Students often refer to SCERT Class 5 English Solutions and Rebecca the Changemaker Summary in Malayalam & English Medium before discussing the text in class.
Class 5 English Rebecca the Changemaker Summary
Rebecca the Changemaker Summary in English
(We know that too much water can bring calamity; so does the scarcity of water.)
A small girl named Rebecca lived in the land of the Maasai in Southwest Kenya. Her family kept cattle, sheep and goats and depended on farming for food. Rebecca helped the family after school time. She took care of the animals in the farm.
On a very hot day, Rebecca saw her mother crying. She said that their crops were bad that year and their goats and sheep might die. Later Rebecca went to the school library and searched for more information about rain. What she learned alarmed her. The world is getting hotter and there is less rain. She learned a new term “climate change”. Cars, buses and aeroplanes are polluting the air. Trees are cut down to make buildings. Huge piles of trash are buried in the ground. All these are harming nature. Rebecca felt sad as she did not know what to do to help the world.
Rebecca decided to talk to her teacher about what she had learned. The teacher said they could do certain things like planting trees to help to reduce the problems. As she walked home, Rebecca thought about the lack of rain and how it was affecting the environment. She wanted to help her community. She thought she would help everyone to know the problem and then together they could find a solution.
The next day Rebecca requested her teacher to give a lesson about the changing weather and the damage people were doing to nature. The teacher gave the class a lesson on those topics. At the end of the class Rebecca told her classmates: “When you go home, talk about the things you have learned to your parents.” In a few days everyone was talking about how people were harming nature.
One day the elders of the village held a meeting. They asked Rebecca what could be done to help nature. Their problem was so big. One elder said they should write a letter to the President of Kenya telling him that they can’t live without rain. Maybe then the President will implement laws to stop harming nature.
Rebecca took the letter and shared it with her classmates, who asked their parents to sign the letter to show their support. In Nairobi, the President read the letter to the Maasai community. He received letters from many other parts of the country also. The President wanted to protect nature. He asked his countrymen to plant trees outside their homes. In the Maasai community everyone agreed to plant a tree outside his home. Rebecca and mother also planted a sapling.
At Rebecca’s school, in the assembly, the Principal addressed the students. He asked Rebecca to stand beside him, he said, “Protecting the environment is a big job and everyone in the world has to help. We thank Rebecca for helping us to learn and make a change. Imagine how beautiful the world would be if we all helped our community!” Rebecca felt very happy. She wondered what she and her friends would do next to help nature and the community.
Rebecca the Changemaker Summary in Malayalam
(നമുക്കറിയാം വെള്ളം വളരെയധികമായാൽ കുഴപ്പമുണ്ടാക്കുമെന്ന്. വെള്ളം കുറഞ്ഞാലും കുഴപ്പമാണ്)
റെബേക്ക എന്നുപേരുള്ള ഒരു പെൺകുട്ടി സൗത്ത് വെസ്റ്റ് കെനിയയിൽ ഉള്ള മാസായി എന്ന ഒരു വർഗ്ഗ ക്കാരുടെ സ്ഥലത്ത് താമസിച്ചിരുന്നു. നിത്യച്ചിലവുകൾക്കായി അവളുടെ കുടുംബം കന്നുകാലികളേയും, പലവിധം ആടുകളേയും വളർത്തിയിരുന്നു. അവർക്ക് കൃഷിയും ഉണ്ടായിരുന്നു. സ്കൂൾ കഴിഞ്ഞുവരു മ്പോൾ അവൾ ജോലികളിൽ കുടുംബത്തെ സഹായിച്ചിരുന്നു. അവളാണ് മൃഗങ്ങളെ നോക്കിയിരുന്നത്.
