Plus Two Sociology Question Paper March 2022 Malayalam Medium

Reviewing Kerala Syllabus Plus Two Sociology Previous Year Question Papers and Answers March 2022 Malayalam Medium helps in understanding answer patterns.

Kerala Plus Two Sociology Previous Year Question Paper March 2022 Malayalam Medium

Part – I
A. 1 മുതൽ 6 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണത്തിന് ഉത്തരം എഴുതുക. 1 സ്കോർ വീതം. (4 × 1 = 4)

Question 1.
നമ്മൾക്ക് ഓരോരുത്തർക്കും ശവകാലത്ത് സാമൂഹിക വൽക്കരണ പ്രക്രിയയിലൂടെ ലഭ്യമാകുന്ന ഭൂപടമാണ് …………..
Answer:
Commonsense map

Question 2.
സമൂഹത്തെ കുറിച്ചുള്ള അപൂർണ്ണവും പക്ഷപാതപരവുമായ അറിവ് തരണം ചെയ്യാൻ നാം നമ്മെതന്നെ മറ്റുള്ളവരുടെ കണ്ണിലൂടെ നോക്കിക്കാണേണ്ടതുണ്ട്. ഇതിനെ ………… എന്ന് പറയുന്നു.
Answer:
Self-reflexivity

Question 3.
പ്രബലജാതി എന്ന ആശയം അവതരിപ്പിച്ചത് ………… ആണ്.
Answer:
എം. എൻ. ശ്രീനിവാസ്

Plus Two Sociology Question Paper March 2022 Malayalam Medium

Question 4.
വ്യക്തികളെ സമൂഹത്തിന്റെ എല്ലാ പ്രവൃത്തികളിൽ നിന്നും മാറ്റി നിർത്തുന്നതിനെ ………. എന്ന് പറയുന്നു.
Answer:
Social Exclusion

Question 5.
‘ഹരിജൻ’ എന്ന പദം മുന്നോട്ടുവെച്ചത് ……….. ആണ്.
Answer:
ഗാന്ധിജി

Question 6.
ഗവൺമെന്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഷെയറുകൾ വിറ്റ ഴിക്കുന്ന പ്രക്രിയയാണ്……….
Answer:
Disinvestment

B. 7 മുതൽ 10 വരെ എല്ലാ ചോലങ്ങൾക്കും ഉത്തരമെഴുതുക. 1 കാർ വീതം. (4 × 1 = 4)

Question 7.
സ്വകാര്യ ബുദ്ധിമുട്ടുകളും സാമൂഹിക പ്രശ്നങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠിച്ച അമേരിക്കൻ സമൂഹശാസ്ത്രജ്ഞനാണ് ………………
Answer:
സി. റൈറ്റ് മിൽസ്

Question 8.
സാമൂഹിക നവീകരണപ്രസ്ഥാനമായ ……………… ബംഗാളിൽ സ്ഥാ മിതമായി
(ആര്യസമാജം, പ്രാർത്ഥനാ സമാജം, ബ്രഹ്മസമാജം)
Answer:
ബ്രഹ്മസമാജം

Question 9.
സ്ത്രീകൾക്ക് വേണ്ടിയുള്ള ആദ്യത്തെ വിദ്യാലയം പൂനെയിൽ അരംടിപ്ലത് ……………… അണ്
(ജ്യോതിബാഫുലെ, രാജാറാം മോഹൻറായ്, റാനഡെ)
Answer:
ജ്യോതി ബാഫുലെ

Question 10.
ജനസംഖ്യയെ കുറിച്ചുള്ള പ്രബന്ധം (1798) എഴുതിയത് …………. ആണ്.
Answer:
റോബർട്ട് തോമസ്സ് മാത്യൂസ്

PART – II
A. 11 മുതൽ 15 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (3 × 2 = 6)

Question 11.
ജനസംഖ്യാ ലാഭവിഹിതം നിർവചിക്കുക.
Answer:
ജോലിയെടുക്കുന്നവരുടെ സംഖ്യ കൂടുതലാണെങ്കിൽ അതിനെ ജനസംഖ്യാ ലാഭവിഹിതം എന്ന് പറയുന്നു.

Question 12.
പിതൃസ്ഥാനീയ കുടുംബത്തെ നിർവചിക്കുക.
Answer:
വിവാഹശേഷം ദമ്പതികൾ ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നത് ഇതിനെ പിതൃസ്ഥാനീയ കുടുംബം എന്ന് പറയുന്നു. പിതാ യക കുടുംബത്തിൽ സ്വത്ത് അച്ഛനിൽ നിന്നും ആൺമക്കൾക്ക് ആയിരിക്കും. പിതൃസ്ഥാനീയ കുടുംബത്തിൽ അച്ഛന് അല്ലെ ങ്കിൽ കുടുംബത്തിലെ ഏറ്റവും മുതിർന്ന പുരുഷന് അധികാ

Question 13.
കോളനിവൽക്കരണം കൊണ്ടുണ്ടായ ഏതെങ്കിലും രണ്ട് സാംസ്കാരിക മാറ്റങ്ങൾ എഴുതുക
Answer:
സംസ്കൃതവല്ക്കരണം
ആധുനികവത്ക്കരണം

Question 14.
തൊഴിൽ ചംക്രമണത്തെക്കുറിച്ച് ഒരു ലഘുകുറിപ്പെഴുതുക.
Answer:
കർഷകതൊഴിലാളികൾ കൃഷിപ്പണി നടക്കുന്ന സമയത്ത് തൊഴി ലിനുവേണ്ടി സ്വന്തം ഗ്രാമത്തിൽ നിന്ന് അന്യഗ്രാമങ്ങളിലേക്ക് താൽക്കാലികമായ കുടിയേറ്റം നടത്തി കൃഷിപ്പണി കഴിഞ്ഞശേഷം സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു വരുന്നു. ഇതിനെയാണ് തൊഴി ലാളികളുടെ വ്യാപനം അല്ലെങ്കിൽ തൊഴിൽ ചംക്രമണം എന്നു പറയുന്നത്. കൃഷിയുടെ വാണിജ്യവത്ക്കരണമാണ് ഇത്തരത്തിൽ തൊഴിൽ ചംക്രമണംത്തിന് വഴി തെളിയിച്ചത്.

Plus Two Sociology Question Paper March 2022 Malayalam Medium

Question 15.
കോർപ്പറേറ്റ് സംസ്കാരം എന്നാലെന്ത്?
Answer:
അനിതരസാധാരണമായ സംഘടനാപാടവം കൊണ്ട് ബിസിനസ് മാനേജ്മെന്റ് കുടുംബങ്ങൾ ഉൽപ്പാദനക്ഷമതയും ലാഭവും വർധിപ്പിക്കുന്നു. ഉപഭോക്താക്കളുമായി നല്ല ബിസിനസ് ബന്ധ ങ്ങൾ അവർ വളർത്തിയെടുക്കുന്നു. ഇതിനെയാണ് കോർപ്പറേറ്റ് സംസ്കാരം എന്നുപറയുന്നത്. ഇത് തൊഴിലാളികളുടെ അർപ്പണ മനോഭാവവും ഉപഭോക്താക്കളുടെ സഹകരണവും വർധിപ്പി ക്കുന്നു. ഇത്തരം കമ്പനികൾ കമ്പനിയുടെ മൂല്യങ്ങൾക്കും പ്രവർത്തനശൈലിക്കും വലിയ പ്രാധാന്യം കൊടുക്കുന്നു.

B. 16 മുതൽ 18 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (2 × 2 = 4)

Question 16.
ആദിവാസികൾ അഭിമുഖീകരിക്കുന്ന ഏതെങ്കിലും 2 പ്ര ങ്ങൾ എഴുതുക.
Answer:
ദാരിദ്രം
അധികാരരാഹിത്യം

Question 17.
സാമൂഹിക അസമത്വം എന്നാൽ എന്ത്?
Answer:
സാമൂഹിക വിഭവങ്ങൾ ലഭ്യമാകുന്നതിലുള്ള അസമത്വത്തിന്റെ രീതിയാണ് സാമൂഹിക അസമത്വം എന്ന് പറയുന്നത്.

Question 18.
പ്രബല ജാതിയെ നിർവചിക്കുക.
Answer:
എണ്ണത്തിൽ അധികമുള്ളവരും, സമ്പത്ത് കൂടുതലുള്ളവരും രാഷ്ട്രീയാധികാരമുള്ളവരുമായ ജാതിക്കാരെ പ്രബല ജാതി എന്ന് പറയുന്നു.
ഉദാ: ബീഹാറിലേയും യു പി യിലേയും യാദവന്മാർ, കർണ്ണാട കത്തിലെ ബൊക്കലിഗന്മാർ, മഹാരാഷ്ട്രയിലെ മറാത്തകൾ എന്നീ ജാതിക്കാർ

PART – III
A. 19 മുതൽ 23 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം. (3 × 4 = 12)

Question 19.
സാമൂഹിക ഭൂപടവും ഭൂമിശാസ്ത്ര ഭൂപടവും തമ്മിൽ വേർതിരി ക്കുക.
Answer:
സാമുഹിക ഭൂപടം

  • സമൂഹത്തിൽ ഒരു വ്യക്തിയുടെ സ്ഥാനം എന്താണെന്ന് കാണിച്ചു തരുന്നു.
  • സമൂഹത്തിലെ മറ്റുള്ളവരുമായി ബന്ധപ്പെട്ടു കൊണ്ട് സ്വന്തം സ്ഥാനം നിർണ്ണയിക്കാൻ സഹായിക്കുന്നു.

