Practicing with Kerala Padavali Malayalam Standard 9 Notes Pdf and Class 9 Malayalam പുളിമാവു വെട്ടി Pulimavu Vetti Notes Questions and Answers improves language skills.
9th Class Malayalam Kerala Padavali Chapter 5 Question Answer Notes പുളിമാവു വെട്ടി
9th Class Malayalam Kerala Padavali Unit 2 Chapter 5 Notes Question Answer Pulimavu Vetti
Class 9 Malayalam Pulimavu Vetti Notes Questions and Answers
Question 1.
പൂക്കളാകുന്ന ചിരി,
പഠനപ്രവർത്തനങ്ങൾ
മഴയാകുന്ന കണ്ണുനീർ,
കാറ്റാകുന്ന തലോടൽ…. പ്രകൃതിയിലെ ചില സൂക്ഷ്മ സംവേദനങ്ങളിൽ ചിലതാണിത്, ഈ വാക്യങ്ങൾ ഉൾക്കൊള്ളുന്ന ആശയങ്ങൾ ചർച്ച ചെയ്യുക?
Answer:
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അതിസൂക്ഷ്മ ബന്ധത്തിന്റെ ഇടങ്ങളാണ് ഇവയെല്ലാം, പരിസ്ഥിതിയും മനുഷ്യനും തമ്മിൽ ആഴത്തിലുള്ള ബന്ധത്തെകുറിച്ചു നാം പാഠഭാഗത്തിൽ ഉടനീളം ചർച്ച ചെയ്തു കഴിഞ്ഞല്ലോ. മനുഷ്യന് പ്രകൃതിയെ ആശ്രയിക്കാതെ ജീവിക്കാൻ സാധ്യമല്ല. മനുഷ്യന്റെ ഓരോ ഇടപെടലുകൾക്കും പ്രകൃതി അതിന്റെ പ്രതികരണം തരും. മനുഷ്യന് തണലായും ജീവവായുവായും, സകല മാലിന്യ വാഹിയായും തെളിനീരായും കുടി നീരായും താങ്ങായും തലോടലായും പ്രകൃതി ഒരുങ്ങും, എന്നാൽ മനുഷ്യൻ പ്രകൃതിയെ അത്രമേൽ കാർന്നു തിന്നുമ്പോൾ പ്രകൃതി തന്റെ പ്രതികരണങ്ങളുടെ ഭാവം മാറ്റുകയും ചെയ്യും, മനുഷ്യന് പ്രകൃതിയുടെ കൈത്താങ്ങു ജീവിതാന്ത്യം വരെ വേണമെന്നതാണ് സത്യം അതുകൊണ്ട് തന്നെ പ്രകൃതിയോട് ചേർന്ന് നിൽകാൻ വരും തലമുറകൾ പഠിക്കുകയും പാലിക്കുകയും വേണം. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ഒരു സുസ്ഥിരത പുലർത്താൻ ഇത്തരത്തിൽ ഒരു നയം നടപ്പാക്കേണ്ടത്തിന്റെ ആവശ്യകതയാണ് ഈ യൂണിറ്റിൽ ഉടനീളം ചർച്ച ചെയ്യുന്നത്.
Question 2.
പുളിമാവ് വെട്ടിയപ്പോൾ പ്രകൃതിയിലുണ്ടായ പ്രതികരണങ്ങളെ കവി ആവിഷ്കരി ച്ചിരിക്കുന്നത് എങ്ങനെയെല്ലാമാണ്? കണ്ടെത്തിയവതരിപ്പിക്കുക.
