Reviewing Kerala Syllabus Plus Two Sociology Previous Year Question Papers and Answers March 2021 Malayalam Medium helps in understanding answer patterns.
Kerala Plus Two Sociology Previous Year Question Paper March 2021 Malayalam Medium
I. 1 മുതൽ 10 വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം. (10 × 1 = 10)
Question 1.
‘വ്യക്തിഗത പ്രശ്നങ്ങളും സാമൂഹിക പ്രശ്നങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിന് സമൂഹശാസ്ത്രം നിങ്ങളെ സഹാ യിക്കും’ ആരുടെ പ്രസ്താവനയാണിത്?
കാൾ മാർക്സ്, മാക്സ് വെബർ, സി. റൈറ്റ് മിൽസ്, ആഡംസ്മിത്ത്
Answer:
സി. റൈറ്റ് മിൽസ്
Question 2.
ജീവനോടുകൂടി ജനിക്കുന്ന ഒരോ 1000 കുട്ടികളിലും ഒരു വർഷം പ്രായമാകുന്നതിനിടയിൽ മരിക്കുന്ന കുട്ടികളുടെ അനു
എന്നു പറയുന്നു.
(ജനനനിരക്ക്, ശിശുമരണനിരക്ക്, ലിംഗാനുപാതം, മരണനിരക്ക്)
Answer:
ശിശുമരണനിരക്ക്
Question 3.
പുരുഷന്മാർക്ക് അധികാരമുള്ള കുടുംബങ്ങളെ ……….. പറയുന്നു.
Answer:
പിതൃസ്ഥാനീയം
Question 4.
കൊളോണിയൽ കാലഘട്ടത്തിൽ ഉപ്പ് വ്യാപാരത്തിൽ ഏർപ്പെടുന്ന ഗോത്രവർഗ്ഗത്തെ കണ്ടെത്തുക. ബഞ്ചാരകൾ, സാന്താൾ, പണിയർ, നാഗകൾ
Answer:
ബഞ്ചാരകൾ
Question 5.
രണ്ടാമത്തെ പിന്നോക്ക വർഗ കമ്മിഷന്റെ തലവൻ ആയിരുന്നു. (കാക്കാ കലേർക്കാർ, പി.ഡി. നെട്ടൂർ, ബി.പി. മണ്ഡൽ, കോത്താരി)
Answer:
ബി.പി. മണ്ഡൽ
Question 6.
ഇന്ത്യൻ പാർലിമെന്റ് വിവരാവകാശ ബില്ലിന് രൂപം നൽകിയത് ………. വർഷത്തിലാണ്. (2004, 2005, 2006, 2007)
Answer:
2005
Question 7.
മതപരമായ സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള ആക്രമണോത്സു കമായ സങ്കുചിതത്വത്തെ ……… എന്ന് പറയുന്നു.
Answer:
വർഗ്ഗിയത
Question 8.
സംസ്കൃതവൽക്കരണം എന്ന പദം രൂപപ്പെടുത്തിയത് ……………. ആണ്.
Answer:
വിം.വിധി. ശ്രിനിവാസൻ
Question 9.
ശരിയോ തെറ്റോ എന്ന് എഴുതുക –
“ഉദാരവൽക്കരണത്തിന്റെ ഫലമായി ധാരാളം ഇന്ത്യൻ കമ്പനി കളെ ബഹുരാഷ്ട്ര കമ്പനികൾ വിലക്കുവാങ്ങി.
Answer:
ശരി
Question 10.
ഉൽപാദനത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനായി ഫെഡറിക് വിൻസൊ ടെയ്ലർ മുന്നോട്ട് വച്ച് പുതിയ വ്യവസ്ഥയാണ് ………
Answer:
സയന്റിഫിക് മാനേജ്മെന്റ് ടെയ്ലറിസം, ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ്
II. മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം (8 × 2 = 16)
Question 11.
‘പൗരസമൂഹം’ എന്താണെന്ന് നിർവ്വചിക്കുക.
Answer:
കുടുംബത്തിന്റെ സ്വകാര്യമണ്ഡലത്തിന് അപ്പുറമുള്ള രാഷ്ട്ര ത്തിനും വിപണിക്കും പുറത്തുകിടക്കുന്ന ഒരു വിശാലമായ മേഖ ലെയെയാണ് പൗരസമൂഹം എന്നുവിളിക്കുന്നത്.
Question 12.
സമുദായം എന്നാലെന്ത്?
Answer:
ആചാരങ്ങൾ, മതം, മൂല്യങ്ങൾ, സ്വത്വം ആദിയായ ഒന്നോ അതി ലധികമോ ഘടകങ്ങളിൽ സമാനതയുള്ള വ്യക്തികളുടെ കുട്ട ത്തെയാണ് സമുദായം എന്നുപറയുന്നത്.
Question 13.
അപവ്യവസായവൽക്കരണം എന്നാലെന്ത്?
Answer:
ഒരു രാജ്യത്തിലോ പ്രദേശത്തോ ഉള്ള വ്യാവസായിക ശേഷിയോ പ്രവർത്തനമോ നീക്കം ചെയ്യുകയോ കുറയ്ക്കുകയോ ചെയ്യു ന്നത് മൂലമുണ്ടാകുന്ന സാമൂഹികവും സാമ്പത്തികവുമായ മാറ്റ ത്തിന്റെ പ്രക്രിയയാണ് അപവ്യവസായവൽക്കരണം എന്നുപറ യുന്നത്.
Question 14.
സംസ്കൃതവൽക്കരണം എന്നാലെന്ത്?
Answer:
ഇടത്തരം ജാതിയിലെ അല്ലെങ്കിൽ കീഴ്ജാതിയിലെ അംഗങ്ങൾ അവരുടെ സ്വന്തം സാമൂഹ്യ പദവി ഉയർത്തുന്നതിനുവേണ്ടി മേൽജാതിക്കാരുടെ ആചാരങ്ങളും ജീവിതരീതികളും സാമൂഹ സമ്പ്രദായങ്ങളും സ്വീകരിക്കുന്ന പ്രക്രിയയെയാണ് സംസ്കൃത വൽക്കരണം എന്നുപറയുന്നത്. ഒരു താഴ്ന്ന ജാതി ഉയർന്ന ജാതി യിലേക്ക് ചലിക്കുന്ന പ്രക്രിയയാണ് സംസ്കൃതവൽക്കരണം. അനുകരണത്തിലൂടെയാണ് ഇത് നേടിയെടുക്കുന്നത്.
Question 15.
“വനപഞ്ചായത്ത് ” എന്നാലെന്ത്?
Answer:
വനനശീകരണത്തിൽ നിന്ന് വനത്തെ സംരക്ഷിക്കാൻ വേണ്ടി വനനശീകരണ സ്ത്രീകൾ വാൻ- പഞ്ചായത്തുകൾ സ്ഥാപിച്ചു. നഴ്സറികൾ, കുന്നിൻമുകളിൽ മരങ്ങൾ നടുക.
Question 16.
‘താത്പര്യസംഘങ്ങൾ’ എന്നാലെന്ത്?
Answer:
ചില ഗ്രൂപ്പുകൾ അവരുടെ താൽപര്യം ഏറ്റെടുക്കുന്നില്ലെന്ന് മന സ്സിലാക്കുമ്പോൾ അവർ പുതിയ രാഷ്ട്രീയപാർട്ടിക്ക് രൂപം നൽകുന്നു. അല്ലെങ്കിൽ അവർ സമ്മർദ്ദ സംഘങ്ങൾ ആയി സർക്കാരുമായി ഇടുങ്ങിയ ബന്ധമുണ്ടാക്കുന്നു. രാഷ്ട്രീയ പ്രവർത്തന രംഗത്ത് ചില പ്രത്യേക താൽപര്യങ്ങൾ നേടിയെടു ക്കുന്നതിനാണ് സമ്മർദ്ദ സംഘങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. നിയമസഭാംഗങ്ങളെ സ്വാധീനിച്ചു കൊണ്ട് അവർ പ്രവർത്തിക്കു ന്നു. ചില സന്ദർഭങ്ങളിൽ അധികാരം നേടാൻ ശ്രമിക്കുന്ന രാഷ്ട്രീയ സംഘടനകൾക്ക് അവരുടെ അവസരങ്ങൾ നിഷേധി ക്കപ്പെടാറുണ്ട്. ഇത്തരം സംഘടനകളെ അവർ അധികാരം നേടു ന്നതുവരെ പ്രസ്ഥാനങ്ങൾ മാത്രമായി കണക്കാക്കുന്നു.
Question 17.
പുറം പണിക്കരാർ എന്തെന്ന് വിശദീകരിക്കുക.
Answer:
ഒരു സ്ഥാപനം അല്ലെങ്കിൽ സംഘടന അവർ ചെയ്തുകൊണ്ടി രുന്നതോ പുതുതായി ആവശ്യം വന്നതോ ആയ ചില സേവന ങ്ങൾ അല്ലെങ്കിൽ ജോലികൾ മറ്റൊരു സ്ഥാപനത്തിന് നൽകുന്ന പ്രവർത്തിയാണ് പുറംജോലിക്കാർ. ആധുനിക സാമ്പ ത്തിക വ്യവസ്ഥിതിയിൽ ഇതൊരു പ്രധാന പ്രക്രിയയാണ്. സാധാ രണയായി സാങ്കേതികവിദ്യയുടെ അഭാവം, കുറഞ്ഞ തൊഴിൽ ചെലവ് എന്നിവ കാരണമാകും സ്ഥാപനങ്ങൾ ഇത് ചെയ്യുക. അതുകൊണ്ടുതന്നെ മിക്കവാറും തൊഴിലുകൾ അന്താരാഷ്ട്ര മായിട്ടാകും കൈമാറ്റം ചെയ്യുക. ഇങ്ങനെ ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് ചെയ്യുന്ന ഔട്ട്സോഴ്സിങ്ങിന് പുറം ജോലി ക്കാർ എന്നും പറയുന്നു.
Question 18.
ചില മാധ്യമങ്ങളെ ബഹുജന മാധ്യമങ്ങൾ എന്ന് വിശേഷിപ്പിക്കു ന്നത് എന്തുകൊണ്ട്?
Answer:
ടെലിവിഷൻ, വർത്തമാനപത്രങ്ങൾ, മാസികകൾ, സിനിമ, റേഡി യോ, പരസ്യങ്ങൾ, വീഡിയോ ഗെയിംസ്, സി.ഡി. കൾ തുടങ്ങി യവ ബഹുജന മാധ്യമങ്ങളിൽ ഉൾപ്പെടുന്നു. ധാരാളം ജനങ്ങളി ലേക്ക് എത്തിച്ചേരുന്നതുകൊണ്ടാണ് അവയെ ബഹുജന മാധ മങ്ങൾ എന്നു വിളിക്കുന്നത്.
III. 19 മുതൽ 23 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം. (5 × 3 = 15)
Question 19.
സ്വയം പ്രതിഫലനം എന്നാലെന്ത്? സമൂഹശാസ്ത്ര ഗവേണ ത്തിൽ ഇതെങ്ങനെ സഹായിക്കുന്നു?
Answer:
മറ്റുള്ളവർ നിങ്ങളെ എങ്ങനെ വീക്ഷിക്കുന്നുവെന്ന് സമൂഹ ശാസ്ത്രം കാണിച്ചുതരുന്നു. പുറമെ നിന്നുകൊണ്ട് സ്വയം വീക്ഷി ക്കാനും അതു നിങ്ങളെ പഠിപ്പിക്കുന്നു. ഇതിനെ സ്വയം പ്രതി ഫലനം എന്നു വിളിക്കുന്നു.
സാമാന്യബോധം ഒരു പരിധിവരെ സമൂഹശാസ്ത്ര പഠന ത്തിന് അനുയോജ്യമാണ്.