ഭൂമിശാസ്ത്രപരമായ ഭൂപടം

  • നിങ്ങളുടെ പ്രദേശത്തിന്റെ സ്ഥാനം നിർണ്ണയിക്കുന്നു.
  • നിങ്ങളുടെ പ്രദേശത്തിന്റെ സ്വഭാവം നിർണ്ണിയിക്കുന്നു.

Question 20.
അണുകുടുംബം, കൂട്ടുകുടുംബം എന്നിവയെ വേർതിരിക്കുക.
Answer:
ഏറ്റവും ചെറിയ കുടുംബമാണ് അണുകുടുംബം. പ്രാഥമിക കുടുംബം എന്നും ഇതിനെ വിളിക്കാറുണ്ട്. മാതാപിതാക്കന്മാരും അവരുടെ മക്കളുമാണ് അണുകുടുംബത്തിലെ അംഗങ്ങൾ, അണുകുടുംബത്തിൽ രണ്ടു തലമുറകളിലെ അംഗങ്ങൾ ഉണ്ടാ യിരിക്കും.

അണുകുടുംബത്തിന്റെ നേർവിപരീതമാണ് വിസ്തൃത കുടും ബം. കൂട്ടുകുടുംബം എന്ന പേരിലാണ് ഇത് പൊതുവെ അറി യപ്പെടുന്നത്. വിസ്തൃത കുടുംബം പല തരത്തിലുണ്ട്. അവയിൽ ഒന്നിലധികം ദമ്പതികളും രണ്ടിലധികം തലമുറകളും ഒരുമിച്ച് ജീവിക്കുന്നു. ഇത് ഒരുകൂട്ടം സഹോദരന്മാരും അവരുടെ സ്വന്തം കുടുംബങ്ങളുമാകാം. അല്ലെങ്കിൽ തങ്ങളുടെ മക്ക ളോടും മരുമക്കളോടും അവരുടെ കുടുംബങ്ങളോടും കൂടെ യുള്ള വൃദ്ധദമ്പതിമാരാകാം. വിസ്തൃത കുടുംബത്തെ ഇന്ത്യ യുടെ ലക്ഷണമായാണ് പലപ്പോഴും കാണാറുള്ളത്. എന്നാൽ അതൊരിക്കലും പ്രബലമായൊരു കുടുംബരൂപമായിരുന്നില്ല. സമൂഹത്തിലെ ചില വിഭാഗങ്ങൾക്കിടയിലും ചില പ്രദേശങ്ങ ളിലും മാത്രമായി അത് ഒതുങ്ങി നിൽക്കുകയായിരുന്നു. വിസ്തൃത കുടുംബം ഇപ്പോഴും പ്രബലമായ ഒരു കുടുംബരു

Question 21.
ഗാർഹികാടിസ്ഥാനത്തിലുള്ള തൊഴിലിന്റെ ദോഷവശങ്ങൾ വിവ രിക്കുക.
Answer:
സ്ത്രീകളും കുട്ടികളും ബീഡി, ചന്ദനത്തിരി, ലേസ്, ബാക്കേ ഡുകൾ, തഴപ്പായകൾ എന്നിവ നിർമ്മിക്കുന്നുണ്ട്. വൻകിട കമ്പ നികളുടെ ഏജന്റുമാർ അസംസ്കൃതവസ്തുക്കൾ അവർക്ക് ലഭ്യ മാക്കുകയും വീട്ടിലിരുന്ന് അത് നിർമ്മിക്കാൻ സ്ത്രികളേയും കുട്ടികളേയും നിയോഗിക്കുകയും ചെയ്യുന്നു. ജോലി പൂർത്തി യാകുമ്പോൾ ഏജന്റുമാർ ചെന്ന് പ്രതിഫലം നൽകി ഉൽപ്പന്നം കൊണ്ടുപോവുന്നു.

ഇളം പുകയില ഇലകൾ സ്വകാര്യ ദല്ലാളന്മാരിൽ നിന്നോ വനം വകുപ്പിൽ നിന്നോ സംഭരിച്ചാണ് ബിഡി നിർമ്മാണപ്രക്രിയ തുട ങ്ങുന്നത്. ഈ ഇലകൾ സ്ത്രീകൾക്കും കുട്ടികൾക്കും നൽകു ന്നു. ഈ ഇലകൾ പതം വരുത്തി ബീഡി ചുരുട്ടുവാൻ പാക ത്തിൽ വെട്ടിയെടുക്കണം. ബിഡിയിലയിൽ പുകയില നിറച്ച് നിർമ്മാണകേന്ദ്രത്തിൽ വച്ച് ചുരുട്ടി നൂലുകൊണ്ട് കെട്ടുന്നു. ഇങ്ങനെ ചുരുട്ടിയ ബീഡികൾ കോൺട്രാക്ടർമർ ഫാക്ടറിയിൽ എത്തിച്ച് ഉൽപ്പന്നത്തിന്റെ പേരെഴുതി ലേബലൊട്ടിക്കുന്നു. ഫാക്ടറിയുടമകൾക്ക് കിട്ടുന്ന ലാഭം ഭീമവും തൊഴിലാളികൾക്ക് കിട്ടുന്ന സംഖ്യ തുച്ഛവുമാണ്. ബീഡി നിർമ്മാണത്തിന് വരുന്നവർ വിധവകളും പഠിപ്പ് നിർത്തിയ പെൺകുട്ടികളും ആയിരിക്കും. അതിനാൽ അവർക്ക് അവകാ ശങ്ങൾ നേടിയെടുക്കാനുള്ള സംഘടിത ശക്തി നന്നേ കുറ വാണ്

Question 22.
സ്വതന്ത്ര ഇന്ത്യയിലെ ബഹുജന മാധ്യമങ്ങളെ കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ബഹുജനമാധ്യമങ്ങളുടെ വളർച്ച ജനങ്ങളിൽ സ്വയംപര്യാപ്തത വളർത്തിയെടുക്കുന്നതിനും, ജനങ്ങൾ ദേശീയ വികസനത്തിനു വേണ്ടി പ്രവർത്തിയ്ക്കുന്നതിനും കാരണമായി. സർക്കാരിന്റെ വികസന പരിപാടികളെക്കുറിച്ച് ജനങ്ങൾക്ക് വിവരം നൽകു ന്നതിന് കാരണമായി. തൊട്ടുകൂടായ്മ, ശൈശവ വിവാഹം, വിധവകൾക്കുള്ള വിലക്കുകൾ, സമൂഹത്തിലുള്ള ദുരാചാരങ്ങ ളാണെന്ന ബോധം ജനങ്ങളിലുണ്ടാക്കിയെടുത്തു. ആധുനിക വ്യവസായ വത്കൃത സമൂഹത്തിൽ ബഹുജനമാധ്യമങ്ങൾ ശാസ്ത്രീയമായ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിനും, യുക്തിപൂർവ്വ മായ സമൂഹത്തിന്റെ വളർച്ചയ്ക്കും കാരണമായി. സ്വതന്ത്ര ഇന്ത്യയിലെ പ്രധാന രണ്ട് ബഹുജനമാധ്യമം താഴെപ്പ യുന്നവയാണ്.
1. റേഡിയോ (Radio)
2. ടെയിവിഷൻ (Television)

1. റേഡിയോ (Radio)
1920 – ൽ കൽക്കത്ത,
ചെന്നൈ നഗരങ്ങളെ അടിസ്ഥാന പെടുത്തിയുള്ള പ്രക്ഷേപണ ക്ലബ്ബുകളുടെ ആഭിമുഖ്യത്തി ലാണ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. 1940 – കളിൽ ‘ഹാം’ ഒരു മികച്ച പ്രക്ഷേപണ സംവിധാനമായി മാറി. രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യശക്തികളുടെ ഏഷ്യയിലെ പ്രധാന പ്രചരണമാധ്യമമായിരുന്നു റേഡിയോ. 1947 ൽ ഇന്ത്യയിൽ ആകെ 6 റേഡിയോ സ്റ്റേഷനുകളാണ് ഉണ്ടായി രുന്നത്. പ്രധാന നഗരങ്ങളിലാണ് അവ സ്ഥിതി ചെയ്തിരു ന്നത്. നഗരവാസികൾക്ക് മാത്രമേ അതിന്റെ പ്രയോജനം ലഭിച്ചിരുന്നുള്ളൂ. വാർത്തകൾക്കും സമകാലിക സംഭവ ങ്ങൾക്കും ചർച്ചകൾക്കുമായിരുന്നു പരിപാടികളിൽ മുൻതൂക്കം. റേഡിയോ- രണ്ടായിരാമാണ്ട് ആയപ്പോഴേക്കും ഏകദേശം 110 മില്യൻ വീടുകളിലും 24 ഭാഷകളിലും 146 വാമൊഴിക ളിലുമുള്ള റേഡിയോ സംപ്രഷണം ശ്രദ്ധിച്ചിരുന്നു. ഇതിന്റെ 1/3 ഭാഗവും ഗ്രാമീണ മേഖലയിലുള്ള വീടുകളി ലാണ്.