Answer:
കുരുത്ത നാൾ മുതൽ തലകുനിക്കാതെ ആകാശത്തോളം പടർന്നു ആയിരങ്ങൾക്ക് വാസമൊരുക്കി മധുരക്കനി വിളമ്പി നിന്നതാണ് പുളിമാവ്. തന്നിലാവസിക്കുന്ന എല്ലാവരെയും ദേവന്മാർക്ക് തുല്യമായാണ് പുളിമാവ് കണ്ടത്, ഒരുകൂട്ടം ജീവഗണങ്ങളുടെ സ്വർഗമായിരുന്നു പുളിമാവ്. അത്തരത്തിൽ ഒരിടം നഷ്ടപ്പെടുമ്പോൾ ഭൂമി എങ്ങനെയാണ് പ്രതികരിക്കാതിരിക്കുക. പുളിമാവിൽ മഴു വീണപ്പോൾ ഭൂചക്രം കുലുങ്ങുകയാണ് ചെയ്തത്. ഭൂമിയാകുന്ന അമ്മയുടെ നെഞ്ചിൽ തീക്കനൽ നിറയുകയായിരുന്നു ആയിരങ്ങൾക്ക് തണലും കനിയും ഒരുക്കിയ വൻമരം വേരറ്റപ്പോൾ പിളർന്നത് ഭൂമിയുടെ മാറിടമാണ്.
അന്നുവരെ തന്നിൽ തലോടിയിറങ്ങിയ കാറ്റു പോലും നിശ്ചല മാകുകയായിരുന്നു പ്രകൃതിക്കു എങ്ങനെയാണു പുളിമാവിന്റെ വിടവിൽ പ്രതികരിക്കാതിരിക്കാൻ ആകുക അത്രമേൽ ആഴത്തിൽ വേരുറച്ച ബന്ധമാണ് മരങ്ങളും പ്രപഞ്ചവും തമ്മിലുണ്ടാവുക എന്തുകൊണ്ടെന്നാൽ വളർച്ചയും തളർച്ചയും ഒരുമിച്ചു അനുഭവിക്കുന്ന ജീവബന്ധമാണ് പ്രകൃതിയും മനുഷ്യനും തമ്മിൽ ഉള്ളത്. പ്രകൃതിയിലെ ഒരു കണ്ണിയറ്റാൽ തുടർക്കണ്ണികളുടെ സന്തുലിതാവസ്ഥയെയും അത് ബാധിക്കും. പുളിമാവ് വെട്ടിയപ്പോൾ ചുറ്റുപാടുമുള്ള പാരി സ്ഥിതിക ഘടകങ്ങൾ അത് ഞെട്ടലോടെ നോക്കിക്കാണുകയും പ്രതികരിക്കുകയും ചെയ്യുന്നത് അതു കൊണ്ടാണ്.
![]()
Question 3.
“സ്വന്തം മാറത്തമ്മ മഹിക്കരി –
തീക്കനൽ വീണാൽ വീണോട്ടേ;
എന്തിലുമേറെക്കാര്യം പണമേതച്ഛന്നതു കൈ വന്നോട്ടെ,
എന്തിനെയും ലാഭ കൊതിയോടെ നോക്കിക്കാണുന്ന ആധുനിക മനുഷ്യന്റെ മനോഭാവമാണോ ഈ വരികളിൽ പ്രകടമാകുന്നത്? നിങ്ങളുടെ നിരീക്ഷണങ്ങൾ കുറിക്കുക?
Answer:
പുറംപറമ്പിലെ പുളിമാവുകൊണ്ട് ആരാന്റെ പിള്ളേരാണ് ആഘോഷിക്കുന്നത്, ആരാൻ എന്ന സങ്കൽപ്പം തന്നെ സ്വാർത്ഥതയിൽ നിന്നും ഉരുവാകുന്നതാണല്ലോ. തങ്ങൾക്കു മാത്രം പ്രയോജനം ലഭിക്കണം, മറ്റൊരാളിലേക്ക് പ്രയോജനം ലഭ്യമാകുന്ന ഒന്നും ബാക്കിയാക്കരുത് എന്ന ചിന്തയാണല്ലോ ഈ കവിതയിൽ മുന്നിട്ട് നിൽക്കുന്നത്. അമ്മയുടെ നെഞ്ചിൽ തീക്കനൽ വീണാലും നമുക്ക് ലാഭമേ ഉണ്ടാകേണ്ടതുള്ളൂ എന്ന ചിന്തയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. മറ്റുള്ളവരെ കുറിച്ചോ പ്രകൃതിയെ കുറിച്ചോ, പ്രകൃതിയിലെ സകല ചരാചരങ്ങളെക്കുറിച്ചോ ചിന്തയില്ലാതെ എല്ലാത്തിനെയും തങ്ങൾക്കു കീഴിലാക്കുക എന്ന വെട്ടിപ്പിടിക്കൽ മനോഭാവമാണ് മനുഷ്യർ പുലർ ത്തുന്നത്.
