Students can use Class 9 Malayalam Kerala Padavali Notes പ്രകൃതിപാഠങ്ങൾ Prakrithi Padangal Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Prakrithi Padangal Summary
പ്രകൃതിപാഠങ്ങൾ Summary in Malayalam
ആമുഖം
മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോൻ. പരിസ്ഥിതിയുടെ ലോല സങ്കീർത്തനങ്ങളിൽ സ്വയം മുഴുകിയ കവിയാണ് ശ്രീ. വൈലോപ്പിള്ളി. ലോല വികാരങ്ങൾ കൊണ്ടും മാനവിക മൂല്യങ്ങൾ കൊണ്ടും ഹൃദയത്തിൽ എന്നും ഏതു നിമിഷവും നന്മ മാത്രം നിറച്ചു വെച്ച് ചുറ്റുമുള്ളവരിലേക്ക് തന്റെ എഴുത്തിലൂടെ സ്നേഹവും പരിഗണനയും മാത്രം പകർന്ന എഴുത്തുകാരൻ ആണ് ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോൻ. അദ്ദേഹത്തിന്റെ കവിതകളിലെ പാരിസ്ഥിതിക ബോധവും മാനവികതാ ബോധവും അന്വേഷിക്കു കയാണ് ഡോക്ടർ കെ. എസ്. രവികുമാർ. സസ്യ കാനനത്തിൽ വിരിഞ്ഞ കവിത എന്നാണ് വൈലോപ്പിള്ളിക്കവിതകളെ ആദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത് . പ്രകൃതിയുടെ ആനന്ത വിഹായസ്സിൽ ആറാടുന്ന മനസ്സാണ് കവിയുടേത്. വരികളാകട്ടെ പ്രകൃതിയുടെ ഗർഭപാത്രത്തിൽ നിന്നും മുങ്ങിത്തപ്പിയതുപോലെയും. അത്രമേൽ ആഴത്തിൽ ചേരേണ്ടവരാണ് പരിസ്ഥിതിയും മനുഷ്യനും എന്ന ചിന്താഗതി ഓരോ കവിതയിലും നിറയുന്നുണ്ട്.
പ്രകൃതിയെ നോവിച്ചുകൊണ്ടാകരുത് മനുഷ്യന്റെ ഒരു വികസനകളും സാധ്യമാകേണ്ടത് എന്ന് ഉള്ളുകൊണ്ടാഗ്രഹിക്കുന്ന വ്യക്തിയാണ് കവി. മനുഷ്യന് ജീവിതത്തിൽ പുരോഗതി അനിവാര്യമാണ് മലകൾ തുരന്നു പുകതുപ്പുന്ന ആവി വണ്ടികൾക്കോടാൻ വഴി വെട്ടിയപ്പോഴും അനന്ത വിഹായസ്സിൽ മനുഷ്യൻ കൈതൊട്ടപ്പോഴും മനുഷ്യൻ അവന്റെ സൗകര്യാർത്ഥം പരിസ്ഥിതിയെ മാറ്റി പണിയുകയാണ് ചെയ്തത്. കൊളോണിയൽ അധിനിവേശത്തിലൂടെ മനുഷ്യനുണ്ടായ ബൗദ്ധീക പുരോഗതികൾ മനുഷ്യ കുലത്തിന്റെ ചരിത്രത്തെ തന്നെ മാറ്റുന്നതായിരുന്നു. മാനവികമൂല്യങ്ങൾക്കുപരിയായി വികസനം മനുഷ്യന്റെ തലച്ചോറിനെ കീഴ്പ്പെടുത്തി. കാലങ്ങൾകൊണ്ടാടയാളപ്പെടുത്തിയെടുത്ത പരിസ്ഥിതി അനുകൂല സംസ്കാരത്തേക്കാൾ മുന്തിയതായിരുന്നു. വികസന മനോഭാവങ്ങൾ കൊളോണിയൽ അധിനിവേശം പകർന്നു നൽകിയ വികസന വിപ്ലവങ്ങൾ പരിസ്ഥിതിയുടെ നെറുകയിൽ തീപ്പന്തം കുത്തുകയായിരുന്നു. പുകഞ്ഞു പുകഞ്ഞില്ലാതാകുന്ന പച്ചപ്പ് നോക്കി വരാനിരിക്കുന്ന വലിയ വിപത്തു കളെ ചൂണ്ടിക്കാണിക്കുകയാണ് കവിയെന്നു കാണാം. ഗ്രാമങ്ങൾ നഗരങ്ങളായും നഗരങ്ങൾ വൻ നഗരങ്ങളായും വളരുമ്പോൾ അറ്റുപോകുന്ന മാനവിക മൂല്യങ്ങളെ പ്രകൃതിയുടെ വേരുകളെ കാണിച്ചുതരികയാണ് കവി.
