പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Practicing with Std 8 Malayalam Adisthana Padavali Notes Unit 2 Chapter 4 പ്രത്യാശയുടെ കിരണങ്ങൾ Prathyashayude Kiranangal Notes Questions and Answers Pdf improves language skills.

പ്രത്യാശയുടെ കിരണങ്ങൾ Question Answer Notes Std 8 Malayalam Adisthana Padavali Chapter 4

Class 8 Malayalam Adisthana Padavali Unit 2 Chapter 4 Notes Question Answer Prathyashayude Kiranangal

Class 8 Malayalam Prathyashayude Kiranangal Notes Questions and Answers

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും

ചർച്ച ചെയ്യാം

Question 1.
• “ഒരർഥത്തിൽ പുല്ല് തിന്നാൻ പോലും വകയില്ല.”
• “എനിക്കു വേണ്ടത് നല്ലനല്ല രോഗങ്ങളാണ്.”
• “പുല്ലു മാത്രം തിന്നുനടന്നാൽ ചത്തുപോകും. ഞാൻ പറഞ്ഞേക്കാം.”
ഈ വാക്യങ്ങൾ വിശകലനം ചെയ്ത് പാഠഭാഗത്ത് തെളിയുന്ന ജീവിതാവസ്ഥ ചർച്ച ചെയ്യുക.
Answer:
“ഒരർഥത്തിൽ പുല്ല് തിന്നാൻ പോലും വകയില്ല.”
“എനിക്കു വേണ്ടത് നല്ലനല്ല രോഗങ്ങളാണ്.”
“പുല്ലു മാത്രം തിന്നുനടന്നാൽ ചത്തുപോകും. ഞാൻ പറഞ്ഞേക്കാം.”

ഈ വാക്കുകൾക്കുള്ളിലെ ജീവിതാവസ്ഥ വളരെ വ്യത്യസ്തവുമാണ് ബന്ധിപ്പിക്കുന്നതുമാണ്. ഒരു വശത്ത്, (ആദ്യ വാചകത്തിൽ) സാധാരണ ശമ്പളത്തിൽ കഴിയുന്ന, കൈക്കൂലി വാങ്ങാത്ത ഒരുപാവം ജീവനക്കാരൻ, ഭക്ഷണത്തിനും മരുന്നിനും പോലും പണമില്ലാതെ ദുരിതത്തിലൂടെ പോകുന്ന അവസ്ഥ കാണാം. ഉപജീവനം തന്നെ ദുഷ്കരം ആയിത്തീരുന്ന നിലയിലാണവൻ. സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന ഈ കഥാപാത്രത്തിന് ഭക്ഷണത്തിന് വകയില്ലാത്തപ്പോൾ വിലയേറിയ മരുന്നുകൾ കുറിച്ച് ഡോക്ടറോട് ഇത്തരത്തിൽ പ്രതികരിച്ചത് ആ ചുറ്റുപാടുകളെ മനസ്സിലാക്കിക്കുവാൻ കൂടിയായിരുന്നു. വേണ്ടത്ര ആരോഗ്യത്തെ ശ്രദ്ധിക്കാത്ത എന്നാൽ മരുന്നിന് ചെലവാക്കുന്ന ഒരു വിഭാഗത്തെയും ഇവിടെ പറയാതെ പറഞ്ഞുവെച്ചിരിക്കുന്നു.

മറുവശത്ത്, (രണ്ടാമത്തെ വാചകത്തിൽ) സമ്പന്നനായ ധനികൻ, രോഗമില്ലാതെ ജീവിക്കുന്നതിൽ പോലും അസംതൃപ്തിയും അസന്തോഷവും പ്രകടിപ്പിക്കുന്നു. അദ്ദേഹം മാനസികമായി “ആരോഗ്യ ത്തിന്റെ അഭാവം വേണമെന്ന് വിചാരിക്കുന്നു, അതിലൂടെ ശ്രദ്ധയും പരിഗണനയും നേടി കൊണ്ടിരിക്കാനാണ് ലക്ഷ്യം. ഈ വാക്കുകൾ വഴി സമ്പത്ത്, ആരോഗ്യസേവനം, വ്യത്യസ്ത ജീവിതസ്ഥിതികൾ എന്നിവയിൽ ഉള്ള അസമത്വം തുറന്നു കാണിക്കുന്നു. സമൂഹത്തിന്റെ ചുവടുവെപ്പുകൾ എങ്ങിനെയാണ് ദരിദ്രനും സമ്പന്നനും വ്യത്യസ്തമായി അനുഭവിക്കുന്നതെന്ന് ഈ വാക്കുകൾ നമുക്ക് വ്യക്തമാക്കുന്നു.

ഈ രണ്ടു വ്യക്തികളുടെയും സാഹചര്യങ്ങൾ മനസ്സിലാക്കുന്ന ഡോക്ടർ പറയുന്നതാണ് മൂന്നാമത്തെ വാചകം അത് ആകെ സമൂഹത്തിനുള്ളതാണ് പലതരത്തിലുള്ള പ്രാരാബ്ദങ്ങളുടെ കണക്കുകൾ നിരത്തിക്കൊണ്ട് സ്വന്തം ആരോഗ്യത്തെയോ ശരീരത്തെയും സംരക്ഷിക്കാതെ നടക്കുന്ന പലരും അവസാനകാലങ്ങളിൽ ചേർത്തുവെച്ചതെല്ലാം മരുന്നിനു നൽകുന്ന നേർക്കാഴ്ച കഥാകാരൻ ഇവിടെ കാഴ്ചവയ്ക്കുന്നു. ആ ഒരു അവസ്ഥയെ മുൻകൂട്ടി പറയുകയാണ് ഡോക്ടറുടെ വാക്കുകളിലൂടെ. ആ ദരിദ്രന്റെ രോഗമില്ലായ്മയിൽ കൂടെ പോക്ഷകാഹാരത്തിനു വേണ്ടി മരുന്നിലൂടെ വഴികെട്ടുന്ന ഡോക്ടറെ നമുക്ക് ഈ വാക്കുകളിൽ കാണാം.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