എന്ത് ചെയ്താലും ലാഭം ഉണ്ടാക്കുക എന്ന മനുഷ്യന്റെ മനോഭാവത്തെ വെളിപ്പെടു ത്തുകയാണ് ഇടശ്ശേരി. പ്രകൃതി അമ്മയാണ് അമ്മയിൽ നിന്നാണ് നിലനിൽപ്പിന്റെ ആദ്യാവസാനം നമുക്ക് ലഭിക്കുന്നത്. നിലനിൽപ്പ് എന്നത് മനുഷ്യകുലത്തിനു മാത്രമുള്ളതല്ല പ്രകൃതിയെ ആവസിക്കുന്ന എല്ലാ ജീവഗണങ്ങൾക്കും ഉള്ളതാണ്. ഈ നിലനിൽപ്പിനെ ഇല്ലാതാക്കി തങ്ങൾക്കു മെച്ചമുണ്ടാകണം എന്ന ചിന്തയാണ് ആധുനിക തലമുറ സ്വീകരിക്കുന്നത്. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും, മറ്റു ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ തകർത്തുകൊണ്ട് മരങ്ങളും ജലാശയങ്ങളും കയ്യേറുന്നത് ഇല്ലാതെയാക്കുന്നത് മനുഷ്യന്റെ അത്യാർത്തിയാണ്. മനുഷ്യന്റെ ഈ മനോഭാവത്തെ പൂർണമായും വെളിവാക്കുന്ന വരികളാണ് ഇടശേരി ഇവിടെ സ്വീകരിച്ചിരിക്കുന്നത്.
Question 4.
ഒട്ടേറെ വാങ്മയ ദൃശ്യങ്ങൾ കൊണ്ട് സമ്പന്നമാണല്ലോ പുളിമാവ് വെട്ടി’ എന്ന കവിതാ ഭാഗം അത്തരം ദൃശ്യങ്ങൾ കോർത്തിണക്കി സംഗീത ശില്പമായി അവതരിപ്പിക്കുക?
Answer:
കവിതയുടെ ദൃശ്യാവിഷ്ക്കരണമാണിത്. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് അവതരിപ്പിക്കുക കവിതയിലെ വാങ്മയ ചിത്രങ്ങളെ ആശയ വ്യക്തത വരുംവിധം വേഷപ്പൊലിമയോടെയും അനുയോജ്യമായ സംഗീത സന്നിവേശത്തോടെയും ദൃശ്യവൽക്കരിക്കുന്ന രീതിയാണ് സംഗീത ശില്പത്തിൽ സ്വീകരിയ്ക്കുന്നത്. അതാതു കാലത്തെ സാമൂഹിക പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപെടുന്നതിനും പൊതുജനശ്രദ്ധ പിടിച്ചു പറ്റുന്നതിനും സംഗീത ശില്പങ്ങൾ മികച്ചതാണ് പുളിമാവ് വെട്ടി എന്ന കവിതയിൽ ഒരുക്കിയിരിക്കുന്ന വാങ്മയ ചിത്രങ്ങൾ.
പുത്തിരി കത്തിച്ച് നൃത്തം വെപ്പിക്കുന്ന മാവ്
പൂങ്കുലയും കൊണ്ടോടി വരുന്ന കുളിർ കാറ്റ്
ജനിച്ച നാൾ തൊട്ട് ഇന്നേവരേക്കും തല കുനിക്കാത്ത വൃദ്ധൻ (മാവ് കൂറ്റൻ മഴുവെറ്റോടിയുമ്പോൾ
കുലുങ്ങുന്ന ഭൂചക്രം.
Question 5.
“പച്ചത്തണലും കൊത്തിയെടുത്തി
ട്ടകപ്പാറിന്റെ പറവകളേ !”
