാട്ടുരാജ്യമായ മൈസൂർ, ബോംബെ പ്രസിഡൻസി എന്നിവിടങ്ങളിൽ ഈ പദം വ്യാപകമായി ഉപയോഗിച്ചിരുന്നു. 1920കൾ മുതൽ പിന്നോക്കജാതി- പിന്നോക്കവർഗ്ഗ വിഭാഗ ങ്ങളിൽപ്പെട്ടവരുടെ ധാരാളം സംഘടനകൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ഉയർന്നുവന്നു യുണൈറ്റഡ് പ്രൊവിൻസസ് ഹിന്ദുബാഡ് ക്ലാസ്സസ് ലീഗ് (United Provinces Hindu backward Calsses League ഓൾ ഇന്ത്യാ ബാക്ക്ഡ് ക്ലാസ്സസ് ഫെഡറേഷൻ (All Inida Backward Classes Federation), ഓൾ ഇന്ത്യ ബാക്ക്വേഡ് ക്ലാസ്സസ് ലീഗ് (All india Backward classes League) എന്നിവ ഇതിലുൾപ്പെടുന്നു. 1954 ൽ 88 സംഘടനകൾ പിന്നോക്കവിഭാഗക്കാർക്കുവേണ്ടി പ്രവർത്തിക്കുന്നണ്ടായിരുന്നു.
ഉയർന്ന ജാതിക്കാരുടെ പ്രതികരണം ദലിതരുടേയും പിന്നോക്കവിഭാഗങ്ങളുടേയും പ്രസ്ഥാനങ്ങൾ ഉയർന്ന ജാതിക്കാർക്കിടയിൽ ഭീതിയുണ്ടാക്കി. ഉയർന്ന ജാതിക്കാർ എണ്ണത്തില കുറവായതിനാൽ ഗവൺമെന്റിന്റെ യാതൊരു സഹാ യവും ശ്രദ്ധയും കിട്ടുകയില്ലെന്ന് അവർ വിചാരിച്ചു. എന്നാൽ യഥാർത്ഥത്തിൽ അത്തരമൊരു വികാരത്തിന് യാതൊരു അടി റയുമില്ലെന്ന് ചരിത്രം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
സ്വാതന്ത്ര്യത്തിനുമുമ്പുള്ള അവസ്ഥയുമായി താരതമ്യം ചെയ്യു മ്പോൾ താഴ്ന്ന ജാതിക്കാരും ഗോത്രവർഗ്ഗക്കാരും ഉൾകെ ടെയുള്ള എല്ലാ സാമൂഹിക വിഭാഗങ്ങളുടേയും സ്ഥിതി മെച്ച പ്പെട്ടിട്ടുണ്ട്.
എന്നാൽ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ സ്ഥിതി അത്ര കണ്ട് മെച്ചപ്പെട്ടതാണെന്ന് പറയാൻ കഴിയില്ല. ‘ഉയർന്ന ഉദ്യോഗങ്ങളും ആകർഷണീയമായ തൊഴിലുകളും ഇപ്പോഴും സവർണ്ണരുടെ കുത്തകയാണ്. താഴ്ന്നതും നിന്ദ്യ വുമായ തൊഴിലുകളിലാണ് താണ ജാതികളിൽപ്പെട്ടവർ ഏർപ്പെട്ടിരിക്കുന്നത്. ജാതി വിവേചനവും ബഹിഷ്കരണവും ഇന്നും വ്യാപകമായി നിലനിൽക്കുന്നുണ്ട്.
ഗോത്രവർഗ്ഗ പ്രസ്ഥാനങ്ങൾ ഗോത്രവർഗ്ഗക്കാർ ഇന്ത്യയിലെ പല ഭാഗങ്ങളിലാണ് താമസിക്കു ന്നത്. അവർ ഒരു ഏക വിഭാഗമല്ല. അവർക്കിടയിൽ പല തര ത്തിലുള്ള വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ വ്യത്യാസങ്ങൾ അവരുടെ സാമൂഹിക പ്രസ്ഥാനങ്ങളിലും നമുക്ക് കാണാൻ കഴി യും. ഗോത്ര വർഗ്ഗക്കാർക്കിടയിൽ വ്യത്യാസങ്ങളുണ്ടെങ്കിലും പൊതുവായ ചില പ്രശ്നങ്ങൾ അവർ പങ്കുവെക്കുന്നുണ്ട്.
ഗോത്രവർഗ്ഗ പ്രസ്ഥാനങ്ങളിൽ ഭൂരിഭാഗവും ഉണ്ടായിട്ടുള്ളത് ഗോത്ര മേഖലയിലാണ്. സന്താൾ, ഹോസ്, ഒറാവോൻ, മുണ്ട തുടങ്ങിയ ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഛോട്ടാനാഗ്പു രിലും സന്താൾ പർഗാനകളിലുമാണ് അവ രൂപം കൊണ്ട ത്. ഈ പ്രദേശങ്ങൾ ഇപ്പോഴത്തെ ജാർഖണ്ഡിൽ ഉൾപ്പെട്ട വയാണ്.
