Practicing with SCERT Kerala Syllabus 6th Standard Hindi Textbook Solutions Unit 1 Chapter 2 रू रू Roo Roo Question Answer Notes Summary in Malayalam & Hindi improves language skills.
Roo Roo Class 6 Question Answer Notes Summary
SCERT Class 6 Hindi Unit 1 Chapter 2 Question Answer Kerala Syllabus रू रू
Roo Roo Question Answer
रू रू पाठ के आधार पर दिए प्रश्नों के उत्तर
प्रश्न 1.
किसने कहा ? ((ആരു പറഞ്ഞു)

उत्तर:
1. मेरा घोंसला बिखर गया है।
എന്റെ പക്ഷിക്കൂട് തകർന്നു പോയി.
2. मेरा कोई दोस्त नहीं।
എനിക്ക് ഒരു കൂട്ടുകാരനും ഇല്ല.
3. बाहर जाकर दोस्त बनाओ।
പുറത്തിറങ്ങി കൂട്ട് ഉണ്ടാക്കൂ.
प्रश्न 2.
अम्मा के पास पहुँचाएँ, लिखें।
അമ്മയുടെ അടുത്തെത്തിക്കാം, എഴുതാം.

उत्तर:

![]()
प्रश्न 3.
पहचानें, क्रम में लिखें।
(മനസ്സിലാക്കി, ക്രമമായി എഴുതാം)
• रू रू का कोई दोस्त नहीं था ।
• रूरू चिड़िया के पीछे चल पड़ा ।
• अम्मी ने चिड़िया के बच्चे के जेब में रख लिया ।
• रूरू अम्मी की जेब से सिर निकाला।
• चिड़िया ने रूरू को गाना सिखा दिया।
• बच्चे ज़मीन पर बेहाल पड़े थे ।
• रु रू एक कंगारू का बच्चा था ।
उत्तर:
• रू रू एक कंगारू का बच्चा था।
• रू रू का कोई दोस्त नहीं था ।
• रूरू अम्मी की जेब से सिर निकाला ।
• रू रू चिड़िया के पीछे चल पड़ा।
• बच्चे ज़मीन पर बेहाल पड़े थे ।
• अम्मी ने चिड़िया के बच्चे के जेब में रख लिया ।
• चिड़िया ने रूरू को गाना सिखा दिया ।
प्रश्न 4.
सबेरे ही सारे मित्र आए । चिड़िया से बातें करने लगे ।
രാവിലെ തന്നെ എല്ലാ കൂട്ടുകാരും എത്തി. പക്ഷി യോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.

बातचीत आगे बढ़ाएँ ।
സംഭാഷണം മുന്നോട്ടു കൊണ്ടുപോകാം.
उत्तर:
हाथी : कंगारु की जेब में कैसा रहा?
ആന : കങ്കാരുവിന്റെ പോക്കറ്റിൽ എങ്ങനെ ഉണ്ടായിരുന്നു?
चिड़िया : बहुत अच्छी लगी ।
പക്ഷി : എനിക്കത് വളരെ ഇഷ്ടപ്പെട്ടു.
मेंढ़क : कंगारु की जेब कैसा है?
തവള : കങ്കാരുവിന്റെ പോക്കറ്റ് എങ്ങനെ യുള്ളതാണ്?
चिड़िया : बहुत मुलायम है।
പക്ഷി : വളരെ മൃദുലമാണ്.
भालू : क्या तुम वहाँ अकेले हो ?
പക്ഷി : നീ അവിടെ തനിച്ചാണോ?
चिड़िया : नहीं, मेरे साथ रूरू भी है।
പക്ഷി : അല്ല. എന്റെ ഒപ്പം രൂ രൂ കൂടി ഉണ്ടാ യിരുന്നു.
साँप : क्या, वह जेब उतना बड़ा है ?
പാമ്പ് : എന്താ, ആ പോക്കറ്റ് അത്രയും വലു താണോ?
चिड़िया : हाँ, बड़ा है।
പക്ഷി : അതെ വലുതാണ്.
प्रश्न 5.
लिखें, क्या-क्या देखें ।
എഴുതാം, എന്തെല്ലാം കാണുന്നുയെന്ന്?