“പൂത്തിരി കത്തിച്ചെങ്ങളെ നൃത്തം
തത്തിക്കാനില്ലിനിയാരും. ”
വരികളിലെ കൽപ്പനകൾ വിശകലനം ചെയ്യുക. സമാനമായ കൽപ്പനകൾ കാവ്യ ഭാഗത്തു നിന്ന് കണ്ടെത്തി അവയുടെ ഭംഗി വിശദമാക്കുക.
Answer:
തണൽ ഒരു താങ്ങാണ്. പ്രകൃതി നമുക്കൊരുക്കുന്ന പച്ചത്തണലിലൂടെ ഏത് വേനൽ കൊടും ചൂടും നമ്മൾ മറികടക്കുന്നു. പച്ചത്തണൽ കൊത്തിയെടുത്ത് ദൂരെ പോകാൻ കിളികളോട് ആക്രോശിക്കുമ്പോൾ പ്രകൃതിയുടെ തണൽ അല്ല പണത്തിന്റെ തണലാണ് വലുതെന്ന് ചിന്തിക്കുന്നതിലെ അതിമോഹമാണ് പ്രകടമാവുന്നത്. പുളിമാവ് വെട്ടിയപ്പോൾ തണൽ മാത്രമല്ല നിരവധി ജീവജാലങ്ങൾക്ക് ആവാസസ്ഥാനവും നഷ്ടമായി. കിളികൾക്ക് അവകാശപ്പെട്ട മരങ്ങൾ ക്കുമേൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന മനുഷ്യർ കിളികൾക്ക് പട്ടയം ഇല്ലെന്ന കാരണത്താൽ അവയെ ആട്ടിയോടിക്കുന്നു. ഇവിടെ അധികാര ഗർവിന്റെ അടയാളമാണ് പട്ടയം. വസന്ത കാലത്തിന്റെ വരവറിയിച്ചു കൊണ്ട് പ്രകൃതി നിറയെ പൂക്കൾ വിടരുന്നതിനെയാണ് പൂത്തിരി കത്തിക്കുക എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത്. പൂക്കളെ പോലെ പ്രകാശം പൊഴിക്കുന്നവയാണ് പൂത്തിരികൾ.
ആഘോഷവേളകൾക്ക് പൂത്തിരികൾ മാറ്റുകൂട്ടുന്നതുപോലെ പ്രകൃതിസൗന്ദര്യത്തിന്റെ മാറ്റ് വർദ്ധിപ്പിച്ചുകൊണ്ടാണ് വസന്തകാലത്തിന്റെ വരവ്. അത് ഫലസമൃദ്ധിയുടെ അടയാളമാണ്. മാമ്പൂവ്, കണിക്കൊന്നപ്പൂവ് തുടങ്ങിയവ ആകൃതിയിൽ പോലും പൂത്തിരിയോട് സാമ്യം ഉള്ളവയാണ്. പ്രകൃതിനാശം ഉണ്ടാകുംമ്പോൾ കാലാവസ്ഥയും ഞാറ്റുവേല കളും കാലം തെറ്റി പിറക്കുകയും ഫലസമൃദ്ധിയുടെ അടയാളങ്ങൾ മങ്ങിപ്പോവുകയും ചെയ്യും തങ്ങളെ നൃത്തം ചെയ്യിക്കാൻ ഇനി ആരുമില്ലെന്ന കവിയുടെ ആശങ്ക സൂചിപ്പിക്കുന്നതാണിത്. ഇത്തരത്തിൽ കവി സങ്കല്പങ്ങൾക്കു മാറ്റുകൂട്ടുന്നതിനാണ് ഇത്തരം പ്രയോഗങ്ങൾ കവിതയിലും കഥകളിലും മറ്റും ഉപയോഗിക്കുക. ഇടശ്ശേരിയാകട്ടെ അലങ്കാരങ്ങൾ കൊണ്ട് പ്രകൃതിഭംഗി അപ്പാടെ വരികളിൽ ഉൾക്കൊള്ളിക്കും. നേരിട്ട് ചിത്രം കണ്ടതുപോലെയാണ് ഇടശ്ശേരിയുടെ ഓരോ വരികളും.
