റസിഡന്റ് എഡിറ്റർ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 1

Practicing with SSLC Malayalam Kerala Padavali Class 10 Notes Pdf Unit 2 Chapter 1 റസിഡന്റ് എഡിറ്റർ Resident Editor Notes Questions and Answers improves language skills.

Resident Editor Class 10 Notes Question Answer

Class 10 Malayalam Resident Editor Notes Question Answer

Class 10 Malayalam Kerala Padavali Unit 2 Chapter 1 Resident Editor Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും
Question 1.
“അടിയന്തിരമാ ചീഫ് റിപ്പോർട്ടറായി പ്രമോഷൻ വേണം. ഇല്ലെന്നാൽ രാജിവയ്ക്കുന്നു.
മന്ദിക്കണം.”
മാധ്യമപ്രവർത്തകനായ വെങ്കടേശ അയ്യങ്കാരെ ഈ നിലപാടിലേക്ക് എത്തിച്ച സാഹചര്യമെന്തായിരുന്നു? കണ്ടെത്തി കുറിപ്പ് തയ്യാറാക്കുക.
Answer:
പുണ്യതീർഥ സ്വാമികൾ എന്നയാളുടെ ഉടമസ്ഥതയിലുളള പത്രത്തിൽ സാധാരണ റിപ്പോർട്ടറായി ജോലി യിൽ പ്രവേശിച്ചയാളാണ് വെങ്കിടേശ്വരയ്യങ്കാർ. അദ്ദേഹത്തിനെ ചെറിയ ജോലികൾ മാത്രമാണ് ഏൽപ്പി ച്ചിരുന്നത്. മജിസ്ട്രേറ്റു കോടതികളുമായി ബന്ധപ്പെട്ട വിധിന്യായം എന്താണെന്നറിയുക. വൈകുന്നേരം നഗരത്തിൽ നടക്കുന്ന പ്രഭാഷണ പരമ്പരയെക്കുറിച്ച് പത്രത്തിൽ ഒരു കോളം എഴുതുക. ഇതുമാത്രമായി രുന്നു ജോലി. ഇത്രയും നിസ്സാരമായ ജോലി നൽകിയത് അയ്യങ്കാരുടെ ബുദ്ധിവൈഭവം എത്രയാണെന്ന് മനസ്സിലാക്കിയിട്ടായിരിക്കണം. കഴിവും പ്രകടനപരതയും കാലിൽ വീഴാനുള്ള സാമർഥ്യവും അധിക മുള്ള ജൂനിയേഴ്സ് മിക്കവരും, അയ്യങ്കാരുടെ തലയ്ക്ക് മുകളിലൂടെ ചീഫ് റിപ്പോർട്ടർമാരായി. വ്യാഴവട്ട ങ്ങൾ കഴിഞ്ഞിട്ടും അയ്യങ്കാർ സാധാറിപ്പോർട്ടർ തന്നെ. നിവൃത്തിയില്ലാതെയാണ് ഒടുവിൽ പത്രമുടമ യുടെ വീട്ടിൽപ്പോയി പരാതികൊടുക്കാമെന്ന് തീരുമാനിച്ചത്.ജോലിയിലുള്ള കഴിവിനേക്കാൾ കുതികാൽ വെ ട്ടാനുള്ള കഴിവുള്ളവർക്കും, സ്വന്തം അവകാശങ്ങൾ പിടിച്ചുവാങ്ങാനുള്ള ശേഷിയുള്ളവർക്കും മാത്രമേ ഇന്ന് മാധ്യമ ലോകത്ത് നിലനിൽപ്പുള്ളു എന്ന യാഥാർത്ഥ്യം കഥാകാരൻ ഇവിടെ ഹാസ്യരൂപണേ വ്യക്ത മാക്കിയിരിക്കുകയാണ്.

Question 2.
“ഇന്ത നിമിഷം മുതൽ ശെത്തുംപോകും വരെക്കും നീ നമ്മ പത്രത്തോട് റസിഡണ്ട് എഡിറ്റർ.” ഫലിതവും ആക്ഷേപഹാസ്യവും ആവിഷ്കരിക്കാൻ ഈ വരികൾ എത്രത്തോളം പര്യാപ്തമാണ്? നിങ്ങൾ പരിചയപ്പെട്ട, വി. കെ. എൻ. ന്റെ മറ്റു കഥകൾ കൂടി പരിഗണിച്ച് ‘വി.കെ.എൻ. കൃതികളിലെ ഹാസ്യം’ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കുക.
Answer:
ഇ.വി. കൃഷ്ണപിള്ള, സഞ്ജയൻ മുതലായ ഹാസസാഹിത്യകാരൻമാർക്ക് ശേഷം രംഗപ
വേശം ചെയ്ത ഹാസസാഹിത്യചക്രവർത്തി യാണ് വി.കെ. എൻ. നമ്മുടെ കാലഘട്ടത്തിന് യോജിക്കുന്ന കഥാപാത്രങ്ങളെയും ഭാഷയെയും രൂപപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. എന്തും ഫലിതത്തിലും ആക്ഷേപഹാസ്യത്തിലും ചാലിച്ച് അവരിപ്പിക്കുന്ന രീതിയാണ് വി. കെ. എൻ പിന്തു ടരുന്നത്.