ലോകത്തെക്കുറിച്ചുള്ള ജനങ്ങളുടെ വ്യത്യസ്ത വീക്ഷണ ങ്ങൾ താരതമ്യം ചെയ്യുമ്പോൾ അതിന്റെ പൂർണ്ണമായ ചിത്ര ത്തിന്റെ ഒരു ഏകദേശ ധാരണ നമുക്ക് ലഭിക്കുന്നു.
Question 20.
ദേശീയ ഉദ്ഗ്രഥനത്തിന്റെ ഏതെങ്കിലും മൂന്ന് തടസങ്ങൾ എഴുതുക.
Answer:
വർഗ്ഗീയത, ഭാഷവാദം, പ്രാദേശിക വാദം എന്നിവയാണ് ദേശീയ ഉദ്ഗ്രഥനം നേരിടുന്ന പ്രധാന വെല്ലുവിളി. ജാതിമത വർണ്ണ വർഗ്ഗ ഭേദമന്യേ എല്ലാവരും ഒന്നാണെന്ന തോന്നലാണ് ദേശീയോദ് ഥനത്തിന്റെ അടിസ്ഥാനം.
Question 21.
താഴെ തന്നിരിക്കുന്ന പദങ്ങൾ നിർവ്വചിക്കുക.
a) ആധുനികവൽക്കരണം
b) പാശ്ചാത്വവൽക്കരണം
Answer:
a) പ്രാദേശികമായ കെട്ടുപാടുകളുടേയും സങ്കുചിതമായ വീക്ഷണങ്ങളുടേയും ആധുനികവൽക്കരണം നിഷേധിക്കു ന്നു. അവയുടെ സ്ഥാനത്ത് സാർവ്വദേശീയമായ പ്രതിബന്ധ തകളേയും കോസ്മോപോളിറ്റൽ മനോഭാവങ്ങളെയും അത് പ്രതിഷ്ഠിക്കുന്നു.
b) പാശ്ചാത്യ സംസ്കാരവുമായും, ബ്രിട്ടീഷുകാരുമായും ഇന്ത്യ ക്കാർക്കുണ്ടായിരുന്ന സമ്പർക്കത്തിന്റെ ഫലമായി രാജ്യത്തു ണ്ടായ മാറ്റങ്ങളെയാണ് പൊതുവെ പാശ്ചാത്വവൽക്കരണം എന്നുപറയുന്നത്.
Question 22.
പഞ്ചായത്തുകളുടെ ഏതെങ്കിലും മൂന്ന് ഉത്തരവാദിത്വങ്ങൾ എഴുതുക.
Answer:
1. സാമ്പത്തിക വികസനത്തിനുള്ള പദ്ധതികൾ പ്രോത്സാഹി ഷിക്കുക.
2. സാമൂഹ്യനീതി വളർത്തുന്നതിനുള്ള പദ്ധതികളെ പ്രോത്സാ ഹിപ്പിക്കുക.
3. നികുതികൾ, തീരുവകൾ, ടോളുകൾ, ഫീസുകൾ എന്നിവ ചുമത്തുകയും പിരിച്ചെടുക്കുകയും വിനിയോഗിക്കു
കയും ചെയ്യുക.
Question 23.
കാർഷിക തൊഴിൽ ശക്തിയുടെ ത്രൈണവൽക്കരണം വിശ ദീകരിക്കുക.
Answer:
ദരിദ്ര പ്രദേശങ്ങളിൽ നിന്ന് കുടുംബത്തിലെ പുരുഷന്മാർ മറ്റു ദേശങ്ങളിൽ ജോലിതേടി പോകുന്നതോടെ കുടുംബത്തിലെ എല്ലാ ചുമതലകളും സ്ത്രീകൾക്ക് ഏറ്റെടുക്കേണ്ടി വരികയും കൃഷി ഉൾപ്പെടെയുള്ള ജോലികൾ സ്ത്രീകളുടെ ഉത്തരവാദിത്വ മായി മാറുകയും ചെയ്തു. ഇത് കാർഷിക തൊഴിൽ ശക്തിയുടെ വനിതാവൽക്കരണത്തിന് കാരണമാകുന്നു.
IV. 24 മുതൽ 30 വരെയുള്ള ചോദ്യങ്ങൾക്ക് 4 സ്കോർ വീതം. (7 × 4 = 28)
Question 24.
സമൂഹശാസ്ത്ര പഠനത്തിൽ സമൂഹത്തെക്കുറിച്ചുള്ള മുന്നറി വിന്റെ മേൻമകളും കോട്ടങ്ങളും എഴുതുക.
Answer:
സമൂഹത്തെക്കുറിച്ചുള്ള മുൻധാരണ അല്ലെങ്കിൽ പരിചയം സമു ഹശാസ്ത്ര പഠനത്തിന് ഒരേ സമയം അനുകൂലവും പ്രതികൂല വുമായി ഭവിക്കുന്നു. കുട്ടികൾ പൊതുവേ സമൂഹശാസ്ത്രം അത്ര പ്രയാസമേറിയ പഠനവിഷയമായി പരിഗണിക്കുന്നില്ല എന്ന താണ് അനുകൂലാവസ്ഥ. അവർ സമൂഹശാസ്ത്രപഠനത്തെ ഭയ പെടുന്നില്ല. നമ്മൾ സമൂഹത്തെക്കുറിച്ച് അറിഞ്ഞത് മറക്കാൻ പഠിക്കേണ്ടത് സമൂഹശാസ്ത്ര പഠനത്തിന് അനിവാര്യമായി വരുന്നു എന്നതാണ് പ്രതികൂലാവസ്ഥ. പഠിച്ചത് മറക്കുക, മാറ്റി പഠിക്കുക എന്നതാണ് സത്യത്തിൽ സമൂഹശാസ്ത്രപഠനത്തിന്റെ പ്രാരംഭഘട്ടം.
സമുഹത്തെക്കുറിച്ചുള്ള നമ്മുടെ മുൻധാരണ – സാമാന്യബോധം ഒരു പ്രത്യേക വീക്ഷണകോണിൽ നിന്നാണ് രൂപീകരിക്കപ്പെടുന്നത്. സാമൂഹിക സംഘങ്ങളെക്കുറിച്ചും സാമു ഹിക പരിസ്ഥിതിയെക്കുറിച്ചുമുള്ള ഈ വീക്ഷണകോണുകളി ലേക്കാണ് നമ്മൾ സാമൂഹികരിക്കപ്പെടുന്നത്. സാമൂഹിക സാഹ ചര്യങ്ങളാണ് സമൂഹത്തെക്കുറിച്ചും സാമൂഹിക ബന്ധങ്ങളെക്കു റിച്ചുമുള്ള നമ്മുടെ അഭിപ്രായങ്ങളും വിശ്വാസങ്ങളും പ്രതീക്ഷ കളും രൂപീകരിക്കുന്നത്. വിശ്വാസങ്ങൾ എല്ലായ്പ്പോഴും തെറ്റാ വണമെന്നില്ല. അവ ഭാഗിക ആയേക്കാവുന്നതാണ് പ്രശ്നം. നമ്മുടെ സാമാന്യബോധം സാമൂഹിക യാഥാർത്ഥത്തിന്റെ ഒരു ഭാഗം മാത്രം കാണാൻ ഇടയാക്കുന്നു. മാത്രവുമല്ല, അവ സാമു ഹിക സംഘത്തിന്റെ താൽപര്യങ്ങളിലേക്കും കാഴ്ചപ്പാടിലേക്കും വിധേയത്വം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
Question 25.
സാമൂഹിക അസമത്വത്തിനും ബഹിഷ്ക്കരണത്തിനും സാമൂഹി കമായി എന്താണുള്ളത്?
Answer:
സാമൂഹിക അസമത്വവും ബഹിഷ്കരണവും സാമൂഹികമാണ്. കാരണം അതു വ്യക്തികളെ കുറിച്ചുള്ളവയല്ല. സംഘങ്ങളെ റ്റിയുള്ളവയാണ്. രണ്ട്, അതിന് സാമൂഹികവും സാമ്പത്തികവു മായ അസമത്വങ്ങളുമായി ശക്തമായ ബന്ധമുണ്ടെങ്കിലും അത് സാമ്പത്തികമെന്നതിനേക്കാൾ സാമൂഹികമാണ്. അവ വ്യവസ്ഥാ പിതവും ഘടനാപരവുമാണ്. സാമൂഹിക അസമത്വങ്ങൾക്ക് നിശ്ചിത മാതൃകയുണ്ട്.
Question 26.
മതനിരപേക്ഷതയുടെ ഇന്ത്യൻ അർത്ഥം എന്താണ്?
Answer:
ഇന്ത്യയിൽ ‘മതേതരം, മതേതരത്വം എന്നീ പദങ്ങൾക്ക് പാശ്ചാത്യ അർഥവും മറ്റ് അർഥങ്ങളുമുണ്ട്. വർഗ്ഗീയതയുടെ വിപരീതം എന്ന അർത്ഥത്തിലാണ് സാധാരണയായി ഈ പദം ഉപയോഗി ക്കാറുള്ളത്. അതുകൊണ്ട് ഒരു മതേതരവ്യക്തി അല്ലെങ്കിൽ രാഷ്ട്രം എന്നത് ഏതെങ്കിലും പ്രത്യേക മതത്തോട് മറ്റൊന്നിനേ ക്കാൾ കൂടുതൽ മമത കാണിക്കാത്തവർ എന്നാണ് അർഥമാക്കു ന്നത്. ഈ അർഥത്തിൽ മതനിരപേക്ഷത മതപരമായ സങ്കുചിത ത്വത്തിന് എതിരായും മതത്തിനോട് യാതൊരു ശത്രുതയുമില്ലാ തുമായ ഒരു സങ്കൽപ്പമാണ്. ഇത്തരത്തിലുള്ള മതേതരത്വ സങ്കൽപപ്രകാരം മതവും രാഷ്ട്രവും തമ്മിലുള്ള ബന്ധത്തിന് അടിസ്ഥാനം എല്ലാ മതങ്ങളോടുമുള്ള തുല്യ ആദരവാണ്. ഉദാ ഹരണത്തിന് എല്ലാ മതങ്ങളുടേയും ആഘോഷദിനങ്ങൾ സൂചി പിക്കാൻ ഇന്ത്യൻ മതേതരരാഷ്ട്രം അവധിദിനങ്ങളായി പ്രഖ്യാപി ച്ചിട്ടുണ്ട്.
Question 27.
a) നഗരവൽക്കരണം എന്നാൽ എന്ത്?
b) താഴെ തന്നിരിക്കുന്ന ഗ്രാഫ് വിശകലനം ചെയ്യുക.
Answer:
a) ഗ്രാമപ്രദേശങ്ങളിൽ നിന്നും തൊഴിൽ മെച്ചപ്പെട്ട ജീവിതസാ ഹചര്യം എന്നിവയ്ക്കായി നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ കുടിയേറ്റമാണ് നഗരവൽക്കരണം.
b) ബംഗളുരു നഗരത്തിൽ 1951 മുതൽ 1991 വരെയുള്ള കാല ഘട്ടത്തിൽ ജനസംഖ്യ വർദ്ധനവ് കാണാവുന്നതാണ്. 1951 – ൽ ഒരു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുണ്ടായിരുന്ന ബംഗളൂരു നഗരത്തിൽ 1991 ആയപ്പോഴേക്കും ആറു ലക്ഷ മായി മാറി. ഇത് ഇന്ത്യയിൽ നടക്കുന്ന നഗരവൽക്കരണ ത്തിന്റെ വേഗതയെ സൂചിപ്പിക്കുന്നു.
Question 28.
“ബീഡി വ്യവസായത്തെ പരിഗണിച്ച് ഗാർഹികാടിസ്ഥാനത്തി ലുള്ള തൊഴിൽ വിശദീകരിക്കുക.
