പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 2 Chapter 5 പുഞ്ച കൊ കളം നിറഞ്ഞേ Puncha Koithe Kalam Niranje Notes Questions and Answers Pdf improves language skills.

Puncha Koithe Kalam Niranje Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 2 Chapter 5 Puncha Koithe Kalam Niranje Question Answer

Class 6 Malayalam Puncha Koithe Kalam Niranje Notes Question Answer

കണ്ടെത്താം പറയാം
Question 1.
ഏതെല്ലാം തരത്തിലുള്ള വഞ്ചികളെക്കുറിച്ചാണ് പാട്ടിലുള്ളത്?
Answer:
ആറ്റുവഞ്ചി, നീറ്റുവഞ്ചി, ചുണ്ടൻ വഞ്ചി, ചുരുട്ടുവ ഞ്ചി, ചരുപ്പൻ വഞ്ചി, ഇരട്ടവഞ്ചി ഇതെല്ലാമാണ് പാട്ടിൽ പറയുന്ന വഞ്ചികൾ.

Question 2.
പാട്ടിന്റെ നെൽകൃഷിയുടെ ഘട്ടങ്ങളെക്കുറിച്ചു വിശദീകരിക്കുന്ന ഭാഗം കണ്ടെത്തി ചൊല്ലി അവ തരിപ്പിക്കുക.
Answer:
പുഞ്ചയിലെ വിത്തെറിഞ്ഞ
കളപറിച്ചേ കെളകളച്ചേ
കെള കഴിഞ്ഞ വളമെറ
വിത്തെറിഞ്ഞ കളപറിച്ചേ
കതിരുവന്ന കനവുവന്നേ
നെരനെരന്നേ കതിരുവന്നേ
കതിരു വന്ന പഴുപഴുത്ത
കൊയുതെടുത്ത മെതികഴിഞ്ഞ
പൊലിയളന്നേ പറ നെരന്നേ

പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5

Question 3.
“തളിരണിഞ്ഞ മനം കുളി – കർഷകന്റെ മനം കുളിർക്കാൻ കാരണമെന്ത്?
Answer:
താൻ വിയർപ്പൊഴുകി, നിലമൊഴുക്കി, വിത്തുപാകി, വളമിട്ട് ഒരുക്കിയ നെൽവിത്തുകൾ തളിരണിയു ന്നത് കാണുമ്പോൾ കർഷകന്റെ മനസ്സ് കുളിരു കോരുകയാണ്. കൃഷിക്കുവേണ്ടി തന്റെ ജീവിതം ഉഴിഞ്ഞുവച്ചവനാണ് കർഷകൻ. താൻ വിതച്ച നെൽപ്പാടം സമൃദ്ധമായി പൊൻകതിരണിഞ്ഞു നിൽക്കുന്ന കാഴ്ചയിലും വലിയ സന്തോഷം കർഷകന് വേറേയില്ല.

കണ്ടെത്തി എഴുതുക
Question 1.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 1
Answer:
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 2

പ്രതികരണക്കുറിപ്പ്
Question 1.
“അധ്വാനം ആഹ്ലാദകരമായ അനുഭവമാണ് നൽകുന്നതെന്ന് ഈ നാടൻ പാട്ടിലൂടെ മനസ്സി ലാക്കാൻ കഴിയും.” ഈ അഭിപ്രായത്തോട് നിങ്ങളുടെ പ്രതികരണമെന്ത്?
ചർച്ച് ചെയ്ത് കുറിപ്പ് തയാറാക്കൂ.
Answer:
അധ്വാനത്തിന്റെ മഹത്വമാണ് ഈ നാടൻപാട്ടിലു ടനീളം പ്രതിഫലിക്കുന്നത്. വിളഞ്ഞു കിടക്കുന്ന സമൃദ്ധമായ നെൽപ്പാടം കർഷകന് നൽകുന്ന അനുഭൂതി വർണ്ണനാതീതമാണ്. സമൃദ്ധമായ നെൽക്കതിരുകൾ കാണുമ്പോൾ കർഷകന്റെ ആഹ്ലാദത്തിന് അതിരുകളില്ല. നിലമൊരുക്കി, വിത്തുപാകി, വളമിട്ട് ഒരുക്കിയ നെൽവിത്തുകൾ കരുത്തോടെ, സമൃദ്ധമായി തളിരണിഞ്ഞു കതി രു വരുന്നത് കണ്ടപ്പോൾ കർഷകന്റെ മനസ്സ് കുളിർത്തു. അധ്വാനത്തിന്റെ പ്രതിഫലനമാണ് കർഷകന്റെ ആ സന്തോഷം.