വ്യക്തികളും സാഹചര്യവും സമൂഹവും ദുഷിച്ചു പോയ അവസ്ഥയിൽ തന്നിൽ നിറയുന്ന ക്രോധം ആവിഷ്കരിക്കാൻ ഈ എഴുത്തുകാരൻ പഴയ രച നാനിയമങ്ങളെയെല്ലാം മാറ്റിമറിക്കുന്നു. നിലവി ലുള്ള സാഹചര്യങ്ങളെ നിയന്ത്രിക്കുന്നത് ബഹു ജനത്തിൽ ഭൂരിപക്ഷമുള്ള സാധാരണക്കാരനല്ല. അസാധാരണ കൗശലത്തോടെ ഉയരങ്ങളിലേ ക്കെത്തി അധികാരത്തെയും നിയമങ്ങളെയും കൈപ്പിടിയിലൊതുകുന്ന ബുദ്ധിമാൻമാരാണ്. ഈ യാഥാർത്ഥ്യമാണ് ‘റസിഡന്റ് എഡിറ്റർ’ എന്ന കഥയിലൂടെ പറയാൻ കഥാകാരൻ ആഗ്രഹിക്കു ന്നത്. ഇത്തരം പ്രവണതകൾക്കെതിരേ ശക്തമായ ആക്ഷേപഹാസ്യത്തിന്റെ തീപ്പന്തങ്ങൾ ജ്വലിപ്പി ക്കാൻ കഥാകാരൻ ശ്രമിക്കുന്നു. വി.കെ. എൻ കഥാ ലോകത്ത് ഏത് പ്രതിസന്ധിയെയും തരണം ചെയ്തു കൊണ്ടു വിജയിക്കുന്ന ഉത്തമപുരുഷനെ യാണ് കാണാൻ കഴിയുക.

പരിഹാസപാത്രമെന്ന് നമുക്ക് അനുഭവപ്പെടുന്ന വെങ്കിടേശ അയ്യങ്കാർ ഒടുവിൽ ആ ജീവനാന്ത റെസിഡന്റ് എഡിറ്റർ സ്ഥാനം നേടുന്നതിന്റെ ഹാസ്യാത്മകമായ അവ തരണമാണല്ലോ ‘റസിഡന്റ് എഡിറ്റർ’ എന്ന കഥയിൽ ഉടുത്തിരുന്ന മുണ്ട് കൊണ്ട് പട്ടിയെ പ്രതിരോധിക്കുന്ന ബുദ്ധിപ്രയോഗിച്ചതിനാണ്. പതയുടമ അയ്യങ്കാർ ആഗ്രഹിച്ചതിനപ്പുറം നേടി ക്കൊടുത്തത്. ‘പ്രത്യുൽപ്പന്നമതി’ യെന്ന് അയ്യ കാരെ പത്രയുടമ വിശേഷിപ്പിക്കുന്നത് അഥവാ പരിഹസിക്കുന്നത് ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്. സരസനും കൊതിയനുമൊക്കെ യായ ഒരാൾക്ക് റസിഡന്റ് എഡിറ്ററിൽ കുറഞ്ഞ ഒരു പദവിയും നൽകാനില്ലെന്ന് ചിന്തിച്ച് പ്രത സ്വാമി വി.കെ. എന്നിന്റെ തികഞ്ഞ പ്രതിരൂപമാ ണ്. വി.കെ. എന്നിന്റെ മറ്റുചില കഥകൾ പരിശോ ധിക്കാം.

ലഞ്ച് എന്ന രചന മനുഷ്യരുടെ ഭക്ഷണ സക്തി യുടെ കഥയാണ് പറയുന്നത്. വിശപ്പും കൊതി യുമുള്ള ഒരുവൻ ഭക്ഷണത്തെ കാണുന്നവിധം വ്യക്തമാക്കുന്ന കഥയാണ് ദോശ. ഇതുപോലെ ഭക്ഷണവുമായി ബന്ധപ്പെട്ട വി.കെ. എൻ കഥക ളാണ് പ്രാതൽ, കുക്കുട പാകം, രൗദ്ര ഭീമൻ, മുത ലായവ. ഹാജിയാർ എന്ന കഥാപാത്രം മുഖ്യമായി വരുന്ന ഏതാനും കഥകൾ വി.കെ. എൻ എഴുതി യിട്ടുണ്ട്. സാമൂഹിക വിമർശനവും, ആക്ഷേപഹാ സ്യവും തന്നെയാണ് ഈ രചനകളിലെല്ലാം കാണുന്നത്.