തത്സമയ ചിരിയരങ്ങ്

Question 1.
കഥയിലെ ഡോക്ടർ, ദരിദ്രനായ രോഗി, സമ്പന്നൻ എന്നിവരുടെ സ്വഭാവസവിശേഷതകൾ മനസ്സിലാക്കിയല്ലോ. ഈ കഥാപാത്രങ്ങളെ നിങ്ങളാണ് അവതരിപ്പിക്കുന്നതെങ്കിൽ എന്തെല്ലാം തമാശകൾ പറയും? സ്ക്രിപ്റ്റ് തയ്യാറാക്കി ഒരു തത്സമയ ചിരിയരങ്ങ് (സ്റ്റാന്റപ് കോമഡി) സംഘടിപ്പിക്കുക.
സൂചനകൾ
• രസകരമായ സന്ദർഭങ്ങൾ
• ചിരി ഉണർത്തുന്നതും കുറിക്കുകൊള്ളുന്നതുമായ സംഭാഷണങ്ങൾ
• കഥാപാത്രങ്ങളുടെ അംഗചലനങ്ങൾ
• ക്ലാസിൽ വികസിപ്പിച്ച സൂചകങ്ങളുടെ സഹായത്തോടെ അവതരണം വിലയിരുത്തു.
Answer:
തത്സമയ ചിരിയരങ്ങ് – സ്ക്രിപ്റ്റ് (സ്റ്റാൻ ഡപ്പ് കോമഡി):
(മൂന്ന് കലാകാരന്മാർ രംഗത്ത് ഡോക്ടർ, നിർധന രോഗി സമ്പന്നനായ രോഗി)
തലക്കെട്ട്: “രോഗവും ഡോക്ടറും – സമ്പത്തിന്റെ താപനില”
വേദയിൽ ഡോക്ടർ:
നിർധനനായ രോഗി കടന്നുവരുന്നു.

ഡോക്ടർ: “എന്താണു നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ രോഗം? ക്ഷീണം അല്ലേ?
രോഗി: അതേ ഡോക്ടർ വെറുതെ ഇരുന്നാലും ക്ഷീണം തന്നെ.. അതുകൊണ്ട് വെറുതെ ഇരിക്കാ റില്ല. (ചിരിക്കുന്നു)
ഡോക്ടർ: പാൽ കുടിക്കാറുണ്ടോ?”
രോഗി: വെള്ളത്തിൽ ഒരു സ്പൂൺ ചേർത്ത് ഡെയിലി കുടിക്കും
ഡോക്ടർ: പോഷകാഹാരങ്ങൾ കഴിക്കുന്നതിൽ ശ്രദ്ധിക്കണം
രോഗി: എല്ലാത്തിലും ആവശ്യത്തിൽ അധികം കീടനാശിനി ഉള്ളതുകൊണ്ട് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കീടങ്ങളെല്ലാം നന്നായി വളരുന്നുണ്ട് ഡോക്ടർ..
ഡോക്ടർ: കുറിച്ച് തന്ന മരുന്നുകൾ ഒരു മാസം കഴിച്ചിട്ട് വരൂ…
രോഗി: ഒരുമാസം…! (അല്പ്പം നിശബ്ദത പിന്നെ നെടുവീർപ്പ്) ബാക്കിയുണ്ടെങ്കിൽ വരാം.
(അയാൾക്കു ശേഷം കടന്നുവരുന്ന സമ്പന്നനെ കാണുമ്പോൾ)
ഡോക്ടർ: മരിക്കാൻ ഇനിയും എത്ര സമയം ഉണ്ടെന്നു അറിയാൻ വന്നതാണോ? “നിങ്ങളെല്ലാം ഹോസ്പിറ്റലിൽ വരുന്നത് രോഗം കൊണ്ടല്ല. ശരി! പുതിയ വല്ല പ്രശ്നവും ഉണ്ടോ?
സമ്പന്നൻ: “ഡോക്ടർ, എന്റെ ശരീരത്തിൽ ഒരിടത്തും അസുഖമില്ല!”
ഡോക്ടർ: “അതുകൊണ്ട് താങ്കൾക്കെന്താ പ്രശ്നം?”
സമ്പന്നൻ: അല്ല, അസുഖം തോന്നാൻ എന്തെങ്കിലും മരുന്ന് …? (ചെറിയ മടിയോടെ വീണ്ടും ആവർത്തിക്കുന്നതിലെ ജാള്യത കാണിക്കുന്നു)
ഡോക്ടർ: അതിന് ഇത് മദ്യ വില്പനശാല അല്ല.
സമ്പന്നൻ: എനിക്ക് വിഷമം വരുന്നില്ല..
ഡോക്ടർ: അതാണോ പ്രശ്നം?
സമ്പന്നൻ: “അല്ല, എല്ലാ സുഹൃത്തുക്കളും മരിക്കുമ്പോൾ അവരുടെ രോഗങ്ങളെക്കുറിച്ചും ചികിത്സിച്ച് ആശുപത്രികളെ കുറിച്ചും എന്തെല്ലാമൊക്കെ ചർച്ചകളാണ്? ഞാൻ മരിക്കുമ്പോൾ ജനങ്ങൾക്ക് പറയാൻ എന്തെങ്കിലുമൊക്കെ വേണ്ടേ…..
ഡോക്ടർ: ഈ രോഗത്തിന് ചികിത്സിക്കുന്ന ഒരാളുണ്ട് ഇവിടത്തെ സൈക്യാട്രിസ്റ്റ്, അതാവുമ്പോൾ പറയാൻ കുറച്ചു വെയിറ്റ് ഉള്ള രോഗം ആവുകയും ചെയ്യും മറ്റുള്ളവരുടെ ശ്രദ്ധയും കുറച്ച് അധികം കിട്ടും താൻ അവിടെ ചെന്നൊരു അപ്പോയ്ന്റ് മെന്റ് എടുക്ക് ….
സമ്പന്നൻ: വളരെ നന്ദി ഡോക്ടർ എന്നാ ഞാൻ അയാളെ കണ്ടിട്ട് വരാം
(അന്തിച്ചു പോയ ഡോക്ടർ)
(ശ്രോതാക്കൾ ചിരിക്കുന്നു)

