റസിഡന്റ് എഡിറ്റർ Summary in Malayalam Class 10 Kerala Padavali

Students can use SSLC Malayalam Kerala Padavali Notes Unit 2 Chapter 1 റസിഡന്റ് എഡിറ്റർ Resident Editor Summary in Malayalam Pdf to grasp the key points of a lengthy text.

Class 10 Malayalam Resident Editor Summary

Resident Editor Class 10 Summary

Class 10 Malayalam Kerala Padavali Unit 2 Chapter 1 റസിഡന്റ് എഡിറ്റർ Summary

ഗ്രന്ഥകാരപരിചയം
റസിഡന്റ് എഡിറ്റർ Summary in Malayalam Class 10 Malayalam Kerala Padavali 1
സവിശേഷമായ ഒരു രചനാ ശൈലികൊണ്ട് മലയാള വായനക്കാരിൽ ചിരിയുടെ മാലപ്പടക്കം കൊളുത്തിയ എഴുത്തുകാരനായിരുന്നു വി.കെ.എൻ. എന്നറിയപ്പെടുന്ന വടക്കേ കൂട്ടാല നാരായണൻകുട്ടിനായർ. ആർക്കും അനുക രിക്കാനാവാത്ത വഴികളിലൂടെ അക്ഷര സഞ്ചാരം നടത്തിയ ഈ എഴുത്തുകാ രൻ ഇ. വി. കൃഷ്ണപിള്ളയുടെയും സഞ്ജയന്റേയും മറ്റും പാത പിൻതുടരുക യാണ് ചെയ്തത്. 1929-ഏപ്രിൽ 7ന് അദ്ദേഹം ജനിച്ചു. മരണം : 2004 ജനുവരി 25. ശുദ്ധഹാസ്യമാണ് വി. കെ.എൻ എന്ന എഴുത്തുകാരന്റെ മുഖമുദ്ര. സ്വന്തം ജീവിതാനുഭവങ്ങൾ ‘പയ്യൻ’ എന്ന കേന്ദ്രകഥാപാത്രത്തിലൂടെ അദ്ദേഹം അവ വി.കെ.എൻ. തരിപ്പിച്ചു. കഥയും നോവലുമായി ഇരുപത്തിയഞ്ചിലേറെ കൃതികൾ വി.കെ. എൻ എഴുതിയിട്ടുണ്ട്. വി. കെ.എൻ. കഥകൾ, പയ്യൻ കഥകൾ പയ്യൻ ഡയറി, പയ്യന്റെ യാത്രകൾ, പയ്യന്റെ കാലം, മുതലായ പതിനഞ്ചിലധികം കഥാസമാഹാരങ്ങളും അസുരവാണി, മഞ്ചൽ, ആരോഹരണം, ജനറൽ ചാത്തൻസ്, പിതാമഹൻ അനന്തരം മുതലായ നോവലുകളും കൃതികളിൽ ഉൾപ്പെടുന്നു.
റസിഡന്റ് എഡിറ്റർ Summary in Malayalam Class 10 Malayalam Kerala Padavali 2
പത്രമാധ്യമവുമായി ബന്ധപ്പെട്ട രസകരമായ കഥയാണ് റസിഡന്റ് എഡിറ്റർ. വി. കെ. എൻ. ന്റെ ആക്ഷേപ ഹാസ്യപ്ര യോഗ ചാതുരി പ്രകടമാക്കുന്ന കഥയാണിത്. വെങ്കിടേശ്വര അയ്യങ്കാർ എന്ന പത്രറിപ്പോർട്ടറാണ് മുഖ്യകഥാപാത്രം. പ്രത മുടമയുടെ പേര് പുണ്യതീർത്ഥ സ്വാമികൾ. ഒരു ഇടത്തരം പത്രറിപ്പോർട്ടറായിരുന്നു വെങ്കിടേശ്വര അയ്യങ്കാർ. നഗര ത്തിലെ മജിസ്ട്രേറ്റ് കോടതികളിൽ അലഞ്ഞു നടന്ന് കുറ്റ വും, ശിക്ഷയും കണ്ടെത്തുക, സന്ധ്യക്ക് മാമ്പലം എന്ന സ്ഥ ലത്ത് നടക്കുന്ന രാമരാവണയുദ്ധം എന്ന പ്രഭാഷണപരമ്പര യെക്കുറിച്ച് പത്രത്തിൽ അരക്കോളം എഴുതുക എന്നിങ്ങനെ രണ്ട് ജോലികൾ മാത്രമാണ് അയ്യങ്കാർക്ക് കൊടുത്തിട്ടുള്ളത്.