Answer:
ഗാർഹികാടിസ്ഥാനത്തിലുള്ള തൊഴിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ യുടെ ഒരു പ്രധാന ഭാഗമാണ്. കസവ് സാരി, ചിത്രപട്ടാംബരം, പരവതാനികൾ, ബീഡി, ചന്ദനത്തിരി തുടങ്ങിയ ഉല്പന്നങ്ങളുടെ നിർമ്മാണം ഇതിലുൾപ്പെടുന്നു. ഇത്തരം ജോലികൾ, പ്രധാന മായും ചെയ്യുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഇവ നിർമ്മി ക്കാനുള്ള അസംസ്കൃതവസ്തുക്കൾ ഏജന്റുമാർ വീടുകളിൽ എത്തിച്ചു കൊടുക്കും. ജോലി പൂർത്തിയായി കഴിയുമ്പോൾ ഒരു നിശ്ചിത നിരക്കു നൽകി ഉല്പന്നങ്ങൾ അവർ വാങ്ങിച്ചു കൊണ്ടു പോവുകയും ചെയ്യുന്നു.
ബീഡി വ്യവസായം ഉദാഹരണമായെടുക്കാം. വന മേഖലകളിലെ ഗ്രാമങ്ങളിൽ നിന്നാണ് ഈ വ്യവസായത്തിന്റെ തുടക്കം. ഗ്രാമ വാസികൾ പുകയില ഇലകൾ ശേഖരിച്ച് വനംവകുപ്പിനോ സ്വകാര്യകരാറുകാരനോ വിൽക്കുന്നു. സ്വകാര്യ കരാറുകാരൻ അയാൾ വാങ്ങിയ ഇലകൾ വനംവകുപ്പിനു തന്നെയാണ് വിൽ ക്കുന്നത്. ഒരു വ്യക്തി ഒരു ദിവസം 100 ബണ്ടിൽ ഇലകൾ വരെ ശേഖരിക്കും (ഓരോ ബണ്ടിലിലും 50 ഇലകൾ വീതം ഉണ്ടായി രിക്കും ബീഡി ഫാക്ടറി ഉടമകൾ പുകയില ഇലകൾ വനം വകുപ്പിൽനിന്ന് ലേലത്തിനു പിടിച്ച് കരാറുകാരനെ ഏല്പിക്കും. കരാറുകാരൻ ഈ ഇലകൾ ബീഡി നിർമ്മിക്കുന്നതിനായി വിടു കളിൽ ഏല്പിക്കും.
പ്രധാനമായും സ്ത്രീകളാണ് ബീഡി നിർ മ്മാണം നടത്തുന്നത്. ഇലകൾ മുറിച്ചെടുത്ത് പുകയില നിറച്ച് ചുരുട്ടിയതിനു ശേഷം നൂലുകെട്ടി അവർ ബീഡിയുണ്ടാക്കുന്നു. കരാറുകാർ ഇവ വാങ്ങി ഫാക്ടറി ഉടമകൾക്ക് നൽകുന്നു. ഉടമ അവയെ പാക്കറ്റിലാക്കി സ്വന്തം ലേബൽ ഒട്ടിച്ച് വിതരണക്കാരെ ഏല്പിക്കുന്നു. വിതരണക്കാർ പുകയില വില്പനശാലകൾ വഴി അത് വിറ്റഴിക്കുന്നു. ഈ ബിസിനസ്സിൽ ഏറ്റവും ലാഭമുണ്ടാക്കുന്നത് ബീഡി ഫാക്ടറി ഉടമകളാണ്. അതേ സമയം തൊഴിലാളികൾക്ക് നാമമാത്രമായ കൂലി മാത്രമെ ലഭിക്കുന്നുള്ളു. ഒരേ സ്ഥലത്തുതന്നെ ദീർഘനേരം കുത്തിയി രുന്ന് ജോലി ചെയ്യേണ്ടി വരുന്നതിനാൽ നടുവേദന തുടങ്ങിയ രോഗങ്ങളും തൊഴിലാളികളെ പിടികൂടുന്നു.
Question 29.
ബഹുജന മാധ്യമത്തിൽ ആഗോളവൽക്കരണത്തിന്റെ ഏതെ ങ്കിലും രണ്ട് സ്വാധീനം വിശദീകരിക്കുക.
Answer:
വായനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുവാനും വിവിധ ജനവിഭാ
ഗങ്ങളിൽ എത്തിച്ചേരാനും വാർത്താ പത്രങ്ങൾ കഠിനമായി പ്രയ ിച്ചു. വായനാശീലങ്ങളിലും മാറ്റങ്ങൾ വന്നു. വായനക്കാർക്ക് അവരുടെ പ്രായമനുസരിച്ചുള്ള വായനാശീലങ്ങളാണുള്ളത്. പ്രായം ചെന്നവർ പത്രം മുഴുവനായും അരിച്ചുപെറുക്കി വായി ക്കും. സ്പോർട്സ്, വിനോദങ്ങൾ, ഗോസിപ്പുകൾ തുടങ്ങിയവ യിലാണ് യുവതലമുറയ്ക്ക് താൽപര്യം. പത്രം കൈയിൽ കിട്ടി യാൽ അവർ നേരെ അത്തരം ഇനങ്ങളുള്ള പേജിലേയ്ക്ക് പോകും. വ്യത്യസ്ത വായനക്കാരുടെ വ്യത്യസ്തമായ താൽപര്യ ങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ഉള്ളടക്കമാണ് പ്രത ങ്ങൾ തയ്യാറാക്കുന്നത്.
മറ്റൊരർത്ഥത്തിൽ, വായനക്കാരന് ആവ ശ്വമുള്ള വിഭവങ്ങളാണ് പത്രങ്ങൾ വിളമ്പുന്നത്. ഇത് ഇൻഫോ ടെയിൻമെന്റ് എന്ന പുതിയൊരു സങ്കൽപത്തിന് രൂപം നൽകി. പ്രതാധർമ്മത്തിനോ പരമ്പരാഗത മൂല്യങ്ങൾക്കോ ഇതിൽ യാതൊരു സ്ഥാനവുമില്ല. പത്രങ്ങളുടെ ഉൽപ്പാദന ലക്ഷ്യം മൂല്യ സംരക്ഷണമോ സാമൂഹ്യനീതിയോ അല്ല. ചുരുക്കത്തിൽ, വിൽ പന മാത്രം ലക്ഷ്യമാക്കിയുള്ള ഒരു ഉപഭോക്ത്യ ഉൽപന്നമായി പ്രത ങ്ങൾ മാറി.
1991- ൽ സർക്കാർ നിയന്ത്രണത്തിൽ ദൂരദർശൻ എന്ന ഒരേ യൊരു ചാനൽ മാത്രമേ ഉണ്ടായിരുന്നുള്ളു. 1998- ൽ ഇന്ത്യയിൽ 70 ചാനലുകൾ ഉണ്ടായിരുന്നു. അതിൽ 20 എണ്ണം ദൂരദർശ നാണ് സംപ്രേഷണം ചെയ്തിരുന്നത്. ബാക്കിയുള്ളവ സ്വാശ്രയ ഉടമസ്ഥതയിലുള്ള ഉപഗ്രഹ ചാനലുകളായിരുന്നു. സ്വകാര്യ ഉപ ഗ്രഹ ചാനലിന്റെ വളർച്ച ആഗോളവൽക്കരണ കാലത്തെ ഒരു പ്രധാന സവിശേഷതയായിരുന്നു. സ്വകാര്യ ടി.വി. ചാനൽ പരി പാടികൾ കാണുന്ന വ്യക്തികളുടെ എണ്ണം ത്വരിതഗതിയിൽ വർധിച്ചു. ഉപഗ്രഹ ടി.വി. കണക്ഷനുകളുള്ള വീടുകളുടെ എണ്ണവും വർദ്ധിക്കുകയുണ്ടായി.
ഇന്ന് ഇന്ത്യയിൽ ടി.വി.യുള്ള വീടുകളിൽ ഭൂരിഭാഗത്തിനും ഉപഗ്രഹ ടി.വി. കണക്ഷനുണ്ട്. 1991-ലെ ഗൾഫ് യുദ്ധവും അക്കൊല്ലം തന്നെയാരംഭിച്ച സ്റ്റാർ ടി.വി.യും (ഹോങ്കയംങ്ങിലെ റെഡ് എഫ് എം. ലിവിംഗ് മീഡിയ, റേഡിയോ സിറ്റി (സ്റ്റാർ നെറ്റ്വർക്ക്), ഇന്ത്യയിൽ സ്വകാര്യ ഉപഗ്രഹ ചാനലുകളുടെ കടന്നുവരവിന് നാന്ദികുറിച്ചു. ഗൾഫ് യുദ്ധത്തി ന്റെ തത്സമയ സംപ്രഷണം നടത്തിയ സി.എൻ എൻ ചാനൽ വലിയ പ്രസിദ്ധി നേടി. സ്റ്റാർ ടി.വി.യുടെ പരിപാടികൾ ഇന്ത്യ യിലെ ജനങ്ങളെ വല്ലാതെ ആകർഷിക്കുകയും ചെയ്തു. 1992- ൽ അധിഷ്ഠിത ഉപഗ്രഹ വിനോദ ചാനലായ സി.ടി.വിയും ഇന്ത്യയിൽ സംപ്രേഷണമാരംഭിച്ചു.
2000 – ൽ 4 സ്വകാര്യ കേബിൾ ഉപഗ്രഹ ചാനലുകൾ ഇന്തയിൽ ലഭ്യമായിരുന്നു. അതിൽ സൺ ടി.വി., ഈ നാട് ടിവി, ഉദയ ടിവി, രാജ് ടിവി, ഏഷ്യാ നെറ്റ് തുടങ്ങി പ്രാദേശികഭാഷാ ചാനലുകളും ഉൾപ്പെട്ടിരുന്നു. ഇതിനിടെ സി.ടി വി. ധാരാളം പ്രാദേശിക ചാനലുകൾ ആരംഭിച്ചു. മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ അവ സംപ്രേഷണം നടത്തി.
2000-ൽ ഇന്ത്യയിലെ മുന്നിൽ രണ്ട് വീടുകളിലും ഓൾ ഇന്ത്യാ റേഡിയോയുടെ പരിപാടികൾ എത്തിയിരുന്നു. 24 ഭാഷകളിലും 146 ഉപഭാഷകളിലും അവ സംപ്രേഷണം ചെയ്യപ്പെട്ടിരുന്നു. 120 ദശലക്ഷത്തിലധികം റേഡിയോ സൈറ്റുകളുമുണ്ടായിരുന്നു. ആഗോളവത്ക്കരണ കാലത്ത് റേഡിയോ സംപ്രേഷണത്തിനു ണ്ടായ ഒരു പ്രധാന മാറ്റം എഫ് എം റേഡിയോ സ്റ്റേഷനുകളുടെ ആവിർഭാവവമാണ്. സ്വകാര്യ എഫ് എം. റേഡിയോ സ്റ്റേഷനുകൾ അനുവദിക്കപ്പെട്ടതോടെ റേഡിയോ മുഖേനയുള്ള വിനോദ പരി പാടികൾക്ക് ഉത്തേജനം ലഭിച്ചു. ശ്രോതാക്കൾക്ക് പരമാവധി വിനോദം വിളമ്പുക എന്ന നയമാണ് സ്വകാര്യ എഫ്.എം. ചാന ലുകൾ സ്വീകരിച്ചത്.