കണ്ടെത്താം എഴുതാം

Question 1.
കലശലായ ക്ഷീണം
നന്നായി പരിശോധിച്ചു
വേഗം എത്തിച്ചുകൊടുക്കണം
അടിവരയിട്ട പദങ്ങൾ ആശയതലത്തിൽ വരുത്തുന്ന മാറ്റമെന്ത്? കണ്ടെത്തി എഴുതുക.
Answer:

വ്യാകരണപ്രകാരം ഏതെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു. എന്തിനെയാണോ വിശേഷിപ്പിക്കുന്നത് അതിനെ വിശേഷ്യം എന്ന് പറയുന്നു.

1. കലശലായ ക്ഷീണം
കലശലായ (വിശേഷണ പദം) ക്ഷീണം (വിശേഷ്യ പദം)
ഇവിടെ കലശലായ എന്ന പദം ക്ഷീണം എന്ന പദത്തെ വിശേഷിപ്പിക്കുന്നു.
പൊതുവായ ക്ഷീണം അല്ല തനിക്ക് കഴിയാത്ത അതീവമായ ശാരീരിക തളർച്ചയാണ്. ആ അധികതയെ സൂചിപ്പിക്കാനാണ് കലശലായ എന്ന വിശേഷണം കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

2. നന്നായി പരിശോധിച്ചു.
പരിശോധന സാധാരണമല്ലെന്ന് നന്നായി എന്ന വിശേഷണം കൊണ്ട് സാധിച്ചിരിക്കുന്നു. പരിശോ ധിക്കുക എന്ന ക്രിയയെ വിശേഷിപ്പിച്ചിരിക്കുന്നു (ക്രിയാ വിശേഷണം).

3. വേഗം എത്തിച്ചു കൊടുക്കണം
അത്യാവശ്യമാണ് എന്ന സാഹചര്യത്തെ കാണിക്കാൻ വേഗം എന്ന പദം ഉപയോഗിച്ചിരിക്കുന്നു.

വരയും ചിരിയും

Question 1.
കാർട്ടൂൺ ആശയ നിർദ്ദേശം:
Answer:
പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 1

സർവേ ഫോറം

Question 1.
സമൂഹത്തിൽ വർധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങൾക്കെതിരെ ബോധവൽക്കരണം നടുത്തുന്നതിന്റെ മുന്നോടിയായി വിവരശേഖരണം നടത്തുന്നതിന് ഒരു സർവേ ഫോറം തയ്യാറാക്കുക.
സർവേഫോറത്തിൽ എന്തെല്ലാം?
• പ്രദേശത്തിന്റെ പേരും തരവും
• വ്യക്തിഗത വിവരങ്ങൾ (ആൺ, പെൺ, വയസ്സ്,…)
• ശേഖരിക്കേണ്ട വിവരങ്ങൾ
• ചോദ്യവലി
• സമയക്രമം
Answer:
ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം:

“നമുക്ക് ഉണരാം – ആരോഗ്യത്തിന് വേണ്ടി!”

വ്യക്തിഗത വിവരങ്ങൾ: _______________________________________________
പേര്: _____________________________________________
വിലാസം: _____________________________________________
വയസ്സ്: _____________________________________________
ലിംഗം: _____________________________________________
തൊഴിൽ / ജോലി സമയം: _________________________________________
എന്തെങ്കിലും വൈകല്യങ്ങളുണ്ടോ: ____________________  ഉണ്ടെങ്കിൽ എന്ത് ____________________
രോഗാവസ്ഥ / ശാസ്ത്രക്രിയ നടന്നിട്ടുണ്ടോ:______________________________

പ്രധാന ചോദ്യാവലി:
1. നിങ്ങൾക്കുള്ള സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയാണ്: ____________________________________
2. ദിവസത്തിൽ ശരാശരി എത്ര സമയം ഉറക്കം കിട്ടുന്നു? : _____________________________
3. ആഹാര ശീലങ്ങൾ എന്തൊക്കെയാണ്? (കൃത്യ സമയത്ത് ആഹാരം? ഫാസ്റ്റ് ഫുഡ് ഉപയോഗം ഫാസ്റ്റ് ഫുഡ് മുതലായവ)?: _____________________________________________
4. വ്യായാമം ചെയ്യുന്നതുണ്ടോ? എത്ര നേരം?: 1. _________________________
2. _________________________
3. _________________________
5. മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നുണ്ടോ?:
6. ആരോഗ്യ പരിശോധന നടത്തുന്നതുണ്ടോ? ഒരു വർഷത്തിൽ എത്ര പ്രാവശ്യം?
7. രോഗം ഉണ്ടാകുമ്പോൾ സ്വകാര്യ ആശുപത്രിയിലോ സർക്കാർ ആശുപത്രിയിലോ പോകുന്നത്. : _____________________________________________
8. മരുന്നുകൾ ജൻ ഔഷധിയിൽ നിന്ന് വാങ്ങുന്നുണ്ടോ?:  _____________________________________________
ഉണ്ടെങ്കിൽ ഏതൊക്കെ?: _____________________________________________
9. സപ്ലിമെന്റുകൾ ഉപയോഗിക്കുന്നുണ്ടോ?: _____________________________________________
ഉണ്ടെങ്കിൽ ഏത്? എന്തിന്?
10. മെഡിക്കൽ ഇൻഷുറൻസ് ഉണ്ടോ?: ________________________________________________