2. ടെയിവിഷൻ (Television)
1959 – ൽ ഇന്ത്യയിൽ ടെലിവിഷൻ അവതരിപ്പിച്ചു. 1976 – ഓടു കൂടി ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ‘സാറ്റ്ലൈറ്റ് ടെലിവിഷൻ ഇൻസ്ട്രക്ഷണൽ എക്സ്പെരി മിസ് ടി.വി. പരിപാടികൾ സംപ്രേക്ഷണം ചെയ്യാനാരംഭിച്ചു. 1975-ൽ ഡൽഹി, മുംബൈ, ശ്രീനഗർ, അമൃതസർ തുട ങ്ങിയ നഗരങ്ങളിൽ ദൂരദർശന്റെ കീഴിലുള്ള ടെലിവിഷൻ സ്റ്റേഷനുകൾ പ്രവർത്തനം നടത്തിയിരുന്നു. ഒരു വർഷം കൊണ്ട് കൽക്കത്ത, ചെന്നൈ, ജലന്തർ തുടങ്ങിയ സ്ഥല ങ്ങളും ഈ ഗണത്തിൽ സ്ഥാനം പിടിച്ചു. കുട്ടികൾ, സ്ത്രീകൾ, കർഷകർ തുടങ്ങിയവർക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികളെല്ലാം ഈ ടി.വി. ചാനലുകൾ സംപ്രേ ഷണം ചെയ്യാനാരംഭിച്ചു.

Plus Two Sociology Question Paper March 2022 Malayalam Medium

Question 23.
ഗോത്രവർഗ്ഗ പ്രസ്ഥാനങ്ങളെകുറിച്ച് ചുരുക്കി വിവരിക്കുക.
Answer:
ഗോത്രവർഗ്ഗ പ്രസ്ഥാനങ്ങൾ
സന്താൾ, ഹോസ്, ഓറോവോൺ, മുണ്ട് തുടങ്ങിയവയാണ് രാജ്യത്തെ പ്രധാന ഗോത്രവിഭാഗങ്ങൾ. അവർക്ക് പൊതുവായ പ്രശ്നങ്ങളുണ്ട്. പക്ഷേ അവർ തമ്മിലുള്ള വ്യത്യാസങ്ങളും പ്രധാ നമാണ്. മധ്യേന്ത്യയിലെ ഗോത്രമേഖലയിൽ നിരവധി ഗോത്ര സ്ഥാനങ്ങൾ രൂപം കൊണ്ടിട്ടുണ്ട്. പുതിയ സംസ്ഥാനമായ ജാർഖണ്ഡിലാണ് കൂടുതൽ ഗോത്രവർഗ പ്രസ്ഥാനങ്ങൾ ഉള്ള ത്. ജാർഖണ്ഡ് പ്രദേശത്തെ പ്രസ്ഥാനങ്ങൾക്ക് നൂറ് വർഷത്തെ ചരിത്രമുണ്ട്. ബിർസമുണ്ട എന്ന നേതാവാണ് അതിന് തുടക്കം കുറിച്ചത്. മരണശേഷം അദ്ദേഹം അവരുടെ ഒരു ആരാധനാബി ബംമായി മാറി. ജാർഥ്ഡിലുടനീളം അദ്ദേഹത്തെപ്പറ്റിയുള്ള കഥ കളും പാട്ടുകളും പ്രചരിച്ചു. ബീഹാറിൽ ക്രൈമിഷനറിമാ രാണ് സാക്ഷരതാ പ്രവർത്തനവുമായി ഗോത്രവർഗ്ഗക്കാരുടെ ഇട യിലേക്ക് ഇറങ്ങിച്ചെന്നത്.

അഭ്യസ്തവിദ്യരായ ആദിവാസികൾ അവരുടെ ചരിത്രം സംബ ന്ധിച്ചും അതു സംബന്ധിച്ച ഐതിഹ്യങ്ങളെക്കുറിച്ചും ഗവേ ഷണം നടത്തുവാൻ ആരംഭിച്ചു. ഗോത്രപാരമ്പര്യങ്ങളെപ്പറ്റിയും സാംസ്കാരികാചാരങ്ങളെപ്പറ്റിയും അവർ വിവരങ്ങൾ ശേഖരി ച്ചു. വിവിധ മാർഗ്ഗങ്ങളിലൂടെ വസ്തുതകൾ പ്രചരിപ്പിക്കുകയും സ്വന്തം സമൂഹത്തെക്കുറിച്ച് ഏകീകൃതമായ ഒരു അവബോധം സൃഷ്ടിക്കുകയും ചെയ്തു.

സർക്കാർ ജോലികളിൽ ധാരാളം ആദിവാസികൾ നിയമിക്കപ്പെ ട്ടു. തുടർന്ന് മധ്യവർഗ ആദിവാസി വിദഗ്ധരുടെ നേതൃത്വം നില വിൽ വന്നു. പിന്നീട് വന്നത് സ്വതന്ത്ര സംസ്ഥാനം എന്ന ആവ ശ്യമായിരുന്നു. ‘ദിസ് എന്ന പണമിടപാട് നടത്തുന്ന കുടി യേറ്റ വ്യവസായികളെ ആദിവാസികൾ വെറുത്തിരുന്നു. കുര മായ ‘ദിക്കുകൾ’ ആദിവാസികളെ ഉപദ്രവിക്കുകയും സമ്പത്ത് കവരുകയും ചെയ്തു. ഖനനം, വൃവസായം എന്നീ മേഖലക ളിൽ അവർ ആധിപത്യം സ്ഥാപിച്ചു. അവർ വലിയ തോതിൽ ഭൂവുടമകളായി മാറി. പിന്നെ മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെ ടുന്നവരായിത്തീർന്നു ആദിവാസികൾ, ആദിവാസികളെ സംഘ ടിപ്പിച്ച് കൂട്ടായ്മ രൂപീകരിച്ച് സ്വന്തമായി ഒരു സംസ്ഥാനം നേടി യെടുക്കാൻ ഈ പരാധീനതകൾ സഹായകമായി.

B. 24 മുതൽ 25 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരെണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ. (1 × 4 = 4)

Question 24.
അശ്വകരം എന്നാലെന്ത് ? ഈ ആശയം അവതരിപ്പിച്ച സമൂഹ ശാസ്ത്രജ്ഞന്റെ പേരെന്താണ്?
Answer:
വിപണിയിൽ വ്യക്തികൾക്ക് അവരുടേതായ താല്പര്യങ്ങളുണ്ട്. വ്യക്തികളുടെ വിപണിയിലുള്ള സ്വന്തം താല്പര്യങ്ങൾ സംരക്ഷി ക്കപ്പെടുമ്പോൾ അത് സമ്പദ് വ്യവസ്ഥയ്ക്കു മുതൽക്കൂട്ടാകു ന്നു. സമ്പദ്വ്യവസ്ഥയെ പരിരക്ഷിക്കപ്പെടുകയും സമൂഹത്തിന്റെ സമ്പത്ത് കൂട്ടുകയും ചെയ്യുന്നു. ഇപ്രകാരം പ്രത്യക്ഷത്തിൽ കാണാൻ സാധിയ്ക്കാത്തതും വ്യക്തിയ്ക്ക് ഗുണപ്രദമായതും സമൂഹത്തിന് പരോക്ഷമായി ഗുണപ്രദമാകുന്നതുമായ ശക്തി യെയാണ് അദൃശ്യകരം എന്നുപറയുന്നത്.
അദൃശ്യകരം (Invisible Hand) എന്ന ആശയം അവതരിപ്പിച്ചത് ആഡംസ്മിത്ത് ആണ്. ആഡംസ്മിത്ത് തന്റെ “വെൽത്ത് ഓഫ് നേഷൻസ്” എന്ന പുസ്ത കത്തിലാണ് അദൃശ്യകരത്തെക്കുറിച്ച് പറഞ്ഞത്.

Question 25.
ജാതിവ്യവസ്ഥ ഒരു വിവേചന സമ്പ്രദായം എന്ന നിലയിൽ വിവ രിക്കുക
Answer:
അന്യഗ്രൂപ്പിനോടോ വ്യക്തിയോടോ നടത്തുന്ന ഏകപക്ഷീയവും പക്ഷപാതപരവുമായ പെരുമാറ്റത്തെ സൂചിപ്പിക്കുന്നതാണ് വിവേ ചനം. ലിംഗത്തിന്റേയോ സമുദായത്തിന്റെയോ പേരിൽ ഒരു വ്യക്തിക്ക് ജോലി നിഷേധിക്കപ്പെടുമ്പോൾ വിവേചനം സംഭവി ക്കുന്നു. വിവേചനങ്ങൾ പലപ്പോഴും പരസ്യമായും സ്പഷ്ട മായും പ്രസ്താവിക്കാറില്ല. വിവേചനം നടത്തുന്നതിന് പല മാർഗ്ഗ ങ്ങളിൽ കൂടി ന്യായീകരണം കണ്ടെത്തും. ജാതിയുടെ അടിസ്ഥാ നത്തിൽ ഒരു വ്യക്തിക്ക് ഒരു പ്രത്യേക ജോലി നൽകാതിരിക്കും. എന്നാൽ യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞ ടുപ്പെന്ന് വിശദീകരണവും വരും.