റസിഡന്റ് എഡിറ്റർ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 1

Question 3.
“പത്രങ്ങളുടെ അധ്യാപനശക്തിയെപ്പറ്റി പറയുമ്പോൾ അതിലെ ഭാഷയെയും ഗണിക്കേണ്ടിവരുന്നു. മറ്റനേകം കൃത്യങ്ങളെ സാധിക്കുന്ന കൂട്ടത്തിൽ ഭാഷാപരിഷ്കാ രവും പത്രങ്ങളുടെ കടമയിൽപ്പെട്ടിരിക്കുന്നു എന്നത് തർക്കമറ്റ സംഗതിയാകുന്നു.”
വൃത്താന്ത പത്രപ്രവർത്തനം (സ്വദേശാഭിമാനി രാമകൃഷ്ണപിള്ള)
ഈ അഭിപ്രായം ഇക്കാലത്തും പ്രസക്ത മാണോ? പ്രതികരണക്കുറിപ്പ് തയ്യാറാക്കുക.
Answer:
പത്രങ്ങൾക്ക് മറ്റുള്ളവരെ അഥവാ സമൂഹത്തെ നന്നാക്കാനുള്ള ധാർമ്മികമായ ബാധ്യതയുണ്ട്. പത്രങ്ങളിലൂടെ സാമൂഹിക തിന്മകളും മറ്റ് അനാ ശാസ്യപ്രവണതകളും വെളിച്ചത്ത് വരാറുണ്ട്. പത്രങ്ങൾക്ക് ഇത്തരം ധർമ്മങ്ങൾക്ക് പുറമേ, ഭാഷാപരിഷ്കരണം എന്ന ഉത്തരവാദിത്വവും നിർവഹിക്കാനുണ്ടായിരുന്നു ആദ്യകാലങ്ങളിൽ. പൊതുജനങ്ങൾ ഉപയോഗിക്കേണ്ട മാനകഭാഷ യുടെ മാതൃകയാണ് പത്രഭാഷ എന്ന ഒരു ധാര ണയുണ്ട്. ആ ധാരണയ്ക്ക് ഇപ്പോഴും വലിയ മാറ്റ മൊന്നും വന്നിട്ടില്ല. പത്രങ്ങളിലെ ഭാഷ എഴു ത്തിനും പ്രസംഗത്തിനുമൊക്കെ മാതൃകയാക്കാ വുന്നതാണ്.

എന്നാൽ ഇക്കാര്യത്തിൽ ചില അഭി പ്രായവ്യത്യാസങ്ങൾ പലർക്കുമുണ്ട്. പത്രഭാഷ യിൽ കർമണി പ്രയോഗങ്ങൾ ധാരാളമായിക്കാണാം. പക്ഷേ മലയാള ഭാഷയിൽ ഇംഗ്ലീഷിന്റെയും, സംസ്കൃതത്തിന്റെയും മറ്റും സ്വഭാവം പുലർ ത്തുന്ന കർമണി പ്രയോഗങ്ങൾ കൃത്രിമത്വം സൃഷ്ടിക്കുന്നുവെന്നാണ് പൊതുവേയുള്ള പരാതി. ഏറ്റുമുട്ടലിൽ പതിനഞ്ച് ജവാൻമാർ കൊല്ലപ്പെട്ടു എന്നതിന് പകരം ഏറ്റുമുട്ടലിൽ പതിനഞ്ചു ജവാൻമാരെ കൊന്നു എന്ന് പറയുന്നതാണ് മല യാളത്തിന്റെ സ്വാഭാവിക രീതി. കൂടാതെ നേരെ പറയുന്നതിന് പകരം വക്രീകരിച്ചു പറയുന്ന സ്വഭാ വവും പത്രഭാഷയിലുണ്ട്.

കാരണമായി എന്നതിന് പകരം വഴി മരുന്നിട്ടു എന്ന് പ്രയോഗിക്കുന്നത് ഉദാഹരണം. നവമാധ്യ മങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന കൃതിമവും വികല വുമായ പല പ്രയോഗങ്ങളും അടുത്തകാലത്ത് പത്രങ്ങളിലും കണ്ടുതുടങ്ങിയിട്ടുണ്ട്. എയറിലാ യി, തേപ്പ് കിട്ടി, തന്തവൈബ്, മുതലായ പദങ്ങൾ
ഉദാഹരണങ്ങൾ.

