Practicing with Class 6 Malayalam Kerala Padavali Notes Pdf Unit 5 Chapter 13 സാധ്യമെന്ത് Sadhyamenthu Notes Questions and Answers Pdf improves language skills.
Sadhyamenthu Class 6 Notes Questions and Answers
Class 6 Malayalam Kerala Padavali Notes Unit 5 Chapter 13 Sadhyamenthu Question Answer
Class 6 Malayalam Sadhyamenthu Notes Question Answer
കണ്ടെത്താം പറയാം
Question 1.
‘ജീവിതത്തോടൊരുമ്മ യാചിക്കെ’ – ആരൊയൊ ക്കെയാണ് ജീവിതത്തോട് ഉമ്മ യാചിക്കുന്നത്?
Answer:
പുഞ്ചിരിച്ചു നിൽക്കുന്ന പ്രഭാതവും പൂഞ്ചിറക് വിടർന്നുന്ന കിളിയും പൂക്കൾ നിറഞ്ഞ പൂങ്കാവ നുമെല്ലാമാണ് ജീവിതത്തോട് ഉമ്മ യാചിക്കുന്നത്
Question 2.
‘കണ്ണടച്ചു ജപിച്ചുനടന്നു വിണ്ണിലെന്തു കൊതി ക്കുന്നു നമ്മൾ കണ്ണടച്ചു നടക്കുന്നവർക്ക് നഷ്ട പ്പെടുന്ന കാഴ്ചകൾ എന്തെല്ലാം?
Answer:
പുഞ്ചിരിച്ചു നിൽക്കുന്ന പ്രഭാതവും പൂഞ്ചിറക് വിടർത്തുന്ന കിളിയും പൂക്കൾ നിറഞ്ഞ പൂങ്കാവ നവും നമുക്ക് ആനന്ദം നൽകും. നമുക്ക് കാഴ്ച്ച വെക്കാനായി കാട്ടുപുല്ലുകൾ മഞ്ഞുതുള്ളികളേന്തി നിൽക്കുന്നു. അമ്പല നടവഴികളിൽ ചെമ്പകങ്ങൾ പൂത്തുലഞ്ഞ് നിൽക്കുന്നു. എന്നാൽ കണ്ണടച്ചു ജപിച്ചു നടക്കുന്ന നാം ഈ കാഴ്ചകളൊന്നും ആസ്വദിക്കുന്നില്ല. ഇങ്ങനെയുള്ള മനുഷ്യർ വിണ്ണി ലെന്താണ് കൊതിക്കുന്നതെന്ന് കവി ചോദി ക്കുന്നു.
Question 3.
ആര് ……………………….. ?
കളത്തിലുള്ള വാക്കുകൾ ഉചിതമായി ബന്ധി പ്പിക്കു.
Answer:
താഴ്വര – പുല്ലു പായ വിരിച്ചു വിളി ക്കുന്നു
താമരക്കുളം – എന്നെ താലോലിച്ചീടുക എന്നു മാടിവിളിക്കുന്നു
കാലികൾ – നിൽക്കാതെയുള്ള നമ്മുടെ പാച്ചിൽ നോക്കി നിൽക്കുന്നു
അന്തിക്കതിര് – നീരദത്തുണ്ടിൽ മാരിവില്ല വരച്ചു കളിക്കുന്നു.
കിളികൾ – നിൽക്കാ തോടുന്ന നമ്മളെ കണ്ട് നിന്ദിച്ചു ചിരിക്കുന്നു.
കണ്ടെത്താം എഴുതാം
Question 1.
‘അമ്പലത്തിൽ നടയിലനേകം
ചമ്പകങ്ങൾ വിടർന്നാടി നിൽക്ക
പൂങ്കവിളിൽ പവിഴപ്പൊളിയിൽ
പൂങ്കിനാക്കളൊളി വിതറുമ്പോൾ
ഇതുപോലെ വേറെയും മനോഹരരംഗങ്ങൾ ഈ
കവിതയിൽ ആവിഷ്കരിച്ചിട്ടുണ്ട്. കണ്ടെത്തി എഴുതു.