വായ്ത്താരികൾ കണ്ടെത്താം
Question 1.
“തിന്തിനിന്തോ താനിനാനോ
തിന്തിനിന്തോ താനിനാനോ”
ഇതുപോലുള്ള വായ്ത്താരികൾ സംഘമായി ആലപിക്കൂ.
• താതിനന്തോം തിനന്തിനം താരോ
• ഓ തിത്തിത്താരാതിത്തിത്തെ
തിത്തൈ തക തരികിടതിമുത
• താനാ തനതനതാനാ തനതന താനാ
തന തന തന്തിന്നാരോ
Answer:
തിത്തോം തിത്തോം തതിത്തോം
താതൈ തൈ തൈ തിത്തോം
ചക്രമൊന്നുചവിട്ടെന്റയേ
താതൈ തൈ തൈ തിത്തോം
തെയ്യകം തിന്തിമി തെയ്യകം താരാ
തെയ്യകം തിന്തിമി മകം താരാ
പട്ടിനുടുപ്പുമുറുമാലും കെട്ടി
വെട്ടിയെടുത്തുവരുന്നുണ്ടു തേവൻ

പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5

പതിപ്പുണ്ടാക്കാം
Question 1.
കൃഷിപ്പാട്ടുകൾ ശേഖരിച്ച് പതിപ്പുണ്ടാക്കു.
Answer:
അത്തടത്തിൽ ഇത്തടത്തിൽ
അത്തടത്തിൽ ഇത്തടത്തിൽ
ഊതിമുളച്ചൊരു കുമ്പളങ്ങ
ഏറങ്ങാട്ടു കരിങ്ങാലിന്മേൽ
ഏറിക്കുടി കുമ്പളങ്ങ
കാലില്ലാത്തൊരുണ്യയൻ നായർ
ഏറി മുറിച്ച് കുമ്പളങ്ങ
മൂലിരിക്കും മുത്തശ്ശ്യമ്മ
നൂറുക്കേണം കറി കുമ്പളങ്ങ
വീട്ടിലിരിക്കും അമ്മായി
വിളമ്പേണം കറി കുമ്പളങ്ങ
പടക്കുവിരുതൻ ചാപ്പൻ നായർ
കൂട്ടേണം കറി കുമ്പളങ്ങ
സൂനുദിച്ചുകങ്ങ

ഒരു ഞാറുനടീൽപാട്ട്
സൂനുദിച്ചുകണ്ടേ
താരികന്താരോം
നേരം പുലർന്നു പോയേ
താരീതിനന്തോം
ഒരുപിടിന്താറെടുത്തൻ
താരികന്താരോം
സൂര്യനുദിച്ചുകണ്ടേ
താരികന്താരോം
നേരം പുലർന്നുപോയേ
താരീതിനന്തോം
ഒരുപിടിഞാറെടുത്തൻ
താരികന്താരോം
തല്ലിക്കര കേറ്റുമേ
താരീതിനന്തോം
നട്ടിട്ടും തീരുന്നില്ലേ
താരകന്താരോം
നേരം പുലർന്നുപോയേ
താരീതിനന്തോം
മേറി തളർന്നുപോയേ
താരികന്താരോം നേരം
പുലർന്നുപോയേ
താരീതിനന്തോം

തേവീ തിരുതേവീപുരിക്കണ്ടം നെൽകൃഷിയുടെ ഒരുക്കങ്ങളെ പ്രതിപാധിക്കുന്ന ഒരു നാടൻപാട്ട്
തേവീ തിരുതേവീ പുന്തരിക്കണ്ടം
പുന്തരിക്കണ്ടത്തിലാളുവരുന്ന
ആളുവരുന്ന കാളാവരുന്നോളാ
വരുന്ന കലാവരുന്നേ
നുകം വരുന്ന കാളാവരുന്ന
തേവീ തിരുതേവി പുന്തരിക്കണ്ടം
പുന്തരിക്കണ്ടത്തിലാളുവരുന്നേ
കല്ലേലിരിക്കുന്ന കല്ലേരിനണ്ടേ
കല്ലടനീങ്ങി വഴികൊടുന്ണ്ടേ
ആളുവരുന്ന കാളാവരുന്നേ
കാളാവരുന്ന കലപ്പാവരുന്നേ
തേവീ തിരുതേവി പുന്തരിക്കണ്ടം
പുന്തരിക്കണ്ടത്തിലാളുവരുന്ന