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 1.
“മലയാളിയുടെ മാറുന്ന ഭക്ഷണശീലങ്ങൾ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ‘നിലനില്പീയം’ (വി.കെ.എൻ)യും ‘പ്രത്യാശയുടെ കിരണങ്ങൾ’ (പുനത്തിൽ കുഞ്ഞബ്ദുള്ളയും, വാക്കുകൾ അടിസ്ഥാനത്തിൽ നൽകുന്ന ചർച്ച.
പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2 പങ്കെടുക്കുന്നവർ:

  1. ഭാഷാദ്ധ്യാപകൻ / മലയാള പണ്ഡിതൻ – സാഹിത്യാശയങ്ങൾ വിശദമാക്കാൻ
  2. ആഹാരവിദഗ്ധൻ / ഡയറ്റിഷ്യൻ – ആരോഗ്യം സംബന്ധിച്ച് അഭിപ്രായം നൽകാൻ
  3. ചിത്രകാരൻ / മീഡിയാ വിദഗ്ധൻ – കാർട്ടൂണിന്റെയും ദൃശ്യപ്രഭാവത്തിന്റെയും പ്രസക്തി
  4. ഒരു വിദ്യാർത്ഥി പ്രതിനിധി – യൗവനത്തിൽ ഭക്ഷണശീലങ്ങൾ എങ്ങനെ മാറുന്നുവെന്നു പങ്കുവയ്ക്കാൻ
  5. സാമൂഹിക പ്രവർത്തകൻ ഭക്ഷണശീലങ്ങൾ സാമൂഹിക പശ്ചാത്തലത്തിൽ വിലയിരുത്താൻ

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 3 മലയാളിയുടെ മാറുന്ന ഭക്ഷണശീലങ്ങൾ

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2 ഭക്ഷണ ക്രമീകരണ വിദഗ്ദ്ധൻ (dietitian)
1. സംസാരക്കുന്ന വിഷയം: നിലനില്പീയം (വി.കെ.എൻ)
• അതിരുകടന്ന – മലയാളിയുടെ ഭക്ഷണ തൃഷ്ണയുടെ കാഴ്ചപ്പാട് ആണ് നിലനിീയം.
• അവസാനത്തിലെ ചോദ്യത്തിൽ (“അവിടെയും ഇഡ്ഡലി തന്നെയല്ലേ?’) ആഹാരത്തെ മരണത്തിനു പോകുമ്പോ കൂടെ കൂട്ടുന്ന ഒരു ഹാസ്യവീക്ഷണം ഇവിടെ വ്യക്തമാക്കുന്നു.
• ആഹാരമാണ് രോഗം എന്ന ആധുനിക വാസ്തവത്തെയാണിവിടെ പ്രതിനീധീകരിക്കുന്നത്.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2 സാമൂഹ്യ പ്രവർത്തകൻ
2. സംസാരിക്കുന്ന വിഷയം : പ്രത്യാശയുടെ കിരണങ്ങൾ (പുനത്തിൽ കുഞ്ഞബ്ദുള്ള):
ദരിദ്രന് – ഭക്ഷണം മാത്രമല്ല, ചികിത്സക്കും കൈവശം പണമില്ല.
സമ്പന്നന് – ശരീരത്തിൽ തകരാറില്ലെങ്കിലും ‘രോഗം’ ആഗ്രഹിക്കുന്നു.
ഭക്ഷണവും മരുന്നും സദൃശമാകുമ്പോൾ അതിന്റെ ഭവിഷ്യത്തുകൾ, അപവ്യാഖ്യാനങ്ങൾ എന്തൊക്കെ എന്നതിന്റെ ആഖ്യാനമാണ് ഈ കഥ. കഥാകാരൻ സമകാലികതയിൽ നിന്ന് ചോദ്യം ചെയ്യുന്നു.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2 കാർട്ടൂണിസ്റ്

Question 1.
പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 4 കാർട്ടൂൺ വിശകലനം:
സംസാരിക്കുന്ന വിഷയം
പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 5
ബർഗർ ഒരു രോഗിയെ പോലെ ഐ.വി. ഡ്രിപ്പിൽ.
അസ്വസ്ഥതയിലായ ഭക്ഷണരീതികളുടെ പ്രതീകമായാണ് ഇവിടെ കാണുന്ന കാർട്ടൂൺ.
“ആഹാരമാണ് രോഗം” എന്ന ആധുനിക വാസ്തവത്തെ വ്യംഗ്യാത്മകമായി പ്രതിനിധീകരിക്കുന്നു. അതിവേഗ ജീവിതത്തിലെ ജങ്ക് ഫുഡ് ആസക്തി, മനോവൈകല്യങ്ങൾ, ചടുലത എന്നിവയുടെ പര്യായമാണ് ഈ ചിത്രം.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 6 വിദ്യാർത്ഥി: ചർച്ചാവിഷയങ്ങൾ:

  • ഭക്ഷണശീലങ്ങളിലെ മാറ്റങ്ങൾ – കാലഘട്ടങ്ങളിലെ വ്യത്യാസം. ഇവയെല്ലാം തന്നെ ഇന്നത്തെ ആരോ ഗ്യസ്ഥിതിയെ ബാധിച്ചിട്ടുണ്ട്.
  • പണ്ടത്തേ ഭക്ഷണരീതികൾ എങ്ങനെ അതിന്റെ സ്വാഭാവികത നിലനിർത്തിയിരുന്നു എന്ന് ചിന്തിക്കേ ണ്ടിയിരിക്കുന്നു. പ്രത്യേകമായി ആരോഗ്യപരിപാലന പ്രയത്നങ്ങൾ കൂടാതെ തന്നെ പൗരാണികർ രോഗത്തെയും മരണത്തേയും അതിജീവിച്ചില്ലേ. അത് ഭക്ഷണരീതി ഒന്നുകൊണ്ട് തന്നെയല്ലേ.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 2 അധ്യാപകൻ വിശകലനം /സംക്ഷേപം

  1. കഥയാകട്ടെ, കാർട്ടൂൺ ആകട്ടെ ബോധവൽക്കരണ സന്ദേശങ്ങൾ ആകട്ടെ, എങ്ങനെ ഇതിനെ ഉൾ ക്കൊള്ളണം എന്ന് വിദ്യാർഥികൾ മനസിലാക്കണം.
  2. ഭക്ഷണ സംസ്കാരവും വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. അധ്യാപനത്തിൽ അതും ഉൾകൊള്ളണം.