उत्तर:
• आसमान में बादल है । पानी बरसता है ।
ആകാരത്തിൽ മേഘങ്ങൾ ഉണ്ട് മഴ പെയ്യുന്നുണ്ട്.
• बगीचे में पौधे हैं। पौधे में कई फूल खिले है। फूल से तितलियाँ शहद पीती हैं।
പൂന്തോട്ടത്തിൽ ചെടികളുണ്ട്. ചെടികളിൽ പല തരത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കു ന്നു. പൂക്കളിൽ നിന്ന് ചിത്രശലഭങ്ങൾ തേൻ കുടിക്കുന്നു.
• संध्या समय है। सूरज वहाँ डूब रहा है। दूर-दूर पहाड़ है। अंधेरा छाने लगा है।
സന്ധ്യാ സമയമാണ്. സൂര്യൻ അവിടെ അസ്ത മിക്കുന്നു. ദൂരെ ദൂരെ പർവ്വതങ്ങൾ കാണാം. അന്ധകാരം വ്യാപിക്കാൻ തുടങ്ങുന്നു.
• इस चित्र में एक घर है । घर के सामने एक नदी है । नदी में जानवर नहाते हैं। नदी के किनारे एक पेड़ है।
ഈ ചിത്രത്തിൽ ഒരു വീടുണ്ട്. വീടിന്റെ മുൻപിൽ ഒരു നദിയുണ്ട്. നദിയിൽ മൃഗങ്ങൾ കുളിക്കുന്നു. നദിയുടെ സമീപം ഒരു വൃക്ഷമുണ്ട്.
![]()
प्रश्न 6.
पोस्टर तैयार करें।
പോസ്റ്റർ തയ്യാറാക്കാം.
‘अंतर्राष्ट्रीय मित्तता दिवसा’

उत्तर:

रू रू पाठ के अन्य प्रश्न और उत्तर
प्रश्न 1.
कंगारू के बच्चों को क्या कहते हैं ?
കങ്കാരുവിന്റെ കുട്ടികളെ എന്ത് വിളിക്കുന്നു
उत्तर:
जोइस (ജോയ്‌സ്)
प्रश्न 2.
बिल्ली के बच्चे को क्या कहते हैं ?
പൂച്ചയുടെ കുഞ്ഞിനെ എന്തു വിളിക്കുന്നു?
उत्तर:
बिलौटा (പൂച്ചക്കുഞ്ഞ്)
प्रश्न 3.
कुत्ते के बच्चे को क्या कहते हैं ?
നായയുടെ കുഞ്ഞിനെ എന്തു വിളിക്കുന്നു
उत्तर:
पिल्ला (പട്ടിക്കുട്ടി)
प्रश्न 4.
अम्मी उसे रूरू क्यों बुलाती थी?
അമ്മ എന്തുകൊണ്ടാണ് അതിനെ രൂ രൂ എന്ന് വിളിക്കുന്നത്?
उत्तर:
क्योंकि वह हमेशा रोता रहता था ।
കാരണം അതെപ്പോഴും കരഞ്ഞു കൊണ്ടിരിക്കും.
प्रश्न 5.
रूरू क्यों उदास है ?
രൂ രൂ എപ്പോഴും എന്തുകൊണ്ടാണ് വിഷമിച്ചി രിക്കുന്നത്?
उत्तर:
क्योंकि उसको कोई दोस्त नहीं ।
കാരണം അവന് കൂട്ടുകാരില്ലായിരുന്നു.
![]()
प्रश्न 6.
“रू रु अब टाइम आ गया बच्चा ।” अम्मा किस टाइम के बारे में कहता है ?
രൂ രൂ ഇപ്പോൾ സമയം വന്നിരിക്കുന്നു കുഞ്ഞ അമ്മ ഏതു സമയത്തിന്റെ കാര്യമാണ് പറഞ്ഞി രിക്കുന്നത്?
उत्तर:
दोस्त बनाने का ।
കൂട്ടുകാരെ ഉണ്ടാക്കുന്നതിനായി.
प्रश्न 7.
जेब से सिर बाहर निकालने पर रू-रू ने क्या देखे होंगे ?
പോക്കറ്റിൽ നിന്ന് തല വെളിയിലേക്ക് ഇട്ടപ്പോൾ രൂ രു എന്തൊക്കെയായിരിക്കും കണ്ടിട്ടുണ്ടാവുക?
