പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Summary in Malayalam Class 8

Students can use Std 8 Malayalam Kerala Padavali Notes Pdf പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Summary in Malayalam to grasp the key points of a lengthy text.

Class 8 Malayalam Pookkalum Andaruthikalum Summary

പൂക്കളും ആണ്ടറുതികളും Summary in Malayalam

എഴുത്തുകാരനെ പരിചയപ്പെടുത്തുന്നു
പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Summary in Malayalam Class 8 1
കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോ ത്ഥാന നായകനും നാടകകൃത്തും ഉപന്യാസകാരനു മായിരുന്നു വി. ടി. ഭട്ടതിരിപ്പാട്. 1986 മാർച്ച് 26ന് അങ്ക മാലി കിടങ്ങൂർ കൈപ്പിള്ളി മനയിൽ ജനിച്ചു. മേഴ ത്തൂർക്കാരനായ ഇദ്ദേഹത്തിന്റെ മുഴുവൻ പേര് വെള്ളി ത്തിരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാതിരിപ്പാട് എന്നാ യിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം, സമൂഹ ത്തിൽ, വിശേഷിച്ച് നമ്പൂതിരി സമുദായത്തിൽ അന്ന് ഉറച്ച വിശ്വാസം നേടിയിരുന്ന, കാലഹരണപ്പെട്ട പഴയ അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു. വി.ടി.യുടെ ബാല്യക്കാലം ഒട്ടും ശോഭനമായിരുന്നില്ല. അത യൊന്നും സാമ്പത്തികമില്ലാത്ത ഒരില്ലത്താണ് അദ്ദേഹം ജനിച്ചത്.

ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്

  • നാടകം: അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, കരി ഞ്ചന്ത.
  • കഥാസമാഹാരം: രജനീരംഗം, പോംവഴി, തെര ഞ്ഞെടുത്ത കഥകൾ
  • ഉപന്യാസം: സത്യമെന്നത് ഇവിടെ മനുഷ്യനാക്കു ന്നു, വെടിവട്ടം, കാലത്തിന്റെ സാക്ഷി, എന്റെ മണ്ണ് ആത്മക്കഥ
  • അനുഭവം : കണ്ണീരും കിനാവും, കർമ്മവിപാകം, ജീവിതസ്മരണകൾ, വി.ടി.യുടെ സമ്പൂർണ്ണ കൃതി കൾ

പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Summary in Malayalam Class 8

പാഠസംഗ്രഹം

വി.ടി.ഭട്ടതിരിപ്പാടിന്റെ വെടിവട്ടം എന്ന കൃതിയിൽ നിന്നും എടുത്തതാണ് പൂക്കളും ആണ്ടറുതികളും എന്ന പാഠഭാഗം. പ്രകൃതി സൗന്ദര്യം എങ്ങനെ ജീവിത സൗന്ദ ര്യമായി മാറുന്നു എന്ന് ലേഖനം വ്യക്തമാക്കുന്നു. മനു ഷ്യനും പ്രകൃതിയും തമ്മിലുള്ള ദൃഢമാർന്ന ബന്ധ ത്തിന്റെ നേർചിത്രമാണ് ഇത്. പണ്ടത്തെ കൃഷിവല കുടുംബങ്ങളിൽ പ്രകൃതി അവിഭാജ്യഘടകം ആയിരു ന്നു. അവരുടെ സന്തോഷത്തിലും സങ്കടത്തിലുമൊക്കെ ത്തന്നെ പ്രകൃതി നിറഞ്ഞു നിന്നിരുന്നു. അതുപോലെ തന്നെ പഴമക്കാർ പ്രാധാന്യം നൽകിയിരുന്ന മറ്റൊ ന്നാണ് ആണ്ടറുതികൾ അഥവാ ആഘോഷങ്ങൾ.
പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Summary in Malayalam Class 8 2
പൊൻനാണയങ്ങൾക്ക് പഞ്ഞമുള്ള അക്കാലത്ത്, കേരളീയ ജനത വരദാനമായി കണ്ടിരുന്ന പൊൻനാ ണയങ്ങളാണ് പൂക്കൾ. തൊടിയിലും മുറ്റത്തും കുള ക്കരയിലും കുന്നിൻ മുകളിലും അവ നിരന്നു നിന്നിരു ന്നു. തുമ്പയും തുളസിയും കണിക്കൊന്നയും കറു കയും മുക്കുറ്റിയും വർണ ശബളമായി തന്നെ അണി നിരന്നു. പൂവറുക്കലും മാലകെട്ടലും പൂക്കളം ഒരു ക്കലും എല്ലാം ദിനാരംഭത്തിലെ നൈതിക് ധർമ്മങ്ങ ളായി പണ്ടുള്ള വർ കണ്ടിരുന്നു. അക്കാലത്തു കാലത്തെ കുളിച്ച് കുറിതൊട് ക്ഷേത്ര ദർശനം കഴി ത്തുന്ന കേരളിയ വനിതകൾ ഐശ്വര്യത്തിന്റെ പ്രതീകങ്ങളായിരുന്നു.