ജാർഖണ്ഡിലും വടക്കു കിഴക്കെ ഇന്ത്യയിലും ധാരാളം ഗോത്രവർഗ്ഗ പ്രസ്ഥാനങ്ങൾ ഉണ്ടായിട്ടുണ്ട്. അവ തമ്മിൽ പ്രക ടമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
ജാർഖണ്ഡ് പ്രസ്ഥാനം
ഛോട്ടാ നാഗ്പൂർ പ്രദേശത്തെ ഗോത്രവർഗ്ഗക്കാർ സ്വയം ഭരണ ത്തിനുവേണ്ടി നടത്തിയ പോരാട്ടമാണ് ജാർഖണ്ഡ് പ്രസ്ഥാനം. ഇതിന്റെ ഫലമായാണ് 2000- ൽ ജാർഖണ്ഡ് സംസ്ഥാനം കുപ്പി കരിക്കപ്പെട്ടത് ദക്ഷിണ ബിഹാറിന്റെ ഒരു ഭാഗത്തിൽനിന്ന്. ഈ സംസ്ഥാനത്തിന്റെ രൂപികരണത്തിനു പുറകിൽ ഒരു നൂറ്റാണ്ടി ലേറെ നീണ്ടു നിന്ന ഒരു പോരാട്ടത്തിന്റെ ചരിത്രമുണ്ട്. ആദ്യം ബ്രിട്ടീഷുകാർക്കെതിരെയും പിന്നീട് ഇന്ത്യാ ഗവൺമെന്റിനെതി രെയുമാണ് ഈ പോരാട്ടം നടന്നത്.
ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകിയത് ഗോത്രവർഗ്ഗക്കാരുടെ നേതാവായിരുന്ന ബിർസാമുണ്ടായാണ്. മരണശേഷം ബിർസാമുണ്ട ജാർഖണ്ഡ് പ്രസ്ഥാനത്തിന്റെ വിഗ്രഹമായി മാറി. അദ്ദേഹത്തെക്കുറി മുള്ള കഥകളും പാട്ടുകളും ഇപ്പോഴും ജാർഖണ്ഡിൽ കാണാം. ബിർസാ മുണ്ടയുടെ പോരാട്ടത്തിന്റെ സ്മരണ സാഹിത്യ രചനകളിലൂടെ നിലനിന്നു പോന്നു.
ഇന്ത്യയിലെ സാമൂഹികമാറ്റവും വികസനവും ഗോത്രവർഗ്ഗക്കാർക്കിടയിൽ സാക്ഷതരത വളരാൻ തുടങ്ങിയതോ ടെയാണ് ജാർഖണ്ഡ് പ്രസ്ഥാനം ശക്തിയാർജ്ജിച്ചത്. തെക്കൻ ബിഹാറിൽ പ്രവർത്തിച്ചിരുന്ന ക്രൈസ്തവ മിഷനറിമാരാണ് ഈ പ്രദേശത്ത് സാക്ഷരത പ്രചരിപ്പിച്ചത്. സാക്ഷ നേടിയ ആദി വാസികൾ അവരുടെ ചരിത്രത്തെക്കുറിച്ചും മിത്തുകളെക്കുറിച്ചും ഗവേഷണം നടത്താനും എഴുതാനും തുടങ്ങി. ഗോത്രവർഗ്ഗക്കാ രുടെ ആചാരങ്ങൾ, സാംസ്കാരികമായ അനുഷ്ഠാനങ്ങൾ എന്നി വയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിച്ചു. ഏകീകൃതമായൊരു വംശീയ അവബോധവും തങ്ങൾ ജാർഖണ്ഡുകാരാണ് എന്നൊരു പൊതു സ്വത്വവും ഇത് അവരിൽ വളർത്തിയെടുത്തു. അഭ്യസ്തവിദ്യരായ ആദിവാസികൾക്ക് ഗവൺമെന്റ് ജോലികൾ ലഭിക്കാൻ തുടങ്ങി. ഇതോടെ ഒരു മധ്യവർഗ്ഗ ബുദ്ധിജീവി നേ ത്വം ആദിവാസികൾക്കിടയിൽ ഉയർന്നുവന്നു. അവർ ഗോത്രവർഗ്ഗ ക്കാർക്ക് ഒരു പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടു.
ഇന്ത്യയ്ക്കു കത്തും പുറത്തും ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ അവർ നട ത്തി. ‘ദികുകൾ’ ആദിവാസികളുടെ പൊതുശത്രുക്കളായിരുന്നു. ‘ദിക’ എന്നാൽ പുറമെ നിന്നുള്ളവർ എന്നാണർത്ഥം. ഛോട്ടാ നാഗ്പൂർ പ്രദേശങ്ങളിൽ അധിവാസമുറപ്പിച്ച കുടിയേറ്റക്കാരായ കച്ചവടക്കാരേയും ഹുണ്ടികക്കാരെയുമാണ് ആദിവാസികൾ “ദികു’ എന്നു വിളിച്ചിരുന്നത്. ദികുകൾ തദ്ദേശവാസികളുടെ സമ്പ ത്ത് കവർന്നെടുക്കുകയും അവരെ വഴിയാധാരമാക്കുകയും ചെയ്തു. ധാതു സമ്പന്നമായ ഈ പ്രദേശത്തെ ഖനനം, വ്യാവ സായിക പദ്ധതികൾ എന്നിവയിൽ നിന്നുള്ള എല്ലാ നേട്ടങ്ങളും അവർ തട്ടിയെടുത്തു. ആദിവാസികളുടെ ഭൂമികൾ അന്യാധീന പ്പെട്ടു. പാർശ്വവൽക്കരണത്തിന്റെ അനുഭവങ്ങളും, തങ്ങളോട് മറ്റുള്ളവർ അനീതി കാണിക്കുകയാണെന്ന ബോധവും ഉപയോ ഗപ്പെടുത്തി ഒരു ജാർഖണ്ഡ് സ്വത്വം വളർത്തിയെടുക്കാൻ ആദി വാസി നേതൃത്വത്തിന് സാധിച്ചു. ഇത് പിന്നീട് ജാർഖണ്ഡ്
സംസ്ഥാനത്തിന്റെ രൂപീകരണത്തിന് കാരണമായിത്തീർന്നു. ജാർഖണ്ഡ് പ്രസ്ഥാനത്തിന്റെ നേതാക്കന്മാർ നിരവധി പ്രശ്ന ങ്ങൾക്കെതിരെ പോരാട്ടങ്ങൾ നയിക്കുകയുണ്ടായി. അവയിൽ പ്രധാനപ്പെട്ടവ താഴെ പറയുന്നവയാണ്.