उत्तर:
रु रू एक बड़ी दुनिया को देखा है। एक सुंदर दुनिया, उसमें कई सारे रंग, आवाज़ें और खुशबू होते हैं।
രൂ രൂ ഒരു വലിയ ലോകം കണ്ടു. ഒരു സുന്ദരമായ ലോകം അതിൽ പല നിറത്തിലുള്ള നിറങ്ങളുണ്ട്, ശബ്ദങ്ങളുണ്ട്. അതുപോലെ തന്നെ സുഗന്ധവു മുണ്ട്.
प्रश्न 8.
कौन वहाँ गाना गा रही थी ?
ആരാണ് അവിടെ പാടി കൊണ്ടിരുന്നത്?
उत्तर:
एक चिड़िया(ഒരു പക്ഷി)
प्रश्न 9.
कौन वहाँ गाना गा रही थी ?
കഴിഞ്ഞ രാത്രി അവിടെ എന്തു സംഭവിച്ചു?
उत्तर:
पिछली रात भयानक तूफान आया था। चिड़िया का घोंसला बिखर गया है।
കഴിഞ്ഞ രാത്രി ഒരു ഭയങ്കരമായ കൊടുങ്കാറ്റുണ്ടാ യി. പക്ഷിയുടെ കൂട് തകർന്നുപോയി.
प्रश्न 10.
साथी को बुलाना और मिलकर घोंसला बनाना यहाँ चिड़िया का कौन-सा मनोभाव प्रकट होता है ?
കൂട്ടുകാരനെ വിളിക്കുക എന്നിട്ട് ഒന്നു ചേർന്ന് കൂട് ഉണ്ടാക്കുക. ഇവിടെ പക്ഷിയുടെ ഏതു മനോഭാവമാണ് പ്രകടമാകുന്നത്?
उत्तर:
एक साथ मिलकर लड़ने की मनोभाव यहाँ प्रकट होता है।
ഒന്നിച്ചു നിന്ന് പൊരുതാനുള്ള മനോഭാവമാണ് ഇവിടെ പ്രകടമാകുന്നത്.
प्रश्न 11.
चिड़िया के बच्चे कैसे पड़े हुए थे ?
പക്ഷിയുടെ കുഞ്ഞുങ്ങൾ എങ്ങനെയാണ് അവിടെ കിടന്നിരുന്നത്?
उत्तर:
बच्चे ज़मीन पर बेहाल पड़े हुए थे ।
കുഞ്ഞുങ്ങൾ നിലത്ത് അവശരായി കിടക്കുകയാ യിരുന്നു.
प्रश्न 12.
यहाँ रु रू चरित्र की कौन-सी विशेषता प्रकट होता है।
ഇവിടെ രൂ രൂ വിന്റെ ഏത് സ്വഭാവ സവിശേഷ തയാണ് പ്രകടമാകുന്നത്?
उत्तर:
दूसरों की मदद करने की उनकी विशेषता यहाँ प्रकट होता है।
മറ്റുള്ളവരെ സഹായിക്കാനുള്ള അവന്റെ സ്വഭാവ സവിശേഷതയാണ് ഇവിടെ പ്രകടമാകുന്നത്.
![]()
प्रश्न 13.
रूरू चिड़िया के बच्चों को कहाँ रख लिया ?
രു രൂ പക്ഷിയുടെ കുഞ്ഞുങ്ങളെ എവിടെയാണ് വച്ചത്?
उत्तर:
अपने अम्मा की जेब में
തന്റെ അമ്മയുടെ പോക്കറ്റിൽ
प्रश्न 14.
किसने रूरू को गाना सिखा दिया ?
ആരാണ് രൂ രു വിനെ ഗാനം പഠിപ്പിച്ചത്?
उत्तर:
चिड़िया (പക്ഷി)
प्रश्न 15.
रूरू चिड़िया के बच्चों को अपनी अम्मा की जेब में क्यों रख लिया?
രൂ രൂ പക്ഷിയുടെ കുഞ്ഞുങ്ങളെ തന്റെ അമ്മ യുടെ പോക്കറ്റിൽ എന്തിനാണ് കൊണ്ടു വച്ചത്?