തുടർപ്രവർത്തനങ്ങൾ

Question 1.
‘പുല്ല് തിന്നാറുണ്ടോ?’ എന്ന ഡോക്ടറുടെ ചോദ്യം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
Answer:
ഇത് ഒരു പരിഹാസാത്മകമായ ചോദ്യം ആണ്, രോഗിയുടെ ദാരിദ്ര്യവും അയാളുടെ ഭക്ഷണാപൂരകങ്ങളുടെ അഭാവവുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. ശാരീരിക ക്ഷീണവും പോഷകാഹാരക്കുറവും മൂലമുള്ള അവസ്ഥയെ ഡോക്ടർ പരിഹസിക്കുന്നു.

ശാരീരിക ക്ഷീണം പോഷകാഹാരക്കുറവു മൂലമാണെന്ന് മനസ്സിലാക്കുന്ന ഡോക്ടർ പാൽ കുടിക്കാ റുണ്ടോ? പോക്ഷക ആഹാരം കഴിക്കാറുണ്ടോന്നൊക്കെ ചോദിക്കുമ്പോൾ രോഗി ഇല്ലെന്ന് മറുപടി പറയുന്നു… അവശ്യമായ ആരോഗ്യം ശ്രദ്ധിക്കുന്നില്ലെന്നതിനാലാണ് ഡോക്ടർ പുല്ല് തിന്നാറുണ്ടോന്ന് അല്പ്പം ദേഷ്യത്തോടെയും ഹാസ്യത്തോടെയും ചോദിക്കുന്നത്. സത്യത്തിൽ അതിനു പോലും വകയില്ലെന്ന് പറയുന്ന രോഗിയിലൂടെ അവന്റെ നിസഹായാവസ്ഥ വെളിപ്പെടുന്നു.

അല്പം മാത്രമായ സംഭാഷണം കൊണ്ട് വ്യക്തമായ ചിത്രം നൽകാൻ പുനത്തിൽ കുഞ്ഞബ്ദുള്ളക്ക് കഴിഞ്ഞിട്ടുണ്ട്.

Question 2.
ധനികൻ കഥയിലെ ഇരുണ്ട യാഥാർഥ്യത്തെയും പ്രഹസനാത്മകതയെയും തമ്മിൽ പൊരുത്തപ്പെടു ത്തിക്കാണിക്കുക.
Answer:
നിർദ്ധൻ ഇരുണ്ട യാഥാർഥ്യത്തെയും ധനികൻ കഥയിലെ പ്രഹസനാത്മകതയെയും വെളിപ്പെടുത്തുന്നു. കഥയുടെ ആദ്യഭാഗത്തിൽ ദാരിദ്ര്യവും ചികിൽസയുടെ അഭാവവും ഒരു ഗൗരവതര യാഥാർത്ഥ്യമായി പ്രത്യക്ഷപ്പെടുന്നു. പിന്നീടുള്ള ഭാഗത്ത്, ധനികൻ രോഗമില്ലാതെ ‘രോഗിയായിരിക്കാൻ’ ആഗ്രഹിക്കുന്നതിലൂടെ പ്രഹസനാത്മകതയാണ് പ്രകടമാകുന്നത്. ഈ രണ്ട് പശ്ചാത്തലങ്ങൾ ഒരേ ആശുപത്രിയിൽ നടക്കുന്നു എന്നത് തന്നെയാണ് കഥയുടെ വിമർശനാത്മക ശക്തി.

Question 3.
ധനികൻ രോഗം കിട്ടാൻ ആഗ്രഹിക്കുന്നതിന്റെ കാരണം എന്താണ്?
Answer:
അദ്ദേഹം ചികിത്സയും പരിചരണവും ആസ്വദിക്കാനാണ് ആഗ്രഹിക്കുന്നത്. ഒരു ‘രോഗിയായി’ എന്ന പദവിയോടെ ആശുപത്രിയിലും സമൂഹത്തിലും അംഗീകാരവും ശ്രദ്ധയും കിട്ടുന്നു എന്ന ധാരണയാണ് അതിന്റെ പിന്നിൽ.

Question 4.
സന്തുകുമാർ രോഗികളെ കണ്ട് സംസാരിക്കുന്ന രീതി എങ്ങനെയാണ്?
Answer:
അദ്ദേഹം ദരിദ്രരോടും സമ്പന്നരോടും വ്യത്യസ്ത രീതിയിലാണ് പെരുമാറുന്നത്. ദരിദ്രരോട് ആദ്യം അവരുടെ നിരുത്തരവാദപരമായ രീതിയോടുള്ള എതിർപ്പും പിന്നീട് കരുണയും കാണിക്കുമ്പോൾ, സമ്പന്നരോട് വിനോദത്തോടെ മറുപടി പറയുന്ന ചിരിപകർച്ചയായ സമീപനം ആണ്.

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Question 5.
രോഗികളുടെ ജീവിതസത്യങ്ങൾ ഏതൊക്കെയാണ് കഥയിൽ വെളിപ്പെടുത്തപ്പെടുന്നത്?
Answer:

  • സാമ്പത്തികമായ പരാധീനത.
  • പോഷകാഹാരത്തിനും മരുന്നിനും അളവറ്റ അഭാവം.
  • ചികിത്സ ലഭിക്കാൻ പോലും താങ്ങില്ലായ്മ.
  • സമൂഹത്തിന്റെ വ്യാജ പരിഗണനകളും ഒട്ടുമിക്ക സമയത്തും അവഗണനയും.
  • സമൂഹത്തിലെ രണ്ടു തട്ടുകളിൽ വിഭജിക്ക പെടുന്ന സാധാരണക്കാരുടെ ജീവിത യഥാർത്യങ്ങൾ.