നേരം വളരെപ്പുലരും മുമ്പേ കൃഷിയുമായി ബന്ധപ്പെട്ട ഒരു നാടൻപാട്ട്
നേരം വളരെപ്പുലരും മുമ്പേ
തമ്പുരാൻ വന്നു വിളിക്കുന്നേ
ചിന്നക്കൊടയും കറക്കിപ്പിടിച്ച്
തമ്പുരാൻ വന്നുവിളിക്കുന്നേ
പുള്ളയൊള്ളകള്ളികളോം
പെണ്ണാളേം വിളിച്ചെറക്കുന്നേ
മുട്ടിക്കുനിമിതുമികളേം
പെണ്ണാളേം വിളിച്ചെറക്കുന്നേ
ചിന്നക്കൊടയും കറക്കിക്കുടിച്ചേ
തമ്പുരാൻ വന്നു വിളിക്കുന്നേ
നേരം വളരെപ്പുലരും മുമ്പേ
തമ്പുരാൻ വന്നു വിളിക്കുന്നേ

തേയവാഴിത്തമ്പുരാന്റെ
തേയവാഴിത്തമ്പുരാന്റെ
തിരുവുമ്പില്
അടിയങ്ങള് തളർന്നു നിന്നു
പാടിയാടുന്നത്
തേയവാഴിത്തമ്പുരാന്റെ
തിരുമുമ്പില്
ഈയുള്ളാരു തളർന്നു നിന്നൊരു
പാട്ടുപാടുന്നത്
വെട്ടിയിട്ട തോലുകളൊക്കെ
കരിഞ്ഞുപോയല്ലാ
എന്നു ചൊല്ലീയിവാളെന്നെ
പിടിച്ചുകെട്ടല്ലേ
ഞാറുകളെല്ലാം മുട്ടുവച്ചി
ളകിപ്പോയെല്ലൊ
എന്നും ചൊല്ലീയിവാളെന്നേ
പിടിച്ചുകെട്ടല്ലേ
തേയവാഴിത്തമ്പുരാന്റെ
തിരുമുമ്പിലേയ്
അടിയങ്ങള് തളർന്നുനിന്നു
പാടിയാടുന്നേയ്

പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5

തെക്കനാം കോപുരത്തിൽ
തെക്കനാം കോപുരത്തിൽ
മഴയുണ്ടു കൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടുമാറി
മറുമഴ കൊള്ളുന്നല്ലോ
കിഴക്കനാം കോപുരത്തിൽ
മഴയുണ്ടുകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടുമാറി
മറുമഴകൊള്ളുന്നല്ലോ
മടക്കനാം കോപുരത്തിൽ
മഴയുണ്ടൂകൊള്ളുന്നല്ലോ
മഴയെല്ലാം കൊണ്ടുമാറി
മറുമഴ കൊള്ളുന്നല്ലോ
നാലുമഴയൊത്തുകൂടി
കനകമഴ പെയ്യുന്നത്
കനകമഴ പെയ്യുന്നത്
മലവെള്ളമിറങ്ങുന്നത്
മലവള്ളമിറങ്ങുന്നേയ്
കോതയാറു പെരുകുന്നത്
തെക്കു തെക്കുപള്ളിക്ക്
പുഞ്ചപ്പാടം കൊയ്യാൻ പോണേ
നാലുമഴയൊത്തുകൂടി
കനകമഴപെയ്യുന്നത്
കനകമഴപെയ്യുന്നത്
വെള്ളിത്തക്കക്കൊച്ചുകാളിയോ
എന്റെ നെര കൊയ്യരുതേ
തെക്കുതെക്കുപള്ളീത്തെക്കു
പുഞ്ചപ്പാടം കൊയ്യാൻ പോണേയേ

അധിക വായനയ്ക്ക്

കൃഷി പഴഞ്ചൊല്ലുകൾ

  • വിത്തുഗുണം പത്തുഗുണം
  • മുളയിലറിയാം വിള
  • വിത്തായം ചെന്നാൽ പത്തായം നിറയും
  • പത്തായമുള്ളിടം പറയും കാണാം
  • വിത്തു കുത്തി ഉണ്ണരുത്.
  • ഞാറില്ലെങ്കിൽ ചോറില്ല
  • വിത്തിനൊത്ത വിള
  • വിത്തില്ലാതെ ഞാറില്ല
  • പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി വയനാ ട്ടിൽനിന്നും വരും
  • പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഉണ്ണി ഉണ്ണും
  • ഇരുമുറി പത്തായത്തിൽ ഒരു മുറി വിത്തിന്
  • കളപറിച്ചാൽ കളം നിറയും
  • അടുത്ത് നട്ടാൽ അഴക് അകലെ നട്ടാൽ വിളവ്
  • കണ്ണീരിൽ വിളഞ്ഞ വിദ്യയും
    വെണ്ണീരിൽ വിളഞ്ഞ നെല്ലും
  • ഏറെ വിളഞ്ഞത് വിത്തിനാക