उत्तर:
क्योंकि उसको विश्वास था कि वहाँ कोई खतरा नहीं शा।
കാരണം അവന് വിശ്വാസമുണ്ടായിരുന്നു അവിടെ ഒരു അപകടവുമില്ലായെന്ന്.
प्रश्न 16.
अंत में क्या रूरू अकेला है ?
അവസാനം രൂ രു തനിച്ചായിരുന്നോ?
उत्तर:
नहीं। वह अकेला नहीं है। उसके साथ उस चिड़िया और उसकी बच्चे भी थे।
അല്ല. അവൻ തനിച്ചായിരുന്നില്ല. അവന്റെ കൂടെ ആ പക്ഷിയും, പക്ഷിയുടെ കുഞ്ഞുങ്ങളുമുണ്ടാ യിരുന്നു.
प्रश्न 17.
वह चिड़ियों की बगल में दुबक गया। अब वो अकेला नहीं था। उस रात रूरू क्या क्या सोचते होंगे वो एक डायरी के रूप में लिखिए।
അവൻ പക്ഷികളുടെ സമീപത്ത് പതുങ്ങി കിട ന്നു. ഇപ്പോൾ അവൻ തനിച്ചായിരുന്നില്ല. ആ രാത്രി രൂ രു എന്തെല്ലാം ചിന്തിച്ചു കാണും? അതൊരു ഡയറിയുടെ രൂപത്തിൽ എഴുതുക.
उत्तर:
बुधवार
5/10/24
आज का दिन खुशी का एक दिन है। मुझे कई दोस्त आज मिले। चिड़िया के बच्चे मेरी अम्मा की जेब में सुरक्षित है। क्योंकि इतने दिन मैं अम्मा की जेब में सुरक्षित है। आज ही मैं अपनी अम्मा की जेब से बाहर निकलता था। उसी तरह चिड़िया के बच्चे भी जब तक उड़ने लायक नहीं हो जातचे, वे आराम से यहीं रह सकते हैं। वास्तव में आज मैं बहुत खुश हूँ। क्योंकि आज मैं अकेला नहीं हूँ।
ബുധനാഴ്ച 05/10/24
ഇന്നത്തെ ദിവസം സന്തോഷത്തിന്റെ ദിവസമാ ണ്. എനിക്ക് ഇന്ന് ഒരുപാട് സുഹൃത്തുക്കളെ ലഭി ച്ചു. പക്ഷിയുടെ കുഞ്ഞുങ്ങൾ പോക്കറ്റിൽ ഇന്ന് സുരക്ഷിതരാണ്. കാരണം ഞാനിത്രയും നാൾ എന്റെ അമ്മയുടെ പോക്കറ്റിൽ സുരക്ഷിതനായി രുന്നു. ഇന്നാണ് ഞാൻ എന്റെ അമ്മയുടെ പോക്ക റ്റിൽ നിന്ന് പുറത്തു കടന്നത്. അതുപോലെ പക്ഷി യുടെ കുഞ്ഞുങ്ങൾ എന്നുവരെ പറക്കാൻ സാധി ക്കാതെ ഇരിക്കുന്നുവോ അന്നുവരെ സ്വസ്ഥമായി അവർക്കി വിടെ കഴിയാം. വാസ്തവത്തിൽ ഞാനിന്ന് അതീവ സന്തോഷവാനാണ്. കാരണം ഞാനിപ്പോൾ തനിച്ചല്ല.
व्याकरण
रूरू चिड़िया के पीछे चल पड़ा।
രൂ രൂ പക്ഷിയുടെ പിന്നാലെ പോയി.
ഇവിടെ ഈ വാക്യത്തിൽ ‘पड़ना’ എന്ന സഹാ യക ക്രിയ ഉപയോഗിച്ചിരിക്കുന്നു.