വൻകിട ജലസേചന പദ്ധതികൾക്കും ഫയറിങ്ങ് റേഞ്ച സിനും വേണ്ടി ഭൂമി കൈവശപ്പെടുത്തുന്നതിനെതിരെ
സർവ്വെ, അധിവാസകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എന്നിവയ്ക്കെതിരെ ഇതിനുവേണ്ടി തുറന്ന ക്യാമ്പുകൾ അവർ അടച്ചുപൂട്ടി.
വായ്പകൾ, പാട്ടം, സഹകരണ സംഘങ്ങളിലെ കുടിശ്ശികകൾ എന്നിവ പിരിച്ചെടുക്കുന്നതിനെതിരെ. ഇതെല്ലാം അവർ ബലം പ്രയോഗിച്ച് തടഞ്ഞു.
വനോല്പന്നങ്ങളുടെ ദേശസാൽക്കരണത്തിനെതിരെ, ഇത് അവർ ബഹിഷ്കരിച്ചു.
Question 31.
പഞ്ചായത്ത് രാജ് ഒരു ആദർശവും പ്രയോഗവും എന്ന നില യിൽ ചർച്ചചെയ്യുക.
സൂചന : പഞ്ചായത്ത് രാജിന്റെ ആശയങ്ങൾ പഞ്ചായത്തുകളുടെ അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നടപ്പിലാക്കൽ.
Answer:
‘പഞ്ചായത്ത് രാജ് ‘ എന്ന പദത്തിന്റെ അക്ഷരാർത്ഥം “അഞ്ച് വ്യക്തികളുടെ ഭരണം’ എന്നാണ്. ജനാധിപത്യത്തെ ഗ്രാമതല ത്തിൽ എത്തിക്കുകയും സാധാരണ ജനങ്ങളുടെ പങ്കാളിത്തം അതിൽ ഉറപ്പു വരുത്തുകയുമാണ് രാജിന്റെ ലക്ഷ്യം. അടിസ്ഥാ നതല ജനാധിപത്യം ഇന്ത്യയിലേക്ക് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തൊരു സങ്കൽപമല്ല. ഇന്ത്യയിൽ പ്രാചീനകാലം മുതൽക്കു തന്നെ പഞ്ചായത്തുകൾ നിലനിന്നിരുന്നു. ഗ്രാമങ്ങളുടെ ഭരണ ത്തിൽ ജാതി പഞ്ചായത്തുകൾ പ്രധാന പങ്കുവഹിച്ചിരുന്നു. എന്നിരുന്നാലും പൂർണ്ണ ജനാധിപത്വമായിരുന്നില്ല. ജാതി പഞ്ചായത്തുകളിൽ പ്രാതിനിധ്വം ലഭിച്ചിരുന്നത് പ്രബല വിഭാഗങ്ങൾക്കാണ്. താഴ്ന്ന ജാതിക്കാർക്കും അതിൽ പങ്കാളിത്തം ഉണ്ടായിരുന്നു.
ജാതി പഞ്ചായത്തുകളെ അടക്കി ഭരിച്ചിരുന്ന പ്രബല വിഭാഗ ങ്ങൾ യാഥാസ്ഥിതിക വീക്ഷണങ്ങളാണ് വച്ചു പുലർത്തിയി രുന്നത്. അവരുടെ തീരുമാനങ്ങൾ പലപ്പോഴും ജനാധിപത്യ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും എതിരായിരുന്നു. ജാതി, വർഗ്ഗം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സമൂഹത്തിൽ കടുത്ത അസമത്വങ്ങൾ നിലനിന്നി രുന്നു. ഇത് ജനാധിപത്യപരമായ പങ്കാളിത്തത്തെ തടസ്സപ്പെ ടുത്തി.