പൂക്കൾ ആത്മാവിന്റെ അല്ലെങ്കിൽ ജീവിതത്തിന്റെ പ്രതീകമായിരുന്ന അക്കാലത്തു കുഞ്ഞുകുട്ടികളുടെ പ്രാഥമിക പാഠം തുടങ്ങുന്നത് ഇങ്ങനെ ആണ്.

‘കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ വിനിവേശയന്തം’
അതായത് കൈയ്യും മുഖവും സമർപ്പിക്കുന്നവനും ആലിലയിൽ ഉറങ്ങുന്നവനുമായ ശ്രീകൃഷ്ണന്റെ മുഖം ദർശിച്ചുക്കൊണ്ട് എന്നാൽ ഒരു തത്വജ്ഞാനിയുടേത്
ആവട്ടെ,
‘സമർകം ചേതസമസ്സിചരുമാനാഥ ഭവതേ അതായത്, താമരയാകുന്ന മനസ് ഉമാനാഥനായ മഹേശ്വരന് സമർപ്പിക്കുന്നു.

അനുക്രമമായ ജീവിത പര്യയ്ക്കിടയിലും ആണ്ടറു തികൾ ആഘോഷിക്കാൻ മലയാളികൾ മറന്നില്ല. അധ്വാ നത്തിന്റെ പ്രതീകമായ വിഷുവും സമൃദ്ധിയുടെ പ്രതീ കമായ ഓണവും സൗന്ദര്യത്തിന്റെ പ്രതികമായ ഓണവും സൗന്ദര്യത്തിന്റെ പ്രതികമായ തിരുവാതി രയും അവർ വ്യത്യസ്ത സംവിധാനങ്ങളിൽ ഒരേ പശ്ചാ ത്തലത്തോട് കൂടി ആഘോഷിച്ചു. ദാരിദ്യത്തിന്റെ ശൂന്യ മായ ഹസ്തങ്ങളോടെ ഇനി വരുന്നൊരു നല്ല നാളെയ് ക്കായുള്ള കാത്തിരിപ്പും പ്രതീക്ഷയും വളരെ വലു താണ്. മനുഷ്യന്റെ ഓരോ ആഘോഷങ്ങൾക്കും മാറ്റു കൂട്ടാൻ ഇവിടത്തെ പ്രകൃതി അതിനനുരൂപമായ പശ്ചാ ത്തലം ഒരുക്കി നിന്നു.

പ്രകൃതിയും ആണ്ടറുതികളും മനുഷ്യന്റെ മാനസി കോല്ലാസത്തിനും ഒത്തൊരുമയ്ക്കും കാരണമായി. അധ്വാനിക്കുക, അനുകരിക്കുക, ആഹ്ലാദിക്കുക എന്ന തായിരുന്നു കേരളിയ ജീവിത ദർശനം. അതിനു മാറ്റു കൂട്ടാൻ പ്രകൃതി പൂക്കൾ കനിഞ്ഞരുളി നൽകി. ഇപ്പോൾ പൂക്കളോ ആണ്ടറുതികളോ അവയുടെ തന്മയത്വ ത്തോടെ നിലനിൽക്കുന്നില്ല. എങ്കിലും ഒരു സുന്ദര സ്വപ്നമായവ ഇന്നും മനസിൽ തെളിയന്നു.

അർത്ഥം
കൃഷിവലൻ – കൃഷിക്കാരൻ
പഞ്ഞം – ദാരിദ്ര്യം, ക്ഷാമം
ഉപശാന്തി – പരിഹാരം
തൊടി – പറമ്പ്
ശബളാഭം – പലനിറമുള്ള
പൂപ്പാലിക – പൂന്തോട്ടം
നൈതിക ധർമ്മം – നീതിപൂർവ്വം അനുഷ്ഠിക്കേണ്ട കാര്യങ്ങൾ
പുരികുഴൽ – അറ്റം ചുരുണ്ട് തലമുടി
പ്രതീകം – അടയാളം, പ്രതിബിംബം
ഉപാസനാമൂർത്തി – സേവാമൂർത്തി
പത്മാസനം – ഒരു യോഗാസനം
വിരാജിക്കുക – ശോഭിക്കുക
ഉപമാനം – ഉപമേയം (ഏതിനോട് തുല്യ മെന്നു പറയപ്പെടുന്നുവോ അത്)
ലൗകികം – ലോകസംബന്ധമായ
പ്രാഥമികം – ആദ്യമുള്ള
തരണം ചെയ്യുക – കടക്കുക
വീഥി – വഴി
വൈദികം – ദേദത്തെ സംബന്ധിക്കുന്നത്
സൗരഭ്യം – സുഗന്ധം
ചര്യ – ആചരണം, ദിനചര്യ
ആണ്ടറുതി – ആണ്ടവസാനം
ഋതു – മേടം മുതൽ ഈ രണ്ടു മാസം കൂടിമ്പോൾ യഥാക്രമം വസന്തം, ഗ്രീഷ്മം, ശരത്ത്, ഹേമന്തം, ശിശിരം എന്ന് ഋതുക്കൾ
ഗ്രീഷ്മം – വേനൽക്കാലം
ശരത്ത് – നാലാമത്തെ ഋതു
ഹേമന്തം – ആറ് ഋതുക്കളിൽ നിന്ന്
നിർവചനം – ശാസ്ത്രദൃഷ്ട്യ നിർദ്ദോഷമായ ലക്ഷ്ണവാക്യം
മുണ്ടകൻ – നെൽപ്പാടം
അന്ധത – അറിവില്ലായ്മ
നവോത്ഥാനം – പുത്തൻ ഉണർവ്
ശ്യാമളം – കറുപ്പു നിറം
ചേട്ട – ദാരിദ്ര്യ ദേവത
ശ്രീ – ലക്ഷ്മി
വട്ടൻ – ഒരിനം നെല്ല്
പരദൈവം – പരദേവത (കുടുംബ ദൈവം)
സുമംഗലി – ഭർത്താവുള്ളവൾ
ശുഭവസ്ത്രം – വെളുത്ത വസ്ത്രം
കൈകൊട്ടിക്കളി – തിരുവാതിരക്കളി