റസിഡന്റ് എഡിറ്റർ Summary in Malayalam Class 10 Malayalam Kerala Padavali

എത്രയോ വ്യാഴവട്ടങ്ങൾ കഴിഞ്ഞിട്ടും അയ്യങ്കാർ ഇപ്പോഴും പഴയ ഇടത്തരം റിപ്പോർട്ടർ തന്നെയാണ്. ചീഫ് റിപ്പോർട്ടറായി തന്നെ ഉയർത്താത്തതിൽ അയ്യങ്കാർക്കുള്ള വിഷമം ചെറുതല്ല. തന്റെ പുറകേ വന്നവർ പലരും തന്റെ തലക്ക് മുകളിലൂടെ കടന്നുപോയി റിപ്പോർട്ടേഴ്സ് ഇൻ ചീഫ് പദവിയിലെത്തുന്നു.

അങ്ങനെ നിരാശയും വേദനയുമായിരിക്കുമ്പോഴാണ് ലാൽബഹുദൂർ ശാസ്ത്രി പ്രധാനമന്ത്രിയാവുന്നത്. അദ്ദേഹം തന്റെ നഗരം സന്ദർശിക്കാൻ വരുന്നുവെന്നറിഞ്ഞു. ഇതൊരു നല്ല അവസരമാണ്. പ്രധാനമന്ത്രിയുടെ പരിപാടികൾ അയ്യങ്കാർ കവർ ചെയ്തു. പത്രത്തിന്റെ ഉടമസ്ഥന് സന്തോഷമായി. അദ്ദേഹം പാരിതോഷികമെന്ന നിലയിൽ ഒരു മുൻകൂർ ഇൻക്രിമെന്റ് അയ്യങ്കാർക്ക് പ്രഖ്യാ പിച്ചു. ആറുമാസത്തോളം അയ്യങ്കാർക്ക് സന്തോഷമായി രുന്നു. പിന്നെയും തന്റെ പ്രൊമോഷനെക്കുറിച്ചായി ചിന്ത. ഏതായാലും പതയുടമസ്ഥനായ സ്വാമിയെ നേരിട്ടു വീട്ടിൽ ചെന്നു കാണുകതന്നെ. എന്നിട്ട് ഉടമയോട് വിവരം പറയണം, അദ്ദേഹത്തിന് സമ്മതമല്ലെങ്കിൽ രാജിവയ്ക്കുക തന്നെ.
റസിഡന്റ് എഡിറ്റർ Summary in Malayalam Class 10 Malayalam Kerala Padavali 3
പിറ്റേദിവസം രാവിലെ അയ്യങ്കാർ പതയുടമയുടെ വീട്ടിലെത്തി. സ്വാമി മുകളിലത്തെ നിലയിലാണെന്ന് ഭൃത്യ നിൽ നിന്നറിഞ്ഞു. അങ്ങോട്ടു കയറാൻ ശ്രമിച്ചപ്പോൾ അവി ടത്തെ അൽസേഷ്യൻ പട്ടി അയ്യങ്കാർക്ക് നേരെ കുരച്ചു ചാടി. വേറെ മാർഗമില്ലാത്തതിനാൽ അയ്യർ ഉടുമുണ്ടഴിച്ച് പട്ടിയുടെ മുഖത്തേക്കെറിഞ്ഞു. ഉടുമുണ്ടില്ലാതെ തന്നെ വെറും അടിവസ്ത്രവുമായി സ്റ്റെയർകേസ് കയറി മുകളി ലെത്തി. പതയുടമയെ കണ്ടപ്പോൾ അയ്യങ്കാരോട് വന്ന കാര്യം എന്താണെന്ന് പത്രയുടമ അന്വേഷിച്ചു. വെങ്കിടേ ശ്വരന്റെ വേഷം ഈവിധമാകാനുള്ള കാരണം പത്രസ്വാമി ഊഹിച്ചെടുത്തു. ‘ചീഫ് റിപ്പോർട്ടറാകണം’ എന്ന ആവശ്യം അയ്യങ്കാർ പത്രസ്വാമിയുടെ മുന്നിൽ ഉന്നയിച്ചു. അപ്പോൾ പത്രസ്വാമി പറഞ്ഞു. ‘ബുദ്ധിമാനായ നിനക്ക് ആ ജോലി തീരെ പോരാ. നിനക്ക് മറ്റെന്തു ജോലി വേണം?’ അതൊക്കെ മുതലാളി തീരുമാനിച്ചാൽ മതിയെന്ന് അയ്യങ്കാർ പറഞ്ഞു. ഈ നിമിഷം മുതൽ മരിക്കു ന്നതുവരെയും എന്റെ പത്രത്തിന്റെ റസിഡന്റ് എഡിറ്ററായി നിന്നെ നിയമിച്ചിരിക്കുന്നു എന്ന് പറയുടമ മറു പടി പറയുന്നതോടെ കഥ അവസാനിക്കുന്നു.

Leave a Comment