ഭരണഘടന തയ്യാറാക്കിയപ്പോൾ പഞ്ചായത്തുകളെക്കുറിച്ച് അതിൽ സൂചനയൊന്നുമുണ്ടായിരുന്നില്ല. ഇതിനെതിരെ പല അംഗങ്ങളും ശബ്ദമുയർത്തി. ഈ പ്രശ്നത്തിൽ തങ്ങളുടെ ദുഃഖവും രോഷവും നിരാശയും അവർ പ്രകടിപ്പിച്ചു. അതേ സമയം നേതാക്കന്മാർ ഗ്രാമപഞ്ചായത്തുക്കളെ അടക്കി ഭരിക്കു മെന്നും താഴെതട്ടിലുള്ളവരേയും പാവപ്പെട്ടവരേയും ചൂഷണം ചെയ്യുന്നത് അവർ തുടരുമെന്നും വാദിച്ചു. ചവിട്ടിമെതിക്കപ്പെട്ട ജനവിഭാഗങ്ങളെ നിശ്ശബ്ദരാക്കാൻ ഉന്നത ജാതിക്കാർ പഞ്ചായ ത്തുകൾ ഉപയോഗപ്പെടുത്തുമെന്ന് അവർ ഭയപ്പെട്ടു. ഗാന്ധിജിയുടെ വീക്ഷണം ഇതിൽനിന്നു വ്യത്യസ്തമായിരുന്നു. പ്രാദേശിക ഗവൺമെന്റ് അഥവാ പ്രാദേശിക സ്വയംഭരണം എന്ന സങ്കൽപം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു.
ഓരോ ഗ്രാമത്തേയും സ്വയംപര്യാപ്തമായ ഒരു യൂണിറ്റായാണ് അദ്ദേഹം കണ്ടത്. മറ്റാരേയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങൾ നടത്തി കൊണ്ടു പോകാൻ അതിനു കഴിയുമെന്ന് ഗാന്ധിജി വിശ്വസിച്ചു. “ഗ്രാമ സ്വരാജ്” സ്വാതന്ത്ര്യാനന്തരം തുടരാവുന്ന ഒരു മാതൃകയാ ണെന്ന് അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ അടിസ്ഥാനതല ജനാധിപത്യം അഥവാ വികേന്ദ്രീ കൃത ഭരണം സ്ഥാപിക്കപ്പെടുന്നതിന് 1992 വരെ നമുക്ക് കാത്തിരിക്കേണ്ടി വന്നു. 1992-ലെ 73-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഇത് നടപ്പിലാക്കപ്പെട്ടത്.
ഭരണഘടനയുടെ 73-ാം ഭേദഗതി നിയമം പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ പദവി നൽകി. പ്രാദേ ശിക സ്വയംഭരണ സ്ഥാപനങ്ങൾ അഞ്ചു വർഷത്തിലൊരി ക്കൽ നിർബ്ബന്ധമായും തെരഞ്ഞെടുപ്പു നടത്തണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടു. പ്രാദേശിക വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതിക ൾക്ക് നൽകുകയും ചെയ്തു.
ഭരണഘടനയുടെ 73-ഉം 74-ഉം ഭേദഗതികൾ വിപ്ലവകരമായ ഒരു മാറ്റത്തിനു തുടക്കം കുറിച്ചു. ഗ്രാമങ്ങളിലെയും നഗരങ്ങളി ലേയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ മുന്നിലൊരു ഭാഗം സീറ്റുകൾ (33.3%) സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടു. ഇതിൽ 17 ശതമാനം സീറ്റുകൾ പട്ടികജാതി/പട്ടിക വർഗ്ഗത്തി ൽപ്പെട്ട സ്ത്രീകൾക്കായി സംവരണം ചെയ്തു. ഈ ഭേദഗതിയ്ക്ക് വലിയ ചരിത്ര പ്രാധാന്യമുണ്ട്. ഇതോടെ സ്ത്രീകൾക്കാദ്യമായി പ്രാതിനിധ്വവും പങ്കാളിത്തവും ലഭിച്ചു. തീരുമാനമെടുക്കാനുള്ള അധികാരം അവർക്കു ലഭിച്ചു. അങ്ങനെ സ്ത്രീ ശാക്തികരണം ഒരു യാഥാർത്ഥമാക്കാൻ 73-74 ഭേദഗതികൾക്കു സാധിച്ചു. പ്രാദേശിക സമിതികൾ,
ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലി റ്റികൾ, കോർപ്പറേഷനുകൾ, ജില്ലാസമിതികൾ എന്നിവയിലെ മുന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടു. 1993 – 94 – ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ എട്ടു ലക്ഷത്തിൽപരം സ്ത്രീകൾ രാഷ്ട്രീയ പ്രക്രിയകളിൽ പങ്കാളികളായി സ്വയംഭരണ സ്ഥാപനങ്ങളായി പ്രവർത്തിക്കാനുള്ള എല്ലാ ശക്തിയും അധികാരങ്ങളും പഞ്ചായത്തുകൾക്ക് നൽകണമെന്ന് ഭരണഘടന ആവശ്യപ്പെടുന്നു. പഞ്ചായത്തുകൾക്ക് ഒരു പുതു ജീവൻ നൽകാനുള്ള ചുമതല ഭരണഘടന സംസ്ഥാന ഗവൺമെ സ്റ്റുകളെയാണ് ഏൽപിച്ചിട്ടുള്ളത്. പഞ്ചായത്തുകളുടെ അധികാ രങ്ങളും ഉത്തരവാദിത്വങ്ങളും താഴെ പറയുന്നവയാണ്. സാമ്പത്തിക വികസനത്തിനുള്ള പദ്ധതികൾ പ്രോത്സാഹി പിക്കുക. സാമൂഹ്യനീതി വളർത്തുന്നതിനുള്ള പദ്ധതികളെ പ്രോത്സാ ഹിപ്പിക്കുക
നികുതികൾ, തീരുവകൾ, ടോളുകൾ, ഫീസുകൾ എന്നിവ ചുമത്തുകയും പിരിച്ചെടുക്കുകയും വിനിയോഗിക്കുകയും ചെയ്യുക.