പൂക്കളും ആണ്ടറുതികളും Pookkalum Andaruthikalum Summary in Malayalam Class 8

പര്യായം
കൃഷിവലൻ – കൃഷിക്കാരൻ, കർഷകൻ
മുറ്റം – അങ്കണം, ചത്വരം
കുളം – പാപി, പുഷ്കരണി
മുക്കുറ്റി – സുവഹ, രക്തപാദ്യ
സരസ്വതി – ശാരദ, ഭാരതി
ലക്ഷ്മി – പത്മ, കമല
അടയ്ക്ക – പാക്ക്, പൂഗം
സ്വർണ്ണം – കാഞ്ചനം, ഹേമം
ശ്രീ – ലക്ഷ്മി, കമല
കാട് – കാനനം, വനം
ശിവൻ – ശംഭു, മഹേശ്വരൻ
കുങ്കുമം – ധീരം, അഗ്നിശിഖം
കാമൻ – കാമദേവൻ, മദനൻ
പാർവതി – ഉമ, ഭവാനി
സഖി – തോഴി, സ്നേഹിത

സന്ധി
പഞ്ഞമാണ് – പഞ്ഞം + ആണ് (ആദേശ സന്ധി)
തുളസിത്തടം – തുളസി + തടം (ദ്വിത്വസന്ധി)
ശബളാദമായ – ശബളാദം + ആയ (ആദേശ സന്ധി)
ചര്യയാണ് – ചര്യ + ആണ് (ആഗമ സന്ധി)
ആണ്ടറുതികൾ – ആണ്ട് + അറുതികൾ (ലോപ സന്ധി)
തിരുവാതിര – തിരു + ആതിര (ആഗമസന്ധി)
ഗ്രീഷ്മത്തിൽ – ഗ്രീഷ്മം + ഇൽ (ആദേശ സന്ധി)
ഇഴഞ്ഞിഴഞ്ഞ് – ഇഴഞ്ഞ് + ഇഴഞ്ഞ് (ലോപ സന്ധി)
വിഷുപ്പക്ഷി – വിഷു + പക്ഷി (ദ്വിദ്വസന്ധി)
കൈയിരുപ്പും – കൈ + ഇരിപ്പും (ആഗമ സന്ധി)
തട്ടിത്തടഞ്ഞു – തട്ടി + തടഞ്ഞു (ദ്വിത്വ സന്ധി)
കണിക്കൊന്ന – കണി + കൊന്ന (ദ്വിത്വസന്ധി)

സമാസം
പൊൻനാണയം – പൊന്ന്കൊണ്ട് നാണയം (ഗതി തൽ പുരുഷൻ)
തുളസിത്തടം – തുളസിയുടെ തടം (സംബന്ധികാ തൽ പുരുഷൻ)
കറുകനാമ്പ് – കറുകയുടെ നാമ്പ് (സംബന്ധികാതൽ പുരുഷൻ)
കാട്ടുപൂക്കൾ – കാട്ടിലെ പൂക്കൾ (പ്രതിഗ്രാഹികാ തൽപുരുഷൻ)
പ്രാഥമിക പാഠം – പ്രാഥമികമായ പാഠം (കർമ്മധാരയൻ)
ദിനരാത്രങ്ങൾ – ദിനവും രാത്രിയും (ദ്വിന്ദ്വ സമാസം)
തട്ടിത്തടഞ്ഞു – തട്ടിയും തട്ടഞ്ഞും (ദ്വന്ദ്വൻ)
സുമംഗല സ്ത്രീകൾ – സുമംഗലമായ സ്ത്രീകൾ (കാർമ്മധാരയൻ)

Leave a Comment