രാഷ്ട്രീയ വാർത്താ ബുള്ളറ്റിനുകൾ സംപ്രേഷണം ചെയ്യാനുള്ള അനുവാദം സ്വാശ്രയ എഫ്.എം. ചാന ലുകൾക്കില്ല. മിക്ക ചാനലുകളും പ്രത്യേകയിനം സംഗീത പരി പാടികൾ, പ്രത്യേകിച്ച് ചലച്ചിത്രഗാനങ്ങൾ സംപ്രേഷണം ചെയ്ത് ശ്രോതാക്കളെ കൈയ്യിലെടുക്കാനാണ് ശ്രമിക്കുന്നത്. പ്രശസ്ത മായ മിക്ക എഫ് എം. ചാനലുകളും മാധ്യമങ്ങളുടെ അധീനത യിലാണ്. ഉദാഹരണത്തിന്, റേഡിയോ മിർച്ച് ‘ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ്. അതുപോലെ റേഡിയോ മാങ്കോ (മനോരമ) തുടങ്ങിയ ചാനലുകളുടെ ഉടമ കളും മാധ്യമങ്ങളാണ് എഫ് എം റേഡിയോ സ്റ്റേഷനുകളുടെ തള്ളിക്കയറ്റത്തോടെ പൊതു സംപ്രേഷണരംഗത്ത് പ്രവർത്തി ക്കുന്ന സ്വതന്ത്ര റേഡിയോസ്റ്റേഷനുകളായ നാഷണൽ പബ്ലിക് റേഡിയോ,
ബി.ബി.സി. എന്നിവ നമ്മുടെ സംപ്രേഷണ മേഖല യിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. രംഗ് ദ ബസന്തി, ലഗെ രഹേ മുന്നാഭായി എന്നീ സിനിമകൾ ഒരു സജീവ വിനിമയ മാധ്യമമെന്ന നിലയിൽ റേഡിയോയെ ഉപയോഗപ്പെടു ത്തുകയുണ്ടായി.
രംഗ് ദേ ബസന്തിയിലെ നായകൻ ഭഗത് സംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു മന്ത്രിയെ വധിക്കുകയും ഓൾ ഇന്ത്യാ റേഡിയോ പിടിച്ചെടുക്കുകും ചെയ്യുന്നു. റേഡിയോ വഴി അയാൾ അവരുടെ സന്ദേശം ജനങ്ങളിലെത്തിക്കുന്നു. ലാ രഹോ മുന്നാഭായിയിലെ നായകൻ പെൺകുട്ടിയുടെ ജീവിതം രക്ഷിക്കുന്നതിന് വേണ്ടി റേഡിയോസ്റ്റേഷൻ ഉപയോഗപ്പെടു ത്തുന്നു.
റേഡിയോസ്റ്റേഷനുകളുടെ സ്വകാര്യവൽക്കരണവും സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള റേഡിയോസ്റ്റേഷനുകളുടെ വളർച്ചയും റേഡിയോയുടെ വളർച്ചയ്ക്ക് കാരണമായി. പ്രാദേ ശിക വാർത്തകൾക്കുള്ള ഡിമാന്റ് വർദ്ധിച്ചുകൊണ്ടിരിക്കുക യാണ്. പ്രാദേശിക റേഡിയോ ചാനലുകൾക്കാണ് ഇപ്പോൾ പ്രാധാന്യം ലഭിക്കുന്നത്. അവ കൂടുതൽ പ്രാദേശിക വാർത്ത കൾ സംപ്രേഷണം ചെയ്യുന്നതിനാൽ മിക്ക വീടുകളിലും അവയ്ക്ക് ശ്രോതാക്കളുണ്ട്.
Question 30.
താഴെ തന്നിരിക്കുന്നവ വിശദീകരിക്കുക
a) പരിഷ്ക്കരണാത്മക സാമൂഹിക പ്രസ്ഥാനങ്ങൾ
b) വിപ്ലവാത്മക സാമൂഹിക പ്രസ്ഥാനങ്ങൾ
Answer:
സാമൂഹിക പ്രസ്ഥാനങ്ങൾ പല തരത്തിലുണ്ട്. അവയെ മൂന്നായി
തരംതിരിക്കാം.
1. പരിഷ്കരണാത്മകം
2. വിപ്ലവാത്മകം
പരിഷ്കരണാത്മകമായ (Reformative) സാമൂഹിക പ്രസ്ഥാന ങ്ങൾ
നിലവിലുള്ള സാമൂഹ്യ രാഷ്ട്രീയ ക്രമീകരണങ്ങളിൽ പടിപടിയാ യുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതിന് ശ്രമിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങളെയാണ് പരിഷ്കരണാത്മകം എന്നുപറയുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കണമെ ന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്ഥാനങ്ങളും വിവരാവകാശ നിയ മത്തിനു വേണ്ടിയുള്ള പ്രചാരണങ്ങളും ഇത്തരം സാമൂഹിക പ്രസ്ഥാനങ്ങൾക്ക് ഉദാഹരണമാണ്.
വിപ്ലവാത്മകമായ (Revolutionary) സാമൂഹിക പ്രസ്ഥാനങ്ങൾ സാമൂഹ്യബന്ധങ്ങളെ സമൂലമായി മാറ്റിയെടുക്കുന്നതിനുവേണ്ടി ശ്രമിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങളെയാണ് വിപ്ലവാത്മകമെന്ന് വിളിക്കുന്നത്. പലപ്പോഴും രാഷ്ട്രീയാധികാരം പിടിച്ചെടുത്തുകൊ ണ്ടാണ് ഇത്തരം മാറ്റങ്ങൾ കൊണ്ടുവരാറുള്ളത്. റഷ്യയിലെ ബോൾഷെവിക് വിപ്ലവവും ഇന്ത്യയിലെ നക്സലൈറ്റ് പ്രസ്ഥാ നവും വിപ്ലവാത്മകമായ സാമൂഹിക പ്രസ്ഥാനത്തിന് ഉദാഹരണ ങ്ങളാണ്. ബോൾഷെവിക് വിപ്ലവം റഷ്യയിലെ സാർ ചക വർത്തിയെ അധികാരഭ്രഷ്ടനാക്കി ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം സ്ഥാപി ക്കുന്നതിന് ശ്രമിച്ചു. പീഡകരായ ഭൂവുടമകളെയും സർക്കാർ ഉദ്യോ ഗസ്ഥന്മാരെയും വകവരുത്തിക്കൊണ്ട് ഒരു സമത്വസമുഹം പടു ത്തിയർത്താൻ നക്സലൈറ്റ് പ്രസ്ഥാനവും പരിശ്രമിച്ചു.
V. 31 മുതൽ 37 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം. (7 × 5 = 35)
Question 31.
മാൽത്തസിന്റെ ജനസംഖ്യ വളർച്ചാ സിദ്ധാന്തത്തിൽ സൂചിപ്പിച്ചി ട്ടുള്ള പ്രതിരോധ നിയന്ത്രണങ്ങൾ ഗുണാത്മക നിയന്ത്രണങ്ങൾ എന്നിവ പട്ടികപ്പെടുത്തുക
Answer:
- തോമസ് റോബർട്ട് മാൽസ് അവതരിപ്പിച്ചു.
- Essay on population എന്ന പുസ്തകത്തിൽ ഇദ്ദേഹം പറയുന്നു.
- ഈ മനുഷ്യന്റെ ഉപജീവന മാർഗ്ഗങ്ങളുടെ ഭക്ഷണം, വസ്ത്രം, കാർഷിക വിഭവങ്ങൾ) വളർച്ചാ നിരക്കിനേക്കാൾ വളരെ ഉയർന്ന നിരക്കിലാണ് ജനസംഖ്യയുടെ വളർച്ച
- ജനസംഖ്യാ വർദ്ധനവിനനുസരിച്ച് ഭക്ഷ്യോത്പാദനം ഉണ്ടാ കുന്നില്ല.
- അതിനാൽ ലോകം ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരി ക്കുന്നു.
- ജനസംഖ്യ വർദ്ധിക്കുന്നത് geometric progression ലാണ്.
- കാർഷികോത്പാദനം arithmetic progression ലാണ്.
- ജനസംഖ്യ വർദ്ധിക്കുന്നത് നിയന്ത്രിക്കുക മാത്രമാണ് പുരോ ഗതി കൈവരിക്കാനുള്ള ഏകമാർഗ്ഗം.
Question 32.
ജാതിവ്യവസ്ഥയുടെ അഞ്ച് സവിശേഷതകൾ എഴുതുക.
Answer:
ചരിത്രപരമായി, ജാതിവ്യവസ്ഥ ജനങ്ങളെ തരംതിരിച്ചിരിക്കുന്നത് തൊഴിലിന്റേയും പദവിയുടേയും അടിസ്ഥാനത്തിലാണ്. ഓരോ ജാതിയും ഒരു തൊഴിലുമായി ബന്ധപ്പെട്ടതാണ്. ഒരു പ്രത്യേക ജാതിയിൽ ജനിക്കുന്ന വ്യക്തികൾ ആ ജാതിയുമായി ബന്ധപ്പെട്ട തൊഴിൽ മാത്രമെ ചെയ്യാൻ പാടുള്ളൂ. മറ്റൊരു തൊഴിൽ തെര ഞെഞ്ഞെടുക്കാൻ ജാതിവ്യവസ്ഥയിലെ നിയമങ്ങൾ അവരെ അനു വദിക്കുന്നില്ല. അതുപോലെ സാമൂഹ്യശ്രേണിയിൽ ഓരോ ജാതിക്കും പ്രത്യേകമായ സ്ഥാനം അഥവാ പദവി ഉണ്ടായിരിക്കും. ജാതി വ്യവസ്ഥയുടെ മറ്റൊരു പ്രത്യേകത സാമുഹിക പദവിയും സാമ്പത്തിക പദവിയും തമ്മിലുള്ള വേർതിരിവാണ്. ഉദാഹരണ ത്തിന്, ഉയർന്ന സാമൂഹിക പദവിയുള്ള ബ്രാഹ്മണർ ക്ഷത്രിയ ജാതികളിൽ പ്പെട്ട രാജാക്കന്മാരുടെയും ഭരണാധികാരികളു ടെയും മതേതര സാമ്പത്തിക അധികാരത്തിനു കീഴെയാണ്. അതേസമയം ഉന്നതമായ മതേതര സാമ്പത്തിക അധികാരമുണ്ട ങ്കിലും രാജാക്കന്മാർ സാമൂഹികമായി അനുഷ്ഠാനങ്ങൾ, മതം എന്നീ മണ്ഡലങ്ങളിൽ) ബ്രാഹ്മണർക്ക് കീഴെയാണ്.
Question 33.
ചരക്കുവൽക്കരണം എന്താണെന്ന് വിശദീകരിക്കുക. രണ്ട് ഉദാ ഹരണങ്ങൾ നൽകുക.
Answer:
ചരക്കല്ലാത്ത ഒരു വസ്തുവിനെ ചരക്കാക്കി മാറ്റുകയും കമ്പോ ളവ്യവസ്ഥയുടെ ഭാഗമാക്കി തീർക്കുന്ന പ്രക്രിയയാണ് ചരക്കു വൽക്കരണം. ഉദാ: കുപ്പി, വെള്ളം, അവയവദാനം.
Question 34.
സാമൂഹിക ബഹിഷ്കരണവും വിവേചനവും വിശദീകരിക്കുക.
Answer:
സാമൂഹിക അസമത്വത്തിന്റേയും ബഹിഷ്കരണത്തിന്റേയും സവിശേഷതയാണ് വിവേചനം, മുൻവിധികൾ അഭിപ്രായങ്ങളും മനോഭാവങ്ങളുമാണ് വിശദീകരിക്കുന്നത്. എന്നാൽ വിവേചന മാകട്ടെ മറ്റൊരു വിഭാഗത്തിനോടൊ അല്ലെങ്കിൽ വ്യക്തിയോടോ ഉള്ള പെരുമാറ്റത്തെയാണ് സുചിപ്പിക്കുന്നത്.
ജാതി, മതം, ലിംഗം എന്നിവയുടെ പേരിൽ അവസരങ്ങൾ നിഷേധി ക്കുന്നതിനെ നമുക്ക് വിവേചനമായി കണക്കാക്കാം. ലിംഗഭേദ ത്തിന്റെ പേരിൽ ഒരു വ്യക്തിക്ക് ജോലി നിഷേധിക്കുന്നത് വിവേച നത്തിന് ഉദാഹരണമാണ്.