പഴയകാല കാർഷിക ഉപകരണങ്ങൾ
കല്
കൃഷിയിൽ വിത്ത് വിതയ്ക്കുന്നതിനോ നടീലിനോ മുമ്പായി മണ്ണ് ഇളക്കിമറിച്ച് തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് കലപ്പ, കലപ്പ ഉപയോഗിച്ച് മണ്ണ് ഇളക്കിമറിക്കുന്ന പ്രക്രിയയെ ഉഴവ് അല്ലെങ്കിൽ ചാലു കീറൽ എന്നുപറയുന്നു. കാളകളെ കെട്ടിയും കലപ്പ ഉപയോഗിക്കാറുണ്ട്.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 3
നുകം
വയൽ ഉഴുതുമറിക്കാൻ കന്നുകാലികളെ തമ്മിൽ കുട്ടിക്കെട്ടാൻ ഉപയോഗിച്ചിരുന്നു.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 4
തൂമ്പ / കൈക്കോട്
മണ്ണ് ഇളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് തൂമ്പ്. ചതുരത്തിൽ ഉള്ള ഉറപ്പേറിയ ഉരുക്ക് പാളി യാണ് തൂമ്പയുടെ പ്രധാനഭാഗം.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 5
ജലചക്രം
പണ്ടുകാലത്ത് ജലസേചന ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഒരുപകരണമാണ് ജലചക്രം. തനിയെ പ്രവർത്തിപ്പിക്കാവുന്ന ഈ ഉപകരണം ഉപയോഗിച്ച് ചവിട്ടിയാണ് കൃഷിയിടത്തേക്ക് വെള്ളം എത്തിച്ചിരുന്നത്.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 6
ഏത്തക്കൊട്ട
ജലസേചനത്തിനായി ഉപയോഗിക്കുന്ന ഉപകരണ മാണ് ഏത്തക്കൊട്ട്. ആഴമുള്ള ജലസ്രോതസ്സിൽ നിന്നും വെള്ളമെടുക്കാനാണ് ഇത് ഉപയോഗിക്കു ന്നത്.
അരിവാൾ
ഒരു തരം വളഞ്ഞ കത്തിയാണ് അരിവാൾ. കൊയ്ത്തിനും കാടുകൾ വെട്ടിത്തെളിക്കാനും ഉപ യോഗിക്കുന്നു.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 7
വിത്തു കൂട്ടി
നിരന്നുകിടക്കുന്ന നെല്ല് വലിച്ചുകൂട്ടാൻ ഉപയോ ഗിക്കുന്ന മരം കൊണ്ടുള്ള ഉപകരണം.

പറ
ധാന്യങ്ങൾ അളക്കുന്നതിന് കേരളത്തിൽ ഉപയോ ഗിച്ചിരുന്ന അളവുപാത്രമാണ് പറ. എന്നാൽ ഇതി ലുപരിയായി കൃഷിസ്ഥലങ്ങളുടെ അളവ് വരെ പറ കണക്കിൽ പറയാറുണ്ട്. പത്ത് പറ കണ്ടം എന്നു പറയുന്നത്, പത്തുപറ വിത്ത് വിതയ്ക്കാൻ വേണ്ട സ്ഥലമാണ്.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 8
പത്തായം
മുൻകാലങ്ങളിൽ, ധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനുപയോഗിച്ചിരുന്ന സംഭരണിയാണ് പത്തായം.
പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5 9