Question 6.
‘ഉണ്ടവന് പായ കിട്ടാഞ്ഞിട്ടും ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ടും’ എന്ന പഴഞ്ചൊല്ല് ഈ കഥയുമായി എങ്ങനെ ബന്ധപ്പെടുന്നു?
Answer:
‘ഉണ്ടവന് പായി കിട്ടാഞ്ഞിട്ടും ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ടും’ എന്ന പഴഞ്ചൊല്ല് ഈ കഥയുമായി എങ്ങനെ ബന്ധപ്പെടുന്നു?

പാവപ്പെട്ടവന് കഴിക്കാൻ പോലും ഒന്നുമില്ലാത്തപ്പോൾ, സമ്പന്നൻ അരോഗ്യത്തോടെയും ആഹാരസൗകര്യങ്ങളോടെയും കൂടി ചികിത്സാ പരിഗണന തേടുന്ന അവസ്ഥയാണ് ഇതിലൂടെ കാണിക്കുന്നത്. സമാനമായി, ഇല്ലാത്തവന് അത്യാവശ്യവും ലഭിക്കാത്തപ്പോൾ ഉള്ളവന് ആവശ്യത്തിലധിക വും ലഭിക്കുന്നു.

ഈ കഥയിലെ രണ്ടു കഥാപാത്രങ്ങളെ ഉദാഹരിച്ചാൽ ഒരാൾക്ക് ആവശ്യമായ ഭക്ഷണം ചികിത്സ ഒന്നും ലഭിക്കുന്നില്ല. രണ്ടാമന് ഇതെല്ലാം ഉണ്ട്, പക്ഷെ അവനു ഇനിവേണ്ടത് മറ്റുള്ളവരുടെ ഇടയിൽ ശ്രദ്ധിക്കപെടുകയും പരിഗണിക്കപെടുകയും വേണം എന്നതാണ്. തനിക്ക് ലഭിച്ചിരിക്കുന്ന സൗഭാഗ്യങ്ങളിൽ അയാൾ തൃപ്തനല്ല. മറ്റുള്ളോരുടെ ഇല്ലായ്മയിൽ സഹായം ആകാൻ കഴിമായിരുന്നിട്ടും തന്റെ മാത്രം സ്വകാര്യ സുഖങ്ങൾക്ക് പുറകെ ആണ് ആ വ്യക്തി.
ഇവിടെ കൊടുത്ത പഴമൊഴിയിലെ ഉണ്ടവനും ഉണ്ണാത്തവനും ഈ കഥാപാത്രങ്ങൾക്ക് യോചിക്കുന്നു

Question 7.
ഈ കഥയിലെ ഡോക്ടറും രണ്ടുവിധം രോഗികളും മലയാള സാമൂഹ്യരൂപാന്തരത്തെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്ന് വിശകലനം ചെയ്യുക.
Answer:
ഡോക്ടർ: ഒരു പരമ്പരാഗത സംവിധാനത്തെ പ്രതിനിധീകരിക്കുന്നു; അദ്ദേഹം രോഗവും രോഗിയെയും മനസിലാക്കാനാകുന്നയാളാണ് ആദ്യം അവഗണിചെങ്കിലും പിന്നീട് സഹാനുഭൂതിയോടെ സംസാരിക്കുന്നു. ധനികനായ വ്യക്തിയോട് ഒട്ടും മുഷിയാതെ തുടരുന്നു. തന്റെ മുന്നിൽ വന്നിരിക്കുന്ന ധനികനായ വ്യക്തിയിൽ നിന്ന് യാതൊരുവിധ ചൂഷണത്തിന് തുനിയാതെ അവരുടെ ആ മാനസികാവസ്ഥയെ ചിരിച്ചുകൊണ്ട് ലഘുകരിക്കുന്നു..

ദരിദ്രൻ: പൊതു ജനങ്ങളുടെ പ്രതിനിധിയാണ്, ജീവിതപ്രതിസന്ധികളിലൂടെയുള്ള വടംവലിയിൽ പരാധീനത അനുഭവിക്കുന്ന, ശരിക്കും ചികിത്സ ആവശ്യമായ വ്യക്തി. മാനസികവും ശരീരികവുമായി തളർച്ച നേരിടുന്ന അയാൾക്ക് അർഹമായ ആവശ്യങ്ങൾക്ക് പോലും സഹായമോ മറ്റോ ലഭിക്കുന്നില്ല.

ധനികൻ: സമ്പന്നവൃന്ദത്തെ പ്രതിനിധീകരിക്കുന്നു, ആരോഗ്യപ്രശ്നങ്ങളോ മറ്റ് പരാധീനതകളോ ഇല്ലാത്ത ജീവിതത്തെ ഒരു അഭിമാന പ്രദർശനമായി കാണുന്നു. യാതൊരുവിധത്തിലും. തനിക്ക് ലഭിച്ചിട്ടുള്ള സാമ്പത്തികവും ആരോഗ്യവും ആയിട്ടുള്ള മികവുകളെ അദ്ദേഹം കാണുന്നേയില്ല. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നതുപോലെ ആരോഗ്യമുള്ളയാൾ ആരോഗ്യമില്ലായ്മയെ ആഗ്രഹിക്കുന്നു.