PART – IV
A. 26 മുതൽ 29 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 3 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (3 × 6 = 18)

Question 26.
വസ്തുവൽക്കരണം എന്ന ആശയത്തെ ഉദാഹരണസഹിതം വിശ മാക്കുക.
Answer:
മുതലാളിത്ത സമൂഹത്തിന്റെ രണ്ടു സവിശേഷതകളാണ് വസ്തു വൽക്കരണവും ഉപഭോഗവും. മുതലാളിത്ത വ്യവസ്ഥ ലോക മെമ്പാടും വളർന്നു വന്നതോടെ വിപണികൾ എല്ലാ സ്ഥലങ്ങളി ലേക്കും വ്യാപിക്കാൻ തുടങ്ങി. ജീവിതത്തിന്റെ എല്ലാ മേഖലക ളിലും വിപണികൾ കടന്നുവന്നു. ഇതോടെ വസ്തുവൽക്കരണം എന്ന പ്രക്രിയയും ആരംഭിച്ചു. മുമ്പ് വിപണികളിൽ കച്ചവടം ചെയ്യാതിരുന്ന സാധനങ്ങൾ ചരക്കുകൾ അഥവാ വില്പന വസ്തുക്കൾ ആകുമ്പോഴാണ് വസ്തുവൽക്കരണം സംഭവിക്കു ന്നത്. ചരക്കല്ലാത്ത ഒരു വസ്തുവിനെ ചരക്കാക്കി മാറ്റുകയും കമ്പോള സമ്പദ്വ്യവസ്ഥയുടെ ഭാഗമാക്കിത്തീർക്കുകയും ചെയ്യുന്ന പ്രക്രിയയാണിത്. ഉദാഹരണത്തിന് കുടിവെള്ളം പണ്ട് വില്പന ചരക്കായിരുന്നില്ല. ആരും കുടിവെള്ളം കച്ചവടം ചെയ്തിരുന്നില്ല. കുടിവെള്ളത്തെ കുപ്പിയിലാക്കി വിപണികളിൽ വിപണനം ചെയ്യുമ്പോൾ അത് ചരക്കായി മാറുന്നു. അതിന്റെ വസ്തുവൽക്കരണം സംഭവിക്കുന്നു. അതുപോലെ അദ്ധ്വാനം, തൊഴിൽ വൈദഗ്ധ്യം എന്നിവ വിൽക്കാൻ കഴിയുന്ന വസ്തു ക്കളായി മാറിക്കഴിഞ്ഞു.

Question 27.
ഹരിത വിപ്ലവത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ വിലയിരു ത്തുക.
Answer:
ഹരിതവിപ്ലവത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ

  • ഇടത്തരം കർഷകർക്കും വൻ ഭൂവുടമകൾക്കും മാത്രമാണ് ഹരിതവിപ്ലവം കൊണ്ട് ഗുണമുണ്ടായത്.
  • കുടിയാന്മാർക്ക് കൃഷിഭൂമി പാട്ടത്തിന് ലഭിക്കാതെ വന്നു.
  • സേവനജാതിക്കാർക്ക് തൊഴിലില്ലാത്ത അവസ്ഥ ഉണ്ടായി.
  • കർഷകർക്ക് വേതനം പണമായി കിട്ടാൻ തുടങ്ങിയത് അവ രുടെ സാമ്പത്തിക അവസ്ഥ പരിതാപകരമാക്കി.
  • കൃഷിയുടെ വാണിജ്യവത്കരണവും ‘ഏകവിള സമ്പ്രദാ യവും നിമിത്തം കാർഷികോല്പന്നങ്ങൾക്ക് വിലയിടുവു ണ്ടായത് കർഷകരുടെ സാമ്പത്തിക തകർച്ചയ്ക്ക് കാരണ മായി.
  • ഹരിതവിപ്ലവം പ്രാദേശിക അസമത്വങ്ങൾ’ വർദ്ധിയ്ക്കാൻ കാരണമായി.

Question 28.
ഇന്ത്യയിൽ കോളനിവൽക്കരണം മൂലമുണ്ടായ ഏതെങ്കിലും 2 ഘടനാപരമായ മാറ്റങ്ങൾ വിശദീകരിക്കുക.
Answer:
ഇന്ത്യയിൽ കോളനിവത്കരണം മൂലമുണ്ടായ രണ്ട് ഘടനാപര
മായ മാറ്റങ്ങൾ താഴെപ്പറയുന്നവയാണ്.
1. വ്യവസായവത്കരണം
2. നഗരവത്കരണം

1. വ്യവസായവത്കരണം (ndustrialisation)
വ്യവസായരംഗത്തെ വളരെപ്പെട്ടെന്ന് അടിമുടി മാറ്റിമറിച്ച ഒരു കൂട്ടം മാറ്റങ്ങളാണ് വ്യവസായവത്ക്കരണം, യന്ത്ര ങ്ങളുടെ ഉപയോഗവും, യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിന് നീരാവിയും, വൈദ്യുതിയും ഉപയോഗിക്കുന്ന രീതിയു മെല്ലാം വ്യവസായവത്കരണത്തിന്റെ പ്രത്യേകതകളാണ്.

2. നഗരവത്കരണം (Urbanisation)
ഗ്രാമപ്രദേശങ്ങളിൽ നിന്നും നഗരപ്രദേശങ്ങളിലേയ്ക്കുള്ള ജനങ്ങളുടെ വൻതോതിലുള്ള കുടിയേറ്റമാണ് നഗരവത് രണം. വ്യവസായവത്ക്കരണവും നഗരവത്കരണവും പര സ്പരബന്ധിതമായ പ്രക്രിയകളാണ്. ആധുനിക വ്യവസാ യവത്കൃത സമൂഹത്തിൽ ഭൂരിഭാഗം ജനങ്ങളും ഫാക്ടറി കളിലോ, ഓഫീസുകളിലോ, കടകളിലോ ജോലിയെടുക്കു ന്നു. കൃഷിക്കാർ കുറവാണ്. വ്യവസായശാലകൾക്ക് ചുറ്റു മുള്ള സ്ഥലത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്നു; ജനസാന്ദ്രത വളരെ കൂടുതലാണ്; വ്യവസായശാലകൾക്ക് തൊട്ടടു ത്തുള്ള പ്രദേശങ്ങളിലേക്ക് ജനങ്ങൾ തൊഴിലിനു വേണ്ടി യും, കൂടുതൽ ജീവിത സൗകര്യങ്ങൾക്കു വേണ്ടിയും, വിദ്യാഭ്യാസത്തിനു വേണ്ടിയും കുടിയേറിപ്പാർക്കുന്നു. വിവ സായശാലകളുള്ളവയും, ഭരണസിരാകേന്ദ്രങ്ങളുമായതു മായ ബോംബെ, മദ്രാസ്, കൽക്കത്ത തുടങ്ങിയവ വൻന ഗരങ്ങളായി മാറി. പഴയ വ്യവസായ കേന്ദ്രങ്ങളായിരുന്ന സൂററ്റ്, മലിപട്ടണം എന്നിവ വ്യവസായവത്ക്കരിക്ക ട്ടു. ബ്രിട്ടീഷ് വ്യവസായവത്ക്കരണത്തിന്റെ ഫലമായി ഇന്ത്യ യിലെ കുടിൽ വ്യവസായങ്ങൾ നശിച്ചു. വ്യവസായവത് രണത്തിന്റെ ഫലമായി പുതിയ സാമൂഹിക ബന്ധങ്ങളും പുതിയ സാമൂഹിക ഗണങ്ങളും ഉടലെടുത്തു. ഇന്ത്യൻ സമൂഹത്തിന്റെ ഘടനയിൽ വിത്യാസം വന്നു. ബോംബെ, മദ്രാസ് തുടങ്ങിയ വൻനഗരങ്ങൾക്ക് ഇന്ത്യയിലെ സാമ്പ ത്തികവ്യവസ്ഥയിൽ വലിയ സ്വാധീനമുണ്ടായി. ഈ നഗര ങ്ങൾ കുറഞ്ഞ ചിലവിൽ അസംസ്കൃതവസ്തുക്കൾ കയ റ്റുമതി ചെയ്യുകയും പുതിയ ഉല്പന്നങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്തു.

  • ബോംബെ പരുത്തി കയറ്റുമതി ചെയ്തു.
  • കൽക്കത്ത ഡണ്ടിയിലേക്ക് ചണം കയറ്റുമതി ചെയ്തു.
  • മദ്രാസ് പഞ്ചസാര, നിലം, പരുത്തി, ഡൈകൾ (ചാ യക്കൂട്ടുകൾ എന്നിവ കയറ്റുമതി ചെയ്തു.

Question 29.
ഗ്രാമപഞ്ചായത്തിന്റെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വിശദമാക്കുക.
Answer:
ഭരണഘടനാവ്യവസ്ഥകൾ പ്രകാരം എല്ലാ സംസ്ഥാന സർക്കാ രുകളും തങ്ങളുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും പഞ്ചായത്തുകൾക്ക് കൂടി വീതിച്ച് നൽകേണ്ടതാണ്. അവരുടെ ഉത്തരവാദിത്തങ്ങൾ താഴപ്പറയുന്നവയാണ്.