Answer:
നീരദത്തുണ്ടിലേന്തിക്കതിർകൾ
മാരിവില്ലും വരച്ചു കളിക്കെ
ആടുമേയ്ക്കുന്ന പെൺകിടാവെങ്ങോ
പാടും പാട്ടിൽ വെയിലലിയുമ്പോൾ
അല്ലിൽ പോലും സുഗന്ധം പരത്തി
മുല്ലപ്പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോൾ
ലോലലോപമരീചികൾ നീട്ടി
ശീലതാരകൾ നോക്കി ചിരിക്കെ
അല്ലലാണു നമുക്കുള്ളിലെങ്കിൽ
ഇല്ല ശാന്തി ഹൃദന്തത്തിനെങ്കിൽ
ഉത്സവത്തിൽ വിലാസങ്ങൾ പോലും
മത്സരത്തിനു മാത്രമാണെങ്കിൽ,
ഫുല്ലസൗന്ദര്യകാന്തികൾ പുൽകാൻ
ഇല്ല, തെല്ലും നമുക്കിടയെങ്കിൽ,
അന്തമറ്റൊരീ ജീവിതമേതോ
പന്തയമെങ്കിൽ, എന്തനിൽ കാര്യം
കാവ്യഭംഗി ആസ്വദിക്കാം
Question 1.
“ലോല ലോലമരീചികൾ നീട്ടി
ശ്രീലതാരകൾ നോക്കിച്ചിരിക്കെ”
അങ്ങകലെയുള്ള നക്ഷത്രങ്ങൾ ഭൂമിയിലേക്കു നീണ്ടുവരുന്നതുകണ്ട് മനുഷ്യരെ ആശ്വസിപ്പി ക്കാനായി തന്റെ കിരണങ്ങളാൽ മെല്ലമെല്ല നീട്ടി ത്തലോടി ചിരിക്കുകയല്ലേ എന്നു സംശയിക്കുന്നു. ഇതുപോലെ ചുവടെ കൊടുത്ത വരികളുടെ ആശയം വിശദീകരിച്ചു.
Answer:
“നീരദത്തുണ്ടിലന്തി എതിർകൾ
മാരിവില്ലു വരച്ചു കളിക്കെ”
മേഘത്തുണ്ടുകളെയാണ് നീരദത്തുണ്ടുകൾ എന്ന പ്രയോഗത്തിലൂടെ കവി ഉദ്ദേശിക്കുന്നത്. സന്ധ്യാ സമയത്ത് ആകാശത്തിലെ മേഘത്തുണ്ടുകളിൽ അസ്തമയ സൂര്യന്റെ കിരണങ്ങൾ പതിക്കുമ്പോൾ അത് മഴവില്ലിന്റെ ഏഴുനിറങ്ങളായി മാറുന്നതിനെ യാണിവിടെ കവി മനോഹരമായി വർണ്ണിച്ചിരിക്കു ന്നത്.
താരതമ്യക്കുറിപ്പ് തയ്യാറാക്കാം
Question 1.
താഴെ കൊടുത്ത വരികൾ താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
‘കാഴ്ചവയ്ക്കുവാൻ മുത്തുകളേന്തി കാട്ടുപുല്ലു കൾ നീളവേ നിൽക്കേ (സാധ്യമെന്ത്?
‘പുല്ലുകളെങ്ങുമേ നിങ്ങളാൽ മിന്നുന്ന കൽ മുടി ചൂടിന് റാണിമാരായ്’ (മഞ്ഞു തുള്ളി)
Answer:
പ്രഭാതത്തിലെ മനോഹരമായ ദൃശ്യങ്ങളെയാണ് ഇരുകാവ്യഭാഗങ്ങളിലും വർണ്ണിക്കുന്നത്. മഞ്ഞു തുള്ളികൾ എത്തി നിൽക്കുന്ന കാട്ടുപുല്ലുകളുടെ സൗന്ദര്യമാണിവിടെ കവികൾ പറയുന്നത്. നമുക്ക് ദൃശ്യഭംഗി ഒരുക്കാനായാണ് കാട്ടുപുല്ലുകൾ മഞ്ഞു തുള്ളികളാകുന്ന മുത്തുകളേന്തി നിൽക്കുന്നതെ ന്നാണ് സാധ്യമെന്ത് എന്ന കവിതയിൽ കവി സങ്കൽപ്പിക്കുന്നത്. പുല്ല് തന്റെ രഭംഗി എല്ലാ വരെയും കാണിക്കാനായാണ് നിൽക്കുന്നത്. മഞ്ഞുതുള്ളി എന്ന കവിതയിൽ രത്നകിരീടം അണിഞ്ഞ് റാണിമാരെ പോലെയാണ് മഞ്ഞുതു ള്ളികൾ പുൽക്കൊടിത്തലപ്പത്ത് തിളങ്ങുന്നതെ ന്നാണ് ഉളളൂർ സങ്കൽപ്പിക്കുന്നത്. മഞ്ഞുതുള്ളി കൾ അണിഞ്ഞു നിൽക്കുന്ന പുല്ലിന്റെ ഭംഗിയാണി ‘വിടെ ഇരുകവികളും വർണ്ണിക്കുന്നത്.
ആസ്വാദനക്കുറിപ്പ്
Question 1.