Question 4.
• പ്രതസ്വാമി ഉത്തരവായി
• പിന്നെ രണ്ടുപേരും താഴെയിറങ്ങി.
– പ്രതസ്വാമി ഉത്തരവ് ആയി.
– പിന്നെ രണ്ടുപേരും താഴെ ഇറങ്ങി.
അടിവരയിട്ട പദങ്ങൾ സന്ധിചെയ്തും അല്ലാതെയും എഴുതിയിരിക്കുന്നത് ശ്രദ്ധി ച്ചല്ലോ. ചേർത്തെഴുതിയപ്പോഴുണ്ടായ പ്രത്യേ കതകൾ എന്തെല്ലാം? വിശദമാക്കുക.
Answer:
ഉത്തരവായി, താഴെ യിറങ്ങി എന്നിങ്ങനെ ചേർത്തെഴുതുന്നതാണ് ഭാഷയുടെ അന്തസ്സിന് യോജിച്ചത്. സന്ധിചെയ്യുന്നത് ഉച്ചാരണലാഘവ ത്തിനാണ് . അച്ചടിക്കും കൂടുതൽ സൗകര്യപ്രദ മായിട്ടുള്ളത് ചേർത്തെഴുതുന്നതാണ്. സന്ധി ചെയ്യാത്ത പദങ്ങൾ അധ്വാനം വേണ്ടിവരും. ഭാഷയുടെ ഒഴുക്കിന് തടസ്സം വരുമെന്നതാണ് പ്രധാനപ്പെട്ട പരിമിതി.

Question 5.
അരക്കോളം, കവർ ചെയ്തു. തുടങ്ങിയവ മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട സാങ്കേതികപദങ്ങളാണ്. ഇത്തരത്തിലുള്ള കൂടുതൽ പദങ്ങൾ കണ്ടെത്തി പട്ടികപ്പെ ടുത്തുക.
Answer:

മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക പദങ്ങൾ – മാതൃക
മാധ്യമ ഡസ്ക് ഇതുപോലുള്ള പദങ്ങൾ കണ്ടെത്തി പട്ടിക പൂർത്തിയാക്കുക.
പീക്ക് അവർ …………………………………
അരക്കോളം …………………………………
പീക്ക് ടൈം …………………………………
ഫുൾക്കോളം …………………………………
ഹോട്ട് സീറ്റ് …………………………………
പ്ലാറ്റ് ഫോം …………………………………
ഫ്രെയിം …………………………………
ഫൂട്ടേജ് …………………………………
മാധ്യമ വിചാ രണ …………………………………
റിപ്പോർട്ടിംഗ് …………………………………
ഫേക്ക് ന്യൂസ് …………………………………
ഹോട്ട് ന്യൂസ് …………………………………

Question 6.
“വെങ്കടേശന്റെ ഭാഗ്യത്തിന് അധികം താമസിയാതെ ശാസ്ത്രിജി നഗരത്തിൽ വന്നു. അതൊര വസരമായിരുന്നു. എ ഗ്രേയ്റ്റ് ഒക്കേഷൻ. ഇന്ത്യാ പ്രധാനമന്ത്രിയെ ലാൽ ബഹാദൂർ ശാസ്ത്രികൾ എന്നു വിശേഷിപ്പിച്ച് അയ്യങ്കാർ അദ്ദേഹത്തിന്റെ പരിപാടികൾ ‘കവർ’ ചെയ്തു.”

റസിഡന്റ് എഡിറ്റർ (വി.കെ.എൻ.)
“രാവിലെ വന്ന പത്രത്തിലെ വാർത്ത വിശ്വസിക്കാമെങ്കിൽ ഇനിയുള്ള കാലം കാക്കയ്ക്ക് കുയിലും കുയിലിന് കാക്കയു മാകാൻ സാധിക്കും.”
വിവർത്തനം
(എം. മുകുന്ദൻ)
രണ്ടു കഥകളിലും മാധ്യമലോകത്ത വ്യത്യസ്ത വീക്ഷണങ്ങളിൽ അവതരിപ്പി ച്ചിരിക്കുകയാണല്ലോ. ഇതോടൊപ്പം മറ്റു വ്യത്യസ്ത വാർത്തകൾ കൂടി പരിഗണിച്ച് “മാധ്യമങ്ങളിൽ വിളയുന്ന ലോകം’ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടി പ്പിക്കുക.
Answer:
പാനൽ ചർച്ചയ്ക്ക് പ്രയോജനപ്പെടുത്താവുന്ന ആശയസൂചനകൾ

  • മാധ്യമ ലോകത്തെക്കുറിച്ച് എല്ലാവർക്കും ഒരേ അഭിപ്രായമല്ല ഉള്ളത്.
  • മാധ്യമങ്ങൾക്ക് പൊതുജനങ്ങളോട് പ്രതിബ ദ്ധതയുണ്ട്
  • നിക്ഷ്പക്ഷത മാധ്യമ പ്രവർത്തന കന്റെ ഏറ്റവും വലിയ ഗുണമായിരിക്കണം.
  • സത്യസന്ധത, ആർജവം, അഭിപ്രായ സൈര്യം എന്നിവ മാധ്യമപ്രവർത്തകന്റെ പൊൻ തൂവലു കളാണ്.
  • മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന കള്ളം ബഹുജനം വിശ്വസിക്കും
  • മാധ്യമങ്ങൾ പൊതുജനങ്ങളുടെ നാവാണ്. അതിനാൽ മാധ്യമങ്ങളുടെ നിലപാട് സർവസ മ്മതവും സുതാര്യവുമായിരിക്കണം.