![]()
പാഠസംഗ്രഹം
മനുഷ്യൻ തന്റെ എല്ലാ ഭൗതീക സൗകര്യങ്ങളും വികസിപ്പിച്ചത് പ്രകൃതിയെ തന്റെ സൗകര്യാർത്ഥം മാറ്റിപ്പണിതുകൊണ്ടാണ്. ഏതു മഹാപർവതത്തെയും തുരന്നും, കൊടും സമുദ്രത്തെയും കീഴ്പ്പെടുത്തി മനുഷ്യൻ അവന്റെ വിജയഗാഥകൾ തുടർന്ന് കൊണ്ടിരിക്കുന്നു പി. കെ. ഹരികുമാർ എഡിറ്റ് ചെയ്ത സഹ്യകാനനത്തിൽ വിരിഞ്ഞ കവിത എന്ന കൃതിയിലെ ലേഖനമാണ് പ്രകൃതി പാഠങ്ങൾ. കവിതയുടെ അടിസ്ഥാനധാര മാനവികതയാണ്. വൈലോപ്പിള്ളി കവിതയിലെ മാനവികബോധത്തിന് സംഭവിച്ച പരിണാമം ലേഖനം ചർച്ച ചെയ്യുന്നു. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് നിർവഹിക്കപ്പെട്ടു പോന്ന ആധുനിക കാവ്യ വ്യവഹാരത്തെയും അതിന്റെ പ്രത്യയശാസ്ത്ര നിലപാടുകളെയും വൈലോപ്പിള്ളിക്കവിത പിൻതുടർന്നിരുന്നു. ലോകത്തെ പുതുക്കിപ്പണിയാനുള്ള മനുഷ്യന്റെ ഇച്ഛയെയും അതിനായി വിനിയോഗിക്കപ്പെട്ട കർമ്മശേഷിയെയും വൈലോപ്പിള്ളിക്കവിത ശ്ലാഘിക്കുന്നതു കാണാം. പ്രകൃതിക്കുമേൽ മനുഷ്യൻ നേടുന്ന മേൽക്കെ, അതിന്റെ പ്രതിഫലനങ്ങൾ എന്നിവ കവിതയുടെ ആശയ തലത്തെ ഉറപ്പിക്കുന്നു. മനുഷ്യനു ഭൂമിയിലുള്ള സവിശേഷാധികാരം ഊട്ടിയുറപ്പിക്കുന്ന മാനവികതാബോധത്തിനാണ് ഈ ഘട്ടത്തിലെ കവിതകൾ ഊന്നൽ നൽകിയത്.