  • സാമ്പത്തിക വികസനത്തിനായുള്ള പ്ലാനുകളും സ്കീമു കളും തയ്യാറാക്കുക.
  • സാമൂഹ്യനീതി വിപുലമാക്കുന്നതിനുള്ള സ്കീമുകൾ പ്രോത്സാഹിപ്പിക്കുക.
  • ശരിയായ രീതിയിൽ നികുതി, ഡ്യൂട്ടികൾ, ഫീസ് തുടങ്ങി യവ പിരിക്കുക.
  • പ്രാദേശിക ഭരണാധികാരികൾക്ക് സാമ്പത്തിക ഉത്തരവാ ദിത്തങ്ങൾ നിർവഹിക്കുന്നതിന് ആവശ്വമായ സഹായം നൽകുക.
  • ശ്മശാന പരിപാലനം, ജനനമരണകൾക്ക് സൂക്ഷിക്കൽ, മെറ്റേണിറ്റി കേന്ദ്രങ്ങൾ, ശിശുക്ഷേമകേന്ദ്രങ്ങൾ, കുടുംബ ക്ഷേമ പരിപാടികൾ, കാർഷിക പ്രവർത്തനങ്ങൾ തുടങ്ങി യവ പഞ്ചായത്തുകൾക്ക് കീഴിൽ നിലനിർത്തണം.
  • പ്രാദേശിക റോഡുകൾ, കിണറുകൾ, പൊതുകുളങ്ങൾ, വിദ്വാലയങ്ങൾ, പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുട ങ്ങിയവയുടെ നിർമ്മാണം തെരെഞ്ഞെടുക്കപ്പെട്ട പ്രതിനി ധികളുടെ ഉത്തരവാദിത്തമാണ്. IRDP, ICDS പരിപാടി കൾക്ക് അവർ നേതൃത്വം നൽകണം.

സാമൂഹ്യക്ഷേമം നടപ്പിൽ വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ

  • ശ്മശാനങ്ങൾ നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുക.
  • ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യുക.
  • മെറ്റേണിറ്റി കേന്ദ്രങ്ങളും ശിശുക്ഷേമകേന്ദ്രങ്ങളും സ്ഥാപി ക്കുക.
  • പ്രാദേശിക റോഡുകൾ പരിപാലിക്കുക, കന്നുകാലി സംര ക്ഷണം, കാർഷിക പ്രവർത്തനം എന്നിവ നടത്തുക.
  • കുടുംബാസൂത്രണ പരിപാടികൾക്ക് പ്രചാരണം നൽ കുക.

വികസനപ്രവർത്തനങ്ങൾ

  • റോഡുകളും, പൊതുകെട്ടിടങ്ങളും, കിണറുകളും നിർമ്മി ക്കുകയും പരിപാലിക്കുകയും ചെയ്യുക.
  • കുടിൽവ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെറിയ ജലസേചന പദ്ധതികൾ നിലനിർത്തുകയും ചെയ്യുക.
  • IRDP, ICDS എന്ന പദ്ധതികൾ ശരിയായി നടപ്പിലാക്കു ന്നുണ്ടോ എന്ന് പരിശോധിക്കുക.

സ്വത്ത് നികുതി, തൊഴിൽ നികുതി, മോട്ടോർവാഹന നികുതി, ലാന്റ്സ്, റവന്യു തുടങ്ങിയവയെല്ലാമാണ് പഞ്ചായത്തിന്റെ പ്രധാന വരുമാനമാർഗ്ഗങ്ങൾ, ജില്ലാ പഞ്ചായത്തുകൾ അവയ്ക്ക് ആനുകൂല്യങ്ങൾ നൽകിയിരുന്നു. പ്രവർത്തനത്തിന് ഉപയോ ഗിച്ച ഫണ്ടുകളുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രദർശിപ്പിക്കേണ്ടതാണ്. ഇതുവഴി താഴേക്കിടയിലുള്ള ജന ങ്ങൾക്കുവരെ വിവരാവകാശം അനുഭവിക്കാൻ സാധിക്കുന്നു. പൊതുജനങ്ങൾക്ക് ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് ഓഫി സർമാരെ ചോദ്യം ചെയ്യുകയും ചെയ്യാം.

ചില സംസ്ഥാനങ്ങളിൽ ന്യായപഞ്ചായത്തുകൾ രൂപപ്പെടുത്തി യിരിക്കുന്നത് വഴി ചെറിയ സിവിൽ ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്നതായും കാണാം. തുടർ നടപടിയായി പിഴ ഈടാക്കലും നടക്കുന്നുണ്ട്. സ്ത്രീധനം നൽകാത്തതിന്റെ പേരി ലുള്ള സ്ത്രീപീഢനം പോലുള്ള പ്രശ്നങ്ങൾ ഇവിടെ പരിഹരി ക്കപ്പെടുന്നു.

B. 30 മുതൽ 32 വരെ ചോദങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 6 സ്കോർ വീതം. (2 × 6 = 12)

Question 30.
ചേരുംപടി ചേർക്കുക.

A B
രാജാറാം മോഹൻറോയ് താരാഭായ് ഷിൻഡെ ജ്യോതിബാ ഫുലെ കാകാ കലോ ഗാന്ധിജി സ്ത്രീ – പുരുഷ തുലന ഹരിജൻ സമാജം സത്വശോധനക്ക് സമാജം മുസ്ലീം സാമൂഹിക പരിഷ്കർത്താവ്
സർ സെയ് അഹമ്മദ്ഖാൻ പിന്നോക്കവർഗ്ഗ കമീഷൻ

Answer:

A B
രാജാറാം മോഹൻറോയ് ന്ത്രഹസമനും
താരാനായ് ഷിൻഡെ സ്ത്രീ – പുരുഷ തുലന
ജ്യോതിബാഫുലെ സത്യശോധക്ക് സമാജം
കാകാ കാലേൽ കാർ പിന്നോക്ക വർഗ്ഗ കമ്മീഷൻ
ഗാന്ധിജി ഹരിജൻ
ഗർസെയ്ദ് അഹമ്മദ്ഖാൻ മുസ്ലീം സാമൂഹിക പരിഷ്കർത്താവ്

Plus Two Sociology Question Paper March 2022 Malayalam Medium

Question 31.
ഏതെങ്കിലും 2 സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ച് വിവരിക്കുക.
Answer:
1. ചിപ്രോ പ്രസ്ഥാനം (The Chipko Movement)
2. ബ്രഹ്മസമാജം

1. ചിപ്രോ പ്രസ്ഥാനം (The Chipko Movement)
ഹിമാലയൻ താഴ്വാരങ്ങളിലെ കുന്നുകളിൽ രൂപം കൊണ്ട പരിസ്ഥിതി പ്രസ്ഥാനമാണ് ചിപ്കോ പ്രസ്ഥാനം. ഈ പ്രസ്ഥാനം, പ്രത്യയശാസ്ത്രവും താത്പര്യങ്ങളുമായി ഇഴ ചേർന്ന് കിടക്കുന്നു. തങ്ങളുടെ ഗ്രാമത്തിനരികെയുള്ള ഓക്ക് മരങ്ങൾ സംരക്ഷിക്കുന്നതിനുമായി ഗ്രാമവാസികൾ ഒന്നിച്ച് കുടി എന്ന് രാമചന്ദ്ര ഗുഹ തന്റെ പുസ്തകമായ ‘അൺക്വയറ്റ് വേഡ്സ്’ൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഓക്ക് മരങ്ങളും റൊഡോ ഡെൻഡ്രോൺ വനവും സംര ക്ഷിക്കുന്നതിന് ആയിരക്കണക്കിന് ജനങ്ങൾ മുന്നോട്ടുവന്നു. മരം മുറിക്കാൻ സായുധരായ സർക്കാർ കോൺട്രാ ക്ടർമാരും മുന്നിട്ടിറങ്ങി. പക്ഷേ ഗ്രാമത്തിലെ സ്ത്രീകളും കുട്ടികളും മരത്തിനു ചുറ്റും കൈപിടിച്ച് അതിനെ പുണർന്ന് നിന്നു. ജീവിതമാർഗത്തിനും വിറക്, വൈക്കോൽ തുടങ്ങി യവയ്ക്കും വേണ്ടി ഗ്രാമത്തിലെ സ്ത്രീകൾ ഈ വനത്തെ യായിരുന്നു ആശ്രയിച്ചിരുന്നത്.

ഈ മരങ്ങൾ മുറിച്ച് വിൽക്കുന്നത് വഴി വലിയൊരു വരു മാനം സർക്കാർ പ്രതീക്ഷിച്ചിരിക്കുന്നു.

ഉപജീവനത്തിന്റെ സമ്പദ് വ്യവസ്ഥയും ലാഭത്തിന്റെ സമ്പദ് വ്യവസ്ഥയും തമ്മിലുള്ള സംഘർഷം ഇവിടെ ഉയർന്നുവരുന്നു.

സർക്കാരിന്റെ നീക്കങ്ങൾക്ക് പുറകിലാണ് മുതലാളിത്ത താത്പര്യങ്ങൾ എന്നത് തീർച്ചയാണ്.

ഗ്രാമവാസികൾക്ക് വനമാണ് അവരുടെ ജൈവസമ്പത്ത്, ഈ വനം തന്നെയാണ് അവരുടെ ഉപജീവനമാർഗ്ഗവും.

വിറക്, വൈക്കോൽ, ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ എന്നിവയെല്ലാം അവർക്ക് നൽകുന്നത് ഈ വനമാണ്.

നിലനിൽപ്പിന്റെ സമ്പദ്ഘടനയ്ക്ക് ലാഭങ്ങളുടെ സമ്പദ് വ്യ വസ്ഥയുടെ മുന്നിൽ സാധ്യതകളില്ലാതെയായി.