Question 6.
പരിസ്ഥിതി അതിന്റെ തനിമയോടെ എല്ലാക്കാലത്തും നിലനിൽക്കേണ്ടതാണെന്ന കാഴ്ചപ്പാട് അടയാളപ്പെടുത്തുന്ന കവിതാഭാഗമാണ് പുളിമാവുവെട്ടി. ഈ പ്രസ്താവനയെ മുൻനിർത്തി കവിതയ്ക്ക് ആസ്വാദന കുറിപ്പ് തയ്യാറാക്കുക?
Answer:
പരിസ്ഥിതി അതിനു അനുയോജ്യമായ സന്തുലിതാവസ്ഥ സ്വയം നിലനിർത്തുന്നുണ്ട്. എല്ലാ ജീവജാലങ്ങളെയും ഒരു കണ്ണിപോലെ ഒന്ന് ഒന്നിന്റെ തുടർച്ചയായി പ്രകൃതി നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യനെയും മനുഷ്യനുൾപ്പെടുന്ന സമൂഹത്തെയും പ്രകൃതി പരിപാലിക്കുന്നുണ്ട്. മനുഷ്യനാകട്ടെ പരിസ്ഥിതിയുടെ സന്തുലനാവാസ തകർക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുകയാണ് ചെയ്യുന്നത്. ഉപയോഗത്തിന് ശേഷം വലിച്ചെറിയുക എന്ന സംസ്കാര മാണല്ലോ ആധുനിക മനുഷ്യൻ പിന്തുടരുന്നത് അതുകൊണ്ട് തന്നെ തന്റെ നേട്ടങ്ങൾക്കൊടുവിൽ ഒന്നിനെയും തിരിഞ്ഞുനോക്കാത്ത ഒരവസ്ഥയാണ് നിലവിൽ മനുഷ്യനുള്ളത്. പ്രകൃതിയി ലേക്കുള്ള അനിയന്ത്രിതമായ കടന്നുകയറ്റവും ഇതിനുദാഹരണമാണ്. തങ്ങൾക്കാവശ്യമായ തിലധികവും വേണം എന്ന മനുഷ്യന്റെ മനോഭാവമാണ് ഈ കവിതയിൽ തെളിയുന്നത്. അതിന പ്പുറം സ്വാർത്ഥലാഭത്തിനോടുള്ള മനുഷ്യന്റെ അത്യാഗ്രഹത്തെ വെളിപ്പെടുത്തുക കൂടിയാണ് ഇടശ്ശേരി.
പ്രകൃതി നൽകുന്ന തണലും തലോടലും തിരിച്ചു നൽകാൻ മനുഷ്യൻ ശ്രമിക്കുന്നില്ല നൂറ്റാണ്ടുകളായി കനിയും കനിവും നൽകിയ മരമാണ് പുളിമാവ്. ഭൂമിയുടെ മാറിടത്തിലേക്കു ആഴത്തിൽ വേരിറങ്ങിയതാണ്. ഉടമയുടെ ബാല്യവും കൗമാരവും തല മുറകളും കണ്ടതാണ് എങ്കിലും തെല്ലുപോലും കനിവില്ലാതെ വെട്ടി പലകകൾ ആക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഉടമ. വേരറുത്തു വീഴുമ്പോൾ ഭൂമി സ്വന്തം മാറു പിളരും പോലെ കുലുങ്ങുകയാണ് ചെയ്തതു മനുഷ്യന്റെ മയമില്ലാത്ത ഇത്തരം പ്രവൃത്തികളുടെ ഫലം അനുഭവിക്കേണ്ടിവരുന്നതും മനുഷ്യൻ തന്നെയാണ് അവന്റെ തലമുറകൾ തന്നെയാണ്. നിർത്താതെ പെയ്യുന്ന പേമാരിയായും. തണ ലില്ലാത്ത കൊടുംവെയിലായും, കുടിനീരില്ലാത്ത കയങ്ങളായും പ്രകൃതി മാറും. മനുഷ്യന്റെ നിലനിൽപ്പിനു പ്രകൃതിയുടെ കനിവ് അനിവാര്യമാണ്. അതുകൊണ്ടു തന്നെ തന്റെയും തന്റെ തലമുറയുടെയും നിലനിൽപ്പിനു പ്രകൃതിയെ സുസ്ഥിരമാക്കേണ്ടത് അനിവാര്യമാണ് എന്ന തിരിച്ചറിവിലേക്ക് വായനക്കാരനെ ഏത്തിക്കുകയാണ് കവി.