ഭൗതികതലത്തിൽ നാം കൈവരിച്ചതിനെല്ലാം പിന്നിൽ പെരുകിവരുന്ന ജീർണ്ണതയും മാനവികവിരുദ്ധതയും ഉണ്ടായിരുന്നു. നഗരങ്ങൾ ഗ്രാമങ്ങളെ വിഴുങ്ങുന്ന അവസ്ഥ, അതുവഴി നഗരത്തിന്റെ കുപ്പത്തൊട്ടിയായി മാറുന്ന ഗ്രാമങ്ങളുടെ അവസ്ഥ ഇതെല്ലാം ആധുനികത മുന്നോട്ടുവെച്ച് പ്രകൃതിബോധത്തിന്റെയും മാനവികബോധത്തിന്റെയും ശേഷിപ്പുകളായിരുന്നു. പ്രകൃതിബോധം മൂലം നഷ്ടമായത് എന്തൊക്കെ യാണെന്ന് തിരിച്ചറിയുന്നതായി പിൽക്കാലത്ത് വൈലോപ്പിള്ളി എഴുതിയ കവിതകൾ. പ്രകൃതി നിലനില്കു ന്നിടത്തെ മനുഷ്യനു നിലനില്പ്പുള്ളൂ എന്ന ജാഗ്രതയിലേക്ക് വൈലോപ്പിള്ളിയുടെ മാനവികബോധം വികസിക്കുന്നത് പിന്നീടു കാണുന്നു. ആധുനികതാവാദത്തിന്റെ മനുഷ്യ കേന്ദ്രീകൃതമായ കാഴ്ചയിൽ നിന്ന് മാറിയ, ജൈവികജാഗ്രത ഉൾക്കൊള്ളുന്ന മാനവിക ബോധമാണ് ഈ സന്ദർഭത്തിൽ കാണുന്നത്. ജൈവസമ്പത്തിനുമേൽ വികസനത്തിന്റെ പേരിൽ നടത്തുന്ന അതിക്രമത്തെ വലിയതോതിൽ ചെറുക്കുന്ന കവിതകൾ വൈലോപ്പിള്ളി എഴുതുന്നതും കാണാം. പ്രകൃതിയെയും പെണ്മയെയും ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയെ വിമർശിക്കുന്നിടത്തോളം ഉയർന്ന മാനസികബോധത്തിലേക്ക് വൈലോപ്പിള്ളിക്കവിത വളരുന്നതു കാണാം.
അറിവിലേക്ക്
ഡോക്ടർ കെ എസ് രവികുമാർ
അധ്യാപകൻ, സാഹിത്യ നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തൻ. ആഖ്യാനത്തിന്റെ അടരുകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നിരവധി സാഹിത്യ വിമർശന ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പ്രധാന കൃതികൾ ആഖ്യാന ത്തിന്റെ അടരുകൾ, ക്ഷുഭിതചലനങ്ങളുടെ എഴുത്തുകാരൻ, വർത്തമാന യാഥാർത്ഥ്യത്തിന്റെ ഒരു ചീള്, കഥയുടെ ഭിന്നമുഖങ്ങൾ, ചെറുകഥ വാക്കും വഴിയും, ആധുനികതയുടെ അപാവരണങ്ങൾ, കഥയുടെ വാർഷിക വലയങ്ങൾ, കഥയും ഭാവുകത്വ പരിണാമവും, എം. ടി.അക്ഷരശില്പി, എഴുത്തിന്റെ മിച്ച മൂല്യം.

മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും, ചെറുകഥാകൃത്തും അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് സാറാ ജോസഫ് (1946). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്ക്കാരം സാറാജോസഫിനായിരുന്നു 1946 ഫെബ്രുവരി 10-ന് തൃശൂർ ജില്ലയിലെ കുരിയച്ചിറയിൽ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി ജനിച്ചു. സ്കൂൾ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറാ ജോസഫ്, മലയാളത്തിൽ ബി.എ.യും എം.എ.യും പൂർത്തിയാക്കിയ ശേഷം കൊളീജിയറ്റ് സർവീസിൽ പ്രവേശിച്ചു. പട്ടാമ്പി സംസ്കൃത കോളജിൽ മലയാളം പ്രഫസറായിരുന്നു.
കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ സ്ഥാനമുറപ്പിച്ച സാറാ ജോസഫ്, സ്ത്രീകൾക്കായുള്ള “മാനുഷി’ എന്ന സംഘടനയുടെ സ്ഥാപകയാണ്. മലയാളത്തിലെ സ്ത്രീ എഴുത്തുകാരിൽ പ്രഥമഗണനീയരാണ് മാധവിക്കുട്ടിയും സാറാ ജോസഫും. ഭർത്താവ് ജോസഫ് നിര്യാതനായി. ഗീത, വിനയൻ, സംഗീത എന്നിവരാണ് മക്കൾ. ഇപ്പോൾ തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ താമസിക്കുന്നു.
