Reading SCERT Class 7 Hindi Solutions and प्रेम के सिवा और कुछ नहीं Prem Ke Siva Aur Kuch Nahi Summary in Malayalam Hindi before the exam can save a lot of preparation time.
Prem Ke Siva Aur Kuch Nahi Summary in Malayalam Hindi
प्रेम के सिवा और कुछ नहीं Summary in Hindi
Prem Ke Siva Aur Kuch Nahi Summary in Hindi
‘प्रेम के सिवा और कुछ नहीं’ नामक पाठ का लेखिका श्री जसिंता केरकेट्टा है। इसमें प्रेम की महानता का वर्णन किया है। ‘रिम्स’ झारखंड का सबसे बड़ा सरकारी अस्पताल है। जब लेखिका एक बार इस अस्पताल में गई थी, तभी उसने कतार में से एक आदमी को बीस रुपये के बिना संघर्ष करते देखा । लेखिका ने तुरंत उसे बीस रुपये दिये। कुछ देर बाद उसने उसे धन्यवाद कहा और बीस रुपए वापस कर दिये। दूसरे दिन लेखिका की बहन अपने बच्चे को लेकर अस्पताल गई। उसके पास फोटोकॉपी के लिए पैसे नहीं थे, इसलिए एक लड़के ने उसकी फोटोकॉपी के लिए पैसे दिए । एक दिन लेखिका अस्पताल के बाहर चाय पीने निकली । उसके सिर में बहुत दर्द हो रहा था और जब उसने एक छोटा कप चाय माँगी तो दूकानदार ने उसकी हालत समझी और उसे एक बड़ा कप चाय दे दी। लेकिन जब उसने चाय के लिए भुगतान किया तो दुकानदार ने उसे नहीं खरीदी। इस पाठ में इस प्रकर के प्रेम के तन उदाहरण दर्शाए गए हैं। अभाव, बीमारी, गरीबी, दुख के बीच भी साधारण लोगों ने अपने जीवन में थोड़ा-थोड़ा प्रेम, थोड़ी थोड़ी आत्मीयता और मनुष्यता बचाकर रखी है। इस धरती को प्रेम के सिवा और कुछ नहीं बचा सकता।

Prem Ke Siva Aur Kuch Nahi Summary in Malayalam
प्रेम के सिवा और कुछ नहीं Summary in Malayalam
“സ്നേഹമല്ലാതെ മറ്റൊന്നുമില്ല’ എന്ന പാഠത്തിന്റെ രചയിതാവ് ശ്രീ ജസിനു കാർക്കേറ്റ് ആണ്. സ്നേഹ ത്തിന്റെ മഹത്വം ഇതിൽ വിവരിച്ചിട്ടുണ്ട്. ഝാർഖണ്ഡിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണ് റിംസ്. ലേഖിക ഒരിക്കൽ ഈ ആശുപത്രിയിൽ പോയപ്പോൾ ഇരുപത് രൂപയില്ലതെ ബുദ്ധിമുട്ടുന്ന ഒരാളെ കണ്ട്. ലേഖിക ഉടൻ തന്നെ അയാൾക്ക് ഇരുപത് രൂപ നൽകി. അടുത്ത ദിവസം ലേഖികയുടെ സഹോദരി തന്റെ കുട്ടിയുമായി ആശുപത്രിയിൽ പോയി. അവളുടെ കൈയിൽ ഫോട്ടോകോപ്പി എടുക്കുന്നതിനായി പൈസയില്ലായിരുന്നു. അതുകൊണ്ട് ഒരു കുട്ടിയാണ് അവൾക്ക് ഫോട്ടോകോപ്പിക്കുള്ള പൈസ നൽകിയത്. ഒരു ദിവസം ലേഖിക ചായ കുടിക്കാൻ ആശുപത്രിയുടെ പുറത്ത് പോയി. നല്ല തലവേദനയുണ്ടായിരുന്നു. ഒരു ചെറിയ ചായ ചോദിച്ചപ്പോൾ കടയുടമ ലേഖികയുടെ അവസ്ഥ മനസ്സിലാക്കി ഒരു വലിയ കപ്പ് ചായ കൊടുത്തു. എന്നാൽ ചായയ്ക്ക് പണം നൽകിയപ്പോൾ കടയുടമ പൈസ വാങ്ങിയില്ല. ഈ പാഠത്തിൽ ഇല്ലായ്മയുടേയും സങ്കടത്തിന്റേയും നടുവിലും സാധാരണ മനുഷ്യർ അവരുടെ ജീവിതത്തിൽ അൽപം സ്നേഹവും അൽപം അടുപ്പവും മനുഷ്യത്വം കാത്തു സൂക്ഷിച്ചതിന്റെ മൂന്ന് ഉദാഹരണങ്ങൾ കാണിച്ചിരി ക്കുന്നു. ഈ ഭൂമിയിൽ സ്നേഹമല്ലാതെ മറ്റൊന്നുമില്ല.