‘पडना’ एक सहायक क्रिया है जो हिन्दी व्याकरण में उपयोग होती है। यह मुख्य क्रिया के साथ मिलकर वाक्य में अर्थ को स्पष्ट करने में मदद करती है, खासकर जब कोई काम करना ज़रूरी हो या किसी स्थिति में मज़बूरन कुछ करना पड़ा।
ഹിന്ദി വ്യാകരണത്തിൽ ഉപയോഗിക്കുന്ന ഒരു സഹായക ക്രിയയാണ് ‘पड़ना’. ഒരു വാക്യത്തിന്റെ പ്രധാന ക്രിയയുമായി സംയോജിപ്പിക്കുമ്പോൾ അതിന്റെ അർത്ഥ വ്യക്തമാക്കാൻ ഇത് സഹായി ക്കുന്നു. പ്രത്യേകിച്ച് എന്തെങ്കിലും ആവശ്യമുള്ള പ്പോൾ അല്ലെങ്കിൽ ഒരു സാഹചര്യത്തിൽ എന്തെ ങ്കിലും ചെയ്യാൻ നിർബന്ധിതനാകുമ്പോൾ.
‘पड़ना’ क्रिया का उपयोग अक्सर मज़बूरी, आवश्यकता या किसी घटना के प्रभाव को दर्शाने के लिए किया जाता है। यह क्रिया वाक्य में मुख्य क्रिया के साथ मिलकर काल, भाव और वाक्य में अर्थ जोड़ता है ।
ഒരു സംഭവത്തിന്റെ നിർബന്ധം, ആവശ്യകത അല്ലെങ്കിൽ പ്രഭാവം എന്നിവ കാണിക്കാൻ ‘पड़ना’ എന്ന ക്രിയ പലപ്പോഴും ഉപയോഗിക്കുന്നു. ഈ ക്രിയ ഒരു വാക്യത്തിലെ പ്രധാന ക്രിയയുമായി സംയോജിച്ച് വാക്യത്തിന് സമയം, മാനസികാവ സ്ഥ, അർത്ഥം എന്നിവ ചേർക്കുന്നു.
![]()
उदाहरणः
• मुझे रोज़ सुबह जल्दी उठना पड़ता है।
(मुझे रोज़ सुबह जल्दी उठना आवश्यक है)
എല്ലാ ദിവസവും ഞാൻ നേരത്തെ എഴു ന്നേൽക്കണം.
• आज बारिश पड़ने की संभावना है।
(आज बारिश होने की संभावना है)
ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ട്.
• खेलते-खेलते वह गिर पड़ा।
(खेलते-खेलते वह गिर गया।)
കളിക്കുന്നതിനിടയിൽ അവൻ വീണു.
• यह काम उसे करना पड़ेगा।
(यह काम उसे करना होगा)
അവൻ ഈ ജോലി ചെയ്യേണ്ടി വരും.
• उसे बहुत मेहनत करनी पड़ती है।
(उसे बहुत मेहनत करना आवश्यक है)
അവൻ വളരെ കഠിനാധ്വാനം ചെയ്യണം.
• पाठभाग से अन्य उदाहरण ढूँढकर लिखिए ।
പാഠഭാഗത്തു നിന്ന് മറ്റു ഉദാഹരണങ്ങൾ കണ്ടെത്തി എഴുതുക.
• वह हमेशा रोना पड़ता है।
അവൻ എപ്പോഴും കരയുന്നു.
• चिड़िया उड़कर दूसरे पेड़ पर बैठनी पड़ती है।
പക്ഷി പറന്ന് മറ്റൊരു മരത്തിൽ ഇരിക്കുന്നു.
• रू जेब से बाहर निकालना पड़ता है।
രൂ രൂ വിന് പോക്കറ്റിൽ നിന്ന് വെളിയിൽ ഇറങ്ങേണ്ടി വന്നു.
• चिड़िया खुशी से गाना पड़ती है।
പക്ഷി സന്തോഷത്തോടെ പാടുന്നു.