![]()
വ്യാകരണ പരിചയം
സമാസം
വിഭക്തി പ്രത്യയങ്ങൾ കൂടാതെയുള്ള പദപ്രയോഗമാണ് സമാസം.
രാവണന്റെ പുത്രി എന്നതിൽ ന്റെ ആണ് വിഭക്തിക്കുറി. ഇതില്ലതെ പദങ്ങൾ തമ്മിൽ യോജിപ്പിച്ചാൽ രാവണൻ പുത്രി എന്നാകും ഇതാണ് സമാസം.
ഒരു സമാസത്തിൽ രണ്ടു പദങ്ങൾ ഉണ്ടായിരിക്കും. ആദ്യത്തെ പദത്തെ പൂർവ പദം എന്നും രണ്ടാം പദത്തെ ഉത്തര പദം എന്നും പറയുന്നു. രണ്ടു പദങ്ങളെയും ചേർത്തു പൂർവോത്തര പദം എന്നും പറയുന്നു.
മരത്തണൽ എന്ന പദം വിഗ്രഹിക്കുമ്പോൾ മരത്തിന്റെ തണൽ എന്നാകുന്നു
ഇവിടെ പൂർവ്വപദം മരവും ഉത്തര പദം തണലും ആകുന്നു.
പൂർവോത്തര പദങ്ങളുടെ പ്രധാന്യം അനുസരിച്ചു സമാസത്തെ നാലായി തരം തിരിച്ചിരിക്കുന്നു
- തൽപുരുഷൻ
- ബഹു വീഹി
- ദ്വന്ദ്വൻ
- കർമ്മധാരയൻ
ഓർത്തിരിക്കൻ
- വൈലോപ്പിള്ളി ശ്രീധരമേനോൻ തന്റെ കവിതകളിൽ ഉൾക്കൊള്ളിച്ച മാനവികതയും പ്രകൃതി ബോധവും അന്വേഷിക്കുകയാണ് പ്രകൃതി പാഠങ്ങൾ എന്ന ലേഖനത്തിലൂടെ.
- മലയാളത്തിലെ സമ്പന്നമായ പ്രകൃതി രമണീയത തുളുമ്പി നിൽക്കുന്ന കവിതകളാണ് വൈലോപ്പിള്ളിയുടേത്.
- പ്രകൃതിയുടെമേൽ മനുഷ്യന്റെ കടന്നുകയറ്റവും ചൂഷണവും മാണ്. വൈലോപ്പിള്ളി കവിതകളിൽ പ്രമേയമാകുന്നത്.
- സ്ത്രീയേയും പ്രകൃതിയെയും ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ ഉള്ള ആകുലതകളാണ് കവി തന്റെ കവിതകളിൽ നിറച്ചു വെച്ചിരിക്കുന്നത്.
- പ്രകൃതിയും മനുഷ്യൻ ഉൾപ്പെടുന്ന ജീവജാലങ്ങളും പ്രപഞ്ചത്തിന്റെ നിലനിൽപിന് അനുകൂലമായാണ് പ്രവർത്തിക്കേണ്ടത് .
- പരിസ്ഥിതിയുടെ നിലനിൽപ്പാണ് ജീവന്റെ നിലനിൽപ്പ്.
- കൊളോണിയൽ കാലത്തിന്റെ തുടർച്ചയാണ് വികസനങ്ങൾ മനുഷ്യൻ മല തുരന്നും ചക്രം കണ്ടുപിടിച്ചും യന്ത്രവൽക്കരണത്തിനു പൂർണമായി വിധേയപെട്ടപ്പോൾ പരിസ്ഥിതിയെ തന്റെ സൗകര്യത്തിനു അനുസരിച്ചു കീഴ്പ്പെടുത്തുകയാണ് ചെയ്തത് .