ജൈവവ്യവസ്ഥയുടെ സന്തുലന പ്രശ്നം ചിപ്കോ പ്രസ്ഥാനം ഉയർത്തികൊണ്ടുവന്നു. വനനശീകരണം എന്നത് ഒരു പാരിസ്ഥി തിക പ്രശ്നമാണ്. ഇതിന്റെ ഫലമായി വെള്ളപ്പൊക്കവും, ഉരുൾപൊട്ടലും ഉണ്ടാകുന്നു. സമ്പദ് വ്യവസ്ഥ, പരിസ്ഥിതി വിജ്ഞാനം, രാഷ്ട്രീയ പ്രാതിനിധ്യം തുടങ്ങിയവയെ സംബന്ധിച്ച കാര്യങ്ങൾ ചിപ്കോ പ്രസ്ഥാനത്തിന്റെ കീഴിലായി, തിരക്കായ പ്രദേശങ്ങളിൽ ജീവിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് വനങ്ങ ളുടെ പ്രാധാന്യത്തെപറ്റി ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. ഗ്രാമീ നരിൽ നിന്നും വ്യത്യസ്തരും പലപ്പോഴും ഗ്രാമീണരോട്
വൈരാഗ്യമുള്ളവരുമായിരുന്നു അവർ.

2. ബസമാജം
ബ്രഹ്മസമാജത്തിന്റെ സ്ഥാപകനായ രാജാറാം മോഹൻറോയ് വർഷങ്ങൾക്ക് മുൻപ്തന്നെ സതി അനുഷ്ഠിക്കുന്നതിന് എതി രെയുള്ള സംഘടിത പ്രവർത്തനം ആരംഭിച്ചിരുന്നു. പാശ്ചാത യുക്തിചിന്ത കടമെടുത്ത് ഇന്ത്യൻ പാരമ്പര്യങ്ങളിലും ഹൈന്ദവ ശാസ്ത്രങ്ങളിലും അത് പ്രയോഗിക്കുകയാണ് അദ്ദേഹം ചെയ്ത ത്. ഉയർന്ന ജാതിയിൽപ്പെട്ട ഹിന്ദുവിധവകളും അവരുടെ ഭർത്താ വിന്റെ ചിതയിൽ ജീവൻ ബലിയർപ്പിക്കേണ്ടിയിരുന്നു. ഈ പരി താപകരമായ വ്യവസ്ഥയാണ് സതി എന്നറിയപ്പെട്ടിരുന്നത്. 1860-ൽ ബോംബെ സർവകലാശാലയിലെ തത്വശാസ്ത്രപാഠ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന ബിഷപ്പ് ജോസഫ് ബട്ലറുടെ അനാലജി ഓഫ് റിലീജിയൻ’ എന്ന രചനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മഹാദേവ ഗോവിന്ദറാനെയും സാമൂഹ്യപരിഷ് രണ ശ്രമങ്ങൾക്ക് നേതൃത്വം വഹിച്ചു.

Question 32.
സ്വതന്ത്ര ഇന്ത്യയിലെ ബഹുജന മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് വിവരിക്കുക.
Answer:
സ്വതന്ത്ര ഇന്ത്യയിലെ മാധ്യമങ്ങളോടുള്ള സമീപനം എന്തായി രുന്നു? സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയായ ജവ ഹർലാൽ നെഹ്രു മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കാവൽഭട വാർ ആയിരിക്കണമെന്ന് ആഹ്വാനം ചെയ്തു. മാധ്യമങ്ങൾ സ്വാശ്ര യത്വവും ദേശീയ വികസനവും ജനങ്ങൾക്കിടയിൽ പ്രചരിപ്പി ക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. സ്വതന്ത്ര ഇന്ത്യ ആദ്യകാലങ്ങളിൽ വികസനത്തിനാണ് ഊന്നൽ നൽകിയിരുന്നത്. ഗവൺമെന്റിന്റെ വികസനപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലെത്തി ക്കാനുള്ള ഒരു ഉപാധിയാക്കി ആണ് മാധ്യമങ്ങളെ കണ്ടിരുന്നത്. തൊട്ടുകൂടായ്മ, ശൈശവവിവാഹം, വിധവകൾക്കുള്ള വിലക്കു കൾ, മന്ത്രവാദം,

വിശ്വാസ ചികിത്സ തുടങ്ങിയ സാമൂഹ്യ അനാ ചാരങ്ങൾക്കും പീഢനങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെ തിരെ പടപൊരുതാനും മാധ്യമങ്ങൾ പ്രോത്സാഹിപ്പിച്ചു. യുക്തി പരവും ശാസ്ത്രീയപരവുമായൊരു മനോഭാവം വളർത്തിയെ ടുത്തുകൊണ്ട് ഒരു ആധുനിക വ്യാവസായിക സമൂഹം പടുത്തു യർത്തുക എന്നായിരുന്നു രാഷ്ട്രത്തിന്റെ പ്രധാന ലക്ഷ്യം. മാധ്യമങ്ങളെ ഇതിനായി ഉപയോഗപ്പെടുത്താൻ ഗവൺമെന്റ് തീരുമാനിച്ചിരുന്നു. ഫിലിംസ് ഡിവിഷൻ ഓഫ് ഇന്ത്യ ന്യൂസ് റിലു കളും ഡോക്യുമെന്ററികളും തയ്യാറാക്കി, എല്ലാ സിനിമാ തിയേറ്റ മുകളിലും സിനിമ തുടങ്ങുന്നതിന് മുൻപായി അവ പ്രദർശിപ്പി ച്ചു. അങ്ങനെ ഗവൺമെന്റിന്റെ വികസനപരിപാടികൾ അവ ജന ങ്ങളിലെത്തിച്ചു.

PART – V
33 മുതൽ 35 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 2 എണ്ണത്തിന് ഉത്തരമെഴുതുക. 8 സ്കോർ വീതം. (2 × 8 = 16)

Question 33.
a) ജനസംഖ്യപരിവർത്തന സിദ്ധാന്തം വിശദമാക്കുക.
b) ജനസംഖ്യാ പരിവർത്തന സിദ്ധാന്തത്തെ മാൽത്തുസിയൽ സിദ്ധാന്തവുമായി താരതമ്യം ചെയ്യുക.
c) ജനസംഖ്യാ പരിവർത്തന സിദ്ധാന്തം അനുസരിച്ച് ഇന്ത്യ യുടെ സ്ഥാനം ഏത് ഘട്ടത്തിലാണെന്ന് എഴുതുക.
Answer:
(a) ജനസംഖ്യാ പരിവർത്തന സിദ്ധാന്തം
ജനസംഖ്യാശാസ്ത്ര പരിവർത്തന സിദ്ധാന്തപ്രകാരം ജന സംഖ്യാ വർധനവും സാമ്പത്തിക വികസനവും തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നു. ജനസംഖ്യാ വർധനയിൽ അടിസ്ഥാനപരമായ 3 ഘട്ടങ്ങൾ കാണാം.
ആദ്യഘട്ടത്തിൽ സാങ്കേതികവിദ്യയിൽ പിന്നോക്കം നിൽക്കു ന്നതും അവികസിതവും ആയ സമൂഹങ്ങളിൽ മരണനി രക്കും ജനനനിരക്കും വളരെ കുറവാണ്. അവ തമ്മിലുള്ള വിശ്വാസവും വളരെ ചെറുതാണ്.
ഒന്നാംഘട്ടത്തിലും മുന്നാം ഘട്ടത്തിലും വളർച്ചാനിരക്ക് വളരെ ചെറുതാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കാം. അവ ക്കിടയിലെ രണ്ടാംഘട്ടത്തിൽ വളരെ ഉയർന്ന ജനസംഖ്യാ നിരക്കാണ് കാണപ്പെടുന്നത്. വളർച്ചാനിരക്കിലെ വർധനവ് ഇപ്രകാരം വിശദീകരിക്കാം.

വിവിധ രോഗങ്ങൾ നിയന്ത്രിക്കാനുള്ള ആധുനിക മാർഗ്ഗ ങ്ങൾ, പൊതുജനാരോഗ്വ സൗകര്യങ്ങളുടെ ലഭ്യത, പോഷ കാഹാരങ്ങൾ എന്നിവ മരണനിരക്ക് ഗണ്യമായി കുറച്ചു. ഉയർന്ന മരണനിരക്കും ദാരിദ്രവും അനുഭവിച്ചിരുന്ന ജന ങ്ങൾക്ക് അവരുടെ ജീവിതദൈർഘ്യം വർധിപ്പിച്ച സമൃദ്ധി യുടെ കാലത്ത് പ്രത്യുൽപാദന രീതികളിൽ മാറ്റം വരു ത്താൻ സമയം ആവശ്യമായിരുന്നു. പത്തൊമ്പതാം നൂറ്റാ ണ്ടിന്റെ അവസാനകാലത്തും ഇരുപതാംനൂറ്റാണ്ടിന്റെ ആരം ഭത്തിലും ഈ രീതിയിലുള്ള പ്രതിഭാസം പടിഞ്ഞാറൻ യുറോപ്പിൽ നാം കണ്ടിട്ടുണ്ട്. സമാനമായ കാര്യങ്ങൾ വിക സനം കുറഞ്ഞ രാജ്യങ്ങളിലും സംഭവിച്ചിട്ടുണ്ട്. കുറയുന്ന മരണനിരക്കും ജനനനിരക്കും തമ്മിൽ സന്തുലനപ്പെടു ത്താൻ ഈ രാജ്യങ്ങൾ ബുദ്ധിമുട്ടി. ഇന്ത്യയിലും അത് സംഭ വിച്ചു മരണനിരക്ക് കുറഞ്ഞു, എന്നാൽ ജനനനിരക്ക് ആ നിലവാരത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞതുമില്ല.