വിവേചനം തെളിയിക്കാൻ ബുദ്ധിമുട്ടാണ്. വിവേചനത്തെ അതി സമർത്ഥമായി മറച്ചുവെച്ചുകൊണ്ട് നീതിയുക്തമായ മറ്റു കാരണ ങ്ങളാണ് പുറമെ അവതരിപ്പിക്കാറുള്ളത്. ഉദാഹരണത്തിന്, ജാതി യുടെ പേരിൽ ജോലി നിഷേധിക്കപ്പെട്ട ഒരു വ്യക്തിയോട് യഥാ ർത്ഥ കാരണം ആരും പറയുകയില്ല. മറിച്ച് പൂർണ്ണമായും യോഗ്യ തയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് അയാളെ അറി യിക്കും.
Question 35.
സാമുദായിക സ്വത്വത്തിന്റെ പ്രാധാന്യം വിശദമാക്കുക.
Answer:
- സാമൂഹികവത്കരണത്തിലൂടെയാണ് ഒരു വ്യക്തിയുടെ സ്വത്വം രൂപപ്പെടുന്നത്.
- കുടുംബം, സമുദായം എന്നിവയാണ് സ്വത്വബോധം രൂ ടുന്നത്.
സാമുദായിക സ്വത്വത്തിന്റെ പ്രത്യേകതകൾ
- വ്യക്തികൾക്ക് അവരുടെ ഭാഷയും, സാംസ്കാരിക മൂല്യ ങ്ങളും പകർന്നു നൽകുന്നത് സമുദായമാണ്.
- ഇതിന്റെ അടിസ്ഥാനം ജനനവും ഉൾക്കൊണ്ടിരിക്കലുമാ ഇത് ചുമത്തപ്പെട്ടതാണ്.
- ഒരു സമുദായത്തിലുള്ള വ്യക്തിയുടെ ജനനം യാദൃശ്ചിക മാണ്.
- ഇത് സാർവ്വത്രികമാണ്.
- ഒരു സമുദായത്തിലെ എല്ലാവർക്കും ഒരു ജന്മനാടും, ഒരു മാതൃഭാഷയും, ഒരു കുടുംബവും, ഒരു വിശ്വാസവും ഉണ്ടാ യിരിക്കും.
- സമുദായങ്ങൾ തമ്മിൽ പലപ്പോഴും സംഘർഷങ്ങൾ ഉണ്ടാ വാറുണ്ട്.
- സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിച്ചു.
- ഇന്ത്യൻ വിപണിയെ വിദേശ കമ്പനികൾക്ക് തുറന്നു കൊടു
- മുൻ വിപണിയില്ലാത്ത സാധനങ്ങൾ വിപണിയിലെത്തി. വിദേശ നിക്ഷേപങ്ങൾ വർദ്ധിച്ചു.
- ഉദാരവത്കരണവും, കമ്പോളവത്കരണവും പ്രത്യാഘാത ങ്ങൾ
- ഇന്ത്യയിലെ നാടൻ വിഭവങ്ങൾക്ക് വിദേശ വിഭവങ്ങളുമായി മത്സരിക്കാൻ കഴിഞ്ഞില്ല.
- കർഷകരുടെ ആത്മഹത്യ വർദ്ധിച്ചു.
- ചെറുകിട വ്യവസായങ്ങൾ തകർന്നു.
- പൊതുമേഖലാ സ്ഥാപനങ്ങളുടെ തകർച്ച.
Question 36.
ആഗോളവൽക്കരണം ഉദാരവൽക്കരണം എന്നിവ ഗ്രാമസമൂഹ ങ്ങളിൽ ഉണ്ടാക്കിയ ഏതെങ്കിലും അഞ്ച് സ്വാധീനങ്ങൾ എഴു
Answer:
ഉദാരവൽക്കരണവും കമ്പോളവൽക്കരണവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. സാമ്പത്തിക വളർച്ചയെ അത് ഉത്തേജിപ്പിക്കുകയും ഇന്ത്യൻ വിപണികളെ വിദേശകമ്പനികൾക്ക് തുറന്നുകൊടുക്കുകയും ചെയ്തു. ഉദാ ഹരണത്തിന് ഇന്ത്യയിൽ മുമ്പ് ലഭ്യമല്ലാതിരുന്ന പല വിദേശസാധ നങ്ങളും വിപണികളിൽ വില്പനക്കെത്തി. രാജ്യത്ത് വിദേശ നിക്ഷേപങ്ങൾ വർദ്ധിച്ചു. അത് സാമ്പത്തികവളർച്ചയെ സഹാ യിക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കരുത പ്പെട്ടു, പൊതു കമ്പനികളുടെ സ്വകാര്യവൽക്കരണം അവയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും ഈ കമ്പനികൾ നടത്തി കൊണ്ടുപോകുന്നതിനുള്ള ഗവൺമെന്റിന്റെ ബാദ്ധ്യത കുറയ്ക്കു മെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാൽ ഉദാരവൽക്കരണം സമ്മിശ്ര ഫലങ്ങളാണ് സൃഷ്ടിച്ചത്. ഉദാരവൽക്കരണവും ആഗോളവൽക്ക രണവും ഇന്ത്യയിൽ വിപരീതഫലങ്ങളാണ് ഉണ്ടാക്കിയതെന്ന് ചില ചിന്തകന്മാർ അഭിപ്രായപ്പെടുന്നു. ആഗോളവൽക്കരണം നേട്ടങ്ങ ളേക്കാൾ ദോഷങ്ങളാണ് വരുത്തിവെച്ചതെന്ന് വിമർശകർ കുറ്റ പ്പെടുത്തുന്നു.
ഇന്ത്യൻ വ്യവസായത്തിലെ ചില മേഖലകൾക്ക് ആഗോളവൽക്ക രണം പ്രയോജനപ്പെട്ടു. സോഫ്റ്റ്വെയർ വ്യവസായം, വിവര സാങ്കേതികവിദ്യ, മത്സ്യകൃഷി, പഴകൃഷി എന്നിവയ്ക്ക് ആഗോള വിപണിയിൽ പ്രവേശിക്കാനും നേട്ടങ്ങളുണ്ടാക്കാനും കഴിഞ്ഞു. അതേസമയം ഓട്ടോമൊബൈൽസ്, ഇലക്ട്രോണിക്സ്, എണ്ണക്കു രുക്കൾ എന്നീ മേഖലകൾ വിദേശ ഉല്പാദകരുമായി മത്സരിക്കാൻ കഴിയാതെ തകർന്നടിഞ്ഞു.
ഉദാഹരണത്തിന് ഇന്ത്യൻ കർഷകർ വിദേശ രാജ്യങ്ങളിലെ കർഷ കരിൽനിന്ന് കടുത്ത മത്സരം നേരിട്ടുകൊണ്ടിരിക്കുകയാണ്. വിദേ ശത്തുനിന്ന് കാർഷികോല്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ അനു മതി നൽകിയതാണ് ഇതിനുകാരണം. മുമ്പൊക്കെ താങ്ങുവില പ്രഖ്വാപിച്ചും സബ്സിഡികൾ നൽകിയും ഇന്ത്യയിലെ കർഷകരെ ലോകവിപണിയിലെ മത്സരത്തിൽനിന്ന് ഗവൺമെന്റ് സംരക്ഷിച്ചി രുന്നു. താങ്ങുവില കർഷകർക്ക് ഒരു മിനിമം വരുമാനം ഉറപ്പു വരുത്തി. കാരണം അതുപ്രകാരം ഗവൺമെന്റ് കാർഷികോല്പ ന്നങ്ങൾ ഒരു നിശ്ചിത വിലയ്ക്ക് വാങ്ങുമെന്ന് സമ്മതിച്ചിരുന്നു.
കൃഷിയിറക്കുന്നതിനാവശ്യമായ മൊത്തം ചെലവിന്റെ ഒരു ഭാഗം ഗവൺമെന്റ് സബ്സിഡി നൽകിയതിനാൽ കൃഷിചെലവ് കുറവാ യിരുന്നു. എന്നാൽ ഉദാരവൽക്കരണം ഗവൺമെന്റിന്റെ വിപണി യിലുള്ള ഇത്തരം ഇടപെടലുകൾക്ക് എതിരായിരുന്നു. താങ്ങു വിലയും സബ്സിഡികളും കുറച്ചുകൊണ്ടു വരികയോ പിൻവ ലിക്കുകയോ ചെയ്യണമെന്ന് അതാവശ്യപ്പെടുന്നു. കൃഷിക്കാർക്ക് കൃഷിയിൽനിന്നുള്ള വരുമാനത്തിലൂടെ മാന്യമായി ജീവിക്കാൻ കഴിയില്ലെന്ന് ഇതോടെ ഉറപ്പായി. ഇന്ത്യയിൽ തുടർച്ചയായി സംഭ വിച്ചുകൊണ്ടിരിക്കുന്ന കർഷകരുടെ ആത്മഹത്യ ഈ വസ്തുത യിലേക്കാണ് വിരൽചൂണ്ടുന്നത്. അങ്ങനെ കർഷകർ ആഗോള വൽക്കരണത്തിന്റെ ഇരകളായിത്തീർന്നു.
ആഗോളവൽക്കരണം ചെറുകിട നിർമ്മാതാക്കളേയും കച്ചവടക്കാ കേയും സാരമായി ബാധിച്ചു. വിപണിയിൽ അവർക്ക് കടുത്ത മത്സരം നേരിടേണ്ടിവന്നു. വിദേശവസ്തുക്കളും ബ്രാൻഡുകളും വിപണിയെ കീഴടക്കിയപ്പോൾ പലർക്കും മത്സരിക്കാൻപോലും കഴിയാതെവന്നു. ഇന്ത്യയിലെ ചെറുകിട ഉല്പാദന യൂണിറ്റുക ളിൽ പലതും ആഗോളമത്സരം താങ്ങാൻ കഴിയാതെ പ്രവർത്തനം അവസാനിപ്പിച്ചു. ചില്ലറ വില്പനശാലകളിൽ പലതും അടയ്ക്കേ ണ്ടിവന്നു.
ആഗോളവൽക്കരണം ചില മേഖലകളിൽ വൻതോതിലുള്ള തൊഴിൽ നഷ്ടം വരുത്തിവെച്ചു. ആയിരക്കണക്കിന് തൊഴിലാ ളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഇത് അസംഘടിത മേഖലകളിലെ തൊഴിലവസരങ്ങൾ വർധിക്കുന്നതിന് ഇടവരുത്തി. അങ്ങനെ സംഘടിത മേഖലയുടെ ചെലവിൽ അസംഘടിത മേഖലയിലെ തൊഴിലവസരങ്ങൾ വളർന്നുവന്നു. ഇത് തൊഴിലാളികൾക്ക് ഒട്ടും ഗുണകരമായിരുന്നില്ല. സംഘടിത മേഖലകളിൽ അവർക്ക് തൊഴിൽസ്ഥിരതയും മെച്ചപ്പെട്ട വേതനവും ഉണ്ടായിരുന്നു. അസംഘടിത മേഖലയിലാകട്ടെ ഇവയൊന്നുമുണ്ടായിരുന്നില്ല.
Question 37.
സാമൂഹിക പ്രസ്ഥാനങ്ങളുടെ ഏതെങ്കിലും അഞ്ച് സവിശേഷ തകൾ എഴുതുക.
Answer:
സുസ്ഥിരവും കൂട്ടായതുമായ പ്രവർത്തനം
സംഘാടനവും നേതൃത്വവും ഉണ്ടായിരിക്കും. ഘടന ഉണ്ടായിരിക്കും.
പൊതുവായ ലക്ഷ്യങ്ങളും പ്രത്യാശ ശാസ്ത്രവും
മാറ്റങ്ങളോടുള്ള പൊതുസമീപനം
VI. 38 മുതൽ 41 വരെയുള്ള ചോദ്യങ്ങൾക്ക് 6 സ്കോർ വീതം.
Question 38.