![]()
Question 7.
“എല്ലാവരുടെയും ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്.
എന്നാൽ ഒരാളുടെപോലും അത്യാർത്തിക്കുള്ളതില്ല”. – (ഗാന്ധിജി)
ഈ പ്രസ്താവനയുടെ പൊരുൾ പരിശോധിച്ചു പ്രകൃതിയെ സ്നേഹിക്കാം നല്ല നാളേയ്ക്കായ് എന്ന വിഷയത്തിൽ മുഖ പ്രസംഗം തയ്യാറാക്കുക.?
പ്രകൃതിയെ സ്നേഹിക്കാം നല്ല നാളേയ്ക്കായ്
Answer:
മനുഷ്യന്റെ ജീവിതത്തിന്റെ അടിസ്ഥാനം പ്രകൃതിയാണ്. പ്രകൃതിയിൽ നിന്നാണ് ജീവന്റെ ഓരോ അണുവും വളരുകയും തുടരുകയും ചെയ്യുന്നത്. അതുകൊണ്ടാണ് പൂർവികർ പ്രപഞ്ചത്തിലെ ഒരോ ശക്തിയെയും ബഹുമാനിച്ചതും. പ്രകൃതിക്കനുയോജ്യമായ ജീവിത ശൈലി നയിച്ചതും. എന്നാൽ ആധുനിക മനുഷ്യൻ തന്റെ തിരക്കുകൾക്കിടയിൽ പരിസ്ഥിതിയെ മറക്കുകയാണ്. എന്താണ് തനിക്കു തന്റെ ലക്ഷ്യത്തിനു വിലങ്ങു തടിയാകുന്നത് അതിനെ ഇല്ലായ്മ ചെയ്തു മുന്നേറുക എന്ന ചിന്താഗതിയാണ് ഉള്ളത്. ഒരു കാലത്തു പരിസ്ഥിതിക്കനുകൂലമായ വീടുകളാണ് എല്ലാവരും ഉപയോഗിച്ചിരുന്നത് പ്രകൃതിയിൽ നിന്ന് കിട്ടുന്ന വിഷരഹിതമായ പച്ചക്കറികളും കായ്കനികളുമാണ് മനുഷ്യൻ ഉപയോഗിച്ചിരുന്നത്.
എന്നാൽ ഇന്നാകട്ടെ എല്ലാം വിഷമയമാണ്. വീടുകൾക്കും കെട്ടിടങ്ങൾക്കും വേണ്ടി മുറിച്ചുമാറ്റപെടുന്ന മരങ്ങൾ, ബഹുനില കെട്ടിടങ്ങളുടെ നിർമാണത്തിന് വേണ്ടി മൂടപെടുന്ന ജലാശയങ്ങൾ, മനുഷ്യന്റെ കടന്നുകയറ്റം കൊണ്ട് അന്യമാകുന്ന കാടുകൾ, കാടു നഷ്ടപ്പെടുന്ന കാട്ടുമൃഗങ്ങൾ, ഇടമില്ലാതെയാകുന്ന ചെറുജീവികൾ, വംശനാശം സംഭവിക്കുന്ന പക്ഷി മൃഗാദികൾ തുടങ്ങി മനുഷ്യന്റെ അനിയന്ത്രിതമായ ഇട പെടലുകൾ കൊണ്ട് ഭൂമി നേരിടുന്ന വെല്ലുവിളികൾ നാൾക്കു നാൾ വർധിച്ചുവരികയാണ്. ഇത്തരം വെല്ലുവിളികൾക്കു തീർച്ചയായും പ്രകൃതി പ്രതികരിക്കുക തന്നെ ചെയ്യും.