കാർഷികോൽപാദനത്തിലെ തുടർച്ചയായ വർധന വ് മാൽത്തൂസിയൻ സിദ്ധാന്തം തെറ്റാണെന്ന് തെളിയിച്ചു. ഈ വർധനവിന് നിരവധി കാരണങ്ങളുണ്ടായിരുന്നു. ഉൽപ്പാദനശേഷി കൂടുതലുള്ള വിത്തുകളുടെ ഉപയോഗം. വളത്തിന്റേയും കീടനാശിനികളുടേയും ഫലപ്രദമായ പ്രയോഗം ആധുനിക കൃഷിസമ്പ്രദായം മെച്ചപ്പെട്ട കൊയ്ത് സങ്കേതങ്ങൾ എന്നിവയാണ് കാർഷോത്പാദന വർധനവ് യാഥാർത്ഥവുമാക്കിയത്.

(b) ഭക്ഷണം, പാർപ്പിടം, വസ്ത്രം തുടങ്ങി മാനുഷിക ഉപജീവ നോപാധികളുടെ വളർച്ചാ നിരക്കിനെ അധികരിക്കുന്ന ജന സംഖ്യാ വളർച്ചാനിരക്ക് എന്ന സിദ്ധാന്തം തോമസ് റോബർട്ട് മാൽത്തൂസ് മുന്നോട്ടുവച്ചു. ജനങ്ങൾ അതുകൊണ്ട് ദരി ദ്രരായി ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു. കാർഷികോ ല്പാദനം മറികടന്നാണ് ജനസംഖ്യ വർധിക്കുന്നത്. ജന സംഖ്യ വളരുന്നത് ജ്യോമെട്രിക് പ്രോഗ്രഷനിലാണ് (2, 4, 8, 16, 32, …….) എന്നിങ്ങനെ. കാർഷികോൽപ്പാദനം വളരു ന്നതാകട്ടെ അരിത്തമാറ്റിക് പ്രോഗ്രഷനിലും (2, 4, 6, 8, 10). അതുകൊണ്ട് സമ്പൽസമൃദ്ധിക്കുള്ള ഒരേയോരു വഴി ജന സംഖ്വാ വർധനാ നിയന്ത്രണമാണ്. വിവാഹം നീട്ടി വയ്ക്കു ക, ബ്രഹ്മചര്യം അനുഷ്ഠിക്കുക തുടങ്ങിയ മാർഗ്ഗങ്ങളിൽ കുടി മാത്രമേ മനുഷ്യർക്ക് ജനസംഖ്യാ നിയന്ത്രിക്കാൻ കഴി യു. എന്നാൽ ഗുണാത്മകമായ നിയന്ത്രണങ്ങളാണ് ജന സംഖ്യാ നിയന്ത്രിക്കാൻ പ്രകൃതി ഉപയോഗിക്കുന്നത്.

വൻതോതിൽ മരണത്തിലേക്ക് നയിക്കുന്ന ക്ഷാമവും, പകർച്ച വ്യാധികളുമാണ് പ്രകൃതിയുടെ ഗുണാത്മക നിയ ന്ത്രണങ്ങൾ, കാൽസിന്റെ ഈ സിദ്ധാന്തം മാൽത്തുമ്പി യൻ തിയറി ഓഫ് പോപ്പുലേഷൻ എന്ന് പിന്നീടറിയപ്പെട്ടു. എന്നാൽ സാമ്പത്തിക സമൃദ്ധി കൊണ്ട് ജനസംഖ്യാ വളർച്ചയെ പരാജയപ്പെടുത്താമെന്ന് തെളിയിച്ച് പിന്നീടു വന്ന സാമ്പത്തികവിദഗ്ധൻ ഈ സിദ്ധാന്തത്തെ ചോദ്യം ചെയ്തു.

പരിവർത്തന സിദ്ധാന്തം തന്നെയാണ് ഇന്ത്യയിൽ നല്ലത്. കാരണം, സാങ്കേതികവിദ്വയിലേക്കും ജനന മരണനിരക്കി ലേയും ജനസംഖ്യയുടെ വളർച്ചയുടേയും അടിസ്ഥാന ത്തിൽ ഇന്ത്യയ്ക്ക് നല്ലതിനാണ്.

(c) ജനസംഖ്യാ പരിവർത്തന സിദ്ധാന്തം അനുസരിച്ച് ഇന്ത്യ യുടെ സ്ഥാനം രണ്ടാം ഘട്ടത്തിലാണ്.

Question 34.
a) ആഗോളവൽക്കരണത്തെ നിർവചിക്കുക.
b) ആഗോളവൽക്കരണത്തിന്റെ വിവിധ മാനങ്ങൾ വിശദീകരി ക്കുക.
Answer:
(a) ആഗോളവത്ക്കരണമെന്നാൽ ലോകത്തിലുള്ള പലതരത്തി ലുള്ള ആളുകളും, പ്രദേശങ്ങളും രാജ്യങ്ങളും തമ്മിലുള്ള പരസ്പരാശ്രിതത്വമാണ്. സാമൂഹികവും സാമ്പത്തികവു മായ ബന്ധങ്ങളെല്ലാം ആഗോള വ്യാപകമാകുന്നു. സാമ്പ ത്തികശക്തികൾ ആഗോളവത്കരണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. വിവര സാങ്കേതിക വിദ്യയിലെ തീവ്രവും പെട്ടെ ന്നുള്ളതുമായ വളർച്ച ആഗോളവത്കരണത്തിന്റെ സവി ശേഷതയാണ്. ആഗോളവത്കരണത്തിൽ സാമ്പത്തികവും, സാമൂഹികവും, സാങ്കേതികവും സാംസ്ക്കാരികവുമായ മാറ്റങ്ങൾ ഉൾപ്പെടുന്നു.

(b) (1) ആഗോളവത്ക്കരണത്തിന്റെ സാമ്പത്തികമാനങ്ങൾ
(Economic Dimensions of Globalisation)

(2) ആഗോളവത്ക്കരണവും സംസ്കാരവും
(Globalisation and Culture)

(1) ആഗോളവത്ക്കരണത്തിന്റെ സാമ്പത്തികമാനങ്ങൾ
(Economic Dimensions of Globalisation)
ആഗോളവത്കരണം സാമൂഹ്യ സാമ്പത്തിക ബന്ധങ്ങൾ ലോകവ്യാപകമാക്കി. ഇത് ചില സാമ്പത്തിക പദ്ധതികളുടെ വികാസത്തിന് സഹായകമായി. ഇന്ത്യാ ഗവൺമെന്റ് 1991-ൽ സാമ്പത്തിക നയം ഉടച്ചുവാർക്കാൻ തീരുമാനി ച്ചു. ഈ മാറ്റം ഉദാരവത്ക്കരണം എന്നറിയപ്പെടുന്നു.
ഇതിലൂടെ ഇന്ത്യൻ വ്യാപാരരംഗത്തും സാമ്പത്തിക രംഗത്തുമുള്ള കടുത്ത നിയന്ത്രണങ്ങൾ പലതും എടുത്തു കളഞ്ഞു.
1991- ന് ശേഷം ഇന്ത്യ സ്വീകരിച്ച് നിർണായക തീരു മാനങ്ങൾ മൂലം സാമ്പത്തികരംഗത്തിന്റെ വാതിലുകൾ
ലോകസമ്പദ് വ്യവസ്ഥക്കായി തുറന്നുകൊടുത്തു.
മുൻ ഗവൺമെന്റിന്റെ കാലത്തെ സാമ്പത്തികരംഗം നിയന്ത്രിക്കുക എന്ന നയത്തിന് നേരെ വിപരീതമായിരുന്നു ഇത്.
വ്യാപാരം, വ്യവസായം, സമ്പദ് വ്യവസ്ഥ എന്നിവ സംരക്ഷിക്കുന്നതിനായി നിരവധി നിയമങ്ങൾ പാസാക്കിയി
രുന്നു.
സമ്പദ്വ്യവസ്ഥയുടെ ഉദാരവത്കരണമെന്നാൽ ഇന്ത്യയിൽ കച്ചവടവും സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കാനു ണ്ടായിരുന്ന എല്ലാ നിയമങ്ങളും എടുത്തു മാറ്റുക എന്ന തായിരുന്നു. ഇത്തരത്തിലുള്ള ഗവൺമെന്റിന്റെ നടപടിക മങ്ങളെ സാമ്പത്തിക പരിഷ്കാരങ്ങൾ എന്നാണ് വിളിച്ചത്. 1991 ജൂലായ് മുതൽ ഇന്ത്യയിൽ കച്ചവടം, വിദേശനിക്ഷേ പം, സാങ്കേതികരംഗം, സാമ്പത്തിക സ്ഥാപനങ്ങൾ, പൊതു മേഖല എന്നീ രംഗങ്ങളിൽ പരിഷ്കാരങ്ങളുടെ ഒരു പര പര തന്നെയുണ്ടായി. ആഗോള മാർക്കറ്റുകളുമായി ഇന്ത യിലെ മാർക്കറ്റുകളെ കൂട്ടിച്ചേർക്കുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്നതായിരുന്നു കണ
കുട്ടൽ.
ഉദാരവത്കരണമെന്നത് അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപ നങ്ങളായ IMF പോലെയുള്ളവയിൽ നിന്ന് ലോണെടു ക്കൽ എന്നും അര്ത്ഥമാക്കുന്നുണ്ട്. ഇത്തരത്തിലുള്ള ലോണുകൾ എടുക്കുന്നത് ചില നിബന്ധനകൾക്കു വഴ ങ്ങിയാണ്.
ഈ ലോണുകൾ ലഭിക്കുന്നതിന് വേണ്ടി ഗവൺമെന്റ് ചില സാമ്പത്തിക നയങ്ങൾ നടപ്പിലാക്കാൻ നിർബന്ധിത
മാകുന്നു.
ഇതിനായി ഗവൺമെന്റ് സോഷ്യൽ സെക്ടറുകളായ ആരോഗ്യം, വിദ്വാഭ്യാസം തുടങ്ങിയവയ്ക്കായി ചെലവഴി ക്കുന്ന തുക കുറക്കേണ്ടി വരുന്നു.