പുഞ്ച കൊ കളം നിറഞ്ഞേ Notes Question Answer Class 6 Adisthana Padavali Chapter 5

കൃഷി-കടങ്കഥകൾ
• കാടുവെട്ടി പാറ കണ്ടു. പാറവെട്ടി വെള്ളി കണ്ടു വെള്ളി വെട്ടി വെള്ളം കണ്ടു
തേങ്ങ
• ഇടയ്ക്കിടയ്ക്ക് കെട്ടു കെട്ടി, മാനത്തേയ്ക്ക് വാല് നീട്ടി
മുള
• കണ്ടാൽ മടി തിന്നാൽ മധുരം
കരിമ്പ്
• കയ്ക്കും പുളിക്കും മധുരിക്കും മിഠായി
നെല്ല്
• എന്റെ കിടപ്പ് വള്ളിയിലാണ് മേലെ നിറയെ ചൊറി യാണ്
കൈപ്പക്ക
• അടിമുള്ള് നടുകാട്, തല പൂവ്
കൈതച്ചക്ക
• നിലം കീറി പൊന്നെടുത്തു
മഞ്ഞൾ
• തലവട്ടിയിൽ തടി തൊട്ടിയിൽ
നെല്ല്

ആസ്വാദനക്കുറിപ്പ് തയ്യാറാക്കാം
വായ്ത്താരിയോടെയാണ് ഈ നാടൻപാട്ട് തുട ങ്ങുന്നത്. നിലം ഉഴുത്, വിത്ത് വിതച്ച്, കള പറിച്ച്, വളമിട്ട് വളർത്തിയ നെല്ലുകളെല്ലാം കതിരണി ഞ്ഞു. ഇപ്പോഴിതാ കൊയ്യാനും പാകമായിരിക്കു ന്നു. നെല്ലു കൊയ്യാൻ കൂട്ടുകാരെയെല്ലാം പാടി വിളിക്കുകയാണ് കർഷകൻ. മണ്ണിന്റെ മണമുള്ള ഒരു പാട്ട്. കർഷകപ്പെണ്ണിനെ വിളിച്ച് കർഷകൻ പാടുകയാണ്. പെണ്ണ്, പുഞ്ചനെൽപ്പാടം നെര ന്നിരിക്കുന്നു. വഞ്ചി വന്നാൽ നമുക്കത് കൊ ടുക്കാം. ആറ്റുവഞ്ചി, നീറ്റുവഞ്ചി, ചുണ്ടൻ വഞ്ചി, ചുരുട്ടു വഞ്ചി, നല്ല ചന്തമുള്ള ചരുവൻ വഞ്ചി എന്നിങ്ങനെ വഞ്ചികൾ പലതരത്തിലുണ്ട്. എന്റെ വഞ്ചി എരട്ടവഞ്ചിയാണ്. പുഞ്ചവയലിൽ വിത്ത റിഞ്ഞു. കള പറിക്കുകയും ഇടകിളയ്ക്കുകയും ചെയ്തു. നെല്ലിന് കതിരുവന്നു. നെൽക്കതിരിനോ ടൊപ്പം കർഷകന്റെ സ്വപ്നങ്ങളും വളർന്നു. നിര നിരയായ നെൽക്കതിർ വന്നു.

കതിര് പഴുത്ത് പാകമായി. നെൽക്കതിർ കൊയ്തെടുത്ത് മെതിച്ച് പൊലിയളന്ന് പറയിൽ നിറച്ച് നിരത്തിവെച്ചു സമ ദ്ധിയുടെ പുതിയ പ്രഭാതം പുലർന്നു. കൊയ്ത്ത് കഴിഞ്ഞ പാടത്തുനിന്ന് കിളികളെല്ലാം പറന്നുപോ യി. പുഞ്ചപ്പാടത്തും സമൃദ്ധിയിൽ കൃഷിക്കാരന്റെ മനസ്സ് തളിരിടുകയും കുളിരണിയുകയും ചെയ്തു. പുഞ്ചക്കണ്ടം സമൃദ്ധിയുടെ ചന്തമുള്ള കണ്ടമാണ്. പുഞ്ചവയൽ കൊയ്തുകൊണ്ട് കർഷകൻ കരയി ലേക്ക് തിരികെ വന്നുചേർന്നു. കർഷകന്റെ കളം കതിരുകൊണ്ട് നിറഞ്ഞു. നെൽകൃഷിയുടെ ഓരോ ഘട്ടവും ഈ പാട്ടിൽ കടന്നുവരുന്നു. അധ്വാന ത്തിന്റെ മഹത്വമാണ് ഈ നാടൻപാട്ടിലുടനീളം പ്രതിഫലിക്കുന്നത്. വിളഞ്ഞുകിടക്കുന്ന സമൃദ്ധ മായ നെൽപ്പാടം കർഷകന് നൽകുന്ന അനുഭൂതി വർണ്ണനാതീതമാണ്. കുട്ടനാടിന്റെ കാർഷികജീവി തമാണിവിടെ പ്രതിഫലിക്കുന്നത്.

Leave a Comment