Roo Roo Summary in Malayalam
रू रू Summary in Malayalam
रु रु (രൂ രൂ)
കഥയുടെ മലയാള പരിഭാഷ
രൂ രൂ ഒരു കങ്കാരുവിന്റെ കുഞ്ഞായിരുന്നു. കങ്കാരുവിന്റെ കുഞ്ഞുങ്ങളെ ജോയ് എന്നാണ് വിളിക്കുന്നത്. ഒരു കുഞ്ഞൻ നായയെ നായ്ക്കുട്ടി എന്നും ഒരു കുഞ്ഞൻ പൂച്ചക്കുട്ടിയെ പൂച്ചക്കുട്ടി എന്നും വിളിക്കുന്നതു പോലെ. അവന്റെ അമ്മ അവനെ രൂ രൂ എന്നാണ് വിളിച്ചിരുന്നത്. കാരണം അവൻ എപ്പോഴും കര ഞ്ഞു കൊണ്ടിരിക്കും. “ നീ എന്തിനാണ് കരഞ്ഞു കൊണ്ടിരിക്കുന്നത്?” അമ്മ വീണ്ടും ചോദിച്ചു. “എന്താ നിനക്ക് ഒരുപാട് തനിച്ചാകു ന്നതുപോലെ തോന്നുന്നോ കുഞ്ഞേ?” പോക്കറ്റിൽ നിന്ന് ഒരു മൃദുവായ ശബ്ദം വന്നു. “അതെ….. എനിക്ക് ഒരു കൂട്ടുകാരനും ഇല്ല!” അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി. “ഓ! അതുകൊണ്ടാണല്ലേ എന്റെ വിഷമിച്ചിരുന്ന തല്ലേ!” അമ്മ അങ്ങ് ദൂരെ വരെ ചാടി ചാടി ………………… ചാടി …………………….. ചാടി പോയി.

“രൂ രൂ ഇപ്പോൾ സമയമായി മോനേ! അമ്മയുടെ മടിത്തട്ടിൽ നിന്നും ഇറങ്ങൂ, എന്നിട്ട് പുറത്തിറങ്ങി സുഹൃത്തുക്കളെ ഉണ്ടാക്കൂ!” രൂ രൂ കുറച്ച് പേടിച്ചു കൊണ്ട്, മടിച്ചു കൊണ്ട് പതുക്കെ അമ്മയുടെ പോക്ക റ്റിൽ നിന്നും തല പുറത്തെടുത്തു. “ലോകം എത്ര വലുതാണ് എത്ര സുന്ദരം! എത്ര തരത്തിലുള്ള നിറ ങ്ങൾ! ശബ്ദങ്ങൾ എത്ര സുഗന്ധം! എന്നാൽ രൂ രൂ പകച്ചു പോയി. ഇത്ര വലിയ ലോകമാണോ പുറത്ത്? അമ്മ കങ്കാരു കുറച്ചു നേരം ക്ഷമയോടെ നിന്നു. പിന്നെ അവന്റെ ചുമലിൽ മൃദുവായി തട്ടി.

അപ്പോഴാണ് അവൻ സ്വയം പോക്കറ്റിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുന്നത് അമ്മ കണ്ടത്. അവസാനം രൂ രൂ പോക്കറ്റിൽ നിന്ന് പുറത്തിറങ്ങി.
താഴെ ചില്ലയിൽ ഇരുന്ന് ഒരു പക്ഷി പാട്ട് പാടി കൊണ്ടിരിക്കുകയായിരുന്നു. രൂ രൂ ആ പക്ഷിയോട് ഇങ്ങനെ ചോദിക്കുവാൻ ആഗ്ര ഹിച്ചു നിനക്കിനിയും പാടാൻ കഴിയുമോയെന്ന്. എന്താ നിനക്ക് ആ പാട്ടെന്നെ കൂടി ഒന്നു പഠിപ്പിച്ചു തരു മോയെന്ന്. എന്നാൽ പക്ഷി പറന്ന് മറ്റൊരു മരത്തിൽ പോയി ഇരുന്നു.
“നിൽക്കൂ….. നിൽക്കൂ….. പോകരുത്!” പക്ഷിയുടെ പുറകേ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു കൊണ്ട് അത് ചാടി ച്ചാടി ചെന്നു. പക്ഷി പറഞ്ഞു “ഞാൻ നിൽക്കില്ല. വലിയ ആപത്ത് സംഭവിച്ചു.”
“എന്ത് ആപത്താണ്”?

“കഴിഞ്ഞ രാത്രി ഭയങ്കരമായ ഒരു കൊടുങ്കാറ്റു വന്നു. എന്റെ പക്ഷിക്കൂട് തകർന്നുപോയി. എന്റെ കുട്ടികൾ വീഴുമെന്ന് കരുതി. ഞാൻ പാട്ടു പാടുകയായിരുന്നി ല്ല. ഞാൻ എന്റെ കൂട്ടുകാരനെ വിളിക്കുകയായിരുന്നു. അവൻ വരുമ്പോൾ നമുക്ക് എത്രയും വേഗം കൂടി ശരിയാക്കാം.