ഇക്കാര്യങ്ങളിലൊക്കെ WTO, IMF തുടങ്ങിയ സ്ഥാപനങ്ങൾ കടുത്ത നിബന്ധനകൾ വയ്ക്കുന്നു. 1991 ജൂലായ് മുതൽ ഇന്ത്യയിൽ കാർഷിക വ്യാവസായിക മേഖലകളിലും വിദേശ നിക്ഷേപം, വ്യാപാരം, സാമ്പത്തിക വിദ്യ എന്നിവയിലും ധാരാളം സാമ്പത്തിക മേഖലകളിലും വിദേശ നിക്ഷേപം, വ്യാപാരം,

സാമ്പത്തികവിദ്യ എന്നിവ യിലും ധാരാളം സാമ്പത്തിക പരിഷ്കരണങ്ങൾ നടക്കു കുകയുണ്ടായി. ലോക സമ്പദ് വ്യവസ്ഥയുമായുള്ള ബന്ധം ഇന്ത്യക്ക് ഗുണം ചെയ്യുമെന്നായിരുന്നു വിശ്വാസം. രാജ്യത്ത് സാമ്പത്തിക പരിഷ്കരണങ്ങൾ ഏർപ്പെടുത്തിക്കൊള്ളാം എന്ന ഉറപ്പിൽ ഇന്ത്യ അന്താരാഷ്ട്ര നാണയനിധിയിൽ നിന്നും ധാരാളം കടമെടുത്തിരുന്നു. അതിന്റെ ഫലമായി ആരോഗ്യം, വിദ്യാഭ്വാസം, സാമൂഹ്യസുരക്ഷ എന്നീ രംഗങ്ങ ളിലെ സർക്കാരിന്റെ ചെലവുകൾ നിർത്തലാക്കേണ്ടി വന്നു.

(2) ആഗോളവത്ക്കരണവും സംസ്കാരവും
(Globalisation and Culture)
വ്യത്യസ്ത സാംസ്കാരിക സ്വാധീനങ്ങളോട് തുറന്ന സമീ പനമാണ് നാം പുലർത്തിപ്പോരുന്നത്. ഇത് നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കി. അടുത്തകാലത്ത് വന്ന സാംസ്കാരിക മാറ്റങ്ങൾ നമ്മുടെ പ്രാദേശികമായ സാംസ്കാരിക തനിമ ഇല്ലാതാക്കുമോ എന്ന ഭയത്തിന് കാര ണമായിട്ടുണ്ട്. നാം ഒരിക്കലും ‘കുപമണ്ഡൂക’ (കുണ്ടൻ കിണറ്റിലെ തവള) ത്തെപ്പോലെയാവാൻ ആഗ്രഹിച്ചില്ല. ജീവി കാലം മുഴുവൻ ഒരു കിണറ്റിൽ കഴിച്ചു കുട്ടിയാൽ പുറം ലോകത്തെക്കുറിച്ച് ഒന്നുമറിയാൻ കഴിയില്ല. ഇടുങ്ങിയ മനഃസ്ഥിതിയോടെ പുറത്തുള്ള എല്ലാത്തിനെയും സംശയി ക്കാനും തുടങ്ങും. അത്തരക്കാർ പുറത്തുള്ളവരുമായി വാർത്തകളോ വീക്ഷണങ്ങളോ കൈമാറില്ല.

ഇടുങ്ങിയ കാഴ്ചപ്പാടിന് വിരുദ്ധമായി പരമ്പരാഗതമായ നമ്മുടെ വീക്ഷണം വിശാലമായിരുന്നു. സമ്പത്ത്, രാഷ്ട്രീ യം, മതം, ഭാഷ, കല തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും നമ്മൾ ഉള്ളു തുറന്ന് ചർച്ച ചെയ്തിരുന്നു. 19-ാം നൂറ്റാ ണ്ടിലെ നവോത്ഥാന പ്രസ്ഥാനക്കാരും ദേശീയവാദികളും നടത്തിയ ചൂടേറിയ ചർച്ചകൾ ഇന്നത്തെ തലമുറയും തുടർന്നുകൊണ്ടിരിക്കുകയാണ്.

Plus Two Sociology Question Paper March 2022 Malayalam Medium

Question 35.
a) സംസ്കൃതവൽക്കരണം എന്ന ആശയം അവതരിപ്പിച്ച സാമു ഹിക ശാസ്ത്രജ്ഞൻ ആര്?
b) സാംസ്കാരിക മാറ്റത്തിന്റെ പ്രക്രിയ എന്ന നിലയിൽ സംസ്കൃതവൽക്കരണത്തെ വിമർശനാത്മകമായി വിലയിരു ത്തുക.
Answer:
(a) എം എൻ ശ്രീനിവാസ്

(b) സമൂഹത്തിലെ മാറ്റങ്ങൾ വിശദീകരിക്കുന്നതിനു വേണ്ടി എം.എൻ ശ്രീനിവാസ് മുന്നോട്ടു വച്ച ആശയമാണ് സംസ്കൃത വത്കരണം. താഴ്ന്ന ജാതിക്കാർ, ഉയർന്ന ജാതിക്കാരുടെ, പ്രത്യേ കിച്ച്, ബ്രാഹ്മണരുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ, മറ്റു സാംസ്കാരിക ചിഹ്നങ്ങൾ എന്നിവ അനുകരിക്കുന്ന അല്ലെങ്കിൽ ഏറ്റെടുക്കുന്ന പ്രക്രിയയ്ക്കാണ് സംസ്കൃതവത്കരണം എന്ന് പറയുന്നത്.

സമീപകാലത്ത് ഈ പ്രക്രിയ ശക്തിയാർജ്ജിച്ചിട്ടുണ്ട്. അവർ പൂണൂൽ ധരിക്കാനും പ്രത്യേക പൂജകൾ നടത്താനും തുടങ്ങി. സാധാരണയായി സംസ്കൃതവത്കരണത്തെ സാമ്പത്തിക പദവി യിലെ ഉയർച്ച സ്വാധീനിക്കാറുണ്ട്. താഴ്ന്ന ജാതിയിൽപെട്ടവർക്ക് അനുഷ്ഠിക്കുന്നതിന് വിലക്കുണ്ടായിരുന്ന സാമൂഹ്യ ആചാരാ നുഷ്ഠാനങ്ങൾ അവകാശപ്പെടുകയാണ് സംസ്കൃതവൽക്കരണം ചെയ്യുന്നത് എന്നാണ് ചില സാമൂഹ്യശാസ്ത്രജ്ഞർ പറയുന്നത്. സ്വാതന്ത്യാനന്തരം ഭൂപരിഷ്കരണം വഴി ഭൂമിക്ക് അവകാശം സിദ്ധിച്ച ഒരു ജാതിയുണ്ടായി.

അവർ എണ്ണത്തിലും വളരെ മുന്നി ലായിരുന്നു. ഡോമിനന്റ് കാസ്റ്റ് അഥവാ ആധിപത്യമുള്ള ജാതി എന്നാണവർ അറിയപ്പെടുന്നത്. ഭൂമിക്കുള്ള ഈ അവകാശം കാർഷിക വൃത്തിയിൽ പാട്ടം വാങ്ങുക എന്നതൊഴികെ മറ്റൊന്നും ചെയ്യാതിരുന്ന ഭൂവുടമകളിൽ നിന്ന് പിടിച്ചെടുത്തതാണ്. ഭൂപരിഷ്കരണത്തിനുശേഷം ഭൂമി കൈകാര്യം ചെയ്തിരുന്ന മധ്വ ജാതിക്കാർക്ക് ഭൂമിയുടെ അവകാശം ലഭിച്ചതിനാൽ അവർ പെട്ടെന്ന് സമ്പന്നരായി. എണ്ണത്തിലധികമായതിനാൽ വോട്ടുകൾ അവർക്ക് കുടുതൽ രാഷ്ട്രീയ അധികാരം നേടിക്കൊടുത്തു. അങ്ങനെ മധ്വജാതിക്കാർ രാഷ്ട്രീയത്തിൽ നിർണായകമായ പങ്ക് വഹിക്കുന്ന ആധിപത്യമുള്ള ജാതിയായി മാറി.

Leave a Comment