ഒരു വലിയ ചൂടുള്ള ദിവസം അവളുടെ അമ്മ കരയുന്നത് റെബേക്ക കണ്ടു. അമ്മ പറഞ്ഞു അക്കൊല്ലം കൃഷി വളരെ മോശ മാണെന്നും അവരുടെ വളർത്തുമൃഗങ്ങ ളൊക്കെ ചത്തുപോകുമെന്നും. പിന്നീട് റെബേക്ക സ്കൂളിലെ ലൈബ്രറിയിൽ പോയി മഴയെപ്പറ്റി കൂടുതൽ മനസ്സിലാ ക്കാൻ ശ്രമിച്ചു. അവൾ കണ്ട കാര്യങ്ങൾ അവളെ പരിഭ്രമിപ്പിച്ചു. ഭൂമിയിൽ ചൂടു കൂടിക്കൊണ്ടിരിക്കുകയാണ്. മഴ കുറയുകയാണ്. അവൾ ഒരു പുതിയ പ്രയോഗം കണ്ടു. കാലാവസ്ഥാ വ്യതിയാനം, കാറുകൾ, ബസ്സുകൾ, പെയിനുകൾ എന്നിവ യെല്ലാം അന്തരീക്ഷത്തെ മലീമസമാക്കുന്നു. മരങ്ങൾ വെട്ടി ആൾക്കാർ കെട്ടിടങ്ങൾ പണിയുന്നു. ഒരു പാട് വേയ്സ്റ്റ് ഭൂമിയിൽ കുഴിച്ചിടുന്നു. ഇതെല്ലാം പ്രകൃതിയെ നശിപ്പിക്കുന്നു. തനിക്ക് ലോകത്തെ എങ്ങിനെ സഹായിക്കാം എന്നു ചിന്തിച്ച് റെബേക്ക വ്യാകുലയായി.
അവൾ മനസ്സിലാക്കിയ കാര്യങ്ങളെക്കുറിച്ച് ടീച്ചറോടു സംസാരിക്കാൻ അവൾ തീരുമാനിച്ചു. പ്രശ്ന ങ്ങൾ പരിഹരിക്കാൻ ചില കാര്യങ്ങൾ അവർക്കും ചെയ്യാൻ പറ്റും എന്ന് ടീച്ചർ പറഞ്ഞു. അതിലൊന്ന് മര ങ്ങൾ നടുക എന്നതാണ്. അവൾ വീട്ടിലേക്കു നടന്നുകൊണ്ടിരുന്നപ്പോൾ, അവളുടെ ചിന്തകൾ മുഴു വനും മഴയില്ലാത്ത അവസ്ഥയെപ്പറ്റിയും അതെങ്ങിനെ അന്തരീക്ഷത്തെ ബാധിക്കുന്നു എന്നതിനെപ്പ റ്റിയും ആയിരുന്നു. അവൾക്ക് അവളുടെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം. ആദ്യം അവൾ എല്ലാവരേയും ഈ പ്രശ്നത്തെപ്പറ്റി അറിവുള്ളവരാക്കും. പിന്നീട് എല്ലാവരും കൂടി യോജിച്ച് ഒരു പരി ഹാരം കാണാൻ ശ്രമിക്കും.
പിറ്റേദിവസം റെബേക്ക ടീച്ചറോടപേക്ഷിച്ചു, കാലാ വസ്ഥ വ്യതിയാനത്തെപ്പറ്റിയും മനുഷ്യർ പ്രകൃതി യോടു കാണിക്കുന്ന ക്രൂരതയെപ്പറ്റിയും ഒരു ക്ലാസ് എടുക്കണമെന്ന്. ആ കാര്യങ്ങൾ പറഞ്ഞുകൊണ്ട് ടീച്ചർ ഒരു ക്ലാസ്സെടുത്തു. ക്ലാസ്സിന്റെ അവസാനം റെബേക്ക കുട്ടികളോടു പറഞ്ഞു, നിങ്ങൾ വീട്ടിൽ പോയി നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങൾ നിങ്ങ ളുടെ മാതാപിതാക്കളോടു പറയുക. കുറച്ചു ദിവസ ങ്ങൾക്കകം തന്നെ ആൾക്കാരുടെ സംസാര വിഷയം എങ്ങിനെയാണ് തങ്ങൾ പ്രകൃതിയെ നശിപ്പിക്കുന്ന തെന്നതായിരുന്നു.
ഒരു ദിവസം ഗ്രാമത്തിലെ മുതിർന്നവർ ഒരു യോഗം വിളിച്ചു. അവർ റെബേക്കയോട് ചോദിച്ചു, പ്രകൃതിയെ സഹായിക്കാൻ അവർ എന്താണ് ചെയ്യേണ്ടതെന്ന്. പ്രശ്നം ഗുരുതരമാണ്. ഒരു മുതിർന്നയാൾ പറഞ്ഞു, അവർ കെനിയയുടെ പ്രസിഡന്റിന് ഒരു കത്തെഴുതണമെന്ന്. അദ്ദേഹത്തോട് അവർ പറയണം, മഴയി ല്ലാതെ തങ്ങൾക്ക് ജീവിക്കാൻ പറ്റില്ലെന്ന്. അപ്പോൾ പ്രസിഡന്റ് ചില നിയമങ്ങൾ ഉണ്ടാക്കി, പ്രകൃതിയെ നശിപ്പിക്കുന്നത് തടയും.
