Students can use Class 9 Malayalam Kerala Padavali Notes പുളിമാവു വെട്ടി Pulimavu Vetti Summary in Malayalam to grasp the key points of a lengthy text.
Class 9 Malayalam Pulimavu Vetti Summary
പുളിമാവു വെട്ടി Summary in Malayalam
ആമുഖം
വള്ളുവനാടൻ മണ്ണിന്റെ പശിമയും വീര്യവും ഒത്തിണങ്ങിയ ശക്തിയുടെ കവിയെന്നാണ് ഇടശ്ശേരിയെ മലയാള സാഹിത്യം വിശേഷിപ്പിക്കുന്നത്. സമൂഹത്തിനു നേരെ നോക്കി എല്ലുറപ്പുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കുകയായിരുന്നു ഇടശ്ശേരി. ഇടശ്ശേരിയിലെ ബൗധീക മനുഷ്യൻ നാട്ടിൻപുറത്തെ പച്ചയായ മനുഷ്യ രുടെയും കൃഷിക്കാരുടെയും പച്ച മണ്ണിന്റെയും പരിസ്ഥിതിയുടെയും പ്രതീകമാണ്. പരിസ്ഥിതിക്കുമേൽ കടന്ന് കയറിയ മനുഷ്യ മനസിനോടുള്ള പ്രതിഷേധമാണ് പുളിമാവ് വെട്ടി എന്ന കവിതയിലൂടെ ഇടശ്ശേരി ഉറക്കെ ഉറക്കെ വിളിച്ചു പറയുന്നത് . പ്രകൃതിയോട് മനുഷ്യൻ നടത്തുന്ന ഇടപെടലുകൾ പ്രകൃതി തിരിച്ചു മനുഷ്യന് നൽകുന്ന സൂക്ഷ്മ സംവേദനങ്ങൾ എന്നിവ ഈ പാഠഭാഗം ചർച്ച ചെയ്യുന്നുണ്ട്.മാത്രമല്ല അനർഗ്ഗള നിർഗ്ഗളമായ വാക്കുകൾ കൊണ്ട് കവിതയെ അടിമുടി ആലങ്കാരികമാക്കിയിരിക്കുകയാണ് കവി, പ്രകൃതി പ്രേമത്തിന്റെ പാരമ്യമാണ് ഇടശ്ശേരി കവിതയിലാകെ. മരം ഒരു വരം മാത്രമല്ല മരം ഒരു സംസ്ക്കാരം കൂടിയാവുകയാണ്, മരങ്ങളുടെ സംസ്കാരമാണ് പ്രപഞ്ചത്തിന്റെ താളം. പ്രപഞ്ചത്തിന്റെ താളത്തിനെതിരെ ചലിക്കുന്ന ഓരോ മനുഷ്യനും പ്രകൃതിക്കുമേൽ അധികാരം ചെലുത്താൻ ശ്രമിക്കുകയാണ്. ഇത്തരം കടന്നു കയറ്റങ്ങൾക്കെതിരെയുള്ള പ്രതിരോധമാണ് ഈ കവിത.
![]()
പാരസംഗ്രഹം

ഓരോ വൃക്ഷവും ഒരു സംസ്കാരമാണ്; മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജീവബന്ധത്തിന്റെ ഘടനയെ നിർണയിക്കുന്ന സംസ്കാരം. ആ സംസ്കാരത്തിന്റെ ഭാഗമായ ഒരു മരം ജീവന്റെയും നിലനിൽപ്പിന്റെയും സൂചകമായി തീരുന്നതെങ്ങനെയെന്ന് ലളിതമായി ആവിഷ്കരിക്കുന്ന കവിതയാണ് ഇടശ്ശേരിയുടെ പുളിമാവ് വെട്ടി.