Prem Ke Siva Aur Kuch Nahi Translation in Malayalam
മലയാള പരിഭാഷ
റാഞ്ചി, ഝാർഖണ്ഡ്
27 ജൂൺ 2022
തിങ്കൾ
ജാർഖണ്ഡിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയാണ് റിംസ്. ഈ ഹോസ്പിറ്റലിൽ റിപ്പോർട്ട് കിട്ടാൻ ഞാൻ ക്യൂവിൽ നിൽക്കുകയായിരുന്നു. എന്റെ മുന്നിൽ ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനും ചില റിപ്പോർട്ടുകൾ എടുക്കേണ്ടി വന്നു. പണം നിക്ഷേപിക്കുമ്പോൾ ഇരുപത് രൂപ കുറവായിരുന്നു. അയാൾ ആശങ്കയോടെ ചുറ്റും നോക്കി. അയാൾ പിന്നേയും പിന്നേയും പോക്കറ്റിൽ കൈ വെയ്ക്കുന്നുണ്ടായിരുന്നു. പുറകിൽ വന്നവർ “വേഗമാകട്ടെ, വേഗമാകട്ടെ” എന്ന് നിലവിളിച്ചു കൊണ്ടിരുന്നു. അയാൾ അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാൻ തുടങ്ങി. “ഇരുപത് രൂപ കാണാനില്ല. വരിയിൽ നിൽക്കുന്നു. വേഗം കൊണ്ടുവരിക അയാൾ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരുന്നു. ഞാൻ ഇരുപത് രൂപ എടുത്ത് അയാൾക്ക് നേരേ നീട്ടി. അയാൾ ഒരു ദീർഘനിശ്വാസം വിട്ടു. ചെറിയ സഹായത്തിനു പോലും ചുറ്റും നിൽക്കുന്നവരെ നോക്കാൻ ആ മനുഷ്യന് കഴിയുന്നില്ലെന്ന് ഞാൻ കണ്ടു. നിസ്സഹായത തോന്നുന്നു.
ജോലി പൂർത്തിയാക്കിയ അദ്ദേഹം ക്യൂവിൽ നിന്ന് 20 രൂപയ്ക്ക് ആരേയോ ഫോണിൽ വിളിച്ചുകൊ ണ്ടിരുന്നു. ഞാൻ റിപ്പോർട്ട് എടുത്ത് പോകാൻ തുടങ്ങിയപ്പോൾ അയാൾ എന്റെ അടുത്തേക്ക് വന്നു. “ഒന്ന് നിൽക്കൂ. നന്ദി! താങ്കളുടെ ഇരുപത് രൂപ. “ പണം തിരികെ തന്നുകൊണ്ട് അയാൾ പറഞ്ഞു. “ഏയ്! തിരിച്ചു തരേണ്ട കാര്യമില്ല, 20 രൂപ അല്ലേ ഉള്ളൂ.” ഞാൻ പറഞ്ഞു. “ഇല്ല, 20 രൂപ മാത്രം അല്ല” എന്ന് പറഞ്ഞ് അയാൾ പോയി.