റസിഡന്റ് എഡിറ്റർ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 1

റസിഡന്റ് എഡിറ്റർ Extra Questions and Answers

Question 1.
വെകദേശ അയ്യങ്കാർ ഏത് പത്രത്തിലെ റിപ്പോ ർട്ടറായിരുന്നു?
(a) മലയാള മനോരമ
(b) മാതൃഭൂമി
(c) പുണ്യതീർഥസ്വാമികളുടെ പത്രം
(d) കേരള കൗമുദി
Answer:
(c) പുണ്യതീർഥസ്വാമികളുടെ പത്രം

Question 2.
കദേശന്റെ സമയോചിതമായ ബുദ്ധി (പ്രത്യു ൽപ്പന്നമതിത്വം) വെളിവായ സന്ദർഭം ഏത്?
(a) ലാൽ ബഹദൂർ ശാസ്ത്രിയുടെ പരിപാടി റിപ്പോർട്ട് ചെയ്തപ്പോൾ.
(b) പത്രസ്വാമിയോട് രാജി ഭീഷണി മുഴക്കാൻ തീരുമാനിച്ചപ്പോൾ.
(c) പട്ടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷ പ്പെടാൻ മുണ്ടഴിച്ച് എറിഞ്ഞപ്പോൾ.
(d) റസിഡന്റ് എഡിറ്റർ സ്ഥാനം സ്വീകരിച്ച പ്പോൾ
Answer:
(c) പട്ടിയുടെ ആക്രമണത്തിൽ നിന്ന് രക്ഷ പ്പെടാൻ മുണ്ടഴിച്ച് എറിഞ്ഞപ്പോൾ

Question 3.
ലാൽ ബഹദൂർ ശാസ്ത്രിയെ വെങ്കലേശ അയ്യ കാർ തന്റെ റിപ്പോർട്ടിൽ വിശേഷിപ്പിച്ചത് എങ്ങനെ?
(a) പ്രധാനമന്ത്രി ശാസ്ത്രിജി
(b) ലാൽ ബഹാദൂർ ശാസ്ത്രികൾ
(c) ശ്രീ ലാൽ ബഹദൂർ ശാസ്ത്രി
(d) ശാസ്ത്രി പ്രധാന മന്ത്രി
Answer:
(b) ലാൽ ബഹാദൂർ ശാസ്ത്രികൾ

Question 4.
പത്രസ്വാമിയുടെ വളർത്തുനായ ഏതിനത്തിൽ പെട്ടതായിരുന്നു?
(a) ഡോബർമാൻ
(b) ലാബ്രഡോർ
(c) പോമറേനിയൻ
(d) അൽസേഷ്യൻ
Answer:
(d) അൽസേഷ്യൻ

Question 5.
(ഒറ്റവാക്യമാക്കുക)
വെങ്കടേശൻ മനംനൊന്തിരുന്നു. അപ്പോൾ ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി
Answer:
വെങ്കടേശൻ മനംനൊന്തിരിക്കുമ്പോൾ ലാൽ ബഹദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി.

Question 6.
‘മെയ്യനങ്ങാവേലകൾ’ എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
Answer:
ശാരീരികമായി വലിയ അധ്വാനം ആവശ്യമില്ലാത്ത ജോലികൾ

Question 7.
(ഒറ്റവാക്യമാക്കുക) ലാൽ ബഹദൂർ ശാസ്ത്രി ന ഗരത്തിൽ വന്നു. വെങ്കടേശൻ അദ്ദേഹത്തിന്റെ പരിപാടികൾ ‘കവർ’ ചെയ്തു.
Answer:
ലാൽ ബഹദൂർ ശാസ്ത്രി നഗരത്തിൽ വന്ന പ്പോൾ വെങ്കടേശൻ അദ്ദേഹത്തിന്റെ പരിപാടി കൾ ‘കവർ’ ചെയ്തു.

Question 8.
‘വ്യാഴവട്ടസ്മരണകൾ എഴുതിയിട്ടും താൻ ചീഫ് റിപ്പോർട്ടറാവുന്നില്ലെന്നു കണ്ടപ്പോൾ-‘. ഇവിടെ ‘വ്യാഴവട്ടസ്മരണകൾ’ എന്ന പ്രയോഗത്തിലെ
Answer:
പന്ത്രണ്ട് വർഷത്തോളം (ഒരു വ്യാഴവട്ടം) അല്ലെ ങ്കിൽ ദീർഘകാലമായി ഒരേ ജോലിയിൽ തുട രുന്നു എന്ന സൂചനയാണ് ഈ പ്രയോഗം നൽ കുന്നത്. ഇത്രയും കാലത്തെ സേവനപരിചയം ഉണ്ടായിട്ടും സ്ഥാനക്കയറ്റം ലഭിക്കുന്നില്ല എന്ന നിരാശയും ഇതിലുണ്ട്.