ഈ മൂന്നു കഥാപാത്രങ്ങളും സമൂഹത്തിലെ വിഭജനത്തിന്റെ നൂതന രീതിയെ ആണ് വരച്ചു കാണിക്കുന്നത്. ജാതീയതയുടെയും, നിറത്തിന്റെയും പേരിലുള്ള പ്രക്ഷോപങ്ങൾ നമ്മൾ കണ്ടതാണ് എന്നാൽ ഇന്നും പൂർണമായ സമത്വം നേടിയിട്ടില്ലെന്നതിന്റെ തെളിവുകളായാണ് കുഞ്ഞബ്ദുള്ള യുടെ ഈ കഥാപാത്രങ്ങൾ നിലകൊള്ളുന്നത്

Question 8.
‘മരുന്ന്’ എന്ന കഥയിലൂടെ എഴുത്തുകാരൻ എന്താണ് പറയാൻ ശ്രമിക്കുന്നത്? ദാരിദ്ര്യവും ധനവും തമ്മിലുള്ള അന്തരം എങ്ങനെ തെളിയിക്കുന്നു?
Answer:
പുനത്തിൽ കുഞ്ഞബ്ദുള്ള സാഹിത്യഭാഷയും തമാശയും ഉപയോഗിച്ച് ഒരു ഗൗരവമുള്ള സാമൂഹ്യ സത്യമാണ് തുറന്നു കാണിക്കുന്നത്. ദരിദ്രന്റെ ചികിത്സാ പ്രാധാന്യവും അവഗണനയും, സമ്പന്നന്റെ രോഗാഭിമാനവും ചികിത്സാരീതികളും തമ്മിലുള്ള വ്യത്യാസം ഇതിലൂടെ വ്യക്തമാകുന്നു.

വിഭജനത്തിന്റെ നൂതന രീതിയെ ആണ് വരച്ചു കാണിക്കുന്നത്. ജാതീയതയുടെയും, നിറത്തിന്റെയും പേരിലുള്ള പ്രക്ഷോപങ്ങൾ നമ്മൾ കണ്ടതാണ് എന്നാൽ ഇന്നും പൂർണമായ സമത്വം നേടിയിട്ടില്ലെന്നതിന്റെ തെളിവുകളായാണ് കുഞ്ഞബ്ദുള്ള യുടെ ഈ കഥാപാത്രങ്ങൾ നിലകൊള്ളുന്നത്.

ഇവിടെ ദാരിദ്ര്യം ഒരു വ്യക്തി യെ നിലനിൽ തന്നെ കഷ്ടപ്പെടുത്തുമ്പോ അതിസമ്പത്ത് ഒരു വ്യക്തിയെ മിതമായ ജീവിതം നയിക്കുന്നത് നിലവാര കുറവായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. സമഭാവനയുടെ അഭാവമാണ് അഥവാ ദാരിദ്ര്യത്തിന്റെയും ധനത്തിന്റെയും അന്തരം ആണ് ഈ കഥയുടെ ആത്മാവ്.

Question 9.
‘ആരോഗ്യം എല്ലാം തന്നെയല്ലെങ്കിലും എല്ലാം ആരോഗ്യത്തിന്റെയാകണം’ – ഈ ആശയത്തെ ആസ്പദമാക്കി ഒരു പോസ്റ്റർ തയ്യാറാക്കുക.
Answer:

  • ആരോഗ്യം എല്ലാം തന്നെയല്ലെങ്കിലും, എല്ലാം ആരോഗ്യത്തിനായിരിക്കണം.
  • ശരിയായ ഭക്ഷണവും വ്യായാമവും ആരോഗ്യത്തിന്റെ അടിസ്ഥാനം.
  • ദാരിദ്ര്യത്തിൽ ജീവിക്കുന്നവർക്ക് പോഷകാഹാരം ലഭ്യമാകണം.
  • എല്ലാവിധ ചികിത്സാ സൗകര്യങ്ങൾക്കും എല്ലാവർക്കും ലഭ്യമാവണം

ഈ പറഞ്ഞ വിഷയങ്ങൾ പ്രതിപാദിക്കും വിധത്തിൽ കൂട്ടുകാരുടെ ആശയങ്ങൾക്കും സങ്കല്പങ്ങൾക്കും അനുസരിച്ച് പോസ്റ്റർ നിർമ്മിക്കൂ…

ഒന്ന് രണ്ടു മാതൃകകൾ ഇവിടെ നൽകുന്നു.
പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4 7

Question 10.
ഒരു സർക്കാർ ആശുപത്രിയിലെ പ്രതിദിന സാക്ഷ്യങ്ങൾ ആസ്പദമാക്കി ഒരു ഡോക്ടറുടെ ദിനകുറിപ്പുകൾ എന്ന ശീർഷകത്തിൽ അനുഭവം കുറിപ്പ് എഴുതു.
Answer:
ശീർഷകം: ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ ദിനകുറിപ്പ്
രാവിലെ 9 മണിക്ക് തന്നെ ഒ.പി.യിലെ വരാന്തയിൽ നീണ്ട നിരയാണ്.
പാവപ്പെട്ടവരുടെ പലരുടെയും മുഖങ്ങളിൽ ആശയക്കുഴപ്പവും ഭീതിയും. പലർക്കും വേണ്ടത് പോഷക ആഹാരമാണ്, മരുന്നല്ല. കുട്ടികൾക്കെങ്കിലും പോഷകഹാരം കൊടുക്കാൻ വിദ്യാലയങ്ങളിലൂടെ സംവി ധാനം ഉണ്ടായിരിക്കെ അതിന്റെ കാലാവധിയും അളവും വേണ്ടത്രയുണ്ടോ എന്നുള്ളത് പുനർവിചിന്തനം വേണ്ടിയിരിക്കുന്നു.

നിർധന രോഗികൾ സ്വീകരിക്കുന്ന സർക്കാർ ആശുപത്രികളിൽ പോഷകാഹാരത്തിന് പ്രത്യേക സംവിധാനം ഒരുക്കേണ്ടതാണ്.

ഇതിനിടയിലും മറച്ചുവെക്കാൻ ആവാത്ത ചില നഗ്നസത്യങ്ങൾ ഉണ്ട്. ഒരു സമ്പന്നൻ വന്നത്, രോഗമില്ലെങ്കിലും എല്ലാ പരിശോധനകളും ആവശ്യപ്പെട്ടുകൊണ്ടാണ്. രോഗിയായിരിക്കാൻ ആഗ്രഹം എന്നതാണ് അവന്റെ ആവശ്യം. എത്ര വിചിത്രമായ വൈരുദ്ധ്യങ്ങൾ.