താഴെ തന്നിരിക്കുന്നവ വിശദീകരിക്കുക:
a) ജനന നിരക്ക്
b) മരണ നിരക്ക്
c) ഉൽപാദനക്ഷമതാ നിരക്ക്
Answer:
a) ജനനനിരക്ക് : ഒരു പ്രത്യേക പ്രദേശത്ത് ഒരു രാജ്യമോ,
സംസ്ഥാനമോ,ജില്ലയോ അല്ലെങ്കിൽ ഒരു ഭൂപ്രദേശമോ ഒരു നിശ്ചിത കാലയളവിൽ സാധാരണയായി ഒരു വർഷം ജീവ നോടെ ജനിക്കുന്നവരുടെ മൊത്തം എണ്ണത്തെ ആ പ്രദേശത്തെ മൊത്തം ജനസംഖ്യയെ ആയിരത്തിലാക്കി ഹരിക്കുമ്പോൾ കിട്ടുന്ന സംഖ്യയാണ് ജനനനിരക്ക്. അതായത് ഒരു വർഷത്തിൽ ജനസംഖ്യയിലെ ഓരോ 1000 നും ജീവനോടെ ജനിക്കുന്നവ രുടെ എണ്ണമാണ് ജനനനിരക്ക്.
b) മരണനിരക്ക് : ജനനനിരക്കിനെപോലെയുള്ള ഒരു സ്ഥിതി വിവര കണക്കാണ് മരണനിരക്കും. ഒരേ രീതിയിലാണ് ഇവ കണ ക്കാക്കപ്പെടുന്നത്. ഒരു പ്രത്യേക പ്രദേശത്ത് ഒരു നിശ്ചിത ഘട്ട ത്തിൽ ജനസംഖ്യയിലെ ഓരോ 1000 ലും എത്ര പേർ മരിക്കു ന്നു എന്ന കണക്കാണിത്.
c) സ്ത്രീകൾക്ക് ഗർഭധാരണശേഷിയുള്ള കാലഘട്ടത്തിൽ സാധാരണയായി 15 മുതൽ 49 വയസ്സുവരെയുള്ള കാലം. ഓരോ ആയിരം പേർക്കും ജീവനോടെ ജനിക്കുന്നവരുടെ എണ്ണത്തെ യാണ് ഫയഭൂയിഷ്ഠതാ നിരക്ക് എന്നുപറയുന്നത്.
Question 39.
താഴെ തന്നിരിക്കുന്നവ ചേരുംപടി ചേർക്കുക
A | B |
എം. എൻ. ശ്രീനിവാസൻ ശ്രീനാരായണഗുരു ഇ വി രാമസ്വാമി നായ്ക്കർ | 1901 സത്യ ഗോധക് സമാജ് സാധുജന പരിപാലന സം |
ജ്യോതിറാവു ഗോവിന്ദറാവു ഫൂലെ അയ്യൻകാളി ഒഹെർബർട്ട് റിസ്ലി | പ്രബല ജാതി എസ്.എൻ.ഡി.പി. ദ്രാവിഡ കഴകം |
Answer:
എം. എൻ ശ്രീനിവാസൻ – പ്രബലജാതി
ശ്രീനാരായണഗുരു – എസ്.എൻ.ഡി.പി
ഇ.വി രാമസ്വാമി നായ്ക്കർ – ദ്രാവിഡ കഴകം
ജ്യോതിറാവു ഗോവിന്ദറാവു ഫുലെ – സത്യഷോഡക് സമാജ്
അയ്യങ്കാളി – സാധുജന പരിപാലന സംഘം
ഹെർബർട്ട് റിസ്റ്റി – 1901 സെൻസസ്
Question 40.
താഴെ തന്നിരിക്കുന്നവ വിശദീകരിക്കുക
a) ഉദാരവൽക്കരണം
b) ആഗോളവൽക്കരണം
Answer:
a) 1980കളുടെ അന്ത്യത്തോടെ ഇന്ത്യയിലാരംഭിച്ച ഉദാരവൽക്ക രണ നയമാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ ആഗോളീകര ണത്തിന് തുടക്കം കുറിച്ചത്. പൊതുമേഖലാ സംരംഭങ്ങളെ സ്വകാര്യവൽക്കരിക്കുക ഗവൺമെന്റ് ഉടമസ്ഥതയിലുള്ള കമ്പനികൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കുക, മൂലധനം, തൊഴിൽ വ്യാപാരം എന്നിവയുടെമേലുള്ള നിയന്ത്രണങ്ങളിൽ അയവുവരുത്തുക, വിദേശ വസ്തുക്കളുടെ ഇറക്കുമതി സുഗമമാക്കുന്നതിനുവേണ്ടി ഇറക്കുമതി തീരുവകളും ചുങ്ക ങ്ങളും കുറയ്ക്കുക, വിദേശകമ്പനികൾക്ക് ഇന്ത്യയിൽ വ സായങ്ങൾ തുടങ്ങാൻ അനുവാദമേകുക തുടങ്ങിയ നയ ങ്ങളാണ് ഉദാരവൽക്കരണത്തിൽ ഉൾപ്പെട്ടിരുന്നത്.
ഉദാരവൽക്കരണ നയങ്ങളുടെ മറ്റൊരു പേരാണ് കമ്പോള വൽക്കരണം. വിപണികൾ ഉപയോഗിച്ച് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പരിഹരി ക്കുന്നതിനെയാണ് കമ്പോളവൽക്കരണം എന്നു പറയുന്ന ത്. സാമ്പത്തിക നിയന്ത്രണങ്ങൾ കുറയ്ക്കുകയോ ഒഴിവാ ക്കുകയോ ചെയ്യുക, വ്യവസായങ്ങൾ സ്വകാര്യവൽക്കരിക്കു ക, വേതനങ്ങൾക്കും വിലകൾക്കും മേലുള്ള ഗവൺമെന്റ് നിയന്ത്രണം നീക്കം ചെയ്യുക തുടങ്ങിയവയാണ് കമ്പോള വൽക്കരണത്തിൽ ഉൾപ്പെടുന്നത്.
കമ്പോളവൽക്കരണം സാമ്പത്തിക വളർച്ചയേയും പുരോ ഗതിയേയും പ്രോത്സാഹിപ്പിക്കുമെന്ന് അതിന്റെ വക്താക്കൾ വിശ്വസിക്കുന്നു. കാരണം സ്വകാര്യ വ്യവസായങ്ങൾ ഗവൺമെന്റ് ഉടമസ്ഥതയിലുള്ള വ്യവസായങ്ങളെക്കാൾ കാര്യക്ഷമമാണ്.
b) ലോകം മുഴുവൻ പരസ്പരം കുട്ടിയിണക്കപ്പെട്ടുകൊണ്ടി രുന്ന ഒരു കാലഘട്ടത്തെയാണ് ആഗോളവൽക്കരണകാലം എന്നു പറയുന്നത്. സാമ്പത്തികമായും രാഷ്ട്രീയമായും സാംസ്കാരികമായും ലോകം കൂട്ടിയിണക്കപ്പെടുന്നു. ഈ പരസ്പരബന്ധമാണ് ആഗോളവൽക്കരണത്തിന്റെ മുഖമുദ്ര. ഇതിലൂടെ ലോകം ഒരു ആഗോള സമൂഹമായി മാറുന്നു. ആഗോളവൽക്കരണത്തിൽ ധാരാളം പ്രവണതകളുണ്ട്. ചര ക്കുകൾ, പണം, വിവരം (ആശയങ്ങൾ), ജനങ്ങൾ എന്നിവ യുടെ പ്രവാഹത്തിലുള്ള വർധനവാണ് ഇതിലെ മുഖ്യ പ്രവ ണത. സാങ്കേതികവിദ്യ കമ്പ്യൂട്ടർ, ടെലികമ്യൂണിക്കേഷൻ, താഗതം തുടങ്ങിയവ), അന്തർഘടന എന്നിവയുടെ വികാ സവും ആഗോളവൽക്കരണത്തിലെ പ്രവണതകളാണ്. ആഗോളവൽക്കരണത്തിന്റെ ഏറ്റവും പ്രധാന സവിശേഷത വിപണികളുടെ വ്യാപനവും സംയോജനവുമാണ്.
Question 41.
മുൻവിധികളും സ്ഥിരധാരണ യാന്ത്രികപ്പതിപ്പുകളും എങ്ങിനെ യാണ് സാമൂഹിക ബഹിഷ്കരണത്തിലേക്ക് നയിക്കുന്നതെന്ന് വിശദീകരിക്കുക
Answer:
ഒരു സംഘത്തിലെ അംഗങ്ങൾക്കു് മറ്റു വിഭാഗങ്ങളെക്കുറിച്ച് മുമ്പേയുള്ള അഭിപ്രായങ്ങളേയും മനോഭാവങ്ങളേയും മുൻധാ രണകൾ എന്നു സൂചിപ്പിക്കുന്നു. ഇവിടെ പദാർത്ഥം – മുൻവിധി എന്നാണ്. അതായത്, ലഭ്യമായ ഒരു തെളിവും കൂടാതെ, വസ്തു തയുമായി മുൻപരിചയമില്ലാതെയെടുക്കുന്ന അഭിപ്രായമാണിത്. മുൻവിധികൾ വച്ചു പുലർത്തുന്ന വ്യക്തിയുടെ മുൻധാരണകൾ പലപ്പോഴും നേരിട്ടുള്ള തെളിവുകളേക്കാൾ കേട്ടുകേൾവി അടി സ്ഥാനത്തിലായിരിക്കുകയും പുതിയ അറിവുകൾക്കനുസരിച്ച് മാറുന്നതിനെ എതിർക്കുകയും ചെയ്യുന്നു.
ഒരു സംഘം ആളുകളുടെ ഉറച്ചതും മാറ്റമില്ലാത്തതുമായ സ്ഥിര രൂപ സ്വഭാവരീതികളാണ്. മുൻധാരണകളുടെ അടിസ്ഥാനം, വംശ ങ്ങൾ, വർഗ്ഗങ്ങൾ, സ്ത്രീകൾ എന്നിവരിൽ സ്ഥിരധാരണകൾ പല പ്പോഴും പ്രയോഗിക്കപ്പെടുന്നു. വർഷങ്ങളോളം കോളനിവൽക്ക രിക്കപ്പെട്ട ഇന്ത്യയെപ്പോലുളള രാജ്യത്ത് പല സ്ഥിരദ്ധാരണകളും ഭാഗികമായി കൊളോണിയൽ സൃഷ്ടിയാണ്. ചില സമുദായങ്ങളെ സൈനികവംശമായും മറ്റു ചിലരെ ഭീരുക്കളായും ചതിയരായും ചിത്രീകരിച്ചു. ഇന്ത്യക്കാരുടേയും ബ്രിട്ടീഷ്കാരുടേയും രചനക ളിൽ ചില വിഭാഗങ്ങളെ മൊത്തമായി അലസരും സുത്രശാലിക ളുമായി വർഗ്ഗീകരിച്ചിരിക്കുന്നു.
VII. 42 മുതൽ 45 വരെയുള്ള ചോദ്യങ്ങൾക്ക് 8 സ്കോർ വീതം
Question 42.
ജനസംഖ്യാ പരിവർത്തന സിദ്ധാന്തം വിശദീകരിക്കുക.