കവിതയുടെ ആശയം, പ്രയോഗവിശേഷങ്ങൾ, മനസ്സിലുണർത്തുന്ന വികാരങ്ങൾ എന്നിവ പരി ഗണിച്ച് ഈ കവിതയ്ക്ക് ഒരു ആസ്വാദനം എഴുതു.
Answer:
പ്രകൃതിയുടെ സൗന്ദര്യനിധിയിലേക്ക് എപ്പോഴും നമ്മുടെ ശ്രദ്ധ ഉണ്ടാകണമെന്ന് ഓർമ്മപ്പെടുത്ത ലാണ് ശ്രീ. മാധവൻ അയ്യപ്പത്തിന്റെ സാധ്യമെന്ത് എന്ന കവിത. നാം പ്രകൃതിയിൽ നിന്നെത അകന്നു മാറിയാലും പ്രകൃതി നന്മകളിലേക്ക് അടു ത്തു കൊണ്ടിരിക്കും. പുല്ലും പൂവും വനിയും കിളിയും ഉൾപ്പെടെയുള്ള പ്രകൃതിയെ ആസ്വദി ക്കാതെ നാം ഓരോ വേവലാതിയിലാണ്. ജീവി തപ്പാച്ചിലിൽ നമുക്കായുള്ള തലോടൽ. നാമറി യാതെ പോകുന്നു. കുഞ്ഞുങ്ങൾ ഇതെല്ലാം ആസ്വ ദിക്കുന്നു. എന്നാൽ കണ്ണടച്ചു ജപിച്ചു നടക്കുന്ന നാം വിണ്ണിലെന്താണ് കൊതിക്കുന്നതെന്നാണ് കവി ചോദിക്കുന്നത്.
അൽപനേരം ഒന്നിരിക്കു എന്ന് പറഞ്ഞ് പുല്ലുപായ വിരിച്ചു താഴ്വരയും, എന്നെ ഒന്നു തലോടുക എന്ന് പറഞ്ഞുകൊണ്ട് താമരക്കുളവും നമ്മെ മാടി വിളിക്കുന്നു. എന്നാൽ നമ്മളാകട്ടെ നിൽക്കാതെയുള്ള ജീവിതപ്പാച്ചിലി ലാണ് മേഘത്തുണ്ടുകളിൽ അസ്തമയ സൂര്യന്റെ രശ്മികൾ വരച്ചു കളിക്കുമ്പോൾ, ആട് മേയ്ക്കുന്ന പെൺകിടാവ് എങ്ങ് നിന്നോ പാടുന്ന പാട്ടിൽ വെയിൽ അലിഞ്ഞു ചേരുമ്പോൾ കുന്നിൻ ചായിലെ പാറ നമ്മെ ഈ ഭംഗി ആസ്വദിക്കാൻ വിളിക്കുകയാണ്.
നില്ക്കാതെ ഓടുന്ന നമ്മെ നോക്കി കിളികൾ പരിഹസിച്ചു ചിരിക്കുകയാണ്. രാത്രിയിലാകെ സുഗന്ധം പരത്തി മുല്ലപ്പൂക്കൾ വിരിഞ്ഞു നിൽക്കുമ്പോഴും മൃദുലരശ്മികൾ നീട്ടി നക്ഷത്രങ്ങൾ നമ്മെ നോക്കി ചിരിക്കുമ്പോഴും സങ്കടമാണ് നമ്മുടെ ഉള്ളിലെങ്കിൽ, ഹൃദയത്തിന് ശാന്തിയില്ലെങ്കിൽ, ഉത്സവാഘോഷങ്ങൾ പോലും മത്സരത്തിന് മാത്ര മാണെങ്കിൽ നമുക്ക് ഈ വിടർന്നു നിൽക്കുന്ന സൗന്ദര്യത്തിന്റെ ശോഭ ആസ്വദിക്കാൻ സമയമില്ലാതെ ഓടി നടക്കുന്ന മനു ഷ്യർക്ക് ഈ ജീവിതം കൊണ്ട് മറ്റെന്താണ് സാധ്യ മാവുക എന്ന് കവി ചോദിക്കുന്നു
ചേരുംപടി ചേർക്കാം
Question 1.
എല്ലാ പദങ്ങളും എല്ലാറ്റിനോടും ചേരുന്നില്ല. എന്തുകൊണ്ട്? ചർച്ച ചെയ്യുക.
Answer:
നാമത്തോടും ക്രിയയോടും ഒപ്പം വിശേഷണപദ ങ്ങൾ ചേർത്തെഴുതുന്ന രീതിയാണിത്. ഓരോ നാമത്തോടും വിശേഷണപദങ്ങൾ മാത്രമേ ചേരു കയുള്ളൂ.