തനിച്ചായിരിക്കുമ്പോ, ചിന്തിക്കുകയാണ് – ഞാൻ ചികിത്സ നൽകുന്ന ശരീരത്തിനാണ്. എന്നാൽ മരുന്ന് ഫലപ്രദമാവാൻ വേറെയും ചില ഘടകങ്ങൾ ആവശ്യമായിട്ടുണ്ട്. അവയൊന്നും ഇല്ലാതെ വൈദ്യശാസ്ത്രം അപൂർണ്ണമാണ്. ഞാൻ നിസ്സഹായനും ….

പ്രത്യാശയുടെ കിരണങ്ങൾ Notes Question Answer Class 8 Adisthana Padavali Chapter 4

Class 8 Malayalam Adisthana Padavali Notes Unit 2 ആയുരാരോഗ്യസൗഖ്യം

ഈ പഴഞ്ചൊല്ലുകൾ മലയാളത്തിലെ സമൃദ്ധമായ അർത്ഥം ഉള്ളതാണ്
• *എല്ലുമുറിയെ പണിതാൽ
പല്ലുമുറിയെ തിന്നാം.*
കഠിനാധ്വാനം വിജയം ഉണ്ടാക്കുന്നു എന്നർത്ഥം
ഒരു കാര്യം ചെയ്തെടുക്കുവാൻ വളരെ പരിശ്രമം ആവശ്യമെങ്കിലും
കഠിനപരമായ ആ പ്രവർത്തിയെ പൂർത്തീകരിക്കുകയാണെങ്കിൽ ഏറ്റവും സന്തോഷത്തോടെയും ആഗ്രഹിക്കുന്ന തരത്തിലും അതിന്റെ ഫലം അനുഭവിക്കാൻ സാധിക്കും.

• *അരവയറുണ്ടാൽ ആരോഗ്യം.*
ആരോഗ്യം നിലനിർത്താൻ ഒരാളുടെ വയറു തീർത്തും നിറയേണ്ടതില്ല; പകുതിവയർ ഭക്ഷണം മാത്രം മതിയാകും. അതികമായ ഭക്ഷണം ആരോഗ്യം നഷ്ടമാക്കും.
‘സംയമനമാണ് ആരോഗ്യമെന്നത്.’

• *ആധി കൂടിയാൽ വ്യാധി.*
മനസ്സിലുള്ള ആശങ്കയും ഉത്കണ്ഠയും ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. അതായത് മാനസിക സമ്മർദ്ദം ശരീരത്തിന് ബാധകമായ രോഗങ്ങൾക്കു കാരണമാകും. മാനസിക സമാധാനം ആരോഗ്യമാവുന്നു.’

• *പയ്യെത്തിന്നാൽ പനയും തിന്നാം.*
വളരെ ശ്രദ്ധയോടുകൂടിയും പരിചരണത്തോടുകൂടിയും ചെയ്യുകയാണെങ്കിൽ വലിയ ചില കാര്യങ്ങൾ അനായാസത്തോടെ തീർക്കുവാൻ സാധിക്കും. നമ്മൾ ഒരു കാര്യം അതി വേഗത്തിലും അശ്രദ്ധമായും ചെയ്യുകയാണെങ്കിൽ അതിൽ പാകപ്പിഴകൾ വന്ന് വീണ്ടും ആവർത്തിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാറില്ലേ.

ഉദാഹരണത്തിന് പഠിക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ എല്ലാ ദിവസവും കുറച്ചു മാത്രം എടുത്ത് പഠിച്ചു പോരുകയാണെങ്കിൽ ആ ശ്രമം വളരെ വലിയ റിസൾട്ട് ഉണ്ടാക്കും.

• *നടന്നു കൊയ്താൽ ഇരുന്നുണ്ണാം*.
സാധിക്കുന്ന കാലത്ത് നമ്മൾ കഠിനമായി ജോലി ചെയ്താൽ പിന്നീട് വിശ്രമത്തോടെയും ആനന്ദത്തോടെയും ജീവിക്കാം.

പരിശ്രമമാണ് സമൃദ്ധിയിലേക്കുള്ള വഴി
ഈ ചൊല്ലുകൾ ശ്രദ്ധിച്ചാൽ മനസ്സിലാക്കാം ഇവയെല്ലാം തന്നെ ആരോഗ്യസംരക്ഷണത്തെയും ഭക്ഷ ണത്തെയും ഉദാഹരിച്ചുള്ളതാണ് ഈ യൂണിറ്റിലെ പാഠഭാഗങ്ങളും അത്തരത്തിലുള്ളത് തന്നെയാണ്. ഒപ്പം മിടിക്കുന്നത് എന്ന കവിതയിൽ ഹൃദയം മറ്റ് അവയവങ്ങളും നമ്മുടെ ശരീരത്തിന് അകത്തുനിന്ന് നമ്മെ പിന്തുണയ്ക്കുന്നതിന്റെ ഓർമ്മപ്പെടുത്തലുകളാണ് നന്നായി ജീവിച്ചു പോകുന്നതിന് അവയവങ്ങളുടെ ആരോഗ്യവും പ്രധാനം തന്നെയല്ലേ….?

നിലനില്പ്പിയം എന്നുള്ള പാഠഭാഗത്തെ പോഷകാഹാരങ്ങൾ കഴിച്ച് നമ്മുടെ അവയവങ്ങളെ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

സ്നേഹപൂർവ്വം അമ്മ എന്ന സുഗതകുമാരിയുടെ കത്ത് രൂപത്തിൽ ഉള്ള കഥയിൽ ലഹരിയുടെ ഉപയോഗം മൂലം എല്ലാവിധ അവയവങ്ങളെയും ബാധിക്കുന്ന രോഗവും ദാരുണാവസ്ഥയും വ്യക്തമാണ്. അതുകൊണ്ടുതന്നെ ഈ ചൊല്ലുകൾ ഇന്നും എന്നും നാവിലും മനസ്സിലും ഉണ്ടാവേണ്ടത് തന്നെ.

Leave a Comment