റസിഡന്റ് എഡിറ്റർ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 1

Question 9.
സഹിക്കവയ്യാതായത് പുറകെ വന്നവർ തന്റെ തലയ്ക്കുമുകളിലൂടെ പോയി റിപ്പോർട്ടേഴ്സ് ഇൻ ചീഫ് ആയി അരിയിട്ടു വാഴ്ത്തപ്പെട്ടപ്പോളാണ്. ഈ വാക്യത്തിലെ സൂചനയെന്ത്?
Answer:
തന്നേക്കാൾ യോഗ്യത കുറഞ്ഞവരോ ജൂനിയർ ആയവരോ ആയ ആളുകൾക്ക് തനിക്ക് ലഭി ക്കേണ്ടിയിരുന്ന ഉയർന്ന പദവി (ചീഫ് റിപ്പോ ർട്ടർ) ലഭിച്ചതിലുളള വെങ്കടേശന്റെ കടുത്ത അമ ർഷവും നിരാശയുമാണ് സൂചന

Question 10.
പ്രത്യുൽപന്നമതിയും കൊതിയനുമായ ഉനക്ക് അതാരും ചിന്നപോസ്റ്റ്-പത്രസ്വാമിയുടെ ഈ വാക്കുകളിലെ ‘കൊതിയൻ’ എന്ന പ്രയോഗം എന്തിനെ സൂചിപ്പിക്കുന്നു?
Answer:
ഉയർന്ന സ്ഥാനത്തിനോടുള്ള വെങ്കടേശ തീവ്രമായ ആഗ്രഹത്തെയും അതിമോഹ യുമാണ് ‘കൊതിയൻ’ എന്ന പ്രയോഗം (ഒരു പക്ഷേ അല്പം പരിഹാസത്തോടെ) സൂചി ക്കുന്നത്.

Question 11.
ആശയങ്ങൾ/സന്ദർഭം വിശകലനം ചെയ്യുക വെങ്കടേശൻ പത്രസ്വാമിയെ കാണാൻ പോയ സന്ദർഭം ഹ്രസ്യമായി വിവരിക്കുക. അവിടെ വെ മേശന്റെ എന്ത് സ്വഭാവമാണ് പ്രകടമാകുന്നത്?
Answer:
സ്ഥാനക്കയറ്റം ലഭിക്കാത്തതിലുളള നിരാശ കാരണം, ചീഫ് റിപ്പോർട്ടർ സ്ഥാനം ആവശ്യ പ്പെടാനും ഇല്ലെങ്കിൽ രാജിവെക്കുമെന്ന് പറയ് നുമാണ് വെങ്കടേശൻ പത്രസ്വാമിയെ കാണാൻ പോയത്. എന്നാൽ സ്വാമിയുടെ വീട്ടിലെത്ത യപ്പോൾ അപ്രതീക്ഷിതമായി കൂറ്റൻ അ ഷ്യൻ പട്ടി ആക്രമിക്കാൻ വന്നു. ഒട്ടും പതറാ ഉടുത്ത മുണ്ടഴിച്ച് പട്ടിയുടെ മുഖത്തെറിഞ്ഞ് വെങ്കടേശൻ മുകളിലേക്ക് ഓടിക്കയറി. ഇ സന്ദർഭം വെങ്കടേശന്റെ അസാമാന്യമായ ധൈര്യ വും പ്രതിസന്ധി ഘട്ടത്തിൽ പതറാതെ ബുദ്ധി പരമായി പ്രവർത്തിക്കാനുള്ള കഴിവും പ്രത ൽപ്പന്നമതിത്വം) വെളിവാക്കുന്നു.

Question 12.
റസിഡന്റ് എഡിറ്റർ’ എന്ന കഥയിലെ നർമ്മവും ആക്ഷേപഹാസ്യവും വിശദമാക്കുക.
Answer:
വി.കെ.എൻ ന്റെ തനതായ നർമ്മവും സാമൂഹിക വിമർശനവും ഈ കഥയിൽ ഉടനീളം കാണാം സാഹചര്യത്തിന്റെ വിരോധാഭാസം. വർഷങ്ങ ളോളം ജോലി ചെയ്തിട്ടും പ്രമോഷൻ കിട്ടാത്ത നാാധാരണ റിപ്പോർട്ടർ, ഒടുവിൽ ഒരു അനാ ധാരണ നാാഹസികതയിലൂടെ (പട്ടിയെ നേരിട്ടി ഏറ്റവും ഉയർന്ന പദവികളിലൊന്നായ റസിഡന്റ എഡിറ്റർ ആകുന്നത് ഒരു വിരോധാഭാസമാണ്. പത്രസ്വാമിയുടെ തമിഴ്കലർന്ന മലയാളം(“ഉക് എന്ന വേണം?’, ‘റൊമ്പം ചിന്നപോസ്റ്റ്’), ‘ലാൽ ബഹാദൂർ ശാസ്ത്രികളെ’ക്കുറിച്ചുള്ള റിപ്പോ ർട്ടിംഗ്, ‘അരിയിട്ടു വാഴ്ത്തപ്പെടുക’, ‘വ്യാഴവട്ട സ്മരണകൾ’, കൗപീനവും ഷർട്ട്കോട്ടും ധരി ച്ചുള്ള നിൽപ്പ് തുടങ്ങിയ പ്രയോഗങ്ങളും സന്ദര ഭങ്ങളും ചിരിയുണർത്തുന്നതും എന്നാൽ പത്ര