രൂ രൂ പക്ഷിയുടെ കൂടെ പോയി. കുട്ടികൾ നിലത്ത് അവശരായി കിടക്കുകയായിരുന്നു. പക്ഷി ഉറക്കെ കരഞ്ഞു. അവളുടെ ശബ്ദം കേട്ട് അവളുടെ സ്നേഹിതൻ പറന്നു വന്നു. അവർ രണ്ടുപേരും വിഷമിച്ചിരിക്കു ന്നതുകണ്ട് രൂ രൂ വിന് ഒരു ആശയം തോന്നി. “എനിക്ക് ഒരു സ്ഥലം അറിയാം. കുട്ടികൾക്ക് പറക്കാൻ പ്രായമാകുന്നതുവരെ അവർക്ക് സമാധാനമായി അവിടെ താമസിക്കാം.”
പിന്നീട് എന്തുണ്ടായി? രൂ രൂ വിന്റെ സഹായത്തോടെ അമ്മ കങ്കാരു പതിയെ പതിയെ എല്ലാ കുട്ടിക ളേയും തന്റെ മൃദുവായ പോക്കറ്റിൽ വച്ചു. ഇവിടെ ഇവർക്ക് യാതൊരു ആപത്തും വരില്ല, പക്ഷികൾ സന്തോഷത്തോടെ പാട്ടു പാടാൻ തുടങ്ങി. അവർ രൂ രൂ വിനെയും പാട്ട് പഠിപ്പിച്ചു. ആ രാത്രി രൂ രൂ പതുക്കെ ശ്രദ്ധിച്ച് അമ്മയുടെ പോക്കറ്റിൽ കയറി. അവൻ പക്ഷികളുടെ അരികിൽ പതുങ്ങി കിടന്നു. ഇപ്പോൾ അവൻ തനിച്ചായിരുന്നില്ല.
रू रू लेखक परिचय

पारे आनंद बच्चों, युवा वयस्कों और वयस्कों के लिए उपन्यास, लघु कथाएँ और नाटकों सहित पुस्तकों की एक भारतीय लेखिका हैं। उन्होंने 2017 में साहित्य अकादमी बाल साहित्य पुरस्कार जीता। अपने संकलन वाइल्ड चाइल्ड एंड अदर चोरीज़ के लिए उन्होंने भारत में बच्चों के साहित्य के बारे में विस्तार से बात की है और लिखा है। उन्होंने नेशनल बुक ट्रस्ट इंडिया में नेशनल सेंटर फॉर चिल्ड्रन लिटरेचर की अध्यक्षता की जो भारते में बच्चों के साहित्य के लिए सर्वोच्चि निकाय है। वह हबहाँपर पर लिटरेचर इन एक्शन नामक एक पॉडकास्ट भी चलाती हैं और 2018 में हार्वर् बिजनेस स्कूल में इंडिया कॉन्फ्रेंस में आमंत्रित थीं। आनंद का लेखन सांप्रदायिक घृणा, विफलत, यौन शोषण और अलग होने जैसे विषयों को कवर करता है, और अक्सर युवा दर्शकों के लिए होता है। आनंद ने 2017 में अपनी लघु कथाओं के संग्रह, वाइल्ड चाइल्ड एंड अदर स्टोरीज़ के लिए राष्ट्रीय साहित्य अकादमी बाल साहित्य पुरस्कार जीता। 2019 में उन्हें कलिंग साहित्य महोत्सव कलिंग करुबाकी पुरस्कार से सम्मानित किया गया। एक प्रदर्शन कथाकार और वक्ता के रूप में उन्होंने पूरे विश्व में भारत का प्रतिनिधित्व किया है।
കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും വേണ്ടി നോവലുകൾ, ചെറുകഥകൾ, നാടകങ്ങൾ എന്നി വയുൾപ്പെടെ പുസ്തകങ്ങൾ രചിക്കുന്ന ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് പാരോ ആനന്ദ്. വൈൽഡ് ചൈൽഡ് ആൻഡ് അദർ സ്റ്റോറീസ് എന്ന സമാഹാരത്തിന് 2017-ൽ സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം നേടി. ഇന്ത്യയിലെ ബാലസാഹിത്യത്തിന്റെ പരമോന്നത സ്ഥാപനമായ നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയിലെ നാഷണൽ സെന്റർ ഫോർ ചിൽഡ്രൻസ് ലിറ്ററേച്ചറിന്റെ തലവനായിരുന്നു അവർ. ലിറ്റ റേച്ചർ ഇൻ ആക്ഷൻ എന്ന പേരിൽ ഹബ്ഹോപ്പറിൽ ഒരു പോഡ്കാസ്റ്റും അവർ നടത്തുന്നു. കൂടാതെ 2018 -ൽ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നടന്ന ഇന്ത്യ കോൺഫറൻസിൽ ക്ഷണിതാവായിരുന്നു. സാമുദാ യിക വിദ്വേഷം, പരാജയം, ലൈംഗിക ദുരുപയോഗം, വ്യത്യസ്തനായിരിക്കുക തുടങ്ങിയ വിഷയങ്ങളാണ് ആനന്ദിന്റെ രചനകളിൽ ഉൾക്കൊള്ളുന്നത്. പലപ്പോഴും യുവ പ്രേക്ഷകരെ ഉദ്ദേശിച്ചുളളതാണ്. വൈൽഡ് ചൈൽഡ് ആൻഡ് അദർ സ്റ്റോറീസ് എന്ന ചെറുകഥാ സമാഹാരത്തിന് 2017-ൽ ആനന്ദിന് ദേശീയ സാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ചു. 2019-ൽ കലിംഗ സാഹിത്യോത്സവത്തിന്റെ കലിംഗ കരു ബാകി അവാർഡ് അവർക്ക് ലഭിച്ചു. ഒരു പ്രകടന കഥാകാരിയും പ്രഭാഷകയുമെന്ന നിലയിൽ അവർ ലോകമെമ്പാടും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
![]()
रू रू शब्दार्थ
बच्चा – കുട്ടി, child
पिल्ला – നായ്ക്കുട്ടി
बिलौटा – പൂച്ചക്കുഞ്ഞ്
अकेलापन – ഏകാന്തത
जेब – കങ്കാരു സഞ്ചി
बारीक-सी-आवाज़ – നേർത്ത സ്വരം
दोस्त – കൂട്ടുകാരൻ
खुशी – സന്തോഷം
कूदने-फादने लगी – തുളളിച്ചാടാൻ തുടങ്ങി
उदास – ദുഃഖിതൻ
देर तक – കുറച്ചുനേരം
गोद – മടിത്തട്ട്
निकालो – പുറത്തിറങ്ങുക
बाहर – വെളിയിൽ
झिझकना – മടി
हौले – മെല്ലെ
दुनिया – ലോകം
सुंदर – സുന്ദരം
रंग – നിറം
खुशबू – സുഗന്ധം
सहम – പകച്ചു പോകുക
सब्र किए – ക്ഷമയോടെ
हल्के से – പതുക്കെ
थपकी – തട്ടുക
खुद – സ്വയം
कोशिश करना – പരിശ്രമിക്കുക
आखिर – അവസാനം
टहनी – ചില്ല
चिड़िया – പക്ഷി
रुकना – നിൽക്കുക
पीछे – പുറകിൽ
ज़मीन – നിലത്ത്
बेहाल पड़ना – അവശരാകുക
ख्याल – ആശയം
आराम – സമാധാനം
आहिस्ता – പതുക്കെ
घुसना – പ്രവേശിക്കുക
दुबकना – പതുങ്ങി കിടക്കുക
उड़ना – പറക്കുക
पिछली रात – കഴിഞ്ഞ രാത്രി
भयानक – ഭയങ്കരമായ
तूफान – കൊടുങ്കാറ്റ്
घोंसला – പക്ഷിക്കൂട്
बिखर – തകർന്നു പോകുക
जल्दी – പെട്ടെന്ന്
ज़ोर से – ഉറക്കെ
जगह – സ്ഥലം
नरम – മൃദുവായ
मुलायम – കോമളമായ
संभालकर – ശ്രദ്ധിച്ച്
बगल – അരികെ
सिखा देगी – പഠിപ്പിക്കാമോ
मदद – സഹായം
खतरा – ആപത്ത്