പുറംപറമ്പിൽ നിൽക്കുന്ന പുളിമാവ് വെട്ടി വിൽ ക്കാൻ ഉടമ കൽപ്പന പുറപ്പെടുവിക്കുന്നതും തുടർന്ന് പ്രകൃതിയിൽ ഉണ്ടാകുന്ന വ്യത്യസ്ത പ്രതികരണ ങ്ങളുമാണ് കവിതക്കാസ്പദം. അധികാര ഗർവ്വിന്റെ അലിഖിത നിയമങ്ങൾ കൊണ്ട് പ്രകൃതിയെ തന്റെ കീഴിലാക്കാൻ ശ്രമിക്കുന്ന ഉടമ പുളിമാവിലെ ജീവ ജാലങ്ങളോടും അതേ സമീപനമാണ് പുലർ ത്തുന്നത്. പുളിമാവിൽ താമസിക്കുന്ന പട്ടയം കിട്ടാത്ത പരസഹസ്രം പറവകളോട് പച്ചത്തണലും കൊത്തിയെടുത്തു കൊണ്ട് ദൂരെ പോകാൻ ആണ് അയാൾ ആക്രോശിക്കുന്നത് നെഞ്ചിൽ തീക്കനൽ വീണാൽ വീണോട്ടെ അഞ്ചു കാശിന്റെ നേട്ടമാണ് വലുതെന്നു ചിന്തിക്കുന്ന ഉപഭോഗ സംസ്കാരമാണ് ഉടമയിൽ കാണുന്നത്. പ്രകൃതിയും പ്രകൃതി പ്രതീകങ്ങളും കേവലം കാല്പനിക വിഭാവനമല്ല മറിച്ച് കാലം നൽകുന്ന ഓർമ്മപ്പെടുത്തലുകളാണ് കേവലം ഒരു മരചിന്ത മാത്രമല്ല ഈ കവിത കൊണ്ട് ഇടശ്ശേരി ഉദ്ദേശിക്കുന്നത്.
കുരുത്തനാൾ മുതൽ തലകുനിക്കാതെ നിൽക്കുന്ന വൃദ്ധനാണ് പുളിമാവ്. വാർദ്ധക്യം പഴമയുടെ പൈതൃകങ്ങൾ ആവോളം പാഠമാക്കിയവരാണ്, പല തലമുറ കണ്ടവർ, പലതും അറിഞ്ഞവർ ഭൂമിയോട് ചേർന്നും, ഭൂമിയുടെ ചിറകായും നിന്നവർ മധുരക്കനി മതിയാവോളം നൽകിയവർ,പഴമ പകർന്ന പാഠങ്ങൾ അമ്പേ മറക്കുകയാണ് പുതു തലമുറ, ആരാന്റെ പിള്ളേർ എന്ന ചിന്ത തന്നെ കടന്നു വരുന്നത് തന്നിലേക്ക് മാത്രം ചുരുങ്ങുന്നതു കൊണ്ടാണല്ലോ, കേവലമായ ലാഭക്കൊതിക്കപ്പുറം നന്മയുടെ ഒരു കണികയും അവശേഷിക്കാതെയുള്ള മനുഷ്യന്റെ പ്രവൃത്തികളാണ് ഈ കവിത ചർച്ച ചെയ്യുന്നത്, പ്രകൃതി കാറ്റായും തലോടലായും, പൂക്കളിലെ ചിരിയായും മനുഷ്യനെ ചേർത്തു നിർത്തുമ്പോൾ, എന്തിനു ജീവശ്വാസമായിട്ടു പോലും വെട്ടിക്കളയാൻ യാതൊരു മടിയും മനുഷ്യകുലം കാണിക്കുന്നില്ല എന്നുള്ളതാണ്, പ്രകൃതി ഇത്തരം അവസരങ്ങളിൽ മനുഷ്യർക്കുമേൽ ചിലപ്പോൾ നിർത്താതെ പെയ്തിറങ്ങും, അല്ലെങ്കിൽ കുടിനീരുപോലും വറ്റിച്ചുകളയും. ചിലപ്പോൾ ചുറ്റിയടിച്ചു ലോകം മുഴുവൻ ഒരു കൈപ്പിടിയിൽ ഒതുക്കി സംഹാര താണ്ഡവമാടും. താലോലിക്കുക മാത്രമല്ല പ്രകൃതിക്കറിയുന്നത് എന്ന് വരും തലമുറകളിൽ ഒരു ഓർമപ്പെടുത്തൽ നൽകുകയാണ് ഇടശ്ശേരി.