ലോകത്തെയും അധികാരസ്ഥാനങ്ങളെയും പ രോക്ഷമായി വിമർശിക്കുന്നവയുമാണ്.

ഒരു ചെറിയ ആഗ്രഹവുമായി (ചീഫ് റിപ്പോർട്ടർ) ചെന്നയാൾക്ക്, അപ്രതീക്ഷിതമായ ഒരു സാ ഹസികതയുടെ പേരിൽ, യോഗ്യതകളെക്കുറിച്ച് ചോദ്യങ്ങളില്ലാതെ, ഏറ്റവും ഉയർന്ന പദവികളി ലൊന്ന്’ (‘ചെത്തുംപോകുംവരെക്കും റസിഡണ്ട് എഡിറ്റർ) നൽകുന്നതിലെ യുക്തിരാഹിത്യം ആക്ഷേപഹാസ്യമാണ്. ഇത് അധികാര കേന്ദ്രങ്ങ ളിലെ തീരുമാനങ്ങൾ എടുക്കുന്ന രീതികളെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയും പരിഹസി ക്കുന്നു.

Question 13.
വെങ്കശ അയ്യങ്കാരുടെ കഥാപാത്ര സവിശേഷത കൾ എന്തെല്ലാം?
Answer:
അംഗീകാരം ആഗ്രഹിക്കുന്നയാൾ: വർഷങ്ങളായി ഒരേ ജോലിയിൽ തുടരുന്നതിൽ വെങ്കടേശ അയ്യങ്കാർ നിരാശനാണ്. തനിക്ക് അർഹമായ സ്ഥാനക്കയറ്റവും അംഗീകാരവും ലഭിക്കുന്നി ല്ലെന്ന് അദ്ദേഹം കരുതുന്നു.

ധൈര്യശാലി: പ്രതിസന്ധി ഘട്ടങ്ങളിൽ അസാമാ നമായ ധൈര്യം പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. പട്ടിയെ നേരിട്ട സന്ദർഭം ഇതിന് ഉദാ ഹരണമാണ്.

സമയോചിതമായ ബുദ്ധി: പ്രശ്നങ്ങളെ നേരി ടാൻ സമയോചിതമായ ബുദ്ധി (പ്രത്യുൽപ്പന്ന മതിത്വം) ഉപയോഗിക്കാനുള്ള കഴിവ് അദ്ദേഹ ത്തിനുണ്ട്.

ആവശ്യങ്ങൾ തുറന്നുപറയുന്നയാൾ തന്റെ ആവ ശ്യങ്ങൾ മേലധികാരിയുടെ മുന്നിൽ അവതരിപ്പി ക്കാനുള്ള ചങ്കൂറ്റം വെങ്കടേശ അയ്യങ്കാർക്കുണ്ട്.

Question 14.
എന്തുകൊണ്ടാണു് പത്രസ്വാമിക്ക് വെങ്കടേശനോട് ‘ബഹുസന്തോഷം’ ആയത്?
Answer:
പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി നഗര ത്തിൽ വന്നപ്പോൾ, വെങ്കടേശൻ അദ്ദേഹത്തെ ‘ലാൽ ബഹാദൂർ ശാസ്ത്രികൾ’ എന്ന് വിശേ ഷിപ്പിച്ച് റിപ്പോർട്ട് ചെയ്തു. ഈ വിശേഷണം ഒരുപക്ഷേ പത്രസ്വാമിക്ക് വ്യക്തിപരമായി ഇ പ്പെട്ടതുകൊണ്ടോ, അല്ലെങ്കിൽ പത്രത്തിന് കൂടു തൽ ശ്രദ്ധ നേടിക്കൊടുത്തു എന്ന് തോന്നി യതുകൊണ്ടോ ആകാം അദ്ദേഹത്തിന് ‘ബഹു സന്തോഷം’ ആയത്. ഒരു സാധാരണ റിപ്പോ ർട്ടറുടെ ഭാഗത്തുനിന്നുള്ള ഈ പ്രത്യേക വിശേ ഷണം സ്വാമിക്ക് രസിച്ചിരിക്കാം.