ഗവൺമെന്റിന്റെ ഉത്തരാവാദിത്വങ്ങൾ കൈമാറ്റം ചെയ്യുന്ന തിനെ സഹായിക്കുക, പ്രത്യേകിച്ച് പ്രാദേശിക അധികാരി കൾക്ക് സാമ്പത്തിക സഹായം കൈമാറുന്നതിനെ സാമൂഹ്യ ക്ഷേമത്തിനുവേണ്ടിയുള്ള ചില ഉത്തരാവാദിത്വങ്ങളും പഞ്ചായത്തുകൾ നിർവ്വഹിക്കേണ്ടതുണ്ട്. ശ്മശാനങ്ങൾ നിലനിർ ത്തുക, ജനന മരണ കണക്കുകൾ രേഖപ്പെടുത്തി സൂക്ഷി ക്കുക, ശിശു ക്ഷേമ മാതൃത്വ കേന്ദ്രങ്ങൾ സ്ഥാപിക്കുക, കന്നുകാലി പൗണ്ടുകൾ (Pounds അലഞ്ഞു തിരിയുന്ന കന്നു കാലികളെ പിടിച്ചിടാനുള്ള ശാലകൾ നിയന്ത്രിക്കുക.
കുടുംബാ സുത്രണത്തെ പ്രോത്സാഹിപ്പിക്കുക, കാർഷിക പ്രവർത്തന ങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവ അതിലുൾപ്പെടുന്നു. റോഡുകൾ, പൊതുകെട്ടിടങ്ങൾ, കിണറുകൾ, വിദ്യാലയങ്ങൾ എന്നിവയുടെ നിർമ്മാണം പഞ്ചായത്തിന്റെ വികസന പ്രവർത്തന ങ്ങളിൽ ഉൾപ്പെടുന്നു. പഞ്ചായത്തുകൾ കുടിൽ വ്യവസായ ങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെറുകിട ജലസേചന പ്രവർ ത്തനങ്ങൾക്ക് ശ്രദ്ധ നൽകുകയും ചെയ്യുന്നു. സംയോജി ഗ്രാമവികസന പരിപാടി, സംയോജിത ശിശുവികസന പദ്ധതി തുടങ്ങിയ ഗവൺമെന്റ് പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുന്നത് പഞ്ചായത്തിലെ അംഗങ്ങളാണ്.
സ്വത്ത് നികുതി, തൊഴിൽ നികുതി, വാഹന നികുതി, ഭൂനികുതി യിന്മേലുള്ള കരം, വാടകകൾ തുടങ്ങിയവയാണ് പഞ്ചായ ത്തിന്റെ പ്രധാന വരുമാനമാർഗ്ഗങ്ങൾ. ജില്ലാ പഞ്ചായത്തിൽ നിന്നുള്ള ധനസഹായവും പഞ്ചായത്തുകൾക്ക് ലഭിക്കുന്നുണ്ട്. പഞ്ചായത്തിനു ലഭിച്ച ഫണ്ടുകളുടേയും സാമ്പത്തിക സഹായ ത്തിന്റെയും ഇനംതിരിച്ചുള്ള വിതരണം, ഉപയോഗം എന്നിവയുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിനു മുമ്പിലുള്ള ബോർഡുക ളിൽ നിർബ്ബന്ധമായും പ്രദർശിപ്പിക്കേണ്ടതുണ്ട്. ഇതുവഴി പഞ്ചായത്തിന്റെ പ്രവർത്തനസംബന്ധമായ എല്ലാ വിവരങ്ങളും മനസ്സിലാക്കാൻ മുൽ തലത്തിന്മേലുള്ള ജനങ്ങൾക്ക് കഴിയുന്നു. പഞ്ചായത്തിന്റെ വരുമാനം എന്തിനെല്ലാമാണ് നീക്കി വെച്ചിരിക്കുന്നതെന്ന് പരിശോധിക്കാനുള്ള അവകാശം ജനങ്ങൾ ക്കുണ്ട്. ഗ്രാമത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള തീരുമാനങ്ങളുടെ കാരണങ്ങൾ അന്വേഷി ക്കാനും അവർക്കവകാശമുണ്ട്.
. ചില സംസ്ഥാനങ്ങളിൽ നായ പഞ്ചായത്തുകൾ രൂപീകരി ച്ചിട്ടുണ്ട്. ചെറിയ സിവിൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യാനുള്ള അധികാരം ഈ പഞ്ചായത്തുകൾക്കുണ്ട്. അവ യ്ക്ക് പിഴ ചുമത്താൻ കഴിയും. എന്നാൽ ശിക്ഷ നൽകാ നുള്ള അധികാരമില്ല.