റെബേക്ക ആ ലെറ്റർ അവളുടെ സഹപാഠികളുമായി പങ്കുവച്ചു. കുട്ടികൾ എല്ലാം തങ്ങളുടെ മാതാപിതാ ക്കന്മാരുടെ പിന്തുണ അറിയിക്കാൻ ആ ലെറ്ററിൽ അവരെക്കൊണ്ട് ഒപ്പുവപ്പിച്ചു. നയ്റോബിയിൽ പ്രസി ഡന്റ് ആ കത്ത് മാസായ സമൂഹത്തിൽ വായിച്ചു. അദ്ദേഹത്തിന് രാജ്യത്തെ മറ്റു പല ഭാഗങ്ങളിൽ നിന്നും ഇത്തരം എഴുത്തുകൾ കിട്ടിയിരുന്നു. പ്രസിഡന്റ് പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യ മാണെന്ന്. രാജ്യത്തെ പൗരന്മാരോട് അദ്ദേഹം പറഞ്ഞു. എല്ലാവരും തങ്ങളുടെ വീടിനു പുറത്ത് മരങ്ങൾ നടണമെന്ന്. മാസായ് സമൂഹത്തിലെ എല്ലാവരും സമ്മതിച്ചു. അവർ ഓരോരുത്തരും തന്റെ വീടിനുപു റത്ത് ഒരു മരം നടുമെന്ന്. റെബേക്കയും അവളുടെ അമ്മയും ഒരു തൈ നട്ടു.
റെബേക്കയുടെ സ്കൂളിൽ, അസംബ്ലിളിയിൽ വച്ച്, പ്രിൻസിപ്പൽ വിദ്യാർത്ഥികളോടു സംസാരിച്ചു. റെബേ ക്കയോട് തന്റെ അടുത്തു വന്നു നിൽക്കാൻ പ്രിൻസ്സിപ്പൽ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു, പ്രകൃതി സംരക്ഷണം ഒരു വലിയ കാര്യമാണ്. അതിനായി ലോകത്തിലെ എല്ലാവരും സഹായിക്കണം. നമുക്ക് അറിവു പകർന്നുതന്ന് നമ്മളെ മാറ്റിയ റെബേക്കക്ക് നമ്മൾ നന്ദി പറയുന്നു. എല്ലാവരും സമൂഹത്തെ സഹായിച്ചെങ്കിൽ ഈ ലോകം എത്രമനോഹരമായേനെ! റെബേക്കക്ക് വളരെ സന്തോഷമായി. സമൂഹ് ത്തേയും പ്രകൃതിയേയും സഹായിക്കാൻ താനും തന്റെ കൂട്ടുകാരും എന്തൊക്കെ ചെയ്യണം എന്ന ചിന്ത യായിരുന്നു റെബേക്കക്ക്.
Rebecca the Changemaker About the Author
Olivia Wood is a London-based videogames writer, narrative designer and editor. She also writes stories. Her works are inspirational and deal with human relationships.
ഒലിവീയ വുഡ് ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു വീഡിയോ ഗെയിംസ് റൈറ്ററും, കഥാകാരിയും, എഡിറ്ററുമാണ്. അവരുടെ കഥകൾ പ്രോൽസാഹനജനകവും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെ കാണിക്കു ന്നവയുമാണ്.
Rebecca the Changemaker Word Meanings
- Maasai – a tribe in Kenya, കെനിയയിലെ ഒരു വർഗം
- alarmed – worried, പരിഭ്രമിച്ചു
- huge – big, വലിയ
- piles – heaps, collections., കൂനകൾ
- trash – waste, rubbish, പാഴ്വസ്തുക്കൾ
- affecting – touching , ബാധിക്കുക
- session – class, ക്ലാസ്സ്
- implement – carry out, നടപ്പാക്കുക