അടുത്ത ദിവസം അതിരാവിലെ എന്റെ അനുജത്തിക്ക് ഏതോ റിപ്പോർട്ട് വാങ്ങാനായി മറുവശത്തേക്ക് പോകേണ്ടി വന്നു. എന്റെ സഹോദരി അവളുടെ കൊച്ചു പെൺകുട്ടിയെ കൈകളിൽ പിടിച്ചി രുന്നു. റിപ്പോർട്ട് എടുത്തശേഷം ഫോട്ടോ കോപ്പി എടുക്കേണ്ടി വന്നു. അവൾ രൂപ തിരയാൻ തുടങ്ങി. പോക്കറ്റിൽ രൂപ ഇല്ലായിരു ന്നു. ആശുപത്രിയുടെ മുകൾ നിലയിലെ നാലാം നിലയിലാണ് അവൾ നിന്നിരുന്നത്. കുറച്ച് സമയത്തിനുള്ളിൽ പണം കൊണ്ടു വന്ന് നൽകാമെന്ന് അവൾ കടയുടമയോട് പറഞ്ഞു. അവൾക്ക് ഫോട്ടോകോപ്പി വേണം. അത്യാവശ്യമാണ്. എന്നാൽ കടയുടമ മടിച്ചു മടിച്ചു നിന്നു. അപ്പോൾ സമീപത്ത് നിന്ന് ഒരു കുട്ടി അവ ളുടെ ഫോട്ടോകോപ്പിക്കുള്ള പണം കൂടി കൊടുത്തു. സഹോദരി അവന്റെ നേരെ തിരിഞ്ഞ് എന്തോ പറഞ്ഞെങ്കിലും അവൻ ആൾക്കൂട്ടത്തിൽ അപ്രത്യക്ഷനായി.

ഞാൻ വൈകുന്നേരം ഹോസ്പിറ്റലിന് പുറത്ത് ചായ കുടി ക്കാൻ പോയി. കണ്ണുകൾ വേദനിക്കുന്നുണ്ടായിരുന്നു. ചായക്കച്ചവടക്കാരനോട് പറഞ്ഞു, “ഒരു ചെറിയ കപ്പിൽ ചായ തന്നാലും.
അയാൾ വലിയ കപ്പിൽ ചായ നൽകി. “സഹോദരാ, ചെറിയ കപ്പ് ഞാൻ വീണ്ടും പറഞ്ഞു.
“താങ്കൾ കുടിച്ചാലും – പറഞ്ഞുകൊണ്ട് അയാൾ ആരോടോ സംസാരിക്കുന്നതിൽ തിരക്കായി. ഞാൻ ചായ കുടിച്ചു. എന്നിട്ട് അയാൾ എന്റെ നേരെ തിരിഞ്ഞു പറ ഞ്ഞു,
“ആരെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ആണോ?’ എന്റെ പുറകിൽ ആരെങ്കിലും ഉണ്ടാകുമെന്ന് ഞാൻ കരു തി. ഒരു പക്ഷേ അയാളോട് ചോദിച്ചതാകാം. അയാൾ വീണ്ടും പറഞ്ഞു “താങ്കളോടാണ് ചോദിക്കു ന്നത്. നിങ്ങളെ മനസ്സിലാക്കുന്നത് ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു. ഞാൻ അയാളോട് നന്ദി പറ ഞ്ഞു. പിന്നെ ചായയുടെ കാശ് കൊടുക്കാൻ തുടങ്ങി. കൂപ്പുകൈകളോടെ അയാൾ അങ്ങനെ തന്നെ നിന്നു. ഒരുപാട് നിർബന്ധിച്ചിട്ടും അയാൾ പൈസ വാങ്ങാൻ കൈ തുറന്നില്. ഞാൻ ചായയ്ക്ക് നന്ദി പറഞ്ഞ് ആശുപത്രിയുടെ അകത്തേക്ക് പോയി. നോക്കൂ ആശുപത്രിക്കകത്തും പുറത്തും വെവ്വേറെ ലോകങ്ങളാണ് ഉള്ളതെന്ന് കണ്ടു.