വ്യക്തികൾ തമ്മിലുള്ള തർക്കങ്ങൾ ഒത്തുതീർപ്പാക്കുന്നതിൽ നായപഞ്ചായത്തുകൾ വിജയകരമായ പങ്കുവഹിച്ചിട്ടുണ്ട്. സ്ത്രീധനത്തിന്റെ പേരിലുള്ള സ്ത്രീ പീഡനവും അക്രമവും തടയുന്നതിൽ അവ ഫലപ്രദമായ നടപടികൾ സ്വീകരിച്ചു പോരുന്നുണ്ട്.
![]()
Question 32.
സമുദായവും ദേശവും ദേശരാഷ്ട്രവും തമ്മിലുള്ള ബന്ധം വിശ ദീകരിച്ച് ആധുനിക രാഷ്ട്രങ്ങൾ എന്തുകൊണ്ട് സാംസ്കാരിക വൈവിധ്യത്തെ ഒരു ഭീഷണിയായി കാണുന്നു എന്ന് പരിശോധി ക്കുക.
Answer:
ഒരു തരത്തിലുള്ള വലിയൊരു സമുദായത്തെയാണ് ദേശം എന്നു പറയുന്നത്. ഇത് സമുദായങ്ങളുടെ സമുദായമാണ്. ഒരു ദേശ ത്തിലെ അംഗങ്ങൾ ഒരേ രാഷ്ട്രീയ കൂട്ടായ്മയുടെ ഭാഗമായിരി കാന ആഗ്രഹിക്കുന്നു. രാഷ്ട്രീയ ഐക്യത്തിനു വേണ്ടിയുള്ള അവരുടെ ഈ ആഗ്രഹം ഒരു രാഷ്ട്രം രൂപീകരിക്കാനുള്ള അഭി ലാഷമായി പ്രകടിപ്പിക്കപ്പെടുന്നു. ചുരുക്കത്തിൽ ഒരു ദേശ ത്തിലെ ജനങ്ങളെ രാഷ്ട്രീയമായി ഒന്നിക്കാനും ഒരു രാഷ്ട്രം രൂപി കരിക്കാനും ആഗ്രഹിക്കുന്നു. ഇനി എന്താണ് രാഷ്ട്രം എന്ന് പരി ശോധിച്ചു നോക്കാം.
ഒരു രാഷ്ട്രീയ സമുദായത്തെയാണ് രാഷ്ട്രം എന്ന് പറയു ന്നത്. ഒരു നിശ്ചിത ഭൂപ്രദേശം, ജനങ്ങൾ, ഗവൺമെന്റ്, പര മാധികാരം എന്നിവയാണ് രാഷ്ട്രത്തിന്റെ ഘടകങ്ങൾ പ്രദേ രത്തിന്റേയും അവിടെ ജീവിക്കുന്ന ജനങ്ങളുടേയും മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന രാഷ്ട്രീയവും നിയമപരവു മായ സ്ഥാപനങ്ങൾ രാഷ്ട്രത്തിലുണ്ട്.
“ഒരു പ്രത്യേക പ്രദേശത്ത് നിയമാനുസൃതമായ ബലപ്രയോ ഗത്തിനുള്ള കുത്തക വിജയകരമായി അവകാശപ്പെടുന്ന ഒരു സംഘത്തെയാണ് മാക്സ് വെബർ രാഷ്ട്രം എന്നു നിർവ്വചി ക്കുന്നത്.
ആധുനിക കാലഘത്തിന്റെ ഒരു പ്രധാന സവിശേഷത ജനാ ധിപത്യത്തിന്റേയും ദേശിയതുയുടേയും വളർച്ചയാണ്.
ദേശരാഷ്ട്രവും അതിന്റെ അടിസ്ഥാനമായ വിവിധ സമുദായ ങ്ങളും തമ്മിലുള്ള ബന്ധം എന്തായിരിക്കണം എന്നതിനെ സംബ ന്ധിച്ച് വ്യക്തമായ ധാരണകളൊന്നുമില്ല. അതിനാൽ ദേശത്തിന ഭാഗമായ വിവിധ സമുദായങ്ങളോട് രാഷ്ട്രം എങ്ങനെ പെരുമാ റണം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരങ്ങളുമില്ല.
സാംസ്കാരിക വൈവിധ്യങ്ങളെ മിക്ക രാഷ്ട്രങ്ങളും സംശ യത്തോടെയാണ് നോക്കികാണുന്നത്. അതിനാൽ അവയെ കുറച്ചു കൊണ്ടു വരാനോ ഇല്ലാതാക്കാനോ ആ രാഷ്ട്രങ്ങൾ ശ്രമിക്കുന്നത്.
എന്നാൽ ഇന്ത്യയെപോലുള്ള രാഷ്ട്രങ്ങൾ വ്യത്യസ്തമായ ഒരു നിലപാടാണ് സ്വീകരിച്ചത്. സാംസ്കാരികവൈവിധ്യങ്ങളെ ഇല്ലാതാക്കാൻ അവർ ശ്രമിച്ചില്ല. വിവിധ സമുദായങ്ങളെ ഒന്നി പ്പിച്ച് ഒരു ഏക സമുദായമാക്കി മാറ്റാനും അവർ ഒരുമ്പെട്ടി ല്ല. അങ്ങനെ സാംസ്കാരിക വൈവിധ്യങ്ങളെ നിലനിർത്തി കൊണ്ടു തന്നെ ദേശരാഷ്ട്രത്തിന് കരുത്തോടെ മുന്നേറാൻ കഴിയുമെന്ന് അവർ തെളിയിച്ചു.
സ്വാംശീകരണ നയങ്ങളും ഉദ്ഗ്രഥന നയങ്ങളും (Assimilationist Policies and Integrationist Policies)
രാഷ്ട്രങ്ങൾ ജനങ്ങളുടെ കുറും അനുസരണയും പിടിച്ചു പടു ന്നതിനുവേണ്ടി സ്വീകരിക്കുന്ന നയങ്ങളാണ് സ്വാംശീകരണവും ഉദ്ഗ്രഥനവും. എന്നാൽ ഇതത്ര എളുപ്പമുള്ള കാര്യമല്ല. രാഷ്ട്ര ത്തിന്റെ ഈ ലക്ഷ്യങ്ങളെ നേടുന്നതിന് തടസ്സം നിൽക്കുന്നത് സാംസ്കാരിക വൈവിധ്യങ്ങളാണ്. ഉദാഹരണത്തിന്, സാംസ്കാ രിക വൈവിധ്യങ്ങൾ നിലനിൽക്കുന്നൊരു രാഷ്ട്രത്തിൽ പൗര ന്മാർ രാഷ്ട്രത്തോടൊപ്പം തങ്ങളുടെ സമുദായങ്ങളോടും കൂറു പുലർത്തും. തങ്ങൾ ഉൾപ്പെടുന്ന വംശീയ മത-ഭാഷാ സമുദാ യങ്ങളുമായി അവർക്ക് ഉറച്ച സ്വത്വബോധം ഉണ്ടായിരിക്കും.
ഇത്തരം സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിച്ചാൽ അത് സമൂഹത്തിന്റെ ശിഥിലീകരണത്തിന് വഴിയൊരുക്കുമെന്നും പൊരുത്തമുള്ളൊരു സമുഹത്തിന്റെ നിർമ്മിതിയെ അത് തടയു മെന്നും മിക്ക രാഷ്ട്രങ്ങളും ഭയപ്പെട്ടു. ചുരുക്കത്തിൽ അത്തര ത്തിലുള്ള സ്വത്വ രാഷ്ട്രീയം രാഷ്ട്രത്തിന്റെ ഐക്യത്തിനു ഭീഷ ണിയാണെന്ന് കണക്കാക്കപ്പെട്ടു മാത്രമല്ല, സാംസ്കാരിക വൈവിധ്യങ്ങളെ നിലനിറുത്തുന്നത് രാഷ്ട്രീയമായി വലിയൊരു വെല്ലുവിളിയാണെന്നും കരുതപ്പെട്ടു. അതിനാൽ വ്യത്യസ്ത സ്വ ത്വങ്ങളെ അടിച്ചമർത്തുകയോ അവഗണിക്കുകയോ ചെയ്യുന്ന നയങ്ങളാണ് മിക്ക രാഷ്ട്രങ്ങളും സ്വീകരിച്ചത്.
സ്വാംശീകരണ നയങ്ങൾ സമുദായങ്ങൾ തമ്മിലുള്ള സാംസ്കാരിക വ്യത്യാസങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നു. ഇതിനായി വംശീയ – മത – ഭാഷാ സമുദായങ്ങളുടെ സ്വത്വ ങ്ങൾ നിഷ്കരുണം അടിച്ചമർത്തുന്നു.
ഉദ്ഗ്രഥന നയങ്ങൾ ഒരു ഏക ദേശീയ സ്വത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഇതിനായി പൊതു രാഷ്ട്രീയ മേഖലകളിലുള്ള സാംസ്കാരിക വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ചുരുക്കത്തിൽ, വംശീയ മത ഭാഷാ വിഭാഗങ്ങളുടെ സ്വത്വ ങ്ങളെ അടിച്ചമർത്തിക്കൊണ്ട് ഒരു ഏകദേശീയ സ്വത്വം സ്ഥാപി ക്കാനാണ് സ്വാംശീകരണ – ഉദ്ഗ്രഥന നയങ്ങൾ ശ്രമിക്കുന്നത്.
പ്രാദേശിക – ന്യൂനപക്ഷ വിഭാഗങ്ങളെ അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്തുകൊണ്ട് പ്രബല വിഭാഗത്തിന്റെ ആധിപത്യം സ്ഥാപിച്ചെടുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇത നുസരിച്ച് അധികാര കേന്ദ്രങ്ങളെല്ലാം ഭൂരിപക്ഷം വരുന്ന പ്ര ലവിഭാഗത്തിൽ കേന്ദ്രീകരിക്കുന്നു. പ്രബല വിഭാഗത്തിന്റെ പാര മ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഏകീകൃത നിയമ വ വസ്ഥ സ്ഥാപിക്കുന്നു. പ്രബല വിഭാഗത്തിന്റെ ഭാഷ ദേശീയ ഭാഷ യായി അംഗീകരിക്കുന്നു. ദേശീയ സ്ഥാപനങ്ങളിലൂടെ അവ രുടെ ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നു. പ്രബല വിഭാ ഗത്തിന്റെ ചരിത്രം, വിര നായകന്മാർ, സംസ്കാരങ്ങൾ എന്നി വയെ ആഘോഷിക്കുന്ന രാഷ്ട്ര ചിഹ്നങ്ങൾ സ്വീകരിക്കുന്നു, നപക്ഷങ്ങളുടെയും തദ്ദേശ ജനതയുടേയും ഭൂമികളും വന ങ്ങളും മത്സ്യബന്ധന കേന്ദ്രങ്ങളും പിടിച്ചെടുത്തു കൊണ്ട് അവയെ ‘ദേശീയ വിഭവങ്ങളായി പ്രഖ്യാപിക്കുന്നു.