കാലം തെറ്റിയ കാലവർഷങ്ങളും അനിയന്ത്രിതമായ ചൂടും, വറ്റിവരണ്ട ശുദ്ധ ജല സംഭരണികളും അനാഥമായ പാടവരമ്പുകളായും, പ്രകൃതി അതിന്റെ മുഖഭാവം മാറ്റി കൊണ്ടിരിക്കും. ഓർക്കുക നമുക്കു ഇന്ന് ജീവിക്കാൻ ആകും വിധം ഈ പരിസ്ഥിതിയെ നമ്മെ ഏൽപ്പിച്ചത് നമ്മുടെ പൂർവികരാണ്. നമുക്ക് ആവശ്യമായതെല്ലാം പ്രകൃതി തരുന്നുണ്ട് അതിന്റെ അളവിൽ കവിഞ്ഞു കൈകടത്തുമ്പോഴാണ്. അത് അത്യാർത്തി ആകുന്നത്. ഇത് തന്നെ ആണ് മഹാത്മാഗാന്ധി നമ്മോടു പങ്കുവെയ്ക്കുന്ന ആശയവും. നമ്മുടേത് മാത്രമല്ല ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്. വരും തലമുറയ്ക്ക് ഭംഗിയായി പകർന്നു നൽകുക. ഭൂമിയുടെ സുസ്ഥിരത നമ്മുടെ അനിവാര്യതയാണ്.
Question 8.
സ്നേഹിപ്പു ഞാനി മണ്ണിലോരോ പുൽക്കൊടിയെയും ? ആരുടെ വാക്കുകൾ
Answer:
ഒ. എൻ. വി.യുടെ വെറുമൊരാത്മഗീതം എന്ന കൃതിയിൽ നിന്ന്.
Question 9.
പുളിമാവുവെട്ടി എന്ന കവിത നൽകിയ തിരിച്ചറിവ് എന്തെല്ലാമാണ്?
Answer:
- മനുഷ്യനും പ്രകൃതിയും തമ്മിലുണ്ടാവേണ്ട ആത്മബന്ധം
- പ്രകൃതി നശിപ്പിച്ചിട്ട് മനുഷ്യനുമാത്രമായി നിലനില്പില്ല.
- മണ്ണിനോടും മരങ്ങളോടും സർവചരാചരങ്ങളോടും സരളസ്നേഹം വളർന്നുവരണം
Question 10.
മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു;ഇലകൾക്കൊപ്പം നമ്മളും. ‘പുളിമാവുവെട്ടി ആന ഡോക്ടർ എന്നീ പാഠങ്ങൾ മുൻനിർത്തി വിശകലനം ചെയ്യുക?
Answer:
മഴയിൽ ഇലകൾ നൃത്തം ചെയ്യുന്നു. ഇലകൾക്കൊപ്പം ഞങ്ങളും. പരിസ്ഥിതിയും മനുഷ്യനും തമ്മി ലുള്ള അനന്ദകരമായ ബന്ധത്തെ കാണിക്കുകയാണ് ഈ വരികൾ. മഴ പരിസ്ഥിതിയുടെ ആനന്ദമാണ്. ആ ആനന്ദത്തിൽ പ്രകൃതി സന്തോഷ പൂർവം പങ്കുചേരുന്നതാണ് ഈ നൃത്തം. ഇതിനോടൊപ്പം മനുഷ്യനും പങ്കുചേരുന്നു. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള അന്തരീകമായ ബന്ധത്തിന്റെ സന്തോഷ പൂർണമായ രംഗങ്ങളാണ് കവി എവിടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. മനുഷ്യന്റെ വൈകാ രികവും മാനസികവും ബൗദ്ധീകവുമായ എല്ലാ ഘടകങ്ങളിലും പ്രകൃതിയുടെ സ്വാധീനം കാണാൻ സാധിക്കും. പലപ്പോഴും മനുഷ്യന്റെ നിലനിൽപ്പിന് അത് അനിവാര്യമാണ് താനും.