അറിവിലേക്ക്

ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് 1906 ഡിസംബർ 23-m പി. കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മ യുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമി യുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച് മരിച്ചു. കഥാകൃത്ത് ഇ. ഹരികുമാർ മകനാണ്.
ഇടശ്ശേരി കൃതികൾ പരിചയപ്പെടാം
- പുത്തൻ കലവും അരിവാളും (1951)
- കുറ്റിപ്പുറം പാലം
- ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ (1966)
- ഒരു പിടി നെല്ലിക്ക (1968)
- അമ്പാടിയിലേക്കു വീണ്ടും
- തൊടിയിൽ പടരാത്ത മുല്ല
- നെല്ലുകുത്തുകാരി പാറുവിന്റെ കഥ
- ലഘുഗാനങ്ങൾ (1954)
- കുങ്കുമപ്രഭാതം
- പണിമുടക്കം
- പൂതപ്പാട്ട്
- കറുത്ത ചെട്ടിച്ചികൾ
- വായാടി
- അന്തിത്തിരി (1977)
- ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ
- ഇസ്ലാമിലെ വന്മല
- കൊച്ചനുജൻ
- ത്രിവിക്രമനു മുമ്പിൽ
- അന്തിത്തിരി
![]()
മലയാളികളുടെ ഹൃദയത്തിൽ കൊണ്ട് പരിസ്ഥിതി കവിതയാണ് സുഗതകുമാരിയുടെ നാളേക്കു വേണ്ടി. യുവതലമുറ എന്നും ഓർത്തിരിക്കേണ്ട തിരിച്ചറിവ്. ഒന്ന് ചേർന്ന് പാടി നോക്കൂ

ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കുവേണ്ടി
ഒരുതൈ നടാം നൂറു കിളികൾക്കുവേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി
ഇത് പ്രാണവായുവിനായി നടുന്നു
ഇത് മഴയ്ക്കായി തൊഴുതുനടുന്നു
അഴകിനായ് തണലിനായ്, തേൻപഴങ്ങൾക്കായ്
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു (സുഗതകുമാരി)
അച്ചാരം – മുൻകൂർ സമ്മതം വാങ്ങുക
കല്പിക്കുക – ആജ്ഞാപിക്കുക
ഗിരിശൃംഗം – പച്ചപ്പ് നിറഞ്ഞ മലനിരകൾ
ആവാസം – പാർപ്പിടം, വീട്
പേച്ചുക – സംസാരിക്കുക
മഹി – ഭൂമി
ഓർത്തിരിക്കൻ
- മരം ഒരു സംസ്ക്കാരമാണ്
- മരങ്ങൾ ഭൂമിയുടെ വേരാണ്
- മനുഷ്യനും മറ്റു ചരാചരങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ മരങ്ങൾ ചേർത്തു വെയ്ക്കുന്നു.
- ഭൂമിയുടെ കുടയാണ് വൃക്ഷങ്ങൾ. നൂറ്റണ്ടുകളായി മനുഷ്യന്റെ വളർച്ചയും തളർച്ചയും കാണുന്ന പ്രപഞ്ചത്തിന്റെ വേരുകൾ.
- മനുഷ്യനും മറ്റു ജീവികളും പ്രപഞ്ചത്തിനു ഏകതാനമായ ജീവബിന്ദുക്കൾ മാത്രമാണ്.
- മനുഷ്യന്റെ നിലനിൽപ്പിനു പ്രകൃതിയുടെ സുസ്ഥിരമായ വികസനമാണ് അനിവാര്യം.