റസിഡന്റ് എഡിറ്റർ Notes Question Answer Class 10 Malayalam Kerala Padavali Unit 2 Chapter 1

Class 10 Malayalam Kerala Padavali Notes Unit 2 ഉള്ളിലാണെപ്പോഴും ഉണ്മതാനെന്നപോൽ

ആമുഖം

മാധ്യമങ്ങളുടെ സ്വാധീനത്തിൽപ്പെട്ട ജീവിതം ചിട്ടപ്പെടുത്തേണ്ടി വരുന്ന ഒരു തലമുറ യാണ് ഇന്നുള്ളത്. ദൃശ്യാനുഭവങ്ങളാണ് ഒരർഥത്തിൽ നമ്മുടെ ജീവിതത്തെ നിയന്ത്രിക്കു ന്നത്. നമുക്ക് ദൃശ്യാനുഭവങ്ങൾ പ്രദാനം ചെയ്യുന്ന മാധ്യമങ്ങളിൽ പ്രധാനം, പത്രമാധ്യമ ങ്ങൾ, ടെലിവിഷൻ, സ്മാർട്ട്ഫോൺ, സിനിമ എന്നിവയാണ്. ഇവയിൽ നമ്മുടെ ജീവിതത്തെ ഇന്ന് അടിമുടി കീഴടക്കിയിരിക്കുന്നത് സ്മാർട്ട് ഫോൺ എന്ന ഉപകരണത്തിലൂടെ നമ്മുടെ മുന്നിലേക്കെത്തുന്ന നവമാധ്യമങ്ങളായ വാട്ട്സാപ്പ്, ഫേയിസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യുട്യൂബ്, ട്വിറ്റർ, ടെലഗ്രാം മുതലായവയാണ്. ടെലിവിഷന്റെയും, സിനിമയുടെയും മറ്റും സ്വാധീനം അവയ്ക്ക് താഴെയേ നിൽക്കുന്നുള്ളു. വിവരസാങ്കേതിക വിദ്യയുടെ വികാസം, വിജ്ഞാനവി സ്ഫോടനത്തിനും, മറ്റുപലവിധത്തിലുള്ള പുരോഗതിക്കും നമ്മെ സഹായിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ബന്ധമുള്ള ഒരു മൊബൈൽ ഫോണുണ്ടെങ്കിൽ ആർക്കും പ്രായവ്യത്യാസമില്ലാതെ മേൽപ്പ റഞ്ഞ നവമാധ്യമങ്ങളുടെ വരിക്കാരാകാം. നവമാധ്യമങ്ങൾ ഇത്രത്തോളം ആകർഷകമായ തിന്റെ മുഖ്യകാരണം അതിന്റെ ജനകീയസ്വാഭാവമാണ്.

ആർക്കും മറ്റുളളവരുടെ സഹായം കൂടാതെ സ്വയം എഴുത്തുകാരനോ പബ്ലിഷറോ, പ്രസംഗകനോ സംരഭകനോ പാചകവിദ ഗ്ധനോ കലാകാരനോ, ഒക്കെ ആകാം. ടെലിവിഷനും ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിതത്തിന്റെ ഗതി തിട്ടപ്പെടുത്തുന്നുണ്ട്. സിനിമയുടെ കാര്യവും വ്യത്യസ്തമല്ല. മനുഷ്യ രുടെ ജീവിതരീതി, ചിന്താഗതികൾ, സ്വഭാവ രൂപീകരണം മുതലായവയെ സിനിമ ശക്തമായി സ്വാധീനിക്കുന്നുണ്ട്. ചുരുക്കത്തിൽ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്ന ഇത്തരം മാധ്യമങ്ങ ളുടെ മൂക്കുകയറിന് കീഴിലാണ് നമ്മൾ. വളരെ സൂക്ഷിച്ച്, കരുതലോടെ മുന്നോട്ടു നടന്നില്ലെ ങ്കിൽ നമ്മെ കാത്തിരിക്കുന്നത് ഏറ്റവും വലിയ ചതിക്കുഴികളായിരിക്കും. പത്രമാധ്യമങ്ങളുടെ പൊതുസ്വഭാവത്തിലേക്ക് നമ്മെ നയിക്കുന്ന ‘റസിഡന്റ് എഡിറ്റർ’ എന്ന വി.കെ.എൻ കഥ, നവസമൂഹമാധ്യമങ്ങളുടെ സ്വാധീനം വ്യക്തമാക്കുന്ന അന്നന്നത്തെ മോക്ഷം’ എന്ന പി.എൻ. ഗോപീകൃഷ്ണന്റെ ഗദ്യകവിത, സിനിമയുടെ ദൃശ്യവിസ്മയത്തിലേക്ക് നമ്മെ കൂട്ടി ക്കൊണ്ടു പോകുന്ന ‘തേൻ’ എന്ന സിനിമാനിരൂപണം, എന്നിവയാണ് ഈ യൂണിറ്റിലെ പാഠ ഭാഗങ്ങൾ.

Leave a Comment