സ്വാംശീകരണ ഉദ്ഗ്രഥന നയങ്ങൾ പ്രബല വിഭാഗത്തി ന്റെ സാംസ്കാരിക മൂല്യങ്ങളും നിയമങ്ങളുമാണ് ഉയർത്തി പിടിക്കുന്നത്. ഇവ സ്വീകരിക്കാൻ എല്ലാ പൗരന്മാരോടും അത്യാവശ്യപ്പെടുന്നു.
മറ്റു ന്യൂനപക്ഷ സാമൂഹിക വിഭാഗങ്ങളോട് സ്വന്തം സാംസ്കാരിക മൂല്യങ്ങൾ ഉപേക്ഷിക്കാനും പ്രബല വിഭാഗ ത്തിന്റെ മൂല്യങ്ങൾ സ്വീകരിക്കാനും ഈ നയങ്ങൾ ആവശ പ്പെടുന്നു. പ്രബല വിഭാഗത്തിന്റെ സംസ്കാരം ‘ദേശീയ’ സംസ്കാരമായി പരിഗണിക്കുന്ന അപകടമാണ് ഇതിലൂടെ സംഭവിക്കുന്നത്.
പ്രബല വിഭാഗത്തിന്റെ സാംസ്കാരിക മൂല്യങ്ങളെ ഒരു ഏക ദേശീയ സംസ്കാരമാക്കി മാറ്റിയെടുക്കാൻ രാഷ്ട്രം ശ്രമിക്കുന്നു. ഇതിനായി സാംസ്കാരിക വൈവിധ്യങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്നു. സാമുദായിക സ്വത്വങ്ങൾ രാഷ്ട്രത്തിന് ഭീഷണിയാ ണെന്ന തെറ്റിദ്ധാരണയാണ് ഇതിനുകാരണം. വിവിധ സമുദാ ളുടെ പ്രവർത്തനങ്ങൾ അവരുടേതായ രാഷ്ട്രത്തിന്റെ രൂപീക രണത്തിന് വഴിവെച്ചേക്കുമെന്ന് നിലവിലുള്ള രാഷ്ട്രങ്ങൾ ഭയ പ്പെടുന്നു. അതുകൊണ്ടാണ് ഒരു ഏക ദേശീയ സ്വത്വത്തെ രാഷ്ട്രം പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ സാംസ്കാരിക
വൈവിധ്യങ്ങളെ അടിച്ചമർത്തുന്ന രാഷ്ട്ര നയങ്ങൾ (സ്വാംശീക രണ് ഉദ്ഗ്രഥന നയങ്ങൾ പലപ്പോഴും രാഷ്ട്രത്തിനു ദോഷക രമായി മാറാറുണ്ട്. അവ ഉദ്ദേശിച്ച ഫലങ്ങൾ സൃഷ്ടിക്കുകയി ല്ലെന്നു മാത്രമല്ല അപകടം വിളിച്ചുവരുത്തുക കൂടി ചെയ്യുന്നു.
സാംസ്കാരിക വൈവിധ്യങ്ങളെ അടിച്ചമർത്തുന്ന രാഷ്ട്ര ങ്ങൾ ന്യൂനപക്ഷ സമുദായങ്ങളുടെ സംസ്കാരങ്ങളെ ‘ദേശീ യേതര’മായാണ് കാണുന്നത്. ഇത് ന്യൂനപക്ഷ വിഭാഗങ്ങളെ രാഷ്ട്രത്തിൽ നിന്നകന്നു. രാഷ്ട്രത്തിനെതിരെയുള്ള വിരോ ധവും ശത്രുതയും അവരിൽ വളരാനിടയാക്കുന്നു.
സാംസ്കാരിക വൈവിധ്യങ്ങളെ അടിച്ചമർത്താനുള്ള രാഷ്ട്ര ത്തിന്റെ ശ്രമങ്ങൾ പലപ്പോഴും വിപരീത ഫലങ്ങൾ സൃഷ്ടി ക്കുന്നു. സാമുദായിക സ്വത്വത്തെ ഇല്ലാതാക്കുന്നതിനുപകരം അതിനെ ഇത് ശക്തിപ്പെടുത്തുന്നു.
ചുരുക്കത്തിൽ, സാംസ്കാരിക വൈവിധ്യങ്ങളെ പ്രോത്സാഹിപ്പി ക്കുകയോ, ചുരുങ്ങിയ പക്ഷം അവയെ നിലനിർത്താൻ അനു വരിക്കുകയോ ചെയ്യുക എന്നതാണ് ഏറ്റവും പ്രയോഗികമായ മാർഗ്ഗം ആശയപരമായും ഇതാണ് ശരിയായ മാർഗ്ഗം,