Answer:
ജനസംഖ്യാശാസ്ത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട സിദ്ധാന്തമാണ് ജനസംഖ്യാ പരിവർത്തന സിദ്ധാന്തം. സമൂഹവും ജനസംഖ്യാ വർധനവുമായി ബന്ധപ്പെട്ട് ഓരോ സവിശേഷ വികസനമാതൃക ഓരോ സമൂഹവും അനുവർത്തിക്കുന്നുവെന്നും ജനസംഖ്യാ വർധനവ് സർവതല സ്പർശിയായ സാമ്പത്തികവികസനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ സിദ്ധാന്തം അഭിപ്രായപ്പെടു ന്നു. ജനസംഖ്യാവർധനവിന് മുന്ന് അടിസ്ഥാന ഘട്ടങ്ങളുണ്ടെന്ന് ജനസംഖ്യാ ശാസ്ത്ര പരിവർത്തന സിദ്ധാന്തം പറയുന്നു. ഒന്നാം ഘട്ടത്തിൽ സാങ്കേതികമായി പിന്നോക്കാവസ്ഥയിലുള്ളതും അവി കസിതവുമായ ഒരു സമൂഹത്തിൽ താഴ്ന്ന ജനസംഖ്യാ വളർച്ച യാണുള്ളത്.
ജനനനിരക്കും, മരണനിരക്കും വളരെ കൂടുതലാ യതിനാൽ അവയുടെ വ്യത്യാസം കുറവായിരിക്കുകയും അ വളർച്ച നിരക്ക് കുറവായിരിക്കുകയും ചെയ്യും. മൂന്നാമത്തെ (അ വസാനത്തെ ഘട്ടത്തിലും വർധനവ് കുറവായിരിക്കും. വികസിത സമൂഹത്തിൽ മരണനിരക്കും ജനനനിരക്കും താരതമ്യേന കുറ വായതിനാൽ അവ തമ്മിലുള്ള വ്യത്യാസവും കുറവായിരിക്കും. ഈ രണ്ടു ഘട്ടത്തിനുമിടയിലുള്ള പരിവർത്തനഘട്ടത്തിൽ പിന്നോക്കാവസ്ഥ യിൽ നിന്ന് മുന്നോക്കാവസ്ഥ യിലേക്കു സമൂഹം നീങ്ങുന്നു. വലിയ തോതിലുള്ള ജനസംഖ്യാവർധനവ് ഈ ഘട്ടത്തിന്റെ സവിശേഷതയാണ്.
Question 43.
ഇന്ത്യൻ ഗോത്രസമുദായങ്ങളെ സ്ഥിരവിശേഷതകളുടെയും ആർജിത സവിശേഷതകളുടെയും അടിസ്ഥാനത്തിൽ വിശദീക രിക്കുക.
Answer:
സ്ഥിര സവിശേഷതകൾ
- ദേശം, ഭാഷ, കായിക സവിശേഷതകൾ, പാരിസ്ഥിതിക വാന
- ദേശാടിസ്ഥാനത്തിൽ
- ഗോരുജനതയിൽ 85% വും മധ്യ ഇന്ത്യയിലാണ് താമസിക്കു ന്നത്.
- 11% വടക്കു കിഴക്ക് സംസ്ഥാനങ്ങളിൽ
- 3% മറ്റു സ്ഥലങ്ങളിലായി കാണുന്നു.
- ആസ്സാം ഒഴികെ എല്ലാ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും മൊത്തം ജനസംഖ്യയിൽ 30% ഗോത്രവർഗ്ഗക്കാരാണ്.
- അരുണാചൽപ്രദേശ്, മേഘാലയ, മിസ്സോറാം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിൽ 60% മുതൽ 90% വരെ ഗോത്ര വർഗ്ഗക്കാരാണ്.
ഭാഷാടിസ്ഥാനത്തിൽ
4 വിഭാഗങ്ങളായി തരംതിരിക്കുന്നു.
ഇന്തോ ആര്യൻ
ദ്രാവിഡർ
ആസ്ട്രിക്
ടിബറ്റോ ബർമ്മൻ
കായികവും വംശീയവുമായ സവിശേഷതകളുടെ അടിസ്ഥാന ത്തിൽ 5 ആയി തരംതിരിച്ചിരിക്കുന്നു
നെഗ്രിറ്റോ
ആസ്ട്രലോയിഡ്
മംഗളോയിഡ്സ്
ദ്രാവിഡർ
ആര്യൻ
വലിപ്പാടിസ്ഥാനത്തിൽ
70 ലക്ഷത്തിലേറെ അംഗങ്ങളുള്ള വലിയ ഗോത്രങ്ങളും, 100 പേരിൽ താഴെയുള്ള ചെറിയ ഗോത്രങ്ങളും ഇന്ത്യയി
ആർജ്ജിത സവിശേഷതകൾ
ഉപജീവനമാർഗ്ഗം, ഹൈന്ദവ സമുഹത്തിലേക്കുള്ള സംയോ ജനം, ഇവ രണ്ടിന്റേയും സങ്കലനം.
ഉപജീവനത്തിന്റെ അടിസ്ഥാനത്തിൽ
- മീൻപിടുത്തക്കാർ
- ഭക്ഷണം ശേഖരിക്കുന്നവർ
- നായാട്ടുകാർ
- സ്ഥലമാറ്റ കൃഷിക്കാർ
- തോട്ടപ്പണിക്കാർ
- വാവാസിയ തൊഴിലാളികൾ
ഹൈന്ദവ സമൂഹത്തിലേക്കുള്ള സംയോജനത്തിന്റെ അടിസ്ഥാ നത്തിൽ
- ഹിന്ദുമതത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരു മുണ്ട്.
- പിന്നോക്ക ഹിന്ദുക്കളായി പരിഗണിക്കുന്നു .. താഴ്ന്ന പദവി
- ചിലതിന് ഉയർന്ന പദവി നൽകാറുണ്ട്.
Question 44.
ആഗോളവൽക്കരണത്തിന്റെ സാമ്പത്തിക മാനങ്ങൾ വിശദീക രിക്കുക.
Answer:
1) ഇലക്ട്രോണിക് സമ്പദ് വ്യവസ്ഥ
2) ഉദാരവൽകൃതമായ സാമ്പത്തിക നയം
3) ട്രാൻസ് നാഷണൽ കോർപറേഷനുകൾ
4) ആഗോളവൽകൃത സാമ്പത്തിക നയം
ആഗോളവൽക്കരണം സാമ്പത്തികമായ ഒരു പ്രതിഭാസം മാത്രമ ല്ലെന്ന് നാം കണ്ടുവല്ലോ. അതിനു വ്യത്യസ്ത മാനങ്ങളുണ്ട്. ആഗോളവൽക്കരണത്തിന്റെ സാമ്പത്തികമാറ്റം, സാങ്കേതികവും, രാഷ്ട്രീയവും, സാംസ്കാരികവുമായ മാനങ്ങളുടെ വിശദാംശ ങ്ങൾ നമുക്ക് പരിശോധിച്ചു നോക്കാം.
ആഗോളവൽക്കരണം : സാമ്പത്തിക മാനങ്ങൾ
ഇന്ത്യയിൽ ഉദാരവൽക്കരണം, ആഗോളവൽക്കരണം എന്നീ പദങ്ങൾ നാം പലപ്പോഴും ഉപയോഗിക്കാറുണ്ട്. അവ തമ്മിൽ പരസ്പര ബന്ധമുണ്ടെങ്കിലും വ്യത്യസ്തമായ ആശയങ്ങളാണ്. ഇന്ത്യ അതിന്റെ സാമ്പത്തിക നയത്തിൽ അടിസ്ഥാനപരമായ മാറ്റ ങ്ങൾ കൊണ്ടുവന്നത് 1991 മുതൽക്കാണ്. 1991-ൽ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഒരു പുതിയ പാക്കേജ് ഗവൺമെന്റ് പ്രഖ്യാ പിച്ചു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഉദാരവൽ ക്കരണം, ഉദാരവൽക്കരണ സാമ്പത്തികനയം, രാജ്യാന്തര കോർപ്പ റേഷനുകൾ, ഇലക്ട്രോണിക് സമ്പദ്വ്യവസ്ഥ, ജ്ഞാനസമ്പദ് വ്യവസ്ഥ, ധനകാര്യത്തിന്റെ ആഗോളീകരണം എന്നിവയാണ് ആഗോളവൽക്കരണത്തിന്റെ പ്രധാന സാമ്പത്തിക മാനങ്ങൾ.
1) ഉദാരവൽക്കരണ സാമ്പത്തിക നയം
1991-ലാണ് ഇന്ത്യാ ഗവൺ മെന്റ് ഉദാരവൽക്കരണ സാമ്പത്തിക നയങ്ങൾക്ക് രൂപം നൽകിയത്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ലോകവിപണിക്കു തുറന്നുകൊടുക്കുന്ന തീരുമാനങ്ങളാണ് ഉദാരവൽക്കരണ നയത്തിൽ ഉണ്ടായിരു ന്നത്. ഇത് ഇന്ത്യയുടെ പഴയ സാമ്പത്തിക നയത്തിന് അന്ത്വം കുറിച്ചു. പൊതുമേഖലയെ സംരക്ഷിക്കുകയും സ്വകാര്യ മേഖലയെ നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക നയമാണ് ഗവൺമെന്റ് അതുവരെ പിന്തുടരുന്നത്. സമ്പദ് വ്യവസ്ഥയുടെ മേൽ ഗവൺമെന്റിന് വലിയ നിയന്ത്രണം ഉണ്ടായിരുന്നു. വിദേശരാജ്യങ്ങളുടെ മത്സര ത്തിൽ നിന്ന് ഇന്ത്യൻ വിപണി യേയും ബിസ്സിനസ്സിനേയും സംരക്ഷിക്കുന്നതിനുവേണ്ടി ധാരാളം നിയമങ്ങൾ അത് നടപ്പിലാക്കിയിരുന്നു. ജനങ്ങളുടെ ക്ഷേമം പരിപാലിക്കുന്ന തിനും ഉറപ്പുവരുത്തുന്ന തിനും രാഷ്ട്രത്തിന് വലിയ പങ്കുണ്ടെന്ന് അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു. സ്വതന്ത്ര വിപണി എന്ന സങ്കൽപത്തിന് ഗവൺ മെന്റ് പ്രാധാന്വം നൽകിയിരുന്നില്ല.
എന്നാൽ ഉദാരവൽക്കരണം പഴയ സാമ്പത്തിക നയങ്ങളെ യെല്ലാം മാറ്റിമറിച്ചു. ഉദാരവൽക്കരണ നയങ്ങൾ സ്വതന്ത്ര വിപണിയ്ക്കാണ് ഊന്നൽ നൽകിയത്. വ്യാപാരത്തിനു മേലുള്ള നിയന്ത്രണങ്ങളും ധനകാര്യ നിയമങ്ങളും ഉദാരമാക്കുന്നതിനും എടുത്തുകളയുന്നതിനും അത് പ്രാധാന്യം നൽകി. ‘സാമ്പത്തിക പരിഷ്കാരങ്ങൾ’ എന്ന പേരിലും ഈ നടപടികൾ അറിയപ്പെട്ടു.
ഉദാരവൽക്കരണം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖല കളിലും പരിഷ്കാരങ്ങൾ കൊണ്ടുവന്നു. കൃഷി, വ്യവസായം, വാണിജ്യം, വിദേശനിക്ഷേപം, സാങ്കേതികവിദ്യ, പൊതുമേഖല, സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങിയവയി
ല്ലാം മാറ്റങ്ങളുണ്ടായി. ഇറക്കുമതി നിയന്ത്രണങ്ങൾ പിൻവലിക്കപ്പെട്ടു. ലൈസൻസിങ് സമ്പ്രദായം അവസാനി പിച്ചു. ലോക വിപണിയുമായുള്ള സംയോജനം ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്ന വിശ്വാസമാണ് ഉദാരവൽക്കരണ നയങ്ങൾക്കു പുറകിൽ ഉണ്ടായി രുന്നത്. അന്താരാഷ്ട്ര നാണനിധിപോലെയുള്ള സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കുക എന്നത് ഉദാരവൽക്കരണ പ്രക്രിയയുടെ ഒരു പ്രധാന ഘടകമാണ്. ചില ഉപാധികളോടെയാണ് ഇത്തരം വായ്പകൾ ലഭിക്കുന്നത്.