ദൗർലഭ്യത്തിനും, രോഗത്തിനും, ദാരിദ്ര്യത്തിനും ദുഃഖത്തിനും നടുവിലും സാധാരണക്കാർ ജീവിത ത്തിൽ അൽപം സ്നേഹവും അൽപം ദയയും മനുഷ്യത്വവും കാണിക്കുന്നത് നല്ലതാണ്. അവരെ നോക്കുമ്പോൾ ഭൂമിയിലെ ഏറ്റവും ശക്തമായ മൂല്യം സ്നേഹമാണെന്ന് ഞാൻ കരുതുന്നു. ഇതിന് മാത്രമേ ഒരു വ്യക്തിയുടെ ഉള്ളിൽ സമർപ്പണം കൊണ്ടുവരാൻ കഴിയൂ. അധികം നേട്ടങ്ങൾക്കാ യുള്ള ഈ അത്യാഗ്രഹം അതിനായി പരസ്പരമുള്ള ആക്രമണം, മറ്റുള്ളവരിലുള്ള അവിശ്വാസം, അക്രമം എന്നിവ എല്ലാവരേയും നശിപ്പിക്കും. സ്നേഹമല്ലാതെ മറ്റൊന്നിനും ഈ ഭൂമിയെ രക്ഷി ക്കാൻ കഴിയില്ല.
प्रेम के सिवा और कुछ नहीं लेखिका परिचय जसिंदा केरकेट्टा
जसिंदा केरकेट्टा आदिवासी संवेदना और सरोकारों की नई पीढ़ी के कवयित्री हैं। उनका जन्म झारखंड के पश्चिमी सिंहभूम जिले के खुदपोस गाँव में एक गरीब आदिवसी परिवार में 3 अगस्त 1983 में हुआ। हाट-बाज़ार में इमली बेचकर परिवार को आर्थिक सहयोग देने के बीच उन्होंने अपनी लगन से पढ़ाई जारी रखी और लगातार कठिनाइयों का सामना किय। संघर्ष के इन्हीं दिनों में उन्होंने कविताएँ लिखनी शुरू की जहाँ उनका व्यक्तिगत दुःख समष्टिगत दुःख में अभिव्यक्त होता हुआ अपने समाज के विमर्श के आगे लेकर बढ़ा। उनकी कविताओं का अनुवाद कई देशी-विदेशी भाषाओं में हुआ। उनकी काव्य संवेदना के लिए कहा गया है कि गहरी, अचेतन अनकही भावनाओं को शब्दों और छवियों में पिरोने की जसिंता की कथा अनूठी है और अपनी इसी कला से इन भावनाओं को वास्तविकता का रूप देती है। वे लेखक एवं पत्रकर हैं। अंगोर, ईश्वर और बाज़ार, जसिंत की डायरी आदि उनके प्रमुख रचनाएँ हैं। वे प्रेरणा सम्मान, रविशंकर उपाध्याय युवा कवि सम्मान, अपराजिता सम्मान आदि से पुरस्कृत हैं।
ഗോത്രവർഗ്ഗ വികാരങ്ങളുടേയും ആശങ്കകളുടേയും പുതുതലമുറ കവയിത്രിയാണ് ജസിന്ത കെർക്കേറ്റ. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്സും ജില്ലയിലെ ഖുദ്പോസ് ഗ്രാമത്തിലെ ഒരു പാവ പ്പെട്ട ആദിവാസി കുടുംബത്തിൽ ആഗസ്റ്റ് 3, 1983-നാണ് അവർ ജനിച്ചത്. ചന്തയിൽ പുളി വിറ്റ് കുടുംബത്തിന് സാമ്പത്തിക സഹായം നൽകുമ്പോൾ ഉത്സാഹത്തോടെ പഠനം തുടരുകയും തുടർച്ചയായ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു. പോരാട്ടത്തിന്റെ ഈ നാളുകളിൽ തന്റെ വ്യക്തിപരമായ ദുഃഖം കൂട്ടായ ദുഃഖത്തിൽ പ്രകടിപ്പിക്കുകയും തന്റെ സമൂഹത്തിന്റെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന കവിതകൾ അവർ എഴുതിത്തുടങ്ങി. അവരുടെ കവിത കൾ നിരവധി ഇന്ത്യൻ, വിദേശ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ കാവ്യാത്മകതയ്ക്ക് ആഴത്തിലുള്ളതും അബോധാവസ്ഥയിലുള്ളതും പറയാത്തതുമായ വികാര ങ്ങളെ വാക്കുകളിലേക്കും ചിത്രങ്ങളിലേക്കും ഉൾപ്പെടുത്തുന്ന ജസീന്തയുടെ കല അദ്വിതീയമാ ണെന്നും ഈ കലയിലൂടെ അവൾ ഈ വികാരങ്ങൾക്ക് യാഥാർത്ഥ്യത്തിന്റെ രൂപം നൽകു മെന്നും പറയപ്പെടുന്നു. അവർ ഒരു എഴുത്തുകാരിയും പത്രപ്രവർത്തകയുമാണ്. അംഗോർ, ഈശ്വർ ഓർ ബാസാർ, ജസീന്ത കീ ഡയറി തുടങ്ങിയവ അവരുടെ പ്രധാനപ്പെട്ട രചനകളാണ്. പ്രേരണസമ്മാൻ, രവിശങ്കർ ഉപാധ്യായ യുവകവി സമ്മാൻ, അപരാജിത സമ്മാൻ തുടങ്ങിയ ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്.
प्रेम के सिवा और कुछ नहीं शब्दार्थ
- के सिवा – അതുകൂടാതെ
- कतार में – നിരയിൽ
- परेशान – ബുദ്ധിമുട്ട്
- इधर-उधर – ഇവിടെയും അവിടെയും
- ताक रहा था – നോക്കിയിരുന്നു
- जेब – പോക്കറ്റ്
- जल्दी – വേഗം
- चिल्लाना – ബഹളം വെയ്ക്കുക
- राहत की साँस लेना – ആശ്വാസമാകുക
- मदद – സഹായം
- गोद में ले रखा – മടിയിലിരുത്തുക, എടുക്കുക
- जमा करना – സമർപ്പിക്കുക
- ऊपर – മുകളിൽ
- देर – വൈകി
- शुक्रिया – നന്ദി
- के भीतर – ഉള്ളിൽ
- चौथा तल्ल – നാലാമത്തെ നില
- आनाकारी करना – കേട്ടില്ല എന്ന് ഭാവിക്കുക
- पलटना – തിരിയുക
- गायब होना – അപ്രത്യക്ഷമാകുക
- व्यस्त हो गया – മുഴുകി
- शुक्रिया – നന്ദി
- ज़िद करना – നിർബന്ധിക്കുക
- अभाव – ഇല്ലായ്മ
- ताकतवर – കരുത്തുറ്റ
- अतिरिक्त – അതുകൂടാതെ
- लालच – അത്യാഗ്രഹം
- हमला – ആക്രമണം
- खत्म करना – അവസാനിപ്പിക്കുക
- हाथ बाँधकर – കൈകൾ കൂപ്പി
- बीमारी – രോഗം
- गरीबी – ദാരിദ്ര്യം
- मनुष्यता – മനുഷ്യത്വം
- लालच – അത്യാഗ്രഹം
- छोटी बहन – ഇളയ സഹോദരി
- ढूँढना – അന്വേഷിക്കുക
- शाम – വൈകുന്നേരം
- वापस देना – തിരികെ നൽകുക
- अस्पताल – ആശുപത്രി, hospital
- दूकानदार – കടയുടമ
- वक्त – സമയം time
- अलग – വേറെ
- दुनिया – ലോകം
- धरती – ഭൂമി