IMF നിർദ്ദേശിക്കുന്ന സാമ്പത്തിക നയ ങ്ങൾ നടപ്പിലാക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. സാമൂഹ്യ മേഖലയിലുള്ള ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിവയിലുള്ള രാഷ്ട്രത്തിന്റെ ചെലവുകൾ വെട്ടിക്കുറയ്ക്കുക, സബ്സിഡികൾ നിർത്തലാക്കുക തുടങ്ങിയ നിർദ്ദേശ ങ്ങളാണ് അതിലുൾപ്പെടുന്നത്. ലോകവ്യാപാര സംഘടന യുടെ ഈ നിർദ്ദേശങ്ങൾ അനുസരിക്കാൻ രാജ്യം നിർബ്ബന്ധിതമാകുന്നു.
2) രാജ്യാന്തര കോർപ്പറേഷനുകൾ
ആഗോളവൽക്കരണത്തിനു പുറകിലുള്ള മുഖ്യ ചാലകശക്തി രാജ്യാന്തര കോർപറേഷനുകളാണ്. ഒന്നിലധികം രാജ്യങ്ങളിൽ സാധനങ്ങൾ ഉല്പാദിപ്പിക്കുന്ന അല്ലെങ്കിൽ കമ്പോള സേവനം നടത്തുന്ന കമ്പനികളെയാണ് രാജ്യാന്തര കോർപ്പറേഷനുകൾ എന്ന് പറയുന്നത്. ലോകവ്യാപകമായി 70,000-ത്തോളം രാജ്യാ ന്തര കോർപ്പറേഷനുകൾ ഇപ്പോൾ പ്രവർത്തിച്ചുവരുന്നുണ്ട്. കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള, രാജ്യത്തിനു വെളിയിൽ ഒന്നോ രണ്ടോ ഫാക്ടറികൾ മാത്രമുള്ള, ധാരാളം ചെറുകിട കമ്പനികളും ഇതിലുണ്ട്. ലോകമെമ്പാടും അറിയപ്പെടുന്ന ധാരാളം വൻകിട കമ്പനി കളും TNC കളിൽ ഉൾപ്പെടുന്നുണ്ട്. കൊക്കോകോള ജനറൽ മോട്ടോഴ്സ്, കോൾഗേറ്റ്, പാമോലിവ്, കൊഡാക് മിറ്റ് സുബിഷി തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടവയാണ്. ആഗോള വിപണികളേയും ആഗോള ലാഭത്തേയുമാണ് ഈ കോർപ്പറേഷനുകൾ ലക്ഷ്യമിടുന്നത്. ചില ഇന്ത്യൻ കോർപ്പറേഷനുകളും രാജ്യാന്തര കോർപ്പറേഷനുകളായി മാറികൊണ്ടിരിക്കുകയാണ്.
3) ഇലക്ട്രോണിക് സമ്പദ്വ്യവസ്ഥ
സാമ്പത്തിക ആഗോളവൽക്കരണത്തിന്റെ മറ്റൊരു ഘടകമാണ് ഇലക്ട്രോണിക് സമ്പദ് വ്യവസ്ഥ. വിനിമയ രംഗത്തുണ്ടായ വിപ്ലവ മാണ് ഈ പുതിയ വികാസത്തിനു വഴിയൊരുക്കിയത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയ ഇലക്ട്രോണിക് വിനിമയ ശൃംഖലകൾ വ്യാപകമായതോടെ ലോകത്തിന്റെ ഏതു ഭാഗത്തേയ്ക്കും നിമിഷ നേരംകൊണ്ട് പണമയയ്ക്കാൻ ബാങ്കുകൾക്കും കോർപറേഷനു കൾക്കും ഫണ്ട് മാനേജർമാർക്കും വ്യക്തിഗത നിക്ഷേപകർക്കും സാധിച്ചു. കമ്പ്യൂട്ടർ മൗസിന്റെ ഒരു ക്ലിക്കുകൊണ്ട് കൈമാറ്റം ചെയ്യപ്പെടുന്ന ‘ഇലക്ട്രോണിക് പണത്തിന് അതിന്റേതായ നഷ്ട സാധ്യതകളുമുണ്ട്. ഓഹരി വിപണിയുടെ ഉയർച്ചയും താഴ്ചയും ഇതിനുദാഹരണമാണ്. വിദേശനിക്ഷേപകർ ഓഹരികൾ വാങ്ങി ലാഭമുണ്ടാക്കിയശേഷം വിറ്റഴിക്കുമ്പോൾ ഇന്ത്യൻ ഓഹരി വിപണിയിലുണ്ടാകുന്ന പെട്ടെന്നുള്ള ഇടിച്ചിലിന്റെ വാർത്തകൾ നാം കണ്ടുകൊണ്ടിരിക്കുന്നു വല്ലോ. ചുരുക്കത്തിൽ ഇലക്ട്രോണിക് സമ്പദ് വ്യവസ്ഥ പണത്തിന്റെ കൈമാറ്റം എളുപ്പമാക്കിത്തീർത്തു. ഒപ്പം നഷ്ടസാധ്യതകളും വർധിപ്പിച്ചു.
4) ഭാരരഹിത സമ്പദ്വ്യവസ്ഥ അഥവാ ജ്ഞാന സമ്പദ്വ്യവസ്ഥ. മുൻകാലങ്ങളിൽ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം കൃഷിയും വ്യവസായവുമായിരുന്നു. എന്നാൽ ആഗോള വൽക്കരണകാലത്ത് അതിന് മാറ്റം സംഭവിച്ചു. ഇപ്പോഴത്ത സമ്പദ്വ്യവസ്ഥ ഭാരരഹിത സമ്പദ്വ്യവസ്ഥ അഥവാ ജ്ഞാന സമ്പദ്വ്യവസ്ഥ യാണ്. കമ്പ്യൂട്ടർ സോഫ്റ്റ്വെയർ, മാധ്വമ – വിനോദ ഉല്പന്നങ്ങൾ, ഇന്റർ നെറ്റ് സേവനങ്ങൾ എന്നിങ്ങനെ വിവര അടിസ്ഥാനമാക്കിയുള്ള ഉല്പന്നങ്ങളുള്ള സമ്പദ് വ്യവസ്ഥ യെയാണ് ഭാരരഹിത സമ്പദ് വ്യവസ്ഥ എന്ന് പറയുന്നത്. ഭൗതിക വസ്തുക്കളുടെ രൂപകല്പന, വികസനം, സാങ്കേതിക, മാർക്കറ്റിംങ്ങ്, വില്പന, സേവനം എന്നിവയിൽ തൊഴിലാളികളും പ്രൊഫഷണലുകളും ഏർപ്പെടുന്ന സമ്പദ് വ്യവസ്ഥയാണ് ജ്ഞാനസമ്പദ് വ്യവസ്ഥ, ഭൗതിക വസ്തുക്കളുടെ ഉല്പാദനവും വിതരണവും മാത്രമല്ല അവർ നിർവ്വഹിക്കുന്നത്. കാറ്ററിങ് സർവ്വീസ് മുതൽ വിവാഹം പോലെയുള്ള വലിയ ചടങ്ങുകൾക്കും സമ്മേളനങ്ങൾ ക്കുമുള്ള സേവനം വരെ ഇത്തരം സമ്പദ് വ്യവസ്ഥയിൽ ഉൾപ്പെടുന്നു. കുറച്ചു വർഷങ്ങൾക്കു മുമ്പ് നാം കേട്ടിട്ടു പോലുമില്ലാത്ത ധാരാളം പുതിയ തൊഴിലുകളും ഈ സമ്പദ് വ്യവസ്ഥയിൽ നമുക്ക് കാണാം. ഉദാ. ഈവന്റ് മാനേജ്മെന്റ്
5) ധനകാര്യത്തിന്റെ ആഗോളവൽക്കരണം
വിവരസാങ്കേതികവിദ്യയിലുള്ള വിപ്ലവമാണ് ധനകാര്യത്തിന്റെ ആഗോളവൽക്കരണത്തിന് കാരണമായത്. ആഗോളമായി കൂട്ടി യിണക്കപ്പെട്ട ധനകാര്യ വിപണികൾ ഇലക്ട്രോണിക് സർക്യൂട്ടു കൾ വഴി നിമിഷനേരംകൊണ്ട് ആയിരം ദശലക്ഷം ഡോളറുകളുടെ കൈമാറ്റം നടത്തിവരുന്നു. മൂലധന വിപണികളിലും സെക്യുരിറ്റി വിപണികളിലും 24 മണിക്കൂറും വിപണനം നടക്കു ന്നുണ്ട്. ന്യൂയോർക്ക്, ടോക്കിയോ, ലണ്ടൻ എന്നിവയാണ് ധനകാര്യ വ്യാപാരത്തിന്റെ മുഖ്യ കേന്ദ്രങ്ങൾ. ഇന്ത്യയിൽ മുംബൈ രാജ്യ ത്തിന്റെ ധനകാര്യ തലസ്ഥാനമായി അറിയപ്പെടുന്നു.
Question 45.
ഏത് രീതിയിലാണ് വിപണി – ഗ്രാമ ആഴ്ച ചന്തകൾ പോലുള്ള ഒരു സാമൂഹിക സ്ഥാപനമാകുന്നത്? വിശദീകരിക്കുക.
Answer:
ഗ്രാമീണ ഇന്ത്യയിൽ കൃത്രിമമായ ഇടവേളകളിൽ പ്രത്യേകതരം വിപണികളും ഉണ്ടാവാറുണ്ട്. ഉദാ: കാലിച്ചന്തകൾ. ഈ ആനു കാലിക വിപണികൾ പ്രാദേശിക സമ്പദ് വ്യവസ്ഥകളെ തമ്മിൽ ബന്ധിപ്പിക്കുന്നു. പിന്നീടവയെ കൂടുതൽ ബൃഹത്തായ ദേശീയ സമ്പദ്വ്യവസ്ഥയുമായും നഗരങ്ങളുമായും പ്രധാന കേന്ദ്രങ്ങ ളുമായും ബന്ധിപ്പിക്കുന്നു. വാരാന്ത ഹാറ്റുകൾ ഇന്ത്യയിലെ ഗ്രാമ – നഗര പ്രദേശങ്ങളിലെ സ്ഥിരം കാഴ്ചയാണ്, വിപുലമായ കുടി യേറ്റം നടന്നിട്ടുള്ള ഗതാഗത വാർത്താവിനിമയ സംവിധാനങ്ങ ളുടെ അഭാവമുള്ള സമ്പദ്വ്യവസ്ഥ വികസിച്ചിട്ടില്ലാത്ത വന് .. ലമ്പ്രദേശങ്ങളിൽ പ്രത്യേകിച്ച് ആദിവാസികൾ താമസിക്കുന്നു. വാരാന്ത വിപണികളിൽ സാധനങ്ങളുടെ ക്രയവിക്രയത്തിന്റെയും സാമൂഹികവ്യവഹാരങ്ങളുടേയും മുഖസ്ഥാപനങ്ങളാണ്. തദ്ദേശ വാസികൾ തങ്ങളുടെ കാർഷിക വനവിഭവങ്ങളുടെ വിൽപ്പന യ്ക്കായി വ്യാപാരികളെ സമീപിക്കുകയും അവിടെനിന്ന് അവർ അവശ്യവസ്തുക്കളായ വളകൾ, ആഭരണങ്ങൾ എന്നിവ വാങ്ങു ന്നു. പക്ഷേ, ഇത്തരം ചന്തകളിലേക്കുള്ള പലരുടേയും വരവിന്റെ പ്രധാന ലക്ഷ്യങ്ങൾ ബന്ധുക്കളെ കാണുക, കല്യാണങ്ങൾ ശരി യാക്കുക, പരദൂഷണം പറയുക എന്നിങ്ങനെയുള്ള സാമൂഹിക ഇടപെടലുകളാണ്.